Showing posts with label ചക്കപ്പുഴുക്കും കഞ്ഞിയും. Show all posts
Showing posts with label ചക്കപ്പുഴുക്കും കഞ്ഞിയും. Show all posts

Saturday, May 28, 2011

ചക്കപ്പുഴുക്കും കഞ്ഞിയും

ഞാന്‍ പണ്ടൊക്കെ എന്റെ നാട്ടില്‍ അതായത് കുന്നംകുളം ചെറുവത്താനിയില്‍ ധാരാളം ചക്ക കഴിച്ചിരുന്നു. അന്നൊക്കെ എന്റെ വീടിനുചുറ്റും ഒരുപാട് പ്ലാവുകളുണ്ടായിരുന്നു. മഴക്കാലമാകുമ്പോല്‍ അയലത്തെ വീട്ടിലൊന്നും കറിവെക്കാന് ഒന്നും ഉണ്ടാകാതെ വരുമ്പോള്‍ എന്റെ ചേച്ചി അവരോട്

ചക്കയിട്ട് കൊണ്ട് പോയ്കോളാന്‍ പറയും.

പിന്നെ പെണ്ണുങ്ങള്‍ പാടത്ത് പണിയുമ്പോള്‍ അവര്‍ക്ക് ഞങ്ങളുടെ വീടില്‍ നിന്ന് മാത്രമേ ഉച്ചക്ക് കഞ്ഞി കൊടുക്കാറുള്ളൂ.. ഞങ്ങളുടെ വീട്ടില്‍ എന്ത് പണിക്ക് ആളുകള്‍ വന്നാ

ലും ഒരു നേരത്തെ ഭക്ഷണം കൊടുക്കാതെ എന്റെ ചേച്ചി വിടില്ല.

അഛന്‍ സിലോണില്‍ നിന്ന് പിരിഞ്ഞ് പോന്നതിന്‍ ശേഷം എന്റെ ചെറുവത്താനിയിലെ വീട്ടില്‍ ആയിരുന്നു മിക്കപ്പോഴും. കൊളംബോ, മദ്രാസ് എന്നി സിറ്റികളിലുള്ള നാല്പതില്‍ പരം ഹോട്ടല്‍ ശൃംഗലയുള്ള ബുഹാരി ഗ്രൂപ്പ് ഓഫ് ഹോട്ടത്സിന്റെ ജനറല്‍

മേനേജര്‍ ആയിരുന്നു എന്റെ അഛന്‍. കോട്ടും സ്യൂട്ടും ഇടതെ അഛനെ ഞാന്‍ അന്നൊന്നും കണ്ടിരുന്നില്ല. സ്കൂള്‍ പൂട്ടുമ്പോള്‍ ഞങ്ങള്‍ കൊളംബോയിലേക്ക് പോകും.

അഛന്‍ അന്ന് കൊളംബോയില്‍ വലിയ ബംഗ്ലാവും രണ്ട് കാറുകളും ഉണ്ടായിരുന്നു. ഒരു പ്ലിമത്ത് പിന്നെ ഒരു ഓസ്റ്റി കേംബ്രിഡ്ജ് വാനും. ഈ വാനില്‍ കാലത്ത് അഛന്റെ ആത്സേഷ്യന്‍ നായയെയും കൂട്ടി ഗോള്‍ഫേസില്‍ ജോഗ്ഗിന്‍ പോകും. അങ്ങിനെയായിരുന്നു അഛന്റെ ഒരു പ്രഭാതം വിരിയുക.

പിന്നെ വൈകുന്നേരം കിടക്കാന്‍ നേരമാകുമ്പോളെക്കും വലിയ ഡിന്ന പ്രോഗ്രാമുകളും, ഗെറ്റ് ടുഗെദറുകളും ഫാമിലി വിസിറ്റുകളും ഒക്കെ ഉണ്ടാകും. ചുരുക്കി പറഞ്ഞാല്‍ വളരെ രാജകീയമായായിരുന്നു എന്റെ അഛനെന്ന വി. സി. കൃഷ്ണന്‍ ജീവിച്ച് പോന്നിരുന്നത്.

അഛന്‍ എന്നേക്കാളും അല്ല്ങ്കില്‍ എന്റെ സഹോദരന്‍ ശ്രീരാമന്‍ [ഫിലിം ആ

ക്ടര്‍] ക്കാളും സുന്ദരനായിരുന്നു. പിന്നെ സുന്ദരിയായ എന്റെ ചേച്ചിയെന്ന് ഞാന്‍ വിളിച്ചിരുന്ന എന്റെ പെറ്റമ്മയും.

ഇങ്ങിനെയൊക്കെ ജീവിച്ച എന്റെ അഛന്‍ ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ ഒരു തനി നാടന്‍ ജീവിതമാണ്‍ നയിച്ചിരുന്നത്. നാട്ടില്‍ നമ്മുടെ പാരമ്പര്യത്തിന്നനുസരിച്ചുള്ള ഒരു ഓടിട്ട വീട് പണിതു. ഞങ്ങള്‍

ടറസ്സ് വീട് മതിയെന്ന് പറഞ്ഞപ്പോള്‍ അഛന്‍ സമ്മതിച്ചില്ല. “നിങ്ങള്‍ വളര്‍ന്ന് വലുതാകുമ്പോള്‍ ടറസ്സ് വീട് പണിതോളൂ……….” എന്നായിരുന്നു അഛന്റെ പ്രതികരണം.

അഛന്‍ പണിത ഞങ്ങളുടെ തറവാട് വളരെ വലുതായിരുന്നു. അയ്യാരിത്തില്‍ കൂടുതല്‍ സ്ക്വയര്‍ ഫീറ്റില്‍, കയ്യാലയും തൊഴുത്തുമെല്ലാം അറ്റാച്ച്ഡ് ആയിരുന്നു. കാലത്ത് കുളിയും തേവാരവും

കഴിഞ്ഞാല്‍ അഛന്‍ ചാരുകസേലയില്‍ ഉമ്മറത്ത് വന്നിരിക്കും.

അഛന്‍ സിലോണില്‍ നിന്ന് ഒരു കണ്ടയനര്‍ നിറച്ച് വീട്ടുസാധനങ്ങള്‍ കൊണ്ട് വന്നിരുന്നു. ഡിന്നര്‍ സെറ്റില്‍ മിക്കതിലും രണ്ട് ഭാഗത്തായി Bhargavi Krishnan എന്നെഴുതിയിരുന്നു. അഛനെ പറ്റി പറയാന്‍ ശരിക്കും ഒരു നാനൂറ് പേജെങ്കിലും വരും. അതിനാല്‍ ഈ പോസ്റ്റ് ചുരുക്കിയെഴുതാം.

കാലത്ത് ഉമ്മറത്തിരിക്കുമ്പോള്‍ കൃഷ്ണേട്ടനെ കണ്ടാല്‍ പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍ അഛനുമായി വര്‍ത്തമാനം പറയാനെത്തും. അഛന്‍ അവരെയെല്ലാം നന്നായി സ്വീകരിച്ചിരുത്തും. അവര്‍ പാടത്ത് നിന്ന് ചളിയും മണ്ണുമായിട്ടുള്ള കാലുകളുമായി അഛന്റെ അടുത്ത് തിണ്ണയിലോ അല്ലെങ്കില്‍ സോഫയിലോ വന്നിരിക്കും.

കൃഷിക്കാരായ സന്ദര്‍ശകര്‍ കൂടുതല്‍ കൂടുതലായി സൊറ പറയാന്‍ വന്ന് തുടങ്ങിയപ്പോല്‍ അഛന്‍ ഒരു പൊമുഖം പണിതു. ഉമ്മറത്തും പൂമുഖത്തുമുള്ള ഓടുകളെല്ലാം സീലിങ്ങ് ഓടുകളോട് കൂടിതയായിരുന്നു. പൂമുഖത്തിന്‍ ചുറ്റും തിണ്ണകളും പണിതു. പിന്നെ പാടത്ത് നിന്ന് കയറി

വരുന്നവര്‍ക്ക് ഇരിക്കാന്‍ തിണ്ണകളായിരുന്നു.

വന്നവര്‍ക്കെല്ലാം ഞങ്ങള്‍ ആദ്യം കൊടുക്കുക മുറുക്കാന്‍ ആണ്‍. വീട്ടില്‍ ധാരാളം വെറ്റിലയും അടക്കയും ഉണ്ടായിരുന്നു. പുകയില മാത്രം പാറയില്‍ അങ്ങാടിയില്‍ നിന്ന് വാങ്ങും. ചിലര്‍ക്ക് ചായയും പലഹാരവും കൊടുക്കും. ചിലര്‍ക്ക് പ്രിയം അഛന്റെ പ്ലെയേര്‍സ് സിഗരറ്റായിരുന്നു. അന്ന് അഛന്‍ പ്ലെയേര്‍സ് സിഗരറ്റായിരുന്നു വലിച്ചിരുന്നത്. ഒരു ടിന്നില്‍ 50 എണ്ണം ഉണ്ടാകും. സീല്‍ഡ് ടിന്നുകളായിരിക്കും.

ചക്കയുടെ കഥ പറഞ്ഞ് എങ്ങോട്ടോ പോയി. എന്റെ എഴുത്ത് ഇങ്ങിനെയാണ്‍. കുട്ടന്‍ മേനോന്‍ എന്നെ എപ്പോഴും തെറി വിളിക്കും എന്റെ എഴുത്തിന്റെ സ്റ്റൈല്‍ കണ്ടിട്ട്. എനിക്ക് നാണമില്ല. പാവം പയ്യന്‍സ്. എന്റെ മോന്റെ പ്രായമേ ഉള്ളൂ.

തല്‍ക്കാലം ഈ പോസ്റ്റ് [ഭാഗം 1] ഇവിടെ നിര്‍ത്താന്‍ പോകയാണ്‍. ചക്കയുടെ കഥ തുടര്‍ന്നെഴുതാം. മീരച്ചേച്ചിയും സുഷയും ആണ്‍ ബാക്കി ഭാഗത്തിലെ കഥാപാത്രങ്ങള്‍. മീരച്ചേച്ചി എന്റെ സമപ്രായക്കാരിയും സുഷ നാല്‍പ്പത്തിയഞ്ചില്‍ നില്‍ക്കുന്ന ഒരു കൊച്ചുസുന്ദരിയും……….

(തുടരും)