8 years ago
Showing posts with label ONAM. Show all posts

Friday, September 5, 2014
Monday, September 1, 2014
ഓണാഘോഷം എന്നുവെച്ചാല്
ഓണാഘോഷം എന്നുവെച്ചാല്
നാം ഉദ്ദേശിക്കുന്നത് “സാംസ്കാരിക ഉത്സവം” എന്നാണ്. അതല്ലാതെ പ്രസംഗമത്സരമല്ല..
ചില ക്ലബ്ബുകളില്
ആളുകളെ വിളിച്ചുവരുത്തി ഇത്തരം കലാ സാംസ്കാരിക ആഘോഷങ്ങള്ക്കുപകരം, കുറെ അഥിതികളെ ക്ഷണിച്ചുവരുത്തി
സമയം മുഴുവന് പ്രസംഗിപ്പിച്ച് അവസാനം സദ്യയുണ്ട് പിരിയുകയാണ്.
ഇത്തരം ഹീനമായ ആചാരങ്ങളില്
ഇപ്പോഴും ചിലര് ആനന്ദം കൊള്ളുന്നു.. പക്ഷെ കാണികള്ക്ക് ഇതൊട്ടും ഇഷ്ടപ്പെടില്ലെന്ന്
അവര്ക്കറിയാമെങ്കിലും മാറി മാറി വരുന്ന പ്ര്സിഡണ്ടുമാര് ഇത് തന്നെ ആവര്ത്തിക്കുന്നു..
ഓണാഘോഷം ഒന്നോ രണ്ടോ
മണിക്കൂറില് ഒതുക്കി സദ്യയുണ്ട് പിരിയണം..
ഇങ്ങിനെ തുടങ്ങാം.
ഒരു പൂക്കളം ഇട്ടിരിക്കണം
– നിലവിളക്ക് ക്ലബ്ബിലെ മുതിര്നന പൌരന് തെളിയിക്കാം.
ഒരു രംഗപൂജയോട് കൂടി
ആരംഭിച്ച്…. പിന്നീട് കുമ്മാട്ടികളുടെ വരവ്.
കുമ്മാട്ടികള് പിന്
വാങ്ങിയ ഉടന് മാവേലി എഴുന്നെള്ളുകയായി.. മാവേലി നാട്ടുകാരായ മെംബര്മാരോട് കുശലം പറഞ്ഞതിനുശേഷം
അദ്ദേഹത്തിന് വേണമെങ്കില് വേദിയില് ഇരിക്കാം.
പിന്നീട് ക്ലബ്ബ്
പ്രസിഡണ്ട് രണ്ട് മിനിട്ടിന്നുള്ളില് ഒരു സ്വാഗത പ്രസംഗവും ഓണം വിഷും പറഞ്ഞ് കാണികളുടെ
കൂടെ ചെന്നിരിക്കണം.. പരമ്പാഗതമായ വേഷങ്ങളായിരിക്കണം ക്ലബ്ബ് മെംബര്മാര്ക്ക്.
അടുത്ത ഇനം ഒരു ഓണപ്പാട്ട്
- ഓണപ്പാട്ട് പാടുന്നതിന്നിടയില് തിരുവാതിരക്കളി
[കൈക്കൊട്ടിക്കളി]ക്കുള്ള ആളുകള്ക്ക് തയ്യാറായി നില്ക്കാം.. ഓണപ്പാട്ട് പാടിക്കഴിഞ്ഞതും
തിരുവാതിരക്കളി ആരംഭിക്കുകയായി.
അത് കഴിഞ്ഞ് ഗാപ്പുകള്
വന്നാല് ഫില്ലേര്സ് ആയിട്ട് ഓണപ്പാട്ടുകള് കുത്തി നിറക്കണം… ഇവിടെയാണ് “മാസ്റ്റര്
ഓഫ് സെറിമണി” യുടെ കഴിവുകള് പ്രദര്ശിപ്പിക്കേണ്ടത്. അല്ലാതെ വഴിയില് വരുന്നവരേയെല്ലാം
സ്റ്റേജില് കയറ്റി പ്രസംഗിപ്പിക്കുകയല്ല..
തിരുവാതിക്കളിയുടെ
ദൈര്ഘ്യം നാലോ അഞ്ചോ മിനിട്ടില് ഒതുങ്ങതിനാല് രണ്ടോ മൂന്നോ കളികള് ആകാം.. അതിന്നനുസരിച്ചുള്ള
പാട്ടുകളും സ്റ്റെപ്പുകളും വേണം.
തിരുവാതിരക്കളി കഴിഞ്ഞാല്
രംഗപൂജക്ക് വേഷമിട്ട കുട്ടിക്ക് ഭരത നാട്ട്യം അല്ലെങ്കില് ഓണത്തിന് മാറ്റുകൂട്ടുന്ന
ഏതെങ്കിലും നൃത്തമാകാം.. അങ്ങിനെ സമയം ഒട്ടും നഷ്ടപ്പെടുത്താതെ ഓരോ ഇനങ്ങള് മാറി മാറി
വന്നുകൊണ്ടിരിക്കണം.
കൂട്ടത്തില് പുരുഷന്മാരുടെ
ഓണപ്പാട്ട് ആകാം. പത്തില് കുറയാതെ ഉള്ള ആളുകള് സംഘം ചേര്ന്ന ഗാനം ആലപിക്കാം.. പത്താളുകള്ക്ക്
കുറഞ്ഞത് മൂന്ന് മൈക്രോഫോണുകള് കൊടുത്തിരിക്കണം.
അങ്ങിനെ ഒരു മണിക്കൂറില്
തകര്പ്പന് ഓണാഘോഷ പരിപാടികള്ക്കുശേഷം, മിറ്റിങ്ങ് അഡ്ജേണ് ചെയ്തതിനുശേഷം മാത്രം
സദ്യ വിളമ്പുക.
ഇങ്ങിനെയാണ് “ഓണാഘോഷം”
നടത്തേണ്ടത്.
അല്ലാതെ ഒന്നരമണിക്കൂറ് ഓണാഘോഷപരിപാടിയില് അഞ്ചുമിനിട്ട് മാത്രം കലാപരിപാടികള്
കാണിച്ച് സദ്യയുണ്ട് പിരിയല് അല്ല.
Monday, September 16, 2013
തിരുവോണത്തിനൊരു ചെരിപ്പ് കള്ളൻ
memoir
ഇന്ന് തിരുവോണം. എല്ലാ മലയാളികൾക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ.
ഞാൻ കാലത്ത് നേരെത്തെ എണീറ്റ്, കുളിയും കഴിഞ്ഞ് നേരെ അച്ഛൻ തേവർ അമ്പലത്തിൽ പോയി തേവരെ വണങ്ങി. എന്നിട്ട് വടക്കുന്നാഥൻ, പാറമേക്കാവ് എന്നീ ക്ഷേത്രങ്ങളിലേക്ക് പോകാനായി അച്ഛൻ തേവർ അമ്പലത്തിൽ നിന്നും പുറപ്പെട്ടു. സ്വരാജ് റൌണ്ട് എത്തിയപ്പോൾ വടക്കുന്നാഥനെ തൊഴാൻ വടക്കെ പാർക്കിംഗ് ഏരിയയിൽ കൂടി കയറാം എന്ന് കരുതി വാഹനം ആ വഴിക്ക് വിട്ടെങ്കിലും അങ്ങോട്ട് തിരിക്കാൻ മറന്നു. വണ് വെ ആയതിനാൽ റിവേർസ് ഗിയർ മടിച്ചുനിന്നു.
അങ്ങിനെ നേരെ വിട്ടു വണ്ടി പാറമേക്കവിലേക്ക്. അവിടെ ചെന്നപ്പോൾ തിരക്കോട് തിരക്ക്. വാഹനം പാർക്ക് ചെയ്യാൻ അങ്ങ് ആനത്താവളം വരെ പോകേണ്ടി വന്നു. അമ്പലത്തിലേക്ക് നടക്കുമ്പോൾ എലൈറ്റ് ആശുപത്രിയിലെ യൂറോളജിസ്റ്റ് വേണു ചന്ദ്രനെ കണ്ടു കുശലം പറഞ്ഞു. അവിടെ നിന്നും അമ്പലത്തിലേക്ക് കടക്കുന്ന വഴിയിലുള്ള പൈപ്പിൽ നിന്നും കാൽ കഴുകി ശുദ്ധി വരുത്തി, ചെരിപ്പും കഴുകി അവിടെ തന്നെ വെച്ച്, ഉള്ളിൽ കയറി.
ഇന്ന് കാലത്ത് തൊട്ടു മഴയാണ്. എന്നാലും അമ്പലത്തിൽ തിരക്കിന് ഒട്ടും കുറവില്ല. ഓണപ്പൂക്കളതിന്റെ പടം എടുക്കണം, പക്ഷെ നല്ലതൊന്നും ഒപ്പിയെടുക്കാൻ പറ്റിയില്ല, കളത്തിനു ചുറ്റും ആളൊഴിഞ്ഞ നേരമില്ല. പിന്നെ ലൈറ്റിന്റെ കുറവ്, മറ്റുചില പ്രശ്നങ്ങൾ, വേണ്ടത്ര നല്ല പടങ്ങൾ കിട്ടിയില്ല. കഴിഞ്ഞ കൊല്ലം പ്രൊഫെഷണൽ ക്യാമറ കൊണ്ട് പോയിരുന്നു. ഇക്കൊല്ലം മഴയായതിനാൽ അത് ഒഴിവാക്കി.
അമ്മയെ തൊഴുത് അങ്ങുമിങ്ങും നോക്കി.. കഴിഞ്ഞ കൊല്ലം ഇട്ട ഇടത്തിൽ ആയിരുന്നില്ല ഇക്കൊല്ലത്തെ പൂക്കളം. നാലമ്പലത്തിന്റെ ചുറ്റുമുള്ള നടപ്പാതയിൽ ആയിരുന്നു. അവിടേക്ക് കടക്കണമെങ്കിൽ കുപ്പായം ഊരണം. കുപ്പായം ഊരിയാൽ കീശയിൽ ഉള്ള പണം, മൊബൈൽ മുതലായവ താഴെ വീഴും. കാര്യം നടക്കണമെങ്കിൽ കുപ്പായം ഊരിയല്ലേ തീരൂ.
കേരളത്തിൽ ഏറ്റവും വരുമാനം ഉള്ളതും ആളുകൾ പോകുന്നതും ആയ ക്ഷേത്രമാണ് ശബരിമല. അവിടെ ക്ഷേത്രത്തിന് അകത്ത് കുപ്പായം ഊരാതെ ഭഗവാനെ തൊഴുതു വണങ്ങാം. ഇവിടെ കുപ്പായം ഊരിയെ തീരൂ. അങ്ങിനെ കുപ്പായം ഊരി അകത്തേക്ക് കടന്നു, വീണ്ടും അമ്മയെ വണങ്ങി, പോട്ടം പിടിക്കാൻ തുടങ്ങി.
വിചാരിച്ച അത്ര നല്ല പോട്ടങ്ങൾ പിടിക്കാൻ പറ്റിയില്ല. കാരണം മഴയും ചളിയും തിരക്കും കാരണം. തന്നെയുമല്ല മുണ്ട് ഉടുത്ത് പോകുമ്പോൾ പലതും ട്രൌസറിലെ പോക്കറ്റിൽ വെക്കുന്ന പോലെ പറ്റില്ലല്ലോ..? തിരക്കിൽ പലതും നഷ്ടപ്പെടാതെ നോക്കണമല്ലോ. അതിനാൽ ശരിയായ ശ്രദ്ധ കിട്ടിയില്ല ഇക്കൊല്ലത്തെ ഫോട്ടോ എടുക്കാൻ.
ചില പോസുകൾ കുനിഞ്ഞിരുന്നു എടുക്കേണ്ടിയിരുന്നു. മുണ്ട് വളച്ചു കെട്ടി കുന്തക്കാലിൽ ഇരുന്നുവെങ്കിലും ശരിയായ ക്ലിക്ക് കിട്ടിയില്ല. ചുരുക്കം പറഞ്ഞാൽ നല്ല ഫോട്ടോസ് ഒന്നും കിട്ടിയില്ല എന്നർത്ഥം. കുമ്പിട്ടെണീക്കുമ്പൊൾ
പാറുകുട്ടിയെ പോലെ വലിയ മുലകൾ ഉള്ള ഒരു പെണ് കുട്ടിയെ കണ്ടു. പാറുകുട്ടിയാണോ എന്ന് നോക്കാൻ നടത്തത്തിനു വേഗത കൂട്ടി ഓളുടെ മോന്തായം നോക്കിയപ്പോൾ നിരാശ.
അമ്പലം വലം വെച്ച് വന്ന്, തീർത്ഥം കുറിച്ച് ചന്ദനം നെറ്റിയിൽ ചാർത്തി, തുളസിയില ചെവിയിൽ തിരുകി. പുറത്ത് കടന്ന് ചെരുപ്പ് ഇടാൻ നോക്കിയപ്പോൾ ചെരിപ്പ് കാണാനില്ല. പതിവിനു വിപരീതമായി ഞാൻ ചെരിപ്പ് കഴുകി വൃത്തിയാക്കി ആണ് നടയിൽ വെച്ചത്. ആരായിരിക്കാം ഒരു ചെരിപ്പുകള്ളൻ തൃശ്ശൂർ പാറമേക്കാവ് അമ്പലത്തിൽ.
എന്റെ ചെരിപ്പ് 11 സൈസ് ആണ്. സാധാരണക്കാർക്ക് പാകമാവില്ല. പകരം ഒന്ന് വാങ്ങണമെങ്കിൽ ഇന്ന് ഓണമായതിനാൽ കടകൾ എല്ലാം അടവും. കുറച്ച് വർഷങ്ങൾ ആയി കാലിൽ വാതം ആണ്. ചെരിപ്പില്ലാതെ വണ്ടി ഓടിക്കാനും, നടക്കാനും പറ്റില്ല. വീട്ടിനകത്ത് പോലും ചെരിപ്പിടണം. ആ ഞാൻ ചെരിപ്പില്ലാതെ ആനക്കൊട്ടിലിൽ കാർ എടുക്കാൻ മന്ദമന്ദം നടന്നു നീങ്ങി.
അങ്ങിനെ മഴയിൽ കുതിർന്ന ഈ ഓണം കൊണ്ടാടാൻ തന്നെ തീരുമാനിച്ചു. രണ്ടും കല്പിച്ച് ചളിയും കല്ലും ഉള്ള വഴിയില കൂടി നടന്നു. എന്റെ വേച്ച് വെച്ചുള്ള നടത്തം കണ്ട് പലരും എന്നെ ശ്രദ്ധിച്ചിരുന്നു.. ഒരുപാട് നാളായി മുണ്ട് വളച്ചുകെട്ടി ഉള്ള നടത്തം ആസ്വദിചിട്ട്. കാലടി വേദന കൊണ്ട് ബുദ്ധിമുട്ടിയിരുന്നു. പക്ഷെ അതൊന്നും എന്റെ ശ്രദ്ധയിൽ പെട്ടില്ല. നഷ്ടപ്പെട്ട ആ മോഡലിൽ ഒരു ചെരിപ്പ് വാങ്ങണം എങ്കിൽ എത്ര പീടികയിൽ കയറി ഇറങ്ങണം..
ആരാടാ കള്ളാ എന്റെ ചെരിപ്പ് മോഷ്ടിച്ചത്.. അതും കടകളെല്ലാം അടച്ചിരിക്കുന്ന ഈ ഓണത്തിന്. ഞാൻ ഒരുവിധം എന്റെ കാറിനുള്ളിൽ കയറിപ്പറ്റി. ജീവിതത്തിൽ ആദ്യമായി ചെരിപ്പിടാതെ വണ്ടി ഓടിച്ചു. നനഞ്ഞ കാല് പെടലിൽ ശരിക്ക് ഇരിക്കാൻ കൂട്ടാക്കിയില്ല. ഓണം ആയതിനാൽ ട്രാഫിക് കുറവായിരുന്നു. അതിനാൽ രക്ഷപ്പെട്ടു.
വീട്ടിലെത്തിയപ്പോൾ എന്റെ ശ്രീമതിയും മകളും അടുക്കളയിൽ പാചകത്തിന്റെ തിരക്കിൽ ആയിരുന്നു. ഇക്കൊല്ലം ഓണത്തിന് മരുമകൾ ഉണ്ടായിരുന്നില്ല. അവൾ അവളുടെ വീട്ടിലേക്ക് ഉത്രാടത്തിന് തന്നെ പോയി. അവൾ പോയതിൽ എനിക്ക് സങ്കടം ഉണ്ടായിരുന്നില്ല. എന്റെ കൊച്ചുമോൾ കുട്ടിമാളുവിനെയും അവൾ കൂടെ കൊണ്ടോയി.
അവൾ പോയില്ലായിരുന്നെങ്കിൽ ഞങ്ങളുടെ ഇക്കൊല്ലത്തെ ഓണം രാജകീയമാകുമായിരുന്നു. അങ്ങിനെ ഈ ഓണത്തിന് പല നഷ്ടവും ഉണ്ടായി. വലിയ മുലകലുള്ള പാറുകുട്ടിയെ പോലെ ഉള്ള ഒരുത്തിയെ കണ്ടത് മാത്രം മിച്ചം.
എല്ലാ സുഹൃത്തുക്കൾക്കും ഒരിക്കൽ കൂടി നല്ലൊരു ഓണം ആസംസിക്കട്ടെ..!!

Labels:
ONAM,
paramekkavu,
തിരുവോണത്തിനൊരു ചെരിപ്പ് കള്ളൻ
Saturday, September 14, 2013
ഓണാശംസകൾ തൃശ്ശൂരിൽ നിന്നും
എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഓണാശംസകൾ
നാളെ ഉത്രാടം, മറ്റന്നാൾ പൊന്നോണം. ഇക്കൊല്ലം മഴയിൽ കുതിർന്ന ഓണം ആകാനാണ് സാധ്യത. ഇക്കൊല്ലം ഓണത്തിന് ഒന്നും എഴുതിയില്ല. പണ്ട് എഴുതിയ ഒരു പോസ്റ്റ് ഉണ്ട്. ദയവായി എല്ലാവരും വായിക്കണം.
എന്റെ ചെറുപ്പത്തിലെ ഓർമയാണ് ഈ ഓണം. ...http://jp-dreamz.blogspot.in/2012/07/blog-post_17.html

onasamsakal,
ഓണാശംസകൾ തൃശ്ശൂരിൽ നിന്നും
Sunday, August 11, 2013
അടുത്ത ഓണമുണ്ണാന് യോഗമുണ്ടാകുമോ കൂട്ടുകാരെ.
ഓരോ ഓണം കഴിയുമ്പോളും ഞാന് വിചാരിക്കും,അടുത്ത ഓണത്തിന് ഉണ്ടാകുമോ ഈ ഭൂമിയില് എന്ന്.... വയസ്സ് അധികമൊന്നും ആയില്ലെങ്കിലും കുറച്ചധികമായെന്ന് ഒരു തോന്നല്.. ജരാനര ബാധിച്ചു, വാര്ദ്ധക്യം എന്നെ വാരിപ്പുണര്ന്ന മാതിരി.............
ഓണം അടുത്തമാസം........ ഞാന് ഓണത്തിനെ വരവേറ്റ് ഇരിക്കുന്നു. ഇക്കുറി ഓണമുണ്ണാന് കുന്നംകുളം ചെറുവത്താനിയിലെ തറവാട്ടിലേക്ക് പോകണം.
അവിടെ സഹോദരന് വി. കെ. ശ്രീരാമന് [film star, TV presenter/anchor, author, orator etc.] ഉണ്ട്.. അവിടെ നാലുദിവസം താമസിച്ചിട്ട് കുറേ കാലമായി..
അവിടെ രസമാണ് ജീവിതം, അയലത്തെ വീട്ടിലെ കുട്ടികളായ ഷെല്ജി, ചിടു, കുട്ടാപ്പു,കണ്ണകി മുതലയാവരെ കാണാം........... പിന്നെ പാടത്ത് കൂടി മുണ്ട് വളച്ച് കെട്ടി വെള്ളം തെറിപ്പിച്ച് നടക്കാം.. പുഞ്ചപ്പാടത്ത് പോകാം.......... കൊക്കിനെ കാണാം.
പോത്തുങ്ങളും എരുമകളും കുളിക്കുന്ന “എരുകുളത്തില്’ മുങ്ങിക്കുളിക്കാം. പുഞ്ചപ്പാടത്തെ പുത്തന് തോട്ടുവക്കിലെ ഷാപ്പില് നിന്ന് മധുരക്കള്ളും ഞണ്ടുകറിയും കഴിക്കാം........ വഞ്ചികുത്തിക്കളിക്കാം......... ആമ്പല് പൂ പറിക്കാം..
പുഞ്ചപ്പാടത്തെ ആറാട്ടുകടവിലെ [അയ്യപ്പന് കാവ്] വാസുട്ടിയെ കാണാം. വാസുട്ടിയും ഞാനും വടുതല സ്കൂളില് 4 1/2 ക്ലാസ്സ് വരെ ഒന്നിച്ചുപഠിച്ചതാണ്.
അങ്ങിനെ കുറച്ചധികം ഓര്മ്മകളുണ്ട് പുതുക്കാന്...
എന്റെ പണ്ടത്തെ ഒരു ഓണവിശേഷം താഴെ കാണുന്ന ലിങ്കില് പങ്കിടാം..

Friday, September 16, 2011
ഓണാഘോഷം പ്രോബസ്സ് ക്ലബ്ബില് - തൃശ്ശൂര്
ഈ വര്ഷത്തെ ഓണാഘോഷം ഇന്നെലെ ആയിരുന്നു. [14-09-2011] പെണ്ണുങ്ങളുടെ കൈകൊട്ടിക്കളിയായിരുന്നു എല്ലാ കൊല്ലത്തേയും പോലെയുള്ള പ്രധാന ആകര്ഷണം. പിന്നെ മെംബേര്സിന്റെ പാട്ടും, ക്വിസ്സും മറ്റു പരിപാടികളും.
ശ്രീമതി മേരിക്കുഞ്ഞിന്റെ കഥാപ്രസംഗവും. വര്ഗ്ഗീസ് മാഷ്, സുന്ദരേട്ടന്, ആന്റ്ണികൊമ്മൊഡോര്, ജെയിംസ്, കല്ലറക്കല്, ഗീത മയൂരനാഥന് മുതലായവരുടെ പാട്ടുംപരിപാടികള്ക്ക് നിറമേകി.
കൈകൊട്ടിക്കളിക്ക് ഗീത മയൂരനാഥന്, അച്ചാമ കല്ലൂക്കാരന്, ശ്യാമ പ്രകാശ്, മേരിക്കുഞ്ഞ് തുടങ്ങി എട്ട് പേരുണ്ടായിരുന്നു. കളിക്ക് നേതൃത്വം നല്കിയ ചേച്ചിയുടെ പേര് ഓര്മ്മ വരുന്നില്ല. പിന്നിടെഴുതാം.
കൈക്കൊട്ടിക്കളിയുടെ വിഡിയോ ഈ ലിങ്കില് കാണാം
http://voiceoftrichur.blogspot.com/2011/09/probus-club-trichur-mid-town.html
Subscribe to:
Posts (Atom)