Showing posts with label vayanaad. Show all posts
Showing posts with label vayanaad. Show all posts

Thursday, January 12, 2023

ഗിരീഷ് എന്റെ പ്രിയപ്പെട്ട ഡോക്ടർ

ഞാൻ ഗിരീഷിനെ പരിചയപ്പെട്ടത് ഏതാണ്ട് പത്ത് മുപ്പത്തഞ്ചു കൊല്ലം മുൻപ് തൂലികാസുഹൃദത്തിൽ കൂടി ആയിരുന്നു . അന്നൊന്നും ഒരു ലാൻഡ് ലൈൻ ഫോണിൽ കവിഞ്ഞൊന്നും കമ്മ്യൂണിക്കേഷന് ഉണ്ടായിരുന്നില്ലല്ലല്ലോ..?  എല്ലാം കത്തിൽ കൂടി മാത്രമായിരുന്നല്ലോ ... ആ സൗഹൃദം  വളർന്ന് വലുതായി ഈ മോഡേൺ യുഗത്തിലും തുടർന്ന് പോകുന്നു.

dr gireesh with spouse

എന്റെ ശരീര ശാസ്ത്രം അറിയുന്ന ഏക ഡോക്ടർ ആണ് ഗിരീഷ് . അദ്ദേഹത്തിന്റെ പ്രത്യേകത എന്തെന്ന്  വെച്ചാൽ വളരെ ക്ഷമാശീലനാണ് , ഒരിക്കലും ദ്വേഷ്യം വരില്ല ... സുഹൃത്ത് എന്നതിൽ ഉപരി എന്തും ചോദിക്കാം, ചർച്ച ചെയ്യാം ..

ഈയിടെ ആയി ഞാൻ ആയുർവ്വേദ ഡോക്ടർ ആയ അദ്ദേഹത്തെ കൂടെ കൂടെ വിളിക്കാറുണ്ട് . കോവിഡ് കാലത്ത് എനിക്കുണ്ടായ ചില അസ്വസ്ഥകൾ അലോപ്പതി മരുന്ന് കഴിച്ചിട്ട് മാറാതെ ആയുർവ്വേദ ചികിത്സയിൽ കൂടി  ഗീരീഷിന് എനിക്ക് പൂർണ്ണ സൗഖ്യം പ്രദാനം ചെയ്യാൻ സാധിച്ചു .  എനിക്ക് അതിന് ശേഷം ഗിരീഷിനെ കൂടുതൽ സ്നേഹിക്കാനും ബഹുമാനിക്കാനും സാധിച്ചു .

ഗിരീഷിന്റെ പ്രവർത്തന മണ്ഡലം വയനാട് സിറ്റി ആണ്. എനിക്ക് ഇതുവരെ അദ്ദേഹത്തിന്റെ വയനാട് ക്ലിനിക്കും , വീടും സന്ദർശിക്കാൻ സാധിച്ചിട്ടില്ല .  കാലങ്ങൾ ആയി ഞാൻ പെരിഫെറൽ ന്യൂറോപ്പതിയുടെയും അല്ലെങ്കിൽ രക്‌ത വാതത്തിന്റെയും പിടിയിൽ ആണ് , കൂടാതെ ഗ്‌ളോക്കോമയും . 

അതിനാൽ തൃശൂരിൽ നിന്നും വയനാട് വരെ യാത്ര ചെയ്യാനുള്ള ശാരീരിക ക്ഷമത എനിക്കില്ല. എന്റെ ഒരു ഗൾഫ് സുഹൃത്തിന് സ്വന്തമായി ഒരു ഹെലിക്കോപ്റ്റർ ഉണ്ട്, അതിൽ കയറി യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി ഈ വേളയിൽ .

 വയനാട്ടിൽ ജനവാസ മേഖലയിൽ കടുവ ഇറങ്ങി എന്നറിഞ്ഞത് മുതൽ ഞാൻ വളരെ അസ്വസ്ഥനാണ്. ഗിരീഷിന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ചുള്ള പെൺവീട്ട് കാരുടെ ചെറുക്കന്റെ വീട് കാണൽ ചടങ്ങ് ഈ വരുന്ന ഞായറാഴ്ച ആണ് . അതിനാൽ ഗിരീഷ് ആകെ തിരക്കിൽ ആണ് . എനിക്ക് ആരോഗ്യം ഉണ്ടായിരുന്നെകിൽ ഞാൻ വായനാട്ടേക്ക് പോകുമായിരുന്നു എന്റെ പ്രിയപ്പെട്ട ഡോക്ടറെ സഹായിക്കാൻ . ഗിരീഷിന്റെ കൂടെ ശ്രീമതി ബിന്ദു ഉണ്ട് .

വിവാഹിതൻ ആകാൻ പോകുന്ന മകൻ കർണ്ണാടകയിൽ ഒരു ബേങ്ക് ജീവനക്കാരൻ ആണ് . അവന്റെ പെങ്ങൾ പ്ലസ്സ് ടുവിന് ശേഷം കോഴിക്കോട്ട് പഠിക്കുന്നു.

[തുടരാം താമസിയാതെ ]