Monday, June 27, 2011

ആനക്കാര്യം







എന്നോട് ആനകളെപ്പറ്റി എന്തെങ്കിലും എഴുതണമെന്ന് എന്റെ സുഹൃത്തായ
ഒരു ബ്ലോഗര്‍ എസ് കുമാര്‍ പറഞ്ഞിരുന്നു. ഞാനത് ഒരിക്കല്‍
മറന്നു. വാസ്തവത്തില്‍ ആനകളെപ്പറ്റി ആധികാരിക
മായി പറയാന്‍ എനിക്കറിയില്ല. ആനകളെ സ്നേഹമില്ലാത്തവര്‍ ചുരുക്കം, പ്രത്യേകിച്ച് തൃശ്ശൂര്‍ക്കാരായ മലയാളികള്‍..

ആറാം തമ്പുരാനെന്ന വിശേഷനാമ
ത്താല്‍ അറിയപ്പെട്ടിരുന്ന അറിവിന്റെ തമ്പുരാനായ മണ്മറഞ്ഞ ശ്രീ പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാടിനെ കാണാനും ചങ്ങാത്തം കൂടാനും ഈ എളിയവന്‍ ഭാഗ്യം ഉണ്ടായിട്ടുണ്ട്.

അദ്ദേഹം പ്രശസ്തനായ ഒരു ആന ചികിത്സകനും, ആയുര്‍വ്വേദാചാര്യനും, കേരളീയ കളരി അഭ്യാസിയും എന്തിന് പറേ
ണു അദ്ദേഹത്തിന് അറിയാത്തതൊന്നും ഉണ്ടായിരുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. എനിക്ക് ഒരിക്കല്‍ ഒരു മാറാവ്യാധി വന്നിട്ട് എന്നെ അദ്ദേഹം ചികിത്സിച്ച് ഭേദമാക്കിയത് ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

ഷൊര്‍ണൂരിലെ ആയുര്‍വ്വേദ സമാജം ആശുപത്രിയില്‍ അദ്ദേഹ

ത്തിന്റെ സാമീപ്യം ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ ചാലിശ്ശേരിക്കടുത്ത പെരിങ്ങോ
ടുള്ള അദ്ദേഹത്തിന്റെ മനയിലാണ് ചികിത്സക്ക് പോകാറ്.

പൂമുള്ളി മനയുടെ ചില ഭാഗങ്ങള്‍ പൊ
ളിച്ചപ്പോള്‍ എന്റെ സഹോദരനായ വി. കെ. ശ്രീരാ‍മന്‍ [സിനിമാ നടനും
ടിവി
അവതാരകനും] ഒരു ഔട്ട് ഹൌസ് പണിയാനുള്ള മരങ്ങളും, കല്ലും ഇഷ്ടികയും മറ്റു സാമഗ്രികളും കൊടുത്തിരുന്നു. ഞാന് തറവാട്ടില്‍ പോയാല്‍ ആ

ഔട്ട് ഹൌസിലാണ് താമസം.

ഞാന്‍ ആനകളെ എവിടെ കണ്ടാലും ഫോട്ടോ എടുക്കും. അവരുടെ കൈ കാലുകളും മസ്തകങ്ങളും, കണയും, പാദങ്ങളും, നഖവും, കൊമ്പും ചെവിയും എല്ലാം കണ്ട് ആസ്വദിക്കും.
പോരായ്മകള്‍ എന്തൊക്കെ ഉണ്ടെന്നും മറ്റും മനസ്സില്‍ സൂക്ഷിക്കും. അപൂര്‍വ്വം ചില പാപ്പാന്മാരോട് അവരുടെ പ്രായത്തെക്കുറിച്ചും ഉടമസ്ഥരെക്കുറിച്ചും ചോദിച്ച് മനസ്സിലാക്കും.
ഞാന് പണ്ട് പൂരത്തിന് ആനപ്പു
റത്ത് കയറുമായിരുന്നു. അന്നെനിക്ക് ഒരു ആനപ്പാപ്പാനാകണമെന്ന കലശലായ മോഹമുണ്ടായിരുന്നു. 

ആനകളെപ്പറ്റി ചില തമാശകളും അന്ന് എനിക്കറിയാമായിരുന്നു. പക്ഷെ അത് ഇവിടെ വിളമ്പാന്‍ പറ്റില്ല.!!!

പണ്ട് കുട്ടന്‍ നായരോട്  പറഞ്ഞപ്പോള്‍ പൂരപ്പറമ്പീന്ന് ആ‍നയെ തല്ലണ കാരവടി കൊണ്ട് എനിക്ക് രണ്ട് പെട തന്നത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു.


ഞാന്‍ പ്രസിഡണ്ടും ഇപ്പോള്‍ രക്ഷാധികാരിയും ആയ തൃശ്ശൂര്‍ അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തിലും കര്‍ക്കിടക മാസത്തില്‍ ആനയൂട്ട് നടത്താന്നാഥക്ഷേത്രത്തിലെ ആനയൂട്ട് മുടങ്ങാതെ കാണാറുണ്ട്. പിന്നെ പൂരവും. എന്റെ കയ്യിലുള്ള ഫോ‍ട്ടോകള്‍ ചിലത് ഇവിടെ പ്രദര്‍ശിപ്പിക്കാം. എന്റെ ഒരു ബ്ലോഗ് ഹെഡ്ഡറ് ആയും ഞാന്‍ ഒരു ആനയെ ഉപയോഗിച്ചു 

അതിന്റെ ലിങ്ക് ഇവിടെ പ്രസിദ്ധപ്പെടുത്താം.

ആനയുടെ തുമ്പിക്കൈ നിലത്ത് ഇഴഞ്ഞ് നീങ്ങണം തുടങ്ങിയ മറ്റു സവിശേഷതകള്‍ ഞാന്‍ ഓര്‍ത്ത് തമ്പുരാന്‍ പറഞ്ഞതനുസരിച്ച് രണ്ടാം ഭാഗത്തില്‍ എഴുതാം.


ആറാം തമ്പുരാന്റെ ഛായാചിത്രം ചേര്‍ക്കുവാന്‍ കഴിഞ്ഞിട്ടില്ല. കുന്നംകുളം ചെറുവത്താനിയില്‍ ഇപ്പോള്‍ എന്റെ തറവാട്ടിലുള്ള സഹോദരന്‍ ശ്രീരാമന്റെ മകന്‍ കിട്ടനോട് എടുത്ത് വെക്കാന്‍ പറഞ്ഞിട്ടുണ്ട്. താമസിയാതെ ചേര്‍ക്കാം.
ഇത്രയും പറഞ്ഞ് ആനവിശേഷം തല്‍ക്കാലം ഇവിടെ അവസാനിപ്പിക്കാം.
++

10 comments:

  1. ആനപുരാണം കെങ്കേമം. ബ്ലോഗു ഏതാണ് ശേരിയാക്കെണ്ടതെന്നു പറഞ്ഞാ മതി നമുക്ക് ശേരിയാക്കം .

    ReplyDelete
  2. ആറാം തമ്പുരാനെന്ന വിശേഷനാമത്താല് അറിയപ്പെട്ടിരുന്ന അറിവിന്റെ തമ്പുരാനായ മണ്മറഞ്ഞ ശ്രീ പൂമുള്ളി നീലകണ്ഠന് നമ്പൂതിരിപ്പാടിനെ കാണാനും ചങ്ങാത്തം കൂടാനും ഈ എളിയവന് ഭാഗ്യം ഉണ്ടായിട്ടുണ്ട്.

    അദ്ദേഹം പ്രശസ്തനായ ഒരു ആന ചികിത്സകനും, ആയുര്‍വ്വേദാചാര്യനും, കേരളീയ കളരി അഭ്യാസിയും എന്തിന് പറേണു അദ്ദേഹത്തിന് അറിയാത്തതൊന്നും ഉണ്ടായിരുന്നില്ല എന്നാണ് ഞാന് മനസ്സിലാക്കിയിരിക്കുന്നത്. എനിക്ക് ഒരിക്കല് ഒരു മാറാവ്യാധി വന്നിട്ട് എന്നെ അദ്ദേഹം ചികിത്സിച്ച് ഭേദമാക്കിയത് ഞാന് ഈ അവസരത്തില് ഓര്‍ക്കുന്നു.

    ReplyDelete
  3. കൊള്ളാം.നന്നായിട്ടുണ്ട്!

    ReplyDelete
  4. നന്നായിട്ടുണ്ട് പ്രകാശേട്ടാ ...

    ReplyDelete
  5. എഴുതിയതിലൊക്കെയുണ്ട് ഒരു ജേപീ ട്ച്ച്.
    സ്വന്തം കൈയൊപ്പ് പതിച്ച രചനകൾ.ആറാം തമ്പുരാനെ പരാമർശിക്കാതെ മാതംഗപുരാണം അപൂർണം.

    ReplyDelete
  6. പ്രകാശേട്ടാ,
    ആനയെക്കുറിച്ചു എഴുതാന്‍ തുടങ്ങിയത് നന്നായി. ആനപ്പാപ്പാന്റെ glamorous അല്ലാത്ത ഒരു വശം കൂടി ഉണ്ട്. അതറിയണമെങ്കില്‍ ഇതൊന്നു
    വായിച്ചു നോക്കു....

    ReplyDelete
  7. ആന പുരാണം വായിച്ചു കുറെ അറിയാന്‍ കഴിഞ്ഞു ആശംസകള്‍..

    ReplyDelete
  8. പൂമുള്ളി പെരുമയെ നേരിട്ടു പരിചയം ഇല്ല.
    അദ്ദേഹത്തിന്റെ ഒരു ശിഷ്യന്റെ കൂടെ -- കോയമ്പത്തൂര്‍ ആയുര്‍വേദ കോളേജില്‍ ഉണ്ടായിരുന്ന ശ്രി വാസുദേവന്‍--അടുത്തിടപഴകാന്‍ കുറച്ചു നാള്‍ അവസരം ഉണ്ടായിട്ടുണ്ട്‌.

    യോഗാഭ്യാസം പഠിപ്പിക്കുന്ന അദ്ദേഹം കുട്ടികള്‍ക്ക്‌ ചരകസംഹിത വ്യാഖ്യാനിച്ചു കൊടുക്കുന്നത്‌ പലതവണ കേള്‍ക്കാന്‍ ഇരുന്നിട്ടുണ്ട്‌.

    കലാലയവിദ്യാഭ്യാസത്തില്‍ ഉയര്‍ന്ന നിലയില്‍ പഠിച്ചിട്ടും ഗുരുകുലസമ്പ്രദായത്തില്‍ അദ്ദേഹം പഠിച്ചതു കേള്‍ക്കാന്‍ ഒരു പ്രത്യേക സുഖം അയിരുന്നു.

    ഗുരു എന്നു കേള്‍ക്കുമ്പോള്‍ ചൊറിയുന്ന ചിലരുണ്ട്‌. അവര്‍ കേള്‍ക്കണ്ടാ :)

    ReplyDelete
  9. അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ആനയെ കാണാന്‍ ശരിക്കും ഒരു ആന ചന്തം തന്നയാണ്.

    അങ്ങിനെയെങ്കില്‍ എനിക്കിഷ്ടം മംഗലാംകുന്ന് ഗണപതിയും.

    ReplyDelete
  10. dear mottamanoj

    എനിക്ക് ആനകളുടെ പേരായി ഗുരുവായൂര്‍ കേശവനെ മാത്രമേ അറിയൂ...

    ഇവിടെ തിരുവമ്പാടിയിലും പാറമേക്കാവിലും വടക്കുന്നാഥനിലും ഒക്കെയുള്ള ആനകളെ ഞാന്‍ മിക്കദിവസവും തൊഴാന്‍ പോകുമ്പോള്‍ കാണാറുണ്ടെങ്കിലും ആരുടേയും പേരുചോദിക്കാറില്ല.

    അതിനാല്‍ താങ്കള്‍ പറഞ്ഞ ആനയെ എനിക്കോര്‍മ്മ വരുന്നില്ല. എന്റെ കൈവശം ആനകളുടെ കുറച്ചധികം ഫോട്ടോ ഉണ്ട്.

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.