Saturday, June 25, 2011

അമ്പട കള്ളാ കുറുക്കന്റെ കണ്ണ് കോയിക്കൂട്ടിലേക്ക്


ബിന്ദുവിനെ കുറേ നാളായി കാണാറില്ലല്ലോ. സുഖമാണല്ലോ?.
ഇനി പൂരം കഴിയുന്നത് വരെ പൂരപ്പറമ്പില്തന്നെ. പൂരം 3ന് അതു കഴിഞ്ഞ് 4ന് പകല്പൂരം അത് കഴിഞ്ഞാല്അച്ചന്തേവര്അമ്പലത്തില്പ്രതിഷ്ടാദിനം അത് കഴിഞ്ഞാല്‍ 7 ന് നാട്ടിലെ അമ്പലത്തില്ഭാഗവത സപ്താഹം അങ്ങിനെ പോകുന്നു പരിപാടികള്‍.

നാട്ടില്ഇത്തവണ 2 ദിവസമേ നിന്നുള്ളൂ. അവിടെ എവിടെയും നല്ല വെള്ളമില്ല. അതിനാല്‍ 3 നേരവും ഉള്ള കുളി നടപ്പില്ല.ഒരു 500 ലിറ്റര്വെള്ളം കൊള്ളുന്ന ഒരു ടാങ്ക് വെക്കാവുന്ന റ്റാട്ട സഫാരി ടൈപ്പ് വണ്ടി വാങ്ങിത്തരാന്മോനോട് പറയണം. പകരം എന്റെ വണ്ടി കൊടുക്കുകയും ചെയ്യാം. പോരാത്ത പണം അവന്എടുക്കട്ടെ.

അപ്പോ ദേശാടനത്തിന് പോകുമ്പോള്ഇഷ്ടമുള്ളയിടത്ത് തമ്പടിക്കാമല്ലോ.വയസ്സ് 62 ആയല്ലോ. ഇനിയുള്ള ജീവിതം ബോണസ്സ് ആണല്ലോ. അപ്പോ അടിപൊളിയാക്കാനാണ് പദ്ധതി.

നമ്മളെന്തിനാ ഒരിടത്ത് തന്നെ ഇരുന്ന് നരകിക്കുന്നത് അല്ലെ ബിന്ദൂ..എന്റെ കൂടെ ദേശാടനത്തിന് ബീനാമ്മ വരുന്നില്ലാ. അപ്പോ എനിക്ക് കൂട്ടായി ഒരു ഗേളിനെ നോക്കണം. വഴിയരികില്ഭക്ഷണം വെക്കാനും മറ്റും ഒരു കൂട്ടാളി നല്ലതല്ലേ.

ഞാന്കഴിഞ്ഞാ ആഴ്ച തിരുമാന്ധാം കുന്ന് ഭഗവതി ക്ഷേത്രത്തില്പോയി. മടങ്ങി വരുന്ന വഴി എനിക്ക് കലശലായ ഉറക്കം തൂങ്ങല്‍. വഴിയരികില്വണ്ടി ഹസ്സാര്ഡ് ഇട്ട് പാര്ക്ക് ചെയ്ത് മരത്തണലില്കിടന്നുറങ്ങി.ഇത്തരം സാഹചര്യത്തില്എപ്പോഴും ഒരു കൂട്ട് അനിവാര്യം തന്നെ.
നമ്മുടെ പെണ്ണിന്റെ ഒരു ഗമയേ. പണ്ടവള്ഏത് നരകത്തിലേക്കും എന്റെ കൂടെ വന്നിരുന്നു. ഇപ്പോള്ഇല്ല.എന്റെ ബ്ലൊഗ് വായിക്കുന്ന ആരെങ്കിലും എനിക്ക് കൂട്ടിന് വന്നേക്കാം ഇല്ലേ ബിന്ദു?.

പൂരവും കഴിഞ്ഞ് നാട്ടിലെ ചെറുപൂരങ്ങളും എല്ലാം കഴിയുമ്പോള്കാസര്ഗോഡ് വരെ ദീര്ഘമായ പരിപാടി ഉണ്ട്. അവസാനം കാഞ്ഞങ്ങാട്ട് ശ്രീ രാമദാസ ആശ്രമത്തില്കുറച്ച് ദിവസം തങ്ങണം.ഇതൊക്കെയാ ഇപ്പോളത്തെ ഭാവി പരിപാടി. അതു കഴിഞ്ഞ് മൂകാംബികയും പോകണം. വഴിക്ക് കണ്ണൂരില്പറശ്ശിനിക്കടവ് മുത്തപ്പനെയും വണങ്ങണം.

ഇനി വഴീല് എനിക്ക് വയ്യാണ്ടായാല്ബന്ധപ്പെടേണ്ടവരുടെ ഒരു ഡാറ്റാ ബേസ് ഉണ്ടാക്കണം.അങ്ങിനെ ഒരു അടിപൊളി പരിപാടി ആസൂത്രണം ചെയ്യാന്പോകുന്നുണ്ട്.സഞ്ചരിക്കുമ്പോല്ബ്രൌസ് ചെയ്യാന്എന്റെ സഹോദരന്ഒരു ഡെല്ലാപ് ടോപ്പ് വാങ്ങിത്തന്നിട്ടുണ്ട്.
ഇനി വാട്ടര്ടാങ്കര്‍, ചെറിയ കുക്കിങ്ങ് സംവിധാനം മുതലായവയുള്ള ഒരു സയ്യാര കിട്ടണം.ദുബായില്അത്തരം വാഹനങ്ങളുണ്ട്. പക്ഷെ അതൊന്നും വരുത്താനുള്ള സാമ്പത്തിക ശേഷി എനിക്കില്ലാ.തൃശ്ശൂരിലെ ഒരു സ്ഥാപനം ഒരു സഫാരിയില്ഇത്തരം ക്രമീകരണങ്ങള്സജ്ജമാക്കിത്തരാം എന്ന് പറഞ്ഞിട്ടുണ്ട്.

അപ്പോ കൂട്ടിനിരിക്കാനോ? അതിന്നാരു വരും?????
ഏപ്രില്‍ 27,2009 ല്‍ എഴുതിയ ഒരു പോസ്റ്റാണ് ഇത്.
++
ഒരു തുടര്‍ക്കഥയായി ഇന്ന് വീണ്ടും എഴുതുന്നു. 2011 ജൂണ്‍ 25 ന്.
കൂട്ടിനിരിക്കാന്‍ എനിക്ക് ഏറ്റവും ഇഷ്ടം എന്റെ പാറുകുട്ടിയാണ്. അവള്‍ക്കും ഇപ്പോള്‍ വലിയ ഗമയാണ്. എന്റെ കൂടെ എവിടേക്കും വന്നിരുന്നവള്‍ക്ക് ഇപ്പോ വലിയ പവ്വറാണ്.

പാറുകുട്ടിയാണെങ്കില്‍ കുക്കിങ്ങിനും, പരദൂഷണം പറയാനും, കെട്ടിപ്പിടിച്ച് കിടന്നുറങ്ങാനും ഒക്കെ ഓക്കെ ആണ്. പക്ഷെ അവള്‍ക്ക് ഇപ്പോ കുറച്ച് വട്ടുണ്ടോ എന്നും എനിക്ക് തോന്നാതില്ല.

ഇന്ന് ഞാന്‍ പത്രത്തില് പാറുകുട്ടിയെ പോലെ ഒരു പെണ്ണിനെ കണ്ടെന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് അത് നോക്കാനുള്ള നേരം പോലും ഉണ്‍ടായില്ല.

നാഴികക്ക് നാല്പത് വട്ടം എന്നെ വിളിച്ചിരുന്ന അവള്‍ക്ക് ഇന്ന് എനിക്ക് ഒരു നാല് മിനിട്ട് വര്‍ത്തമാനം പറയാനുള്ള നേരമില്ലത്രെ. വല്ലപ്പോഴും കാണുന്ന എന്നെപ്പോലുള്ളവരെ അവള്‍ക്ക് വേണ്ടത്രെ. എന്നും കാണാന്‍ പറ്റുന്നവരെ മാത്രം മതിയെന്ന്.

അപ്പോ ഞാന്‍ തോറ്റു. ഞാന്‍ ഈ പോസ്റ്റ് 2009 ല്‍ എഴുതുമ്പോള്‍ അവളോട് ചോദിച്ചില്ലത്രെ. അന്ന് ഞാന്‍ എന്റെ ബീനാമ്മയെന്ന മണ്ഡൂകം വരുമെന്ന് കരുതി. അവനവന്റെ എടാകൂടം വരുന്നില്ലെങ്കിലല്ലെ മറ്റുള്ളവരെ അന്വേഷിക്കേണ്ടൂ…

ബീനാമ്മയും ഈ പാറുകുട്ടിയും ഒരേ സ്വരത്തില്‍ പറയുന്നു എനിക്ക് വട്ടാണ് എന്ന്. പക്ഷെ എന്റെ ബലമായ സംശയം പാറുകുട്ടി സൈക്കിക്ക് ആണെന്നാണ്. അല്ലെങ്കില്‍ ഇത്തരമൊരു ഓന്തിനെപ്പോലെയുള്ള നിറം മാറ്റം തികച്ചും ആശ്ചര്യം തന്നെ!!

പാറുകുട്ടിയെ പറ്റി പറയുകയാണെങ്കില്‍ കുറച്ചധികം ഉണ്ട്. അവള്‍ കുണുങ്ങി കുണുങ്ങി നടക്കുന്നത് കണ്‍ടാല്‍ തന്നെ ഒരു ആനച്ചന്തം ഉണ്ട്. അവള്‍ക്ക് ആനയുടെ നിറമല്ലെന്ന് മാത്രം. ബുദ്ധിയുടെ കാര്യത്തില്‍ ഒരു കുറുക്കനാണ്. കുറക്കന് ബുദ്ധി കൂടുതലുണ്ടോ എന്ന് ചോദിച്ചാല്‍…. ഉണ്ടെന്നാണ് ചെറുപ്പത്തില്‍ എന്റെ അമ്മാമ്മ പറഞ്ഞ് തന്നിട്ടുള്ളത്.

കുറുക്കന്‍ രാത്രി കോ‍ഴികളെ പിടിക്കാന്‍ വരുമത്രെ. അപ്പോള്‍ വീട്ടിലെ നായക്കള്‍ കുരച്ച് കുരങ്ങനെ ഓടിക്കും. അപ്പോള്‍ കുറുക്കന്‍ കുശു ഇട്ട് നായക്കളെ വിരട്ടും. ഇപ്പോളാണെങ്കില്‍ നായകള്‍ ഡിയോഡറണ്ട് സ്പ്രേ അടിച്ച് കുറുക്കന്റെ പിന്നാലെ യാത്ര തുടര്‍ന്നേനേ….

പണ്ടൊരു നാള്‍ ഞാന്‍ പാറുകുട്ടിയുടെ വീട് വഴി ഒരു വഴിക്ക് പോകുമ്പോള്‍ ഓള്‍ എന്നെ ഉമ്മറത്തേക്ക് ക്ഷണിച്ചു…. 

“എവിടേക്കാ ഇത്ര ധൃതിയില്‍ പോണേ” ഞാന്‍ തിരക്കായി പുഞ്ചപ്പാടം വരെ പോകുകയായിരുന്നു. എനിക്കവിടെ കുറച്ച് കൊക്കിനെ വെടിവെക്കാനുണ്‍ടായിരുന്നു. കൊക്കിന്റെ ഇറച്ചിയും പുഞ്ചപ്പാടത്തിന്റെ തോട്ട് വക്കിലുള്ള കള്ള് ഷോപ്പിലെ മധുരക്കള്ളും കൂടി അടിക്കാന്‍ ബഹുരസം….

+++അപ്പോഴാണ് അവളുടെ ഒരു ശൃംഗാരം….
“എന്താണ്ടീ കോന്തീ ഒരു വഴിക്ക് പോണ ആളുകളെ പിടിച്ചിരുത്തി ഇയ്യ് തരാന്‍ പോണേ”
“തരാനൊന്നും ഇല്ല…”
“പിന്നേ..?”
“എന്തെങ്കിലും തരാമെങ്കില്‍ ഞാനിവിടെ ഇരിക്കാം…..”

“ഒരു മണിക്കൂര്‍ ഇരുന്നാല്‍ ചോറ് തരാം…….”
“എന്താ കൂട്ടാന്‍…………”
“പരല്‍ വറ്റിച്ചതുണ്‍ട്. പിന്നെ വേണമെങ്കില്‍ ഒണക്കമാന്തള്‍ വറുത്ത് തരാം……”

അതൊക്കെ പറഞ്ഞിട്ട് എന്തിന് പറേണ് ഓള്‍ എന്നെ മയക്കി അവിടെ ഇരുത്തി.
“എനിക്ക് രണ്ട് കുടം വെള്ളം കോരിത്തരാമോ…?”
“പിന്നേയ് നെനക്ക് വെള്ളം കോരിത്തരലല്ലേ എന്റെ പണി………”

“നീ വേഗം ചോറും കൂട്ടാനും വെക്ക് എന്റെ പെണ്ണേ. എനിക്ക് പാടത്ത് പോണം വൈകുന്നേരത്തേക്കെങ്കിലും കൊക്കിന്റെ ഇറച്ചി ശാപ്പിടണം.,,”

“എനിക്കും തര്‍വോ കൊക്കിറച്ചി………”
“നെനക്കെന്തിന്റെ കേടാ പെണ്ണേ………കൊക്കിന്റെ ഇറച്ചി കള്ള് കുടിയന്മാര്‍ക്കുള്ളതാ………..”

“ഞാന്‍ കൂടെ വരാം പാടത്തേക്ക്……….. എനിക്ക് തിരുത്തിന്മേല്‍ നിന്ന് ഇങ്ങള് തിന്നുന്നതൊക്കെയും വല്യരമ്പത്ത് നിന്ന് മോന്തുന്ന കള്ളും വേണം…”

“അമ്പടി കള്ളീ……. ഇയ്യാള് കൊള്ളാലോ.?”
“പിന്നെ ഇയ്യ് വിസായം പറയാണ്ട് വേഗം എനിക്ക് ചോ‍റ് താ…. എനിക്ക് വിശക്കുന്നുണ്ട്………….”

പാറുകുട്ടിയുടെ വീട്ടില്‍ നിന്ന് പരല് വറ്റിച്ച കൂട്ടാന്‍ കൂട്ടി ചോറുണ്ടപ്പോള്‍ വയറ് നിറഞ്ഞു…… മനസ്സും നിറഞ്ഞു…….

“ന്നാ ഞാന്‍ പോട്ടെ പാറൂട്ട്യേ….?”
“അത് ശരി…….. കാര്യം കഴിഞ്ഞപ്പോ പോകുകയാണല്ലേ…?
“അല്ലാണ്ട് പിന്നെ എനിക്ക് പാടത്തേക്ക് പോണ്ടേ…?

“ങ്ങള് ഇവിടെ ഇരിക്ക്……… ങ്ങള്‍ക്ക് ഒരു ഉച്ചയുറക്കം ഉള്ളതല്ലേ… ഒന്ന് മയങ്ങിയിട്ട് പോയാല്‍ മതി……..”
“അപ്പോ അണക്ക് മയങ്ങണ്ടേ…? ആകെക്കൂടി ഒരു കട്ടിലല്ലേ ഉള്ളൂ നെന്റെ പെരേല്……….?”

“അത് സാരമില്ല… ങ്ങള് കട്ടിന്മേ കെടന്നോ……….. ഞാന്‍ താഴെ കിടന്നോളാം.”

“ശരി ശ്ശരി……… പിന്നേയ് എന്നെ നാല് മണിക്ക് വിളിക്കണം…എനിക്ക് പാടത്ത് പോകണം. ഇനി എന്നെക്കാണാഞ്ഞിട്ട് കൊക്കുകള്‍ നിലവിളിക്കും.”

“ങ്ങള്‍ക്ക് എന്തൂട്ടിന്റെ പിരാന്താ……….. കെടന്നുറങ്ങ്…. പിന്നെ ആലോചിക്കാം…..”

“ടീ പാറൂട്ട്യേ അന്റെ പെരേല് എന്താ ഇത്ര തണുപ്പ്. ഇയ്യ് ഇങ്ങട്ട് കട്ടിന്മേലേക്ക് കേറിക്കെടക്ക്……….”
“പിന്നെ ഈ പട്ടാപകലല്ലേ ങ്ങടെ കൂടെ കെടക്കണ്……..?”
“ഓളെ വര്‍ത്തമാനം കേട്ടാ തോന്നും ഇത് വരെ എന്റെ കൂടെ കെടന്നിട്ടില്ലെന്ന്…….”

വര്‍ത്തമാനം പറഞ്ഞ് ഉറങ്ങിയതറിഞ്ഞില്ല പാറൂട്ടിയുടെ ചങ്ങായി. ഓളാണെങ്കില്‍ കരുതിക്കൂട്ടി നാല് മണിക്ക് വിളിച്ചെണീപ്പിച്ചതും ഇല്ല.

ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ മണി അഞ്ച് കഴിഞ്ഞു.. പാറൂട്ടിയെ അടുത്തൊന്നും കണ്‍ടില്ല. കിണറ്റിന്‍ കരയില്‍ നിന്ന് ഒരു പാള വെള്ളം കോരി മുഖം കഴുകി പാടത്തേക്ക് പോകാനൊരുങ്ങുകയായിരുന്നു ചങ്ങായി.

“ഇത് എവിടേക്കാ…. ഊണും ഉറക്കവും കഴിഞ്ഞ് മൂടും തട്ടി പോണ്..? ഞാന്‍ കാപ്പീണ്ടാക്കിത്തരാം………”
“നിക്ക് നെന്റെ കാപ്പിയൊന്നും വേണ്ട….” പെണങ്ങിപ്പോകല്ലേ……..

“പിന്നെ എന്താ വേണ്ടേ……..?”
“നിക്കൊരു അട ചുട്ട് തര്വോ…….?
“ശരി…… ന്നാ കൊറച്ച് അരിപ്പാക്കുടീം ചവറും അടിച്ച് കൂട്ടിത്താ………….”

“ഞാന്‍ അരിപ്പൊടി നനക്കട്ടെ…”
പാറൂട്ടിയുടെ ചങ്ങായി അരിപ്പാക്കുടിയും ചവറും അടിച്ച് കൂട്ടിക്കൊടുത്തു. പാറൂട്ടി മുണ്‍ട് മടക്കിക്കുത്തി മുറ്റത്തെ അടുപ്പില്‍ തീപ്പൂട്ടിയതിന് ശേഷം അട പരത്തി ചക്കരയും തേങ്ങയും ഉള്ളില്‍ വെക്കുകയായിരുന്നു…..

“പാറൂട്ടി ഇടക്കണ്ണിട്ട് ചങ്ങായിയെ നോക്കിയത് ഓന്‍ അറിഞ്ഞില്ല…. “ചങ്ങാ‍യി കുമ്പിട്ടിരിക്കുന്ന പാറൂട്ടിയെ നോക്കി രസിക്കയായിരുന്നു..“

“അമ്പട കള്ളാ കുറുക്കന്റെ കണ്ണ് കോയിക്കൂട്ടിലേക്ക് തന്നെ അല്ലേ ചങ്ങാ‍യീ………”
രണ്ട് പേരും കുലുങ്ങിച്ചിരിച്ചു…

…….. അടയും ചക്കരക്കാപ്പിയും കഴിച്ച് പാറൂട്ടി ഓളുടെ പെരേലിക്കും ചങ്ങാ‍യി കൊക്കിനെ പിടിക്കാനും പോയി…………..

++ ഇവിടെ ഈ ചങ്ങാ‍യി ആരാണെന്ന് അനുമാനിക്കുക ++

16 comments:

  1. “ങ്ങള്‍ക്ക് എന്തൂട്ടിന്റെ പിരാന്താ……….. കെടന്നുറങ്ങ്…. പിന്നെ ആലോചിക്കാം…..”

    “ടീ പാറൂട്ട്യേ അന്റെ പെരേല് എന്താ ഇത്ര തണുപ്പ്. ഇയ്യ് ഇങ്ങട്ട് കട്ടിന്മേലേക്ക് കേറിക്കെടക്ക്……….”

    “പിന്നെ പിന്നെയ് ഈ പട്ടാപകലല്ലേ ങ്ങടെ കൂടെ കെടക്കണ്……..?”
    “ഓളെ വര്‍ത്തമാനം കേട്ടാ തോന്നും ഇത് വരെ എന്റെ കൂടെ കെടന്നിട്ടില്ലെന്ന്…….”

    ReplyDelete
  2. ചെങ്ങായിന്റേയും പാറുക്കുട്ടിയുടെയും ചങ്ങാത്തം രസിച്ചു. രസികന്മാർ തന്നെ അവർ. നന്നായെഴുതി.

    ReplyDelete
  3. പാറുക്കുട്ടി കൂടെയുണ്ടോ ഇപ്പഴും

    ReplyDelete
  4. നന്നായിരിക്കുന്നു. പാറുക്കുട്ടിമാരും പ്രകൃതിദത്തമായ തണുപ്പുള്ള പെരകളും ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലത്ത് ഇത്തരം എഴുത്തൂകള്‍ സുഖകരമാണ്.

    ReplyDelete
  5. ഹലോ കുസുമം

    പാറുകുട്ടിയെ പറ്റി ചോദിച്ചതില്‍ സന്തോഷം. അതൊക്കെ രഹസ്യമല്ലേ? നേരില്‍ കാണുമ്പോള്‍ പറയാം.

    എന്റെ എഴുത്തുപുരയില്‍ രണ്ട് പാറുകുട്ടിയുണ്ട്. “എന്റെ പാറുകുട്ടീ” എന്ന നോവലിലെ പാറുകുട്ടി വേറെ ഒരു കഥാപാത്രം, ഈ കഥയിലെ മറ്റൊരു പാറുകുട്ടി.

    ഈ കൊച്ചുകഥ അധികമാരും വായിക്കുമെന്ന് കരുതിയില്ല.
    തുടര്‍ന്നെഴുതാറില്ല ഞാന്‍ ചിലപ്പോള്‍ ഇത് വേണമെങ്കില്‍ തുടര്‍ന്നെഴുതാം, this can be turned out to a real nostlagic feelings.

    എനിക്ക് കൈ കാലുകളില്‍ വാതം ആണ്.അതിനാല്‍ വലിയ പോസ്റ്റുകള്‍ എഴുതാന്‍ പരസഹായം വേണ്ടിവരുമോ എന്ന ആശങ്കയിലാണ്.
    എന്നെ സഹായിക്കാമോ?

    എന്നാല്‍ ദിവസത്തില്‍ രണ്ടില്‍ കൂടുതല്‍ പോസ്റ്റുകള്‍ എനിക്കെഴുതാവുന്നതാണ്.

    മുടങ്ങിക്കിടക്കുന്ന ആറില്‍ കൂടുതല്‍ നോവലുകള്‍ എന്റെ ബ്ലോഗില്‍ ഉണ്ട്. പണം കൊടുത്ത് ഒരു ആളെ വെക്കാന്‍ പറ്റില്ല. കാരണം എഴുത്തില്‍ നിന്ന് വരുമാനം ഒന്നും ഇല്ലല്ലോ?

    ReplyDelete
  6. ഈ ചങ്ങായി ആളിപ്പോളും കൊള്ളാമല്ലോ...
    രസായിട്ട് എഴുതിയിരിക്കുന്നൂ..കേട്ടൊ ജയേട്ടാ

    ReplyDelete
  7. പ്രകാശേട്ടാ തകര്‍ത്തു. ഈ പാറുക്കുട്ടിയെന്ന പേര് ഇത്ര ഇഷ്ടപ്പെടാന്‍ എന്താണു കാരണം ? മുട്ടത്ത് വര്‍ക്കിക്കും ഇങ്ങനെ ചില പേരുകള്‍ ഉണ്ടായിരുന്നു. തുടരൂ..

    ReplyDelete
  8. മനോഹരമായ ആവിഷ്ക്കാരം ...പ്രകാശേട്ടന്റെ തനതു ശൈലിയില്‍ ...
    ആശംസകള്‍ ..

    ReplyDelete
  9. എന്തൂട്ടാ യീ എഴ്തണേ!
    നല്ല ശേലായിണ്ട് ട്ടാ. നല്ല ചങ്ങായ്യ്യോള്..

    ങ്ങടെ എഴ്ത്ത് കേമായിണ്ട്..

    ReplyDelete
  10. പാറുകുട്ടിയും ചങ്ങാതിയും കൊള്ളാമല്ലോ ... :)

    ReplyDelete
  11. hello annvision

    പാറുകുട്ടീ എന്ന പേര് ഇത്ര ഇഷ്ടപ്പെടാന്‍ പല കാരണങ്ങള്‍ ഉണ്ട്. ഏറെക്കുറെ എന്റെ ബ്ലോഗ് മൊത്തം വായിച്ചാല്‍ അത് മനസ്സിലാകും.

    ഇന്നാള് ദുബായില്‍ നിന്ന് ജാസ്മിക്കുട്ടിയും ഏറെക്കുറെ ഇങ്ങനെ ഒരു പരാമര്‍ശം കൊടുത്തിരുന്നു.

    ഞാന്‍ ഈ പേര് പലപ്പോഴും ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും, അത് താനെ വന്ന് പോകുന്നു.

    ഞാന്‍ ഇന്ന് എഴുതിയ ഒരു പോസ്റ്റിലും അവളുടെ പേരുണ്ട്.

    ReplyDelete
  12. വായിച്ചപ്പോള്‍ മനസ്സില്‍ പാറുക്കുട്ടിയെയും ചങ്ങാതിയേയും കണ്ടു..ഒഴിവാക്കാന്‍ ശ്രമിക്കുമ്പോളും കടന്നു വരുന്ന പേരുകാരി.എന്താ പറയുക
    ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചു ഉത്തരം മുട്ടിക്കുന്നില്ല

    ReplyDelete
  13. വായിച്ചപ്പോള്‍ മനസ്സില്‍ പാറുക്കുട്ടിയെയും ചങ്ങാതിയേയും കണ്ടു..ഒഴിവാക്കാന്‍ ശ്രമിക്കുമ്പോളും കടന്നു വരുന്ന പേരുകാരി.എന്താ പറയുക
    ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചു ഉത്തരം മുട്ടിക്കുന്നില്ല

    ReplyDelete
  14. ശ്രീദേവീ

    ചോദ്യങ്ങള്‍ ചോദിച്ചോളൂ... അതിലെന്താ പ്രശ്നം.
    പാറൂട്ടിക്കഥകള്‍ - 2. വായിക്കൂ... ഒന്നാം ഭാഗമാണ് ശ്രീജ വായിച്ചത്. ഞാനത് എഴുതുമ്പോള്‍ ഭാഗം 2 എഴുതുന്ന കാര്യം എനിക്ക് തന്നെ ഓര്‍മ്മയുണ്ടായിരുന്നില്ല.
    ഇപ്പോള്‍ ഭാഗം 3 പണിപ്പുരയിലാണ്. നാളെ തൊട്ട് 2 ദിവസം യാത്രയിലാണ്, സൌകര്യം കിട്ടിയാല്‍ എഴുതും. മനസ്സില്‍ കതിരുകള്‍ വിരിഞ്ഞു.
    \
    ഇനി അത് അടിച്ചുനിരത്തണം. ഇംഗ്ലീഷുപോലെ എളുപ്പമില്ലല്ലോ മലയാളം പ്രോസസ്സിങ്ങ്. അവിടെ പണിയധികം ഇല്ലെങ്കീല്‍ എന്നെ സഹായിക്കാമോ വേഡ് പ്രോസസ്സിങ്ങിന്. വിത്തൌട്ട് എനി പ്രതിഫലം.

    ReplyDelete
  15. എന്തില്‍ തുടങ്ങിയാലും അത് അവസാനം ചെന്നെത്തുക പരുകുട്ടിയില്‍ തന്നെ, എന്താ പരുകുട്ടി വല്ല കൈവിഷവും തന്നിട്ടുണ്ടോ.

    ReplyDelete
  16. കുട്ടന്‍ ചേട്ടായി പറഞ്ഞതില്‍ ആ കാര്യം ഉണ്ടോ എന്ന് തന്നെയാണ് എനിക്കും തോന്നുന്നത്.

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.