Showing posts with label pinchu. Show all posts
Showing posts with label pinchu. Show all posts

Wednesday, July 24, 2019

ഹെലോ മൈ ഡിയർ പാറുകുട്ടീ

ഹെലോ മൈ ഡിയർ പാറുകുട്ടീ


പാറുകുട്ടിയുടെ മകൾ പിഞ്ചുവിനെ കാണാനായത് വലിയൊരു ഭാഗ്യമായി ഞാൻ കാണുന്നു.

പ്രായാധിക്യം മൂലവും രക്തവാതത്തിൻറെ പിടിയിലും ഒക്കെ ആയി കുറച്ച്  നാളായി വണ്ടി ഓടിയ്ക്കാനും മറ്റും  വയ്യാണ്ടായിക്കൊണ്ടിരിക്കുന്നു.

പാറുകുട്ടി നാട്ടിൽ വന്നാൽ എങ്ങിനെയെങ്കിലും എന്റെ മുന്നിൽ വന്ന് പെടാറുണ്ട്, അങ്ങിനെ ജൂലായ് ഒന്നാം തീയതി എന്റെ മുന്നിൽ വന്ന് വീണു , സന്തോഷത്തോടെ ഞാൻ അവളെയും മോളെയും എന്റെ വീട്ടിലേക്ക് കൂട്ടിക്കണോണ്ടുവന്നു.


പിഞ്ചുവിനോട് കുറെ നേരം വർത്തമാനം പറഞ്ഞു.  ബേങ്കിൽ വെച്ച് പാറുക്കുട്ടി കുറച്ചു പടം എടുത്തെങ്കിലും , നല്ല ക്ലിക്കുകൾ ആയിരുന്നില്ല .വീട്ടിൽ വന്നപ്പോൾ ഞാൻ കൂടുതൽ പടം എടുക്കാനും മറന്നു.

പാറുകുട്ടിയേക്കാളും സുന്ദരിയാണ് മകൾ പിഞ്ചു.

ഞാൻ പണ്ടത്തെപ്പോലെ ബ്ലോഗ് എഴുത്ത് ഇപ്പോൾ ഇല്ല . നേരിയ തോതിൽ കാഴ്ച വൈകല്യളങ്ങളും ഉണ്ട്.