Sunday, May 21, 2023
കൊക്കാല -വെളിയന്നൂർ -കൂർക്കഞ്ചേരി -കണിമംഗലം
Saturday, May 20, 2023
പഴങ്കഞ്ഞി
Tuesday, April 11, 2023
രാജേട്ടൻ
രാജേട്ടൻ ഇന്നെലെ ഈ ലോകം വിട്ട് പോയി . ഞാൻ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഫോണിൽ കിട്ടാറില്ല . ചിലപ്പോൾ രവിയുടെ പെങ്ങൾ കുട്ടികളായ സരളക്കുട്ടി, ശകുന്തള, ലളിത എന്നിവരെ വിളിച്ചും മറ്റുമാണ് രാജേട്ടന്റെ ഭാര്യ ചന്ദ്ര ഫോൺ എടുക്കാറ് . രാജേട്ടൻ കുറച്ച് കാലങ്ങളായി പാർക്കിൻ സൺ രോഗത്തിന്റെ അടിമയായിരുന്നു . നല്ല ചികിത്സ ലഭിച്ചിരുന്നുവെങ്കിലും ദീർഘായുസ് ഉണ്ടായില്ല .
എന്റെ കോബ്ര നാരായണേട്ടനും , മസ്കത്തിലെ അളിയൻ രാജുവും ഇപ്പോൾ ഈ രോഗത്താൽ കഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു . അളിയൻ രാജുവിനെ വല്ലപ്പോഴും വിളിക്കാറുണ്ടെങ്കിലും അപൂർവ്വമേ ഫോണിൽ കിട്ടാറുള്ളൂ . എല്ലായവരുടെയും ഭാര്യമാർ ആയിരിക്കും ഫോൺ എടുക്കുക . ഈ രോഗികളുടെ കൈ വിരലുകൾ അനായാസം ചലിപ്പിക്കാൻ പ്രയാസമാണ് .
രാജു ഒരിക്കൽ ഫോൺ ചെയ്യുന്നതിന് ഇടക്ക് ഫോൺ ഡിസ്പ്ളേയും കീബോഡും എല്ലാം കേടായത്രേ. അവന്റെ കൈ വിരലുകൾ കമ്പി ഇട്ട് കെട്ടിയതിനാൽ രോഗാവസ്ഥ പരിതാപകാരമാണ് . എനിക്ക് രാജുവിനെ പോയി കാണാൻ പറ്റിയിട്ടില്ല ഇതുവരെ , കാരണം ഞാനും ഒരു രോഗിയാണ് . രക്തവാതം എന്നെ കഴിഞ്ഞ 20 കൊല്ലമായി കൊന്നുകൊണ്ടിരിക്കുന്നു.
ന്യൂറോളജിസ്റ്റിന്റെ ഭാഷയിൽ പെരിഫെറൽ ന്യൂറോപ്പതി ആണ് എനിക്ക് . ഇടത് കാൽ പാടത്തിന്റെ അടിയിൽ വേദന . ചെരിപ്പ് ഇടാതെ വീട്ടിനകത്തും നടക്കാൻ പറ്റില്ല . ഇപ്പോൾ രണ്ട് കൊല്ലമായി സുഖമായി നടക്കാൻ പറ്റുന്നില്ല . വടി കുത്തി വേണം നടത്തം .
ഞാൻ എന്നും 5 കിലോമീറ്റർ നടന്നിരുന്നതാണ് . സമീപത്തെ അച്ഛൻ തേവർ അമ്പലത്തിൽ എന്നും പോയിരുന്നു. ദീപാരാധനക്ക്
ശേഷം തൃപ്പുക കഴിഞ്ഞാൽ നല്ല ചൂടുള്ള ശർക്കര പായസം കിട്ടും . ആലിലയിൽ എടുത്ത് കഴിക്കും .അവിടെ വാഴയില കുറവാണ് . മാസത്തിൽ ഒരിക്കൽ ഗണപതിക്ക് ഉണ്ണിയപ്പം നേദിക്കും, ഹനുമാൻ സ്വാമിക്ക് ,വടമാലയും , ചിലപ്പോൾ അവിൽ നിവേദ്യവും ഉണ്ടാകും.
ഇപ്പോൾ സമയം ആറു മണി കഴിഞ്ഞ് അന്പത്തിയഞ്ച് മിനിറ്റ് . ഞാൻ അപ്പിയിട്ട് വരാം.
[തുടർന്ന് എഴുതാം സൂൺ ]
.
Sunday, April 9, 2023
അമ്മേ മാപ്പ്
അമ്മേ മാപ്പ്
മക്കളുടെ തുടർ വിദ്യാഭ്യാസത്തിത്തിന്നായി ഞാൻ എന്റെ ജന്മ നാട് ഉപേക്ഷിച്ച് തൃശൂർ പട്ടണത്തിലേക്ക് ചേക്കേറി . 75 വയസ്സ് കഴിഞ്ഞ എനിക്ക് ഇപ്പോഴാണ് മനസ്സിലായത് ഞാൻ ചെയ്തത് വളരെ വലിയ തെറ്റായിരുന്നുവെന്ന് .
മക്കൾ രണ്ടുപേർക്കും പ്രഫഷണൽ വിദ്യാഭ്യാസം കൊടുക്കാൻ സാധിച്ചത് വലിയ ഒരു നേട്ടം തന്നെ. പക്ഷെ ഞാൻ എന്റെ ഭാവിയാണ് നശിപ്പിച്ചത് എന്ന് വളരെ വൈകിയാണ് എനിക്ക് ഇപ്പോൾ മനസ്സിലായത് .
സാമ്പത്തികമായി ഞാൻ സമ്പന്നൻ ആണെങ്കിലും, മാനസികമായി പരിതാപകരമാണ് എന്റെ അവസ്ഥ. ഞാൻ ചേച്ചി എന്ന് വിളിക്കുന്ന എന്റെ പെറ്റമ്മയുടെ ശാപമാണ് അത് .
ഞാൻ എന്റെ പിറന്ന നാട് ഉപേക്ഷികഴിഞ്ഞ ച്ചത് എന്റെ ചേച്ചിക്ക് ഇഷ്ടമായിരുന്നില്ല . എനിക്ക് അത് മനസ്സിലാക്കാൻ വളരെ വൈകി . ഇനി തിരുത്താൻ ഉള്ള സമയം ഇല്ല , മരണത്തിലേക്ക് കാലുനീട്ടിയിരിക്കുന്ന ഈ നേരത്ത് ഇനിയെവിടെ നേരം . 75 വയസ്സ് കഴിഞ്ഞ എനിക്ക് ഇനിയെവിടെ നേരം അതിനൊക്കെ. മയ്യത്താകാൻ ഇനി അധികം നാളുകളില്ല എന്ന് മനസ്സ് പറയുന്നു .
അച്ഛൻ 60 തിൽ പോയി. ഞാൻ വിചാരിച്ചു ഞാനും അതിനോടടുത്ത കാലത്ത് പോകുമെന്ന് , പക്ഷെ പോയില്ല അല്ലെങ്കിൽ മരണവിളി വന്നില്ല . വിളി അധികം താമസിയാതെ വരുമെന്ന കണക്കുകൂട്ടലിൽ ആണ് ഞാൻ .
ഈ വക കാര്യങ്ങൾ ഒന്നും നമ്മുടെ കയ്യിൽ അല്ലെങ്കിലും , അത്തരം ചിന്തകൾ മനസ്സിനെ മഥിക്കുന്നു .
ഗ്ലോക്കോമ രോഗിയായ എന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു . കാറ് ഇനി ഓടിക്കാൻ പാടില്ല എന്ന് ഡോക്ടർ പറഞ്ഞുവെങ്കിലും ഞാൻ അതിനോട് യോജിക്കുന്നില്ല . ഇത്രയും വ്യക്തതയോടെ എനിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നുവെങ്കിൽ കാറോട്ടവും പ്രശ്നമില്ല , അല്ലെങ്കിൽ കാറോട്ടത്തിനും പ്രശ്നമൊന്നും ഉണ്ടാവില്ല .
ഒരു ഹൈയുണ്ടായി സയ്യാര കണ്ടുവെച്ചിട്ടുണ്ട് , ഫിലൂസ് വന്നാൽ വാങ്ങണം . ഇപ്പോൾ സമയം പാതിര കഴിഞ്ഞ് കോഴി കൂകിത്തുടങ്ങി . ഒരു സുലൈമാനി കുടിക്കാൻ കെറ്റിൽ ഓണാക്കി വരാം.
to be continued
Tuesday, March 7, 2023
തല മൊട്ടയടിക്കാൻ പോയപ്പോൾ
ത്തന്നത്
രണ്ടുമാസത്തെ ഇടവേളക്ക് ശേഷം ഇന്നെലെ മുടി വെട്ടാൻ പോയി, എനിക്കിഷ്ടപ്പെട്ട ഡെല്ഹിക്കാരൻ പയ്യൻ rihan ആണ് എന്നെ attend ചെയ്തത് .
പണ്ടൊക്കെ സമീപത്തെ കാസിനോ ഹോട്ടലിൽ കയറി ചെറുതായൊന്ന് മിനുങ്ങിയതിന് ശേഷമാണ് മുടി വെട്റ്റിയിരുന്നത് . ഇപ്പോൾ അത്തരം hebits ഒന്നും ഇല്ല .
ലാപ്ടോപ്പ് ഉപയോഗിച്ചിട്ട് കുറച്ചു കാലമായതിനാൽ വിരലുകൾ വഴങ്ങുന്നില്ല , പെരിഫെറൽ ന്യൂറോപ്പതിയുടെ അസുഖവും ഉണ്ട് . മൊത്തത്തിൽ ബ്ലോഗ് എഴുത്ത് കുറവായിരുന്നു.
എന്റെ ഡോക്ടർ ഫ്രണ്ട് സുജയനാഥൻ ആണ് ഈയിടെ എന്നോട്
പറഞ്ഞത് എഴുത്ത് പുനരാരംഭിക്കാൻ , അങ്ങിനെ വീണ്ടും എഴുതാൻ തുടങ്ങി .
എന്റെ ബ്ലോഗ് കഥകൾ കൂർക്കഞ്ചേരി മെട്രോ ആശുപത്രിക്ക് മുന്നിലെ മെട്രോ മെഡിക്കല്സിലെ വത്സൻ വായിക്കാറുണ്ട് . അങ്ങിനെ പലരും.
കുന്നംകുളം ചെറുവത്താനിക്കാരൻ ആയ ഞാൻ തൃശൂർക്കാരനായത് വലിയ ഒരു കഥയാണ്.
മുടിവെട്ട് കഥ തുടരാം താമസിയാതെ .
Thursday, January 12, 2023
ഗിരീഷ് എന്റെ പ്രിയപ്പെട്ട ഡോക്ടർ
ഞാൻ ഗിരീഷിനെ പരിചയപ്പെട്ടത് ഏതാണ്ട് പത്ത് മുപ്പത്തഞ്ചു കൊല്ലം മുൻപ് തൂലികാസുഹൃദത്തിൽ കൂടി ആയിരുന്നു . അന്നൊന്നും ഒരു ലാൻഡ് ലൈൻ ഫോണിൽ കവിഞ്ഞൊന്നും കമ്മ്യൂണിക്കേഷന് ഉണ്ടായിരുന്നില്ലല്ലല്ലോ..? എല്ലാം കത്തിൽ കൂടി മാത്രമായിരുന്നല്ലോ ... ആ സൗഹൃദം വളർന്ന് വലുതായി ഈ മോഡേൺ യുഗത്തിലും തുടർന്ന് പോകുന്നു.
![]() |
dr gireesh with spouse |
എന്റെ ശരീര ശാസ്ത്രം അറിയുന്ന ഏക ഡോക്ടർ ആണ് ഗിരീഷ് . അദ്ദേഹത്തിന്റെ പ്രത്യേകത എന്തെന്ന് വെച്ചാൽ വളരെ ക്ഷമാശീലനാണ് , ഒരിക്കലും ദ്വേഷ്യം വരില്ല ... സുഹൃത്ത് എന്നതിൽ ഉപരി എന്തും ചോദിക്കാം, ചർച്ച ചെയ്യാം ..
ഈയിടെ ആയി ഞാൻ ആയുർവ്വേദ ഡോക്ടർ ആയ അദ്ദേഹത്തെ കൂടെ കൂടെ വിളിക്കാറുണ്ട് . കോവിഡ് കാലത്ത് എനിക്കുണ്ടായ ചില അസ്വസ്ഥകൾ അലോപ്പതി മരുന്ന് കഴിച്ചിട്ട് മാറാതെ ആയുർവ്വേദ ചികിത്സയിൽ കൂടി ഗീരീഷിന് എനിക്ക് പൂർണ്ണ സൗഖ്യം പ്രദാനം ചെയ്യാൻ സാധിച്ചു . എനിക്ക് അതിന് ശേഷം ഗിരീഷിനെ കൂടുതൽ സ്നേഹിക്കാനും ബഹുമാനിക്കാനും സാധിച്ചു .
ഗിരീഷിന്റെ പ്രവർത്തന മണ്ഡലം വയനാട് സിറ്റി ആണ്. എനിക്ക് ഇതുവരെ അദ്ദേഹത്തിന്റെ വയനാട് ക്ലിനിക്കും , വീടും സന്ദർശിക്കാൻ സാധിച്ചിട്ടില്ല . കാലങ്ങൾ ആയി ഞാൻ പെരിഫെറൽ ന്യൂറോപ്പതിയുടെയും അല്ലെങ്കിൽ രക്‌ത വാതത്തിന്റെയും പിടിയിൽ ആണ് , കൂടാതെ ഗ്‌ളോക്കോമയും .
അതിനാൽ തൃശൂരിൽ നിന്നും വയനാട് വരെ യാത്ര ചെയ്യാനുള്ള ശാരീരിക ക്ഷമത എനിക്കില്ല. എന്റെ ഒരു ഗൾഫ് സുഹൃത്തിന് സ്വന്തമായി ഒരു ഹെലിക്കോപ്റ്റർ ഉണ്ട്, അതിൽ കയറി യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി ഈ വേളയിൽ .
വയനാട്ടിൽ ജനവാസ മേഖലയിൽ കടുവ ഇറങ്ങി എന്നറിഞ്ഞത് മുതൽ ഞാൻ വളരെ അസ്വസ്ഥനാണ്. ഗിരീഷിന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ചുള്ള പെൺവീട്ട് കാരുടെ ചെറുക്കന്റെ വീട് കാണൽ ചടങ്ങ് ഈ വരുന്ന ഞായറാഴ്ച ആണ് . അതിനാൽ ഗിരീഷ് ആകെ തിരക്കിൽ ആണ് . എനിക്ക് ആരോഗ്യം ഉണ്ടായിരുന്നെകിൽ ഞാൻ വായനാട്ടേക്ക് പോകുമായിരുന്നു എന്റെ പ്രിയപ്പെട്ട ഡോക്ടറെ സഹായിക്കാൻ . ഗിരീഷിന്റെ കൂടെ ശ്രീമതി ബിന്ദു ഉണ്ട് .
വിവാഹിതൻ ആകാൻ പോകുന്ന മകൻ കർണ്ണാടകയിൽ ഒരു ബേങ്ക് ജീവനക്കാരൻ ആണ് . അവന്റെ പെങ്ങൾ പ്ലസ്സ് ടുവിന് ശേഷം കോഴിക്കോട്ട് പഠിക്കുന്നു.
[തുടരാം താമസിയാതെ ]
Saturday, December 10, 2022
അച്ഛന്റെ പിന്നാലെ ഓടുന്ന കുട്ടി
അച്ഛന്റെ പിന്നാലെ ഓടുന്ന കുട്ടി
ഞാൻ കുറച്ച് നാളായി കല്യാണങ്ങൾക്കും അടിയന്തിരങ്ങൾക്കും ഒന്നും പോകാറില്ല . ഇന്നെലെ ഞങ്ങളുടെ കൊച്ചുമകൾ പൊന്നു എന്ന ഡോക്ടർ ലക്ഷ്മിയുടെ കല്യാണം പ്രമാണിച്ചുള്ള ചെറുക്കന്റെ വീടുകാണൽ ചടങ്ങായിരുന്നു . ചെറുക്കന്റെ അച്ഛൻ രഘു വക്കീലും ഞാനും പണ്ടേ കൂട്ടുകാർ ആയിരുന്നു ..
ചെറുക്കന്റെ വീട് അയ്യന്തോൾ അശോക് നഗറിൽ . എന്റെ വീട്ടിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരത്തിൽ . ഞങ്ങൾ ചേറൂർ ഗാന്ധി നഗറിൽ ഉള്ള പൊന്നുവിന്റെ വീട്ടിൽ പോകാതെ നേരെ ചെറുക്കന്റെ വീട്ടിലെത്തി .
എനിക്ക് നടക്കാൻ വയ്യാത്ത കാരണം രഘുവും കൂട്ടരും എന്നെ കൈ പിടിച്ച് കാറിൽ നിന്ന് ഇറക്കി . സിറ്റിംഗ് റൂമിലെ സോഫയിൽ ഇരി ക്കാതെ ഞാൻ ഉമ്മറത്ത് വന്നിരുന്നു .
അപ്പോൾ ഒരു കുട്ടി അച്ഛന്റെ പിന്നാലെ ഓടുന്നത് കണ്ടു, ഉച്ചത്തിൽ പറഞ്ഞും കൊണ്ട് - "അച്ഛൻ ഐസ് ക്രീം കഴിക്കേണ്ട - കഴിക്കേണ്ട ".
ഞാൻ ഇത് കേട്ട് പരിഭ്രമിച്ച് മോളുടെ പേരും കാര്യവും ഒക്കെ തിരക്കി . അതിനിടക്ക് അച്ഛൻ വന്ന് എന്നോട് കാര്യം പറഞ്ഞു . വൈ ഷി ഈസ് കൺസേൺഡ് എബൌട്ട് ദി ഐസ് ക്രീം മാനിയ .
എനിക്ക് ചിരി വന്നെങ്കിലും ചിരിച്ച് അവളെ ശല്യപ്പെടുത്തിയില്ല . അവളുടെ കുടുംബത്തിൽ ആർക്കോ പഞ്ചാരയുടെ അസുഖം ഉണ്ടായെന്നും , തന്റെ അച്ഛന് അതൊന്നും വരാൻ അവൾക്ക് ഇഷ്ടമില്ലെന്നും മറ്റുമാണ് അവളെ ഈ വിധം ദുഖിപ്പിക്കുന്നത് .
നല്ല കുട്ടി . ഞാൻ അവളെ വിളിച്ച് പേരും നാളും ഒക്കെ ചോദിച്ച് പരിചയപ്പെട്ടു . ഫോട്ടോ എടുക്കാൻ പറ്റിയില്ല ആ കൊച്ചു പാവാടക്കാരിയുടെ . അവളുടെ അച്ഛൻ അയച്ചുതന്ന ഫോട്ടോ ഇവിടെ ചേർക്കാം സൗകര്യം പോലെ .
അവളാണ് മൂന്നാം ക്ളാസ്സിൽ പഠിക്കുന്ന സാ-വാ-നി . തൽക്കാലം കഥ ഇവിടെ നിർത്തുന്നു . എനിക്ക് കണ്ണിൽ ഗ്ലോക്കോമ കാരണം ഡാറ്റാ പ്രോസസിങ് കുറച്ചു പ്രയാസമാണ് .ആരെങ്കിലും ഉണ്ടോ വോയ്‌സ് ക്ലിപ്പ് അയച്ചുതന്നാൽ ടൈപ്പ് ചെയ്ത് തരാൻ .ഇന്നെലെ അവിടെ കറുപ്പിൽ മഞ്ഞ വരയുള്ള ഉടുപ്പിട്ട ഒരു വലിയ പെൺകുട്ടിയെ കണ്ടിരുന്നു . അവളോട് ചോദിക്കാൻ പറയണം രഘുവിനോട് .
Thursday, November 24, 2022
my new doctor friend vinod
എനിക്ക് പണ്ട് ഏതെങ്കിലും ഒരു ഡോക്ടറെ കണ്ടില്ലെങ്കിൽ സൗഖ്യമില്ലെന്ന് പറഞ് എന്റെ ഏടാകൂടം എന്നെ കളിയാക്കാറുണ്ട്.
കഴിഞ്ഞ നാല് കൊല്ലമായി എനിക്ക് കാർ ഓടിക്കാൻ പാടില്ലാത്ത ഒരു അവസ്ഥയിലാണ് . അതിനാൽ തെണ്ടാൻ പോകാറില്ല , വളരെ ആവശ്യമായ സാഹചര്യത്തിലെ ആശുപത്രിയിൽ പോകാറുള്ളൂ .
എലൈറ്റ് ആശുപത്രി ഉടമസ്ഥരായ ഡോക്ടർ മോഹൻദാസും, പ്രകാശനും ഹാർട്ട്ട് (സൺ ) ആശുപത്രി ഉടമസ്ഥനായ പ്രതാപ് വർക്കിയും , മെട്രോ ആശുപത്രി ഉടമസ്ഥരിൽ ഒരാളായ ഡോക്ടർ ഗോപിനാഥനും മറ്റും എന്റെ ഉറ്റ ചങ്ങാതിമാർ ആയതിനാൽ എനിക്ക് എപ്പോൾ വേണമെങ്കിലും ഏത് ഡോക്ടർമാരെയും കാണാമെന്നുള്ളതിനാൽ ഞാൻ കൂടെ കൂടെ ആശുപത്രിയിൽ പോകുന്നു എന്നാണ് എന്റെ സുന്ദരി പെണ്ണുംപിള്ള പേശണത് . അവൾക്ക് കുശുമ്പാണ് , അല്ലെങ്കിൽ എന്ത് പറയാൻ .
അടുത്ത കാലത്ത് ഞാൻ പരിചയപ്പെട്ട ഡോക്ടർമാരിൽ ഏറ്റവും നല്ല ആളാണ് ഡോക്ടർ വിനോദ് ബാബുരാജ്. എന്റെ കാലിന്റെ കണ്ണിയിൽ ഉള്ള നീര് കുറയാത്തതിനാൽ എന്നെ ഡോക്ടർ ഹരിദാസ് {ന്യൂറോ ഫിസിഷ്യൻ } ആണ് ഇദ്ദേഹത്തിന്റെ അടുത്തേക്ക് അയച്ചത്.
ഞാൻ അന്ന് വളരെ ക്ഷീണിതൻ ആയിരുന്നു . വീൽ ചെയറിൽ ഇരുന്ന് വിഷമിച്ചിരുന്ന എന്നെ ജയ എന്ന നഴ്സ് ഡോക്ടറുടെ മുറിക്കകത്തേക്ക് കൊണ്ടുപോയി - കുടിക്കാൻ വെള്ളം വേണോ , കാപ്പി വേണോ ക്ഷീണമുണ്ടെങ്കിൽ കിടക്കണോ എന്നെല്ലാം ചോദിച്ചു .
[തുടരും ]
Friday, October 7, 2022
ദൈവദൂതൻ
ദൈവദൂതൻ
തൃശൂർ നഗരമദ്ധ്യത്തിൽ ജീവിക്കുന്ന എനിക്ക് ചിലപ്പോൾ ഒരു ഓട്ടോ കിട്ടില്ല . ഞാൻ ഒരു രോഗിയാണ് . 75 കഴിഞ്ഞ
മിക്കവരും രോഗികൾ തന്നെ .എനിക്ക് 5 കൊല്ലം മുൻപ് വരെ രക്ത സമ്മർദ്ദം 80 / 120 ആയിരുന്നു . പെരിഫെറൽ ന്യൂറോപ്പതി ചികത്സക്ക് വേണ്ടി ഒരു ആയുർവ്വേദ ആശുപാത്രിയിൽ ചികിത്സ തേടി അഡ്മിറ്റ് ആയി . ആദ്യദിവസം കാലത്ത് പെൺകുട്ടികൾ ആയ ജൂനിയർ ഡോക്ടർമാർ വന്ന് രക്തസമ്മർദ്ദം അളന്നു . അപ്പോൾ 80 / 120 ആയിരിക്കുന്നു . ഞാൻ അവിടെ ഏതാണ്ട് 21 ദിവസം കിടന്നു. അന്നൊക്കെയും കാലത്ത് എന്റെ ബിപി മേൽ പറഞ്ഞ 80 / 120 തന്നെ .
ന്യൂറോപ്പതക്ക് എന്നെ ഏതാണ്ട് അഞ്ചുകൊചികിത്സാ ല്ലം ചികിത്സിച്ചിരുന്നത് തൃശൂരിലെ എന്റെ കൂട്ടുകാരന്റെ വൻ കിട ആശുപത്രിയിൽ ആയിരുന്നു .
ചികിത്സ കാലയളവിൽ ഞാൻ ഡോക്ടർമാരുമായി അടുത്ത് ഇടപഴുകുക സാധാരണമാണ് . അതിൽ ഇനി പെണ്ണാണ് എന്നെ ചികിത്സിക്കാൻ നിയോഗിക്കപ്പെടുക എങ്കിൽ എന്റെ സ്വന്തം പെണ്ണിന്റെ നെറ്റി ചുളിയുക നിത്യസംഭവമാണ് . അതിന് എന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല . ആരോഗ്യമുള്ള ഏതൊരു പുരുഷനും സൗന്ദര്യമുള്ള ഏതൊരു സ്ത്രീയെയും മോഹിച്ചുപോകും . അതാണ് ജീവശാസ്ത്രം .
5 കൊല്ലം ചികിത്സ കഴിഞ്ഞിട്ട് രോഗം ഭേദം മാറിയതുമില്ല , കാലിന്റെ കണ്ണിയിൽ നീരും വേദനയും . പാരസെറ്റാമോളിനേക്കാളും വീര്യമുള്ള മരുന്നുകൾ എനിക്ക് നൽകപ്പെട്ടു . വായിലിട്ടാൽ അലിഞ്ഞ് പോകുന്ന തരം എന്തോ വേദന സംഹാരി .
അന്നെനിക്ക് കിഡ്‌നി ശാസ്ത്രം അറിഞ്ഞിരുന്നില്ല . കിഡ്‌നി സേഫ് മരുന്ന് ഞാൻ ചോദിച്ച് വാങ്ങിയിരുന്നില്ല . എനിക്ക് അതിന്റെ അവബോധം യിരുന്നില്ല .
ഞാൻ മറ്റൊരു ആശുപത്രിയിൽ സുജയ് നാഥൻ ഡോക്ടറുടെ പേഷ്യന്റ് ആയിരുന്നു . അദ്ദേഹം എനിക്ക് ഇപ്പോഴും ഗ്ലോക്കോമ സേഫ് മരുന്നുകൾ നൽകുമായിരുന്നു . എനിക്ക് നിർദ്ദേശിക്കപ്പെടുന്ന മരുന്നുകൾ കിഡ്‌നി സേഫ് എന്നും കൂടി പറയും'.
നമ്മൾ കാലിലെ നീരിലേക്ക് മടങ്ങാം . നീര് മാറ്റി തരാൻ എന്റെ ന്യൂറോളജിസ്റ് ഡോക്ടർക്ക് കഴിഞ്ഞില്ല . അദ്ദേഹം പറഞ്ഞു അഞ്ചുകൊല്ലം ചികിത്സക്ക് ശേഷം മരുന്ന് നിർത്തിയാൽ വേദന കൂടും . നീര് എങ്ങിനെ കുറക്കാം എന്നതിന് അദ്ദേഹത്തിന് നോ ഐഡിയ .
അങ്ങിനെയാണ് ഞാൻ ആയുർവ്വേദത്തിനെ അഭയം പ്രാപിച്ചത് . വെറും 3 ആഴ്ച യിലെ ചികിത്സ കൊണ്ട് എനിക്ക് അനായാസം എണീറ്റ് നടക്കാനും കാറോടിക്കാനും സാധിച്ചു .
ക്ലച്ച് ചവിട്ടാൻ നന്നേ വിഷ മിച്ചിരുന്നു . ഒരു ഓട്ടോമാറ്റിക് കാറ് വാങ്ങാനുള്ള ഫിലൂ സ് ഉണ്ടായിരുന്നിട്ടും ഞാൻ വാങ്ങിയില്ല. മകളുടെ കല്യാണത്തതിന് കാശ് സ്വരൂപിക്കുന്ന കാലമായിരുന്നു .
മകൾക്ക് സ്വർണ്ണവും കാറും ഗിഫ്റ്റ് ആയി കൊടുത്തു . അവളും അവളുടെ കെട്ട്യോനും രണ്ടു പിള്ളേരും കൂടി ഖമായി ജീവിക്കുന്നു . എഴുപത്തിയഞ്ച് വയസ്സായി എണീറ്റു നടക്കാൻ വയ്യാത്ത എന്നെ ശുശ്രൂഷിക്കാനോ എനിക്കെന്തെങ്കിലും മാസാമാസം തരാനോ ആർക്കിടെക്ട് ആയ അവൾക്ക് കഴിയുന്നില്ല . ബേങ്ക് മേനേജർ ആയ മകനും എനിക്ക് ച തരുന്നില്ല . ഒരു നിവൃത്തിയും ഇല്ലെങ്കിൽ "ജീ വ നാം ശം " എന്ന വകുപ്പ് ഉപയോഗിക്കും . മകൻ ഒരു മെഡിക്കൽ ഇഷൂറൻസ് ചെയ്ത് തന്നിരുന്നു . കഴിഞ്ഞ 30 ന് അതിന്റെ കാലാവധി കഴിഞ്ഞിരുന്നു . പുതുക്കിയ വിവരം എനിക്ക് കിട്ടിയിട്ടില്ല , അതിനൊക്ക അവനോട് ഇരക്കേണ്ട ഗതികേടാണ് ഇപ്പോൾ .
മക്കളെ പഠിപ്പിക്കേണ്ടത് രക്ഷിതാക്കളുടെ കടമ ആണ് . ഞാൻ അത് നിർവ്വഹിച്ചു . ഞാൻ കുടുംബ സമേതം ഗൾഫിലെ ഒമാനിൽ 20 വർഷം ജീവിച്ചു .
ഞാൻ ഓർക്കുകയാണ് ഞാൻ വൈകീട്ട് 7 മണിക്ക് വീട്ടിൽ എത്തുന്ന നേരം ശ്രീമതിയും കുട്ടികളും ഡ്രസ്സ് ചെയ്ത് ഈവനിങ്ങ് സവാരിക്കായി തയ്യാറായി നിൽക്കുന്നുണ്ടാകും . ഞാൻ കോട്ടും സൂട്ടും എല്ലാം ഊരി വാർഡ്രോബിൽ തൂക്കിയതിന്ശേഷം ഫ്രഷ് അപ്പായി പിള്ളേരെയും പെൺപിറന്നോത്തിയേയും കൂട്ടി സായാഹ്‌ന സവാരിക്ക് ഇറങ്ങും.
പിള്ളേർക്കും തള്ളക്കും എന്നും ഷവർമ്മ കഴിക്കണം , അതു മോസ്റ്റ് സ്‌പെൻസീവ് ഗ്രീക്ക് ഷവർമ്മ . അവർ ലെബനീസ് ബ്രഡ്ഡ് ബേസിനു പകരം ചപ്പാത്തി പോലെ മൈദകൊണ്ട് പരത്തിയുണ്ടാക്കിയ ഒന്നിലാണ് ഗ്രിൽഡ് മീറ്റ് ഇട്ട് റോൾ ചെയ്യുക . കൂടെ കഴിക്കാൻ ക്യാരറ്റ് ബീറ്റ്‌റൂട്ട് കേപ്പ്സിക്കം സലാഡും . കുടിക്കാൻ ചിൽഡ് പെപ്സിയും . ഹാ!! അതൊരു വലിയ അനുഭവവും ഓർമ്മയും ആയിരുന്നു .
[തുടരും ]
Sunday, October 2, 2022
ഗാന്ധി ജയന്തി @ കസ്തുർബാ ഓൾഡ് എയ്ജ് ഹോം
ഒക്ടോബർ 2 - ഗാന്ധി ജയന്തി @ കസ്തുർബാ ഓൾഡ് എയ്ജ് ഹോം , നെടുപുഴ - തൃശൂർ
കുറച്ചു കാലങ്ങളായി ഞാൻ ലയൺസ് ക്ലബ്ബിൽ സജീവമല്ലായിരുന്നു , പ്രധാന കാരണം വൈകുന്നേരത്തെ മീറ്റിംഗ് കഴിഞ്ഞ് മടങ്ങുമ്പോൾ എന്റെ കണ്ണുകൾക്ക് വോൾട്ടേജ് കുറഞ്ഞതിനാൽ ഡ്രൈവിങ് ദുഷ്കരമായി തോന്നി തുടങ്ങി . മടക്കം ആ വഴിയിൽ കൂടി പോകുന്ന മണിലാൽ , ഡോക്ടർമാരായ ഗോപിനാഥൻ, മോഹൻ ദാസ് , പ്രകാശൻ മുതലായ മെമ്പേഴ്സിന്റെ വാഹനത്തിൽ വരാ മെങ്കിലും അവരുടെ ആഹാരം കഴിയുന്ന വരെ കാത്ത് നിൽക്കാൻ എനിക്ക് അസൗകര്യം ഉണ്ടായതുമൂലവും മറ്റും ഞാൻ കുറേശ്ശേ ക്ലബ്ബിൽ നിന്നും പിൻ വലിഞ്ഞു.
ഇപ്പോഴിതാ വീണ്ടും ഞാൻ ഈ നല്ല ദിവസം നോക്കി സജീവമാകാൻ പോകുന്നു . ഞാൻ ഒരു പുതിയ മെമ്പറെ ക്ലബ്ബിൽ ചേർത്തിക്കൊണ്ട്. അദ്ദേഹം ബിഎസ്എന്നിൽ നിന്നും റിട്ടയർ ചെയ്ത ശക്തനിൽ താമസിക്കുന്ന അശോകൻ .
അടുത്ത ഫേമിലി മീറ്റിംഗിൽ അദ്ദേഹത്തെ ഇൻഡക്ട് ചെയ്യാനുള്ള ഏർപ്പാട് ബന്ധപ്പെട്ട മെമ്പർമാരോട് ചെയ്യാൻ പറയണം .
ഞാൻ ഇന്ന് പതിനൊന്ന് മാണിയോട് കൂടി നെടുപുഴയിൽ ഉള്ള കസ്തുർബ ഓൾഡ് എയ്ജ് ഹോമിൽ എത്തിയെങ്കിലും അവിടെ ആരെയും കണ്ടില്ല . അവിടുത്തെ ചേച്ചിമാർ എന്നെ തിരിച്ചറിഞ്ഞ് ഇരിപ്പിടം തയ്യാറാക്കി തന്നു എനിക്കും അശോകേട്ടനും . 12 മണിക്കാണ് മീറ്റിംഗ് എന്നറിഞ്ഞപ്പോൾ വിഷമം തോന്നിയെങ്കിലും താമസിയാതെ ഡോക്ടർ ഗോപിനാഥൻ എത്തി
ഞങ്ങൾ വർത്തമാനം പറഞ്ഞ് ഇരുന്ന് കുറച്ച് കഴിഞ്ഞപ്പോൾ സുധയും ചേട്ടനും എത്തി . പിന്നെ ദിലീപും താമസിയാതെ നിജുവും, സാജുവും , രവി യേട്ടൻ , കനകം മുതലായവരും എത്തി ചേർന്നു . എല്ലാവരെയും കണ്ടപ്പോൾ എനിക്ക് സമാധാനമായി . അതുവരെ ഞാൻ പദ്മിനി ചേച്ചിയുമായി വർത്തമാനം പറഞ്ഞിരിക്കുക ആയിരരുന്നു .
നിജു ബേനറുമായെത്തി . ചേട്ടനും അനിയനും കൂടി ബേനർ കെട്ടി. രാധാമണി ചേച്ചി നിലവിളക്ക് എണ്ണയും തിരിയും ഇട്ട് കൊണ്ടുവന്നു . പ്രസിഡണ്ടും , സെക്രട്ടറിയും മറ്റു മെമ്പേഴ്സും കൂടി വിളക്ക് തെളിയിച്ചു .
കസ്തൂർബാ വൃദ്ധ മന്ദിരത്തിലെ അന്തേവാസികളുടെ പ്രാർത്ഥനാ ഗീതത്തിന് ശേഷം മീറ്റിങ് ആരംഭിച്ചു .
താമസിയാതെ ലയൺ ദിലീപിന്റെ നന്ദി പ്രകടനത്തോട് കൂടി മീറ്റിങ് അവസാനിച്ചെങ്കിലും കലാപരിപാടികൾ ആരംഭിച്ചു . നിജു-സാജു സഹോദരന്മാരുടെ പാട്ടും, ദിലീപിന്റെ പാട്ടും
ഉണ്ടായിരുന്നു. ഡോക്ടർ ഗോപിയ്‌നാഥനും വൃദ്ധ മന്ദിരത്തിലെ അഭ്യുദയകാംഷിയുമായ സുരേഷും ഭാവി പരിപാടികളെ കുറിച്ച് സംസാരിച്ചു .
പ്രതിനിധി പദ്മിനി ടീച്ചറുടെ നന്ദി പ്രകടനത്തോടുകൂടി യോഗം രണ്ടുമണിക്ക് മുൻപേ അവസാനിച്ചു . അതിനുശേഷം വിഭവ സമൃദ്ധമായ സദ്യ ഉണ്ടായിരുന്നു.
എല്ലാ വർഷവും ഗാന്ധി ജയന്തി ആഘോഷം സ്പോൺസർ ചെയ്യുന്നത് നമ്മുടെ ക്ലബ്ബ് മെമ്പർ ഡോക്ടർ ഗോപിനാഥൻ ആണ് .
ഈ വർഷം മൊത്തത്തിൽ മെമ്പർ മാരുടെ ഹാജർ കുറവായിരുന്നു. ഞാൻ (ജെ പി വെട്ടിയാട്ടിൽ ) ആദ്യം വന്നതും അവസാനം പോയതും .
എല്ലാം കൊണ്ടും വളരെ മികച്ച രീതിയിൽ തന്നെ ഗാന്ധി ജയന്തി ആഘോഷിക്കാൻ കഴിഞ്ഞു ..
സ്നേഹപൂർവ്വം
ജെ പി വെട്ടിയാട്ടിൽ
കുറിപ്പ് : കൂടുതൽ
ചിത്രങ്ങൾ താമസിയാതെ ചേർക്കാം
Wednesday, May 11, 2022
ഷോർട്ട് ഫിലിം
അപ്പുണ്ണി എന്ന എന്റെ മിനി നോവൽ ഷോർട്ട് ഫിലിം {short film} ആയി താമസിയാതെ YouTube ൽ പ്രത്യക്ഷപ്പെടുന്നതായിരിക്കും .
കാത്തിരിക്കുക.
അപ്പുണ്ണിയുടെ ആദ്യഭാഗം ഇവിടെ ക്ലിക്കിയാൽ വായിക്കാം
Monday, March 21, 2022
മൂത്താശ്ശേരി
കേശവൻ ഭാസ്ക്കരൻ പരമേശ്വരൻ, ഈ മൂവർ സംഘം ആണ് കുന്നംകുളം ചെറുവത്താനിയിലെ ഞങ്ങളുടെ വീടിന്റെ പ്രധാന മരപ്പണി ശിൽപ്പികൾ . ഇവർ നമ്പുണ്ണി ആശാരിയുടെ മക്കൾ ആണ് . ചെറുവത്താനിയിൽ നിന്നും സുമാർ മൂന്ന് കിലോമീറ്റർ കിഴക്ക് തെക്കുഭാഗത്തുള്ള ചിറ്റഞ്ഞൂർ ആണ് ഇവരുടെ തട്ടകം. ഇവർ തന്നെ ആണെന്ന് തോന്നുന്നു ഞങ്ങളുടെ നാട്ടിലും മരപ്പണികൾ ചെയ്തിരുന്നത്.
Wednesday, December 15, 2021
ഞാൻ ഒരു അപ്പം കൊതിയനാണ്
എന്നും അച്ഛൻ തേവരെ ഓർക്കാറുണ്ട്. നടക്കാൻ വയ്യാത്ത കാരണം ഇതുവരെ പോകാൻ ആയില്ല.
ഇന്ന് വൈകീട്ട് കുറേശ്ശേ നടന്നു ശീലിക്കണം . കോവിറ് കോവിട് കാലത്തിനു മുൻപ് മിക്ക ദിവസവും അമ്പലത്തിൽ പോയിരുന്നു. തേവരെ കാണും, ദീപാരാധന തൊഴും. ശര്ക്കര പായസം കഴിക്കും..
ചേച്ചിമാരോടും ചേട്ടന്മാരോടും വർത്തമാനം പറയും. എന്നും സൗഹൃദം പങ്കിടും.
മോളി ചേച്ചിയോട് എന്തെങ്കിലും പറയാതിരിക്കില്ല. സരസ്വതി, പ്രേമ , വത്സല ചേച്ചിമാരോടും സുകുമാരേട്ടനോടും എന്തെങ്കിലും ഒന്ന് മിണ്ടാതെ ഞാൻ പോരാറില്ല.
പിന്നെ കഴകം, ശാന്തി, ഇവരെല്ലാം പ്രിയങ്കരർ തന്നെ. കൃഷ്ണൻ തിരുമേനി പോയതിൽ പിന്നെ നല്ല ശർക്കര പായസം കിട്ടിയില്ല . അദ്ദേഹം ഉണ്ടാക്കുന്ന പായസം ശബരിമലയിലെ അരവണ പായസം പോലെയുണ്ട്.
ഞാൻ ചിലപ്പോൾ ഉരുളിയിൽ നിന്നും വടിച്ചെടുത്ത് ആലിലയിൽ എടുത്താണ് സേവിക്കുക.
എല്ലാം ഇന്നെലെയെന്നോണം ഓർക്കുന്നു.
തൃശൂർ ടൗണിൽ നിന്നും കൊടുങ്ങല്ലൂർ ഇരിഞ്ഞാലക്കുട പോകുന്ന വഴിയിൽ തങ്കമണി കയറ്റത്തിൽ ആണ് അച്ഛൻ ,തേവർ ശിവക്ഷേത്രം. അവിടെ പാർവതി, ഗോശാല കൃഷ്ണൻ, ഗണപതി,അയ്യപ്പൻ, സുബ്രമണ്യൻ,നാഗങ്ങൾ, ബ്രഹ്മ രക്ഷസ്സ് , യോഗീശ്വരൻ, ഹനുമാൻ, പടിഞ്ഞാറേ നടക്കലെ സ്വാമി എന്നീ ഉപദേവതകളും ഉണ്ട്.
മുപ്പെട്ടു വെള്ളിയാഴ്ച ഗണപതിക്ക് ഉണ്ണിയപ്പം നേദിക്കും പിന്നെ മുപ്പെട്ട് ശനിയാഴ്ച ഹനുമാൻ സ്വാമിക്ക് വടമാലയും.
മുപ്പെട്ട് വെള്ളിയിലെ ഉണ്ണിയപ്പം കൃഷ്ണൻ തിരുമേനി ഉണ്ടാക്കിയിരുന്നത് വളരെ വിശേഷപ്പെട്ടത് ആയിരുന്നു. അന്നൊക്കെ ഞാൻ തിടപ്പള്ളിക്കരികിൽ പോയി നിൽക്ക്കും, തിരുമേനി എന്നെ കണ്ടാൽ അപ്പം നേദിച്ചതിനു ശേഷം കൂടുതൽ അപ്പം തരാറുണ്ട് ചിലപ്പോൾ . ഞാൻ ഒരു അപ്പം കൊതിയനാണ്
എന്റെ ചേച്ചി തറവാട്ടിൽ ഉണ്ണിയപ്പം ഉണ്ടാക്കാറുണ്ട്. ഞങ്ങളുടെ നാട്ടിൽ - അതായത് കുന്നംകുളം ചെറുവത്താനിയിൽ കാരോലപ്പം എന്നാണു പറയുക.
ചേച്ചി ഉണ്ടാക്കിയിരുന്നത് ഒരു പ്രത്യേക രുചിയായിരുന്നു. എന്റെ പെറ്റമ്മയെയാണ് ഞാൻ ഇവിടെ ചേച്ചി എന്ന് വിളിക്കുന്നത്. അമ്മാമന്മാർ വിളിക്കുന്നത് കേട്ടാണ് ഞാനും ശ്രീരാമനും അങ്ങിനെ വിളിച്ചു പോന്നത്.
അങ്ങിനെ ഒരുപാട് ഓർമ്മകൾ ഓടിയെത്തുന്നു. ഇന്ന് തേവരെ കണ്ടതിനു ശേഷം വീണ്ടും എഴുതാം,
ഓം നമ:ശ്ശിവായ..
Saturday, November 6, 2021
ഇന്ദ്രനീലം
ഞാൻ കാലങ്ങളായി ആഗ്രഹിച്ചിരുന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു, എന്റെ ബ്ലോഗ് സമാഹാരം താമസിയാതെ പുറത്തിറങ്ങുന്നു പുസ്തക രൂപത്തിൽ. സമാഹാരത്തിന്ന് നല്ലൊരു പേര് കിട്ടിയില്ല ഇതുവരെ. കുന്നംകുളത്തുള്ള ലളിത പറഞ്ഞു "കിലുക്കാംപെട്ടി" '
ഈ പേരിൽ ഇറക്കാം എന്ന് തീരുമാനിച്ചിരിക്കയായാണ്.
കോവിട് കാലമായതിനാൽ കേരള സാഹിത്യ അക്കാദമിയിൽ വെച്ചു പുസ്തക പ്രകാശനം ചെയ്യാൻ പറ്റുമോ എന്ന് തോന്നുന്നില്ല. നാളെ വൈശാഖൻ മാഷോട് ചോദിക്കണം..
അക്കാദമിയിലെ ചിലവുകളെ പറ്റി നർഗീസിനോടും ചോദിക്കാം , അതനുസരിച്ച് ഹോൾ ബുക്ക് ചെയ്യണം. കോവിഡ് കാലമായതിനാൽ പണത്തിന്റെ ദൗർലഭ്യം ഉണ്ട് , അങ്ങിനെ വന്നാൽ ശ്രീ നാരായണ ക്ലബ്ബിൽ വെച്ചോ, ശ്രീ മാഹേശ്വര ക്ഷേത്ര സന്നിധിയിൽ വെച്ചോ പ്രകാശനം ചെയ്യാവുന്നതാണ്.
ബ്ലോഗ്ഗർ കുട്ടൻ മേനോനോടും ലണ്ടനിലുള്ള മുരളി ഏട്ടനോടും അഭിപ്രായം ചോദിക്കണം. ബുക്ക് വിറ്റഴിക്കുന്നതിന് ബ്ലോഗർ കൂട്ടു കാരുടെ സഹായം തേടണം.
എന്നെ ബ്ലോഗർ ആക്കിയ തിരുവനന്തപുരത്തുള്ള സന്തോഷ് സി. നായരോടും സഹായിക്കാൻ പറയാം. പുസ്തകം ഓൺലൈനിൽ കിട്ടാവുന്ന രീതിയിലാണ് അച്ചടിക്കുന്നത്. അത് എത്ര മാത്രം പ്രായോഗ്യമാകുമെന്ന് ഇപ്പോൾ പ്രവചിക്കാനാവില്ല.
പുസ്തകത്തിന്റെ കവർ കിട്ടിയാൽ ഫേസ്‌ബുക്കിൽ ഡിസ്‌പ്ലെ വരും . എന്നെ അറിയാവുന്നവർ ദയവായി എന്നെ ഫോണിൽ വിളിക്കുക .
ലളിത പറഞ്ഞ പേര് നൽകാൻ പറ്റാത്ത സ്ഥിതി ആണ് ഇപ്പോൾ . അതിനാൽ "ഇന്ദ്രനീലം" എന്ന പുതിയ പേര് കണ്ടെത്തി.
താമസിയാതെ ബ്ലോഗ് സമാഹാരം പ്രകാശനം ചെയ്യപ്പെടുമെന്ന പ്രത്യാശയിൽ ആണ് ഞാൻ .
+++
Thursday, July 29, 2021
നന്ദ്യാർവട്ടം പൂത്തു
നന്ദ്യാർവട്ടം പൂത്തു എന്റെ ഗുരുവായൂരപ്പാ
എല്ലാ ദിവസം കാലത്ത് എണീറ്റ് കുളി കഴിഞ്ഞാൽ ആദ്യം പൂക്കൊട്ടയുമായി ഗേറ്റിനടുത്ത നന്ദ്യാർ വട്ടത്തിനോട് കുശലം പറഞ്ഞുതുടങ്ങും , പിന്നീട് അവളെ അവളുടെ നോവിക്കാതെ പൂക്കൾ ഞാൻ നുള്ളിയെടുക്കും . അത് ഗുരുവായൂരപ്പന് അർച്ചന ചെയ്തേ ജലപാനം കഴിക്കൂ.
എന്നെ മഥിക്കുന്ന ഒരു പ്രശനം ഉണ്ട്. വർഷത്തിൽ ചുരുങ്ങിയത് ഒരു തവണയെങ്കിലും ഈ മിസ് നന്ദ്യാർ വട്ടത്തിനെ ഇലചുരുട്ടി പുഴുക്കൾ ആക്രമിക്കും, തുടക്കത്തിൽ ഞാൻ ചെറിയ നിലക്ക് പുഴുക്കളെ പിച്ചി നോവിക്കും , പക്ഷെ ഒരിക്കലും മരുന്നടിച്ച് കൊല്ലില്ല. ഒരിക്കൽ ഇവരെ തുരത്താൻ വടക്കാഞ്ചേരിയിൽ നിന്നും ശർക്കരക്കുടത്തിൽ
പുളിയൻ ഉറുമ്പിനെ ഇമ്പോർട്ട് ചെയ്തുവെങ്കിലും തികച്ചും പരാജയമായിരുന്നു
. ഇപ്പോൾ ഈ പുളിയന്മാരെക്കൊണ്ട് വലിയ ശല്യവും ആയി.
ഈ പുളിയന്മാർ ഞങ്ങൾ ഓമനിച്ച് വളർത്തുന്ന മൂവാണ്ടൻ മാവിനെയും തായ്വാനിൽ നിന്ന് കൊണ്ടുവന്ന കുഞ്ഞൻ മാവിനെയും ആക്രമിക്കാൻ തുടങ്ങി. മാങ്ങ കിട്ടാതെ ആകുമോ എന്ന് ഭയന്ന് അവരെ കാന്താരി ഗോമൂത്രം കുലുക്കി സർബത്ത് കൊണ്ട് കൊന്നു.
ഞാൻ ഗുരുവായൂരപ്പനോട് പറയാറുണ്ട് കൃഷ്ണാ ഗുരുവായൂരപ്പാ ഞാനിനി എവിടെ പോകും പൂ പറിക്കാൻ . തൊട്ടടുത്ത മല്ലിയുടെ വീട്ടിലും ബാലേട്ടന് ഞാൻ കൊടുത്ത എന്റെ ഓൾഡ് ഔട്ട് ഹൌ സിലും വർണങ്ങളിൽ ഉള്ള ധാരാളം പൂക്കൾ ഉണ്ടെങ്കിലും മോഷ്ടിച്ച പൂക്കൾ ഞാൻ ഭഗവാന് സമർപ്പിക്കാറില്ല.
ഗരുവായൂരപ്പൻ എന്നോട് പറഞ്ഞു നീയെങ്ങിനെ ഈ ഭൂമിയിൽ ജനിച്ചു, അതുപോലെ തന്നെ ജന്മമെടുത്തവരാണ് ഈ പുഴുക്കൾ. അവരെ ഉപദ്രവിക്കാതെ മറ്റു മാർഗങ്ങൾ തേടുക.
ഈ മണ്ടൻ ഓൾഡ് മെന്റെ തലയിൽ മറ്റുമാർഗങ്ങൾ
ഒന്നും ഉദിച്ചില്ല, ഞാൻ തൽക്കാലം ഭഗവാന് ഇഷ്ടപ്പെട്ട തുളസി അർച്ചന ചെയ്തുകൊണ്ടേയിരുന്നു .
അങ്ങിനെ ഇന്നെലെ വരെ പുഴുവരിച്ച് ശുഷ്കിച്ച കൊമ്പുകളിൽ ഇന്ന് പച്ചിലയും പൂക്കളും പ്രത്യക്ഷമായത് കണ്ട് ഞാൻ അന്തംവിട്ടു.
എല്ലാം ഭഗവാന്റെ ലീലാവിലാസം - അല്ലാതെന്തുപറയാൻ ...??!!!
കൃഷ്ണാ ഗുരുവായൂരപ്പാ - ഭക്തവത്സലാ......
if this post is seen any where in my blog please tell me
Wednesday, July 15, 2020
Sunday, October 13, 2019
സ്വപ്ന രഥത്തിലേറി ഒമാനിലെ റാഡിസൺ ഹോട്ടലിലേക്ക്
Thursday, July 25, 2019
സിഞ്ചുട്ടി
ഉറക്കം പാതി വഴിയിൽ ആയപ്പോൾ ഇടക്ക് ഒരു വശം ചെരിഞ്ഞ് കിടന്നു. പെട്ടെന്ന് പന്തിയില്ലാത്തതെന്തോ കണ്ണിൽ പെട്ടപോലെ ഞാൻ മലർന്ന് കിടന്നു. എന്റെ കട്ടിലിൽ എന്നോടപ്പം ആരോ കിടക്കുന്ന പോലെ തോന്നി . പണ്ടൊക്കെ നാലുവയസ്സുകാരി മുന്തിരി എന്റെ അടുത്ത് വന്ന് ഞാനറിയാതെ എന്റെ പുതപ്പിനുളളിൽ കയറിപ്പറ്റാറുണ്ടായിരുന്നു.. ഇപ്പോൾ അവൾ ഇവിടെ ഇല്ല .
ആകാംഷയായി എനിക്ക് കൂട്ടത്തിൽ പേടിയും. ആരായിരിക്കും ഇവിടെ കിടക്കുന്നത്. കഴിഞ്ഞ ആറുമാസമായി പ്രിയതമ ചില ശാരീരിക അസ്വാസ്ഥ്യത്താൽ കൂടെ കിടക്കാറില്ല . ഞാൻ എന്റെ അടുത്ത് കിടക്കുന്നവളെ ഉറക്കത്തിലെന്നോണം കെട്ടിപ്പിടിച്ച് നോക്കിയപ്പോൾ ആനക്കുട്ടി പോലെ തടിച്ച എന്റെ പെണ്ണല്ലാ എന്ന് ഉറപ്പിച്ചു . പിന്നെ ആരായിരിക്കാം ഇവൾ . അടിമുടി തൊട്ടുനോക്കിയപ്പോൾ സ്ലിം ആയ ഒരു പെണ്ണാണെന്ന് മനസ്സിലായി.
ഈ പാതിരായ്ക്ക് എങ്ങിനെ ഇവൾ എന്റെ കിടപ്പുമുറിയിൽ എത്തി. സമയം നേരം വെളുക്കാൻ ഇനിയും മൂന്ന് മണിക്കൂർ കഴിയണം . മൊബൈലിൽ തട്ടിൻപുറത്ത് കിടക്കുന്ന എന്റെ പെണ്ണിനെ വിളിച്ചാലോ എന്ന് തോന്നി. ടോർച്ചടിച്ച് നോക്കിയപ്പോൾ ഉദ്ദേശം ഇരുപത് വയസ്സിന് താഴെയുള്ള ഒരു സ്ലിം പെണ്ണ്. എന്റെ ഹൃദയമിടിപ്പ് കൂടി, വിയർക്കാൻ തുടങ്ങി.. ഒന്നും മനസ്സിലാകുന്നില്ല..
ഞാൻ പുറം തിരിഞ്ഞ് കുറച്ച് അകലം പാലിച്ച് കിടന്നപ്പോൾ അവൾ എന്നോട് ഒട്ടി കിടക്കാനെന്ന ഭാവേന എന്നെ കെട്ടിപ്പിടിച്ചു കിടക്കാനൊരുങ്ങി .
ഞാൻ എണീറ്റ് കണ്ണടയെടുക്കാൻ തുടങ്ങിയപ്പോൾ....
"വേണ്ട അങ്കിൾ ഞാനാരെണെന്ന് പറയാം, നേരമൊന്ന് വെളുത്തോട്ടെ..."
അത് വരെ ആന്റിയെ വിളിച്ച് എന്നെ പറഞ്ഞുവിടല്ലേ, പ്ലീസ് .
പേടിച്ച് വിറച്ച് ഞാൻ ക്വിൽറ്റിനുള്ളിൽ കണ്ണടച്ച് കിടന്നു.
കോഴി കൂകിയപ്പോൾ ഞാൻ ചാടിയെണേറ്റ് നോക്കിയപ്പോൾ അവളെ കാണുന്നില്ല, ടോയ്‌ലറ്റിൽ ഷവറിന്റെ ശബ്ദം കേട്ട് ഞാൻ അസ്വസ്ഥനായി.
[ശേഷം വരികൾ അടുത്ത അദ്ധ്യായത്തിൽ വായിക്കാം.]
Wednesday, July 24, 2019
ഹെലോ മൈ ഡിയർ പാറുകുട്ടീ
Friday, April 26, 2019
കാന്താരി ഗോമൂത്രം കുലുക്കി സർബത്ത്
Friday, April 5, 2019
അയൽവാസി
"അങ്കിളിനു വയ്യാണ്ടായില്ലേ മക്കളേ - കാഴ്ചയുടെ പ്രശ്നം ഉണ്ട് - വയസ്സ് 75 ആയില്ലേ ,പിന്നെ ഗ്ലോക്കോമ ബാധിച്ച് ഒരു കണ്ണ് ഉള്ളതും ഇല്ലാത്തതും ഒരുപോലെ, എന്നാലും ആ കണ്ണിനെ നോക്കിപ്പോറ്റണം . ഐ ഗ്ലോക്കോമ സർജറി മുപ്പത് കൊല്ലം മുൻപ് ഒമാനിൽ വെച്ചതായിരുന്നു . അവിടുത്തെ ഹൈ ടെക്ക് സർജറി ആയതിനാലാണ് ഇപ്പോഴും വലിയ പ്രശ്നമില്ലാതെ ഓടുന്നത് എന്ന് കൂർക്കഞ്ചേരി ഐവിഷനിലെ ചീഫ് ഡോക്ടർമാരിൽ ഒരാൾ പറഞ്ഞതോർക്കുന്നു .
എന്നെ ആദ്യം നോക്കിക്കൊണ്ടിരുന്നത് ജ്യോതി ഡോക്ടർ ആയിരുന്നു, പിന്നീട് ഞാൻ തീർത്തും ഗ്ലോക്കോമ രോഗി ആണെന്നറിഞ്ഞതിനാൽ എന്നെ അവരുടെ ഹസ്സിന്റെ അടുത്തേക്ക് മാറ്റി. അന്നുമുതൽ അനൂപ് ആണ് എന്നെ നോക്കിയിരുന്നത് . ഇപ്പോൾ അദ്ദേഹത്തിന് രോഗികൾ വളരെ കൂടിയതിനാൽ ഞാൻ റൂട്ടീൻ ചെക്ക് അപ്പിന് ശോഭ ഡോക്ടറെ ആണ് കാണാറ് . രണ്ടുമാസം മുൻപ് എനിക്ക് കണ്ണിന് ചില കോമ്പ്ലിക്കേഷൻ കണ്ടതിനാൽ അവർ എന്നോട് ഗ്ലോക്കോമ സ്പെഷ്യലിസ്റ്റിനെ കാണാൻ പറഞ്ഞു . അപ്പോൾ ഞാൻ ആദ്യം കണ്ടിരുന്ന ലാവണ്യാ ഡോക്ടറുടെ അടുത്തേക്ക് തന്നെ പോയി.. അവരുടെ ചികിത്സയിൽ ഐ ആം ഓക്കേ, സൂര്യതാപം പേടിച്ച് ഫോളോ അപ്പിന് ഞാൻ പോയില്ല .
ഇരുപത്തിയഞ്ച് കൊല്ലം ഈവൻ ഓൺ 50 + സെൽഷ്യസ് ചൂടിൽ കുട കൂടാതെയും തൊപ്പി ഇടാതെയും ഞാൻ ഇരുപത്തിയഞ്ച് കൊല്ലം അവിടെ കഴിഞ്ഞു. സൂര്യ ഭഗവാന്റെ അനുഗ്രഹത്താൽ ഞാൻ സേഫ് ആയിരുന്നു.
ഇന്ന് ക്രഡിറ് കാർഡിന്റെ പയ്മെന്റ്റ് അടക്കാൻ ബാങ്കിൽ പോകാൻ ഞാൻ ഭയന്നില്ല , ഇന്നെലെത്തെ മഴയിൽ തൃശൂർ തണുത്ത് - മാഫി ഹർ .... എന്നുവെച്ചാൽ ആംഗലേയത്തിൽ നോ ഹീറ്റ്.
എനിക്ക് ഇടക്ക് ഡച്ച് ഭാഷയും അറബിയും പറയാൻ തോന്നും - രണ്ടും മനസ്സിലാകുന്ന ആരും പടോസികളായും , സദീക്കുകൾ ആയും ഇല്ല . ഇവിടെ ഹിന്ദിയും അറബിയും ഉപയോഗിച്ചിരിക്കുന്നു .
എനിക്ക് വേഡ് പ്രോസസ്സിംഗ് പ്രയാസമായി തുടങ്ങിയിരിക്കുന്നു , അതിനാൽ ടൈപ്പിംഗ് അറിയുന്ന ഒരു ദോസ്തിനെ കിട്ടിയാൽ കൊള്ളാം . എന്റെ ബ്ലോഗ് എഴുത്ത് പുനരാരംഭിക്കണം ചെയ്യാം എങ്കിൽ മേൽ പറ ്ഞ സുഹൃത്തിനെ കിട്ടണം . പ്രത്യുപകാരമായി അവരെ ഞാൻ ഒരു ബ്ലോഗർ ആക്കുകയും സ്പോക്കൺ ഇംഗ്ലീഷ് കോച്ചിങ് കൊടുക്കുകയും ചെയ്യാം .
കണ്ണിൽ മരുന്ന് ഒഴിക്കാനുള്ള സമയമായി = തൽക്കാലം ഇവിടെ നിർത്തുന്നു .
Wednesday, January 9, 2019
അവൾക്ക് യന്ത്രഊഞ്ഞാലിൽ
ഹേബിയുടെ വീട്ടിൽ പോയാൽ ഈ പിക്കിൾസ് കിട്ടും. രാജഗോപാലൻ പോക്ക്ന്നുണ്ടെങ്കിൽ എനിക്കും ഒരു കുപ്പി വാങ്ങി വന്നാൽ തരക്കേടില്ല.
ഹേബി ഇക്കുറി നാട്ടിൽ വന്നിട്ട് കാണാൻ പറ്റിയില്ല . ഞാൻ അവരുടെ കൂടെ ഒമാനിലേക്ക് പറക്കാൻ വിചാരിച്ചതായിരുന്നു , പക്ഷെ നടന്നില്ല .
യോഗമില്ല - അല്ലാതെന്തു പറയാൻ. ഇനി ഒന്നും മോഹിക്കുകയില്ല . വയസ്സായില്ലേ വിചാരിച്ചിടത്തൊക്കെ പോകാൻ പറ്റില്ലല്ലോ .
ഞാൻ എന്റെ പിറന്ന നാടായ കുന്നംകുളത്ത് പോയിട്ട് തന്നെ രണ്ട് കൊല്ലമായി . വാഹനമുണ്ട് പണമുണ്ട് , പറഞ്ഞിട്ടെന്ത് കാര്യം - കൂടെ വരാൻ ആരുമില്ല . പണ്ടവിടെ ഒരു പാറുക്കുട്ടി ഉണ്ടായിരുന്നു . ഇപ്പോൾ അവളുടെ ചൂര് പോലും ഇല്ല .
പണ്ടൊക്കെ എന്നെ മോഹിപ്പിക്കുവാൻ കറുത്ത പുള്ളികളുള്ള കുപ്പായമിട്ട് വേലിക്കരികിൽ നിൽക്കാറുണ്ടായിരുന്നു - ഇനി പൂരങ്ങളുടെ നാളുകളായി തുടങ്ങി.
ആദ്യം വരുന്ന പൂരം കുന്നംകുളം കിഴൂർ പൂരമായിരിക്കും . പണ്ടൊക്കി കിഴൂർ പൂരം കാണാൻ പോകുമപോൾ ഞങ്ങൾ കുന്നിന്മേലുള്ള പാറപ്പുറത്തിരുന്ന് വെടി പറയാറുണ്ട്. ഒരു പൂരത്തിന്റെ അന്ന് അവൾ പറഞ്ഞു അവൾക്ക് യന്ത്രഊഞ്ഞാലിൽ കയറണമെന്ന്.
ഞാൻ അവളെ ഊഞ്ഞാലിൽ കയറ്റി താഴെ നിന്ന് ഊഞ്ഞാൽ കൊട്ട തള്ളി തള്ളി കൂക്കി വിളിച്ചു .. പിന്നെ ഒരു തമാശ ഉണ്ടായി അത് ഇവിടെ എഴുതാൻ പറ്റില്ല . പിന്നെ പറയാം .
അടുത്ത പൂരത്തിന് ഊഞ്ഞാലാടാൻ രമണി ചേച്ചിയെ കൊണ്ടോണം . ഊഞ്ഞാൽ കൊട്ട തള്ളാൻ രാജഗോപാലനെയും -ഇടുക്കിയിലെ തൊപ്പിക്കാരനെയും വിളിക്കണം .
ഇനിയും കുറെ വിശേഷങ്ങൾ പറയാനുണ്ട് - അത് താമസിയത്തെ പറയാം .
+
Tuesday, December 4, 2018
കാരോലപ്പം
നന്നായി മൊരിഞ്ഞ കാരോലപ്പം തിന്നിട്ട് കാലം കുറെ ആയി. ഞാൻ കഴിഞ്ഞ മുപ്പത് കൊല്ലമായി [ഏകദേശം ] തൃശൂർ ആണ് താമസം. ഇവിടെ ഈ അപ്പത്തിന് ഉണ്ണിയപ്പം എന്നാണ് പറയുന്നത്. അങ്ങിനെ ഇപ്പോൾ എന്റെ നാവിൽ അങ്ങിനെയാണ് കാരോലപ്പത്തിന് പകരമായി വരാറ്.
ഞാൻ ജന്മം കൊണ്ട് മലബാറിലെ ഞമനേങ്ങാട് ആണെങ്കിലും, വളർന്നത് കുന്നംകുളം ചേരുവത്താ നിയിൽ ആണ് . അവിടെ എന്റെ ചേച്ചി എനിക്ക് കൂടെ കൂടെ കാരോലപ്പം ഉണ്ടാക്കി തരും. ഇവിടെ കടകളിൽ സുലഭമായി കാരോലപ്പം എന്ന ഉണ്ണിയപ്പം ലഭിക്കുമെങ്കിലും അതിലം എണ്ണ പിഴിഞ്ഞതുപോലെ ഉള്ളതാണ് , അതിനാൽ കഴിക്കാൻ രുചിയില്ല . നല്ല അപ്പത്തിന് നല്ല മൊരിച്ചലും സ്വാദും ഉണ്ടാകും .
എന്റെ ചെറുവത്താനിലയിലെ വീട്ടിൽ ഉണ്ടാക്കുന്ന അപ്പത്തിൽ നല്ല വിളഞ്ഞ തൊണ്ട് ഉണങ്ങിയ കൊട്ടത്തേങ്ങ അരി ഞ്ഞ് ചെറിയ കഷണങ്ങളായി ഇടും. ചിലപ്പോൾ കദളി പഴം ചേർക്കാറുണ്ട്. എനിക്ക് പഴം ചേർക്കാത്തതാണ് ഇഷ്ടം.
പിന്നെ ഉരുളിയിൽ നാട്ടിലെ ചക്കിൽ ആട്ടിയ വെളിച്ചെണ്ണയിൽ വിറകടുപ്പിൽ വെച്ചായിരിക്കും അപ്പം വേവിച്ചെടുക്കുക.. അപ്പം ഉണ്ടാക്കുമ്പോൾ ഞാൻ ചേച്ചിയുടെ അടുത്ത് തന്നെ അടുക്കളക്ക് സമീപമുള്ള ഓലപ്പുരയിൽ നിൽപ്പുറപ്പിക്കും . ചുടുക്കനേ ഉള്ള അപ്പം ഉരുളിയിൽ നിന്ന് കോരി പനമ്പുകൊണ്ടുള്ള അരിപ്പാ കൊട്ടയിൽ ഇട്ട് വെക്കും എണ്ണ വാർന്നു പോകാൻ. അതിനുശേഷം കഴിച്ചാൽ ഒട്ടും എണ്ണമയം ഉണ്ടാകില്ല .അങ്ങിനെ എന്റെ ചേച്ചി ഉണ്ടാക്കിത്തന്ന കാരോലപ്പത്തിന്റെ രുചി വേറെ ഒന്ന് തന്നെയാണ് .
പിന്നെ കാരോലപ്പം ഉണ്ടാക്കാൻ ചിലപ്പോൾ പ്രത്യേക തരം വിത്ത് വിതച്ചുണ്ടാക്കുന്ന നെല്ല് വീട്ടിലെ ഉരലിൽ കുത്തിയുണ്ടാക്കുന്ന അരിയാണ് ഉപയോഗിക്കാറ്.
തൃശൂരിലെ അച്ഛൻ തേവർ അമ്പലത്തിൽ മുപ്പെട്ട് വെള്ളിയാഴ്ച ഗണപതിക്ക് ഉണ്ണിയപ്പം നേദിക്കും.. പണ്ടത്തെ കൃഷ്ണൻ തിരുമേനി ഉണ്ടാക്കിയിരുന്ന ഉണ്ണിയപ്പം അടിപൊളിയായിരുന്നു.
ഇപ്പോൾ മാറിമാറി വരുന്ന നമ്പൂതിരിമാർ ആണ് അവിടുത്തെ ശാന്തിമാർ, അതിനാൽ പണ്ടത്തെ ഉണ്ണിയപ്പത്തിന്റെ സ്വാദ് ഇപ്പോൾ ഇല്ലാ എന്നാണ് എന്റെ തോന്നൽ .
ഈ ബ്ലോഗ് പോസ്റ്റ് മണ്മറഞ്ഞ ഞാൻ ചേച്ചിയെന്ന് വിളിക്കുന്ന എന്റെ പെറ്റമ്മക്ക് സമർപ്പിക്കുന്നു .
Wednesday, October 24, 2018
അവളുടെ നിശ്വാസം
അവളുടെ നിശ്വാസം
എന്താണെനിക്ക് ഇത്ര ഉഷാര്‍ ഇന്ന് കാലത്ത്. പതിവിലെ കാലത്തെണീറ്റ് കുളി കഴിഞ്ഞുള്ള കഷായം കുടിക്കുന്ന നേരത്ത് എനിക്ക് തോന്നി. കഴിഞ്ഞ 12 കൊല്ലമായുള്ള വാത രോഗം പലവിധം വൈദ്യസമ്പ്രദായങ്ങളൊക്കെ പരീക്ഷിച്ചെങ്കിലും പൂര്‍ണ്ണമായി ഈ രോഗം ഭേദമായില്ല. അവസാനമായി എന്നെ ചികിത്സിച്ച ശ്രീകുമാരന്‍ മേനോനെ എനിക്കിഷ്ടമായിരുന്നു...
രണ്ട് കൊല്ലം അടുത്തപ്പോളും രോഗം ഭേദമായില്ലെങ്കിലും വലിയ കുഴപ്പമില്ലാതെ ജീവിച്ചുപോന്നു. അതിന്നിടക്കാണ് കാലില്‍ നീരുവന്ന് തുടങ്ങിയത്. നീര് മാറ്റിക്കിട്ടാനുള്ള പ്രതിവിധിയൊന്നും ഫലിക്കാതായപ്പോല്‍ ഞാന്‍ അലോപ്പതിക്ക് ഒരു ബൈ ബൈ കൊടുത്ത് ആയുര്‍വ്വേദം പരീക്ഷിക്കാമെന്ന് വെച്ചു. ആദ്യം ശ്രീദേവിയുടെ ചികിസ്തയായിരുന്നു. ശ്രീദേവി എന്നെ ആദ്യം ചികിസ്തിക്കാന്‍ തുടങ്ങിയ മറ്റൊരു രോഗത്തിനെയാണ്, ഞാന്‍ അതില്‍ പൂര്‍ണ്ണ തൃപ്തനായിരുന്നില്ല. കാരണം രോഗങ്ങളുടെ കലവറയായ എന്റെ ശരീരത്തിന് അവശ്യം ചികിത്സ വേണ്ടിയിരുന്നത് വാതത്തിനാണ്. അവരോടൊന്നും അങ്ങോട്ട് പറയാന്‍ പറ്റില്ല. എന്നാലും കുറേ ക്ഷമിച്ചു.
മറ്റസുഖങ്ങള്‍ പൂര്‍ണ്ണമായി മാറിയതുമില്ല, വാതം മൂര്‍ഛിക്കുകയും ചെയ്തു. ഞാനാകെ ധര്‍മം സങ്കടത്തിലായി. അങ്ങിനെ ഞാന്‍ വേറെ ഒരു ആശുപത്രിയില്‍ എത്തി. കഷ്ടകാലമെന്ന് പറയട്ടെ, അവിടേയും ഞാന്‍ എത്തിപ്പെട്ടത് ഒരു പെണ്ണ് ഡോക്ടറുടെ അടുത്താണ്. പക്ഷെ എന്റെ പ്രതീക്ഷക്ക് വിപരീതമായി എനിക്ക് വളരെ വിദഗ്ദ ചികിത്സയാണ് അവിടെ കിട്ടിയത്. തന്നെയുമല്ല ആ ഡോക്ടര്‍ വളരെ ഫ്രണ്ട്ലി ആയിരുന്നു. രോഗിയോട് വളരെ വിനയത്തോടും ബഹുമാനത്തോടും കൂടിയുള്ള പരിചരണം എനിക്ക് തെല്ലൊരു ആശ്വാസം പകര്‍ന്നു.. അങ്ങിനെ ഞാന്‍ രണ്ട് വെള്ളത്തിലും കാലിട്ട് നില്‍ക്കുന്ന പ്രതീതിയിലായിരുന്നു ആദ്യമൊക്കെ, പിന്നീട് ഇപ്പോള്‍ ഞാന്‍ ഒരു വള്ളത്തില്‍ തന്നെ തുഴയാന്‍ തുടങ്ങി..
എന്റെ വാതരോഗം ശനമം നേരിയ തോതില്‍ ഉണ്ടെന്ന് തോന്നുന്നു. പക്ഷെ കൂടെയുള്ള മറ്റു അസുഖങ്ങള്‍ക്ക് ശരിയായ ചികിത്സ കിട്ടുന്നുണ്ടോ എന്ന ഒരു മന:പ്രയാസം ഇല്ലാതില്ല. എന്നാലും ഈ പുതിയ ഡോക്ടറോട് എന്തും തുറന്ന് പറയാനും വേണമെങ്കില്‍ ഫോണിലും ബന്ധപ്പെടാനും പറ്റുമെന്നതിനാല്‍ ഞാന്‍ ഇപ്പോള്‍ കൂടുതല്‍ ഉന്മേഷവാനാണ്.
കാലത്തുള്ള ഗന്ധര്‍വ്വഹസ്താദി കഷായത്തില്‍ അവിപതി മേമ്പൊടി ചേര്‍ത്ത് കാലത്ത് സേവിക്കണം, അത് കഴിഞ്ഞേ പ്രാതല്‍ പാടുള്ളൂ. പ്രാതലിന് ശേഷം അഭയാരിഷ്ടം ഒരു ഔണ്‍സ്.. ഉച്ചക്ക് ഊണ് കഴിഞ്ഞാല്‍ പിന്നെ മരുന്നുകള്‍ ഒന്നുമില്ല.. വൈകീട്ട് ചിഞ്ചാദി തൈലം തേച്ച് ഒരു കുളി, തൈലം തേച്ചിരിക്കാന്‍ ഒരു സുഖമില്ല.
ഞാന്‍ കോണകമുടുത്ത് മുറ്റത്തോ കോലായിലോ ഇരുന്നാല്‍ തൈലം തേച്ച് തരാനെനിക്ക് ആരുമില്ല. എന്റെ പെണ്ണിന് അതിനൊന്നും നേരമില്ല. അവള്‍ സീരിയല്‍ കിളിയാണ്. സീരിയല്‍ വിട്ടൊരു കളിയും അവള്‍ക്കില്ല..
തൈലം തേച്ച് തരാനൊക്കെ എന്റെ കൂട്ടുകാരി പാറുകുട്ടി തന്നെ മിടുക്കി. പണ്ടൊരിക്കല്‍ ഞാന്‍ കോഴിക്കോട്ട് നിന്നും വാഹനമോടിച്ച് തൃശ്ശൂര്‍ക്ക് വരികയായിരുന്നു. എടപ്പാളെത്തിയപ്പോള്‍ കാലിന് കലശലായ വേദന. ഞാന്‍ എന്റെ വാഹനം ഷൊര്‍ണൂര്‍ ലക്ഷ്യമായി തിരിച്ച് വിട്ടു. നിളാ തീരത്തെ പാറുകുട്ടിയുടെ കൂരക്ക് അരികിലായി വണ്ടി നിര്‍ത്തി. വേച്ച് വേച്ച് നടന്ന് അവളുടെ ഉമ്മറത്ത് കയറിക്കിടന്നു.. ആ കിടപ്പ് അവള്‍ക്ക് കണ്ട് സഹിച്ചില്ല. അവള്‍ ഷൊര്‍ണ്ണൂരങ്ങാടിയില്‍ പോയി കൊട്ടന്‍ ചുക്കാദി തൈലം വാങ്ങി വന്ന് എന്റെ കാലില്‍ മസ്സേജ് ചെയ്തുതന്നു.
വേദനിക്കുന്ന സഹജീവിയെ പരിചരിക്കുന്ന വേളയിലും ഞാന്‍ കുമ്പിട്ടിരിക്കുന്ന അവളുടെ യൌവ്വനം ആസ്വദിച്ച് മയങ്ങിയതറിഞ്ഞില്ല.. അരമണിക്കൂര്‍ കഴിഞ്ഞ് അവള്‍ ചൂട് വെള്ളം കൊണ്ട് കാല് കഴുകുന്നതാണ് പിന്നെ ഞാന്‍ കണ്ടത്... എന്റെ വേദനക്ക് ആശ്വാസം കാണാന്‍ ആ കൂട്ടുകാരിക്ക് കഴിഞ്ഞു. അവളാണ് ഞാന്‍ എന്നും സ്നേഹിക്കുന്ന എന്റെ കൂട്ടുകാരി പാറുകുട്ടി..
കാലത്ത് വെറുമൊരു കാലിച്ചായ മാത്രം കുടിച്ച് വന്നിരുന്ന ഞാന്‍ മലപ്പുറത്ത് നിന്നും പൊറോട്ടയും മീനകറിയും കഴിക്കാമെന്നൊക്കെ കരുതിയാണ് യാത്ര തിരിച്ചത്, പക്ഷെ കാലിലെ വേദന കാരണം അതൊന്നും നടന്നില്ല.. തൈലം തേക്കലും ഒക്കെ കഴിഞ്ഞപ്പോള്‍ എനിക്ക് കലശലായ വിശപ്പ് തുടങ്ങിയിരുന്നു. ഞാന്‍ പാറുകുട്ടിയുടെ അടുക്കളയിലേക്ക് എത്തി നോക്കി, തീപ്പൂട്ടിയ ലക്ഷണമുണ്ട്.
“കഞ്ഞി കാലായോ പാറുകുട്ടീ....?”
“ഉണ്ണ്യേട്ടന് വെശക്കണുണ്ടോ...? ഞാന്‍ ഇപ്പോ ശരിയാക്കാം നല്ല കൈക്കുത്തരിയുടെ പൊടിയരിക്കഞ്ഞിയും പപ്പടം ചുട്ടതും ...”
കഞ്ഞി കുടി കഴിഞ്ഞ് ഞാന്‍ തീരെ അവശനായ പോലെ തോന്നി.. പാറുകുട്ടിയുടെ ചാണം മെഴുകിയ കോലായില്‍ ഞാന്‍ നീണ്ട് നിവര്‍ന്ന് കിടന്നു.. രണ്ട് കയില്‍ കഞ്ഞി കോരിക്കുടിച്ച് പാറുകുട്ടി എനിക്ക് പായ വിരിച്ച് തന്നു...
ഉറങ്ങാന്‍ പോണ എന്നെ അവള്‍ ചെറുതായൊന്ന് നുള്ളി നോവിച്ചു... “ഇപ്പോള്‍ ഉറങ്ങേണ്ട , കുറച്ച് കഴിയട്ടെ...” അവളും എന്റെ പായയില്‍ കിടന്നു.. നാല്പാമരാദി വെളിച്ചെണ്ണ തേച്ച അവളുടെ മുടിയിഴകളിലെ മണം എന്നെ മത്തു പിടിപ്പിച്ചെങ്കിലും എന്റെ കണ്ണുകള്‍ നിദ്രയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു..
എനിക്കഭിമുഖമായി കിടന്ന അവളുടെ മേനിയിലുള്ള നോട്ടം എന്റെ പാദത്തിന്റെ വേദനയെ ശമിപ്പിച്ചു. അവളുടെ നിശ്വാസം എനിക്ക് കരുത്തേകി.. അല്പനേരത്തിന്നുള്ളില്‍ ഞാന്‍ നിദ്രയിലാണ്ടു....
ഇന്നെലെ ഞാനും നാല്പാമരാദി വെളിച്ചെണ്ണ തേച്ച് കുളിച്ചിരുന്നു, പിന്നെ ശരീരമാസകലം ചിഞ്ചാദി തൈല സേവയും , അതായിരുന്നു എന്റെ ഇന്നെത്തെ ഉഷാറിന് കാരണം...
എന്റെ പാറുകുട്ടീ........... നീയാണെന്റെ ശക്തി. നീയാണെന്റെ ജീവന്‍...........