Tuesday, May 7, 2013

ഓര്‍മ്മകള്‍ ഫ്രം മസ്കത്ത് - ഒമാന്‍


ഈ പടം കാണുമ്പോള്‍ മനസ്സ് ഒരുപാട് വര്‍ഷം പിന്നിലോട്ട് പോകുകയാണ്. ഇത് മിനാ ക്വാബൂസ് കോര്‍ണിഷ് ഏരിയ ആണ്. മത്ര എന്ന സ്ഥലവും സുല്‍ത്താനേറ്റ് ഓഫ് ഒമാന്റെ തലസ്ഥാനമായ മസ്കത്തും ഈ കടല്‍ തീരത്ത്.
 
കോര്‍ണിഷില്‍ കൂടി ഏതാണ്ട് 2 കിലോമീറ്റര്‍ വണ്ടി ഓടിച്ചാല്‍ മസ്കത്ത് എത്തും. മസ്കത്തില്‍ കുന്നുകളും പഴയ കോട്ടകളും ആണ്‍.

കോര്‍ണിഷിന്റെ പറ്റി കുറച്ചും കൂടി പറയാം.. കോര്‍ണീഷിന്റെ തുടക്കത്തില്‍ ആണ്‍ മിനാ ക്വാബൂസ് എന്ന് പറയുന്ന ഷിപ്പ് യാര്‍ഡ് + സീ പോര്‍ട്ട്. എന്റെ മനസ്സ് എപ്പോഴും മീനാ ക്വാബൂസിലുള്ള ഫിഷ് മാര്‍ക്കറ്റ് ആണ്‍.

ഞാന്‍ ഐസ് തൊടാത്ത ഫ്രഷ് മീന്‍ കഴിച്ചിട്ടുള്ളത് ഇവിടെ നിന്ന് നേരെ വഞ്ചിയില്‍ നിന്നോ ബോട്ടില്‍ നിന്നോ വാങ്ങാവുന്ന മീനുകളാണ്‍.

മത്തിയും അയലയും അവിടെ സുലഭം. കൂടാതെ ചെമ്പല്ലി, കോലാന്‍, മുള്ളന്‍, കൊഴുവ തുടങ്ങിയ നമ്മുടെ നാടന്‍ വിഭവങ്ങളും അവിടെ ധാരാളം.

നമ്മുടെ നാട്ടിലെ ഏറ്റവും വിലപിടിപ്പുള്ള ഐക്കൂറ/ നെയ്മീന്‍ [king fish] അവിടെ ഇതുപോലെ വഞ്ചിയില്‍ നിന്നും വാങ്ങാം. അതിന് അവിടെയും നല്ല വിലയുണ്ടെങ്കിലും ഇവിടുത്തെ അത്ര വില ഇല്ല. ഒമാനികള്‍ ഈ മീനിനെ സുറുമാ എന്നാണ്‍ വിളിക്കുക.

ഞാന്‍ ചിലപ്പോല്‍ ഓഫീസ് കാര്യത്തിന്‍ മസ്കത്തിലേക്ക് പോകേണ്ടതുണ്ടെങ്കില്‍ മടക്കം ഈ മാര്‍ക്കറ്റില്‍ നിന്ന് ഫ്രഷ് മീന്‍ വാങ്ങി എന്റെ പ്രിയതമക്ക് കൊണ്ട് പോയിക്കൊടുക്കും. ഉച്ചക്ക് ഉണ്ണാനെത്തുമ്പോള്‍ മീന്‍ കറി തയ്യാറായിരിക്കും.

എന്റെ പെണ്ണ് പറയും ഇപ്പോളും നല്ല മീന്‍ തിന്നണമെങ്കില്‍ മസ്കത്തിലേക്ക് പോകണം എന്ന്. വലിയ സുറുമ മീന്‍ നടുക്കഷണം നോക്കി വാങ്ങണമെന്ന് അവള്‍ എപ്പോഴും എന്നെ ഒര്‍മ്മിപ്പിക്കും. ചേറ്റുവ കായലിന്റെ തിരത്ത് ജനിച്ച് വളര്‍ന്ന അവള്‍ക്ക് മീനിനെ പറ്റി നല്ല അറിവാണ്‍.

ഞങ്ങള്‍ ഒമാനിലെ മസ്കത്ത് വിട്ടിട്ട് 20 കൊല്ലം കഴിഞ്ഞെങ്കിലും അവിടുത്തെ ഓര്‍മ്മകള്‍ മരിക്കുന്നില്ല. രണ്ട് മക്കള്‍ ഉണ്ടായതും അവിടെ വെച്ച് തന്നെ.

ചില ദിവസങ്ങളില്‍ കാലത്ത് പ്രാതല്‍ ശരിയായിട്ടില്ലെങ്കില്‍ ഓഫീസിലെ ++ഫറാഷ് ഒരു ഷവര്‍മ്മയും കൊക്കൊക്കോളയും വാങ്ങിക്കൊണ്ട് തരും. രണ്ട് ഷവര്‍മ്മ കഴിക്കുകയാണെങ്കില്‍ പിന്നെ ഉച്ചയൂണുവരെ വിശപ്പുണ്ടാവില്ല.

നമ്മുടെ നാട്ടിലെ ഒരിക്കലുണ്ടായ ഷവര്‍മ്മ നിരോധനം ഓര്‍മ്മ വരുന്നു. ഹൈജീനിക് ഷവര്‍മ്മയായിരുന്നു ഗള്‍ഫിലുടനീളം ലഭിക്കുക. അന്നത്തെ വിലപ്പനക്കനുസരിച്ച മാംസമേ അവര്‍ഷവര്‍മ്മക്കോലില്‍ കുത്തിക്കയറ്റൂ… ഷവര്‍മ്മ വില്‍ക്കുന്ന ഫുഡ് കിയോസ്കിന്റെ അടുത്ത് കൂടി പോകുമ്പോള്‍ കിട്ടുന്ന മണം നമുക്ക് ശരിക്കും കൊതി വരും.

മസ്കത്തിലെ QURUM എന്ന സ്ഥലത്ത് ഞാന്‍ അവിടെ ഉള്ളപ്പോള്‍ ഒരു ഗ്രീക്ക് റെസ്റ്റോറണ്ട് ഉണ്ടായിരുന്നു. അവിടെ ഷവര്‍മമ പൊതിയാന്‍ കുബൂസിനുപകരം ചപ്പാത്തി പോലെത്തെ ഒരു റൊട്ടിയിലായിരുന്നു. ഞാന്‍ എന്റെ ഭാര്യ ബീനയെ ക്യൂവില്‍ നിര്‍ത്തും, അപ്പോള്‍ പെട്ടെന്ന് ലഭിക്കും. റെസ്റ്റോറണ്ടില്‍ തിരക്കുകൊണ്ട് ഇരിക്കാനൊന്നും സ്ഥലം കിട്ടാറില്ല. അപ്പോള്‍ കാറിലിരുന്ന് കഴിക്കും. ഷവര്‍മ്മയുടെ കൂടെ കിട്ടുന്ന വെജിറ്റബിള്‍ പിക്ക്ല്സ് വളരെ രുചികരമാണ്‍, ചിലപ്പോല്‍ ഒലിവ്സ് കിട്ടും ഇത്തരം മുന്തിയ റെസ്റ്റോറണ്ടുകളില്‍.

മസ്കത്തിലാണ്‍ അറേബ്യന്‍ നാടുകളില്‍ ആദ്യമായി ഡിസ്കോ അരങ്ങേറിയത്. കപ്പിള്‍സിനുമാത്രമായിരുന്നു പ്രവേശനം. ഞാനൊരിക്കല്‍ ബീനയുമായി ഡിസ്കോക്ക് പോയി. പക്ഷെ അവിടുത്തെ അങ്കം കണ്ടപ്പോള്‍ അവള്‍ ഉള്ളിലേക്ക് കടക്കാന്‍ അമാന്തിച്ച് പുറത്തിരുന്നു.

ഞാന്‍ ഒരു സാന്‍സിബാരി പെണ്ണിന്റെ കൂടെ നൃത്തമാടി. മസ്കത്തിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ ഡിസ്കോ ഡാന്‍സിനും അല്‍ക്കൊയറിലെ ഹോളിഡേ ഇന്നില്‍ ബെല്ലി ഡാന്‍സ് കാണാനും ഞാന്‍ ആഴ്ചയില്‍ ഒരിക്കല്‍ പോകുമായിരുന്നു.

എഴുതിയാലും എഴുതിയാലും തീരാത്ത ഓര്‍മ്മകളാണ്‍ ഒമാനില് എനിക്കുള്ളത്. ഇനി പിന്നീടൊരിക്കല്‍ പറയാം മറ്റുവിശേഷങ്ങള്‍.

എന്റെ ഓര്‍മ്മകള്‍ക്ക് നിറപ്പകിട്ടേകാന്‍ എനിക്ക് കുറച്ച് ഫോട്ടോസ് ആവശ്യമായിരുന്നു. ഞാന്‍ ഹേബിയോടും, സ്പതയോടും മറ്റു ചിലരോടും ആവശ്യപ്പെട്ടിരുന്നു. ആരും ഇന്നേവരെ അയച്ചുതന്നില്ല. 

ഇവിടെ കാണുന്ന പടത്തിന്‍ ഗൂഗിളിനോട് കടപ്പാട്.

There are some problems with the font management. Correction will not be done intentionally. Kindly excuse.

6 comments:

  1. മസ്കത്തിലാണ് അറേബ്യന് നാടുകളില് ആദ്യമായി ഡിസ്കോ അരങ്ങേറിയത്. കപ്പിള്‍സിനുമാത്രമായിരുന്നു പ്രവേശനം. ഞാനൊരിക്കല് ബീനയുമായി ഡിസ്കോക്ക് പോയി. പക്ഷെ അവിടുത്തെ അങ്കം കണ്ടപ്പോള് അവള് ഉള്ളിലേക്ക് കടക്കാന് അമാന്തിച്ച് പുറത്തിരുന്നു.

    ഞാന് ഒരു സാന്‍സിബാരി പെണ്ണിന്റെ കൂടെ നൃത്തമാടി. മസ്കത്തിലെ ഷെറാട്ടണ് ഹോട്ടലില് ഡിസ്കോ ഡാന്‍സിനും അല്‍ക്കൊയറിലെ ഹോളിഡേ ഇന്നില് ബെല്ലി ഡാന്‍സ് കാണാനും ഞാന് ആഴ്ചയില് ഒരിക്കല് പോകുമായിരുന്നു.

    ReplyDelete
  2. ഓര്‍മ്മകള്‍ ഇനിയും പങ്കുവെക്കൂ......

    ReplyDelete
  3. ഫുഡ് കഴിക്കണമെങ്കിൽ അറബ് രാജ്യങ്ങൾ തന്നെ,
    ജിദ്ദയി ഞങ്ങൾ കൂട്ടുകാർ കൂടുമ്പോൾ പറയാറുണ്ട് ഇത്,,,,,,,,

    ReplyDelete
  4. എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട ഒരു പട്ടണമാണ് മസ്കത്. ഭൂപ്രകൃതി അങ്ങിനെ തന്നെ നിലനിർത്തി, കുന്നുകളും മലകളും പരമാവധി സംരക്ഷിച്ച് നിർമ്മിച്ച ഈ പട്ടണം ഒരു വിദേശ നഗരമാണെന്ന ഓർമ്മയുണർത്താതെ നമ്മെ സ്വീകരിക്കുന്നു. ഒമാനികളുടെ അതിഥേയമര്യാദയും ചെറിയ വിലക്ക് ലഭിക്കുന്ന നല്ല ഭക്ഷണങ്ങളും എണ്ണമറ്റ ബീച്ചുകളും കൂടിയാവുമ്പോൾ കുടുംബവുമൊത്ത് നീണ്ട ആഴ്ചയവധികൾ ചിലവഴിക്കാൻ നാലര മണിക്കൂർ വാഹനമോടിച്ചു പോകുന്നത് വല്ലാത്തൊരു ഹരം തന്നെ. ഇനിയും എഴുതൂ- 20 കൊല്ലം മുന്നത്തെ ഒമാനി ഓർമ്മകൾ.

    ReplyDelete
  5. മസ്ക്കറ്റ്‌ കേട്ടിട്ടുണ്ട് .....ഓര്‍മ്മകള്‍ നന്നായി

    ReplyDelete
  6. ഓര്മ്മകള്ക്ക് ഒത്തിരി പറയാനുണ്ട് അല്ലെ ..
    ശരിയാണ്
    അറബി ഫുഡ്‌ വളരെ രുചികരമാണ്

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.