Showing posts with label ചെറുവത്താനി. Show all posts
Showing posts with label ചെറുവത്താനി. Show all posts

Tuesday, January 10, 2012

എന്നാലും അവളങ്ങിനെ ചെയ്തുവല്ലോ... ?

ഇക്കൊല്ലം പതിവിനുവിപരീതമായി ഗീത സ്വാമിപൂജക്ക് ക്ഷണിച്ചു. ഇടക്കാലത്ത് അവളുടെ വിളിയുണ്ടായിരുന്നില്ല. പകരം ശ്രീരാമനായിരുന്നു വിളിക്കാറ്.

ഞങ്ങളുടെ വീട്ടില്‍ ചെറായില്‍ നിന്ന് അയ്യപ്പന്മാര്‍ ശബരിമലക്കുള്ള യാത്രാമദ്ധ്യേ കെട്ടിറക്കി അത്താഴം കഴിക്കാന്‍ വരുന്ന പതിവുണ്‍ട് വര്‍ഷങ്ങളായി. എന്റെ ചെറുപ്പത്തില്‍ ഞാന്‍ ഇവരുടെ കൂടെയാണ്‍ മലക്ക് പോയിരുന്നത്.

പുന്നയൂര്‍ക്കുളത്തിന്നടുത്ത് ചെറായിലുള്ള പുരാതന തറവാട്ടുകാരാണ് ശബരിമലക്ക് പണ്ട് നടന്ന് പോയിരുന്നത്. എന്റെ ഗ്രാമമായ ചെറുവത്താനി ചെറായില്‍ നിന്ന് ഏതാണ്‍ട് പത്തുകിലോമീറ്റര്‍ വരും.

പണ്ടൊക്കെ അയ്യപ്പ്മനാര്‍ എന്റെ തറവാട്ടില്‍ വന്ന് വൈകിട്ട് കുളികഴിഞ്ഞ്, രണ്ട് മണിക്കൂര്‍ ഉടുക്കുകൊട്ടി അയ്യപ്പചരിത്രം പാടും. എന്നിട്ട് അത്താഴം കഴിഞ്ഞ് അല്പം വിശ്രമിച്ച് പുലര്‍ച്ചയോടെ നടത്തം തുടങ്ങും. എരുമേലിയില്‍ ചെന്ന് പേട്ടതുള്ളി മലചവിട്ടും. അങ്ങിനെ ദിവസങ്ങളെടുക്കം സന്നിധാനത്തിലെത്താന്‍.

ഇന്ന് നടന്ന് പോകുന്നവര്‍ വിരളം. എന്നാലും അയ്യപ്പന്മാര്‍ ഞങ്ങളുടെ വെട്ടിയാട്ടില്‍ തറവാട്ടില്‍ ഒരു നേരത്തെ അന്നത്തിന് വരും. വര്‍ഷങ്ങളായുള്ള ചടങ്ങ് പരമ്പരകളായി നിലനിര്‍ത്തുന്നു. ഇപ്പോളുള്ള കൃഷ്ണക്കുട്ടി സ്വാമിയുടെ പിതാവിന്റെ കൂടെ ആയിരുന്ന് ഞാന്‍ ആദ്യം മല ചവിട്ടിയത്. അദ്ദേഹത്തിന്ന് വെളിച്ചപാടിന്റെ പോലെ നീട്ടിയ തലമുടി ഉണ്ടായിരുന്നു. പേര് ഓര്‍മ്മയില്ല.

അദ്ദേഹത്തിന്റെ താവഴിയായി ഇപ്പോള്‍ മകന്‍ കൃഷ്ണന്‍ കുട്ടി ആ ചടങ്ങ് നിര്‍വ്വഹിക്കുന്നു. സാധാരണ അവര്‍ സന്ധ്യ്യാകുമ്പോളെക്കും എത്തുക പതിവായിരുന്നു. ഇപ്പോള്‍ എയര്‍ കണ്ടീഷന്‍ഡ് വാഹനമൊക്കെ ആയപ്പോള്‍ പതിവിന് വിപരീതമായി ഏഴ് മണി കഴിഞ്ഞാണ് എത്തിയത്.

അയ്യപ്പന്മാര്‍ വരുന്ന ദിവസം ഒരു ഉത്സവമായി ഞങ്ങള്‍ നാട്ടുകാരെയെല്ലാം ക്ഷണിക്കും. നിറയെ ലൈറ്റിടും. തോരണങ്ങളും.

അയ്യപ്പന്മാര്‍ എത്തി ശ്രീരാമന്‍ അവരുടെ കാല്‍ കഴുകാന്‍ കിണ്ടിയില്‍ നിന്ന് വെള്ളം ഒഴിച്ചുകൊടുത്തു. വീട്ടിലെ പ്രധാന ഹോളില്‍ അവര്‍ കെട്ടിറക്കി, ദേഹശുദ്ധി വരുത്തി ഭജന തുടങ്ങി. ആരും ഉടുക്ക് കൊട്ടിയില്ല, അല്ലെങ്കില്‍ ആര്‍ക്കും ഉടുക്കുകൊട്ടിപ്പാടാന്‍ അറിയുമായിരിക്കില്ല.

പ്കരം വട്ടത്തിലുള്ള ഒരു ഉപകരണത്തില്‍ കൊട്ടിപ്പാടി. ആ ഉപകരണത്തിന്റെ പേര് ഓര്‍മ്മ വരുന്നില്ല. ഒരു മണിക്കൂറ് ഭജന പാടി അവര്‍ ഭക്ഷണത്തിന് ഇരുന്നു. അവരെ ഊട്ടിയതിന് ശേഷമേ വീട്ടുകാരും നാട്ടുകാരും കഴിക്കൂ…

അയ്യപ്പന്മാര്‍ കഴിച്ചതിന് ശേഷം വീട്ടുകാരും നാട്ടുകാരും ഉണ്ണാനിരുന്നു. ഞാനും എന്റെ ശ്രീമതി ബീനയും ചടങ്ങിന് തൃശ്ശൂരില്‍ നിന്നെത്തിയിരുന്നു. അവിടെ ഹംസക്കായെയും മൈനത്തായേയും കണ്ടു. ഞങ്ങളുടെ വീട്ടിലെ എന്തു ചടങ്ങിനും ഇവര്‍ ക്ഷണിക്ക്പ്പെടും, അതുപോലെ അവരുടെ വീട്ടിലെ ചടങ്ങിനും.

ഹംസക്കായുടെ മോന്റെ നിക്കാഹിന് എന്നെ ക്ഷണിക്കാന്‍ മറന്നു. ഞാന്‍ തൃശ്ശൂരിലായ കാരണം പെട്ടെന്ന് അവര്‍ ഓര്‍ത്തില്ല. തന്നെയുമല്ല പുതിയാപ്ല വിദേശത്ത് നിന്നെത്തിയത് തലേ ദിവസമായിരുന്നത്രെ.

പുതിയാപളയേയും പെണ്ണിനേയും ഞങ്ങള്‍ ന്യൂ ഇയര്‍ ഈവിന്‍ തൃശ്ശൂരിലെ ഒരു ഹോട്ടലില്‍ നിന്ന് കണ്‍ടിരുന്നു. ഇന്നെത്തെ ചടങ്ങിന് അവരെ കണ്ടില്ല. അവര്‍ ഹണിമൂണ്‍ ടൂറിലായിരുന്നു.

എല്ലാം കൊണ്ടും എല്ലാവര്‍ക്കും സന്തോഷം പകരുന്ന ഒരു ദിവസമായിരുന്നു ദിനമെങ്കിലും ഞാന്‍ എന്തൊക്കെയോ ചിന്തിച്ച് ഒരു മൂലക്കിരുന്നു. എന്റെ കാലിലെ അസുഖം ഒരു പ്രശ്നവും ആയിരുന്നു. അയ്യപ്പന്മാര്‍ക്കിടയില്‍ ചെരുപ്പിട്ട് നടക്കുവാനും പറ്റാത്ത അവസ്ഥയിലായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ പോലെയുള്ള ഒരു സ്വാമിപൂജക്കാണ് ഞാന്‍ ആദ്യ്മായി പാറുകുട്ടിയെ പരിചയപ്പെട്ടത്. ഇന്നവളെ അവിടെ കണ്ടില്ല. കൂട്ടത്തില്‍ പലരേയും.

പതിനൊന്ന് മണിയാകുമ്പോളേക്കും അയ്യപ്പന്മാര്‍ അടുത്ത താവളം ലക്ഷ്യമാക്കി പിരിഞ്ഞു, കൂട്ടത്തില്‍ നാട്ടുകാരും. ഞാനും ബീനയും ഔട്ട് ഹൌസില്‍ ഉറങ്ങി.

കാലത്തെണീറ്റ് കുളിക്കാന്‍ ശുഭ ചൂടുവെള്ളം കൊണ്ട് തന്നു. തറവാട്ടില്‍ ധാരാളം വിറകുള്ളതിനാല്‍ പണിക്കാര്‍ കാലത്ത വലിയ ചെമ്പില്‍ വെള്ളം ചൂടാക്കി ഇടും, ആവശ്യക്കാര്‍ അലുമിനിയം പാട്ടയില്‍ എടുത്തോണ്‍ട് പോകും. എനിക്ക് കുളിക്കാനുള്ളത് ശുഭ കൊണ്ടത്തരും. തറവാട്ടിലെ പണിക്കാരിത്തി പെണ്‍കുട്ടിയാണ് ശുഭ.

പണിക്കാരിയാണെങ്കിലും ശുഭയെ അത്തരത്തില്‍ കാണാറില്ല. ഒരു അംഗത്തെപ്പോലെ തന്നെ. ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും എല്ലാം വീട്ടുകാരൊന്നിച്ച്. ശുഭക്ക് എല്ലാ സ്വാതന്ത്ര്യവും ആ വീട്ടിലുണ്ട്. ഞാന്‍ ഇടക്ക് ഉടുപ്പുകള്‍ വാങ്ങിക്കൊടുക്കാറുണ്ട് അവള്‍ക്ക്. ഞങ്ങളുടെ വെട്ടിയാട്ടില്‍ തറവാട്ടിലെ വിളക്കാണ് ശുഭ.

ഞാന്‍ തറവാട്ടില്‍ രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ ഒരാഴ്ചയാണ് പോയി താമസിക്കുക. ഇപ്പോള്‍ കിട്ടനും ചുക്കിയും ഇല്ലാത്തതിനാല് പണ്ടത്തെപ്പോലെ പോകാറില്ല.

അയലത്തെ വീട്ടിലെ ഷെല്‍ജി, ഗ്രീഷ്മ, തക്കുടു, ചിടു എന്നിവര്‍ ഞാന്‍ എത്തുമ്പോള്‍ വരും. ഇന്ന് ചിടുവുമായി മാത്രം വര്‍ത്തമാനം പറഞ്ഞു. മറ്റുള്ളവരോടൊന്നും സൊള്ളാന്‍ ഞാന്‍ പോയില്ല. എന്തോ ഓര്‍ത്ത് അങ്ങിനെ ഒരു മൂലക്കിരുന്നു.

അമ്മിണിയേട്ടത്തി കയറി വന്നപ്പോളാണ് മൌനത്തെ കെട്ടഴിക്കാനായത്. അമ്മിണിയെട്ടത്തിയുടെ കെട്ടിയോന്‍ വേലായുധേട്ടന്‍ ഞങ്ങളുടെ പാടത്തും പറമ്പിലും പണിയെടുക്കുന്ന ആളായിരുന്നു. പിന്നെ പശുവിനെ കറക്കാനും എല്ലാത്തിനും വേലായുധേട്ടന്‍ തന്നെ ആയിരുന്നു. വേലായുധേട്ടന് ഇടാന്‍ എന്റെ അച്ചന്‍ അമേരിക്കന്‍ കൌബോയ് തൊപ്പി കൊളംബോയില്‍ നിന്ന് കൊണ്ട് കൊടുക്കാറുണ്ട്. പക്ഷെ ആ നല്ലവനായ വേലായുധേട്ടന്‍ അകാലത്തില്‍ ചരമമടഞ്ഞു.

കാലത്തെ കുളിഞ്ഞപ്പോള്‍ ഗീത ഒരു കപ്പ് നല്ല പാല്‍ചായ ഉണ്‍ടാക്കിത്തന്നു. സാധാരണ ഞാന്‍ സുലൈമാനി ആണ് കുടിക്കാറ്. തറവാട്ടില്‍ പോകുമ്പോളാ പാല്‍ചായ കുടിക്കാറ്. വടക്കേലേ രഘവേട്ടന്റെ വീട്ടീന്ന് ആണ്‍ ചായക്കുള്ള പാല് കാലത്ത് കിട്ടുക. ചായ കുടിച്ചതിന്‍ ശേഷം പുട്ടും കടലയും പപ്പടവും കൂട്ടി ഒരു ഹെവി പ്രാതല്‍. വയര്‍ ശരിക്കും നിറഞ്ഞു.

പെട്ടിയെല്ലാം പാക്ക് ചെയ്ത് ബീനയേയും കൂട്ടി കപ്ലിയങ്ങാട്ട് ഭഗവതി ക്ഷേത്രത്തിലും അതിന് ശേഷം വെട്ടിയാട്ടില്‍ കുടുംബക്ഷേത്രത്തിലും പോയി തൊഴുതു. ഇത്തവണ തറവാട്ടമ്പലത്തില്‍ പോയപ്പോള്‍ വണ്ടി മറ്റൊരു വീട്ടുമുറ്റത്താണ് നിര്‍ത്തിയത്. ഒന്ന് രണ്ട് വീട്ടുമുറ്റത്ത് കൂടി അമ്പലത്തില്‍ കയറി തൊഴുതു. പാമ്പിന്‍ കാവിലും തൊഴുതു. മടക്കം ഒരു കുടുംബവീട്ടില്‍ കയറി ജയന്തിയോട് കുശലം പറഞ്ഞു.

മകരമാസത്തിലെ തിരുവോണം നാളിലാണ് തറവാട്ടമ്പലത്തിലെ പ്രതിഷ്ടാദിനം. അവരുടെ ക്ഷണപ്രകാരം ഞാനും ബീനയും എത്താമെന്ന് പറഞ്ഞ് അവിടെ നിന്നിറങ്ങി.

വാഹനം കുന്നംകുളം ലക്ഷ്യമാക്കി ഞാന്‍ ഡ്രൈവ് ചെയ്തിരുന്നെങ്കിലും എന്റെ ഓര്‍മ്മ്കള്‍ വീണ്ടും പാറുകുട്ടിയില്‍ ചെന്നെത്തി. ഒരിക്കലും തറവാട്ടില്‍ പോയാല്‍ പിറ്റേ ദിവസം തിരിക്കാറില്ല. ചുരുങ്ങിയത് ഒരു ആഴ്ചയെങ്കിലും താമസിച്ചേ തിരിക്കൂ…

എന്റെ വാലെന്ന പോലെ പാറുകുട്ടി പലയിടത്തും വരും. ഇഷ്ടപ്പെട്ട പലതും ഉണ്ടാക്കിത്തരും. പാര്‍ക്കാടി അമ്പലത്തിലും പുഞ്ചപ്പാടത്തെ അയ്യപ്പന്‍ കാവിലും പലയിടത്തും എന്റെ കൂടെ വരാറുണ്ട്. കാലത്ത് കുളി കഴിഞ്ഞ് തുളസിക്കതിര്‍ ചൂടി വരുന്ന പാറുകുട്ടി സുന്ദരിയാണ്. അവളെ മോഹിക്കാത്തവര്‍ ഉണ്ടായിരുന്നില്ല ഞങ്ങളുടെ ഗ്രാമത്തില്‍.

[ഈ കഥ അല്പം നീണ്‍ടതാണ്‍, ചുരുക്കി അടുത്ത ലക്കത്തോട് കൂടി അവസാനിപ്പിക്കാം]

Sunday, January 1, 2012

മനസ്സേ നീ എങ്ങോട്ട്


memoir

തട്ടകത്തിലെ പ്രധാ‍ന ഉത്സവം ആണ് ഈ വര്‍ഷം ഫെബ്രുവരി 17 [1187 മകരം 24-ചൊവ്വ) നടക്കാന്‍ പോകുന്ന “കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയമഹോത്സവം.

വെളിയന്നൂര്‍ ഉത്സവക്കമ്മറ്റിയുടെ കീഴിലായിരിക്കും ഞങ്ങളുടെ “വെട്ടിയാട്ടില്‍” കുടുംബം. കാലാ കാലങ്ങളില്‍ നല്ലൊരു തുക സംഭാവനയായി അവര്‍ക്ക് കൊടുക്കാറുണ്ട്. ഇപ്പോള്‍ എനിക്ക് വാര്‍ദ്ധക്യമായി, അദ്ധ്വാനിക്കാന്‍ വയ്യാതെ ആയി.

വര്‍ഷം തോറും കൊടുക്കാറുള്ള തുക നീക്കി വെച്ചിരുന്നു. ഇന്ന് അത് അവര്‍ക്ക് നല്‍കുകയും ചെയ്തു. സാധാരണ ഈ ഭാഗത്ത് നിന്ന് ഉത്സവത്തിന്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കാറുള്ളത് എന്റെ പ്രിയ സുഹൃത്ത് ജിനീഷ് ആണ്‍. ഇക്കൊല്ലം ജിനീഷിന് പകരം അരുണ്‍ കുമാറാണ് എല്ലാരും നമ്മുടെ കുട്ടികള്‍ തന്നെ. “ഈ തുകയൊന്നും പോരാ ജെപി ഏട്ടാ…” അവര്‍ കൊടുത്തത് കൈപ്പറ്റി അവിടെ തന്നെ നിന്നു.

“എനിക്കിപ്പോള്‍ തൊഴിലൊന്നും ഇല്ലല്ലോ മക്കളേ. ഉള്ളത് കൊണ്ട് തൃപ്തിപ്പെടണം…” ഞങ്ങള്‍ പൂരം കഴിഞ്ഞ് പണം പോരാതെ വന്നാല്‍ വീണ്ടും വരാം….

“ശരി മക്കളെ… എന്റെ മോന്‍ എനിക്കൊന്നും തരാറില്ല. അവനെന്തെങ്കിലും തന്നാല്‍ ഞാന്‍ തീര്‍ച്ചയായും നിങ്ങള്‍ക്കെന്തെങ്കിലും തരുന്നതാണ്
അതും കേട്ട് അവര്‍ സന്തോഷം എന്റെ വീട്ടില്‍ നിന്നും അടുത്ത വീട്ടിലേക്ക് പിരിവിന്നായി നീങ്ങി. എനിക്കവര്‍ക്ക് എന്തെങ്കിലും കൂടുതല്‍ നല്‍കണം എന്നുണ്ടായിരുന്നെങ്കിലും സാധിച്ചില്ല.

അടുത്ത ദിവസം തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ കൂര്‍ക്കഞ്ചേരിക്കാരുടെ ദേശപ്പാട്ട് ആണ്, രാഘവേട്ടന്‍ പണം പിരിക്കാന്‍ വന്നിരുന്നു. അവര്‍ക്ക് നൂറ് രൂപ കൊടുത്തു. രാഘവേട്ടന്‍ അതുകൊണ്‍ട് തൃപ്തിപ്പെട്ടു. പാറമേക്കാവ് ഭഗവതിക്ക് സാമ്പത്തിക ഭദ്രത കൂടുതലുണ്ട്. ഞാന്‍ അത് വഴി പോകുമ്പോളൊക്കെ അമ്മയെ തൊഴാറുണ്ട്. ഇപ്പോള്‍ കുറച്ച് നാളുകളായി പുറത്ത് നിന്ന് തൊഴാറെ ഉള്ളൂ… വാതം പിടിച്ചതിനാല്‍ അകത്തേക്ക് നഗ്നപാദുകനായി എഴുന്നെള്ളാന്‍ വയ്യ.

തൃശ്ശൂരിലെ pain & palliative clinic ലെ വളണ്ടിയര്‍ ആയി കുറച്ച് നാളായി സേവനം അനുഷ്ടിച്ച് വരുന്നു. അവിടെക്ക് പോയി വരുമ്പോള്‍ പാറമേക്കാവ് അമ്മയുടെ തിരുനടയില്‍ കൂടി വേണം പ്രവേശിക്കുവാന്‍. അമ്മയെ കൂടുതല്‍ വന്ദിക്കാന്‍ അങ്ങിനെ അവസരവും വന്ന് ചേര്‍ന്നു.
പെയിന്‍ & പാലിയേറ്റീവ് കെയറില്‍ പോയി തുടങ്ങിയത് മുതല്‍ എനിക്ക് കൂടുതല്‍ ആത്മധൈര്യം വന്നപോലെ തോന്നിത്തുടങ്ങി.

കേന്‍സര്‍ രോഗികളെ പരിചരിക്കുന്ന സൊസൈറ്റി ആണ് ഇത്. വേദന കൊണ്ട് പുളയുന്ന രോഗികളെ അവിടെ കാണാം. അവര്‍ക്കെന്തെങ്കിലും സാന്ത്വന ചികിത്സയിലൂടെ കൊടുക്കാന്‍ എനിക്കും സാധിക്കുന്നു എന്നോര്‍ക്കുമ്പോല്‍ എന്നിലുണ്ടാക്കുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല.

രോഗികളുടെ അവസ്ത കാണുമ്പോല് എന്റ്റെ വാതരോഗം ഒന്നുമില്ല. റേഡിയേഷന്‍, സര്‍ജ്ജറി, കീമോതെറാപ്പി മുതലായവ കഴിഞ്ഞ് മരണത്തെ വരവേറ്റിരിക്കുന്നവരാണ് ഒട്ടുമിക്കവരും ഈ ക്ലിനിക്കിലെത്തുന്ന മനുഷ്യര്‍.
ജാതി ഭേദമന്യേ, പണക്കാരനോ പാമരനോ എന്ന് നോക്കാതെ കഴിയാവുന്ന രീ‍തിയിലുള്ള മരുന്നും ആശുപത്രി ഉപകരണങ്ങളും ഇവര്‍ക്ക് സൌജന്യമായി നല്‍കുന്ന ജീവകാരുണ്യ പ്രവര്‍ത്തനം ആണ് ഈ പെയിന്‍ &  പാലിയേറ്റീവ് കെയര്‍ സൊസൈറ്റി. ഞാന്‍ ഇവിടെ സന്നദ്ധപ്രവര്‍ത്തകനായി ഇപ്പോള്‍ ജോലി നോക്കുന്നു.

സമയങ്ങളില്‍ ഞാന് എന്റെ രോഗം മറക്കുന്നു. കടിച്ചമര്‍ത്താനുള്ള വേദനയൊന്നും എനിക്കില്ലെങ്കിലും ഞാന്‍ ഒരു രോഗിയാണ്, പക്ഷെ ഈ കേന്‍സര്‍ രോഗികളുടെ മുന്നില്‍ ഞാന്‍ തികച്ചും ആരോഗ്യവാനാണ്.

പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന ധനസഹായം കൊണ്ടാണ് ഈ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ വിലാസം താഴെ കൊടുക്കുന്നു. സംഭാവനകള്‍ അങ്ങോട്ടയക്കാം.

Pain and palliative care society
Old district hospital building
Thrissur 680001
0487 2322128 email: ppcs.thrissur@gmail.com

എന്റെ വരുമാനത്തില്‍ നിന്ന് മാസാമാസം ഒരു നിശ്ചിത തുക ഇവിടേക്കും നല്‍കണമെന്നുണ്ട്. ചിലവുകള്‍ വെട്ടിച്ചുരുക്കി അത് നിര്‍വ്വഹിക്കണം. കഴിഞ്ഞ രണ്ട് മൂന്നുമാസമായി ഞാന്‍ വല്ലപ്പോഴും ഉള്ള മദ്യപാനം വേണ്ടെന്ന് വെച്ചു. ആ തുക ഇവര്‍ക്കായി നല്‍കാമെന്ന ആശയോടെ.

മക്കളെന്തെങ്കിലും തന്നാല്‍ എന്റെ ജീവിത നിലവാരം അലപം കൂടി മെച്ചപ്പെടുത്താമെന്നുണ്ട്. അവരോട് കൈ നീട്ടാന്‍ പറ്റില്ലല്ലോ. അവര്‍ കണ്‍ടറിഞ്ഞ് തരേണ്ടേ…?

പണ്ടുകാലത്തെ കൂട്ടുകുടുംബവ്യവസ്ഥ നല്ലതായിരുന്നു. ഇപ്പോളുള്ള കാപ്സ്യൂള്‍ ഫേമിലിയില്‍ പലതും അകന്നുപോകുന്നു. മാതാപിതാക്കളെ സ്നേഹിക്കാത്തവരാണ് മിക്ക സന്തതികളും.

പത്രമാസികകളില്‍ നാം വായിക്കുന്നു ഇത്തരം മക്കളെപ്പറ്റി. എങ്ങിനെയെങ്കിലും ഇല്ലാത്ത സ്നേഹം പ്രകടിപ്പിച്ച് അവരുടെ സ്വത്തുക്കള്‍ കൈക്കലാക്കി പിന്നെ അവരെ തഴയുന്നു. നിത്യേനയെന്നോണം കേള്‍ക്കുന്ന പുരാണങ്ങളാണ് ഇതൊക്കെ എങ്കിലും - കൂടെക്കൂടെ ഇത് സംഭവിച്ചുംകൊണ്ടിരിക്കുന്നു എന്ന് മറ്റൊരു തമാശ.

എന്റെ മക്കളും ഇങ്ങിനെയൊക്കെ ആകാം ഭാവിയില്‍.. എന്നിരുന്നാലും അവര്‍ക്ക് വേണ്ടി ഞാനും എന്തെങ്കിലും കരുതി വെക്കണം എന്ന കൂട്ടത്തിലാണ്. തൃശ്ശൂര്‍ സിറ്റിയിലെ ഈ വലിയ കൊട്ടാരവും ചുറ്റുപാടും എന്റ്റെ കാലശേഷം എന്റെ രണ്ട് മക്കള്‍ക്കുള്ളതാണ്, പെണ്‍കുട്ടിക്ക് കല്യാണത്തിന് പൊന്നും വാഹനവും കൊടുത്തുവെങ്കിലും അവള്‍ക്കും ഉണ്ട് ഒരു ഓഹരി. എന്നെ കൂടുതല്‍ സ്നേഹിക്കുന്നതും അവള്‍ തന്നെ.

എനിക്കും എന്റെ പെണ്ണിനും വയ്യാതെ ആയാല് വീട്ടില് ഒറ്റക്ക് കഴിയാന്ബുദ്ധിമുട്ടാണ്‍. തന്നെയുമല്ല ഞങ്ങളുടെ വയസ്സ് കാലത്ത് ഞങ്ങളെ പരിചരിക്കാന്‍ ആരും ഉണ്ടായിയെന്ന് വരില്ല. അതിനാല്‍ ഇപ്പോള്‍ ഉള്ള വീടും ചുറ്റുപാടും വിറ്റ് ശോഭസിറ്റി പോലെയുള്ള നല്ലൊരു ഫ്ലാറ്റ് സമുച്ചയത്തിലേക്ക് മാറിയാലോ എന്ന ചിന്തയും ഉണ്ട്. അങ്ങിനെയായാല്‍ നല്ല കുറച്ച് അയല്‍ക്കാരെങ്കിലും ഉണ്ടാകുമല്ലോ..

ഞാനിവിടെ കഴിഞ്ഞ ഇരുപത് കൊല്ലമായി താമസിക്കുന്നു. നടന്ന് വരുന്ന വഴി ടറിട്ട് കിട്ടാന്‍ അയല്‍ വാസി സഹകരിക്കുന്നില്ല. വഴി നടക്കാനും വാഹനം ഓടിക്കാനും ഉള്ള അവകാശം മാത്രമേ ഉള്ളൂ എന്നാണവരുടെ വാദം. അവരുടെ വീട്ടിലേക്കുള്ള വഴിയും മുറ്റവും അവര്‍ ഇഷ്ടിക വിരിച്ചു. മറ്റുള്ളവര്‍ എങ്ങിനെയെങ്കിലും ജീവിച്ചോട്ടെ എന്ന മട്ടില്‍....

വാത രോഗിയായ എനിക്ക് മഴക്കാലമാ‍യതിനാല്‍ കാല് നനക്കാന്‍ പാടില്ല. പക്ഷെ റോഡ് വരെ എത്തണമെങ്കില്‍ കാല് നനക്കാതെയല്ലാതെ മറ്റൊരു നിവൃത്തിയും ഇല്ല. 

വരുന്ന വര്‍ഷ്ക്കാലം എന്നെ സംബന്ധിച്ചിടത്തോളം ദുഷ്കരമാകും. “അയല്‍ വാസി” ഇങ്ങിനെ ആയാല്‍ എന്തുചെയ്യും എന്ന ആലോചനയിലാണ്. എന്റെ മക്കള്‍ക്കാണെങ്കില്‍ അച്ചനും അമ്മയും എങ്ങിനെയെങ്കിലും ജീവിച്ചോട്ടെ എന്ന നിലപാടിലാണ്‍ അല്ലെങ്കില്‍ അവര്‍ക്കും ഇതിലൊന്ന് ഇടപെട്ട് റോഡ് ടാറിട്ട് കാനകള്‍ കെട്ടി വെള്ളം ഒലിച്ചുപോകാനുള്ള ഒരു സംവിധാനം ഉണ്ടാക്കാവുന്നതാണ്.

തന്തയും തള്ളയും മരിച്ചാല്‍ ഈ സ്വത്തെല്ലാം വിറ്റുപെറുക്കി അവര്‍ക്ക് സുഖിക്കാലോ എന്നായിരിക്കും അവര്‍ വിചാരിക്കുന്നത്. അതിന് മുന്‍പ് ഉള്ള കാലം സുഖമായി ജീവിക്കാന്‍ ഈ വെള്ളക്കെട്ടില്‍ നിന്നും മാറി ഈ തട്ടകത്തിലെ മറ്റൊരു ഇടത്തേക്ക് ചേക്കേറിയാലോ എന്ന് സീരിയസ്സായി ആലോചിക്കുന്നു.

നമുക്ക് ആലോചിക്കാനല്ലേ നിവൃത്തിയുള്ളൂ… പിന്നീടുള്ളതെല്ലാം ദൈവനിശ്ചയം.
പൂരങ്ങളുടെ നാ‍ടായ തൃശ്ശൂരില്‍ താമസിക്കാനൊരു രസം തന്നെയാണ് എന്നെ സംബന്ധിച്ചിടത്തോളം. ആനക്കമ്പം മേളക്കമ്പം കഥകളി എന്നിവ ആസ്വദിക്കാന്‍ ഏറ്റവും പറ്റിയ ഇടം തന്നെ ഈ തൃശ്ശിവപേരൂര്‍.

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നു. ദയവായി ഈ ലിങ്ക് സന്ദര്‍ശിക്കുക. www.annvision.com/jp/ .
കുറേ പേര്‍ക്ക് sms അയച്ചു. പെയിന്‍ & പാലിയേറ്റിവിലെ വിന്‍സി, ഷൈനി, ഫിമ, ഡോ സജിത, റിജി, ഷീല, ബിജി, സുബൈദ, രാധേട്ടത്തി എന്നിവര്‍ക്കൊക്കെ പുതുവത്സാരംശസകള്‍ നമ്പര്‍ അറിയാത്തതിനാല്‍ അയക്കാനൊത്തില്ല.

സുനന്ദച്ചേച്ചിക്കും, സുശീലച്ചേച്ചിക്കും കവിതക്കും മറ്റുചില ചേട്ടന്മാര്‍ക്കും ഒരു പേഷ്യന്റിനും സന്ദേശം അയക്കാനായി.
അത് പോലെ ചെറുവത്താനിയിലെ എന്റെ ചില ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും. പാറുകുട്ടിക്ക് ഞാന്‍ സന്ദേശം അയച്ചു. അവള്‍ എന്നെ വിളിക്കുകയോ sms അയക്കുകയോ ചെയ്തില്ല.

പണ്ടൊക്കെ ഞാന്‍ ഫോണ്‍ താഴെ വെക്കാതെ കൊണ്ട് നടക്കുമായിരുന്നു. അവളുടെ കൂടെക്കൊടെയുള്ള വിളി കാതോര്‍ത്ത്. ഇവളൊരു വഞ്ചകിയായിരിക്കുകയാണ് ഇപ്പോള്‍. മനുഷ്യമനസ്സുകളെ നൊമ്പരപ്പെടുത്തുന്ന ദുഷ്ട എന്ന് പറയാനാണെനിക്ക് ഇപ്പോള്‍ തോന്നുന്നത്.

കുറേ വര്‍ഷങ്ങള്‍ തന്ന സ്നേഹം അപ്പോള്‍ കാപട്യമായിരുന്നോ എന്ന് എനിക്ക് തോന്നാതിരിക്കുന്നില്ല. എന്നെ ഇത്രമാത്രം സ്നേഹിച്ച മറ്റൊരു പെണ്ണ് ഭൂമിയില്‍ ഇല്ല. അത്രക്കും ഇഷ്ടമായിരുന്നു അവള്‍ക്കെന്നെ. എനിക്കും അങ്ങിനെ തന്നെ. അവള്‍ എല്ലാം എനിക്ക് തന്നു. എനിക്ക് അതിനാല്‍ അവളെ വെറുക്കാന്‍ മനസ്സ് വരുന്നില്ല.
ഒരു കാര്യം ഇവള്‍ക്ക് മാത്രമുള്ള സവിശേഷതയാണ്, സാമ്പത്തികമായി ഒന്നും അവള്‍ ആവശ്യപ്പെട്ടിട്ടില്ല, കണ്ടറിഞ്ഞ് നല്‍കിയാല്‍ തന്നെ അതിലും വലുത് അവള്‍ തിരിച്ച് നല്‍കും.

ഉത്തരം കിട്ടാത്തെ ഒരു ചോദ്യമായി അവശേഷിക്കുന്നു അവളുമായുണ്ടായിരുന്ന ബന്ധം. എന്തിന്നവളെന്നെ സ്നേഹിച്ചു……… ഇപ്പോള്‍ ദാരുണമായി എന്തിനെന്നെ ഒഴിവാക്കി… ഒരു പുലബന്ധം പോലുമില്ലാതെ…. ഞാന് അവളെ ഓര്‍ക്കാത്ത ദിവസങ്ങളില്ല. ഊണിലും ഉറക്കത്തിലും എല്ലാം ഉണ്ട് അവളെന്റെ മുന്നില്.

അവള്‍ക്ക് നല്ലത് വരുത്തട്ടെ ഗുരുവായൂരപ്പന്‍…
അവളെനിക്ക് എല്ലാം തന്നുവെങ്കിലും രണ്ട് കാര്യം മാത്രം ബാക്കി വെച്ചു. അതിലൊരു കാര്യം നിറവേറ്റാതിരുന്നതിന് ഗുരുവായൂരപ്പന്‍ എന്നൊട് അതൃപ്തി ആയെന്നറിയാം. ഇനിയും കാലമുണ്ടല്ലോ.. അവള്‍ എന്നെത്തേടി വരാതിരിക്കില്ല. അങ്ങിനെയാണെന്റെ വിശ്വാസം.

ഇവളെപ്പോലെ ഉണ്ട് ചില പെണ്ണുങ്ങള്‍ എന്റെ സുഹൃത് വലയങ്ങളില്‍. ചുമ്മാ അങ്ങ് സ്നേഹിക്കുക തന്നെ. പിന്നെ ഒരു കാരണവുമില്ലാതെ ഒരു സുപ്രഭാത്തില്‍ വേണ്ടായെന്ന് വെക്കുക. പാവം ഞാനൊരു മണ്ടന്‍ എന്നെല്ലാതെ മറ്റെന്തുപറയാന്‍..

ഏതായാലും ഈ പാറുകുട്ടിയെ കൊണ്ട് ഞാന്‍ ഒരു പാഠം പഠിച്ചു… പെട്ടെന്ന് ഇവരെ കണ്ട് ഭ്രമിച്ച് അങ്ങോട്ട് സ്നേഹിക്കാതിരിക്കുക. കാപട്യമായ സ്നേഹം മാത്രം നല്‍കുക അവരെ പോലെ തന്നെ. അപ്പോള്‍ പിന്നെ ദു:ഖം എന്നൊന്നിന്റെ പ്രശ്നം വരുന്നില്ലല്ലോ…? എന്നാലും പാറുകുട്ടി എന്നെ ഇത്തരത്തില്‍ ചതിച്ചത് ശരിയായില്ല.

ഇന്ന് പാലക്കാട്ട് നിന്നും ബ്ലൊഗര്‍ സുഹൃത്ത് സുകന്യ വിളിച്ചിരുന്നു. എന്നെ കാണാന്‍ വരാമെന്ന് പറഞ്ഞിരുന്നെങ്കിലും അവര്‍ക്ക് വരാനായില്ല. അടുത്ത് തന്നെ വരാമെന്ന് പറഞ്ഞിട്ടുണ്‍ട്.

എനിക്ക് അടുത്ത കാലത്താണ് ഒരു എഴുത്തുകാരന്റെ മേലങ്കി അണിയാനായത്. അങ്ങിനെ കുറച്ച് എഴുത്തുകാരെ സുഹൃത്തുക്കളായി ലഭിച്ചു. അതില്‍ ഒരുത്തിയാണ്  സുകന്യ. പ്രത്യേകിച്ചൊരു തൊഴിലും ഇല്ലാത്ത എനിക്ക് അവരെ അങ്ങോട്ട് പോയി കാണാവുന്നതാണ്.
പാലക്കാട്ടെക്കൊരു വിനോദയാത്രയാകാം അല്ലേ.

തൃശ്ശൂ‍ര്‍ തീവണ്ടിയാപ്പീസില്‍ നിന്ന് കയറിയാല്‍ ഷൊര്‍ണൂരിലുള്ള വിജിയുടെ വീട്ടില് കയറി, അവളുടെ കൂടെ കുറച്ച് നേരം സല്ലപിച്ച്, അവിടെ കുറച്ച് സമയം ചുറ്റിത്തിരിഞ്ഞ് നേരെ ഒറ്റപ്പാലം പോയി സുകുവേട്ടനേയും പ്രഭയേയും കണ്ട്, അവിടെ നിന്ന് ഊണ് കഴിച്ച് ഒരു പൂച്ചയുറക്കവും കഴിച്ച്, പാലക്കാട്ട് നീനയുടെ വിട്ടില്‍ പോയി താമസിച്ച്, പിറ്റേ ദിവസം ശശിയേയും കൊണ്ട് സുകന്യയുടെ വീട്ടിലും പോകാം അല്ലേ…

ശശിയുടെയും നീനയുടേയും കൂടെ ഇരുന്ന് വര്‍ത്തമാനം പറഞ്ഞാല്‍ തീരില്ല. വേണമെങ്കില്‍ അവിടെ രണ്ട് ദിവസം താമസിച്ച് മയിലമ്മയുടെ നാട്ടിലുള്ള അംബുജത്തെയും കാണാം. അല്ലെങ്കില്‍ ഒരു നാലുദിവസം തന്നെ താമസിച്ചുകളയാം നീനയുടെ കൂടെ.

പെരുവമ്പയിലുള്ള ദാസിന്റെ വീട്ടിലും… ഓവി വിജയന്റെ “ഖസാക്കിന്റെ ഇതിഹാസം” എന്ന് പുസ്തകത്താളുകളാണ് പെരുവമ്പ എന്ന ഗ്രാമം. എന്റെ സുഹ്ര്ത്തുക്കള്‍ മീനാകുമാരിയും ഹേമാമാലിനിയും ഒക്കെ വാണിരുന്ന നാട്.

ഹേമാ മാലിനി അകാലത്തില്‍ പൊലിഞ്ഞുപോയി.
ഒരാഴ്ച പാലക്കാട്ട് താമസിച്ചാല്‍ പല പല വിശേഷങ്ങളുമായി സുഖിക്കാം. പക്ഷെ എനിക്കതിന് മാത്രം ആരോഗ്യം ഉണ്ടോ..? അതൊരു ചോദ്യമാണ്.

സുകന്യയെ കൊണ്ടും അംബുജത്തെക്കൊണ്ടും ഓരോ ദിവസത്തെ ലീവെടുപ്പിച്ചാല്‍ സംഗതി കുശാല്‍. എന്നാലങ്ങനെ പരിപാടി ഇടാം അല്ലേ.. ജീവിതം സുഖിക്കാനുള്ളതല്ലേ……….?!!!

BTW: There is lotz and lotz of dataprocessing erros. Kindly bear with me. This happens while copy & past from word format. Unable to process ONLINE due to bad band width.

Wednesday, April 13, 2011

എന്റെ തറവാട്

ഞാന്‍ ജനിച്ച് വളര്‍ന്നത് ഇവിടെയാണ്. ഈ വീടിനെ ചുറ്റിപ്പറ്റിയുള്ള അനവധി കഥകളും അനുഭവക്കുറിപ്പുകളും ഞാന്‍ എന്റെ ബ്ലോഗില്‍ മെനഞ്ഞ് കഴിഞ്ഞു.

“കാള വണ്ടി” യുടെ പുനര്‍ സൃഷ്ടി നടത്തുമ്പോള്‍ എന്റെ മനസ്സിലേക്ക് ആദ്യം വന്നത് എന്റെ ഈ തറവാടാണ്.

ഞാന്‍ ഇപ്പോഴും ഇടക്ക് ഈ വീട്ടില്‍ താമസിക്കാറുണ്ട്. എന്റെ ഓര്‍മ്മകള്‍ ഇവിടെ തളം കെട്ടി നില്‍ക്കുന്നു.

എല്ലാ ബ്ലോഗര്‍ സുഹൃത്തുക്കള്‍ക്കും ഇവിടേക്ക് സ്വാഗതം.

Saturday, March 12, 2011

ചെറുവത്താനി തേവര്‍ പൂരം


ചെറുവത്താനി തേവര്‍ [നരസിംഹമൂര്‍ത്തി] പൂരം കഴിഞ്ഞ മാര്‍ച്ച് 6, ഞായറാഴ്ചയായിരുന്നു. എന്തോ കാരണവശാല്‍ അതിനെ പറ്റി എഴുതാന്‍ മറന്നു.
തല്‍ക്കാലം ഫോട്ടോസ് അപ്പ് ലോഡ് ചെയ്യുന്നു.

കാലത്ത് 10 മണിയോടുകൂടി പറയെടുപ്പ് ആരംഭിച്ചു.ആറാട്ട് കടവിലെ അയ്യപ്പന്‍ കാവില്‍ നിന്നും. ഉച്ചക്ക് 2 മണിയോട് കൂടി കാവടി ആടല്‍ ആരംഭിച്ചു. അതിന്‍ പിന്നാലെ ആനപ്പൂരവും. ആകെ പതിനൊന്ന് ആനകളെയായിരുന്നു വിവിധ ഗ്രാമങ്ങളില്‍ നിന്നും എഴുന്നെള്ളിച്ച് കൊണ്ട് വന്നത്.

ഈ വര്‍ഷം കാവടി കൂടാതെ തെയ്യവും, പൂതനും മറ്റും കാണാനിടയായി. വൈകിട്ട് ഏഴുമണിയോട് കൂടി പരിപാടികളെല്ലാം അവസാനിച്ചു.

പൂരത്തിന്റെ തലേന്നാള്‍ രണ്ട് ദിവസങ്ങളിലായി അന്നദാനവും ഉണ്ടായിരുന്നു.

മുണ്ടിയന്തറ പൂരം കഴിഞ്ഞ് ക്ഷീണം മാറുന്നതിന്‍ മുന്‍പായിരുന്നു എന്ന് തോന്നുന്നു തേവര്‍ പൂരം. കുറേ നേരം എഴുന്നെള്ളത്തും തായമ്പകയും കണ്ട് നിന്നോണ്ടിരുന്നപ്പോള്‍ കാലിലെ വാതം കോച്ചി ഇളകി. കാല് പാദം വേദനിക്കാന്‍ തുടങ്ങി. എങ്ങും ഇരിക്കാനായില്ല. അത്രക്കും ജനക്കൂട്ടമായിരുന്നു പൂരപ്പറമ്പ് നിറയെ.

നാട്ടുകാരായ കുറേ പഴയ ചങ്ങാതിമാരെ കണ്ടു. മാക്കാലിക്കല്‍ പ്രഭ അടുത്ത് വന്ന് കുശലം പറഞ്ഞു. പിന്നെ മാമതു മുതലായ പലരേയും കണ്ടു. നാട്ടില്‍ പൂരം കാണാന്‍ വരുമ്പോളാണ്‍ പലരേയും കാണാനാകുന്നത്.

എന്റെ കൂടെ വടുതല്‍ സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിച്ചിരുന്ന ചിലരേയും കണ്ടുമുട്ടി. പാറുകുട്ടിയെയും കണ്ടു കൂട്ടത്തില്‍. ഞാന് അവള്‍ക്ക് പീപ്പിയും ബലൂണും വാങ്ങിച്ചുകൊടുത്തു. എന്നേക്കാളും ഒന്‍പത് വയസ്സ് എളുപ്പമാണ്‍ പാറുകുട്ടിക്കെങ്കിലും എനിക്ക് അവളെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്‍ടുമുട്ടിയപ്പോള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെയാണ്‍ തോന്നിയത്.

പാറുകുട്ടി സന്തോഷപൂര്‍വ്വം ഞാന്‍ വാങ്ങിക്കൊടുത്ത പീപ്പി ഊതിക്കൊണ്ടിരുന്നു. എന്നെ ശരിക്കും രസിപ്പിച്ചു അവള്‍.

പൂരത്തിന്റെ ഒരു ആഴ്ച മുന്പ് ഓരോ ദിവസം വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. ഞാന്‍ അവയില്‍ ചാക്യാര്‍ കൂത്തും തിരുവാതിരക്കളിയും കാണാന്‍ പോയിരുന്നു. അന്നു കുറേ പഴയ സുഹൃത്തുക്കളെ കാണാനായി.

എല്ലാം കൊണ്ടും ഇക്കൊല്ലത്തെ ചെറുവത്തനി തേവര്‍ പൂരം കെങ്കേമമായി.


കൂടുതല്‍ വിശേഷങ്ങള്‍ പിന്നീടെഴുതാം.
































































Monday, July 12, 2010

എനിക്കവിടെ സുഖമായിരുന്നു

5 മണിക്ക് ഉറങ്ങിയെണീറ്റു. ഉമ്മറപ്പടിയില്‍ കയറി ഇരുന്നു.
കുറേ നേരം കഴിഞ്ഞിട്ടും ചായ കിട്ടിയില്ല.

അപ്പോഴാ മനസ്സിലായത്
ഞാന്‍ എന്റെ തറവാട്ടിലല്ലാ………..

തൃശ്ശൂരിലുള്ള എന്റെ വസതിയിലാണെന്ന്.
കഴിഞ്ഞ രണ്ടാഴ്ചയായി ഞാന്‍ കുന്നംകുളം ചെറുവത്താനിയിലുള്ള എന്റെ തറവാട്ടിലായിരുന്നു.

വൈകിട്ടും കാലത്തും ഒരു മഗ് നിറയെ നല്ല ചുടുപാല്‍ (വിത്ത് ഫ്രഷ് കൌ മില്‍ക്ക്) ചായ കിട്ടുമായിരുന്നു. ഞാന്‍ ഉമ്മറത്ത് വന്നിരുന്നാല്‍ മതി. എല്ലാം കണ്ടറിഞ്ഞ് ഗീതയോ മകള്‍ ചുക്കിയോ എനിക്ക് തരും.

അത് പോലെ തണുപ്പ് കാലമായതിനാല്‍ കാലത്തെ എന്റെ കുളിയും തേവാരവും ഗീതയെ കണികൊണ്ടായിരിക്കും. അവിടെ ബാത്ത് റൂമില്‍ ഗീസര്‍ ഇല്ലാത്തതിനാല്‍ ഔട്ട് ഹൌസില്‍ നിന്ന് പുറത്ത് വന്ന് നിന്നാല്‍ ഒരു ബക്കറ്റ് ചൂട് വെള്ളവുമായി ഗീ‍ത വരും. നല്ല ശകുനമാണ്. ആ ദിവസം സന്തോഷപ്രദമാകും.

അങ്ങിനെ കുളിയും തേവാരമെല്ലാം കഴിഞ്ഞാല്‍ പത്രം വായിക്കാന്‍ ഉമ്മറത്ത് വന്നിരുന്നാല്‍ വലിയ കോപ്പയില്‍ ചുടു ചായ കിട്ടും. ഒരു മണിക്കൂറിന്നുള്ളില്‍ പ്രാതലും.

പിന്നെ ഞാന്‍ മഴയില്ലെങ്കില്‍ മുറ്റത്ത് ലാത്തും. അല്പനേരത്തിനുള്ളില്‍ എവിടെയെങ്കിലും കറങ്ങാന്‍ പോകും. കറക്കത്തിന്നിടയില്‍ എന്റെ ഉച്ചഭക്ഷണത്തിന്റെ നേരമായാല്‍ ഗീതയുടെ SMS വരും. ഏട്ടനെവിടെയാണ്‍ ? ഭക്ഷണത്തിന്റെ സമയാമയല്ലോ? വരുന്നില്ലേ എന്ന് ചോദിച്ച്.

അതിന്നിടയില്‍ എനിക്ക് വല്ലയിടത്തുനിന്നും ഭക്ഷണം ലഭിച്ചാല്‍ ഒരു SMS ഞാന്‍ അങ്ങോട്ടയക്കും. ലഞ്ചിന്‍ വരുന്നില്ലാ എന്ന്.

ഉച്ചഭക്ഷണം കഴിഞ്ഞ് വിശദമായ ഒരു ഉറക്കമാണ്‍. കാലങ്ങളായി ഉള്ള ശീലമാണ്‍ അത്. തറവാട്ടിലെത്തിയാല്‍ എന്റെ താമസം ഔട്ട് ഹൌസിലാണ്‍. അവിടെ ഒരു ശല്യവുമില്ലാ. ഞാന്‍ ടെലിവിഷന്‍ അങ്ങിനെ കാണുന്ന ആളല്ല. ഞാന്‍ കിടക്കുന്ന ഇടത്ത് എല്ലാ സൌകര്യങ്ങളും ഉണ്ട്. ആവശ്യമുണ്ടെങ്കില്‍ കാണാം. അല്ലെങ്കില്‍ ഒരു ഷെല്‍ഫ് നിറയെ ശ്രീരാമന്റെ പുസ്തകങ്ങളുണ്ട്. അത് വായിക്കാം. അല്ലെങ്കില്‍ ബ്രൌസ് ചെയ്യാം, കഥയെഴുതാം, ദിവാസ്വപ്നം കാണാം. ഒരു ശല്യവുമില്ലാ.

ഔട്ട് ഹൌസിന്റെ ഉമ്മറത്തിരുന്നാല്‍ നല്ല പടിഞ്ഞാറന്‍ കാറ്റ് കിട്ടും. പ്രത്യേകിച്ച് ഗ്രാമപ്രദേശമായതിനാലും മെയിന്‍ റോട്ടില്‍ നിന്ന് 250 മീറ്റര്‍ ഉള്ളിലേക്കായതിനാലും പൊള്ള്യൂഷന്‍ ഒട്ടും ഇല്ലാ.

വീടിനുചുറ്റും നിറയെ മരങ്ങളും, ആലെന്ന് തോന്നിപ്പിക്കുന്ന ഒരു മരവും കൊണ്ട് വളരെ നല്ല കാലാവസ്ഥ. വേനല്‍ കാലത്ത് ശുദ്ധജലത്തിന്റെ പ്രശ്നം ഉണ്ട്. കുളിക്കാന്‍ സമീപത്ത് സഹോദരന്‍ ശ്രീരാമന്റെ ഉടമസ്ഥതയിലുള്ള ഒരു കുളവും അല്പം മാറി എന്റെ ബ്ലോഗിലുടനീളം കാണുന്ന എരുകുളവും പിന്നെ ഒരു കിലോമീറ്റര്‍ വടക്കും കിഴക്കുമായി പുഞ്ചപ്പാടത്തെ തോടുകളും കുളിക്കാനുള്ള വെള്ളം സമൃദ്ധം.

വൈകിട്ടത്തെ ചായക്ക് മിക്കതും നാടന്‍ പലഹാരം ഉണ്ടായിരിക്കും. ശര്‍ക്കരയും തേങ്ങയും വെച്ച പുഴുങ്ങിയതോ ചുട്ടതോ ആയ അട. ഞാന്‍ ഇലയില്‍ പരത്തി മണ്‍കലത്തില്‍ ചുട്ടെടുത്ത് അട കഴിക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാ.

എന്റെ ബ്ലോഗ് കഥയിലെ നായിക “പാറുകുട്ടി” എനിക്ക് ഓട്ടട ഉണ്ടാക്കിത്തരുമായിരുന്നു. ഈ അട കഴിച്ചപ്പോള്‍ ഞാന്‍ അവളെ ഓര്‍ത്തുപോയി. പാറുകുട്ടിയുടെ ചെറുപ്പത്തിലെ രൂപസാദൃശ്യമുള്ള ഒരാളെ ഞാന്‍ അവിടെ എവിടേയും കണ്ടില്ല. അവള്‍ക്ക് വികൃതിയും കൂടുതലായിരുന്നു.

അങ്ങിനെ വൈകിട്ടെത്തെ ചായ കഴിഞ്ഞാല്‍ ഞാന്‍ തെണ്ടാന്‍ പോകും. സന്ധ്യയാകുന്നതിന്‍ മുന്‍പ് തിരിച്ച് വരും. അയലത്തെ വീട്ടില്‍ രണ്ട് ശ്വാനന്മാരുണ്ട്. അവര്‍ക്കെന്നെ പരിചയമില്ലാത്തതിനാല്‍ വിഷയം പ്രശ്നമാണ്‍.

ടൌണിലെന്ന പോലെ എന്റെ നാട്ടിന്‍ പുറത്ത് ഒരു വീട്ടിനും മതിലും ഗെയിറ്റും ഇല്ലാ. എന്റെ തറവാട്ടിന്‍ പിതാവ് മരിക്കുന്നതിന്‍ മുന്‍പ് ഒരു മതില്‍ കെട്ട് ഉണ്ടാക്കിയിരുന്നു. ഒരു ഗെയിറ്റ് വെക്കാനുള്ള പ്രൊവിഷന്‍ വെക്കുകയും ചെയ്തിരുന്നു. പക്ഷെ നാളിത് വരെ അവിടെ ആരും ഒരു ഗെയിറ്റ് വെക്കാനുള്ള ധൈര്യം കാണിച്ചില്ലാ.

നമ്മുടെ സ്വന്തം പ്രൈവറ്റ് റോടിലൂടെയാണ്‍ ഈവനിങ്ങ് സവാരിയെങ്കിലും അയലത്തെ വീടുകള്‍ക്ക് ഈ പറഞ്ഞ പോലെ കോമ്പൌണ്ട് വാളും ഗെയിറ്റുമില്ലാത്തതിനാല്‍ ഈ ശ്വാനന്മാര്‍ എപ്പോഴാ വന്ന് കടിക്കുകയെന്നറിയില്ല.

അതിലിടക്ക് ഒരു ശ്വാനന്റെ എന്റെ ഉമ്മറത്ത് വന്നിരുന്നു ഒരു ദിവസം. ഞാന്‍ അവന്‍ ഒരു കാഡ്ബറീസ് ചോക്കലേറ്റ് കൊടുത്തു. അതില്‍ പിന്നെ എല്ലാ ദിവസവും അതേ സമയത്ത് എന്നെ കാണാന്‍ വന്നിരുന്നു. പിന്നീടാണ്‍ മനസ്സിലായത് അയാള്‍ അയലത്തുകാരനായിരുന്നില്ലാ എന്ന്.

അയലത്തെ ശ്വാനന്മാരുമായി എനിക്ക് ചങ്ങാ‍ത്തം കൂടാനിത് വരെ പറ്റിയില്ല. അയലത്ത് ശ്വാനന്മാരെ കൂടാതെ ചിടു, ഷെല്‍ജി, തക്കുടു, അഭിരാമി,അമ്മു ചേച്ചി മുതലായ പെണ്‍കുട്ടികളുണ്ടായിരുന്നു. അവരുമായി ഞാന് ലോഹ്യമാണ്‍. അവരെ എന്നോടൊത്ത് കളിക്കാനും പാട്ടുപാടാനും നൃത്തം ചെയ്യുവാനുമൊക്കെ വരാറുണ്ട്.

പക്ഷെ ഈ വിസിറ്റിന്‍ ഷെല്‍ജിയേയും, തക്കുടുവിനെയും, ചിടുവിനേയും മാത്രമാണ്‍ പലപ്പോഴായി കാണാനൊത്തുള്ളൂ…. ചിടു ചിലപ്പോള്‍ രാത്രി 8 മണി വരെ എന്റെ കൈവലയത്തിലുണ്ടാകും. അവള്‍ക്ക് ഇപ്പോള്‍ വികൃതി കൂടുതലാണ്‍. കമ്പ്യൂട്ടര്‍ കീ ബോഡില്‍ വന്ന് ഇടിക്കും.

എന്റെ തറവാട്ടില്‍ ചുക്കി എന്ന എന്റെ സഹോദരന്റെ ഒരു പെണ്‍കുട്ടിയും കിട്ടന്‍ എന്ന ഒരു ആണ്‍കുട്ടിയും ഉണ്ട്. വലിയഛനായ എന്റെ കാര്യങ്ങളൊക്കെ അവരാണ്‍ മുന്‍ പന്തിയില്‍. പക്ഷെ ചുക്കിക്ക് കുട്ടിക്കളി മാറിയതിനാല്‍ എനിക്ക് കളിക്കാന്‍ ഈ ചിടു & ടീം തന്നെ വേണം. അവരെ ചിലപ്പോള്‍ നല്ല പെട പെടക്കാനും പറ്റും.

ചുക്കിക്ക് ഈ തവണ എനിക്ക് കാണാനായത് വളരെ പ്രസന്നമായ മുഖമാണ്‍. കളിയും ചിരിയും ഒക്കെയുണ്ട് നല്ലപോലെ. അവളുടെ അഛനായ എന്റെ സഹോദരന്‍ ശ്രീരാമനോട് എപ്പോഴും തമാശ പറഞ്ഞും മറ്റുമായി വളരെ സന്തോഷത്തിലാണ്‍. മറ്റുസമയങ്ങളില്‍ മൊബൈല്‍ ഫോണിലും. പിന്നെ അവരുടെ ഹൌസ്കീപ്പര്‍ ഗേള്‍ അവധിയായതിനാല്‍ ഗീതയെ സഹായിക്കാന്‍ ചിലപ്പോള്‍ അടുക്കളയിലും കയറിയിരിക്കുന്നത് കാണാം. ചുക്കിക്ക് എപ്പോളും സിനിമാ ടോക്കാണ്‍ അതിനാല്‍ എന്റെ ഫ്രീക്വന്‍സി പിടിക്കില്ല അതിനാല്‍ എനിക്ക് കമ്പനിയില്ല അവളോടധികം.


കിട്ടന്‍ എപ്പോഴും കറക്കാമാണ്‍. വലിയ ഒരു സുഹൃദ് ശൃംഗലയുണ്ട്. ഗള്‍ഫില്‍ നിന്ന് അവധിയിലെത്തിയിരിക്കയാണ്‍. അടുത്ത് തന്നെ തിരിച്ച് പോകും.

വര്‍ഷങ്ങളായി ഞങ്ങളുടെ കുടുംബത്തില്‍ ആരെങ്കിലും വിദേശത്തുണ്ടാകും. അഛനും പാപ്പനും വലിയഛനും എല്ലാം വിദേശത്തായിരുന്നു ഒരു പാട് നാള്‍. ഞങ്ങളുടെ നാട്ടില്‍ എന്റെ അഛന്റെ കാലത്ത് ഒരു വീട്ടില്‍ നിന്ന് ഒരാളെങ്കിലും മലയേഷ്യയിലുണ്ടായിരിക്കും, അല്ലെങ്കില്‍ സിലോണില്‍. എന്റെ പാപ്പന്‍ മലയേഷ്യയിലും അഛന്‍ സിലോണിലും ആയിരുന്നു.

ഇരുപത്തിയഞ്ച് വര്‍ഷം ഞാന്‍ ആ പാരമ്പര്യം നിലനിര്‍ത്തി. ഗള്‍ഫില്‍ ജനിച്ച് വളര്‍ന്ന എന്റെ മകന്‍ ഗള്‍ഫ് തീരെ ഇഷ്ടമല്ല. ഇന്‍ഡ്യയിലെ ഒരു സിറ്റി ബാങ്കില്‍ മേനജരാണ്‍. അവന്‍ പറയുന്നു ഗള്‍ഫില്‍ ലഭിക്കുന്നതിനേക്കാളും ഉയര്‍ന്ന ശമ്പളവും സന്തോഷവും സമാധാനവും പിന്നെ നല്ല ഭക്ഷണവും ഭാരത്തിലുണ്ട്. അതിനാല്‍ അവനിഷ്ടം നമ്മുടെ നാട് തന്നെ.

പക്ഷെ എനിക്കിഷ്ടം അവന്‍ വിദേശത്ത് പണിയെടുപ്പിക്കാനാണ്‍. അങ്ങിനെയാണെങ്കിലല്ലേ എനിക്കും ബീനാമ്മക്ക് അവനെ കാണാനെന്ന വ്യാജേന അങ്ങോട്ടൊക്കെ ഒന്ന് പോകാന്‍ പറ്റൂ. പോകാന്‍ ഇപ്പോഴും പറ്റുമെങ്കിലും അവനവന്റെ പിള്ളേരുപ്പോളല്ലേ അതിന്റെ ഒരു സുഖം.

ബെല്ലി ഡാന്‍സ് കണ്ടിട്ടും, ഡ്രാഫ്റ്റ് ബീയറും ഷവര്‍മ്മയുമൊക്കെ കഴിച്ചിട്ടും എത്ര വര്‍ഷങ്ങളായി.

അവിടെ ചില സായാഹ്നങ്ങളില്‍ ഞാന്‍ അല്‍കൊയറിലെ ഹോളിഡേ ഇന്നിലും മസ്കറ്റിലെ ഷെറാട്ടന്‍ ഹോട്ടലിലെ പബ്ബില്‍ പോയി ബെല്ലി ഡാന്‍സ് കാണുമായിരുന്നു. ഒരിക്കല്‍ ബീനാമ്മയെ കൊണ്ട് പോയിരുന്നു. പിന്നീടവള്‍ വന്നില്ല. ഞാന്‍ വസ്ത്രാക്ഷേപം ചെയ്ത് അവളെക്കൊണ്ട് ഡാന്‍സ് ചെയ്യിപ്പിക്കുമോ എന്ന് ഭയന്നു അവള്‍!.

ബെല്ലി ഡാന്സുകാരുടെ വളരെ സ്ലിം വയറാണ്‍.മറ്റു ഭാഗങ്ങളൊക്കെ അടിപൊളിയാണ്‍. ബീനാമ്മ തടിച്ചിക്കോതയായതിനാല്‍ അവളെ ബെല്ലി ഡാന്‍സിനൊന്നും പറ്റില്ല. തന്നെയുമല്ല അറബിക് അറിയുന്നവര്‍ക്കെ ബെല്ലി ഡാന്‍സില്‍ ശോഭിക്കാന്‍ പറ്റുള്ളൂ…

മലയാളം അറിയാത്തവര്‍ കഥകളി കളിച്ചാലെനെങ്ങിനെ എന്ന് ചോദിക്കുന്ന പോലെയുണ്ടാകും. കഥകളി ആശാനമാര്‍ക്ക് അവര്‍ കളിക്കുന്ന കഥയെപ്പറ്റി അറിയുമെന്കിലും അവിടെ കൊട്ടിപ്പാടുന്ന കഥകളിപ്പദത്തിന്നനുസരിച്ചായിരിക്കണം അവരുടെ ആടല്‍. പാട്ട് പിഴച്ചാല്‍ ആ പിഴവിന്നനുസരിച്ചേ ആടാന്‍ പറ്റുള്ളൂ എന്നത് മറ്റൊരു സത്യം.

അത് പോലെ ബെല്ലി ഡാന്‍സിന്റെ പാട്ടും ഡ്രംസ് ബീറ്റിനും അനുസരിച്ചേ നൃത്തമാടാന്‍ പറ്റുകയുള്ളൂ.. എനിക്ക് ബെല്ലി ഡാന്‍സുകാരിയുമായി നൃത്തം ചെയ്യാന്‍ കലശലായ ഒരു മോഹമുണ്ടായിരുന്നു ഒരിക്കല്‍. അറേബ്യന്‍ നാടുകളില്‍ വെച്ച് അത് നടന്നില്ല. ശ്രിമിച്ചില്ലാ എന്ന് പറയുന്നതാകും ശരി.

എന്തെന്നാല്‍ അവിടെത്തെ ശിക്ഷാ സമ്പ്രദായം അങ്ങിനെയാണ്‍. യൂറോപ്പിലായാല്‍ അത് ഒരു വിഷയമല്ല. എനിക്ക് എണ്‍പതുകളിലില്‍ ജോലി യൂറോപ്യന്‍ നാടുകളിലും പ്രത്യേകിച്ച് ജര്‍മ്മനിയിലും ഗള്‍ഫ് നാടുകളിലും ആയിരുന്നു. വളരെ പണ്ട് അതായത് എഴുപതുകളില്‍ ജോലി സംബന്ധിച്ച് ബെയ് റൂട്ടിലും സൈപ്രസ്സിലും തുടരെത്തുടരെ പോകേണ്ടതുണ്ടായിരുന്നു. അവിടെ വെച്ചാണ്‍ ഈ ബെല്ലി ഡാന്‍സ് ആദ്യമായി കാണുന്നത്.

അങ്ങിനെ ഒരിക്കല്‍ അതായത് എണ്‍പതില്‍ എന്റെ ജര്‍മ്മനിയിലെ വാസം ഫ്രാങ്ക്ഫറ്ട്ടില്‍ നിന്ന് വീസ്ബാഡനിലേക്ക് പറിച്ച് നട്ടു കുറച്ച് നാള്‍. അവിടെ സ്ര്റ്റാസ് തിയേറ്ററിന്നടുത്തുള്ള ഒരു ഹോട്ടലിലായിരുന്നു താമസം.

വൈകുന്നേരങ്ങളില്‍ റോസ് പബ്ബില്‍ പോയി രണ്ട് നാല്‍ പൈന്റ് ഡ്രാഫ്റ്റ് ബീയറിടിച്ച ഡാന്‍സ് ഫ്ലോറില്‍ കയറി ചില അഭ്യാസങ്ങളൊക്കെ കാണിച്ച് അതിന്റെ പുറകിലൂടെ കുറച്ച് നടന്ന് പോയാല്‍ ഒരു ചൈനീസ് റെസ്റ്റോറണ്ടില്‍ കയറി സ്പെഷല്‍ സ്പൈസി ഫുഡ് കഴിക്കും.

ഞാന്‍ എരിവ് സാധാരണ കുറച്ചേ കഴിക്കുകയുള്ളൂവെങ്കിലും പത്ത് ദിവസത്തില്‍ കൂടുതല്‍ തിരെ എരിവില്ലാ‍ാത്ത ഈ സ്റ്റേക്കും മറ്റും എനിക്ക് കഴിക്കാനാവില്ല. അതിനാല്‍ ചിലപ്പോള്‍ ഇറ്റാലിയന്‍ റെസ്റ്റോറണ്ടുകളെയും ചൈനീസ് വിഭവങ്ങളേയും ആശ്രയിക്കേണ്ടി വരും. അന്ന് ജര്‍മ്മനിയിലെ ചൈനീസ് റെസ്റ്റോറണ്ടുകളിലൊന്ന്നും സ്പൈസി ഫുഡ് ലഭിക്കുമായിരുന്നില്ല.

പക്ഷെ എന്റെ നിരന്തരമായ സമ്പര്‍ക്കത്താല്‍ അവര്‍ എനിക്ക് മെനുവില്‍ ഇല്ലാത്ത ചില വിഭവങ്ങളുണ്ടാക്കിത്തന്നു. പിന്നെ ഇഷ്ടവിഭവം കിട്ടുന്ന സ്ഥലം ഗൂഗിളില്‍ പരതുവാനും മറ്റും അന്നത്തെ കാലത്ത് ഇന്റ്ര് നെറ്റൊന്നും ഉണ്ടായിരുന്നില്ല.

നാം താമസിക്കുന്ന ഹോട്ടല്‍ കൌണ്ടറില്‍ പല സൌകര്യങ്ങളുടേയും ലീഫ്ലെറ്റ്സ് ലഭിക്കുമായിരുന്നു. കോള്‍ ഗേള്‍സിന്റേതടക്കം. ഒരിക്കല്‍ ഞാന്‍ ഒരു കോള്‍ ഗേള്‍സിനെ ഫോണ്‍ വിളിച്ച് വരുത്തിയ രസകരമായ സംഭവം ഉണ്ടായി.

എന്റെ ബ്ലോഗ് മക്കളും മരുമക്കളുമെല്ലാം വായിക്കുന്നതിനാല്‍ അത് തല്‍ക്കാലം ഇവിടെ വിളമ്പുന്നില്ലാ.

ഒരു ദിവസം റോസിലെ പബ്ബിലെ കള്ള് കുടിയെല്ലാം കഴിഞ്ഞ ചൈനീസ് ഭക്ഷണം കഴിച്ച വരുന്ന സമയം ഒരു വീടിന്റെ മുകളില്‍ നിന്ന് പ്രത്യേകിച്ച് പെണ്‍കുട്ടികളും പെണ്ണുങ്ങളും നിന്ന് പാട്ടിന്നനുസരിച്ച് നൃത്തമാടുന്നത് കണ്ടു.

ഞാന്‍ അല്പം നിശയിലായിരുന്നുവെന്ന് തോന്നുന്നു. അവിടെക്ക് തള്ളിക്കയറി. പിന്നെ നാം അതായത് എന്നെപ്പോലെയുള്ള അവിടെ കഴിയുന്ന ബിസിനസ്സ് വിസക്കാരെ വള്രെ ബഹുമാനാര്‍ഥമാണ്‍ കണ്ടിരുന്നത്.

തല്‍ക്കാലം മെംബേര്‍സിന് മാത്രമേ അവിടെ പ്രവേശനം ഉള്ളൂവെന്നും അവിടെ ഇരിക്കാന്‍ പറ്റുകയുള്ളൂവെന്നും അവര്‍ പറഞ്ഞു. തന്നെയുമല്ല ഈ ജര്‍മ്മന്‍ കാരും ഫ്രഞ്ച്കാരുമൊക്കെ കഴിവതും അവരുടെ ഭാഷമാത്രമേ സംസാരിക്കൂ…

എനിക്കറിയാവുന്ന ജര്‍മ്മന്‍ ഭാഷയെല്ലാം ഞാന്‍ വിളമ്പി നോക്കിയെങ്കിലും എന്നെ അവിടുന്ന് പുറത്താക്കി. തന്നെയുമല്ല ഞാന്‍ കറുത്തവും ഇന്ത്യക്കാരനും ആണല്ലോ> നമുക്കൊന്നും അവരുടെ ഇടയില്‍ സീറ്റില്ലായിരുന്നു അന്ന്.

അങ്ങിനെ നടന്ന് കൊണ്ടിരിക്കുന്നപ്പോള്‍ എന്റെ വഴി തെറ്റി ഞാന്‍ എങ്ങോട്ടോ പോയി. അവിടെ പോക്കറ്റടി കൂടുതലായതിനാല്‍ ഞാന്‍ കേഷ് അധികം കയ്യില്‍ വെക്കാറില്ല. അമേരിക്കന്‍ എക്സ്പ്രസ്സിന്റെ ഒരു ക്രഡിറ്റ് കാര്‍ഡും കുറച്ച് നാണയത്തുട്ടുകള്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ…..

വഴി തെറ്റി ഇനി ഒരു ടാക്സി പിടിക്കാമെന്ന് വിചാരിച്ചു. അവിടെ ധാരാളം പെണ്ണുങ്ങള്‍ ടാക്സി ഓടിച്ചിരുന്നു. അധികവും BMW, OPEN എന്നിവയാണ്‍ ടാക്സികള്‍. ഏതായാലും ഒരു പെണ്ണ്‍ ഡ്രൈവറുടെ ടാക്സി കിട്ടി.

അന്ന് ഞാന് ചെറിയ കാല്‍കുലേറ്റര്‍ പോലെയുള്ള ഷാര്‍പ്പ് കമ്പനിയുടെ ഒരു ട്രാസ്ന്സിലേറ്റര്‍ കൊണ്ട് നടക്കുമായിരുന്നു. ഓഫീസ് എക്യുപ്മെന്റ്സ് മാറ്ക്കെറ്റിങ്ങ്സ് സ്പെഷലൈസ് ചെയ്ത എനിക്ക് ലോകത്ത് എന്ത് പുതിയ വിഭവം ഇറങ്ങിയാലും പ്രോട്ടോ ടൈപ്പും അസ്സല്‍ വിഭവങ്ങളും ലഭിക്കുമായിരുന്നു.

ഞാന്‍ അതില്‍ “can u take me to straass theature” എന്ന് അടിച്ചു. അത് ഉടന്‍ ജര്‍മ്മന്‍ ഭാഷയില്‍ ഡിസ് പ്ലേ ചെയ്തു. ഞാന്‍ അവളെ കാണിച്ചു. അവള്‍ തലയാട്ടി എന്നെ വാഹനത്തില്‍ കയറ്റി. എനിക്ക് നല്ല കിക്കായിരുന്നു ബീയറിന്റെ.

ജര്‍മ്മന്‍ കാരുടെ ദേശീയ പാനീയമാണ്‍ ബീയര്‍. അവിടെ പച്ചവെള്ളത്തിന്‍ ബീയറിനേക്കാളും വിലക്കുറവാ‍ണ്‍. ഗള്‍ഫില്‍ മിനറല്‍ വാട്ടറിന്‍ പെട്രോളിനെക്കാളും വില കൂടുതാണെന്ന് പറയുന്ന പോലെ.

അവളെന്നെ വണ്ടിയില്‍ കയറ്റി അങ്ങിനെ ഓടിച്ച് കൊണ്ടുപോയിരുന്നു. അന്ന് അവിടുത്തെ പെണ്ണുങ്ങള്‍ ഇവിടുത്തെ മലയാളി സിറ്റി ഗേള്‍സിനെ പോലെ ജീന്‍സും ടോപ്പും ധരിച്ചിരുന്നില്ല. പെണ്ണെന്ന് തോന്നിക്കും വിധം മുട്ട് വരെയുള്ള സ്കര്‍ട്ടും കോട്ടുമായിരുന്നു ധരിച്ചിരുന്നത്. ഞാന്‍ അവളുടെ മാദകസൌന്ദര്യം ആസ്വദിച്ച് അങ്ങിനെ ഇരുന്നു.

എനിക്ക് ജര്‍മ്മന്‍ യുവതികളെ ഇഷ്ടമായിരുന്നു. അവിടെ അധികവും ടാക്സി ഡ്രൈവര്‍മാരും റോട് തൂപ്പുകാരും മറ്റും സി ക്ലാസ്സ് ജീവനക്കാരും ഇറ്റാലിയന്‍സ് ആയിരുന്നു. ഇറ്റാലിയന്‍സ് പെണ്ണുങ്ങള്‍ എല്ലാം മാദമസൌന്ദര്യം കൂടുതലുള്ളവരായിരുന്നു. ഒരിക്കല്‍ ഞാനൊരു ഇറ്റാലിയന്‍ പെണ്ണിനെ സ്നേഹിച്ച കഥ പിന്നീട് പറയാം.


ഈ ജര്‍മ്മന്‍, ഇറ്റാലിയന്‍ യുവതികളുടെ ആകെയുള്ള ഒരു കുഴപ്പം അവര്‍ മിക്കവരും പുകവലിക്കുന്നവരായിരുന്നു. അതും കടുപ്പമുള്ള malboro, gitanes തുടങ്ങിയ ബ്രാന്‍ഡ്. അവിടെ സിഗരറ്റും, ബ്രഷ് & ടൂത്ത് പേസ്റ്റ്, ഈവണ്‍ കോണ്ടം എല്ലാം വെന്‍ഡിങ്ങ് മെഷീ‍നില്‍ മിക്ക ഹോട്ടലുകളിലും പബ്ലിക്ക് ടോയലറ്റുകളിലും ലഭ്യമാണ്‍.

പിന്നെ ഈ തണ്‍പ്പ് നാടുകളില്‍ സിഗരറ്റ് വലിക്കുമ്പോള്‍ ഒരു സുഖം വേറെ തന്നെ. ഞാനും പണ്ട് സിഗരറ്റ് വലിച്ചിരുന്നു. കള്ള് കുടിക്കുമ്പോള്‍ സിഗരറ്റ് വലിക്കുമ്പോളുണ്ടാകുന്ന ഒരു സുഖം വേറെ തന്നെ. ഭക്ഷണം കഴിഞ്ഞ് വലിക്കുമ്പോളും, ചായകുടി കഴിഞ്ഞ് വലിക്കുമ്പോളും, തൂറാന്‍ പോകുമ്പോള്‍ വലിക്കുന്നതും എല്ലാം പ്രത്യേക അനുഭവമായിരുന്നു.

പക്ഷെ ഇന്ന് ഞാന്‍ പുകവലിക്കാരനല്ല നിര്‍ത്തിയിട്ട് 32 വര്‍ഷം കഴിഞ്ഞു. അതായത് എന്റെ മകന്റെ വയസ്സാണ്‍ എന്റെ പുകവലി നിര്‍ത്തിയ കാലത്തിന്റെ അളവ്. അങ്ങിനെ എന്റെ പ്രിയ പത്നി ബീനാമ്മക്ക് എനിക്ക് വേണ്ടി ചെയ്ത് തരാന്‍ പറ്റിയ ഒരു വലിയ കാര്യം.

മനസ്സ് കൊണ്ട് ഞാന്‍ അവളെ സ്വീകരിച്ച നിമിഷമായിരുന്നു അത്. ഒരു വലിയ കഥയാണ്‍ ഞാന്‍ പുകവലി നിര്‍ത്തിയത്. അങ്ങിനെ പല കഥകളും ഈ പോസ്റ്റിന്റെ ഉള്ളില്‍ കടന്ന് വരുന്നു. എല്ലാം പറഞ്ഞാല്‍ ഈ പ്രസ്തുത പോസ്റ്റ് എഴുതിത്തീരുകയില്ലാ.

ഞാന്‍ ജോണിവാക്കറ് ബ്ലേക്ക് ലേബല്‍ ഫ്രഷ് അപ്പ് ചെയ്ത് വരാം. ഞാന്‍ എന്റെ വിദേശ വാസത്തിന്‍ ശേഷം നാട്ടിലെ ക്ലബ്ബില്‍ നിന്ന് മദ്യപാനം അധികം ചെയ്യാറില്ല. അവിടെ അധികം ബ്രാന്‍ഡിയായിരുന്നു വിളമ്പിയിരുന്നത്. അവര്‍ തരുന്നത് കുടിക്കുക എന്ന സ്വഭാവം എനിക്കില്ല. എനിക്കിഷ്ടമായതേ ഞാന്‍ കുടിക്ക്കൂ.

എനിക്കധികവും വിസ്കിയാണ്‍ ഇഷ്ടം. ഓരോ മദ്യത്തിന്റെയും നിര്‍മ്മാണ രീതിയും ഏത് കാലാവസ്ഥയില്‍ ഏതെല്ലാം നല്ലതെന്നും ഇവിടുത്തുകാര്‍ക്കറിയില്ല.

ഞാനും പണ്ടും ഇങ്ങിനെയൊക്കെയായിരുന്നു. പക്ഷെ ജനസമ്പര്‍ക്കം കൊണ്ടും ലോകപരിചയം കൊണ്ടും എല്ലാം മനസ്സിലാക്കാന്‍ സാധിച്ചു.

ഒരിക്കല്‍ ഒരു കുടുമ്പയോഗത്തില്‍ വെള്ളമടി പാര്‍ട്ടി നടക്കുകയാണ്‍. എന്റെ മകനും മരുമകനും എല്ലാം തണ്ണിയടിക്കുന്നുണ്‍ട്. പക്ഷെ ഒന്നും കഴിക്കാതെയിരിക്കുന്ന പിതാവിനെ കണ്ട മകന്‍ സഹിച്ചീല്ല. അവനറിയാമായിരുന്നു ആരാണ്‍ അവന്റെ പിതാവെന്ന്.

അവന്റെ ചെറുപ്രായത്തിലറിയാമായിരുന്നു അവന്റെ അഛന്‍ ആരായിരുന്നു. അന്ന് ശമ്പളം കിട്ടിയാല്‍ ഞാന്‍ ആദ്യം പോയിരുന്നത് “ഗ്രെ മാക്കന്‍സിയുടെ’ ലിക്കല്‍ ഔട്ട്ലറ്റ്സിലായിരുന്നു. ഒരു മാസത്തേക്ക് വേണ്ട ലിക്കര്‍ പ്രൊവിഷന്‍ അവിടെ നിന്ന് വാങ്ങിക്കും.

ബീനാമ്മക്കുള്ള vincarnis, zinzaano, port wines മുതലയവയും വാങ്ങും. കൂടാതെ 10 കേയ്സ് heinken or amstel beer ഉം വാ‍ങ്ങും. എന്റെ മകന്‍ ആദ്യം മദ്യം കാലിന്മേല്‍ കിടത്തിക്കൊടുത്തത് എന്റെ പഴയ കാല ഗള്‍ഫ് സുഹൃത്തായ കുഞ്ഞുമോളാണ്‍. യഥാര്‍ഥനാമം ഓര്‍മ്മ വരുന്നില്ല.

ഞാന്‍ കുടിച്ച ബീയര്‍ കാനുകളില്‍ ഒരല്പം വെച്ച് ഞാനെന്റെ മകന്‍ നല്‍കുമായിരുന്നു. ആ മകനാണ്‍ എന്നെ ശ്രദ്ധിച്ചത് ഒന്നും കഴിക്കാതെയിരിക്കുന്ന ഡാഡിയെ.

അവന്‍ അവന്റെ അടുത്ത അവധിയില്‍ വരുമ്പോള്‍ എനിക്ക് ballantine, chivaas regal, red and black label മുതലായ വിഭവങ്ങള്‍ കൊടുന്ന് തന്നു. നല്ലത് കിട്ടിയാല്‍ കുടിക്കും അല്ലെങ്കില്‍ വേണ്ട എന്നതായിരുന്നു എന്റെ സ്റ്റൈല്‍.

ഞാന് നാട്ടില്‍ ഒരു പാട് ക്ലബ്ബുകളില്‍ മെമ്പറാണ്‍. മിക്കതിലും ശ്രീനാരായണ ക്ലബ്ബൊഴിച്ച് കള്ള് സേവ ഉണ്ട്. പക്ഷെ ഞാന്‍ അവിടെ നിന്ന് മദ്യപിക്കാറില്ല. കാരണം പലത്. പലരും സര്‍ബ്ബത്ത് കുടിക്കുന്ന പോലെ വലിച്ച് കയറ്റുന്നു. അവര്‍ക്കാവശ്യം ലഹരിയാണ്‍. അവിടെ വിലപിടിപ്പുള്ള ബ്രാന്‍ഡഡ് മദ്യമല്ല. എന്തും ആകാം. ബ്രാന്‍ഡിയില്ലെങ്കില്‍ വിസ്കിയോ ജിന്നോ റമ്മോ എന്തും ആകാം. പെട്ടെന്ന് തലക്കടിക്കുന്നതാകണം.

നാലോ അഞ്ചോ പെഗ്ഗ് അര മണിക്കൂറിന്നുള്ളില്‍. മദ്യമായാലും ഭക്ഷണമായാലും രുചിച്ച് കഴിക്കണം. അതിനൊക്കെ ഇംഗ്ലീഷുകാരെ നമുക്ക് ബഹുമാനിക്കാം.


എന്റെ പിതാവ് പണ്ട് എന്നോട് പറയാറുണ്ട്. “മോനെ നീ ഇംഗ്ലീഷുകാരെയും അമേരിക്കക്കാരെയും കാണുമ്പോള്‍ ചങ്ങാത്തം കൂടുമ്പോള്‍ അവരിലുള്ള നല്ലത് മാത്രം പഠിക്കുക”..
എത്ര അര്‍ത്ഥവത്തായിരുന്നു ആ ഉപദേശം എന്ന് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു.

എന്റെ പിതാവിനേയും മാതാവിനേയും ഞാന്‍ അധികം പുകഴ്ത്തുന്നില്ല.. അവര്‍ എനിക്ക് ധനം മാത്ര തന്നു. എന്നെയും എന്റെ സഹോദരനേയും വിദ്യകൊണ്ട് പ്രബുദ്ധരാക്കാന്‍ അവര്‍ മറന്നു. “വിദ്യാ ധനം സര്‍വ്വ ധനാല്‍ പ്രധാനം” എന്നാണല്ലോ പഴമോഴി.

സംഗതി ഞങ്ങള്‍ സ്വയം പരിശ്രമിച്ച് അതൊക്കെ നേടിയെങ്കിലും ഇതിലും കൂടുതല്‍ ശോഭിച്ചേനെ ഞങ്ങള്‍ അഛനമ്മമാര്‍ കൂടുതല്‍ വിദ്യാഭ്യാസ കാര്യങ്ങളില്‍ ഞങ്ങളെ ഓര്‍ത്തിരുന്നെങ്കില്‍.

ലക്ഷങ്ങള്‍ പ്രതിമാസം കിട്ടുന്ന എന്റെ ജോലി ഉപേക്ഷിച്ചാണ്‍ ഞാന്‍ വിദേശവാസം അവസാനിപ്പിച്ച് എന്റെ മക്കളുടെ വിദ്യാഭ്യാസം കണക്കിലെടുത്ത് ഞാന്‍ ഭാരതത്തിലെത്തിയത്.

അത് പോലെ തന്നെ എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. മക്കള്‍ക്ക് പ്രൊഫഷനല്‍ വിദ്യാഭ്യാസം നല്‍കാന്‍ കഴിഞ്ഞു. അവര്‍ പണിയെടുത്ത് ജീവിക്കുന്നു.

ഇതില്‍ കൂടുതലെന്തു വേണം ഒരു പിതാവിന്‍ അഭിമാനിക്കാ‍ന്‍…!!!!!!!!!

“കഥയിലേക്ക് മടങ്ങണമെങ്കില്‍ ഇനി സ്ക്രോള്‍ ചെയ്ത് മേല്‍പ്പോട്ട് പോയി വരണം. സമയം ഞായറാഴ്ച 9.26 രാത്രി. ഭക്ഷണം കഴിച്ചിട്ടില്ല. ബീനാമ്മ ദൂരയാത്ര കഴിഞ്ഞ് വന്നിരിക്കയാണ്‍.

അവള്‍ക്ക് സോസ്സേജും, സൂപ്പും, ടോസ്റ്റഡ് ബ്രെഡ്ഡും ഉണ്ടാക്കിക്കൊടുത്തു. എനിക്കുള്ള മസാല ഓമ്ലെലെറ്റും, നൂഡില്‍ സൂപ്പും, ചൂടാക്കിയ അര ലോഫ് ബ്രഡ്ഡും ശരിയാക്കി വെച്ചിട്ടുണ്ട്.

അത് സേവിച്ച് വരാം.

“ബീനാമ്മക്ക് എന്നോട് പണ്ടത്തെ സ്നേഹം ഇല്ലാ. മക്കള്‍ വലുതായപ്പോള്‍ അവരേയാണ്‍ ഇഷ്ടം. ഇന്നവള്‍ കോയമ്പത്തൂരില്‍ നിന്നെത്തി. അവിടെ നിന്ന് നല്ല ഭക്ഷണം ഉണ്ടാക്കി എനിക്ക് കൊണ്‍ട് വന്ന് തരാമായിരുന്നു.”

പലപ്പോഴും ഇവിടെ നിന്ന് പോകുമ്പോള്‍ മകനുള്ള ഭക്ഷണം തയ്യാറാക്കി കൊണ്ട് പോകുമായിരുന്നു. അത് ഭര്‍ത്താവിന്റെ കാര്യത്തില്‍ ഉണ്‍ടായില്ല എന്ന് എനിക്ക് തോന്നി.
നമുക്ക് വിധിച്ചതേ നമുക്ക് ലഭിക്കൂ എന്നത് വേറെരു വിഷയം. എന്നാലും എന്റെ ബീനാമ്മേ നീയിത് ചെയ്തല്ലോ>>/

എന്റെ സഹോദരന്‍ ശ്രീരാമനും അനിയത്തി ഗീതയും എന്നെ പൊന്നുപോലെ നോക്കി കഴിഞ്ഞ പതിമൂന്ന് ദിവസം. വയസ്സാകുമ്പോള്‍ വയ്യാതാകുമ്പോള്‍ അങ്ങോട്ട് തന്നെ പോകേണ്ടി വരുമെന്നാ തോന്നുന്നത്.

ബീനാമ്മക്ക് മക്കളെ മതി. ഈ മക്കളുണ്ടായത് എങ്ങിനെയാ‍, എങ്ങിനെയാ അവരെ വളര്‍ത്തിക്കൊണ്ട് വന്നേ, അതിന്‍ പിതാവിന്റെ സ്ഥാനം എന്തായിരുന്നുവെന്നും ഈ മാതാവ് ഓര്‍ക്കുന്നില്ല. അതാണെനിക്കുള്ള സങ്കടം.


എന്റെ മകള്‍ രാഖിക്ക് അഛനെ ഇഷ്ടവും കൂടുതല്‍ ബഹുമാനവും ഉണ്‍ട് എന്ന് എനിക്കറിയാം. അവളുടെ കൂടെ ഇടക്ക് പോയി താമസിക്കണമെന്നും ഉണ്ട്. പക്ഷെ അവിടെ കൂട്ടുകുടുംബമായതിനാല്‍ എനിക്ക് മനസ്സ് വരുന്നില്ല. അവളുടെ അമ്മായിയമ്മയും അമ്മായിയപ്പനും വളരെ സ്നേഹമുള്ളവരാണ്‍. പിന്ന് ഏട്ടന്മാരും ഏട്ടത്തിമാരും നല്ലവരും സ്നേഹമുള്ളവരും ആണ്‍. അവരുടെ ഓമനമക്കളും.

കൂട്ടുകുടുംബത്തിന്‍ ധാരാളം പ്ലസ്സുകളും കുറച്ച് മൈനസ്സുകളും ഉണ്ട്. എല്ലാത്തിലുപരി സന്തോഷമാണല്ലോ മുഖ്യം. അത് അവള്‍ക്ക് ധാരാളത്തിലധികം ഉണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. എറണാംകുളം സിറ്റിയിലെ അറിയപ്പെടുന്ന ഒരു ആര്‍ക്കിറ്റെക്റ്റ് ആ‍ണവള്‍. ഇപ്പോല്‍ പ്രസവ ശുശ്രൂഷയിലാണ്‍.

അവളുടെ വീട്ടിലെ സന്തോഷം ഏതായാലും എന്റെ വീട്ടിലില്ലാ. പക്ഷെ എന്റെ തറവാട്ടിലുണ്ട്.

എവിടെ സ്നേഹം ലഭിക്കുന്നു അവിടെ പോകാനാണ്‍ എന്റെ പദ്ധതി ഇപ്പോള്‍. പത്തനാപുരത്തുള്ള സ്നേഹാലയത്തിലേക്ക് കുടിയേറി പാര്‍ത്താലോ എന്ന ചിന്തയും ഇപ്പോള്‍ ഉണ്‍ട്.

ഈശ്വരന്‍ നല്ലത് തോന്നിപ്പിക്കട്ടെ.!!!!!!!!!!!!



ബെല്ലി ഡാന്‍സിന്റെ ഡ്രം കേട്ടാല്‍ ഏതൊരാള്‍ക്കും ഹരം വരും. പക്ഷെ ഡാന്‍സ് ഫോളോറില്‍ അവരോടൊത്ത് നൃത്തം ചെയ്യാന്‍ സാധാരണ അനുവദിക്കാറില്ല.

പണ്ട് ഞാനും ബീനാമ്മയും മെക്സിക്കോയിലോ മറ്റോ ഒരിക്കല്‍ ഡിസ്കോ ഡാന്‍സ് കാണാന്‍ പോയി. ബീനാമ്മ പേടിച്ച് ഉള്ളിലേക്ക് കയറാതെ പുറത്തിരുന്നു. ഞാന്‍ മറ്റൊരു പെണ്ണിന്റെ കൂടെ ഉള്ളില്‍ പ്രവേശിച്ചു.

ഇന്ത്യക്ക് വെളിയില്‍ ഡിസ്കോ ഡാന്‍സ് ഫ്ലോറില്‍ കപ്പിള്‍സിനെ മാത്രമേ പ്രവേശിപ്പിക്കൂ. കൂടെ ഒരു പെണ്ണുണ്ടാകണമെന്നേ വേണ്ടുള്ളൂ.. അവനവന്റെതൊന്നും വേണമെന്നില്ല.

അങ്ങിനെ ഞാന്‍ വേറെ ഒരു പെണ്ണിന്റെ കൂടെ കുടിച്ച് കൂത്താടിക്കൊണ്ടിരിക്കുന്നതിന്നിടയില്‍ ഒരു അമേരിക്കക്കാരന്‍ പെട്ടെന്ന് ബീനാമ്മയെ പിടിച്ച് അകത്തെ ഡാന്‍സ് ഫ്ലോറില്‍ കയറ്റി ഡാന്‍സിന്‍ കൂട്ടി. അവള്‍ക്ക് ഒരു ഉമ്മയും കൊടുത്തു. അതില്‍ പിന്നെ ബീനാമ്മ ഒരു ഡാന്‍സ് പരിപാടിക്കും എന്റെ കൂടെ വരാറില്ല.

അങ്ങിനെ മക്കള്‍ പുരാണം ആസ്വദിക്കാന്‍ അവര്‍ക്കാര്‍ക്കും വിദേശവാസം ഇല്ലാത്തതിനാല്‍ ആ സ്വപ്നം നമുക്ക് മറക്കാം.

ഇനി സഹോദരപുത്രന്‍ കിട്ടന്‍ ഗള്‍ഫില്‍ പോയി വിരാജിക്കുമ്പോള്‍ സ്വപ്നസാക്ഷാത്കാരം സംഭവിക്കട്ടെ എന്നെ പ്രത്യാശിക്കാം.

നമ്മള്‍ കഥയിലേക്ക് മടങ്ങാം.

ചിലപ്പോള്‍ കാറ് മെയിന്‍ റോടിന്നരികെ പാര്‍ക്ക് ചെയ്തും രാത്രികാലങ്ങലിലെ തെണ്ടല്‍ നടത്തും. ഞാന്‍ ജനിച്ച വളര്‍ന്ന നാടാണല്ലോ, അവിടെ ഒരു പാട് പഴയ സുഹൃത്തുക്കളുണ്ട്.

വൈകിട്ട് പുഞ്ചപ്പാടം വരെയും ചിലപ്പോള്‍ ആറാട്ട് കടവിലും ശവക്കാടിലും ഒക്കെ ചുറ്റിത്തിരിയാനെനിക്കിഷ്ടം.

തല്‍ക്കാലത്തേക്ക് ഈ പോസ്റ്റിന് ഇവിടെ വിരാമമിടാം. ശേഷം സൌകര്യപ്പെടുമ്പോള്‍ എഴുതാം.

ഇതില്‍ അല്പം ചായം ചേര്‍ത്ത് മിനുക്കുപണികള്‍ ചെയ്തിട്ടുണ്ട്. വായനാസുഖത്തിന്.
അടിക്കുറിപ്പ്: അക്ഷരത്തെറ്റുകളുണ്ട്. തിരുത്താം താമസിയാതെ

Monday, May 3, 2010

പ്രിയപ്പെട്ട പ്യാരിക്ക്

പ്യാരിക്കുട്ടീ........

ജൂണ്‍ പകുതിയാകുമ്പോളെക്കും രാക്കമ്മയും മകനും എറണാംകുളത്തേക്ക് പോകും.
അതിന് ശേഷം എന്ത് ത്യാഗം സഹിച്ചും നിന്റെ കൂടെ ഒരു ആഴ്ച വന്ന് നില്‍ക്കണം.
വളരെ മോഹിച്ചതാണ് ഇത്.
ഞാന്‍ നിന്നെ പലപ്പോഴും ഓര്‍ക്കാറുണ്ട്. ഒപ്പം നിന്റെ അമ്മയുടെ മുഖവും എന്റെ മന്‍സ്സില്‍ പതിയും.
ഞാന്‍ ഇന്നെലെ ചെറുവത്താനിയില്‍ പോയിരുന്നു.
വല്ലപ്പോഴും നാട്ടിന്‍പുറത്ത് പോകുമ്പോളുണ്ടാകുന്ന ഒരു സുഖം പറഞ്ഞറിയിക്കുവാന്‍ പ്രയാസം.
+
തോട്ടിലും കുളത്തിലും ഒന്നും കുളിക്കാന്‍ പറ്റിയില്ല. അതിന് മുന്‍പ് രാക്കമ്മയുടെ വിളി വന്നു. ഉടനെ തൃശ്ശൂര്‍ക്ക് തിരിച്ചു.
കൊങ്ങണൂര്‍ക്ക് പോകണമെന്ന് വിചാരിച്ചതായിരുന്നു. പക്ഷെ നടന്നില്ല. ഞാന്‍ കഴിഞ്ഞ പ്രാവശ്യം പോയപ്പോള്‍ സണ്ണിയുടെയും ബൈജുവിന്റേയും മക്കളുടേയും ഫോട്ടോ എടുത്തിരുന്നു. അത് ചെറുവത്താനിയില്‍ ഗീതയെ ഏല്‍പ്പിച്ചു. ആതിര, താര എന്നിവരെ പാമ്പിനാളത്തിന് കാണുമെന്ന പ്രതീഷയുണ്ടായിരുന്നു. പക്ഷെ ആ പോക്ക് നടന്നില്ലല്ലോ?
+
പിന്നെ പാറേമ്പാടത്ത് എന്റെ സുഹൃത്ത് ശോഭയെ കാണണമെന്നുണ്ടായിരുന്നു. അതും നടന്നില്ല.
പിന്നെ ഒരു സുഹൃത്തും ബന്ധുവുമായ പെണ്‍കുട്ടിയെ കാടാമ്പുഴ കൊണ്ട് പോകാമെന്ന് ഞാന്‍ എപ്പോളും പറഞ്ഞ് പറ്റിക്കാറുണ്ടായിരുന്നു. ഇന്നെലെ ഞാന്‍ അവളെ കൊണ്ട് പോകണമെന്ന് പരിപാടിയിട്ടതായിരുന്നു. പക്ഷെ അതും നടന്നില്ല.
+
അങ്ങിനെ പല പരിപാടികളും രാത്രിക്ക് തിരികെ എത്തേണ്ടിയിരുന്നതിനാല്‍ നടന്നില്ല.
രാക്കമ്മ എന്നോട് പറയുന്നു അവള്‍ പോകുന്നത് വരെ രാത്രി ഞാന്‍ വീട്ടില് വേണമെന്ന്. മകള്‍ക്ക് എല്ലാരേക്കാളും മുന്‍ഗണന കൊടുക്കണമല്ലോ>
അതും ശരി.
അവള്‍ക്ക് വേണ്ടി ഞാന്‍ കഴിഞ്ഞ 4 മാസമായി ഔട്ടിങ്ങിന് പോകാറില്ല.

++ നിന്നെ ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്. അപ്പോളൊക്കെ നിന്റെ അമ്മയുടെ മുഖം എന്റെ മനസ്സില്‍ വിരിയാറുണ്ട്.
നിനക്ക് പണ്ടത്തെ പോലെത്തെ സ്നേഹം എന്നോടില്ലാ എന്നെനിക്ക് തോന്നുന്നു.
നിന്റെ ഇപ്പോളെത്തെ മാനസികാവസ്ഥ ഞാന്‍ മനസ്സിലാക്കുന്നു/

+ ഓരൊരുത്തര്ക്കും ഓരോ പ്രശ്നം അല്ലേ.
എന്നും എനിക്ക് എന്തെങ്കിലും കുത്തി വരച്ച് അയക്കൂ. അത് തന്നെയാണ് ഞാന്‍ അബുദാബിയിലുള്ള സുജയോടും പറയാറ്.
+
സുജയെ അറിയുമോ? എന്റെ ബ്ലോഗില്‍ കൂടെ എന്റെ ഒരു ബന്ധു എന്നെ തിരിച്ചറിഞ്ഞു. ഞാന്‍ അവളെ അല്ലെങ്കില്‍ ഒരിക്കലും കണ്ടു മുട്ടുമായിരുന്നില്ല.

ചെറുപ്പത്തില്‍ കണ്ടതായി ഓര്‍ക്കുന്നുമില്ല.
അവള്‍ കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് നാട്ടില്‍ വന്നപ്പോള്‍ ഞാന്‍ പോയി കണ്ടിരുന്നു.

+നിന്നെ ഞാന്‍ കണ്ടുമുട്ടിയതും ഏറെക്കുറെ അങ്ങിനെയായിരുന്നു./ ഇപ്പോള്‍ നീയും സുജയും എന്റെ ബന്ധുവെന്നതിനുപരി കൂട്ടുകാര്‍.
ഇങ്ങനെ എഴുതുകയാണെങ്കില്‍ ഞാന്‍ ഒരു പരിധിയില്ലാതെ എഴുതും. അതിനാല്‍ തല്‍ക്കാലം എഴുത്ത് ചുരുക്കുന്നു ഇവിടെ.
+
നീ കഴിഞ്ഞ മാസം ഇവിടെ വരാമെന്നും എന്ന് വയനാട്ടിലേക്ക് കൊണ്ട് പോകാമെന്നും എല്ലാം പറഞ്ഞിരുന്നു. ബാംഗ്ലൂരില്‍ നിന്നോടൊത്ത് താമസിക്കാന്‍ പറ്റിയില്ലെങ്കിലും വയനാട്ടിലെ നിന്റെ അമ്മയെ കാണാനും അവിടെയൊക്കെ ചുറ്റിയടിക്കാമെന്നും ഞാന്‍ സ്വപ്നം കണ്ടു. ഒന്നും നടന്നില്ല.
+
ഞാന്‍ പണ്ടൊക്കെ എന്താ മനസ്സില്‍ വിചാരിക്കുന്നത്, അത് നടപ്പാക്കുക എന്നതായിരുന്നു എന്റെ അവസ്ഥ. പക്ഷെ ഇപ്പോള്‍ വയസ്സനായപ്പോള്‍ പല പരിമിതികളും വന്നു.
കാലിലെ വാതം ഒരു വലിയ വിനയായി.
നീ പറഞ്ഞുവല്ലോ തൃശ്ശൂരില്‍ നിന്ന് ഒരു ഡ്രൈവറില്ലാത്ത കാറ് വാടക്ക് കിട്ടിയാല്‍ നീയെന്നെ വയനാട്ടിലേക്ക് കൊണ്ട് പോകാമെന്നും. അപ്പോള്‍ ഞാന്‍ പറഞ്ഞ് എന്റെ സ്വിഫ്റ്റ് കാറില്‍ പോകാമെന്നും,പക്ഷെ ഒന്നും നടന്നില്ല.
+
എനിക്ക് ആരോഗ്യമുണ്ടെങ്കില്ല് എത്ര ദൂരവും സ്വയം വണ്ടി ഓടിക്കാം. ഞാന്‍ പണ്ട് എന്റെ ബോസ്സിനോടൊപ്പം ജര്‍മ്മനിയില്‍ നിന്ന് ദുബായിലേക്ക് ഒരു കാര്‍ ഓടിച്ച് വന്ന കഥ ബീനാമ്മയോട് ചോദിച്ചാല്‍ പറഞ്ഞ് തരും.
10 വര്‍ഷം മുന്‍പ് ഞാന്‍ തൃശ്ശൂരില്‍ നിന്ന് ഔറങ്കബാദിലേക്ക് സ്വയം ഡ്രൈവ് ചെയ്തിരുന്നു. നിന്റെ ബാംഗ്ലൂരും വയനാടുമെല്ലാം എനിക്ക് ഇത്തരത്തില്‍ ആലോചിക്കുകയാണെങ്കില്‍ ഒന്നുമില്ല.\
+
ഒരു പക്ഷെ എന്റെ ചികിത്സ കഴിഞ്ഞാല്‍ “ഐ ഷുഡ് ബി ഏബിള്‍ ടു കം ബേക്ക് ടു മൈ റിയല്‍ ഹെല്‍ത്ത്.“
അപ്പോള്‍ ഒരു ദിവസം ഞാന്‍ നിന്റെ ബേങ്ക്ലൂരിലെ ഫ്ലാറ്റിന്റെ കതകില്‍ മുട്ടുന്നത് കേള്‍ക്കാം.
ഭാരതം മുഴുവനും ബൈ റോഡ് ഞാന്‍ സഞ്ചരിക്കുവാനുള്ള ഒരുക്കങ്ങള്‍ ചെയ്യാന്‍ പോകുകയാണ് ഞാന്‍.
+
നിനക്ക് പണിയൊന്നുമില്ലെങ്കില്‍ എന്റെ കൂടെ പോന്നോളൂ.
ഞാന്‍ നാട്ടില്‍ എന്റെ പാറുകുട്ടിയോട് വരുന്നോ എന്ന് ചോദിച്ചു. അവള്ക്ക് ഡ്രൈവിങ്ങ് അറിയില്ല. അതിനാല്‍ എനിക്ക് സഹായകമാവില്ല എന്നാണ് അവളുടെ നിലപാട്.
യു ആറ് മൈ റൈറ്റ് കമ്പാനിയന്‍. ആലോചിച്ച് മറുപടി പറയൂ….
ഞാന്‍ കാത്തിരിക്കാം..

+++++++++++++