Sunday, March 9, 2014

അന്ധതയെ മുന്നില്‍ കണ്ടും കൊണ്ട് ശിഷ്ടകാലം

ഇന്നെലെ ശനിയാഴ്ചയായിരുന്നു. ഞാന്‍ ലോകപ്രശസ്തനായ നേത്രരോഗ വിദഗ്ദന്‍ ഡോ. സത്യനെ കാണാന്‍  trichur eye hospital  ല്‍ പോയിരുന്നു. ഞാന്‍ സത്യനെ അവസാനമായി കണ്ടത് കോയമ്പത്തൂരിലെ അദ്ദേഹത്തിന്റെ ക്ലിനിക്കില്‍ വെച്ചായിരുന്നു. glaucoma  എന്ന നേത്രരോഗത്തിന്ന് സത്യനെ കഴിച്ചേ മറ്റു വിദഗ്ദമാറുള്ളൂ സൌത്ത് ഇന്ത്യയില്‍ എന്നാണ് ഡോക്ടര്‍ സമൂഹം വിലയിരുത്തുന്നത്.

 കോയമ്പത്തൂരിലെ അരവിന്ദ് ആശുപത്രിയിലായിരുന്നു അദ്ദേഹം പത്തിരുപത് വര്‍ഷം. ഇപ്പോള്‍ അവിടെ നിന്നും പിരിഞ്ഞ് കോയമ്പത്തൂരില്‍ തന്നെ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങിയിട്ടുണ്ട്. ഞാന്‍ എന്റെ ഡോക്ടര്‍ ഡോ. അനൂപിന്റെ [ivision trichur] നിര്‍ദ്ദേശാനുസരണം ആണ് ഈ ഡോ. സത്യനെ ആദ്യമായി കണ്ടത്. ഞാന്‍ ഡോ. അനൂപിന്റെ പേഷ്യന്റാണ് കഴിഞ്ഞ 4 വര്‍ഷമായി.. എന്റെ വലത് കണ്ണില്‍ ഗ്ലോക്കോമ അസുഖത്തിന് ഒമാനിലെ മസ്കത്തില്‍ വെച്ച് ഏതാണ്ട്  25 കൊല്ലം മുന്‍പ് സര്‍ജ്ജറി ചെയ്തിരുന്നു. ഈ സര്‍ജ്ജറി ആയുഷ്കാലം നിലനില്‍ക്കുമെന്നാണ് പറയപ്പെടുന്നത്. പക്ഷേ എന്തോ എന്റെ ചീത്തകാലമെന്ന് പറയട്ടെ എനിക്ക് ഈ സര്‍ജ്ജറിയുടെ മേല്‍ ഒരു ചെറിയ റിപ്പയര്‍ ചെയ്യണമെന്നാണ് ഈ ഡോ. സത്യന്‍ പറയുന്നത്. 

 വളരെ സങ്കീര്‍ണ്ണമായ ഒരു സര്‍ജ്ജറി ആണ് ഇത്. അതിനാല്‍ എന്റെ തൃശ്ശൂരിലെ ഡോക്ടര്‍ പറയുന്നു ഞാന്‍ ഇത് ഡോ. സത്യനെ കൊണ്ട് തന്നെ ചെയ്യിപ്പിക്കണം എന്ന്. അങ്ങിനെ ആണ് ഞാന്‍ ഡോ. സത്യന്റെ പേഷ്യന്റ് ആയത്. കൂടെ കൂടെ ഇദ്ദേഹത്തിന്റെ തൃശ്ശൂരിലുള്ള  രോഗികള്‍ക്ക് കോയമ്പത്തൂരില്‍ പോയി കാണാനുള്ള ബുദ്ധിമുട്ട് ഒരു പരിധി വരെ പരിഹരിക്കുന്നതിനാണ് ഇദ്ദേഹം ഇന്നെലെ മുതല്‍ മാസത്തില്‍ ഒരിക്കല്‍ trichur eye hospital  വരാമെന്ന് വെച്ചത്.

ഞാന്‍ അവിടെ ഏതാണ്ട് പത്തരമണിയോടെ എത്തി. പ്രതീക്ഷിച്ചതില്‍ കവിഞ്ഞായിരുന്നു അവിടുത്തെ ആള്‍ക്കൂട്ടം..  എനിക്കവിടെ രണ്ട് മണിക്കൂറില്‍ കൂടുതല്‍ ഇരിക്കേണ്ടി വന്നു ഡോ. സത്യനെ കാണാന്‍.. സമയം പോകാനായി ഞാന്‍ എന്റെ അടുത്തിരുന്ന ഒരു പെണ്‍കുട്ടിയുമായി [നാന്‍സി] വര്‍ത്തമാനം പറഞ്ഞുതുടങ്ങി. നാന്‍സി പറയുന്നു നാന്‍സിയുടെ മകള്‍ ഏയ്ഞ്ചല്‍ ജനിച്ച അന്നുമുതല്‍ ഗ്ലോക്കോമാ രോഗിയായിരുന്നു. അവര്‍ കുട്ടിയെ കോയമ്പത്തൂരിലെ അരവിന്ദ് ആശുപത്രിയിലെത്തിച്ചു. മകള്‍ ഇപ്പോള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. ഡോ. സത്യന്റെ നിരീക്ഷണത്തിലാണ് ഈ കൊച്ചുമിടുക്കി ഇപ്പോള്‍.. ഞാന്‍ അവളുമായും സൌഹൃദം പങ്കിട്ടു.

 ഞാന്‍ പണ്ടൊക്കെ വിചാരിച്ചിരുന്നു എന്നെപ്പോലെ ഗ്ലോക്കോമ രോഗികള്‍ കുറവാണ് കേരളത്തിലെന്ന്. പക്ഷെ ഇന്നെലെത്തെ ആള്‍ക്കൂട്ടം കൊണ്ട് എനിക്ക് മനസ്സിലായി ഈ കൊച്ചുതൃശ്ശൂരില്‍ തന്നെ ഉള്ള രോഗികളുടെ കൂട്ടം.

 ഗ്ലോക്കോമ [glaucoma]  നിങ്ങളെ അന്ധനാക്കിയേക്കാം. തിരിച്ചുകിട്ടാത്തവിധം കാഴ്ചനഷ്ടം വരുത്തുന്ന ഒരു നേത്രരോഗമാണ് ഇത്. എന്താണ് ഗ്ലോക്കോമ...?

 ഓപ്റ്റിക് ഞരമ്പിന് സംഭവിക്കുന്ന തകരാറുമൂലം വരുന്ന ഒരു നേത്രരോഗമാണ് ഗ്ലോക്കോമ. ആദ്യഗട്ടങ്ങളില്‍ ഗ്ലോക്കോമക്ക് വളരെ ചുരുക്കം ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടാകൂ. ചിലപ്പോള്‍ യാതൊരു ലക്ഷണവും ഉണ്ടാകുകയില്ല. യാതൊരു മുന്നറിയിപ്പും കൂടാതെ തന്നെ ക്രമേണ കാഴ്ച കവര്‍ന്നെടുക്കപ്പെടുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ ഗ്ലോക്കോമ ബാധിതരായ പലരുക്കും അവര്‍ക്കതുണ്ടെന്ന് അറിയുകയുമില്ല. കണ്ടുപിടിക്കപ്പെടാതെയും ചികിത്സിക്കപ്പെടാതെയുമിരുന്നാല്‍ ഗ്ലോക്കോമ അന്ധതയിലേക്ക് വഴി തെളിക്കാം.

ഗ്ലോക്കോമയുടെ ഒരു പ്രധാന ലക്ഷണം കണ്ണിനകത്തെ ഉയര്‍ന്ന ഇന്റ്ട്രോക്കുലര്‍ മര്‍ദ്ദം [IOP] ആണ്. ആരോഗ്യമുള്ള കണ്ണ് അക്വമര്‍ ഹ്യൂമര്‍ അന്ന ദ്രാവകം, അത് വറ്റുന്നതിന്നനുസരിച്ച് നിര്‍മ്മിച്ചുകൊണ്ടിരിക്കും. ഉയര്‍ന്ന മര്‍ദ്ദം ഉണ്ടാകുന്നത് ഡ്രയിനേജ് സംവിധാനം തടസ്സപ്പെടുമ്പോഴും ദ്രാവകത്തിന് സാധാരണ ഗതിയില്‍ പുറത്തുപോകാന്‍ കഴിയാതെ വരുമ്പോഴുമാണ്. ഈ വര്‍ദ്ധിച്ച  IOP, ഓപ്റ്റിക് ഞരമ്പിന് നേരെ സമ്മര്‍ദ്ദം ചെലുത്തുകയും കാലക്രമേണ തകരാറുവരുത്തുകയും ചെയ്യുന്നു. ഇത് വശങ്ങളില്‍ അല്ലെങ്കില്‍ ചുറ്റുമുള്ള കാഴ്ച നഷ്ടത്തില്‍ നിന്നും തുടങ്ങി സമ്പൂര്‍ണ്ണ കാഴ്ച നഷ്ടത്തിന്നിടയാക്കും. വര്‍ദ്ധിച്ച നേത്ര മര്‍ദ്ദം സാധാരണയായി ഓപ്റ്റിക് നാടികള്‍ നിര്‍മ്മിച്ചിരിക്കുന്ന നാഡീ തന്തുക്കളുടെ ക്രമേണയുള്ള തകരാറുമായാണ് ബന്ധപ്പെടുത്തിപ്പോരുന്നത്. ഗ്ലോക്കോമക്ക് കാരണമാകുന്ന, ചികിത്സിച്ച് മാറ്റാവുന്ന  ഒരേയൊരു റിസ്ക്ക് ഘടകമാണ് IOP. 

 ആര്‍ക്കൊക്കെ glaucoma  എന്ന മാരക നേത്രരോഗം വരാം:-  ഗ്ലോക്കോമ കുടുംബപാരമ്പര്യമുള്ള ആളുകള്‍, 40 വയസ്സിന് മീതെ പ്രായമുള്ളവര്‍, പ്രമേഹമുള്ള ആളുകള്‍, സ്റ്റെറോയിഡുകള്‍ ദീര്‍ഘകാലം ഉപയോഗിച്ചിട്ടുള്ളവര്‍,  നേത്രസംബന്ധമായ പരിക്കു പറ്റിയിട്ടുല്ലവര്‍. ++

glaucomക്കുള്ള മരുന്നുകള്‍ ഭാരതത്തില്‍ allergan  എന്ന കമ്പനിയും ഉല്‍പ്പാദിപ്പിക്കുന്നു. ഞാന്‍ വര്‍ഷങ്ങളായി ഈ കമ്പനിയുടെ മരുന്നണ് ഉപയോഗിക്കുന്നത്. എന്റെ രണ്ട് കണ്ണിലും കഴിഞ്ഞ 25 കൊല്ലമായി കാലത്തും വൈകിട്ടും രണ്ട് നേരം ഒറ്റിക്കുന്നു.. ഈ മരുന്ന് മറ്റേ കണ്ണില്‍ ഈ രോഗം വരാതിരിക്കാനും, വന്നാല്‍ അധികം സങ്കീര്‍ണ്ണമാകാതിരിക്കാനും ഉപയോഗിക്കാം.. എന്റെ വലതുകണ്ണിന് കാഴ്ച 80 ശതമാനം നഷ്ടപ്പെട്ടുകഴിഞ്ഞു.. ഈശ്വരാധീനത്താല്‍ ഇടത്തേ കണ്ണിന് വലിയ തകരാറില്ല.. ഇപ്പോള്‍ എനിക്ക് 66 വയസ്സ്.

 ഇത്രയും കാലം ഈ ലോകം കാണാനും അനുഭവിക്കാനും കഴിഞ്ഞ എനിക്ക് ജഗദീശ്വരനോട് നന്ദിയുണ്ട്. ഇനി അധിക കാലം ഈ ഭൂമിയില്‍ ഉണ്ടാവില്ലല്ലോ.. വയസ്സായില്ലേ..? മരിക്കും വരെ അല്പമെങ്കിലും കാഴ്ച നിലനിര്‍ത്തി കിട്ടിയാല്‍ അതില്‍ കൂടുതല്‍ ഭാഗ്യം മറ്റെന്തുണ്ട്..

 ഈ പോസ്റ്റ് വായിക്കുന്ന കൂട്ടുകാരെ നിങ്ങള്‍ ഞാന്‍ മുകളില്‍ പറഞ്ഞ അവസ്ഥയിലുള്ളവരാണെങ്കില്‍  ഡോക്റ്ററെ കാണുക. തൃശ്ശൂരിലെ ivision കണ്ണാശുപത്രിയിലാണ് ഞാന്‍ കഴിഞ്ഞ 4 കൊല്ലമായി പോകുന്നത്.

++ allergan എന്ന കമ്പനിയുടെ ലഘുലേഖയില്‍ നിന്നും കുറച്ച് വിവരങ്ങള്‍ ഇവിടെ ചേര്‍ത്തിട്ടുണ്ട്. 

6 comments:

  1. കോയമ്പത്തൂരിലെ അരവിന്ദ് ആശുപത്രിയിലായിരുന്നു അദ്ദേഹം പത്തിരുപത് വര്‍ഷം. ഇപ്പോള്‍ അവിടെ നിന്നും പിരിഞ്ഞ് കോയമ്പത്തൂരില്‍ തന്നെ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങിയിട്ടുണ്ട്. ഞാന്‍ എന്റെ ഡോക്ടര്‍ ഡോ. അനൂപിന്റെ [ivision trichur] നിര്‍ദ്ദേശാനുസരണം ആണ് ഈ ഡോ. സത്യനെ ആദ്യമായി കണ്ടത്. ഞാന്‍ ഡോ. അനൂപിന്റെ പേഷ്യന്റാണ് കഴിഞ്ഞ 4 വര്‍ഷമായി.. എന്റെ വലത് കണ്ണില്‍ ഗ്ലോക്കോമ അസുഖത്തിന് ഒമാനിലെ മസ്കത്തില്‍ വെച്ച് ഏതാണ്ട് 25 കൊല്ലം മുന്‍പ് സര്‍ജ്ജറി ചെയ്തിരുന്നു.

    ReplyDelete
  2. ഉപകാരപ്രദമായ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.ഇപ്പോള്‍ വരുന്ന എല്ലാ രോഗങ്ങള്‍ക്കും പ്രായഭേതം കൂടിയില്ല എന്ന് ഓര്‍ത്തുപോകുന്നു.

    ReplyDelete
  3. ഏവര്‍ക്കും പ്രയോജനകരമായ വിഷയമാണ് ജെപി സാര്‍ പറഞ്ഞിരിക്കുന്നത്.
    ഞങ്ങള്‍(വില്ലടം യുവജനസംഘം വായനശാലയുടെ ആഭിമുഖ്യത്തില്‍) ഇടയ്കൊക്കെ സൌജന്യ നേത്രപരിശോധന തിമിരശസ്ത്രക്രിയാ ക്യാമ്പ് നടത്താറുണ്ട്‌.കഴിഞ്ഞ പ്രാവശ്യം കോയമ്പത്തൂര്‍ അരവിന്ദ് ഹോസ്പിറ്റലിന്‍റെതായിരുന്നു.നൂറുപേര്‍ക്ക്അന്ന്തിമിരശസ്ത്രക്രിയ വിജയകരമായി നടത്തിയിരുന്നു.അതൊരു സന്തോഷമുള്ള കാര്യമാണ്.ഇനി 2014 മാര്‍ച്ച് 23ന് ഞായറാഴ്ച കൂര്‍ക്കഞ്ചേരി ഐ വിഷന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൌജന്യ നേത്രപരിശോധന തിമിരശസ്ത്രക്രിയ ക്യാമ്പ് വില്ലടം യുവജനസംഘം വായനശാലയുടെ ആഭിമുഖ്യത്തില്‍ നടത്തുകയാണ്....
    പറ്റാവുന്ന തരത്തില്‍ നമ്മളും....
    ആശംസകള്‍

    ReplyDelete
  4. താങ്ക്സ്
    പിന്നെ ആശംസകള്‍, പ്രാര്‍ത്ഥനകള്‍

    ReplyDelete
  5. glaucoma എന്താണെന്ന് വിശദമായി മനസ്സിലാക്കിതരുന്ന പോസ്റ്റ്‌. അങ്കിള്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുക. ദൈവം കൂടെയുണ്ടല്ലോ.

    ReplyDelete
  6. വളരെ നല്ല കാര്യം
    പലർക്കും ഉപകാരപ്രദമാകും ഈ പോസ്റ്റ്

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.