Sunday, July 18, 2010

രാമായണാമാസാചരണം

രാമായണമാസം ഇന്നെലെ [കര്‍ക്കിടകം 01] മുതല്‍ തുടങ്ങി. എല്ലാ ക്ഷേത്രത്തിലെന്ന പോലെ തൃശ്ശിവപേരൂര്‍ – അച്ചന്‍ തേവര്‍ ക്ഷേത്രത്തിലും രാമായണമാസാചരണം ആഘോഷിക്കുന്നു.

ഇന്ന് കര്‍ക്കിടകം 02. വാതരോഗിയായ എനിക്ക് ഇന്നെലെത്തെ മഴകാരണം ക്ഷേത്രത്തില്‍ പോകാനൊത്തില്ല. അമ്പലത്തിലെ നടപ്പാതയിലെ വെള്ളത്തില്‍ ചവിട്ടാന്‍ സാധ്യമല്ലാത്തതിനാലാണ് പോകാഞ്ഞത്.

ഇന്ന് മഴ കുറവുള്ളതിനാല്‍ അമ്പലത്തില്‍ പോയി. ഇന്ന് രാമായണം വായിച്ചിരുന്നത് ഇന്ദിര ടീച്ചറും, പ്രേമച്ചേച്ചിയും ബീനച്ചേച്ചിയും ആയിരുന്നു. അവരെ കൂടാതെ ബാലചന്ദ്രനും ഉണ്ടായിരിന്നു വായനയില്‍.

ദീപാരാധന സമയമായതിനാല്‍ സാധാരണ വരാറുള്ള മീരച്ചേച്ചിയും, ആയിഷേച്ചിയും, സരസ്വതിച്ചേച്ചിയും, രമണിച്ചേച്ചിയും പിന്നെ പേരറിയാത്ത ഒരു ചേച്ചിയും, നാരായണന്‍ കുട്ടി, ഉണ്ണിയേട്ടന്‍, സുകുമാരേട്ടന്‍ എന്നിവരും ഉണ്ടായിരുന്നു.

രാമായണം വായിച്ചതിന് ശേഷം ആണ് ദീപാരാധന. അത് കഴിഞ്ഞ് ഹനുമാന്‍ സ്വാമിക്ക് വടമാലയും ഉണ്ടായിരുന്നു. രാമായണം വായിച്ച് കഴിഞ്ഞാല്‍ അവിലും മലരും പഴം ശര്‍ക്കര്‍ മുതലായവ കൂട്ടിച്ചേര്‍ത്ത പ്രസാദം ഉണ്ടായിരുന്നു.

ഞാനെപ്പോഴും പ്രസാദം അവസാനമായിരിക്കും വാങ്ങിക്കുക. ബേസിനില്‍ ബാക്കിയാകുന്നത് മുഴുവന്‍ ഞാന്‍ ആഹരിക്കും. അല്പം ബീനാമ്മക്കെന്ന് പറഞ്ഞ് പൊതിഞ്ഞ് തരും സുകുമാരേട്ടന്‍. പക്ഷെ ഞാന്‍ അത് വഴിയില്‍ കാണുന്ന ജെസ്സി, അവരുടെ മരുമകള്‍ ദിവ്യ എന്നിവര്‍ക്കോ, സമീപത്തുള്ള ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലെ ജീവനക്കാരായ മിഥുന്‍, സൌരവ്, വിനു എന്നിവര്‍ക്കോ കൊടുക്കും.

ചിലപ്പോള്‍ നാഷണല്‍ മെഡിക്കല്‍ സ്റ്റോറിലെ ബാബുവിനും മെട്രോ മെഡിക്കത്സിലെ വത്സന്‍, ആന്റ്ണി എന്നിവര്‍ക്കും കൊടുക്കും. അധികം ഉണ്ടെങ്കില്‍ കാലത്ത് ഓഫീസില്‍ പോയി കുട്ടന്‍ മേനോന്‍, ധന്യ, സന്ധ്യ, വിജിത, സജിത എന്നിവര്‍ക്കും കൊടുക്കാറുണ്ട്. ഇന്ന് ഞായറാഴ്ചയായതിനാല്‍ ഓഫീസിലെ പ്രശ്നം ഉദിക്കുന്നില്ല.

ഇന്ന് ഹനുമാന്‍ സ്വാമിക്ക് വടമാല ചാര്‍ത്തിയിരുന്നു. വെറ്റില മാലയും ചാര്‍ത്താറുണ്ട്. വടമാലയില്‍ നിന്ന് കിട്ടിയ പ്രസാദം വഴിയില്‍ ഒരാള്‍ക്ക് കൊടുത്തു. ഞാന്‍ എണ്ണയില്‍ പൊരിച്ച വിഭവങ്ങള്‍ അധികം കഴിക്കാറില്ല. തന്നെയുമല്ല അമ്പലത്തിലെ പ്രസാദത്തില്‍ സാധാരണ ഉപ്പ് ചേര്‍ക്കാറില്ല.

വട എനിക്ക് ഇഷ്ടമാണ്. തൃശ്ശൂരിലെ മിക്ക ഹോട്ടലുകളിലും ഉഴുന്നുവട ലഭിക്കുമെങ്കിലും എനിക്ക് ഏറ്റവും പ്രിയങ്കരമായത് സ്വപ്ന തിയേറ്ററിന്റെ കോമ്പ്ലെക്സിലുള്ള കേന്റീനിലേതാണ്. ഞാന്‍ പലപ്പോഴും ബീനാമ്മക്ക് വാങ്ങിക്കൊടുക്കാറുണ്ട്.

ബീനാമ്മ എനിക്ക് ഒരിക്കലും വീട്ടില്‍ ഉഴുന്നുവട ഉണ്ടാക്കിത്തന്നിട്ടില്ല. പണ്ട് മസ്കത്തിലായിരുന്നപ്പോള്‍ ശാന്തേടത്തി ഇന്‍സ്റ്റന്റ് ഉഴുന്നുവട ഉണ്ടാക്കിത്തരുമായിരുന്നു. അതിന്റെ ടെക്നിക്ക് എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല. ഇനി മാവ് അരച്ചത് സ്റ്റോക്ക് ചെയ്തിരുന്നോ എന്നറിയില്ല.

ശാന്തേടത്തിയുടെ ഹസ്സ് ബ്രിട്ടീഷ് ബേങ്ക് ഓഫ് മിഡ്ഡില്‍ ഈസ്റ്റില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോള്‍ [HSBC]. ശാന്തേടത്തി ഒരു നല്ല വീട്ടമ്മയായിരുന്നു.

6 comments:

  1. രാമായണം വായിച്ചതിന് ശേഷം ആണ് ദീപാരാധന.

    അത് കഴിഞ്ഞ് ഹനുമാന് സ്വാമിക്ക് വടമാലയും ഉണ്ടായിരുന്നു. രാമായണം വായിച്ച് കഴിഞ്ഞാല് അവിലും മലരും പഴം ശര്‍ക്കര് മുതലായവ കൂട്ടിച്ചേര്‍ത്ത പ്രസാദം ഉണ്ടായിരുന്നു.

    ReplyDelete
  2. രാമായണ മാസത്തിലെ വായനയും പ്രസാദം കഴിക്കലും ഒക്കെ ഗൃഹാതുരത ഉണര്‍ത്തുന്ന, കൊതിപ്പിക്കുന്ന ഓര്‍മ്മകള്‍ തന്നെ....

    ReplyDelete
  3. ഭക്തിയില്‍ തുടങ്ങി വടയില്‍ അവസാനിക്കാത്ത കൊതി ഉണ്ടാക്കിയ പോസ്റ്റ്‌.
    അങ്കിളേ, അപ്പൊ നമ്മുടെ തൃശ്ശൂര് ഭാരതില്‍ വട കഴിക്കാന്‍ കൊതിച്ചിരിക്കുന്ന ആളുണ്ട്
    വീട്ടില്‍. (my hus)

    ReplyDelete
  4. കുഞ്ഞൂസേ
    രാമായണമാസമായതിനാല്‍ എന്തെങ്കിലും എഴുതിയില്ലെങ്കില്‍ മോശമാവില്ലേ എന്ന് കരുതിയാണ് രണ്ട് വരി എഴുതിയത്. ഇനി അതില്‍ നാല് വരി രാമായണത്തിലെ ഒന്നാം അദ്ധ്യായം എഴുതണം. എല്ലായിടത്തും PDF ആയത് കാരണം സാധിച്ചില്ല. ഇന്ന് ഒരു കൊച്ചു രാമായണപുസ്തകം വാങ്ങണം.

    കുഞ്ഞൂസിന് ഇഷ്ടമായതില്‍ വളരെ സന്തോഷിക്കുന്നു.

    ReplyDelete
  5. ജെ പി ചേട്ടാ, സപ്ന തീയറ്ററിലെ ആ സ്ഥലം എന്റെ പിക്കാസാവെബ്ബിലുണ്ടു്. നോക്കുമല്ലോ? ദാ ഇവിടെ ഒന്നു ക്ലിക്കു.

    ReplyDelete
  6. ഹലോ ചിതലുട്ടി

    തൃശ്ശൂര്‍ മുഴുവനുണ്ടല്ലോ ആ ലിങ്കില്‍. സൌകര്യം പോലെ നോക്കി കമണ്ടാം.
    ഒരു പബ്ബിലാ ഗ്ലാസ്സ് വെക്കാനോ അല്പനേരത്തേക്ക് പിടിക്കാനോ സൌകര്യപ്പെടുന്നില്ല. ഒരു കൈ ഫ്രീ അല്ല.
    അത് മുഴുവനും കോപ്പി ചെയ്യണമെങ്കില്‍ സൂത്രം പഠിപ്പിക്കാമോ?
    പകരം ഒരു പൈന്റ് ചില്‍ഡ് ഫോസ്റ്റര്‍ തരാം.......
    ചിയേര്‍സ്.!!!!!!!!!!!!

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.