Showing posts with label വീട്ടിലേക്കില്ല ഞാന്‍. Show all posts
Showing posts with label വീട്ടിലേക്കില്ല ഞാന്‍. Show all posts

Monday, October 3, 2011

വീട്ടിലേക്കില്ല ഞാന്‍.. ചെറുകഥ...ഭാഗം 3

മൂന്നാം ഭാഗം

രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച

http://jp-smriti.blogspot.com/2011/09/blog-post_9812.html


കുറച്ച് നാള്‍ കഴിഞ്ഞ് രാധിക ഓഫീസില്‍ പോയിത്തുടങ്ങി. റെയില്‍വേ സ്റ്റേഷനില്‍ കണ്‍ട രാധികയെ ആരാധകാവൃന്ദം പൊതിഞ്ഞു.

“ഞങ്ങള്‍ പ്രകാശിനോട് രാധികയെ പറ്റി ചോദിക്കാറുണ്ട്, പക്ഷെ അയാള്‍ ഒന്നും പറയാറില്ല. പിന്നെ എന്തിന് വല്ലവരുടേയും കുടുംബപ്രശ്നങ്ങളില്‍ ഇടപെടുന്നു എന്നോര്‍ത്ത് ഞങ്ങള്‍ ഈ വിഷയം ഒരിക്കലും അവതരിപ്പിച്ചില്ല.”

“എന്താ രാധിക നിങ്ങള്‍ ഇങ്ങിനെയൊക്കെ… ഇന്ന് ഞങ്ങള്‍ പ്രകാശിനെ കണ്ടതേ ഇല്ല. രാധിക നേരെത്തെ വന്നുവോ ഇന്ന്…?”

“ആ നേരത്തെ എത്തി. എന്റെ സീസണ്‍ ടിക്കറ്റ് പുതുക്കുന്നതിന് ഒരാളെ ഏല്പിച്ചിരുന്നു. അത് വാങ്ങാ‍നാണ് നേരത്തെ എത്തിയത്..”

“അപ്പോള്‍ അതൊക്കെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചുകൂടെ…?”

“രാധിക ഒന്നും പ്രതികരിച്ചില്ല. അവിവാഹിതയായ അവള്‍ ആ സത്യം മറച്ചുവെച്ചു…….”

ട്രെയിനില്‍ കയറിയ രാധിക വളരെ കഷ്ടപ്പെട്ടാണ് പ്രകാശ് ഇരിക്കുന്ന സീറ്റ് കണ്‍ടെത്തിയത്. തിര്‍ക്കേറിയ ബോഗിയില്‍ അവള്‍ പ്രകാശിന്റെ അടുത്ത് ചെന്ന് നിന്നു. അവിടെ അന്ന് പരിചയക്കാരെ ആരും അവള്‍ കണ്‍ടില്ല.

പ്രകാശ് എന്തോ ഒരു ബിസിനസ്സ് മാഗസിന്‍ വായിച്ചുംകൊണ്ടിരുന്നു. അയാള്‍ അടുത്ത് നില്‍ക്കുന്ന രാധികയെ തീരെ ശ്രദ്ധിച്ചതേ ഇല്ല.

പ്രകാശിന്റെ അടുത്തിരിക്കുന്ന ആള്‍ ഇരിങ്ങാലക്കുടയില്‍ ഇറങ്ങിയപ്പോള്‍ രാധിക അവിടെ ഇരുന്നു. അപ്പോളെക്കും ഇവരുടെ അടുത്ത് ചില പരിചയക്കാരും വന്ന് നിന്നു.

ചിലരോട് പ്രകാശ് എന്തോ ഒക്കെ സംസാരിച്ചിരുന്നെങ്കിലും അടുത്തിരുന്ന രാധികയെ കണ്‍ട ഭാവം നടിച്ചില്ല. കോഫീ വെന്‍ഡര്‍ വന്നു, പ്രകാശ് കോഫി വാങ്ങിക്കുടിച്ചു.

“മേഡത്തിന് കൊടുക്കേട്ടെ സാര്…?”

വെന്‍ഡറുടെ ചോദ്യം കേട്ടപ്പോളാ പ്രകാശ് അടുത്തിരിക്കുന്ന രാധികയെ കണ്ടത്.

പ്രകാശിന്റെ പ്രതികരണം ഒന്നും ഉണ്ടാകാഞ്ഞതില്‍ വെന്ഡര്‍ നടന്നകന്നു.

രാധിക വിചാരിച്ചു പ്രകാശ് തന്നോട് ഒരു പാട് വര്‍ത്തമാനം പറയുമെന്നും സാന്ത്വനപ്രകടനം നടത്തുമെന്നും. പക്ഷെ രാധികയുടെ കണക്കുകൂട്ടലുകള്‍ തെറ്റി.

അവള്‍ പ്രകാശിന് നേരെ ഒരു പൊതി നീട്ടി.

“എന്താ ഇത്………..?”

“തുറന്ന് നോക്കൂ…………”

“അയാള്‍ അത് വാങ്ങിയതും ഇല്ല തുറന്ന് നോക്കാനും പോയില്ല.“

രാധിക പൊതി തുറന്ന് ഒരു കര്‍ച്ചീഫെടുത്ത് പ്രകാശിന് നീട്ടി.

“പ്രകാശ് പൊട്ടിത്തെറിച്ചു……..”

“എന്താ ഇത്…?

രാധിക ഒട്ടും പ്രതീക്ഷിച്ചില്ല പ്രകാശിന്റെ ഈവിധമുള്ള പ്രതികരണം.

“ഈ ഒരു കര്‍ച്ചീഫുകൊണ്ട് തീരുമോ ഈ കടം വീട്ടല്‍. നീ കാരണം എന്തൊക്കെ പ്രശ്നമുണ്ടായെന്നറിയുമോ എനിക്ക്. എന്റെ ജോലിക്കാര്‍ക്ക് ശമ്പളം നല്‍കാനായില്ല ആ ദിവസം. ബോംബെ ഓഫീസില് നിന്ന് എന്നെ ശകാരിച്ചു. എന്റെ ഒരു ആഴ്ചത്തെ ശമ്പളം ഫൈന് ആയി മേനേജ്മെന്റ് പിടിച്ചു. വാണിങ്ങ് നോട്ടീസ് കൈപറ്റേണ്ടി വന്നു…”

“നിന്റെ ഒരു കര്‍ച്ചീഫ്….” അല്ലെങ്കില്‍ എന്ത് ചോദിച്ചാലും മിണ്‍ടില്ല,. മൂങ്ങയെ പോലെ മോന്ത വീര്‍പ്പിച്ചുംകൊണ്ടിരിക്കും…”

അയാള്‍ ആ കര്‍ച്ചീ‍ഫ് വാങ്ങി പുറത്തേക്കെറിഞ്ഞു.

“എന്നെ എന്തുവേണമെങ്കിലും പറഞ്ഞോളൂ………. എനിക്ക് വിഷമമില്ല…”

“ഓ ഇപ്പോ നിന്റെ നാവ് അനങ്ങുന്നുണ്‍ടല്ലോ..?”

“നിനക്കെന്റെ ഓഫീസറിയാം, ഫോണ്‍ നമ്പര്‍ അറിയാം. ഈ പ്രശ്നം ഉണ്ടായതില്‍ പിന്നെ നീ എന്നെ ഒന്ന് വിളിച്ചോ..? ഉപചാരമെന്നോണമെങ്കിലും ആയി ഒരു തേങ്ക്സ് പോലും പറഞ്ഞില്ല. നീ കാരണം എന്റെ ജോലി പോലും പോയേനേ. ഞാനെന്ത് നുണ പറഞ്ഞിട്ടും മേനേജ്മെന്റിനെ വിശ്വസിപ്പിക്കാനായില്ല. എന്നെ ടൌണില്‍ കണ്ടവരുണ്ട്…”

“പിന്നെ ഞാന്‍ ചെയ്തതൊക്കെ നിന്നോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് ഇതൊക്കെ മാനുഷിക പരിഗണന മാത്രം. സഹജീവികളോട് കാണിക്കേണ്ട ഒരു ധര്‍മ്മം മാത്രം. അതില്‍ കവിഞ്ഞൊന്നും ഇല്ല. ദയവായി എന്റെ പുറകെ നടക്കേണ്ട. എന്റെ അടുത്ത് ഇരിക്കേണ്ട എന്നൊന്നും എനിക്ക് പറയാന്‍ അര്‍ഹത ഇല്ല. ഈ വണ്ടി സര്‍ക്കാരിന്റേതാണ്. സ്ഥലസൌകര്യം ഉണ്‍ടെങ്കില്‍ കഴിവതും വേറെ ഏതെങ്കിലും സീറ്റിലിരുന്നോളൂ….”

“ഞാനൊരു എടുത്ത് ചാട്ടക്കാരനാണ്. ഞാന്‍ എനിക്ക് തോന്നിയതെല്ലം ചെയ്തെന്ന് വരും. പിന്നീട് പരിതപിക്കേണ്ടി വരരുത്… പ്ലീസ് ദയവായി എന്നെ ശല്യം ചെയ്യരുത്..”

ഇത്രയൊക്കെ കേട്ടിട്ടും രാധികക്ക് ഒരു കുലുക്കവും ഉണ്ടായില്ല. അവള്‍ അയാളോട് ഒട്ടിത്തന്നെ ഇരുന്നു..

“പ്രകാശ് പ്ലീസ്…….. ദയവായി എന്നെ ഒഴിവാക്കരുത്.. നിങ്ങള്‍ എനിക്ക് യാത്രയില്‍ വലിയൊരു സഹായിയാണ്. പ്രത്യേകിച്ച് തിരിച്ച് വരുമ്പോള്‍. കൊക്കാല സ്റ്റേഷനില്‍ ഇറങ്ങിയാല്‍ വീടെത്തുന്ന വരെ എനിക്ക് നിങ്ങള്‍ വലിയൊരു കൂട്ടാണ്…”

“ഓഹോ….. അതാണ് കാര്യം അല്ലേ…? അല്ലാതെ സ്നേഹം കൊണ്ടല്ല അല്ലേ…?”

“സ്നേഹക്കുറവൊന്നും ഇല്ല. എനിക്ക് പ്രകാശിനെ സ്നേഹം തന്നെ ആണ്…”

“എന്നിട്ടാണോ ഈ വിധം…? കഴിഞ്ഞ ഒരു വര്‍ഷമായി ഒരു ദിവസമെങ്കിലും നീയെന്നെ നിന്റെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ടോ..? നിന്റെ വീടെത്തിയാല്‍ പിന്നെ തിരിഞ്ഞുനോക്കുക പോലും ഇല്ല….”

“ദയവായി എന്നെ തെറ്റിദ്ധരിക്കരുത് പ്രകാശ്.. എന്റെ വീട്ടിലെ സാഹചര്യം പ്രകാശിന്നറിയില്ല..”

“നിന്റെ ഒരു സാഹചര്യം….. ഒരു വീക്ക് വെച്ചുതന്നാലുണ്ടല്ലോ… അയാള്‍ അവളുടെ നേരെ കയ്യോങ്ങി..”

“എന്നെ അടിച്ചോളൂ…. എന്ത് വേണമെങ്കിലും ചെയ്തോളൂ……..”

“എന്ത് വേണമെങ്കിലും…….?”

‘എന്തും………..?“

“ഹാ എന്തും………….അരുതത്തതൊന്നും എന്നെ ചെയ്യില്ലല്ലോ..? അങ്ങിനെയും ആകാം. പക്ഷെ എന്നെ സ്വീകരിക്കേണ്ടിവരും..”

അത് ശരി……..

“നീ തല്‍ക്കാലം എന്റെ അടുത്തിരിക്കേണ്ട. അങ്ങോട്ട് മാറിയിരിക്ക്. ഇപ്പോള്‍ തിരക്കില്ലല്ലോ വണ്‍ടിയില്‍…?”

ഇവരുടെ കശപിശ കേട്ടിട്ട് പതിവ് ടിട്ടിആര്‍ സുന്ദരേശന്‍ സാര്‍ അവരുടെ അടുത്തെത്തി..

“എന്താ ഇന്ന് അവധിയാണൊ രണ്‍ട് പേര്‍ക്കും. എവിടേക്കാ യാത്ര ഇന്ന്. തിരുവന്തപുരത്തേക്കാണോ…?”

അപ്പോളാണ് രണ്‍ട് പേരും അറിഞ്ഞത് വണ്ടി എറണാംകുളം വിട്ടെന്ന്. രണ്ടാളും ഇറങ്ങാന്‍ മറന്നു. ഇനി തൃപ്പൂണിത്തുറയിലേ സ്റ്റോപ്പുള്ളൂ….

“ഭഗവാനേ…………… പ്രകാശ് തലയില്‍ കൈവെച്ചു……………എല്ലാം ഈ മൂധേവി ഉണ്ടാക്കി വെച്ചതാ…………..”

“രാധികക്ക് പ്രശ്നമുള്ളതായി അവര്‍ പുറത്ത് പ്രകടിപ്പിച്ചില്ല. അവള്‍ അവളുടെ ഓഫീസിലെ സുപ്രീം അതോറിറ്റി ആയിരുന്നു…”

ഇനി തൃപ്പൂണിത്തുറയിലിറങ്ങി ബസ്സ് പിടിച്ച് എറണാംകുളത്തെത്തുമ്പോളെക്കും ഒരു പരിവമാകും. പ്രകാശ് നെക്ക് ടൈ ഊരി പോക്കറ്റില്‍ തിരുകി…

രണ്‍ട് പേരും തൃപ്പൂണിത്തുറയില്‍ ഇറങ്ങി. പ്രകാശ് ഒരു ഹോട്ടലിലേക്ക് കയറി. രാധികയും അയാളെ അനുഗമിച്ചു…..

“അല്ലാ മനസ്സിലായില്ല… നീയെന്താ എന്റെ പിന്നാലെ കൂടിയിരിക്കുന്നത്…?”

“നമുക്ക് ബസ്സ് പിടിക്കേണ്ടെ എറണാംകുളത്തേക്ക്……..?”

“നീ പോടീ പെണ്ണേ….ഞാനെന്താ നിന്റെ നായരോ….?... നീ ഒരുത്തി കാരണമാണ് ഇതൊക്കെ സംഭവിച്ചത്.. നിന്നെക്കൊണ്‍ട് തോറ്റു ഞാന്‍… ഡര്‍ട്ടി ബെഗ്ഗര്‍…”

“വായില്‍ തോന്നിയതൊക്കെ വിളിച്ചോളൂ……… നമുക്ക് വേഗം പോകാം. എനിക്ക് ബസ്സ് പിടിക്കാനൊന്നും അറിയില്ല. ഏത് ബസ്സാണെന്നും ഏത് സ്റ്റോപ്പിലാണ് ഇറങ്ങേണ്ടതെന്നും….”

‘ഞാന്‍ പറഞ്ഞില്ലേ പെണ്ണേ എന്റെ പുറകെ നടക്കേണ്ടെന്ന്. നീ നിന്റെ വഴിക്ക് പോയ്ക്കൊള്ളണം.. ഞാന്‍ നിന്റെ കൂടെ ഇല്ല. നീ കയറുന്ന ബസ്സിലും ഇല്ല….”

“എന്താ സാര്‍ മേഡത്തിനെ വഴക്ക് പറയുന്നത്…?”

ഹോട്ടലിലെ ബെയറര്‍ തിരക്കി………

“സാര്‍ എന്താ കഴിക്കാനെടുക്കേണ്ടത്……….”?

ഏതായാലും ഇന്നെത്തെ ദിവസം പോയി

“എനിക്ക് പൊറോട്ടയും മട്ടണ്‍ ചോപ്പ്സും ആയിക്കോട്ടെ…”

“മാഡത്തിനും അത് മതിയോ സാര്‍..?”

“ഹോ ഇതെന്തൊരു ശല്യമായി എന്റെ ഗുരുവായൂരപ്പാ.. ഈ പെണ്ണ് എന്റ്റെ പിന്നാലെ എന്തിന്നടക്കുന്നൂ‍………”

“അവള്‍ക്കാവശ്യമുള്ളത് അവളോട് ചോദിക്കെടോ…?”

“ഹോട്ടല്‍ ബെയറര്‍ അന്തം വിട്ടു.. എത്രയോ വിവിധ സംസ്കാരമുള്ളവരെ കാണുന്നതാണ് ഈ ജോലിക്കാര്‍. ഇങ്ങെനെ ഒരു ദമ്പതിമാരെ കാണുന്നത് ആദ്യമായിരിക്കാം അവര്‍….”

രാധികയും ഏതാണ്ട് അതുതന്നെ വാങ്ങിക്കഴിച്ചു. അവള്‍ വേഗം കഴിച്ചിട്ട് രണ്ട് പേരുടേയും ബില്‍ സെറ്റില്‍ ചെയ്തിട്ട് റിസപ്ഷന്‍ കൌണ്ടറിന്നരികില്‍ ചെന്നിരുന്നു…

ഭക്ഷണം കഴിഞ്ഞുവന്ന പ്രകാശ് ആദ്യം ഹോട്ടല്‍ ബെയററോട് തട്ടിക്കയറാന്‍ ശ്രമിച്ചുവെങ്കിലും പിന്നീട് പിന്മാറി.. ഒരു സീന്‍ അവിടെ ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചു..

അയാള്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി. പുറകെ രാധികയും.. അയാള്‍ സമീപത്തുള്ള ഒരു പെട്ടിക്കടയില്‍ നിന്ന് ഒരു പേക്കറ്റ് വിത്സ് സിഗരറ്റ് വാങ്ങി പോക്കറ്റിലിട്ടു. സമീപത്ത് കണ്ട ആല്‍ത്തറയിലിരുന്നു..

‘നമുക്ക് പോകാം പ്ലീസ്……… ഉച്ചയാകാറായി…………”

“നിനക്കെന്തിന്റെ കേടാ പെണ്ണേ………..? നീ വേറെ ആളെ നോക്ക്….ഞാന്‍ ഇനി എറണാംകുളത്തേക്കില്ല. ഞാനിന്ന് ഇവിടെ അമ്പലത്തില്‍ കുളിച്ച് തൊഴാന്‍ പോകയാണ്…”

“അത് വരെ ഈ ആല്‍ത്തറയിലിരിക്കുകയാണോ…?”

പ്ര്കാശിന് ചൊറിഞ്ഞുവരുന്നുണ്ടായിരുന്നു..

“ആരാടീ നീയിതൊക്കെ ചോദിക്കാന്‍…മങ്കീ ബ്രാന്‍ഡ്…?”

“നമുക്ക് പോകാം വേഗം പ്ലീസ്. ഇങ്ങ്നെ ഇവിടിരുന്നാല്‍ ഇനി നേരത്തിന് വീട്ടിലെത്തില്ല.“

“ഞാന്‍ ഇല്ലെന്ന് പറഞ്ഞില്ലേ.? ഞാന്‍ കുളിച്ച് പൂര്‍ണ്ണത്രയേശനെ തൊഴുതിട്ടേ ഇനി ഒരടി മുന്നോട്ട് വെക്കൂ… നീ വേണമെങ്കില്‍ എന്റെ കൂടെ പോന്നോ..”

രാധിക അവിടെ നിന്ന് പരുങ്ങി.

(തുടരും)

അക്ഷരപ്പിശാചുക്കളുണ്ട്. താമസിയാതെ തിരുത്താം.


Tuesday, September 13, 2011

വീട്ടിലേക്കില്ല ഞാന്‍

ചെറുകഥ - ഭാഗം 1

രാധികയും പ്രകാശും കൊച്ചിയിലെ പ്രശസ്തമായ സ്ഥാപനങ്ങളില്‍ എക്സിക്യുട്ടീവ് ലെവല്‍ ഓഫീസേര്‍സ്. രണ്ട് പേരും കാലത്ത് തൃശ്ശൂര്‍ റെയില് വേ സ്റ്റേഷനില്‍ നിന്ന് വണ്ടി പിടിച്ച് എറണാംകുളത്തെത്തുന്നു.

തിരിച്ച് വരുന്നതും ഒരേ ട്രെയിനില്‍. തൃശ്ശൂരില്‍ വണ്ടിയിറങ്ങിയാല്‍ രണ്ട് പേരും നടന്ന് വീട്ടിലേക്ക്. രാധികയുടെ വീട് കഴിഞ്ഞാണ് പ്രകാശിന്റെ വീട്. മിക്കതും വണ്ടി തൃശ്ശൂരെത്തുമ്പോള്‍ ഏഴ് മണിയോടടുക്കും.

ഇങ്ങിനെ ഇവര്‍ രണ്‍ട് പേരും കഴിഞ്ഞ ഒരു വര്‍ഷമായി ഓഫീസില്‍ പോ‍കുന്നൂ വരുന്നു. പ്രകാശ് പല തവണ രാധികയുമായി സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും അവള്‍ക്കതിലൊന്നും താല്പര്യമുണ്‍ടായിര്‍ന്നില്ല. പലപ്പോഴും അവര്‍ അടുത്തടുത്ത സീറ്റിലായിരിക്കും ഇരിക്കുക.

പ്രകാശ് സ്റ്റേഷനില്‍ നിന്ന് പത്രമാസികകള്‍ വാങ്ങും. അയാള്‍ പരസ്യങ്ങളും ചിത്രങ്ങളും മറ്റും നോക്കും. വായനാശീലം ഒട്ടും ഇല്ല. ഈ മാസികകളൊക്കെ രാധിക എറണാംകുളത്തെത്തും വരെ എടുത്ത് വായിക്കും. ഒരക്ഷരം അയാളോട് ഉരിയാടില്ല.

പ്രകാശിന് വണ്ടിയില്‍ നിന്ന് കാപ്പി വാങ്ങിക്കുടിക്കുന്ന ശീലം ഉണ്ട്. ചിലപ്പോള്‍ രാധികക്ക് വാങ്ങിക്കൊടുക്കാറുണ്ട്. മനസ്സില്ലാ മനസ്സോടെ ആണെങ്കിലും ചിലപ്പോള്‍ അവള്‍ അത് സ്വീകരിക്കും. പക്ഷെ ഒരിക്കലും ഒരു വാക്ക് പോലും അയാളോട് ഉഛരിച്ചില്ല. പ്രകാശിന് അത് വളരെ പ്രയാസമുണ്ടാക്കി.

അയാള്‍ അവളോട് പ്രതികാരം ചെയ്യാന്‍ ഉദ്ദേശിച്ചു. പ്രതികാരക്കോട്ടകള്‍ നെയ്തു. ഒന്നും ശരിയായ തോതില്‍ വന്നില്ല. അവളൊരു പെണ്‍കുട്ടിയല്ലേ. അതുമിതുമൊന്നും ചെയ്യാനൊക്കില്ലല്ലോ? തന്നെയുമല്ല യാത്രക്കാരുടെ കാഴ്ചപ്പാടില്‍ മിക്കവരും ധരിച്ചിരിക്കുന്നത് അവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്നാണ്. ഒപ്പം വരുന്നു, ഒപ്പം പോകുന്നു എന്നും ഒരേ വണ്ടിയില്‍ ഒരേ സമയം. തമ്മില്‍ സംസാരിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും ആരും ശ്രദ്ധിച്ചിരിക്കുകയില്ല.

ഒരിക്കല്‍ അവള്‍ ട്രെയിനില്‍ അറിയാതെ വീണു. പ്രകാശ് ഉടനെ പിടിച്ചില്ലായിരുന്നെങ്കില്‍ അവളുടെ തലക്ക് ആഘാതം ഏറ്റിരുന്നേനേ. നെറ്റിയില്‍ നിന്നും ചോരയൊലിച്ചു. പ്രകാശ് അയാളുടെ തൂവാലയെടുത്ത് നെറ്റിയില്‍ കെട്ടിക്കൊടുത്തു. ടിടി ആറെ വിവരം അറിയിച്ചു. ചാലക്കുടിയില്‍ നിന്ന് അവള്‍ക്ക് ഫസ്റ്റ് എയിഡ് കിട്ടി.

പതിവായി കാണുന്ന ട്രെയിന് മേറ്റ്സ് ഞങ്ങളോട് തിരിച്ച് തൃശ്ശൂര്‍ക്ക് പോകാന്‍ നിര്‍ബ്ബന്ധിച്ചുവെങ്കിലും അതൊന്നും കാര്യമാക്കാതെ യാത്ര തുടര്‍ന്നു. എറണാംകുളം സൌത്ത് സ്റ്റേഷനിലെത്തുമ്പോളേക്കും അവള്‍ക്ക് നെറ്റിയില്‍ നിന്ന് കൂടുതല്‍ രക്തം വാര്‍ന്നുകൊണ്ടിരുന്നു. അവള്‍ എന്റെ തോളിലേക്ക് തല ചായ്ച് നേരിയ തോതില്‍ തേങ്ങിക്കൊണ്‍ടിരുന്നു.

ഞങ്ങള്‍ എന്നും കാണുന്ന ടാക്സ് ഡിപ്പാര്‍ട്ട്മെന്റിലെ സുഷമച്ചേച്ചി സഹായത്തിനെത്തി. സുഷമച്ചേച്ചിക്ക് മക്കളില്ല. രാധികയെ ഇഷ്ടമാണ്.

“പ്രകാശ് മാറിയിരിക്കൂ…….. ഞാന്‍ നോക്കിക്കോളാം എന്റെ മോളെ…”

“എന്തിനാ കൊച്ചുകുട്ടിയെ പോലെ നീ തേങ്ങുന്നത്. എന്താ പ്രകാശ് എന്റെ മോളെ വഴക്കുപറഞ്ഞോ നോക്കി നടക്കാഞ്ഞതിന്…”

വീട്ടില്‍ ചെന്നാല്‍ പണിയൊന്നും എടുപ്പിക്കാണ്ടാന്ന് പ്രകാശിനോട് ചേച്ചി പറഞ്ഞോളാം.. അല്ലെങ്കിലും ഈ പ്രകാശിന് നാട്ടുകാര്യം അന്‍വേഷിക്കല്‍ ഇത്ര കൂടുതലാ. അവനവന്റെ പെണ്ണിനെ നോക്കിയിട്ട് മതിയില്ലെ ഈ നാട്ടു കാര്യം അന്വേഷിക്കലും മറ്റും. ചിലപ്പോള്‍ കാണാം രാധികക്ക് ഇരിക്കാന്‍ സ്ഥലം കിട്ടിയില്ലെങ്കിലും അയാള്‍ സുഖിച്ചിരിക്കുന്നത്.

“രാധികക്ക് ചെറുതായി പുഞ്ചിരി വന്നു. എന്തറിഞ്ഞിട്ടാ ഈ സുഷമ ചേച്ചി ഇതെല്ലാം പറയുന്നത്. ഈ പ്രകാശ് എന്നൊരു വ്യക്തി ഇല്ലായിരുന്നില്ലെങ്കില്‍ ഞാന്‍ ഇന്ന് ട്രെയിനില്‍ നിന്നും താഴെ വീണേനേ.”

“ഞാന്‍ ഇത് വരേയും പ്രകാശിനോട് മിണ്‍ടിയില്ല. അയാള്‍ പല തവണ എന്നോടടുക്കാനും കൂട്ടുകൂടാനും ശ്രമിച്ചു. അപ്പോളെക്ക് ഞാന്‍ ഒഴിഞ്ഞുമാറി. അയാള്‍ക്കെന്നെ സഹായിക്കാതെ കൈയും കെട്ടി നില്‍ക്കാമായിരുന്നു. ഇനി ഞാ‍ന്‍ എങ്ങിനെ അയാളൊട് പെരുമാറും, എങ്ങിനെ തുടങ്ങണം എന്ത് പറയണം, ഒന്നും എനിക്കറിയില്ല.”

ട്രെയിന്‍ എറണാംകുളം സൌത്തിലെത്തി. പ്രകാശ് രാധികയെയും കൊണ്ട് നേരെ മെഡിക്കല്‍ സെന്ററിലെത്തി. അവിടെ നിന്നും അവള്‍ക്ക് പ്രഥമശുശ്രൂഷ കിട്ടിയെങ്കിലും നടക്കാനും മറ്റും അസ്വസ്ഥത പ്രകടിപ്പിച്ചു.

“നിന്റെ തന്തയുടെ ഫോണ്‍ നമ്പര്‍ താ… ഞാന്‍ അങ്ങേരോട് വിളിച്ച് പറയാം. നിന്നെ വന്ന് ശുശ്രൂ‍ഷിക്കാന്‍… എന്ത് ചോദിച്ചാലും മിണ്‍ടില്ല. എനിക്ക് നിന്നേയും താങ്ങിപ്പിടിച്ച് ഇവിടെ ഇങ്ങനെ ഇരിക്കാന്‍ പറ്റില്ല. ഞാന്‍ ചെന്നില്ലെങ്കില്‍ സ്റ്റാഫ് മുഴുവനും പുറത്ത് നില്ക്കേണ്ടി വരും. താക്കോല്‍ എന്റെ പക്കലാണ്…”

അതിലിടക്ക് സുഷമച്ചേച്ചി ഓടിക്കിതച്ചെത്തി.

“എന്തായി പ്രകാശ്. പ്രശ്നമൊന്നും ഇല്ലല്ലോ…”

പ്രകാശിന് കലി കയറി നില്‍ക്കുന്ന സമയമായിരുന്നു…

“എന്റെ ചേച്ചീ‍ ഈ മരങ്ങോടി എന്ത് ചോദിച്ചാലും മിണ്‍ടില്ല. എനിക്ക് ഉടന്‍ ഓഫീസില്‍ പോയേ തീരൂ, ഓഫീസ് കീ എന്റെ പക്കലാണ്. പത്തറുപത് ജോലിക്കാരുള്ള സ്ഥലമാണ്. ഒരു മേനേജറുടെ ഉത്തരവാദിത്വത്തില്‍ നിന്ന് എനിക്ക് ഒളിച്ചോടാന്‍ പറ്റില്ല. തന്നെയുമല്ല ഇന്ന് സാലറി ഡേ കൂടിയാണ്. ഒരു മണിക്കുള്ളില്‍ ബാങ്കില്‍ നിന്ന് പണമെടുക്കണം…”

“അതിനെന്താ പ്രശ്നം. പ്രകാശ് പൊയ്കോളൂ… രാധികയെ ഞാന്‍ നോക്കിക്കോളാം അത് വരെ……”

“അത് വരെയോ……. ചേച്ചി എന്താണുദ്ദേശിക്കുന്നത്………?”

“പ്രകാശ് ഇപ്പോ അധികം വര്‍ത്തമാനമൊന്നും വേണ്ട.. പോയി വരൂ… “

ഞാന്‍ ഓഫീസില്‍ പോയി, ഹാഫ് ഡേ ലീവെടുത്തു. നമ്മളെല്ലാം മനുഷ്യജീവികളല്ലെ, സഹജീവികള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ നോക്കി നില്‍ക്കാനാവുമോ… പാവം എന്റെ മോള്‍….. വേദനകൊണ്ട് പുളയുന്നുണ്ടാകും അവള്‍.

“മോള്‍ക്ക് പെയിന്‍ കില്ലറൊന്നും തന്നില്ലേ അവര്‍….”

പ്രകാശ് വന്നാല്‍ എത്രയും വേഗം തൃശ്ശൂരേക്ക് തിരിക്കാന്‍ ചേച്ചി പറയാം.

“അതിന് ചേച്ചീ……… പ്രകാശ്……… എന്റെ ആരും……..”

“എനിക്കതൊന്നും കേള്‍ക്കേണ്ട രാധികേ…. ഇപ്പോള്‍ തല്‍ക്കാലം ഞാന്‍ പറയുന്നത് അനുസരിച്ചാല്‍ മതി. മോള്‍ ഇവിടെ ഇരിക്ക്. ഞാന്‍ ആ കാണുന്ന ബൂത്തില്‍ നിന്ന് ഓഫീസിലേക്ക് വിളിച്ച് നിങ്ങളെ സ്റ്റേഷനിലെത്തിക്കാന്‍ ഡ്രൈവറോട് പറഞ്ഞ് ഏര്‍പ്പാടാക്കാം.”

തിരിച്ച് വന്ന സുഷമയോട് എന്തെങ്കിലും പറയുവാനെന്ന് വെച്ചാല്‍ അവരൊന്നും അങ്ങോട്ട് പറയാന്‍ സമ്മതിക്കാഞ്ഞാല്‍ എന്ത് ചെയ്യും. രാധിക നന്നേ ബുദ്ധിമുട്ടി.

“ഇനി പ്രകാശും സുഷമയും ആരുമില്ലെങ്കിലും എനിക്ക് വീടണയേണ്ടേ. എന്റെ ഓഫീസിലെ പ്രശ്നങ്ങള്‍ പ്രകാശിനോ സുഷമച്ചേച്ചിക്കോ ഈ ലോകത്തില് മറ്റാര്‍ക്കോ അറിയുമോ…?

“പ്രകാശ് എന്തിനു തിരിച്ചുവരണം. പ്രകാശിന്റെ സ്ഥാനത്ത് ഞാനാണെങ്കില്‍ ഒരിക്കലും ഇല്ല. മാനുഷിക പരിഗണന വെച്ച് ആരും ഇത്രയൊക്കെയേ ചെയ്യൂ.. മറ്റുചിലരാണെങ്കില്‍ എന്റെ മുഖത്ത് ആഞ്ഞടിക്കാനും മടിക്കില്ല.”

“പ്രകാശ് ഒരു ജെന്റില്‍ മേന്‍ തന്നെ. ഈ ഞാന്‍.... എന്നെ എനിക്ക് തന്നെ മനസ്സിലാകുന്നില്ല. സംതിങ്ങ് റോങ്ങ് ടു മി സീരിയസ്ലി….”

“എന്താ മോളേ നീ പിറുപിറുക്കുന്നത്……..” സുഷമ രാധികയോട്..

“ഒന്നുമില്ല ചേച്ചീ…… എപ്പോ‍ളാ ഡ്രൈവര്‍ വരിക. സ്റ്റേഷനിലെത്തിക്കിട്ടിയാല്‍ ഞാന്‍ എങ്ങിനെയെങ്കിലും വീട്ടിലെത്തിക്കൊള്ളാം……”

“അപ്പോള്‍ പ്രകാശ് വരില്ലേ…….. ?!!!!”

ഹ്മ്മ്……. സുഷമക്ക് കലി കയറി. അയാളെങ്ങാനും വരാതിരുന്നാല്‍ നാളെ ഞങ്ങളെല്ലാവരും കൂടി അയാളെ കൈ വെക്കും. അത്രക്കായോ പ്രകാശ്. ഈ സുഷമയുടെ തനിസ്വ്ഭാവം അയാള്‍ക്കറിയില്ല.

“ചേച്ചീ പ്ലീസ് അങ്ങിനെയൊന്നും പറയല്ലേ. ഞങ്ങള്‍………..”

“എനിക്കൊന്നും അറിയേണ്ട രാധിക ഈ ബെഞ്ചില്‍ കിടന്ന് വിശ്രമിക്കൂ……”

സമയം അഞ്ചിനോടടുത്തു… പ്ര്കാശിനെ കണ്ടില്ല. വലിയ വീമ്പിളക്കിക്കൊണ്ടിരുന്ന സുഷമയും അല്പമൊന്ന് പതറി.

“സുഷമ ധൈര്യം വീണ്‍ടെടുത്തു. അവളിലെ സ്ത്രീയും മാതാവും ഉണര്‍ന്നു. എങ്ങിനെയെങ്കിലും ഈ പെണ്‍കുട്ടിയെ വീട്ടിലെത്തിക്കണം. അവളാണെങ്കില്‍ ശരിക്കും തളര്‍ന്നുറങ്ങുകയാണ്. അവളുടെ ബാഗില്‍ ടിഫിനും കഴിക്കാനുള്ള ഒന്നും കണ്ടില്ല. ആശുപത്രിയില്‍ നിന്ന് സുഷമ വാങ്ങിക്കൊടുത്ത് ഓറഞ്ച് ജ്യൂസുമാത്രമാണ് അവളുടെ വയറ്റിലുള്ള്ത്.”

സുഷമ രാധികയെ ഒരു ടാക്സി വിളിച്ച് തൃശ്ശൂരെത്തിക്കാനുള്ള ഏര്‍പ്പാടുകളൊക്കെ ചെയ്തു. അവര്‍ക്കും വീടണയേണ്ടെ എട്ട് മണിക്ക് മുന്‍പ്…

രാധികയുടെ വീടും കഴിഞ്ഞ് ഇരിഞ്ഞാലക്കുട റൂട്ടിലാണ് സുഷമയുടെ വീട്. ടാക്സി എട്ടരമണിയോടെ രാധികയുടെ വീട്ടിലെത്തി.

രാധികയുടെ അഛന്‍ നന്നേ വിഷമിച്ചിരിക്കുകയായിരുന്നു. മോളെ കണ്ടതും സന്തോഷമായി എങ്കിലും തലയിലെ മുറിവും ബാന്‍ഡേജും കണ്ട് അദ്ദേഹം വിങ്ങിപ്പൊട്ടി.

“കാര്യമായൊന്നും ഇല്ല അങ്കിളേ.. അവള്‍ വണ്ടിയില്‍ ചെറുതായൊന്നു വീണു. പിന്നെ ഞങ്ങളൊക്കെയില്ലെ കൂടെ. കഴിഞ്ഞ ഒരു കൊല്ലമായി എന്നും കാണുന്നവര്‍….”

രാധിക വീട്ടിലെത്തിയതും ഉമ്മറത്ത് കിടന്ന കട്ടിലിലേക്ക് ചാഞ്ഞു,

“എവിടെ അങ്കിളിന്റെ മരുമകന്‍…?”

“മരുമകനോ…?”

“അതേ……… മരുമകന്‍……….. പ്രകാശ്……….?”

“എന്താ മോളേ നീ പറയുന്നത്…. എന്റെ മകള്‍ വിവാഹിതയല്ല. ഞാന്‍ പ്രകാശിനെ അറിയില്ല…”

സുഷമക്ക് ഇരുട്ടടി കൊണ്ട പ്രതീതി.

“എവിടെയോ എന്തോ പന്തികേട്…. സംതിങ്ങ് റോങ്ങ് സംവേര്‍………….”

യാത്ര പറയാതെ സുഷമ പടികളിറങ്ങി…………..


തുടര്‍ന്നേക്കാം. തുടരാതിരുന്നേക്കാം............