Tuesday, March 31, 2009

എന്റെ പാറുകുട്ടീ...[നോവല്‍] ...ഭാഗം 26

ഇരുപത്തി അഞ്ചാം ഭാഗത്തിന്റെ തുടര്‍ച്ച >>>

ഈ ഉണ്ണ്യേട്ടനെ കാണുന്നില്ലല്ലോ. ഞാനിവിടെ എത്ര നേരമായി നിക്ക്ണ്. എത്ര നേരാച്ചാ ഇവിടെ ഇങ്ങനെ വെയിലും കൊണ്ട് നിക്കാ. തോട് മുറിച്ച് തന്നെയല്ലേ ഈ കാണുന്നവരെല്ലാം പോകണ്. നിക്കാണെങ്കില്‍ പേടിയായിട്ടും വയ്യ. പെണ്ണുങ്ങളാരെങ്കിലും ഈ വഴിക്ക് വന്നാല്‍ അവരുടെ കൂടെ തോട്ടിന്നപ്പുറം കടക്കാം. അതിനാണെങ്കില്‍ ആരേയും ഈ വഴിക്ക് കാണാനും ഇല്ല…
ഇനി ഉച്ചയൂണിനാണെങ്കില്‍ നേരം ഒരു പാടുണ്ട്. അല്ലെങ്കില്‍ ചോറ് എന്റെ കൈയിലാണല്ലോ. അതിനെങ്കിലും എന്റെ അടുത്തേക്ക് വരുമല്ലോ. ഇനി അവിടെ ഞാറ് നടണ പെണ്ണുങ്ങളുടെ കയ്യില്‍ നിന്ന് കഞ്ഞിയോ മറ്റോ വാങ്ങിക്കുടിച്ചാല്‍ ഇന്നത്തെ കാര്യം പോയത് തന്നെ.

ഹ്മൂം……….
അതാ വരണണ്ട് എന്റെ ഉണ്ണ്യേട്ടന്‍. ഞാന്‍ വെറുതേ ഓരോന്ന് ചിന്തിച്ച് കൂട്ടി. എന്നോട് ഒരു പാട് സ്നേഹം ഉണ്ടെന്നെനിക്കറിയാം. പക്ഷെ എപ്പോഴും കാണിക്കില്ല. ആളൊരു കുറുമ്പനാ.. പണ്ടൊക്കെ എത്ര അടിയാ എനിക്ക് കിട്ടിയിരുന്നത്. അതൊക്കെ ഒരു രസം തന്നെയായിരുന്നു. അടിയും, ഇടിയും പിണക്കവും എല്ലാം ആയിരുന്നു മിക്ക ദിവസവും. പക്ഷെ കൂടെ കിടന്നുറങ്ങി പിറ്റേ ദിവസം എണീക്കുമ്പോഴെക്കും എല്ലാ പിണക്കവും തീരും.
അടിയും പിച്ചും ഒക്കെ കൊണ്ട് ചില ദിവസം മേലെല്ലാം ചുട്ടു നീറും. എന്നാലും ഞാന്‍ ഉണ്ണ്യേട്ടന്റെ കൂടെ തല്ല് കൂടാന്‍ പോകും. ചിലപ്പോളെന്നെ കടിക്കും. ഒരു ദിവസം കവിളും ചുണ്ടുമെല്ലാം കടിച്ച് മുറിച്ചത് ഇന്നും ഞാന്‍ ഓര്‍ക്കും.
എത്ര നാളായി ഉണ്ണ്യേട്ടന്റെ കൂടെ തല്ല് കൂടിയിട്ട്. ഇന്ന് ഏതായാലും എന്നെ തോട്ട് വരമ്പത്ത് ഇട്ട് പോയല്ലോ. തല്ല് കൂടാനൊരു കാരണമായല്ലോ. അങ്ങിനെ വിട്ടാ പറ്റില്ലല്ലോ.. തക്കം നോക്കി എന്തെങ്കിലും ചെയ്യണം. എനിക്ക് തല്ല് കിട്ടാണ്ട് കൊതിയായി തുടങ്ങി ഇപ്പോള്‍.
ഈ പാടത്ത് വെച്ചെങ്ങിനെയാ വികൃതി കൂടുക. വീട്ടീ പോയിട്ടാകാം അല്ലേ. പാവം വീട്ടിലെത്തുമ്പോളെക്കും ക്ഷീണിച്ചിരിക്കും. ഈ ചൂടെല്ലാം കൊണ്ട് കൂലിക്കാരുടെ കൂട് ഓടി നടക്കുകയാണെന്റെ ഏട്ടന്‍. അതാ തോട്ട് വരമ്പിലെത്തി………..
“ന്റെ ഉണ്ണ്യേട്ടാ എന്നാലും എന്നെ ഈ വരമ്പത്ത് ഇട്ട് പോയല്ലോ……?
“നീയെന്തിനാ പെണ്‍കുട്ടീ ഈ പാട് പെട്ട് ഇങ്ങട്ട് വന്നത്……… ഞാന്‍ വിചാരിച്ചു നീ മടങ്ങിപ്പോയിട്ടുണ്ടാകുമെന്ന്…….
ആ ജോനോന്‍ മാപ്പിള വന്ന് പറഞ്ഞാ ഞാന്‍ അറിഞ്ഞത് നീ ഇവിടെ തന്നെ നിക്കണ് ണ്ടെന്ന്.
ഇനി ഈ പെണ്ണിനെ ഇക്കരക്ക് കടത്തണമെങ്കില്‍ ഞന്‍ അക്കരക്ക് കടക്കണം ആദ്യം. അവളെ തോട്ടില്‍ ഇട്ട് ഒന്ന് മുക്കണം. പറ്റുമെങ്കില് ഒരു നീര്‍ക്കോലിയെ പിടിച്ച് അവളുടെ മേലിടണം.
നീര്‍ക്കോലികളെയൊന്നും കാണാനില്ലല്ലോ…. അല്ലെങ്കില്‍ ഒരു കടുവിനെ കിട്ടിയാല്‍ അവളെ കുത്തിപ്പിക്കാമായിരുന്നു. ആവശ്യം വന്നപ്പോള്‍ ഒരു ഞണ്ടിനെ കൂടി കാണാനില്ലല്ലോ.. അല്ലെങ്കില്‍ മനുഷ്യന്മാരുടെ ചുറ്റും എല്ലാം വന്ന് വെപ്രാളം കാണിക്കും.
“ഇങ്ങട് വാടീ കോന്തീ………….നിന്നെക്കൊണ്ട് തോറ്റല്ലോ പാര്‍വ്വതീ……….”
നിനക്കെന്താ തോട് മുറിച്ച് കടന്നാല്‍ പ്രശനം. ഈ കണ്ട ജനങ്ങളെല്ലാം അങ്ങിനെ തന്നെയല്ലേ പോണ്…
“ഉണ്ണ്യേട്ടനെന്നെ എടുത്തിട്ട് അക്കര കടത്തിത്തരണം…………”
“നിന്നെ എടുക്കുകയോ……….. എന്താ നീ കുഞ്ഞ്യ കുട്ട്യാ…………”
നീ ഈ വക വേണ്ടാത്തരം പറഞ്ഞാലുണ്ടല്ലോ…… നിന്നെ പിടിച്ച് ഈ തോട്ടില്‍ മുക്കും ഞാന്‍………….
നടക്കടീ എന്റെ മുന്നില്…….
ആ മുണ്ടും പാവാടയുമെല്ലാം പൊക്കി പിടിക്ക്..
“ഞാന്‍ ഉണ്ണ്യേട്ടനെ പിടിച്ച് പിന്നാലെ നടക്കാം…………..
അത് വേണ്ട എന്ന് പിടിച്ച് നീ വിഴുമ്പോ എന്നെക്കൂടി മറിച്ചിടാനല്ലേ…….. അത്ര സുഖിക്കേണ്ട….
ഹൂം……………. വേഗം നടക്ക്………….. ആ പിന്നോട്ട് നോക്കണ്ട………
ദേ നിന്റെ കാലിന്റെ അടുത്തൊരു നീര്‍ക്കോലി…
പാര്‍വ്വതി അത് കേട്ടതും നിലവിളിച്ച് വെപ്രാളം കൊണ്ട് തോട്ടില്‍ മറിഞ്ഞ് വീണ്‍ ചളിയില്‍ മുങ്ങി. മുണ്ടും ബ്ലൌസുമെല്ലം ചെളിനിറഞ്ഞ് നനഞ്ഞൊലിച്ചു. മുഖത്തും മുടിയിലുമെല്ലാം ചളികൊണ്ടഭിഷേകം.. പാടത്ത കണ്ട് നിന്നവരെല്ലം ചിരിയോട് ചിരി… ഉണ്ണി ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി….
അങ്ങിനെത്തന്നെ വേണം നിനക്ക്… നിന്റെ കാലെല്ലാം നന്നായി നോക്കിക്കോ. നീര്‍ക്കോലി കടിച്ചിട്ടുണ്ടോ എന്ന്….
പാര്‍വ്വതി കുനിഞ്ഞ് നിന്ന് ചളിയില്‍ എന്തോ തപ്പുന്നുണ്ടായിരുന്നു.
‘“എന്താടീ ചളീല്‍ തപ്പണത്……… ഞണ്ടിനെ പിടിക്കുകയാണോടീ………..”
വെള്ളം കുടിക്കാനുള്ള ഗ്ലാസ്സ് ചളിയില്‍ വീണിട്ട് കാണാനില്ല………
“എന്നാലേ നല്ലോണം ചളിയില്‍ കയ്യിട്ട് വാരി നോക്ക്………..”
അയ്യോ എന്നെ കടു കുത്ത്യേ ……. നിക്ക് വേദനായുവുണൂ……… കയ്യ് കടയുന്നു ഉണ്ണ്യേട്ടാ………..
പാര്‍വ്വതി കരയാന്‍ തുടങ്ങി………..
“എടീ പാര്‍വ്വതീ…………….”
“കട്ച്ചില്‍ വേഗം മാറണമെന്ങ്കില് ഒരു സൂത്രമുണ്ട്…………..”
ന്നാ വേഗങ്ങിട്ട് പറഞ്ഞു കൂടെ ആ സൂത്രം……… അതിനൊരു മുഖവുരയൊക്കെ വേണോ… കയ്യ് കടഞ്ഞിട്ട് വിഷമിക്കുന്ന ആളെ കണ്ടിട്ട് ഒരു വര്‍ത്റ്റമാനം പറച്ചില്‍…………..
കടു കുത്തി ചോരയൊലിക്കുന്ന ഭാഗത്ത് മൂത്രമൊഴിച്ചാല്‍ വേദന ഉടന്‍ ശമിക്കും….
“ഉണ്ണ്യേട്ടാ വേണ്ടാത്തരം പറേണ്ടാ കേട്ടോ……………..”
‘ഞാന്‍ സഹിച്ചോളാം…………”
പാര്‍വ്വതിയുടെ കരച്ചിലും വെപ്രാളവും കണ്ടിട്ട് ഞാറ് നടുന്ന പെണ്ണുങ്ങള്‍ തോട്ട് വരമ്പിലെത്തി കുശലമന്വേഷിച്ചു..
കടു കുത്തലും ഞണ്ട് ഇറുക്കലും എല്ലാം പാടത്ത് പതിവാ….
ആണുങ്ങള്‍ മൂത്രമൊഴിക്കുന്ന പോലെ പെണ്ണുങ്ങള്‍ക്ക് പറ്റുമോ. അന്റെ ഉണ്ണീണ്ടല്ലോ വലിയ കുറുമ്പനാ.. നീ അവനോട് തന്നെ പറാ നിന്റെ കയ്യിന്മേല്‍ ഇത്തിരി പാത്തിത്തരാന്‍……കൊരങ്ങന്‍……… പെണ്‍കുട്ട്യോളെ ങ്ങ്നെ പൊറുതിമുട്ടിപ്പിക്ക്യാ……… ചക്കിമ്മായി ആരോടെന്നില്ലാതെ പറഞ്ഞു……….
മോളിങ്ങട്ട് വാ.. അമ്മായി മേലെല്ലാം കഴുകിത്തരാം. അന്റെ കയ്യില്‍ വേറെ തുണി വല്ലതും ഉണ്ടോ മാറ്റിയുടുക്കാന്‍..
ആ ഞാന്‍ കള്ളിമുണ്ടും തോര്‍ത്തും എടുത്തിട്ടുണ്ട്.
എന്നാ തിരുത്തിന്റെ അടുത്തുള്ള കൊളത്തില്‍ ഒന്ന് മുങ്ങിക്കുളിച്ച് മുണ്ട് മാറ്റിയുടുക്കാം. ന്റെ കൂടെ പോരേ…. ഉണ്ണീടെ കൂടെ നടക്കണ്ട ഇപ്പോ.. ആ ചെക്കന് പണ്ടേ അങ്ങനാ …. വികൃതീടെ കൂടാ….
പിന്നെ പെങ്ങന്മാരൊന്നും ഇല്ലല്ലോ.
നിക്ക് കൊളത്തില്‍ കുളിച്ച് പരിചയമില്ലാ.. അമ്മായി എന്റെ കൂടെ നിക്കണം. എനിക്ക് പേടിയാ…
ശരി ഞാന്‍ നിന്റെ കൂടെ തന്നെ ഉണ്ട്… ആ മുങ്ങിക്കോ….
ഇനി നിന്റെ മേല്‍മുണ്ട് പിഴിഞ്ഞ് തല നല്ലോണം തോര്‍ത്ത്..
“മതി വെള്ളത്തില്‍ നിന്നത്. ആ പാവാട പിഴിഞ്ഞുടുക്ക്.. എന്നിട്ട് ആ കള്ളിമുണ്ടെടുത്തിട്ട് കൊളക്കരേന്ന് കയറിക്കോ………”
പാര്‍വ്വതിക്ക് ചക്ക്യമ്മായിയെ കിട്ടിയത് സഹായമായി….
ചക്ക്യമ്മായിക്ക് മക്കളില്ലാത്തതിനാല്‍ എല്ലാ മക്കളെയും ഇഷ്ടമാ.. ചക്ക്യമ്മായി പറയും ഈ ഉണ്ണിക്ക് പ്രാ‍യമിത്രയായിട്ടും കുറുമ്പ് കുറഞ്ഞിട്ടില്ലെന്ന്…
അല്ലെങ്കീ ഈ പെണ്‍കുട്ടീനെ ഇങ്ങനെ സങ്കടപ്പെടുത്തുമോ?
പാറുകുട്ടി പോയിട്ട് ആ കാട്ടുമരത്തിന്റെ ചോട്ടിലിരുന്നോ. ഞാന്‍ കണ്ടത്തിലേക്ക് ചെല്ലട്ടെ. ഞാറെല്ലാം ഇന്ന് നട്ട് തീര്‍ക്കണം…. പെണ്ണുങ്ങള്‍ കഞ്ഞികുടിക്കാന്‍ കേറുമ്പോള്‍ ഞാന്‍ ഉണ്ണീനെ അങ്ങോട്ടയക്കാം….
പാടത്ത് ഞാറ്റ് കെട്ടുമായി ഓടി നടന്നുകൊണ്ടിരുന്ന ഉണ്ണിക്ക് പാര്‍വ്വതിയെ അന്വേഷിക്കാനൊന്നും നേരം കിട്ടിയില്ലാ. പിന്നെ ചക്ക്യമ്മായി കൂടെയുണ്ടെന്ന് പെണ്ണുങ്ങള്‍ പറഞ്ഞ കാരണം പിന്നെ ആ ഭാഗത്തെക്ക് പോയതെ ഇല്ല..
++
വേലായുധേട്ടാ ഈ കണ്ടത്തില്‍ വെള്ളം കുറവാണല്ലോ. കുറച്ച് വെള്ളം ഇങ്ങോട്ട് തിരിക്കാന്‍ പറ്റുമോ. ചക്രം ചവിട്ടാനാളു കുറവാണെങ്കില്‍ ഞാനും സഹായിക്കാം..
ഇപ്പോ സഹായത്തിനാളു വേണ്ട തല്‍ക്കാലം. വേണേങ്കീ വിളിക്കാം..
മ്മള്‍ കഞ്ഞികുടിക്കാന്‍ കയറാം..
ന്നാ അങ്ങിനെയാകട്ടെ ഉണ്ണ്യേ…………..
ഇയ്യ് കഞ്ഞി കൊടന്നിട്ടുണ്ടോ…………
കൊടന്നിട്ടുണ്ട്.. പാര്‍വതീടെ കയ്യിലുണ്ട്…
“നീയെന്ത് പണിയാട ഉണ്ണ്യേ കാട്ട്യേ……. ആ പെണ്‍കുട്ടീനെ തോട്ടില്‍ തട്ടിയിട്ടേ……….”
“എന്താ വേലേട്ടാ പറേണേ……. ഓള്‍ തന്നെ വീണതാ……………”
“എന്താ തന്നെ വീഴാന്‍ ഓള്‍ ഇള്ള കുട്ട്യാ………….”
“പെട്ടെന്ന് പാടത്ത് വന്ന് പരിചയമില്ലാത്ത് കുട്ട്യോളൊട് നീര്‍ക്കോലീ എന്നൊക്കെ പറഞ്ഞാ പിന്നെ ഓള്‍ പരക്കം പായില്ലേ…..?
“എന്നാലും ന്റെ ഉണ്ണ്യേ ഇയ്യ് കാണിച്ചത് മോശമായി………
“അണക്കൊന്നുമില്ലെങ്കില്‍ പത്ത് മുപ്പത് വയസ്സായില്ലേ… വല്ല്യ കമ്പനീ മറ്റും നടത്തണ ആളാണെന്നെല്ലാം കേട്ടിട്ടുണ്ട്. അണ്‍ക്ക് ഈ കുട്ടിക്കളി മാറ്റേണ്ട സമയമായീ ന്റെ ഉണ്ണ്യേ………
“അല്ലെങ്കീ ഇയ്യെന്തിനാ ആ പെണ്ണിനെ പാടത്തേക്ക് കൊണ്ട് വന്നേ…..”
“ഇതാ ഇപ്പോ നന്നായീ… ഞാന്‍ കൊണ്ടോന്നതൊന്നും അല്ലാ.. ഓള്‍ ഒരു ങ്ങി വന്നതാ…. കുറുമ്പിനൊട്ടും കുറവുള്ള ആളല്ല ഓളും…….”
“പ്പൊ എനിക്കായി കുറ്റം.. അല്ലെങ്കിലും ഈ വേലാട്ടനിങ്ങനാ…”
“നി വൈകുന്നേരം വെട്ടിരുമ്പടിക്കാന്‍ കാശ് ചോദിച്ച് എന്റെ അടുത്തേക്ക് വരട്ടെ…….
ഒരു ദിവസം ചാരായം കുടിച്ചില്ലെങ്കില്‍ ഒറക്കം വരില്ലത്രേ വേലാട്ടന്‍. മഴക്കലമാങ്കുമ്പോള്‍ പണിയൊക്കെ കുറവാകുമ്പോള്‍ ന്നോട് എന്തൊരു സ്നേഹാണെന്നറിയോ…… ബീഡിക്കും അരക്കാല്‍ കുടിക്കാനൊന്നും കാശുണ്ടാകില്ല്ല…
സംഗതി എന്തൊക്കെയാണെങ്കിലും വേലാട്ടന്‍ ചെറുപ്പത്തിലെന്റെ സഹായിയായിരുന്നു. വീട്ടിലെന്ത് കാര്യമുണ്ടായാലും ഞാന്‍ വേലാട്ടനെയാകും വിളിക്കുക. പിന്നെ പൂരം കാണാന്‍ പോകുമ്പോള്‍ സൈക്കിള്‍ ചവിട്ടാനും, അയ്യപ്പന്‍ കാവില്‍ പോകുമ്പോ വഞ്ചികുത്താനും എല്ലാം എന്റെ ശിങ്കിടിയായിരുന്നു വേലാട്ടന്‍..
അപ്പോ ചീത്ത പറഞ്ഞോട്ടെ അല്ലേ… തല്‍ക്കാലം നമ്മള്‍ സഹിക്കാം അല്ലെ….
കണ്ടത്തീന്ന് കേറിയപ്പോ വിശപ്പായി.. ഈ പാറുകുട്ടി എവിടെപ്പോയി.. ഇനി ചളീല്‍ വീണിട്ട് ആള്‍ വീട്ടീ പൊയിട്ടുണ്ടാകുമോ………….?
ഏതായാലും കൈയും മുഖവുമെല്ലാം ഒന്ന് കഴുകാം.. ഉണ്ണി തിരുത്തിന്റെ താഴ്വരയിലുള്ള കൊളത്തിലേക്ക് പോയി.
ആ എന്തൊരു തണുപ്പുള്ള വെള്ളം. ഒന്ന് ചാടിക്കുളിച്ചാലോ.. മാറ്റിയുടുക്കാന്‍ മുണ്ടില്ലാ.. അപ്പോ തല്‍ക്കാലം കുളി വേണ്ട….
വെശക്കണ്ണ്ട്.. തിരുത്തിന്മേലുള്ള ഉണ്ണിയേട്ടന്റെ വീട്ടില്‍ പോയാല്‍ കുറച്ച കഞ്ഞി വാങ്ങികുടിക്കാം. വീട് വരെ പോയാല്‍ പിന്നെ പാടത്തേക്ക് തിരിച്ച് വരാന്‍ തോന്നില്ല…
വല്ലോരടേ വീട്ടീ പോയി ഇനി കഞ്ഞി കിട്ടിയില്ലെങ്കില്‍ അത് നാണക്കേടാകും. വിശന്നിട്ടിരിക്കാനും വയ്യ.
“ഉണ്ണ്യേട്ടാ…………………………”
അതാരാ എന്നെ വിളിക്കണ്…………..
അത് പാര്‍വതീടെ വിളിയല്ലേ………..
അപ്പോ ഓള്‍ പോയില്ലേ…………..
ഉണ്ണി വിളി കേട്ടാ ദിക്ക് ലക്ഷ്യമാക്കി നടന്നു…. മരത്തണലിലിരിക്കുന്ന കള്ളിമുണ്ടുടുത്തിരിക്കുന്ന പെണ്ണിനെ കണ്ടെങ്കിലും അങ്ങോട്ട് നോക്കാതെ പിന്നേയും പാടവരമ്പില്‍ കൂടെ തെക്ക് കിഴക്കായി നടന്നകന്നു…
പക്ഷെ പിന്നേയും വിളി കേട്ടു……..
“ഉണ്ണ്യേട്ടാ……………………..?
“ഇതെന്തൊരു മറിമായം……………..
ഇത് പാര്‍വ്വതിയുടെ ശബ്ദം തന്നെയാണല്ലോ…
ഉണ്ണി കള്ളിമുണ്ടുടുത്തിരിക്കുന്ന പെണ്ണിനെ ലക്ഷ്യമാക്കി തിരിഞ്ഞ് നടന്നു.. വന്നു നോക്കിയപ്പോള്‍…………
ആ‍……പാര്‍വ്വതീ…………… നീ‍ അപ്പോ പോയില്ലേ……….
കള്ളിമുണ്ട് നിന്നോട് ഞാന്‍ എടുത്ത് വെക്കാന്‍ പറഞ്ഞത് ഞാന്‍ മറന്നു. അതിനാല്‍ ഇത് നീയാണെന്ന് എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞില്ല…
നിന്റെ മേലുള്ള ചളിയെല്ലാം പോയല്ലോ. കുളിച്ച് സുന്ദരിയായിരിക്കണല്ലോ..
അപ്പോ ഈ കൊളത്തിലൊക്കെ കുളിക്കാന്‍ നിനക്ക് എങ്ങിനെ ധൈര്യം വന്നു. എന്നിട്ടാണോ ഈ ചെറിയ കൈതോട് മുറിച്ച് കടക്കാന്‍ നീ അമാന്തിച്ചത്…
പാര്‍വ്വതി നടന്ന സംഭവമെല്ലാം ചുരുക്കി പറഞ്ഞു…
“എന്നാല്‍ ഇനി സമയം കളയേണ്ട… നമുക്ക് ഭക്ഷണം കഴിക്കാം……….\
ഞാന്‍ വിചാരിച്ചു ഈ സഞ്ചിയും തോട്ടില്‍ പോയെന്ന്..
പാര്‍വ്വതിയും ഉണ്ണിയും മരച്ചുവട്ടില്‍ ഉണ്ണാനിരുന്നു.
ഉണ്ണ്യേട്ടന്‍ നല്ലോണം വിശന്നുവല്ലേ. പാര്‍വ്വതിയുടെ ഇലേലിന്ന് കുറച്ച് ചോറ് കൂടുതലായി ഉണ്ണിക്ക് വാരിയിട്ട് കൊടുത്തു.
“വേണ്ട പാര്‍വ്വതി………. അതില്‍ നിന്ന് എനിക്ക് കുറച്ച് തന്നാല്‍ നിനക്ക് വെശപ്പടങ്ങുമോ…………?
ഉണ്ണ്യേട്ടന്‍ ഇനിയും സന്ധ്യയാകും വരെ പണിയെടുക്കേണ്ടതല്ലേ…. ഞാന്‍ വെറുതെ ഇരിക്കുകയല്ലേ… എനിക്ക് കഴിച്ചില്ലെങ്കിലും സാരമില്ല. ഉണ്ണ്യേട്ടന്‍ കഴിക്കുന്നത് കണ്ടാല്‍ തന്നെ എനിക്ക് വിശപ്പടങ്ങും….
പാര്‍വ്വതീ……….
നമ്മളെ കണ്ടാല്‍ ഇപ്പോ പാടത്ത് പണിയെടുക്കുന്ന ആളുകളെന്നേ തോന്നൂ…………. കള്ളിമുണ്‍ടും പൊക്കണവുമെല്ലാം………
ഞാന്‍ ഈ തണലത്ത് ഒന്ന് തല ചാക്കട്ടെ…………….
പാര്‍വ്വതിയുടെ മടിയില്‍ തല വെച്ച് ഉണ്ണി അല്പനേരം വിശ്രമിക്കാന്‍ കിടന്നു. പാര്‍വ്വത്ക്ക് അതുമൂലം ഉണ്ടായ സന്തോഷത്തിന്‍ അതിരില്ലായിരുന്നു.
പാര്‍വ്വതിയെ ഉണ്ണി എന്ത് ചെയ്താലും പാര്‍വ്വതി സഹിക്കും. മറിച്ചൊന്നും പ്രവര്‍ത്തിക്കില്ല. ഉറങ്ങുന്ന ഉണ്ണിയുടെ കവിളില്‍ ഒരു മുത്തം കൊടുത്തു പാര്‍വ്വതി……….
പാര്‍വതീ………. നീ ആ തോര്‍ത്ത് മുണ്ട് വിരിച്ച് എന്റെ അടുത്ത് കിടന്നോ. അലം വിശ്രമിച്ച് നമുക്കൊരുമിച്ച് പാടത്തേക്ക് നീങ്ങാം…..
പരിസരം മറന്ന പാര്‍വ്വതി ഉണ്ണിയുടെ അരികത്ത് ചേര്‍ന്ന് കിടന്നു.. മരച്ചുവട്ടില്‍ കിടന്നിരുന്ന പാര്‍വ്വതിയും ഉണ്ണിയും ഇളം തെന്നലേറ്റ് അല്പനേരത്തെക്ക് നിദ്രയിലാണ്ടു…………

[തുടരും]


Copyright © 2009. All rights reserved

Friday, March 27, 2009

എന്റെ പാറുകുട്ടീ....[നോവല്‍] ഭാഗം 25

ഇരുപത്തി നാലാം ഭാഗത്തിന്റെ തുടര്‍ച്ച..>>>

ഈയിടെയായി പാര്‍വ്വതി നേരം പുലര്‍ന്നാല്‍ തീരെ അറിയില്ല. ഒരേ ഉറക്കം തന്നെ ഉറക്കം. ഇന്ന് പുഞ്ചപ്പണി തുടങ്ങണമെന്ന് അവളോട് പറഞ്ഞിരുന്നതാണ്. ഇപ്പോ സമയം ആറേ ആയുള്ളൂ. ഇപ്പോ എണീറ്റ് ഒരുങ്ങിയാലേ ഏഴര മണിക്ക് പാടത്തെത്താന്‍ കഴിയൂ.. വെള്ളം ചവിട്ടാനുള്ള ചക്രം എടുത്ത് കൊണ്ടുവാന്‍ താമിയെയും കൂട്ടാന്‍ വേലായുധേട്ടനോട് പറയാന്‍ മറന്നു. ഭാരക്കൂടുതലുള്ളതിനാല്‍ വേലായുധേട്ടന്‍ വേണ്ട പോലെ ചെയ്തോളും…

“പാര്‍വ്വതീ……….. ഇങ്ങനെ കെട്ടിപ്പിടിച്ച് കിടന്നാല്‍ മതിയോ. പാടത്ത് പോകേണ്ടതല്ലേ എനിക്ക്..?
“ഞാനത് പാടെ മറന്നു…………..”
“നീയെന്താ രാത്രി മുഴുവനും എന്നെ കെട്ടിപ്പിടിച്ചോണ്ട് തന്നെ കിടന്നത്..?’
എന്തൊരു തണുപ്പാണെന്നോ……….അപ്പോ അതെന്നേ നിവൃത്തിയുണ്ടായിരുന്നുള്ളൂ…………..
പിന്നെ ഇത്രയും തണുപ്പില്‍ ഞാന്‍ ആദ്യമാ കിടന്നുറങ്ങുന്നത്. എന്റെ ക്ലാസ്സിലെ ജമീലയുടെ വീട്ടില്‍ ഏസി ഉണ്ടത്രേ.. അതിനാല്‍ അവള്‍ക്ക് വലിയ ഉങ്കായിരുന്നു. പക്ഷെ ഓളുടെ ഉപ്പാക്ക് ഒരു മണ്ട അമ്പാസിഡര്‍ കാറു മാത്രമേ ഉള്ളൂ.. നമ്മളെ പോലെ ബെന്‍സ് കാറൊന്നും ഇല്ല.
ഇപ്പോ എനിക്ക് ഏസിയുള്ള വീടും ആയി. അവളോട് പറയണം.

അവള്‍ ഒരിക്കല്‍ അവളുടെ ഉപ്പായുടെ കൂടെ മലയേഷ്യയില്‍ പോയത്രെ. എന്താ അവളുടെ ഗമ.
“ഉണ്ണ്യേട്ടന്‍ ഇനി ലണ്ടനില്‍ പോകുമ്പോള്‍ ഉണ്ണ്യേട്ടന്റെ പാറുകുട്ടീനെ കൊണ്ടോവോ…?“
“എന്താ ഉണ്ണ്യേട്ടാ മിണ്ടാത്തെ………..?
നീ പോയി വേഗം കുളിച്ച് എനിക്ക് പ്രാതെലെല്ലാ‍ം റെഡിയാക്ക്. പിന്നെ ഞാന്‍ പറഞ്ഞ പോലെ ഇലപൊതിച്ചോറും. ഞാനപ്പോഴേക്കും കുളിച്ച് റെഡിയാകാം.
“പാര്‍വ്വതീ………………
“എന്തോ……………..?
“എന്തിനാ എന്നെ വിളിച്ചേ…?
“നീ പോയി കുറച്ച് ഉമിക്കരി എടുത്തോണ്ട് വാ…………..”
ഞാന്‍ ബ്രഷും പേസ്റ്റും എടുത്ത് വെക്കാന്‍ മറന്നു. കുറേ നാളായി ഉമിക്കരി കൊണ്ട് പല്ല് തേച്ചിട്ട്. പണ്ട് ചേച്ചി ഉമിക്കരിയും ഉപ്പും ചേര്‍ത്ത് തേക്കുന്നത് കാണാം. അഛന്‍ നാട്ടില്‍ വരുമ്പോള്‍ മാവില കൊണ്ടും, ആവണക്കിന്റെ കമ്പുകൊണ്ടുമെല്ലാം തേക്കുന്നത് കാണാം. ഞാന് അഛന്റെ പേസ്റ്റ് കട്ടെടുത്ത് പല്ല് തേക്കുമായിരുന്നു.
ഹാ… എന്തൊരു സുഖം…ഈ പേസ്റ്റിനെക്കാളും എത്ര സുഖം. ഇനി കുറച്ച് നാള്‍ ഉമിക്കരി സേവ തുടങ്ങാം.

“ഉണ്ണ്യേട്ടാ ഭക്ഷണം എടുത്ത് വെക്കട്ടേ……….?
ഞാനിപ്പോള്‍ എത്താം……. കുളിക്കാന്‍ പോകുന്നേ ഉള്ളൂ. ഭക്ഷണം വെച്ചോളൂ. പിന്നെ പൊതിച്ചോറിന്റെ കാര്യം മറക്കേണ്ട്. എനിക്കുടുക്കാന്‍ കള്ളിമുണ്ടും, തലയില്‍ കെട്ടാന്‍ ഒരു തോര്‍ത്തുമുണ്ടും, പിന്നെ ഇടാന്‍ ടീ ഷര്‍ട്ടും എടുത്ത് വെച്ചോളൂ..

ഉണ്ണി പെട്ടെന്ന് കുളികഴിഞ്ഞെത്തി. കാപ്പി കുടി കഴിഞ്ഞ് ഇറങ്ങാന്‍ നേരത്ത് ഡൈനിങ്ങ് ടേബിളിന്മേല്‍ രണ്ട് പൊതി ചോറ് ഇരിക്കുന്നത് കണ്ടു. കാര്യം മനസ്സിലാവാതെ പാര്‍വ്വതിയെ വിളിച്ചു.
“പാര്‍വ്വതീ…………….?
“എന്താ ഇത് രണ്ട് പൊതി………….?
“ഞാനും പോന്നോട്ടെ പാടത്തേക്ക്………?
“ആ അപ്പോ അതാ കാര്യം അല്ലേ……………?
“അപ്പോ നിനക്ക് പഠിക്കേണ്ടേ………?
“ഞാന്‍ വൈകിട്ട് പഠിച്ചോളാം………….”
പാടത്ത് വെയില്‍ കൊണ്ടൊന്നും നിനക്ക് ശീലമില്ല. കയറി നിക്കാന്‍ തണല്‍ പോലുമില്ലാത്ത ഇടമാണ് പുഞ്ചപ്പാടം. തിരുത്തിന്മേല്‍ പോണം ഇത്തിരി തണല്‍ കിട്ടാന്‍. അല്ലെങ്കില്‍ തിരിച്ച് നടക്കണം. എന്തിനാ നിന്റെ പുറപ്പാട്….
മുഖത്ത് വിഷാദം പുരണ്ട പാര്‍വ്വതി താഴത്ത് നോക്കി നിന്നല്ലാതെ ഒന്നും മിണ്ടിയില്ല. ഉണ്ണിയുടെ ഭാവം മാറുമെന്ന ആശങ്കയും പാര്‍വ്വതിക്ക് തോന്നായ്കയില്ല. ഉണ്ണിക്ക് ദ്വേഷ്യം വന്നാലുണ്ടാകുന്ന ആഘാതം പാര്‍വ്വതിക്ക് നന്നായറിയാം. എന്നാലും മനസ്സുകൊണ്ട് കേണപേഷിച്ചു.
“എന്നേയും കൂട്ടിക്കൂടെ പാടത്തേക്ക്………..?

പാര്‍വ്വതി പോന്നോളൂ.. ഒരു കള്ളിമുണ്ട് എടുത്ത് സഞ്ചിയില്‍ വെച്ചോളൂ.. പിന്നെ തലയില്‍ കെട്ടാന്‍ തോര്‍ത്ത് മുണ്ടും എടുത്തോ…….

എന്നാ താമസിക്കേണ്ട. വേഗം പോകാം.
ഉണ്ണിയും പാര്‍വ്വതിയും പുഞ്ചപ്പാടം ലക്ഷ്യമാക്കി നടന്നു. സമയം വൈകിയ ഉണ്ണിയുടെ കൂടെ ഓടി പാര്‍വ്വതി കിതച്ചു.
“പാര്‍വ്വതിക്കറിയാമോ…… നമ്മുടെ കണ്ടം എവിടെ നിന്നാ തുറ്റങ്ങണെതെന്ന്……….?
“ഇല്ലാ ഉണ്ണ്യേട്ടാ……….. ഞാന്‍ കൃഷിപ്പണി സമയത്ത് ആദ്യമായാണ് പാടത്തേക്ക് വരണത്..”
പാര്‍വ്വതി ഉണ്ണിയുടെ പിന്നാലെ നടന്നകന്നു. തോട്ട് വരമ്പെത്തിയപ്പോള്‍ ഉണ്ണി നിന്നു. കൈത്തോട്ടില്‍ കൂടെ കുറുകേ കടന്ന് അപ്പുറം എത്തി………..
തിരിഞ്ഞ് നോക്കിയപ്പോല്‍ പാര്‍വ്വതി അക്കരയില്‍ തന്നെ നിക്കണ്…..

“നിക്ക് പേടിയാവണ് ഉണ്ണ്യേട്ടാ തോട് മുറിച്ച് കടക്കാന്‍… തോട്ടില്‍ അതാ നീര്‍ക്കോലി………..”
“നീര്‍ക്കോലി കടിച്ചാലൊന്നുമില്ല………. നീ വരണ് ണ്ടെങ്കില്‍ വേഗം വാ…………”
ഇതാ ഞാന്‍ പറഞ്ഞേ നിന്നോട് വരണ്ടാ എന്ന്. നിന്നെ കൊണ്ട് വലിയ ശല്യമായല്ലോ. നീ അവിടെ തന്നെ നിന്നോ.. ഞാന്‍ കണ്ടത്തില്‍ പോയി നോക്കി കുറച്ച് കഴിഞ്ഞ് വരാം………..
അതും പറഞ്ഞ് ഉണ്ണി നടന്ന് നീങ്ങി………..
പാര്‍വ്വതിക്കാകെ മന:പ്രയാസമായി. തിരിച്ച് പോകാനും വയ്യാ.. തോട് മുറിച്ച് കടക്കാനും വയ്യാ…
ആരോ ഒരാള്‍ പാര്‍വ്വതിയെ ലക്ഷ്യമാക്കി വരുന്നത് കണ്ടു. തൊപ്പിക്കുടയും വെച്ച്, തോളില്‍ കൈക്കോട്ടുമായി. പാര്‍വ്വതിയുടെ അടുത്ത് വന്ന് അയാള്‍ നിന്നു.
“ഏതാ മോളേ നീ……………?
“എന്താ ഇവിടെ നിക്കണ്… കുറേ നേരമായല്ലോ…………?
നിക്ക് അക്കര കടക്കണം. തോട് മുറിച്ച് കടക്കാന്‍ പേടിയാ.
“അമ്മാന്‍ വേണച്ചെങ്കീ മോളെ എടുത്ത് അക്കര കടത്താം. അല്ലെങ്കില്‍ പുത്തന്‍ തോട്ടിന്റെ ഇപ്പുറം എഞ്ചിന്‍ പെരേടെ അടുത്ത് കൂടി അക്കര കടക്കാം. അതിന്ന് അത്രയും ദൂരം നടക്കേണ്ടെ. പോരാത്തതിന് തോട്ട് വരമ്പെല്ലാം ചളി മൂലം വഴുക്കല്‍ കൂടുതലാ.. വെള്ളത്തില്‍ വീണാല്‍ അതും പ്രശ്നം.
+++++++++++++++++++++
[തുടരും]
Copyright © 2009. All rights reserved

Tuesday, March 17, 2009

എന്റെ പാറുകുട്ടീ....[നോവല്‍]....ഭാഗം 24

ഇരുപത്തി മൂന്നാം ഭാഗത്തിന്റെ തുടര്‍ച്ച >>>

പാര്‍വ്വതീ നാളെ കാലത്ത് പുഞ്ചപ്പണി തുടങ്ങണം. എല്ലാം ശരിയായി. വൈകിട്ട് ആറാട്ട് കടവിലും, അടിയറ തിരുത്തിന്മേലുമുള്ള അയ്യപ്പന്‍ കാവുകളില്‍ വിളക്ക് വെച്ച് നാളികേരം ഉടക്കണം. നീ ഒരു ആറ് മണിക്ക് മുന്‍പായി കുളിച്ച് നല്ല സെറ്റ്മുണ്ടെടുത്ത് തയ്യാറായി നില്‍ക്കണം. പൂജാ സാധനങ്ങളെല്ലാം രണ്ടിടത്തേക്കും പ്രത്യേകം കരുതണം. വെളിച്ചെണ്ണയും, തിരി നൂലും, തീപ്പെട്ടിയും എല്ലാം എല്ലാം..
തിരുത്തിന്മേലെ കാവിലേക്ക് തീപ്പെട്ടി കൂടുതല്‍ വേണം. അവിടെ കാറ്റ് കൂടുതലാ.. ചന്ദനത്തിരിയും പിന്നെ വെള്ളം കോരാന്‍ ബക്കറ്റ്, കയറ് മുതലായ സാധങ്ങളെല്ലാം വേണം. ഒന്നും ഞാന്‍ മറന്നുവെന്ന് എന്നോട് പറയരുത്.
പിന്നെ സമയം ഉണ്ടെങ്കില്‍ നമുക്ക് തിരുത്തിന്മേലുള്ള ഉണ്ണിയേട്ടന്റെ വീട്ടിലും കയറണം. ഉണ്ണ്യേട്ടന് മുറുക്കാനും മറ്റും വാങ്ങിക്കോളൂ... തിരിച്ച് വരുമ്പോള്‍ ഒരു പക്ഷെ ഇരുട്ടിയെന്ന് വരും. ടോര്‍ച്ച് എടുക്കണം. അല്ലെങ്കില്‍ ശവപ്പറമ്പിന്റെ അടുത്ത വീട്ടീന്ന് ചൂട്ട് കത്തിച്ച് വാങ്ങാം. എല്ലാം സൌകര്യം പോലെ ചെയ്തോളണം.

എന്നാല്‍ ഒരുക്കങ്ങളാകട്ടെ വേഗം...ഞാന്‍ കുളത്തിലൊന്ന് മുങ്ങിയിട്ട് വരാം.......
“ഉണ്ണ്യേട്ടനിതെന്തിന്റെ കേടാ‍... കുളമൊക്കെ വറ്റാറായി.. കലങ്ങിയ വെള്ളമാ. ഇനി വീട്ടീ വന്നാ വേറെ കുളിക്കണം. അതിന് പറഞ്ഞാ കേക്കുമോ. എന്തെങ്കിലും പറഞ്ഞാ കുഴപ്പം , പറഞ്ഞില്ലെങ്കിലോ അതും കുഴപ്പം........”
“ഉണ്ണ്യേട്ടാ...............”
“എന്തെടീ പെണ്ണേ......”
“അതേയ് കുളത്തില് കലങ്ങിയ വെള്ളമാ...............”
“അത് സാരമില്ല.. പോണ വഴിക്ക് പുത്തന്‍ തോ‍ട്ടീന്ന് ഒരു കുളിയും കൂടിയാകാം........ ഞാനിപ്പോ വരാം.............”
ഞാന്‍ പറഞ്ഞാലൊന്നും കേക്കില്ലാ ഇപ്പൊ... ഒറ്റക്കുള്ള കറക്കവും താമസവും, ചോദിക്കാനും പറയാനും ആരുമില്ലാ എന്ന് വെച്ചിരിക്ക്യാ.. പൊട്ട ശീലായി......... എന്നെ ആ ഹോസ്റ്റലില്‍ കൊണ്ട് തള്ളി.. വീട്ടീന്ന് പോയി വരേണ്ട ദൂരമല്ലേ ഉള്ളൂ... സമ്മതിക്കില്ല്യാച്ചാല്‍ എന്താ ചെയ്യാ............
എനിക്ക് സ്റ്റഡീ ലീവാകാറായി... രണ്ട് ദിവസം ലീവെടുത്താല്‍ ഈ പുഞ്ചപ്പണി കഴിയും വരെ എനിക്ക് തറവാട്ടില്‍ നില്‍ക്കാം. അതിന് എനിക്ക് വേണ്ടി വക്കാലത്ത് പറയാനാരെയാ കിട്ടുക. എനിക്കാണെങ്കില്‍ അത്രയും ദിവസവും ഉണ്ണ്യേട്ടന്റെ കൂടെ കഴിയുകയും ആകാം.
ആ വഴിയുണ്ട്.. വക്കീലേട്ടനെ തന്നെ പിടിക്കാം. ഇപ്പോ ഫോണുണ്ടല്ലോ വീട്ടില്‍.............
ഹലോ വക്കീലേട്ടാ.......... ഇത് പാര്‍വ്വതിയാ.............
“എനിക്കൊരു ഉപകാരം ചെയ്തു തരുമോ....?
“എന്താ കാര്യംച്ചാ വളച്ചൊടിക്കാതെ പറയൂ..........”
“അതേയ്........നിക്ക് ഉണ്ണ്യേട്ടന്റെ കൂടെ തറവാട്ടില്‍ ഒരാഴ്ച നില്‍ക്കണം...........”
“നിന്നോളൂ...... അതിനെന്താ പ്രശ്നം.............”
പാര്‍വ്വതി കാര്യങ്ങളൊക്കെ വക്കീലേട്ടന്റെ ധരിപ്പിച്ചു.
വക്കീലേട്ടന്‍ ഉണ്ണിയോട് നേരിട്ട് ഇതില്‍ ഇടപെടില്ലാ എന്നും, വേണമെങ്കില്‍ ഒരു ഉപായം പറഞ്ഞുകൊടുക്കാമെന്നും പറഞ്ഞു.
പാര്‍വ്വതി വക്കീലേട്ടന്റെ ഉപായം ഉണ്ണിയുടെ ശ്രദ്ധയില്‍ പെടുത്തി
“ഉണ്ണ്യേട്ടാ‍ ഒരു കാര്യം ചോദിച്ചോട്ടെ..........?
“പെട്ടെന്ന് പൊട്ടിത്തെറിക്കരുത്..........”
“ഇല്ലാ.... പറഞ്ഞോളൂ........ കേള്‍ക്കട്ടെ.....”
ഉണ്ണി കാര്യങ്ങള്‍ സശ്രദ്ധം കേട്ടു.. അതിനെ വിലയിരുത്തുകയും ചെയ്തു....
“പാര്‍വ്വതീ.............”
“നിന്റെ ആഗ്രഹത്തിന് ഞാനായി തടസ്സം നില്‍ക്കുന്നില്ല..........”
“പക്ഷെ ഒരു കണ്ടീഷന്‍.................”
“പരീക്ഷയില്‍ ഞാന്‍ പറഞ്ഞ മാര്‍ക്ക് വാങ്ങിയില്ലെങ്കില്‍......... പിന്റെ എന്റെ സ്വഭാവം അറിയാമല്ലോ........”
“ഞാന്‍ നിന്നെ ഇവിടെ നിന്ന് ഇറക്കി വിടും............”
“അതെല്ലാം ഞാനേറ്റു..................”
“എന്നാല്‍ നീ പറഞ്ഞ പോലെ ഒരാഴ്ച ഇവിടെ നിന്നോളൂ...............“
പാര്‍വ്വതിക്ക് സന്തോഷമായി. അവളുടെ എല്ലാമെല്ലാമായ ഉണ്ണ്യേട്ടനൊത്ത് ഒരാഴ്ച താമസിക്കാമല്ലോ. എന്തെല്ലാം പറയാനുണ്ട്. എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാനുണ്ട്... എല്ലാം തേവരുടെ കടാക്ഷം......
“പാര്‍വ്വതീ..................“
“എന്തോ.............”
അതേയ് നാളെ എന്നെ നേരത്തെ വിളിക്കണം.. എനിക്ക് കാപ്പി കുടി കഴിഞ്ഞ് 7 മണിക്ക് പാടത്ത് എത്തണം. അതനുസരിച്ച് ഭക്ഷണമെല്ലാം തയ്യാറാക്കി വെക്കണം. പിന്നെ ഉച്ചക്ക് കൂലിക്കാര്‍ ഭക്ഷണത്തിന് കയറുമ്പോള്‍ ഞാന്‍ വീട്ടിലേക്ക് വരില്ലാ.. എനിക്കുള്ള ഭക്ഷണം ഒരിലയില്‍ പൊതിഞ്ഞ് തരണം. കുടിക്കാന്‍ വെള്ളവും വേണം.............
എല്ലാം വേണ്ടത് പോലെ ചെയ്ത് കൊള്ളാം. ഒന്നിനും ഒരു കുറവ് വരില്ലാ....

അപ്പോ നമുക്ക് അയ്യപ്പന്‍ കാവിലേക്ക് നടക്കാം..
ഉണ്ണിയുടെ പുറകെ പാര്‍വ്വതി സാധനങ്ങളുമായി നടന്നു... കുഞ്ചു അമ്മാന്റെ പറമ്പിനടുത്ത് എത്തിയപ്പോള്‍ തിരിഞ്ഞ് നോക്കിയപ്പോ പാര്‍വ്വതിയെ കാണാനില്ലാ....
ഹൂം......... പാര്‍വ്വതി നടന്നെത്തുന്നതേ ഉള്ളൂ..........
വേഗം വാ എന്റെ പെണ്‍കുട്ടീ...... നീ ഇങ്ങനെ മെല്ലെ നടന്നാല്‍ കാര്യങ്ങളൊന്നും ശരിയായ സമയത്ത് നടക്കില്ലാ...
പാര്‍വ്വതിക്ക് താങ്ങാനാവാത്ത അത്ര ചുമടുണ്ട്.. ഉണ്ണിയോട് സഹായിക്കാന്‍ പറയാനൊരു ഭയവും............
“എന്താ ഭാരക്കൂടതലുണ്ടോ പാര്‍വ്വതീ‍...............”
ഹൂം...............
“അപ്പോ നിനക്ക് എന്നോട് പറഞ്ഞുകൂടെ............”
“ഞാന്‍ സഹായിക്കില്ലേ......”
“ആ നാളികേരങ്ങളിട്ടിട്ടുള്ള സഞ്ചിയും, വെളിച്ചെണ്ണയും ഇങ്ങട്ട് താ..... ഞാന്‍ പിടിക്കാം.............”

ഹാവൂ..... സമാധാനമായി........... അപ്പോ ന്റെ ഉണ്ണ്യേട്ടനെന്നോട് സ്നേഹം ഉണ്ട്... എന്റെ കൈയെല്ലാം ചോന്നു. ഉണ്ണ്യേട്ടനെന്നെ സഹായിച്ചില്ല്ലായിരുന്നുവെങ്കില്‍ കൈ പൊള്ളച്ച പൊട്ടിയേനേ...
അയ്യപ്പന്‍ കാവീന്ന് വന്ന് വേഗം ഭക്ഷണം കഴിച്ച് എനിക്ക് ഉണ്ണ്യേട്ടന്റെ കൂടെ കിടന്നുറങ്ങാന്‍ തിടുക്കമായി.. ഇനി ഉണ്ണ്യേട്ടന്‍ തിരുത്തുമ്മലെല്ലാം കയറി ആ അമ്മാന്റെ വീട്ടീ കേറി എപ്പോഴാണാവോം തിരിക്കുന്നത്. എനിക്ക് പാട വരമ്പത്ത് കൂടി പകല്‍ സമയത്ത് പോലും നടക്കാന്‍ ബുദ്ധിമുട്ടാ. ചളിയും പിന്നെ വഴുക്കലും......
ആറാട്ട് കടവില്‍ പോയ ശേഷം ഉണ്ണിയും പാര്‍വ്വതിയും അടിയറ പടവു ലക്ഷ്യമാക്കി നടന്നു. ഇപ്പോള്‍ രണ്ടാളുടേയും ഭാരം പകുതി കുറഞ്ഞു. ഉണ്ണി പാര്‍വ്വതിയുടെ കയ്യില്‍ നിന്ന് മറ്റേ സഞ്ചിയും വാങ്ങി വേഗം വേഗം നടന്ന് നീങ്ങി.
ഉണ്ണിക്ക് പാടവും വരമ്പുമെല്ലാം സുപരിചിതം.. വഴുക്കാതെ നടക്കാനും, ഓടാനും എല്ലാം അറിയാം............
‘പാര്‍വ്വതി...... നീ വേഗം വാ..............”
“ഇതെന്തൊരു പെണ്‍കുട്ടിയാ............ ?”
‘പാര്‍വ്വതീ..... നീ മുന്‍പില്‍ നടക്ക്.............’
“വേഗം നടക്ക്.................”
“വേഗം നടന്നാല്‍ ഞാന്‍ വീഴും ഉണ്ണ്യേട്ടാ............. ഭയങ്കര വഴുക്കല്‍.............”
“ആ വീഴട്ടെ...... എണീറ്റ് പിന്നെയും നടക്കാം...............”:

വീഴുന്നത് കണ്ടത്തിലേക്കല്ലേ.... തോട്ടിലേക്കൊന്നുമല്ലല്ലോ.......... രണ്ട് പേര്‍ക്കും കൂടി ഒന്നിച്ച് നടക്കാന്‍ മാത്രം വീതിയില്ലല്ലോ വരമ്പിന്..
അടിയറ പടവെത്തി............ അവിടെത്തെ കാവിലും വിളക്ക് തെളിയിച്ച്, നാളികേരം ഉടച്ച്, ഉണ്ണ്യേട്ടന്റെ വീട്ടീ കേറി ചേട്ടന് മുറുക്കാനും മറ്റും കൊടുത്ത് വേഗം വീട്ടിലേക്ക് യാത്രയായി...
ശവപറമ്പെത്തുമ്പോഴെക്കും നേരം വല്ലാതെ ഇരുട്ടി. പാര്‍വ്വതി ഉണ്ണിയെ പിടിച്ചുംകൊണ്ട് നടന്ന് നീങ്ങി....
“പാര്‍വ്വതീ..................“
“ശവപ്പറമ്പെത്തി.............”
“നിനക്ക് പേടിയുണ്ടോ...............”
“ഇവിടെ പ്രേതങ്ങളുണ്ട്...............”
“ഉണ്ണ്യേട്ടാ............ എന്നെ പേടിപ്പിക്കല്ലേ..............”
“ഇന്നാളെന്നെ എന്നെ പേടിപ്പിച്ചിട്ട് പേടി മാറി വരുന്നതെ ഉള്ളൂ.............”
“ഇതെന്തിന്നാ എപ്പോഴും ഈ പ്രേതത്തിന്റെ വര്‍ത്തമാനം പറേണ്...”
പാര്‍വ്വതി ഉണ്ണിയെ ഇറുകെ പിടിച്ച് കണ്ണടച്ച് നടന്നു. കാദര്‍ മാഷുടെ വീടെത്തിയപ്പോ കണ്ണ് തുറന്നു..........
‘ഉണ്ണ്യേട്ടാ..........വേഗം നടക്ക്..................”
“പാര്‍വ്വതീ.... നമുക്ക് കുമാരേട്ടന്റെ വീട്ടീ കേറിയിട്ട് അല്പം സൊള്ളിയിട്ട് പോകാം...............”
“വേണ്ട... പ്പൊത്തന്നെ നേരം എത്രയായെന്നറിയോ...........”
“ഏഴരേടെ ബസ്സ് പോയി................”
“നമുക്ക് വേഗം വീട്ടിലേക്ക് നടക്കാം ഉണ്ണ്യേട്ടാ...............”
“എന്നാലേ പാര്‍വ്വതീ...... നമുക്ക് തുപ്രമ്മാന്റെ വീട്ടീ കേറി കുറച്ച് ചക്കരകാപ്പീം, കൊള്ളിക്കിഴങ്ങും തിന്നാം.............”
“ഈ നേരത്തൊന്നും കൊള്ളിക്കിഴങ്ങ് അവിടെ ഉണ്ടാവില്ല..........”
“അവര് കഞ്ഞി കുടിച്ച് കിടന്നിട്ടുണ്ടകും............”
“വേഗം പൂവാ നമുക്ക് ...................”
“ഉണ്ണ്യേട്ടനെന്നെ വീട്ടീ കൊണ്ടാക്കീട്ട് തുപ്രമ്മാന്റെ വീട്ടിലേക്ക് പൊയ്ക്കോ............”
ശരി........ അങ്ങിനെയാകട്ടെ........ ഈ പെണ്ണിനെ കൂടെ കൂട്ടാണ്ട് വരാമായിരുന്നു. എന്നാ പോകേണ്ടയിടത്തൊക്കെ പോയി കറങ്ങിയടിച്ച് വരാമായിരുന്നു....
എന്തിനാ ഉണ്ണ്യേട്ടാ എന്നെ വിഷമിപ്പിക്കാന്‍ ഇങ്ങനെ ഒക്കെ പറേണ്. ഞാന്‍ എത്ര നാളായെന്നറിയാമോ ഇങ്ങനെ ഒറ്റക്ക് കഴിയണ്. എനിക്ക് എത്രയും നേരം കൂടുതല്‍ ഉണ്ണിയേട്ടനോടൊത്ത് ഇരിക്കാനാ മോഹം..അല്ലാതെ ഇങ്ങനെ രാത്രി പാടത്തും പറമ്പിലും നടക്കാനല്ല..
ഹാവൂ വീടെത്തി.................ഇനി ഉണ്ണ്യേട്ടന്‍ തുപ്രമ്മാന്റെ വീട്ടീ പോയി വന്നോളൂ വേണമെങ്കില്‍.. അപ്പോഴെക്കും ഞാന്‍ നല്ല ചൂട് ദോശയും ചമ്മന്തിയും ഉണ്ടാക്കാം.....

ഞാനെങ്ങോട്ടും പോണില്ലാ. നല്ല തണുത്ത വെള്ളത്തില്‍ ഒന്നും കൂടി കുളിക്കാം. എന്നിട്ട് ഭക്ഷണം കഴിച്ച് വേഗം കിടന്നുറങ്ങാം.

ഉണ്ണി പറഞ്ഞപോലെ നേരത്തെ തന്നെ കിടക്കാനുള്ള ഒരുക്കങ്ങളായി. പാര്‍വ്വതിയും ഉണ്ണിയെ അനുഗമിച്ചു.
“പാര്‍വ്വതി വേണമെങ്കില് ജാനുവിന്റെ കൂടെ പോയി കി
ടന്നോ...... അവള്‍ക്ക് ഒറ്റക്ക് കിടക്കാന്‍ പേടിയാകുമെങ്കില്....”
അവള്‍ക്ക് പേടിയൊന്നുമില്ല.. അവള്‍ ചിലപ്പോള്‍ അവളുടെ മാടത്തില്‍ ഒറ്റക്കാവും താമസം. പാടത്ത് പണിയായാല്‍ അവളുടെ അപ്പന്‍ മിക്കതും ഏറ്മാടത്തിലാകും താമസം.....

എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എന്നെ വിളിച്ചോളാന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ ഹോസ്റ്റലിലേക്ക് പോണ വരെ ഉണ്ണ്യേട്ടന്റെ കൂടെ തന്നെ. എനിക്ക് ഒരു പാട് കാര്യം പറയാനുണ്ട്.........
“എനിക്ക് കേക്കേണ്ടച്ചാലോ..............”
“ന്നാലും ഞാന്‍ പറഞ്ഞോണ്ടിരിക്കും.................”
“ഉണ്ണ്യേട്ടാ............ ന്നാ മ്മ്ക്ക് കിടക്കാം...............”
“ഞാന്‍ ചെമരിന്റെ അടുത്ത് കിടക്കാം...........”
“ഈ ഏസി എപ്പളാ ഓഫാക്കാ ഉണ്ണ്യേട്ടാ‍............ തണുപ്പ് കുറക്കാനുള്ള സൂത്രമില്ലേ ഇതിന്.. ഞാന്‍ പുതക്കട്ടെ.....”
“ഇപ്പോ പുതക്കേണ്ട............ “
“എന്നെ കെട്ടിപ്പിടിച്ചോണ്ട് കിടന്നോ................”
“ഉണ്ണ്യേട്ടാ..............”
“എത്ര നാളായി ഞാനിങ്ങനെ കിടന്നിട്ട്.............”
“അപ്പോ ന്നാള് വല്യമ്മയുടെ വീട്ടില് നമ്മള്‍ താമസിച്ചില്ലേ......”
“ഹൂം.......... ഞാനത് മറന്നു............അവിടെ എനിക്കാകെ വിമ്മിഷ്ടമായിരുന്നു...........”
“ഇവിടെയോ...................”
“ഇത് നമ്മുടെ വീടല്ലേ......... ഇത് സ്വര്‍ഗ്ഗമല്ലേ എനിക്ക്..........”
“ഉണ്ണ്യേട്ടനെന്താ എന്നെ പണ്ടത്തെ പോലെ സ്നേഹമില്ലാത്തെ.......”
“എന്നാരു പറഞ്ഞു..................”
“എനിക്കങ്ങനെ തോന്നി....................“
“നിന്നോട് സ്നേഹമില്ലാഞ്ഞിട്ടാണൊ........ഞാന്‍ ഇത്രയും ത്യാഗം സഹിച്ച് നിന്നെ പഠിപ്പിക്കാന്‍ മുതിര്‍ന്നതും, എന്റെ സുഖങ്ങളെല്ലാം മറന്ന് നിന്നെ ഹോസ്റ്റലില്‍ ചേര്‍ത്തതും............”
“എന്താ പാര്‍വ്വതി നീ അങ്ങിനെ ചിന്തിക്കുന്നത്.............?
“എന്തോ എനിക്കങ്ങനെ തോന്നി.................”
‘ഇന്നാ അങ്ങിനെ തോന്നണ്ട ഇനി....................’
“നല്ലവണ്ണം മിടുക്കിയായി പഠിച്ച്......... നമുക്ക് വലിയ ആളാവേണ്ടെ...........”
“എന്നും ഇങ്ങനെ ഈ ഉണ്ണ്യേട്ടന്റെ ആട്ടും തൂപ്പും കൊണ്ട് ജീവിത കാലം മുഴുവനും കഴിച്ച് കൂട്ട്യാ മതിയോ.............”

അപ്പോ എന്റെ പഠിപ്പ് കഴിഞ്ഞാ എന്നെ എങ്ങോട്ടെക്കും വിടുകയാണോ. ഞനെങ്ങോട്ടും എന്റെ ഉണ്ണ്യേട്ടനെ വിട്ട് പോകില്ലാ. എനിക്കതിന് സാധിക്കില്ല. അങ്ങിനെ സങ്കല്‍പ്പിക്കാന്‍ പോലുമാകില്ലാ............ ഞാന്‍ എന്തും സഹിക്കാന്‍ തയ്യാറാ‍ണ്.. ഉണ്ണ്യേട്ടനെ വിട്ടുപോകാന്‍ മാത്രം പറ്റില്ല.............
“നിനക്കൊരു കല്യാണമൊക്കെ കഴിച്ച് ഒരു കുടുംബമായി ജീവിക്കേണ്ടെ.........?
“അങ്ങിനെ ഒരു മോഹമെനിക്കില്ല.............”
“ഞാന്‍ എന്റെ ഉണ്ണ്യേട്ടനെ പരിചരിച്ച് ജീവിതകാലമത്രയും കഴിക്കും.........എനിക്ക് വേറെ ഒരു ലോകം ഇല്ല... എന്റെ എല്ലാം ഉണ്ണ്യേട്ടനാണ്..........”
“അപ്പോ നിനക്ക് കല്യാണം വേണ്ടാ എന്നാണോ പറേണ്.........”
“നിന്റെ കല്യാണം കഴിഞ്ഞിട്ട് വേണം എന്റെ കാര്യം ആലോചിക്കാന്‍........”
“ഉണ്ണ്യേട്ടനിഷ്ടമുള്ള ആളെ ഉണ്ണ്യേട്ടന്‍ കെട്ടിക്കോ...............”
“ഞാന്‍ ഉണ്ണ്യേട്ടന്റെ കുട്ട്യോളേം നോക്കി ഇവിടെത്തന്നെ ഉണ്ടാ‍കും........”
‘നിനക്ക് തണുക്കുന്നുണ്ടോ പാര്‍വ്വതീ............’

ഇല്ലാ............. തണുപ്പൊക്കെ പോയി....... ഇപ്പോ ആകെ ചൂടായി...........ഇനി പെട്ടെന്നൊന്നും ഈ ദേഹം തണുക്കില്ലാ...........
“നിനക്കുറക്കം വരുന്നില്ലേ....................”
“എന്റെ ഉറക്കം പോയി.....................”
“ഉണ്ണ്യേട്ടനുറങ്ങുന്നില്ലേ..................”
കുറേനാളായി വൈകി കിടന്ന് ശീലിച്ചതിനാല്‍ ഉറക്കം വരുന്നില്ലാ...
‘ഉണ്ണ്യേട്ടന് ഏറ്റവും കൂടുതല്‍ ഇഷ്ടം ആരോടാണ്..............’
‘എന്നെ കൂടുതല്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയോട്............?
‘അതാരാ.......................’
‘എനിക്കറിയില്ലാ..........................’
‘എന്നേക്കാളും കൂടുതല്‍ ഉണ്ണ്യേട്ടനെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടോ................?
“എനിക്കറിയില്ലാ പാര്‍വ്വതീ..................”
ഞാനതൊന്നും ശ്രദ്ധിക്കാറില്ല............
നാളെ നേരത്തെ എണീക്കേണ്ടതല്ലേ.. നമുക്കുറങ്ങാം. വാ ഇങ്ങോട്ടടുത്ത് കിടക്ക്. ഉണ്ണി പാര്‍വ്വതിയെ തൂരു തുരെ ചുംബിച്ചു.. മാറോട് ചേര്‍ത്തി.. ആനന്ദത്തില്‍ അലിഞ്ഞമര്‍ന്നു............

[തുടരും]

Copyright © 2009. All rights reserved




Tuesday, March 10, 2009

എന്റെ പാറുകുട്ടീ....[നോവല്‍].. ഭാഗം 23

ഇരുപത്തി രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച..>>>


നേരം വെളുത്തതറിയാതെ പാറുകുട്ടിയുടെ ഉറക്കം കണ്ട് ഉണ്ണിക്ക് ഒന്നും തോന്നിയില്ല. ഉണ്ണി താഴെ പോയി പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിച്ച് അടുക്കളയില്‍ കയറി വലിയമ്മ ഉണരും മുന്‍പെ അല്പം സ്വാതന്ത്ര്യം എടുത്ത് ഒരു കട്ടന്‍ കാപ്പി ഇട്ട് കുടിച്ചു. വിറക്ക് അടുപ്പ് കത്തിക്കാന്‍ അല്പം പ്രയാസമുണ്ടായെങ്കിലും കാര്യമെല്ലാം നടന്നു.

പണ്ട് ചേച്ചിക്ക് വെള്ളം ചൂടാക്കി കൊടുത്തിരുന്നതും, ചേച്ചിക്ക് വയ്യാണ്ടാകുമ്പോള്‍ കഞ്ഞി വെച്ചിരുന്നതും എല്ലാം ഉണ്ണിക്ക് ഓര്‍മ്മ വന്നു.

രാവിലെ പത്രം വായിക്കുന്ന പതിവുണ്ടെങ്കിലും, പത്രമൊന്നും ആ വീട്ടില്‍ കണ്ടില്ല. പുറത്ത് പോയി വാങ്ങാമെന്ന് വെച്ചാല്‍ അക്കിക്കാവ് വരെ പോകണം. വാര്‍ത്ത് കേള്‍ക്കാന്‍ ഒരു റേഡിയോവും ഇല്ല അവിടെ. ഇനി കാറ് സ്റ്റാര്‍ട്ടാക്കി അതിലെ റേഡിയോ കേള്‍ക്കാനൊക്കെ മെനക്കെടാ...

ഉണ്ണി കോലായിലെ തിണ്ണയില്‍ കിടന്ന് ചെറുതായൊന്നു മയങ്ങി. ആ വീട്ടില്‍ ആരും എണീറ്റിട്ടില്ലായിരുന്നു.

പാര്‍വ്വതി എണീറ്റ് വന്നപ്പോള്‍ കണ്ടത് ഉണ്ണി തിണ്ണയില്‍ കിടക്കുന്നതാ....

“എന്തൊരു കിടപ്പാ ഉണ്ണ്യേട്ടാ ഇത്...?”

“അത് ശരി........ഈ ഉച്ചവരെ കിടന്നുറങ്ങി വരുന്ന ഒരു പെണ്ണിന്റെ ഒരു ചോദ്യം കണ്ടില്ലേ.....”

“എനിക്കൊറക്കൊമൊന്നുമില്ലാ എന്റെ ഉണ്ണ്യേട്ടാ... “

“ന്റെ ഉണ്ണ്യേട്ടന്‍ എന്റെ അടുത്തുള്ളപ്പളാ ഞാന്‍ ഉറങ്ങണ്..........”

“നീ വേഗം കുളിച്ച് റെഡിയാക്..........”

‘നമുക്ക് തറവാട്ടില്‍ പോകണം..........”

‘പുഞ്ചപ്പാടത്ത് വെള്ളം വറ്റിച്ച് കഴിഞ്ഞിരിക്കുന്നു.. ഞാറ് നടേണ്ട ദിവസം അടുത്തിരിക്കുണു...”

കണ്ടോരനോട് കണ്ടങ്ങളെല്ലാം ഉഴുതുമറിക്കാന്‍ ഞാന്‍ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. അവന് 4 ദിവസമായി കൂലി കൊടുത്തിട്ടില്ല. വെള്ളം വറ്റിച്ചതിന്റെ കരം സൊസൈറ്റിയില്‍ കൊടുത്തിട്ടില്ല. വളം വാങ്ങണം. നാളെ ഞാറ് നടണം. ഞാന്‍ ഈ ആഴ്ച മുഴുവനും തറവാട്ടില്‍ താമസിക്കാ........

നിനക്ക് തിങ്കളാഴ്ച കാലത്ത് ബാലേട്ടന്റെ കൂടെ കോളേജില്‍ പോകാം. നമുക്ക് വീട്ടീ പോണ വഴിക്ക് ജാനുവിനേയും കൂട്ടാം. അവള്‍ എന്നും വന്ന് മുറ്റമടിക്കുന്നുണ്ട്. പിന്നെ കഴിഞ്ഞ മാസം തുപ്രമ്മാന്‍ തെങ്ങ് കയറ്റിച്ച് കാശ് നിര്‍മ്മലയെ ഏല്‍പ്പിച്ചിരുന്നു.

ബുധനാഴ്ച ഞാറ് നടണം... ചീരാമ്പുലി പടവിലെ 50 പറ നിലത്ത് കഴിഞ്ഞ കൊല്ലം നട്ട ഞാറ് തന്നെ മതീന്നാ തുപ്രമ്മാന്‍ പറഞ്ഞിരിക്കണ്.

പിന്നെ അടിയറയിലെ 60 പറ നിലത്തില്‍ എന്താ വേണേച്ചാല്‍ അതനുസരിച്ച് ഞാറ് തയ്യാറാക്കാന്‍ തിരുത്തിന്മേലെ ചേട്ടനോട് പറഞ്ഞേല്‍പ്പിച്ചിട്ടിട്ടുണ്ട്..

പിന്നെ പുത്തന്‍ തോട്ടിന്നടുത്തുള്ള നില വേലഞ്ഞാട്ടന്‍ പണിത് കൊള്ളും. പകുതി നെല്ല് നമുക്ക് കിട്ടും...

ബുധനാഴ്ച തന്നെ ഞാറ് നട്ടില്ലെങ്കില്‍ മരിച്ചുപോയ കാര്‍ന്നോന്മാര്‍ ശപിക്കും. അതിന്ന് അമാന്തം കാട്ടിക്കൂട... പിന്നെ അടിയറ നിലത്തിന്നടുത്തുള്ള തിരുത്തിനു തൊട്ടുള്ള നമ്മുടെ അയ്യപ്പന്‍ കാവിനു ചുറ്റുമുള്ള കിടേശെല്ലാം വൃത്തിയാക്കി നല്ലോരു ദിവസം നോക്കി അവിടെ വിളക്ക് വെച്ച് പ്രാര്‍ഥിക്കണം.. നല്ല് വിളവ് കിട്ടാനും എല്ലാ കൃഷിക്കാരുടെ ആരോഗ്യത്തിനും....

“ഞാന്‍ ശരിയായി ഉണ്ണ്യേട്ടാ...........”

“മ്മ്ക്ക് പൊകാം............”

“ന്നാ വലിയമ്മയോട് പറഞ്ഞിട്ട് വാ.............”

വലിയമ്മ മക്കളെ യാത്രയാക്കി.......പോയി വരാന്‍ പറഞ്ഞു............

“ഉണ്ണ്യേട്ടാ‍ നമുക്ക് കുന്നംകുളം ടൌണ്‍ വഴി പോകാം. കക്കാട്ട് കൂടി ചിറളയം വഴിയുള്ള വഴിയില്‍ കൂടി പോണ്ട...”

“അതെല്ലെ എളുപ്പം പാര്‍വ്വതീ‍.............”

“എനിക്ക് കുന്നംകുളത്ത് നിന്ന് ചിലതൊക്കെ വാങ്ങണം.........”

‘എന്റെ അടിപ്പാവാടയെല്ലാം കീറിത്തുടങ്ങി... പിന്നെ ബ്രേസിയറും മറ്റു കുറച്ച് സാധനങ്ങളും വാങ്ങണം. പണ്ടൊക്കെ ഉണ്ണ്യേട്ടന്‍ ഞാന്‍ ചോദിക്കാതെ തന്നെ എനിക്കെല്ലാം വാങ്ങിതരുമായിരുന്നു.”

“ഇപ്പോ പണ്ടത്തെ സ്നേഹമൊന്നും എന്നോടില്ലാത്തതെന്താ.........”

ഹൂം...ശരി കുന്നംകുളം വഴി പോകാം. അരമണിക്കൂറില്‍ കൂടുതല്‍ സമയം എടുക്കരുത്. എന്റെ മനസ്സ് മുഴുവന്‍ പാടത്താണ്. ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങുകയില്ല..........

“ശരി സമ്മതിച്ചു......”

“ഉണ്ണ്യേട്ടാ...... ഗുരുവായൂര്‍ റോട്ടിലെ ആ നോണ്‍ വെജ് ഹോട്ടലിന്റെ അടുത്ത് കടയില്‍ നിന്ന് വാങ്ങാം. അതിനു മുന്‍പില്‍ വണ്ടി നിര്‍ത്തിയാല്‍ മതി.........”

പാര്‍വ്വതി കാറില്‍ നിന്നിറങ്ങി പറഞ്ഞ സമയം കൊണ്ട് വാങ്ങിക്കാനുള്ളതെല്ലാം വാങ്ങി കാറില്‍ കയറി...............

“വണ്ട് സ്റ്റാര്‍ട്ടാക്കാന്‍ തുനിഞ്ഞ ഉണ്ണിയോട്..... പാര്‍വ്വതി..........”

“ഉണ്ണ്യേട്ടാ എനിക്ക് ആ ഹോട്ടലീന്ന് പൊറോട്ടയും ഇറച്ചിക്കറിയും വാങ്ങിത്തരാമോ.....”

‘നീ അവിടെ കയറി ഇഷ്ടമുള്ളതൊക്കെ തിന്നിട്ട് പതിനൊന്നരയുടെ ബസ്സില്‍ ചെറുവത്താനിയിലേക്ക് വന്നാല്‍ മതി’

“ഞാ‍ന്‍ പോകട്ടെയെന്നും പറഞ്ഞ് ഉണ്ണി പാര്‍വ്വതിയെ കാറില്‍ നിന്നിറക്കി വിട്ടു....”

‘അയ്യോ.. ഞനില്ല ഒറ്റക്ക് എന്നും പറഞ്ഞ് പാര്‍വ്വതി വണ്ടിയില്‍ തിരികെ ചാടിക്കയറി”

എപ്പൊ നോക്കിയാലും തിന്നണമെന്ന വിചാരമേ ഈ പെണ്‍കുട്ടിക്കുള്ളൂ.. കാപ്പിയും പലഹാരവും കഴിച്ച് കൊങ്ങണൂര് നിന്ന് വിട്ടിട്ട് പത്ത് മിനിട്ടേ ആയുള്ളൂ... എന്ത് തീറ്റയാ ഇത്............ ആര്‍ത്തിപ്പണ്ടാരമോ?.. ഈ കോളേജില്‍ പോയതില്‍ പിന്നെയാ ഈ പെണ്ണിന് ഈ മാറ്റം.......

കോളേജിലെ മെസ്സ് ഭക്ഷണമൊന്നും രുചിയുള്ളതല്ലാ എന്നൊന്നും ഉണ്ണിക്കറിയില്ലല്ലോ. അത് പറയാനുള്ള ത്രാണിയൊന്നും പാര്‍വ്വതിക്കില്ല താനും. അല്ലെങ്കിലും പാര്‍വ്വതി അവളുടെ പല വിഷമങ്ങളും ഉണ്ണിയോട് പറയാറില്ലാ. ഇപ്പോ അമ്മയും കൂട്ടിന്നില്ലാ. പിന്നെ അവള്‍ക്ക് ആരാ ഉള്ളത്.... ഈ ഉണ്ണി മാത്രം. ഉണ്ണിയാണെങ്കില്‍ അത്ര അതിരു കവിഞ്ഞൊന്നും ആലോചിച്ചതുമില്ലാ.............

ഊട്ടിയിലും മറ്റു സ്ഥലങ്ങളിലും പഠിച്ച ഉണ്ണി തികച്ചും ആറ്ഭാടമായി ആയിരുന്നു ചെറുപ്പം മുതല്‍. അതിനാല്‍ ഉണ്ണിക്ക് നാട്ടിലെ ഹോസ്റ്റലിലെ സ്ഥിതിയെപ്പറ്റി അറിവുണ്ടായിരുന്നില്ല. പിന്നെ ഉപരി പഠനം ഇംഗ്ലണ്ടിലും.......


പാര്‍വ്വതി നല്ല ഭക്ഷണം കഴിച്ചത് ഈയിടെയായി വലിയമ്മയുടെ വീട്ടില്‍ നിന്നാണ്. അവളുടെ വിഷമം അവള്‍ക്കല്ലെ അറിയൂ..പിന്നെ അവളുടെ വികൃതി.... അത് അവളുടെ കൂടപ്പിറപ്പാണ്.. വികൃതിക്ക് ഉണ്ണിയും ഒട്ടും മോശമല്ല...ഇത്രയും പ്രായമായിട്ടും രണ്ടാളും കൂടി വഴക്കടിക്കുന്നത് കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ച് പോകും.


ഉണ്ണി എല്ലാ സ്നേഹവും പുറത്ത് കാണിക്കില്ല. പാര്‍വ്വതിയോടെന്നല്ലാ ആരോടും.. അതിനാല്‍ ഉണ്ണിയെ പെട്ടെന്ന ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റില്ല.... ഉണ്ണിയുടെ ബിസിനസ്സിന്റെ തന്ത്രവും വിജയവും ഇതിനെ ആശ്രയിച്ചിരിക്കുന്നു.


നിര്‍മ്മലയെ ഉണ്ണിക്കിഷ്ടമാ. പക്ഷെ ഇന്നെ വരെ അതാര്‍ക്കും മനസ്സിലാക്കുവാനായില്ല.. ഉണ്ണിയുടെ ഓഫീസില്‍ ഏറ്റവും അധികം പീഠനം സഹിക്കുന്ന വ്യക്തിയും ഏറ്റവും ശംബളം വാങ്ങുന്ന ആളും നിര്‍മ്മലയാണ്. പാര്‍വ്വതിയെപ്പോലെ തന്നെ, നിര്‍മ്മലക്ക് ഉണ്ണിയുടെ അടുത്ത് നിന്നും ശകാരവും അടിയും കിട്ടാത്ത ദിവസങ്ങളില്ലാ.. എന്നാലും നിര്‍മ്മല എന്തിനും എപ്പോഴും ഉണ്ണിയുടെ അടുത്തുണ്ട്...

ഉണ്ണ്യേട്ടാ‍ ഇതെങ്ങട്ടാ വണ്ടി ഓടിച്ച് പോണെ. നമ്മുടെ വീടും, വടുതല സ്കൂളും കഴിഞ്ഞ് വട്ടം പാടമെത്താറായി..........

“നീയെന്താ പെണ്ണേ വീടെത്താറായിട്ടെന്നോട് പറയാതിരുന്നത്...”

‘ഞാനെങ്ങിനെയാ പെട്ടെന്ന് അങ്ങ്ട്ട് പറയാ..........’

‘ഉണ്ണ്യേട്ടനെപ്പളാ കലി കയറുകയെന്നറിയില്ലല്ലോ...........”

ഉണ്ണി വണ്ടി തിരിച്ച് ചെറുവത്താനിയിലേക്ക് യാത്രയായി.. വടുതല സ്കൂളെത്തിയപ്പോ വണ്ടി നിന്നു അവിടെ...

‘പാര്‍വ്വതി ആ പലചരക്ക് കടേ പോയി.. അല്പം മല്ലി, മുളക് തുടങ്ങിയ സാധങ്ങള്‍ വാങ്ങി വരൂ.. ഞാന്‍ വണ്ടിയില്‍ തന്നെ ഇരിക്കാം ......’

“അതൊക്കെ വീട്ടിലുണ്ടല്ലോ..?”

“തല്‍ക്കാലം പറഞ്ഞതനുസരിച്ചാല്‍ മതി.............”

പാര്‍വ്വതി കടയില്‍ നിന്ന് സാധനങ്ങളെല്ലാം വാങ്ങി വണ്ടിയില്‍ കയറി... വീട്ടിലേക്ക് പോകുന്ന വഴിയില്‍ എരുകുളത്തിന്നരികില്‍ പാര്‍വ്വതിയെ ഇറക്കി.........

“പാര്‍വ്വതി പോയി ജാനുവിനെയും കൂട്ടി വാ.............”

“എനിക്ക് ജാനുവിന്റെ വീട്ടിലേക്ക് ഇത് വഴി പോകാനറിയില്ലാ.... “

“എന്നാ നിനക്ക് അറിയുന്ന വഴിയില്‍ കൂടി പോയി അവളെയും കോണ്ടേ തറവാട്ടിലേക്ക് വരേണ്ടൂ............’

പാര്‍വ്വതി നന്നേ വിഷമിച്ചു ജാനുവിന്റെ പുരയിടം കണ്ടെത്താന്‍.......

“ഇതാരാ എന്റെ പാറുകുട്ട്യാ...................”

ജാനു പാര്‍വ്വതിയെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി.... എത്ര നാളായി മോളെ ഞാന്‍ നിന്നെ കണ്ടിട്ട്... ന്നെ ഒന്ന് വന്ന് കാണാന്‍ തോന്നിയില്ലല്ലോ നിനക്ക്......

ആ ഇപ്പളെങ്കിലും വന്നല്ലോ നീ........ എന്റെ പെരേല് കേറി ഇരിക്ക്...എന്താ മോള്ക്ക് തരാ ഞാനിപ്പോ.........

ഒന്നും വേണ്ട ജാനു. ഉണ്ണ്യേട്ടന്‍ എന്നെ കൊളത്തിന്റെ അവിടെ ഇറക്കി വിട്ടിട്ട് ജാനുവിനെ കൂട്ടി വരാന്‍ പറഞ്ഞു. ഇനി നമ്മളവിടെ എത്താന്‍ വൈകിയാലത്തെ അങ്കം അറിയാമല്ലോ... വേഗം ഒരുങ്ങ്..നമുക്ക് പോകാം.............

ജാനു രണ്ട് മിനിട്ടില്‍ റെഡിയായി പാര്‍വ്വതിക്കൊപ്പം നടന്നു..........

“ജാനു നിനക്ക് ഇപ്പോ എവിടെയാ പണി... ചിലവൊക്കെ എങ്ങിനെ മുട്ടുന്നു. പണ്ട് ഞങ്ങളുടെ കൂടെ താമസിക്കുമ്പോ നിനക്കൊരു അല്ലലും ഉണ്ടായിരുന്നില്ല... ഭക്ഷണത്തിന് ഭക്ഷണവും, പിന്നെ ഉടുക്കാനും, എണ്ണയും സോപ്പും എല്ലാം ന്റെ ഉണ്ണ്യേട്ടന്‍ തന്നിരുന്നല്ലോ നിനക്ക്... ഇപ്പോ എന്നെ ഹോസ്റ്റലില്‍ കൊണ്ടാക്കിയപ്പോ ദുരിതം നിനക്കായി അല്ലേ.....


ഇതാ ഇപ്പോ നന്നായി.......... മോളെന്താ വിചാരിച്ചേ ഉണ്ണി തമ്പ്രാനെപ്പറ്റി. ഈ കരേല് തമ്പ്രാനെക്കൊണ്ട് ഏതെങ്കിലും ഒരാള്‍ക്ക് ദുരിതം ഉണ്ടായിട്ടിട്ടുണ്ടോ...

എനിക്കും അന്നും ഇന്നും ഒരു പോലെ തന്നെ. പക്ഷെ താമസം എന്റെ പെരേലെന്ന് മാത്രം. ഞാന്‍ കാലത്തും വൈകുന്നേരവും പോയി മുറ്റമടിക്കും. പറമ്പിലെ നാളികേരവും അടക്കയും മറ്റും വീണത് എടുത്ത് കയ്യാലയില്‍ വെക്കും. വൈകുന്നരം കുളിച്ച് ഉണ്ണിയുടെ ചേച്ചിയുടെ അസ്ഥിത്തറയില്‍ വിളക്ക് വെക്കും.. എനിക്ക് കൈയെത്തുന്ന സ്ഥലത്തെ മാറാലയെല്ലാം അടിക്കും......

വീട് അന്നും ഇന്നും വൃത്തിയായി തന്നെ കിടക്കുന്നു.. ആള്‍ താമസമില്ലാത്ത വീടണെന്ന് ആരും പറയില്ല...

പിന്നെ എന്റെ ശംബളം ഇപ്പോ ഇരുനൂറ് ഉറുപ്പിക കൂട്ടി. പിന്നെ മാസാമാസം കൃത്യമായി നിര്‍മ്മല എന്ന ഒരു പെണ്ണ് എന്റെ പെരേല് കൊണ്ട് വന്ന് തരും...ഒരു കടലാസ്സില് ഒപ്പിട്ട് കൊടുക്കണം. ഞാനണെങ്കില് എല്ലാ മാസവും ഒന്നാം തീയതി കുളിച്ച് റെഡിയായി നിര്‍മ്മലയെ പ്രതീക്ഷിച്ചും കൊണ്ടിരിക്കും...

ഉണ്ണി തമ്പ്രാന്‍ പറഞ്ഞിട്ടിട്ടുണ്ട് എന്നോട് പുറത്ത് എവിടെയും പണിക്ക് പോണ്ടാ എന്ന്...........

“ഈ നിര്‍മ്മലയെ കണ്ടാലെങ്ങെനെ ജാനൂ...........”

“ന്റെ പാറുകുട്ടീ................... നിക്ക് പറയാനറിയില്ലാ...................... “

“എന്തൊരു ചന്തമാണെന്നോ ആ പെണ്ണിനെ കാണാന്‍.........”

“ഞാന്‍ എന്റെ ജീവിതത്തില്‍ ഇത്രയും ചന്തമുള്ള ഒരു പെണ്ണിനെ കണ്ടിട്ടില്ല. വെളുത്ത്, നീണ്ട മുടിയുള്ള, അധികം വണ്ണമില്ലാത്ത, ഒതുങ്ങിയ അരക്കെട്ടും, തുടുത്ത മാറിടവും...... ആരും കണ്ടാല്‍........

എന്തിനു പറേണ് .....പെണ്ണുങ്ങളെന്നെ ആ കൊച്ചിനെ നോക്കിക്കൊണ്ടിരിക്കും..............”

“അവളൊറ്റെക്കാണൊ വരിക.............”

“ഏയ് അവളുടെ കൂടെ ശങ്കരേട്ടനെന്ന ഒരു വയസ്സനും, പിന്നെ ഡ്രൈവറും ഉണ്ടാകും.........”

‘പക്ഷെങ്കില് ഞാനൊരു കാര്യം പറയാം... നല്ല അടക്കവും ഒതുക്കവുമുള്ള ഒരു മോള് തന്നെ. ഒട്ടും തലക്കനമില്ല... ഞാനിത്ര സുന്ദരിയാണല്ലോ എന്ന ഒരു തോന്നലൊന്നും ഇല്ല... എന്നെ ജാനു ചേച്ചീന്നാ വിളിക്കാ........

ഒരു ദിവസേ ഒരു കാര്യൊണ്ടായി......... എന്റെ ചങ്ക് പെടക്കണ് അത് പറേമ്പോ..............

ഒരു ദിവസം ശമ്പളം തരാന്‍ വന്നപ്പോ ന്നോട് ചോദിച്ചു............

“എന്താ ജാനു ചേച്ചി ഭക്ഷണം..............”

“ഈ പാവങ്ങള്‍ക്കെന്താ ഭക്ഷണം........... മരക്കെഴങ്ങ് കൂട്ടാനും, ചമ്മന്തീം....... കഞ്ഞിയും..............”

“എനിക്കും തരോ ജാനു ചേച്ചീ..............”

“ഞങ്ങടെ പെരേന്നൊക്കെ ഇങ്ങള് കഴിക്കോ>>>>>>>>>“

“സന്തോഷത്തോടെ തന്നാല്‍ എവിടെ നിന്നായാലും കഴിക്കും........”

എനിക്കാകെ അങ്കലാപ്പായി എന്റെ പാറുകുട്ട്യേ...........

നിര്‍മ്മലക്കൊച്ച് എന്റെ പെരേ കേറി മുട്ടിപ്പലകമേല് ഇരുന്നു.... ഞാന്‍ ഒരു ചെറിയ ചട്ടീല് കഞ്ഞിയും, വേറൊരു ചട്ടീല് കൂട്ടാനും ചമ്മന്തിയും ഇട്ട് കൊടുത്തു.............

ന്നിട്ട് അതൊക്കെ കഴിച്ചു.............

നിക്കാകെ സങ്കടവും കരച്ചിലും ഒക്കെ വന്നു.... ഈ പാറുകുട്ടിപോലും എന്റെ പെരേന്ന് ഒരിറ്റ് വെള്ളം കുടിച്ചിട്ടില്ല... നല്ലോരു മോള് നിര്‍മ്മല........ ഒടെമ്പ്രാന്‍ ആ മോള്ക്ക് ഇനീം ചന്തോം ആയുസ്സും ഒക്കെ കൊടുക്കട്ടെ.............

ഇതൊക്കെ കേട്ട് ഒട്ടും സഹിച്ചില്ല പാ‍ര്‍വ്വതിക്ക്... കേട്ടതനുസരിച്ച് നിര്‍മ്മല തന്നെ ഭൂലോക സുന്ദരി..... പാര്‍വ്വതി മിണ്ടാതെ വീട്ടിലേക്ക് നടന്നു.............

ജാനുവിനോടൊന്നിച്ച് വീട്ടില്‍ കയറിയ പാര്‍വ്വതിയെ ഉണ്ണി ശ്രദ്ധിച്ചു.. പാര്‍വ്വതിയുടെ മനസ്സ് പതറിയിരിക്കുന്നത് ഉണ്ണി മനസ്സിലാക്കിയെങ്കിലും രണ്ട് പേരും ഒന്നും അറിയാത്ത മട്ടില്‍ ഇരുന്നു.....

“എന്താ ജാനു വിശേഷമൊക്കെ..............”

“നിനക്ക് സുഖമല്ലേ?..............”

“ഇവിടെ വിശേഷിച്ചൊന്നുമില്ലാ........... വേലായിയേട്ടന്‍ പാടത്ത് പണിയെപറ്റി പറഞ്ഞിരുന്നു........”

“ദൈവം തുണച്ചാ നമുക്ക് ഈ ബുധനാഴ്ച കൃഷിയിറക്കാം..........”

“എന്നാ ജാനു ചോറും കറികളെല്ലാം ഉണ്ടാക്കിയിട്ട് പണിക്കാരെയെല്ലാം ഏര്‍പ്പാടാക്ക്...........”

ചീരാമ്പുലി പടവില്‍ തുടങ്ങാം.......... ഒരാഴ്ചക്കുള്ളില്‍ അടിയറയിലും നടല്‍ കഴിക്കണം.... ഞാറ് നടാ‍ന്‍ ചുരുങ്ങിയത് അന്‍പതാളുകളെങ്കിലും വേണം.. എല്ല്ലാം കഴിഞ്ഞ് എനിക്ക് ഒരാഴ്ചക്കുള്ളില്‍ ബേഗ്ലൂരിലേക്ക് പോണം.........

ശരി തമ്പ്രാന്‍............

പാര്‍വ്വതീ................

“എന്തോ ഉണ്ണ്യേട്ടാ.................”

“എന്താ നിനക്കൊരു വല്ലായ്മ............ ഉണ്ണ്യേട്ടന്‍ പൊറോട്ട വാങ്ങിത്തരാത്തതിനാലാണോ...........”

“ങ്ങ്ട്ട് വന്നേ.............. ഉണ്ണ്യേട്ടന്‍ തൊട്ടു നോക്കട്ടെ.........”

നെറ്റിയിലും തലയിലും ഒക്കെ കൈവെച്ചു നോക്കി ഉണ്ണി.. ഏയ് ഒരു കുഴപ്പവും ഇല്ലാ...... പനിയൊന്നും ഇല്ലാ.............

നീ പോയി ജാനുവിനെ സഹായിക്ക് അടുക്കളയില്...ഞാ‍ന്‍ തുപ്രമ്മാനെ കണ്ടിട്ട് വരാം........... അതും പറഞ്ഞ് ഉണ്ണി പറമ്പിലേക്കിറങ്ങി.........


സംഗതികളുടെ കിടപ്പെങ്ങിനെയായാലും പാര്‍വ്വതിക്ക് അസുഖം വന്നാല്‍ പിന്നെ ഉണ്ണിക്കുറക്കം ഇല്ല.. ഏത് നേരവും അവളുടെ അടുത്തായിരിക്കും. ഉമ്മവെച്ചും, തമാശ പറഞ്ഞും, ഇക്കിളിയാക്കിയും, പരിചരിച്ചും കൊണ്ടിരിക്കും... ഓഫീസില്‍ നേരെത്തെ പോയി നേരത്തെ വരും. വരുന്ന വഴി .. കണ്ണില്‍ കണ്ടതെല്ലാം വാങ്ങിക്കൊണ്ട് വരും പാര്‍വ്വതിക്ക്.... വൈകുന്നേരം കിടക്കുന്നതിന്ന് മുന്‍പ് പാ‍ര്‍വ്വതിയെ മേല്‍ കഴുകിക്കൊടുക്കും.. പെറ്റമ്മ പോലും ഇങ്ങിനെ പരിചരിക്കുകയില്ല... അത്ര വാത്സല്യമാണവളൊട് ആ അവസ്ഥയില്‍...........

അതേ പോലെ തല്ലുകയും ചീത്ത വിളിക്കുകയും ചെയ്യും ആരോഗ്യമുള്ളപ്പോള്‍....

കുറേ നാളുകളായി ഈ സ്നേഹവും പരിചരണവുമെല്ലാം നഷ്ടപ്പെട്ടിരിക്കുകയാ പാര്‍വ്വതിക്ക്..........

ഉണ്ണി തുപ്രമ്മാനുമായി വീട്ടില്‍ വന്ന് കയറി..

പാര്‍വ്വതീ..............

തുപ്രമ്മാന്‍ പാര്‍വ്വതിയെ കണ്ട് അന്തം വിട്ടു.... മോളങ്ങ് വലുതായല്ലോ. പഠിപ്പ് ഈ കൊല്ലത്തോടെ കഴിയുമല്ലേ. ഇനി ഉണ്ണ്യേ നമുക്ക് ഇവള്‍ക്കൊരു നല്ല ചെക്കനെ കണ്ടു പിടിക്കണം. നമ്മുടെ അന്തസ്സിന്നനുസരിച്ച ഒരുവനെ.. ഈ നാട്ടിലൊന്നും അത്തരക്കാരനില്ല.. നമുക്കാലോചിക്കാം അല്ലേ ഉണ്ണീ സാവകാശം...........

പാര്‍വ്വതി പോയി എന്തെങ്കിലും കുടിക്കാന്‍ കൊണ്ട് വായോ. എത്ര പെട്ടെന്നാ ചൂട് വന്നതല്ലെ തുപ്രമ്മാനെ... പട്ടണത്തില്‍ സ്ഥിരതാമസമായ എനിക്ക് ഇപ്പോ ചൂട് തീരെ സഹിക്കാനാകുന്നില്ല. ഈ വീട്ടില് ഞാന്‍ തണുപ്പിക്കുന്ന ഒരു യന്ത്രം പിടിപ്പിച്ചിട്ടുണ്ട് തുപ്രമ്മാനെ. കുറച്ച് കഴിഞ്ഞ് കാണിക്കാം.. പിന്നെ ഫോണും വെച്ചു....

ഇതൊക്കെ എപ്പോ സാധിച്ചു.. ഞാനൊന്നും അറിഞ്ഞില്ലല്ലോ?... പറമ്പില്‍ കൂടി കാലിടുന്നത് ശ്രദ്ധിച്ചിരുന്നു. കാലുകള്‍ ഈ മുറ്റത്ത് അവസാനിച്ചതും കണ്ടു. പിന്നെ നീ ഈയിടെയായി ഇവിടെ വരാത്തതിനാല്‍ ഞാനാരോടും ചോദിച്ചതുമില്ല....

ഫോണ്‍ അപേക്ഷിച്ചിട്ട് കുറേ നാളായിരുന്നു. പക്ഷെ പല കാരണങ്ങളാലും അത് വേണ്ട സമയത്ത് കിട്ടിയില്ല. പിന്നെ കിട്ടിയപ്പോള്‍ വൈകിച്ചില്ലാ.... ഇപ്പോള്‍ ഇങ്ങോട്ട് വിളിക്കാനും, അങ്ങോട്ട് വിളിക്കാനും ആരുമില്ലാ ഈ വീട്ടില്‍. പാര്‍വ്വതിയുടെ പഠിപ്പ് കഴിയട്ടെ. ചില മാറ്റങ്ങളൊക്കെ വരുത്തണം. എനിക്കീ വീടും പരിസരവും മറക്കാനാകുമോ?... എന്റെ ദൈവ കാര്‍ന്നവന്മാരും എന്റെ ചേച്ചിയും കിടക്കുന്ന സ്ഥലമല്ലേ....

മോനെ ഉണ്ണ്യേ........ നീ എന്റെ മോന്‍ ബാലന്റെ പ്രായമാ...... അവനിപ്പോ രണ്ട് കുട്ടികളായി... നീയിങ്ങനെ കല്യാണം കഴിക്കാതെ നില്‍ക്കുന്നതെന്താ മോനെ.. നിന്റെ കാര്യങ്ങളന്വേഷിക്കുന്നതിന് ആരുമില്ലാ എന്ന് ധരിക്കരുത്. ഞാന്‍ ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിന്റെ പാപ്പനേയും, വക്കീലേട്ടനേയും കാണണമെന്ന് വിചാരിച്ചിരിക്കയാ....

നിന്റെ തള്ള മരിക്കുന്നതിന് മുന്‍പ് എന്നോട് എന്താ പറഞ്ഞിട്ടുള്ളത് എന്ന് നിനക്കോര്‍മ്മയില്ലേ ഉണ്ണീ.......... എനിക്കത് മറക്കാന്‍ പറ്റുമോ ഉണ്ണീ‍.. എനിക്ക് സ്വന്തം പെങ്ങളെപ്പോലെയായിരുന്നു നിന്റെ ചേച്ചീ... എന്റെ കെട്ട്യോള് എപ്പോഴും പറയുമായിരുന്നു മാളുകുട്ടിക്ക് ഒരു പെണ്‍കുട്ടി ജനിച്ചിരുന്നെങ്കില്‍ ഈ കരയില്‍ വെച്ചേറ്റവും സൌന്ദര്യമുള്ള പെണ്‍കുട്ടിയായിരുന്നേനെ.....

നിന്റെ അഛനും, ചേച്ചിക്കും നീ വളര്‍ന്ന് ഈ നിലയിലായി നില്‍ക്കുന്നത് കാണാനായില്ല... മോനെ ഈ തുപ്രമ്മാനെ ധിക്കരിക്കരുത്... മോന്‍ കല്ല്യാണം കഴിച്ച് ഒരു കുടുംബമായി ജീവിക്കുന്നതും, ഈ മുറ്റത്ത് കുട്ടികള്‍ ഓടിക്കളിക്കുന്നതും എനിക്ക് കണ്ണടക്കുന്നതിന് മുന്‍പ് കാണണം... എനിക്ക് വയസ്സ് ഏറെയായി.. ഇനി അധികം നാളൊന്നുമില്ലാ..........

എല്ലാം ശരിയാകും തുപ്രമ്മാനെ.. ഈ പാര്‍വ്വതിയെ പഠിപ്പിച്ച് നല്ല ഒരു ജോലിയില്‍ ഇരുത്തണം. അതാണ് എന്റെ പ്രധാന ലക്ഷ്യം. രണ്ട് മൂന്ന് മാസം കൂടി കഴിഞ്ഞാല്‍ അവളുടെ ഡിഗ്രി കഴിയും.. അത് കഴിഞ്ഞാല്‍ അമ്മായിയെ തിരിച്ച് വിളിക്കണം.. അല്ലെങ്കില്‍ പോയി കൊണ്ട് വരണം. ഞാനായിട്ട് പറഞ്ഞയച്ചതൊന്നുമല്ലല്ലോ... അവര്‍ സ്വയം പോയതല്ലേ.. അമ്മാവനേയും ഞാന്‍ ഇങ്ങട്ട് കൊണ്ട് വരുവാന്‍ തയ്യാറാണ്. അമ്മാവന്‍ വരുമോ എന്നറിയില്ലാ....

എനിക്ക് കൂടെ കൂടെ ബേഗ്ലൂര്‍ ആപ്പിസിലേക്ക് പോകേണ്ടതായിട്ടുണ്ട്. അവിടെ ഒരു വീട് വാങ്ങിയിട്ടുണ്ട്. ഇനി മദ്രാസിലും ഒരു ബ്രാഞ്ചിന്റെ ആലോചന ഉണ്ട്..

തുപ്രമ്മാനെ ഇനി ഇവിടെ നിന്ന് ഊണ് കഴിച്ചിട്ട് പോകാം.........

“എന്നാല്‍ അങ്ങിനെയാകട്ടെ”

പാര്‍വ്വതീ...........

“എന്താ ഉണ്ണ്യേട്ടാ..............”

“ഭക്ഷണത്തിന് ഒരാള്‍ കൂടിയുണ്ട്.......”

“എല്ലാം കൊണ്ട് വന്ന് വെക്ക്...............”

തുപ്രമ്മാനും ഉണ്ണിയും ഉണ്ണാനിരുന്നു. പാര്‍വ്വതി മാറി നിന്നു...

“പാര്‍വ്വതീ..... നീയിരിക്കുന്നില്ലേ............”

“ഞാന്‍ പിന്നെ കഴിച്ചോളാം..............”

“അത് വേണ്ട.......... നീ ഒപ്പം ഇരുന്നോ........ ദാ ഉണ്ണ്യേട്ടന്റെ അരൂത്ത് തന്നെ ഇരുന്നോ...........”

‘പാര്‍വ്വതിയെ ഉണ്ണി അരികെ പിടിച്ചിരുത്തി............’

“ഞാന്‍ ഒരു പ്ലെയിറ്റെടുത്തിട്ട് വരാം...........”

‘ഇപ്പൊ ഇനി അതെടുക്കാനൊന്നും പോകേണ്ട.... ഈ കിണ്ണത്തില്‍ നിന്ന് തന്നെ നി ഉണ്ടോ... നമുക്ക് രണ്ട് പേര്‍ക്കും കൂടി ഇത് മതി.........”

ഉണ്ണിക്ക് പാര്‍വ്വതിയോടുള്ള സ്നേഹത്തിന്റെ ആഴം ഇപ്പോഴാ തുപ്രമ്മാന്‍ ശ്രദ്ധിച്ചത്.. പാര്‍വ്വതി ഭാഗ്യവതിയാ..........

എന്നാ ഞാന്‍ അങ്ങ്ട്ട് ഇറങ്ങട്ടെ ഉണ്ണ്യേ...... നമുക്ക് വൈകിട്ട് കാണാം.. പാടത്തേക്ക് പോകുകയും ചെയ്യാം.....

തുപ്രമ്മാന്‍ വീട്ടിലേക്ക് തിരിച്ചു...

‘പാര്‍വ്വതീ..............’

നീ പോയി നമ്മുടെ പുതിയ മുറിയിലെ ബെഡ് ഷീറ്റെല്ലാം മാറ്റി, പുതിയത് വിരിക്ക്... തലയിണ ഉറയും മാറ്റണം.. പിന്നെ ജനലുകളെല്ലാം അടച്ച് ഏസി ഓണാക്കി ഇട്... ഞാനിപ്പൊ വരാം.....

ഉണ്ണി വിശ്രമിക്കാന്‍ പുതിയതായി പണിത എയര്‍ കണ്ടീഷന്റ് മുറിയിലെത്തി.............

“എന്തൊരു തണുപ്പാ ഉണ്ണ്യേട്ടാ ഇതിന്നകത്ത്.............”

“തണുപ്പൊക്കെ ഞാന്‍ മാറ്റിത്തരാം......... പാര്‍വ്വതിയെ കോരിയെടുത്തി കട്ടിലില്‍ കിടത്തി”

[തുടരും]

Copyright © 2009. All rights reserved











\====================

Tuesday, March 3, 2009

എന്റെ പാറുകുട്ടീ.. [നോവല്‍] ..... ഭാഗം 22

ഇരുപത്തൊന്നാം ഭാഗത്തിന്റെ തുടര്‍ച്ച..>>>

“ദിവസങ്ങള്‍ കടന്ന് പോയി. ഉണ്ണിയും പാര്‍വതിയും തമ്മിലുള്ള കലഹങ്ങളും, ഇണക്കങ്ങളും പിണക്കങ്ങളും നില നിന്ന് പോന്നു. ഉണ്ണിയെ വിചാരിച്ച വഴിക്ക് പാര്‍വ്വതിക്ക് കൊണ്ട് വരാന്‍ സാധിച്ചില്ല. വലിയമ്മയെ കിട്ടിയതിനാല്‍ വിഷമങ്ങളെല്ലാം കയറ്റിവെക്കാന്‍ ഒരു അത്താണിയായി.”

“പലപ്പോഴും ആഴ്ചകള്‍ കഴിഞ്ഞാണ് പാര്‍വ്വതിയും ഉണ്ണിയും കൂടി സമ്മേളിക്കുക. ഉണ്ണിയില്ലാതെ പാര്‍വ്വതിയെ ബാലന്‍ വീട്ടില്‍ കൊണ്ട് വന്ന് താമസിപ്പിക്കാറില്ല. പാര്‍വ്വതിക്ക് പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ ഉത്തേജനം നല്‍കിയത് ബാലേട്ടനും വലിയമ്മയുമ്മായിരുന്നു.......”

“ഫൈനല്‍ ഇയറ് പരീക്ഷ അടുത്തു തുടങ്ങി.. പരീക്ഷക്ക് മുന്‍പ് ഉണ്ണിയേട്ടനൊത്ത് രണ്ട് ദിവസം കഴിയണമെന്ന മോഹം പാര്‍വ്വതിക്ക് കലശലായി. ഉണ്ണിയാണെങ്കില്‍ ബേഗ്ലൂരിലെ ഓഫിസിലാ മിക്ക സമയത്തും. നാട്ടിലെ ഓഫീസ് നിര്‍മ്മലയും ശങ്കരേട്ടനും കൂടി ഭംഗിയായി നടത്തുന്നതിനാല്‍ ഉണ്ണി അവിടെ എപ്പോഴും വേണമെന്നില്ല എന്ന അവസ്ഥയായി..”

“കോളേജില്‍ നിന്ന് ബാലേട്ടനെ കോടതിയിലേക്ക് വിളിച്ച് വിവരം പറഞ്ഞു. ഇനി പരീക്ഷ കഴിഞ്ഞുമതിയില്ലേ ഉണ്ണിയെ കാണല്‍ എന്ന് ചോദിച്ചപ്പോള്‍, പാര്‍വ്വതിയുടെ കരച്ചില്‍ മാത്രമെ ബാലേട്ടന് കേള്‍ക്കാന്‍ പറ്റിയുള്ളൂ.... അങ്ങിനെ ആ ഫോണ്‍ കോള്‍ അവസാനിച്ചു...”

“ബാലേട്ടന്‍ അന്ന് കോടതിയില്‍ നിന്ന് വരും വഴി പാര്‍വ്വതിയെ ഹോസ്റ്റലില്‍ പോയി കണ്ടു. വിവരങ്ങള്‍ നേരില്‍ ബോദ്ധ്യപ്പെട്ടു. ഉണ്ണിയെ അഗാധമായി സ്നേഹിക്കുന്ന പാര്‍വ്വതിക്ക് ഉണ്ണിയുടെ സാമീപ്യം വളരെ അനിവാര്യമെന്ന് തോന്നി. കൂടാതെ പരീക്ഷയെഴുതുന്ന കുട്ടിയല്ലേ. നല്ല മനസ്സുണ്ടങ്കിലെ പഠിത്തത്തില്‍ ഏകാഗ്രത ഉണ്ടാകൂ എന്ന് ബാലനറിയാമായിരുന്നു...”

“ബാലന്‍ പോകുന്ന വഴി കുന്നംകുളത്ത് റീഗല്‍ ഹോട്ടലില്‍ ഒരു ചായ കുടിച്ചതിന് ശേഷം തിരികെ പോസ്റ്റാഫീസില്‍ പോയി ഉണ്ണിയെ ഫോണില്‍ വിവരം അറിയിച്ചു........”

“അടുത്ത വെള്ളിയാഴ്ച വൈകുന്നേരത്തേക്ക് കൊങ്ങണൂരെത്തുന്ന രീതിയില്‍ യാത്രയാകുവാന്‍ പറഞ്ഞു. പാര്‍വ്വതിയെ ഞാന്‍ വെള്ളിയാഴ്ച കോടതിയില്‍ നിന്ന് വരും വഴി വീട്ടിലെത്തിച്ചോളാമെന്ന് പറഞ്ഞു ബാലന്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു......”

“പാര്‍വ്വതിയോട് വെള്ളിയാഴ്ച ഒരുങ്ങിയിരുന്നോളാന്‍ ബാലന്‍ അറിയിച്ചു. കോടതിയില്‍ നിന്ന് വരും വഴി കൂട്ടിക്കൊണ്ട് പൊയ്കോളാം എന്നും പറഞ്ഞു. പഠിക്കാനുള്ള പുസ്തകങ്ങളൊക്കെ കൂടെ കൊണ്ട് വരുവാനും നിര്‍ദ്ദേശിച്ചിരുന്നു..........”

“വെള്ളിയാഴ്ച 4 മണിക്ക് തന്നെ പാര്‍വ്വതി ബാലേട്ടനെയും കാത്ത് ഹോസ്റ്റലിന്റെ താഴത്തെ നിലയില്‍ വന്നിരുന്നു. ഓരോ നിമിഷം കഴിയുമ്പോഴും ടെന്‍ഷനായിരുന്നു പാര്‍വ്വതിക്ക്. പല കുട്ടികളേയും കൂട്ടാന്‍ അച്ചനമ്മമാര്‍ വരുമ്പോള്‍ എവിടെ ബാലേട്ടന്റെ കാറ് എന്ന് ഓടിപ്പോയി നോക്കും. പിന്നേയും തിരിച്ച് വന്നിരിക്കും........”

“അവസാനം ബാലേട്ടന്റെ കാറ് കണ്ടപ്പോ പാര്‍വ്വതിക്ക് സന്തോഷമായി. ഓടിച്ചെന്ന് കാറില്‍ കയറി യാത്രയായി.. ബാലേട്ടന്‍ പഠിപ്പിന്റെ കാര്യങ്ങളൊക്കെ ചോദിച്ചു തുടങ്ങുമ്പോള്‍ ഏതാണ്ട് ആര്‍ത്താറ്റ് പള്ളിയെത്തിക്കാണും. അപ്പോഴാ പാര്‍വ്വതിക്ക് മനസ്സിലായത് പുസ്തകക്കെട്ടും മറ്റും ഹോസ്റ്റല്‍ വരാന്തയില്‍ മറന്ന് വെച്ച കാര്യം...”

“ബാലേട്ടാ.................”

“എന്താ പാര്‍വ്വതീ...........”

“ഞാനെന്റെ പുസ്തകം എടുക്കാന്‍ മറന്നു..........”

“അത് സാരമില്ല..... ഞാന്‍ നാളെ കോടതിയില്‍ നിന്ന് വരുമ്പോള്‍ സിസ്റ്ററെ കണ്ട് വാങ്ങിക്കൊണ്ട് വരാം..........”

“അതിന് അതെല്ലാം വരാന്തയിലുള്ള തിണ്ണയില്‍ വെച്ചിരിക്കയാണ്.........”

“അപ്പോ നമുക്ക് തിരിച്ച് പോകണമല്ലേ..........”

‘ഇപ്പോ തന്നെ പോയി എടുത്തില്ലെങ്കില്‍ പിന്നെ അത് കിട്ടിയില്ലാ എന്ന് വരും. എന്റെ നോട്ട്സൊക്കെ അതിലാണ്. അതെ നഷ്ടപ്പെട്ടാല്‍ വാങ്ങാന്‍ കിട്ടില്ലല്ലോ?..........”

‘തിരിച്ച് പോകുന്നത് ലക്ഷണക്കേടാണ്..... പോകാതിരിക്കാനും വയ്യല്ലോ>

‘വണ്ടി തിരിച്ച് വിട്ടു..............’

“പുസ്തകക്കെട്ട് ആകെ വിണ്ടും വീണ്ടും പരിശോധിക്കുന്നത് കണ്ട ബാലേട്ടന്‍.........”

“പാര്‍വ്വതീ വരൂ.... നമുക്ക് പോകാം..............”

‘പാര്‍വ്വതി പിന്നേയും ഓരോ പേജുകള്‍ മറിച്ചുകൊണ്ടിരിന്നു. ബാലന്‍ കാ‍റില്‍ നിന്നിറങ്ങി പുസ്തകക്കെട്ടുകള്‍ പിന്‍ സീറ്റില്‍ വെച്ചു........’

‘മുറ്റത്ത് നിന്ന പാര്‍വ്വതി കാറില്‍ കയറാതെ നില്‍ക്കുന്നത് കണ്ടിട്ട് ഒന്നും മനസ്സിലായില്ല ബാലന്..........’

‘പാര്‍വ്വതിയുടെ കൈ പിടിച്ച് കാറില്‍ കയറ്റി ഇരുത്തി, യാത്രയായി....’

‘പാര്‍വ്വതിക്ക് അത് വരെയുണ്ടായിരുന്ന സന്തോഷമെല്ലാം അസ്തമിച്ചിരുന്നു..........”

“പാര്‍വ്വതീ.......... എന്ത് പറ്റീ മോളെ നിനക്ക്..........”

“അല്പം മുന്‍പ് ഞാന്‍ കണ്ട ആളല്ലല്ലോ ഇപ്പോള്‍..........”

“പുസ്തകം എടുക്കാന്‍ തിരിച്ച് പോകേണ്ട എന്ന് പറഞ്ഞതാ ഞാന്‍....”

‘ഇപ്പോള്‍ ഏതാണ്ടൊക്കെ ഉണ്ടായിരിക്കുന്നു എന്നറിയുന്നു ഞാന്‍........”

“ബാലേട്ടനോട് പറാ..... എല്ലാത്തിനും ഒരു പരിഹാരം ഉണ്ടല്ലോ.... നമുക്ക് വഴിയുണ്ടാക്കാം.........”

“കരഞ്ഞും കൊണ്ട് പാര്‍വ്വതി............”

“പുസ്തകത്തിന്റെ ഉള്ളില്‍ വെച്ചിരുന്ന ഉണ്ണ്യേട്ടന്റെ ഫോട്ടോ കാണാനില്ല. ആരോ അത് അടിച്ച് മാറ്റിയിരിക്കുന്നു....”

“ഇതാണോ ഇത്ര വലിയ ചേനക്കാര്യം..... ഞാന്‍ നിനക്ക് പ്രേംനസീറിന്റെ ഒരു പടം വാങ്ങിത്തരാം...........”

“ബാലേട്ടാ തമാശ പറയല്ലേ.................”

“ഇനി ഉണ്ണ്യേട്ടന്റെ ഒരു ഫോട്ടൊ കിട്ടണമെങ്കില്‍ എത്ര യാചിക്കണം.. “

“ഉണ്ണീടെ ഫോട്ടൊയിലെന്ത് കാര്യം അത് മോഷ്ടിക്കുന്നവര്‍ക്ക്......”

“എന്താ അവന്‍ സിനിമാ താരമാണോ”........

“ബാലേട്ടനതൊക്കെ പറയാം............”

“ന്റെ ഉണ്ണ്യേട്ടന്റെ അത്ര ഭംഗിയുള്ള സിനിമാതാരങ്ങളൊന്നും ഈ പരിസരത്തിലില്ലാ...........”

“ഹൂം......... നിന്റെ ഒരു ഉണ്ണ്യേട്ടന്‍........... ഒരു കൊപ്രത്തലയന്‍........”

“ബാലേട്ടാ........ ഒരു കാര്യം പറഞ്ഞേക്കാം...... ന്റെ ഉണ്ണ്യേട്ടനെ പറഞ്ഞാലുണ്ടല്ലോ.........”

“ഞാന്‍ പിന്നെ ഇടോ വലോം ഒന്നും നോക്കില്ല. എനിക്ക് വായേ തോന്നിയതെല്ലാം വിളിച്ച് കൂവും............”

“എന്താ നീയെന്നെ തല്ലുമോടീ..........”

“വേണ്ടി വന്നാല്‍ അതും ചെയ്യും.........”

“അപ്പോ അതാ നിനക്ക് എപ്പോ നോക്കിയാലും അവന്റെ കൈയീന്ന് മേടിക്കണ്...........”

“ആ ഉണ്ണ്യേട്ടന്‍ എന്നെ തല്ലിക്കോട്ടെ.. അതിന് ബാലേട്ടനെന്താ ചേതം......”

“എന്നെ തല്ലുകയോ കൊല്ലുകയോ എന്തെങ്കിലും ചെയ്തോട്ടെ.........”

“പാര്‍വ്വതിയുടെ ഉണ്ണിയിലുള്ള അടുപ്പത്തിന്റെ ആഴം അളക്കുകയായിരുന്നു ബാലന്‍....”

“സുന്ദരിമാരുടെയും, പണച്ചാക്കുകളുടെയും ഇടയില്‍ ജീവിതം നയിക്കുന്നാ ആളാ എന്റെ അനിയന്‍ ഉണ്ണി..........”

“അവന്റെ മനസ്സൊന്ന് പതറിയാല്‍ മതി.... പാര്‍വ്വതി നിലം പതിക്കാന്‍..... ബാലന്റെ മനസ്സ് അല്പനേരത്തേക്ക് എങ്ങോ പോയി........”

“ഒന്നും മിണ്ടാതെയിരുന്ന ബാലനോട് പാര്‍വ്വതി.........”

“എന്താ ബാലേട്ടാ ഒന്നും മിണ്ടാത്തെ......... ഞാനെന്തെങ്കിലും അവിവേകമായി പറഞ്ഞോ.. എങ്കില്‍ പൊറുക്കണം.....”

“ഏയ് അങ്ങിനെ ഒന്നുമില്ലാ പാര്‍വ്വതീ...........”

“നീയെന്റെ അനിയത്തിയല്ലേ........ എന്ത് വേണേലും പറഞ്ഞോ.... ഞാന്‍ അതിന്റെ സ്പിരിറ്റില്‍ എടുത്തോളാം........”

“ഏഴുമണിയായപ്പോഴെക്കും വണ്ടി വീട്ടിലെത്തി.........”

“പാ‍ര്‍വ്വതി പുസ്തകക്കെട്ടുമായി വീട്ടിനകത്ത് പ്രവേശിച്ചു... കാലും മുഖവും കഴുകി, ഭസ്മം തൊട്ട് നാമം ചൊല്ലാനിരുന്നു..........”

“നാമം ചൊല്ലിക്കൊണ്ടിരുന്ന പാര്‍വ്വതിയുടെ മനസ്സില്‍ ഉണ്ണിയുടെ മുഖം വിരിഞ്ഞു...”

“ഇടക്കിടക്ക് മനസ്സെങ്ങോട്ടൊ പോകുന്നത് വലിയമ്മ ശ്രദ്ധിക്കാതിരുന്നില്ല....”

“വലിയമ്മയോടൊത്ത് പാര്‍വ്വതി നാമത്തില്‍ മുഴുകി.........“

“ഇടക്കിടക്ക് പാര്‍വ്വതി.......... ന്റെ ഉണ്ണ്യേട്ടനെ വേഗം എത്തിക്കേണമേ?......

“മോളെ പാര്‍വ്വതീ.........”

“എന്താ വല്യമ്മേ.............”

“നാമം ചൊല്ലുമ്പോള്‍ മനസ്സ് ഏകാഗ്രതയില്‍ എത്തിക്കണം...“

“ശരി വല്യമ്മേ............”

“അഞ്ജന ശ്രീധരാ ചാരുമൂര്‍ത്തേ കൃഷ്ണാ അഞ്ജലി കൂപ്പി ഞാന്‍ കൈ തൊഴുന്നേന്‍......... ആന്ദാലങ്കാര വാസുദേവാ കൃഷ്ണാ ആദങ്കമെല്ലാം അകറ്റീടേണേ.....”

“ഈ സമയം ഉണ്ണി വീട്ടില്‍ എത്തിയ വിവരം കണ്ണടച്ചിരുന്ന പാര്‍വ്വതിയും വലിയമ്മയും അറിഞ്ഞില്ല.........”

“മോളേ......... നമുക്കെണീക്കാം.................”

“കണ്ണു തുറന്ന പാര്‍വ്വതി നിലവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ കണ്ടത് തന്റെ പ്രിയതമനായ ഉണ്ണിക്കണ്ണനെ തന്നെ........”

‘ചാടിയെണീറ്റ പാര്‍വ്വതി ഉണ്ണിയുടെ കഴുത്തില്‍ കയ്യിട്ട് സന്തോഷാശ്രു പൊഴുക്കി..........”

“എന്റെ ഉണ്ണ്യേട്ടാ എന്നുള്ള കരച്ചിലോടുകൂടിയുള്ള ആലിംഗനം കണ്ട് വലിയമ്മയുടേയും കണ്ണുകള്‍ ഈറനണിഞ്ഞു.........”

"എന്താ പാര്‍വ്വതീ ഇതൊക്കെ. നീയെന്താ കൊച്ചുകുട്ടിയാണോ...”
“ഉണ്ണ്യേട്ടാ ഞാന്‍ നല്ലവണ്ണം പഠിച്ചോളാം. എന്നെ തനിച്ചാക്കി പോകല്ലേ. ആഴ്ചയില്‍ ഒരിക്കലെങ്കിലും എനിക്ക് എന്റെ ഉണ്ണ്യേട്ടനെ കാണണം. ഇപ്പോ എത്ര നാളായി ഉണ്ണ്യേട്ടന്‍ പോയിട്ട്. ഈ പാര്‍വ്വതിക്ക് ഉണ്ണ്യേട്ടനല്ലാതെ ആരുണ്ട്. എന്താ അതൊന്നും ആലോചിക്കാത്തെ ഉണ്ണ്യേട്ടാ....”
‘പാര്‍വ്വതി ഉണ്ണിയെ കെട്ടിപ്പിടിച്ചോണ്ട് തന്നെ നിന്നു.........’
‘മോളെ പാര്‍വ്വതി അവന്‍ അകത്തേക്ക് പൊയ്കോട്ടെ. ദൂരയാത്ര കഴിഞ്ഞ് വന്നതല്ലേ. കുളിച്ച് എന്തെങ്കിലും കഴിച്ച് വിശ്രമിക്കട്ടെ.’
“മോനെ ഉണ്ണ്യേ... വലിയമ്മയുടെ വിളി കേട്ട് ഉണ്ണി അങ്ങോട്ട് ചെന്നു”
‘മോന്‍ പോയി നല്ല തണുത്ത വെള്ളത്തില്‍ കുളിച്ചിട്ട് വാ.. അപ്പോഴെക്കും വലിയമ്മ കാപ്പി ഉണ്ടാക്കി വെക്കാം.....’
‘ഉണ്ണി വസ്ത്രമെല്ലാം മാറി ഒരു കള്ളിമുണ്ടെടുത്ത് കിണറ്റിന്‍ കരയിലേക്ക് നീങ്ങി....’
‘അത് കണ്ട് നിന്നിരുന്ന പാര്‍വ്വതി.....’
“ഉണ്ണ്യേട്ടാ ഞാന്‍ വെള്ളം കോരി വട്ടളത്തില്‍ ഒഴിച്ച് തരാം.......”
“വേണ്ട പാര്‍വ്വതി.... ഞാന്‍ കോരിക്കൊള്ളാം.............”
“ഇനി നിനക്ക് വെള്ളം കോരിയേ തീരുവെങ്കില്‍ എന്റെ കൂടെ കുളിക്കണം.........”
“എന്ത് പറഞ്ഞാലും അനുസരിക്കാന്‍ നില്‍ക്കുന്ന പാര്‍വ്വതി”
“ശരി........ അങ്ങിനെയാണെങ്കില്‍ ഞാനും കുളിക്കാം... ഞാനിപ്പോള്‍ കുളിച്ചതെ ഉള്ളൂ............”
‘പാര്‍വ്വതി വലിയ വട്ടളത്തില്‍ വെള്ളം നിറക്കാന്‍ പാട് പെട്ടു. വേനല്‍ കാലമായതിനാല്‍ കിണറിന്റെ അടിത്തട്ടിലാണ് വെള്ളം. കുന്നിന്‍ പ്രദേശമായതിനാല്‍ ആഴമുള്ളതാണ് കിണറുകള്‍ ആ പ്രദേശത്ത്...’
‘വെള്ളം കോരുമ്പോള്‍ ഉണ്ണി പാര്‍വ്വതിയെ ഇക്കിളിയാക്കിക്കൊണ്ടിരുന്നു.........’
‘ഉണ്ണ്യേട്ടാ ....... എന്താ ഇത്......... എനിക്ക് ഇക്കിളിയായാല്‍ എന്റെ കൈയീന്ന് പാട്ടയും കയറും കിണറ്റിലേക്ക് വീഴും... ഈ രാത്രിനേരത്ത് പാതാളക്കരണ്ടിയെടുക്കനൊന്നും എന്നെ വിടല്ലേ.’
‘ഞാന്‍ മര്യാദക്ക് വെള്ളം കോരി കുളിക്കാന്‍ വന്നതാണ്. എന്നെ വിടാതെ പിന്തുടര്‍ന്നത് നീയല്ലേ.. പാട്ട കിണറ്റില്‍ പോട്ടെ. ഉണ്ണി പിന്നേയും പാര്‍വ്വതിയെ ഇക്കിളിയാക്കി. മാറത്തും പുറകിലും അരക്കെട്ടിലും എല്ലാം തലോടി ഇക്കിളിയാക്കി.....’
‘ഇക്കിളി സഹിക്ക വയ്യാതെ പാര്‍വ്വതി കയറുവിട്ടതും പാട്ടയും കയറും കിണറ്റില്‍ വീണു.........’
“ഇപ്പൊ എന്തായി........ വലിയമ്മ അറിയേണ്ട........ വേഗം പോയി പാതാളക്കരണ്ടി എടുത്തോണ്ട് വാ.............”
“എനിക്ക് പേടിയാ തൊഴുത്തിന്റെ പിന്നിലേക്ക് പോകാന്‍................”
“നീയെന്തിനാ പാട്ട കളഞ്ഞത്...... നീയെന്നെ പോയി എടുത്തോണ്ട് വാ.....അപ്പോളെക്കും ഞാന്‍ കുളിക്കാം............”
“പാര്‍വ്വതി തൊഴുത്തിന്റെ പുറകിലേക്ക് പോകുന്നത് കണ്ട് വലിയമ്മ”
“എന്തിനാ മോളേ ഈ നേരത്ത് ആ ഭാഗത്തേക്ക് പോണേ... വല്ല എഴ ജന്തുക്കളും ഇര തേടി പോകുന്ന സമയമാ അത്.....ഇങ്ങട്ട് വായോ...........”
“പാര്‍വ്വതി തിരികെ വന്ന് വലിയമ്മയോട് കാര്യം പറഞ്ഞു............”
“പാട്ടയൊക്കെ നമുക്ക് നാളെ കാലത്ത് എടുക്കാം..........’
“അപ്പോ വൈകുന്നേരം വെള്ളം കോരണമെങ്കില്‍ പ്രശ്നമാകില്ലേ.”
“അതെനെന്താ ...... നമ്മുടെ അടുക്കള കിണറ്റില്‍ തുടിയും കയറുമില്ലേ.. അതൊരിക്കലും കിണറ്റി നഷ്ടപ്പെടില്ലാ...........”
“പാര്‍വ്വതിക്ക് സമാധാനമായി...........”
“നീയെന്തിനാ മോളെ ആ ചെക്കന്‍ വന്ന ഉടന്‍ കൊത്തിക്കടിക്കാന്‍ പോണെ... ബാലന്‍ പറയുന്നത് ശരിയാണെന്ന് ഇപ്പൊളാ എനിക്ക് ബോദ്ധ്യമായത്..........”
“നിനക്കാ വികൃതി കൂടുതല്‍.......... രണ്ടാളും ഒട്ടും മോശമില്ലാ............”
“ഇത്ര വലുതായിട്ടും രണ്ടാളും ഒന്നിച്ചാ കിടക്കണ്... പിന്നെന്തിനാ ഈ കിണറ്റിന്‍ കരയില്‍ ഈ പിടിയും വലിയും.......”
“ഈ പിള്ളേരുടെ കാര്യം ആലോചിച്ച് ചിരി വരുന്നു എനിക്ക്..........”
“എടീ പാര്‍വ്വതീ...............”
“എന്തോ.............”
‘നീയെന്നു തൊടങ്ങിയതാ അവന്റെ കൂടെ കിടക്കാന്‍ തുടങ്ങിയിട്ട്..’
‘പാര്‍വ്വതി താഴത്തുനോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.......’
‘ചോദിച്ചത് കേട്ടില്ലേ പാര്‍വ്വതീ.........”
“ഹൂം............”
“പറാ ....... വലിയമ്മ കേക്കട്ടെ............’
“ഞാന്‍ ഒന്നാം ക്ലാസ്സീ പഠിക്കുന്നത് തൊട്ട്.............”
“അവനെങ്ങനാ.........അല്ലാ നീയെങ്ങനാ.......അടങ്ങിയൊതുങ്ങിക്കിടക്കോ രാതീല്.........”
“പാര്‍വ്വതി പിന്നേയും നിശ്ശബ്ദയായി.........”
‘നിനക്കിപ്പോ എത്രയായി പ്രായം എന്നറിയില്ലേ..........’
‘നിനക്കിപ്പോ വയസ്സ് ഇരുപതാകാറായി..........’
‘ഹൂം...........’
‘കല്ല്യാണം കഴിക്കാത്ത രണ്ടാളുകള്‍ ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെ ഒന്നിച്ച് കിടക്കുന്നു........ വര്‍ഷങ്ങളായി...........’
‘അണക്ക് എന്നിട്ട് ഒന്നും സംഭവിച്ചില്ലെ പാര്‍വ്വതീ..........’
‘എന്താ നീയൊന്നും മിണ്ടാത്തെ മോളെ.......’
‘കാര്യങ്ങളൊക്കെ അറിയേണ്ടെ എനിക്ക്........... എന്റെ അനുജത്തിയുടെ മകനല്ലേ ഉണ്ണി..........’
‘അപ്പോ നിന്റെ അമ്മയും ഇതൊന്നും അറിഞ്ഞില്ലേ ഇത്രയും നാളും......’
‘അമ്മക്കറിയാമായിരുന്നു...............’
‘അമ്മക്ക് ഒന്നും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല.. തന്നെയുമല്ല ഉണ്ണ്യേട്ടനോട് എതിര്‍ത്തു സംസാരിക്കാന്‍ വീട്ടില്‍ പോയിട്ട് നാട്ടില്‍ പോലും ആരും നാവനക്കില്ല.....’
‘അപ്പോ അതാ കാര്യം.....’
‘നിങ്ങള്‍ ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ?..........’
‘നിനക്കെന്തെങ്കിലും വന്നിട്ട് അവന്‍ കൈയൊഴിഞ്ഞാലോ.........’
‘നിനക്ക് പ്രായം ഇത്രയുമായില്ലേ... പക്വത വന്നിട്ടില്ലാ.......‘
‘ഗൌരവമായി ചിന്തിക്കേണ്ട വിഷയമാണിതെല്ലാം...........’
‘ഏതായാലും വലിയമ്മ ഇതെല്ലാം ചോദിച്ചതായി അവനറിയേണ്ട.....’
‘ഇത് വരെ ഒന്നും സംഭവിക്കാത്ത സ്ഥിതിക്ക്..... എന്തെങ്കിലും മുന്‍ കരുതലുകള്‍ എടുത്തിട്ടുണ്ടാകണം........... വലിയമ്മ നെടുവീര്‍പ്പിട്ടു......’
‘മോള് പോയി അവനെ വിളിച്ചോണ്ട് വാ....... ചോറുണ്ട് കിടന്നോളൂ...........’
‘നാളെ മോള് നേരത്തെ എണീറ്റ് അവന് ചായയുണ്ടാക്കി കൊടുക്കണം.. ബാലേട്ടനും കൊടുത്തോളൂ..........’
“ശരി വലിയമ്മേ................”
‘ഉണ്ണ്യേട്ടാ.........ദാ ഉണ്ണാന്‍ വിളിക്കണ് ..............’
‘ഉണ്ണിയും പാര്‍വ്വതിയും ബാലേട്ടനോടൊത്ത് അത്താഴം കഴിക്കാനിരുന്നു.........’
‘പാര്‍വ്വതിയുടെ പഠിപ്പ് കഴിഞ്ഞലെന്താ പരിപാടി ഉണ്ണീ............’
‘അവളെ പിജിക്ക് വിട്ണുണ്ടോ..........’
‘ഏയ് ഇല്ലാ.......... ‘
‘പാര്‍വ്വതിയെ എന്റെ സ്ഥാപനത്തില്‍ പോസ്റ്റ് ചെയ്യാന്‍ പോകയാണ്.........’
‘അവളവിടെയുണ്ടെങ്കില്‍ എനിക്ക് കൂടുതല്‍ യാത്രയിലും, മറ്റു ബ്രാഞ്ചുകളിലും എല്ലാം പോകാമല്ലോ.........’
‘നിര്‍മ്മലയെ ബേങ്ക്ലൂര്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള പരിപാടിയും ഉണ്ട്...’
‘പാര്‍വ്വതിയെ അപ്രന്റ്റിസായി വെച്ചാല്‍ മതി ആദ്യത്തെ ആറു മാസം...... എന്നിട്ട് മതി ഭരണം കൈയില്‍ കൊടുക്കാന്‍.......’
‘അതത്രയെ ഉള്ളൂ.......... ബാലേട്ടാ............. ഇവളൊരു പൊട്ടിപ്പെണ്ണല്ലേ...........’
‘എല്ലാവരും ഊണ് കഴിഞ്ഞെഴുന്നേറ്റു......... പൂമുഖത്ത് ലാത്തിയടിക്കാന്‍ ഒത്ത് ചേര്‍ന്നു............ കൂട്ടിന് വലിയമ്മയും എത്തി..........’
‘ഉറക്കം തൂങ്ങുന്ന പാര്‍വ്വതിയോട് പോയി കിടന്നോളാന്‍ പറഞ്ഞു ബാലേട്ടന്‍............’
‘എനിക്ക് ഒറ്റക്ക് പേടിയാ തട്ടിന്‍ പുറത്തേക്ക് പോകാന്‍............’
‘എന്നാ ഉണ്ണ്യേ.... നമുക്ക് നാളെ കാലത്ത് കാണാം......... എനിക്ക് കുറച്ച് കേസുകെട്ടുകള്‍ നോക്കാനുണ്ട്.......... ‘
‘ബാലേട്ടന്‍ നിയമപുസ്തകം കൈയിലെടുത്ത് പണിയിലേക്ക് നീങ്ങി....... ഉണ്ണിയും പാര്‍വ്വതിയും തട്ടിന്‍ മുകളിലേക്ക് പോയി...........’
‘വലിയമ്മ പറഞ്ഞ കാര്യങ്ങളൊന്നും ഓര്‍ക്കാതെ, കിട്ടിയ സമയം കളയാതെ പാര്‍വ്വതി ഉണ്ണിയോടൊത്ത് ശൃംഗരിക്കാന്‍ തുടങ്ങി.........’
‘കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം കാണുന്ന രണ്ട് പേരും പരസ്പരം ഒന്നായി...........’
‘പാര്‍വ്വതീ.............’
‘നിനക്ക് എന്നെ കാണാതിരുന്നുകൂടാ അല്ലേ?...........’
‘ഇല്ലാ ഉണ്ണ്യേട്ടാ..........’
‘പാര്‍വ്വതി ഉണ്ണിയെ വരിഞ്ഞു മുറുക്കി............ ‘
‘ഉണ്ണ്യേട്ടനെന്നെ എപ്പോഴും കാണണമെന്ന് തോന്നാറില്ലേ...........’
‘തോന്നാറില്ലാ...........’
‘അതെന്താ അങ്ങിനെ.............’
‘ജോലിത്തിരക്കിന്റെ ഇടയില്‍ കുടുംബകാര്യങ്ങളൊന്നും ഓര്‍മ്മയില്‍ വരാറില്ല..........’
‘അപ്പോ എന്നെ പറ്റി ഓര്‍ക്കുകയേ ഇല്ലേ..............’
“ഓര്‍ക്കാതിരിക്കാന്‍ പറ്റുമോ...........”
“ഓര്‍ക്കാറുണ്ട്...........”
“എന്നിട്ടെന്താ എന്നെ കാണാന്‍ ഇത്രയും നാള് വരാഞ്ഞെ.........’
‘ഉണ്ണ്യേട്ടന്‍ ഇപ്പോ മിക്കതും ബേഗ്ലൂരിലാണല്ലോ..........’
‘എന്റെ പഠിപ്പ് കഴിഞ്ഞാലെന്നെയും ബേഗ്ലൂരിലേക്ക് കൊണ്ട് പോകുമോ?..........
‘പഠിപ്പ് കഴിയട്ടെ....... എന്നിട്ടാലോചിക്കാം..........’
‘ഇപ്പോ നല്ല കുട്ടിയായി പഠിപ്പില്‍ മാത്രം ശ്രദ്ധിക്കുക............’
‘രണ്ട് പേരും കെട്ടിപ്പിടിച്ച് നിദ്രയിലാണ്ടു...............’
[തുടരും]

Copyright © 2009. All rights reserved