ഒമാനിലെ പാറുകുട്ടിമാരിൽ ഒരാൾ നാട്ടിൽ എത്തിയിട്ട് നാളേറെയായി, ഇവിടെ വരാമെന്നും എന്നെ കാണാമെന്നും ഒക്കെ പറഞ്ഞിരുന്നെങ്കിലും, വന്നില്ല...
ഇന്നെലെ ഞാൻ അവളെ ഓർത്തു കിടന്നു..
പാതിരായ്ക്ക് രണ്ടുമണിയായി കാണും ഞാൻ അൽ ക്വയറിൽ എത്തി. നേരെ ആദ്യം പോയത് പണ്ട് ഞാൻ കൂടെ കൂടെ പോയിരുന്ന റാഡിസൺ ഹോട്ടലിൽ. പബ്ബിൽ ഇരുന്ന് ഒരു പൈന്റ് ഡ്രാഫ്റ്റ് ബീയർ ഓർഡർ നൽകി. അവിടെത്തെ ബാർ ജീവക്കാർ ഈ പാറുകുട്ടിയെപോലെ മദാലസകൾ ആയിരുന്നു . അവരെ നോക്കിയിരുന്ന നുരഞ്ഞു പൊങ്ങിയിരുന്ന ബീയർ മൊത്തിക്കുടിച്ച് കൗണ്ടർ സ്നാക്ക്സ് കൊറിച്ചും കൊണ്ട് സമയം പോയതറിഞ്ഞില്ല.
പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ പണ്ട് ഞാൻ കൂടെ കൂടെ പോയിരുന്ന പറവൂർക്കാരി ഉമയുടെ ബെയ്ത്തിന്നരികിൽ കൂടി ഞാൻ താമസിച്ചിരുന്ന നേഷണൽ പള്ളിക്കൂടത്തിന്റെ പുറകിൽ ഉള്ള അപ്പാർട്മെന്റിൽ എത്തി .
അടുക്കളയിൽ കയറി നോക്കിയപ്പോൾ ഹമൂസ് തയ്യാറാക്കി വെച്ചിരുന്നത് കണ്ടു. ഞാൻ അതിൽ ഒലിവ് ഓയിലും ലൈം ജ്യൂസും ചേർത്ത് രണ്ടു മൂന്ന് ലെബനീസ് ബ്രെഡ് കഴിച്ചു വിശപ്പ് അടക്കി. ബെഡ് റൂമിൽ കയറി ഉറക്കം തുടരാം എന്ന് വെച്ച് അങ്ങോട്ട് പ്രവേശിച്ചപ്പോൾ ബാത്ത് റൂമിൽ നിന്നും ഈറൻ മുടിയിൽ വിരലോടിച്ച് ഒരു ഈജിപ്ഷ്യൻ സുന്ദരി അടുത്തേക്ക് വന്നു.
എനിക്ക് അവളെ കാണാമെങ്കിലും അവൾക്കെന്നെ കാണാൻ ആയില്ല. ഞാൻ അവിടെ കിടന്ന് അരമുക്കാല് മണിക്കൂർ ഉറങ്ങി, ബാൽക്കണിയിൽ കൂടി ലോണിലേക്ക് ചാടി നേരെ പാറുകുട്ടിയെ കാണാൻ സാക്കർ മാളിനടുത്തേക്ക് വിട്ടു.
...... തുടരും .... [ശേഷം വരികൾ ബുക്ര കാണിക്കാം ]
റാഡിസൺ ഹോട്ടലിലെ പബ്ബിലെത്തി ഒരു പൈതോന്നിപ്പിക്കുന്ന ന്റ് ഡ്രാഫ്റ്റ് ബീയർ ഓർഡർ ചെയ്ത് , കൗണ്ടർ സ്നാക്സ് ഡിഷിലെ ഹേസിൽ നട്സും ടോസ്‌റ്റഡ് ആൽമണ്ട്സും പെറുക്കി തിന്നുകൊണ്ടിരുന്നു .
ReplyDeleteനുരഞ്ഞു പൊങ്ങുന്ന ബീയർ മൊത്തിക്കുടിച്ച് മദാലസയെപ്പോലെ തോന്നിപ്പിക്കുന്ന ബാർ ടെണ്ടർസ്സിനെ നോക്കി പുഞ്ചിരിച്ച് മറ്റൊരു പൈന്റ് ഓർഡർ കൊടുത്തു .