Monday, January 1, 2018

തിരുവാതിരക്ക് ഗോതമ്പ് കഞ്ഞിയും എട്ടങ്ങാടി പുഴുക്കും .

ഇന്ന് ധനുമാസം ൧൮ [18 ] . ധനുമാസത്തിലെ തിരുവാതിര കേരളത്തിൽ പ്രധാനമാണ് . പ്രത്യേകിച്ച് തൃശൂർ അച്ഛൻ തേവർ ശിവ ക്ഷേത്രത്തിൽ . കഴിഞ്ഞ കൊല്ലം ഞാൻ കിടപ്പിലായ കാരണം പോകാൻ പറ്റിയില്ല കഞ്ഞി കുടിക്കാൻ . ഇവിടെ എല്ലാ തിരുവാതിര നാളിലും [ശിവന്റെ നക്ഷത്രം ] പ്രസാദ ഊട്ട് ഉണ്ട് . ധനുമാസത്തിലെ തിരുവാതിരക്ക് ഗോതമ്പ് കഞ്ഞിയും എട്ടങ്ങാടി പുഴുക്കും .

വൈകീട്ട് ദീപാരാധനക്ക് ശേഷം പ്രഭാഷണവും, അതിനു ശേഷം മാതൃസമിതിയുടെ തിരുവാതിരകളിയും .

ഒരു മണിക്ക് മുൻപ് വന്നാൽ കഞ്ഞിയും പുഴുക്കും കഴിക്കാം.  തൃശൂരിൽ നിന്ന് കൂർക്കഞ്ചേരി
-കൊടുങ്ങല്ലൂർ റൂട്ടിൽ ശക്തൻ ബസ് സ്റ്റാൻഡിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്ത് തങ്കമണി കയറ്റത്തിലാണ് അച്ഛൻ തേവർ ശിവ ക്ഷേത്രം .

ഇതൊരു മഹാക്ഷേത്രമാണ് . ശിവൻ, പാർവ്വതി, ഗോശാലകൃഷ്ണൻ , ഗണപതി , അയ്യപ്പൻ, സുബ്രമണ്യൻ , നാഗരാജാവ് , ബ്രഹ്മരക്ഷസ്സ് , ഗോഗീശ്വരൻ , ഹനുമാൻ . കൂടാതെ പടിഞ്ഞാറേ  നടയിൽ  ഒരു സ്വാമിയും കൂടിയതാണ് ഈ ക്ഷേത്രം .

അച്ഛൻ തേവർ ക്ഷേത്രത്തിലെ ഹനുമാൻ സ്വാമിയോട് എന്ത് ആവശ്യപ്പെട്ടാലും നമ്മൾ അതിന് യോഗ്യനാണെങ്കിൽ സാധിച്ച് തരും .

വരൂ കൂട്ടരേ ഞങ്ങളുടെ അമ്പലത്തിലേക്ക് 

4 comments:

  1. ഇന്ന് ധനുമാസം ൧൮ [18 ] . ധനുമാസത്തിലെ തിരുവാതിര കേരളത്തിൽ പ്രധാനമാണ് . പ്രത്യേകിച്ച് തൃശൂർ അച്ഛൻ തേവർ ശിവ ക്ഷേത്രത്തിൽ . കഴിഞ്ഞ കൊല്ലം ഞാൻ കിടപ്പിലായ കാരണം പോകാൻ പറ്റിയില്ല കഞ്ഞി കുടിക്കാൻ . ഇവിടെ എല്ലാ തിരുവാതിര നാളിലും [ശിവന്റെ നക്ഷത്രം ] പ്രസാദ ഊട്ട് ഉണ്ട് . ധനുമാസത്തിലെ തിരുവാതിരക്ക് ഗോതമ്പ് കഞ്ഞിയും എട്ടങ്ങാടി പുഴുക്കും

    ReplyDelete
  2. അച്ചൻ തേവരുടെ പിറന്നാൾ ...

    ReplyDelete
  3. കഞ്ഞിയും എട്ടങ്ങാടിയും ! ഒരു തിരുവാതിര നാളില്‍ ആ നിവേദ്യം കഴിക്കാന്‍ മോഹം....പ്രസാദ ഊട്ടു മാഹാത്മ്യം, ഹൃദ്യമായ ഒരറിവ്‌.നന്ദി സുഹൃത്തേ

    ReplyDelete
  4. കഞ്ഞിയും എട്ടങ്ങാടിയും ! ഒരു തിരുവാതിര നാളില്‍ ആ നിവേദ്യം കഴിക്കാന്‍ മോഹം....പ്രസാദ ഊട്ടു മാഹാത്മ്യം, ഹൃദ്യമായ ഒരറിവ്‌.നന്ദി സുഹൃത്തേ

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.