എന്നും അച്ഛൻ തേവരെ ഓർക്കാറുണ്ട്. നടക്കാൻ വയ്യാത്ത കാരണം ഇതുവരെ പോകാൻ ആയില്ല.
ഇന്ന് വൈകീട്ട് കുറേശ്ശേ നടന്നു ശീലിക്കണം . കോവിറ് കോവിട് കാലത്തിനു മുൻപ് മിക്ക ദിവസവും അമ്പലത്തിൽ പോയിരുന്നു. തേവരെ കാണും, ദീപാരാധന തൊഴും. ശര്ക്കര പായസം കഴിക്കും..
ചേച്ചിമാരോടും ചേട്ടന്മാരോടും വർത്തമാനം പറയും. എന്നും സൗഹൃദം പങ്കിടും.
മോളി ചേച്ചിയോട് എന്തെങ്കിലും പറയാതിരിക്കില്ല. സരസ്വതി, പ്രേമ , വത്സല ചേച്ചിമാരോടും സുകുമാരേട്ടനോടും എന്തെങ്കിലും ഒന്ന് മിണ്ടാതെ ഞാൻ പോരാറില്ല.
പിന്നെ കഴകം, ശാന്തി, ഇവരെല്ലാം പ്രിയങ്കരർ തന്നെ. കൃഷ്ണൻ തിരുമേനി പോയതിൽ പിന്നെ നല്ല ശർക്കര പായസം കിട്ടിയില്ല . അദ്ദേഹം ഉണ്ടാക്കുന്ന പായസം ശബരിമലയിലെ അരവണ പായസം പോലെയുണ്ട്.
ഞാൻ ചിലപ്പോൾ ഉരുളിയിൽ നിന്നും വടിച്ചെടുത്ത് ആലിലയിൽ എടുത്താണ് സേവിക്കുക.
എല്ലാം ഇന്നെലെയെന്നോണം ഓർക്കുന്നു.
തൃശൂർ ടൗണിൽ നിന്നും കൊടുങ്ങല്ലൂർ ഇരിഞ്ഞാലക്കുട പോകുന്ന വഴിയിൽ തങ്കമണി കയറ്റത്തിൽ ആണ് അച്ഛൻ ,തേവർ ശിവക്ഷേത്രം. അവിടെ പാർവതി, ഗോശാല കൃഷ്ണൻ, ഗണപതി,അയ്യപ്പൻ, സുബ്രമണ്യൻ,നാഗങ്ങൾ, ബ്രഹ്മ രക്ഷസ്സ് , യോഗീശ്വരൻ, ഹനുമാൻ, പടിഞ്ഞാറേ നടക്കലെ സ്വാമി എന്നീ ഉപദേവതകളും ഉണ്ട്.
മുപ്പെട്ടു വെള്ളിയാഴ്ച ഗണപതിക്ക് ഉണ്ണിയപ്പം നേദിക്കും പിന്നെ മുപ്പെട്ട് ശനിയാഴ്ച ഹനുമാൻ സ്വാമിക്ക് വടമാലയും.
മുപ്പെട്ട് വെള്ളിയിലെ ഉണ്ണിയപ്പം കൃഷ്ണൻ തിരുമേനി ഉണ്ടാക്കിയിരുന്നത് വളരെ വിശേഷപ്പെട്ടത് ആയിരുന്നു. അന്നൊക്കെ ഞാൻ തിടപ്പള്ളിക്കരികിൽ പോയി നിൽക്ക്കും, തിരുമേനി എന്നെ കണ്ടാൽ അപ്പം നേദിച്ചതിനു ശേഷം കൂടുതൽ അപ്പം തരാറുണ്ട് ചിലപ്പോൾ . ഞാൻ ഒരു അപ്പം കൊതിയനാണ്
എന്റെ ചേച്ചി തറവാട്ടിൽ ഉണ്ണിയപ്പം ഉണ്ടാക്കാറുണ്ട്. ഞങ്ങളുടെ നാട്ടിൽ - അതായത് കുന്നംകുളം ചെറുവത്താനിയിൽ കാരോലപ്പം എന്നാണു പറയുക.
ചേച്ചി ഉണ്ടാക്കിയിരുന്നത് ഒരു പ്രത്യേക രുചിയായിരുന്നു. എന്റെ പെറ്റമ്മയെയാണ് ഞാൻ ഇവിടെ ചേച്ചി എന്ന് വിളിക്കുന്നത്. അമ്മാമന്മാർ വിളിക്കുന്നത് കേട്ടാണ് ഞാനും ശ്രീരാമനും അങ്ങിനെ വിളിച്ചു പോന്നത്.
അങ്ങിനെ ഒരുപാട് ഓർമ്മകൾ ഓടിയെത്തുന്നു. ഇന്ന് തേവരെ കണ്ടതിനു ശേഷം വീണ്ടും എഴുതാം,
ഓം നമ:ശ്ശിവായ..
ചേച്ചി ഉണ്ടാക്കിയിരുന്നത് ഒരു പ്രത്യേക രുചിയായിരുന്നു. എന്റെ പെറ്റമ്മയെയാണ് ഞാൻ ഇവിടെ ചേച്ചി എന്ന് വിളിക്കുന്നത്. അമ്മാമന്മാർ വിളിക്കുന്നത് കേട്ടാണ് ഞാനും ശ്രീരാമനും അങ്ങിനെ വിളിച്ചു പോന്നത്.
ReplyDeleteThis comment has been removed by the author.
ReplyDelete