Monday, June 25, 2012

തിരുവാതിര ഞാറ്റുവേല


ജൂണ്‍  ഇരുപത്തിഒന്ന്  കാലത്ത്  ഒന്‍പതേമുക്കാലിന് തിരുവാതിര ഞാ‍റ്റുവേല തുടങ്ങിയെന്ന് പറയുന്നു. ഇപ്പോള്‍  തിരുവാതിര ഞാറ്റുവേല എന്നൊക്കെ ഒരു പറച്ചിലില്‍ ഒതുക്കിയിരിക്കുന്നു.  ഇപ്പോഴത്തെ കാലാവസ്ഥ - പരിസ്ഥിതിയില്‍ വന്ന മാറ്റങ്ങളാല്‍  പണ്ടത്തെ കണക്കുകളൊന്നും ഇന്ന് ഫലിക്കുന്നില്ല.

പണ്ടൊക്കെ അപ്പൂപ്പന്മാര്‍ക്കറിയാം പുഞ്ചപ്പണിക്കുള്ള  വിത്ത്  കുതിര്‍ത്തുവെക്കാനും  കണ്ടം ഉഴുതുമറിക്കാനെല്ലാം അഡ്വാന്‍സായി. ഞാന്‍ എന്റെ ചെറുപ്പത്തില്‍ കാണുമായിരുന്നു എന്റെ അമ്മയുടെ അച്ചന്‍  വൈകിട്ട്  എല്ലാവരും ആഹാരം  കഴിഞ്ഞാല്‍  ഒരു  ദിവസം കയ്യാലപ്പുരയില്‍ വാല്യക്കാരുമൊത്ത്  നെല്‍ വിത്ത്  കൂമ്പാരമാക്കി  വെള്ളം നനച്ച്  മൂടിവെക്കുന്നത് കാ‍ണാം. 

വിത്ത് മുളക്കുന്ന ദിവസം കാലത്ത്  പെരുമഴയും കാണും. ഞാന്‍ ചെറുപ്പത്തില്‍  ഇതെല്ലാം കണ്ട്  ആശ്ചര്യപ്പെടാറുണ്ട്.

ഇപ്പോള്‍ തിരുവാതിര ഞാറ്റുവേല എന്ന വാക്ക്  വെറും പ്രഹസനം മാത്രം. എല്ലാം നാം വരുത്തിവെച്ചത് തന്നെ. പരിസ്ഥിതിക്ക് വന്ന പരുക്ക്!!!

2 comments:

  1. പണ്ടൊക്കെ അപ്പൂപ്പന്മാര്‍ക്കറിയാം പുഞ്ചപ്പണിക്കുള്ള വിത്ത് കുതിര്‍ത്തുവെക്കാനും കണ്ടം ഉഴുതുമറിക്കാനെല്ലാം അഡ്വാന്‍സായി.

    ReplyDelete
  2. പണ്ടത്തെ എല്ലാ ഞാറ്റുവേലകളും വളരെ ക്ലിപ്തമായി തന്നെ വന്നു പോയിരുന്നൂ...!

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.