Monday, June 21, 2010

എന്റെ പാറുകുട്ടി….. നോവല്‍….. ഭാഗം 42

നാല്‍പ്പത്തിയൊന്നാം ഭാഗത്തിന്റെ തുടര്‍ച്ച

http://jp-smriti.blogspot.com/2010/06/41.html

“നാളെ ഏതായാലും അല്പം വൈകി ഓഫീസില്‍ പോകാം.“

“ഓ അത് വേണ്ട. നേരം വൈകിയാല്‍ അതിന് വിശദീകരണം കൊടുക്കേണ്ടിവരും.“

ഉണ്ണിയേട്ടന് പ്രാതല്‍ നേരത്തെ കൊടുത്ത് വീട്ടില്‍ നിന്നിറങ്ങാം.

ഉണ്ണി പിറ്റേ ദിവസം എഴുന്നേല്‍ക്കാന്‍ വൈകി.ഓഫീസില്‍ വൈകിയെത്തിയ പാര്‍വ്വതിക്ക് ശങ്കരേട്ടന്റെ ശകാരം കേള്‍ക്കേണ്ടിവന്നു.

“ഓഫീസില്‍ വൈകിയെത്തിയത് എന്റെ കുറ്റം കൊണ്ടല്ലാ”

നിങ്ങളുടെ കുടുംബകാര്യങ്ങളൊന്നും എനിക്കറിയേണ്ട. നാളെ മുതല്‍ വൈകിയാല്‍ സര്‍വ്വീസ് തുടര്‍ന്ന് കൊണ്ട് പോകാന്‍ പറ്റിയെന്ന് വരില്ല.

“പാര്‍വ്വതിക്ക് സംഗതികളൊന്നും പിടികിട്ടിയില്ല. ഉടമസ്ഥന്റെ ഭര്യക്ക് നേരം വൈകാന്‍ പാടില്ലെന്നോ?!”

ഏതായാലും പേടിച്ച് പിന്മാറാന്‍ പാടില്ല.

പാര്‍വ്വതി മനസ്സില്‍ ഭാരിച്ച മനസ്സോടെ വീട്ടില്‍ വന്ന് കയറി. പിറ്റേ ദിവസം അവധിയായതിനാല്‍ ഉണ്ണ്യേട്ടന്‍ നേരത്തെ വീട്ടിലെത്തിയിരുന്നു.

പതിവില്ലാത്തവിധം ഒരു കട്ടന്‍ ചായയുണ്ടാക്കി കുടിച്ച് അടുക്കളയുടെ ഭാ‍ഗത്ത് തന്നെ ഇരുന്നു. വീട്ടിലെ പണിയും ഓഫീസിലെ പണിയും, ഉണ്ണ്യേട്ടന്റെ സഹകരമില്ലായ്മയും എല്ലാം ആലോചിച്ച് പാര്‍വ്വതിക്ക് ഭ്രാന്ത് പിടിക്കുമോ എന്ന അവസ്ഥയായി.

ഞാന്‍ എന്ത് വേണമെങ്കിലും ചെയ്തോളാം, എത്ര വേണമെങ്കിലും പണിയെടുത്തോളാം. പക്ഷെ എനിക്ക് ഉണ്ണ്യേട്ടന്റെ കൂടെ തന്നെ ഓഫീസില്‍ പോകണം. തിരിച്ച് വരുമ്പോള്‍ വേണമെങ്കില്‍ ഞാന്‍ തനിയെ പോന്നോളാം.

“പക്ഷെ ഇതൊന്നും എന്തേ എനിക്ക് ഉണ്ണ്യേട്ടനോട് ചോദിക്കന്‍ പേടി. അല്ലെങ്കില്‍ ഭയം. കൂടെ കിടക്കുന്ന ആളോട് തലയിണമന്ത്രമായി ഉരുവിട്ടുകൂടെ ?:“

“പാര്‍വ്വതി സ്വയം ചോദിച്ചു.“

ശങ്കരേട്ടനൊന്നും കാര്യം സാധിച്ച് തരാനാവില്ല. എല്ലാവര്‍ക്കും അവരുടെ നിലനില്‍പ്പല്ലേ പ്രധാനം. തല്‍ക്കാലം യൂണിഫോമില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് മാത്രം. ശങ്കരേട്ടന്‍ സ്തുതി.

നാളെ അവധിയാണ്. ഉണ്ണ്യേട്ടനെന്നെ വിടില്ല. കാലത്ത് തൊട്ട് വൈകിട്ട് കിടക്കുന്ന വരേയും വീട്ടില്‍ എല്ലാ സൌഭാഗ്യങ്ങളുള്ള രാജകുമാരി തന്നെ. നാളെ ഗുരുവായൂര്‍ക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് നടാടെയാണ് ഒരു മൂഡ് ഇല്ലാത്ത പോലെ തോന്നുന്നത്.

എന്റെ ഉള്ളിലെ വിഷമം പുറത്ത് കാണിക്കാന്‍ പാടില്ല. അങ്ങിനെയായാല്‍ പിന്നെ പരാജയം ഏറ്റ് വാങ്ങുകയാകും.

ഗുരുവായൂര്‍ പോയി ചൂണ്ടല്‍ വഴി മടങ്ങുന്ന സമയത്ത് കണ്ടാണശ്ശേരി ഭാ‍ഗത്ത് റോഡരികില്‍ ചക്ക കൂട്ടിയിരിക്കുന്നത് കണ്ടു. പാര്‍വ്വതിക്ക് ചക്ക വലിയ ഇഷ്ടമാണ്. സ്വന്തം വീട്ടില്‍ ധാരാളം ഉണ്ടെങ്കിലും രണ്ടെണ്ണം വാങ്ങിക്കാമെന്ന് വിചാരിച്ച് വണ്ടി നിര്‍ത്തി.

“പാര്‍വ്വതീ കണ്ടോ ചക്കകളുടെ കൂമ്പാരം ?.

ഉണ്ണിക്ക് അഛന്‍ നല്‍കിയ റോളിഫ്ലെക്സ് കാമറയില്‍ ചക്കക്കൂമ്പാരത്തിന്റെ ദൃശ്യങ്ങള്‍ പകര്ത്തി.

“പാര്‍വ്വതി ഇതൊന്നും അറിയാത്ത പോലെ എന്തോ ആലോചിച്ചും കൊണ്ടിരിക്കയായിരുന്നു”

ഉണ്ണിയുടെ കൈവിരല്‍ പാര്‍വ്വതിയുടെ ബൌസിന്റെ അടിയില്‍ കൂടി കയറ്റിയതും പാര്‍വ്വതി ഞെട്ടിയുണര്‍ന്നു.

“എന്തേ ഉണ്ണ്യേട്ടാ?”

“അപ്പോള്‍ ഞാന്‍ നിന്നെ വിളിച്ചതും വണ്ടി നിര്‍ത്തിയതും ഒന്നും നീ അറിഞ്ഞില്ല അല്ലേ..?”

നിന്നെ സന്തോഷിപ്പിക്കാന്‍ ഞാന്‍ എന്തൊക്കെ ചെയ്യുന്നു. നിനക്കെന്താ രണ്ട് ദിവസമായി ഇത്ര വലിയ ചിന്തകള്‍.?

“യേയ് ഒന്നുമില്ല. നമുക്ക് പോകാം.”

അപ്പോ ചക്ക വാങ്ങിക്കേണ്ടെ?

“ചക്കയോ? എവിടെ..?”

ഇതാ അപ്പുറത്തേക്ക് നോക്കൂ...

“പാര്‍വ്വതിക്ക് പെട്ടെന്ന് ഒരു വികാരവും തോന്നിയില്ല. സാധാരണ ഗുരുവായൂര്‍ പോകുമ്പോഴും , പ്രത്യേകിച്ച് മടങ്ങിവരുമ്പോഴും വീട്ടിലെത്തുന്നത് വരെ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഇപ്പോള്‍ മിണ്ടാതിരിക്കുന്നത്.”

നമുക്ക് പോകാം ഉണ്ണ്യേട്ടാ.

“ശരി അങ്ങിനെയാകട്ടെ”

പാര്‍വ്വതി വീട്ടിലെത്തിയതും വസ്ത്രമൊന്നും മാറ്റാതെ വന്ന പാട് കിടക്കയിലേക്ക് ചാഞ്ഞു.

ഉണ്ണിക്ക് പാര്‍വ്വതിയുടെ രോഗം മനസ്സിലായെങ്കിലും പുറത്തേക്ക് കാട്ടിയില്ല. ഉണ്ണി കള്ളിമുണ്ടുടുത്ത് തിണ്ണയില്‍ വന്നിരുന്നു.

സാധാരണ ഗുരുവായൂര്‍ തൊഴുത് മടങ്ങുമ്പോള്‍ പാര്‍വ്വതിക്ക് മസാല ദോശയും ചായയും, പിന്നെ വഴിയില്‍ കാണുന്ന കുപ്പി വളകളും മാലയും എല്ലാം വേണം. ഇക്കുറി അതൊന്നും അവള്‍ ആവശ്യപ്പെട്ടില്ല്ല. നേരെ വന്ന് കാറിലിരുന്നു.

ഉണ്ണിക്ക് മുല്ലപ്പൂവിന്റെ ഗന്ധം അധികം കേട്ടാല്‍ തലവേദന ഉണ്ടാകും. അമ്പലപരിസരം മുഴുവന്‍ ഇന്ന് ആ ഗന്ധമായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ചായയും കിട്ടിയില്ല. ജാനുവിനെകൊണ്ട് ഒരു ചായ ഇട്ട് കുടിക്കാന്‍ അടുക്കളഭാഗത്തേക്ക് നടന്നു.

അവിടെ ആരേയും കാണാഞ്ഞതിനാല്‍ സ്വയം ഒരു കട്ടന്‍ ചായ ഉണ്ടാക്കാനുള്ള ഏര്‍പ്പാടിലായിരുന്നു.

“അപ്പോഴേക്കും പാര്‍വ്വതി അടുക്കളയിലെത്തിയിരുന്നു.“

“എന്താ ഉണ്ണ്യേട്ടാ എന്നോട് പറയാതിരുന്നത് ചായയുടെ കാര്യം.?”

അതിന് നീ വന്ന പാടെ കയറിക്കിടന്നില്ലേ? വയ്യാത്ത ആളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി.”

നീ പോയി വിശ്രമിച്ചോളൂ പാര്‍വ്വതീ.

“ഉണ്ണി ചായയുണ്ടാക്കുന്നതും നോക്കി പാര്‍വ്വതി അടുക്കളപ്പടിയില്‍ ഇരുന്ന് ഉറക്കം തൂങ്ങി..”

ഉണ്ണീ പാര്‍വ്വതിയെ എണീപ്പിച്ച് മുഖം കഴുകിക്കൊടുത്തു.

ഉണ്ണീയുടെ സ്നേഹം കണ്ട പാര്‍വ്വതിയുടെ കണ്ണില്‍ വെള്ളം നിറഞ്ഞു. ഉണ്ണി അത് കണ്ടില്ലെന്ന് നടിച്ചില്ലെങ്കിലും, പിന്നീട് ഉണ്ണിയുടെ തൊണ്ടയിടറി.

“പറയൂ പാര്‍വ്വതീ.. എന്താണ് നിന്റെ പ്രശ്നം..?”

“ഒന്നുമില്ലാ ഉണ്ണ്യേട്ടാ..?”

രണ്ട് പേരും കൂടുതലൊന്നും പറയാതെ അങ്ങിനെ 4 മണി വരെ കിടന്നുറങ്ങി. ഉച്ച ഭക്ഷണം ഉണ്ടായതേ ഇല്ല. ആ കാര്യം ആരും ഓര്‍ത്തില്ല.

“പാര്‍വ്വതിക്ക് അണ്ടിപ്പിട്ട് ഇടിക്കാനറിയാമോ..?”

“അറിയാം..”

“എനിക്കുണ്ടാക്കിത്തരാമോ..?”

“തരാമല്ലോ..”

ഉണ്ണീയേട്ടന്‍ ഇവിടെ ഇരിക്ക്. ഞാന്‍ അണ്ടി പെറുക്കി വരാം. പെട്ടൊന്നും ഉണ്ടാക്കാന്‍ പറ്റുന്ന കാര്യമല്ല. സന്ധ്യയാകുമ്പോളെക്കും ശരിയാക്കിത്തരാം. അണ്ടി ചുടുന്ന സമയത്തൊന്നും എന്നെ കേറിപ്പിടിക്കാനൊന്നും വരരുതേ. കൈയിലൊക്കെ അണ്ടിപ്പശയും മറ്റുമാകും. അത് പിന്നെ പൊള്ളും. പിന്നെ എന്നേക്കേറി തല്ലാന്‍ തുടങ്ങും.

എന്നാല്‍ ഉണ്ടാക്കിക്കോളൂ.. ഞാനും കൂടി സഹായിക്കാം.

പാര്‍വ്വതി അണ്ടി ചുട്ട്, പൊളിച്ച്, അരിപ്പൊടിയും ശര്‍ക്കരയും നാളികേരവും ഉരലിട്ട് ഇടിക്കുമ്പോള്‍ ഉണ്ണി അവളുടെ ദേഹത്തേക്ക് നോക്കിക്കൊണ്ടിരുന്നു.

“ഉണ്ണിയുടെ നോട്ടവും തമാശപറച്ചിലും ഒക്കെയായപ്പോള്‍ പാര്‍വ്വതിയുടെ മനസ്സിന്റെ ഭാരം തെല്ല് കുറഞ്ഞു.“

പുട്ട് മുറുകുമ്പോള്‍ ഉരലില്‍ ഉലക്ക ആഞ്ഞിടിക്കേണ്ടി വരും. അപ്പോള്‍ പാര്‍വ്വതിയുടെ തുള്ളിച്ചാടുന്ന മാറിടത്തിലേക്ക് ഉണ്ണി നോക്കി ഉല്ലസിച്ച് കൊണ്ടിരുന്നു.

“ഉണ്ണ്യേട്ടാ‍ എന്താ ഈ കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിലേക്കാണ് എന്ന് പറയുന്നത്..?”

“അത് ശരി നീയെന്നെ കുറുക്കനാക്കി അല്ലേ..?”

“നിന്നെ കാണാന്‍ എന്തൊരു ചേലാ പാര്‍വ്വതീ. എനിക്കിത് പോലെ എന്നും പുട്ട് ഇടിച്ച് തരുമോ? “

“തരാം. ഈ ഉലക്കയുടെ മൂട് കൊണ്ട് ഒരിടിയും തരാം. ഈ ആണുങ്ങള്‍ക്കെന്താ വടക്കോറത്ത് കാര്യം. ണീറ്റ് പോയെ ഇവിടുന്ന്. “

പാര്‍വ്വതി ഒരു ഇലച്ചിന്തില്‍ അണ്ടിപ്പിട്ട് ഉണ്ണിക്ക് കൊണ്ട് കൊടുത്തു. അപ്പോളേക്കും അവള്‍ നന്നേ ക്ഷീണിച്ചിരുന്നു.

ഉണ്ണി തിന്നുന്നതിന് മുന്‍പ് ഒരു കഷണം പാര്‍വ്വതിയുടെ വായില്‍ വെച്ച് കൊടുത്തു. പാര്‍വ്വതിയുടെ എല്ലാ വിഷമങ്ങളും മാഞ്ഞത് അവള്‍ അറിഞ്ഞില്ല. അവള്‍ ഉണ്ണിയുമായി തല്ലുകൂടാനും തമാശ പറയാനും തുടങ്ങി. എല്ലാം ദു:ഖങ്ങളും പമ്പ കടന്നു.

“കുറേ നാളായി ഫ്രൈഡ് റൈസ് കഴിച്ചിട്ട്. പണ്ട് എനിക്ക് ചേച്ചി ഉണ്ടാക്കിത്തരുമായിരുന്നു. ചിലപ്പോള്‍ സിങ്കപ്പൂരിലെ പെങ്ങള്‍ വരുമ്പോള്‍ നാസി ഗോറി യെന്ന് ഫ്രൈഡ് റൈസിനെപ്പോലെയുള്ള ഒരു വിഭവും ഉണ്ടാക്കിത്തരാറുണ്ട്.”

ഞങ്ങള്‍ മദ്ധ്യവേനലവധി കഴിഞ്ഞ് മടങ്ങുമ്പോള്‍ തൃശ്ശിനാപ്പള്ളി വഴിക്കാണ് വരാറ്. അവിടെ നിന്ന് മദിരാശിയില്‍ വന്ന് അഛന് ചില ഓഫീസ് കാര്യങ്ങളൊക്കെ ഉണ്ടാകും.

അതെല്ലാം കഴിഞ്ഞ് ഞങ്ങളെ മൂര്‍മാര്‍ക്ക്റ്റിലും മൌണ്ട് റോഡിലും എല്ലാം ചുറ്റിക്കറങ്ങാന്‍ കൊണ്ടോകും.

മൌണ്ട് റോഡിലെ ബുഹാരി ഹോട്ടലില്‍ നിന്നാണെന്ന് തോന്നുന്നു ഫ്രൈഡ് റൈസ് ആദ്യമായി കഴിക്കുന്നത്. പിന്നീട് ചേച്ചി അതിന്റെ റസീപ്പി വാങ്ങി നാട്ടില്‍ വന്ന് എനിക്ക് പലപ്പോഴും ഫ്രൈഡ് റൈസ് ഉണ്ടാക്കിത്തരുമായിരുന്നു.

ഇന്നാള്‍ ഞാന്‍ ലണ്ടനില്‍ പോയപ്പോള്‍ ഒരു ചൈനീസ് റസ്റ്റോറണ്ടില്‍ ഫ്രൈഡ് റൈസ് കഴിക്കാന്‍ കയറിയെങ്കിലും കഴിക്കാനായില്ല.

“എന്താ ഉണ്ണ്യേട്ടാ ഇ മൂര്‍ മാര്‍ക്കറ്റ് എന്നാല്‍..?

ഈ മൂര്‍മാര്‍ക്കറ്റില്‍ കിട്ടാത്തതൊന്നും ഇല്ല. അഛനും അമ്മയെയും ഒഴിച്ച് എല്ലാമവിടെ കിട്ടുമെന്നാ പറയുക.

ഞാന്‍ അവിടെ പോയാല്‍ കളിപ്പാട്ടങ്ങളാണ് വാങ്ങുക. മരം കൊണ്ടുണ്ടാക്കിയ പല വര്‍ണ്ണങ്ങളിലുള്ള വീട്ടുപകരണങ്ങളുടെ മോഡലുകളും, കാറുകളും പിന്നെ ചലിച്ച് കൊണ്ടിരിക്കുന്ന തലകളുള്ള പാവകളും, വലിയ വയറുകളുള്ള കുംബകര്‍ണ്ണന്മാരെയും പിന്നെ ചെറിയ കൊട്ടകളും വട്ടികളും.

ഇത്ര വയസ്സായിട്ടും എനിക്ക് അത്തരം കളിപ്പാട്ടങ്ങളോട് ഭ്രമമാണ്. ചേച്ചി അവിടെ നിന്ന് കല്ലുമാലകളും കുപ്പിവളകളും, സിന്ദൂരം ചാന്ത് കണ്മഷി എന്നിവയും വാങ്ങാറുണ്ട്.

കുട്ടികള്‍ക്ക് വാങ്ങാന്‍ കുറച്ചധികം ഉണ്ടാകും അവിടെ. എനിക്കവിടെ പോയാല്‍ ഒരു കാഴ്ചബംഗ്ലാവില്‍ പോയ പ്രതീതിയാണ്.

“എന്നെ ഒരു ദിവസം അവിടേക്ക് കൊണ്ടോകുമോ ഉണ്ണ്യേട്ടാ‍..?”

ആ കൊണ്ടോകാമല്ലോ? നമുക്ക് കുട്ട്യോളുണ്ടാകുമ്പോള്‍ അവരേയും കൂട്ടി പോകാം.

കുട്ട്യോളെന്ന് പറഞ്ഞപ്പോള്‍ പാര്‍വ്വതി കരയാന്‍ തുടങ്ങി.

“ ഇത്രകാലമായിട്ടും ഞാന്‍ പ്രസവിച്ചില്ലാ. അവളുടെ സങ്കടം അണപൊട്ടി“

[തുടരും]

അടിക്കുറിപ്പ് ::

അക്ഷരത്തെറ്റുകള്‍ കരുതിക്കൂട്ടി വരുത്തുന്നതല്ല. ബ്ലോഗില്‍ പോസ്റ്റ് ചെയ്തതിന്‍ ശേഷമേ തിരുത്തുവാന്‍ പറ്റൂ. താമസിയാതെ ചെയ്യുന്നതാണ്.

copy right – 2010 - reserved

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

“എന്താ ഉണ്ണ്യേട്ടാ ഇ മൂര് മാര്‍ക്കറ്റ് എന്നാല്..?

ഈ മൂര്‍മാര്‍ക്കറ്റില് കിട്ടാത്തതൊന്നും ഇല്ല. അഛനും അമ്മയെയും ഒഴിച്ച് എല്ലാമവിടെ കിട്ടുമെന്നാ പറയുക.

ഞാന് അവിടെ പോയാല് കളിപ്പാട്ടങ്ങളാണ് വാങ്ങുക. മരം കൊണ്ടുണ്ടാക്കിയ പല വര്‍ണ്ണങ്ങളിലുള്‍ല വീട്ടുപകരണങ്ങളുടെ മോഡലുകളും, കാറുകളും പിന്നെ ചലിച്ച് കൊണ്ടിരിക്കുന്ന തലകളുള്ള പാവകളും, വലിയ വയറുകളുള്ള പാവകളും പിന്നെ ചെറിയ കൊട്ടകളും വട്ടികളും.

Kuttan said...

നോവല്‍ വളരെ നന്നായി മുന്നോട്ടു പോകുന്നുട് . അണ്ടി പരിപ്പ് ഉണ്ടാക്കുന്നകാര്യം ഓര്‍ത്തപ്പോള്‍ കൊതി തോന്നി. എന്തൊരു രുചി ആനതിനു ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ അയലത്തെ വീട്ടില്‍ നിന്ന് ഉണ്ടാക്കി കിട്ടി അതിന്റെ രുചി ഇപ്പോളും നാവിന്‍ തുമ്പില്‍ നിന്ന് മാറിയിട്ടില്ല

Sukanya said...

പാറുകുട്ടിയുംഉണ്ണിയേട്ടനും-ഇനി എന്ത് സംഭവിക്കും എന്നാണു അറിയേണ്ടത്.

ജെ പി വെട്ടിയാട്ടില്‍ said...

സുകന്യാ

പാറുകുട്ടിയും ഉണ്ണ്യേട്ടനും വായനക്കാരുദ്ദേശിക്കുന്ന പോലെയല്ല അവസാനിക്കുന്നത്. 35 അദ്ധ്യായത്തില്‍ അവസാനിപ്പിക്കുകയാണ് തല്‍ക്കാലം. അത്രയും എഴുതിക്കഴിഞ്ഞു. ഇനി ഒരാഴ്ച കൂടുമ്പോള്‍ ബാക്കിയുള്ളത് പോസ്റ്റാക്കണം.
++ വാസ്തവത്തില്‍ പാറുകുട്ടിയുടെ ഓര്‍മ്മകള്‍ എത്ര എഴുതിയാലും -എന്റെ ജീവിതകാലമത്രയും എഴുതിയാലും അവസാനിക്കില്ല. അത്രമാത്രം ഉണ്ട്.
എന്റ്റെ സഹപ്രവര്‍ത്തകന്‍ കുട്ടന്‍ മേനോന്‍ എന്ന ബ്ലോഗര്‍ പറഞ്ഞു. ഇപ്പോള്‍ തല്‍ക്കാലം 35 ല്‍ അവസാനിപ്പിച്ചിട്ട് -
വോള്യൂം - 2 ആയിട്ട് ശേഷമുള്ള വരികള്‍ എഴുതാന്‍.
ഗുരുവായൂരപ്പന്‍ സഹായിക്കണം അത് പ്രിന്റ് ചെയ്ത് കിട്ടാന്‍. അത് ഒന്ന് എഡിറ്റ് ചെയ്താലേ ശരിയാകുകയുള്ളൂ എന്ന് അത് മൊത്തം വായിച്ച മാണിക്യചേച്ചിയും കുട്ടന്‍ മേനോനും അഭിപ്രായപ്പെട്ടു.
++ ഒരു കോപ്പി ഞാന്‍ പ്രിന്റ് ചെയ്ത് വായിച്ചപ്പോള്‍ എനിക്കും തോന്നാതിരുന്നില്ല.
ഇനി ആരാ ഇത്രയും വലിയ ഒരു ബുക്ക് എഡിറ്റ് ചെയ്ത് തരിക.
ഇപ്പോള്‍ 200 A4 ഷീറ്റ് കഴിഞ്ഞിരിക്കുന്നു.