Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Tuesday, November 6, 2012

വേദനയെ സ്നേഹത്തോടെ സ്വീകരിക്കുക.



ഒരാളുടെ വേദന [ശാരീരികം] മറ്റൊരാള്‍ക്ക്‌ പങ്കിടാന്‍ പറ്റില്ല. ഭീതിയോടെ നേരിട്ടാലോ വേദന ഒട്ടും  കുറയുകയില്ല. അതേ സമയം സ്നേഹത്തോടെ  സ്വീകരിച്ചു നോക്കൂ... അതില്‍  നിന്നും  അല്പമെങ്കിലും മുക്തി നേടാന്‍ കഴിയും.

"വേദനയെ സ്നേഹത്തോടെ സ്വീകരിക്കുക." ഈ ആപ്തവാക്യം എനിക്ക് ഉപദേശിച്ച്  തന്നത് മെട്രോ ആശുപത്രിയിലെ സീന ആണ്. ഞാന്‍ എങ്ങിനെ സീനയെ കണ്ടുമുട്ടിയെന്നും  മറ്റും വലിയൊരു  കഥയാണ്.  ചെറുതായി  എഴുതാം അടുത്ത് തന്നെ.

കാത്തിരിക്കുക

Tuesday, August 21, 2012

തുമ്പയുടെ പരിഭവം


"തുമ്പപ്പൂ ചൊല്ലിടാന്‍”


"എന്നെ ആര്‍ക്കും വേണ്ടാതായി അല്ലേ..?"

ജൈവ വളമില്ലാതെ, എന്‍ഡോസള്‍ഫാനില്ലാതെ,കീടനാശിനികളില്ലാതെ പൂത്തുലഞ്ഞ് നില്‍ക്കുന്ന എന്നെ ഇപ്പോള്‍ ആര്‍ക്കും വേണ്ടാതായി.

"വരും ഒരു നാള്‍ നിങ്ങള്‍ എന്നെത്തേടി... ഞാന്‍ നിങ്ങളെ സസന്തോഷം വരവേല്‍ക്കും....”

Saturday, August 4, 2012

മെയ്ഡ് ഇന്‍ ഇംഗ്ലണ്ട്



കുറച്ച് നാളായി സേതുലക്ഷ്മിയുടെ ആതിഥ്യം സ്വീകരിച്ച് ഇങ്ങനെ കഴിയുകയാണ്. സുഖമായ ഭക്ഷണവും കഴിച്ച് അവളുടെ പുത്രിയും എന്റെ പേരക്കുട്ടിയുമായ കുട്ടിമാളുവിനെ താലോലിച്ചുംകൊണ്ട് ദിവസങ്ങള്‍ കൊഴിഞ്ഞുപോകുന്നു.

വൈകിട്ട് നല്ല ചപ്പാത്തി കിട്ടും. ഇന്നെലെ എനിക്ക് തോന്നി ചിലത്, ഞാനും സുബുച്ചേച്ചിയും കൂടി സെക്കന്തരാബാദില്‍ ചപ്പാത്തി ഉണ്ടാക്കിയിരുന്നത്. ചപ്പാത്തിക്ക് കൂട്ടുകറിയുടെ കൂടെ കഴിക്കാന്‍ ഉണ്ടാക്കിയിരുന്ന വിഭവമാണ് ഈ “മെയ്ഡ് ഇന്‍ ഇംഗ്ലണ്ട്”
സംഗതി വെരി സിമ്പിള്‍.., സബോള ഉള്ളി, തക്കാളി, പുതിനയില, ലെമണ്‍. --‘ ഇവയുടെ ഒരു പ്രയോഗമാണ്.

[this post will b continued tomorrow, i am feeling sleepy now]

Friday, August 3, 2012

ഈ അകത്തളങ്ങളില്‍ ഞാന്‍ സജീവമായിരുന്നു


ഞാന്‍ ഈ അകത്തളങ്ങളില്‍ സജീവമായിരുന്നു പണ്ട് പണ്ട്... [1948-1958] ഫ്ലൊറും ഫര്‍ണീച്ചറുകളും അതേ പോലെ തോന്നുന്നു. പുറമേ നിന്ന് നോക്കുമ്പൊള്‍ ചില മാറ്റങ്ങ്ങ്ങള്‍ തോന്നുന്നു. കൊളംബോയിലെ മറദാന തീവണ്ടി ആപ്പീസിന്റെ മുന്നിലാണ് ഈ സ്ഥാപനം.

ഞാന്‍ ഡബ്ബിള്‍ ഡക്കര്‍ ബസ്സില്‍ കയറിയതും ട്രാമില്‍ സവാരി ചെയ്തതും, എലിഫിസ്റ്റണ്‍ തിയേറ്ററില്‍ വീരപാണ്ഡ്യകട്ടബൊമ്മന്‍ സിനിമ കണ്ടതും എന്റെ ഓര്‍മ്മയില്‍ വരുന്നു.

ബുഹാരി ബിരിയാണി പ്രസിദ്ധമാണ് കൊളംബൊയിലും മദിരാശിയിലും... ഇതിന്റെ കണ്ടുപിടുത്തം കൊളംബൊയിലെ ഹോട്ടല്‍ ഡി ബുഹാരിയില്‍ നിന്നായിരുന്നാണെന്നാണ് എന്റെ ഓര്‍മ്മ. ബുഹാരി കൃഷ്ണനെന്നും, ഗോള്‍ഫേസ് കൃഷ്ണനെന്നും എന്റെ അഛനെ വിളിച്ചിരുന്നു. ഈ രണ്ട് ഹോട്ടലുകളും ഒരിക്കല്‍ മേനേജ് ചെയ്തിരുന്നത് എന്റെ പിതാവാണ് എന്ന് പഴമക്കാര്‍ പറയുന്നു.

വീണാജിയോട് പേശിയത്

വീണാജിയോട് പേശിയത് ഇങ്കൈ പോടമുടിയാത്. വേറെ എതാവത് ശൊല്ലലാം. ഞാന്‍ കോയമ്പത്തൂര്‍ പല തവണവന്നെങ്കിലും ഈ യാത്ര തികച്ചും ഡ്രൈ ആയിരുന്നു. വര്‍ത്തമാനം പറയാന്‍‍ ആരുമില്ല, കറങ്ങിനടക്കാന്‍ ഇടമില്ല. എന്റെ വാസസ്ഥലത്ത് നല്ല ഒരു നല്ല ബാറുപോലുമില്ല, ഇനി അഥവാ വെള്ളമടി സ്ഥലം തേടി പോകണമെങ്കില്‍ പണികുറേ ഉണ്ട്. ഇപ്പോള്‍ താമസിക്കുന്ന രാമനാഥപുരം പുലിയകുളത്ത് നിന്ന് ഒരു ബസ്സ് പിടിച്ച് അപ്പ് ടൌണില്‍ ഇറങ്ങണം. ടൌണ്‍ കൃത്യമായി പരിചയമില്ലെങ്കിലും ഏതാണ്ട് പോത്തീസ് പോലുള്ള വലിയ തിരക്കുള്ള തുണിക്കടയുടെ അടുത്ത് ഇറങ്ങി അങ്ങിനെ മാനവും മാളോരേയും നോക്കി നടക്കും..


കാഴ്ചകണ്ട് ഇങ്ങിനെ കറങ്ങിനടക്കാന്‍ രസമാണ് കൂട്ടിനൊരാളുണ്ടായിരുന്നെങ്കില്‍...>> കുട്ടിമാളു വലിയ പെണ്ണായാല്‍ അവളെ കൂട്ടാം. ഇപ്പോള്‍ തല്‍ക്കാലം ഒറ്റയാനായി ഊരുശുറ്റാം. അവിടെയും ഇവിടെയും നോക്കി, നല്ലൊരു ബാറ് കണ്ടെത്താന്‍ പ്റ്റിയില്ല രണ്ട് ചില്‍ഡ് ഫോസ്റ്റര്‍ അകത്താക്കാന്‍.....> അങ്ങിനെ നടന്ന് കൊണ്ടിരുന്നപ്പോള്‍ ഒരു വഴിപോക്കനോട് അന്വേഷിച്ചപ്പോള്‍ ഒരിടം കണ്ടു. എനിക്ക് ചിരി വന്നു. ഒരു ചിന്ന കുളിമുറി പോലെ ഒരു മുറി, വലിയ മുറ്റം, മുറ്റം നിറയെ മേശയും കസേരകളും, അവിടെ ഇരുന്ന് കുടിക്കാം.


വൃത്തിയും വെടിപ്പും ഉണ്ടെങ്കില്‍ അവിടെ ഇരിക്കാമായിരുന്നു. ബട്ട് ഇറ്റ് വാസ് എ ഡര്‍ട്ടി പ്ലേസ്.


[എന്റെ ലാപ്പ് കൂടെ കൊണ്ട് വന്നില്ല, ഉപയോഗിക്കുന്നത് സേതുലക്ഷ്മിയുടെ യന്ത്രം ആണ്. ഇതില്‍ മുഴുവന്‍ വൈറസ്. പിന്നീടെഴുതാം ബാക്കിയുള്ളത്]


Friday, June 22, 2012

ചാറല്‍ മഴ


ചാറല്‍ മഴ

എനിക്ക് രണ്ട്  മക്കള്‍, അതില്‍ രണ്ടാമത്തെ ആള്‍ രാക്കമ്മ എന്ന പെണ്‍കുട്ടി. ആദ്യത്തെ  ആള്‍ ആണ്‍കുട്ടി.

രാക്കമ്മ ചെറുപ്പത്തില്‍ തടിച്ച് ഉരുണ്ട് അമ്മിക്കല്ലിന്റെ കൊഴ പോലെ തടിച്ചതായിരുന്നു. തടിമൂലം ഇടുങ്ങിയ കഴുത്ത് കണ്ടാല്‍ അവള്‍ക്ക് കഴുത്ത് ഇല്ലായെന്ന് തോന്നുമായിരുന്നു.

ഇവള്‍ ഒരു  കാരണമില്ലാത്തെ  കാലത്ത്  തൊട്ട് വൈകുന്നേരം വരെ ഇങ്ങിനെ കരഞ്ഞുംകൊണ്ടിരിക്കും.  നമ്മളെടുത്ത് ഒക്കത്ത് വെക്കുകയോ, കൂടെ കിടത്തുകയോ ചെയ്താല്‍ അവള്‍  ഉടന്‍  വോള്യും കുറക്കും.

ഇവളുടെ ഈ  ചാറല്‍ മഴപോലെയുള്ള കരച്ചില്‍  നിര്‍ത്താന്‍ ഞാന്‍ പല സൂ‍ത്രങ്ങള്‍  പ്രയോഗിച്ചിട്ടും ഫലം കണ്ടില്ല.

അവസാനം ഒരുനാള്‍ എനിക്കൊരുപായം തോന്നി. ഇങ്ങനെ നോണ്‍സ്റ്റോപ്പ്  ചാറല്‍ മഴപോലുള്ള കരച്ചില്‍ തുടര്‍ന്നൊരു നാള്‍ ഒരു  ഈര്‍ക്കിളി എടുത്ത് ചന്തിയില്‍ രണ്ട്  പെട പെടച്ചു.  അതോടെ ഓലപ്പടക്കത്തിന് തീകൊളുത്തിയ  പോലെ ഒരു കൂട്ടപ്പൂരിച്ചലും രണ്ട് മിനുട്ടില്‍ കരച്ചിലും നിന്നു.

“എന്തേ ഇത് ഇപ്പോ ഓര്‍ക്കാന്‍ കാരണം” എന്നൊരു ചോദ്യം വന്നേക്കാം. പാരമ്പര്യം കാത്ത് സൂക്ഷിക്കാന്‍ ഇപ്പോള്‍ ഇവിടെ രാക്കമ്മയുടെ മകള്‍ കുട്ടിമാളു ഉണ്ട്.

ഇവള്‍ക്കും കുറച്ച്  നാളായി ഈ ചാറല്‍ മഴയുടെ സോക്കേട് ഉണ്ട്. “അവള്‍ക്കും ഈ ഈര്‍ക്കിളിപ്രയോഗം“ നടത്തിയാലോ എന്ന് അവളുടെ അച്ചമ്മയായ ബീനാമ്മയോട് ഞാന്‍ കണ്‍സല്‍ട്ട് ചെയ്തു.

“സ്വന്തം മകള്‍ക്ക് കൊടുക്കുന്നപോലെ  പേരക്കുട്ടികള്‍ക്ക്  കൊടുക്കണ്ടാ എന്നാ ബീനാമ്മ പറേണത്...”

“അപ്പോ എന്താ  ചെയ്യാ ഈ മഴയവസാനിപ്പിക്കാന്‍ ഒരു മാര്‍ഗ്ഗം ബീനാമ്മേ...?”

“എനിക്കറിയില്ല...”
“എന്നാ ഞാനൊരു സൂത്രം കാണിച്ചുതരട്ടേ...?”

“എന്തിന്റെ കേടാ മനുഷ്യാ ഈ വയസ്സ് കാലത്ത്       നിങ്ങള്‍ക്ക്...?”
ബീനാമ്മക്ക് ഒരു ഈര്‍ക്കിളിപ്രയോഗം നടത്തി തല്‍ക്കാലം പേരക്കുട്ടിയെ ഒഴിവാക്കി.

“ബീനാമ്മയുടെ കരച്ചില്‍  കേട്ട് കുട്ടിമാളു അന്ധാളിച്ചുനിന്നു, അവളുടെ കരച്ചില്‍  തല്‍ക്കാലത്തേക്ക് നിന്നു...?”

“ചാറല്‍ മഴ വീണ്ടും തുടര്‍ന്നു,ഒരു  പരിഹാരമില്ലാതെ..?!!!”

Sunday, June 17, 2012

മഴക്കാലം

മഴക്കാലമായെന്ന്  പറയാം ഇന്നുമുതല്‍.  കാലത്ത് മുതല്‍ അല്ലെങ്കില്‍ ഇന്നെലെ  പാതിരാമുതല്‍ ഇതാ  ഇപ്പോള്‍ വരെ നല്ല  മഴ. ഇന്ന് ഞായറാഴ്ചയായിട്ടും പുറത്തെവിടേക്കും  ഇറങ്ങാന്‍ സാധിച്ചില്ല.

കഴിഞ്ഞ ദിവസം ഒരു പകല്‍ മഴയുടെ ഫോട്ടോ എടുത്തിരുന്നു. കിട്ടിയാല്‍  ഇവിടെ  പകര്‍ത്താം. ഇന്ന് കാലത്ത്  കറിക്ക്  മീനൊന്നും ഇല്ലെന്ന്  ശ്രീമതി  പറഞ്ഞു, പക്ഷെ തണുത്ത് വിറക്കുന്ന എനിക്ക്  മീന്‍ മാര്‍ക്കറ്റിലേക്ക് പോകാനായില്ല.

പേരക്കുട്ടി കുട്ടിമാളുവിന് മീന്‍  വേണമത്രെ. അവള്‍ക്ക് ചാള  ഇഷ്ടമാണ്. തലേദിവസത്തെ രണ്ട്  കഷ്ണം അവള്‍ക്കായി മാറ്റിവെച്ചു. പിന്നെ എനിക്ക്  വേണ്ടി  വാങ്ങി വെച്ചിട്ടുള്ള കൊഴുവ എല്ലാര്‍ക്കും കൂടി കറി വെച്ചു.  അങ്ങിനെ  ഇന്ന് തോരാതെ പെയ്യുന്ന മഴയില്‍ ഞങ്ങള്‍  സകുടു:ബം ആഘോഷിച്ചു.

വാതരോഗിയായ  എനിക്ക് ചെറുമീനുകള്‍  ധാരാളം കഴിക്കാന്‍ വൈദ്യര്‍ പറഞ്ഞിട്ടൂണ്ട്. അതിനാല്‍ കൊഴുവ,  വെളൂരി, മുള്ളന്‍ എന്നിവ ഞങ്ങളുടെ  ഫ്രീസറില്‍ എപ്പോ‍ഴും സ്റ്റോക്കുണ്ട്.

വരൂ  സുഹൃത്തുക്കളേ എന്റെ വസതിയിലേക്ക്. കൊഴുവയും  വെളൂരിയും മുള്ളനും എല്ലാം കഴിക്കാം.

Saturday, June 9, 2012

പുത്തനുടുപ്പ്




ഇന്ന് ലക്ഷ്മിക്കുട്ടിയുടെ വിവാഹ നിശ്ചയമായിരുന്നു.  എല്ലാവരും പുത്തന്‍ ഉടുപ്പുകള്‍ അണിഞ്ഞ് തൃശ്ശൂര്‍ ലൂലു കണ് വെന്‍ഷന്‍ സെന്ററിലേക്ക് യാത്രയായി. എനിക്ക് പുത്തനുടുപ്പ് ആരും വാങ്ങിത്തന്നില്ല, എന്നാലും ഞാനും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.

ലക്ഷ്മിക്കുട്ടീസിന്റെ പ്രതിശ്രുത വരന്‍ അമേരിക്കയില്‍  ജോലി  ചെയ്യുന്ന മിഥുന്‍ കുട്ടനാണ്‍. നല്ല  ചേര്‍ച്ചയുണ്ട് ലക്ഷ്മിക്കുട്ടിക്ക്. ലക്ഷ്മിക്കുട്ടിയെ അമേരിക്കയിലേക്ക് കൊണ്ട് പോയി കുറേ കഴിയുമ്പോള്‍ എനിക്ക് ഒരു ഫ്രീ  ടിക്കറ്റും താമസവും പോക്കറ്റ് മണിയും എന്റെ ലക്ഷ്മിക്കുട്ടി  ഓഫര്‍  ചെയ്യുമായിരിക്കും. ഞാനിതുവരെ അമേരിക്ക കണ്ടിട്ടില്ല. കാണാന്‍ ഉള്ള സൌഭാഗ്യമൊക്കെ  ഉണ്ടായിരുന്നെങ്കിലും അതൊന്നും അന്ത നാള്‍ വിനിയോഗിച്ചില്ല.

അന്നൊക്കെ സ്ഥലം വാങ്ങണം, വീട് പണിയണം, കുട്ട്യോളെ പഠിപ്പിക്കണം എന്നൊക്കെയുള്ള വിചാരം മാത്രമായിരുന്നു. യൂറോപ്പും, മിഡില്‍ ഈസ്റ്റും, പസഫിക്കും, ഗള്‍ഫുമെല്ലാം ജോലിയുടെ ഭാഗമായി  ചുറ്റിക്കറങ്ങിയെന്നാണെന്റെ ഓര്‍മ്മ.  ഇപ്പോള്‍  പലതും മറന്ന് പോയിരിക്കുന്നു.

ഇന്നെലെ ശ്യാമിന്റെ കല്യാണമായിരുന്നു.  അവിടെ ഹേമയേയും ഉമയേയും മറ്റു ബന്ധുജനങ്ങളേയും, പിന്നെ അരവിന്ദേട്ടന്റെ മകന്‍ അജയനേയും പ്രദീപനേയും എല്ലാം കണ്ടു.

കൂട്ടത്തില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയാരാണെന്ന് അജയനോട് ചോദിച്ചപ്പോളാ അറിയുന്നത്…”ഉണ്ണ്യേട്ടന്‍ മറന്നൊ ഇവളെ. ഇവള്‍ പണ്ട് ഉണ്ണ്യേട്ടന്റെ ഓഫീസില്‍ ജോലി  ചെയ്തിരുന്നുവെന്ന്…” ഞാന് വിചാരിക്കുകയായിരുന്നു എവിടേയോ  വെച്ച്  ഈ  പെണ്‍കുട്ടീസിനെ  ഞാന്‍ കണ്ടിട്ടുണ്ടെന്ന്. പക്ഷെ ഇപ്പോളല്ലേ പിടി കിട്ടിയത് ഞാന്‍ അറിയുന്ന കുട്ടിയായിരുന്നു ഇവളെന്ന്. അങ്ങിനെയാണെന്റെ കാര്യം, പലതും  ഓര്‍മ്മയില്ല.

വയസ്സായില്ലേ – ജരാനര ബാധിക്കുമ്പോളെല്ലാര്‍ക്കും ഇങ്ങിനെയൊക്കെയാണ്‍.  പ്രത്യേകിച്ച്  ഇപ്പോള്‍ കഴിക്കുന്നതും ശ്വസിക്കുന്നതും എല്ലാം വിഷമയമല്ലേ…? അപ്പോള്‍ ഇതുപോലിരിക്കും ശിഷ്ടജീവിതം..

എന്റെ പ്രിയപത്നി ബീനാമ്മയും മകനും മരുമകനും മകളും മരുമകളും എല്ലാം ജയലക്ഷ്മി സില്‍ക്കും ആരോ മെന്‍സ് വെയറും ഒക്കെ ഇട്ട് ചെത്തി നടക്കുമ്പോല്‍ പേരക്കുട്ടി കുട്ടാപ്പുവിന്‍ തൈലാന്‍ഡില്‍ നിന്ന് ഇല്ല്യൂമനേഷന്‍ ഉള്ള മങ്കി ബ്രാന്ഡ് ടീ  ഷര്‍ട്ടും ഇട്ടോണ്ടായിരുന്നു ഗമനം..

ഈ പാവം ഞാന്‍ ഒരു പഴയ  കുപ്പായവും ഇട്ടോണ്ട് … “ഉള്ളതോണ്ട് ഓണം”  എന്ന മട്ടില്‍ നടന്ന് നീങ്ങി…. ഇനിയും വരും എനിക്കും ഒരു  സുന്ദരകാലം……….

ലക്ഷ്മിക്കുട്ടി  ബാംഗളൂരില്‍ വാന്‍ ഹുസൈനിലും മറ്റും ജോലി ചെയ്തിരുന്നെന്ന് ആണെന്റെ ഓര്‍മ്മ. എനിക്ക് മാത്രമായി ഒരു  ഷര്‍ട്ട് വാങ്ങിത്തരാന്‍ അവള്‍ക് പറ്റില്ലല്ലോ..? എന്നെപ്പോലെ അവള്‍ക്ക് ഒരുപാട് അങ്കിള്‍സ് ഉണ്ട്…

ഇനി അവള്‍ അമേരിക്കയില്‍ പോയി താമസിക്കുമ്പോള്‍ എന്തെങ്കിലും തരുമായിരിക്കും.  ഒന്നും തന്നില്ലെങ്കിലും  വേണ്ട അവള്‍ സുഖമായി അവിടെ കഴിയുന്നു എന്ന് കേട്ടാല്‍ മതി.. ലക്ഷ്മിക്കുട്ടീസിന്റെ കല്യാണം ഈ  വരുന്ന ഡിസംബറില്‍ നടക്കുന്നതായിരിക്കും.

മരുമകള്‍ സേതുലക്ഷ്മിക്ക് ഒരു പണി കിട്ടാന്‍ പ്രാര്‍ഥിക്കുകയാണ് ഞാനിപ്പോള്‍. അവള്‍ ഒരു  ഐടി  ഗേളാണ്‍. അവള്‍ക്ക് വലിയ ആഗ്രഹങ്ങളൊന്നും ഇല്ല, ഏതെങ്കിലും ഒരു  ബാങ്കില്‍  ഒരു ക്ലര്‍ക്ക് ഉദ്യോഗം കൊണ്ട് തൃപ്തിപ്പെട്ടോളാം എന്നാണവള്‍ പറയുന്നത്..

ഞാന്‍ ഇന്ന് എന്റെ പേരക്കുട്ടി കുട്ടിമാളുവിനെ കണ്ടു. അവള്‍  ഈ  അപ്പൂപ്പനെ മറന്നിരിക്കുന്നു. കുറച്ച്  നാളായി അവള്‍ കൊച്ചിയിലാണ്‍ താമസം. കുട്ട്യോളല്ലേ പെട്ടെന്ന് മറക്കും.

മഴക്കാലമായി… രാക്കമ്മയോട് ഒരു കമ്പിളിപ്പുതപ്പും കാല്‍ നനയാതെ നടക്കാനൊരു ഷൂവും വാങ്ങിത്തരാന്‍ പറയണം.. വീട്ടില് നിന്ന് മെയില്‍  റോഡെത്തുന്നത് വരെ വെള്ളവും ചളിയുമാണ്‍. അയല്‍ക്കാരന്റെ ഔദാര്യമുണ്ടെങ്കിലേ റോഡ് കാനകള്‍ വെട്ടി ടാറിട്ട് കിട്ടൂ… അത്  അടുത്തൊന്നും  സംഭവിക്കുമെന്ന് തോന്നുന്നില്ല.

ഏക മകന്‍  ജോലിയുമായി മെട്രൊ  സിറ്റിയിലും മകള്‍ കൊച്ചിയിലുമാണ്‍. അവര്‍ക്കൊന്നും റോ‍ഡ് ടാറിടെണമെന്നോ ഈ വയസ്സനെ പരിപാലിക്കണമെന്നോ ഒന്നും വിചാരമില്ല. തന്ത ചത്താല്‍ എല്ലാം വിറ്റുപെറുക്കി മെട്രോ നഗരങ്ങളിലേക്ക്  ചേക്കാറാമെന്ന് കരുതിയിരിക്കയാകും.

ഇപ്പോളത്തെ മിക്ക കുട്ട്യോളും ഏറെക്കുറേ ഇങ്ങിനെ തന്നെ ആണെന്നാണ്‍ എന്റെ നിഗമനം.. ഇപ്പോള്‍ എനിക്ക് ആരോഗ്യത്തിന്‍ വലിയ  കുഴപ്പമില്ല, കിടപ്പിലായാലുള്ള സ്ഥിതി ഒന്നാലോചിച്ച് നോക്കിയാല്‍ ഒരു എത്തും പിടിയും കിട്ടുന്നില്ല. അനുഭവിക്കാനുള്ളത്  അനുഭവിച്ചുതന്നെ  തീ‍ര്‍ക്കണമല്ലോ… അതാണല്ലോ ദൈവ നിശ്ചയം..

കൃഷ്ണാ ഗുരുവായൂരപ്പാ… നല്ല ചിന്തകള്‍ മനസ്സില്‍ നിറക്കേണമേ… മറ്റുള്ളവര്‍ക്ക് എന്നെക്കൊണ്ട് എന്തെങ്കിലും നല്ല കാര്യങ്ങള്‍  ചെയ്യാനുള്ള വഴി കാട്ടേണമേ…

“ലക്ഷ്മിക്കുട്ടിയുടെ കല്യാണവിശേഷങ്ങള്‍ പറഞ്ഞ് മനസ്സ് എങ്ങോട്ടോ പോയി.. മാനസഞ്ചാരം അങ്ങിനെയാണ്‍……

എലലാവര്‍ക്കും ശുഭരാത്രി  നേരുന്നു….

Saturday, June 2, 2012

നാട്ടുവര്‍ത്തമാനം

എന്താ ബീനാമ്മേ എപ്പോ നോക്കിയാലും ഈ പണിയോട് പണി. നിനക്ക് ഒരു ദിവസം ഒരു പണിയും ചെയ്യാണ്ട് വീട്ടിലിരുന്ന് വിശ്രമിച്ചുകൂടെ...

"ഹ ഹ്ഹാ........ അത് കൊള്ളാം. അപ്പോള്‍ നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ മേശപ്പുറത്ത് വന്നിരുന്നാല്‍ ഞാന്‍ എന്തോന്ന് എടുത്ത് തരും...?” ഭക്ഷണം മാത്രം മതിയോ..? മുറ്റമടിക്കണം, പാത്രം കഴുകണം, നിങ്ങളുടെ തുണി കഴുകണം, ഇസ്ത്രിയിടണം, കാലത്ത് കുളിയും തേവരാവും കഴിഞ്ഞാല്‍ അടുക്കളയില്‍ വന്നിരിക്കും. “എന്നോട് ഒന്നും ചോദിക്കില്ലാ എന്നത് വസ്തവം തന്നെ. പക്ഷെ എനിക്കങ്ങിനെ ആകാന്‍ പറ്റുമോ..?

അടുക്കളയില്‍ വന്നിരുന്നാല്‍ നിങ്ങള്‍ ചൂട് ദോശ മനസ്സില്‍ സ്വപ്നം കാണുന്നതെനിക്കറിയാം. തിന്നുന്നതനുസരിച്ച് ഞാന്‍ ഓരോന്ന് ചുട്ട് തന്ന് കൊണ്ടിരിക്കും. ദോശക്ക് പകരം പുട്ടോ, പത്തിരിയോ, ഇഡ്ഡലിയോ, ഉപ്പ്മാവോ എന്തായാലും നിങ്ങള്‍ക്ക് വിരോധമില്ല, പക്ഷെ ദോശ കഴിച്ചാലുണ്ടാകുന്ന സംതൃപ്തി മറ്റൊരു വിഭവത്തിനുമില്ല എന്നെനിക്കറിയാം.

"തിന്നിട്ട് മൂടും തട്ടി പോകുന്നതല്ലാതെ എന്തെങ്കിലും പണികള്‍ നിങ്ങള്‍ വീട്ടില്‍ ചെയ്യുമോ..? നമ്മുടെ മുറ്റം കണ്ടില്ലേ..? അവനവന് കഴിക്കാനുള്ള പച്ചക്കറികളെങ്കിലും നട്ടുപിടിപ്പിച്ചുകൂ‍ടേ..? ഒരു വേനലിലും വറ്റാത്ത കിണറും സദാസമയം കിട്ടുന്ന കോര്‍പ്പറേഷന്റെ പീച്ചി വെള്ളവും ഉണ്ട്...ഒന്നും ചെയ്യില്ല..”

പത്ത് മണിയാകുമ്പോളേക്കും ഓഫീസിലേക്ക് പോകും.. പിന്നെ രണ്ട് മണിക്ക് ഉണ്ണാന്‍ വരും. ഉണ്ട് കഴിഞ്ഞാല്‍ പിന്നെ അഞ്ചുമണി വരെ ഒരു ഉറക്കം...”എന്തിനാ ഈ പകലൊക്കെ ഇത്രയും കിടന്നുറങ്ങുന്നത്..? എന്തെങ്കിലും എന്നെ പണിയില്‍ സഹായിക്കുമോ..? അതില്ല. “ഒന്നുമില്ലെങ്കിലും അവനവന്‍ ഉപയോഗിക്കുന്ന ടോയലെറ്റെന്റ്കിലും ഒന്ന് വൃത്തിയാക്കിക്കൂടെ എന്റെ പുന്നാര കെട്ടിയോന്..?

"എന്നിട്ട് ഇപ്പോള്‍ ചോദിക്കുന്നു... നിനക്ക് വെറുതെ ഇരുന്നുകൂടെ ഒരു ദിവസമെങ്കിലും...?

"എടീ പെമ്പിറന്നോത്തീ... നീയിങ്ങനെ അഹോരാത്രം എല്ലുമുറീയെ പണിയെടുക്കാതെ ഇടക്ക് ഫുള്‍ ഡേ വിശ്രമിച്ചുകൂടെ എന്നാ ഞാന്‍ ചോദിച്ചത്...?”

"എനിക്കത് മനസ്സിലായീ മനുഷ്യാ........അപ്പോള്‍ വീട്ടിലെ പണിയെല്ലാം ആരെടുക്കും. പണിക്കാരി ഒന്നുണ്ടായിരുന്നു. അവളാണെങ്കില്‍ വന്നിട്ട് ഇപ്പോള്‍ പത്തുപതിനാല് ദിവസമായി....അവളെ എന്തെങ്കിലും പറഞ്ഞിട്ടൊന്നുമല്ല.. വരാതിരിക്കുന്ന ദിവസം അറിയിക്കില്ല, തോന്നുമ്പോളൊക്കെ ലീവെടുക്കും, തോന്നുന്ന നേരാത്ത് കയറി വരും,, ഇങ്ങിനെയൊക്കെയാന്‍ പണിക്കാരുടെ പരിപാടി...”

"എടീ ബീനാമ്മേ ഇന്ന് ഞായറാഴ്കയല്ലേ... ഞാന്‍ കാ‍ലത്ത് നിനക്ക് സുലൈമാനി ഇട്ട് തരാം. ബ്രേക്ക് ഫാസ്റ്റിന് ബ്രെഡ് ടോസ്റ്റും പീനട്ട് ബട്ടറും തരാം.. ഉച്ചക്ക് സഫയര്‍ ഹോട്ടലില്‍ പോയി ബിരിയാണി കഴിക്കാം.. എന്നിട്ടൊരു ഉറക്കം. 4 മണിക്കെണീറ്റ് ടൌണില്‍ പോയി കറങ്ങി, പാറമേക്കാവിലും വടക്കുന്നാഥനിലും പോയി തൊഴുത്, ഭരത് ഹോട്ടലില്‍ പോയി പൂരിമസാലയോ നിനക്കിഷ്ടമുള്ള എന്തെങ്കിലും ഒക്കെ കഴിച്ച് ഒരു സിനിമയും കണ്ട് വീട്ടിലേക്ക് മടങ്ങാം...”

‘കൊള്ളാം കൊള്ളാം പരിപാടി... എനിക്ക് നിങ്ങളെ വിശ്വാസമില്ല.. എനിക്ക് വേണ്ടി ഇന്നേ വരെ നിങ്ങളെന്തെങ്കിലും ചെയ്തതായി എനിക്കോര്‍മ്മയില്ല.. നിങ്ങള്‍ വേഗം എണീച്ച് മുറ്റം അടിക്ക്, ഞാന്‍ നോക്കട്ടെ, അതിന് ശേഷം തീരുമാനിക്കാം ഞാന്‍ റെസ്റ്റ് എടുക്കണോ വേണ്ടയോ എന്ന്..”

“എടീ ബീനാമ്മോ....... ഇന്ന് ജൂണ്‍ മൂന്ന് ഇടവപ്പാതിയുടെ പകുതി കഴിഞ്ഞിട്ടും മഴയെവിടെ. പുറത്ത് ചാറ്റല്‍ മഴയുണ്ട്, നല്ല കുളിരല്ലേ...?

"ഞാന്‍ രണ്ട് മിനിട്ടും കൂടി ഒന്ന് മൂടിപ്പുതച്ച് കിടന്നുറങ്ങട്ടെ...? നീ പോയി അപ്പോളേക്കും മുറ്റമടിക്ക്..........???!! “

[ഇന്ന് കാലത്തെ എനിക്ക് എന്റെ പ്രിയതമയോട് തോന്നിയ വികാരം കഥാരൂപത്തില്‍ ഇവിടെ]

Tuesday, March 27, 2012

കുമ്പളങ്ങി എക്സ്പ്രസ്സ് - ഭാഗം 3

രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച

http://jp-smriti.blogspot.in/2012/03/2.html



പണ്ട് കുമ്പളങ്ങിയിലേക്ക് ബോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഇപ്പോള്‍ തോപ്പുമ്പടിയില്‍ നിന്ന് ഒരു പാലം കടന്ന് പോകാമെന്ന് തോന്നുന്നു.

പക്ഷെ അപ്പുവിനിഷ്ടം ബോട്ട് സവാരിയായിരുന്നു. സവാരിക്കിടയില്‍ എഞ്ചിന്‍ ഡ്രൈവറോട് കുശലം പറയാന്‍ അയാള്‍ക്കിഷ്ടമായിരുന്നു. മറൈന്‍ എഞ്ചിനുകളെക്കുറിച്ചും അതിന്റെ മാര്‍ക്കറ്റിങ്ങും അപ്പുവിന് ഹരമായിരുന്നു. യമാഹ ഹോണ്ട മുതലായ എഞ്ചിനുകളെപ്പറ്റിയും അത് ഉപയോഗിക്കുന്ന ബോട്ടുകളെപറ്റിയും അറിയാന്‍ അയാള്‍ക്കാഗ്രഹം ഉണ്ടായിരുന്നു. അതിനാല്‍ പലപ്പോഴും അയാല്‍ എഞ്ചിന്‍ റൂമില്‍ കയറിപ്പറ്റും. എറണാംകുളത്തെ മിക്ക ബോട്ട് തൊഴിലാളികളേയും ഒരു കാ‍ലത്ത് അപ്പുവിന്നറിയാമായിരുന്നു.

ചിലപ്പോള്‍ അയാല്‍ മീന്‍പിടുത്ത ബോട്ടിലും സഹായി പോകാറുണ്ട് ഒരു രസത്തിന്. അപ്പുവിന് ഡീപ്പ് വാട്ടര്‍ ഡൈവിങ്ങും യോട്ട് സര്‍ഫിങ്ങും എല്ലാം ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും സ്വായത്തമാക്കിയിട്ടുണ്ട്.

“റൂഡി.....ലെറ്റസ് ഗോ ടു യുവര്‍ കുമ്പളങ്ങി ഇന്‍ ദി ബോട്ട്.

“അപ്പുവും റൂഡിയും ബോട്ടില്‍ കയറി. കുമ്പളങ്ങിയിലേക്ക് യാത്രയായി. പണ്ടൊക്കെ അപ്പു മേനക ബോട്ട് ജട്ടിയിലേക്ക് കാലത്ത് അനന്തതയിലേക്ക് കണ്ണും നട്ട് നില്‍ക്കുമായിരുന്നു - ജോജുവിന്റെ പെണ്ണ് വരുന്നതും നോക്കി. പെണ്ണെന്ന് പറഞ്ഞാല്‍ കെട്ട്യോളല്ല. അവന്റെ കാമുകി. അപ്പുവും ജോജുവും എറണാംകുളം പത്മ തിയേറ്ററിന്നടുത്ത ഒരു ലോഡ്ജിലായിരുന്നു താമസം.”

"അപ്പുവിന് സഞ്ചരിക്കാന്‍ അന്ന് ഒരു ഇമ്പോര്‍ട്ടഡ് വെസ്പ സ്കൂട്ടറ് ഉണ്ടായിരുന്നു. ഒരിക്കലും കാലത്തെ ഓഫീസിലേക്കുള്ള ലിഫ്റ്റ് ജോജു സ്വീകരിക്കാറില്ല. എന്നാലോ വൈകിട്ട് അപ്പു താവളത്തിലെത്തിയാല്‍ അയാളെ വെറുതെ ഇരിക്കാന്‍ വിടില്ല. പച്ചാളത്ത് പോകാനും കാരിക്കാമുറി ഷോപ്പില്‍ പോയി കള്ള് കുടിക്കാനും മറ്റും.”

“ഒരു ദിവസം അപ്പു പ്ലാന്‍ ഇട്ടു.. ഇയാള്‍ കാലത്തെ എങ്ങോട്ടാണ് പോകുന്നതെന്ന്..അപ്പു ജോജു അറിയാതെ അയാളെ പിന്തുടര്‍ന്നു. അയാള്‍ മാര്‍ക്കറ്റ് റോഡില്‍ കൂടി നടന്ന് പെണ്‍പിള്ളേരുടെ കോളേജിന്റെ അരികത്തുകൂടിയുള്ള കനാലിന്റെ വക്കത്ത് കൂടി ഷണ്മുഖം റോഡിലെത്തി നേരെ ബോട്ട് ജെട്ടിയിലെത്തി. പിന്നെ ഒരു നില്‍പ്പാണ് തെക്കോട്ടും നോക്കി.”

“അപ്പു കേടായി കിടക്കുന്ന ഒരു ആനവണ്ടിയില്‍ ഇരിപ്പുറപ്പിച്ചു.. കണ്ണിലെണ്ണയൊഴിച്ചെന്ന് പറയുന്ന പോലെ ഇമവെട്ടാതെ നോക്കിയിരുന്നപ്പോള്‍ ഒരു ബോട്ട് വന്നു ഫോര്‍ട്ട് കൊച്ചി ഭാഗത്ത് നിന്ന്. അതില്‍ നിന്ന് പലരും ഇറങ്ങി ഓടുന്നുണ്ടായിരുന്നു. എല്ലാവരും ധൃതിയില്‍ ഓഫീസിലെത്താനും ബസ്സുപിടിക്കാനും ഒക്കെ തിരക്കുകൂട്ടുമ്പോള്‍ ഒരുത്തി മന്ദമന്ദം ബോട്ടില്‍ നിന്നിറങ്ങി.”

“അന്നവള്‍ ഇളം പിങ്ക് നിറത്തിലുള്ള ജോര്‍ജറ്റ് സാരിയാണുടുത്തിരുന്നത്. സുന്ദരിയായിരുന്നു ജോജുവിന്റെ കാമുകി. ഒരു കേമറയുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോയി അപ്പു. പിന്നീട് കൂടെ കൂടെ അപ്പു അവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. “

"ചുരുക്കിപ്പറഞ്ഞാല്‍ ഈ ബോട്ടും അതിലെ യാത്രക്കാരും കൊച്ചിക്കായലും എല്ലാം അപ്പുവിന് ഒരു ഹരമായിരുന്നു.. അങ്ങിനെയാണ് അപ്പു കൊച്ചിയെ പ്രണയിച്ചത്..”

"ജോജുവിന്റ്റെ പെണ്ണ് സൈര ഹിന്ദുവായിരുന്നു. എനിക്കവളെ കണ്ട് കണ്ട് അവനില്‍ നിന്നും തട്ടിപ്പറിക്കണമെന്നുണ്ടായിരുന്നു. അപ്പു അന്ന് അത്തരം ഒരാ‍ളെ കണ്ടുപിടിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല, കൂടെക്കൂടെയുള്ള ട്രാന്‍സ്ഫര്‍ കാരണം..”

“പണ്ട് ബോള്‍ഗട്ടി പാലസ്സില്‍ സ്പെഷല്‍ വള്ളത്തില്‍ കയറി പോയതും കുസൃതിത്തരങ്ങള്‍ ചെയ്തതും എല്ലാം ഓര്‍ത്തു അപ്പു.”

"അങ്ങിനെ ഓരോന്നോര്‍ത്ത് റൂഡി എന്ന റൂഡി നിക്കോളാസിനോടൊത്ത് കുമ്പളങ്ങിയില്‍ വന്നിറങ്ങി. അപ്പു കുമ്പളങ്ങിയുടെ സൌന്ദര്യം കണ്ട് തുള്ളിച്ചാടി...”

"hai rudy this z really a wonderful place" അവര്‍ രണ്ട് പേരും കൂടി ആദ്യം റൂഡിയുടെ ഓഫീസിലെത്തി. യൂറോപ്യ്ന്‍ സ്റ്റൈലില്‍ ഉള്ള റൂഡിയുടെ ഓഫീസ് കായല്‍ക്കരയില്‍ ആയിരുന്നു. അവിടെ 2 ജീപ്പുകളും, ഒരു നാടന്‍ വള്ളവും, ഒരു നാടന്‍ പാസ്സഞ്ചര്‍ ബോട്ടും പിന്നെ ഒരു ലക്ഷ്വറി സ്പീഡ് ബോട്ടും ഉണ്ടായിരുന്നു.”

“പണ്ട് ഗള്‍ഫില്‍ നിന്ന് ഡീപ്പ് വാട്ടര്‍ ഡൈവിങ്ങും വിന്‍ഡ് സര്‍ഫിങ്ങും അഭ്യസിച്ച അപ്പുവിന് ഈ സ്പീഡ് ബോട്ട് കണ്ടപ്പോള്‍ ചില ആശയങ്ങള്‍ മനസ്സിലുദിച്ചെങ്കിലും റൂഡിയോട് പറഞ്ഞില്ല..”

“റൂഡി അപ്പുവിനോടുള്ള വര്‍ത്തമാനത്തിലും ഓഫീസ് പണി ചെയ്തുകൊണ്ടിരുന്നു. അവന് ഒരു ഗോവക്കാരി സെക്രട്ടറി ഉണ്ട്. ഇസബെല്ല. ഗുഡ് ലുക്കിങ്ങ് ഗേള്‍. കറുത്തിട്ടാണെങ്കിലും മാദകക്കൊഴുപ്പുണ്ട്.. “

“റൂഡിയുടെ പണിത്തിരക്കിന്നിടയില്‍ അപ്പു അവളുമായി ശൃംഗരിക്കാന്‍ പോയി..”

"ഹലോ ഇസബെല്ലാ.... ഐ ആം അപ്പു.. ഫ്രണ്ട് ഓഫ് റൂഡി..”

"ഹൈ നൈസ് ടു മീറ്റ് യു..”
"അവള്‍ ഹസ്തദാനം ചെയ്തു...”

“വാട്ട് കേന്‍ ഐ ഡു ഫോര്‍ യു മിസ്റ്റര്‍ അപ്പു..?”
"മെനി തേങ്ക്സ് ഫോര്‍ യുവര്‍ കര്‍ട്ടസി... കേന്‍ ഐ ഹാവ് അ കപ്പ് ഓഫ് കോഫീ....?”

"യാ ഷുവര്‍, വൈ നോട്ട്............ ഐ ഷാല്‍ബി ബേക്ക് ഇന്‍ ടു മിനിട്ട്സ്...”

"അവള്‍ പാന്‍ ട്രിയിലേക്ക് നടന്നകന്നു. മുട്ടുവരെയുള്ള അവളുടെ ജീന്‍സും മുറിക്കയ്യന്‍ ബ്ലൌസും ഒക്കെ കൂടി നോക്കുമ്പോള്‍ ആകെ ആളൊരു കിടിലന്‍ ടൂണ ഫിഷ് പോലെയുണ്ട്...”

“അപ്പുവിന് കാലത്തെ ബ്രേക്ക് ഫാസ്റ്റായി ഓര്‍ഡര്‍ കൊടുത്ത ചപ്പാത്തി കഴിക്കാനാവാഞ്ഞതില്‍ വയര്‍ എരിയുന്നുണ്ടായിരുന്നു.. ആ പെണ്ണ് കഴിക്കാനൊന്നും വേണമോ എന്ന് ചോദിച്ചതും ഇല്ല. ഇനി അവളോട് അതൊക്കെ ചോദിച്ച് മെനക്കെടുത്തുന്നത് ശരിയല്ലല്ലോ..?”

"അപ്പുവിന് അവിടെ ഇരുന്ന് ബോറഡിച്ചു. അയാള്‍ ആരോടും മിണ്ടാതെ പുറത്തേക്കിറങ്ങി നടന്നു. പ്രകൃതി സൌന്ദര്യം ആസ്വദിച്ചു. റോഡ് നിറയെ ടൂറിസ്റ്റുകള്‍ തന്നെ. എന്തെങ്കിലും തിന്നാനെന്നുവെച്ചാല്‍ തട്ടുകടകളോ, കാപ്പിക്കടകളോ ഒന്നും കണ്ടില്ല. വയറ് കാളിയാല്‍ ഗ്യാസ് വരും, വയറ് വേദനിക്കും... എന്താ ഇതിനൊക്കെ ഒരു പരിഹാരം...?”

“അപ്പു നടന്ന് നടന്ന് ഒരു ചെറിയ തോട്ട് വക്കത്തിലെത്തി. അപ്പോള്‍ ഒരു ഓള്‍ഡ് മേന്‍ കാവിന്മേല്‍ രണ്ട് കുടം കെട്ടി ശ്രദ്ധയില്‍ പെട്ടു.”

“ഒന്നുനിക്കണേ അപ്പൂപ്പാ....”
“ഇവിടെ അടുത്തെങ്ങാനും ചായക്കടകളുണ്ടോ..? എന്തെങ്കിലും കഴിക്കാന്‍”
“ചായക്കടകളും ഹോട്ടലുകളും ഒക്കെ ഉണ്ട്. പക്ഷെ അതെല്ലാം അല്പം ദൂരത്തിലാണ്...”

"കാലിച്ചായ കിട്ടിയാലും മതി അപ്പൂപ്പാ... വയറ് കാളുന്നു..”
“എന്റെ കൂടെ വന്നാല്‍ നല്ല മധുരക്കള്ള് തരാം...”

“ശരി കള്ളെങ്കില്‍ കള്ള്....”
“അപ്പു അപ്പൂപ്പന്റെ കൂടെ നടന്നു...”

“അപ്പൂപ്പന്‍ ഒരു ഷോപ്പില്‍ കള്ള് അളന്ന് കൊടുത്തു. പിന്നീട് അതേ കള്ള് നാലു കുപ്പി വാങ്ങി കുടത്തില്‍ ഒഴിച്ച് വീണ്ടും യാത്രയായി...”

“അപ്പു വീണ്ടും അപ്പൂപ്പനെ അനുഗമിച്ചു...”

“അപ്പൂപ്പോ ഞാന്‍ കുറെ നടന്നല്ലോ, എനിക്ക് വയ്യാണ്ടായി.”
"ഇതാ വീടെത്താറായി മോനേ, നാലടി കൂടി നടന്നാല്‍ മതി..”

തോടും ഇടവഴികളും മുട്ടിപ്പാലങ്ങളും കടന്ന് അവര്‍ ഒരു ഓലപ്പുരയില്‍ ചെന്ന് കയറി.

“ഇങ്ങോട്ട് കയറി ഇരിക്കൂ സാറേ. അയാള്‍ക്കിരിക്കാന്‍ ഒരു പുല്‍പ്പായ ഇട്ട് കൊടുത്ത് അപ്പൂപ്പന്‍ പുരക്കകത്തേക്ക് കയറി..”

“അപ്പു അവിടെമാകെ ഒന്ന് കണ്ണൊടിച്ചു.. ചാണകം മെഴുകിയ ഉമ്മറവും അകത്തളങ്ങളും... കോലായിന്നരികിലെ ചുമര്‍ മാത്രം മാവിന്‍ പലകകള്‍ കൊണ്ട്, മറ്റെല്ലാം ഓലച്ചുമരുകള്‍.. മുറ്റം നിറയെ വാഴകളും പച്ചക്കറികളും ഇടതൂര്‍ന്ന് നില്‍ക്കുന്ന മഞ്ഞളും ഇഞ്ചിയും. വളരെ ഗൃഹാതുരത്വം തുളുമ്പുന്ന അന്ത:രീഷം..”

"ഉമ്മറത്തിന്റെ ഒരു മൂലയില്‍ ഞാന്ന് കിടക്കുന്ന വലയും രണ്ട് കൊട്ടയും ഒരു തൊപ്പിക്കുടയും.”

"അപ്പൂപ്പനെ കാണാതെ അപ്പു ചെറുതായി ഒന്നുചുമച്ചും കൊണ്ട് അകത്തേക്ക് കടന്ന് പടിഞ്ഞാറെ കോലായിലേക്കെത്തി. അവിടെ കോലായുടെ വടക്കേ അറ്റത്ത് കൊച്ചു സൈഡ് മറക്കുള്ളില്‍ പാവാടയും ബ്ലൌസും ഇട്ട ഒരു പെണ്ണ് ഇരുന്ന് അടുപ്പൂതുന്നു. പെട്ടെന്ന് തീജ്വാലകള്‍ കലത്തിന്റെ മുകളിലേക്ക് പടര്‍ന്നു. അവള്‍ എണീറ്റു."

“അപ്പൂപ്പനെ കാണാതെ അപ്പു തിരികെ കിഴക്കേ കോലായിലെത്തി. പുല്പായയില്‍ ഇരുന്നു. ഷൂ അഴിച്ച് എറയത്ത് വെച്ചു..”

“അപ്പുവിന് ചെറിയ തോതില്‍ ദ്വേഷ്യവും സങ്കടവും ഒക്കെ വന്നു. കള്ളുമില്ല കപ്പയുമില്ല. അപ്പൂപ്പനേയും കാണാനില്ല..”

“അപ്പോളിതാ അവിടെ കണ്ട ആ പെണ്‍കുട്ടി രണ്ട് മണ്‍കുടുക്ക കള്ള് കോലായില്‍ കൊണ്ട് വന്ന് വെച്ച് മാറി നിന്നു. ഉടനെ തന്നെ ചെറുതായൊന്ന് മുങ്ങിക്കുളിച്ച അപ്പൂപ്പനും കോലായിലെത്തി...”

“എന്താ നോക്ക് നിക്കണ് പെണ്ണേ സാറിന് ആ കള്ള് ഒഴിച്ചുകൊടുക്കടീ....”

"ചുവപ്പില്‍ കറുത്ത പൂക്കളുള്ള പാവാടയും വട്ടക്കഴുത്തുള്ള ബ്ലൌസുമിട്ട പെണ്‍കുട്ട് കുമ്പിട്ട് അപ്പുവിന്റെ ഗ്ലാസ്സ്ലിലേക്ക് കള്ളി പകരുമ്പോള്‍ അവളുടെ മുഴുത്ത മാറിടങ്ങളിലായിരുന്നു അപ്പുവിന്റ്റെ കണ്ണുകള്‍..”

"എങ്ങിനെയുണ്ട് കുമ്പളങ്ങിയിലെ കള്ള് സാറെ..?”
"കൊള്ളാം അപ്പൂപ്പാ.... അല്പം പോലും വെള്ളം ചേര്‍ക്കാത്ത നല്ല കട്ടിയുള്ള ഇത്തരം കള്ള് അടുത്ത കാ‍ലത്തൊന്നും കുടിച്ചിട്ടില്ല.. ഞങ്ങള്‍ കൂട്ടുകാരൊത്ത് ചിലപ്പോള്‍ പണ്ട് പോഞ്ഞിക്കരയില്‍ പോയി അന്തിക്കള്ള് കുടിക്കാറുണ്ട്...”

“സാറ് വെള്ളക്കാരെപ്പോലെ നാട് കാണാന്‍ വന്നതാണോ.. ഭാഷ കൊണ്ട് ഇന്നാട്ടുകാരനല്ലാ എന്ന് മനസ്സിലായി...”

"എന്റെ നാട് വടക്കാ. കാലങ്ങളിലായി ഹൈദരാബാദിലും മദിരാശിയിലും ഒക്കെയാ താമസം..”

“ഒരു കുടത്തിന്റെ പകുതി അകത്താക്കിയ അപ്പു...”
"വയറ് കാളുന്നു അപ്പൂപ്പാ.. നക്കാനൊന്നുമില്ലേ...?”

“ഓ ഞാന്‍ അത് മറന്നു. എടീ മൈലാഞ്ചീ സാറിന് എന്തെങ്കിലും നക്കാനുണ്ടെങ്കില്‍ കൊടുക്കെടീ.. ഇന്നെലെത്തെ മീങ്കറിയുണ്ടെങ്കില്‍ ഒരു ചെറിയ പിഞ്ഞാണത്തില്‍ ഇങ്ങോട്ടെടുക്ക്...”

“മൈലാഞ്ചി ഒരു പിഞ്ഞാണത്തില്‍ തലേദിവസത്തെ മീഞ്ചാറും മാങ്ങാപ്പുളിയും കോലായിലേക്ക് കൊണ്ട് വന്ന് വെച്ചു...”

“വേറെ ഒന്നുമില്ലേ പെണ്ണേ... സാറ് ഇന്ന് കാലത്ത് ഒന്നും കഴിച്ചിട്ടില്ലത്രേ...?”

“ഇവിടെ മറ്റൊന്നുമില്ല അപ്പാ... ചോറ് കാലായിട്ടില്ലാ, അടുപ്പത്ത് മത്തി കിടന്ന് തിളക്കുന്നു. അരമണിക്കൂര്‍ ഇരുന്നാല്‍ ഞാന്‍ അല്പം കപ്പയും മീനും തരാം...”

"എന്നാല്ല് നീയ് വേഗം അടുക്കളയിലോട്ട് ചെല്ല്. ഞാന്‍ വലവീശി നാല് മീന്‍ പിടിച്ചിട്ട് വരാം...”

"സാറെ ഞാന്‍ ഇതാ എത്തി. സാറിന് ഇരുന്ന് മുഷിയുന്നുണ്ടെങ്കില്‍ അവിടെ പടിഞ്ഞാറെ കോലായിലേക്കിരുന്നോളൂ.. അവിടെ മൈലാഞ്ചിയുണ്ടാകും.”

“പടിഞ്ഞാറെ കോലായിലെത്തിയ അപ്പുവിന് മൈലാഞ്ചി ഇരിക്കാന്‍ ഒരു മുട്ടിപ്പലക കൊടുത്തു. അവള്‍ വന്ന് അയാള്‍ക്കഭിമുഖമായി ഇരുന്നു.”

"അപ്പുവിന് സന്തോഷമായി... കപ്പയും മീനും ഒന്നും കിട്ടിയില്ലെങ്കിലും വേണ്ട. മൈലാഞ്ചിയെ കണ്ണ് നിറയെ കണ്ടാസ്വദിക്കാന്‍ കിട്ടിയല്ലോ..?!”

"മൈലാഞ്ചി കുടത്തിലെ ശേഷിച്ച കള്ള് അപ്പുവിന് പകര്‍ന്നുകൊടുത്തു. അയാള്‍ സന്തോഷം കൊണ്ട് മതി മറന്നു.”

thudarum thaamasiyaathe


Thursday, March 22, 2012

കുമ്പളങ്ങി എക്സ്പ്രസ്സ് - ഭാഗം 2

continuation of part 1


മട്ടാഞ്ചേരിയില്‍ ബോട്ടിറങ്ങിയ അപ്പൂ ആകെയൊന്ന് വീക്ഷിച്ചൂ. എന്തെല്ലാം മാറ്റങ്ങളുണ്ടെന്ന് വിലയിരുത്തി. കാലങ്ങളുടെ കരങ്ങളാല്‍ പലതും മാഞ്ഞുപോയിരിക്കുന്നു. അതിനാല്‍ പണ്ടത്തെപ്പോലെ ഉള്ള ഒരു ഗൃഹാതുരത്വം അനുഭവപ്പെട്ടില്ല.

പണ്ട് സ്ഥിരം പോയിരുന്ന ഗുജറാത്തി റസ്റ്റോറണ്ട് ഇപ്പോള്‍ മോടിപിടിപ്പിച്ചിരിക്കുന്നു. പഴയ നടത്തിപ്പുകാരന് ഇപ്പോള്‍ വയസ്സേറെയായി. അദ്ദേഹം കേഷ് കൌണ്ടറില്‍ കേഷ്യറോടൊപ്പം ചുമ്മാ ഇരുന്ന് കാര്യങ്ങള്‍ വീക്ഷിക്കുന്നു.

"കെം ചോ ഭായി സാബ്..?”
“ഒരു മന്ദസ്മിതം മാത്രമായിരുന്നു മറുപടി...”

അപ്പു പഴയ കാലങ്ങളിലേക്ക് മനസ്സോടിച്ചു. ഹൈദരാബാദിലെ കലാലയ ജീവിതത്തിലെ ഒരു ഗുജറാത്തി പെണ്‍കുട്ടിയുമായുള്ള സൌഹൃദം, പിന്നീടുണ്ടായ അഗാധപ്രേമവും ചുറ്റിക്കളിയും, പ്രശ്നവും, പ്രശ്നപരിഹാരങ്ങളും..

സിലാനയുടെ വീട്ടിലേക്കുള്ള പോക്കും ഭക്ഷണം കഴിക്കലും എല്ലാം കൂടി ഒരു ഗുജറാത്തി ഭക്ഷണപ്രിയനായി മാറിയിരുന്നു.

പ്രേമം മൂത്ത് അപ്പുവിന്റെ ജീവിതം അവള്‍ക്ക് അടിയറ വെക്കേണ്ടി എന്ന് ഭയന്ന് അപ്പുവിനെ സഹോദരങ്ങള്‍ അയാളെ ഉടന്‍ തുടര്‍ വിദ്യാഭ്യാസത്തിനായി മദിരാശിയിലേക്കയച്ചു.

മദിരാശിയിലെത്തിയെങ്കിലും സിലാനയുടെ മുത്തിക്കുടിക്കുന്ന ചുണ്ടുകളും തുള്ളിച്ചാടുന്ന മേനിയഴകും അപ്പുവിന്റെ മനസ്സിനെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു.

കോടീശ്വരനായ വ്യാപാരിക്ക് മലയാളിയും അപരിഷ്കൃതനും ഈശ്വരവിശ്വാസിയും ആയ അപ്പുവെന്ന തന്റെ മകളുടെ സഹപാഠിയെ നന്നേ ബോധിക്കുകയും ചെയ്തു. അതിനാലാണ് അപ്പുവിന്റെ പ്രണയം പൂത്തുപന്തലിക്കുവാന്‍ പ്രധാന കാരണം.

“പെട്ടൊന്നൊരു ശബ്ദം കേട്ടാണ് അപ്പു തിരിഞ്ഞുനോക്കുന്നത്..”

"കൈസാ ഹൈ ദോസ്ത്...?
അപ്പുവിന് ആളെ മനസ്സിലായില്ല....
" ആപ് കോന്‍ ഹൈ.. നഹി സംജാ...”

"മേം ആപ്കാ ഹൈദരാബാദി ദോസ്ത്.........റൂടി..”

ഹൈദരാബാദിലെ ജീവിതം അയവിറക്കിക്കൊണ്ടിരുന്ന അപ്പുവിന് ആശ്ചര്യമെന്നോണമായിരുന്നു കലാലയ ജീവിതത്തിലെ റൂഡിയെ കാണാനായത്.

“അപ്പു റൂഡിയെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു. പഴയ കാലങ്ങള്‍, ഹൈദരാബാദ് സെക്കന്തരാബാദിലെ തെരുവുകളിലെ കറക്കങ്ങള്‍, ഇറാനി കഫേയിലെ ജൂക്ക് ബോക്സില്‍ നാണയത്തുട്ടുകളിട്ട് പാട്ട് കേള്‍ക്കാറുള്ളതും സമൂസയും ഇറാനി ചായയും കുടിച്ചതും, കൊറോണ ചുരുട്ട് വലിച്ചതും എല്ലാം എല്ലാം ഓര്‍ത്തോര്‍ത്തു ചിരിച്ചു.”


“ഹൌമെനി കിഡ്സ് യു ഹേവ് മേന്‍...........” ഹൌ ഈസ് സിലാന...?”

"സിലാനയുടെ കാര്യം റൂഡിയുടെ വായില്‍ നിന്ന് വന്നപ്പോള്‍ അപ്പുവിന് സങ്കടം സഹിക്കാനായില്ല. നീണ്ട ഇരുപതുവര്‍ഷം കടന്ന് പോയെങ്കിലും അയാള്‍ക്ക് സഹിക്കാനായില്ല. അയാള്‍ പൊട്ടിക്കരഞ്ഞു.”

“റെസ്റ്റോറണ്ടില്‍ ഭക്ഷണം കഴിക്കാനെത്തിയവരെല്ലാം ഇവരെ ശ്രദ്ധിച്ചു.”

"ക്യാ ഹോഗയാ അപ്പൂ..........രോ മത്ത്...”
"എന്റെ ജീവിത്തില്‍ സിലാന ഇല്ല റൂഡീ...”

"വോ ജിന്താ തോ ഹൈ നാ..?”
“അതേ എന്ന മട്ടില്‍ അപ്പു തലയാട്ടി... ചലോ ഹം ലോഗ് ബാഹര്‍ ജായേഗാ............”

"അപ്പൂ ആപ് കുച്ച് ഖായാ നഹീ.... യേ ദേഖോ ആപ്കാ ഫേവറൈറ്റ് ചപ്പാത്തി ഔര്‍ കൊര്‍മാ സാംനേ ഹൈ...”

"ഖാനേകാ മൂഡ് ഗയാ മേരാ ദോസ്ത് റൂഡീ.... ഹം ലോഗ് യഹാം സേ നിക്കലേഗാ....”

അപ്പു റൂഡിയുടെ കയ്യും പിടിച്ച് പുറത്തേക്കിറങ്ങി.

"സോറീ റൂഡി.. ഐ ഡിഡ് നോട്ട് ആസ്ക് എനിതിങ്ങ് എബൌട്ട് യു... വാട്ട് യു ഡു ഹിയര്‍. ഹൌ ഈസ് യുവര്‍ ലൈഫ് & പേരന്റ്സ്....?”

“ഐ വര്‍ക്ക് ഹിയര്‍ ഇന്‍ കുമ്പളങ്ങി....”
"itz really strange rudy... some one.. yes a eropean lady asked me while in d boat about this place kumbalangi...."

“അയാം ഡൂയിങ്ങ് മറൈന്‍ റിസര്‍ച്ച് ഹിയര്‍ ഇന്‍ കുമ്പളങ്ങി. എ ലോട്ട് ടു ടെല്ല് യു എബൌട്ട് മൈ പ്രൊഫഷന്‍ & ഓക്ക്യുപ്പേഷന്‍... കം .. ലെറ്റസ് ഗോ ടു മൈ വര്‍ക്ക് പ്ലേസ്.. യു കേന്‍ സ്റ്റേ വിത്ത് മി ദിസ് ഈവങ്ങ്. വിഷാല്‍ എഞ്ചോയ് ടുഡേ...”

അപ്പു റൂഡിയുടെ കൂടെ കുമ്പളങ്ങിയിലേക്ക് യാത്രയായി....

[thudaraam soukaryam pole]

Saturday, December 3, 2011

അമ്പിളീ നീയവിടെ ഉണ്ടോ…….. part 1

വിളിച്ച് കൂവുന്നതല്ലാതെ ആര് കേള്‍ക്കാനാണാനെന്റെ വിലാപം. കപ്ലിയങ്ങാട്ട് അമ്പലത്തിലേക്ക് പോകുമ്പോള്‍ വിചാരിച്ചു മടക്കം അമ്പിളിയുടെ വീട്ടില്‍ കയറാമെന്ന്. കാലത്ത് ഒരു വീട്ടിലേക്ക് കേറിച്ചെല്ലാന്‍ പറ്റിയ സമയം അല്ലല്ലോ? അങ്ങിനെയൊന്നും ഇല്ല, എന്തെന്നാല്‍ അമ്പിളി എന്റെ മച്ചുണന്‍സ് വൈഫ് ആണ്. ബന്ധുക്കള്‍ക്ക് എപ്പോ വേണമെങ്കിലും ചെല്ലാമല്ലോ…

അങ്ങിനെ ആലോചിച്ച് വടുതല സ്കൂളും കഴിഞ്ഞ് എന്റെ ശകടം പണ്ടത്തെ മാധവനുണ്ണി വൈദ്യരുടെ വൈദ്യശാല നിന്നിരുന്ന സ്ഥലത്ത് നിര്‍ത്തി. ഞാന്‍ വിചാരിച്ചു ഇനി നേരെ കപ്ലിയങ്ങാട്ടേക്ക് പോയാല്‍ ഞാന്‍ ഒരു പക്ഷെ വേറെ വല്ല ദിക്കിലേക്കും പോയാലോ എന്ന്.

ഞാന്‍ എന്റെ ചെറുവത്താനി ഗ്രാമത്തിലെത്തിയാല്‍ രണ്ടോ മൂന്നോ ദിവസം തറവാട്ടില്‍ തങ്ങും. അവിടെ കിട്ടനും ചുക്കിയും അല്ലെങ്കില്‍ കിട്ടന്‍ മാത്രമായാലും ചിലപ്പോള്‍ ഒന്ന് രണ്‍ട് ദിവസം കൂടുതലും തങ്ങിയേക്കാം.

കാലത്ത് കുളിയും തേവാരവും കഴിഞ്ഞാല്‍ ഗീത നല്ല അടിപൊളി പാല്‍ചായ ഉണ്ടാക്കിത്തരും. ബ്രേക്ക് ഫാസ്റ്റ് അല്പം കഴിഞ്ഞേ കിട്ടുകയുള്ളൂ. അപ്പോളെക്കും ഞാന്‍ വസ്ത്രം മാറി പുറത്തേക്കിറങ്ങാന്‍ തയ്യാറായിട്ടുണ്ടാകും. ഗീതയുടെ വിളി വന്നാല്‍ പോയി ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ശകടവുമായി കറങ്ങാന്‍ പോകും.

ശകടം വീട്ടില്‍ നിന്ന് സ്റ്റാര്‍ട്ടാക്കിയിട്ടാകും എങ്ങോട്ട് പോകണമെന്ന് പലപ്പോഴും ചിന്തിക്കുക. പടിഞ്ഞാറോട്ടാണെങ്കില്‍ വടുതല്‍, വട്ടം പാടം, കൊച്ചനൂര്‍ അല്ലെങ്കില്‍ ചമ്മണൂര്‍ ഓര്‍ കപ്ലിയങ്ങാട്, ഇനി അതുമല്ലെങ്കില്‍ വട്ടം പാടത്ത് നിന്ന് നേരെ ചിറളിപ്പുഴ, പെങ്ങാമുക്ക്, പഴഞ്ഞി കാട്ടകാമ്പാല്‍ ഒക്കെ ചുറ്റി കുന്നംകുളത്തെത്തും. തിരിച്ച് ചെറുവത്താനിയിലെത്തുമ്പോളെക്കും ഗീതയുടെ വിളി വരും…

”ഏട്ടനെവിടെയാ…. ചോറുണ്ണാനെത്തില്ലേ…?” ആ വിളി കേട്ടാല്‍ പിന്നെ ഞാന്‍ ധൃതി പിടിച്ച് ചെറുവത്താനിയിലെത്തും. ഇതൊക്കെയാ എന്റെ നാട്ടിലെ വിസിറ്റ് സമ്പരദായം.
നാട് ചുറ്റാന്‍ പോകുമ്പോള്‍ പാറുകുട്ടിക്ക് വേറെ പണിയൊന്നുമില്ലെങ്കില്‍ ഓളെയും എന്റെ വാഹനത്തില്‍ കയറ്റും. ഊരുചുറ്റുന്നതിന്നിടയില്‍ ചിലപ്പോള്‍ ബസ്സ് കാത്ത് 

നില്‍ക്കുന്നവരെയും ചിലപ്പോള്‍ ശകടത്തില്‍ കയറ്റാന്‍ മറക്കില്ല.
തറവാട്ടില്‍ നിന്ന് പുട്ടും കടലയും പപ്പടവും കഴിച്ചപ്പോള്‍ ഏതാണ്ട് വലിയ ലോഡായ പോലെ തോന്നി. ഗീതയുടെ ചിരട്ടപ്പുട്ട് എന്റെ ശ്രീമതിയെക്കാളും രണ്‍ടിരട്ടി ഉണ്‍ട്.

 കാലത്തെ ചായ കൂടാതെ പിന്നെയും പലഹാരത്തിന്റെ കൂടെ ഒരു ചായ വീണ്ടും ഗീത തരും ചിലപ്പോള്‍. അതും കുടിക്കും ഒരു ഗ്ലാസ്സ് വെള്ളത്തിന്റെ കൂടെ. അവിടെ ശ്രീരാമന്‍ കുടിക്കാന്‍ സ്പെഷല്‍ ഹെര്‍ബല്‍ ഡ്രിങ്കിങ്ങ് വാട്ടര്‍ ഉണ്ട്. അത് എനിക്കും മറ്റു ചില വിഐപ്പിക്കള്‍ക്കും മാത്രം ലഭിക്കും ആ വീട്ടില്‍.

എല്ലാം കഴിക്കുമ്പോളേക്കും എന്റെ വയറ് പൊട്ടാറായ പോലെ തോന്നും. തറവാട്ടില്‍ പോകുമ്പോളാണ്‍ എന്റെ ശരിയായ ഭക്ഷണം. നല്ല കുത്തരിച്ചോറും, മീന്‍ കറിയും, പരിപ്പും മാങ്ങയും അല്ലെങ്കില്‍ മുരിങ്ങ ഇലയും മാങ്ങയും ചേര്‍ത്ത് വെച്ച കറിയും, കയ്പക്കാ കൂട്ടാനും, മീന്‍ പൊരിച്ചതും ഒക്കെ ഞാന്‍ പണ്‍ട് കാലത്ത് കഴിച്ച രുചിയില്‍ തന്നെ കിട്ടും.

എന്റെ പെണ്ണുമ്പിള്ളയുടെ നാട് ചേറ്റുവ ഏങ്ങണ്ടിയൂര്‍ ആണ്‍. അവള്‍ക്കവിടുത്തെ സ്റ്റൈല്‍ അല്ലേ അറിയുകയുള്ളൂ. അവളുടെ മീന്‍ കറി റൊമ്പം ടേസ്റ്റി ആണ്‍. പിന്നെ മോരുകറിയും കൊള്ളാം. അവള്‍ക്ക് ഒരു ദോഷമെന്തെന്ന് വെച്ചാല്‍ എരുവ് കൂടുതലാണ്‍. മെഴുക്കുപുരട്ടി, ഉപ്പേരി എന്നിവ ഉണ്ടാക്കുമ്പോള്‍ വലിയ എരുവുമയമാണ്‍.

ഞാന്‍ തുടരെ തുടരെ ചീത്ത വിളിക്കുമ്പോള്‍ എനിക്ക് മുളക് കാച്ചുന്നതിന്‍ മുന്‍പ് അല്പം കോരി വെക്കും. അതൊക്കെ എന്നും നടപ്പില്ലായെന്നും പറഞ്ഞ് പിന്നേയും പഴയ പടിയില്‍ തന്നെ ആക്കും. എനിക്ക് അല്ലെങ്കില്‍ എന്റെ വയറ് കേടാക്കിയ ആളാണ്‍ എന്റെ അലെങ്കീ ഞാന്‍ ബീനാമ്മയെന്ന് ഓമനപ്പേരില്‍ വിളിക്കുന്ന എന്റെ പെണ്ണമ്മ.

ബീനാമ്മ കറുത്തിട്ടാണെങ്കിലും സുന്ദരിയായിരുന്നു. ഇപ്പോള്‍ എന്റെ അത്ര ഗ്ലാമര്‍ ഇല്ല. എന്നാലും ഞാന്‍ കൊണ്ട് നടക്കുന്നു. പാവം ബീനാമ്മ. ഇനി അവള്‍ക്കാരെ കിട്ടാനാണ്‍.

ഞാന്‍ അവളെ കെട്ടിയത് എനിക്കവളോട് പാവം തോന്നിയിട്ടാണ്‍. പിന്നെ അവള്‍ക്കൊരു ആകര്‍ഷണം ഉണ്ടായിരുന്നത് അവളുടെ തന്ത ഒരു വലിയ പണക്കാരനായിരുന്നു. എന്തെങ്കിലും അവളുടെ തന്ത ജീവിച്ചിരുപ്പുള്ളപ്പോളോ ചാവുമ്പോളോ കിട്ടുമെന്ന് വിചാരിച്ചു.
പക്ഷെ ഒന്നും കിട്ടിയില്ല, അവള്‍ക്ക് കിട്ടാനുള്ളതെല്ലാം അവള് അവളുടെ ആങ്ങിള്‍മാര്‍ക്ക് എഴുതിക്കൊടുത്തു.

അന്ന് അവളുടെ കെട്ടിയോന്‍ രാജകീയ പ്രൌഢിയില്‍ ഗള്‍ഫില്‍ വിരാജിക്കുകയായിരുന്നു. അയാളുടെ ഇന്നെത്തെ സ്ഥിതി പരിതാപകരമാണ്‍.

ഇപ്പോ അവളുടെ ആങ്ങിളമാരാണെങ്കിലോ വലിയ പണക്കാരും, ബിസിനസ്സുകാരും ആയി. ഈ പാവം പെങ്ങളുടെ ദാരിദ്ര്യം കണ്‍ട് പുഛിക്കുകയും ചെയ്യുന്നു. അവളുടെ തന്ത ചാകുന്നതിന്‍ കുറച്ച് കൊല്ലം മുന്‍പ് അവളുടെ പേരില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്കൂളും ചുറ്റുപാടുള്ള പറമ്പും എഴുതി വെച്ചിരുന്നു.

അത് വിറ്റ് കിട്ടുന്ന പണം ഞങ്ങള്‍ക്ക് തരാമെന്ന് വന്ന് പറയുകയും ചെയ്തു. അവസാനം എന്തുണ്ടായി ആങ്ങിളമാരില്‍ ഒരാള്‍ എന്തോ കുതന്ത്രങ്ങള്‍ മെനഞ്ഞ് ഈ പെങ്ങളുടെ കയ്യില്‍ നിന്ന് ആ പണം തട്ടിയെടുത്തു. ഈ ദരിദ്രവാസിയാണെങ്കിലോ തറവാട്ടില്‍ നിന്ന് ഒന്നും വാങ്ങിയില്ല. ഞാന്‍ അവളെ അവളെ വീട്ടില്‍ കൊണ്ട് ചെന്നാക്കിയാലോ എന്നും കൂടി ആലോചിച്ചു. അങ്ങിനെ വന്നാല്‍ ഇവിടെ അടുക്കളപ്പണിക്ക് ആളില്ലാതെ വരുമല്ലോ എന്നോര്‍ത്ത് അങ്ങിനെ ഒന്നും ചെയ്തില്ല.

ആ കഥ അങ്ങിനെ പോകട്ടെ. നമുക്ക് ചെറുവത്താനി അമ്പിളിയുടെ കഥയിലേക്ക് മടങ്ങാം.

തറവാട്ടില്‍ നിന്ന് ഗീത തന്ന പ്രാതലും കഴിച്ച് ഞങ്ങളുറ്റെ പ്രൈവറ്റ് റോഡ് അവസാനിക്കുന്ന സ്ഥലത്ത് നിന്ന് ആലോചിച്ചു. പടിഞ്ഞാറോട്ട് പോകണമോ കിഴക്കോട്ട് കുന്നംകുളം വഴിക്ക് പോകണമോ എന്ന്. അവിടെ ശകടം ന്യൂട്രലാക്കി പാര്‍ക്ക് ചെയ്തു. പാറുകുട്ടിയോട് ഫോണില്‍ പേശി. “ഏടീ പാറൂട്ട്യേ…….. എന്റെ കൂടെ നാട് തെണ്ടാന്‍ പോരുന്നോ..?”

“ഇല്ലാ ഉണ്ണ്യേട്ടാ…. എന്റെ കാലത്തെ കുളിയും തേവാരമൊന്നും കഴിഞ്ഞിട്ടില്ല. ഇവിടെ വന്നിരുന്നോ. ഒരു പത്തര വരെ ഇവിടെ ഇരുന്നാല്‍ ഞാന്‍ കൂടെ പോരാം….”

“എന്റെ പാറൂട്ടിക്ക് കുളിക്കാന്‍ അത്ര നേരമൊന്നും വേണ്ട. അവളുടെ കുളിയെങ്ങിനെയാണെന്നറിയാമോ..? ഒരു പാട്ട വെള്ളമേ വേണ്ടൂ‍ അവള്‍ക്ക്. അതില്‍ നിന്ന് ആദ്യം രണ്‍ട് മഗ്ഗ് വെള്ളം തലയില്‍ കൂടി ഒഴിക്കും. എന്നിട്ട് അവിടെയും ഇവിടെയും ചെറുതായി സോപ്പ് തേക്കും, ശേഷിച്ച വെള്ളം മുക്കി മേലില്‍ക്കൂടി ഒഴിക്കും. കുളി കഴിഞ്ഞു. ഇതൊക്കെ രണ്ട് മിനിട്ട് കൊണ്ട് നടക്കും..”

“ഈ ആ‍ളാ പറേണ്‍ പത്തര മണി വരെ അവിടെ ഇരിക്കാന്‍..”
“എനിക്ക് സൌകര്യമില്ല എന്റെ പാറൂട്ട്യേ അന്റെ വീട്ടില് വന്ന് അന്റെ കുളി കഴിയുന്നവരെ ഇരിക്കാന്‍..”

ഞാന്‍ അതും പറഞ്ഞ് പടിഞ്ഞാറോട്ട് ശകടം പായിച്ചു. മടക്കം അമ്പിളിയുടെ വീട്ടില് കയറാമെന്ന് വിചാരിച്ചിട്ട്. കൊച്ചന്നൂരെത്തിയപ്പോള്‍ കപ്ലിയങ്ങാട്ടമ്മക്ക് എണ്ണയും മറ്റു ദ്രവ്യങ്ങളും വാങ്ങി താമസിയാതെ കപ്ലിയങ്ങാ‍ട്ടെത്തി.

ഞങ്ങള്‍ ചെറുവത്താനിക്കാരാകുന്നതിന്‍ മുന്‍പ് ഞമനേങ്ങാട്ടുകാരായിരുന്നു. അവിടെ നിന്ന് ഞങ്ങളെ കുടിയിറക്കിയതായിരുന്നു ദുഷ്ടയായ എന്റെ അച്ചമ്മ. അച്ചമ്മ്ക്ക് കൂട്ടുനിന്നതോ എന്റെ പാപ്പനും അല്ലെങ്കില്‍ പാപ്പന്‍ കൂട്ടായി അചച്മ്മയും.

പാപ്പന്‍ മലായയിലും അഛന്‍ സിലോണിലും ആയിരുന്നു. പാപ്പന്‍ പണമയക്കില്ല, നാട്ടില്‍ വരില്ല. എല്ലാം പെങ്ങമ്നാരെയും [ ഏതാണ്ട് പത്തുപേര്‍ ] അച്ചനാണ്‍ കെട്ടിച്ചയച്ചത്. ഓലപ്പുര ഓട് മേഞ്ഞു, വര്‍ഷാ വര്‍ഷവും കിണര്‍ കുത്തണമായിരുന്നു. അതില്‍നിന്ന് രക്ഷപ്പെടാനായി ആ നാട്ടിലെ ജനങ്ങള്‍ക്കെല്ലാം ഉപകാരമായി ആദ്യമായി ആ നാട്ടിലൊരു കല്‍ക്കിണര്‍ പണിതുയര്‍ത്തി. 

നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന എന്റെ പിതാവിനെ ഈ തെണ്ടികള്‍ ഒരു പാതിരാക്ക് കുടിയിറക്കി.

അതൊരു വലിയ കഥ. എന്റെ അച്ചന്റെ അഛന്‍ അതായത് എന്റെ അച്ചാച്ചന്‍ രണ്ട് ഭാര്യമാരുണ്‍ടായിരുന്നു. ആദ്യത്തെ ഭാര്യ കാളിയുടെ മകനാണ്‍ എന്റ്റെ പിതാവ്. കാളി വെളുത്ത് സുന്ദരിയായിരുന്നു. കാളിക്ക് എന്റ്റെ പിതാവ് കൂടാതെ ഒരു അനുജനും 3 പെങ്ങളുകളും ഉണ്ടായിരുന്നു. എല്ലാവരും സുന്ദര്‍ന്മാരും സുന്ദരികളും ആയിരുന്നു.

രണ്ടാമത്തെ ഭാര്യ ലക്ഷ്മി കറുത്തതും സൌന്ദര്യം കുറഞ്ഞതും ആയിരുന്നു. ലക്ഷ്മിക്ക് ഒരു ആണും അഞ്ചുപെണ്ണും ഉണ്ടായി. ഞാന്‍ കാളിയെ വെളുത്ത അച്ചമ്മ എന്നും ലക്ഷ്മിയെ കറുത്ത അച്ചമ്മയെന്നും വിളിച്ചു. എനിക്കിഷ്ടം കറുത്ത അച്ചമ്മയോടായിരുന്നു.

അടുക്കളയുടെ കണ്ട്രോള്‍ കറുത്ത അച്ചമ്മക്കായിരുന്നു. പേരക്കുട്ടികളായി ഞാനും എന്റെ അനുജനും പാപ്പന്റെ രണ്ട് ആണ്മക്കളും, മൂത്ത അമ്മായിയുടെ 5 പെണ്മക്കളും, മറ്റു തറവാട്ടില്‍ നിന്നിരുന്ന ചില അമ്മായിമാരുടെതായ പത്തില്‍ കൂടുതല്‍ സന്താനങ്ങളും ആയിരുന്നു വെട്ടിയാട്ടില്‍ തറവാട്ടിലെ അന്തേവാസികള്‍. എന്റെ ബാല്യം അതുകൊണ്ട് സംഭവബഹുലവും ഒട്ടേറെ സുന്ദരസ്മരണകളും നിറഞ്ഞതായിരുന്നു.

ഉണ്ണാന്‍ നെല്ലും, അരക്കാന്‍ നാളികേരവും മറ്റു വിളകളും കൊണ്ട് സമൃദ്ധമായിരുന്നു ഞങ്ങളുടെ തറവാട്. ഓലമേഞ്ഞ നാല്‍കെട്ടിന്റെ പ്രൌഡി ഒന്ന് വേറെ തന്നെയായിരുന്നു.

വട്ടന്‍ പാടത്തെ കൊയ്ത് കഴിഞ്ഞാല്‍ എള്ള് വിതക്കും. കണ്ടം പൂട്ടാന്‍ നല്ലയിനം 3 ഏറ് കന്നുകളുണ്ടായിരുന്നു. പിന്നെ അഞ്ചില്‍ കൂടുതല്‍ പശുക്കളും പത്തില്‍ കൂടുതല്‍ ആടുകളും. തറവാട്ടിലെ ഇത്രയും അംഗങ്ങളെ തീറ്റിപ്പോറ്റാന്‍ പണം പോരാതെ വന്നാല്‍ എന്റെ അഛന്‍ സിലോണില്‍ നിന്ന് അയക്കും. പാപ്പന്‍ നാലണ പോലും അയച്ചില്ല.

എല്ലാം ചുമതകളും കഴിഞ്ഞപ്പോള്‍ ഏട്ടനനിയന്മാര്‍ക്ക് ഭാഗം വെച്ച് പിരിയാം എന്ന് അഛമ്മ പറഞ്ഞു. തോമ്മാപ്പിളയെ വരുത്തി ഭാഗാധാരം ഉണ്ടാക്കി. കുണ്ടും കുഴിയും നിറഞ്ഞ പാട്ടഭൂമികളും, കുടികിടപ്പുകാര്‍ താമസിക്കുന്ന പറമ്പും കുളവും തോടും നിറഞ്ഞ പറമ്പും എല്ലാം എന്റെ പിതാവിനും നല്ല കരഭൂമിയും നല്ല വിളവുകള്‍ ലഭിക്കുന്ന പാടവും എല്ലാം പാപ്പനും. അച്ചമ്മ പറഞ്ഞ പ്രകാരം തോമാപ്പിള ഭാഗാധാരം ഉണ്ടാക്കി.

തറവാട്ട് അമ്പലപ്പുരയും, പാന്‍പിന്‍ കാവും, രക്ഷസ്സ് തറയും, ശവമടക്കാനുള്ള പറന്‍പും പൊതുസ്വത്തായി സംരക്ഷിക്കപ്പെട്ടു. 

തറവാട്ടില്‍ കല്യാണം കഴിക്കാതെ നിന്നുപോയ ഒരു അമ്മായിക്ക് ഒന്നും നീക്കിവെക്കാന്‍ പാപ്പന്‍ സമ്മതിച്ചില്ല. പക്ഷെ അച്ചന്റെ നിര്‍ബ്ബന്ധത്തിന്‍ വഴങ്ങിയാണ്‍ പാപ്പന്‍ അതിന്‍ സമ്മതിച്ചത്.
ഒരു ദിവസം വൈകുന്നേരം ഭാഗാധാരം ഒപ്പിടാന്‍ എത്തിച്ചു. അച്ചന്‍ ആധാരം എഴുത്തുകാരനെ വിശ്വസിച്ചു ഒപ്പിട്ടു,

 പാപ്പന്‍ ഒപ്പിട്ടില്ല. “ഏട്ടന്‍ ഇന്ന് തന്നെ വീടൊഴിഞ്ഞാലേ ഞാന്‍ ഒപ്പിടൂ എന്നായിരുന്നു പാപ്പന്‍” തറവാടും ചുറ്റുപാടും പാപ്പനായിരുന്നു.

അച്ചമ്മയും പാപ്പനും ചെയ്ത ചതി അറിഞ്ഞത് ഭാഗാധാരം റജിസ്റ്റര്‍ ചെയ്ത് ആധാ‍രത്തിന്റെ കോപ്പി കൈപ്പറ്റിയപ്പോളാണ്‍. തന്നെയുമല്ല തറവാട്ടില്‍ നിന്നിരുന്ന അമ്മായിയുടെ സ്വത്തും പാപ്പന്‍ എന്തോ തന്ത്രങ്ങള്‍ പറഞ്ഞ് എഴുതി വാങ്ങി.

ഇതെല്ലാം നടക്കുമ്പോള്‍ എനിക്ക് പത്തോ പന്ത്രണ്‍ടോ വയസ്സ് കാണും. എന്റെ മനസ്സിനെ നേരിയ തോതില്‍ മഥിക്കുന്ന കാര്യങ്ങളാണ്‍ ഞാന്‍ അന്ന് അവിടെ കണ്ടത്. എനിക്ക് പ്രതികരിക്കാനാവും വിധം ഞാന്‍ വളര്‍ന്നിരുന്നില്ല. അതിനാല്‍ പാപ്പനും അച്ചമ്മയും രക്ഷപ്പെട്ടു.

അമ്പിളിയുടെ കഥ പറഞ്ഞ് ഞാന്‍ എങ്ങോട്ടോ പോയി. അമ്പിളിയുടെ വീട്ടുവിശേഷം അടുത്ത അദ്ധ്യായത്തില്‍ എഴുതാം.
[അച്ചടിപ്പിശാചുക്കളുണ്ട്. താമസിയാതെ തുരത്താം.]

Thursday, September 1, 2011

എന്റെ മസാലദോശകള്‍ - അല്ല മദാലസകള്‍


ഇന്ന് തകര്‍പ്പന്‍‍ ദിവസമായിരുന്നു.ശരിയ്ക്കും അര്‍‍മാദിച്ചു. രാവിലെ നേരത്തെ എണീറ്റ്‌ മീന്‍പിടിയ്ക്കാന്‍ പോയി, പാടത്ത് നാട്ടിലെ കൂട്ടുകാരുമൊപ്പം. അത് കഴിഞ്ഞു ഒരു വഞ്ചി യാത്ര നടത്തി പുഞ്ച പാടത്തു തന്നെ. പനവ്ഞ്ചിയാണ്. വേഗം മറിയുന്ന വഞ്ചി. വഞ്ചി ഇടയ്ക്ക് വെച്ച് ഞങ്ങള്‍ തന്നെ മറിച്ചിട്ടു. കുറെ അര്‍‍മാദിച്ചു..

പിന്നെ വിശാലമായ നീരാട്ടായിരുന്നു.നാട്ടില്‍ പണ്ട് ഞാന്‍ നീന്തല്‍‍ പഠിച്ച "ചിറയില്‍" വെച്ച്.. വെളിയംകോട്‌ രാജകൊട്ടാരം എന്നൊരു കൊട്ടാരം എന്റെ പുന്നയൂര്‍‍ക്കുളത്തെ വീടന്നടുത്തുണ്ടായിരുന്നു. ആ കൊട്ടാരത്തിന്‍റെ കുളമാണിത്. ഇപ്പോള്‍ കൊട്ടാരമോന്നുമില്ല കേട്ടോ?!

തകര്‍‍ത്തു കുളിച്ചു.കുട്ടിക്കാലത്ത് കുളിയ്ക്കാന്‍‍ വരുമ്പോള്‍‍ ആന്ടിമാര്‍‍ ടോപലെസ്സ് ആയി കുളിക്കുന്നത് കണ്ടു എത്ര നിര്‍വൃതി പൂകിയിട്ടുണ്ടെന്നറിയോ..?? പല ആന്ടിമാരേം ഇന്നോര്‍‍മ്മ വന്നു കുളത്തില്‍‍ വെച്ച്. ചിലരെ നേരിട്ട് ഇന്ന് കാണുകയും ചെയ്തു.

(പ്രായമായിരിയ്ക്കുന്നു.. അന്നത്തെ എന്റെ മസാലദോശകള്‍..അല്ല മദാലസകള്...) നാട്ടിലെ എന്റെ പ്രിയസുഹൃത്തായ അനിമാമന്റെ ചായപ്പീടികയില്‍ നിന്നും നല്ല വെള്ളേപ്പവും ചട്ണിയും കഴിച്ചു. ഉണ്ടാക്കാന്‍ അവനെ ഹെല്പ് ചെയ്യുകയും ചെയ്തു.

അവന്റെ വെള്ളേപ്പം അടിപൊളിയാണ് കേട്ടോ..പിന്നെ തറവാട്ടിലെത്തി സംഭവബഹുലമായ കോഴി ബിരിയാണി.അതിനു ശേഷം വേറൊരു ഫ്രെണ്ടിന്റെ വീട്ടില്‍ പോയപ്പോള്‍ പായസവും സദ്യയും.

തിന്നു ക്ഷീണിച്ചു പോയി കേട്ടോ.എല്ലാം കഴിഞ്ഞു ജസ്റ്റ്‌ വീടെത്തി..

----------

എന്റെ പ്രിയ സുഹൃത്ത് റിയാസ് എനിക്ക് ഫേസ് ബുക്കിലേക്കയച്ച ഒരു സ്ക്രാപ്പ് ആണ് ഈ കഥക്കാധാരമായത്. ആംഗലേയ ലിപികളില്‍ ആയിരുന്ന ടെക്സ്റ്റിനെ വലിയ പരുക്കുകളൊന്നുമില്ലാതെ മലയാളത്തിലാക്കാന്‍ സഹായിച്ചത് എന്റെ ഓണ്‍ലൈന്‍ സെക്ര്ട്ടറിയായ - ഞാന്‍ പാറുകുട്ടി എന്ന് വിളിക്കുന്ന സജിതയാണ്.

പാറുകുട്ടിയെ ഞാന്‍ പിന്നീട് പരിചയപ്പെടുത്താം. എനിക്ക് കൂട്ടുകാരികളായി ഒന്നിലധികം പാറുകുട്ടിമാരുണ്ട്. അതില്‍ ഈ പാറുകുട്ടി മാത്രമാണ് ഓണ്‍ ലൈന്‍ സെക്ര്ട്ടറി. മറ്റു പാറുകുട്ടിമാര്‍ക്ക് ഐടി യില് പ്രാവീണ്യം പോരാ.

ആരാണ് ഈ റിയാസ് എന്ന് ചോദിച്ചാല്‍ അത് ഒരു വലിയ കഥയാണ്. തല്‍ക്കാലം ചുരുക്കിപ്പറയാം.

തെന്നിന്ത്യയിലെ പ്രശസ്തനായ ഒരു ആര്‍ക്കിറ്റെക്റ്റ് ആണ്. എന്റെ മകളുടെ സഹപ്രവര്‍ത്തകനും ഇമ്മീഡിയറ്റ് ബോസ്സും ആണ്. കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചിട്ട് എഴുതാം. അദ്ദേഹത്തിന്റെ ബിസിനസ്സിന് സഹായകമാവും വിധം.