Friday, July 16, 2010

എന്റെ പാറുകുട്ടീ... നോവല്‍ .. ഭാഗം 43

നാല്പത്തിമൂന്നാം ഭാഗത്തിന്റെ തുടര്‍ച്ച….
http://jp-smriti.blogspot.com/2010/06/42.html

അവള്‍ കരഞ്ഞ് പൊളിച്ചു.
“വിഷമം തീരുവോളം കയയട്ടെ. എന്ന് ഉണ്ണിയും തീരുമാനിച്ചു.“

കുട്ടികളുടെ കാര്യം അറിയാതെ പറഞ്ഞ് പോയതാണ്‍ ഉണ്ണി. മക്കളുണ്ടാകാത്തതില്‍ നിരന്തരം ദു:ഖിക്കുന്നവളാണ്‍ പാര്‍വ്വതി. സന്താനമുണ്ടാകാത്തതിന്‍ പ്രത്യേക കാരണമൊന്നും കാണുന്നില്ലതാനും. ഇനി ഒരു പക്ഷ അവള്‍ക്ക് ഗര്‍ഭം ധരിക്കുവാനുള്ള വൈകല്യങ്ങളോ മറ്റോ ഉണ്ടായിക്കൂടെന്നില്ല.

ഇന്ന് വരെ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളൊന്നും സ്വീകരിച്ചിട്ടില്ല. വൈകല്യങ്ങളുണ്ടെങ്കില്‍ അത് തീര്‍ച്ചയായും അവള്‍ക്ക് തന്നെയെന്ന് ഉണ്ണിക്ക് അറിയാമായിരുന്നു. പാര്‍വ്വതിക്ക് വൈകല്യങ്ങളുണ്ടെങ്കില്‍ അതിനുള്ള വൈദ്യസഹായം തേടാന്‍ ഉണ്ണി അവളെ ഡോക്ടറെ കാണിക്കേണ്ടേ ? അതിന്‍ ഉണ്ണിതന്നെയല്ലേ മുന്‍ കൈയുടുക്കേണ്ടത്..?

ഉണ്ണി എന്തേ ഇത് വരെ അതിനെപ്പറ്റി ആലോചിച്ചില്ല. ഒരു സ്ത്രീക്ക് അതും ഒരു വീട്ടമ്മക്ക് സ്വന്തമായി എങ്ങിനെ ഇനീഷ്യേറ്റിവ് എടുക്കാന്‍ പറ്റും, ഭര്‍ത്താവ് കൂടെയുള്ളപ്പോള്‍..? സ്ത്രീക്ക് അതിന്‍ പരിമിതികളുണ്ടാവില്ലേ..?

നിയമപരമായി വിവാഹിതരല്ലാത്തതിനാല്‍ പാര്‍വ്വതിയുടെ രക്ഷിതാക്കള്‍ക്ക് ഇതില്‍ ഇടപെടാനും വയ്യ. പാര്‍വ്വതിയുടെ ദു:ഖത്തിനും വേവലാതികള്‍ക്കും മറുപടി പറയാന്‍ ഉണ്ണിയല്ലാതെ മറ്റൊരാളില്ലല്ലോ..?

“ഉണ്ണിക്ക് ഇനി മറ്റും സ്ത്രീകളില്‍ സന്താനങ്ങളുണ്ടോ…? കൂടെ കൂടെ ലണ്ടനില്‍ പോകുന്നു. അവിടെയെങ്കിലും ആരെങ്കിലും കാണുമല്ലോ..?“

പാര്‍വ്വതിയുടെ ചിന്തകള്‍ കാട് കയറുന്നു. ഇവിടെ ഞാന്‍, ബേങ്കളൂരില്‍ നിര്‍മ്മലച്ചേച്ചി. അങ്ങിനെയുള്ള സാഹചര്യത്തില്‍ ലണ്ടനിലും ആരെങ്കിലും കാണാതിരിക്കില്ല.

ഉണ്ണ്യേട്ടന്‍ നാട്ടില്‍ ആത്മാര്‍ഥമിത്രങ്ങളായി ആരുമില്ല. അല്ലെങ്കില്‍ അവരോട് ചോദിക്കാമായിരുന്നു. ഉണ്ണ്യേട്ടന്‍ കുട്ടികളെ വളരെ ഇഷ്ടമാണ്‍.

മാസത്തില്‍ ഒരിക്കല്‍ ഓഫീസില്‍ കുടുംബയോഗങ്ങള്‍ നടത്താറുണ്ടെന്ന് ഡ്രൈവര്‍ പറഞ്ഞറിഞ്ഞു. . കുട്ടികളുള്ളവര്‍ അവരെ കൊണ്ട് വരാതിരുന്നാ‍ാല്‍ അവരെ യോഗത്തില്‍ പങ്കെടുപ്പിക്കാറില്ലത്രെ. അതിനാല്‍ മക്കളുള്ള ജീവനക്കാര്‍ അവരെ കൊണ്ടുവന്നിരിക്കും.

ഉണ്ണിയേട്ടന്‍ എല്ലാ കുട്ടികളേയും മാറിമാറി എടുക്കുമത്രെ. അവരോട് കൂട്ടുകൂടുകയും കളിക്കുകയും ചെയ്യും. ഇങ്ങിനെയുള്ളയാള്‍ക്ക് എന്നെമാത്രം മതിയോ? എനിക്കും അമ്മയാകേണ്ടേ?

എല്ലാ സൌഭാഗ്യങ്ങളും ഭഗവാനെനിക്ക് തന്നു. സന്താനഭാഗ്യമൊഴിച്ച്. നിയമപരമായി വിവാഹിതരല്ലെങ്കിലും എന്റെ ജീവിതത്തിന്‍ അങ്ങിനെ ഒരു ചടങ്ങിന്റെ ആവശ്യം വന്നിട്ടില്ല. എനിക്ക് ആഡംബരജീവിതത്തിലൊന്നും കമ്പമില്ല. എനിക്ക് ഒരു കുഞ്ഞ് ജനിക്കണം, അതാണ്‍ എന്റെ ജീവിതാഭിലാഷം.

കൃഷ്ണാ ഗുരുവായൂരപ്പാ, കാരുണ്യ സിന്ധോ, ഭക്തവത്സലാ എനിക്കതിനുള്ള ഭാഗ്യം ഉണ്ടാക്കിത്തരേണമേ. പാര്‍വ്വതി മാറത്തടിച്ച് കരഞ്ഞു.

ഇതെല്ലാം കേട്ട് മനസ്സ് നൊന്ത ഉണ്ണി അവിടെ നിന്നെണീറ്റ് പോയി. ഒരു മണിക്കൂറിന്‍ ശേഷം തിരികെ വന്ന ഉണ്ണി കണ്ടത് ചുമരും ചാരി അഴിച്ചിട്ട മുടിയുമായിരിക്കുന്ന പാര്‍വ്വതിയേയാണ്‍.

ഒരു അമ്മയാകാനുള്ള മോഹം കുറച്ചൊന്നുമല്ല അവള്‍ക്ക്. ഞാന്‍ നിസ്സഹായവനാണ്‍ എന്ന് ഒറ്റവാക്കില്‍ പറയാനും വയ്യ. പാര്‍വ്വതിയുടെ സന്തോഷമാണ്‍ എന്റെയും സന്തോഷം.

“എന്റെ പാറുകുട്ടീ…..?”
പാര്‍വ്വതി മുഖമുയര്‍ത്തി നോക്കി.

നീ മേല്‍ കഴുകിയിട്ട് അല്ലെങ്കില്‍ കാലും മുഖവും കഴുകി വരൂ. ഞാന്‍ പുറത്ത് കൊണ്ട് പോകാം.

“പാര്‍വ്വതി കൂട്ടാക്കിയില്ല. അവള്‍ അതേ ഇരുപ്പില്‍ തന്നെ ഇരുന്നു.”

ഉണ്ണി പാര്‍വ്വതിയെ ചെറിയകുട്ടിയെ പോലെ എണീപ്പിച്ച് ബാത്ത് റൂമില്‍ കൊണ്ട് പോയി ഷവറിന്റെ അടിയില്‍ നിര്‍ത്തി. കുളിപ്പിച്ചതിന്‍ ശേഷം തല തുവര്‍ത്തിക്കൊടുത്തു.

ഉണ്ണിയുടെ സ്നേഹവും പരിലാളനവും കണ്ട് പാര്‍വ്വത് തല്‍ക്കാലത്തേക്ക് അവളുടെ വിഷമം മാറ്റിവെച്ച് ഉണ്ണിക്കിഷ്ടപെട്ട കരിഞ്ചുവപ്പുള്ള കരയുള്ള സെറ്റ് മുണ്ട് ഉടുത്തു.

രണ്ട് പേരും കൂടി യാത്രയായി.

“അലക്ഷ്യമായി വണ്ടിയോടിച്ച്രുന്ന ഉണ്ണിയോട് പാവ്വതി ചോദിച്ചു. എവിടേക്കാ എന്നെ കൊണ്ട് പോകുന്നത്..?”

“തൃശ്ശൂര്‍ക്ക്“

“അതിനെന്തിനാണ്‍ വടക്കാഞ്ചേരി റൂട്ടില്‍ കൂടി പോകണത്..? ഇപ്പോള്‍ ചൊവ്വന്നൂര്‍ കഴിഞ്ഞല്ലോ..?“

ഞാനെന്തോ ആലോചിച്ച് റൂട്ട് തെറ്റി. ഇനി നമ്മള്‍ പന്നിത്തടം വഴി ഇയ്യാലില്‍ കൂടി കേച്ചേരിയിലെത്താം.

“അപ്പോഴേക്കും വൈകുന്നേരമാവില്ലേ..?
അത് സാരമില്ല.

അങ്ങിനെ ഓടി ഓടി വണ്ടി കേച്ചേരിയിലെത്തി.

“നമുക്ക് തിരിച്ച് പോയാലോ പാര്‍വ്വതീ….”
“ശരി ഉണ്ണ്യേട്ടാ..”

രണ്ട് പേരും കുന്നംകുളത്തിറങ്ങി ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച് നേരെ വീട്ടിലെത്തി.

“ഉണ്ണിയേട്ടനെന്നോട് ഒരു പാട് ഇഷ്ടം തോന്നുണ്ടല്ലേ..?
എന്താ ഇപ്പോ ഇങ്ങിനെ ചോദിക്കുന്നത്. നീ എന്റെ കൂടെ കഴിയാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറേ ആയില്ലേ? ഇഷ്ടം വല്ലപ്പോഴും കുറഞ്ഞ് പോയിട്ടുണ്ടോ.?

“ആരേയാ കൂടുതല്‍ ഇഷ്ടം….?”
പാര്‍വ്വതിയെ മാറോടണച്ച് താടിയെല്ലില്‍ ഒരു കടി കൊടുത്തു.

പാര്‍വ്വതിക്ക് എന്തെന്നില്ല്ലാത്ത സന്തോഷമായി.അവരങ്ങിനെ ഓരോന്ന് പറഞ്ഞ് കിടന്ന് പാതിരയായി.

ഉറങ്ങാന്‍ വൈകിയാലും ഉണ്ണി നേരത്തിന്‍ തന്നെ ഉണര്‍ന്നു. പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിഞ്ഞ് ഡ്രസ്സ് ചെയ്തിട്ടും പാര്‍വ്വതി എണീറ്റുണ്ടായിരുന്നില്ല. ഉണ്ണി അവളെ വിളിച്ചതുമില്ല.

ഉണ്ണി നേരെ പോയത് റെയില്‍ വേ സ്റ്റേഷനിലേക്കായിരുന്നു. 2 ഫസ്റ്റ് ക്ലാസ്സ് സ്ലീപ്പര്‍ ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്തു. പാര്‍വ്വതിക്കും ഉണ്ണിക്കും. വേറെ ചില പണികളെല്ലാം കഴിഞ്ഞ് ഓഫീസിലെത്തുമ്പോള്‍ 12 മണി കഴിഞ്ഞിരുന്നു.

പാര്‍വ്വതി 11 മണിയോടെ എത്തിയിരുന്നു.

ആദ്യം ഓഫീസ് സെക്രട്ടറിയെ വിളിച്ച് മസ്റ്റര്‍ റോള്‍ കൊണ്ട് വരുവാന്‍ ആവശ്യപ്പെട്ടു.

ആവശ്യപ്പെട്ട പുസ്ത്കവുമായി രാധിക ഉണ്ണിയുടെ കേബിനില്‍ പ്രവേശിച്ചു.

“രാധികയുടെ മുഖത്ത് നോക്കാതെ ആരൊക്കെ എത്ര മിനിട്ട് ലേറ്റായെന്നും ആബ്സെന്റ് എന്നും എഴുതി കൊണ്ട് വരാന്‍ ആവശ്യപ്പെട്ടിട്ട് പുസ്തകം തിരിച്ചേല്പിച്ചു…”

അല്പം താമസിയാതെ ചോദിച്ച വിവരങ്ങളുമായി രാധിക വീണ്ടും ഉണ്ണിയുടെ ഓഫീസിലെത്തി.

10 മിനിട്ടില്‍ കൂടുതല്‍ കാര്യമായ കാരണങ്ങളില്ലാതെ ലേറ്റ് ആയവര്‍കും ലീവ് ലെറ്റര്‍ കൊടുക്കാതെ ഹാജരല്ലാത്തവര്‍ക്കും മെമ്മോയും ഈ മാസത്തില്‍ മൂന്നില്‍ കൂടുതല്‍ തവണ ലേറ്റ് ആയവര്‍ക്ക് ടെര്‍മിനേഷന്‍ നോട്ടീസും ശങ്കരേട്ടനോട് ഒപ്പിട്ട് കൊടുക്കാന്‍ രാധികയെ ഏല്പിച്ചു.

“മൂന്നില്‍ കൂടുതല്‍ തവണ എന്ന് ക്ലാസ്സില്‍ പാര്‍വ്വതിയുടെ പേരും ഉണ്ടായിരുന്നു.”

ടെര്‍മിനേഷന്‍ ലെറ്റര്‍ കൈപ്പറ്റിയ പാര്‍വ്വതി ശങ്കരേട്ടന്റെ മുറിയില്‍ പാഞ്ഞെത്തി. കത്ത് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു.

ഉണ്ണി സാറിന്റെ അതേ രൂപത്തില്‍ ജ്വലിക്കുന്ന കണ്ണുകളുമായി പാര്‍വ്വതിയെ കണ്ട ശങ്കരന്‍ ഭയപ്പെട്ടുപോയി അവളുടെ ആ രൂപം കണ്ടിട്ട്. ആ പാവം മനുഷ്യന്‍ ചൂളിപ്പോയി.

“മിസ്റ്റര്‍ ശങ്കരന്‍… യു ഹേവ് ടു ഹേവ് സം മേനേര്‍സ്. ഒരാള്‍ക്ക് യാതൊരു മുന്നറിയിപ്പും കൂടാതെ ടെര്‍മിനേഷന്‍ ലെറ്റര്‍ നല്‍കാന്‍ പാടില്ല. ഒരു വാണിങ്ങ് നോട്ടീസാകാം ആദ്യം..”

“You have no rights to terminate me according to my service contract. I will take revenge upon you. Be carefull…”

കേബിന്റെ വാതില്‍ ആഞ്ഞടിച്ച് പാര്‍വ്വതി പുറത്ത് കടന്നു. അവളുടെ ശബ്ദം കേട്ട് ആ കെട്ടിടം മുഴുവന്‍ ആടിയുലഞ്ഞ പ്രതീതി.

ഇനി സംഭവിക്കാന്‍ പോകുന്നതെന്തെന്നറിയാതെ ശങ്കരന്‍ എന്ന ആ മനുഷ്യന്‍ ആകെ വേവലാതിയായി. ഉണ്ണിയുടെ ബിസിനസ്സിന്റെ നടത്തിപ്പിന്റെ പ്രധാന പങ്ക് വഹിക്കുന്ന ഇദ്ദേഹം ഉണ്ണിയുടെ മുന്നിലല്ലാതെ ആരുടെ മുന്നിലും തല കുനിച്ചിട്ടില്ല, ഭയന്നിട്ടുമില്ല. പക്ഷെ ഇപ്പോള്‍ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു.

“ഒരു കോമ്പ്രമൈസിന്‍ പാര്‍വ്വതിയെ സമീപിക്കുവാന്‍ അദ്ദേഹത്തിന്റെ അഭിമാനം സമ്മതിച്ചില്ല..”

ഒരു രാജിക്കത്ത് നല്‍കി പടിയിറങ്ങാന്‍ ആ പാവം മനുഷ്യന്‍ തീരുമാനിച്ചു. അങ്ങിനെ പലതും ചിന്തിക്കുന്നതിന്നിടയില്‍ ശങ്കരനെ ഉണ്ണിയുടെ ഓഫീസിലേക്ക് വിളിക്കപ്പെട്ടു.

ശങ്കരന്റെ ഹൃദയമിടിപ്പ് കൂടി. എന്താ സംഭവിക്കാന്‍ പോകുന്നതെന്തെന്നറിയാതെ ആ പാവം പരുങ്ങി.

“എന്താ ശങ്കരേട്ടാ വിശേഷങ്ങളൊക്കെ…”?
കാര്യങ്ങളൊക്കെ ഇപ്പോള്‍ തന്നെ അവതരിപ്പിച്ചാലോ എന്ന് തോന്നി ശകരന്‍. പക്ഷെ അതിന്‍ മുതിര്‍ന്നില്ല. ഒന്നുകൂടി മനനം ചെയ്തിട്ടാകാം എന്ന് കരുതി.

“എന്താ ശങ്കരേട്ടാ മിണ്ടാതിക്കുന്നത്…?”
യേയ് പ്രത്യേകിച്ചൊന്നുമില്ല..

“എന്താവോ എന്നെ വിളിപ്പിച്ചത്..?”
ഞാന്‍ അടുത്ത ദിവസം ബേങ്കളൂര്‍ പോകയാണ്‍. ഒരാഴ്ച കഴിഞ്ഞേ വരൂ. മിക്കവാറും പാര്‍വ്വതിയും എന്റെ കൂടെ പോരുന്നുണ്ട്.

നാളെ 12 മണിക്ക് സ്റ്റാഫ് മീറ്റിങ്ങ് കൂടണം. എല്ലാവര്‍ക്കും മെമ്മോ അയക്കണം. ഏതെങ്കിലും സ്റ്റാഫ് അവധിയിലാണെങ്കില്‍ അവരോട് മീറ്റിങ്ങിനെ നിശ്ചയമായും എത്താന്‍ പറയണം.

“അങ്ങിനെ മീറ്റിങ്ങിന്റെ ദിവസം വന്നെത്തി. കൃത്യം 12 മണിക്ക് മീറ്റിങ്ങ് തുടങ്ങി. ലണ്ടനില്‍ നിന്നും കൊണ്ട് വന്നിരുന്ന OHP Projector ആദ്യമായി മീറ്റിങ്ങ് റൂമില്‍ പ്രദര്‍ശിക്കപ്പെട്ടു. സ്റ്റാഫിന്‍ അത് ഏറെ കൌതുകമായി.”

പാര്‍വ്വതിയും, ശങ്കരേട്ടനും ഉണ്ണിയോടൊപ്പം സ്റ്റാഫുകള്‍ക്കഭിമുഖമായി ഇരുന്നു. ഉണ്ണിയുടെ അദ്ധ്യക്ഷപ്രസംഗം ആരംഭിച്ചു.

“സ്നേഹം നിറഞ്ഞ സഹപ്രവര്‍ത്തകരേ…
ഇവിടെ നമ്മല്‍ ഒറ്റക്കെട്ടാണ്‍. ജാതിവ്യത്യാസമോ, മതമോ, താഴന്നവരോ, ഉയര്‍ന്നവരോ എന്നൊന്നില്ല. എല്ലാവരും കൂടി ഒത്ത് പിടിച്ചാല്‍ എന്തും നടക്കും. അങ്ങിനെയാണല്ലോ കഴിഞ്ഞ 4 മാസത്തിന്‍ മുന്‍പ് വരെ നം ചെയ്തിരുന്നത്..”

“എന്റെ കൂടെ 5 വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്തിട്ടുള്ളവര്‍ കൈ പൊക്കാമോ..? “
എത്ര പേരുണ്ട് ശങ്കരേട്ടാ..?

28 പേര്‍.

“കണക്കുകള്‍ തെറ്റാണെന്ന് സുഹൃത്തുക്കളെ OHP സ്ക്രീനില്‍ കൂടി പ്രദര്‍ശിപ്പിക്കപ്പെട്ടു.. സ്ക്രീനിലെ കണക്ക് 31. അപ്പോള്‍ 3 പേര്‍ എവിടെ..?”

റെക്കോഡ് കണ്ട് എല്ലാവര്‍ക്കും ആശ്ചര്യമായി. ഓരോരുത്തരുടേയും ഡേറ്റ് ഓഫ് ജോയിനിങ്ങും മറ്റുവിവരങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു.

“ഇനി നമ്മള്‍ അടുത്ത വിഷയത്തിലേക്ക് കടക്കാം.”
എന്റെ അഭാവത്തില്‍ കഴിഞ്ഞ 4 മാസമായി ടേണ്‍ ഓവറില്‍ കുറവ് കാണപ്പെട്ടു. ഇതിന്നുത്തരവാദികള്‍ നിങ്ങളെല്ലാവരും. അങ്ങിനെ 4 മാസമായി എനിക്ക് ലഭിക്കേണ്ട വിഹിതം കുറഞ്ഞു. നിങ്ങളുടെ വേതനമോ? പഴയപോലെ തന്നെ നിങ്ങള്‍ക്ക് ലഭിക്കുന്നു.

“ഇത് ശരിയാണോ.? ഇതെങ്ങിനെ സംഭവിച്ചു. ആര്‍ക്കെങ്കിലും ശരിയായ കാരണങ്ങള്‍ നിരത്താമോ?”

കഴിഞ്ഞ 5 വര്‍ഷമായി ഇതേ 4 മാസത്തില്‍ റെക്കോഡ് സെയിത്സ്, കളക്ഷന്‍ & ടേണ്‍ ഓവറായിരുന്നു. എന്റെ ടേണ്‍ ഓവറ് കുറഞ്ഞെന്ന് പറഞ്ഞ് മാര്‍ക്കറ്റ് ഷ്രിങ്ക് ആകുന്നില്ലായെന്നും എനിക്ക് ബോധ്യപ്പെട്ടു. മാര്‍ക്ക്റ്റില്‍ ഒരു റിസഷനും ഇല്ലതാനും..

നിമിഷനേരം കൊണ്ട് വേറൊരു സ്ലൈഡ് സ്ക്രീനില്‍ തെളിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സ്റ്റാറ്റിസ്റ്റിക്സ്… തൊഴിലാളികള്‍ അന്തം വിട്ടു. പന്തം കണ്ട പെരുച്ചാഴികളെപ്പോലെ..!!!!!!!!

കഴിഞ്ഞ 5 വര്‍ഷത്തെ ടേണ്‍ ഓവര്‍, സെയിത്സ്, പ്രോഫിറ്റ് തുടങ്ങിയ വൈറ്റല്‍ ഇന്‍ഫൊര്‍മേഷന്‍സെല്ലാം അതില്‍ കാണാമായിരുന്നു.

“എല്ലാവര്‍ക്കും കാണാമല്ലോ ?. നാളെ ഈ വിവരങ്ങള്‍ എന്റെ ഓഫീസ് റൂമില്‍ 2 ദിവസം ഡിസ്പ്ലേ ചെയ്യുന്നതായിരിക്കും. ആര്‍ക്കും വന്ന് വീണ്ടും കാണാവുന്നതാണ്‍…”

എല്ലാവരും ഇരിക്കൂ. ഞാനൊരു പ്രധാന കാര്യം പറയാന്‍ മറന്നു. പാര്‍വ്വതിയെ എല്ലാവര്‍ക്കും ഇതിന്നകം അറിയാമെങ്കിലും ഉപചാരപൂര്‍വ്വം പരിചയപ്പെടുത്തണമല്ലോ..?

‘പാര്‍വ്വതിയെ എഴുന്നേറ്റ് നിര്‍ത്തിയിട്ട് ചേര്‍ത്ത് പിടിച്ച് നിലയുറപ്പിച്ചു ഉണ്ണി.’

“പാര്‍വ്വതി എന്റെ എല്ലാമെല്ലാമാണ്‍. എന്റെ സഹധര്‍മ്മിണി. താമസിയാതെ ഇവള്‍ “പാര്‍വ്വതി ഇന്റെര്‍നാഷണല്‍” എന്ന കമ്പനിയുടെ ചുക്കാന്‍ പിടിക്കും. അതിന്നുള്ള കരുത്ത് അവള്‍ക്ക് പകര്‍ന്ന് കൊടുക്കുവാനുള്ള ഒരുക്കത്തിലാണ്‍ ഞാന്‍ ഇപ്പോള്‍..”

പിന്നെ ശങ്കരേട്ടന്‍ താമസിയാതെ ഉദ്യോഗക്കയറ്റവും കൂടുതല്‍ ആനുകൂല്യങ്ങളും നല്‍കപ്പെടും. ഈ സ്ഥാപനത്തിലെ കാരണവരായി തന്നെ തുടരും.

[തുടരും]


copyright 2010 reserved

അടിക്കുറിപ്പ് : അക്ഷരത്തെറ്റുകള്‍ ചിലതുണ്‍ട്. പണ്ട പറഞ്ഞപോലെ കോപ്പി ചെയ്യുമ്പോള്‍ വന്ന് കൂടുന്നതാണ്. താമസിയാതെ തിരുത്താം. സദയം ക്ഷമിക്കുക.

5 comments:

  1. ഇന്ന് വരെ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളൊന്നും സ്വീകരിച്ചിട്ടില്ല. വൈകല്യങ്ങളുണ്ടെങ്കില് അത് തീര്‍ച്ചയായും അവള്‍ക്ക് തന്നെയെന്ന് ഉണ്ണിക്ക് അറിയാമായിരുന്നു.

    പാര്‍വ്വതിക്ക് വൈകല്യങ്ങളുണ്ടെങ്കില് അതിനുള്ള വൈദ്യസഹായം തേടാന് ഉണ്ണി അവളെ ഡോക്ടറെ കാണിക്കേണ്ടേ ? അതിന് ഉണ്ണിതന്നെയല്ലേ മുന് കൈയുടുക്കേണ്ടത്..?

    ReplyDelete
  2. ഉണ്ണിയെ മനസ്സിലാക്കാന്‍ പറ്റുന്നില്ല.

    ReplyDelete
  3. സുകന്യ പറഞ്ഞത് വളരെ വാസ്തവം. ഈ നോവല്‍ ആദ്യം മുതല്‍ വായിച്ചവര്‍ക്കേ ഇത്തരത്തില്‍ പ്രതികരിക്കാന്‍ പറ്റൂ.
    എനിക്ക് ഈ കമന്റ് കേട്ടതില്‍ അത്യധികം സന്തോഷമുണ്ട്.
    എന്റെ എഴുത്തിന്റെ വിജയമായി ഞാന്‍ ഇതിനെ കണക്കാക്കുന്നു.

    അടുത്ത രണ്ട് അദ്ധ്യായത്തോടുകൂടി അവസാനിപ്പിക്കാമെന്ന് വിചാരിച്ചിരിക്കുകയാണ്.

    പക്ഷെ ഒരു വര്‍ഷം തുടര്‍ന്നെഴുതിയാലും അവസാനിക്കാത്തതാണ് പാറുകുട്ടിയുടെ കഥ എന്ന് കഴിഞ്ഞ ദിവസം കുട്ടന്മേനോന്‍ എന്നോട് പറഞ്ഞു.

    + ഭാഗം 45ല്‍ ഒരു സസ്പെന്‍സോട് കൂടിയായിരിക്കും അതിന്റെ അവസാനം.

    വായനക്കാര്‍ക്ക് സഹിക്കുകയില്ല അങ്ങിനെ ഒരു അന്ത്യം എന്ന് എന്റെ ചെറിയ പാറുകുട്ടി അഭിപ്രായപ്പെട്ടു.
    കൈയെഴുത്ത് എളുപ്പം, പക്ഷെ ഇലക്ട്രോണിക് ഡാറ്റാ പ്രോസസ്സിങ്ങ് അതുപോലെയല്ലല്ലോ..?

    ReplyDelete
  4. unniye manassilaakkaan otthiri paadupedunnundu paarukkutti...pakshe avalkku pidikittunnilla..

    ReplyDelete
  5. ഉണ്ണിയുടെ പുതിയ മുഖം . . . പുതിയ തലത്തിലോട്ടുള്ള ചാട്ടം നല്ലത് . . ലണ്ടൻ വിശേഷങ്ങൾക്ക് കാത്തിരിക്കുന്നു

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.