Friday, August 3, 2012

ഈ അകത്തളങ്ങളില്‍ ഞാന്‍ സജീവമായിരുന്നു


ഞാന്‍ ഈ അകത്തളങ്ങളില്‍ സജീവമായിരുന്നു പണ്ട് പണ്ട്... [1948-1958] ഫ്ലൊറും ഫര്‍ണീച്ചറുകളും അതേ പോലെ തോന്നുന്നു. പുറമേ നിന്ന് നോക്കുമ്പൊള്‍ ചില മാറ്റങ്ങ്ങ്ങള്‍ തോന്നുന്നു. കൊളംബോയിലെ മറദാന തീവണ്ടി ആപ്പീസിന്റെ മുന്നിലാണ് ഈ സ്ഥാപനം.

ഞാന്‍ ഡബ്ബിള്‍ ഡക്കര്‍ ബസ്സില്‍ കയറിയതും ട്രാമില്‍ സവാരി ചെയ്തതും, എലിഫിസ്റ്റണ്‍ തിയേറ്ററില്‍ വീരപാണ്ഡ്യകട്ടബൊമ്മന്‍ സിനിമ കണ്ടതും എന്റെ ഓര്‍മ്മയില്‍ വരുന്നു.

ബുഹാരി ബിരിയാണി പ്രസിദ്ധമാണ് കൊളംബൊയിലും മദിരാശിയിലും... ഇതിന്റെ കണ്ടുപിടുത്തം കൊളംബൊയിലെ ഹോട്ടല്‍ ഡി ബുഹാരിയില്‍ നിന്നായിരുന്നാണെന്നാണ് എന്റെ ഓര്‍മ്മ. ബുഹാരി കൃഷ്ണനെന്നും, ഗോള്‍ഫേസ് കൃഷ്ണനെന്നും എന്റെ അഛനെ വിളിച്ചിരുന്നു. ഈ രണ്ട് ഹോട്ടലുകളും ഒരിക്കല്‍ മേനേജ് ചെയ്തിരുന്നത് എന്റെ പിതാവാണ് എന്ന് പഴമക്കാര്‍ പറയുന്നു.

1 comment:

  1. ബുഹാരി ബിരിയാണി പ്രസിദ്ധമാണ് കൊളംബൊയിലും മദിരാശിയിലും... ഇതിന്റെ കണ്ടുപിടുത്തം കൊളംബൊയിലെ ഹോട്ടല്‍ ഡി ബുഹാരിയില്‍ നിന്നായിരുന്നാണെന്നാണ് എന്റെ ഓര്‍മ്മ. ബുഹാരി കൃഷ്ണനെന്നും, ഗോള്‍ഫേസ് കൃഷ്ണനെന്നും എന്റെ അഛനെ വിളിച്ചിരുന്നു. ഈ രണ്ട് ഹോട്ടലുകളും ഒരിക്കല്‍ മേനേജ് ചെയ്തിരുന്നത് എന്റെ പിതാവാണ് എന്ന് പഴമക്കാര്‍ പറയുന്നു.

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.