സ്വപ്ന സഞ്ചാരം
ഞാന്‍ ഇന്ന് കാലത്ത് എണീറ്റത് പത്തുമണിക്ക്... 7 മണിക്ക് വിളിക്കാമെന്ന് പറഞ്ഞിരുന്നു ബിലാത്തിപ്പട്ടണം മുരളിയേട്ടന്‍ തിരൂരില്‍ ബ്ലോഗ് സംഗമത്തിലേക്ക്. അദ്ദേഹത്തിന്റെ വിളി കേട്ടില്ല, അപ്പോള്‍ ഞാനങ്ങിനെ ഉറങ്ങിയുറങ്ങി പത്ത് മണിയോടായി..
ഇതിനൊക്കെ കാരണം എന്റെ പെണ്ണ് തന്നെയാണ്. എനിക്ക് വയസ്സായി എന്നെക്കൊണ്ട് അവള്‍ക്കൊരു കാര്യവും ഇല്ലാതായപ്പോള്‍ അല്ലെങ്കില്‍ അവള്‍ക്ക് എന്റെ സേവനം വേണ്ടാതായപ്പോള്‍ ഇപ്പോള്‍ അവള്‍ രാത്രി കിടപ്പ് അടുക്കളയിലേക്കാക്കി..അല്ലെങ്കില്‍ അവള്‍ 6 മണിക്ക് ഉണരുമ്പോള്‍ എന്നേയും ഉണര്‍ത്താമായിരുന്നു.
പണ്ടൊക്കെ ഞായറാഴ്ചയായാല്‍ എന്നെ അഞ്ചര മണിക്ക് എണീപ്പിച്ച് ഒരു കട്ടന്‍ കാപ്പി തന്ന് ചന്തയിലേക്ക് വിടും മീനും, പോര്‍ക്കും, ബീഫും പിന്നെ കാശ് ബാക്കിയുണ്ടെങ്കില്‍ ഉണക്കമീനും മറ്റും വാങ്ങിക്കാന്‍. ഇപ്പോള്‍ വീട്ടില്‍ മീന്‍ കാരനും, പച്ചക്കറിക്കാരനും ഒക്കെ വരാന്‍ തുടങ്ങിയപ്പോള്‍ അവള്‍ എന്നെ വിളിച്ചുണര്‍ത്താറില്ല. എനിക്കാണെങ്കില്‍ അവള്‍ കൂടെ കിടക്കാത്ത കാരണം ഇപ്പോള്‍ സ്വപ്നം കാണല്‍ കൂടി.
പണ്ട് പണ്ട് പാറുകുട്ടി നാളികേരം അരക്കുമ്പോള്‍ ഞാന്‍ അവളെ പിന്നില്‍ നിന്നും കെട്ടിപ്പിടിക്കാറുണ്ട് ... മുളകരക്കുമ്പോള്‍ ആ അഭ്യാസമൊന്നും നടക്കില്ല, കാരണം ചിലപ്പോള്‍ അവള്‍ എന്നെ തിരിച്ച് കെട്ടിപ്പിടിക്കും, അപ്പോള്‍ ഉണ്ടാകുന്ന അവസ്ഥ അറിയാമല്ലോ...
ഇന്നെലെ അളിയന്‍ - എനിക്ക് 2 അളിയന്മാരുണ്ട്. അതില്‍ ഇളയവന്‍ ഇപ്പോള്‍ വളരെ മനുഷ്യസ്നേഹിയാണ്. വീട്ടില്‍ എന്ത് പറിച്ചാലും പെങ്ങള്‍ക്ക് കൊടുത്തയക്കും. അങ്ങിനെ ഇന്നെലെ മുരിങ്ങാക്കായും ചക്കയും ഒക്കെ കൊടുത്തയച്ചിരുന്നു.
ഞാന്‍ കാലത്ത് വൈകിയാണ് എണീറ്റെങ്കിലും കുളിച്ച് കുറി വരച്ച കോലായില്‍ ഫേനും ഇട്ട് പത്രം വായിക്കാനിരുന്നപ്പോള്‍ വീണ്ടുമൊന്ന് മയങ്ങി. മയക്കത്തില്‍ സ്വപ്നം കണ്ടു. മാങ്ങയിട്ട മുരിങ്ങാക്കറി.... നല്ല ഫ്രഷ് നാളികേരം അമ്മിയില്‍ അരച്ച് പച്ചമാങ്ങയിട്ട മുരിങ്ങാക്കറി... ഹാ...!! എന്തൊരു രസകരം...
എനിക്ക് മിക്സിയില്‍ അരച്ച നാളികേരം ഇഷ്ടമില്ല.. അമ്മിയില്‍ തന്നെ അരക്കണം... ഇന്നാളൊരു കോന്തി പെണ്ണ് ഷൊര്‍ണൂര്‍ റോഡിലാണോ മറ്റോ ആണെന്ന് തോന്നുന്നു താമസം.. എനിക്ക് അമ്മിയില്‍ ചമ്മന്തി അരച്ച് തരാമെന്ന് പറഞ്ഞ് പറ്റിച്ചു.. വടക്കുന്നാഥനില്‍ വന്നിരുന്നു എന്നെ കാണാന്‍, ഉണ്ണിയപ്പം വരിയില്‍ നിന്നും മേടിച്ച് തന്നു. ഔഷധി കാന്റീനില്‍ നിന്നും നെല്ലിക്കാ ജ്യൂസും ഒക്കെ വാങ്ങിത്തന്നു. പിന്നെ എന്റെ ചിലവില്‍ ഞാന്‍ അവള്‍ക്കും ജ്യൂസും ഹെര്‍ബല്‍ പുട്ടും വാങ്ങിക്കൊടുത്തു.
സ്നേഹം മൂത്തപ്പോള്‍ വീട്ടിലേക്ക് ക്ഷണിച്ചു. പാറുകുട്ടിക്കഥ വായിച്ച് എനിക്ക് പാറുകുട്ടി അരക്കുന്ന പോലെ മാങ്ങാച്ചമ്മന്തി അരച്ച് തരാമെന്നൊക്കെ പറഞ്ഞ് പറ്റിച്ചു.. അവളുടെ ആഗമനോദ്ദേശ്യം എന്തിനായിരുന്നെന്ന് എനിക്ക് പിടി കിട്ടിയപ്പോള്‍ അവളെന്നെ കാണാന്‍ വരാതെയായി. തന്നെയുമല്ല അവളുടെ അയല്‍ക്കാരിപ്പെണ്ണുമായുള്ള എന്റെ സൌഹൃദത്തില്‍ അവള്‍ അഹങ്കാരിയുമായി. ഇപ്പോള്‍ എന്തായി അവസാനം അവളുമില്ല, അയല്‍ക്കാരിയുമില്ലാതെയായി...
എന്നാലും ചമ്മന്തി അരച്ച് തരാമെന്ന് പറഞ്ഞ് എന്നെ പറ്റിച്ചവളെ ഞാന്‍ വെറുതെ വിടില്ല..
അവളെ കണ്ടാല്‍ ഒരു ഉണക്കല്‍ പോലെ ഉണ്ട്.. എന്നാല്‍ ഭാവമോ...? അത് മിക്ക പെണ്ണുങ്ങളുടേയും ഏറെക്കുറെ അങ്ങിനെ... ഇവളുടെ അയല്‍ക്കാരി തന്നെയാണ് ഇവളേക്കാളും ചന്തം. ചന്തമെന്നുപറഞ്ഞാല്‍ മോന്തായം ഒരു കുറുക്കനെപ്പോലുണ്ട്. മോന്തായത്തിന് താഴെ അറബിക്കടല്‍ പോലെ വിശാലമാണ്.. ഹൃദയം ഓക്കെയല്ല. വിശാലമല്ല... ഹൂം ആ അതൊക്കെ പോട്ടെ.....
പോയി തുലയട്ടെ കുറുക്കനും ഉണക്കലും..
ഞാന്‍ മുരിങ്ങാക്കറി സ്വപ്നം കണ്ട് വീണ്ടും കസേലയിലിരുന്ന് പറങ്കിമാവിന്റെ കാറ്റുകൊണ്ട് ഇരുന്നു. പങ്ക ഓഫാക്കി. ഈ പറങ്കിമാവിനെ കാറ്റിന് വളരെ സുഗന്ധമാണ്. തൃശ്ശൂരിലെ കാറ്റിന് സുഗന്ധം പോരാ. പണ്ട് ഞാന്‍ കുട്ടിക്കാലത്ത് ചേച്ചിയുടെ കൂട് അക്കരക്ക് പോകും. അന്ന് ചാവക്കാടുള്ള “അക്കര” പ്രസിദ്ധമാണ്. നാട് നന്നായപ്പോള്‍ കൂട്ടുങ്ങലില്‍ നിന്നും അക്കരക്ക് വഞ്ചി കിട്ടാതെയായി. ആ അക്കരയിലെ ചേച്ചിയുടെ മാമന്റെ വീടുണ്ട്. അവിടെ ഞങ്ങള്‍ സ്കൂള്‍ പൂട്ടുമ്പോള്‍ പോകും.
അവിടെ വീടിനുപിന്നില്‍ കടല്‍ക്കര വരെ വിശാലമായ പറമ്പാണ്.. പറമ്പ് നിറയെ പറങ്കിമാവും.. പറങ്കി മാവ് പൂത്തുനില്‍ക്കുമ്പോള്‍ പറങ്കി സുഗന്ധം വരും. പിന്നെ ഞങ്ങള്‍ ആണ്‍ പിള്ളേര്‍സ് ഈ പറങ്കിമാവിന്റെ കൊമ്പില്‍ കയറിയിരുന്നാണ് ലാട്രീന്‍ വര്‍ക്കുകള്‍ ചെയ്യാറ്... അപ്പോള്‍ ഈ പറങ്കി സുഗന്ധത്തില്‍ കൂടി ഉച്ചയാകുമ്പോള്‍ കരിഞ്ഞ കണ്ടിയുടെ ഗന്ധവും വരും.. മാമ്പൂവിന്റെ സുഗന്ധം ഈ ഗന്ധത്തില്‍ മിക്സായാലും ഓക്കെയായിരുന്നു...
പണ്ട് മേല്‍ പറഞ്ഞ ഉണക്കല്‍ എനിക്ക് ഒരു ദിവസം മാങ്ങാച്ചമ്മന്തിയുണ്ടാക്കിത്തരാമെന്ന് പറഞ്ഞ് അവളുടെ വീട്ടിലേക്ക് വിളിച്ചു.. അവള്‍ എന്നോട് തേങ്ങ പൊളിക്കാന്‍ പറഞ്ഞ് അടുക്കളയിലേക്ക് പോയി... എനിക്ക് തേങ്ങ പൊളിച്ച് പരിചയമില്ലായെന്നും പറഞ്ഞ് മുങ്ങി. അപ്പോള്‍ അവള്‍ കുമ്പിട്ടിരുന്ന് വെട്ടുകത്തി കൊണ്ട് തേങ്ങ പൊളിച്ച് ചിരകുവാനുള്ള ഏര്‍പ്പാടിലേക്ക് നീങ്ങി..
അപ്പോള്‍ ഞാന്‍ പറഞ്ഞു ആ മണ്ഡൂകത്തിനോട് നാളികേരം കൊത്തുകളായി അമ്മിയിലിട്ട് ചതക്കണം.... അതൊക്കെ ഓക്കെ എന്നുമ്പറഞ്ഞ് അവള്‍ ചമ്മന്തിയരക്കാനുള്ള പരിപാടിയിലേക്ക് നിങ്ങാനിരിക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു “പാറുകുട്ടി ചമ്മന്തിയരക്കുന്നത് ഈ വേഷത്തിലല്ല.. മുട്ടുവരെയുള്ള മുണ്ടും വട്ടക്കഴുത്തുള്ള ജാക്കറ്റും. ജാക്കറ്റിന്നടിയില്‍ ഇതുപോലെയുള്ള എവറസ് കൊടുമുടിയുടെ പോലുള്ള മുലക്കച്ചയൊന്നും പാടില്ല. സാദാ കച്ചയിട്ട്, അല്ലെങ്കില്‍ കച്ച കെട്ടിയില്ലെങ്കിലും വേണ്ട...”
ഇതൊക്കെ കേട്ടപ്പോള്‍ അവള്‍ക്കൊരു വിമ്മിട്ടം.....”എനിക്ക് വട്ടക്കഴുത്തുള്ള ജാക്കറ്റൊന്നും ഇല്ല. കച്ച അഡ്ജസ്റ്റ് ചെയ്യാം...." എന്തിനു പറേണൂ ഞങ്ങള്‍ തമ്മില്‍ കശപിശ പറഞ്ഞ് ചമ്മന്തി അരക്കുമ്പോളേക്കും വീട്ടില്‍ വിരുന്നുകാര്‍ വന്ന് പ്രോഗ്രാം ചളിപിളിയായി...
ഇന്നാളൊരു ദിവസം ഞങ്ങള്‍ കുടുംബക്കാര്‍ ഒരിടത്ത് ഒത്തുകൂടി.. അവിടെ ഏറ്റവും കൂടുതല്‍ മേക്കപ്പോട് കൂടിയ ഒരു അമ്മച്ചി നില്‍പ്പുണ്ടായിരുന്നു.. കൂടിയ ഇടത്ത് തിരക്കുകാരണം ഒരാളെ ഇടിക്കാതെ മറ്റൊരു ഇടത്തേക്ക് പോകാന്‍ കഴിയില്ല.. പ്രധാന പരിപാടി വീതി കുറഞ്ഞ് നീളം കൂടിയ ഒരു മുറിയിലായിരുന്നു.. മുറിയുടെ പിന്നിലേക്കുള്ള അടുക്കള ഭാഗത്തേക്ക് കൂടെ കൂടെ പോകുമ്പോള്‍ മറ്റൊരാളെ തട്ടാതെ പോകാന്‍ പ്രയാസം..
അങ്ങിനെ തട്ടിയും മുട്ടിയും പരിപാടി കഴിഞ്ഞ് എല്ലാരും കൂടി അടുത്തുള്ള അമ്പലത്തില്‍ കയറി.. എങ്ങിനെയോ ഈ മുതുക്കി എന്റെ പിന്നില്‍ വന്ന് പെട്ടു.. ഷര്‍ട്ട് അഴിച്ച് കയ്യില്‍ തൂക്കി ഞാന്‍ വിയര്‍ത്ത് കുളിച്ച് ദര്‍ശനം കാത്ത് ലൈനില്‍ നില കൊണ്ടു. അതിന്നിടക്കാണ് മുതുകത്ത് ആരോ കത്തി കൊണ്ട് വരഞ്ഞ പോലെ തോന്നിയത്.. ആദ്യം വിചാരിച്ചു തോന്നലാകുമെന്ന്. തിരിഞ്ഞ് നോക്കാന്‍ പറ്റാത്ത വിധം തിരക്ക്.
പിന്നെ മുന്നോട്ട് നോക്കി തന്നെ കൈ പിന്നോട്ട് നീക്കി പരതി നോക്കി കത്തിയും പിടിച്ച് നില്‍ക്കുന്നയാളെ.. അപ്പോളാണ് മനസ്സിലായത് ആ മുതുക്കിയുടെ എവറസ്റ്റ് പോലെ മുനപോലെ ഉന്തി നില്‍ക്കുന്ന മുലക്കച്ചയായിരുന്നു എന്റെ മുതുകത്ത് കുത്തിക്കൊണ്ടിരുന്നത്.. ഞാന്‍ എന്റെ കൈപ്പത്തി മുതുകത്ത് പരത്തിവെച്ചുകൊണ്ട് ഒരുവിധം പുറത്ത് കടന്നു...
വെള്ളരിക്കാ പോലെ ഞാന്ന് കിടക്കുന്നത് നേരെയാക്കാന്‍ ആ മുതുക്കി ചെയ്തിരുന്ന അഭ്യാസം മറ്റുള്ളവര്‍ക്ക് പാരയായി....
ഞാന്‍ വീണ്ടും കസേരയില്‍ കിടന്ന് പാറുകുട്ടിയെ സ്വപ്നം കണ്ടു.. പാറുകുട്ടി നല്ല വെന്തെണ്ണ തേച്ച് കുളിച്ച് ഈറന്‍ മുടിയോടെ മുട്ടുവരെയുള്ള മല്‍മല്‍ മുണ്ടും വട്ടക്കഴുത്തുള്ള ജാക്കറ്റുമിട്ട് നോന്‍ എവറസ്റ്റ് താങ്ങിയുമായി എന്റെ അടുക്കല്‍ വന്നിരുന്നു.. പച്ച മാങ്ങ തൊലി കളഞ്ഞ് പൂണ്ട് നുറുക്കി പാത്രത്തിലിട്ടു ആദ്യം, എന്നിട്ട് മുരിങ്ങാക്കായ തൊലി ചീകി അതും പാത്രത്തിലിട്ടു. അതിനുശേഷം നാളികേരം ചിരകാനിരുന്നു..
ചിരട്ടയിലെ നാളികേരം തരി തരിയായി കിണ്ണത്തില്‍ വീഴുന്നതനുസരിച്ച മറ്റെന്തോ എവിടേയോ തുള്ളിച്ചാടിയിരുന്നു.. തുള്ളിച്ചാട്ടം നിന്നതും കിണ്ണം നിറയെ ചിരകിയ നാളികേരം നിറഞ്ഞു.. വിറകടുപ്പില്‍ ഇന്നെലെ മയക്കിയ മണ്‍ കലത്തില്‍ പരിപ്പ് വേവിക്കാന്‍ ഇട്ടു. ചിരകിയ നാളികേരം അമ്മിയില്‍ അരക്കാനായി പോയി.
അമ്മിക്കഭിമുഖമായി ഞാന്‍ ഒരു കാല്‍ മറ്റേ കാലിന് തൂണ് കൊടുത്ത് നിന്നു... നാളികേരം അരക്കാനായി അമ്മിക്കുഴ നീങ്ങുമ്പോള്‍ ആ നാദലയത്തില്‍ രണ്ടാളുകള്‍ നൃത്തം വെക്കാന്‍ തുടങ്ങി.. പരിസരം മറന്ന് ഞാന്‍ ആ നൃത്തത്തില്‍ ലയിച്ചു....
നിമിഷങ്ങള്‍ക്കകം മൂക്കില്‍ മുരിങ്ങാക്കറി താളിക്കുന്നതിന്റെ മണം വന്നടിച്ചു.. ഹാ.............!!! എന്തൊരു രുചി...
കൈ കുത്തരിയുടെ ചോറില്‍ ചൂടുള്ള ആവി പറക്കുന്ന മുരിങ്ങാക്കറി പാറുകുട്ടി വിളമ്പി തന്നു. ഞാന്‍ ഉണ്ണുന്നതും കണ്ട് അവള്‍ മുട്ടിപ്പലകയില്‍ ഇരുന്നു എന്നേയും നോക്കി ഇമ വെട്ടാതെ..
നല്ല ഫ്രഷ് നാളികേരം അമ്മിയില്‍ അരച്ച് പച്ചമാങ്ങയിട്ട മുരിങ്ങാക്കറി... ഹാ...!! എന്തൊരു രസകരം... എനിക്ക് മിക്സിയില്‍ അരച്ച നാളികേരം ഇഷ്ടമില്ല.. അമ്മിയില്‍ തന്നെ അരക്കണം...
ReplyDeleteഇന്നാളൊരു കോന്തി പെണ്ണ് ഷൊര്‍ണൂര്‍ റോഡിലാണോ മറ്റോ ആണെന്ന് തോന്നുന്നു താമസം.. എനിക്ക് അമ്മിയില്‍ ചമ്മന്തി അരച്ച് തരാമെന്ന് പറഞ്ഞ് പറ്റിച്ചു.. വടക്കുന്നാഥനില്‍ വന്നിരുന്നു എന്നെ കാണാന്‍, ഉണ്ണിയപ്പം വരിയില്‍ നിന്നും മേടിച്ച് തന്നു. ഔഷധി കാന്റീനില്‍ നിന്നും നെല്ലിക്കാ ജ്യൂസും ഒക്കെ വാങ്ങിത്തന്നു..
white masking cannot be released now. system is jammed now. shall release it tomorrow.
ReplyDeleteeven my malayalam font is jammed.
regret for the inconvenience caused.
ന്റെ പ്രകാശേട്ടാ, ഇത് വായിച്ച് എവിടെയോ എന്തൊക്കെയോ തുള്ളിത്തുളുമ്പുന്നത് മനസ്സിൽ കണ്ടു. കേമായി എഴുത്ത്.. ഉണക്കലും, കുറുക്കലും..പച്ചമാങ്ങാ മുരിങ്ങക്കറി. പിന്നെ പറങ്കിൽ മാവിൻ ചോട്ടിലെ സമ്മിശ്ര ഗന്ധം.. പഴയ ആ കാലത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു..
ReplyDeleteഇമ വെട്ടാതെ............
ReplyDeleteആശംസകള്‍
ദി നൊസ്റ്റാൾജിക് മൊമെന്റ്സ്
ReplyDelete