Wednesday, January 5, 2011

രക്ഷിതാക്കളെ നോക്കാത്ത സന്തതികള്‍

രക്ഷിതാക്കളെ നോക്കാത്ത അല്ലെങ്കില്‍ സംരക്ഷിക്കാത്ത മക്കളെ പറ്റിയും സ്വന്തം അനുഭവവും ഇവിടെ കുറിക്കപ്പെടുന്നു താമസിയാതെ.

14 comments:

  1. രക്ഷിതാക്കളെ സംരക്ഷിക്കാത്ത മക്കളെ പറ്റിയും സ്വന്തം അനുഭവവും ഇവിടെ കുറിക്കപ്പെടുന്നു.

    വയസ്സുകാലത്ത് ശരണാലയത്തിലോ, ഓള്‍ഡ് ഏജ് ഹോമിലോ, അല്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനിലോ തള്ളപ്പെടുന്നു.

    മക്കള്‍ ജീവിച്ചിരുപ്പുള്ള കാലത്ത് തന്നെ, നമുക്ക് പറ്റിയ അഭയസ്ഥാനം നമ്മള്‍ സ്വയം കണ്ടെത്തുന്നതല്ലേ ഒരു കണക്കില്‍ നല്ലത്.???? !!

    ReplyDelete
  2. നാം എന്താണോ കുട്ടികള്‍ക്ക് നല്‍കുന്നത്, അത് തന്നെയാണ് കുട്ടികള്‍ തിരിച്ചു നല്‍കുന്നത്.
    കുട്ടികളെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല.

    ReplyDelete
  3. രക്ഷിതാക്കളെ നോക്കാത്ത സന്തതികള്‍ ഉണ്ടെങ്കില്‍ അത് സാത്താന്റെ സന്തതി ആയിരിക്കും

    ReplyDelete
  4. പുതുവർഷമായി കുടുംബകലഹമുണ്ടാക്കുവാൻ പോക്കുകയാണോ...ജയേട്ടാ?

    ReplyDelete
  5. നോക്കൂ പ്രകാശേട്ടാ, മക്കളെ നന്നായി വളർത്തേണ്ടതു രക്ഷിതാക്കളുടെ കടമയാണ്.പ്രതിഫലം പ്രതീക്ഷിക്കാതെ കര്‍മം ചെയ്യുക.അവരുടെ നന്മക്കായി പ്രാര്‍ത്ഥിക്കുക, പിന്നെ സന്തോഷത്തോടെ മാറിക്കൊടുക്കുക, ശരണാലയമോ ഓള്‍ഡ്‌ ഏജ് ഹോമോ എവിടെയായാലും...

    ReplyDelete
  6. mljagdees

    താങ്കളുടെ കൂടുതല്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു, എനിക്ക് എഴുതാനുള്ളത് എഴുതിക്കഴിഞ്ഞാല്‍.

    ReplyDelete
  7. കുഞ്ഞൂസേ

    ഭഗവാന്‍ ശ്രീകൃഷ്ണന്‍ യുദ്ധക്കളത്തില്‍ അര്‍ജുനനോട് പറഞ്ഞ കാര്യമാണ് കുഞ്ഞൂസ് ഉദ്ധരിച്ചിരിക്കുന്നത്.

    “കര്‍മ്മണ്യേ വാധികാരസ്ഥേ
    മാ ഫലേഷു കദാചന”

    പക്ഷെ ഇവിടെ ഭഗവാനോ മറ്റാരും പറഞ്ഞിട്ടില്ല സ്വന്തമം മാതാപിതാക്കന്മാരെ സംരക്ഷിക്കേണ്ടതില്ലെന്ന് !

    ജന്മം നല്‍കിയവരെ വയസ്സുകാലത്ത് സംരക്ഷിക്കുക എന്നത് ഓരോ സന്തതികളുടേയും കടമാണ്.

    കഴിഞ്ഞ രണ്ടോ മൂന്നോ ദിവസം മുന്‍പ് സാറ്റലൈറ്റ് ചാനലില്‍ ഒരു ബംഗാളി അമ്മയെ മക്കള്‍ റയില്‍ വേ സ്റ്റേഷനില്‍ നട തള്ളിയ ന്യൂസ് ഭാരതത്തില്‍ ഒട്ടുമുക്കാല്‍ ആളുകളും ദര്‍ശിച്ച് കാണും.

    കുഞ്ഞൂസിന് കാനഡായില്‍ ഒരു പക്ഷെ അത് കിട്ടിക്കാണില്ല. അങ്ങിനെ പലതും എന്റെ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചും കൊണ്ടാണ് ഞാന്‍ എന്റെ എഴുത്ത് ആരംഭിക്കുന്നത്.

    കൂട്ടത്തില്‍ ജീവിതാനുഭവും

    ReplyDelete
  8. മുരളിയേട്ടാ

    ലേഖനം ആരംഭിക്കാന്‍ പോകുന്നതേ ഉള്ളൂ..
    ഞാന്‍ കുഞ്ഞൂസിനെഴുതിയ കമന്റ് വായിക്കൂ..

    വയസ്സ് കാലത്ത് വരുമാനമോ, ശമ്പളമോ, പെന്‍ഷനോ മറ്റു പ്രതീക്ഷകളൊ ഇല്ലാത്ത രക്ഷിതാക്കള്‍ക്ക് ഓരോ മക്കളും അവരുടെ ശമ്പളത്തിന്റെ 10 ശതമാനം രക്ഷിതാക്കള്‍ക്ക് മാസാമാസം അയച്ചുകൊടുക്കണമെന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

    ജോലിയെടുക്കാന്‍ പറ്റാത്ത വയസ്സ് കാലത്തെ സാഹചര്യത്തില്‍ സ്വന്തം മക്കളും കൂടി കയ്യൊഴിഞ്ഞാലുണ്ടാകുന്ന അവസ്ഥ ആലോചിച് നോക്കൂ..

    മുരളിയേട്ടന്റെ വീട്ടിന്നടുത്തല്ലേ കസ്തൂര്‍ബ വൃദ്ധ സദനം. ഒരിക്കെലെങ്കിലും അവിടേ പോയിട്ടുണ്ടോ. ആ അമ്മമാരോട് സംവദിച്ചിട്ടുണ്ടോ.

    അവിടെത്തെ അന്തേവാസികളെല്ലാം എന്നെപ്പോലെയുള്ളവരാണ്. രണ്ടും മൂന്നും മക്കളുള്ളവര്‍.

    ReplyDelete
  9. എനിക്കു മനസ്സിലാകുന്നില്ല എന്തിനു വയസ്സായാൽ ശരണാലയത്തിലോ ഓൾഡ് ഏജ് ഹോമിലൊ പോകണം. മക്കൾ പോകട്ടെ അവർക്കിഷ്ടമുള്ളിടത്ത്. ഇഷ്ടമുണ്ടെങ്കിൽ വന്നു കാണട്ടെ. ഇല്ലെങ്കിൽ പണി നോക്കട്ടെ. എല്ലാ സമ്പാദ്യവും മക്കൾക്ക് വേണ്ടി കളയണ്ട. ഉള്ള കാലത്ത് നമുക്കു വയസ്സു കാലത്തെക്കുള്ളത് കരുതി വെക്കുക. നല്ല ജോലിക്കാരെ വെക്കുക. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക. വയസ്സുകാലം ആഘോഷിക്കുക.

    ReplyDelete
  10. പ്രകാശേട്ടാ,മനസിലാവുന്നു ആ വികാരം,ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ലയെങ്കിലും ആധുനികയുഗത്തില്‍ 'ഞാന്‍ ,ഞാന്‍ മാത്രം' എന്ന ചിന്തയല്ലേയുള്ളൂ മനുഷ്യര്‍ക്ക്‌... ഇന്നത്തെ മക്കളാണ് നാളത്തെ മാതാപിതാക്കളും പിന്നെ വൃദ്ധരും എന്നത് അവര്‍ തന്നെ മറന്നു പോകുന്നു. ലേഖനം എത്രയും വേഗം വരുമെന്ന പ്രതീക്ഷയോടെ....

    ReplyDelete
  11. പ്രിയ രാജഗോപാല്‍

    താങ്കളുടെ അഭിപ്രായം ഞാന്‍ മാനിക്കുന്നു. അന്തിമതീരുമാനം അങ്ങിനെയൊക്കെ ആയിരിക്കും.

    എന്റെ കാലം കഴിഞ്ഞാലും മക്കള്‍ക്കെന്തെങ്കിലും നീക്കി വെക്കേണ്ടെ എന്നാലോചിച്ചാണ് ഇത്രയും കാലം അങ്ങിനെയൊരു സ്റ്റെപ്പ് എടുക്കാഞ്ഞേ.

    ഇനി മക്കള്‍ എന്തെങ്കിലും തരുമെന്നാലോചിച്ച് തല പുണ്ണാകാതെ സ്വയം ഒരു തീരുമാനത്തിലെത്തണം.

    ReplyDelete
  12. കുഞ്ഞൂസേ

    ലേഖനം എഴുതാന്‍ തുടങ്ങിയിട്ടില്ല. രണ്ട് ദിവസമായി ചുമയും ജലദോഷവുമായി ആകെ ഒരു സുഖമില്ല.

    അടുത്ത് തന്നെ എഴുതാം.

    ReplyDelete
  13. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുത്തു(അതല്ലേ അവര്‍ക്ക് കൊടുക്കാവുന്ന വലിയ സ്വത്ത്).
    മിടുക്കരായ അവര്‍ നന്നായി പഠിച്ചു നല്ല ജോലി നേടി, സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്നു. അവര്‍ തരുന്നെങ്കില്‍ തരട്ടെ,ജെ.പി. താങ്കള്‍ കൊടുക്കുന്ന സ്വത്ത് വേണ്ടല്ലൊ അവര്‍ക്ക് ജീവിക്കാന്‍. ഭാര്യയും മക്കളും പേരക്കുട്ടികളുമായി സന്തോഷമായി ജീവിതം കൊണ്ടാടൂ. ഒരു പുരുഷായുസ്സില്‍ നേടേണ്ടതെല്ലാം നേടി എന്ന ചാരിതാര്‍ഥ്യത്തോടെ.

    ReplyDelete
  14. all my blog readers

    i am unwell since one week
    shall start blogging d moment i am
    ok

    thank u

    ReplyDelete

വായനക്കാര്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ ഇവിടെ.