കേരളം എവിടേക്ക് - ഭാഗം 1
ഇന്നെലെ ഞാന്‍ ലയണ്‍സ് ക്ലബ്ബിന്റെ [Lions Clubs International Dist 324E2] ഒരു സെമിനാറില്‍ പങ്കെടുക്കുകയുണ്ടായി. “waste management” ആയിരുന്നു വിഷയം.
ഞാന്‍ ഒരു ലയണ്‍സ് ക്ലബ്ബ് അംഗമാണ് 1994 മുതല്‍. സജീവമായി ഈ രംഗത്ത് പ്രവര്‍ത്തിച്ച് വരുന്നു. മലപ്പുറം തൃശ്ശൂര്‍ പാലക്കാട് എന്നീ റവന്യു ജില്ലകളിലെ ഏതാണ്ട് 8000 മെംബര്‍മാര്‍ ഈ സംഘടനയില്‍ ഉണ്ട്.
ലോകമെമ്പാടും ശാഖകളുള്ള ഈ പസ്ഥാനത്തിന്റെ പ്രധാന മോട്ടോ അന്ധത നിവാരണം ആണ്. പാവപ്പെട്ടവന് സൌജന്യ തിമിര ശസ്ത്രക്രിയ ചെയ്ത് കൊടുക്കുന്നു. കൂടാതെ പല ജീവകാരുണ്യപ്രവര്‍ത്തനങ്ങളും. ഹൃദയ ശസ്ത്രകിയ, ഡയാലിസിസ്, ആര്‍ട്ടിഫിഷ്യല്‍ ലിമ്പ്, വീടില്ലാത്തവന് വീട്, കുട്ടികളുടെ നേത്രസംരക്ഷണം തുടങ്ങിയ വിവിധ തരം കര്‍മ്മ പദ്ധതികളിലൂടെ എല്ലാവര്‍ക്കും ലയണ്‍സ് ക്ലബ്ബിനെ കുറിച്ച് അറിയാം.
ഇത് കൂടാതെ പല ബോധവല്‍ക്കരണ പരിപാടികളും ലയണ്‍സ് ക്ലബ്ബ് നടത്തി വരുന്നു. അതിന്റെ ഭാഗമായി ആയിരുന്നു ഇന്നെലെത്തെ സെമിനാര്‍. ലയണ്‍ പോള്‍സണ്‍ ചിറയത്തിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച യോഗം ബഹുമാന്യ MP ശ്രീ. പി. സി. ചാക്കോ ഉല്‍ഘാടനം ചെയ്തു.
“പ്രകൃതി സൌഹൃദ സ്വയം പര്യാപ്ത അവശിഷ്ട സംസ്ക്കരണവും ജൈവ കൃഷിയും“ എന്ന വിഷയത്തെ കുറിച്ച് ശ്രീ. ജോസ് ജോസഫ് മൂഞ്ഞേലി സംസാരിച്ചു. ഈ പരിപാടിയിലൂടെ ഒരു ബോധവല്‍ക്കരണം നടത്താന്‍ അദ്ദേഹത്തിന്നായി.
വളരെ ദീഘമായ ഒരു വിഷയത്തെ ചുരുങ്ങിയ വാക്കുകളില്‍ ഇവിടെ അവതരിപ്പിക്കാം. അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെയും ലഘുലേഖകളിലൂടെയും ലഭിച്ച അറിവിന്റെ പശ്ചാത്തലത്തില്‍.
പകര്‍ച്ച വ്യാധികളില് നിന്ന് മനുഷ്യനും ജീവജാലങ്ങളും പരിസ്ഥിതിയും മോചിതരാകാന് മലിനീകരണം തടഞ്ഞ് പൈതൃകമായി നമുക്ക് ലഭിച്ച ശുചിത്വപരിപാലന സംസ്കാരത്തിലേക്ക് നാം തിരിച്ച് പോകേണ്ടിയിരിക്കുന്നു.
ആധുനിക നാഗരിക ജീവിത സാഹചര്യങ്ങളില് നമ്മുടെ സംസ്കാരത്തിനേറ്റ മൂല്യച്ച്യുതിയില് ജീവന്റെ നിലനില്പിന്നുതന്നെ ചോദ്യം ചെയ്യുന്നവിധം പഞ്ചഭൂത മലിനീകരണം സംഭവിച്ച് കൊണ്ടിരിക്കുന്നു. മടിയനായ മനുഷ്യന്റെ സൃഷ്ടിയാണ് മലിനീകരണം എന്നുള്ളതിന് തെളിവാണ് മനുഷ്യന് കടന്നുചെല്ലാത്ത വന് കാടുകളിലെ പ്രകൃതിസൌഹൃദ ആവാസ വ്യവസ്ഥ.
ജന്മാവകാശമായ ദാഹജലത്തിന് വഴിയോര കിണറുകളെ വരെ ആശ്രയിച്ചിരുന്നവരുടെ പിന് തലമുറക്കാരായ നാം ഇന്ന് പാലിനേക്കാള്‍ വില നല്‍കി ദാഹജലം വാങ്ങേണ്ടി വരുന്ന അവസ്ഥ നില നില്‍ക്കുന്നു.
മലിനീകരണ പ്രക്രിയ ഈ വിധം തുടര്‍ന്നാല്‍ പ്രാണവായുവിന് ഓക്സിജന്‍ പാര്‍ലറുകളെ ആശ്രയിച്ചും പ്രാണവായു നിറച്ച ഗ്യാസ് കുറ്റി കയ്യില്‍ കരുതിയും പെട്രോള്‍ പമ്പുകള്‍ കണക്കെ ഓക്സിജന്‍ നിറക്കുന്ന കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കാലം വിദൂരമല്ല.
ലോകത്തിലെ പ്രമുഖരായ മൂന്ന് ശാസ്ത്ര്ജ്ഞരില്‍ ഒരാളും ഭാരതത്തിന്റെ അഭിമാനവുമായ ഡോ. എ.പി.ജെ അബ്ദുള്‍ കലാം തന്റെ വെബ്സൈറ്റിലൂടെ ഭാരത സംസ്കാരത്തെപ്പറ്റിയും നാം അനുഭവിച്ച് കൊണ്ടിരിക്കുന്ന അമിത സ്വാതന്ത്ര്യം ദുര്‍വിനിയോഗം ചെയ്യുന്നതിന്റെ ദൂഷ്യഫലങ്ങളിലൊന്നായ മലിനീകരണം മൂലം രണ്ടായിരത്തി എഴുപത് ആകുമ്പോഴേക്കും സംഭവിക്കാന്‍ പോകുന്ന വിപത്തിനെ പറ്റിയും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
[തുടരും]
പകര്‍ച്ച വ്യാധികളില് നിന്ന് മനുഷ്യനും ജീവജാലങ്ങളും പരിസ്ഥിതിയും മോചിതരാകാന് മലിനീകരണം തടഞ്ഞ് പൈതൃകമായി നമുക്ക് ലഭിച്ച ശുചിത്വപരിപാലന സംസ്കാരത്തിലേക്ക് നാം തിരിച്ച് പോകേണ്ടിയിരിക്കുന്നു.
ReplyDeleteആധുനിക നാഗരിക ജീവിത സാഹചര്യങ്ങളില് നമ്മുടെ സംസ്കാരത്തിനേറ്റ മൂല്യച്ച്യുതിയില് ജീവന്റെ നിലനില്പിന്നുതന്നെ ചോദ്യം ചെയ്യുന്നവിധം പഞ്ചഭൂത മലിനീകരണം സംഭവിച്ച് കൊണ്ടിരിക്കുന്നു.
മടിയനായ മനുഷ്യന്റെ സൃഷ്ടിയാണ് മലിനീകരണം എന്നുള്ളതിന് തെളിവാണ് മനുഷ്യന് കടന്നുചെല്ലാത്ത വന് കാടുകളിലെ പ്രകൃതിസൌഹൃദ ആവാസ വ്യവസ്ഥ.
>മടിയനായ മനുഷ്യന്റെ സൃഷ്ടിയാണ് മലിനീകരണം<
ReplyDeleteSomehow Agreed
mashe
ReplyDeleteashamsakal................
raihan7.blogspot.com