memoir
ഇന്ന് എനിക്ക് വളരെ സന്തോഷമുള്ള ദിവസം ആയിരുന്നു.
കോയമ്പത്തൂരില്‍ എനിക്ക് ഒരു ഡോക്ടര്‍ പെണ്‍കുട്ടിയെ സുഹൃത്തായി കിട്ടി. എന്റെ സന്തോഷത്തിന്‍ അതിരില്ല.
ഇന്ന് എനിക്ക് വളരെ സന്തോഷമുള്ള ദിവസം ആയിരുന്നു.
കോയമ്പത്തൂരില്‍ എനിക്ക് ഒരു ഡോക്ടര്‍ പെണ്‍കുട്ടിയെ സുഹൃത്തായി കിട്ടി. എന്റെ സന്തോഷത്തിന്‍ അതിരില്ല.
ഞാനെന്നും ഒരു സോക്കേട് കാരനാണ്. വയറിനാണ് എപ്പോഴും
അസുഖം. എന്നാല്‍ അതനുസരിച്ച് ജീവിക്കാനെങ്കിക്ക് അറിയില്ല. പലതരം സംസ്കാരങ്ങള്‍, പലതരം
ജീവിതക്രമം, മനസ്സിന് പറ്റാത്ത ഭക്ഷണം.
ഇങ്ങിനെ ഒക്കെ ആകുമ്പോള്‍ എന്നും വയറ്റില്‍ അസുഖം.
പണ്ടൊരിക്കല്‍ ജര്‍മ്മനിയില്‍ വെച്ച് എന്‍ഡോസ്കോപ്പി ചെയ്തു. അതില്‍ പിന്നെ ഇത്തരം
സ്കോപ്പി എന്ന് കേള്‍ക്കുമ്പോള്‍ പേടി ആണ്.
നാട്ടില്‍ ഒരു അലോപ്പതി ഡോക്ടറെ കണ്ടാല്‍ ഉടനെ പറയും
“ഗോ ഫോര്‍ എന്‍ഡോസ്കോപ്പി”. ആവശ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും രോഗിയെ ഈ പ്രക്രിയക്ക്
വിധേയനാക്കും. തൊണ്ടയില്‍ കൂടി ഗുദം വരെ ഒരു കേമറ ഘടിപ്പിച്ച കുഴല്‍ കടത്തും. വല്ലാത്ത
ഒരു അവസ്ഥയാണ് ഇത്. ഒരിക്കല്‍ അനുഭവിച്ചാല്‍ പിന്നെ ജീവിതത്തില്‍ സ്വബോധത്തോടെ ഇതിന് മുതിരില്ല .
അതിനാല്‍ ഞാന്‍ ഈയിടെ ആയി ഈ സ്കോപ്പിക്ക് വിധേയനാകാറില്ല.
ആയുര്‍വ്വേദത്തിലും ഹോമിയോവിലും ഈ സ്കോപ്പി കൂടാതെ തന്നെ ഡയഗ്നോസിസ് നടത്തപ്പെടുന്നു.
തൃശ്ശൂര്‍ പൂരത്തിന്റെ അന്ന് പഴയ നടക്കാവില്‍ നിന്ന്
എരിപൊരി വെയിലത്ത് മടത്തില്‍ വരവിനോടനുബന്ധിച്ചുള്ള മേളം കുറച്ച് ആസ്വദിച്ച് എലിഞ്ഞത്തറ
വരെ ഒന്ന് പോയി അവിടുത്തെ ചുറ്റുവട്ടങ്ങള്‍
ഒന്ന് വിലയിരുത്താന്‍ പോകുന്ന വഴിക്ക് പാണ്ഡി സമൂഹം ഹോളിലെ സൌജന്യം സംഭാരം വയറ് നിറയെ
കുടിച്ചതാണ് കാരണം. ഇക്കൊല്ലത്തെ പൂരം അടിപൊളിയായിരുന്നു.
പുതിയതായി പരിചയപ്പെട്ട കണ്ണേട്ടനും ശുഭയും ഈ പൂരത്തിന് എനിക്ക് കൂട്ടായി. ഒരു പെങ്ങളുടെ വാത്സല്യം ഈ
പെണ്‍കുട്ടിയില്‍ നിന്നും അനുഭവിക്കാനായി. പിന്നെ കണ്ണേട്ടന്റെ സ്നേഹത്തിന് ഒരു അളവുകോലിനും അളക്കാന്‍ പറ്റാത്ത അത്ര.
സാമ്പിള്‍ വെടിക്കെട്ട് ശുഭക്കും കണ്ണേട്ടനും കുട്ടികള്‍ക്കുമൊത്ത്
പഴയ നടക്കാവിലെ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കണ്ണ് നിറയെ കാണാനും കേള്‍ക്കാനും
ആയി.
ശുഭയുടെ വീട്ടില്‍ ഹോം മെയ്ഡ് ഫുഡും ഭക്ഷണവും, താമസവും
എന്റെ വീട്ടുകാരി ഇല്ലാത്തപ്പോള്‍ കണ്ണേട്ടന്‍ ഓഫര്‍ ചെയ്തിരുന്നു. പക്ഷെ ഞാന്‍ ഇത് വരെ അവരുടെ ആതിഥേയത്വം സ്വീകരിച്ചിട്ടില്ല.
പകരം നേരെ കോയമ്പത്തൂരിലേക്ക് വണ്ടി കയറി.
എന്റെ വീട്ടുകാരി ഇപ്പോള്‍ ഇവിടെ മകനോടൊത്താണ് താമസം.
അവള്‍ക്ക് ഇവിടെ കുട്ടിമാളുവിന് തുണയായി കഴിയുന്നു. കുട്ടിമാളുവിന്റെ അച്ചനും അമ്മയും
ജോലി കഴിഞ്ഞെത്തുമ്പോള്‍ ഏറെ വൈകും, അപ്പോള്‍ അവള്‍ക്ക് കൂട്ടായി അവളുടെ അച്ചമ്മയും
കൂട്ടായി.
എന്റെ സ്ഫന്ദനങ്ങള്‍ തൃശ്ശൂരിലാണെങ്കിലും എനിക്ക് ഇഷ്ടഭക്ഷണം
വിളമ്പിത്തരാന്‍ ആരുമില്ല. ഏതുസമയത്തും എനിക്ക് ഭക്ഷണം തരുന്ന മറ്റൊരു കൂട്ടുകാരി ഉണ്ടെനിക്ക്
അവിടെ. ലക്ഷ്മിക്കുട്ടിയുടെ അമ്മ. കുറച്ച് നാളായി അവിടെ പോകാറില്ല. മറ്റൊന്നും കൊണ്ടല്ല,
എപ്പോഴും എല്ലാരെയും ബുദ്ധിമുട്ടിക്കേണ്ട എന്നു വിചാരിച്ചു.
എനിക്കാവശ്യമുള്ളത് കുമ്പളങ്ങയോ വെള്ളരിക്കയോ ഇട്ട
മോരുകറിയും, നീട്ടിയുണ്ടാക്കിയ അവിയല്‍, കൈപ്പയ്കക തീയല്‍ മുതലായവ ആണ്.
ഞാന്‍ ഈയിടെ ഫേസ് ബുക്കിലൊരു മെസ്സേജ് കൊടുത്തിരുന്നു
എന്റെ സുഹൃത്ത് വലയങ്ങളില്‍. കുറച്ച് മോരുകറി ആരെങ്കിലും ഉണ്ടാക്കിത്തന്നാല്‍ കൊള്ളാമെന്ന്.
സഹായ ഹസ്തമായി വന്നത് സബിത ആണ്. സബിതയുടെ വീട് കണ്ണേട്ടന്റെയും ശുഭയുടേയും വീട്ടിനടുത്ത്,
അതിനാല്‍ അങ്ങോട്ട് പോയില്ല, ഇനി അവരെങ്ങാനും കാണേണ്ട എന്ന് കരുതി, തന്നെയുമല്ല വേറേയും
ഉണ്ടായിരുന്നു ജെനുവിന്‍ റീസണ്‍സ്.
ഞാനങ്ങിനെ ആരേയും വിഷമിപ്പിക്കാതെ ആണ് കോവെയിലെത്തിയത്.
രണ്ട് ദിവസം കഴിഞ്ഞ് ആരോഗ്യദേവനായ ധന്വന്തരി ഭഗവാനെ രാമനാഥപുരത്തുള്ള അമ്പലത്തില്‍
പോയി തൊഴുതു. എന്റെ വിഷമങ്ങളും അവസ്ഥയും അദ്ദെഹത്തെ അറിയിച്ചു, മനമുരുകി പ്രാര്‍ഥിച്ചു.
അറുപത്തഞ്ചുവയസ്സ് വരെ ജീവിച്ചു. എല്ലാ സുഖങ്ങളും ഞാന്‍
ആസ്വദിച്ചു. ലോകം ചുറ്റി പല തവണ, രണ്ടു മക്കളുണ്ടായി, അവര്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസം
നല്‍കാനായി, എനിക്ക് പേരക്കുട്ടികളുണ്ടായി. Trichur Pain &and palliative clinic & trichur autism society ലും വളണ്ടിയര്‍ ആകാനും ലയണ്‍സ് ക്ലബിലൂടെ
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിച്ചു. ജീവിത്തില്‍ അഭിലാഷങ്ങള്‍ ഒന്നും
ഇല്ല, ശിഷ്ടജീവിതം ആരോഗ്യത്തോട് കൂടി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കൂടി മരണം വരെ കഴിയണം
എന്ന മോഹം മാത്രം.
ധന്വന്തരി ദേവാ……………. എന്നെ അനുഗ്രഹിക്കേണമേ………..
തൃശ്ശൂര്‍ പൂരത്തിന് ശേഷം തുടങ്ങിയതാ വയറ്റിലെ അസുഖവും,
വായിലെ കയ്പ്പും. എന്താണെന്റെ രോഗം…? പെട്ടെന്ന് തിരിച്ച് നാട്ടിലേക്ക് പോകാനാവില്ല.
അവിടെ ഒറ്റക്കുള്ള താമസവും രുചിക്കൊത്ത ഭക്ഷണമില്ലായ്മയും എല്ലാം ഞാന്‍ ദുരിതത്തിലായിരിക്കുന്നു.
ദീപാരാധന തൊഴുത് പ്രസാദം വാങ്ങിക്കുന്നതിന്നിടയില്‍
എന്നെ ഭഗവാന്‍ തോന്നിപ്പിച്ചു……………
“എന്റെ തിരുനടയില്‍ ഭിഷഗ്വരന്മാര്‍ ഉണ്ട്. അവരുടെ സാഹോദര്യം
സ്വീകരിക്കുക…ഒരു അശരീരി പോലെ എന്റെ കാതുകളില്‍
മുഴങ്ങി………”
ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു സ്റ്റെതോസ്കോപ്പണിഞ്ഞ
ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയേയും കണ്ടു. അവര്‍ എന്നെ പരിശോധിച്ചു.
വിദഗ്ദചികിത്സക്കായി പിറ്റേ ദിവസം ഞാന്‍ അവിടേയുള്ള
ആശുപത്രിയിലെത്തി. പ്രവേശനകവാടത്തിലെ രഞ്ജിത എന്ന റിസപ്ഷണിസ്റ്റ് എന്നെ ഡോക്ടറുടെ അടുത്തേക്കാനയിച്ചു.
പോകുന്ന വഴി എന്റെ ഉയരം, പ്രഷര്‍ മുതലായ കാര്യങ്ങള്‍
അമ്പിളി എന്ന കുട്ടി രേഖപ്പെടുത്തി. ഡോക്യുമെഡേഷനായി റൂം നമ്പര്‍ ഒന്നില് പോകാനാണ് എനിക്ക് തോന്നിയത്.
അവിടെ ചെന്നപ്പോള്‍ ഞാന്‍ ക്ഷേത്രനടയില്‍ കണ്ട അതേ
പെണ്‍കുട്ടി. അനഘ. ഞാന്‍ സന്തോഷിച്ചു, വിദഗ്ദ ചികിത്സ എനിക്ക് കിട്ടുമെന്ന് ഉറപ്പായി.
എന്റെ ജീവിത ചക്രം അവള്‍ സിസ്റ്റത്തില്‍ വരച്ചു.
സുന്ദരിയും സുമുഖിയും ആയ ആ മിടുക്കിപ്പെണ്‍കുട്ടിയെ എനിക്കിഷ്ടമായി. ഞങ്ങള്‍ കുശലം പറഞ്ഞു, കാര്യങ്ങള്‍
അറിഞ്ഞപ്പോള്‍ എനിക്കവളെ കൂടുതല്‍ ഇഷ്ടമായി.
കാരണം അവളുടെ അച്ചന്‍ മസ്കത്തില്‍ ഒരു ബിസിനസ്സുകാരനാണ്.
ഞാനും അവിടെ ആയിരുന്നു ഇരുപത് വര്‍ഷം. തന്നെയുമല്ല അവള്‍ പഠിച്ചിരുന്നതും എന്റെ മക്കള്‍
പഠിച്ചിരുന്ന സ്ഥലത്ത്. തീര്‍ന്നില്ല പുരാണം……………
അവളെന്റ്റെ നാട്ടുകാരിയും കൂടെ ആണെന്നറിഞ്ഞപ്പോള്‍
എനിക്കുണ്ടായ സന്താഷം ചില്ലറയല്ല. ചിരകാലമായ ഒരു സ്വപ്നമായിരുന്നു കോയമ്പത്തൂരില്‍
ഒരു ഡോക്ടര്‍ സുഹൃത്ത്. എല്ലാം ധന്വന്തരി ദേവന്റെ കടാക്ഷം.
ഈ ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് അന്നദാനമായി ഉച്ചഭക്ഷണം
ലഭിക്കും. എനിക്ക് അനഘയുടെ സുപ്പീരിയര്‍ ഡോക്ടറെ കാണാനായി. അദ്ദേഹം എനിക്ക് ഒരു മുക്കൂട്ട് അരിഷ്ടവും വൈശ്വാനര ചൂര്‍ണ്ണവും
നിര്‍ദ്ദേശിച്ചു. ഫാര്‍മസിയില്‍ നിന്ന് മരുന്ന് വാങ്ങിയതിന് ശേഷം അനഘയോട് യാത്ര പറയണമെന്നുണ്ടായിരുന്നു.
ഇനി അതിനുവേണ്ടി ഡോക്ടേറ്സ് അക്കോമഡേഷനിലൊക്കെ പോകേണ്ടതിനാല്‍
വേണ്ടെന്ന് വെച്ച് പാര്‍ക്കിങ്ങ് ഏരിയായിലേക്ക് നടന്ന് നീങ്ങുമ്പോള്‍ ഇതാ എതിരേ വരുന്നു
ഡോ അനഘ നിറഞ്ഞ പുഞ്ചിരിയോടെ.
അവളുടെ പുഞ്ചിരിച്ച മുഖത്തിന് ആയുര്വ്വേദ പച്ചമരുന്നുകളുടെ മണം.
അവളുടെ പുഞ്ചിരിച്ച മുഖത്തിന് ആയുര്വ്വേദ പച്ചമരുന്നുകളുടെ മണം.
ആ കൊച്ചുമകളെ കണ്ടപ്പോള്‍ ഞാന്‍ വികാരാധീനനായി. എന്നോടവള്‍
വീണ്ടും വര്‍ത്തമാനം പറഞ്ഞു, എപ്പോള്‍ വേണമെങ്കിലും വിളിച്ചോളാന്‍ പറഞ്ഞു.
Thank God I got a
doctor friend @ coimbatore
അവളുടെ പുഞ്ചിരിച്ച മുഖത്തിന് ആയുര്വ്വേദ പച്ചമരുന്നുകളുടെ മണം.
ReplyDeletesome fotos will be attached with this post soon, so please view it again
ReplyDeleteഎല്ലാ അസുഖങ്ങളുടെയും തുടക്കം ഉദരത്തില്‍ നിന്നു തന്നെയാണ്.വൈശ്വാനരചൂര്‍ണം ഉദരവ്യാധികള്‍ക്കുള്ള ഒന്നാന്തരം മരുന്നാണ്.
ReplyDeleteഇന്ദുകാന്തം കഷായം, അമൃതാരിഷ്ടം, ആര്ദ്രാസവം എന്നീ മുക്കൂട്ട് രണ്ട് ദിവസം സേവിച്ചു, കൂടെ വൈശ്വാനരചൂര്ണ്ണവും. വായിലെ കയ്പും മറ്റു അസുഖങ്ങളും കുറഞ്ഞു, പക്ഷെ ഈ മരുന്ന് സേവിക്കുമ്പോള് ചെറിയ തലവേദനക്കോള് വരുന്നുണ്ടോ എന്നൊരു സംശയം.
ReplyDeleteഡോക്ടറെ കാണണമെങ്കില് ഓപ്പിയില് കുറേ നേരം ഇരിക്കേണ്ടതിനാല് പോയില്ല. അനഘയെ ഫോണ് ചെയ്തുവെങ്കിലും കിട്ടിയില്ല.
എന്തുചെയ്യണമെന്ന് വിചാരിക്കുന്നതിന്നിടയില് ഞാന് ഇന്ന് വൈകിട്ട് ധന്വന്തരി ക്ഷേത്രത്തിലേക്ക് നടന്നു. അവിടെ സന്ധ്യക്ക് ദീപാരാധക്ക് ശേഷം പായസവും മറ്റുചില പലഹാരങ്ങളും കിട്ടും. പോകുന്ന വഴി ഒരു പ്ലാസ്റ്റിക് ബേഗും സംഘടിപ്പിച്ചു. വീട്ടില് കുട്ടിമാളുവിന് കൊടുക്കാന് കുറച്ച് കൂടുതല് പ്രസാദം കിട്ടിയാല് പിന്നെ പാക്കിങ്ങ് എളുപ്പമാണല്ലോ..?
മനസ്സില് എല്ലാം ഭഗവാന് തോന്നിപ്പിക്കുന്നതാണ്. ഞാന് തൊഴാന് പോകുന്നതിന് മുന്പ് തന്നെ കണ്ടു ഡോ അനഘ തിരുനടയില് ഇരുന്ന് ഭഗവാനെ തൊഴാന് വരുന്നവരുടെ ബിപി യും മറ്റും ചെക്ക് ചെയ്യുന്നത്.
ഞാന് അവളൊട് മുക്കൂട്ട് മരുന്നിനെ പറ്റി പറഞ്ഞു. അവള് പറഞ്ഞു തലവേദന വരുമോ എന്ന തോന്നല് വിടാന്. ഒന്നും വരില്ല. എല്ലാം വേഗം മാറിക്കോളുമെന്ന്.
എനിക്ക് സന്തോഷമായി, ഉത്സാഹമായി.
ഞാന് രണ്ട് പേര്ക്കുള്ള പ്രസാദം വാങ്ങി. പായസവും, ഉഴുന്നു വടയും ചെറുപഴവും ഉണ്ടായ്ഇരുന്നു.
വീട്ടിലെത്തിയപ്പോള് ഓഫീസില് നിന്ന് വന്ന സേതുലക്ഷ്മി വയറ് കാളിയിരിക്കുകയായിരുന്നു. അവള്ക്ക് സന്തോഷമായി പ്രസാദം കിട്ടിയപ്പോള്.
എനിക്ക് അതിലേറേയും. എന്റെ പങ്കും ഞാന് വീട്ടിലേക്ക് കൊണ്ട് വന്നിരുന്നു.
ദൈവചൈതന്യം ഉള്ള കുട്ടിയാണ് ഡോ അനഘ. ഈശ്വരന് അവള്ക്ക് എല്ലാ ഐശ്വര്യങ്ങളും നല്കട്ടെ. നല്ലൊരു ഭര്ത്താവിനേയും.
നല്ല വിശേഷങ്ങള്‍
ReplyDeleteഎല്ലാ ആശംസകളും