Saturday, August 16, 2008

കാളയും കയറും

അറുപതിനോടടുക്കും തോറും ഞാന്‍ വിചാരിക്കും........
ഇന്നു വരുമെന്ന് എന്നെ കൊണ്ടോകാന്‍... പാതിരയാകുംമ്പോള്‍ കാളയുടെ കുളമ്പടി ശബ്ദം കേള്‍ക്കുന്നുണ്ടോ എന്ന് കാതോര്‍ത്തിരിക്കും ഞാന്‍.... പക്ഷെ ആരും വന്നില്ല എന്നെ കൊണ്ടോകാന്‍.....
അച്ഛനെയും, വലിയച്ചനെയും , പാപ്പനെയും, വലിയച്ഛന്റെ മകനെയും, അച്ഛച്ചനേയും, തറവാട്ടിലുള്ള എല്ലാ ആണുങ്ങളേയും അറുപതിനോടടുക്കുമ്പോഴത്രേ കാലന്‍ കാളയെയും കയറുമായി വന്നു കൊണ്ടോയത്. പിന്നെ എന്താ എന്നെ മാത്രം കോണ്ടോവാത്തേ.
ഇനി കാള എന്നെ കണ്ടിട്ട് പേടിച്ചിട്ടാകുമോ...?

കാളേ വന്നോള്... ഞാന്‍ ഒന്നും ചെയ്യൂല.... ഇങ്ങട്ടു വന്നോ...
കയരോന്നും വേണ്ട... ഞാന്‍ കൂടെ വന്നോളാം....
ഇന്നെലെയും ആരും വന്നില്ല.... ഇനി ഇപ്പൊ ഇന്നും കൂടി വന്നില്ലെങ്കില്‍ ഇനി എപ്പോഴാ....

ഇന്നു വൈയകുന്നെരത്തോട്‌ കൂടി കര്‍ക്കിടകവും കഴിയും.....
ഇന്നേലും വന്നു എന്നെ കൊണ്ടോണേ....
പണ്ടൊക്കെ വയസ്സായവര്‍ക്ക് പോകാന്‍ കര്‍ക്കിടകത്തില്‍ ഫ്രീ പാസുണ്ടായിരുന്നു...

എനിക്ക് പാസും തന്നില്ല.... കാലനും കാളയും വന്നില്ല....
ആര്‍ക്കും എന്നോട് ഒരു സ്നേഹവും ഇല്ല....
[നേരം പാതിരയകരായി....ഉറക്കം വരുന്നില്ലെങ്ങിലും... കണ്ണടച്ചു കിടക്കാനാണ് സുനി പറയാറ്‌.... അതിനാല്‍ ഇന്നു പാതിരാക്ക് കാലന്‍ വന്നില്ലെങ്ങില്‍.... ബാ‍ക്കി ഭാഗം നാളെ എഴുതാം]

7 comments:

  1. really interesting....
    pls continue.............
    all the best

    anandavally......
    frankfurt, 17th aug 08

    ReplyDelete
  2. വളരെ മനോഹരമായ
    ആശയം......... ചെറുതാണെങ്കിലും മനോഹരം......
    കൂടുതലെഴുതൂ..............
    ഇവിടെ കുട്ടികള്‍ ആണു ആദ്യം കന്റത്........
    yours truly
    unni and kids......
    colombo

    ReplyDelete
  3. ദാ ഒക്കെ എഡിറ്റ് ചെയ്തിട്ടൊണ്ട് കേട്ടോ..
    പിന്നെ, ആര്‍ക്കും ഒരു സ് നേഹവുമില്ലെന്ന് ആരാ പറഞ്ഞേ..?? ഞങ്ങളൊക്കെയുണ്ട്...
    ബാക്കി കൂടി എഴുതൂ..

    ReplyDelete
  4. ദാ ഒക്കെ എഡിറ്റ് ചെയ്തിട്ടൊണ്ട് കേട്ടോ..
    പിന്നെ, ആര്‍ക്കും ഒരു സ് നേഹവുമില്ലെന്ന് ആരാ പറഞ്ഞേ..?? ഞങ്ങളൊക്കെയുണ്ട്...
    ബാക്കി കൂടി എഴുതൂ..

    ReplyDelete
  5. lizyതികച്ചും പുതുമയുള്ള ആശയം............
    ഇത് യാഥാര്‍ത്ഥ്യമോ......... ഭാവനയോ?
    എഴുത്തുകാരന് ഭാവുകങ്ങള്‍....

    സിംഹ കുടുംബം

    ReplyDelete
  6. എന്റെ പാറുകുട്ടീ വായിച്ചതിന് ശേഷമാണ് മാഷിന്റെ മറ്റു കൃതികളില്‍ കൂടി കണ്ണോടിച്ചത്.
    പലതും പൂര്‍ത്തീകരിക്കാതെ കിടക്കുന്നു.
    എല്ലാം ഒന്ന് ശരിപ്പെടുത്തിക്കൂടെ മാഷെ..
    ഈ കഥ വളരെ ടച്ചിങ്ങ് ആണ്.
    ഭാവുകങ്ങള്‍
    നവ വത്സരാംശസകള്‍ നേരുന്നു..
    ജാനകി.

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.