ഈ വര്‍ഷത്തെ മാര്‍ച്ച് അവസാനത്തെ അഞ്ചുദിവസത്തെ ആശുപത്രി വാസത്തിന്നിടയില്‍ എന്റെ മനസ്സില്‍ തോന്നിയ വികാരങ്ങളുടെ ഏകദേശരൂപമാണ് ഇവിടെ ഞാന്‍ കുത്തിക്കുറിക്കുന്നത്.
എന്റെ മനസ്സില്‍ എന്റെ മയ്യത്തിന്റെ വിചാരമായിരുന്നു എപ്പോഴും. വയ്യാണ്‍ടായാല്‍ പ്രത്യേകിച്ച് ജീവിതത്തില്‍ വേറെ കടപ്പാടൊന്നുമില്ലെങ്കില്‍ പിന്നെ വേഗം മയ്യെത്തെടുക്കാന്‍ കാളപ്പുറത്തുകയറി കയറുമായി കാലന്‍ വന്നുകൂടെ വേഗം. മനുഷ്യജന്മം പൂകാന്‍ കൊതിച്ച് കിടക്കുന്ന പലരും പാതാളത്തിലോ സ്വര്‍ഗ്ഗത്തിലോ എല്ലാം കാണുമായിരിക്കും. അവരുടെ സ്വപ്ന സാക്ഷാത്കാരം എന്നെപ്പോലെത്തെ ആളുകളെക്കൊണ്‍ട് ദീര്‍ഘിപ്പിക്കണൊ എന്നൊക്കെ എനിക്ക് തോന്നി.
പക്ഷെ കാര്യങ്ങളൊക്കെ നിശ്ചയിക്കുന്നത് നമ്മളലല്ലോ എന്നും എനിക്കറിയാം. എന്നാലും നമുക്ക് നമ്മുടെ ഭാവിയ്ക്കുറിച്ച് കിനാവ് കാണാമല്ലോ?
“തേങ്ങാക്കുലയില്‍“ തുടങ്ങി മസ്കത്തിലെ ഹോളിഡേ ഇന്നിലെ ബെല്ലി ഡാന്‍സ് വരെ ഞാന് കുത്തിക്കുറിച്ചു. ആശുപത്രി കാന്റീനില് നിന്ന് കിട്ടിയ ഒരു പഴയ നോട്ടുബുക്കില് മഷി തെളിഞ്ഞുവരാത്ത ഒരു പേനയിലൂടെ ഞാന് എഴുതി നിറച്ചു. ശമനമില്ലാത്ത വാതം പിടിച്ച കാലും പോരാത്തതിന് വിട്ടുമാറാത്ത തലവേദനയും ഒക്കെ കൊണ്ട് കഴിയുന്ന എനിക്ക് ആകെ ഉള്ള ഒരു ആശ്രയം ഈ എഴുത്താണ്. എഴുതുമ്പോള് ഞാന് എല്ലാം മറക്കുന്നു.
എന്റെ കുത്തിക്കുറിക്കല്‍ ഡാറ്റാപ്രോസസ്സ് ചെയ്ത് ബോംബെയില്‍ നിന്ന് ഈമെയില്‍ ചെയ്ത് തരാമെന്ന് പറഞ്ഞ ഹീര എന്ന സീമ പെണ്‍കുട്ടിയെ പിന്നെ കണ്ടില്ല. അതിനാല്‍ കുത്തിക്കുറിച്ച് വിഭവങ്ങള്‍ അച്ചുകളായി നിരത്താന്‍ എത്ര ദിവസം എടുക്കുമെന്ന് അറിയില്ല.
കുറേശ്ശെയായി പോസ്റ്റ് ചെയ്യാം >>>>>
ഞാന്‍ എപ്പോഴും ഇത് വഴി കടന്ന് പോകുമ്പോള്‍ വിചാരിക്കും എന്താണ്‍ ഈ ശകടത്തിന്റെ തലയില്‍ നാളികേരം വീഴാത്തതെന്ന്.
തെങ്ങ് ചതിക്കില്ലാ എന്നാണ്‍ പഴമക്കാര്‍ പറയുന്നത്. ഇപ്പോഴും ഏതാണ്ട് അങ്ങിനെത്തന്നെ എന്നാണ് എന്റെ ധാരണ. അപൂര്‍വമായേ തലയില്‍ വീഴാറുള്ളൂ..
എനിക്ക് ഈയിടെയായി അതായത് ഏതാണ്ട് ഇരുപത് കൊല്ലമായി തെങ്ങിന്‍ ചുവട്ടില് നില്‍ക്കാന്‍ പേടിയാണ്‍. എന്റെ തൃശ്ശൂരിലെ കുടിലില്‍ പതിനഞ്ച് തെങ്ങുകളുണ്ട്. മാസാമാസം തെങ്ങ് കയറാറില്ല. കാരണങ്ങള്‍ പല വിധം.
കയറ്റക്കൂലി തെങ്ങൊന്നിന്‍ 22 രൂപ. കയറ്റക്കാര്‍ ഒട്ടുമിക്കവരും മദ്യപന്മാര്‍, കാലത്ത് പതിനൊന്ന് മണിക്ക് ശേഷം എത്തുന്നവരെക്കൊണ്ട് കയറ്റിക്കാറില്ല. സ്ഥിരമായി ആരും ഇല്ല., പതിനൊന്ന് മണീ കഴിഞ്ഞ് വരുന്നവരെല്ലാം മിക്കവാറും വീലിലായിരിക്കും. അത്തരക്കാരെ കയറ്റുന്നത് സൂക്ഷിച്ചുവേണം. തെങ്ങില്‍ നിന്ന് വീണാല് പിന്നെ നമ്മളവരേയും കൊണ്ട് ആശുപത്രീലേക്കോടണം,
ചില കയറ്റക്കാര്‍ പട്ടയും തേങ്ങയും വാരിക്കൂട്ടില്ല. ചിലര്‍ക്ക് പരിചയക്കുറവ് മൂലം പുരയുടെ പുറത്തേക്കും നായക്കൂടിന്റെ പുറത്തേക്കുമെല്ലാം വെട്ടിയിടും. ചിലര്‍ക്ക് പോകാന്‍ നേരത്ത് ഒന്നോ രണ്‍ടോ തേങ്ങ വേണം കൂലിക്കുപുറമേ. എല്ലാം തികഞ്ഞ ആളുകളെ നോക്കി നടന്ന് രണ്ട് മൂന്ന് മാസം കൂടുമ്പോളായിരിക്കും തെങ്ങുകയറ്റം നടക്കുക.
ഇങ്ങിനെ വല്ലപ്പോഴും കയറുന്ന തെങ്ങുകളെക്കണ്‍ട് ശീലിച്ച എനിക്ക് ഗ്രാമപ്രദേശത്ത് പോയാലും പേടിയാണ്, അവിടെ കുട്ടികള്‍ തെങ്ങിന്‍ ചുവട്ടിലിരുന്ന് കളിക്കുന്നത് കാണുമ്പോള്‍ എനിക്ക് എന്തോ പോലെ തോന്നും. പണ്ട് ഞാനും അങ്ങിനെത്തെന്നെയൊക്കെ ആയിരുന്നു എന്നോര്‍ക്കുമ്പോളാണ് ഒരു സമാധാനം,
എന്റെ വാഹനം പോര്‍ച്ചില്‍ നിന്ന് പുറത്തേക്കെടുക്കുന്മ്പോള്‍ രണ്ട് തെങ്ങിന്റെ ചുവട്ടില്‍ കൂടി വേണം കടന്ന് പോകാന്‍, ഞാന്‍ എന്നും വിചാരിക്കും ആരെങ്കിലും എന്റെ വാഹനത്തിന്റെ മേല്‍ വീഴുമെന്ന്. പക്ഷെ ഇത് വരെ അതുണ്ടായില്ല. തെങ്ങ് ചതിക്കില്ല എന്നത് സത്യം തന്നെ. കല്പവൃക്ഷമായ തെങ്ങിനെ കുടുംബത്തിലെ ഒരംഗത്തെപ്പോലെ പരിചരിക്കണം.
പണ്ടൊക്കെ ബീനാമ്മ മുറ്റത്തെ തെങ്ങുകള്‍ക്ക് നനക്കുമായിരുന്നു. ഈ വര്‍ഷം മോട്ടോര്‍ കേടായത് കാരണം നനക്കാനായില്ല. അല്പം ഇലക്ട്രിസിറ്റി ലാഭിക്കാം എന്നും വിചാരിച്ചു.
[തുടരും]
+++++++++++++
+++ ദേര്‍ ഈസ് ലോട്ട് ഓഫ് സ്പ്ലെല്ലിങ്ങ് എറേര്‍സ് വിച്ച്ച് ഹേപ്പെന്‍സ് വൈല്‍ കോപ്പി & പേസ്റ്റ് ഫ്രം വേഡ് ഫോര്‍മാറ്റ്.
“തേങ്ങാക്കുലയില്“ തുടങ്ങി മസ്കത്തിലെ ഹോളിഡേ ഇന്നിലെ ബെല്ലി ഡാന്‍സ് വരെ ഞാന് കുത്തിക്കുറിച്ചു. ആശുപത്രി കാന്റീനില് നിന്ന് കിട്ടിയ ഒരു പഴയ നോട്ടുബുക്കില് മഷി തെളിഞ്ഞുവരാത്ത ഒരു പേനയിലൂടെ ഞാന് എഴുതി നിറച്ചു. ശമനമില്ലാത്ത വാതം പിടിച്ച കാലും പോരാത്തതിന് വിട്ടുമാറാത്ത തലവേദനയും ഒക്കെ കൊണ്ട് കഴിയുന്ന എനിക്ക് ആകെ ഉള്ള ഒരു ആശ്രയം ഈ എഴുത്താണ്. എഴുതുമ്പോള് ഞാന് എല്ലാം മറക്കുന്നു.
ReplyDeleteHope you are in good health now
ReplyDeletedear mr KarnnOr
ReplyDeletei am not in good shape yet.
many thanks for your visit.
''thengaakula''..hahha nalla heading..!!
ReplyDeleteജയേട്ട എല്ലാകുറിപ്പുകളും ആരെയെങ്കിലും ഏർപ്പാടാക്കി എഴുതിപോസ്റ്റാക്കുമല്ലോ...
ReplyDeleteghamellam pettannu thanne marikittuvan sarveswaranodu prarthikkunnudu. Pandokke nalikeram thazhe veenalum arum edukkarilla pakshe innathalle sthithi, thengakkum vila koodi thengayidanum vila koodi
ReplyDeleteശക്തനായി തിരിച്ചുവരൂ...
ReplyDeletei liked the caption "
ReplyDeleteThengaakula".......
Nice to see that u are back.......
ReplyDeletehospitalil ayirunno? vilichittum paranjillalo? eppo enganund, sugayo???
ReplyDeleteമുരളിയേട്ടാ
ReplyDeleteഒരു പണിക്കാരനെ വെച്ച് ബ്ലോഗ് ചെയ്യാന്‍ എനിക്ക് ഇതില്‍ കൂടി വരുമാനമൊന്നും ഇല്ലല്ലോ> തന്നെയുമല്ല ഇപ്പോള്‍ ഉള്ള വരുമാനം ജീവിതത്തിന് പോരാത്ത അവസ്ഥയിലും. മക്കള്‍ ഒന്നും തരുന്നില്ല. കൈ നീട്ടുന്നും ഇല്ല.