ഇരുപത്തി അഞ്ചാം ഭാഗത്തിന്റെ തുടര്‍ച്ച >>>
ഈ ഉണ്ണ്യേട്ടനെ കാണുന്നില്ലല്ലോ. ഞാനിവിടെ എത്ര നേരമായി നിക്ക്ണ്. എത്ര നേരാച്ചാ ഇവിടെ ഇങ്ങനെ വെയിലും കൊണ്ട് നിക്കാ. തോട് മുറിച്ച് തന്നെയല്ലേ ഈ കാണുന്നവരെല്ലാം പോകണ്. നിക്കാണെങ്കില്‍ പേടിയായിട്ടും വയ്യ. പെണ്ണുങ്ങളാരെങ്കിലും ഈ വഴിക്ക് വന്നാല്‍ അവരുടെ കൂടെ തോട്ടിന്നപ്പുറം കടക്കാം. അതിനാണെങ്കില്‍ ആരേയും ഈ വഴിക്ക് കാണാനും ഇല്ല…
ഇനി ഉച്ചയൂണിനാണെങ്കില്‍ നേരം ഒരു പാടുണ്ട്. അല്ലെങ്കില്‍ ചോറ് എന്റെ കൈയിലാണല്ലോ. അതിനെങ്കിലും എന്റെ അടുത്തേക്ക് വരുമല്ലോ. ഇനി അവിടെ ഞാറ് നടണ പെണ്ണുങ്ങളുടെ കയ്യില്‍ നിന്ന് കഞ്ഞിയോ മറ്റോ വാങ്ങിക്കുടിച്ചാല്‍ ഇന്നത്തെ കാര്യം പോയത് തന്നെ.
ഹ്മൂം……….
അതാ വരണണ്ട് എന്റെ ഉണ്ണ്യേട്ടന്‍. ഞാന്‍ വെറുതേ ഓരോന്ന് ചിന്തിച്ച് കൂട്ടി. എന്നോട് ഒരു പാട് സ്നേഹം ഉണ്ടെന്നെനിക്കറിയാം. പക്ഷെ എപ്പോഴും കാണിക്കില്ല. ആളൊരു കുറുമ്പനാ.. പണ്ടൊക്കെ എത്ര അടിയാ എനിക്ക് കിട്ടിയിരുന്നത്. അതൊക്കെ ഒരു രസം തന്നെയായിരുന്നു. അടിയും, ഇടിയും പിണക്കവും എല്ലാം ആയിരുന്നു മിക്ക ദിവസവും. പക്ഷെ കൂടെ കിടന്നുറങ്ങി പിറ്റേ ദിവസം എണീക്കുമ്പോഴെക്കും എല്ലാ പിണക്കവും തീരും.
അടിയും പിച്ചും ഒക്കെ കൊണ്ട് ചില ദിവസം മേലെല്ലാം ചുട്ടു നീറും. എന്നാലും ഞാന്‍ ഉണ്ണ്യേട്ടന്റെ കൂടെ തല്ല് കൂടാന്‍ പോകും. ചിലപ്പോളെന്നെ കടിക്കും. ഒരു ദിവസം കവിളും ചുണ്ടുമെല്ലാം കടിച്ച് മുറിച്ചത് ഇന്നും ഞാന്‍ ഓര്‍ക്കും.
എത്ര നാളായി ഉണ്ണ്യേട്ടന്റെ കൂടെ തല്ല് കൂടിയിട്ട്. ഇന്ന് ഏതായാലും എന്നെ തോട്ട് വരമ്പത്ത് ഇട്ട് പോയല്ലോ. തല്ല് കൂടാനൊരു കാരണമായല്ലോ. അങ്ങിനെ വിട്ടാ പറ്റില്ലല്ലോ.. തക്കം നോക്കി എന്തെങ്കിലും ചെയ്യണം. എനിക്ക് തല്ല് കിട്ടാണ്ട് കൊതിയായി തുടങ്ങി ഇപ്പോള്‍.
ഈ പാടത്ത് വെച്ചെങ്ങിനെയാ വികൃതി കൂടുക. വീട്ടീ പോയിട്ടാകാം അല്ലേ. പാവം വീട്ടിലെത്തുമ്പോളെക്കും ക്ഷീണിച്ചിരിക്കും. ഈ ചൂടെല്ലാം കൊണ്ട് കൂലിക്കാരുടെ കൂട് ഓടി നടക്കുകയാണെന്റെ ഏട്ടന്‍. അതാ തോട്ട് വരമ്പിലെത്തി………..
“ന്റെ ഉണ്ണ്യേട്ടാ എന്നാലും എന്നെ ഈ വരമ്പത്ത് ഇട്ട് പോയല്ലോ……?
“നീയെന്തിനാ പെണ്‍കുട്ടീ ഈ പാട് പെട്ട് ഇങ്ങട്ട് വന്നത്……… ഞാന്‍ വിചാരിച്ചു നീ മടങ്ങിപ്പോയിട്ടുണ്ടാകുമെന്ന്…….
ആ ജോനോന്‍ മാപ്പിള വന്ന് പറഞ്ഞാ ഞാന്‍ അറിഞ്ഞത് നീ ഇവിടെ തന്നെ നിക്കണ് ണ്ടെന്ന്.
ഇനി ഈ പെണ്ണിനെ ഇക്കരക്ക് കടത്തണമെങ്കില്‍ ഞന്‍ അക്കരക്ക് കടക്കണം ആദ്യം. അവളെ തോട്ടില്‍ ഇട്ട് ഒന്ന് മുക്കണം. പറ്റുമെങ്കില് ഒരു നീര്‍ക്കോലിയെ പിടിച്ച് അവളുടെ മേലിടണം.
നീര്‍ക്കോലികളെയൊന്നും കാണാനില്ലല്ലോ…. അല്ലെങ്കില്‍ ഒരു കടുവിനെ കിട്ടിയാല്‍ അവളെ കുത്തിപ്പിക്കാമായിരുന്നു. ആവശ്യം വന്നപ്പോള്‍ ഒരു ഞണ്ടിനെ കൂടി കാണാനില്ലല്ലോ.. അല്ലെങ്കില്‍ മനുഷ്യന്മാരുടെ ചുറ്റും എല്ലാം വന്ന് വെപ്രാളം കാണിക്കും.
“ഇങ്ങട് വാടീ കോന്തീ………….നിന്നെക്കൊണ്ട് തോറ്റല്ലോ പാര്‍വ്വതീ……….”
നിനക്കെന്താ തോട് മുറിച്ച് കടന്നാല്‍ പ്രശനം. ഈ കണ്ട ജനങ്ങളെല്ലാം അങ്ങിനെ തന്നെയല്ലേ പോണ്…
“ഉണ്ണ്യേട്ടനെന്നെ എടുത്തിട്ട് അക്കര കടത്തിത്തരണം…………”
“നിന്നെ എടുക്കുകയോ……….. എന്താ നീ കുഞ്ഞ്യ കുട്ട്യാ…………”
നീ ഈ വക വേണ്ടാത്തരം പറഞ്ഞാലുണ്ടല്ലോ…… നിന്നെ പിടിച്ച് ഈ തോട്ടില്‍ മുക്കും ഞാന്‍………….
നടക്കടീ എന്റെ മുന്നില്…….
ആ മുണ്ടും പാവാടയുമെല്ലാം പൊക്കി പിടിക്ക്..
“ഞാന്‍ ഉണ്ണ്യേട്ടനെ പിടിച്ച് പിന്നാലെ നടക്കാം…………..
അത് വേണ്ട എന്ന് പിടിച്ച് നീ വിഴുമ്പോ എന്നെക്കൂടി മറിച്ചിടാനല്ലേ…….. അത്ര സുഖിക്കേണ്ട….
ഹൂം……………. വേഗം നടക്ക്………….. ആ പിന്നോട്ട് നോക്കണ്ട………
ദേ നിന്റെ കാലിന്റെ അടുത്തൊരു നീര്‍ക്കോലി…
പാര്‍വ്വതി അത് കേട്ടതും നിലവിളിച്ച് വെപ്രാളം കൊണ്ട് തോട്ടില്‍ മറിഞ്ഞ് വീണ്‍ ചളിയില്‍ മുങ്ങി. മുണ്ടും ബ്ലൌസുമെല്ലം ചെളിനിറഞ്ഞ് നനഞ്ഞൊലിച്ചു. മുഖത്തും മുടിയിലുമെല്ലാം ചളികൊണ്ടഭിഷേകം.. പാടത്ത കണ്ട് നിന്നവരെല്ലം ചിരിയോട് ചിരി… ഉണ്ണി ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി….
അങ്ങിനെത്തന്നെ വേണം നിനക്ക്… നിന്റെ കാലെല്ലാം നന്നായി നോക്കിക്കോ. നീര്‍ക്കോലി കടിച്ചിട്ടുണ്ടോ എന്ന്….
പാര്‍വ്വതി കുനിഞ്ഞ് നിന്ന് ചളിയില്‍ എന്തോ തപ്പുന്നുണ്ടായിരുന്നു.
‘“എന്താടീ ചളീല്‍ തപ്പണത്……… ഞണ്ടിനെ പിടിക്കുകയാണോടീ………..”
വെള്ളം കുടിക്കാനുള്ള ഗ്ലാസ്സ് ചളിയില്‍ വീണിട്ട് കാണാനില്ല………
“എന്നാലേ നല്ലോണം ചളിയില്‍ കയ്യിട്ട് വാരി നോക്ക്………..”
അയ്യോ എന്നെ കടു കുത്ത്യേ ……. നിക്ക് വേദനായുവുണൂ……… കയ്യ് കടയുന്നു ഉണ്ണ്യേട്ടാ………..
പാര്‍വ്വതി കരയാന്‍ തുടങ്ങി………..
“എടീ പാര്‍വ്വതീ…………….”
“കട്ച്ചില്‍ വേഗം മാറണമെന്ങ്കില് ഒരു സൂത്രമുണ്ട്…………..”
ന്നാ വേഗങ്ങിട്ട് പറഞ്ഞു കൂടെ ആ സൂത്രം……… അതിനൊരു മുഖവുരയൊക്കെ വേണോ… കയ്യ് കടഞ്ഞിട്ട് വിഷമിക്കുന്ന ആളെ കണ്ടിട്ട് ഒരു വര്‍ത്റ്റമാനം പറച്ചില്‍…………..
കടു കുത്തി ചോരയൊലിക്കുന്ന ഭാഗത്ത് മൂത്രമൊഴിച്ചാല്‍ വേദന ഉടന്‍ ശമിക്കും….
“ഉണ്ണ്യേട്ടാ വേണ്ടാത്തരം പറേണ്ടാ കേട്ടോ……………..”
‘ഞാന്‍ സഹിച്ചോളാം…………”
പാര്‍വ്വതിയുടെ കരച്ചിലും വെപ്രാളവും കണ്ടിട്ട് ഞാറ് നടുന്ന പെണ്ണുങ്ങള്‍ തോട്ട് വരമ്പിലെത്തി കുശലമന്വേഷിച്ചു..
കടു കുത്തലും ഞണ്ട് ഇറുക്കലും എല്ലാം പാടത്ത് പതിവാ….
ആണുങ്ങള്‍ മൂത്രമൊഴിക്കുന്ന പോലെ പെണ്ണുങ്ങള്‍ക്ക് പറ്റുമോ. അന്റെ ഉണ്ണീണ്ടല്ലോ വലിയ കുറുമ്പനാ.. നീ അവനോട് തന്നെ പറാ നിന്റെ കയ്യിന്മേല്‍ ഇത്തിരി പാത്തിത്തരാന്‍……കൊരങ്ങന്‍……… പെണ്‍കുട്ട്യോളെ ങ്ങ്നെ പൊറുതിമുട്ടിപ്പിക്ക്യാ……… ചക്കിമ്മായി ആരോടെന്നില്ലാതെ പറഞ്ഞു……….
മോളിങ്ങട്ട് വാ.. അമ്മായി മേലെല്ലാം കഴുകിത്തരാം. അന്റെ കയ്യില്‍ വേറെ തുണി വല്ലതും ഉണ്ടോ മാറ്റിയുടുക്കാന്‍..
ആ ഞാന്‍ കള്ളിമുണ്ടും തോര്‍ത്തും എടുത്തിട്ടുണ്ട്.
എന്നാ തിരുത്തിന്റെ അടുത്തുള്ള കൊളത്തില്‍ ഒന്ന് മുങ്ങിക്കുളിച്ച് മുണ്ട് മാറ്റിയുടുക്കാം. ന്റെ കൂടെ പോരേ…. ഉണ്ണീടെ കൂടെ നടക്കണ്ട ഇപ്പോ.. ആ ചെക്കന് പണ്ടേ അങ്ങനാ …. വികൃതീടെ കൂടാ….
പിന്നെ പെങ്ങന്മാരൊന്നും ഇല്ലല്ലോ.
നിക്ക് കൊളത്തില്‍ കുളിച്ച് പരിചയമില്ലാ.. അമ്മായി എന്റെ കൂടെ നിക്കണം. എനിക്ക് പേടിയാ…
ശരി ഞാന്‍ നിന്റെ കൂടെ തന്നെ ഉണ്ട്… ആ മുങ്ങിക്കോ….
ഇനി നിന്റെ മേല്‍മുണ്ട് പിഴിഞ്ഞ് തല നല്ലോണം തോര്‍ത്ത്..
“മതി വെള്ളത്തില്‍ നിന്നത്. ആ പാവാട പിഴിഞ്ഞുടുക്ക്.. എന്നിട്ട് ആ കള്ളിമുണ്ടെടുത്തിട്ട് കൊളക്കരേന്ന് കയറിക്കോ………”
പാര്‍വ്വതിക്ക് ചക്ക്യമ്മായിയെ കിട്ടിയത് സഹായമായി….
ചക്ക്യമ്മായിക്ക് മക്കളില്ലാത്തതിനാല്‍ എല്ലാ മക്കളെയും ഇഷ്ടമാ.. ചക്ക്യമ്മായി പറയും ഈ ഉണ്ണിക്ക് പ്രായമിത്രയായിട്ടും കുറുമ്പ് കുറഞ്ഞിട്ടില്ലെന്ന്…
അല്ലെങ്കീ ഈ പെണ്‍കുട്ടീനെ ഇങ്ങനെ സങ്കടപ്പെടുത്തുമോ?
പാറുകുട്ടി പോയിട്ട് ആ കാട്ടുമരത്തിന്റെ ചോട്ടിലിരുന്നോ. ഞാന്‍ കണ്ടത്തിലേക്ക് ചെല്ലട്ടെ. ഞാറെല്ലാം ഇന്ന് നട്ട് തീര്‍ക്കണം…. പെണ്ണുങ്ങള്‍ കഞ്ഞികുടിക്കാന്‍ കേറുമ്പോള്‍ ഞാന്‍ ഉണ്ണീനെ അങ്ങോട്ടയക്കാം….
പാടത്ത് ഞാറ്റ് കെട്ടുമായി ഓടി നടന്നുകൊണ്ടിരുന്ന ഉണ്ണിക്ക് പാര്‍വ്വതിയെ അന്വേഷിക്കാനൊന്നും നേരം കിട്ടിയില്ലാ. പിന്നെ ചക്ക്യമ്മായി കൂടെയുണ്ടെന്ന് പെണ്ണുങ്ങള്‍ പറഞ്ഞ കാരണം പിന്നെ ആ ഭാഗത്തെക്ക് പോയതെ ഇല്ല..
++
വേലായുധേട്ടാ ഈ കണ്ടത്തില്‍ വെള്ളം കുറവാണല്ലോ. കുറച്ച് വെള്ളം ഇങ്ങോട്ട് തിരിക്കാന്‍ പറ്റുമോ. ചക്രം ചവിട്ടാനാളു കുറവാണെങ്കില്‍ ഞാനും സഹായിക്കാം..
ഇപ്പോ സഹായത്തിനാളു വേണ്ട തല്‍ക്കാലം. വേണേങ്കീ വിളിക്കാം..
മ്മള്‍ കഞ്ഞികുടിക്കാന്‍ കയറാം..
ന്നാ അങ്ങിനെയാകട്ടെ ഉണ്ണ്യേ…………..
ഇയ്യ് കഞ്ഞി കൊടന്നിട്ടുണ്ടോ…………
കൊടന്നിട്ടുണ്ട്.. പാര്‍വതീടെ കയ്യിലുണ്ട്…
“നീയെന്ത് പണിയാട ഉണ്ണ്യേ കാട്ട്യേ……. ആ പെണ്‍കുട്ടീനെ തോട്ടില്‍ തട്ടിയിട്ടേ……….”
“എന്താ വേലേട്ടാ പറേണേ……. ഓള്‍ തന്നെ വീണതാ……………”
“എന്താ തന്നെ വീഴാന്‍ ഓള്‍ ഇള്ള കുട്ട്യാ………….”
“പെട്ടെന്ന് പാടത്ത് വന്ന് പരിചയമില്ലാത്ത് കുട്ട്യോളൊട് നീര്‍ക്കോലീ എന്നൊക്കെ പറഞ്ഞാ പിന്നെ ഓള്‍ പരക്കം പായില്ലേ…..?
“എന്നാലും ന്റെ ഉണ്ണ്യേ ഇയ്യ് കാണിച്ചത് മോശമായി………
“അണക്കൊന്നുമില്ലെങ്കില്‍ പത്ത് മുപ്പത് വയസ്സായില്ലേ… വല്ല്യ കമ്പനീ മറ്റും നടത്തണ ആളാണെന്നെല്ലാം കേട്ടിട്ടുണ്ട്. അണ്‍ക്ക് ഈ കുട്ടിക്കളി മാറ്റേണ്ട സമയമായീ ന്റെ ഉണ്ണ്യേ………
“അല്ലെങ്കീ ഇയ്യെന്തിനാ ആ പെണ്ണിനെ പാടത്തേക്ക് കൊണ്ട് വന്നേ…..”
“ഇതാ ഇപ്പോ നന്നായീ… ഞാന്‍ കൊണ്ടോന്നതൊന്നും അല്ലാ.. ഓള്‍ ഒരു ങ്ങി വന്നതാ…. കുറുമ്പിനൊട്ടും കുറവുള്ള ആളല്ല ഓളും…….”
“പ്പൊ എനിക്കായി കുറ്റം.. അല്ലെങ്കിലും ഈ വേലാട്ടനിങ്ങനാ…”
“നി വൈകുന്നേരം വെട്ടിരുമ്പടിക്കാന്‍ കാശ് ചോദിച്ച് എന്റെ അടുത്തേക്ക് വരട്ടെ…….
ഒരു ദിവസം ചാരായം കുടിച്ചില്ലെങ്കില്‍ ഒറക്കം വരില്ലത്രേ വേലാട്ടന്‍. മഴക്കലമാങ്കുമ്പോള്‍ പണിയൊക്കെ കുറവാകുമ്പോള്‍ ന്നോട് എന്തൊരു സ്നേഹാണെന്നറിയോ…… ബീഡിക്കും അരക്കാല്‍ കുടിക്കാനൊന്നും കാശുണ്ടാകില്ല്ല…
സംഗതി എന്തൊക്കെയാണെങ്കിലും വേലാട്ടന്‍ ചെറുപ്പത്തിലെന്റെ സഹായിയായിരുന്നു. വീട്ടിലെന്ത് കാര്യമുണ്ടായാലും ഞാന്‍ വേലാട്ടനെയാകും വിളിക്കുക. പിന്നെ പൂരം കാണാന്‍ പോകുമ്പോള്‍ സൈക്കിള്‍ ചവിട്ടാനും, അയ്യപ്പന്‍ കാവില്‍ പോകുമ്പോ വഞ്ചികുത്താനും എല്ലാം എന്റെ ശിങ്കിടിയായിരുന്നു വേലാട്ടന്‍..
അപ്പോ ചീത്ത പറഞ്ഞോട്ടെ അല്ലേ… തല്‍ക്കാലം നമ്മള്‍ സഹിക്കാം അല്ലെ….
കണ്ടത്തീന്ന് കേറിയപ്പോ വിശപ്പായി.. ഈ പാറുകുട്ടി എവിടെപ്പോയി.. ഇനി ചളീല്‍ വീണിട്ട് ആള്‍ വീട്ടീ പൊയിട്ടുണ്ടാകുമോ………….?
ഏതായാലും കൈയും മുഖവുമെല്ലാം ഒന്ന് കഴുകാം.. ഉണ്ണി തിരുത്തിന്റെ താഴ്വരയിലുള്ള കൊളത്തിലേക്ക് പോയി.
ആ എന്തൊരു തണുപ്പുള്ള വെള്ളം. ഒന്ന് ചാടിക്കുളിച്ചാലോ.. മാറ്റിയുടുക്കാന്‍ മുണ്ടില്ലാ.. അപ്പോ തല്‍ക്കാലം കുളി വേണ്ട….
വെശക്കണ്ണ്ട്.. തിരുത്തിന്മേലുള്ള ഉണ്ണിയേട്ടന്റെ വീട്ടില്‍ പോയാല്‍ കുറച്ച കഞ്ഞി വാങ്ങികുടിക്കാം. വീട് വരെ പോയാല്‍ പിന്നെ പാടത്തേക്ക് തിരിച്ച് വരാന്‍ തോന്നില്ല…
വല്ലോരടേ വീട്ടീ പോയി ഇനി കഞ്ഞി കിട്ടിയില്ലെങ്കില്‍ അത് നാണക്കേടാകും. വിശന്നിട്ടിരിക്കാനും വയ്യ.
“ഉണ്ണ്യേട്ടാ…………………………”
അതാരാ എന്നെ വിളിക്കണ്…………..
അത് പാര്‍വതീടെ വിളിയല്ലേ………..
അപ്പോ ഓള്‍ പോയില്ലേ…………..
ഉണ്ണി വിളി കേട്ടാ ദിക്ക് ലക്ഷ്യമാക്കി നടന്നു…. മരത്തണലിലിരിക്കുന്ന കള്ളിമുണ്ടുടുത്തിരിക്കുന്ന പെണ്ണിനെ കണ്ടെങ്കിലും അങ്ങോട്ട് നോക്കാതെ പിന്നേയും പാടവരമ്പില്‍ കൂടെ തെക്ക് കിഴക്കായി നടന്നകന്നു…
പക്ഷെ പിന്നേയും വിളി കേട്ടു……..
“ഉണ്ണ്യേട്ടാ……………………..?
“ഇതെന്തൊരു മറിമായം……………..
ഇത് പാര്‍വ്വതിയുടെ ശബ്ദം തന്നെയാണല്ലോ…
ഉണ്ണി കള്ളിമുണ്ടുടുത്തിരിക്കുന്ന പെണ്ണിനെ ലക്ഷ്യമാക്കി തിരിഞ്ഞ് നടന്നു.. വന്നു നോക്കിയപ്പോള്‍…………
ആ……പാര്‍വ്വതീ…………… നീ അപ്പോ പോയില്ലേ……….
കള്ളിമുണ്ട് നിന്നോട് ഞാന്‍ എടുത്ത് വെക്കാന്‍ പറഞ്ഞത് ഞാന്‍ മറന്നു. അതിനാല്‍ ഇത് നീയാണെന്ന് എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞില്ല…
നിന്റെ മേലുള്ള ചളിയെല്ലാം പോയല്ലോ. കുളിച്ച് സുന്ദരിയായിരിക്കണല്ലോ..
അപ്പോ ഈ കൊളത്തിലൊക്കെ കുളിക്കാന്‍ നിനക്ക് എങ്ങിനെ ധൈര്യം വന്നു. എന്നിട്ടാണോ ഈ ചെറിയ കൈതോട് മുറിച്ച് കടക്കാന്‍ നീ അമാന്തിച്ചത്…
പാര്‍വ്വതി നടന്ന സംഭവമെല്ലാം ചുരുക്കി പറഞ്ഞു…
“എന്നാല്‍ ഇനി സമയം കളയേണ്ട… നമുക്ക് ഭക്ഷണം കഴിക്കാം……….\
ഞാന്‍ വിചാരിച്ചു ഈ സഞ്ചിയും തോട്ടില്‍ പോയെന്ന്..
പാര്‍വ്വതിയും ഉണ്ണിയും മരച്ചുവട്ടില്‍ ഉണ്ണാനിരുന്നു.
ഉണ്ണ്യേട്ടന്‍ നല്ലോണം വിശന്നുവല്ലേ. പാര്‍വ്വതിയുടെ ഇലേലിന്ന് കുറച്ച് ചോറ് കൂടുതലായി ഉണ്ണിക്ക് വാരിയിട്ട് കൊടുത്തു.
“വേണ്ട പാര്‍വ്വതി………. അതില്‍ നിന്ന് എനിക്ക് കുറച്ച് തന്നാല്‍ നിനക്ക് വെശപ്പടങ്ങുമോ…………?
ഉണ്ണ്യേട്ടന്‍ ഇനിയും സന്ധ്യയാകും വരെ പണിയെടുക്കേണ്ടതല്ലേ…. ഞാന്‍ വെറുതെ ഇരിക്കുകയല്ലേ… എനിക്ക് കഴിച്ചില്ലെങ്കിലും സാരമില്ല. ഉണ്ണ്യേട്ടന്‍ കഴിക്കുന്നത് കണ്ടാല്‍ തന്നെ എനിക്ക് വിശപ്പടങ്ങും….
പാര്‍വ്വതീ……….
നമ്മളെ കണ്ടാല്‍ ഇപ്പോ പാടത്ത് പണിയെടുക്കുന്ന ആളുകളെന്നേ തോന്നൂ…………. കള്ളിമുണ്‍ടും പൊക്കണവുമെല്ലാം………
ഞാന്‍ ഈ തണലത്ത് ഒന്ന് തല ചാക്കട്ടെ…………….
പാര്‍വ്വതിയുടെ മടിയില്‍ തല വെച്ച് ഉണ്ണി അല്പനേരം വിശ്രമിക്കാന്‍ കിടന്നു. പാര്‍വ്വത്ക്ക് അതുമൂലം ഉണ്ടായ സന്തോഷത്തിന്‍ അതിരില്ലായിരുന്നു.
പാര്‍വ്വതിയെ ഉണ്ണി എന്ത് ചെയ്താലും പാര്‍വ്വതി സഹിക്കും. മറിച്ചൊന്നും പ്രവര്‍ത്തിക്കില്ല. ഉറങ്ങുന്ന ഉണ്ണിയുടെ കവിളില്‍ ഒരു മുത്തം കൊടുത്തു പാര്‍വ്വതി……….
പാര്‍വതീ………. നീ ആ തോര്‍ത്ത് മുണ്ട് വിരിച്ച് എന്റെ അടുത്ത് കിടന്നോ. അലം വിശ്രമിച്ച് നമുക്കൊരുമിച്ച് പാടത്തേക്ക് നീങ്ങാം…..
പരിസരം മറന്ന പാര്‍വ്വതി ഉണ്ണിയുടെ അരികത്ത് ചേര്‍ന്ന് കിടന്നു.. മരച്ചുവട്ടില്‍ കിടന്നിരുന്ന പാര്‍വ്വതിയും ഉണ്ണിയും ഇളം തെന്നലേറ്റ് അല്പനേരത്തെക്ക് നിദ്രയിലാണ്ടു…………
[തുടരും]

Copyright © 2009. All rights reserved
പാര്‍വതീ………. നീ ആ തോര്‍ത്ത് മുണ്ട് വിരിച്ച് എന്റെ അടുത്ത് കിടന്നോ. അലം വിശ്രമിച്ച് നമുക്കൊരുമിച്ച് പാടത്തേക്ക് നീങ്ങാം…..
ReplyDeleteപരിസരം മറന്ന പാര്‍വ്വതി ഉണ്ണിയുടെ അരികത്ത് ചേര്‍ന്ന് കിടന്നു.. മരച്ചുവട്ടില്‍ കിടന്നിരുന്ന പാര്‍വ്വതിയും ഉണ്ണിയും ഇളം തെന്നലേറ്റ് അല്പനേരത്തെക്ക് നിദ്രയിലാണ്ടു…………
ഞാനെന്നും നോക്കുമായിരുന്നു ഇതിന്റെ ബാക്കി പോസ്റ്റ് ചെയ്യുന്നുണ്ടോ എന്ന്.
ReplyDeleteജെ. പി ചേട്ടാ , നന്നായിരിക്കുന്നു . ഈ നോവല്‍ ഒന്ന് പുറത്തിറങ്ങിയിട്ട് വേണം എനിക്കെല്ലാം ഒന്നുകൂടി വായിക്കാന്‍ .
ReplyDeleteആശംസകള്‍
കഥ ഈയിടെ ഒന്നും തീരൂല്ലേ?
ReplyDeleteജെ പി പേജ് ലോഡാവാന്‍ വല്ലാതെ താമസം
ഒരു പേജില്‍ ഒരു പൊസ്റ്റ് എന്ന രീതീല്‍ ആക്കുന്നത് വേഗം ലോഡ് ആവാന്‍ സഹയം ആവും.
മാഷേ....
ReplyDeleteവളരെ നന്നായിരിക്കുന്നൂട്ടോ...ഉണ്ണിയേയും പാറുക്കുട്ടിയേയുമൊക്കെ നേരിട്ടറയാവുന്നത് പോലെ തോന്നുന്നു.ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.......
സ്നേഹപൂര്‍വ്വം കല്യാണിക്കുട്ടി
മനോഹരം
ReplyDeleteആത്മാര്‍ത്ഥമായ ആശംസകള്‍
എന്റെ പാറൂകുട്ടീ ഞാൻ നോവൽ അച്ചറ്റിച്ചു പുസ്തകരൂപത്തിലായിട്ടേ വായിക്കുന്നുള്ളു..
ReplyDelete