എന്റെ പ്രിയ സുഹൃത്ത് ദിനേശന്റെ ഫേസ് ബുക്ക് മെസ്സേജ് കണ്ടപ്പോള്‍ ഞാന്‍ ഇപ്രകാരം എഴുതി....
“ശരിക്കും ഉള്ളതാണോ? ഞാന്‍ ബോംബെയില്‍ നിന്നാണ് അവസാനം ഡബ്ബിള്‍ ഡക്കറില്‍ കയറിയിട്ടുള്ളത്. എന്റെ ബാല്യത്തില്‍ സിലോണിലെ കൊളംബോയിലെ ഇത്തരം ബസ്സ് യാത്ര എനിക്കൊരു പുതിയ അനുഭവമായിരുന്നു. അവിടെ ട്രാമും ഉണ്ടായിരുന്നു. ഡബ്ബിള്‍ ഡക്കര്‍ ബസ്സില്‍ കേറണമെങ്കില്‍ അച്ചന്‍ കാണാതെ പോകണം. ഞാനൊരു അനുഭവകഥയായി ബ്ലോഗിലെഴുതാം. എന്റെ ഓര്‍മ്മകളെ ഉണര്‍ത്തിയ ദിനേശന് അഭിനന്ദനങ്ങള്‍.“
എന്റെ ബാല്യകാലം സിലോണിലെ കൊളംബോയിലായിരുന്നു. ഒരു പാട് ഓര്‍മ്മകള്‍ ആ മ്ഹാനഗരത്തിനെ കുറിച്ചുണ്ട് എനിക്ക്. എന്റെ പിതാവ് ബുഹാരി ഗ്രൂപ്പ് ഓഫ് ഹോട്ടലുകളുടെ ജനറല്‍ മേനേജര്‍ ആയിരുന്നു. ഭാരതത്തിലും, സിലോണിലും [ഇപ്പോഴത്തെ ശ്രീലങ്ക] യൂറോപ്പിലും പ്ന്തലിച്ചുകിടന്നിരുന്ന് ശൃംഗലയായിരുന്നെന്ന് അച്ചന്‍ പറയാറുണ്ട്.
പ്രധാന ഹോട്ടല്‍ കൊളമ്പോയിലെ മറദാന റയില്‍ വേ സ്റ്റേഷന്റെ മുന്നിലായിരുന്നു. രണ്ട് നിലകളുള്ള റെസ്റ്റോറന്റ് ആയിരുന്നു. മുകളിലെത്തെ നില ലക്ഷ്വറി ക്ലാസ്സും താഴത്തെ നില എക്കോണമിയും ആയിരുന്നു.
മുകളില്‍ ഒരു ചായക്ക് 20 രൂപയാണെങ്കില്‍ താഴെ 5 രൂപ എന്ന തോതിലായിരുന്നു മെനു. ലോകമെമ്പാടും അന്ന് ബുഹാരി ബിരിയാണി പ്രസിദ്ധമായിരുന്നു.
ഞങ്ങള്‍ അന്ന് താമസിച്ചിരുന്നു കൊളമ്പോയിലെ പോഷ് റസിഡന്‍ഷ്യല്‍ ഏരിയ ആയിരുന്ന മൌണ്ട് പ്ലസ്ന്റിലായിരുന്നു. തുടക്കത്തില്‍ പേരക്കുട്ടികളില്ലാത്ത ഒരു അപ്പൂപ്പന്റെ കൂടെ ആയിരുന്നു എന്നാണെന്റെ ഓര്‍മ്മ.
എന്റെ ഓര്‍മ്മകളെ എത്ര വര്‍ഷം പുറകോട്ടോടിക്കാമെന്ന് നോക്കട്ടെ. എനിക്കിപ്പോള്‍ വയസ്സ് 64. അഞ്ചുവയസ്സിലെ നിമിഷങ്ങള്‍ ഓര്‍മ്മ വരുന്നു. അന്ന് ഞങ്ങള്‍ താമസിച്ചിരുന്ന വീട്ടിലെ അപ്പൂപ്പന് രണ്ടോ മൂന്നോ പെണ്‍കുട്ടികളായിരുന്നു. അതില്‍ താരമ്മ ചേച്ചിയെ മാത്രം ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. വിവാഹിതരായ ഒരു പെണ്‍കുട്ടികള്‍ക്കും മക്കളില്ലാത്തതിനാല്‍ എന്നെ അവര്‍ക്ക് വലിയ ഇഷ്ടമായിരുന്നു. എന്റെ പെറ്റ് നെയിം ഉണ്ണി. അവര്‍ എല്ലാവരും എന്നെ ഉണ്ണി എന്നാണ് വിളിച്ചിരുന്നത്.
അപ്പൂപ്പന്റെ പേര് ഒട്ടും ഓര്‍മ്മ വരുന്നില്ല. മൌണ്ട് പ്ലസന്റ് കോളനിയില്‍ ഉള്ള വില്ലകള്‍ മുഖാമുഖം ആയിരുന്നു. എല്ലാം 2 നിലകള്‍ ഉള്ളത്. ഞങ്ങളുടെ വീട്ടുമുറ്റത്ത് കനകാംബരവും പസിഴമല്ലിയും ധാരാളം വിരിഞ്ഞ് കിടന്നിരുന്നു എപ്പോഴും.
അപ്പൂപ്പന്റെ ഓഫീസ് മെയിന്‍ റോഡിന്റെ വക്കിലായിരുന്നു. അപ്പൂപ്പന് 10 മണിക്ക് വീട്ടില്‍ നിന്ന് ആപ്പിള്‍ ജ്യൂസ് കൊണ്ട് പോകും. ഒരു ദിവസം ഞാന്‍ ശാഠ്യം പിടിച്ചത്രെ..? “ ഉണ്ണി കൊണ്ട് പോയിക്കൊടുത്തോളാം അപ്പൂപ്പന് ജ്യൂസ്...” ഉണ്ണിയുടെ ആവശ്യം പരിഗണിക്കാതായപ്പ്ലോള്‍ ഉണ്ണി കരഞ്ഞുപൊളിച്ചു. അവസാനം ആപ്പിള്‍ ജ്യൂസ് ഒരു ഭരണിയിലാക്കി ഉണ്ണിയുടെ ട്രൈ സൈക്കിളിന്റെ പുറകില്‍ കെട്ടി വെച്ചു. താരമ്മ ചേച്ചി കുമ്പിട്ട് സൈക്കിള്‍ ഉന്തിത്തള്ളി ഓഫീസിലേക്ക് ജ്യൂസ് എത്തിച്ച ക്ഥ ഞാന്‍ ഈ അവസരത്ത്ല് ഓര്‍ക്കുന്നു.
“ഉണ്ണി മഹാ ശാഠ്യക്കാരനും വികൃതിയുമായിരുന്നത്രേ..?”
എന്റെ അച്ചന് അന്ന് ഒരു ഓസ്റ്റിന്‍ കേംബ്രിഡ്ജ് വേനും, ഒരു പ്ലിമത്ത് കാറും ഉണ്ടായിരുന്നു. ഈവനിങ്ങില്‍ ഞങ്ങളെ ആ പ്ലിമത്ത് കാറില്‍ സവാരിക്ക് കൊണ്ട് പോകും. അതിലെ മ്യൂസിക്ക് ഹോണ്‍ എനിക്ക് ഹരമായിരുന്നു. ഞാനത് എപ്പോഴും അടിച്ചുകൊണ്ടിരിക്കും.
[കൂടുതല്‍ വിശേഷങ്ങള്‍ തുടര്‍ന്നെഴുതാം]
ശരിക്കും ഉള്ളതാണോ? ഞാന്‍ ബോംബെയില്‍ നിന്നാണ് അവസാനം ഡബ്ബിള്‍ ഡക്കറില്‍ കയറിയിട്ടുള്ളത്.
ReplyDeleteഎന്റെ ബാല്യത്തില്‍ സിലോണിലെ കൊളംബോയിലെ ഇത്തരം ബസ്സ് യാത്ര എനിക്കൊരു പുതിയ അനുഭവമായിരുന്നു. അവിടെ ട്രാമും ഉണ്ടായിരുന്നു. ഡബ്ബിള്‍ ഡക്കര്‍ ബസ്സില്‍ കേറണമെങ്കില്‍ അച്ചന്‍ കാണാതെ പോകണം. ഞാനൊരു അനുഭവകഥയായി ബ്ലോഗിലെഴുതാം. എന്റെ ഓര്‍മ്മകളെ ഉണര്‍ത്തിയ ദിനേശന് അഭിനന്ദനങ്ങള്‍.
ഡബിള്‍ ഡെക്കര്‍ പണ്ട് തിരുവനന്തപുരത്തും ഡെല്‍ഹിയിലും ഒക്കെ ഉണ്ടായിരുന്നല്ലൊ. ലക്ഷറി ആയിരുന്നില്ല എന്നു മാത്രം
ReplyDeleteഇനി ഉണ്ണിയേട്ടൻ കഥകൾ എന്ന ഒരു പരമ്പരക്ക് തുടക്കം കുറിച്ചോളു ജയേട്ടാാാ
ReplyDelete