Showing posts with label സിഞ്ചുട്ടി. Show all posts
Showing posts with label സിഞ്ചുട്ടി. Show all posts

Thursday, July 25, 2019

സിഞ്ചുട്ടി

ചെറുകഥ 

ഉറക്കം പാതി വഴിയിൽ ആയപ്പോൾ ഇടക്ക് ഒരു വശം ചെരിഞ്ഞ് കിടന്നു. പെട്ടെന്ന് പന്തിയില്ലാത്തതെന്തോ കണ്ണിൽ പെട്ടപോലെ ഞാൻ മലർന്ന് കിടന്നു. എന്റെ കട്ടിലിൽ എന്നോടപ്പം ആരോ കിടക്കുന്ന പോലെ തോന്നി . പണ്ടൊക്കെ നാലുവയസ്സുകാരി മുന്തിരി  എന്റെ അടുത്ത് വന്ന് ഞാനറിയാതെ എന്റെ പുതപ്പിനുളളിൽ കയറിപ്പറ്റാറുണ്ടായിരുന്നു.. ഇപ്പോൾ അവൾ ഇവിടെ ഇല്ല .

ആകാംഷയായി എനിക്ക് കൂട്ടത്തിൽ പേടിയും. ആരായിരിക്കും ഇവിടെ കിടക്കുന്നത്.  കഴിഞ്ഞ ആറുമാസമായി പ്രിയതമ ചില ശാരീരിക അസ്വാസ്ഥ്യത്താൽ കൂടെ കിടക്കാറില്ല . ഞാൻ എന്റെ അടുത്ത് കിടക്കുന്നവളെ ഉറക്കത്തിലെന്നോണം കെട്ടിപ്പിടിച്ച് നോക്കിയപ്പോൾ ആനക്കുട്ടി പോലെ തടിച്ച എന്റെ പെണ്ണല്ലാ എന്ന് ഉറപ്പിച്ചു . പിന്നെ ആരായിരിക്കാം ഇവൾ . അടിമുടി തൊട്ടുനോക്കിയപ്പോൾ  സ്ലിം ആയ ഒരു പെണ്ണാണെന്ന് മനസ്സിലായി.

ഈ പാതിരായ്ക്ക് എങ്ങിനെ ഇവൾ എന്റെ കിടപ്പുമുറിയിൽ എത്തി. സമയം നേരം വെളുക്കാൻ ഇനിയും മൂന്ന് മണിക്കൂർ കഴിയണം . മൊബൈലിൽ തട്ടിൻപുറത്ത് കിടക്കുന്ന എന്റെ പെണ്ണിനെ വിളിച്ചാലോ എന്ന് തോന്നി. ടോർച്ചടിച്ച് നോക്കിയപ്പോൾ ഉദ്ദേശം ഇരുപത് വയസ്സിന് താഴെയുള്ള ഒരു സ്ലിം പെണ്ണ്.  എന്റെ ഹൃദയമിടിപ്പ് കൂടി, വിയർക്കാൻ തുടങ്ങി.. ഒന്നും മനസ്സിലാകുന്നില്ല..

ഞാൻ പുറം തിരിഞ്ഞ് കുറച്ച് അകലം പാലിച്ച് കിടന്നപ്പോൾ അവൾ എന്നോട് ഒട്ടി കിടക്കാനെന്ന ഭാവേന എന്നെ കെട്ടിപ്പിടിച്ചു കിടക്കാനൊരുങ്ങി .

ഞാൻ എണീറ്റ് കണ്ണടയെടുക്കാൻ തുടങ്ങിയപ്പോൾ....

"വേണ്ട അങ്കിൾ ഞാനാരെണെന്ന് പറയാം, നേരമൊന്ന് വെളുത്തോട്ടെ..."
അത് വരെ ആന്റിയെ വിളിച്ച് എന്നെ പറഞ്ഞുവിടല്ലേ, പ്ലീസ് .

പേടിച്ച് വിറച്ച് ഞാൻ ക്വിൽറ്റിനുള്ളിൽ കണ്ണടച്ച് കിടന്നു.

കോഴി കൂകിയപ്പോൾ ഞാൻ ചാടിയെണേറ്റ് നോക്കിയപ്പോൾ അവളെ കാണുന്നില്ല, ടോയ്‌ലറ്റിൽ ഷവറിന്റെ ശബ്ദം കേട്ട് ഞാൻ അസ്വസ്ഥനായി.

[ശേഷം വരികൾ അടുത്ത അദ്ധ്യായത്തിൽ വായിക്കാം.]