Monday, September 1, 2014

ഓണാഘോഷം എന്നുവെച്ചാല്‍

ഓണാഘോഷം എന്നുവെച്ചാല്‍ നാം ഉദ്ദേശിക്കുന്നത് “സാംസ്കാരിക ഉത്സവം” എന്നാണ്. അതല്ലാതെ പ്രസംഗമത്സരമല്ല..

ചില ക്ലബ്ബുകളില്‍ ആളുകളെ വിളിച്ചുവരുത്തി ഇത്തരം കലാ സാംസ്കാരിക ആഘോഷങ്ങള്‍ക്കുപകരം, കുറെ അഥിതികളെ ക്ഷണിച്ചുവരുത്തി സമയം മുഴുവന്‍ പ്രസംഗിപ്പിച്ച് അവസാനം സദ്യയുണ്ട് പിരിയുകയാണ്.

ഇത്തരം ഹീനമായ ആചാ‍രങ്ങളില്‍ ഇപ്പോഴും ചിലര്‍ ആനന്ദം കൊള്ളുന്നു.. പക്ഷെ കാണികള്‍ക്ക് ഇതൊട്ടും ഇഷ്ടപ്പെടില്ലെന്ന് അവര്‍ക്കറിയാമെങ്കിലും മാറി മാറി വരുന്ന പ്ര്സിഡണ്ടുമാര്‍ ഇത് തന്നെ ആവര്‍ത്തിക്കുന്നു..

ഓണാഘോഷം ഒന്നോ രണ്ടോ മണിക്കൂറില്‍ ഒതുക്കി സദ്യയുണ്ട് പിരിയണം..

ഇങ്ങിനെ തുടങ്ങാം.

ഒരു പൂക്കളം ഇട്ടിരിക്കണം – നിലവിളക്ക് ക്ലബ്ബിലെ മുതിര്‍നന പൌരന് തെളിയിക്കാം.

ഒരു രംഗപൂജയോട് കൂടി ആരംഭിച്ച്…. പിന്നീട് കുമ്മാട്ടികളുടെ വരവ്.

കുമ്മാട്ടികള്‍ പിന് വാങ്ങിയ ഉടന്‍ മാവേലി എഴുന്നെള്ളുകയായി.. മാവേലി നാട്ടുകാരായ മെംബര്‍മാരോട് കുശലം പറഞ്ഞതിനുശേഷം അദ്ദേഹത്തിന് വേണമെങ്കില്‍ വേദിയില്‍ ഇരിക്കാം.

പിന്നീട് ക്ലബ്ബ് പ്രസിഡണ്ട് രണ്‍ട് മിനിട്ടിന്നുള്ളില്‍ ഒരു സ്വാഗത പ്രസംഗവും ഓണം വിഷും പറഞ്ഞ് കാണികളുടെ കൂടെ ചെന്നിരിക്കണം.. പരമ്പാഗതമായ വേഷങ്ങളായിരിക്കണം ക്ലബ്ബ് മെംബര്‍മാര്‍ക്ക്.

അടുത്ത ഇനം ഒരു ഓണപ്പാട്ട് -  ഓണപ്പാട്ട് പാടുന്നതിന്നിടയില്‍ തിരുവാതിരക്കളി [കൈക്കൊട്ടിക്കളി]ക്കുള്ള ആളുകള്‍ക്ക് തയ്യാറായി നില്‍ക്കാം.. ഓണപ്പാട്ട് പാടിക്കഴിഞ്ഞതും തിരുവാതിരക്കളി ആരംഭിക്കുകയായി.

അത് കഴിഞ്ഞ് ഗാപ്പുകള്‍ വന്നാല്‍ ഫില്ലേര്‍സ് ആയിട്ട് ഓണപ്പാട്ടുകള്‍ കുത്തി നിറക്കണം… ഇവിടെയാണ് “മാസ്റ്റര്‍ ഓഫ് സെറിമണി” യുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കേണ്ടത്. അല്ലാതെ വഴിയില്‍ വരുന്നവരേയെല്ലാം സ്റ്റേജില്‍ കയറ്റി പ്രസംഗിപ്പിക്കുകയല്ല..

തിരുവാതിക്കളിയുടെ ദൈര്‍ഘ്യം നാലോ അഞ്ചോ മിനിട്ടില്‍ ഒതുങ്ങതിനാല്‍ രണ്ടോ മൂന്നോ കളികള്‍ ആകാം.. അതിന്നനുസരിച്ചുള്ള പാട്ടുകളും സ്റ്റെപ്പുകളും വേണം.

തിരുവാതിരക്കളി കഴിഞ്ഞാല്‍ രംഗപൂജക്ക് വേഷമിട്ട കുട്ടിക്ക് ഭരത നാട്ട്യം അല്ലെങ്കില്‍ ഓണത്തിന് മാറ്റുകൂട്ടുന്ന ഏതെങ്കിലും നൃത്തമാകാം.. അങ്ങിനെ സമയം ഒട്ടും നഷ്ടപ്പെടുത്താതെ ഓരോ ഇനങ്ങള്‍ മാറി മാറി വന്നുകൊണ്ടിരിക്കണം.

കൂട്ടത്തില്‍ പുരുഷന്മാരുടെ ഓണപ്പാട്ട് ആകാം. പത്തില്‍ കുറയാതെ ഉള്ള ആളുകള്‍ സംഘം ചേര്‍ന്ന ഗാനം ആലപിക്കാം.. പത്താളുകള്‍ക്ക് കുറഞ്ഞത് മൂന്ന് മൈക്രോഫോണുകള്‍ കൊടുത്തിരിക്കണം.
അങ്ങിനെ ഒരു മണിക്കൂറില്‍ തകര്‍പ്പന്‍ ഓണാഘോഷ പരിപാടികള്‍ക്കുശേഷം, മിറ്റിങ്ങ് അഡ്ജേണ്‍ ചെയ്തതിനുശേഷം മാത്രം സദ്യ വിളമ്പുക.

ഇങ്ങിനെയാണ് “ഓണാഘോഷം” നടത്തേണ്ടത്. 

അല്ലാതെ ഒന്നരമണിക്കൂറ് ഓണാഘോഷപരിപാടിയില്‍ അഞ്ചുമിനിട്ട് മാത്രം കലാപരിപാടികള്‍ കാണിച്ച് സദ്യയുണ്ട് പിരിയല്‍ അല്ല.




5 comments:

  1. ചില ക്ലബ്ബുകളില് ആളുകളെ വിളിച്ചുവരുത്തി ഇത്തരം കലാ സാംസ്കാരിക ആഘോഷങ്ങള്ക്കുപകരം, കുറെ അഥിതികളെ ക്ഷണിച്ചുവരുത്തി സമയം മുഴുവന് പ്രസംഗിപ്പിച്ച് അവസാനം സദ്യയുണ്ട് പിരിയുകയാണ്.

    ReplyDelete
  2. ശരിയാണ്. ആഘോഷങ്ങള്‍ എന്ന പേരില്‍ ചടങ്ങുകളാണ് പൊടിപൊടിക്കുന്നത്. വളരെ നല്ല മാതൃകയാണ് താങ്കള്‍ ചൂണ്ടികാണിച്ചിട്ടുള്ളത്.

    ReplyDelete
  3. പ്രസംഗിച്ച് കൊല്ലും ചിലര്‍

    ReplyDelete
  4. സദ്യക്ക് വിളിച്ചിട്ട് പോയതല്ലേ ...അവരുടെ വായിലുള്ളത് കൂടി കേള്‍ക്കണം നമ്മുടെ വായിലേക്ക് വല്ലതും കിട്ടുവാന്‍ .....ആശംസകള്‍ ജെ പി സാര്‍

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.