Wednesday, January 26, 2011

കുട്ടിമാളു - [നോവല്‍] ഭാഗം 2

ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച
http://jp-smriti.blogspot.com/2011/01/blog-post_21.html

ശരി ശരി ഞാന്‍ കുളിപ്പിച്ചോളാം

“നീ ഈറന്‍ മാറ്റാന്‍ എന്തെങ്കിലും കൊണ്ട് വന്നിട്ടുണ്ടോ..?
“ഇല്ല”
“എന്നാല്‍ അല്പം അങ്ങോട്ട് നീങ്ങി തിരിഞ്ഞ് നിന്ന് ബ്ലൌസ് അഴിച്ച് മേല്‍മുണ്ട് കയറ്റി ഉടുക്കുക. എന്നിട്ട് ആ തോര്‍ത്ത് ഉടുത്ത് വെള്ളത്തിലിറങ്ങി നിക്ക്. നിനക്ക് നീന്താനറിയാമോ? എങ്കില്‍ കുളത്തിന്റെ മറ്റേ അറ്റം വരെ നീന്തിത്തുടിച്ച് വരൂ. ശരീരമെല്ലാം നനഞ്ഞ് കുതിര്‍ന്നാലേ അഴുക്ക് തേച്ച് കളയാന്‍ പറ്റൂ..”

“എന്നേയും ചേച്ചിയേയും പണ്ട് ഉണ്ണിയേട്ടന്‍ തന്നെ അല്ലേ തെക്കേ കുളത്തില്‍ നീന്തല്‍ പഠിപ്പിച്ചതും വാഴപ്പിണ്ടികൊണ്ട് ചങ്ങാ‍ടം ഉണ്ടാക്കിക്കളിച്ചതും. എന്താ ഒക്കെ മറന്നോ..?”

“ഞാനൊന്നും ഓര്‍ക്കുന്നില്ല. നീ പോയി നീന്തി വായോ, കുറച്ച് നേരം പറ്റുമെങ്കില്‍ മുങ്ങിക്കിടക്ക്. തലയിലെ ഈ ജടയെല്ലാം കുതിരട്ടെ. എങ്ങിനെയാ നിന്റെ തലയില്‍ ഇങ്ങനെ ജടയെല്ലാം വന്നത്. എണ്ണ തേക്കാറില്ലേ. തേച്ചുകുളിയൊന്നും ഇല്ലാ അല്ലേ..?..”

“ആരാ ഈ കുളത്തിന് പടവ് കെട്ടിയേ…?”

“നാലുകെട്ട് വീട്ടിലെ മുറ്റത്തെ കൂവളത്തറയുടെ അടുത്ത് ഉണ്ണ്യേട്ടന്റെ പാപ്പന്‍ കയ്യാല പണിയാന്‍ തറ പണിതിരുന്നില്ലേ. അത് കൊറേ കൊല്ലങ്ങളായി അങ്ങിനെ കിടന്ന് നശിച്ചു. അപ്പോള്‍ ഭാര്‍ഗ്ഗവി അമ്മായിയാ പറഞ്ഞേ അത് പൊളിച്ചോളാന്‍. ആ കല്ലുകൊണ്ട് അഛനാ കുളപ്പടവ് കെട്ടിയത്…”

“അതേതായാലും നല്ല കാര്യമായി. നീ നീന്തിവായോ കുട്ടീ വേഗം……..”
കുട്ടിമാളു രാമനുണ്ണി പറഞ്ഞത് അനുസരിക്കാതെ കേക്കാത്ത മാതിരി അങ്ങിനെ നിന്നു.

“നീന്തിയിട്ട് വാ കുട്ടീ………….” ഇനി എന്റെ കയ്യീ നിന്നും അടി വേണോ നിനക്ക്……..?”

“എനിക്ക് പേടിയാ നീന്താന്‍… എന്നെ നീര്‍ക്കോലി കടിക്കും… പിന്നെ അവിടെ മുളംങ്കാട്ടില്‍ നീര്‍ന്നായ ഉണ്ട്. എനിക്ക് പേടിയാ… ഞാന്‍ നീന്തില്ല.”

“ശരി… എന്നാ കുറച്ച് നേരം മുങ്ങിക്കുളിക്ക്… തലയും ദേഹമെല്ലാം കുതിരട്ടെ….”
“എനിക്ക് പേടിയാ ഉണ്ണ്യെട്ടാ മുങ്ങാന്‍…. എന്നെ മുക്കിത്തായോ………….”

അതൊന്നും ശരിയാവില്ല ഈ മുത്തന്‍ പെണ്ണിനെ എനിക്ക്…………………… പിന്നേയ് കുട്ടിമാളൂ നിനക്ക് കുട്ടിക്കളി മാറിയിട്ടില്ല. വെറുതെ അല്ല നിന്റെ അമ്മക്ക് നിന്നെ കാണുമ്പോള്‍ അരിശം വരുന്നത്.

“കുട്ടിമാളു അവിടെ നിന്ന് കരയാന്‍ തുടങ്ങി….”

“ശ്ശെ മോശം……… ഇത്ര വല്ല്യ പെണ്ണ് കരയുകയോ……………… എന്നാ കുറച്ചും കൂടി വെള്ളത്തിലിറങ്ങി നിക്ക്. എന്റെ തുണിയും കൂടി നനക്കണം നെനക്ക് അല്ലേ….?“

രാമനുണ്ണി കുട്ടിമാളുവിനെ കഴുത്ത് വരെ വെള്ളത്തില്‍ കുറച്ച് നേരം നിര്‍ത്തി. എന്നിട്ട് കരയ്ക്ക് കയറ്റി മേലും തലയിലുമെല്ലാം സോപ്പ് തേച്ചു കുളിപ്പിച്ചു. കാലിലേയും കഴുത്തിലേയും അഴുക്കൊന്നും കഴുകിക്കളയാനായില്ല.

“പീഞ്ഞയോ ചകിരിനാരോ എന്തെങ്കിലും ഉണ്ടോ. ഈ അഴുക്കൊക്കെ ഒന്ന് തേച്ച് കളയാന്‍. എരുമകളുടെ മേല്‍ ചാണം ഉണങ്ങിക്കിടക്കുന്നത് പോലെയുണ്‍ടല്ലോ നിന്റെ കാലിലെ അഴുക്ക്. നീ ഇവിടെ നില്‍ക്ക് ഞാന്‍ പോയി ഒരു കഷണം ചകിരി എടുത്തോണ്ട് വരാം…”

രാമനുണ്ണി ചകിരി അന്വേഷിച്ച് കുളത്തില്‍ നിന്ന് പുറത്തോട്ട് നടക്കുമ്പോള്‍ കുട്ടിമാളു പിന്നാലെ വന്നത് അയാള്‍ ശ്രദ്ധിച്ചില്ല. പെട്ടെന്നാണ് കുളിച്ചിരുന്ന അതേ വേഷത്തില്‍ അവള്‍ പിന്തുടരുന്നത് കണ്ടത്.

“നീയെന്താ കാട്ടണ് പെണ്‍കുട്ടീ. ഈറന്‍ മാറ്റാതെ ഈ വേഷത്തില്‍ എന്തിനാ കുളത്തില്‍ നിന്ന് കയറിയത്. പോ അങ്ങോട്ട്… ഞാന്‍ ഇപ്പോ വരാം……….. അല്ലെങ്കില്‍ ചകിരിയൊന്നും വേണ്ട കുളത്തിലേക്ക് നടക്ക്.”

“രാമനുണ്ണി കുളക്കരയില്‍ നിന്ന് അല്പം മണല്‍ത്തരി ഇട്ട് അവളുടെ കാലും കഴുത്തും ഉരച്ച് ഒരു വിധം നന്നായി കുളിപ്പിച്ചു…”
“എന്താ ഇത് നിന്റെ മാറത്തും മുതുകിലും തുടയിലും എല്ലാം കരിവാളിച്ച പാടുകള്‍. ആരാ നിന്നെ ഇങ്ങിനെ തല്ലിച്ചതച്ചത്..?

രാമനുണ്ണിക്ക് അത് കണ്ട് സഹിച്ചില്ല. സമയം വരും ഒരു ദിവസം ഇവളുടെ തന്തയെ ഞാന്‍ ഇത് പോലെ പെരുമാറും…! രാമനുണ്ണി അട്ടഹസിച്ചു……..”

“എന്നെ അഛനും അമ്മയും മാറി മാറി തല്ലും. ചിലപ്പോള്‍ പട്ടിണിക്കിടും. എനിക്ക് എന്റെ വീട്ടില്‍ നില്‍ക്കാന്‍ ഇഷ്ടമില്ല. വൈകുന്നേരമാകുമ്പോള്‍ ചോറുണ്ട് കഴിഞ്ഞാലെന്നെ മച്ചിന്റെകത്ത് ഉറങ്ങാന്‍ പൂട്ടിയിടും”

“അപ്പോ നിനക്ക് മൂത്രമൊഴിക്കാനും മറ്റും വെളിക്കിറാങ്ങേണ്ടി വരില്ലേ..”
“അതിന് മച്ചിന്റകത്ത് മൂത്രക്കോളാമ്പി വെച്ച് തരും. ഒരു കൂജയില്‍ വെള്ളവും… കുട്ടിമാളു കരയാന്‍ തുടങ്ങി……….”

“നീ ഇങ്ങനെ എപ്പോഴും കരഞ്ഞുംകൊണ്ടിരിക്കരുത്. എല്ലാത്തിനും ഒരു പരിഹാരം നമുക്ക് കണ്ടെത്താം. ഞാന്‍ ഉണ്ട് ഇപ്പോള്‍ ഇവിടെ. ഞാന്‍ പോകുന്നതിന് മുന്‍പ് നിന്നെ ഒരു നല്ല കുട്ടിയയി മാറ്റും. “

“ഉണ്ണ്യേട്ടനെന്തിനാ പോണത്. നമ്മുടെ നാടല്ലേ നല്ലത്…?
“കുട്ടിമാളുവിന്റെ ദാരുണമായ മുഖം കണ്ട് രാമനുണ്ണിക്ക് ദു:ഖം സഹിക്കാനായില്ല. പക്ഷെ അയാള്‍ അത് പ്രകടമാക്കിയില്ല.“

നേരം സന്ധ്യയോടടുത്തു. കുളി കഴിഞ്ഞ കരയ്ക്ക് കയറിക്കാണാതെ യശോദ മക്കളെത്തേടി കുളപ്പടവിലെത്തി. മാലതിയുടെ തല തോര്‍ത്തിക്കൊടുക്കുന്ന രാമനുണ്ണിയെ കണ്ടിട്ട് ആ മാതാവിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. “എന്റെ ഭഗവതീ…………. കുടുംബ പരദേവതകളേ എന്റെ കുട്ടീടെ സോക്കേടെല്ലാം മാറിത്തുടങ്ങിയ ലക്ഷണം ഉണ്ട്. എന്റെ കുട്ടിയേ കാക്കണേ ഭഗവതീ….

യശോദ കുളക്കടവിലെത്തിയ വിവരം അവരെ അറിയിക്കാതെ വീട്ടിലേക്ക് മടങ്ങി. കുളത്തിലെ കാഴ്ച ഭര്‍ത്താവിനോട് പറഞ്ഞു. അനുസരണയോടെ നില്‍ക്കുന്ന നമ്മുടെ മോള്‍. പണ്ട് കുളിക്കാതെ ഒരു ഗ്ലാസ്സ് കാപ്പി കുടിക്കാത്ത കുട്ടിയായിരുന്നു. ഇപ്പോള്‍ അവളെ മേല് കഴുകിക്കാന്‍ ഞാന്‍ പെടുന്ന പെടാ പാട് എനിക്കല്ലേ അറിയൂ… തല കുളിക്കാന്‍ അവള്‍ സമ്മതിക്കില്ല.

ആഴ്ചയിലൊരിക്കല്‍ മുറ്റത്തെ മാവിന്‍ ചുവട്ടില്‍ അവളെ കയറ് കൊണ്ട് കെട്ടിയിട്ടാ തല നനച്ച് കുളിപ്പിക്കാറ്. കുളിച്ച് കഴിഞ്ഞാല്‍ തക്കം കിട്ടിയാല്‍ മണല്‍ വാരി തലയിടും. എന്തൊക്കെ കോലാഹലമാണ് അവളെ ഒന്ന് കുളിപ്പിച്ചെടുക്കാന്‍. ആ കുട്ടിയണെന്നോര്‍ക്കണം ഇപ്പോള്‍ അനുസരണയോടെ നില്‍ക്കുന്നത്.

“വാ കുട്ടിമാളു – നമുക്ക് വീട്ടിലേക്ക് മടങ്ങാം.. സന്ധ്യാകാറായി.”
കുട്ടിമാളുവിനെ രാമനുണ്ണി മുന്നില്‍ നടത്തി. അല്പനേരം മാവിന്‍ ചുവട്ടില്‍ നിന്നു. സോപ്പ് പെട്ടിയും ഈറന്‍ തോര്‍ത്തും അവളുടെ കയ്യില്‍ കൊടുത്തു.

“കുട്ടിമാളുവെന്താ അടി വസ്ത്രമൊന്നും ധരിക്കാത്തെ. പെണ്‍കുട്ടികളായാല്‍ പ്രത്യേകിച്ച് വലിയ കുട്ടികല്‍ നിര്‍ബ്ബന്ധമായും അടീലുടുക്കണം. പിന്നെ ബ്ലൌസിന്റെ അടിയില്‍ ബോഡീസും. എന്താ നീ ഇതൊന്നും ഇടാത്തെ..? “

അവളൊന്നും പറഞ്ഞില്ല. താഴത്ത് നോക്കി നിന്നതേ ഉള്ളൂ…….

“ഇതൊക്കെ അറിഞ്ഞിരുന്നെങ്കില്‍ ജര്‍മ്മനിയില്‍ നിന്ന് ഇവള്‍ക്ക് പേന്റീസും ബ്രേസിയറുമെല്ലാം കൊണ്ട് വരാമായിരുന്നു. നാളെ ഇവളെക്കൂട്ടി ഏതായാലും തൃശ്ശൂര്‍ ഹൈറോഡിലെ വലിയ തുണിക്കടയില്‍ കൊണ്ട് പോകണം.”

“എന്താ ഒന്നും മിണ്ടാത്തെ കുട്ടിമാളു……… നീ പ്രീ യൂണിവേഴ്റ്റിക്ക് ഏത് കോളേജിലാ പഠിച്ചിരുന്നത്. കോളേജില്‍ പോകുന്ന കാലത്ത് ഇതൊക്കെ ഉപയോഗിച്ചിരുന്നില്ലേ..?

“ഞാന്‍ കോളേജിലേക്ക് പാവാടയും ബ്ലൌസും ആണ് ഇട്ടിരുന്നത്. പിന്നെ എനിക്കൊന്നും ഓര്‍മ്മയില്ല.”

“എത്ര കാലമായി നിനക്ക് ഇങ്ങിനെ അസുഖം തുടങ്ങിയിട്ട്…?”
“കൊറേ കൊല്ലങ്ങളായി.“

“കൊറേ എന്ന് വെച്ചാല്‍… എത്ര കൊല്ലമായി………….”
“ചേച്ചീടെ കല്യാണം കഴിഞ്ഞതിന് ശേഷമാണെന്ന് തോന്നുന്നു. എനിക്ക് സോക്കേടൊന്നും ഇല്ല ഉണ്ണ്യേട്ടാ. അഛനും അമ്മയും വെറുതേ പറയുകയാണ്.”

“നീ പുറത്താകുമ്പോള്‍ അടീലുടുക്കില്ലേ…?
“പുറത്തോ………….” ന്ന് വെച്ചാല്‍……………….?”
“എന്താ ഈ കുട്ട്യോട് പറയാ…………… നീ തീണ്ടാരിയാകുമ്പോള്‍ അടീലുടുക്കില്ലേ എന്ന്…………?

“അപ്പോ അമ്മ ഉടുപ്പിച്ച് തരും…………”

രാമനുണ്ണി മാലതിയെയും കൊണ്ട് അവളുടെ വീട്ടില്‍ വന്ന് കയറി. പൂമുഖത്തെ തിണ്ണയില്‍ അവള്‍ രാമനുണ്ണിയോടൊപ്പ്ം ഇരുന്നു. യശോദയും കുമാരനും എന്റെ മോളെ എന്ന് പറഞ്ഞ് കരഞ്ഞും കൊണ്ട് മാലതിയെ കെട്ടിപ്പുണരാന്‍ വന്നുവെങ്കിലും രാമനുണ്ണി അവരെ തന്ത്രരപരമായി വിലക്കി.

ഇവിടെ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ രാമനുണ്ണി ഇരുന്നു.

“കുട്ടിമാളു അകത്ത് പോയി ഉടുപ്പ് മാറ്റി വരൂ…….”
മാലതി അനുസരണയോടെ അകത്തേക്ക് പ്രവേശിച്ചു. തട്ടിന്‍ പുറത്തേക്ക് കയറിപ്പോയ മകളെ യശോദ പിന്‍ തുടര്‍ന്നു. മാലതി തട്ടിന്‍ പുറത്ത് കയറിയിട്ട് അഞ്ചാറുവര്‍ഷങ്ങള്‍ കഴിഞ്ഞുകാണും.

“മാലതി അന്വേഷിക്കുന്ന അലമാരിയും ഉടുപ്പുകളും അവിടെ ഉണ്ടായിരുന്നില്ല. പക്ഷെ മാലതിയുടെ അസുഖം ഭേദമാകുന്ന ലക്ഷണങ്ങള്‍ കണ്ട് ആ അമ്മക്ക് സന്തോഷം അടക്കാനായില്ല. മകളെ പിടിച്ച് മാറോടണച്ച് ആശ്ലേഷിക്കണമെന്നുണ്ട്. അതിന് അവരെ രാമനുണ്ണി വിലക്കിയിരുന്നു. എടുത്ത് ചാട്ടം വേണ്ട എന്ന മുന്നറിയിപ്പോടെ..”

മാലതിയെ കോണിയിറക്കി തെക്കിനിയിലേക്ക് കൊണ്ട് വന്നു യശോദ. അവിടെയുള്ള കൊച്ചു അലമാരിയില്‍ വെച്ചിട്ടുള്ള പാവാടയും ബ്ലൌസും അവള്‍ക്ക് കൊടുത്തു. തനിയേ ധരിക്കുമോ എന്ന് അറിയാനായി യശോദ മാറി നിന്നു. മകള്‍ എല്ലാം സ്വന്തമായി ചെയ്യുന്നത് കണ്ടു. തന്നെയുമല്ല തല ചീകാന്‍ ചീര്‍പ്പന്വേഷിക്കുന്നത് കണ്ടു. അവള്‍ തല ചീകിയിട്ട് വര്‍ഷങ്ങളായി. ചീര്‍പ്പൊന്നും അവളുടെ മുടിനാരുകള്‍ക്കുള്ളില്‍ ഓടില്ല. എല്ലാം ജട പിടിച്ചിരിക്കുന്നു.

“അവള്‍ പെട്ടെന്ന് രാമനുണ്ണിയെ അന്വേഷിച്ച് പൂമുഖത്തെത്തി. തിണ്ണയില്‍ ഇരുപ്പുറപ്പിച്ചു. നാലുപുറത്തുകാരൊക്കെ പിരിഞ്ഞുപോയി. നാട്ടുകാര്‍ക്കൊക്കെ വിസ്മയമായി.”

മാലതിയെ കണ്ട് രാമനുണ്ണി………

“കുട്ടിമാളൂ……. നമുക്ക് ഈ പാവാട ഇനി വേണ്ട. പകരം മുണ്ടും നേര്യേതും മതി. ഒന്നരയും മേല്‍ മുണ്ടും. പുറത്ത് പോകുമ്പോള്‍ സാരി ഉടുക്കണം. വട്ടം പാടത്തുള്ള കേളുവിന്റെ തുന്നപ്പീടികയില്‍ നിന്ന് ബോഡീസു തയ്ക്കണം നാളെത്തന്നെ. വെറുതെ ബ്ലൌസുമാത്രം ഇട്ടാ പോരാ…………”

“ഒക്കെ ഇവിടുണ്ട് രാമനുണ്ണീ….. യശോദ തെക്കിനിയില്‍ നിന്ന് വന്നപാടെ പറഞ്ഞു……….. അവള്‍ ഇടാന്‍ കൂട്ടാക്കില്ല. തീണ്ടാരിയാകുമ്പോ ഞാന്‍ ഇവളെ താറുടുപ്പിക്കാന്‍ കാട്ടുന്ന പെടാപാട് എനിക്കല്ലേ അറിയൂ… ചിലപ്പോള്‍ ഉറങ്ങാന്‍ കിടക്കുമ്പോ അതൊക്കെ ഊരിക്കളയും.”

“ഈ പറയുന്നതൊക്കെ വാസ്തവമാണോ കുട്ടിമാളൂ……..?
അവള്‍ ഒന്നും കേള്‍ക്കാത്ത മട്ടില്‍ നിന്നതേ ഉള്ളൂ………

“ഏതായാലും നാളെത്തൊട്ട് ഞാന്‍ പോകുന്നത് വരേയും അതിന് ശേഷവും വീട്ടിലെ നിന്റെ വസ്ത്രധാരണമെല്ലാം മാറ്റണം. കാലത്ത് എണീറ്റ ഉടന്‍ പല്ല് തേച്ച്, കുളിച്ച് അമ്പലപ്പുരയില്‍ വിളക്ക് വെക്കണം. ഭസ്മം തൊടണം. ചൊവ്വയും വെള്ളിയും കപ്ലിയങ്ങാട് അമ്പലത്തില്‍ പോയി തൊഴണം. മാസത്തിലൊരിക്കല്‍ ഒരിക്കലുണ്ട് ദൈവകാര്‍ന്മാര്‍ക്ക് വീത് വെക്കണം.”

“ഞാന്‍ പറേണതൊക്കെ കേട്ടോ കുട്ടിമാളൂ………..?”
“കേട്ടു ഉണ്ണ്യേട്ടന്‍ പറയുന്നതെല്ലാം ഞാന്‍ അനുസരിക്കാം. എന്നോട് ഇവിടെ ആരും ഒന്നും പറയാന്‍ പാടില്ല. അവളുടെ മുഖത്ത് സന്തോഷവും രൌദ്രവും മാറി മാറി വന്നു…………”

അതാ രാമനുണ്ണീടെ അമ്മ വിളിക്കുന്നു………….
++++ രാ മ നു ണ്ണ്യെ ????????????? രാമനുണ്ണ്യേ…………..+++
ശരിയാ എന്റെ അമ്മ വിളിക്ക്ണ്ണ്ട്… ഞാന്‍ പൂവാ അമ്മായീ……… നാളെ കാണാം………….

“കുട്ടിമാളൂ നീ പോയി എനിക്ക് ഒരു ചൂട്ട് കെട്ടിത്താ വേഗം..”

കുട്ടിമാളു കത്തിച്ച ചൂട്ടുമായി പുരയുടെ പിന്നാമ്പുറത്തുകൂടി പൂമുഖത്തിന്റെ ചവിട്ടുപടിയില്‍ നില്‍ക്കുന്ന രാമനുണ്ണിക്ക് കൊണ്ട് വ്ന്ന് കൊടുത്തു.

“രാത്രി യാത്ര പറേണില്ല്യാ………….. രാമനുണ്ണി ചൂട്ടും വീശി നടക്കാനൊരുങ്ങി……………..”

പെട്ടെന്ന് പിന്നില്‍ നിന്നാരോ………….. പതിഞ്ഞ ശബ്ദത്തില്‍……………..
“എന്നേയും കൂടി കൂട്ടിക്കൂടേ…………..?

ചൂട്ട് പൊക്കി മുഖത്തേക്ക് നോക്കിയപ്പോള്‍……………..? “കുട്ടിമാളു………. ദയനീയതയോടെ… എന്നേയും കൂട്ടിക്കൊണ്ട് പോയിക്കൂടേ………… ഞാനും വന്നോട്ടെ കൂടെ…?”

അയ്യോ അതൊന്നും പറ്റില്ല. പാടില്ല. പ്രായപൂര്‍ത്തിയായ ഒരു പെണ്ണാണ് നീ… നിന്നെ അങ്ങിനെ വലിച്ചിറക്കി കൊണ്ടോകാനൊന്നും പറ്റില്ല. അതും ഈ രാത്രിയില്‍… വഴിയിലെ സംസാരം കേട്ട് യശോദ പുറത്തേക്കിറങ്ങി വന്നു.

മോളുടെ പക്ഷത്തായിരുന്നു ആ പാവം മാതാവ്. മകള്‍ വിചാരിക്കുന്നത് ഈ വേളയില്‍ നടന്നില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം ആ മാതാവിന് ഊഹിക്കാമായിരുന്നു. അതേ സമയം ബന്ധുവാണെങ്കിലും മുറച്ചെറുക്കനായാലും ഇങ്ങിനെ ഒരു വേളയില്‍ മകളെ അങ്ങോട്ടയക്കാന്‍ പാടില്ലാ എന്നും അറിയാം.

ആ മാതാവും ദയനീയമായി രാമുവിനോട് മൌനാനുവാദം ചോദിച്ചു. അല്ലെങ്കില്‍ പറഞ്ഞു.. “മോനേ നീ ഇവളെ ഇന്നത്തേക്കെങ്കിലും നിന്റെ കൂടെ കൂട്ടിക്കോ.“ ഇനി രാമനുണ്ണി അങ്ങിനെ ചെയ്താല്‍ തന്നെ അവനെ അവളോടൊത്ത് ഭാര്‍ഗ്ഗവി വീട്ടില്‍ കയറ്റിയില്ലെങ്കിലോ. വഴിയില്‍ നിന്ന് വര്‍ത്തമാനം പറഞ്ഞ് ചൂട്ട് എരിഞ്ഞുതീര്‍ന്നു…

വീണ്ടും വിളി………..
“രാമനുണ്ണിയേ……………………………………. രാമനുണ്ണിയേ…………………………………………………..രാമനുണ്ണിയേ…………………………….”
അവന്റെ തള്ള അവന്‍ അഞ്ച്കൊല്ലത്തിന് ശേഷം കണ്ട് മതിയാകുന്നതിന് മുന്‍പ് ഇങ്ങോട്ടയച്ചിട്ട് ഇവിടെ പിടിച്ച് വെക്കുന്നതും, മാലതിയെ കൂടെ പറഞ്ഞയക്കുന്നതും ശരിയല്ലല്ലോ.. നാട്ട് നടപ്പല്ലല്ലോ….. എന്തെങ്കിലും ഒരു വഴി കാണിക്കണെ എന്റെ ഭഗവതീ….

“യശോദ കരഞ്ഞും കൊണ്ട് മോളുടെ കൈ പിടിച്ച് പൂമുഖത്തേക്ക് പ്രവേശിച്ചു. രാമനുണ്ണി കൂരാകൂരിരുട്ടില്‍ തപ്പിത്തടഞ്ഞ് വീടെത്തി.”
അമ്മാമന്റെ വീട്ടില്‍ നടന്ന സംഭവങ്ങളൊക്കെ ചുരുക്കിപ്പറഞ്ഞു അമ്മയോട്. ഭാര്‍ഗ്ഗവിക്ക് മാലതിയുടെ അസുഖം മാറിയെന്നറിഞ്ഞ് സമാധാനമായി.

“രാമനുണ്ണി നമുക്ക് വേഗം ചോറുണ്ട് കിടക്കാം. എനിക്ക് മാലതിയെ കാണാന്‍ തിരക്കായി. നാളെ നേരം പുലരും മുന്‍പ് അങ്ങോട്ട് പോകാം…”
“അമ്മയും മകനും പതിവിലും നേരത്തെ ചോറുണ്ട് കിടന്നു. ഭാര്‍ഗ്ഗവി കിടന്നതും കൂര്‍ക്ക്ം വലിച്ചുറങ്ങാന്‍ തുടങ്ങിയെങ്കിലും രാമനുണ്ണിക്ക് ഉറങ്ങാനായില്ല. പലതും ആലോചിച്ച് കിടന്നു. എങ്ങിനെയെങ്കിലും കുട്ടിമാളുവിന്റെ അസുഖം മാറ്റണം. അവളെ ആരുടെയെങ്കിലും കൂടെ കെട്ടിച്ചയക്കണം. എന്റെ ലീവ് രണ്ടാഴ്ചത്തേക്കെങ്കിലും നീട്ടണം. മാര്‍ഗ്ഗരറ്റിനോട് എന്തെങ്കിലും കള്ളം പറയണം…………. “

“രാമനുണ്ണി ഓരോന്നാലോചിച്ച് ചെറുതായൊന്ന് കണ്ണടച്ചതും അകലെ നിന്ന് ഒരു അവ്യക്തതയില്‍ ഒരു കരച്ചില്‍ കേള്‍ക്കുന്ന പോലെ……………… “

“എന്റെ മോളേ…………… മാലതീ……………………….. മാലതീ‍ീ‍ീ‍…………….. എന്റെ മോളേ……………………????”
ദയനീയമായിരുന്നു ആ കരച്ചില്‍……………… ആര്‍ക്കും സഹിക്കാനാവില്ല ആ തേങ്ങല്‍……

“രാമനുണ്ണി അമ്മയെ വിളിച്ചുണര്‍ത്തി……….”
ഭാര്‍ഗ്ഗവിക്ക് മനസ്സിലായി………… ഇത് യശോദയുടെ നിലവിളിയാണെന്ന്. മാലതിക്ക് പല തവണ അസുഖം കൂടിയിട്ടുണ്ടെങ്കിലും ഇത് പോലൊരു നിലവിളി ആ വീട്ടില്‍ നിന്ന് മുന്‍പെങ്ങും കേട്ടിട്ടില്ല.

“വാ മോനേ……. നാല് അരിപ്പാക്കുടിയെടുത്ത് ഒരു ചൂട്ട് കെട്ട്. നമുക്ക് ഇപ്പോ തന്നെ അങ്ങോട്ട് പോകാം.”

രാമനുണ്ണിയും അമ്മയും മാലതിയുടെ വീട്ടിലെത്തിയപ്പോള്‍, അയല്‍ക്കാരും മറ്റു ബന്ധുക്കളുമായി മുറ്റം നിറയെ ജനങ്ങള്‍. പാതിരാക്കോഴി കൂകി…………. ഇനി നേരം വെളുക്കാന്‍ അധികനേരം ഇല്ല.

അമ്മയും മക്നും വീട്ടിന്നകത്തേക്ക് പ്രവേശിച്ചു. യശോദയുടെ കൈകളില്‍ ബോധരഹിതയായി കണ്ണുകള്‍ തുറിച്ച് കിടക്കുന്ന കുട്ടിമാളു.
“രാമനുണ്ണിക്ക് ആ രംഗം കണ്ട് സഹിക്കാനായില്ല. അവനും വിതുമ്മി… “
രാ‍മനുണ്ണി കുട്ടിമാളുവിനെ താങ്ങിയെടുത്ത് വായു സഞ്ചാരമുള്ള പൂമുഖത്ത് കൊണ്ട് വന്ന് ഒരു പായയില്‍ കിടത്തി. അവളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കിടന്നു. അവള്‍ കിതക്കുന്നുണ്ടായിരുന്നു. അവളുടെ ഹൃദയസ്പന്ദനം അവന് കേള്‍ക്കാമായിരുന്നു. അവളുടെ മുടിയില്‍ തലോടിക്കൊണ്ട് നേരം പുലരുവോളം അവിടെ കിടന്നു….

“നേരം പുലര്‍ന്നിട്ടും കുട്ടിമാളുവിന്റെ വിറയല്‍ മാറിയിരുന്നില്ല. കണ്ണുകളടച്ച് ബോധരഹിതയായി തന്നെ അവള്‍ കിടന്നു, കണ്ണുകള്‍ തുറക്കാതെ…….”

രാമനുണ്ണി കിണ്ടിയില്‍ നിന്ന് ഒരു കൈക്കുമ്പിള്‍ വെള്ളമെടുത്ത് അവളുടെ മുഖത്ത് തെളിച്ചു… അവള്‍ കണ്ണ് തുറന്നു ചുറ്റുപാടും നോക്കി……….

“ഞാന്‍ ചൂട്ട് കത്തിച്ചുതരാം ഉണ്ണ്യേട്ടാ………. നമുക്ക് ഉണ്ണ്യേട്ടന്റെ വീട്ടിലേക്ക് പോകാം…….. പരിസരബോധമില്ലാതെ കുട്ടിമാളു വീണ്ടും പായയിലേക്ക് ചാഞ്ഞു……….”

[തുടരും]

NB: spelling mistakes and errors shall be corrected later. readers are kindly requested to excuse


11 comments:

ജെ പി വെട്ടിയാട്ടില്‍ said...

“എന്നേയും ചേച്ചിയേയും പണ്ട് ഉണ്ണിയേട്ടന് തന്നെ അല്ലേ തെക്കേ കുളത്തില് നീന്തല് പഠിപ്പിച്ചതും വാഴപ്പിണ്ടികൊണ്ട് ചങ്ങാടം ഉണ്ടാക്കിക്കളിച്ചതും. എന്താ ഒക്കെ മറന്നോ..?”

“ഞാനൊന്നും ഓര്ക്കുന്നില്ല. നീ പോയി നീന്തി വായോ, കുറച്ച് നേരം പറ്റുമെങ്കില് മുങ്ങിക്കിടക്ക്. തലയിലെ ഈ ജടയെല്ലാം കുതിരട്ടെ. എങ്ങിനെയാ നിന്റെ തലയില് ഇങ്ങനെ ജടയെല്ലാം വന്നത്. എണ്ണ തേക്കാറില്ലേ. തേച്ചുകുളിയൊന്നും ഇല്ലാ അല്ലേ..?..”

രമേശ്‌അരൂര്‍ said...

ഓര്‍മ്മകള്‍ മുങ്ങി നിവരുന്ന കുറിപ്പ് ..

സ്വപ്നസഖി said...

ഒരു സിനിമ കാണുന്നതുപോലെ വായിക്കാന്‍ കഴിഞ്ഞു.

ഈ കഥയുടെ ആദ്യഭാഗത്തേക്കൊരു ലിങ്ക് മുകളില്‍ കൊടുത്തിരുന്നെങ്കില്‍ തുടക്കം മുതല്‍ വായിച്ചെടുക്കാന്‍ എളുപ്പമായേനെ.

ജെ പി വെട്ടിയാട്ടില്‍ said...

സ്വപ്നസഖി

വേണ്ടത് ചെയ്യാം. ഈ വഴിക്ക് വന്നതില്‍ സന്തോഷം. എനിക്ക് വായനാശീലം കുറവാണ്, അതിനാല്‍ പലരുടേയും ബ്ലോഗില്‍ കയറി നോക്കിയിട്ടില്ല.

ബൈജു സുല്‍ത്താന്‍ said...

ഭേഷായിട്ടുണ്ട്..ട്ടോ

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

കുളിപ്പിക്കലും ,തീണ്ടാരിയുമൊക്കെയായി പഴയ ഓരൊ കഥകളും പുറത്തുവരികയാണല്ലോ ജയേട്ടാ

Sukanya said...

എന്തായി കുട്ടിമാളു?

രാജഗോപാൽ said...

കുട്ടിമാളു വായിച്ചു. ഭാവനയുടെയും വാസ്തവത്തിന്റെയും നേർത്ത പാലത്തിൽകൂടിയുള്ള ആഖ്യാനം പോലെ തോന്നി.

ജെ പി വെട്ടിയാട്ടില്‍ said...

മുരളിയേട്ടാ

ഞാന്‍ ഇനി കഥകളും നോവലുകളും ഇനി ഒരിക്കലും എഴുതില്ലാ എന്ന് കരുതിയിരിക്കയായിരുന്നു. “പാറുകുട്ടിക്ക്“ ഒരു പൂര്‍ണ്ണത കൊടുക്കാന്‍ കഴിഞ്ഞില്ല.
“കുട്ടിമാളു” വിനെ പെട്ടെന്നെഴുതി പത്ത് ഭാഗത്തില്‍ കൂടാതെ അവസാനിപ്പിക്കണമെന്നാണ് പ്ലാന്‍.

പിന്നെ ഇത് ഒരു പാട് വര്‍ഷം പിന്നോട്ടുള്ള കാലങ്ങളുടെ കഥയാണ്. അതിനാലാണ് തീണ്ടാരിയും കുളിപ്പിക്കലുമെല്ലാം വന്ന് കൂടിയത്. ഒട്ടും മായം ചേര്‍ക്കാതെ.

എന്റെ എഴുത്തുക്കള്‍ ആരോക്കെയോ വായിക്കുന്നുണ്ട് എന്നറിഞ്ഞ് സന്തോഷം. എനിക്ക് വായനാശീലം കുറവായതിനാല്‍ ഞാന്‍ പലരുടേയും ബ്ലോഗുകള്‍ വായിക്കാറില്ല. പുസ്തകങ്ങളും...

സ്നേഹത്തോടെ
ജയേട്ടന്‍.

അകു: പണ്ട് ചോദിച്ച കാട് എവിടെയാണെന്ന് ഞാന്‍ മെയിലില്‍ കൂടി പറയാം

ജെ പി വെട്ടിയാട്ടില്‍ said...

സുകന്യ

കുട്ടിമാളുവിന്റെ കഥ പറഞ്ഞ് തുടങ്ങുന്നല്ലേ ഉള്ളൂ...
വായനക്കാരുടെ ഇംഗിതം എന്ന് ഞാന്‍ സൂചിപ്പിച്ചത്, വായനക്കാരുണ്ടെങ്കിലേ ഞാന്‍ എഴുതൂ എന്നതായിരുന്നു.

ജെ പി വെട്ടിയാട്ടില്‍ said...

ഹലൊ ബിലാത്തി

കൂര്‍ക്കഞ്ചേരിയിലെ ബിന്ദു എന്നോട് ചോദിച്ചു എന്തേ പാറുകുട്ടിയെ കല്യാണം കഴിക്കാഞ്ഞതെന്തെ എന്ന്.
“ എന്നോട് കൂടുതല്‍ അടുക്കുമ്പോള്‍ ബിന്ദുവിന് ചോദ്യത്തിന്റെ മറുപടി ഗഹിക്കാനാകും”

ഞാന്‍ അങ്ങിനെ പറഞ്ഞൊതുക്കി.
ബിന്ദു കഴിഞ്ഞ മാസമാണ് നോവല്‍ വായിച്ച് തീര്‍ത്തത്