ഇരുപത്താറാം ഭാഗത്തിന്റെ തുടര്‍ച്ച >>>
ഉണ്ണി ഒരു മയക്കത്തിന്‍ ശേഷം എണീറ്റു. പാര്‍വ്വതിയുടെ കിടപ്പ് കണ്ടിട്ട് ഉണ്ണിക്ക് ചിരി വന്നു. അവള്‍ക്ക് പാടത്തായാലും, പറമ്പിലായാലും, ഇനി സ്വന്തം വീട്ടിലായാലും അവളുടെ ഉണ്ണ്യേട്ടന്‍ അടുത്തുണ്ടെങ്കില്‍ പിന്നെ ഗാഠനിദ്രയിലാണ്.
“ഹേയ് പാര്‍വ്വതീ……… എണീക്ക്…….. പാടത്താണ്‍ കിടക്കുന്നതോര്‍മ്മയുണ്ടോ നിനക്ക്….?
“ഞാനതോറ്ത്തില്ല……….
നമുക്ക് ആ കൊളത്തീ പോയി കാലും മുഖവും കഴുകി വരാം. എന്നിട്ട് ഞാറ് നടുന്ന കണ്ടത്തിലേക്ക് നടക്കാം. നീ വെയില്‍ കൊണ്ട് ആകെ കരിവാളിച്ചു അല്ലേ. വെറുതെ പാടത്തേക്കാന്നും പറഞ്ഞ് പോന്നിട്ട് എന്തെല്ലാം ഗുലുമാലുണ്ടായി. ഈ പടവിലെ നടീല്‍ ഇന്ന് തന്നെ കഴിക്കണം. ഞാനും കൂടി പോയി സഹായിക്കട്ടെ.
ഉണ്ണി പാര്‍വ്വതിയേയും കൂട്ടി പാട വരമ്പിലെത്തി. പാര്‍വ്വതിയുടെ തലയില്‍ തോര്‍ത്ത് കെട്ടിക്കൊടുത്തു, ഉണ്ണി ശരിക്കും ഒരു കര്‍ഷകനെ പോലെ ഞാറ് നടാന്‍ തുടങ്ങി…..
ഉണ്ണിയുടെ ഞാറ് നടീല്‍ കണ്ട് ചക്കിക്കുട്ടി ഏട്ടത്തി……….
“മോനെ ഉണ്ണീ നിനക്ക് നന്നായി പാടത്ത് പണിയറിയും ഇല്ലേ………?
“പേന പിടിക്കുന്ന ഈ കൈക്ക് പാടത്ത് പണിയും വഴങ്ങും………..”
ഹായ് എന്ത് ഭംഗിയിലും വേഗത്തിലുമാ ഉണ്ണ്യേട്ടന്‍ ഞാറ് നടുന്നത്.. കാണാന്‍ എന്തൊരു രസം. ഞാനും കൂടിയാലോ നടാന്‍. പക്ഷെ എനിക്കറിയില്ലല്ലോ..
സാരമില്ല അണ്ണാരക്കണ്ണനും തന്നാലയത് എന്ന് പറഞ്ഞ പോലെ ചെയ്ത് നോക്കാം. അതിന്‍ കണ്ടത്തിലിറങ്ങാന്‍ ഉണ്ണ്യേട്ടന്‍ സമ്മതിക്കുമോ?.
++
ദ്വേഷ്യപ്പെടുമോ എന്തോ… ചോദിച്ചു നോക്കാം..
പാര്‍വ്വതി മെല്ലെ മെല്ലെ കണ്ടത്തിലിറങ്ങാന്‍ തുടങ്ങിയപ്പോഴെക്കും വേലാട്ടന്‍…
എന്താ കുട്ടീ ഈ കാണിക്കണ്‍ മുണ്ടിലെല്ലാം ചളിയും വെള്ളവുമാകില്ലേ. അണ്‍ക്ക് ഉണ്ണീടടുത്തേക്ക് പോണെങ്കില്‍ ഞാന്‍ ഓനെ വിളിച്ച് കൊണ്ടരാം. ഇയ്യ് ഇവിടെ തന്നെ നിന്നോ. ഇനി കണ്ടത്തീ നടന്നിട്ട് നീര്‍ക്കോലിയെ കണ്ട് മറിഞ്ഞ് വീഴണ്ട…
പാര്‍വ്വതി ഉദ്യമം ഉപേക്ഷിച്ചു.
വേലാട്ടന്‍ ഉണ്ണിയെ ലക്ഷ്യമാക്കി കണ്ടത്തില്‍ കൂടെ ഓടി.
എടാ ഉണ്ണീ നിന്റെ പാറുകുട്ടീ എന്തോ പറേണ്ണ്ട്…. ഓള്‍ക്ക് അന്റെ അടുത്തിക്ക് വരണമത്രെ. അവളതാ അവിടെ കയറ് പൊട്ടിച്ച് നില്ക്കണ്‍…
ഈ പെണ്‍കുട്ടിയെ കൊണ്ട് ശല്യമായല്ലോ എന്റെ തേവരേ. രണ്ട് പൊട്ടിച്ച് ആ വല്യരമ്പില്‍ കൊണ്ട് പോയി ഇരുത്താം. ഈ ഞാറുകള്‍ സന്ധ്യമയങ്ങുന്നതിന്‍ മുന്‍പ് നട്ട് തീര്‍ക്കണം. അതിന്നിടക്കാ ഈ പെണ്‍കുട്ടിയുടെ കിന്നാരം…
അവള്‍ക്ക് അടി കിട്ടാതെയുള്ള അഹമ്മതിയാ……….
ഉണ്ണി പാര്‍വ്വതിയുടെ അടുത്തെത്തി.
“എന്തിന്റെ കേടാ പാര്‍വ്വതി നിനക്ക്….?
“ഞാന്‍ അതിന്‍ ഒന്നും പറഞ്ഞില്ലല്ലോ……..”
പിന്നെ എന്താ വേലാട്ടന്‍ പറഞ്ഞേ………
“ഞാനും കൂടി വന്നിട്ട് ഞാറ് നടട്ടെ…………?
“നല്ല കാര്യമായി……………..”
“നിനകക് ഈ പണി വഴങ്ങുമോ…..?
“വേണ്ട ഇനി നീര്‍ക്കോലിയെ കണ്ട് ഓടാനും, കടു കുത്തി നിലവിളിക്കാനും, ഞണ്ട് ഇറുക്കി അതിന്റെ പിന്നാലെ ഓടാനും ഒന്നും മിനക്കെടേണ്ട….
“ഉണ്ണ്യേട്ടാ ഞാന്‍ കടു കുത്തിയാ കരീല്ല….
“നീര്‍ക്കോലിയെ കണ്ട് പേടിക്കില്ലാ……..
“ഞാനും വരട്ടെ കണ്ടത്തിലേക്ക്…………..
ഓ…… ഈ പെണ്‍കുട്ടീനെ കൊണ്ട് തോറ്റല്ലോ………….
ഇപ്പൊത്തന്നെ ഇങ്ങനെ ഉണ്ട്. ഇനി ഇവളെ കെട്ടി എങ്ങിനെയാ കൂടെ പൊറുപ്പിക്കാ……. എനിക്കൊന്നും ആലോചിക്കാന്‍ വയ്യാ എന്റെ തേവരേ…
എന്തൊരു എടാകൂടമാ………….
ആ വാ അസത്തേ………….
പാര്‍വ്വതി സന്തോഷത്തോടെ കണ്ടത്തിലിറങ്ങാന്‍ തുനിഞ്ഞു……
വരട്ടെ വരട്ടെ……. ചാടല്ലേ കണ്ടത്തിലേക്ക്……..
നിന്റെ കള്ളിമുണ്ട് കുറച്ക് കേറ്റി ഉടുക്കണം..
മേല്‍ മുണ്ട് കെട്ടി വെക്കണം. കൈയ്യിന്മേല്‍ ചളിയും വെള്ളവുമായാല്‍ പിന്നെ ഒന്നിനും പറ്റില്ല…
വേഗം കേറ്റി ഉടുക്ക്…
അങ്ങനെ അല്ല എന്റെ പാര്‍വ്വതീ………..
കണ്ടില്ലേ ആ പെണ്ണുങ്ങള്‍ എങ്ങിനെയാ മുണ്ടുടുത്തിരിക്കുന്നത് എന്ന്…
പാടത്ത് പണിക്കിറങ്ങണമെങ്കീ ഇങ്ങനെ മോഡേണ്‍ ഡ്രസ്സിട്ട് വന്നലൊന്നും പറ്റില്ല. ഈ പാവാടെം കീവാടെം ഒന്നും ഉടുത്താല്‍ മുണ്ട് കയറ്റി ഉടുക്കാന്‍ പറ്റില്ല,. അടിയില്‍ താറുടുക്കണം. എന്നാലെ പുറത്തെ മുണ്ട് കയറ്റിക്കെട്ടാന്‍ പറ്റൂ….
ഞാന്‍ നാളെ വരുമ്പോള്‍ അങ്ങിനെ ഉടുത്ത് വരാം. ഇപ്പോ ഞാന്‍ എങ്ങിനെയെങ്കിലും കണ്ടത്തിലിറങ്ങട്ടെ...
ഹൂം……….\
ഇന്നാ ആ മുണ്ട് കേറ്റിക്കെട്ട്….
അങ്ങിനെയല്ല പാര്‍വ്വതി………
ഉണ്ണ്യേട്ടാ ഒച്ച വെക്കല്ലേ…. ഇനി ആ പെണ്ണുങ്ങളൊക്കെ ഇങ്ങ്ട്ട് ഓടി വരും…
പത്തിരുപത് വയസ്സായ പെണ്ണായിട്ട് നിനക്ക് മുണ്ട് കേറ്റിക്കുത്താനറിയില്ല അല്ലേ.. മങ്കി ബ്രാന്‍ഡ്…
ഇങ്ങട്ട് അടുത്ത് നിക്കടീ….
ഉണ്ണി അവളുടെ മുണ്ട് അഴിച്ച് തോളിലിട്ടു.
“എന്താ ഈ കാണിക്കണ്‍ ഉണ്ണ്യേട്ടാ………….?
“മിണ്ടാണ്ട് നിക്കടീ നശൂലമേ അവിടെ…………?
മനുഷ്യന്മാരെ കുരങ്ങ് കളിപ്പിക്കുവാന്‍ ഓരോന്ന് ഇറങ്ങി തിരിച്ചിരിക്കണ്‍. ഉണ്ണി ദ്വേഷ്യത്തില്‍ പല്ലിറുമ്മി..
പാര്‍വ്വതിയുട പാവാടയുടെ ചരട് അഴിച്ച് തെറുത്ത് മേല്പോട്ട് കേറ്റിക്കെട്ടി.
ഉണ്ണിയുടെ കൈയ്യില്‍ നിന്ന് അടി കിട്ടുമോ എന്ന് ഭയന്ന് പാര്‍വ്വതി ഒരു കൊച്ചുകുട്ടിയെ പോലെ നിന്ന് കൊടുത്തു.
തോളിലെ മുണ്ടെടുത്ത് മേലറ്റം ചുരുട്ടി നല്ലോണം കേറ്റി ഉടുത്ത് കൊടുത്തു.
ആ ഇപ്പോള്‍ ശരിയായി.
ഇനി എന്റെ കൂടെ വന്നോ..
പിന്നെ ഒരു കാര്യം വീഴാന്‍ പോകുമ്പോ എന്നെ പിടിക്കരുത് കേട്ടോ..
ഉണ്ണീടേം പാറുകുട്ടീടേം വരവ് കണ്ടിട്ട് തരകന്റെ കണ്ടത്തില് പണിയെടുക്കുന്ന പെണ്ണുങ്ങള്‍……….
ഏതാടീ അച്ചാമേ ആ ചോന്ന ബ്ലൌസിട്ട് പോണ പെണ്ണ് ആ വാല്യേക്കരന്റെ കൂടെ.. ഈ പ്രദേശത്തുള്ളവരാണെന്ന് തോന്നണില്ലാ…
ഇത് കേട്ട ഉണ്ണി പാര്‍വ്വതിയുടെ കൈ പിടിച്ച് തരകന്റെ കണ്ടത്തിലെ പെണ്ണുങ്ങളുടെ അടുത്തെത്തി…..
അല്ലാ ഇതാരാ………… ഉണ്ണിയാണോ…………
ഞാനിപ്പോ പറഞ്ഞ് നാവെടുത്തില്ലാ……….. ങ്ങള്‍ രണ്ടാളെയും പറ്റി…
ആരാ മോനെ അന്റെ കൂടെയുള്ള പണിക്കാരി….
ഇതോ………. ഇവള്‍ മമ്മിയൂരുള്ളതാ………
“അതെയോ……. ഇത്രദൂരം വന്ന് പണിത് ഓള്‍ക്ക് വീട്ടിലെത്താന്‍ പറ്റുമോ…..?
അതിന്‍ ഈ പെണ്ണ് ഇപ്പോ എന്റെ കൂടെയാ പൊറുക്കണ്…..
മോനെ ഉണ്ണ്യേ കളി തമാശ കളയാതെ കാര്യം പറേടാ … അന്റെ ഈ വികൃതി ഇപ്പളും മാറിയിട്ടില്ലാ അല്ലേ….
“അച്ചാമേട്ടത്തീടെ മക്കളൊക്കെ എവിടെയാ ഇപ്പോ….?
“ഒരാള്‍ എന്റെ കൂടെ വടുതല സ്കൂളില്‍ പഠിച്ചിട്ടുണ്ട്….അവനെവിടെയാ ഇപ്പോ..?
അവന്റെ കാര്യമൊന്നും പറയാതിരിക്ക്യാ ഭേദം…………
രണ്ടാണ്മക്കളുണ്ടായിട്ടും എന്റെ അവസ്ഥ കണ്ടില്ലേ മോനെ.. ഇപ്പളും ഞാന്‍ പണിയെടുത്തില്ലെങ്കീ എന്റെ അടുപ്പില്‍ തീ പുകയില്ലാ….
അപ്പോ അവന്റെ കല്ല്യാണം ഒക്കെ കഴിഞ്ഞില്ലേ..
“കല്ല്യാണമൊക്കെ കഴിച്ചു കൊടുത്തു. നല്ല കാലത്തിന്‍ അവന്‍ പിള്ളേരൊന്നും ഉണ്ടായില്ല. അല്ലെങ്കില്‍ അവറ്റകളെയും ഞാന്‍ നോക്കേണ്ടി വരുമായിരുന്നു………
“അപ്പോ അവന്റെ കെട്ട്യോള്‍………………?
ആ പെണ്ണ് പാറേലങ്ങാടീല്‍ ഒരു പണിക്ക് പോണ് ണ്ട്…അതാ ഒരു സഹായം എനിക്ക്.. നല്ലോരു മോളാ എന്റെ മരോള്‍.. നല്ല അടക്കവും അനുസരണയും ഉള്ള പെണ്‍കുട്ടി….. അതിന്റെ ഒരു കഷ്ടകാലം….
അനുഭവിക്കെന്നെ എന്റെ ഉണ്ണ്യേ……….
വറീത് മാപ്പിളയാണെങ്കില്‍ ഒന്നും അറിയാതെ പിള്ളേര്‍ കാലാവുന്നതിന്‍ മുന്‍പ് കര്‍ത്താവ് വിളിച്ചു. എന്നെ ഒറ്റക്കാക്കീട്ട്…..
അച്ചാമ്മ ച്ചേട്ടത്തി കരയാന്‍ തുടങ്ങി…
“ചേട്ടത്തി കരയാതെ…. നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാം………..
‘ന്റെ മരോള്‍ക്ക് അന്റെ കമ്പനീല്‍ ഒരു പണി കൊടുക്കുമോ ന്റെ ഉണ്ണ്യേ……….?
“എന്നാലെന്റെ കുടുംബം രക്ഷപ്പെടും……….
“അതിന്‍ അവള്‍ പഠിച്ചിട്ടുണ്ടോ….?
“ഞാന്‍ വേണമെങ്കില്‍ ചേട്ടത്തീടെ മോന്‍ ഒരു പണി തരപ്പെടുത്തിക്കൊടുക്കാം…………….
‘എന്റെ കര്‍ത്താവേ……… എനിക്കൊന്നും ആലോചിക്കാന്‍ വയ്യേ…… ഞാറ് നട്ടും കൊണ്ട് അച്ചാമ്മ ച്ചേട്ടത്തി വിതുമ്മി…….
ആ ചെക്കന്‍ ചാരായം കുടിച്ച് കുടിച്ച് കണ്ണൊന്നും ശരിക്ക് കാണുന്നില്ല…
“ഇയ്യെന്റെ മരോള്‍ക്ക് അന്നെക്കൊണ്ട് പറ്റുന്ന ഒരു പണി കൊടുക്ക്…
കര്‍ത്താവ് തമ്പുരാനാണ്‍ നിന്നെ എന്റെ മുന്‍പിലെത്തിച്ചത്.. ഞാന്‍ അന്നെ കണ്ടിട്ട് ഒരു പാട് കൊല്ലമായി. അന്റെ അമ്മ മാളുകുട്ടിയും ഞാനും ഒരേ ക്ലാസ്സിലാ കുന്നംകുളം സ്കൂളില്‍ പഠിച്ചിരുന്നത്.. അന്റെ അമ്മ ടീച്ചറായി...
പക്ഷെ യോഗമുണ്ടായില്ലാ…….. മാളുട്ടി നേരത്തെ പോയി
തന്തയും തള്ളയുമില്ലാതെയും എന്റെ ഉണ്ണിമോന്‍ നന്നായി ജീവിക്ക്ണ്‍ എന്ന് കാണുമ്പോള്‍ ഈ അച്ചാമ്മച്ചേട്ടത്തിക്ക് കണ്ണ് നിറേണ് ണ്ട് എന്റെ മോനെ………..
അന്റെ അമ്മ വയ്യാണ്ട് കിടക്കുമ്പോ ഇനി രക്ഷപ്പെടില്ലാ എന്നറിഞ്ഞിട്ടോ എന്തോ ഞാന്‍ അവിടെ ഓളെ ഒരു നോക്കു കാണാന്‍ പോയിരുന്നു. ഇന്നും അവള് എനിക്ക് തന്ന സാരിയും, പുതപ്പുകളും ഞങ്ങളുടെ വീട്ടിലുണ്ട് മോനെ..
അന്റെ അച്ചന്‍ കൊളമ്പീന്ന് കൊണ്ട് കൊടുത്ത് കൊറേ വിലപിടിപ്പുള്ള സാരികളാണെനിക്ക് തന്നത്.. ഞാന്‍ എന്റെ മോന്റെ കല്യാണത്തിന്‍ അത് ഉടുത്തിരുന്നു. പിന്നെ എനിക്ക് ഉടുക്കാന്‍ മനസ്സ് വന്നില്ല…
ഇപ്പോഴും എന്റെ വീട്ടിലുണ്ട് അതൊക്കെ…………..
അന്റെ അടുത്ത് നിക്കണ്‍ പെണ്ണിനെ ഒന്ന് ഇങ്ങാട്ട് കണ്ടത്തിലിറക്കി നിര്‍ത്ത്യേ ഉണ്ണ്യേ… ചേട്ടത്തി ഒന്ന് നോക്കട്ടെ….
പാര്‍വ്വതി കണ്ടത്തിലിറങ്ങി അച്ചാമ്മച്ചേട്ടത്തിയെ നോക്കി……….
കൈയ് നെറ്റിയിന്മേല്‍ വെച്ച് അച്ചാമ്മ ചേട്ടത്തി പാര്‍വ്വതിയെ സൂക്ഷിച്ച് നോക്കി… കണ്ണിനൊന്നും ശരിക്കുള്ള കാഴ്ചയില്ലാ മക്കളെ……….
“അല്ലാ ഇത് നമ്മുടെ മാധവീടെ മോളല്ലേ……….?
“അതേ ചേട്ടത്തീ…………….
“ഞാന്‍ തമാശക്ക് പറഞ്ഞതാ…………….
++
“അപ്പോ ഇവളെന്താ നിന്റെ കൂടെ………?
അതൊക്കെ വലിയ കഥയാ. പിന്നീട് പറയാം. ഞങ്ങളെന്നാ പണിക്കിറങ്ങട്ടെ.?
‘പാര്‍വ്വതീ………..”
ഞാന്‍ കൂടെയുണ്ട്….
ഞാറ്റ് കെട്ട് കയ്യിലെടുക്ക്.. ഇന്നിട്ട് അതില്‍ ഓരോന്നായി എടുത്ത് ഞാന്‍ നടുന്ന അതേ അകലത്തില്‍ നടണം. ചിലപ്പോള്‍ ശരിക്ക് നടാന്‍ പറ്റിയില്ലെനില്‍ സ്ഥാനം തെറ്റിക്കരുത്. കുറ്റിക്കോല്‍ കൊണ്‍ട് കുഴിയുണ്ടാക്കി അതില്‍ നടണം കേട്ടോ…….
ശരി ഉണ്ണ്യേട്ടാ……….
പാര്‍വ്വതി ഞാറ് നട്ട് നട്ട് വേഗത് കൂടി. ഉണ്ണിക്കൊപ്പമെത്തി. ചക്ക്യമ്മായിക്കും, ചീരായി ഏട്ടത്തിക്കും ഉണ്ണിയും പാര്‍വ്വതിയും പാടത്ത് ഞാറ് നടുന്നത് കണ്ട് അത്ഭുതമായി. അയലത്തെ കണ്ടത്തിലെ പെണ്ണുങ്ങളും അവരെ ശ്രദ്ധിച്ചു….
കണ്ടോ ചക്കിക്കുട്ട്യേ………. കണ്ടോ ആ ചെക്കന്‍ പാടത്ത് പണിയത്…
പട്ടണത്തിലെ ഏറ്റവും വലിയ കമ്പനി നടത്തണ ചെക്കനാ.. ബെന്‍സ് കാറും കൊണ്ട് വിലസുന്നത് കണ്ടാല്‍ ഏത് പെണ്‍കൊടിയും ഒന്ന് നോക്കിപ്പൊകും.
ഏതായാലും പട്ടണത്തീന്ന് അവന്‍ ഒന്നിനെ കെട്ടിക്കൊണ്ട് വന്നാല്‍ അവരെയൊന്നും ഈ പണിക്ക് കിട്ടില്ല.. ഈ ചെക്കനെന്താ ഇങ്ങനെ കല്യാണം കഴിക്കണ്ട് നിക്കണെ ചക്കിക്കുട്ട്യേ………
അണക്കൊന്ന് പറഞ്ഞൂടെ…. അല്ലെങ്കില്‍ തുപ്രനോട് പറയിപ്പിച്ചൂടെ…
ഞങ്ങളൊന്നും പറേണ്ടല്ലാ..
ഇന്നാള്‍ തുപ്രേട്ടന്‍ ഉണ്ണീടെ പാപ്പനോടും വലിയച്ചനോടും പോയി ഈ കാര്യം സൂചിപ്പിച്ചത്രെ….
ന്നിട്ട് ഓരെന്താ പറഞ്ഞേ………..
ഉണ്ണീടെ പാപ്പനാണല്ലോ ഇപ്പോ അവന്റെ തറവാട്ടീ കാര്യപ്രാപ്തിയുള്ള ആള്‍. അവന്‍ പറഞ്ഞത്രെ.. ഉണ്ണീടെ കാര്യത്തില്‍ പെട്ടെന്നങ്ങ്ട്ട് ഇടപെടാന്‍ പറ്റില്ലത്രെ. എല്ലാ കാര്യപ്രാപ്തിയും ഉള്ള തറവാട്ടില്‍ പിറന്ന ആണ്‍കുട്ടിയാ അവന്‍. അവന്റെ കാര്യങ്ങളൊക്കെ അവന്‍ തന്നെ വേണ്ട വിധത്തില്‍ ചെയ്തുകൊള്ളുമെന്ന്.. അവര്‍ അതിലൊന്നും ഇടപെടില്ലെന്ന്…
ഇനി അഥവാ ഉണ്ണി ചെന്ന് അവരോട് പറയുകയാണെങ്കില്‍ അവര്‍ എന്ത് സഹായം വേണമെങ്കിലും ചെയ്യാന്‍ തയ്യാറുമാണത്രെ….
അപ്പോ അതാ കാര്യം അല്ലേ ചക്കിക്കുട്ടീ……..
മ്മ്ടെ ഉണ്ണിക്ക് പറ്റിയ പെണ്‍കുട്ടികളൊന്നും നമ്മുടെ കരയില്‍ ഇല്ലാ…. കുന്നംകുളം ഭാഗത്താണെങ്കില്‍ വലിയ കുടുംബങ്ങളൊക്കെ നസ്രാണിമാരാണ്‍. ഗുരുവായൂരോ തൃശ്ശൂരൊ ഒക്കെ വലിയ പണക്കാരുണ്ടല്ലോ….
അതിന്‍ ഉണ്ണിക്ക് പണം മാത്രം പോരല്ലോ. പഠിപ്പും വേണ്ടെ കൊണ്ടരണ പെണ്‍കുട്ട്യോള്‍ക്ക്..
അതും ശരിയാ…………..
എല്ലാം കൂടി ശരിയാക്കി കിട്ടാന്‍ ഇപ്പളേ ആലോചിക്കണം….
അതൊക്കെ അവന്‍ കണ്ട് വെച്ചിട്ടുണ്ടാകും എന്റെ ചക്ക്യേട്ടത്തിയേ…
പണ്ട ആരോ പറേണ്‍ കേട്ടു.. അവന്റെ കമ്പനിക്ക് പണം കടം കൊടുക്കുന്ന പൊള്ളാച്ചി ചെട്ടിയാരുടെ മകളെ കെട്ടാന്‍ ചെട്ടിയാരുടെ കൂട്ടര്‍ ശ്രമിച്ചെന്നോ മറ്റോ….
ന്നിട്ടെന്തായി………..
നമ്മടെ ഉണ്ണിക്ക് അവരെ ബോധിച്ചില്ലത്രെ……. പഠിപ്പും കുറവ്………
ഉണ്ണീനെ പോലെ കാല്‍ സ്രായിട്ട് ഊട്ടീലും, സായ്പ്പിന്റെ നാട്ടിലും പഠിച്ച ആരുണ്ട് ഈ നാട്ടില്‍.
ഇതാ അവര്‍ ഞാറ് നട്ട് നമ്മുടെ അടുത്തെത്താറായി. വേഗം കൊണ്ട് പിടിച്ചോ ചക്കിക്കുട്ട്യേ.. അല്ലെങ്കില്‍ അവന്റെ ചീത്ത കേക്കേണ്ടി വരും..
എന്താ ചുറുചുറുക്ക് ഇല്ലേ ആ ചെക്കനും പെണ്ണിനും…..
ന്നാ ആ ചെക്കന്‍ ആ മാധവീടെ മോളെന്നെ കെട്ടിക്കൂടെ…….
“അതിന്ന് മാധവിക്ക് കെടക്കാനൊരു നല്ല വീടുപോലുമില്ലാ… പിന്നെ ഓള്‍ടെ കെട്ടിയോന്‍ ഈ ഉണ്ണി കൊടക്കണ കാശുകൊണ്ടാ ജീവിക്കണ്‍….
ഉണ്ണീടമ്മക്ക് അന്നത്തെ കാലത്ത് തന്നെ സ്ത്രീധനമായി കിട്ടിയത് അഞ്ഞൂറ് പറ പുഞ്ചനിലവും, 25 എക്കര്‍ തെങ്ങും തോപ്പുമാണ്‍…
അങ്ങിനെയുള്ള ഒരാളുടെ ഏക സന്താനത്തിന്‍ അതിനൊത്ത ആളുകള്‍ തന്നെ വരും. മ്മ്ടെ കരേല്‍ നടക്കണ ഏറ്റവും വലിയ കല്ല്യാണമാകും ഉണ്ണീടേത്.
ദാ ആ പിള്ളേര്‍ നമ്മുടെ അടുത്തെത്തി………
“എന്താ ചക്ക്യമ്മായി ഒരു ഉശിരില്ലല്ലോ പണിയാന്‍………..
“നമ്മള്‍ ഈ കണ്ടം നട്ടിട്ടേ കേറുണുള്ളൂട്ടോ…………..
നേരം വൈകാച്ചാ പന്തം കൊണ്ട് വരാന്‍ വേലാട്ടനെ ഏര്‍പ്പാടാക്കീട്ടുണ്ട്. പിന്നെ ചക്കര കാപ്പീം, കൊള്ളിക്കിഴങ്ങും………
അതെല്ലാം വേണ്ടി വരുമെന്നാ ഉണ്ണ്യേ തോന്നണ്‍.. നിക്ക് തോന്നിണില്ലാ ഇരുട്ടാവുന്നതിന്ന് മുന്‍പ് നട്ടുകഴിയൂമെന്ന്…..
പാര്‍വ്വതീ…….വേഗം വേഗം നട്…………
ചീരായെടത്തിയേ………. എന്താ ഈ പെണ്ണുങ്ങളൊക്കൊന്നും ഒരു ഉശിരില്ലാത്തെ…….
പണ്ടത്തെ പെണ്ണുങ്ങളോക്കെ കൊയ്തിന്നും ഞാറ് നടുമ്പോളൊക്കെ പാട്ട് പാടുമായിരുന്നു…
പാട്ടൊക്കെ പാടി ഉശിരുണ്ടാക്കാം മോനെ…ഇയ്യ് പോയി ചക്കരകാപ്പീം, കൊള്ളിക്കിഴങ്ങും ഏര്‍പ്പാടാക്ക്….
അത് വേലാട്ടനോട് പറഞ്ഞ് കഴിഞ്ഞു…
ഇങ്ങള്‍ പാട്……………. ഞങ്ങള്‍ ഏറ്റുപാടാം………..
ന്റെ പാറുകുട്ടീം പാടിക്കൊള്ളും……….
**
“ഞാറെല്ലാം ലാകീലാക്യേ-
താരീകന്താരോം
താരിപ്പണം കെട്ടിയിട്ടേ-
താരീതിനന്തോം…..
“ഞാറെല്ലാം………
…………
“കണ്ടം നടുക്കു ചെന്നേ
താരീകന്താരോം
ഞാറിട്ടു കൈവണങ്ങ്യേ-
താരീതിനന്തോം……….
“കണ്ടം നടുക്കു………..
………….
“ചേറ്റിമ്മേല്‍ കൈവണങ്ങ്യേ-
താരീകന്താരോം
ഒടയോരെ കൈവണങ്ങ്യേ-
താരീതിനന്തോം………..
“ചേറ്റിമ്മേ…………….
……………..
ആ പാറുകുട്ടീ ഏറ്റ്പാട് ഉറക്കേ………….
“ചേറ്റിമ്മേ………..
…………….. **
പാട്ട് പാടി കണ്ടം നട്ടുകഴിഞ്ഞതറിഞ്ഞില്ലാ…
എല്ലാ പണിക്കാരും കൂടി അയ്യപ്പന്‍ കാവിന്റെ അടുത്ത് കൂടി.. കൊണ്ട് വന്ന് ചക്കര കാപ്പിയും കൊള്ളിക്കിഴങ്ങും ദൈവങ്ങള്‍ക്ക് സമര്‍പ്പിച്ച ശേഷം. എല്ലാവരും കൂടി സന്തോഷം കഴിച്ചു….
പന്തവും ചൂട്ടും കത്തിച്ച് ശവക്കാടെത്തുമ്പോഴെക്കും മണി എട്ട് കഴിഞ്ഞിരുന്നു. പെണ്ണുങ്ങളെയൊക്കെ അവരവരുടെ വീട്ടിലെത്തിച്ച് വേലാട്ടന്‍ കൂലി വാങ്ങി പിരിഞ്ഞു….
ഉണ്ണി പാര്‍വ്വതിയുടെ കൈ പിടിച്ച് വേഗം നടന്നു. വീട്ടില്‍ ചെന്ന് കയറുമ്പോള്‍ മണി എട്ടര കഴിഞ്ഞിരുന്നു…
കിണ്ടിയില്‍ നിന്ന് വെള്ളമെടുത്ത് കാലും മുഖവും കഴുകി ഉണ്ണിയും പാര്‍വ്വറ്റിയും വീട്ടിന്നുള്ളിലേക്ക് കയറി.
ഉണ്ണ്യേട്ടന്റെ പാറുകുട്ട്യേ…………. നിനക്ക് വയ്യാണ്‍ടായി അല്ലേ……….
നിക്കൊന്നുമില്ലാ ഉണ്ണ്യേട്ടാ………..
ന്റെ ഉണ്ണ്യേട്ടന്‍ അടുത്തുണ്ടായാല്‍ പിന്നെ എനിക്ക് ക്ഷീണവും വിശപ്പും ഒന്നുമില്ലാ……..
ഉണ്ണി ഷറ്ട്ട് ഊരി കോലായില്‍ അല്പനേരം കിടന്നു. തണുത്ത നിലത്ത് കിടക്കാന്‍ ഒരു രസം തോന്നി..
പാര്‍വ്വതി ഉണ്ണിയുടെ മാറില്‍ മുഖമമര്‍ത്തി……….
എന്താ പാര്‍വ്വതീ നിയ്യ് ചെയ്യണ്‍…. മനുഷ്യനാകെ വിയര്‍ത്തിരിക്കയാണ്‍
എനിക്ക് ഉണ്ണ്യേട്ടന്റെ വിയര്‍പ്പ് ഗന്ധം ഇഷ്ടമാണ്‍ . ഇനി കോളേജിലേക്ക് പോകാന്‍ അധികം ദിവസമില്ലല്ലോ….
നാളെ നീ പാടത്തേക്കൊന്നും വരണ്ട.. ഇവിടെ ഇരുന്ന് പഠിച്ചോളണം. കേട്ടോ പാര്‍വ്വതീ………
നാളേം കൂടി ഞാന്‍ പാടത്തേക്ക് വരും.. എനിക്ക് പണി കഴിഞ്ഞ് വരുമ്പോള്‍ അയ്യപ്പന്‍ കാവില്‍ നാളികേരം അടിക്കണം.. ഞാന്‍ ഇന്ന് നേര്‍ന്നതാ……….
ന്നാ വേഗം കുളിച്ച്, അത്താഴം കഴിച്ച് നമുക്ക് കിടക്കാം……….
ഉണ്ണിയും പാര്‍വ്വതിയും പത്ത്മണിയാകുമ്പോഴെക്കും ഉറങ്ങാനുള്ള പുറപ്പാടായി….
“ഉണ്ണ്യേട്ടാ എനിക്കൊരു ആഗ്രഹം ഉണ്ട്. ഞാന്‍ പരീഷയെഴുതുന്നതിന്‍ മുന്‍പ് എനിക്കത് സാധിച്ചു തരണം…..
“കാര്യം എന്തെന്നറിയാണ്ട് എനിക്ക് ഉറപ്പ് പറയാന്‍ പറ്റില്ല….
ഉണ്ണ്യേട്ടന്‍ എന്നെ ഇത് വരെ ഉണ്ണ്യേട്ടന്റെ ഓഫീസിലേക്ക് കോണ്ട് പോയിട്ടില്ല. ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന അന്ന് തൊട്ട് പറയുന്നതാണ്‍. ഇന്ന് വരെ ഈ ആഗ്രഹം സാധിച്ചില്ല…
“അതിന്ന് ഇനിയും സമയമായില്ല……
പണ്ട് നിനക്ക് എന്റെ കാറില്‍ കയറി, പട്ടണം ചുറ്റാനായിരുന്നു.. അത് ഞാന്‍ നിറവേറ്റിത്തന്നല്ലോ.. അത് പോലെ ഇതും ഒരു ദിവസം സംഭവിക്കും. ഏതായാലും പരീക്ഷക്ക് മുന്‍പ് നടക്കില്ല…
“എന്താ ഉണ്ണ്യേട്ടാ ഇങ്ങനെയൊക്കെ…….. എന്റെയൊരു ആഗ്രഹമല്ലേ…?
നിനക്കെപ്പോഴും പല പല ആഗ്രഹങ്ങളാ.. പലതും ഞാന്‍ കേട്ടില്ലാ എന്ന് വെക്കാറുണ്ട്. ഇതും അതിന്റെ കൂട്ടത്തില് കൂട്ടിക്കോ………
ഞാന്‍ ഉണ്ണ്യേട്ടന്റെ ഓഫീസില്‍ വന്നാലെന്താ കുഴപ്പം. എനിക്ക് ഞാന്‍ അവിടെ പോയതൊക്കെ എന്റെ ക്ലാസ്സിലെ കുട്ടികളോട് പറയണം..
“അത്രയെ ഉള്ളൂ കാര്യം………?
അതാണെങ്കില്‍ സംഗതി വളരെ എളുപ്പമാ………..
അപ്പോ എന്നെ അടുത്ത ദിവസം കൊണ്ട് പോകുമോ…?
ഏയ് ഞാന്‍ പറഞ്ഞുവരുന്നതെന്താണെന്ന് നീ കേട്ടില്ലലോ..
“ശരി പറഞ്ഞോളൂ………………
നീ നിന്റെ കൂട്ടുകാരികളോട് പറയണം, ഞാന്‍ ഉണ്ണ്യേട്ടന്റെ ഓഫീസില്‍ പോയെന്ന്………….
പോകാതെ പോയെന്ന് നുണ പറയുകയോ……?
ആ അങ്ങിനെ പറഞ്ഞോളൂ………….
എന്താ ഉണ്ണ്യേട്ടാ ഇത്…….. ഞാന്‍ ഇത്ര കെഞ്ചിയിട്ടും എന്താ ഒരു ദയവുണ്ടാകാത്തത്……….?
ഈ പെണ്ണുങ്ങള്‍ പറയുന്നതിനൊത്ത് തുള്ളാന്‍ ഞാന്‍ നിന്റെ ആരാ……
വേഗം കിടന്നുറങ്ങിക്കോ….. നാളെ കാലത്തെങ്ങാനും നേരത്തെ എഴുന്നേറ്റില്ലെങ്കില്‍ നിന്റെ ചന്തി ഞാന്‍ അടിച്ചുപൊളിക്കും…
ഉണ്ണ്യേട്ടാ…….. എന്നെ കൊണ്ട് പോകാമെന്ന് പറയ്……….
“അതെങ്ങിനാ പറയാ……പറഞ്ഞാല്‍ അതനുസരിക്കേണ്ടെ ഞാന്‍……..
എനിക്കതിന്‍ പറ്റില്ല……………
ഈ പെണ്‍കുട്ടീനെ കൊണ്ട് തോറ്റല്ലോ……..
ശരി കൊണ്ടോകാം…………..
പക്ഷെ ഒരു കണ്ടീഷന്‍……………
“ഞാന്‍ നിന്നെ എന്റെ ഓഫീസില്‍ കൊണ്ട് പോകുകയാണെങ്കില്‍ നീ എനിക്കെന്താ തരിക……..“
“എന്താ ഉണ്ണ്യേട്ടാ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്… എന്റെ കയ്യിലെന്താ തരാനുള്ളത്……….?
ഞാന്‍ ഉണ്ണ്യേട്ടന്റെ ഔദാര്യം കൊണ്ട് മാത്രം ജീവിക്കുന്ന ഒരാള്‍. എനിക്ക് ഇനി ഒന്നുമില്ല തരാന്‍….
ഞാനെന്റെ ശരീരവും മനസ്സും എത്രയോ കാലമായി ഉണ്ണ്യേട്ടന്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ഇതില്‍ കവിഞ്ഞ് ഇനി എന്താ ബാക്കി എന്റെ കൈവശം ഉള്ളത്....
അല്പനേരം നിശ്ശബ്ദത ആ മുറിയില്‍ നിന്നു….
പാര്‍വ്വതിയുടെ തേങ്ങല്‍ കേട്ട് ഉണ്ണി………..
പാര്‍വ്വതീ നീയെന്തിനാ കരേണ്‍. ഈ നിസ്സാര കാര്യത്തിനാണോ. ഇതിനൊന്നും കരയാന്‍ പാടില്ല. നീ മിടുക്കി കുട്ടിയല്ലേ. നിന്റെ പഠിപ്പൊക്കെ കഴിയുമ്പോള്‍ ഉണ്ണ്യേട്ടന്‍ നിന്നെ എന്റെ ഓഫീസില്‍ കൊണ്ട് പോയി പണിയെടുപ്പിക്കും. അപ്പോള്‍ കണ്ടാല്‍ മതിയില്ലേ ഓഫീസ്……..?
അതൊക്കെ ഉണ്ണ്യേട്ടന്‍ വെറുതെ പറയുകയാ… ന്റെ കോളേജില്ലെ സിസ്റ്റര്‍ പറഞ്ഞല്ലോ എന്നെ ബി കോമിന്‍ ശേഷം എം കോമിന്‍ തൃശ്ശൂര്‍ ചേര്‍ത്തിയാല്‍ പിന്നെ കൊല്ലത്തിലൊരിക്കലേ വന്ന് കാണുകയുള്ളൂന്ന്..
ഞാന്‍ പോവില്ലാ തൃശ്ശൂര്‍ പഠിക്കാന്‍. എനിക്ക് ബി കോം കഴിഞ്ഞാല്‍ പഠിക്കേണ്ട. എനിക്ക് ന്റെ ഉണ്ണ്യേട്ടനെ പിരിഞ്ഞിരിക്കാന്‍ പറ്റില്ലാ ഇനി.
പാര്‍വ്വതി വീണ്ടും കരയാന്‍ തുടങ്ങി………..
മൂന്ന് കൊല്ലം എന്നെ തടവിലാക്കി.. വീട്ടീന്ന് പോയിവന്നാല്‍ മതിന്ന് എല്ലാരും പറഞ്ഞിട്ട് പിന്നെ എന്തിനാ ഹോസ്റ്റലിലാക്കീത്….
ഇനിയും പഠിത്തമോ……… ഞാന്‍ പോവില്ലാ തൃശ്ശൂര്ക്ക് പഠിക്കാന്‍. എന്നെ തല്ലിക്കോ……..തല്ലിക്കൊന്നോ………
എനിക്ക് ഉണ്ണ്യേട്ടനെ എപ്പോഴും കണ്ടും കൊണ്ടിരിക്കണം. എന്റെ അമ്മേം പോയി.. അച്ചന്‍ പണ്ടും ഇല്ലെന്ന മട്ടാണ്. എനിക്കെല്ലാം എന്റെ ഉണ്ണ്യേട്ടനാ.. എന്നെ ഇനി അകറ്റല്ലേ ഉണ്ണ്യേട്ടാ..
എനിക്കത് താങ്ങാനാവില്ല…പഠിപ്പ് കഴിഞ്ഞ് ജോലിക്ക് പോയില്ലെങ്കിലും കുഴപ്പമില്ലാ..
പാര്‍വ്വതീ…… നല്ല കുട്ടിയായി കിടന്നുറങ്ങ്…. നാളെ എന്നെ നേരത്തെ വിളിക്കണം. നാളത്തൊട് കൂടി ഞാറ് നടീല്‍ കഴിക്കണം.
“ആ പുതപ്പ് എനിക്കും കൂടി കുറച്ച് താ……….“
ഞാന്‍ തരില്ലാ..
“പാര്‍വ്വതീ……….. എന്തിനാ ഈ വഴക്കൊക്കെ………..“
പുതപ്പില്ലെങ്കില്‍ വേണ്ട… ഞാന്‍ നിന്നെ കെട്ടിപ്പിടിച്ചോളാം……
“വേണ്ട എന്നെ തൊടണ്ട…..“
എന്നാ നീ പോയി ആ ജാനുവിന്റെ അടുത്ത് കിടന്നോ……..
ഇല്ലാ…….ഞാന്‍ എവിടെക്കും പോകില്ലാ… ഞാന്‍ ഇവിടെ തന്നെ കിടക്കും….
“നല്ല മോളല്ലേ………. ഉണ്ണ്യേട്ടനും കൂടി പുതക്കട്ടെ…….. ഉണ്ണ്യേട്ടന്റെ പാറുകുട്ടിയല്ലേ…….?
[തുടരും]
പാര്‍വ്വതിയുട പാവാടയുടെ ചരട് അഴിച്ച് തെറുത്ത് മേല്പോട്ട് കേറ്റിക്കെട്ടി.
ReplyDeleteഉണ്ണിയുടെ കൈയ്യില്‍ നിന്ന് അടി കിട്ടുമോ എന്ന് ഭയന്ന് പാര്‍വ്വതി ഒരു കൊച്ചുകുട്ടിയെ പോലെ നിന്ന് കൊടുത്തു.
തോളിലെ മുണ്ടെടുത്ത് മേലറ്റം ചുരുട്ടി നല്ലോണം കേറ്റി ഉടുത്ത് കൊടുത്തു.
ആ ഇപ്പോള്‍ ശരിയായി.
ഇനി എന്റെ കൂടെ വന്നോ..
ഉണ്ണിയേട്ടാ ബാക്കി വായിക്കാന്‍ കൊതിയായി
ReplyDeletesuperb..!!! valare nannayi varunnundu oro partum...ithu oru book akkiyal... valare nannayirikum...
ReplyDeleteiniyum dharalam undo..aa manassil ithu poleyulla kadhakal
ellam porattee...vayikan kothiyayi
ഹലോ ശലഭം
ReplyDeleteസന്ദര്‍ശനത്തിന് നന്ദി.
ഈ കഥ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ പലരും എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. എനിക്കതിനൊന്നും ഓടിപ്പായന്‍ നേരമില്ല. ഇത്ര തന്നെ എഴുതാന്‍ കഴിഞ്ഞതില്‍ ദൈവാധീനം എന്നേ പറയുവാനുള്ളൂ..
ഈ നോവല്‍ ഞാന്‍ മനസ്സില്‍ നെയ്തതനുസരിച്ച് പൂര്‍ത്തിയാവണമെങ്കില്‍ ഇനിയും ഒരു 25 അദ്ധ്യായം കൂടി പിന്നിടണം.
എന്റെ അനാരോഗ്യം അന്തിന് ഒരു വിലങ്ങുതടിയായേക്കാവുന്ന ആശങ്ക എനിക്കുണ്ട്. രണ്ട് ഭാഗങ്ങളായി പ്രസിദ്ധീകരിച്ചാലോ എന്നും ചിന്തിക്കാതിരുന്നില്ല.
എല്ലം ദൈവഹിതം പോലെ നടക്കും.
പിന്നെ മോന്റെ എങേജ്മെന്റിന് വരുമ്പോള്‍ മോളെയും മോളുടെ അഛനേയും, താങ്കളുടെ മാതാ പിതാക്കളേയും കൊണ്ട് വരണം.
സ്നേഹത്തോടെ
ജെ പി അങ്കിള്‍
++ ഇത് പോലെ ധാരാളം കഥകള്‍ മനസ്സിലുണ്ട്.
സ്വപ്നങ്ങളിലെ “ഓറഞിന്റെ നിറമുള്ള പെണ്‍കുട്ടി” ഒരു ഭാഗം മാത്രമെ എഴുതാന്‍ പറ്റിയുള്ളൂ.. പിന്നെ RELLA എന്ന ഇംഗ്ലീഷ് കഥ ഇനിയും എഴുതാനുണ്ട് ബാക്കി.
മഞ്ഞുതുള്ളിക്കുട്ടി
ReplyDeleteബാക്കി സാധാരണ ഒരു ആഴ്ച കഴിഞ്ഞാണ് എഴുതാറ്. ഇനി അല്പം വേഗത കൂട്ടാം.
27 ലക്കം പിന്നിട്ട മലയാളത്തിലെ ആദ്യ ബ്ലോഗ് പ്രണയ നോവലിന്റെ എഴുത്തുകാരന് ഭാവുകങ്ങള്‍. ഈ നോവലിനെന്റെ ഉള്ളടക്കം യാഥാര്‍ത്ഥ്യമോ, സങ്കല്പമോ?
ReplyDeleteഞാനും ഉണ്ണ്യേട്ടന്‍ ജീവിച്ച തട്ടകത്തിലെ ഒരു പ്രാണിയാണ്. ഞങ്ങളുടെ നാടിന്റെ സ്പന്ദനം ആ വരികളില്‍ ഉടനീളം കാണുന്നു.
അതിലെ ഉണ്ണ്യേട്ടന്‍ ഞങ്ങളുടെ ഉണ്ണ്യേട്ടന്റെ രൂപസാദൃശ്യം പലയിടത്തും കാണുന്നു. പക്ഷെ ഈ പാറുകുട്ടിയെ പിടി കിട്ടുന്നില്ല.
ചെറുവത്താനി ഗ്രാമത്തില്‍ ഒരു ചര്‍ച്ചാവിഷയമാണ് ഇതിലെ പ്രഥാന കഥാപാത്രമായ പാറുകുട്ടിയും ഉണ്ണ്യേട്ടനും.
ഉണ്ണ്യേട്ടനും പാറുകുട്ടിയും ജനിച്ച് വളര്‍ന്ന ഈ മണ്ണില്‍ നിന്നും ആശംസകള്‍. ഇതോരു വലിയ നോവല്‍ ആയി പരിണമിക്കട്ടെ !!!
അപ്പോ പെട്ടൊന്നും അവസാനിപ്പിക്കാന്‍ പോകുന്നില്ലാ അല്ലേ പാറുകുട്ടിയുടെ നോവല്‍.
ReplyDeleteരണ്ട് അദ്ധ്യായങ്ങളിലായി അച്ചടിച്ച് പ്രസിദ്ധീകരിക്കാനാണ് ഇവിടുത്തെ കുട്ടികളുടെ മുത്തച്ചന്‍ പറയുന്നത്.
എവിടെയോ വായിച്ചത് പോലെ തോന്നുന്നു. താങ്കള്‍ക്ക് അച്ചടിക്കാരുടെ പിന്നലെ പോകാനൊന്നും സമയമില്ലാ എന്ന്.
മാഷുടെ അനിയന്റെ സുഹൃത്തല്ലേ മാതൃഭൂമിയിലെ എഡിറ്റര്‍ സുരേന്ദ്രേട്ടന്‍. അദ്ദേഹം വഴിയെല്ലാം ആലോചിക്കാവുന്നതെ ഉള്ളൂ..
ശ്രമിക്കുന്നതില്‍ തെറ്റില്ലല്ലോ.
മാഷിന്റെ അനിയന്‍ വി കെ ശ്രീരാമന്‍ ഭാഷാപോഷിണിയിലും, മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എല്ലാം എഴുതുന്ന ആളല്ലേ. ഞങ്ങള്‍ വേണമെങ്കില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്താം.
പുസ്തകമായി അച്ചടിച്ച് കാണാന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആഗ്രഹം ഉണ്ട്.
ജാനകി