Wednesday, February 11, 2015

കുളക്കരയിലെ കൈതപ്പൂവ്

memoir


ഈ പോട്ടം കാണുമ്പോള്‍ എന്റെ ഞമനേങ്ങാട് തറവാട്ടിലെ പടിഞ്ഞാറെ കുളക്കര ഓര്‍മ്മ വരുന്നു... 

അവിടെയുള്ള കൈതക്കൂട്ടില്‍ വിരിയുന്ന പൂവ് ഞാന്‍ പറിക്കുമായിരുന്നു.. എന്നിട്ട് അച്ചമ്മയുടെ പെട്ടിയില്‍ വെക്കും.. അച്ചമ്മ നായരങ്ങാടിയില്‍ പോകുമ്പോള്‍ ആണ് ആ പെട്ടി തുറക്കുക, അപ്പോള്‍ തെക്കിനിയില്‍ പറത്തുന്ന മണം എനിക്ക് ഇപ്പോളും അനുഭവപ്പെടുന്നു..

പിന്നെ അയലെത്തെ പാത്തുട്ടി ഇതുപോലെ നില്‍ക്കും എന്റെ കുളി കാണാന്‍. ഞാന്‍ ഒരു ദിവസം അവളെ കുളത്തിലേക്ക് തള്ളിയിട്ടു... അവളുടെ വേഷം ഏതാണ്ട് ഇതുപോലെയായിരുന്നു.. പക്ഷെ അവള്‍ക്ക് ദാവണി ഉണ്ടായിരുന്നില്ല, പുള്ളിപ്പാവാടയും തട്ടവുമിട്ട് എപ്പോളും ഞങ്ങള്‍ കൂട്ടുകൂടി കളിക്കും... 

കാലത്ത് അവള്‍ മദ്രസയില്‍ വരുന്നതും കാത്തിരിക്കും ഞാന്‍. എനിക്കും അവള്‍ക്കും കൂടി ടെക്സ്റ്റ് ബുക്ക് ഒന്നേ ഉണ്ടായിരുന്നുള്ളൂ പത്താം ക്ലാസ്സില്‍.. ഞാന്‍ പത്ത് കഴിഞ്ഞ് കോളേജില്‍ ചേരാന്‍ പോയപ്പോള്‍ അവള്‍ കുറേ കരഞ്ഞു..... എന്റെ പാത്തുട്ടി ഇപ്പോള്‍ ഈ ദുനിയാവില്‍ ഉണ്ടോ എന്നുകൂടി എനിക്കറിയില്ല.... ഞാന്‍ പിന്നെ അവളെ കണ്ടിട്ടില്ല....



NB




 മുകളില്‍ പറഞ്ഞിരിക്കുന്ന ഫോട്ടോ ഇവിടെ ഇടാനുള്ള സമ്മതം ഷീബ അമീറിനോട് ചോദിച്ചിട്ടുണ്ട്. ഓക്കെ ആയാല്‍ ഇടാം. അല്ലെങ്കില്‍ കഥക്കനുസരിച്ചുള്ള ഒരു  പോട്ടം കണ്ടെത്താം, അല്ലെങ്കില്‍ വരക്കാം.



4 comments:

  1. പിന്നെ അയലെത്തെ പാത്തുട്ടി ഇതുപോലെ നില്‍ക്കും എന്റെ കുളി കാണാന്‍. ഞാന്‍ ഒരു ദിവസം അവളെ കുളത്തിലേക്ക് തള്ളിയിട്ടു... അവളുടെ വേഷം ഏതാണ്ട് ഇതുപോലെയായിരുന്നു.. പക്ഷെ അവള്‍ക്ക് ദാവണി ഉണ്ടായിരുന്നില്ല, പുള്ളിപ്പാവാടയും തട്ടവുമിട്ട് എപ്പോളും ഞങ്ങള്‍ കൂട്ടുകൂടി കളിക്കും...

    ReplyDelete
  2. അപ്പൊ പിന്നെ വരാം

    ReplyDelete
  3. 'ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം'
    അല്ലേ ജെ.പി.സാര്‍
    ആശംസകള്‍

    ReplyDelete
  4. സുഗന്ധം പരത്തുന്ന ഓർമ്മകൾ...

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.