Saturday, May 18, 2013

പൂരക്കഞ്ഞി


memoir

തൃശ്ശൂര്‍ പൂരത്തിന് ഞാന്‍ കുറേ സാംഭാരവും ചുക്കുവെള്ളവും കുടിച്ചു. പൊരിവെയിലത്ത് സംഭാരം  നല്‍കുന്ന കുളിര്‍മ്മ വേറേ ഒന്ന് തന്നെ.

പൂരത്തിന്റെ പിറ്റേന്ന് എനിക്ക് വയറിളക്കം ഉണ്ടായി.
കണ്ണേട്ടന്‍ ബോലാ…. അമിതമായി സംഭാരം സേവിച്ചാല്‍ അങ്ങിനെ വരുമത്രെ.

നല്ല കാലത്തിന് രാജേട്ടന്‍ ഉണ്ടായിരുന്നു. മൂപ്പര്‍സ് ശൊല്ലിയാച്ച് വില്വാദി ഗുളിക രണ്ടെണ്ണം വെച്ച് മൂന്ന് നേരം കഴിച്ചാല്‍ വയറ്റിലെ വിഷമയമായാതെല്ലാം പോയിക്കിട്ടും എന്ന്.

ആദ്യത്തെ ഡോസ് കഴിച്ച് 2 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എനിക്ക് വീണ്ടും ഇളകിയില്ല, എന്നാലും പേടിച്ച് പകല്‍പൂരം കാണാനും പൂരക്കഞ്ഞി    മോന്താനും പോയില്ല.

മാമ്പഴപ്പുളിശ്ശേരി, മുതിരപ്പുഴുക്ക്, മാങ്ങാ അച്ചാര്‍, പപ്പടം എന്നിവയും ഉണ്ടായിരുന്നു കഞ്ഞിക്ക് കൂട്ടിന് ഇക്കൊല്ലം. മാമ്പഴപ്പുളിശ്ശേരി ഞാന്‍ കഴിച്ചിട്ടേ ഇല്ല.

കഴിഞ്ഞ കൊല്ലം ലക്ഷ്മിക്കുട്ടിയുടെ മുത്തശ്ശി വിളമ്പിത്ത്നനിരുന്നു. ആ രുചി ഇപ്പോഴും നാവിന്‍ തുമ്പത്തുണ്ട്.

വടക്കുന്നാഥനെ മനസ്സില്‍ ധ്യാനിച്ച് രണ്ടും കല്പിച്ച് കഞ്ഞി മോന്താന്‍ പോയാലോ എന്ന് വിചാരിക്കാതിരുന്നില്ല. വയസ്സന്മാര്‍ക്ക് ഉള്ള ഡയപ്പര്‍ ഒന്ന് വാങ്ങി അതും ധരിച്ച് അങ്കത്തിന്നിറങ്ങാന്‍ തീരുമാനിച്ച് കൂര്‍ക്കഞ്ചെരിയിലുള്ള ഒരു മരുന്ന് പീടികയില്‍ അന്വേഷിച്ചപോള്‍ അവര്‍ അങ്ങിനെ ഒന്ന് കേട്ടിട്ടില്ലാ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നിരാശനായി.

പൂരക്കഞ്ഞിക്ക് പകരം വീട്ടിലെ ഫ്രീസറില്‍ വെച്ചിരുന്ന ചില്‍ഡ് ഫോസ്റ്റര്‍ അകത്താക്കാനൊരുമ്പെട്ടപ്പോള്‍ വീട്ടുകാരി എന്നെ ചൂലെടുത്തടിക്കാന്‍ വന്നു. ഞാന്‍ വടക്കോട്ടോടി.

9 comments:

  1. മാമ്പഴപ്പുളിശ്ശേരി, മുതിരപ്പുഴുക്ക്, മാങ്ങാ അച്ചാര്, പപ്പടം എന്നിവയും ഉണ്ടായിരുന്നു കഞ്ഞിക്ക് കൂട്ടിന്.

    ഇക്കൊല്ലം മാമ്പഴപ്പുളിശ്ശേരി ഞാന് കഴിച്ചിട്ടേ ഇല്ല. കഴിഞ്ഞ കൊല്ലം ലക്ഷ്മിക്കുട്ടിയുടെ മുത്തശ്ശി വിളമ്പിത്ത്നനിരുന്നു.

    ആ രുചി ഇപ്പോഴും നാവിന് തുമ്പത്തുണ്ട്

    ReplyDelete
  2. ഗ്രാമീണ രുചികൾ, വയറും :)

    ReplyDelete
  3. പൂരക്കഞ്ഞിയെവിടെ ഫോസ്റ്ററെവിടെ...!!

    ReplyDelete
  4. അങ്ങനെ പൂരക്കഞ്ഞി സ്വാഹ

    ReplyDelete
  5. കടിച്ചതും പോയി പിടിച്ചതും പോയി?

    ReplyDelete
  6. വീണ്ടും ഒരു കൊച്ച് നൊസ്റ്റാൾജിയ...

    ReplyDelete
  7. പൂര കഞ്ഞി കേട്ടിട്ടുണ്ട് ...ഒരിക്കല്‍ കഴിക്കണം

    ReplyDelete
  8. ഇതൊരു അറിവിന്റെയും ഗൃഹാതുരത്വത്തിന്റെയും സത്യസന്ധമായ സദ്യ തന്നെ

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.