Monday, February 14, 2011

കുട്ടിമാളു - [നോവല്‍] ഭാഗം - 3

രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച

http://jp-smriti.blogspot.com/2011/01/2.html

രാമനുണ്ണി കുറച്ചുനേരം കൂടി കുട്ടിമാളുവിനെ കെട്ടിപ്പിടിച്ച് കൂടെ കിടന്നു. ഒരു പിഞ്ചുകുട്ടിയെ പോലെ അവള്‍ രാമനുണ്ണിയോട് ഒട്ടിക്കിടന്നു എന്തൊക്കെയോ അവ്യക്ത്യമായി പുലമ്പുന്നുണ്ടായിരുന്നു.

സമയം ഒമ്പത് മണി കഴിഞ്ഞിരുന്നു. രാമനുണ്ണി മാലതിയെ വിളിച്ചെണീപ്പിച്ചു. തലേ ദിവസവും ഇന്ന് പുലര്‍ച്ചെ വീട്ടില്‍ നടന്നതൊന്നും അവള്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല.

അമ്മാമന്‍ മാലതിയെ തൃശ്ശൂരുളള മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചാലോ എന്നാലോചിച്ചിരിക്കയായിരുന്നു. രാമനുണ്ണിയോട് ആലോചിച്ചപ്പോള്‍ ……..?

“അവളെ എങ്ങോട്ടും കൊണ്ട് പോകേണ്ട. അവള്‍ക്കൊരു സോക്കേടും ഇല്ല. അവള്‍ക്കാവശ്യമായത് ഇത്തിരി സ്നേഹം ആണ്‍. അത് നിങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞാല്‍ അവള്‍ പെട്ടെന്ന് സുഖം പ്രാപിക്കും.”

ഞാന്‍ അവളെ കുളിപ്പിക്കുമ്പോള്‍ അവളുടെ തുടയിലും മുതുകിലും എന്തിനു പറയണ്‍ മാറിടങ്ങളില്‍ പോലും കരിവാളിച്ച ചൂരല്‍ പ്രയോഗത്തിന്റെ പാടുകള്‍ കണ്ടു.

“ആരാണവളെ ഇങ്ങനെ മൃഗീയമായി ശിക്ഷിച്ചത്.?

അമ്മാമന്‍ തല കുനിച്ച് നിന്നു. പാപഭാരങ്ങളോടെ.

“ഒന്നും കരുതിക്കൂട്ടി ചെയ്തതല്ല എന്റെ രാമനുണ്ണീ. അങ്ങിനെ ചെയ്തുപോയതാണ്‍.”

“ദയവായി ഇനി അവളെ ഇത്തരത്തില്‍ ശിക്ഷിക്കരുത്.ദ്രോഹിക്കരുത്. ഒന്നുമില്ലെങ്കില്‍ സ്വന്തം രക്തമല്ലേ ഇതും. ഇനി അങ്ങനെ അല്ലാന്നുണ്ടോ? രാമനുണ്ണിക്ക് പരിസരബോധം നഷ്ടപ്പെട്ടു കുറേശ്ശെ.”

“സ്നേഹം വാരിക്കോരിക്കൊടുക്കൂ. അവളുടെ ദീനമെല്ലാം മാറും. ഞാനേതായാലും ഒരു മാസത്തോളം ഇവിടുണ്ട്. അവളെ ശുശ്രൂഷിക്കാം. രണ്ടിടത്തുമായി മാറി മാറി നിര്‍ത്താം ഇവളെ.”

മാലതി എണീറ്റ് രാമനുണ്ണിയുടെ അരികില്‍ വന്നിരുന്നു. ഒരു മിനിട്ടുപോലും അവള്‍ക്ക് രാമനുണ്ണിയെ പിരിയാന്‍ ഇഷ്ടമായിരുന്നില്ല.

“കുട്ടിമാളു പോയിട്ട് പല്ല് തേച്ച് മുഖം കഴുകി കുളിച്ചിട്ട് വരൂ. ഞാന്‍ ഇവിടിരിക്കാം

“അവള്‍ സ്വയം പല്ല് തേച്ച കാലം മറന്ന് കാണും. കുഞ്ഞിരാമന്‍ നെടുവീര്‍പ്പിട്ടു…….”

“അമ്മാമനും അമ്മായിയും അവളെ വഷളാക്കിയതാണ്‍ അല്ലേ കുട്ടിമാളൂ.”

“അങ്ങിനെയെന്ന് അവള്‍ തലയാട്ടി………

“കുട്ടിമാളു പോയിട്ട് ഉമിക്കരി എടുത്തോണ്ട് വാ ഞാനൊരു ഈര്‍ക്കിളി ഉരിഞ്ഞ് തരാം നാവു വടിക്കാന്‍..”

“അമ്മാമന്‍ കണ്ടില്ലേ അവള്‍ പല്ലുതേക്കുന്നതും നാവ് വടിക്കുന്നതും, അവള്‍ക്കൊരു സോക്കേടും ഇല്ല.”

അമ്മാമന്‍ കുഞ്ഞിരാമന്‍ അയാളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല.

“കുട്ടിമാളു കിണ്ടിയില്‍ നിന്ന് വെള്ളമെടുത്ത് മുഖം കഴുകി വന്ന് ഇറയത്ത് കിടന്ന തോര്‍ത്ത് മുണ്‍ടില്‍ മുഖം തുടച്ചു. രാമനുണ്ണിയെ പിടിവിടാതെ തിരികെ മുറ്റത്ത് നിന്നുരുന്ന അയാളുടെ അരികത്ത് നിലയുറപ്പിച്ചു.”

മാലതിയുടെ തലയില്‍ വിരലോടിച്ച് രാ‍മനുണ്ണി..

“ഇനി എന്റെ മോള്‍ പോയി നല്ലോണം എണ്ണ തേച്ച് കുളിക്കണം. അപ്പോളേക്കും ഉണ്ണ്യേട്ടന്‍ പോയി കുളിയും തേവാരമെല്ലാം കഴിഞ്ഞ് വരാം. കുളി കഴിഞ്ഞ് മുണ്ട് മാറി ഭസ്മക്കുറി തൊട്ട് അമ്പലപ്പുരയില്‍ പോയി വിളക്ക് വെച്ച് തൊഴുത് വരണം. അത വരെ ഞാന്‍ ഇവിടെ നില്‍ക്കാം.”

“മാലതി ഒന്നും കേട്ടില്ലാത്ത മട്ടില്‍ അവിടെ തന്നെ നിന്നു. തന്നെയുമല്ല അവളുടെ മുഖം തുടുത്തു, കരിനിഴല്‍ പരന്നു. രാമനുണ്ണി കുളിപ്പിച്ച് കൊടുക്കുമെന്ന പ്രത്യാശയില്‍ അവള്‍ അവന്റെ അടുത്ത് നിന്ന് മാറിയില്ല.”

“അമ്മായീ കുളിമുറിയില്‍ വെള്ളം നിറച്ചോളൂ.. ഇവള്‍ അവിടെപ്പോയി കുളിച്ചോളും.”

കുളിമുറിയുടെ പരിസരത്തേക്ക് മാലതി തനിച്ചുപോകാന്‍ ആരെയോ ഭയപ്പെടുന്നപോലെ രാമനുണ്ണിക്ക് തോന്നി.

മാലതി രാമനുണ്ണിയുടെ കയ്യും പിടിച്ച് കുളിമുറിയുടെ അടുത്തേക്ക് പോയി.

“എന്താ കുട്ടിമാളു ഇതൊക്കെ – നീ കൊച്ചുകുട്ടിയാണോ എന്റെ കയ്യും പിടിച്ച് ഇങ്ങനെ നടക്കാന്‍. വേഗം കുളിച്ച് വരൂ. ഞാന്‍ ഇവിടെ നില്‍ക്കാം..”

മാലതി മേല്‍കൂരയില്ലാത്ത കുളിമുറിയിലേക്ക് കയറി. രാമനുണ്ണി പുറത്ത് കാത്ത് നിന്നു. അഞ്ചുപത്ത് മിനിട്ട് കഴിഞ്ഞിട്ടും വെള്ളം കോരിയൊഴിക്കുന്ന ശബ്ദമോ ആളനക്കമോ കേട്ടില്ല. രാമനുണ്ണിക്ക് വിഷമമായി………..

“കുട്ടിമാളൂ……….?”

“എന്തോ..”

“നിന്റെ കുളി കഴിഞ്ഞെങ്കില്‍ വേഗം പുറത്തേക്ക് വാ………

മാലതി ഒന്നും സംഭവിക്കാത്ത മട്ടില്‍ കുളിമുറിയിലേക്ക് പ്രവേശിച്ച പോലെ തന്നെ പുറത്ത് വന്നു.

“നീയെന്തേ കുളിക്കാഞ്ഞേ.?”

അവള്‍ ഒന്നും ഉരിയാടാതെ താഴെ നോക്കി നിന്നു..

രാമനുണ്ണി ചിന്താമഗ്നനായി. എങ്ങിനെ പ്രശ്നപരിഹാരം കാണും. കുളത്തില്‍ കൊണ്ട് പോയി കുളിപ്പിച്ചുകൊടുത്തുവെന്ന് വിചാരിച്ച് കുളിമുറിയില്‍ കയറ്റിയിട്ടും കുളിപ്പിക്കാന്‍ പറ്റുമോ>>?

“അമ്മായീ……. ?”

“വേണ്ട ഉണ്ണ്യേട്ടാ അമ്മയെ വിളിക്കേണ്ട…….. ഞാന്‍ തനിയെ കുളിച്ചോളാം

അവള്‍ പെട്ടെന്ന് കുളിച്ചു പുറത്ത് കടന്നു. തലയിലെ മെഴുക്കൊന്നും ശരിക്ക് കഴുകിക്കളയാതെ

“എന്താ ഇതൊക്കെ കുട്ടിമാളു. തലയിലെ മെഴുക്കൊന്നും കഴുകിക്കളഞ്ഞില്ലേ?”

അവള്‍ ഒന്നും ഉരിയാടിയില്ല.

“നീ കുളിമുറിയിലേക്ക് കടക്ക്. ഞാന്‍ കഴുകിത്തരാം തല..”

രാമനുണ്ണി അവളെ കുനിച്ച് നിര്‍ത്തി, താളി പതച്ച് തല നന്നായി കഴുകിക്കൊടുത്ത്, തല തോര്‍ത്തി പുറത്ത് കൊണ്ട് വന്നു..

“കുട്ടിമാളു ഞാനൊരു കാര്യം പറയട്ടെ? ശ്രദ്ധിച്ച് കേള്‍ക്കണം……..”

“നിനക്കെത്ര വയസ്സായി…….?“

“എനിക്കറിയില്ല.”

അത് ശരി അപ്പോ അങ്ങിനെയാണ്‍ കാര്യം അല്ലേ

“നിനക്ക് ഇരുപതിനും മുപ്പതിനും ഇടക്ക് പ്രായം ഉണ്ടല്ലോ?.. ഈ കുട്ടിത്തരമൊക്കെ മാറ്റണം. നിന്നെ ഇങ്ങനെ എന്നും കുളിപ്പിച്ച് തരാനൊന്നും ആരും വരില്ല. എല്ലാം സ്വന്തമായി ചെയ്യണം. നീ എങ്ങിനെയായിരുന്നു അഞ്ചുകൊല്ലം മുന്‍പ് അങ്ങിനെ.. ആ അവസ്ഥയിലേക്ക് തിരിച്ച് പോകണം. മനസ്സിലായോ ഞാന്‍ പറേണത്”

മാലതി തലയാട്ടി.

“ഇനി നീ പോയി വസ്ത്രം മാറി വരൂ. മുണ്ടും നേര്യേതും മതി. ഞാന്‍ അമ്പലപ്പുരയുടെ അടുത്ത് നില്‍ക്കാം. നീ അങ്ങോട്ട് വാ‍.. അപ്പോളേക്കും ഞാന്‍ തെക്കേ കുളത്തില്‍ ഒന്ന് മുങ്ങിയിട്ട് വരാം എനിക്ക് മാറാന്‍ ഒരു മുണ്ട് അമ്പലപ്പുരയുടെ തിണ്ണയില്‍ കൊണ്ട് വന്ന് വെച്ചോളൂ..”

ഉണ്ണി തെക്കേ കുളത്തില്‍ കുളിച്ച് അരക്കൊപ്പം വെള്ളത്തില്‍ നിന്ന് തല തോര്‍ത്തുമ്പോള്‍ ഇതാ കുളക്കടവില്‍ ഒരാളുടെ പെരുമാറ്റം. തല തുവര്‍ത്തി മേല്പോട്ട് നോക്കിയപ്പോള്‍ മാലതി രാമനുണ്ണിക്ക് മാറാനുള്ള മുണ്ടുമായി കുളപ്പടവില്‍ നില്‍ക്കുന്നു.

“നിന്നോട് ആരാ ആണുങ്ങള്‍ കുളിക്കുന്നയിടത്തേക്ക് വരാന്‍ പറഞ്ഞത് എന്റെ കുട്ടീ നീ ആ മുണ്ട് അവിടെ വെച്ച് കയറിപ്പോയി ആ മാവിന്‍ ചുവട്ടില്‍ നില്‍ക്ക്. ഞാന്‍ അങ്ങോട്ട് വരാം.”

മാലതിക്ക് ഭയമായിരുന്നു. രാമനുണ്ണി മിണ്ടാതെ പോയിക്കളയുമെന്ന്.!

രാമനുണ്ണി മാലതിയെ അമ്പലപ്പുരയിലേക്ക് കൊണ്ട് പോയില്‍ കഴുക്കോലില്‍ തൂക്കിയിട്ടിട്ടുള്ള ഭസ്മത്തൊട്ടിയില്‍ നിന്ന് ഒരു നുള്ള് ഭസ്മം എടുത്ത് ഒരു കുറി വരച്ച് കൊടുത്തു. അമ്പലമുറ്റത്തെ തുളസിത്തറയില്‍ നിന്ന് ഒരു തുളസിക്കതിര്‍ മുടിയില്‍ വെച്ചുകൊടുത്തു.

എത്ര ഭംഗിയുള്ള കുട്ടിയാണ്‍ ഈ മാലതി. നല്ല മുഖപ്രസാദം ഇപ്പോള്‍. ഞാന്‍ കഴിഞ്ഞ ദിവസം കണ്ട മുഖമല്ല ഇപ്പോള്‍ അവള്‍ക്ക്. രാമനുണ്ണി അവളെ അമ്പലപ്പുരയുടെ ഉമ്മറത്തേക്ക് വീണ്ടും കയറ്റി, വാതില്‍ തുറന്ന് വെക്കാന്‍ ആവശ്യപ്പെട്ടു.

അടുത്ത കാലത്തൊന്നും അമ്പലപ്പുരയുടെ വാതില്‍ തുറന്നിട്ടില്ലാത്ത മാതിരി അനുഭവപ്പെട്ടു. ആകെ മാറാലയും പ്രാണികളും.

“എന്താ കുട്ടിമാളു ഇതൊക്കെ ഇവിടെ ആരും വരാറോ വിളക്ക് വെക്കാറോ ഇല്ലേ? നിനക്കെങ്കിലും ഇതൊക്കെ ചെയ്ത് കൂടെ..?”

ഏതായാലും ഇപ്പോള്‍ അടിച്ചുവാരാന്‍ പറ്റില്ല. നമ്മള്‍ രണ്ട് പേരും വീണ്ടും കുളിക്കേണ്ടി വരും. വൈകിട്ട് അടിച്ച് വൃത്തിയാക്കാം. നീ വീട്ടില്‍ പോയി എണ്ണയും കര്‍പ്പൂരം ചന്ദനത്തിരി മുതലായവയും തിരി തെറുക്കാന്‍ തുണിയും ഒക്കെ എടുത്തോണ്ട് വായോ

രാമനുണ്ണി ചെറുതായൊന്ന് അമ്പലപ്പുരയിലെ രണ്ട് മുറികളും വൃത്തിയാക്കി. എങ്ങിനെയാ അമ്മാമനും അമ്മായിക്കും ഗുണം പിടിക്കുക. കുടുംബ പരദേവതകളുടെ ശാ‍പമുണ്ടായിരിക്കും. അടുത്ത കാലത്തൊന്നും ഒരു തിരി കത്തിച്ചിട്ടില്ല ഇവിടെ.

സാധനങ്ങളുമായി ഓടിക്കിതച്ച് വരുന്നത് കണ്ട മാലതിയോട് രാമനുണ്ണി.

“എന്തിനാ കുട്ടി നീ ഇങ്ങനെ ഓടിക്കിതച്ച് വരണത്. എവിടെയെങ്കിലും തട്ടിത്തടഞ്ഞ് വീഴില്ലേ.?

“ഞാന്‍ വിചാരിച്ചു……….”

“എന്ത് വിചാരിച്ചു………?

“ഞാന്‍ വിചാരിച്ചു……….”

“എന്താച്ചാ‍ പറാ എന്റെ കുട്ടീ……..”

“ഉണ്ണ്യേട്ടന്‍ ചീത്ത പറയോ എന്നെ.?”

“ഇല്ല നിന്നെ ഞാന്‍ ഒന്നും പറയില്ല. നീ വിചാരിച്ചതെന്തെന്ന് പറയുക………

“എന്നെ ഉണ്ണ്യേട്ടന്‍ ഇവിടെ വിട്ട് മിണ്ടാതെ പോകുമെന്ന് ഭയന്നു ഞാന്‍……

“അത് ശരി അപ്പോ എനിക്ക് എന്റെ അമ്മയുടെ അടുത്ത് കുറച്ച് നേരം ഇരിക്കേണ്ടേ.ഞാന്‍ ആയിരക്കണക്കിന്‍ നാഴിക അകലേ നിന്ന് എത്തിയതാണ്‍ എന്റെ അമ്മയെ നല്ലോണം ഒന്ന് കാണാനും കൂടെ കഴിയാനും.. ഒന്നും സാധിച്ചില്ല.”

ശരി നീ അകത്ത് കയറി വിളക്ക് വെക്കണം രണ്ട് മുറികളിലും. നിനക്കറിയാമോ ആരൊക്കെയാണ്‍ അമ്പലപ്പുരക്കുള്ളില്‍. നിങ്ങളെല്ലാവരും നാലു നേരവും തിന്നും കുടിച്ചും അന്തിയുറങ്ങുന്നു. ഇവിടെയുള്ളവരെ ഓര്‍ക്കാറില്ല. എങ്ങിനെയാ നിങ്ങള്‍ക്കൊക്കെ ഗുണം പിടിക്കുക..

“ആരൊക്കെയാ ഉണ്ണ്യേട്ടാ അമ്പലപ്പുരയില്‍..?”

“ഇടത്തെ മുറിയില്‍ നമ്മുടെ കുലദൈവം ആയ ശ്രീ ഭുവനേശ്വരി, വലത്തെ മുറിയില്‍ മരിച്ചുപോയ ദൈവകാര്‍ന്നന്മാരും, ചാത്തനുനും. പിന്നെ പുറത്ത് വടക്കെ മുറ്റത്ത് കരിങ്കുട്ടി, തെക്കെ മുറ്റത്ത് പാമ്പിന്‍ കാവും അതിന്നപ്പുറത്ത് തെക്കേ കുളത്തിന്റെ അടുത്ത് രക്ഷസ്സും

ഇവരൊക്കെയാണ്‍ നമ്മെ കാക്കുന്നത്. ഇവര്‍ക്ക് ഒരു അന്തിത്തിരി കൊളുത്താനുള്ള സന്മനസ്സ് ഇവിടെയുള്ളവര്‍ക്കാര്ക്കും ഉണ്ടായില്ല. ഇവരെ പരിപാലിക്കണം കുട്ടിമാളൂ…… നിന്റെ അസുഖമൊക്കെ മാറും………

വിളക്കുകളില്‍ എണ്ണ നിറച്ച് തിരികള്‍ ഇടൂ.. നോക്കി നില്‍ക്കാതെ വേഗം തിരി തെറുക്കൂ.

“മാലതിക്ക് തിരി തെറുക്കാനറിയില്ലാ എന്ന് മനസ്സിലായി..”

രാമനുണ്ണി മുണ്ട് അല്പം മുകളിലേക്ക് മാറ്റി തുടയില്‍ തുണിക്കഷ്ണം വെച്ച് തിരി തെറുക്കന്നത് കാണിച്ചുകൊടുത്ത് മാലതിക്ക്.

നാളെ മുതല്‍ നീ തിരി തെറുത്ത് വെക്കണം. വിളക്ക് വെക്കണം..

മാലതിയെ അമ്പലപ്പുരയിലും, കാവിലും മറ്റും വിളക്ക് വെക്കാന്‍ പറഞ്ഞ് മനസ്സിലാക്കി രണ്ട് പേരും കൂടി വീട്ടിനകത്ത് പൂമുഖത്തിരുന്നു. യശോദ അവര്‍ക്ക് പുട്ടും ചായയും ഉണ്ടാക്കി വെച്ചിരുന്നു.

പൂര്‍വ്വാധികം മുഖപ്രസാദത്തോടും സൌന്ദര്യത്തോടും കണ്ട മാലതിയെ അഛനമ്മമാര്‍ കെട്ടിപ്പിടിച്ച് കരഞ്ഞു. പക്ഷെ മാലതി അവരുടെ സാമീപ്യം ഇഷ്ടപ്പെട്ടില്ല.

രാമനുണ്ണിക്ക് മാലതിയുടെ മനസ്സ് അറിയാന്‍ കഴിഞ്ഞു. പക്ഷെ അവളെ കര കയറ്റുക എളുപ്പമല്ല. രാമനുണ്ണിയുടെ അവധി ദിനങ്ങള്‍ കൊഴിഞ്ഞ് തീരും തോറും അയാളുടെ ടെന്‍ഷന്‍ വര്‍ധിച്ച് വന്നു.

ലീവ് നീട്ടിക്കിട്ടാന്‍ എളുപ്പമല്ല. അഥവാ കിട്ടിയാല്‍ തന്നെ മാര്‍ഗ്ഗരറ്റിനോട് എന്ത് പറയും. ഞാനൊരാളുടെ ഭര്‍ത്താവല്ലേ. എനിക്ക് ഉത്തരവാദിത്വങ്ങളില്ലേ..? അതില്‍ നിന്ന് ഒളിച്ചോടാന്‍ പറ്റുമോ>>?

“ഞാന്‍ പെട്ടെന്ന് പോയാല്‍ മാലതി പഴയകാലത്തിലേക്ക് മടങ്ങും, ഒരു പക്ഷെ കൂടുതല്‍ വഷളായെന്നും വരും. അവള്‍ക്കൊരു ജീവിതം ആര്‍ കൊടുക്കും. അവളെ എങ്ങിനെയെങ്കിലും കരകയറ്റി അനുയോജ്യനായ ഒരാളുടെ കയ്യിലേല്പിക്കണം.”

ഇതിനൊക്കെ സാവകാശം വേണ്ടേ. സമയം എവിടെ………? രാമനുണ്ണിക്ക് ആലോചിച്ച് ഒരു എത്തും പിടിയും കിട്ടിയില്ല.

രാമനുണ്ണി ഉച്ചയൂണ്‍ കഴിഞ്ഞ് തെക്കേ ഉമ്മറത്ത് ഒരു പുല്‍പ്പായ വിരിച്ച് ചെറുതായൊന്ന് മയങ്ങി. അല്പം കഴിഞ്ഞ് തിരിഞ്ഞ് കിടക്കാന്‍ ഭാവിച്ചപ്പോഴാണ്‍ ശ്രദ്ധിച്ചത് അരികില്‍ കിടക്കുന്ന മാലതിയെ.. ഒന്നുമറിയാത്ത മട്ടില്‍ അവള്‍ കണ്ണ് തുറന്ന് കിടക്കുന്നു..

“ഉണ്ണ്യേട്ടാ……. ഞാന്‍ ഉണ്ണ്യേട്ടനെ കെട്ടിപ്പിടിക്കട്ടേ.?“

“ഏ.. എന്താ ചോദിച്ചേ…….. അത് പാടില്ല..”

“നീ വേണമെങ്കില്‍ അടുത്ത് കിടന്നോ.. മേലില്‍ ചോദിച്ചേ കിടക്കാവൂ……. ഞാന്‍ അറിഞ്ഞില്ല നീ എന്റെ അടുത്ത് വന്ന് കിടന്നത്.?”

കുട്ടിമാളു സമ്മത്തിന്‍ കാത്ത് നില്‍ക്കാതെ തന്റെ ഉണ്ണ്യേട്ടനെ കെട്ടിപ്പിടിച്ച് നിദ്രയിലാണ്ടു…… ഉച്ചമയക്കമാണെങ്കിലും പൂര്‍ണ്ണ് തൃപ്തിയോടെ…… പണ്ടെങ്ങും സുഖമായി ഉറങ്ങിയിട്ടില്ലാത്ത മട്ടില്‍………….

PLEASE NOTE THAT SPELLING ERRORS SHALL BE CORRECTED LATER

[തുടരും]

19 comments:

  1. “കുട്ടിമാളു ഞാനൊരു കാര്യം പറയട്ടെ…? ശ്രദ്ധിച്ച് കേള്ക്കേണം……..”
    “നിനക്കെത്ര വയസ്സായി…….?“

    “എനിക്കറിയില്ല….”
    അത് ശരി… അപ്പോ അങ്ങിനെയാണ്‍ കാര്യം അല്ലേ…

    “നിനക്ക് ഇരുപതിനും മുപ്പതിനും ഇടക്ക് പ്രായം ഉണ്ടല്ലോ?.. ഈ കുട്ടിത്തരമൊക്കെ മാറ്റണം. നിന്നെ ഇങ്ങനെ എന്നും കുളിപ്പിച്ച് തരാനൊന്നും ആരും വരില്ല. എല്ലാം സ്വന്തമായി ചെയ്യണം. നീ എങ്ങിനെയായിരുന്നു അഞ്ചുകൊല്ലം മുന്പ്ര അങ്ങിനെ.. ആ അവസ്ഥയിലേക്ക് തിരിച്ച് പോകണം. മനസ്സിലായോ ഞാന്‍ പറേണത്”

    ReplyDelete
  2. sir,

    can you increase font size little bit more.... :)

    Heera

    ReplyDelete
  3. Heeeeeeeeeeeera

    if u are using mozila, chrome etc. u may type Ctrl + . the font size will be increased.

    i think i hv used maximum size. let me see if i can make it further.

    many thanks for visiting my blog.

    regards
    jp vettiyattil

    ReplyDelete
  4. heera

    i hv made further increase in d font size and this is the maximum.
    i think Ctrl+ cannot be used in explorer. pls use google chrome which is with more latest drivers.

    ReplyDelete
  5. ഇങ്ങനെ ഒരു നീണ്ട കഥ തുടങ്ങിയത് ഇപ്പോഴാഅറിഞ്ഞത്..
    നന്നായിരിക്കുന്നു..ബാക്കിഭാഗങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു..

    ReplyDelete
  6. കുട്ടിമാളു..മനസ്സില്‍ ഒരു നോവാകുന്നല്ലോ..അടുത്ത ഭാഗം വൈകിക്കല്ലേ..

    ReplyDelete
  7. രാമനുണ്ണി പോയാല്‍ എന്താവും കുട്ടിമാളു?അതോ ഇനി പോകേണ്ടന്നു വെക്കാന്‍ ആവുമോ? അപ്പോള്‍ മാര്‍ഗരെറ്റ് ?

    ReplyDelete
  8. നീണ്ട കഥ വായിക്കുന്നു.കൊള്ളാം. ആവീട് മാഷിന്‍റതാണോ..നല്ലവീട്

    ReplyDelete
  9. ജാസ്മിക്കുട്ടീ

    എന്റെ സ്മൃതി എന്ന ബ്ലോഗില്‍ “എന്റെ പാറുകുട്ടീ” എന്ന ഒരു നോവലും പൂര്‍ത്തീകരിക്കാത്ത നാലില്‍ കൂടുതലുള്ള നീണ്ട ക്ഥകളും ഉണ്ട്.

    “കുട്ടിമാളു” മുടക്കം കൂടാതെ പബ്ലീഷ് ചെയ്യാമെന്ന മോഹം ഉണ്ട്. എനിക്ക് വയസ്സായില്ലേ, കണ്ണും കൈ വിരലുകളും വേണ്ട പോലെ സഹകരിക്കുന്നില്ല.

    ReplyDelete
  10. ശ്രീദേവി

    പറഞ്ഞത് വളരെ വാസ്തവം. പെട്ടെന്ന് എഴുതിത്തീര്‍ക്കാന്‍ പറ്റാത്ത ചുമരാണ് കുട്ടിമാളു. എന്റെ മനസ്സില്‍ ഒരു പാട് കഥകളുണ്ട്. പക്ഷെ ഡാറ്റാപ്രോസസ്സിങ്ങിന് പണ്ടത്തെപ്പോലെ വിരലുകളും കണ്ണും ചലിക്കുന്നില്ല.

    എഴുത്ത് ഒരു തൊഴിലാക്കുന്നവര്‍ക്കല്ലേ ഒരു ഗുമസ്തനെ വെക്കാന്‍ പറ്റുള്ളൂ...

    പൂര്‍ത്തീകരിക്കാത്ത നാലില്‍ കൂടുതല്‍ കഥകള്‍ എന്റെ ബ്ലോഗില്‍ ഉണ്ട്. എന്നാലും ഈ കഥ മുടക്കം വരാതെ പബ്ലീഷ് ചെയ്യാന്‍ സാധിച്ചെങ്കില്‍ എന്നാശിക്കുകയാണ് ഞാന്‍.

    ReplyDelete
  11. സുകന്യ

    ആകെ പ്രശ്നമാണ് ഇതിന്റെ ഉള്ളടക്കം. മൊത്തമായി 3 ലക്കവും വായിച്ച ഒരാള്‍ക്കേ സുകന്യയെ പോലെ അഭിപ്രായം പറയുവാനൊക്കൂ..

    എനിക്കിതുപോലെയുള്ള വായനാശീലം ഇല്ല. എനിക്ക് ചെറുപ്പത്തില്‍ എന്റെ ചേച്ചിയാണ് കഥകളെല്ലാം വായിച്ച് കേള്‍പ്പിക്കുക.

    സുകന്യ എന്നെ ഡാറ്റാപ്രോസസ്സിങ്ങിന് സഹായിക്കാന്‍ തൃശ്ശൂര്‍ക്ക് സ്ഥലം മാറി വന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ സ്വപ്നം കണ്ടിരുന്നു ഒരിക്കല്‍ !!

    ReplyDelete
  12. ഡിയര്‍ കുസുമം ആര്‍ പുന്നപ്ര

    അതേ സഹോദരീ. അത് എന്റെ വീട് തന്നെ. തറവാട്. ഇപ്പോള്‍ ആ തറവാട്ടില്‍ എന്റെ സഹോദരന്‍ വി.കെ. ശ്രീരാമന്‍ [ഫിലിം ആര്‍ട്ടിസ്റ്റ്] താമസിക്കുന്നു. ഞാന്‍ തൃശ്ശൂര്‍ക്ക് ചേക്കേറി.

    എന്നാലും മാസത്തിലൊരിക്കല്‍ നാല് ദിവസം ആ വീട്ടില്‍ താമസിക്കും. വീടിന്റെ ഫുള്‍ പിക്ചര്‍ ഫേസ് ബുക്കില് ഉണ്ട്.

    ReplyDelete
  13. മാഷേ, ഞാൻ വീണ്ടും വരാം..ഇത്തവണ ഒരു ലാഗിങ്ങ് ഫീലു ചെയ്യുന്നു.my opinion, you can take it other way

    ReplyDelete
  14. sir,
    thank you.. this font size is perfect.
    W8ng for the next part. I hope there will not be any sacrifice from ramanunni side for kuttimallu. :) that would be unfair for Maggi.
    I like one sentence you wrote in between novel.. “RAMAN… Thala thirinja oru vith… regarding ramanunni's brother...
    bcoz my Ammamma used to call me exactly same.
    Infact still she calls me . i hopenow namanagaadu is not as same the way you described here.
    And also I read in one of your comments,…. “എനിക്ക് വയസ്സായില്ലേ, കണ്ണും കൈ വിരലുകളും വേണ്ട പോലെ സഹകരിക്കുന്നില്ല”
    You just scan your rough copy and I will type it for you, and sent back to you….(do not worry I will not charge you 
    But keep writing…….

    Expecting an unexpected end. :).

    ReplyDelete
  15. ഹീര

    എനിക്ക് സന്തോഷമായി. ഇതില്‍ പരം സന്തോഷം മറ്റൊന്നുമില്ല. സമീപഭാവിയില്‍ തന്നെ ബ്ലോഗിങ്ങിന് സമാപനം കുറിക്കണമെന്ന് കരുതിയിരിക്കയായിരുന്നു.

    പറഞ്ഞ പോലെ ഞാന്‍ സ്കാന്‍ ചെയ്ത് അയക്കാം.അല്ലെങ്കില്‍ തപാലില്‍. എന്റെ കൈയ്യെഴുത്തും ഇപ്പോള്‍ അത്ര നല്ലതല്ല. എന്നാലും വായിക്കാം. സംശയമുള്ളത് ചോദിച്ചാല്‍ മതിയല്ലോ?

    പിന്നെ ഞമനേങ്ങാട് ഇപ്പോള്‍ മാറിയിരിക്കുന്നു. ഇപ്പോള്‍ വലിയ സ്കൂളുകളും, ടാറിട്ട വഴികളും കൂടാതെ പല പരിഷ്കാരങ്ങളും വന്ന് ചേര്‍ന്നിട്ടുണ്ട്.

    കഥ പറയുന്ന കാലം വളരെ പുറകിലാണ്.

    പിന്നെ കഥയിലെ “രാമന്‍”. അവനെപ്പോലെ ഹീരയുടെ അമ്മ ഹീരയെ കരുതുന്നു എന്നറിഞ്ഞതില്‍ വിഷമം. രാമനെ പറ്റി ക്ഥയില്‍ അധികം എഴുതിയിട്ടില്ല.

    മനസ്സിലുള്ള കഥയെ അന്‍പത് ശതമാനം ആക്കി കുറച്ച് പറയാനുള്ള ഒരുക്കത്തിലായിരുന്നു ഞാന്‍.വാസ്തവത്തില്‍ ഈ കഥ ഒരു വലിയ “നോവല്‍“ ആണ്.

    ഹീരയുടെ സഹായം സ്വീകരിച്ച് ഞാന്‍ എന്റെ ഹൃദയം തുറന്നെഴുതാന്‍ പോകയാണ്. ഹീര പറഞ്ഞ പോലെ രാമനുണ്ണിക്ക് മാഗ്ഗിയെ സംരക്ഷിക്കേണ്ടതിനാല്‍ കാര്യമായൊന്നും കുട്ടിമാളുവിന് ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോള്‍.

    ReplyDelete
  16. നന്നാകുന്നുണ്ട്. തുടർന്നാലും.

    ReplyDelete
  17. ബാക്കി ഭാഗം വായിക്കാന്‍ കാത്തിരിക്കുന്നു.

    ReplyDelete
  18. ഈ മൂന്നാം ഭാഗം ഞാനിന്നാണ് വായിച്ചത്...

    ReplyDelete
  19. അസുഖം ഭേദമായോ? ശെരിക്കു നടക്കാന്‍ പറ്റുന്നുണ്ടോ ? എത്രയും പെട്ടെന്ന് എല്ലാം ശേരിയാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു .

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.