Saturday, May 20, 2023

പഴങ്കഞ്ഞി

എടീ പാറകുട്ടീ നിന്റെ പഴങ്കഞ്ഞി കുടിച്ചിട്ട് കുറേ നാളായി . ആ വഴിക്ക് വരുന്നുണ്ട്  ഞാൻ .  കണ്ണൻ മീൻ മാങ്ങയിട്ട് വെച്ച കറിയും വേണം . നിന്റെ കൈകൊണ്ട് എന്തുവെച്ചാലും എനിക്ക് രുചികരമാണ്. 

പണ്ടത്തെ പോലെ നിന്നെ സുഖിപ്പിക്കുവാനുള്ള ആരോഗ്യം എനിക്കില്ല ഇപ്പോൾ . ഒരു കുടം തെങ്ങിൻ  കള്ള് കിട്ടുമെങ്കിൽ  വാങ്ങി വെക്കണം , അവനെ അകത്താക്കിയാൽ ഗുണം  നിനക്ക് തന്നെ.

 നിന്റെ ആരോഗ്യം ഇപ്പോൾ എങ്ങിനെ ? പ്രഷറും പ്രമേഹവും ഒക്കെ  ഉണ്ടോ..? എനിക്ക് അതൊന്നും ഇല്ല , എനിക്ക് ഈ സിറ്റി ലൈഫ് മടുത്തു . നെല്ലിയാമ്പതിയിലെ  എസ്റ്റേറ്റ് വിറ്റിട്ട് തിരുത്തിന്മേൽ രണ്ട് ഏക്കർ വാങ്ങണം . മഴക്കാലമാകുമ്പോൾ അവിടേക്ക് ചേക്കേറാം . വേനലിൽ ബ്രൈറ്റ് സിറ്റിയിലേക്ക് മടങ്ങാം.

ഇവിടെ  നേരം പോകാൻ തോടും ആമ്പൽ പൂക്കളും , പത്തലും, ചെറുവഞ്ചിയും  ചെറുവഞ്ചിയും ഒന്നുമില്ല . ശിഷ്ടകാലം ജനിച്ചുവളർന്ന നാട്ടിൻ പുറം തന്നെ ആണ് നല്ലത് . 

ഞാൻ ഉറക്കമെണീറ്റിട്ട് അധികം നേരമായിട്ടില്ല , കുളിയും തേവാരവും കഴിഞ്ഞ് തിരിച്ചെത്താം വേഗം.

ഉണ്ണ്യേട്ടന് കുറച്ച് മാങ്ങാ ചമ്മന്തി അമ്മിയിൽ അരച്ച് വെക്കണം .


മദ്യപാനം ആരോഗ്യത്തിന് ഹാനികരം 

ദിസ് വിൽ ബി കണ്ടിന്യൂഡ് ഷോർട്ടലി 

2 comments:

  1. ഇവിടെ നേരം പോകാൻ തോടും ആമ്പൽ പൂക്കളും , പത്തലും, ചെറുവഞ്ചിയും ചെറുവഞ്ചിയും ഒന്നുമില്ല . ശിഷ്ടകാലം ജനിച്ചുവളർന്ന നാട്ടിൻ പുറം തന്നെ ആണ് നല്ലത് .

    ഞാൻ ഉറക്കമെണീറ്റിട്ട് അധികം നേരമായിട്ടില്ല , കുളിയും തേവാരവും കഴിഞ്ഞ് തിരിച്ചെത്താം വേഗം.

    ഉണ്ണ്യേട്ടന് കുറച്ച് മാങ്ങാ ചമ്മന്തി അമ്മിയിൽ അരച്ച് വെക്കണം .

    ReplyDelete
  2. പാറുക്കുട്ടിയെ വിട്ടില്ല അല്ലേ?

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.