Showing posts with label അപ്പുണ്ണി [ചെറുകഥ]. Show all posts
Showing posts with label അപ്പുണ്ണി [ചെറുകഥ]. Show all posts

Sunday, April 17, 2011

അപ്പുണ്ണി - ചെറുകഥ - ഭാഗം 5

അപ്പുണ്ണി ഭാഗം 5

9 മാസമായി മുടങ്ങിക്കിടന്നതാണ്....

നാലാം ഭാഗത്തിന്റെ തുടര്‍ച്ച

http://jp-smriti.blogspot.com/2010/07/4.html

കടയുടമസ്ഥന്‍ സാമാന്യം വലിയ ഒരു ഭാണ്ഡം അപ്പുണ്ണിയെ ഏല്പിച്ചു.

“എന്നെങ്കിലും നിന്നെ കാണാനിടയായാല്‍ തരാന്‍ വേണ്ടി എന്നെ ഏല്പിച്ചതാണ്‍”

അപ്പുണ്ണി ആ കെട്ട് വാങ്ങി തലയില്‍ വെച്ച് സാവിത്രിയുടെ കൂടെ സത്രത്തിലെലമ്പൂ കെട്ടഴിച്ച് നോക്കിയപ്പോള്‍ 5 മുണ്‍ടുകളും തോര്‍ത്തും, പത്തില്‍ കൂടുതല്‍ കൌപീനവും, ഗുരുവായൂരപ്പന്റെ ഒരു ചില്ലിട്ട പടവും കളഭം ചന്ദനം മുതലായ വസ്തുക്കളും.

“അപ്പുണ്ണി ഒച്ച വെച്ച് കരയാന്‍ തുടങ്ങി. അന്ന് ജലപാനം കഴിച്ചില്ല. പിറ്റേ ദിവസം രാവിലെ നിലമ്പൂര്‍ക്ക് യാത്രയായി.”

നിലമ്പൂരിലെ ഇല്ലത്തെത്തിയ അപ്പുണ്ണി വളരെ ശോകനായി കാണപ്പെട്ടു. ഇടക്കിടക്ക് ഭാണ്ഡം തുറന്ന് നോക്കി കണ്ണ് നീര്‍ പൊഴിക്കും. എപ്പോഴും ഒരേ കിടപ്പ്. ഭക്ഷണം കഴിക്കാതെയായിത്തുടങ്ങി.

അഛന്‍ തിരുമേനി വൈദ്യനെ വിളിച്ച് വരുത്തി.

“വൈദ്യന്‍ നാടി പരിശോധിച്ചു. അപ്പുണ്ണിയെ നോക്കിയിട്ട്,,,,”

“തമ്പ്രാനേ…….. ഇയാള്‍ക്ക് മനോവിഷമമാണ്‍ കാര്യമായിട്ട്. വേറെ അസുഖമൊന്നും ഇല്ല.”

“വൈദ്യന്‍ “മാനസമിത്രം” വീട്ടില്‍ തന്നെ ഉണ്ടാക്കിക്കൊടുക്കുവാന്‍ ഉപദേശിച്ചു.”

-------- രണ്‍ട് നാല്‍ ദിവസം കൊണ്ട് അപ്പുണ്ണിയുടെ ദീനമെല്ലാം പമ്പ കടന്നു. അപ്പുണ്ണിയില് പല മാറ്റങ്ങളും കാണപ്പെട്ടു.

സാവിത്രിയുടെ മണിയറ തട്ടിന്‍ പുറത്തേക്ക് മാറ്റി. അപ്പുണ്ണിയുടെ ഭക്ഷണക്രമമെല്ലാം വൈദ്യന്മാരുടെ ഉപദേശമനുസരിച്ച് ചിട്ടപ്പെടുത്തി. രസായന ചികിത്സ തുടങ്ങി. അയാളുടെ മനസ്സിനേയും വിചാരവികാരങ്ങളേയും പുഷ്ടിപ്പെടുത്തുവാനുള്ള കഷായങ്ങളും ആസവങ്ങളും, കന്മദം ചേര്‍ത്ത ലേഹ്യങ്ങളും നല്‍കിത്തുടങ്ങി.

കാലങ്ങള്‍ക്ക് ശേഷം ഇല്ലത്ത് ഒരു കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാന്‍ അച്ചന്‍ തിരുമേനി കൊതിച്ചു. സാവിത്രിക്കുട്ടിക്ക് വേണ്ട കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ശങ്കുണ്ണ്യായരുടെ ഭാര്യയെ ചുമതലപ്പെടുത്തി.

ഉച്ചയൂണ്‍ കഴിഞ്ഞാല്‍ മണിയറയില്‍ കൊണ്ട് പോകാനും കൂടെ ശയിപ്പിക്കാനും സാവിത്രിക്കുട്ടിയെ അവര്‍ ഓര്‍മ്മിപ്പിച്ചു.

ഉറക്കം കൂടുതല്‍ ഇഷ്ടപ്പെട്ട അപ്പുണ്ണിക്ക് അധികം ബഹളമില്ലാത്ത തട്ടിന്‍പുറത്തെ വാസം കൂടുതല്‍ ഉന്മേഷം നല്‍കി.

ഉച്ചഭക്ഷണത്തിന്‍ ശേഷം അധികം ഉറങ്ങാന്‍ സമ്മതിക്കില്ല സാവിത്രിക്കുട്ടി. പകരം അവളുമായി കാമലീലകളില്‍ ശ്രദ്ധകൊടുക്കും വിധം സാവിത്രി അപ്പുണ്ണിയെ മെരുക്കിയെടുത്തു.

“എന്താ എന്റെ അരികിലേക്ക് ചേര്‍ന്ന് കിടക്കാത്തെ അപ്പുണ്ണ്യേട്ടാ…?”

“അപ്പുണ്ണിയുടെ കയ്യെടുത്ത് അവളുടെ മാറത്തേക്ക് വെച്ചു. അവളുടെ സ്ത്രീത്വം ഉണര്‍ന്നു. പക്ഷെ കാര്യമായ അനുഭൂതിയൊന്നും അവള്‍ക്ക് ലഭിച്ചില്ല.”

“അപ്പുണ്ണിക്ക് കൂടുതല്‍ ഉത്തേജകമരുന്നുകള്‍ ഉപദേശിച്ചു വൈദര്‍. സാരമായ വ്യത്യാസങ്ങള്‍ അയാളില്‍ ഉണ്ടായെങ്കിലും സാവിത്രിക്കുട്ടിക്ക് പൂര്‍ണ്ണ സംതൃപ്തി വന്നില്ല.”

ദിവസങ്ങള്‍ കടന്ന് പോയെങ്കിലും സാവിത്രിക്കുട്ടി ഗര്‍ഭം ധരിച്ചില്ല. വീണ്ടും നാട്ട് വൈദ്യനെ വരുത്തി പുതിയ ചികിത്സകള്‍ പരീക്ഷിക്കപ്പെട്ടു.

“വൈദ്യര്‍ അച്ചന്‍ തിരുമേനിയെ മുഖം കാണിച്ചു.”

“എന്താ വൈദ്യരേ നമ്മുടെ ആഗ്രഹം നിറവേറില്ലാ എന്നുണ്ടോ>>>?”

“ഇനി മരുന്നുകളൊന്നും പരീക്ഷിക്കാനില്ല അങ്ങുന്നേ. അപ്പുണ്ണി പൂര്‍ണ്ണ ആരോഗ്യവാനാണ്‍. എത്ര സന്തതികളെ സൃഷ്ടിക്കാനും ആരോഗ്യം കൊണ്ട് പ്രാപ്തനാണ്‍ അപ്പുണ്ണി.

“നമുക്കാവശ്യം ഇനി മരുന്നുകളല്ല, മറിച്ച് സാവിത്രിക്കുട്ടിയുടെ മിടുക്കും തന്റേടവും ആണാവശ്യം. അവള്‍ക്കും ആരോഗ്യക്കുറവൊന്നും ഇല്ല.”

“പൂര്‍ണ്ണ നഗ്നയായ സാവിത്രിക്കുട്ടിയെ കിടപ്പറയില്‍ കണ്ടിട്ടും വികാരഭരിതനാകുന്നില്ല അപ്പുണ്ണി. അയാള്‍ക്കെന്തെങ്കിലും തോന്നുന്നുണ്ടെങ്കില്‍ തന്നെ അത് സാവിത്രിയെ കുളത്തിലും അടുക്കള ഭാഗത്തും മറ്റും കാണുമ്പോഴാണ്‍.”

അതിനുള്ള ഏര്‍പ്പാടുകളും ഇല്ലത്തില്‍ നിന്ന് ചെയ്ത് കൊടുത്തു. അര്‍ദ്ധനഗ്നയായി നിന്ന് സാവിത്രി അപ്പുണ്ണിയെ അപ്പുണ്ണിയെ തേച്ച് കുളിപ്പിച്ചു. എന്നിട്ടും കാര്യമായ ചലനങ്ങള്‍ അപ്പുണ്ണിയില്‍ ദര്‍ശിക്കാനായില്ല.

“ഒരു അമ്മയാകാനുള്ള അവളുടെ മോ‍ഹം കെട്ടടങ്ങിയില്ല. ശ്രമം തുടര്‍ന്ന് കൊണ്‍ടിരുന്നു. വളരെ കുറച്ചേ അപ്പുണ്ണി സംസാരിക്കാന്‍ തുടങ്ങിയുള്ളൂ. അതും സാവിത്രിക്കുട്ടിയോട് മാത്രം.”

“അപ്പുണ്ണ്യേട്ടന്‍ പട്ടുഗോവണം ധരിച്ച ഉണ്ണിനമ്പൂതിരിമാരെ ഇഷ്ടമാണോ,,,?”

“അതേ എന്ന് തലയാട്ടുകമാത്രം ചെയ്തു..”

“നമുക്കും അതേപോലെ ഉണ്ണികള്‍ വേണ്ടേ…?”

“വീണ്ടും തലയാട്ടിയെങ്കിലും അതിന്റെ ഉത്തരം സാവിത്രിക്കുട്ടിക്ക് ഊഹിച്ചെടുക്കാനായില്ല.”

“പിന്നെ എവിടെയാണ്‍ പ്രശ്നം എന്റെ ഏട്ടാ,,,”

പ്രതികരണം ഒന്നും ഉണ്ടായില്ല.

പതിവുപോലെ അപ്പുണ്ണിയുമായി കാമലീലളിലേര്‍പ്പെട്ടെങ്കിലും അവള്‍ക്ക് സംതൃപ്തി കിട്ടിയില്ല. വലിയ സഹനശക്തിയുള്ള ആളായിരുന്നു സാവിത്രി.

ഒരു ദിവസം ഇല്ലത്തെ റേഡിയോവിലും കേട്ടു ആ വാര്‍ത്ത. വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ അന്വേഷിക്കപ്പെടുന്ന ആള്‍ അപ്പുണ്ണി തന്നെയാണെന്ന് ബോധ്യപ്പെട്ടു. പക്ഷേ കേട്ട പേര്‍ മ അത്സ്റ്റൊന്നായിരുന്നു.

ആള്‍ പൂര്‍ണ്ണമായി സംസാരിച്ച് തുടങ്ങിയലേ സത്യാവസ്ഥ പൂര്‍ണ്ണമായി മനസ്സിലാകൂ. മാതൃഭാഷക്കുപുറമേ മറ്റു പല ഭാഷകളും സംസാരിക്കുന്നവനും, ഭൂമിയിലും ആകാശത്തുമുള്ള വാഹന നിരകളോടിക്കാനും അറിവുള്ളവനും മറ്റും…………. വാര്‍ത്തയില്‍ പറഞ്ഞുകേട്ടു…. ചിലതൊന്നും വിശ്വസിക്കാനാവില്ല ….

“എങ്ങിനെയെങ്കിലും ഇല്ലത്തേക്ക് ഇംഗ്ലീഷ് പത്രം വരുത്തണം. അലസമായി വലിച്ച് വാരിയിടുന്ന പത്രങ്ങളോ പുസ്തകങ്ങളോ എടുത്ത് വായിക്കുമോ എന്ന് നോക്കണം. താക്കോലും കൊടുത്ത് കാറില്‍ ഒറ്റക്കിരുത്തി നോക്കണം.

ഇംഗ്ലീഷ് പത്രങ്ങള്‍ എത്തിത്തുടങ്ങി ഇല്ലത്തേക്ക്. വാര്‍ത്തയുടെ നിജസ്ഥിതി ബോധ്യപ്പെടുവാനായിരുന്നു സാവിത്രിക്കുട്ടിയുട പരിശ്രമങ്ങള്‍.

ഉമ്മറത്തും കിടപ്പുമുറിയിലും പലയിടത്തുമായി ഇംഗ്ലീഷ് മലയാളം പത്രങ്ങളും മാസികകളും വിതറിയിട്ടും അതിലൊന്നിലേക്കും അപ്പുണ്ണിയുടെ ശ്രദ്ധ തിരിക്കാനായില്ല.

കുറച്ച് ദിവസം കഴിഞ്ഞ് സാവിത്രിക്കുട്ടി പഴയ പത്രക്കെട്ടുകളെല്ലാം പടിഞ്ഞാറെ പറമ്പിലിട്ട് കത്തിക്കുവാനോ ആര്‍ക്കെങ്കിലും കൊടുക്കുവാനോ ശങ്കുണ്ണ്യായരെ ഏല്പിച്ചു.

സാവിത്രി അടുക്കളക്കോലായിലിരുന്ന് അപ്പുണ്ണിയെ തൈലം തേപ്പിക്കുകയായിരുന്നു. പത്രക്കെട്ടില്‍ നിന്ന് ഒരു പത്രമെടുത്ത് തിണ്ണയില്‍ വിരിച്ച് അതിലിരിക്കാന്‍ പറഞ്ഞു. സാവിത്രി തൈലം ചൂടാക്കാന്‍ അടുക്കള്യിലേക്ക് നീങ്ങി.

ചൂടാക്കിയ തൈലമായി വരുമ്പോള്‍ കണ്ടത് സാവിത്രിക്കുട്ടിയെ സന്തോഷിപ്പിച്ചു. ഇഗ്ലീഷ് പത്രത്തിന്റെ എല്ലാ പേജുകളും മറിച്ചുനോക്കിയ അപ്പുണ്ണി അതില്‍ നിന്ന് ഒരു ഷീറ്റെടുത്ത് അതില്‍ ഇരുന്നു. മറ്റുതാളുകള്‍ അരികില്‍ വെച്ചു.

ആഴ്ചയില്‍ മൂന്ന് ദിവസമോ ഒന്നരാടമോ അപ്പുണ്ണിയെ തൈലവും എണ്ണയും തേച്ച് കുളിപ്പിക്കും. ശേഷമുള്ള ദിവസങ്ങളില്‍ തലയില്‍ എണ്ണമാത്രം ഇടും. അതാണ്‍ ചടങ്ങ്. തൈലം തേപ്പിക്കുന്ന ദിവസം രണ്ട് മണിക്കൂര്‍ കഴിഞ്ഞേ കുളിപ്പിക്കൂ‍…

തൈലം തേച്ച് ഉഴിയുന്നിടക്ക് അപ്പുണ്ണി വീണ്‍ടും ഇംഗ്ലീഷ് പത്രം മറിച്ചുനോക്കി. ഒരു പ്രത്യേക പേജിലെത്തിയപ്പോള്‍ അത് വായിക്കുന്നത് ശ്രദ്ധിച്ചു.

വായിച്ചോട്ടെ എന്ന് കരുതി സാവിത്രി അത് കണ്ടതായി ശ്രദ്ധിച്ചില്ല. അപ്പുണ്ണി ഒരു ഷീറ്റിന്റെ കാല്‍ ഭാഗം കീറി മടിയില്‍ വെച്ചു.

കുളിമുറിയില്‍ കൊണ്‍ടിരുത്തി താളിയും ചീനിക്കക്കട്ടയും ഇട്ട ഓടം അപ്പുണ്ണിയുടെ കയ്യില്‍ കൊടുത്തു. സാവിത്രിക്കുട്ടി മുണ്ട് കയറ്റിക്കുത്തി, തൈലവും എണ്ണയും പുരളാതിരിക്കാന്‍ ആദ്യമേ ബ്ലൌസ് ഊരി അയയിലിട്ടു. ആദ്യം തലയിലെ മെഴുക്ക് ഇളക്കി ഇളം ചൂട് വെള്ളത്തില്‍ കഴുകി തോര്‍ത്തുമ്പോള്‍ കുലുങ്ങുന്ന മാറിടം കണ്ടിട്ടും അപ്പുണ്ണിക്കൊന്നും തോന്നിയില്ല.

പിന്നീട് അല്പം ചൂടുവെള്ളത്തില്‍ ചെറുപയറ് പൊടി കലക്കി തേച്ച് ദേഹത്തെ മെഴുക്കെല്ലാം ഇളക്കുമ്പോള്‍ അല്പനേരത്തേക്ക് അവളുടെ മാറിടത്തിലേക്ക് കണ്ണ് വെച്ചതായി തോന്നി അവള്‍ക്ക്. അങ്ങിനെ കുളി ദീര്‍ഘിപ്പിക്കാന്‍ ശ്രമിച്ചു അവള്‍.

കുളിമുറിയായാലും വേണ്ടില്ല മനസ്സറിഞ്ഞൊന്ന് ബന്ധപ്പെട്ട് കിട്ടിയാല്‍ മതിയായിരുന്നെന്നായിരുന്നു അവളുടെ പ്രാര്‍ത്ഥന. പക്ഷെ അങ്ങിനെ ഒന്നും അപ്പുണ്ണിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

“സാവിത്രിക്കുട്ടി നിരാശയായില്ല. വീണ്ടും ശ്രമം തുടര്‍ന്നു. എങ്ങിനെയെങ്കിലും ഇദ്ദേഹത്തില്‍നിന്നൊരു ഉണ്ണിയെനിക്ക് ജനിക്കണം. എനിക്കിനി മറ്റൊരു വേളിയോ സംബന്ധമോ ഉണ്ടാവില്ല. ശ്രമം മാത്രം പോരല്ലോ, ഭഗവാ‍ന്റെ കടാക്ഷവും കൂടിവേണമല്ലോ..?!!“

കുളി കഴിഞ്ഞിട്ടും ഈറന്‍ മാറാതെ അപ്പുണ്ണി പുറത്തെത്തി. മടിയില്‍ നിന്ന് പത്രക്കടലാസ്സെടുത്ത് കിടക്കയുടെ അടിയില്‍ വെച്ചത് സാവിത്രിക്കുട്ടി ശ്രദ്ധിച്ചു.

വൈകിട്ട് കിടക്കാന്‍ നേരത്ത് അവളതെടുത്തെങ്കിലും അപ്പുണ്ണിയില്‍ ഭാവവ്യത്യാസമൊന്നും പ്രകടമായില്ല. നോക്കിയപ്പോള്‍ ഇംഗ്ലീഷ് പത്രത്തില്‍ “കാണ്മാനില്ല” എന്നൊരു പരസ്യം.

അപ്പുണ്ണ്യേട്ടന്റെ ഒരു ഫോട്ടോയും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും വിലാസവും എല്ലാം. അത് പത്രത്തില്‍ നിന്ന് ബുദ്ധിപൂര്‍വ്വം തന്നെയാണൊ അത് കീറിയെടുത്തതെന്ന് മനസ്സിലാക്കുവാന്‍ അവള്‍ക്ക് സാധിച്ചില്ല.

അത് മറ്റാരും ഇല്ലത്തോ പുറത്തോ ശ്രദ്ധിക്കപ്പെടുവാന്‍ പാടില്ലാ എന്നതാണ് അര്‍ഥമെങ്കില്‍ അപ്പുണ്ണ്യേട്ടന്‍ താമസിയാതെ അസുഖം എല്ലാം മാറി ഉണര്‍വ്വോടെ ശിഷ്ടകാലം ജീവിക്കും എന്ന് അനുമാനിക്ക്കാം.

അതിലെ വിലാസം കണ്ടിട്ട് ഇദ്ദേഹത്തിന്‍ ഒന്നും തോന്നിയതോ പഴയ ചരിത്രങ്ങള്‍ പൂര്‍ണ്ണമായും ഓര്‍മ്മ വന്നതോ ഒന്നും ഉണ്ടായില്ലാ എന്നാണ്‍ സാവിത്രിക്ക് തോന്നിയത്.

ഒരു കണക്കില്‍ നന്നായി. അദ്ദേഹത്തിന്‍ തിരിച്ചറിവ് ഉണ്ടായാല്‍ എനിക്ക് എന്റെ അപ്പുണ്ണ്യേട്ടനെ നഷ്ടമാവില്ലേ? സംഗതി ഇങ്ങനെയൊക്കെയായിരുന്നെങ്കിലും അപ്പുണ്ണ്യേട്ടന്‍ എന്നെ ഇഷ്ടമായിരുന്നു. എനിക്ക് അലോഗ്യമായത് ഒന്നും ചെയ്തിട്ടില്ല. കിടപ്പുമുറിയിലൊഴികെ. വളരെ നല്ല സ്വഭാവം. എന്നോടൊഴിച്ച് ആരുമായും കൂട്ടില്ല. എന്റെ അഛനോട് പോലും.

ഇങ്ങിനെയുള്ള ഒരാളെ നഷ്ടമാകുന്ന കാര്യം എനിക്കാലോചിക്കാനേ വയ്യ. അപ്പുണ്ണ്യേട്ടനേയും കൊണ്ട് അഛന്‍ തിരുമേനിയുടെ അനുഗ്രഹവും വാങ്ങി അമ്മയുടെ അടഞ്ഞ് കിടക്കുന്ന ഇല്ലത്തേക്ക് രണ്ട് വാല്യക്കാരുമായി ഒരു ഒളിച്ചോട്ടം നടത്തിയാലോ എന്നുപോലും സാവിത്രിക്കുട്ടി ചിന്തിച്ചു.

+

“എനിക്ക് ഒരു സ്ന്തതി പിറക്കുംവരെയെങ്കിലും എന്റെ അപ്പുണ്ണ്യേട്ടന്‍ എന്റെ അരികിലുണ്ടാകണേ കൃഷ്ണാ ഭഗവാനേ ഭക്തവത്സലാ എന്ന് സാവിത്രിക്കുട്ടി ഗുരുവായൂരപ്പനോട് കേണപേക്ഷിച്ചു.”

ഏതായാലും അപ്പുണ്ണ്യേട്ടന്റെ ബന്ധുക്കള്‍ അതീവശ്രദ്ധാലുക്കളും ജാഗരൂകരും സാമ്പത്തിക ഭദ്രതയുള്ളവരും ആയിരിക്കണം. ഭാരതം മുഴുവനും സര്‍ക്കുലേഷനുള്ള പത്രത്തിലും റഡിയോവിലും ഒക്കെയാണ്‍ പരസ്യവും അറിയിപ്പും എല്ലാം കൊടുത്തിരിക്കുന്നത്. ഏതായാലും അപ്പുണ്ണ്യേട്ടനെ ഈ കുഗ്രാമത്തില് ആരും തിരിച്ചറിഞ്ഞിരിക്കാന്‍ സാധ്യത ഇല്ല. തന്നെയുമല്ല ഫോട്ടോ കണ്ടാല്‍ ആര്‍ക്കും ഈയാളാണ്‍ എന്ന് മനസ്സിലാകില്ല.

അപ്പുണ്ണ്യേട്ടന്റെ കുറ്റിമുടിയും താടിയും നീട്ടിവളര്‍ത്താന്‍ തീരുമാനിച്ചു. തന്മൂ‍ലം ഛായയില്‍ മാറ്റം വരുത്താമല്ലോ.

നിലമ്പൂര്‍ക്ക് പോയാല്‍ അതില്‍ കൊടുത്തിട്ടുള്ള നമ്പറില്‍ വിളിച്ച് ആളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ആരായാമായിരുന്നു. അവരുദ്ദേശിക്കുന്ന ആളാണെന്ന് ഫോട്ടോയില്‍ വ്യക്തം. എന്നാലും കൂടുതല്‍ ഉറപ്പ് വരുത്താമല്ലോ?

സാവിത്രിക്കുട്ടി അപ്പുണ്ണ്യേട്ടനെ അഛനെ ഏല്പിച്ച് ഡ്രൈവറേയും കൂട്ടി നിലമ്പൂര്‍ പോസ്റ്റാഫീസിലെത്തി. ട്രങ്ക് ബുക്ക് ചെയ്തു.

അല്പനേരത്തിനുള്ളില്‍ ലയിന്‍ കിട്ടി.

“ഹലൊ ഒരു പരസ്യം കണ്ടുവല്ലോ…?”

ആരാ വിളിക്കുന്നത്…?

“മറുപടി സാവിത്രി കരുതിക്കൂട്ടി പറഞ്ഞില്ല. പക്ഷെ സൂത്രത്തില്‍ ഇതൊന്നും പറയാതെ മുഴുവന്‍ വിവരങ്ങളും ലഭ്യമായി. വിവരങ്ങളറിഞ്ഞ സാവിത്രിക്കുട്ടിക്ക് അത്ഭുതവും ആശങ്കയും ഉണ്‍ടായി. “

കൃഷ്ണാ ഗുരുവായൂരപ്പാ – ഏട്ടന്റെ അസുഖം പൂര്‍ണ്ണമായി ഭേദമായാല്‍ ഇതിലും അനുയോജ്യനായ മറ്റൊരാളെ എനിക്ക് കിട്ടില്ല. സംഗീതവും സംഗീത ഉപകരണങ്ങളും വഴങ്ങുമത്രെ?. മാതൃഭാഷക്കുപുറമേ ഇംഗ്ലീഷും ഹിന്ദിയും തമിഴ് മുതലായ ഭാഷകളും ഫ്രഞ്ചും എഴുതാനും വായിക്കാനുമറിയും. ഹെലിക്കോപ്റ്റര്‍ മുതലായ ആകാശ വാഹനങ്ങളും, കാറ് ബസ്സ് മുതലായ ഏത് വാഹനങ്ങളും, കൂടാതെ കാറ് ജീപ്പു മുതലായവയുടെ റിപ്പയറിങ്ങും അറിയുമത്രെ. ഒരു മാര്‍ഷ്യല്‍ ആര്‍ട്ടിസ്റ്റും കൂടിയാണ്‍. പത്തുപേരെ അനായാസം അടിച്ച് നിരപ്പാക്കാന്‍ പറ്റുന്ന തരത്തിലുള്ള അഭ്യാസിയാണ്‍. ഒരു കണ്ണിന്‍ കാഴ്ചക്കുറവുണ്ട്. അവര്‍ എടുത്ത് പറഞ്ഞു.

“ജാതി ചോദിക്കാന്‍ മറന്നു. എനി എന്തുജാതി? അഛന്‍ തിരുമേനിക്ക് താഴ്ന്ന ജാതിക്കാരോട് സംബന്ധമാകാമെങ്കില്‍ മകള്‍ക്കും ആകാമല്ലോ? ഏന്ത് തന്നെയായാലും അഛന്‍ എനിക്ക് പരിണയം ചെയ്ത് തന്നതല്ലേ അപ്പുണ്ണ്യേട്ടനെ. വിട്ട് കൊടുക്കില്ല ഞാനാര്‍ക്കും.

പൂര്‍വ്വാധികം ഉത്സാഹവതിയായി ഇല്ലത്തെത്തിയ സാവിത്രി കണ്ടത് വിഷണ്ണനായിരിക്കുന്ന അഛനേയും ശങ്കുണ്ണ്യായരേയും ഒരു ഭാവ വ്യത്യാസവുമില്ലാതെ ഇരിക്കുന്ന അപ്പുണ്ണ്യേട്ടനേയും.

“എന്താ അഛാ…….. എന്തുണ്ടായി. എല്ലാവരുടേയും മുഖത്തൊരു വല്ലായ്മ…?!!”

“കൈവിടുന്ന ലക്ഷണമാ മോളേ. അപ്പുണ്ണിയെ അന്വേഷിച്ച് ഇല്ലത്ത് ആള്‍ വന്നിരിക്കുന്നു.”

“എന്നിട്ട് അവര്‍ എവിടെ…?”

അവര്‍ എന്തെങ്കിലും കഴിച്ചിട്ട് തിരിച്ചെന്നാമെന്ന് പറഞ്ഞിട്ട് പോയി. ഉടനെ എത്തും.

“ഇത് കേട്ട് തരിച്ചിരുന്നുപോയ സാവിത്രിക്കുട്ടി അപ്പുണ്ണിയേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു..”

എന്റെ അപ്പുണ്ണ്യേട്ടനെ കൊണ്ട് പോകല്ലേ കൊണ്ട് പോകല്ലേ എന്ന ദീനരോദനം ആ ഗ്രാമത്തിലെങ്ങാനും അലയടിച്ചു.

തത്സമയം അപ്പുണ്ണിയുടെ അനുജനും ചില ബന്ധുക്കളും തിരിച്ചെത്തിയിരുന്നു. ജ്യേഷ്ടനെ കെട്ടിപ്പിടിച്ച് കരയുന്ന അന്തര്‍ജനത്തെ കണ്ട് വന്നവര്‍ക്കും വിഷമമായി.

അവര്‍ വീട്ടുമുറ്റത്ത് നിന്നതേ ഉള്ളൂ.. അഛന്‍ തിരുമേനിക്ക് കാര്യങ്ങളൊക്കെ ബോധ്യപ്പെട്ടു. അപ്പുണ്ണിയുടെ സഹോദരന്‍ അതേ ഛായയില്‍ ഉള്ള ആള്‍ തന്നെ.

അഛന്‍ തിരുമേനിയുടെ അപേക്ഷ മാനിച്ച് അവര്‍ പൂമുഖത്തെ ചാരുപടിയില്‍ കയറിയിരുന്നു. തിരുമേനിയുമായി വന്നവര്‍ വര്‍ത്തമാനം പറഞ്ഞു. അപ്പുണ്ണിയെ പൂമുഖത്ത് കൊണ്ടിരുത്തി.

അപ്പുണ്ണിക്ക് കുടുംബ പരമ്പരകളെ തിരിച്ചറിയാനായില്ല. അതിലവര്‍ അതീവ ദു:ഖിതരും ആയി.

“നോക്കൂ ചങ്ങാതിമാരെ. ഞങ്ങള്‍ക്ക് ഇദ്ദേഹത്തെ ലഭിച്ചത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭഗവാന്‍ കൃഷ്ണന്റെ തിരുനടയില്‍ വെച്ചാണ്‍. അന്നത്തെക്കാളും വളരെ പുരോഗമിച്ചിട്ടുണ്ട് ഇപ്പോഴത്തെ മാനസികാവസ്ഥ. ഇപ്പോഴും സംസാര ശേഷി പൂര്‍ണ്ണമായും തിരിച്ച് കിട്ടിയിട്ടില്ല. ഭൂതകാലം തീരെ ഓര്‍മ്മയില്ല.”

പല ചികിത്സകളും ചെയ്തു. ഇപ്പോഴും ചികിത്സകള്‍ തുടരുന്നു. അവസാനക്കയ്യായിട്ട് ഒരു വേളിയും കഴിപ്പിച്ചു..

“വേളിയോ..? ശിവ ശിവ !!!! “

വന്നിരുന്നവര്‍ അന്തം വിട്ടു.

അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്ന എന്റെ മകള്‍ സാവിത്രിയാണ്‍ അപ്പുണ്ണിയുടെ ഭാര്യ,

“എന്തൊക്കെയാ ഈ കേക്കണത്. വന്നവര്‍ പരസ്പരം പറഞ്ഞു.”

വന്നവരില്‍ ഒരാള്‍…….

“തിരുമേനീ എന്റെ ജ്യേഷ്ടനാണ്‍ നിങ്ങള്‍ അപ്പുണ്ണി എന്ന് വിളിക്കുന്ന സീതാരാമന്‍. ഇദ്ദേഹത്തിന്‍ രണ്ട് മക്കളും ഭാര്യയും ഉണ്ട്. മകനും മകളും. രണ്ട് മക്കളും ഇപ്പോള്‍ വിവാഹിതര്‍. ജ്യേഷ്ടന്‍ എഞ്ചിനീയര്‍ ആണ്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ കാണായതാണ്‍.”

അപകടത്തില്‍ ഹെലിക്കോപ്റ്ററിലുണ്ടായിരുന്നവര്‍ മരണപ്പെട്ടുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. പക്ഷെ അടുത്ത കാലത്താണ്‍ പൈലറ്റൊഴികെ ആരും മരിച്ചിട്ടില്ലാ എന്ന വിവരം അറിയുന്നത്. വിമാനക്കമ്പനിയാണ്‍ ഭാരതം മുഴുവന്‍ പരസ്യം കൊടുത്തത്.

വളരെ വൈകിയാണെങ്കിലും ഞങങള്‍ക്ക് ഞങ്ങളുടെ ഏട്ടനെ തിരിച്ച് കിട്ടിയല്ലോ. ഏട്ടന്‍ ലണ്ടനിലും പാരീസിലും പഠിച്ചിട്ടുണ്ട്, ലോകമാകെ അറിയപ്പെട്ടിരുന്ന ഒരു ശാസ്ത്രഞ്ജനാണ്‍ ഏട്ടന്‍. ലോകമെമ്പാടും വലിയ സുഹൃത്ത് വലയവും. എല്ലാം പഴയ കഥ.

ഞങ്ങള്‍ ഏട്ടനെ ലണ്ടനിലോ ന്യൂയോര്‍ക്കിലോ കൊണ്‍ട് പോയി ചികിത്സിപ്പിക്കും. ഓര്‍മ്മ വീണ്ടെടുക്കും. ഞങ്ങള്‍ ഇപ്പോള്‍ പോകുന്നു. അടുത്ത ഞായറാഴ്ച മക്കളെ കൂട്ടി വരാം. ഞങ്ങളുടെ നാട്ടിലേയും ഈ നാട്ടിലേയും ബന്ധപ്പെട്ട അധികാരികളുമായി ആലോചിച്ച് കഴിയുമെങ്കില്‍ അന്ന് തന്നെ ഏട്ടനെ ഞങ്ങളുടെ കൂടെ അനുഗ്രഹിച്ചയക്കണം. രാഹുകാലത്തിന്‍ മുന്‍പ്.

വന്നവര്‍ അഞ്ചുമണിയോടെ യാത്രയായി……

“ചതിച്ചുവല്ലോ മോളേ സാവിത്രിക്കുട്ടീ. കേട്ടില്ലേ അവര്‍ പറഞ്ഞത്. അവര്‍ മാന്യന്മാരും സംസ്കാരമുള്ളവരും ആയതിനാല്‍ പിടിച്ച പിടിയയാലൊന്നും അപ്പുണ്ണിയെ കൊണ്ടുപോയില്ലല്ലോ”

ഞായറാഴ്ചക്ക് ഇനി മൂന്ന് ദിവസം. മോള്‍ ഇങ്ങട്ട് വന്നേ, നമുക്കെന്തെങ്കിലും ഉപായം കണ്ടെത്താം.

“മോള്‍ കുളിച്ച് വന്ന് അപ്പുണ്ണിയെ യഥാര്‍ഥ നാമം ചൊല്ലി വിളിച്ച് നോക്ക്….”

“വേണ്ട അഛാ…….. അഛന്‍ തന്നെ വിളിച്ചാല്‍ മതി……”

“സീതാരാമാ‍…?”

അപ്പുണ്ണിയില്‍ പ്രതികരണമൊന്നും കാ‍ണാനായില്ല.

“രണ്ട് മക്കളുണ്‍ടത്രെ. ഇനി അവര്‍ വന്ന് വിളിക്കട്ടെ…?”

ഗുരുവായൂരപ്പന്‍ എന്തെങ്കിലും ഒരു വഴികാണിക്കും. മോള്‍ സമാധാനമായിരിക്ക്…..

“ഏതായാലും നിന്റെയും രണ്ടാം വേളിയാണല്ലോ. സംസാരശേഷിയും കൂടി കൈവന്നാല്‍ അപ്പുണ്ണി യോഗ്യരില്‍ യോഗ്യന്‍ തന്നെ. സീതാരാമന്‍…. അനുജന്‍ അനന്തരാമന്‍. ഏട്ടനും അനുജനും ഒരേ മുഖഛായ, താടി പിന്നെ ഉയര്‍ം ആറടി നാലിഞ്ച്. കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളുടെ ഇല്ലത്തിലും സുഖമായി കഴിയാമല്ലോ അപ്പുണ്ണിക്ക്. അസുഖം ഭേദമായാല്‍ സ്വഗൃഹത്തിലും ഇടക്ക് പോയി വരാമല്ലോ, അല്ലെങ്കില്‍ മാറി മാറി താമസിക്കാമല്ലോ, ഒരു വഴി കാട്ടണേ ഭഗവാനേ, കാരുണ്യസിന്ധോ..“

എന്റെ കാലം കഴിയുമ്പോളെക്കും എന്റെ സാവിത്രിക്കുട്ടിക്ക് അപ്പുണ്ണിയില്‍ ഒരു സന്താനം പിറക്കണം. അറിഞ്ഞിടത്തോളം ഒരു ഉത്തമ യോഗ്യന് തന്നെ സീതാരാമനെന്ന അപ്പുണ്ണി. ഇത്രത്തോളം വിചാരിച്ചില്ല ഞാന്‍. ഞങ്ങളെ ഇനിയും പരീക്ഷിക്കല്ലേ ഭഗവാനേ.

ഇനി എന്റെയും എന്റെ മകളുടേയും കാര്യം മറന്നാലും വേണ്‍ടില്ല കൃഷ്ണാ. അപ്പുണ്ണിക്ക് സംസാര ശേഷിയും ഭൂതകാലം ഓര്‍ക്കാനുമുള്ള കഴിവും തിരിച്ച് കൊടുക്കേണമേ. അപ്പുണ്ണി അയാളുടെ മക്കളോടൊത്ത് ജീവിച്ചോട്ടേ… അഛന്‍ തിരുമേനിയുടെ കണ്ണുകള്‍ നിറഞ്ഞു…….

ആര്‍ക്കും ഒരു അലോഗ്യവുമില്ലാത്ത ഒരു ദേഹമാണ്‍ പാവം അപ്പുണ്ണി. ഭഗവാന്‍ ഇത് വരെ കാത്തല്ലോ, ഇനിയും ഭഗവാന്റെ കൈകളില്‍ തന്നെ എല്പിക്കുന്നു. ഏതൊരു പിതാവും മോഹിക്കുന്നതുമാത്രമാണ്‍ അടിയനും ചെയ്തത്. സത്യാവസ്ഥ അറിഞ്ഞിരുന്നെങ്കില്‍ മുന്നോട്ട് പോകുമായിരുന്നില്ല. എല്ലാം വിധി തന്നെ. സഹിക്കുക തന്നെ.

അത്താഴം പോലും കഴിക്കാതെ അഛന്‍ തിരുമേനി ഉറങ്ങി. അപ്പുണ്ണിയേട്ടന്‍ ഭക്ഷണം കൊടുത്ത് സാവിത്രിയും കിടന്നു.

സന്തോഷം നിറഞ്ഞ ഇല്ലത്തില്‍ കരിനിഴല്‍ പരന്നു. എല്ലാവര്‍ക്കും വല്ലാത്ത നൊമ്പരം. ഒന്നുമറിയാത്ത അപ്പുണ്ണി സന്തോഷക്കുറവൊന്നുമില്ലാതെ നിഷ്കളങ്കനായി കിടന്നുറങ്ങി.

നേരം പുലര്‍ന്നിട്ടും എണീക്കാത്ത സാവിത്രിക്കുട്ടിയുടെ അടുത്ത് ചെന്നിരുന്നു അപ്പുണ്ണി. അയാള്‍ക്ക് ഭക്ഷണം കൊടുക്കുക അവളാണ്‍. മറ്റാരുകൊടുത്താലും കഴിക്കില്ല.

വ്യസനം കൊണ്ട് സാവിത്രി തലേന്നാള്‍ ഉറങ്ങിയില്ല. പുലര്‍ച്ചെയാണ്‍ ഒന്ന് കണ്ണടച്ചത്. അപ്പുണ്ണിയുടെ കാര്യം മറന്നു സാവിത്രി. ഞൊടിയിടയില്‍ കുളിയും തേവാരവും കഴിഞ്ഞ് അപ്പുണ്ണ്യേട്ടന്‍ ചായയും പലഹാരവും ഉണ്ടാക്കിക്കൊടുത്തു.

സാവിത്രി വീണ്ടും കിടപ്പുമുറിയില്‍ വന്ന് തേങ്ങിക്കരയാന്‍ തുടങ്ങി. സാവിത്രിക്കുട്ടിയുടെ കരച്ചില്‍ കണ്ട് ആദ്യമായി അപ്പുണ്ണിക്ക് സങ്കടം വന്നു. വികാരമെന്ന ഇന്ദ്രിയം അയാളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അപ്പുണ്ണി അവളുടെ അടുത്ത് വന്നിരുന്നു..

“സാവിത്രിക്കുട്ടീ…… അപ്പുണ്ണി നീട്ടി വിളിച്ചു………………..”

പിടഞ്ഞെണീറ്റ സാവിത്രിക്കുട്ടി….

“എന്താ ഞാന്‍ കേട്ടത്….?!”

“സാവിത്രിക്കുട്ടീ………… അപ്പുണ്ണി വീണ്ടും വിളിച്ചു……………”

കാലങ്ങളായി അങ്ങിനെ ഒരു വിളി കാതോര്‍ത്തിരിക്കയായിരുന്നു സാവിത്രിക്കുട്ടി.

“ന്റെ അപ്പുണ്ണ്യേട്ടാ……….. സാവിത്രിക്കുട്ടി അപ്പുണ്ണിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. അരികില് വിളിച്ച് കിടത്തി.”

ഇന്ന് അപ്പുണ്ണിക്ക് അല്പം നേരത്തെ ഉച്ചഭക്ഷണം വിളമ്പി. സാവിത്രി അപ്പുണ്ണിയെ കൂടുതല്‍ സമയം കിടപ്പറയില്‍ കഴിച്ചുകൂട്ടാനുള്ള പദ്ധതിയൊരുക്കി. ഞായറാഴ്ച കഴിഞ്ഞാല് പിന്നെ എന്താണ്‍ അവളുടെ ഭാവി എന്ന് അവള്‍ക്ക് പ്രവചിക്കാനായില്ല. ഉള്ള സമയം പാഴാക്കാതെ അവളിലെ അവള്‍ പ്രവര്‍ത്തിച്ചു.

അപ്പുണ്ണ്യേട്ടന്‍ ഇന്ന് കൂടുതല്‍ ഉന്മേഷവും സന്തോഷവും കൈവന്നപോലെ സാവിത്രിക്കുട്ടിക്ക് തോന്നിയെങ്കിലും അയാള്‍ മിണ്ടാതെ കിടന്നു. മീനച്ചൂട് കൂടിയതിനാല്‍ കട്ടികുറഞ്ഞ മുണ്ട് മാത്രം ഉടുത്ത് അവള്‍ മലര്‍ന്ന് കിടന്നു.

പതിവിന്‍ വിപരീതമായി അപ്പുണ്ണിയില്‍ എന്തോ കൈവന്നപോലെ. അപ്പുണ്ണി അവളെ കെട്ടിപ്പുണര്‍ന്നു. രതിസുഖത്താല്‍ സാവിത്രി പരിസരം മറന്നു. അങ്ങിനെ ജീവിതത്തിലാദ്യമായി അപ്പുണ്ണിയില്‍ നിന്നും അവള്‍ ആനന്ദത്തിലമര്‍ന്നു.

“അപ്പുണ്ണ്യേട്ടന്‍ ഞായറാഴ്ച എന്നെ വിട്ടുപോകയാണല്ലേ?.... പെട്ടെന്നുണ്ടായ വലിയൊരു സുഖത്തിന്‍ വിരാമമിട്ടുകൊണ്ട് അവള്‍ ചോദിച്ചു….“

“എങ്ങോട്ട്…….?”

അപ്പോള്‍ അപ്പുണ്ണ്യേട്ടന് ഇവിടെ നടന്നൊതൊന്നും ഓര്‍മ്മയില്ലേ……..? അനുജന്‍ വന്നതും സംസാരിച്ചതും എല്ലാം…..

ഒന്നുമറിയാത്തവനെപ്പോലെ എന്തോ പുലമ്പിക്കൊണ്ട് അപ്പുണ്ണി കിടന്ന് മയങ്ങി.

[തുടരും]

Please note that there word processing errors which happens while copy and past from word format. Corrections have to be done online only, which shall be done later stage. Readers are kindly requested to bear with me.

In case there is any techniques to solve this issue for OFFLINE DATA PROCESSS, kindly advise.


Friday, July 23, 2010

അപ്പുണ്ണി.... ചെറുകഥ.... ഭാഗം 4

മൂന്നാം ഭാ‍ഗത്തിന്റെ തുടര്‍ച്ച.
http://jp-smriti.blogspot.com/2010/06/3.html


പാതിരായോടെ വൈദ്യന്മാര്‍ എത്തി. പച്ചമരുന്ന് ഒറ്റമൂലിയരച്ച് നെറ്റിയില്‍ പുരട്ടി. അകത്തേക്ക് സേവിക്കാനും നല്‍കി. പക്ഷെ അകത്തേക്ക് പോയില്ല മരുന്നുകള്‍.

വൈദ്യന്‍ കല്പിച്ചതനുസരിച്ച് സാവിത്രിക്കുട്ടി അപ്പുണ്ണിയെ മടിയില്‍ തലവെച്ച് കിടത്തി. വൈദ്യന്‍ വായില്‍ കയിലും കണ തിരുകി മരുന്ന് ഒഴിച്ച് കുടിപ്പിച്ചു.

നേരം പുലരായപ്പോള്‍ അപ്പുണ്ണി ഞെരങ്ങലോടെ കണ്ണ് തുറന്നു. തലക്കേറ്റ പ്രഹരത്താല്‍ അപ്പുണ്ണിക്ക് സ്ഥലകാ‍ല ബോധമുണ്ടായ പോലെ അനുഭവപ്പെട്ടു കുറച്ച് നേരത്തേക്ക്.

അപ്പുണ്ണി എന്തൊക്കെയോ അവ്യക്തമായി സംസാരിക്കാന്‍ തുടങ്ങി. ആര്‍ക്കും ഒന്നും മനസ്സിലായില്ല.

ആരോരുമില്ലാത്ത പാപം. ഒരു ഹതഭാഗ്യന്‍. എന്തിനാ ഈശ്വരന്മാരെ എനിക്ക് ഇങ്ങിനെ ഒരു ബുദ്ധി തോന്നിയത്. സന്തോഷവാനായി അവിടെ കഴിഞ്ഞ ഒരു സഹജീവിയെ കഷ്ടപ്പെടുത്തും വിധം ഞാനിങ്ങോട്ട് കൊണ്ടുവന്നല്ലോ.? എന്തൊരു ശിക്ഷയാണ്‍, എന്തൊരു പരീക്ഷണമാണ്‍.

അപ്പുണ്ണി കാലത്തും ഒന്നും കഴിച്ചില്ല. ആരോഗ്യം വഷളായിക്കൊണ്ടിരുന്നു. അപ്പുണ്ണിയെ കോഴിക്കോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെറ്റിയിലെ ആഴമേറിയ മുറിവുണങ്ങാന്‍ പത്ത് ദിവസം കിടത്തി ചികിത്സിക്കേണ്ടി വന്നു. സാവിത്രി അത്രയും നാള്‍ സ്വന്തം ഭര്‍ത്താവിനെ പരിചരിക്കും വിധം അദ്ദേഹത്തെ നോക്കി.

ആരോഗ്യം തിരിച്ച് കിട്ടിയ അപ്പുണ്ണി കുറേശ്ശെ സംസാരിക്കാന്‍ തുടങ്ങി. അതും സാവിത്രിയോട് മാത്രം.

കിടത്തിചികിത്സയില്‍ അസുഖം പൂര്‍ണ്ണമായും ഭേദപ്പെട്ടു. അവര്‍ നിലമ്പൂരിലുള്ള വീട്ടിലെത്തി. അപ്പുണ്ണി പഴയതുപോലെ ആരോടും സംസാരിക്കാതെയായി.

എല്ലാ കുട്ടികളേയും അഛന്‍ തിരുമേനി അവരവരുടെ വീട്ടിലേക്കയച്ചിരുന്നു.

മാസങ്ങള്‍ കൊഴിഞ്ഞ് വീണു. അപ്പുണ്ണി അവിടെ വന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. തലക്ക് മുറിവേറ്റതിന്‍ ശേഷം അപ്പുണ്ണിയില്‍ പല മാറ്റങ്ങളും ശ്രദ്ധിക്കപ്പെട്ടു.

അയാള്‍ പണ്ടത്തെപ്പോലെ അലസനായിരുന്നില്ല. എന്തെങ്കിലും പണികള്‍ ചെയ്തിരിക്കും. മുറ്റത്തെ ചെടികള്‍ നടുക,പുല്ല് പറിക്കുക്, വിറക് വെട്ടുക അങ്ങിനെ പലതും. അരും ഒരു പണിക്കും നിര്‍ബ്ബന്ധിക്കാറില്ല. കണ്ടറിഞ്ഞ് എല്ലാ പണിയും ചെയ്യും.

വീട്ടില്‍ എന്തു ഒച്ചപ്പാടുണ്ടാക്കിയാലും അയാള്‍ ശ്രദ്ധിക്കാറില്ല. പക്ഷെ സാവിത്രിക്കുട്ടിയെ ആരെങ്കിലും ചീത്ത പറയുകയോ പ്രകോപിപ്പിക്കുകയോ ചെയ്താല്‍ അപ്പുണ്ണിയുടെ സ്വഭാവം മാറും. അത് പോലെ പശുക്കളെ പട്ടിണിക്കിടുകയോ പശുക്കുട്ടികള്‍ക്ക് പാല്‍ ലഭിക്കാതിരിക്കുകയോ ചെയ്താലും അപ്പുണ്ണിക്ക് ദ്വേഷ്യം വരും.

അപ്പുണ്ണി ഒന്ന് സംസാരിച്ച് കാണാന്‍ അഛന്‍ തിരുമേനി പല വഴിപാടുകള്‍ ചെയ്തു. ജാതിയോ, കുലമോ, യഥാര്‍ഥ പേരോ, ജന്മ നക്ഷത്രമോ ഒന്നുമറിയില്ലെങ്കിലും അപ്പുണ്ണിക്ക് വേണ്ടി സാവിത്രി ആഴ്ചയില്‍ പല ദിവസവും ഉപവാസമനുഷ്ടിച്ചു.

കൊച്ചുകുട്ടികളെ വലിയ ഇഷ്ടമായിരുന്നു അപ്പുണ്ണിക്ക്. സമീപ വീടുകളിലെ കുട്ടികളെ ലാളിക്കാന്‍ പോകും ഇടക്ക്. ഒരു ദിവസം ഒന്നിനെ എടുത്തുംകൊണ്ട് ഇല്ലത്തേക്ക് വന്നത് പരിഭ്രാന്തിയുണ്ടാക്കി. കുറച്ച് കഴിഞ്ഞ് അതിന്റെ അമ്മ വന്ന് എടുത്തോണ്ട് പോയി.

“എന്നോട് ചോദിച്ചിട്ടാ കുട്ടിയെ എടുത്തത് തിരുമേനീ..”

“നില്‍ക്കൂ ശാന്തമ്മേ.. എന്താ അപ്പുണ്ണി ചോദിച്ചത്…? സംസാരശേഷിയില്ലല്ലോ അപ്പുണ്ണിക്ക്..?”

“സംസാരിക്കുമല്ലോ തിരുമേനി..?. അഛന്‍ തിരുമേനിക്ക് അത്ഭുതമായി.“

അങ്ങിനെയിരിക്കേ റേഡിയോവില്‍ ഒരറിയിപ്പ് കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. അപ്പുണ്ണിയെ പോലെ തോന്നിക്കുന്ന ഒരാളെ നാല്‍ വര്‍ഷമായി കാണാനില്ലാ എന്ന്.

ആരാണ്‍ കൃത്യമായി കേട്ടതെന്നറിയാന്‍ അഛന്‍ തിരുമേനി ശങ്കുണ്ണ്യായരെ വായനശാലയിലേക്ക് അയച്ചു. അവിടെ നിന്ന് കിട്ടിയ വിവരങ്ങളുമായി മനയിലെത്തി ഉടന്‍ അയാള്‍.

“എന്താ വല്ലതും അറിഞ്ഞോ നായരേ..?
“ഉവ്വ് തമ്പ്രാനേ…”

“ന്താന്നാച്ചാല്‍ പറയൂ… കേള്‍ക്കട്ടെ..! “

അവര്‍ പറഞ്ഞ ശരീരപ്രകൃതിയനുസരിച്ച് ആള്‍ ഇത് തന്നെ. പക്ഷെ യോജിക്കാത്തതാണ്‍ കേട്ട മറ്റു വിഷയങ്ങള്‍. മലയാളം കൂടാതെ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി മുതലായ ഭാഷകളും അനായാസേന സംസാരിക്കുമത്രേ.. വാഹനങ്ങള്‍ ഓടിപ്പിക്കുമെന്നും ഒരു കണ്ണിന്‍ കാഴ്ച കുറവാണെന്നും. പിന്നെ തൃശ്ശൂരിന്നടുത്ത ഒരു സ്ഥലത്തിന്റെ പേരിലായിരുന്നു വിളംബരം.

ശങ്കുണ്ണ്യായര്‍ സാവിത്രിക്കുട്ടിയോട് പറഞ്ഞോളൂ പോകുന്നതിന്‍ മുന്‍പ്.

സാവിത്രിക്ക് തീരെ വിശ്വസിക്കാനായില്ല കേട്ടത്. ഒരേ ശരീരപ്രകൃതിയില്‍ പലരും കണ്ടേക്കാം. പക്ഷെ ഇത്രയധികം ഭാഷാസ്വാധീനവും മറ്റുമുള്ള ആളാണെന്ന് ഒരിക്കലും വിശ്വാസയോഗ്യമല്ല. പിന്നെ കാഴ്ചക്കുറവ് അതും ഒരിക്കലും അല്ല..!!

“ശങ്കുണ്ണ്യായരേ… ഏതായാലും നാം കേട്ട വിവരം ആരോടും പറയേണ്ട. ഇനി അഥവാ ആരെങ്കിലും ചോദിച്ചാല്‍ തന്നെ ആ പറഞ്ഞ ആള്‍ അപ്പുണ്ണ്യേട്ടനല്ലാ എന്ന് തറപ്പിച്ചങ്ങ് പറഞ്ഞോളൂ….”

സാവിത്രിക്കുട്ടിയുടെ വ്യാകുലത ശങ്കുണ്ണ്യായരെ അത്ഭുതപ്പെടുത്തി. ഈ കുട്ടിക്ക് ഇതിലെന്ത് കാര്യം. ഈ റേഡിയോ വാര്‍ത്തപ്രകാരം ഈ ആളാണെങ്കില്‍ എന്ന് ബോധ്യപ്പെട്ടാല്‍ സ്ഥലവും മറ്റും പിടി കിട്ടിയാല്‍ അവര്‍ വന്ന് കൊണ്ട് പോകില്ലേ…?

അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കാനാണ്‍ പറഞ്ഞിരിക്കുന്നത്. പിന്നെ രണ്ട് ഫോണ്‍ നമ്പറുകളും പറഞ്ഞിരുന്നു. അഹാരും കുറിച്ചെടുത്തിട്ടുണ്ടെന്ന് തോന്നുന്നില്ല.

മനസ്സ് വിഷമിച്ച സാവിത്രിക്കുട്ടി അഛന്‍ തിരുമേനിയുടെ അടുത്തെത്തി..

“അഛാ…”
“എന്താ മോളേ..?”

“എനിക്കെന്റെ അപ്പുണ്ണ്യേട്ടനെ നഷ്ടമാകുമോ..?”

നഷ്ടമാകുന്നത് ഒരു നല്ല കാര്യമല്ലേ മോളേ..? സല്പ്രവര്‍ത്തിയല്ലേ ? ഏതായാലും നമ്മുടെ ഇല്ലത്തേക്ക് ഒരു ഫോണ്‍ കണക്ഷനും റേഡിയോവും തരപ്പെടുത്താന്‍ ശങ്കുണ്ണ്യായരെ ചുമതലപ്പെടുത്തിയിട്ടുണ്ട്…

വായനശാലക്കാര്‍ പറഞ്ഞു ഈ പരസ്യം കൂടെക്കൂടെ വരാറുണ്ടത്രെ. അതിനാല്‍ കേട്ടവരാരും ശ്രദ്ധിക്കാറും പ്രതികരിക്കാറും ഇല്ലത്രെ.

ഇനി ശങ്കുണ്ണ്യായര്‍ പോയി തിരക്കിയത് കാരണം അവരെല്ലാം കൂടുതല്‍ ജാഗരൂകരാകും അടുത്ത അറിയിപ്പ് കേള്‍ക്കുന്നത് വരെ. ആളെ കണ്ട് പിടിക്കാനായാല്‍ അവരും ഇതൊരു പുണ്യ്കര്‍മ്മമായി എടുക്കില്ലേ..?

അതിന്നിടക്ക് സാവിത്രിക്കുട്ടി അപ്പുണ്ണിയുടെ കാഴ്ച പരിശോധിക്കാന്‍ കണ്ണാശുപത്രിയില്‍ കൊണ്ട് പോയി. അപ്പോള്‍ റേഡിയോ വാര്‍ത്ത ശരിയാണെന്ന് ബോധ്യമായി. അവിടെ നിന്ന് കണ്ണടക്ക് കുറിച്ച് തരികയും തുള്ളിമരുന്ന് ഒഴിക്കാനും ഉപദേശിച്ചു.

സാവിത്രിയുടെ ഉള്ളില്‍ കരിനിഴല്‍ പരന്ന് തുടങ്ങി. സാവിത്രി അപ്പുണ്ണിയേയും കൂട്ടി അവരുടെ തലശ്ശേരിയിലുള്ള അമ്മാത്തേക്ക് താമസം മാറിയാലോ എന്ന് കൂടി ആലോചിച്ചു. പക്ഷെ അതിനൊന്നും അഛന്‍ തിരുമേനി സമ്മതിച്ചില്ല.

മകളുടെ ഉള്ളം അറിഞ്ഞ അഛന്‍ തിരുമേനിക്ക് ചില കാര്യങ്ങളില്‍ തന്റെ വിശ്വ്സ്ഥനായ ശങ്കുണ്ണി നായരുടെ അഭിപ്രായം ആരാഞ്ഞു.

“ശങ്കുണ്ണ്യായരേ..?“
“അടിയന്‍.”

“താനെന്റെ കൂടെ കൂടിയിട്ട് എത്ര നാളായി..?”
“എന്തേ തമ്പ്രാന്‍ ഇപ്പോള്‍ ഇങ്ങിനെയുള്ള ഒരു ചോദ്യം…?”

“എനിക്ക് വയസ്സേറെയായില്ലേ.? പോകാനുള്ള സമയമായെന്ന് ഒരുതോന്നല്‍ “
“അതൊന്നും നമ്മുടെ കയ്യിലല്ലോ അങ്ങുന്നേ. അതെല്ലാം ദൈവനിശ്ചയമല്ലേ..?”

“എടോ നായരേ.. ഞാന്‍ ഇല്ലാതാകുന്നതിന്‍ മുന്‍പ് എന്റെ സാവിത്രിക്കുട്ടിക്ക് ഒരു അന്തിത്തുണ കണ്ടുപിടിക്കണം. എന്നിട്ട് വേണം എനിക്ക് കണ്ണടക്കാന്‍…”

“ഞാനൊന്ന് ചോദിച്ചോട്ടെ നായരേ..?”
പറഞ്ഞോളൂ.. ഞാന്‍ കേള്‍ക്കാം…

“നമ്മുടെ അപ്പുണ്ണിയെക്കൊണ്ട് സാവിത്രിക്കുട്ടിക്ക് സംബന്ധം ചെയ്യിപ്പിച്ചാലോ..?”
“അത് വേണോ തമ്പ്രാനേ..?” അപ്പുണ്ണിയുടെ ജാതിയോ കുലമോ ഒന്നുമറിയില്ലല്ലോ നമുക്ക്…?”

“എടോ നായരേ.. ഭഗവാന്‍ ശ്രീകൃഷ്ണ ദാസനാണ്‍ അപ്പുണ്ണി. കൃഷ്ണന്റെ കുലമായിട്ട് നാം അപ്പുണ്ണിയെ സങ്കല്പിച്ച് സ്വീകരിക്കാം.അല്ലെങ്കിലും ഈ മനപ്പൊരുത്തമല്ലേ നമുക്ക് പ്രധാനം. ജാതിക്കും കുലത്തിനൊന്നും അവിടെ സ്ഥാനമില്ല എന്നാണ്‍ ഞാന്‍ മനസ്സിലാക്കിയിരിക്കുന്നതും പഠിച്ചിരിക്കുന്നതും…”

ഞാന്‍ ആ വഴിക്ക് ചിന്തിച്ചില്ല തമ്പ്രാനേ. എന്നാല്‍ തമ്പ്രാന്‍ പറഞ്ഞ പോലെ നമുക്കാലോചിക്കാം.

“ഒരു സംശയം അങ്ങുന്നേ..?”
പറയൂ നായരേ.

“ഈ പറഞ്ഞ സംഗതിക്ക് സാവിത്രിക്കുട്ടി സമ്മതിക്കുമോ..?
“നൂറ് വട്ടം… മകളുടെ മനസ്സ് പിതാവ് വായിച്ച് കഴിഞ്ഞു…”

അപ്പുണ്ണി പൂര്‍ണ്ണ ആരോഗ്യവാനായിരുന്നെങ്കില്‍ എന്റെ മോള്‍ ഇതിന്നകം ഗര്‍ഭം ധരിച്ചേനേ..!

“അപ്പോ അപ്പുണ്ണിയുടെ സമ്മതം..?!”

അവന്റെ സമ്മതം നമ്മള്‍ രണ്ട് പേരുമല്ലേ മൂളേണ്ടത്..?

“ശരി തമ്പ്രാന്‍ പറഞ്ഞ പോലെ കാര്യങ്ങള്‍ നടക്കട്ടെ..”

എന്നാല്‍ നായരേ… നമുക്ക് ചടങ്ങുകളൊന്നും വേണ്ട. വായ്കുരവയും പന്തലും സദ്യവട്ടങ്ങളൊന്നും ഇല്ല.

നല്ല ദിവസം നോക്കി തെക്കിണിയില്‍ പത്മമിട്ട് ഭഗവതീ സേവ നടത്തിയതിന്‍ ശേഷം, കുടുംബ പരദേവതകളെ ധ്യാനിച്ച് ഭഗവാന്‍ കൃഷ്ണനെ സാക്ഷിയാക്കി നമ്മള്‍ രണ്ട് പേരും കൂടി അപ്പുണ്ണിയെ സാവിത്രിയുടെ അറയിലാക്കി വാതിലടക്കാം.

“പിന്നെയെല്ലാം ഭാഗ്യം പോലെ വരും…”

തിരുമേനി പറഞ്ഞ കാര്യങ്ങളും ദിവസവും മറ്റു കാര്യങ്ങളും ശങ്കുണ്ണിനായരുടെ ഭര്യ മുഖാന്തിരം സാവിത്രിക്കുട്ടിയെ മനസ്സിലാക്കി.

അഛന്‍ തിരുമേനിയുടെ കണക്ക് തെറ്റിയില്ല. മകള്‍ക്ക് പൂര്‍ണ്ണ സമ്മതം. ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞ് അഛന്‍ തിരുമേനി വേണ്ടപ്പെട്ടവരെയെല്ലാം ഈ കാര്യം അറിയിച്ചു. ആരും ഒന്നും എതിര്‍ത്ത് പറഞ്ഞില്ല. എല്ലാവര്‍ക്കും സന്തോഷവും സമ്മതവുമായി.

++
ഒരു മാസത്തിന്‍ ശേഷം അഛന്‍ തിരുമേനി വീട്ടുകാരേയും അയലത്തുകാരേയും വിളിച്ച് കല്യാണസദ്യ ഒരുക്കി. അപ്പുണ്ണിയേയും സാവിത്രിക്കുട്ടിയേയും കൊണ്ട് വന്ന് കൊച്ച് പന്തലില്‍ ഇരുത്തി. എല്ലാവരും അനുഗ്രഹിച്ചു.

ഒന്നും അറിയാത്തവനെപോലെ അപ്പുണ്ണി സാവിത്രിയുടെ കൂടെ ഇരുന്നു. അങ്ങിനെ അപ്പുണ്ണി സാവിത്രിക്കുട്ടിയുടെ സംബന്ധക്കാരനായി.

മാസങ്ങള്‍ കഴിഞ്ഞു. സാവിത്രിക്കുട്ടിയുടെ മാസക്കുളി തെറ്റിയെന്ന വാര്‍ത്ത കാതോര്ത്തിട്ടാണ്‍ സാവിത്രിക്കുട്ടിയുടെ പിതാവ് ഓരോ ദിവസവും ഉണര്‍ന്നെഴുന്നേല്‍ക്കുക.

പക്ഷെ ഒരിക്കലും ഒരു വാര്‍ത്ത കേള്‍ക്കാനായില്ല. സാവിത്രിക്കുട്ടിയുടെ സ്നേഹപരിചരണം കൊണ്ട് അപ്പുണ്ണി കൂടുതല്‍ പഴയ കാലങ്ങള്‍ ഓര്‍ത്ത് തുടങ്ങി. സാവിത്രിക്കുട്ടിയോട് മാത്രം എന്തെങ്കിലും സംസാരിക്കുമെന്നായി.

“എല്ലാം ഭഗവാന്‍ കൃഷ്ണന്റെ കടാക്ഷം.. സാവിത്രിക്കുട്ടി നെടുവീര്‍പ്പിട്ടു..”

അഛന്‍ തിരുമേനിയുടെ നിര്‍ബ്ബന്ധപ്രകാരം ഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ അപ്പുണ്ണിയേയും കൊണ്ട് യാത്രയായി.

അവര്‍ക്ക് അമ്പലത്തില്‍ പഴയ കഴകക്കാരേയും മേല്‍ശാന്തിയേയും മ്റ്റു ജീവനക്കാരേയും കാണാനായില്ല.

അപ്പുണ്ണി കുറച്ച് നേരം പണ്ട് ഇരുന്ന അതേ സ്ഥാനത്ത് പോയി ഇരുന്നു. ക്ഷേത്രത്തില്‍ ഇന്ന് കിട്ടിയ വെള്ള നിവേദ്യം വാങ്ങിക്കഴിച്ചു. കൂടെ സാവിത്രിയും പരിവാരങ്ങളും ഉണ്ടെന്നും ഒന്നും അപ്പുണ്ണി അറിയുന്നില്ല.

സന്ധ്യക്ക് അമ്പലക്കുളത്തില്‍ നീന്തി മുങ്ങിക്കുളിച്ചു. ഈറന്‍ മാറാന്‍ പഴയ സ്ഥലത്ത് ഉണങ്ങാനിട്ടിരുന്ന തുണി അന്വേഷിച്ചു അപ്പുണ്ണി. ഒരു വര്‍ഷത്തില്‍ കൂടുതല്‍ മുന്‍പ് ഉണങ്ങാ‍നിട്ടിരുന്ന തുണിയാണ്‍ അപ്പുണ്ണി അന്വേഷിച്ചിരുന്നത്.

കുളക്കരയില്‍ ഉള്ള കച്ചവടക്കാര്‍ അപ്പുണ്ണിയെ തിരിച്ചറിഞ്ഞു. അതിലൊരാള്‍ ഇറങ്ങിവന്നു.

“എവിടെയായിരുന്നു അപ്പുണ്ണീ ഇത്രയും നാള്‍? എന്നെ മറന്നുവല്ലേ..?”
അപ്പുണ്ണി ഒന്നും ഉരിയാടാതെ കടയിലെത്തി കൈ നീട്ടിക്കാണിച്ചു.

കടയുടമസ്ഥന്‍ അപ്പുണ്ണിയുടെ കയ്യില്‍ രണ്ട് കദളിപ്പഴം, ഭഗവാന്‍ നേദിച്ച വെണ്ണയും നല്‍കി.

വെണ്ണയും പഴവും കഴിച്ച അപ്പുണ്ണി കുളത്തിന്റെ വടക്ക് കിഴക്കേ മൂലയിലുള്ള തോട്ടില്‍ കൂടി നടന്ന് ഒരു നമ്പൂതിരി ഇല്ലത്തിന്റെ മുറ്റത്തെത്തി. കൂടെ സാവിത്രിയും കൂട്ടരും ഉണ്ടായിരുന്നെങ്കിലും അവര്‍ തോട്ടില്‍ തന്നെ നില കൊണ്ടു.

അപ്പുണ്ണി അവിടെ കുറച്ച് നേരം ഇരുന്നതിന്‍ ശേഷം ഒരു സ്ത്രീ ഇറങ്ങിവന്നു.

“എവിടാരുന്നു അപ്പുണ്ണീ ഇത്രനാളും . ഇന്ന് നീ വരുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഇന്നാണ്‍ അദ്ദേഹത്തിന്റെ ശ്രാ‍ര്‍ദ്ധം. അവര്‍ അപ്പുണ്ണിയെ ശ്രാര്‍ദ്ധമൂട്ടി.”

അപ്പുണ്ണി തോട്ടിലൂടെ യാത്ര തുടര്‍ന്നു. അങ്ങിനെ മമ്മിയൂറ് അമ്പലമുറ്റത്തെത്തി. ഭഗവാനെ വണങ്ങിയതിന്‍ ശേഷം ആലത്തറയില്‍ കിടന്ന് വിശ്രമിച്ചു.

സാവിത്രിയും പരിവാരങ്ങളും എത്ര നിര്‍ബ്ബന്ധിച്ചിട്ടും തിരിച്ച് പോകാനൊരുങ്ങിയില്ല. അതിലിടക്ക് ഏതാണ്ട് 8 വയസ്സിന്‍ താഴെയുള്ള രണ്ട് ഉണ്ണി നമ്പൂതിരിമാര്‍ പട്ടുകോവണവുമുടുത്ത് അപ്പുണ്ണിയെ കണ്ട് കാല്‍ തൊട്ട് വന്ദിച്ചു.

അപ്പുണ്ണി അവരെ മടിയിലിരുത്തി കൃഷ്ണനാമം പാടാന്‍ തുടങ്ങി..
“അച്ചുതം കേശവം രാമനാരായണം……………”

നാമജപം കേട്ട് സാവിത്രിക്കുട്ടി കോരിത്തരിച്ചു. കൂടെയുണ്ടായിരുന്ന പരിവാരങ്ങളും.

“കൃഷ്ണാ ഗുരുവായൂരപ്പാ…… ഭക്തവത്സലാ…. കാരുണ്യമൂര്‍ത്തേ……….”
എനിക്ക് വിശ്വസിക്കാനാവുന്നില്ല.. എനെ അപ്പുണ്ണ്യേട്ടന്‍ സംസാരിക്കുന്നു. എനിക്ക് ഇതിലധികം സന്തോഷം വേറെ ഒന്നുമില്ല ഭഗവാനേ…

അതിലിടക്ക് മടിയിലിരുന്ന ഉണ്ണി നമ്പൂതിരിമാര്‍ എങ്ങോ ഓടി മറഞ്ഞത് സാവിത്രിക്കുട്ടി ശ്രദ്ധിച്ചില്ല. സാവിത്രിക്കുട്ടി എത്ര നിര്‍ബ്ബന്ധിച്ചിട്ടും അയാള്‍ കൂടെ പോകാന്‍ വിസമ്മതിച്ചു. പിടിവിലി കണ്ട രണ്ട് അന്തര്‍ജനങ്ങള്‍ ഓടിയെത്തി.

“എന്താ കുട്ടീ ഈ കാണിക്കണ്‍. എന്തിനാ ആ പാവത്തിനെ പിടിച്ച് വലിക്കുന്നത്…?”
ഗുരുവായൂരപ്പന്റെ ഇഷ്ടദാസനാ. പെട്ടെന്ന് വലിച്ചാലൊന്നും പോരില്ല. സ്നേഹത്തോടെ വിളിച്ച് നോക്കൂ… ഏട്ടന്‍ വരും….”

“അല്ലാ ഒരു കാര്യം ചോദിച്ചോട്ടെ? നിങ്ങള്‍ എവിടേക്കാ അപ്പുണ്ണിയെ കൊണ്ട് പോകുന്നത്..? ആരാണീ നിങ്ങള്‍..? നിങ്ങള്‍ എന്തെങ്കിലും പ്രശ്നമുണ്ടാക്കാനാണ്‍ ഭാവമെങ്കില്‍ ഞാന്‍ കഴകക്കാരെ വിളിക്കും.. അന്തര്‍ജനം സാവിത്രിക്കുട്ടിയെ ഭീഷണിപ്പെടുത്തി……..”

സാവിത്രിയും കൂട്ടരും ചുരുങ്ങിയ വാക്കില്‍ അവരോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയെങ്കിലും അന്തര്‍ജനത്തിന്‍ എന്തോ സംശയം പോലെ തോന്നി.

അപ്പോഴേക്കും ഉണ്ണി നമ്പൂതിരിമാരും അവരുടെ അമ്മമാരും രംഗത്തെത്തി. അപ്പുണ്ണിമാമയെ വിട്ട് തരില്ലായെന്നും ഞങ്ങള്‍ ഞങ്ങളുടെ ഇല്ലത്തേക്ക് കൊണ്ട് പോകയാണെന്നും പറഞ്ഞു..

“എന്തൊരു കഷ്ടമായി കൃഷ്ണാ.. ആര്‍ക്കൊക്കെ വേണം അപ്പുണ്ണ്യേട്ടനെ.. അപ്പുണ്ണ്യേട്ടനാണെങ്കില്‍ കുട്ടികളുടെ കൂടെ പോകാന്‍ തയ്യാറും……”

സാവിത്രിക്കുട്ടി അപ്പുണ്ണിയെ ഒരു വിധം അവിടെ നിന്ന് മോചിപ്പിച്ച് കൊണ്ട് പോന്നു. അവര്‍ പടിഞ്ഞാറെ നടയില്‍ കൂടി കുളവും പരിസരവും കാണിക്കാതെ അമ്പലത്തിന്റെ തെക്കേ ഭാഗത്തുകൂടി കിഴക്കേ നടയിലെത്തിച്ചു. പോകുന്ന വഴിയില്‍ തെക്കെ കുളത്തിലിറങ്ങാ‍ന്‍ സാവിത്രി തടഞ്ഞത് അപ്പുണ്ണിക്ക് തീരെ ഇഷ്ടമായില്ല…

“നടാ‍ടെയാണ് അപ്പുണ്ണിയുടെ മുഖം കറുത്ത് കാണുന്നത് സാവിത്രിയും കൂട്ടരും. അവര്‍ കിഴക്കേ നടയിലെത്തിയപ്പോള്‍ വഴിയരികിലുള്ള ഒരു സ്റ്റേഷനറി കടയിലേക്ക് ഓടിക്കയറി അപ്പുണ്ണി. ഒരു വയസ്സന്റെ മുന്നില്‍ ചെന്നു.“

“എവിടാരുന്നൂ അപ്പുണ്ണി നീ. ഞങ്ങളൊക്കെ വിചാരിച്ചു നീയ്യ് ഈ ദേശം വിട്ട് പോയെന്ന്. മേല്‍ ശാന്തിയദ്ദേഹം തീപ്പെട്ടുവെന്നറിഞ്ഞില്ലേ നീയ്യ്…”

അപ്പുണ്ണിയുടെ നയനങ്ങള്‍ നനഞ്ഞത് എല്ലാവരും ശ്രദ്ധിച്ചു..

അപ്പുണ്ണി പോകാനൊരുങ്ങി.

“അപ്പുണ്ണീ നിക്കാ അവിടെ.. മേല്‍ ശാന്തിയദ്ദേഹം ഒരു സാധനം നിനക്ക് വേണ്ടി ഇവിടെ തന്നേല്പിച്ചിട്ടുണ്ട്.”

[തുടരും]

അടിക്കുറിപ്പ് :: എല്ലാ തവണത്തെപ്പോലെയും ഇപ്പോഴും അക്ഷരത്തെറ്റുകളുണ്ട്. പ്രധാനമായും. <ണ്> എന്ന് കാണുകയില്ല.അതിന് പകരം <ണ്‍> എന്നാണ് കാണുക. അത് പോലെയുള്ള മറ്റു അക്ഷരങ്ങളും. വേഡ് ഫോര്‍മാറ്റില്‍ എഴുതി കോപ്പി ചെയ്യുമ്പോളാണ് അങ്ങിനെ വരുന്നത്. അത് ബ്ലോഗില്‍ പോസ്റ്റ് ചെയ്തതിന്‍ ശേഷമേ എഡിറ്റ് ചെയ്യാന്‍ പറ്റൂ..
അങ്ങിനെ വരാതിരിക്കുവാന്‍ എളുപ്പ വിദ്യ എന്തെങ്കിലും ഉണ്ടെങ്കില്‍ ബ്ലൊഗ് വെറ്ററന്മാര്‍ പറഞ്ഞ് തന്നാല്‍ ഉപകാരമായിരിക്കും






Sunday, June 27, 2010

അപ്പുണ്ണി.... ചെറുകഥ.... ഭാഗം 3

രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച.
http://jp-smriti.blogspot.com/2010/06/2.html

“സാവിത്രിയുടെ ചെറിയമ്മ പറേണ് കേട്ടു“
പറയൂ നായരേ എന്താണവള്‍ പറഞ്ഞത്..?

“അപ്പുണ്ണിക്ക് രണ്ട് ദിവസം ഒന്നും കൊടുക്കാതെ പൂട്ടിയിടാന്‍. എന്തെങ്കിലും വായ തുറന്ന് ചോദിച്ചാല്‍ മാത്രം കൊടുക്കാന്‍”

അങ്ങിനെ പറഞ്ഞോ ആ മൂധേവി. അവളെ ഈ ഇല്ലത്തില്‍ നിന്ന് ഇറക്കിവിട്ട് പിണ്ണം വെക്കും ഞാന്‍. ധിക്കാരീ……

“അഛന്‍ തിരുമേനി ചാടിയെണീറ്റ് അകത്തേക്ക് പോയി വേണ്ട വിധം ചാര്‍ത്തി അവളെ. തന്നെയുമല്ല വീട്ടിലെ ഓരോ അംഗങ്ങള്‍ക്കും താക്കീത് കൊടുത്തു. അപ്പുണ്ണിക്ക് മനപ്രയാസം ഉണ്ടാക്കുന്ന വിധം എന്തെങ്കിലും പ്രവൃത്തിക്കുകയോ ചിന്തിക്കുകയോ ചെയ്താല്‍ ശിക്ഷ വളരെ കനത്തതായിരിക്കും.”

പള്ളിക്കൂടം അടച്ചു. മക്കളും പേരക്കുട്ടിഅളുമായി ഒരു പടയെത്തി. ഇവരില്‍ കൂടുതല്‍ കുട്ടികളും. എല്ലാവരും കൂടിയെത്തിയപ്പോള്‍ ഇല്ലത്തിനൊരു പുതിയ അന്തരീക്ഷം കൈവന്നു.

തന്നെയുമല്ല കഴിഞ്ഞ കുറച്ച് നാളായി ഇല്ലത്തിന്‍ നഷ്ടപ്പെട്ട എല്ലാം തിരിച്ച് വന്നു. ഇത് വരെ പ്രസവിക്കാത്ത നന്ദിനിയും പ്രസവിച്ചു. കുഞ്ഞിലക്ഷ്മിയും ഇതാ പ്രസവിക്കാറായി നില്‍ക്കുന്നു.

കുഞ്ഞുലക്ഷ്മിയുടെ സന്താനത്തെയാണ്‍ സാവിത്രിക്കുട്ടി ഗുരുവായൂരപ്പന്‍ നേര്‍ന്ന് നടയിരുത്തന്ന്. ഇനി ഇതില്‍ പരം സന്തോഷം വലിയ തിരുമേനിക്ക് ഉണ്ടാവാനില്ല. എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം. ഇല്ലത്തിന്‍ എല്ലാ ഐശ്വര്യ്‌വും കൈവരിച്ചു. കൂടുതല്‍ സന്തോഷവും സമാധാനവും.

ഇനി നാം മനസ്സില് കാണുന്നത് പോലെ അല്ലെങ്കില്‍ ഭഗവാന്‍ കാണിച്ച് തരുന്നത് പോലെ സാവിത്രിക്കുട്ടിക്ക് ഒരു സന്താനമുണ്ടാകണം. ഈ ഇല്ലത്തിന്‍ നാം കാണുന്ന അനന്തരാവകാശി.

അപ്പുണ്ണി എന്ന മഹാത്മാവിന്റെ ഗൃഹപ്രവേശം കൊണ്ടാണിതെന്ന് എല്ലാ‍വര്‍ക്കും അറിയും താനും. ഇനി കൃക്ഷ്ണ കോപം വരുത്തിവെച്ചാല്‍ ഇല്ലം മുടിയും. ഈ കുടുംബത്തില്‍ ആര്‍ക്ക് കിട്ടുന്നതിലും സുഖവും സന്തോഷവും ആ മഹത്മാവിന്‍ കൊടുക്കണം. അപ്പുണ്ണിയെ നിന്ദിച്ചാല്‍ ഗുരുവായൂരപ്പനെ നിന്ദിക്കുന്നത് തുല്യം.
“കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവര്‍ക്കും സത്ബുദ്ധി കൊടുക്കേണമേ. എന്റെ സാവിത്രിക്കുട്ടിക്ക് ഒരു സന്താനം പിറക്കുന്നത് വരെ എന്നെ ഈ ഭൂമിയില്‍ വസിക്കാനനുഗ്രഹിക്കേണമേ..?”

അപ്പുണ്ണിക്ക് കൊച്ചുമക്കളെ കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. പക്ഷെ 6 മാസം മുതല്‍ എട്ടോ പത്തോ വയസ്സുള്ള കുട്ടികളുമായിട്ട് മാത്രമേ അടുക്കൂ. പിഞ്ചുകുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഇനി കഴുത്തുറക്കാത്ത കുട്ട്യോളായാലും വിരോധമില്ല.

പ്രായം തികഞ്ഞ് കുട്ട്യോളെ നോക്കുക പോലും ഇല്ലാ. അതിനാല്‍ മുതിര്‍ന്ന കുട്ടികള്‍ അപ്പുണ്ണിയുടെ സ്നേഹവലയത്തില്‍ ഒറ്റപ്പെട്ടു. എല്ലാവര്‍ക്കും അപ്പുണ്ണിമാമയെ വേണം താനും.

അപ്പുണ്ണി നേരം പുലര്‍ന്നാല്‍ പിന്നെ കുട്ട്യോളുടെ കൂടെ കളിയായി. കൂട്ടത്തില്‍ 5 മാസം പ്രായമായ ഒരു കുട്ടിയും ഉണ്ടായിരുന്നു. കുട്ടികളുടെ അമ്മമാര്‍ക്ക് അപ്പുണ്ണിയൊരനുഗ്രഹമായി മാറി. പലര്‍ക്കും അവരുടെ ഇല്ലത്തേക്ക് അപ്പുണ്ണിയെ കൊണ്ട് പോയാലോ എന്ന ചിന്തയും ഉണ്ടായി.

അപ്പുണ്ണി കുട്ടികളോട് വര്‍ത്തമാനം പറച്ചിലും തുടങ്ങിയിരിക്കുന്ന് എന്ന സംസാരം കേട്ടു. അത് തമ്പ്രാന്റ്റെയും സാവിത്രിക്കുട്ടിയുടേയും ചെവിയിലുമെത്തി. പക്ഷെ അവര്‍ക്കൊന്നും അത് കേള്‍ക്കാനൊത്തില്ല.

അപ്പുണ്ണി കുട്ടികള്‍ക്ക് ഓലപ്പന്തും പമ്പരവും ഉണ്ടാക്കിക്കൊടുത്തു. അവരോടൊപ്പം വീട് വെച്ച് കളിക്കുന്നതും പുള്ളിയം കുത്തിക്കളിക്കുന്നതുമെല്ലാം അഛന്‍ തിരുമേനിക്കും സാവിത്രിക്കുട്ടിക്കും കാണാന്‍ കഴിഞ്ഞു. അപ്പുണ്ണിയുടെ മാറ്റത്തില്‍ സാവിത്രിക്കുട്ടി അതീ‍വ സന്തുഷ്ടയായി.

സാവിത്രിക്കുട്ടി പണ്ടത്തെക്കാളും കൂടുതല്‍ അടുപ്പം അപ്പുണ്ണിയോട് തോന്നാതിരുന്നില്ല. ഏത്ര് പുരുഷനും സാവിത്രിക്കുട്ടിയെ കണ്ടാല്‍ കൊതിച്ച് പോകും. പക്ഷെ ഈ അപ്പുണ്ണിക്ക് ഇത് വരെ സാവിത്രിക്കുട്ടിയോട് ഒരു ഭ്രമവും തോന്നിയില്ല. മറിച്ചാണെങ്കില്‍ ഉണ്ടായിത്തുടങ്ങിയിരിക്കുന്നു.

സാവിത്രിക്കുട്ടിയോട് മാത്രം ഇടപെഴകുന്ന അപ്പുണ്ണിയെ പ്രാപിക്കാന്‍ തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലാ എന്ന് അവള്‍ക്കറിയാമായിരുന്നു. പക്ഷെ അത്തരത്തിലുള്ള ഒരു വികാരവും ഇല്ലാത്ത മനുഷ്യനോട് ഇത്തരത്തില്‍ കാണുന്നത് പാപമല്ലേ എന്ന വിചാരമായിരുന്നു അവള്‍ക്ക്.

ഒരു ജ്യോത്സനെ കണ്ട് അപ്പുണ്ണിയുടെ ഭൂതകാലത്തെക്കുറിച്ച് അറിയാന്‍ പോലും സാവിത്രിക്കുട്ടി ആഗ്രഹിച്ചു. അദ്ദേഹത്തെ അത്രമാത്രം അവള്‍ ഉള്ളില്‍ സ്നേഹിച്ചു.

അപ്പുണ്ണിയെ തക്കം കിട്ടിയാല്‍ ഉപദ്രവിക്കാന്‍ തുടങ്ങി മുതിര്‍ന്ന കുട്ടികള്‍. കോണാവാല്‍ പിടിച്ച് വലിക്കയും, തോണ്ടിയും, തലക്ക് കിഴുക്കിയും അയാളെ പരമാവധി ഉപദ്രവിച്ചും കൊണ്ടിരുന്നു. അപ്പുണ്ണിക്ക് തന്നെ ആരെല്ലാമാണ്‍ ഉപദ്രവിക്കുന്നതെന്ന് നല്ല ധാരണയുണ്ടായിരുന്നിട്ടും പ്രതികരിച്ചിരുന്നില്ല.

ഒരു ദിവസം ആര്യയുടെ മൂത്ത സന്തതിയായ പതിനാലുകാരി അപ്പുണ്ണിയെ കല്ലെടുത്ത് എറിഞ്ഞു. നെറ്റിപൊട്ടി ചോരയൊലിച്ചു.

സംഭവം വലിയ വിപ്ലവമായി. അഛന്‍ തിരുമേനിയുടെ ചെവിയിലെത്തി.

“ശങ്കുണ്ണ്യായരേ..?
“അടിയന്‍..”

5 വയസ്സുള്ള എല്ലാ പിള്ളേരേയും എന്റെ മുന്നില്‍ ഉടന്‍ ഹാജരാക്കണം.
“അടിയന്‍..”

“എല്ലാവരും എത്തി അങ്ങുന്നേ“
“ശരി, അവരെല്ലാവരേയും ഓരോ ഈരഴമുണ്ടെടുപ്പിച്ച് നിരനിരയായി നിര്‍ത്തൂ“

ശങ്കുണ്ണി നായര്‍ പറഞ്ഞ പോലെ പിള്ളേരെ നിര്‍ത്തി, തിരുമേനിയെ വരുത്തി.

എടോ നായരേ താന്‍ പോയി നല്ല രണ്ട് പുളിവാര്‍ വെട്ടിക്കൊണ്ട് വരൂ.
“അത് വേണോ തമ്പ്രാനേ..”

“ആ വേണം..”

എല്ലാരും കൂടി പന്ത്രണ്ട് പേരുണ്ട്.
“ആരാണ്‍ അപ്പുണ്ണിമാമയെ കല്ലെറിഞ്ഞ് പരുക്കേല്പിച്ചത്..?”

ഞാനല്ലാ ഞാനല്ലാ എന്ന് പറഞ്ഞ് എല്ലാരും കയ്യൊഴിഞ്ഞു.

അഛന്‍ തിരുമേനി കുട്ടികളില്‍ രണ്ടെണ്ണത്തിന്‍ ചന്തിക്ക് നാല്‍ പെട കൊടുത്തു.

“പറയൂ… ആരാ ഈ മഹാപാപം ചെയ്തത്..?
ആരും കുറ്റം ഏറ്റ് പറഞ്ഞില്ല.
“എല്ലാര്‍ക്കും കിട്ടി അടി. മൂത്ത പതിനാലുകാരിക്ക് നാലടി കൂടുതല്‍..”

ശങ്കുണ്ണ്യായരേ ഇവര്‍ക്ക് ഇന്ന് പച്ചവെള്ളമൊഴികെ ഒന്നും കൊടുക്കാന്‍ പാടില്ല.
“ഇത്രക്കും ധിക്കാരമോ…?”

ഉച്ചയൂണിന്റെ സമയത്ത് കുട്ടികളുടെ അമ്മമാര്‍ രംഗത്തെത്തി. അതില്‍ ഒരമ്മക്കും പുളിവാര്‍ കൊണ്ടുള്ള ചുട്ട അടി.

“നേരം സന്ധ്യയായി. വൈകുന്നേരം പാല്‍ക്കഞ്ഞിയാണ്‍ എല്ലാ കുട്ടികളും കുടിക്കാറ്. ഇന്ന് അവര്‍ക്ക് സത്യം പറയുന്നത് വരെ അത്താഴം ഇല്ല.”

അഛന്‍ തിരുമേനി വടിയും പിടിച്ച് എല്ലാവരേയും മുറ്റത്ത് തന്നെ നിര്‍ത്തി.

“സന്ധ്യാ വിളക്ക് കോലായില്‍ തൂങ്ങി. കുട്ടികളെ ആരേയും വീട്ടിലേക്ക് കയറ്റാന്‍ നാട്ട് പ്രമാണിയും കൂടിയായ അഛന്‍ തിരുമേനി സമ്മതിച്ചില്ല…”

പ്രശ്നം ഗുരുതരമാണെന്ന് മനസ്സിലാക്കിയ പതിനാല്‍ കാരി കുറ്റം ഏറ്റുപറഞ്ഞ് മാപ്പാക്കണമെന്ന് കേണപേക്ഷിച്ചു.

മറ്റെല്ലാവരേയും വിട്ട് ഇവളെ ഉമ്മറത്തേക്ക് കയറ്റി നിര്‍ത്തി വിചരണ ചെയ്തു.

“എന്തിനാ ലക്ഷ്മീ നീ അപ്പുണ്ണിമാമയെ കല്ലെറിഞ്ഞേ..?”

“അപ്പുണ്ണി മാമ എന്നോട് മിണ്ടില്ല, കളിക്കാന്‍ കൂട്ടില്ലാ…”
അതിന്‍ അപ്പുണ്ണി ആരോടും മിണ്ടിയതായി ഈ ഇല്ലത്ത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ പ്രായപൂര്‍ത്തിയായ നീയെന്തിനാ ആണുങ്ങളുടെ പിന്നാലെ കൂടുന്നത്. നീയെന്താ പന്ത് കളിക്കാനും വീടുണ്ടാക്കിക്കളിക്കാനും ഇള്ളക്കുട്ടിയാണോ..?”

അവള്‍ക്ക് നാലടിയും കൂടി കൊടുത്ത് വിട്ടയച്ചു.

“അന്ന് മുതല്‍ അപ്പുണ്ണിയെ തൊട്ട് കളിക്കാന്‍ എല്ലാര്‍ക്കും പേടിയായിരുന്നു..”

നല്ല കാലം ഈ കോലാഹലമൊന്നും സാവിത്രിക്കുട്ടി അറിയാത്തത് നന്നായി. അവള്‍ വല്ല്യമ്മയുടെ വീട് വരെ പോയ നേരത്താണല്ലോ ഇതെല്ലാം നടന്നത്.

അപ്പുണ്ണിയുടെ തലയിലെ കെട്ട് കണ്ടാല്‍ അവള്‍ കലി കയറും. എല്ലാത്തിനേയും തല്ലിച്ചതക്കും അവള്‍.

“ആരേയും കാണാനില്ലല്ലോ… ലക്ഷ്മിയുടെ അമ്മ മുഖം കാണിച്ചു…”

സാവിത്രിക്കുട്ടി വരുമ്പോളേക്കും നീയും നിന്റെ സന്തതിയും ഇവിടെ നിന്ന് സ്ഥലം വിട്ടോളണം. ഇപ്പോള്‍ പോയാല്‍ റജിസ്റ്റ്രാപ്പീസിന്റെ അടുത്ത് നിന്ന് ബസ്സ് കിട്ടും.

“ആര്യയും മകളും യാത്രയായി. വഴിക്ക് വെച്ച് സാവിത്രിയെ കണ്ടെങ്കിലും വഴി മാറി നടന്നു.”

സാവിത്രി കോലായില്‍ വന്ന് കയറിയതും ചെറിയ കുട്ടിപ്പട്ടാളം സാവിത്രിയുടെ ചെവിയില്‍ മന്ത്രിച്ചു.

സാവിത്രിക്ക് സഹിക്കാനായില്ല. അവള്‍ അപ്പുണ്ണ്യേട്ടന്റെ അടുത്തേക്കോടി. അപ്പുണ്ണ്യേട്ടാ എന്ന് വിളിച്ച് കരഞ്ഞു.

“എവിടെ ആ മൂധേവി എന്ന് പറഞ്ഞ് കലികയറി വീട് മുഴുവനും അരിച്ച് പെറുക്കി. തള്ളയേയും മോളേയും കാണാതായപ്പോള്‍ ദ്വേഷ്യം തീരാതെ വന്ന് പാത്രങ്ങളെല്ലാം വലിച്ചെറിഞ്ഞു..”

വീണ്ടും അപ്പുണ്ണ്യേട്ടനെ അടുത്തെത്തി. തലയില്‍ കൈ വെച്ച് നോക്കി. പാവം അപ്പുണ്ണി മിണ്ടാതെ കിടക്കുന്നു. പനിക്കുന്നുണ്ടല്ലോ ഗുരുവായൂരപ്പാ. ഗുരുവായൂരെ മേല്‍ ശാന്തിയും കഴക്കാരുമൊക്കെ ഇതറിഞ്ഞാല്‍ അവര്‍ ഈ ഇല്ലത്തിന്‍ തീ വെക്കും.

“സാവിത്രിക്കുട്ടി വിങ്ങിപ്പൊട്ടി. എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ അപ്പുണ്ണ്യേട്ടനെ കാത്ത് കൊള്ളേണമേ.“

അപ്പുണ്ണി അന്ന് അത്താഴം കഴിക്കാന്‍ കൂട്ടാക്കിയില്ല. സമയം അര്‍ദ്ധരാത്രിയോടടുത്തു. അപ്പുണ്ണിക്ക് ദീനം കൂ‍ടി. പൊള്ളുന്ന പനിയും. പിച്ചും പേയും പറയാന്‍ തുടങ്ങി.

സാവിത്രികുട്ടി അപ്പുണ്ണ്യേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു. അഛന്‍ തിരുമേനിക്ക് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ..

[തുടരും]

അടിക്കുറിപ്പ് : അക്ഷരത്തെറ്റുകളുണ്ട്. തിരുത്താം താമസിയാതെ

copyright – 2010 - reserved


Wednesday, June 23, 2010

അപ്പുണ്ണി...... ചെറുകഥ.... ഭാഗം 2

അപ്പുണ്ണി …. ചെറുകഥ…. ഭാഗം 2
ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച.
http://jp-smriti.blogspot.com/2010/06/1.html



“അഛനെന്നെ അന്വേഷിച്ച് വരുമല്ലോ“

അല്പസമയത്തിനുള്ളില്‍ അഛന്‍ തിരുമേനി ഡ്രൈവര്‍ കുഞ്ഞിരാമനേയും കൂട്ടി അമ്പലത്തിലെത്തി.

“വേഗം ചോദിക്കൂ അഛാ നമ്മുടെ കൂടെ വരുന്നോ എന്ന്”

അഛന്‍ തിരുമേനിയും, കുഞ്ഞിരാമനും സാവിത്രിക്കുട്ടിയും കൂട്ടമായിച്ചെന്ന് അപ്പുണ്ണിയെ സമീപിച്ചു. അദ്ദേഹത്തിന്റെ മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു ഏവരും.

“ഞങ്ങളുടെ കൂടെ വരുന്നോ..?”
അപ്പുണ്ണി മുഖമുയര്‍ത്തി നോക്കിയതല്ലാതെ ഒന്നും ഉരിയാടിയില്ല..

“അഛാ വീണ്ടും ചോദിക്കൂ എന്തെങ്കിലും മിണ്ടുന്നത് വരെ..”

“അപ്പുണ്ണീ – ഞങ്ങളുടെ കൂടെ വരുന്നോ, ഞങ്ങളുടെ വീട്ടിലേക്ക്. അവിടെ കഴിയാം ശിഷ്ടകാലം. എന്താ ഒന്നും മിണ്ടാത്തെ. എന്തെങ്കിലും പറയൂ…”

“ഒന്നും മിണ്ടുന്നില്ലല്ലോ മോളേ, നീ വിളിച്ച് നോക്ക്..”

“അപ്പുണ്ണ്യേട്ടാ - എന്റെ കൂടെ വരുന്നോ, എന്റെ ഇല്ലത്തേക്ക്…?”
ഹൂം….

“ തലയാട്ടി അഛാ”
എന്നാ‍ വിളിക്ക്, എഴുന്നേല്‍ക്കാന്‍ പറയ്.

“നമുക്ക് പോകാം അപ്പുണ്ണ്യേട്ടാ. സാവിത്രിക്കുട്ടി കൈപിടിച്ചപ്പോള്‍ എണീറ്റ്നിന്നല്ലാതെ നടക്കാന്‍ കൂട്ടാക്കിയില്ല.”
സാവിത്രി കഴകക്കാരെ വിളിച്ചോണ്ട് വന്നു.

“ഏട്ടാ പൊയ്കോളൂ.”
അപ്പുണ്ണി അമ്പലത്തിന്റെ ശ്രീകോവില്‍ ലക്ഷ്യമാക്കി നോക്കി.

“എന്താ‍ ഗുരുവായൂരപ്പനെ വിട്ട്പോരാന്‍ പറ്റില്ലേ…?”
സാവിത്രിയും അഛന്‍ തിരുമേനിയും വീണ്ടും കഴക്കാരുടെ സഹായം അഭ്യര്‍ഥിച്ചു.
അപ്പുണ്ണ്യേട്ടന്‍ വരുന്നില്ലല്ലോ. നിങ്ങളെന്നും കാണുന്ന ആളല്ലേ ? ക്ഷേത്രത്തിന് പുറത്തേക്ക് ആക്കിത്തന്നാല്‍ ഞന്നള്‍ കാറ് കിഴക്കേനടയിലേക്ക് കൊണ്ട് വരാം.

“കഴകക്കാര്‍ എന്ത് ചെയ്തിട്ടും അപ്പുണ്ണി നില്‍ക്കുന്ന ഇടത്ത് നിന്ന് നീങ്ങിയില്ല. പോകാന്‍ തയ്യാറായെങ്കിലും ആരേയോ പ്രതീക്ഷിക്കുന്ന പോലെ..”

‘അപ്പുണ്ണ്യേട്ടന്‍ ആരെയാണ് നോക്കുന്നത്..?’
ഒരു പക്ഷെ ഇനി മേല്‍ശാന്തി അദ്ദേഹത്തിനെയാകുമോ.?

‘കഴകക്കാരില്‍ അങ്ങിനെ ഒരു സന്ദേഹം ഉളവാക്കി..’
‘അങ്ങിനെയാണെങ്കിഒല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ മേല്‍ശാന്തി ഈ വഴിക്കാണ് ഇല്ലത്തേക്ക് മടങ്ങുക. എപ്പോഴും അപ്പുണ്ണിയെ ഒന്ന് നോക്കീട്ടേ പോകാറുള്ളൂ..’

‘പലരും അപ്പുണ്ണിയെ വിളിച്ചതായി ദേവസ്വത്തില്‍ പറഞ്ഞ് കേള്‍ക്കാറുണ്ട്. എന്താ ഈ ഏട്ടന് മാത്രം ഇത്ര പ്രത്യേകത എന്ന് ഞങ്ങളൊക്ക് ആലോചിക്കാറുണ്ട്. ഇതേ പോലെ നൂറിലധികം ഭിക്ഷുക്കള്‍ ഈ ക്ഷേത്രത്തിലുണ്ട്. ആണുങ്ങളും പെണ്ണുങ്ങളുമായിട്ട്. ഇതിലും ആരോഗ്യം ഉള്ളവരും, തീരെ വയ്യാത്തവരും‘

“അവരെയൊന്നും എന്താ ആര്‍ക്കും വേണ്ടെ? ഈ അപ്പുണ്ണിക്കെന്താ ഒരു പ്രത്യേകത...”


പക്ഷെ ആരുടെ കൂടെയും അപ്പുണ്ണി പോകാന്‍ തയ്യാറായിട്ടില്ല ഇത് വരെ. ഇപ്പോ നിങ്ങളുടെ കൂടെ വരാന്‍ തയ്യാറായത് തന്നെ വളരെ ആശ്ചര്യം.

“അതാ മേല്‍ശാന്തിയദ്ദേഹം വരുന്നു. എല്ലാവരും അദ്ദേഹത്തെ വണങ്ങി.”
എന്താ ഇവിടെ തടിച്ച് കൂടിയിരിക്കുന്നത്, ആ പാവത്തിനെ വെറുതെ വിട്ടുകൂടെ നിങ്ങള്‍ക്ക്.

“സാവിത്രിയുടെ അഛന്‍ കാര്യങ്ങളെല്ലാം വിവരിച്ചു..”
‘മേല്‍ശാന്തി അഛന്‍ തിരുമേനിയോട് ഇല്ലത്തിന്റെ പേരും അഡ്രസ്സും എഴുതിക്കൊടുക്കുവാന്‍ ആവശ്യപ്പെട്ടു..’

ആരോരുമില്ലാത്തവനാണെങ്കിലും ഞാന്‍ പതിവായി കുറച്ച് നാളായി കാണുന്ന ഒരാളാണ് എന്ന നിലക്കാണ് ഇത്രയും ചോദിച്ചത്.

“അപ്പോ നിലമ്പൂരാണ് സ്ഥലം അല്ലേ..?”

‘വീട്ടിലെ ഒരംഗത്തെപ്പോലെ കരുതണം. ഒരു വിവേചനവും കാണിക്കരുത്. കൃഷ്ണകോപം വരുത്തി വെക്കരുത്. ഗുരുവായൂരപ്പന്റെ ദാസനാണ്. സംസാരശേഷി ഇല്ലെന്നാണ് നാം മനസ്സിലാക്കിയിരിക്കുന്നത്. എന്നോടൊന്നും ഇത് വരെ മിണ്ടിയിട്ടില്ല.’

“കൊച്ചുകുട്ടികളോട് കുശലം ചോദിച്ചുവെന്ന് ആരോ പറഞ്ഞ് കേട്ടു…”

‘അപ്പുണ്ണി പൊയ്കോളൂ….’
മേല്‍ശാന്തിയദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിച്ച്, സാക്ഷ്ട്ടാങ്കം നമസ്കരിച്ച് അപ്പുണ്ണി യാത്രയായി.

“അപ്പുണ്ണി കാറിലിരുന്ന് കരയുന്നത് ശ്രദ്ധിച്ചു സാവിത്രിക്കുട്ടി..”
നാല് മണിയോട് കൂടി എല്ലാ‍വരും ഇല്ലത്തെത്തിച്ചേര്‍ന്നു. അപ്പുണ്ണി കാറില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല.“
സാവിത്രിക്കുട്ടി കൈ പിടിച്ചിട്ടേ നിലത്ത് കാല്‍ തൊട്ടുള്ളൂ…

തല പറ്റവെട്ടിയ നരച്ച കുറ്റിത്താടിയുള്ള, മുട്ട് വരെയുള്ള ഒറ്റമുണ്ട് എടുത്ത അപ്പുണ്ണിയെ കണ്ടപ്പോള്‍ ഇല്ലത്തെ കുട്ടികള്‍ കൂക്കിവിളിച്ചു.

“അഛന്‍ തിരുമേനി കണ്ണുരുട്ടിയതോടെ പിള്ളേര്‍ക്കൂട്ടം ഓടിമറഞ്ഞു…”

ഉമ്മറത്തേക്കാനയിച്ച് അപ്പുണ്ണിയെ വീട്ടുകാരെല്ലാം വരവേറ്റു. സാവിത്രിക്കുട്ടിയുടെ ചെറിയമ്മ അപ്പുണ്ണിക്ക് കുടിക്കാന്‍ ചായയും പലഹാരവും കൊടുത്തു.

“കഴിക്കാതെയിരുന്ന അപ്പുണ്ണിയെ കണ്ട് അഛന്‍ തിരുമേനി“
‘എന്താ അപ്പുണ്ണ്യേ ചായയും കാപ്പിയൊന്നും കുടിക്കില്ലേ..?’

അപ്പുണ്ണി ഒന്നും മിണ്ടിയില്ല.

‘അകത്താരും ഇല്ലേ..?”

“എന്തോ..”?
സാവിത്രിക്കുട്ടിയെ വിളിക്കൂ……..?

അവള്‍ കുളത്തിലേക്ക് പോയിട്ടുണ്ട്. മേല്‍ കഴുകി ഇപ്പോ എത്തും.

“സാവിത്രി വരുമ്പോളെക്കും അപ്പുണ്ണിക്ക് കുടിക്കാന്‍ കൊടുത്ത ചായ തണുത്തിരുന്നു.”

സാവിത്രി അപ്പുണ്ണിയെ അടുക്കളഭാഗത്തേക്ക് കൊണ്ട് പോയി. തൊട്ടടുത്തുള്ള തിണ്ണയില്‍ ഇരുത്തി.

“വേറൊരു ഗ്ലാസ്സില്‍ ചൂടുള്ള ചായയും കാരോലപ്പവും കൊണ്ട് വന്ന് കൊറുത്തു.”
അപ്പുണ്ണി കൊടുത്തതെല്ലാം കഴിച്ചു.”
ഇതെല്ലാം കണ്ട് നിന്ന വീട്ടുകാര്‍ക്കും പ്രത്യേകിച്ച് അഛന്‍ തിരുമേനിക്കും തെല്ലൊരാശ്വാസമായി.

“സാവിത്രിക്കുട്ടീ………. ഇങ്ങ്ട്ട് വരാ………”
നമുക്ക് അപ്പുണ്ണിയെ ശങ്കുണ്ണ്യായരെ ഏല്പിക്കാം. അപ്പുണ്ണിയുടെ കാര്യങ്ങളൊക്കെ നോക്കാന്‍. കുറച്ച് കഴിയും വരെ കുളക്കടവിലേക്കൊന്നും കൊണ്ട് പോകേണ്ട. കുളിമുറിയില്‍ കുളിച്ചാല്‍ മതി.

എന്റെ കിടപ്പറയിലെ തൊട്ട മുറിയിലോ, മറ്റേതെങ്കിലും എന്റെ കണ്ണെത്തുന്നയിടത്ത് രാത്രി കിടക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് കൊടുക്കണം. രാത്രി മൂത്രമൊഴിക്കാനും മറ്റുമുള്ള സ്ഥലങ്ങളെല്ലാം കാണിച്ച് കൊടുക്കണം.

“എല്ലാം ശങ്കുണ്ണി നായരെ ചുമതപ്പെടുത്തി..”

ശങ്കുണ്ണ്യായരേ..?
“അടിയന്‍..”

നാളെ അങ്ങാടിയില്‍ പോയി അപ്പുണ്ണിക്ക് ഉടുക്കാനുള്ള മുണ്ടും വസ്ത്രങ്ങളും, കോണകം മുതലായ സാധങ്ങളും പുറത്തേക്ക് പോകുമ്പോള്‍ ധരിക്കാനുള്ള ഷര്‍ട്ടും മറ്റും പിന്നെ തോര്‍ത്ത് സോപ്പ് മുതലായവയും എല്ലാം കണ്ടറിഞ്ഞ് വാങ്ങിക്കൊണ്ട് വരണം.
സംസാരശേഷി ഇല്ലാത്ത ആളാണെന്നുള്ള വിചാരം എപ്പോഴും വേണം.

“എല്ലാം അടിയന്‍ പറഞ്ഞ പോലെ ഒരു കുറവും ഇല്ലാതെ ചെയ്ത് കൊടുത്തളാം അങ്ങുന്നേ..”

“പിന്നെ നായരേ… വാങ്ങുന്ന സാധനങ്ങളൊക്കെ എന്റെ മുന്നിലെത്തിക്കണം. ഞാന്‍ കൊടുത്തോളാം…”

അപ്പുണ്ണി ഇല്ലത്ത് ഒരാഴ്ച കഴിഞ്ഞു. കാര്യങ്ങളൊക്കെ ശങ്കുണ്ണി നായരില്‍ നിന്ന് അഛന്‍ തിരുമേനി അറിഞ്ഞു.

“ആര് എന്തുകൊടുത്താലും അപ്പുണ്ണി കഴിക്കില്ല. സാവിത്രിക്കുട്ടിയുടെ കൈ കൊണ്ട് കൊടുത്താല്‍ മാത്രം. പാത്രങ്ങളും ഗ്ലാസ്സുമെല്ലാം ഉപയോഗം കഴിഞ്ഞാല്‍ കഴുകി വെക്കും. ഭക്ഷണം കഴിക്കാന്‍ മിക്കപ്പോഴും അടുക്കളഭാഗത്തുള്ള ഉമ്മറത്തായിരിക്കും.
മിക്കവാറും അവിടെത്തന്നെയായിരിക്കും ഇടക്കുള്ള വിശ്രമവും. ചിലപ്പോള്‍ ഏതെങ്കിലും മാവിന്റെ തറയിലോ മറ്റോ പോയി കിടന്നുറങ്ങുന്നത് കാണാം.”

ദിവസത്തില്‍ മൂന്നോ നാലോ തവണ കുളിക്കും. എരിവ് അധികം കഴിക്കില്ല. ആവി പറക്കുന്ന ആറ്റാത്ത ചായയാണിഷ്ടം. വൈകുന്നേരം ചോറുണ്ണില്ലാ. ചപ്പാത്തി, പൂരി മുതലായ ഗോതമ്പ് വിഭവങ്ങള്‍, അല്ലെങ്കില്‍ അട, പത്തിരി, പുട്ട് എന്നിവയായാലും വിരോധമില്ല. അരിയാഹാരമാവാന്‍ പാടില്ലാ എന്ന് മാത്രം. ഇനി നാല് നേരവും ഗോതമ്പാണെങ്കിലും വിരോധമില്ല.
ഒരു ദിവസം രാത്രി ഒന്നും കിട്ടിയില്ലെങ്കിലും വിരോധമില്ല. അന്ന് ഉപവസിക്കും.

ഉച്ചഭക്ഷണത്തില്‍ ഒരു ചെറിയ ഭാഗം കാക്കള്‍ക്ക് ഊട്ടിയിട്ടേ ആഹരിക്കൂ എത്ര വിശപ്പുണ്ടെങ്കിലും. തമ്പ്രാനെ - കാണാം കാക്കകള്‍ ഉച്ചയൂണിന്റെ നേരമായാല്‍. ഇപ്പോള്‍ കാക്കകള്‍ വന്ന് കരയാന്‍ തുടങ്ങിയാല്‍ അടുക്കളയിലുള്ള പെണ്ണുങ്ങള്‍ പറയും അപ്പുണ്ണ്യേട്ടന് ഉണ്ണേണ്ട നേരമായീയെന്ന്.

അപ്പുണ്ണ്യേട്ടനെയാണത്രെ കാക്കള്‍ക്ക് കൂടുതല്‍ ഇഷ്ടം. മറ്റാരൂട്ടിയാലും തൃപ്തി പോരത്രെ. ഇവിടുത്തെ പെണ്ണുങ്ങള്‍ ഇന്നാള് പറേണ് കേട്ടത്രെ ആ കാക്കളൊക്കെ ഗുരുവായൂരില്‍ നിന്ന് വന്നതാണത്രെ..!

കാലത്ത് 4 മണിക്കെഴുന്നേല്‍ക്കും. എഴുന്നേറ്റ ഉടന്‍ കുളിക്കും. തേവാരമെല്ലാം കഴിഞ്ഞാല്‍ നേരെ കാലിത്തൊഴുത്തിലേക്ക്. അവിടെ പശുക്കുട്ട്യോളെ താലോലിക്കും. കറവക്കാരന്‍ മേനോന്‍ എത്തിയിട്ടില്ലെങ്കില്‍ പാല്‍ കറന്ന് വെക്കും അടുക്കളയില്‍.

കറവക്കാരന്‍ വരാത്ത പലദിവസങ്ങള്‍ ഉണ്ടായിട്ടും വളരെ അടുത്താണത്രെ ഇല്ലത്ത് ഈ കാര്യം അറിഞ്ഞത്.

അഞ്ചരമണിക്ക് സാവിത്രിക്കുട്ടി എഴുന്നേറ്റ് അടുക്കളയില്‍ വരുന്നതും നോക്കി നില്‍ക്കും അടുക്കളവാതിക്കല്‍. അവിടെ നിന്ന് കിട്ടുന്ന ഒരു വലിയ കോപ്പ കട്ടന്‍ ചായ കുടിച്ച ശേഷം പടിഞ്ഞാറെ പറമ്പിലൂടെ നടന്ന് വെളിക്കിറങ്ങലെല്ലാം കഴിഞ്ഞ് തെക്കേ കുളക്കരയില്‍ പോയിരിക്കുന്നത് കാണാം.

പിന്നെ ആളെ കാണണമെങ്കില്‍ ഒന്നുകില്‍ സാവിത്രിക്കുട്ടി കൂവി വിളിക്കുന്നത് കാണാം ചായ കുടിക്കാന്‍. അല്ലെങ്കില്‍ മിക്കവാറും ഏഴര മണിക്ക് മൂപ്പറ് അടുക്കളക്കോലായില്‍ ഹാജര്‍. അവിടെ സാവിത്രിക്കുട്ടി ചായയും പലഹാരവും കൊടുക്കും.

അത് കഴിച്ച് അവിടെയും ഇവിടെയുമൊക്കെ നടക്കുന്നത് കാണാം. പിന്നീട് ഏതെങ്കിലും മാവിന്‍ തറയില്‍ പോയിക്കിടക്കും.

സാവിത്രിക്കുട്ടി തേവാ‍രമെല്ലാം കഴിഞ്ഞ് അപ്പുണ്ണിയെ വിളിക്കുന്ന വരെ കിടന്ന കിടപ്പില്‍ തന്നെ. ഇനി അഥവാ ഉച്ചക്ക് ഉണ്ണാന്‍ വിളിച്ചില്ലെങ്കില്‍ ആറുമണി വരെ അവിടെ കിടന്നുറങ്ങും.

ഉറങ്ങുമ്പോള്‍ ചിലപ്പോള്‍ അണ്ണാരക്കണ്ണന്മാര്‍ അപ്പുണ്ണിയുടെ ദേഹത്തുകൂടി ഓടുന്നതും, അപൂര്‍വ്വം ചില സമയങ്ങളില്‍ കാക്കള്‍ കാഷ്ടിക്കുന്നതുമെല്ലാം കാണാം. എന്ത് തന്നെ വന്നാലും ഒരു പക്ഷി മൃഗാദികളേയും ദ്രോഹിക്കില്ല. അവിടെ തന്നെ വന്ന് കിടക്കും.

ഉച്ചയൂണ് കഴിഞ്ഞാല്‍ കുറച്ച് കഴിഞ്ഞ് അതി ഗംഭീരമായി ഒരുറക്കമാണ്. പത്രം വായനയിലോ, പിള്ളേര് കൊണ്ട് വരുന്ന് കഥാപുസ്ത്കം വായിക്കാനോ ഒന്നിലും ഒരു താല്പര്യവും ഇതേ വരെ കണ്ടിട്ടില്ല. ഭക്ഷണവും പശുക്കുട്ട്യോളെ ലാളിക്കലും അല്ലെങ്കില്‍ സദാസമയം ഉറക്കവും. വേറൊരു ചിന്തയില്ല അപ്പുണ്ണിക്ക്.

ചിലപ്പോള്‍ ആനകളെ അങ്ങിനെ നോക്കി നില്‍ക്കുന്നതും കാണാം. സാവിത്രിക്കുട്ടി ഇത് വരെ ആനക്കൊട്ടിലില്‍ അപ്പുണ്ണി പോകണത് കണ്ടിട്ടില്ലാ എന്ന് തോന്നുന്നു.


നാല് മണിയുടെ ചായ ഇല്ലെങ്കിലും അപ്പുണ്ണിക്ക് കുഴപ്പമില്ലാ. സാവിത്രിക്കുട്ടി ഓളിയിടുന്നത് കാണാം.
“അപ്പുണ്ണ്യേട്ടാ‍….. ചായ കാലായി………… “

അപ്പോ വന്ന് ചായ കുടിക്കും. എന്തെങ്കിലും പലഹാരം കൊടുത്താല്‍ ചിലപ്പോള്‍ കഴിക്കില്ല. പക്ഷെ ശര്‍ക്കരയിട്ട് കുഴച്ച അവില്‍ വലിയ ഇഷ്ടമാ. അവില്‍ വെറുതെ കൊടുത്താലും കഴിക്കും. ഒന്നും ആവശ്യപ്പെടില്ല.ഇനി അഥവാ ചായക്ക് മധുരം പോരെന്നോ, ഇനി മധുരം ഇടാ‍ന്‍ മറന്നുവെങ്കിലോ ഒന്നും ചോദിക്കില്ല. തന്നത് എന്തായാലും കഴിക്കും.


സന്ധ്യയായാല്‍ പാമ്പിന്‍ കാവിലാണ് ഇരിക്കുക. ഇത് കണ്ട സാവിത്രിക്കുട്ടി ആറ് മണി കഴിഞ്ഞാല്‍ പുറത്ത് വിടില്ല. പിന്നെ വൈകിട്ടത്തെ അത്താഴം കഴിയുന്നത് വരെ അടുക്കളപ്പുറത്ത് തന്നെ ആ തിണ്ണയില്‍ ഇരിക്കും. ചിലപ്പോള്‍ അവിടെയൊക്കെ ഇരുട്ടായിരിക്കും.

ഒരു ദിവസം ആ നായര്‍പെണ്ണ് അപ്പുണ്ണി അവിടെ ഇരിക്കുന്നത് കാണാണ്ട് കാടിവെള്ളം തലയിലൊഴിച്ചു. ഒരു പ്രതികരണവും ഇല്ലാതെ ആ ഇരുപ്പില്‍ തന്നെ ഇരുന്നു. സാവിത്രിക്കുട്ടി ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടും വരാതെ ചെന്ന് നോക്കിയപ്പോളാണ് കണ്ടത് കോലം.

നല്ലകാലം ചൂട് വെള്ളമാവാഞ്ഞത്…!

വൈകുന്നേരം ഭക്ഷണം കഴിഞ്ഞാല്‍ അരമണിക്കൂറിന്നകം ആളുറങ്ങും….

ഇതൊക്കെയാണ് അപ്പുണ്ണിയുടെ ഒരു ദിവസത്തെ ദിനചര്യ. അപ്പുണ്ണിക്ക് ഇരുട്ടിനെ ഭയമില്ല. ഒന്നിനേയും, ആനയേയും പാമ്പിനേയും. വല്ലാത്തൊരു മനുഷ്യന്‍. എപ്പോഴും മനസ്സിലാകാത്ത എന്തോ മന്ത്രിച്ച് കൊണ്ടിരിക്കും…

ശങ്കുണ്ണ്യായരേ……………
“അതാണ് നാരായണമന്ത്രത്തിന്റെ മാഹാത്മ്യം……….“

ഇനി ഗുരുവായൂര്‍ പോയില്ലെങ്കിലെന്താ.. അപ്പുണ്ണിയെ നാല് നേരവും കണ്ടാല്‍ മതിയല്ലോ…. കൃഷ്ണാ ഗുരുവായൂരപ്പാ.. എല്ലാം അങ്ങയുടെ മായാലീലകള്‍…

“അഛന്‍ തിരുമേനി നെടുവീര്‍പ്പിട്ടു…”

ശങ്കുണ്ണ്യാ‍യരേ…?
‘അടിയന്‍..’

അപ്പുണ്ണിക്ക് സുഖവും സന്തോഷവും, സമാധാനവും ഇല്ലെങ്കില്‍ നമുക്ക് അയാളെ ഗുരുവായൂര്‍ തന്നെ കൊണ്ട് വിടാം. നാമായി എന്തിന് ഒരു സാധുവിനെ കഷ്ടപ്പെടുത്തണം…

“സന്തോഷക്കുറവൊന്നും ഇല്ല അപ്പുണ്ണിക്ക്. പകല്‍ സമയത്ത് ഒരു ഏകാന്തത മാത്രമേ ഉള്ളൂ…സാവിത്രിക്കുട്ടിയോട് മാത്രമേ അടുപ്പമുള്ളൂ. ഞാനൊക്കെ കൂട്ട് പിടിക്കാനോ എന്തെങ്കിലും തമാശ പറയാനോ പോയാല്‍ എന്നെ ശ്രദ്ധിക്കുകപോലും ഇല്ല.“

അപ്പുണ്ണി വന്ന് കയറിയതില്‍ പിന്നെ ഈ മനക്ക് ഐശ്വര്യം കൂടിയെന്നാ നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ കൊയ്തിന് ഏറ്റവും വിളവ് കിട്ടി. 70 മേനി. ഞാറ് നടുമ്പോള്‍ രാമന്‍ നമ്പൂതിരി പറഞ്ഞിരുന്നു ഈ കൊല്ലം കൊയ്യാന്‍ പോകേണ്ട എന്ന്. അത്രമാത്രം കളയും പുഴുക്കേടും ആയിരുന്നു.

എന്നിട്ടെന്തുണ്ടായി എന്ന് അദ്ദേഹം അന്വേഷിച്ചതും ഇല്ലാ. ഇത്രയധികം വിളവ് കഴിഞ്ഞ പത്ത് കൊല്ലമായിട്ട് ഇല്ലത്തുണ്ടായിട്ടുണ്ടോ..?

തീര്‍ന്നില്ലാ അയാള്‍ കാല് കുത്തിയ അന്ന് മുതല്‍ നമുക്ക് പാല്‍ വിറ്റുവരവില്‍ തന്നെ വലിയ റിക്കാര്‍ഡ് ആയി. നമുക്ക് ഒരിക്കലും ഇവിടുത്തെ ആവശ്യത്തിന് തികയുമായിരുന്നില്ല പാല്‍.

ഇപ്പോള്‍ ആവശ്യത്തിലധികമായില്ലേ. അപ്പുണ്ണി തൊഴുത്തില്‍ നിന്നാ മതി പശുക്കള്‍ പാല്‍ ചുരത്തുന്നത് കണ്ടാല്‍ അത്ഭുതമാകും അങ്ങുന്നേ. എവിടുന്നാ ഇത്രയധികം പാല് വരുന്നതെന്ന് അതിശയിച്ച് പോകും.

നമ്മള്‍ വില്‍ക്കാനുദ്ദേശിച്ച കിഴക്കേ പറമ്പിന്റെ പകുതി കരാറെഴുതി നില്‍ക്കയാണല്ലോ. ഇപ്പോള്‍ അത് വാങ്ങാനുദ്ദേശിച്ച നമ്മുടെ രാധയുടെ കൂടെ പഠിച്ച ആ മുസ്ലീം യുവാവുണ്ടല്ലൊ?
അവന്‍ കരാറൊഴിയാന്‍ പോകയാണെത്രെ. നമുക്ക് സൊകര്യം പോലെ പണം തിരിച്ച് കൊടുത്താല്‍ മതിയെന്നും അവന് നമ്മുടെ ഭൂമി വേണ്ടെന്നും. തന്നെയുമല്ല അവന് മലായില്‍ ഒരു പണി തരപ്പെട്ടിട്ടുണ്ടെന്നും.

“നമുക്കെല്ലാം കൊണ്ടും നല്ല സമയമാ അങ്ങുന്നേ. എന്റെ കാഴ്ചപ്പാടില്‍ അപ്പുണ്ണിയുടെ നമ്മുടെ ഇല്ലത്തേക്കുള്ള വരവാണ് ഇതിനെല്ലാം നിമിത്തമായത്. അങ്ങിനെയാണ് അടിയന് തോന്നിക്കുന്നത്..”

“നീ പറേണതൊക്കെ ശരിയാണോ ശങ്കുണ്ണീ…… നിക്കങ്ങ് വിശ്വസിക്കാന്‍ വയ്യാ..”

അഛ്ന്‍ തിരുമേനിയില്‍ കൂടി ശങ്കുണ്ണി പറഞ്ഞ വിവരമൊക്കെ സാവിത്രിക്കുട്ടി അറിഞ്ഞതോടെ അവളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം പരന്നു…

[തുടരും]
അക്ഷരതെറ്റുകളുണ്ട്. പോസ്റ്റ് ചെയ്തതിന് ശേഷം തിരുത്തല്‍ പണി ചെയ്യാം. വായനക്കാര്‍ സദയം ക്ഷമിക്കുക.

ഇന്നി ഞായറാഴ്ച 27-06-2010 അക്ഷരത്തെറ്റുകള്‍ പരമാവധി തിരുത്തി. ഇനിയും ഉണ്ടെങ്കില്‍ ദയവായി കാണിച്ച് തരണം.



copy right -2010- reserved