Friday, June 1, 2018

ഹെലോ മൈ ഡിയർ ഒമാൻ പാറുകുട്ടീ

ഹെലോ മൈ ഡിയർ ഒമാൻ പാറുകുട്ടീ

കൂടെ കൂടെ നിന്റെ മോന്തായം എനിക്ക് കാണിക്കുന്നുണ്ട് . പക്ഷെ ഞാൻ ഉദ്ദേശിക്കുന്ന പാറുകുട്ടിയാകണമെങ്കിൽ നിന്റെ വേഷം മാറണം അല്ലെങ്കിൽ മാറ്റണം.

എന്റെ പാറുക്കുട്ടി വട്ടക്കഴുത്തുള്ള, കറുപ്പിൽ വെള്ള പുള്ളികളുള്ള അല്ലെങ്കിൽ വെളുപ്പിൽ കറുത്ത പുള്ളികളുള്ള ജാക്കറ്റ് ഇട്ട്, മുട്ടിനപ്പുറം എന്നാൽ ആങ്കിളിന് മുകളിലായി ഉള്ള മുണ്ട് ഉടുത്ത് വരണം .

അങ്ങിനെ ഇരിക്കാമെങ്കിൽ ഞാൻ ഇവിടെ നിന്ന് അങ്ങോട്ട് പറക്കാം .
ഞാൻ അവിടെ എത്തിയാൽ എന്നെ
അൽബുസ്താൻ, ഷെറാട്ടൺ , അൽഫലാജ്  തുടങ്ങിയ പബ്ബ്കളിൽ കൊണ്ടോണം. പണ്ടൊക്കെ അൽ ഖുവൈറിൽ ഉള്ള ഹോളിഡേ ഇന്നിൽ ബെല്ലി ഡാൻസ് ഉണ്ടായിരുന്നു. ഇപ്പോളും ഉണ്ടെങ്കിൽ അവിടെയും എന്നെ കൊണ്ടോണം .
പബ്ബിൽ കുറിച്ച് ഉല്ലസിച്ച് പാട്ടും പാടി, അതിനുശേഷം പൂളിൽ കുളിച്ച് എന്നെ പണ്ടത്തെ കാലമെല്ലാം അയവിറക്കിപ്പിക്കണം . അവിടെ ഇപ്പോഴും സ്നൂക്കേഴ്സ് ഉണ്ടെങ്കിൽ അതും കളിക്കണം

നമ്മുടെ അൽ ഖുവൈറിൽ ബലദിയ  ചന്തയുടെ അടുത്ത് ഒരു ഹോട്ടൽ ഉണ്ടല്ലോ , അവിടെയും എന്നെ കൊണ്ടൊണം.

അങ്ങിനെ എല്ലാം ശരിയായാൽ എന്നെ ഫോൺ ചെയ്യുക , ഞാൻ വരാം . .

4 comments:

  1. എന്റെ പാറുക്കുട്ടി വട്ടക്കഴുത്തുള്ള കറുപ്പിൽ വെള്ള പുള്ളികളുള്ള അല്ലെങ്കിൽ വെളുപ്പിൽ കറുത്ത പുള്ളികളുള്ള ജാക്കറ്റ് ഇട്ട്, മുട്ടിനപ്പുറം എന്നാൽ ആങ്കിളിന് മുകളിലായി ഉള്ള മുണ്ട് ഉടുത്ത് വരണം .

    അങ്ങിനെ ഇരിക്കാമെങ്കിൽ ഞാൻ ഇവിടെ നിന്ന് അങ്ങോട്ട് പറക്കാം .

    ReplyDelete
  2. പാറുക്കുട്ടിയെ പരിചയപ്പെട്ടിട്ടു കുറച്ചേ ആയുള്ളൂ എങ്കിലും , ഓരോ തവണയും പാറുക്കുട്ടി കൂടുതൽ വ്യക്തതയോടെ മുന്നിൽ തെളിഞ്ഞു വരുന്നു.

    ReplyDelete
  3. പാറുക്കുട്ടിയെ പരിചയപ്പെട്ടിട്ടു കുറച്ചേ ആയുള്ളൂ എങ്കിലും , ഓരോ തവണയും പാറുക്കുട്ടി കൂടുതൽ വ്യക്തതയോടെ മുന്നിൽ തെളിഞ്ഞു വരുന്നു.

    ReplyDelete
  4. സ്മരണകളിൽ ഇന്നും ഓടി
    കളിക്കുന്ന ആ പണ്ടത്തെ പാറുക്കുട്ടി ...!

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.