ഞാൻ കാലങ്ങളായി ആഗ്രഹിച്ചിരുന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു, എന്റെ ബ്ലോഗ് സമാഹാരം താമസിയാതെ പുറത്തിറങ്ങുന്നു പുസ്തക രൂപത്തിൽ. സമാഹാരത്തിന്ന് നല്ലൊരു പേര് കിട്ടിയില്ല ഇതുവരെ. കുന്നംകുളത്തുള്ള ലളിത പറഞ്ഞു "കിലുക്കാംപെട്ടി" '
ഈ പേരിൽ ഇറക്കാം എന്ന് തീരുമാനിച്ചിരിക്കയായാണ്.
കോവിട് കാലമായതിനാൽ കേരള സാഹിത്യ അക്കാദമിയിൽ വെച്ചു പുസ്തക പ്രകാശനം ചെയ്യാൻ പറ്റുമോ എന്ന് തോന്നുന്നില്ല. നാളെ വൈശാഖൻ മാഷോട് ചോദിക്കണം..
അക്കാദമിയിലെ ചിലവുകളെ പറ്റി നർഗീസിനോടും ചോദിക്കാം , അതനുസരിച്ച് ഹോൾ ബുക്ക് ചെയ്യണം. കോവിഡ് കാലമായതിനാൽ പണത്തിന്റെ ദൗർലഭ്യം ഉണ്ട് , അങ്ങിനെ വന്നാൽ ശ്രീ നാരായണ ക്ലബ്ബിൽ വെച്ചോ, ശ്രീ മാഹേശ്വര ക്ഷേത്ര സന്നിധിയിൽ വെച്ചോ പ്രകാശനം ചെയ്യാവുന്നതാണ്.
ബ്ലോഗ്ഗർ കുട്ടൻ മേനോനോടും ലണ്ടനിലുള്ള മുരളി ഏട്ടനോടും അഭിപ്രായം ചോദിക്കണം. ബുക്ക് വിറ്റഴിക്കുന്നതിന് ബ്ലോഗർ കൂട്ടു കാരുടെ സഹായം തേടണം.
എന്നെ ബ്ലോഗർ ആക്കിയ തിരുവനന്തപുരത്തുള്ള സന്തോഷ് സി. നായരോടും സഹായിക്കാൻ പറയാം. പുസ്തകം ഓൺലൈനിൽ കിട്ടാവുന്ന രീതിയിലാണ് അച്ചടിക്കുന്നത്. അത് എത്ര മാത്രം പ്രായോഗ്യമാകുമെന്ന് ഇപ്പോൾ പ്രവചിക്കാനാവില്ല.
പുസ്തകത്തിന്റെ കവർ കിട്ടിയാൽ ഫേസ്‌ബുക്കിൽ ഡിസ്‌പ്ലെ വരും . എന്നെ അറിയാവുന്നവർ ദയവായി എന്നെ ഫോണിൽ വിളിക്കുക .
ലളിത പറഞ്ഞ പേര് നൽകാൻ പറ്റാത്ത സ്ഥിതി ആണ് ഇപ്പോൾ . അതിനാൽ "ഇന്ദ്രനീലം" എന്ന പുതിയ പേര് കണ്ടെത്തി.
താമസിയാതെ ബ്ലോഗ് സമാഹാരം പ്രകാശനം ചെയ്യപ്പെടുമെന്ന പ്രത്യാശയിൽ ആണ് ഞാൻ .
+++
ഞാൻ കാലങ്ങളായി ആഗ്രഹിച്ചിരുന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു, എന്റെ ബ്ലോഗ് സമാഹാരം താമസിയാതെ പുറത്തിറങ്ങുന്നു.
ReplyDeleteഒരായിരം ആശംസകൾ നേരുന്നു.. നല്ല നല്ല പോസ്റ്റുകൾക്കായി കാത്തിരിയ്ക്കുന്നു..
ReplyDeleteആശംസകൾ പ്രകാശേട്ടാ. പങ്കെടുക്കാൻ പറ്റിയാൽ പങ്കെടുത്തിരിക്കും.
ReplyDelete'കിലുക്കാം പെട്ടി 'നല്ല പേരാണല്ലൊ .
ReplyDeleteകാനഡ യിലുള്ള കുഞ്ഞൂസിന്റെ ഒരു ബ്ലോഗ് പേരാണിതെന്ന് തോന്നുന്നു
അങ്ങിനെ ആണെങ്കിൽ ഈ പേര് മാറ്റി വേറേ പേര് കൊടുക്കാം..
Deleteലളിത പറഞ്ഞ പേര് നൽകാൻ പറ്റാത്ത സ്ഥിതി ആണ് ഇപ്പോൾ . അതിനാൽ "ഇന്ദ്രനീലം" എന്ന പുതിയ പേര് കണ്ടെത്തി.
ReplyDeleteതാമസിയാതെ ബ്ലോഗ് സമാഹാരം പ്രകാശനം ചെയ്യപ്പെടുമെന്ന പ്രത്യാശയിൽ ആണ് ഞാൻ