Friday, August 3, 2012

വീണാജിയോട് പേശിയത്

വീണാജിയോട് പേശിയത് ഇങ്കൈ പോടമുടിയാത്. വേറെ എതാവത് ശൊല്ലലാം. ഞാന് കോയമ്പത്തൂര് പല തവണവന്നെങ്കിലും യാത്ര തികച്ചും ഡ്രൈ ആയിരുന്നു. വര്ത്തമാനം പറയാന്‍ ആരുമില്ല, കറങ്ങിനടക്കാന് ഇടമില്ല. എന്റെ വാസസ്ഥലത്ത് നല്ല ഒരു നല്ല ബാറുപോലുമില്ല, ഇനി അഥവാ വെള്ളമടി സ്ഥലം തേടി പോകണമെങ്കില് പണികുറേ ഉണ്ട്. ഇപ്പോള്‍ താമസിക്കുന്ന രാമനാഥപുരം പുലിയകുളത്ത് നിന്ന് ഒരു ബസ്സ് പിടിച്ച് അപ്പ് ടൌണില്‍ ഇറങ്ങണം. ടൌണ്‍ കൃത്യമായി പരിചയമില്ലെങ്കിലും ഏതാണ്ട് പോത്തീസ് പോലുള്ള വലിയ തിരക്കുള്ള തുണിക്കടയുടെ അടുത്ത് ഇറങ്ങി അങ്ങിനെ മാനവും മാളോരേയും നോക്കി നടക്കും..


കാഴ്ചകണ്ട് ഇങ്ങിനെ കറങ്ങിനടക്കാന്‍ രസമാണ് കൂട്ടിനൊരാളുണ്ടായിരുന്നെങ്കില്‍...>> കുട്ടിമാളു വലിയ പെണ്ണായാല്‍ അവളെ കൂട്ടാം. ഇപ്പോള്‍ തല്‍ക്കാലം ഒറ്റയാനായി ഊരുശുറ്റാം. അവിടെയും ഇവിടെയും നോക്കി, നല്ലൊരു ബാറ് കണ്ടെത്താന്‍ പ്റ്റിയില്ല രണ്ട് ചില്‍ഡ് ഫോസ്റ്റര്‍ അകത്താക്കാന്‍.....> അങ്ങിനെ നടന്ന് കൊണ്ടിരുന്നപ്പോള്‍ ഒരു വഴിപോക്കനോട് അന്വേഷിച്ചപ്പോള്‍ ഒരിടം കണ്ടു. എനിക്ക് ചിരി വന്നു. ഒരു ചിന്ന കുളിമുറി പോലെ ഒരു മുറി, വലിയ മുറ്റം, മുറ്റം നിറയെ മേശയും കസേരകളും, അവിടെ ഇരുന്ന് കുടിക്കാം.


വൃത്തിയും വെടിപ്പും ഉണ്ടെങ്കില്‍ അവിടെ ഇരിക്കാമായിരുന്നു. ബട്ട് ഇറ്റ് വാസ് എ ഡര്‍ട്ടി പ്ലേസ്.


[എന്റെ ലാപ്പ് കൂടെ കൊണ്ട് വന്നില്ല, ഉപയോഗിക്കുന്നത് സേതുലക്ഷ്മിയുടെ യന്ത്രം ആണ്. ഇതില്‍ മുഴുവന്‍ വൈറസ്. പിന്നീടെഴുതാം ബാക്കിയുള്ളത്]


3 comments:

  1. കാഴ്ചകണ്ട് ഇങ്ങിനെ കറങ്ങിനടക്കാന്‍ രസമാണ് കൂട്ടിനൊരാളുണ്ടായിരുന്നെങ്കില്‍....,കുട്ടിമാളു വലിയ പെണ്ണായാല്‍ അവളെ കൂട്ടാമായിരുന്നു

    ReplyDelete
  2. എന്താ ജെ പി സാറെ ഇത്. ഒന്നെഴുതിക്കഴിക്കാതെ വേറെ ഒന്നിനെ പിടിക്കുന്നത്. ഇത് ഒട്ടും ശരിയല്ല, എഴുത്തുകാരായ നമുക്ക് പറ്റിയതല്ല ഈ പണി.

    ReplyDelete
  3. എന്നാലും എന്താവും വീണാജിയോടു പേശിയത്....??? :)

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.