Thursday, January 8, 2009

എന്റെ പാറുകുട്ടീ.....ഭാഗം 9

എട്ടാം ഭാഗത്തിന്റെ തുടര്‍ച്ച....

"പാറുകുട്ടി നമുക്ക് കിടക്കാം. എനിക്ക് കൈവേദനിച്ചിട്ട് വയ്യാ. നീ പോയി ബെഡ് ഷീറ്റെല്ലാംമാറ്റി പുതിയത് വിരിക്ക്. പിന്നെ എനിക്ക് ഇന്ന്കുടിക്കാന്‍ പച്ചവെള്ളം വേണ്ട. കുറച്ച് ജീരക വെള്ളംമതി.."

"ശരി ഉണ്ണ്യേട്ടാ‍, ഞാന്‍ വെള്ളവുമായി ഇപ്പോള്‍വരാം.."

പാര്‍വ്വതി ജീരക വെള്ളം കൊണ്ട് വന്ന് മേശപ്പുറത്ത്വെച്ചു. അലക്കി വെച്ച ബെഡ് ഷീറ്റ് വിരിച്ചു.തലയിണ ഉറയും മാറ്റി. പോയി ഉണ്ണ്യേട്ടനെ വിളിച്ചു.തളര്‍ന്നിരുന്നിരുന്ന ഉണ്ണിയെ കണ്ടപ്പോള്‍പാര്‍വ്വതിക്ക് സഹിക്കാനായില്ല.

"ഉണ്ണ്യേട്ടാ‍ നമുക്ക് ആഹാരം കഴിക്കേണ്ടെ?."

"എനിക്ക് വയ്യ. നീ പോയി കഴിച്ചോ.."

"അത്താഴപ്പട്ടിണി കെടക്കേണ്ടാ ഉണ്ണ്യേട്ടാ.."

"എനിക്ക് തീരെ വയ്യാ എന്റെ പാര്‍വ്വതി. കൈ തീരെപൊന്തിണില്ലാ.

ആഹാരം കഴിക്കാനും, നാളെ വണ്ടിയോടിക്കാനുംഒന്നും പറ്റുമെന്ന് തോന്നുന്നില്ലാ."

"ആഹാരമെല്ലാം ഞാന്‍ വാരിത്തരാം.."

പാര്‍വ്വതി ഉണ്ണിയെ മെല്ലെ എഴുന്നേല്പിച്ച് ഡൈനിങ്ങ്ടേബിളിന്നടുത്തേക്ക് കൊടുന്നിരുത്തി. അടുക്കളയില്‍നിന്ന് ഭക്ഷണം എടുക്കാന്‍ പോയി. അപ്പോഴേക്കുംഉണ്ണി കസേരയിലിരുന്ന് ഉറങ്ങിത്തുടങ്ങി.ഭക്ഷണമായി വന്ന പാര്‍വ്വതിക്ക് ഉണ്ണിയുടെഅവസ്ഥ കണ്ട് സഹിക്കാനായില്ല. എല്ലാം ഞാന്‍വരുത്തിക്കൂട്ടി വെച്ചതാണല്ലോ എന്നോര്‍ത്ത്സങ്കടപ്പെട്ടു.'

"ഉണ്ണ്യേട്ടാ ..... എന്താ ഇത് കുഞ്ഞ്യേ കുട്ട്യോള്‍ടെപോലെ സന്ധ്യാവുമ്പോളെക്കും ഇരുന്നുറങ്ങുന്നത് ?

അയ്യോ!. കൈയിന്മേല്‍ നീര് വന്നിട്ടുണ്ടല്ലോ."

"അത് സാരമില്ല...... നേരം വെളുക്കട്ടെ.

നീര് കുറവില്ലെങ്കില്‍ ഡോക്ടറെ വിളിപ്പിക്കാം.."

"ഉണ്ണ്യേട്ടന്‍ വായും മുഖവുമെല്ലാം കഴുകേണ്ടെ?

ഞാന്‍ പോണിയില്‍ വെള്ളം ഇങ്ങോട്ടെടുക്കാം.

ഇങ്ങ്ട്ട് മേശയുടെ അടുത്തേക്ക് ഇരിക്ക്.."

പാറുകുട്ടി കയ്യില്‍ വെള്ളമെടുത്ത് കൊല്‍ക്കുഴിയാന്‍കൊടുത്തു...

"ഈ പാത്രത്തിലേക്ക് തുപ്പിക്കോ.ഇനി മുഖംകഴുകിത്തരാം.."

മുണ്ടിന്റെ കോന്തലകൊണ്ട് ഉണ്ണിയുടെ മുഖം തുടച്ച്കൊടുത്തു.

പാര്‍വ്വതി ചപ്പാത്തി കഷണങ്ങളായി മുറിച്ച്,അവിയലും ചേര്‍ത്ത് ഉണ്ണിയുടെ വായില്‍ വെച്ചുകൊടുത്തു.. ഇടക്ക് അച്ചാര്‍ നക്കാനും കൊടുത്തു.....

പാര്‍വ്വതി പിന്നെയും ഒരു കഷണം ചപ്പാത്തിതീയലില്‍ മുക്കിയിട്ട്..

"ദാ...... ദാ... വായ് തുറക്ക് ..... അങ്ങിനെ...അങ്ങിനെ... എന്ന് പറയുമ്പോള്‍, ഉണ്ണിയുടെ കണ്ണില്‍നിന്ന് കണ്ണുനീര്‍ അടര്‍ന്ന് വീണു.

അത് കണ്ട് പാര്‍വ്വതിയുടെ തൊണ്ടയിടറി..

എന്താ ഉണ്ണ്യേട്ടാ‍....... വേദനിക്കുന്നുണ്ടോ.?"

"ഇല്ലാ......."

"പിന്നെന്തിനാ ഉണ്ണ്യേട്ടന്‍ കരയുന്നത്.?"

"ഞാന്‍ എന്റെ ചേച്ചിയെ ഓര്‍ത്തു പോയി.എനിക്ക്വയ്യാണ്ടാകുമ്പോ..ചേച്ചി ഇങ്ങനെയാ ചോറ്വാരിത്തരിക.."

"ദാ... കുറച്ചുംകൂടി ഉണ്ട് കഴിക്കാന്‍...ഇനി എന്തുകറിയാ വേണ്ടത്..?"

"നിനക്ക് ചോറിനെന്ത് കറിയാണുള്ളത്.?"

"എനിക്ക് സാമ്പാറും, പിന്നെ ഉച്ചത്തെ കുറച്ച്ചെമ്മീന്‍ ചാറും.."

"എന്നാ കുറച്ച് ചെമ്മീന്‍ ചാറു താ....."

"വെറും ചാറുകൂട്ടി എങ്ങനാ ചപ്പാത്തി എടുക്കുക..?"

"ഇന്നാ നിന്റെ ചോറു ഒരു ഉരുള ചെമ്മീന്‍ ചാറു കുഴച്ച്എനിക്ക് താ.

ഇതിലുള്ള ബാക്കി ചപ്പാത്തി നീ കഴിച്ചോ.."

"അപ്പോ ഉണ്ണ്യേട്ടന് രാത്രി ചൊറായാലും പ്രശ്നമില്ലാഅല്ലെ?"

"വല്ലപ്പോഴും ഒരു ഉരുള, അതും നിന്റെകൈകൊണ്ടായാല്‍ വിരോധമില്ല.."

"ഉണ്ണ്യേട്ടന്‍ ഇവിടെ തന്നെ ഇരിക്ക്.. ഞാന്‍കൊല്‍ക്കുഴിയാന്‍ വെള്ളം തരാം.. ദാ ഈകോളാമ്പിയില്‍ തുപ്പിക്കോ.."

"ഹൂം..........."

"ഇനി ഞാന്‍ മുഖം കഴുകിത്തരാം...."

പാര്‍വ്വതി ഉണ്ണിയുടെ മുഖം കഴുകി,തോര്‍ത്തിക്കൊടുത്തു. മെല്ലെ എഴുന്നേല്പിച്ച് കട്ടിലില്‍കൊണ്ട് കിടത്തി. പാര്‍വ്വതി പാത്രമെല്ലാം കൊണ്ട്പോയി കഴുകാന്‍ തുടങ്ങുമ്പോള്‍ ഉണ്ണിയുടെ ഞെരക്കംകേട്ട് ഓടി വന്നു'

"എന്താ ഉണ്ണ്യേട്ടാ...? വേദനിക്കുന്നോ.?"

"ഹൂം ..... അത് സാരമില്ലാ...."

"ഞാന്‍ ചൂടു പിടിച്ച് തരാം...ചുടുവെള്ളമായി ഞാന്‍ഇപ്പൊ വരാം.."

പാര്‍വ്വതി ഉണ്ണിയുടെ കൈയില്‍ ചുടുവെള്ളത്തില്‍മുക്കിയ തുണികൊണ്ട് വെച്ചു.

"സുഖം തോന്നുണ്ടോ ഉണ്ണ്യേട്ടാ.?" എന്നാല്‍ ഇനിഉറങ്ങിക്കോ.

ഞാന്‍ അരികില്‍ത്തന്നെ ഉണ്ട്.."

പാര്‍വ്വതി ഒരു കൊച്ചുകുട്ടിയോടെന്ന പോലെതലയിലും മേലും ഒക്കെ തലൊടി ഉറക്കാന്‍ തുടങ്ങി ഉണ്ണിയെ...

പുതപ്പിച്ചുകൊടുത്തിട്ടും വിറയല്‍ മാറാത്ത ഉണ്ണിയെകണ്ടിട്ട് പാര്‍വ്വതിക്ക് ഭയമായി.. പോയി അമ്മയെവിളിച്ചാലൊ എന്നോര്‍ത്തു. അമ്മയോട് ഈപുരാണമെല്ലാം ഓതണമല്ലോ ഇനി. ചിലപ്പോള്‍എനിക്കിട്ട് നാല് തന്നിട്ടായിരിക്കും ഇങ്ങോട്ട് വരിക.അപ്പോ ആരെയും വിളിക്കണ്ട. നേരം വെളുക്കട്ടെ'

ഉണ്ണ്യേട്ടന് പനിക്കുന്നുണ്ടോ...

ഉണ്ടെന്നാ തോന്നണേ. സാരമില്ല.......... നാളെപുലരുമ്പോഴെക്കും എല്ലാം ശരിയാകും.......

തണുത്തു വിറക്കുന്ന ഉണ്ണിയെ കെട്ടിപ്പിടിച്ച്ആശ്വസിപ്പിച്ചു പാര്‍വ്വതി..

നാളെ തേവര്‍ക്ക് പായസം കഴിപ്പിക്കാന്‍ നേര്‍ന്നുഉണ്ണ്യേട്ടന്റെ പേരില്‍....

നേരത്തെ എഴുന്നേറ്റ് നീര് കുറവില്ലെങ്കില് തുപ്രമ്മനെകുട്ടി വൈദ്യരുടെ അടുത്തേക്ക് വിടണം. ക്ഷീണംകൊണ്ട് പാര്‍വതിയും അവിടെ കിടന്ന് മയങ്ങി

[തുടരും]

Sunday, January 4, 2009

എന്റെ പാറുകുട്ടീ....... [ഭാഗം 8]

ഏഴാം ഭാഗത്തിന്റെ തുടര്‍ച്ച.......

ഉണ്ണി ഓഫീസിലെത്താന്‍ താമസിച്ചതിനാല്‍ സ്റ്റാഫിനെല്ലാം സന്തോഷമായിരുന്നു. ചിലരെല്ലാം ഇന്ന് താമസിച്ചായിരുന്നു എത്തിയത്. അവര്‍ക്കൊക്കെ ഇന്ന് നല്ല ദിവസമായിരുന്നു. ഒരാള്‍ വൈകി വരുന്നത് ഉണ്ണി ഓഫീസിലേക്ക് വരും വഴി ശ്രദ്ധിച്ചു. സാധാരണ പ്രസന്ന വദനനായി എല്ലാവരും കാണുന്ന ഉണ്ണി സാറായിരുന്നില്ല ഇന്ന്. അത് ചിലര്‍ക്ക് ടെന്‍ഷനുണ്ടാക്കി.

ഉണ്ണി ഇന്റര്‍ കോമില്‍ നിര്‍മ്മലയെ വിളിച്ചു.........
“ഹലോ നിര്‍മ്മല....”
“യെസ് സര്‍ .... ഗുഡ് മോര്‍ണിങ്ങ്...”
“ക്യാന്‍ യു കം ടും മൈ കേബിന്‍?”
“യെസ് സര്‍....... ഐ വില്‍ ബി ദേര്‍ ഇന്‍ ടു മിനിട്ട്സ്...”

നിര്‍മ്മലയും ഇന്ന് വൈകിയിരുന്നു. സര്‍ അതറിഞ്ഞിരിക്കുമോ എന്ന അങ്കലാപ്പിലായിരുന്നു നിര്‍മ്മല. ആദ്യം തന്നെ കുറ്റസമ്മതം നടത്തി ക്ഷമാപണം നടത്തണമോ, അതോ ആ വിഷയത്തിലേക്ക് വന്നാല്‍ പറഞ്ഞാല്‍ മതിയോ എന്ന കണ്‍ഫ്യൂഷനിലായിരുന്നു നിര്‍മ്മല...
നിര്‍മ്മല ഉണ്ണിയുടെ ഓഫീസ് കവാടത്തിലെത്തി. അവളുടെ ചങ്കിടിപ്പ് കൂടി

“സര്‍............. ക്യാന്‍‌‍ ഐ കം ഇന്‍?”

“യെസ് പ്ലീസ്,ഞാനെന്താ വൈകിയെത്തിയെന്ന് ചോദിച്ചില്ലല്ലോ നിര്‍മ്മല...”

എന്ത് പറയണമെന്നറിയാതെ കുഴങ്ങി നിര്‍മ്മല. എന്റെ കാര്യം അറിഞ്ഞുകാണുമോ ഭഗവാനെ?.. നിര്‍മ്മലയുടെ വായ് വരണ്ടു.

കണക്ക് പുസ്തകത്തില്‍ മാത്രം നോക്കിയിരുന്ന ഉണ്ണി തലയുയര്‍ത്താതെ നിര്‍മ്മലയോട് .

“എന്താ നീ ഒന്നും മിണ്ടാതെ നില്‍ക്കന്നെ?”
“സര്‍..........”
“ക്യാന്‍ യു ഗോ ആന്‍ഡ് ഗെറ്റ് മി ദി മസ്റ്റര്‍ റോള്‍?”
“യെസ് സാര്‍..”

നിര്‍മ്മല പുറത്തേക്ക് ഓടിപ്പോയി..ശങ്കരേട്ടനോട് കാര്യങ്ങള്‍ അവതരിപ്പിച്ചു.. ശങ്കരേട്ടന്‍ പറഞ്ഞു... നിര്‍മ്മലക്ക് കാര്യങ്ങള്‍ ഒളിക്കാതെ പറയാമായിരുന്നു. നമ്മുടെ സാറിനെ ഇവിടെ ഏറ്റവും മനസ്സിലാക്കിയിരിക്കുന്ന രണ്ട് വ്യക്തികളാണ് നമ്മള്‍ രണ്ട് പേര്‍..
ആ നമ്മള്‍ എന്തെങ്കിലും ഒളിക്കുന്നുണ്ടെന്ന് കണ്ടെത്തിയാല്‍ പിന്നെയുണ്ടകുന്ന പ്രത്യാഘാതം അറിയാമല്ല്ലോ?

“ശങ്കരേട്ടന്‍ ദയവ് ചെയ്ത് എന്റെ കൂടെ ഒന്ന് സാറിന്റെ ക്യാബിനിലേക്കൊന്ന് വരണം. ശങ്കരേട്ടാ മറുത്തൊന്നും പറയാതെ എന്നെ രക്ഷിക്കണം.”

“ശരി, അപ്പോ നിനക്ക് കിട്ടേണ്ടത് എനിക്ക് കിട്ടിയാലോ.
നിഷ്കളങ്കനായ ഞാനെന്തിന് ഈ എടാകൂടത്തില്‍ വന്ന് തലയിടണം. പറ്റില്ല മൊളെ നീ വേഗം പോയിട്ട വാ..”

നിര്‍മ്മല ഹാജര്‍ പുസ്തകവുമായി ഉണ്ണിയുടെ ക്യാബിനില്‍ എത്തി’

“സര്‍..ഇതാ ഹാജര്‍ പുസ്തകം...”
“ഹൂം....ആരൊക്കെ ഇന്ന് എത്ര മിനിട്ട് ലേറ്റ് ആയി?
ഞാന്‍ നിന്നെ വിളിച്ചപ്പോള്‍ നീ എന്താ എന്നോട് അതൊന്നും പറയാതിരുന്നത്?..”

“അത് ..... സര്‍‌‍.......”

ഉണ്ണി ദ്വേഷ്യസ്വരത്തില്‍
“എന്താ നിന്റെ വായില്‍ നിന്നൊന്നും വരാത്തെ?.”
രണ്ട് മൂന്നു പേര്‍ വൈകിയാണെത്തിയത്.......
ആരൊക്കെ എത്ര മിനിട്ട് വൈകിയെത്തിയെന്ന് നോക്കി പറയൂ....

സാര്‍..........

‘ഭഗവാനെ ആരും പുസ്തകത്തില്‍ ലേറ്റ് മാര്‍ക്ക് ചെയ്തിട്ടില്ലല്ലോ. കള്ളം പറഞ്ഞാലേക്കാളും ശിക്ഷയാണ് ഈ കമ്പനിയില്‍, കള്ളത്തരത്തിന്ന് കൂട്ടുനിന്നാല്‍‘.

“സാര്‍........എന്നോട് പൊറുക്കണം........ ആരും ലേറ്റ് മാര്‍ക്ക് ചെയ്തിട്ടില്ലാ.. പലരും ഞാനുള്‍പ്പെടെ ഇന്ന് ലേറ്റായാണെത്തിയത്.
എനിക്ക് നേരത്തെ എത്താന്‍ കഴിയാഞ്ഞതിനാല്‍ ഇന്ന് എനിക്ക് ഹാജര്‍ പുസ്തകം ശരിക്ക് നോക്കാന്‍ കഴിഞ്ഞില്ല.”

“ഹൂം........അപ്പോ ശങ്കരേട്ടനുണ്ടാ‍യിരുന്നില്ലേ ഇവിടെ...
ഉവ്വ്........ ഉണ്ടായിരുന്നു...അപ്പോള്‍ ഒരാള്‍ ഡ്യൂട്ടിയില്‍ ഉണ്ടായില്ലെങ്കില്‍ മറ്റേ ആള്‍ ഇതൊക്കെ ശ്രദ്ധിക്കണമെന്നല്ലേ നമ്മുടെ ഓഫീസ് ചട്ടങ്ങള്‍...”

ഉണ്ണി ഗര്‍ജ്ജിച്ചു..

“അറിയാം സാര്‍........ ഇത്തവണത്തേക്ക് മാപ്പാക്കണം..”
“നീ വൈകി വന്ന കാര്യം എന്നോട് പറയാമായിരുന്നില്ലേ?

പറയാമായിരുന്നു സാര്‍.....”
“എന്നിട്ട്.......”
“ഞാന്‍ പറഞ്ഞില്ല..... എനിക്ക് പേടിയായി....”

“ഹൂം......”
“നീ പോയി ശകുന്തളയെ വിളിച്ചോണ്ട് വാ.....”

“യെസ് സാര്‍.......”
“ശകുന്തളേ.......”

ശകുന്തള കേള്‍ക്കാത്ത മട്ടില്‍ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുന്നു. എടീ ശകുന്തളെ, നിന്നെ സാറ് വിളിക്കുന്നു. ശകുന്തളക്ക് കാര്യം പിടി കിട്ടിയില്ല. ശകുന്തള ഷോര്‍ട്ട് ഹേന്‍ഡ് പേഡുമായി ഉണ്ണിയുടെ കേബിനിലെത്തി

“സാര്‍ ക്യാന്‍ ഐ കം ഇന്‍‌...”
“യെസ് പ്ലീസ്...”
“ശകുന്തള.....”
“യെസ് സാര്‍....”
“വെന്‍ ഡിഡ് യു റീച്ച് ഓഫീസ് ടുഡേ?”

ഭയന്നു വിറച്ചുംകൊണ്ട് ശകുന്തള

“സര്‍... സര്‍.. ഐയാം സോറി സര്‍..”

ഉണ്ണിയുടെ സ്വരം ഉയര്‍ന്നു

“കം ടു ദി പോയന്റ് .... ആന്‍ഡ് ആന്‍സര്‍ ടു മി...”
“സര്‍ ഐ വാസ് ലേറ്റ് ടെന്‍ മിനിട്ട്സ്....”

ഉണ്ണിയുടെ ഗര്‍ജ്ജനം ആ കെട്ടിടമാകെ കുലുക്കി.........

“വാട്ട് ഡു യു മീന്‍ ടെന്‍ മിനിട്ട്സ്....
"ആര്‍ യു ലയിങ്ങ് ടു മി..?വൈ യു ഡിഡ് നോട്ട് റെക്കോഡ് ഇന്‍ ദി റെജിസ്റ്റര്‍ ?"

"സര്‍....... സര്‍........"

"യു ആര്‍ സസ്പെന്‍ഡഡ് ഫ്രം സര്‍വ്വീസ്......"

"സര്‍...... സര്‍.....പ്ലീസ്........പ്ലീസ് ഡോന്‍ഡ് ഡു ദാറ്റ്.....
ഐ ഏം ദി ഓണ്‍ലി ബ്രഡ് വിന്നര്‍ അറ്റ് മൈ ഹോം...
പാര്‍ഡന്‍ മി സര്‍........”

ഉണ്ണി ഗര്‍ജ്ജിച്ചും കൊണ്ട്.......
“ഗെറ്റ് ഔട്ട് ഓഫ് ദിസ് പ്ലേസ്....”

ശകുന്തള ജീവനും കൊണ്ടൊടി ഉണ്ണിയുടെ ക്യാബിനില്‍ നിന്ന് നേരെ ശങ്കരേട്ടന്റെ അടുത്തെത്തിയ ശങ്കുന്തള

“ശങ്കരേട്ടാ എന്നെ സഹായിക്കണം...ആരാ ഞാന്‍ ലേറ്റായതൊക്കെ സറിനോട് പറഞ്ഞേ. എന്നെ സര്‍വ്വിസില്‍ നിന്ന് സന്‍സ്പെന്‍ഡ് ചെയ്തു.......ഞാന്‍ നുണ പറഞ്ഞതിനും, ഹാജര്‍ പുസ്തകത്തില്‍ കൃത്രിമം ചെയ്തതിന്നും.”

“അത് മാതൃകാപരമായ ശിക്ഷയല്ലെ? നിനക്ക് വേറെ ജോലി കിട്ടുമല്ലോ?
നീയല്ലേ ഇന്നാളും കൂടി പറഞ്ഞെ, നിനക്ക് ഷിപ്പ് യാര്‍ഡിലും മറ്റും പണി കിട്ടാനെളുപ്പമാണെന്ന്...”

“അതൊക്കെ ശരിയാ....”
“പിന്നെന്താ പ്രശ്നം.....”

“എന്നെ കൈയൊഴിയരുത് ശങ്കരേട്ടാ. സറിനൊടൊന്ന് പറഞ്ഞ് എന്റെ സസ്പെന്‍ഷന്‍ പിന്‍ വലിപ്പിക്കണം..”

“എന്തിനാ ശകുന്തളേ ഈ വയ്യാ വേലിക്കൊക്കെ പോകണം. ഇനി എന്നെയും കൂടി കൂട്ടിലാക്കാനാണൊ നിന്റെ പരിപാടി?”

“അതെല്ലാ ശങ്കരേട്ടാ, ശങ്കരേട്ടന്‍ വിചാരിച്ചാലെ അത് നടക്കൂ..”

“എനിക്ക് ബുദ്ധിമുട്ടാണ് ഈ കാര്യത്തിലിടപെടാന്‍, നീ ഷിപ്പ് യാര്‍ഡിലെ പണിക്ക് ചേര്..പിന്നീട് നമുക്കാലോചിക്കം ഇവിടുത്തെ കാര്യം!”

“അതിന് ഷിപ്പ് യാര്‍ഡിലെ പണികൊണ്ട് കാര്യമില്ല ശങ്കരേട്ടാ..”
“അവിടെ എന്താ പ്രശ്നം?.”
“അവിടെ ശമ്പള സ്കെയില്‍ വളരെ കുറവാ, ഇവിടുത്തെ ശമ്പളത്തിന്റെ പകുതി പോലും കിട്ടില്ല..”

“അപ്പോ ഈ കള്ളത്തരം കാട്ടുമ്പോള്‍ നിനക്ക് ഇതൊന്നും തോന്നിയില്ലേ?

ദേ മോളെ......... ഈ കള്ളത്തരത്തിന് കൂട്ടു നില്‍ക്കാനോ, അതിന് വക്കാലത്ത് പറയാനോ എനിക്കാവില്ല. നീ ഒന്നുമില്ലെങ്കിലും ഒരു പെണ്ണല്ലെ? നീ വിചാരിച്ചാല്‍ സാറിനെ സോപ്പിടാന്‍ പറ്റുമില്ലേ?”

“നല്ല കാര്യമായി.........അങ്ങിനെ അര്‍ഥം വെച്ചങ്ങിനെ നോക്ക്യാല്‍ മാത്രം മതി, എന്റെ കരണക്കുറ്റി അടിച്ച് തെറിപ്പിക്കും. പണ്ട് നിര്‍മ്മലക്ക് അടി കിട്ടിയ കാര്യം ഇവിടെ എല്ലാവര്‍ക്കും അറിയാമല്ലോ എന്റെ ശങ്കരേട്ടാ..

പാവം നിര്‍മ്മല.... ചെക്ക് ഒപ്പിടീക്കാന്‍ ചെന്നപ്പോ അറിയാതെ സാ‍രി മുന്താണി സാറിന്റെ മേശപ്പുറത്തെക്ക് ഒന്ന് വീണതാ കാര്യം. അന്ന് അവളുടെ ബ്ലൌസിന്റെ നെക്ക് മോഡേണ്‍ സൈസിലും ആയിരുന്നു.

കിട്ടിയില്ലേ ചെകിട്ടത്ത് അടി.... ശബ്ദം കേട്ട കേബിനിലേക്ക് കുതിച്ചെത്തിയ നമ്മുടെ പണ്ടത്തെ ഓഡിറ്റര്‍ പരമേശ്വരേട്ടനും കിട്ടിയില്ലേ അടി.

ശങ്കരേട്ടാ പ്ലീസ്...... ഒന്നുമില്ലെങ്കിലും ശങ്കരേട്ടന്റെ മോളുടെ പ്രായമുള്ള ഒരാളെന്ന് വിചാരിച്ചെങ്കിലും എന്തെങ്കിലും ചെയ്യൂ..”

“ശകുന്തളെ...... നീ പോയി തല്‍ക്കാലം നമ്മുടെ സ്റ്റാഫ് റൂമില്‍ ഇരിക്ക്...
ഞാനങ്ങോട്ട് വരാം...”

ഉണ്ണി നിര്‍മ്മലയെ ഫോണില്‍ വിളിച്ചു...നിര്‍മ്മല ഓടിയെത്തി..

“നിര്‍മ്മലേ...”
“യെസ് സര്‍...”
“ഐ ഹേവ് സസ്പെന്‍ഡഡ് ശകുന്തള ഫ്രം ദി സര്‍വ്വീസ് ഫൊര്‍ സം ടൈം.. പ്ലീസ് ഇഷ്യൂ എ മെമ്മൊ റൈറ്റ് നൌ...ഗെറ്റ് ഇറ്റ് സൈന്‍ഡ് ഏന്‍ഡ് ഗിവ് ഇറ്റ് ടു ഹേര്‍ ത്രു ശങ്കരേട്ടന്‍...ആന്ഡ് കം ഹിയര്‍ ഫാസ്റ്റ്..”

നിര്‍മ്മല ഞൊടിയിടയില്‍ എല്ലാം ചെയ്ത് ഉണ്ണിയുടെ ക്യാബിനില്‍ തിരിച്ചെത്തി..

“സര്‍ ഐ ഏം ഹിയര്‍....”
“ഓകെ.. നിര്‍മ്മല ടൌണില്‍ പോയി കുറച്ച് കുപ്പി വള വാങ്ങണം.”
“ആര്‍ക്കാ സാര്‍ കുപ്പി വള..?”

“നിന്റെ അമ്മായിയമ്മക്ക്...പറഞ്ഞത് കേട്ടാല്‍ മതി..”
ഉണ്ണി കനത്ത സ്വരത്തില്‍

“സോറി സര്‍..”
“പിന്നെ വരും വഴി സിംകാ ആര്‍ക്കേഡില്‍ കയറി 3 സെറ്റ് മുണ്ടും അതിന് ചേരുന്ന ബ്ലൌസ് പീസും വാങ്ങണം. ഇളം പച്ച, നീല, ബ്രൌണ്‍ എന്നീ നിറത്തിലുള്ള കരയുള്ള മുണ്ടാകണം. പിന്നെ 3 സെറ്റ് അടി വസ്ത്രങ്ങളും വാങ്ങിക്കോളൂ... തുണികളെല്ലാം നല്ല ക്വാളിറ്റി ഉള്ളതായിരിക്കണം.

ഐ മീന്‍ ദി ബെസ്റ്റ് ഇന്‍ ദി മാര്‍ക്കറ്റ്..”
“ശരി സര്‍...സര്‍ ഒന്ന് ചോദിച്ചൊട്ടെ?..”

“യെസ് കമോണ്‍...”
“വളയുടെ സൈസ് ഏതാണ്ട് ഒരു ഐഡിയ ഉണ്ടോ.. തടിയുള്ള ആളാണോ, അതോ...?”

“ഹൂം...! നമ്മുടെ രജനിയുണ്ടല്ലോ... ഏതാണ്ട് അവളുടെ സൈസിലുള്ള കുട്ടിക്കാണ്.. ഈ പറഞ്ഞതെല്ലാം... പിന്നെ കുറച്ച് ചാന്തും, കണ്‍ മഷിയും വേണം... പിന്നെ ഓഫീസിലെത്തുന്നതിന് മുന്‍പ് നമ്മുടെ കൈമളുടെ ഷോപ്പില്‍ നിന്ന് കുറച്ച് ഹല്‍വയും, കായ വറുത്തതും വാങ്ങിച്ചോളൂ...

രണ്ട് മണിക്കുള്ളില്‍ എല്ലാം വാങ്ങി ഇവിടെ എത്തണം.
നേരം വൈകിയാല്‍ എന്നെ ഫോണ്‍ ചെയ്തറിയിക്കണം.
നമ്മുടെ ജീപ്പില്‍ പൊയ്കോളൂ... തുണക്ക് ശങ്കരേട്ടനെ കൂട്ടിക്കോളൂ..”

“ശരി സര്‍.....”
“പിന്നെ പൊകുന്നതിന് മുന്‍പ് രാധാകൃഷ്ണനെ ഇങ്ങോട്ടയക്കൂ..”
“ശരി സര്‍....”

ഇന്ന് എല്ലാര്‍ക്കും ഡോസ് കിട്ടിയ ദിവസമാണെന്ന് രാധാകൃഷ്ണനറിയാം. എന്തിനാണോ എന്റെ ഗുരുവായൂരപ്പാ എന്നെ വിളിച്ചിരിക്കുന്നത്. രാധാകൃഷ്ണന്‍ അല്പസമയം ചിന്തയിലാണ്ടു. ഞാന്‍ അടുത്തൊന്നും വൈകി വന്നിട്ടില്ലല്ലോ. ആപ്പീസ് വളപ്പിലോ, വീട്ടീന്ന് വരുന്ന വഴിയില്‍ നിന്ന് പോലും ബീഡി വലിച്ചില്ലല്ലോ. ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ.. പിന്നെ എന്തിനാ എന്നെ വിളിപ്പിക്കുന്നതെന്റീശ്വരാ... ആ ശങ്കരേട്ടനും പോയല്ലോ. ഇനി ഇപ്പോ ആലോചിക്കാനൊന്നും ഇല്ല. പോകുക തന്നെ..
ക്യാബിന്‍ ഡോറില്‍ തട്ടി രാധാകൃഷ്ണന്‍ ഉണ്ണിയുടെ മുന്നിലെത്തി.......

“രാധാകൃഷ്ണന്‍...”
“എന്താ സാര്‍...”
“എന്തൊക്കെയാ വിശേഷം.?”
“സാര്‍ ഞാന്‍ ഇപ്പോ തെറ്റുകളൊന്നും ആവര്‍ത്തിക്കാറില്ല..”
“ബീടി വലിയുണ്ടോ നിനക്ക്.?”
“വല്ലപ്പോഴും മാത്രമെ ഉള്ളൂ സാര്‍.അതു എന്റെ വീട്ടില്‍ വെച്ച് മാത്രം..”

“ഹൂം ശരി....നീ നമ്മുടെ കമ്പി തപാല്‍ ആപ്പീസറിയുമല്ലോ..”
“അറിയാം സാര്‍...”
“അവിടെ പോകണം...”
“പോകാം സാര്‍..”
“ചോറുണ്ടതിന് ശേഷം പോകാം സാര്‍..”
“അത് പറ്റില്ല , ഇപ്പോള്‍ തന്നെ പോകണം.”
“ശരി സാര്‍...”

“അവിടെ പോയി സബ് എഞ്ചിനീയറെ കാണണം.എന്നിട്ട് എന്റെ വീട്ടിലേക്ക് ടെലഫൊണ്‍ ലയിന്‍ വലിക്കാനെത്ര ചിലവ് വരുമെന്ന് അറിഞ്ഞിട്ട് വരണം.. പറ്റുമെങ്കില്‍ എഞ്ചിനീയറോട് എന്നെ ഒന്ന്
വിളിക്കാന്‍ പറയണം...”

“ശരി സാര്‍....”
“ചിലവിനുള്ള പണം ക്യാഷ്യറുടെ അടുത്ത് നിന്ന് വാങ്ങി ഉടന്‍ വരണം.”
“ശരി സാര്‍..”

“നീ വരുമ്പോള്‍ എന്നെ ഇവിടെ കണ്ടില്ലെങ്കില്‍ നാളെ നിര്‍മ്മലയോട് എന്റെ വീട്ടില്‍ വന്ന് പറയാന്‍ പറഞ്ഞേല്‍പ്പിക്കണം.പോയി വരൂ...”

‘ശങ്കരേട്ടനും, നിര്‍മ്മലയും പറഞ്ഞ സാധനങ്ങളെല്ലാം വാങ്ങി ഒന്നര മണിക്കെത്തി’

“സാര്‍..”
ക്യാബിന്‍ ഡോര്‍ മുട്ടി - നിര്‍മ്മല...
“ഞങ്ങള്‍ അകത്തെക്ക് വന്നോട്ടേ?”
“യെസ് കമിന്‍..”

“പറഞ്ഞെതെല്ലാം കിട്ടീ സര്‍‌..”
“ശരി അതെല്ലാം അങ്ങിനെ തന്നെ എന്റെ കാറില്‍ കൊണ്ട് വെക്ക്..
പിന്നെ എന്റെ കാറിന്മേലുള്ള പൊടി തട്ടണം. ചില്ലിന്മേല്‍ കുറച്ച് വെള്ളം തളിച്ച് തുടക്കണം.നിനക്ക് കാറ് തുടച്ച് ശീലമുണ്ടോ നിര്‍മ്മലേ?”

“പ്രശ്നമില്ലാ സര്‍.... ഞാന്‍ ചെയ്തോളാം...”
“അത് കഴിഞ്ഞ് നേരെ ഇങ്ങോട്ട് വരൂ..”
“ശരി സാര്‍........

നിര്‍മ്മല പറഞ്ഞ പണികളെല്ലാം ചെയ്ത് തിരികെ ഉണ്ണിയുടെ ക്യാബിനില്‍ എത്തി....

“നിര്‍മ്മലേ ... ഇന്നെനിക്ക് നേരത്തെ പോകണം.”
“എനിക്കുള്ള ലഞ്ച് എത്തിയിട്ടുണ്ടല്ലോ? വേഗം എടുത്ത് വെക്ക്..”
ഉണ്ണി വീട്ടില്‍ നിന്ന് ഉച്ചക്കുള്ള ഭക്ഷണം കൊണ്ട് വരാറില്ല... പട്ടണത്തിലെ ഏറ്റവും മികച്ച വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്ന് ചൂടുള്ള പാര്‍സല്‍ ലഞ്ച് എത്തും. അത് എന്നും നിര്‍മ്മലയാണ് വിളമ്പി കൊടുക്കാറ്’.ഉണ്ണി മിക്കവാറും സസ്യബുക്കാണ്. നോണ്‍ ഒട്ടും നിര്‍ബന്ധമില്ല.. ഉണ്ടെങ്കില്‍ ആവാം എന്ന് മാത്രം..വീട്ടിലെ ഉണ്ണിയുടെ ചിട്ട വട്ടങ്ങള്‍ പാര്‍വ്വതിക്കും, ഓഫീസിലെ നിര്‍മ്മലക്കും മാത്രമെ അറിയൂ..

“സര്‍......”
“യെസ് ഡിയര്‍.”
“ഭക്ഷണം ശരിയായിട്ടുണ്ട്...”

“ഇതാ ഞാന്‍ എത്തി....ഇന്നെന്താ പായസം ഉണ്ടല്ലോ......
എനിക്ക് സാധാരണ പായസം കൊണ്ട് വരാറില്ലല്ലോ..”

“ഞാ‍നും അത് ശ്രദ്ധിച്ചു...”
“ഏതായാലും പായസം ഞാന്‍ കഴിക്കുന്നില്ല.ഇന്ന് പ്രത്യേകിച്ച്,
വണ്ടിയോടിക്കുമ്പോള്‍ എനിക്ക് ഉറക്കം വരും.. നിര്‍മ്മല കഴിച്ചോളൂ പായസം..”

ഉണ്ണിയാണ് ഓഫീസില്‍ ഏറ്റവും അവസാ‍നം ലഞ്ച് കഴിക്കുന്നത്’. ശരിക്കുള്ള സമയം ഒന്നരക്കും രണ്ടിനും ഇടക്കാണ്’. നിര്‍മ്മല മിക്കതും അത് കഴിഞ്ഞിട്ടേ കഴിക്കൂ. ഉണ്ണിക്ക് വേണ്ടി നിര്‍മ്മല വൈകി കഴിക്കുന്നത് ഉണ്ണിക്കിഷ്ടമില്ല.

“ഞാന്‍ പായസം കുറച്ച് ശങ്കരേട്ടനും കൂടി കൊടുക്കാം..”
“അത് വേണ്ട.... അങ്ങിനെയാണെങ്കില്‍ എല്ലാര്‍ക്കും കൊടുക്കേണ്ടെ?...

അതിന്നുള്ള വകയില്ലല്ലോ. ഇവിടെ ഇരുന്ന് കഴിച്ചാല്‍ മതി നിര്‍മ്മല..”

ഓഫീസ് മുറിയുടെ അടുത്ത് ഉണ്ണിക്ക് ഭക്ഷണം കഴിക്കാനും, വേണമെങ്കില്‍ വിശ്രമിക്കാനും ഒരു മുറിയുണ്ട്. അവിടെ ശങ്കരേട്ടനും, നിര്‍മ്മലക്കും മാത്രമെ പ്രവേശനമുള്ളൂ...

“നിര്‍മ്മലേ!”
“എന്താ സര്‍.....”
“ഇന്നെത്തെ ഭക്ഷണത്തിന്ന് പ്രത്യേക സ്വാദുണ്ടല്ലോ?”
“ഇനി ആ ഹോട്ടലിലെ കുശിനിക്കാരന്‍ മാറിയിട്ടുണ്ടോ?.”

“ഒരു പക്ഷെ അതാവാം, എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ?”

ഉണ്ണി നേരെ വീട്ടിലേക്ക് വിട്ടു...കാറ് പ്രധാന റോടില്‍ നിന്ന് പറമ്പിലേക്ക് തിരിച്ചപ്പോള്‍ തീരെ ശബ്ദമുണ്ടാക്കാതെ, ഹോണുപോലും അടിക്കാതെ നേരെ ഷെഡ്ഡില്‍ ഇട്ട്, വാതില്‍ മെല്ലെ അടച്ച്, പാര്‍സലുകളെല്ലാം എടുത്ത് വീട്ടിന്നുള്ളിലേക്ക് പ്രവേശിച്ചു...
തല്‍ സമയം പാര്‍വ്വതി ഉണ്ണിയുടെ കട്ടിലിന്നരികില്‍ തലയും വെച്ച് ചെറിയ മയക്കത്തിലായിരുന്നു. ഉണ്ണി ശബ്ദമുണ്ടാക്കാതെ ഡ്രസ്സൊക്കെ മാറ്റി, കള്ളി മുണ്ടുമുടുത്ത് കോലായില്‍ വന്നിരുന്നു..
ഉണ്ണിയെ കണ്ട അമ്മായി പാര്‍വ്വതിയെ വിളിക്കാനുള്ള ഒരുക്കത്തിലായിരുന്നു.. ഉണ്ണി ആംഗ്യത്തില്‍ അമ്മായിയോട് പറഞ്ഞു അവളെ വിളിക്കേണ്ടെന്ന്....

പൂച്ചയുറക്കത്തില്‍ നിന്ന് പാര്‍വ്വതി എണീറ്റ് കോലായിലെത്തിയപ്പോള്‍ ഉണ്ണ്യേട്ടനെ കണ്ട് വിസ്മയം പൂണ്ടു.
‘ഉണ്ണ്യേട്ടാ ’ എന്ന് പറഞ്ഞ് തിണ്ണയിലിരിക്കുന്ന ഉണ്ണ്യേട്ടന്റെ അടുത്തിരുന്നു.

ഉണ്ണ്യേട്ടനിന്ന് നേരത്തെ വന്നത് നന്നായി...
അതെന്തേ പാര്‍വ്വതീ.........
ഞാന്‍ ഉണ്ണ്യേട്ടനെ ഇങ്ങനെ ആലോചിച്ചിരിക്ക്യായിരുന്നു...

ഉണ്ണ്യേട്ടനെന്നോട് പിണക്കമാണോ?
ഏയ്....... നിന്നോടെനിക്ക് പിണങ്ങാന്‍ പറ്റുമോ?
പിണങ്ങിയാല്‍ തന്നെ എത്ര നേരം.......
ഒരു ദിവസത്തില്‍ കൂടുതലുണ്ടോ ആ പിണക്കം........

എന്താ നിന്റെ മുഖത്തൊക്കെ കരിവാളിച്ചിരിക്കുന്നത്......
അത് ചോദിച്ചതും പാര്‍വ്വതി ഉണ്ണിയെ കെട്ടിപ്പിടിച്ച് ഒരു കടി കൊടുത്തു. എന്നിട്ട് ഒരു ചിരിയും..

“നിനക്ക് സന്തോഷമായോ എന്റെ പാറുകുട്ടീ..നീ കടിച്ചിട്ട് എനിക്ക് മേല് വേദനയാകുന്നു..”

“അപ്പോ എന്നെ കാലത്ത് പത്തായപ്പുരയില്‍ വെച്ച് എന്തൊക്കെയാ ചെയ്തത് ?”

“എന്റെ കൂടെ കിടക്കുന്ന നിന്നെ എന്തെങ്കിലും ചെയ്യാന്‍ എനിക്ക് പത്തായപ്പുരയില് വരണോ?.”

“അതെല്ലാ ഉണ്ണ്യേട്ടാ‍...”
“പിന്നെന്താ ഉണ്ണ്യേട്ടന്റെ പാറുകുട്ടീ...”
“എന്തൊക്കെയാ ചെയ്തതെന്നോര്‍മ്മയില്ലേ..”

“ഇല്ലാ...........”
“ഒട്ടും?.”
“ഒട്ടുമില്ലാ. ഞാന്‍ പത്തായപ്പുരയില് വരാറില്ലല്ലോ.........

അവിടെ ആകെ ഇരുട്ടും, പിന്നെ നിറയെ പ്രേതങ്ങളുമാ..........
അഛമ്മേടേം, അഛാച്ചന്റെയും, പിന്നെ വലിയഛന്റെയും,
പിന്നെ പാപ്പന്റെയും ഒക്കെ പ്രേതങ്ങളാ ആ ഇരുട്ടു മുറിയില്‍..”

“അപ്പോ എന്നെ തല്ലിയതും, മാന്തിയതും ഒക്കെ പ്രേതങ്ങളാണോ ?
അപ്പോ ഉണ്ണ്യേട്ടനെ ചേച്ചീടെ പ്രേതൊം അവിടില്ലേ?”

“ചേച്ചീടെ പ്രേതത്തിനെ ഉണ്ണ്യേട്ടന്‍ ഇത് വരെ കണ്ടിട്ടില്ല..എന്നൊട് ഈ വീട്ടില്‍ ആരെങ്കിലും വേണ്ടാത്തത് ചെയ്താല്‍ അവരെ ഒന്നും ഈ പ്രേതങ്ങള്‍ വെറുതെ വിടില്ലാ....

പിന്നെ ചേച്ചീടെ തറയില്‍ മാത്രമല്ലെ നീ വിളക്ക് വെക്കാറുള്ളൂ.....
അപ്പുറത്തല്ലെ ഇവരൊക്കെ കിടക്ക്ണ്......
അവരെയൊന്നും നീ ഗൌനിക്കാറില്ലല്ലോ...”

“ശരിയാണോ ഉണ്ണ്യേട്ടാ.?”
“ഈ ഉണ്ണ്യേട്ടന്‍ എപ്പോഴെങ്കിലും കള്ളം പറയാറുണ്ടോ?”
“ഇല്ലാ.....”
“പിന്നെന്താ..?”

“എന്നാ ഇനി ഞാന്‍ ഉണ്ണ്യേട്ടനൊട് കുറുമ്പു കാണിക്കുമ്പോള്‍ പത്തായപ്പുരേല് കേറി ഒളിക്കില്ലാ..”
“നീ ഒളിച്ചോ....ഞാനങ്ങോട്ടില്ലാ..”

“ഉണ്ണ്യേട്ടാ.. ശരിക്കും പറാ.. എന്നെ ഉപദ്രവിച്ചത് ആ പ്രേതങ്ങളാണോ....?
“ആ...... അവര്‍ തന്നെ.! പക്ഷെ അവര്‍ വേറെ എങ്ങോട്ടും വരില്ല.
അവര്‍ വെളിച്ചമുള്ള സ്ഥലത്തേക്ക് വരില്ല..”

പാര്‍വ്വതിക്ക് ഈ പറഞ്ഞതൊക്കെ വിശ്വസിക്കാനോ, വിശ്വസിക്കാതിരിക്കാനോ കഴിഞ്ഞില്ല.ആകെ ആശയകുഴപ്പത്തിലായി ആ പാവം പെണ്‍കുട്ടീ..........

“ഉണ്ണ്യേട്ടന് ഞാന്‍ കടിച്ചിട്ട് നൊന്തോ?.”
“ഹൂം........ ഉണ്ണി ഒരു കള്ളക്കരച്ചില്‍ അഭിനയിച്ചു.. എനിക്കാരും ഇല്ലല്ലോ... എന്റെ ചേച്ചിയും ഇല്ലാ, അഛനും ഇല്ലാ....... പിന്നെ ആകെയുണ്ടായിരുന്നത് ഞാന്‍ വല്ലപ്പോഴും വിളിച്ചിരുന്ന എന്റെ അമ്മൂമ്മയെന്ന അമ്മയായിരുന്നു.. എനിക്കാരും ഇല്ലാത്തത് കൊണ്ടല്ലേ നിങ്ങളെല്ലാരും എന്നെ ശുണ്ടി പിടിപ്പിക്കുന്നതും, പ്രകോപിപ്പിക്കുന്നതും.”

ഉണ്ണി അസ്വസ്ഥനായത് പോലെ പാര്‍വ്വതിക്ക് തോന്നി’

‘പാര്‍വ്വതിക്കാകെ വിഷമമായി.. പാര്‍വ്വതി ഉണ്ണിയെ കെട്ടിപ്പിടിച്ച് സാന്ത്വനിപ്പിച്ചു.
“ഉണ്ണ്യേട്ടന് ആരുമില്ലെന്നാരു പറഞ്ഞു....ഉണ്ണ്യേട്ടനീ പാറുകുട്ടി ഇല്ലേ?
ഉണ്ണ്യേട്ടനെന്നെ എന്തു ചെയ്താലും ഞാന്‍ ഉണ്ണ്യേട്ടനെ വെറുത്തിട്ടുണ്ടോ?

നേരു പറാ ഉണ്ണ്യേട്ടാ ...... ഞാന്‍ കടിച്ചത് ശരിക്കും വേദനിച്ചോ.....
ഉണ്ണ്യേട്ടന്‍ അമ്മയൊട് പറയോ?.”
“ഏയ്...... ന്റെ പാറുകുട്ടിക്ക് തല്ല് കൊള്ളുന്ന എന്തെങ്കിലും കാര്യം ഈ ഉണ്ണ്യേട്ടന്‍ ചെയ്യോ?”

പാറുകുട്ടിക്ക് സമാധാനമായി..........
“ഉണ്ണ്യേട്ടന്‍ ചോറുണ്ടോ?.”
“ഉണ്ടിട്ടാ വന്നത്...”
“ഞാന്‍ ഉണ്ടില്ലാ ഇത് വരെ , എനിക്ക് വേണ്ടാ ഇനി..ഇപ്പൊ മണി 3 കഴിഞ്ഞില്ലേ.?”

“എന്നാ നിനക്ക് ഞാന്‍ ഹല്‍ വാ തരാം...”
“അടി ആണോ?”
ഉണ്ണി ചിരിച്ചും കൊണ്ട് പാര്‍വ്വതിയെ കെട്ടിപ്പുണര്‍ന്നു.......
“അടി തരാമെന്ന് പറഞ്ഞിട്ടാ‍ണോ സാധാരണ ആരെങ്കിലും കൊടുക്കാറ്.. എന്റെ മണ്ടിപ്പെണ്ണേ !”

“നമ്മടെ മുറീല് വലിയൊരു ബേഗ് വെച്ചിട്ടിട്ടുണ്ട് ഞാന്‍.. അതെടുത്തോണ്ട് വാ......”
പാര്‍വ്വതി ബേഗുമായി വന്നു.. ഉണ്ണി ബേഗ് തുറന്ന് വലിയ കഷ്ണം ഹല്‍ വായും, കായ വറുത്തതുമെല്ലാം പാറുകുട്ടിക്ക് കൊടുത്തു.

പാറുകുട്ടിയുടെ കണ്ണ് നിറഞ്ഞു. പാര്‍വ്വതിക്കറിയാം ഉണ്ണിക്കവളെ ജീവനാണെന്ന്.. പക്ഷെ അവളെ ഇടക്കിടക്ക് തല്ലുന്നതിന്റെ പൊരുള്‍ മാത്രം അവള്‍ക്കിതുവരെയും മനസ്സിലായിട്ടില്ല.

“കഴിച്ചോ പാറുകുട്ടീ...”
“ഹൂം........ നല്ല മധുരമുണ്ട്...”
“കായ വറുത്തതും തിന്നോളൂ...”
“ശരി ഉണ്ണ്യേട്ടാ...”

“തിന്നാന്‍ നേരത്ത് ഉണ്ണ്യേട്ടനെ മറന്നു അല്ലേ.?”

“അയ്യോ ! ഞാന്‍ അറിഞ്ഞും കൊണ്ടല്ലാട്ടൊ..........
ഞാന്‍ ഉണ്ണ്യേട്ടന് തരാതെ എന്തെങ്കിലും വീട്ടില് കഴിക്കാറുണ്ടോ.?
ഇങ്ങനെ ചങ്കീകൊള്ളണ വര്‍ത്താനം പറേല്ലേ എന്റെ ഉണ്ണ്യേട്ടാ‍...”

“ഞാന്‍ തമാശക്ക് പറഞ്ഞതല്ലേ എന്റെ പാറൂട്ടീ. ഉണ്ണ്യേട്ടന്റെ പാറുകുട്ടി ഇവിടെ ഇരുന്നേ..അതിന്നുള്ളിലുള്ള ആ നീല ബേഗെടുത്തേ..”

“അതിലെന്താ ഉണ്ണ്യേട്ടാ‍.?”
“എല്ലാം നിനക്കുള്ളതാ.. ഇതാ നിനക്ക് പുതിയ സെറ്റ് മുണ്ടും, ബ്ലൌസിന് തുണിയും എല്ലാം.....

“ഇതെത്ര മുണ്ടാ.?”
പാര്‍വ്വതി സന്തോഷം കൊണ്ട് തുള്ളിച്ചാടി.....
ഉണ്ണിയെ വീണ്ടും കെട്ടിപ്പിടിച്ച്, വരിഞ്ഞു മുറുക്കി, ഒരു കടിയും വെച്ചുകൊടുത്തു സന്തോഷം കൊണ്ട്.. എന്നിട്ട് രണ്ടും കൂടി തിണ്ണയില്‍ നിന്ന് മുറ്റത്തേക്ക് വീണു...
ഉണ്ണിയുടെ കൈത്തണ്ട ഉരഞ്ഞ് ചോരയൊലിച്ചു....
“അയ്യോ......... ചോരാ..!”

“ഏയ് നീ മിണ്ടാതിരിക്ക്... ആരും കേക്കണ്ടാ. നീ അടുക്കളെപ്പോയി കുറച്ച് ഇല്ലത്തുംകരി എടുത്തോണ്ട് വാ....”
കരിയുമായി വന്ന പാര്‍വ്വതിക്ക് ചോര കണ്ടപ്പോള്‍ പേടിയായി..

നല്ല കാലത്തിന്ന് ഉണ്ണ്യേട്ടന് ദ്വേഷ്യമൊന്നും വന്നില്ല.. ഞാനാണല്ലോ കാരണക്കാരീ.. എന്താ എന്റീശ്വരാ എനിക്ക് ഇങ്ങനെയെല്ലാം തോന്നണേ?.....

“പാര്‍വ്വതി.. നീ ആ കരിയെടുത്ത് ആ പൊട്ടിയ ഭാഗത്ത് വെക്ക്...”
“ശരി ...ഞാന്‍ വേദനിക്കാതെ വെക്കാം..ഉണ്ണ്യേട്ടന് വേദനിക്കുന്നുണ്ടോ?”

“ഏയ് ഇതൊക്കെ എന്ത് മുറിവ്.. ഇതിലും വലിയ എത്ര മുറിവുണ്ടായിരിക്കുന്നു എനിക്ക്..ഇതൊക്കെ വെറും നിസ്സാരം..”
“ഞാനാകെ പേടിച്ചൂ.... ന്റെ ഉണ്ണ്യേട്ടന്റെ കൈ ഒടിഞ്ഞിട്ടുണ്ടാകുമെന്ന്..”

ന്റെ ഉണ്ണ്യേന് ഒന്നും വരുത്തല്ലേ... എന്റെ തേവരേ...
എന്നെ എന്ത് വേണേലും ചെയ്തോട്ടെ.. എനിക്കൊരു സങ്കടോം ഇല്ലാ..

ന്റെ ഉണ്ണ്യേട്ടനെ ഒരു ഉറുമ്പ് കടിച്ചാല്‍ കൂടി എനിക്ക് നൊമ്പരമാ...
“വേദന ഉണ്ടോ ഉണ്ണ്യേട്ടാ.....ഉണ്ണ്യേട്ടനെ തല്ലിക്കോ...”
“എനിക്ക് തല്ലാനൊന്നും വയ്യാ എന്റെ പാറുകുട്ട്യേ..!”
“മുടിയന്‍ കോലു വേണോ എന്നെ തല്ലാന്‍.?”
പാറുകുട്ടിയുടെ നിഷ്കളങ്കമായ വര്‍ത്തമാനം കേട്ട് ഉണ്ണിക്ക് ചിരി വന്നു...

“പാറുകുട്ടീ........... ആ ബേഗില്‍‍ ഒരു ചെറിയ പൊതിയും കൂടി ഉണ്ട്....
അതിങ്ങെടുത്തേ..
നിന്റെ കൈ ഇങ്ങട്ട് നീട്ടിയേ..”

ഉണ്ണി ആ കുപ്പി വളകള്‍ പാറുകുട്ടിയുടെ കൈകളില്‍ അണിയിച്ചു..
“ആരാ ഇത്രയും കൃത്യമായി എനിക്കിണങ്ങുന്ന വളകള്‍ വാങ്ങിച്ചു വന്നത്?”

“നിര്‍മ്മല.......”

“ആരാ ഉണ്ണിയേട്ടാ‍ ഈ നിര്‍മ്മല..?”
“പറയാം സമയമാകുമ്പോള്‍...”

“വൈകുന്നേരം ഉറങ്ങാന്‍ കിടക്കുമ്പോള്‍ പറയോ?”
“ശ്രമിക്കാം.......”
പാര്‍വ്വതിയുടെ മുഖത്ത് വിഷാദത്തിന്റെ കരി നിഴലുകള്‍ പരന്നു.....

[തുടരും]

Copyright © 2009 All Rights Reserved

Saturday, January 3, 2009

എന്റെ പാറുകുട്ടീ...... [ഭാഗം 7]

ആറാം ഭാഗത്തിന്റെ തുടര്‍ച്ച .......

പാറുകുട്ടി പതിവിന് വിപരീതമായി വളരെ വൈകിയാണെഴുന്നേറ്റത്. ഉണര്‍ന്ന് നോക്കിയപ്പോള്‍ ഉണ്ണിയേട്ടനെ കാണാനില്ല. അമ്മയോട് ചെന്ന് അന്വേഷിച്ചു. ജാനുവിനോട്
ചോദിച്ചു. തെക്കേലും കിഴക്കേലും തിരക്കി. ഉണ്ണ്യേട്ടനെവിടെയും ഇല്ല. കാര്‍ ഷെഡില്‍ പോയി നോക്കിയപ്പോള്‍ കാറ് അവിടെ ഉണ്ട്. ഉണ്ണിയേട്ടന്‍ എവിടെ യെന്നറിയാതെ പാറുകുട്ടി വിഷമിച്ചു.
എവിടെ പോയിരിക്കാം ഉണ്ണ്യേട്ടന്‍...
ആപ്പീസില്‍ പോകണമെങ്കില്‍ ഇനിയും രണ്ട് മണിക്കൂര്‍ ഉണ്ട്. ഈ അമ്മയോട് ഒന്നും ചോദിക്കാന്‍ പറ്റില്ല.. പ്രത്യേകിച്ച്, അടുക്കള പണീടെ ഇടക്ക് എന്തെങ്കിലും ചോദിച്ചാല്‍ കടിക്കാന്‍ വരുന്ന നായയെ പൊലെയാ അമ്മ.അമ്മയെ പറഞ്ഞിട്ട്
കാര്യമില്ല.ഉണ്ണ്യേട്ടന്‍ പോകുമ്പോഴെക്കും പ്രാതല്‍ ശരിയായില്ലെങ്കില്‍, അമ്മയാണോ, പണിക്കാരിയാണോ എന്നൊന്നും നോക്കില്ല. എല്ലാത്തിനെയും തല്ലിച്ചതക്കും.. അപ്പോ പിന്നെ ആരോട് ചോദിക്കും. ഏതായാലും പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിച്ച്, കുളിച്ച്, സുന്ദരിയായിരിക്കാം.
അല്ലെങ്കില്‍
അടി കാലത്ത് എനിക്ക് തന്നെയായിരിക്കും. ഉണ്ണ്യേട്ടന്റെ സ്വഭാവം ഓരോ ദിവസം ഓരോ തരത്തിലായിരിക്കും. അതിനാല്‍ പാത്തും പതുങ്ങിയും നിന്നില്ലെങ്കില്‍, കാര്യം കഷ്ടത്തിലാ‍കും.
അമ്മേ കുറച്ച് എണ്ണ ഇങ്ങോട്ടെടുത്തു വെച്ചോളൂ. ഞാന്‍
കുളിച്ചിട്ട് വരാം.എണ്ണ ഭരണി നിറയെ ഉണ്ടായിരുന്നല്ലോ.കുറച്ച് മുന്‍പേ ഉണ്ണിക്കെടുത്ത് കൊടുത്തായിരുന്നല്ലോ...
അപ്പോ ഉണ്ണ്യേട്ടന്‍ കുളി കഴിഞ്ഞെവിടെ പോയി.ഇന്നെനിക്കടി ഉറപ്പാ.ഞാന്‍ ചായ കൊടുത്തില്ല.
പത്രം കൊണ്ട് കൊടുത്തില്ലാ.കാറ് തുടച്ചില്ലാ..എന്റെ തേവരേ..ഈ കാറ്റ് കാലത്ത് എന്തൊരു തണുപ്പാ..
ഈ നേരത്ത് അടി കിട്ടിയാല്‍ എന്തൊരു വേദനയാണെന്ന്‍ അടി കൊള്ളുന്നവര്‍ക്കല്ലെ അറിയൂ
..
അടിക്കാന്‍ തോന്നുമ്പോള്‍ എവിടെയൊക്കെയാ അടിക്കാ എന്നൊന്നും ഉണ്ണ്യേട്ടന്‍ നോക്കില്ല.
ഒരു ദിവസം ദ്വേഷ്യം സഹിക്കാന്‍ വയ്യാഞ്ഞിട്ട് എന്നെ കെട്ടിപ്പിടിച്ചിട്ട് എന്റെ താടിയെല്ല് കടിച്ചെടുത്തില്ലാ എന്നേ ഉള്ളൂ...എന്റെ കരച്ചില്‍
കേട്ട് വന്ന അമ്മയോട് ആക്രോശിച്ചു. എന്റെ മുന്നീന്ന് പൊയ്കോ തള്ളേ.. ഞാന്‍ കണ്ണീകണ്ടതെല്ലാം എടുത്തെറിയും. പറഞ്ഞു തീരുന്നതിന് മുന്‍പ് മേശപ്പുറത്തിരുന്ന ടൈപീസെടുത്ത് എറിഞ്ഞു അമ്മയുടെ തല പോളിയാതെ കിട്ടിയത് ഭാഗ്യം. പിന്നിടൊരിക്കലും എന്റെ കരച്ചില്‍
കേട്ടാല്‍ ഉണ്ണ്യേട്ടന്റെ അടുത്തേക്ക് അമ്മ വരില്ല..
ഒരു ദിവസം അമ്മ ചോദിച്ചു ഉണ്ണിയേട്ടനോട്,
"നീയെന്താ ഇങ്ങനെ സാധനങ്ങളെല്ലാം എറിഞ്ഞുടച്ച് നശിപ്പിക്കണേ" എന്ന്..

"നിങ്ങളുടെ
തറവാട്ടീന്ന് കൊണ്ടോന്ന സാധങ്ങളൊന്നുമല്ലല്ലോ.. ഞാന്‍ പണിയെടുത്ത് വാങ്ങിച്ചുണ്ടാക്കിയ സാധങ്ങളല്ലേ ഇതെല്ലാം. ചിലപ്പോള്‍ ഞാന്‍ എല്ലാം നശിപ്പിക്കും. എന്നിട്ട് ഈ വീടിന് തീ വെക്കും. എല്ലാം എന്റെ ഇഷ്ടം. എന്നോട് ഇനി ഈ വക ചോദ്യങ്ങള്‍ ചോദിച്ചാലുണ്ടല്ലോ
എല്ലാത്തിനേം ഞാനിവിടുന്ന് ഇറക്കി വിടും."
അതീപ്പിന്നെ അമ്മയുടെ വായ് അടഞ്ഞു. ഒന്നിനും മടിക്കാത്തവനാണ് ഉണ്ണ്യേട്ടന്‍.
ഉണ്ണ്യേട്ടന്‍ ആരുടെയും കാര്യങ്ങളില് അനാവശ്യമായി ഇടപെടാറില്ല. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാറില്ല
. പക്ഷെങ്കില് ആള്ക്ക് വിഷമമുണ്ടാക്കുന്ന പ്രവൃത്തികള്‍ ആര് ചെയ്താലും, ഒരു നിമിഷം പോലും ചിന്തിക്കില്ല. ആ ആളെ പിന്നെ വെറുതെ വിടില്ല. എനിക്കാലോചിക്കാന്‍ കൂടി വയ്യ, പണ്ട് പാടത്ത് വെച്ച് ഒരാളെ കൊളത്തില്‍ മുക്കി
കൊല്ലാന്‍ പോയ കഥ. സംഗതി തെറ്റ് കുട്ടാപ്പൂന്റേതായിരുന്നു. അത് പാടത്ത് പണിക്കാര്‍ക്കെല്ലാം അറിയാമായിരുന്നു. അന്ന് എന്റെ മോനെ ചെയ്യല്ലേ എന്ന് അലറിക്കൊണ്ട് മാളൂട്ട്യേടത്തി പാഞ്ഞെത്തി കൊളത്തിലേക്ക് ചാടി. അല്ലെങ്കില്‍ ആ ചെക്കന്‍ ചത്ത് മലച്ചേരുന്നു.
അതാണ് ഉണ്ണ്യേട്ടന്‍....നാട്ടുകാര്‍ക്കെല്ലം ഉണ്ണ്യേട്ടനെ ഇഷ്ടവും ബഹുമാനവുമാണ്..
ഇങ്ങിനെയുള്ള ആളുടെ അടുത്താണ് എന്റെ കുട്ടിക്കളി. എന്നാണൊവോ എന്നെ അരിഞ്ഞു നുറുക്കുന്നത് !

അതാ ഉണ്ണ്യേട്ടന്‍ പാടവരമ്പിലൂടെ
നടന്ന് വരുന്നൂ..എനിക്ക് പേടിയാവുന്നല്ലോ. എവിടെക്കാ ഒന്ന് മാറി നില്‍ക്കാ, ഇതാ മുറ്റത്തെത്താറായി.

"എടീ പാര്‍വതീ.................
'പാര്‍വ്വതി കരഞ്ഞും കൊണ്ടോടി.പിന്നലെ
ഉണ്ണിയും.പാര്‍വ്വതി പറമ്പ് മുഴുവന്‍ ഉണ്ണിയെ കൊണ്ടോടിച്ചു.
അവസാനം പേടിച്ചവശയായി കയ്യാലയിലുള്ള പത്തായപ്പുരയില്‍ ഒളിച്ചിരുന്നു..
നട്ടുച്ചക്ക് പോലും കൂ‍രാ കൂരിട്ടാ പത്തായപ്പുരയില്‍..

"എടീ
പാര്‍വ്വതീ, നീ ഇങ്ങോട്ട് പുറത്തേക്ക് വന്നോ!"

പെണ്ണിന്റെ മിണ്ടാട്ടമില്ല.......

"നീ പുറത്തേക്ക് വരുന്നോ, അതൊ ഞാന്‍ പോത്തിനെ തല്ലുന്ന മുടിയന്‍ കൊലുമായി നിന്റെ അടുത്തേക്ക്
വരണോ?ഇങ്ങട്ട് വാടീ നീ.....നീയെന്തിനാ എന്നെ കണ്ടപ്പോ ഓട്യേത്.?

അരിശം വന്ന ഉണ്ണി അവളെ തല്ലിച്ചതച്ചു.. അവളുടെ മേലെല്ലാം കടിച്ചുമുറിച്ചു..പാര്‍വ്വതിയുടെ കവിളും ചുണ്ടുമെല്ലാം
വീര്‍ത്ത് വിങ്ങി... ദ്വേഷ്യം വന്ന് ഉമ്മറത്തിരുന്ന കിണ്ടി വലിച്ചെറിഞ്ഞു...
മനുഷ്യന്‍ കുളി കഴിഞ്ഞ് ഇരിക്കന്നേ.. കാപ്പിയും ഇല്ല..കുടിക്കാന്‍ ഒരു തുള്ളി വെള്ളം പൊലുമില്ല മുറീല്...
ഒരുത്തി പോത്തിനെ
പോലെ കിടന്നുറങ്ങുന്നു.. എന്നാ അതിന്റെ തള്ളയുണ്ടല്ലോ ഇവിടെ ഒരു ഒഴക്ക് വെള്ളം ചൂടാക്കി തരാന്‍....നാണം കെട്ട, നന്ദിയില്ലാത്തെ പിശാചുക്കള്‍......
"എടീ ജാനൂ...നീ എന്തെടുക്കുകയാ അവിടെ?
ഇന്നെന്താ അടുക്കളേല് തീപ്പൂട്ടിയില്ലേ.?"

"അമ്മേം മോളൂം എണീക്കാന്‍ വൈകി..ഞാന്‍ അമ്മയില്ലാതെ അടുക്കളെല് കേറാറില്ലാ.."

"അപ്പോ എല്ലാരുക്കും പട്ടിണിയാ ഇവിടെ..എനിക്ക് വേഗം
ഒരു ചായ ഇങ്ങോട്ടെടുക്ക്...
എനിക്ക് ഓഫീസീപോണ്ട നേരായി..."

"ഞാന്‍ പാറുകുട്ടിടടുത്ത് കൊടുത്തയക്കാം...."

"ഒരു പാറുകുട്ടി..".
പേടിച്ചു വിരണ്ട ജാനു ചായ ഉണ്ണിയുടെ മേശപ്പുറത്ത് വെച്ച്
ജീവനും കൊണ്ടോടി...
അവളുടെ കുളിയും തേവാരമൊന്നും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല..

അല്പ നേരം കഴിഞ്ഞ് പാര്‍വ്വതി കരഞ്ഞ് വീര്‍ത്ത മുഖവുമായി അടുക്കള വാതില്‍ക്കെലെത്തി. ഈ വീട്ടില്‍ ഉണ്ടായ കോലാഹാലമൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍
പാര്‍വ്വതിയുടെ അമ്മ അടുക്കളപ്പണിയില്‍ മുഴുകിയിരുന്നു..

"എവിടാരുന്നോടീ നീ ഇത് വരെ..ആ ചായേം പലഹാരവുമെല്ലാം മേശപ്പുറത്ത് കൊണ്ട് വെക്ക്..
ഉണ്ണിക്ക് ആപ്പിസില്‍ പോകേണ്ട നേരമായില്ലേ.നിനക്ക് ഇന്ന് സ്കൂളില്ലല്ലോ.
എന്താടീ നിന്റെ മുഖത്തൊക്കെ?."

പാര്‍വ്വതി ഒന്നും ഉരിയാടാതെ ഭകഷണം മേശപ്പുറത്ത് കൊണ്ട് വെച്ചു. അവിടെ തന്നെ നിന്നു കുറച്ച് നേരം...ഉണ്ണ്യേട്ടനെ പോയി വിളിക്കാം....ഇനി ഒരു പക്ഷെ അതുണ്ടായില്ലെങ്കില് ഇനി
ഇന്നാളത്തെപ്പോലെ പിണങ്ങിപ്പോയാല്..... എനിക്കലോചിക്കാന്‍ വയ്യാ...ഉണ്ണിക്കിടാനുള്ള വസ്ത്രങ്ങളൊന്നും ഇന്ന് പാര്‍വ്വതി കൊണ്ട് വന്ന് വെച്ചിരുന്നില്ല.. ഉണ്ണി അതൊക്കെ സ്വയം ചെയ്തു, ഓഫീസിലേക്കുള്ള ഒരുക്കങ്ങളായി.......

"ഉണ്ണ്യേട്ടാ....."

"
എന്താടീ?"

"ചായയും പലഹാരവും കഴിച്ചോളൂ..."

ഉണ്ണി മനസ്സില്ലാ മനസ്സോടെ ഭക്ഷണം കഴിക്കാനിരുന്നു....

"എന്താ നീ കഴിക്കാത്തത് ?"

"എനിക്കിന്ന് സ്കൂളില്ലാ....... ഞാന്‍
പിന്നെ കഴിച്ചോളാം.."

പാര്‍വ്വതിക്ക് സങ്കടം ഒതുക്കാന്‍ കഴിഞ്ഞില്ല...പാര്‍വ്വതി കരയാന്‍ തുടങ്ങി.......

"പാര്‍വതീ.."

"എന്തോ.."

"ഇവിടെ വന്നിരിക്ക്.....അവിടെയല്ലാ....എന്റെ
അടുത്ത് ഈ ബെഞ്ചില്‍.."

പാര്‍വ്വതിയെ ഉണ്ണി പിടിച്ച് ചേര്‍ത്തിരുത്തി..പുട്ടും കടലയും കുഴച്ച് ആദ്യത്തെ ഉരുള പാര്‍വതിയുടെ വായില്‍ വെച്ചു കൊടുത്തു..ഉണ്ണ്യേട്ടന്റെ ഉള്ളിന്റെ ഉള്ളിലുള്ള സ്നേഹം കണ്ട് പാര്‍വതി
വിങ്ങിപ്പൊട്ടി....
ചായ അവളോട് കുടിച്ചോളാന്‍ പറഞ്ഞു...പാര്‍വ്വതിക്ക് ഒരു കവിള്‍ ചായ ഒഴിച്ചു കൊടുത്തു...

"ഉണ്ണ്യേട്ടന്‍ കുടിച്ചോ ചായ.."

പാര്‍വ്വതിയുടെ കണ്ണീര്‍ കൊണ്ട് ഉണ്ണിയുടെ ഷര്‍ട്ട്
നനഞ്ഞു..ഉണ്ണി കുറച്ച് ചായ കുടിച്ചതിന് ശേഷം പാര്‍വ്വതിക്ക് വെച്ചു നീട്ടി..നിര്‍ബന്ധിച്ച് വായില്‍ ഒഴിച്ചു കൊടുത്തു....
ഉണ്ണി കൈ കഴുകി ഓഫീസില്‍ പോകാനൊരുങ്ങി..പാര്‍വ്വതി ഉണ്ണിയുടെ അടുത്ത് പോയി നിന്നു....

"എന്താ പാര്‍വ്വതി..."

"എനിക്കൊരു കാര്യം വേണം.."

"എന്താച്ചെങ്കില് പറഞ്ഞോളൂ...കുപ്പി വള വേണോ? ഞാന്‍ നിര്‍മ്മലയെ വിട്ടു വാങ്ങിപ്പിക്കാം."

"നിര്‍മ്മലയോ?."

"ആ നിര്‍മ്മല?"

"അതാരാ ഈ നിര്‍മ്മല? അങ്ങിനെ ഒരാളെ പറ്റി ഉണ്ണ്യേട്ടനിത് വരെ പറഞ്ഞിട്ടില്ലല്ലോ."

"ഞാന്‍ എന്റെ ഓഫീസ് കാര്യങ്ങള്‍ ഇത് വരെ നിന്നോട് പറഞ്ഞിട്ടുണ്ടോ?... എന്റെ ഓഫീസ് എവിടെയാണെന്നുപോലും ഈ വീട്ടിലാര്‍ക്കെങ്കിലും അറിയുമോ?"

"ഇല്ലാ."

"പിന്നെന്തിനാ നീ നിര്‍മ്മലയെ പറ്റി അറീണ്.? നിനക്ക് വള വേണെങ്കില്‍ പറാ... അവളെ വിട്ട് ഞാന്‍ വാങ്ങിപ്പിക്കാം.".

"ഞാന്‍ വളയുടെ കാര്യമല്ലാ പറഞ്ഞത്.."

"പിന്നെ എന്താച്ചാല്‍ പറാ വേഗം..എനിക്ക് നേരം വൈകിത്തുടങ്ങി.."

"ഉണ്ണ്യേട്ടനെന്നൊട് ഒരു കാര്യം പറയുമോ?"

"ആ എന്താ?"

"എന്നോട് ഒരു ദ്വേഷ്യവും ഇല്ലെന്ന്."

"എനിക്ക് നിന്നോട് ദ്വേഷ്യം ഉണ്ടെന്നാരു പറഞ്ഞു.?"
"അപ്പൊ എനിക്ക് തോന്നിയതാവുമൊ?"

"ആവാം..."

ഉണ്ണി കാറില്‍ കയറി......... ഓഫീസിലേക്ക് യാത്രയായി....
'ആരായിരിക്കും ഈ നിര്‍മ്മല?'.........പാര്‍വ്വതി ചിന്തയിലാണ്ടു...........
[തുടരും]
Copyright © 2009 All Rights Reserved

Friday, January 2, 2009

എന്റെ പാറുകുട്ടീ..... [ഭാഗം 6]

അഞ്ചാം ഭാഗത്തിന്റെ തുടര്‍ച്ച...

പാറുകുട്ടി സ്കൂള്‍ വിട്ടു വന്നു. നേരെ അമ്മയുടെ അടുത്തേക്കോടി. ഉണ്ണിയുടെ കാറ് ഷെഡില്‍ കാണാതെ അമ്മയോട് ചോദിച്ചൂ, പാറുകുട്ടി ഉണ്ണി സ്കൂളില്‍ വന്ന വിവരങ്ങളെല്ലാം പറഞ്ഞു.
എന്നിട്ട് നേരെ വീട്ടിലേക്കാണെന്നും ടീച്ചറോട് പറഞ്ഞിറങ്ങിയ ഉണ്ണിയെ കാണാതെ പാറുകുട്ടി പരിഭ്രമിച്ചു.

"അമ്മേ ഉണ്ണിയേട്ടനെവിടെ?"

"എനിക്കെങ്ങിനെ അറിയും എവിടെ അവനെന്ന്."

"എന്താ അമ്മേ ഇങ്ങനെ ഒക്കെ പറേണ്?"
'അപ്പോ സ്കൂളീന്ന് ഇറങ്ങിയ ഉണ്ണ്യേട്ടനിതെങ്ങോട്ട് പോയി?'...

അമ്മ മേശപ്പുറത്ത് പാറുകുട്ടിക്ക് കാപ്പിയും വൈകിട്ടുള്ള ചെറിയ കടിയും കൊണ്ട് വന്നു വെച്ചു.

"മോളെ നീ കാപ്പി കുടിച്ചിട്ട് ആ പറമ്പീ പോയി കുറച്ച് കൊതുമ്പും, അരിപ്പാകുടിയും ഒക്കെ എടുത്തോണ്ട് വാ. ഉണ്ണിക്ക് ഇന്ന് രാത്രിക്ക് പത്തിരി ഉണ്ടാക്കണം. പുറത്തെ അടുപ്പില് ഉണ്ടാക്കാം. വേഗം കാപ്പി കുടിച്ചിട്ട് പറേണ് കേക്കെന്റെ പെണ്‍കുട്ടീ."

"ഇല്ലാ....ഞാന്‍ കാപ്പി കുടിക്കില്ല... എനിക്ക് കാപ്പി വേണ്ടാ...പറേണിണ്ടാ ഇങ്ങള്...എവിടെക്കാ ഉണ്ണ്യേട്ടന്‍ പോയേ?"

"ഞാന്‍ പറഞ്ഞില്ലേ നിന്നോട് അവന്‍ ഇവിടെക്ക് വന്നിട്ടില്ലാ എന്ന്. അവന്‍ വരേണ്ട നേരമായിത്തുടങ്ങുന്നതല്ലേ ഉള്ളൂ..നീയെന്റെ അടുത്ത് നിന്ന് അടി മേടിക്കേണ്ട ഇനി...
പറേണത് ചെയ്യുന്നുണ്ടോ നീ.?"

"എടീ ജാനൂ ....നീ പോയി പറമ്പീന്ന് കുറച്ച് കൊതുമ്പും, അരിപ്പാകുടിയും എടുത്തോണ്ട് വാ.
ഈ പെണ്‍കുട്ടിക്ക് നൊസ്സാ ഇന്ന്. വെറുതെ അല്ല ഉണ്ണീടെക്കെന്ന് എപ്പോഴും അടി മേടിക്കണ്."

"അമ്മേ.... ഒരു കാര്യം പറഞ്ഞേക്കാം..ഉണ്ണ്യേട്ടന്‍ എന്നെ തല്ലിക്കോട്ടെ. ഞാനരോടേലും പരാതി പറഞ്ഞോ...ജാനുവേച്ച്യേ !"

"എന്താ പാറൂ."

"ഉണ്ണ്യേട്ടനെ കണ്ടോ?"

"ഉണ്ണി വരാനായിട്ടില്ലല്ലോ??"

അപ്പോ എവിടെപ്പോയി എന്റെ ഉണ്ണ്യേട്ടന്‍.. ഇനി ഇന്നാളെത്തെ പോലെ പിണങ്ങിപ്പോയോ.
അതിന് പിണങ്ങാനുള്ള വകയൊന്നും ഇവിടെ ഉണ്ടായില്ലല്ലോ..
ഇനി ആ ടീച്ചറുമ്മാര് എന്തെങ്കിലും എന്നെപ്പറ്റി മോശമായി പറഞ്ഞിരിക്കുമോ?..
ഏയ് അങ്ങിനെ വരാനിടയില്ല. പറഞ്ഞ് പറഞ്ഞ് ഇപ്പോ ആറുമണിയാവാറായി..

"ഈ ഉണ്ണ്യേട്ടനിതെവിടെ കിടക്കാ.അമ്മേ..... ഉണ്ണ്യേട്ടനെത്തിയില്ലല്ലോ."

"അവന്‍ വരാനാവുന്നതല്ലേ ഉള്ളൂ?"

"നീ പോയി ആ വിളക്കെടുത്ത് തുടച്ച എണ്ണയിട്ട് വെക്ക്. അമ്മ കത്തിച്ചു വെക്കാം ഇപ്പോ.
മോള് പോയി കൈയും മുഖവും കഴുകി നാമം ചൊല്ലാന്‍ തുടങ്ങിക്കോ...
ഉണ്ണി വരുമ്പോ അതൊക്കെ കണ്ടാല്‍ അവന് വളരെ സന്തോഷമാകും."

"ശരി അമ്മേ."

'എന്റെ ഉണ്ണ്യേട്ടനെ ഒരു കേടും കൂടാതെ വേഗം എത്തിക്കണേ എന്റെ കപ്ലേങ്ങാട്ടമ്മേ.' പാര്‍വ്വതി മനസ്സില്‍ പറഞ്ഞു...
പാര്‍വ്വതി നാമം ചൊല്ലാന്‍ തുടങ്ങി.. പാര്‍വ്വതിക്കെല്ലം ഉണ്ണിയാണ്. ഉണ്ണി കഴിച്ചേ ദൈവം പോലും ഉള്ളൂ..ഉണ്ണിയെ മനസ്സില്‍ ധ്യാനിച്ചു..

രാമ നാരായണ രാമ നാരായണ രാമ നാരായണ
രാമ നാരായണ രാമ നാരായണ രാമ നാരായണ
രാമ നാരായണ രാമ നാരായണ രാമ നാരായണ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

പാര്‍വ്വതി നാമത്തില്‍ മുഴുകിയിരുന്നു. ഉണ്ണി വീട്ടിലെത്തിയിട്ട് , ഉമ്മറത്ത് നാമം ചൊല്ലുന്ന പാര്‍വ്വതിയെ അങ്ങനെ ഇമ വെട്ടാതെ നോക്കി നിന്നു. കുറുമ്പു കാട്ടുന്നവളാണെങ്കിലും, ആ മുഖത്തെ നിഷ്ങ്കളങ്കത ഉണ്ണി ശ്രദ്ധിച്ചു.


ഉണ്ണി ഒട്ടും ശബ്ദമുണ്ടാക്കാതെ വീട്ടിന്നുള്ളിലേക്ക് കയറിപ്പോയി. ഉണ്ണിയുടെ കാറ് വന്നതും, ഉണ്ണി വീട്ടിലേക്ക് കയറിയതും ഒന്നും പാര്‍വ്വതി അറിഞ്ഞില്ല. പാര്‍വ്വതിക്ക് അവളുടെ അമ്മയുടെ വിളി കേട്ടാണ് പരിസരബോധം ഉണ്ടായത്.
പാര്‍വ്വതി നേരെ അടുക്കളയിലേക്കൊടുമ്പോഴാണ് ഉണ്ണി മേല്‍ കഴുകി വരുന്നത് കണ്ടത്.. പെട്ടെന്ന് പാര്‍വ്വതി അന്തം വിട്ടു. ഇത് കണ്ടു ഉണ്ണി ചിരിച്ചു.

"അപ്പോ ഉണ്ണ്യേട്ടനിവിടുണ്ടായിരുന്നോ? എന്നെ പറ്റിക്കാനൊളിച്ചിരിക്കുകയായിരുന്നോ?
ഞാന്‍ സ്കൂളീന്ന് വന്നപ്പോ ഷെഡില്‍ കാറ് കണ്ടില്ലല്ലോ!"

"കാറൊക്കെ അവിടുണ്ടായിരുന്നു."

"അപ്പോ എനിക്ക് തോന്ന്യേതാ."


"ഹൂം............ നിനക്ക് തോന്നിയതാവാം."

"നീ വേഗം പോയി ഉണ്ണ്യേട്ടന് ഒരു നല്ല കട്ടന്‍ കാപ്പി ഇട്ടോണ്ട് വാ."

"ഞാനിപ്പോ കൊണ്ട് വരാം.."

ഉണ്ണി പതിവില്ലാത്ത വിധം വായനയില്‍ മുഴുകി' പാര്‍വ്വതി കാപ്പിയുമായെത്തി.

"ഉണ്ണ്യേട്ടാ ഇതാ കാപ്പി."

"അങ്ങൊട്ട് വെച്ചോ..നീ പോയി പഠിക്കാന്‍ നോക്ക്.."

പാര്‍വതിക്ക് പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. പാര്‍വ്വതിയുടെ ഉണ്ണ്യേട്ടന്റെ സ്വഭാവത്തില്‍ എന്തൊക്കെയോ മാറ്റങ്ങളുള്ള പോലെ പാര്‍വ്വതിക്കനുഭവപ്പെട്ടു

"ഉണ്ണ്യേട്ടാ... ഞാന്‍ ബാക്കി നാളെ പഠിച്ചോളാം. നാളെ ശനിയാഴ്ചയല്ലേ.. നിക്ക് സ്കൂളില്ലാ."

"ശരി..........ഇന്നാ നീ പോയി ചോറുണ്ട് കിടന്നോ.?"

"അപ്പോ ഉണ്ണ്യേട്ടന് ഭക്ഷണം കഴിക്കേണ്ടെ? ഞാന്‍ ഉണ്ണ്യേട്ടനൊടൊപ്പമെ കഴിക്കുന്നുള്ളൂ.."

"എന്താ നിനക്ക് ഒറ്റക്ക് കഴിച്ചാല്‍ ഇറങ്ങുകയില്ലേ?"

പാര്‍വ്വതിക്ക് ഉത്തരം മുട്ടി. എന്നോട് തമാശയെല്ലാം പറഞ്ഞിരുന്ന ഈ ഉണ്ണ്യേട്ടനിതെന്ത് പറ്റി. പാര്‍വ്വതി മറിച്ചൊന്നും പറയാതെ താഴെക്ക് നോക്കി നിന്നു. കരയാന്‍ തുടങ്ങി.
ഉണ്ണി കാപ്പി കുടിച്ചിട്ട്, ഉമ്മറത്തേക്ക് വന്ന് തിണ്ണയില്‍ നീണ്ട് നിവര്‍ന്നു കിടന്നു. പാര്‍വ്വതി തിണ്ണക്കരികില്‍ വന്ന് നിന്നു. പാര്‍വ്വതി കരഞ്ഞും കൊണ്ട്.....

"ഉണ്ണ്യേട്ടാ‍......... ഉണ്ണ്യേട്ടനെന്നൊട് ദ്വേഷ്യമാണോ ഇപ്പോഴും.?"

"ഏയ്.......ദ്വേഷ്യമൊന്നും ഇല്ല.പിന്നെന്താ ഇങ്ങിനെ?
എന്നോട് മിണ്ടുന്നില്ല.. ഒന്നും പറയുന്നില്ല... എന്നെ തല്ലുന്നില്ല. ഉണ്ണ്യേട്ടനെന്നെ തല്ലിക്കോ."

"ഞാനെന്തിനാ നിന്നെ വെറുതെ തല്ലുന്നത്."

"ഞാനിനി കുറുമ്പൊന്നും കാണിക്കില്ല...നല്ലോണം പഠിച്ചോളാം.നുണ പറയില്ലാ...
എന്നെ വെറുക്കല്ലേ ഉണ്ണ്യേട്ടാ...എനിക്കത് സഹിക്കാന്‍ പറ്റില്ലാ.."

ഉണ്ണി തിണ്ണയില്‍ നിന്നെണീറ്റിരുന്നു. പാര്‍വ്വതിയെ അടുത്തിരുത്തി. എന്താ സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാതെ പാര്‍വ്വതിയുടെ ചങ്കിടിച്ചു.

"പാര്‍വ്വതീ..........നിനക്കെത്ര വയസ്സായി ഇപ്പോള്‍?

"എനിക്ക് പതിനഞ്ചാറാകാറായി."

"നീയിപ്പോ വലിയ പെണ്ണായില്ലേ.?"

"ഏയ്....... ഞാന്‍ ചെറിയ കുട്ടിയാ."

"അത് നിന്റ അമ്മക്കല്ലേ.?"

"ശരി വലിയ പെണ്ണായി...അതിലെന്താ പ്രശ്നം.?"

"നീയെന്താ ഇപ്പോഴും എന്റെ മുറീ തന്നെ കിടക്കണ്.?"

"ഞാന്‍ അവിടെല്ലാണ്ട് പിന്നെ എവിടെയാ കിടക്കാ.?"

"നിനക്ക് നിന്റെ അമ്മയുടെ അടുത്ത് കിടന്നൂടെ.?"

"അതിന് അവിടെ ജാനുവില്ലേ.?"

"അപ്പോ നിനക്ക് തട്ടിന്‍ പുറത്ത് പോയി കിടന്നൂടെ.?"

"അയ്യോ നല്ല കാര്യായി. എനിക്കവിടെ ഒറ്റക്ക് കിടക്കാന്‍ പേടിയാ."

" തട്ടിന്‍ പുറത്തെ മുറി വലിയതല്ലേ..നിങ്ങള്‍ക്കെല്ലാവര്‍ക്കും കൂടി അവിടെ കിടന്നു കൂടെ.?"

"ഞാനെവിടെയും കിടക്കില്ല. എനിക്ക് ഉണ്ണ്യേട്ടന്‍ കിടക്കുന്നിടത്ത് കിടന്നില്ലെങ്കില് ഉറക്കം വരില്ലാ..."

"അപ്പോ നിന്നെ കെട്ടിച്ചയക്കുമ്പോള്‍ എന്തായിരിക്കും സ്ഥിതി.?"

"അവിടെ ചിലപ്പോള്‍ ഒറ്റ്ക്ക് കിടക്കേണ്ടി വരില്ലേ..?"

"ഞാനിവിടുന്നെവിടേക്കും പോകില്ലാ.എനിക്ക് ഉണ്ണ്യേട്ടനെ വിട്ട് എങ്ങോട്ടും പോകാന്‍ പറ്റില്ല."

"എന്നും ഈ ഉണ്ണ്യേട്ടന്റെ അടിയും തൂപ്പും കൊണ്ട് കഴിയുന്നതിനേക്കാള്‍ നല്ലതല്ലേ നിനക്ക് കല്യാണം കഴിച്ച് പോണത്.?"

"അതു കുഴപ്പമില്ല...തല്ലുന്നത് എന്റെ ഉണ്ണ്യേട്ടനല്ലെ..എനിക്കൊരു പ്രശ്നവും ഇല്ലാ.. എനിക്കെന്റെ ഉണ്ണ്യേട്ടനെ കാണാതിരിക്കാനാകില്ല..."

പാര്‍വ്വതിയുടെ മുഖം പിന്നേയും വീര്‍ത്തു.....

"ഇനി ഈ സന്ധ്യാ നേരത്ത് കരയേണ്ട.നമുക്ക് ഭക്ഷണം കഴിക്കാം. അല്ലെങ്കീ നീ പോയി കഴിക്ക് ... ഞാന്‍ പിന്നാലെ വരാം.."

"അത് വേണ്ട...ഞാന്‍ ഇന്നേ വരെ..ഈ വീട്ടില്‍ വന്നേ പിന്നെ, ഉണ്ണ്യേട്ടന്‍ കഴിക്കാതെ കഴിച്ചിട്ടുണ്ടോ?"

"എനിക്കിന്ന് ഭക്ഷണം വേണ്ടെങ്കിലോ.?"

"എന്നാ ഈ പാര്‍വ്വതിക്കും വേണ്ട..എന്താ ഉണ്ണ്യേട്ടാ.. എന്നെ ഇങ്ങിനെ തീ തിറ്റുന്നത്.."

"ഞാന്‍ ഇനി ഉണ്ണ്യേട്ടാനിഷ്ടമില്ലാത്തതൊന്നും ചെയ്യില്ലാ എന്ന് പറഞ്ഞില്ലേ..
എന്നാ നീ പോയി നിന്റെ അമ്മയുടെ അടുത്ത് കിടക്ക്..."

"അതെനിക്ക് പറ്റില്ലാ ഉണ്ണ്യേട്ടാ‍....അവിടെ അമ്മേടെ മുറീല് ആ ജാനുവിന്റെ പൊട്ട മണമാ... പിന്നെ അമ്മേടെ തൈലത്തിന്റെ മണമൊന്നും എനിക്ക് പിടിക്കില്ലാ.."


"അപ്പൊ നീ എന്നെ വിടാനില്ല ലക്ഷണമില്ലാ അല്ലേ?"

"ഹൂം..."

"ശരി നിന്നെ ശരിയാക്കി തരാം നിന്നെ......നീ ഓടുന്നത് വരെ......"

"എന്നെ എന്ത് വേണേലും ചെയ്തൊ.ഞാന്‍ ഇത് വരെ അനിഷ്ടക്കേടായി ഒന്നും കരുതിക്കൂട്ടി ചെയ്യാറില്ലല്ലോ.."

"നീ വാചകമടിക്കന്‍ കേമിയാണെന്നറിയാം.പോയി ഭക്ഷണം എടുത്ത് വെക്ക്.."

"ഞാനൊരു കാര്യം ചോദിക്കട്ടെ?"

"ചോദിച്ചോളൂ. "

"ഇപ്പൊ ഏഴുമണിയല്ലേ ആയുള്ളൂ, നമുക്ക് ഒരു 9 മണി കഴിഞ്ഞ് ഭക്ഷണം കഴിച്ചാല്‍ മതിയില്ലേ?"
.
"അതെന്താ ഇന്ന് ഇങ്ങിനെ?"

"ഞാന്‍ അത് വരെ ഉണ്ണ്യേട്ടന്റടുത്ത് ഇരിന്നോട്ടെ.നീയ് പറേണത് കേട്ടാല്‍ വിചാരിക്കും, നീ ആദ്യമായിട്ടാ എന്റെ അടുത്തിങ്ങിനെ ഒട്ടിയിരിക്കുന്നത്..നിന്നെ നാറ്റമടിക്കുന്നല്ലോ?
നീ വൈകുന്നേരം മേല്‍ കഴുകിയില്ലേ?"

"ഇല്ലാ.."

"ഞാനിതാ പറയുന്നത്... നീ ഒന്നും അനുസരിക്കില്ലാ എന്ന്.."

"കിണറ്റിലെ വെള്ളത്തിന് ഭയങ്കര തണുപ്പാ.."

"അത് ശരി....... നീ അപ്പോ വലിയ സൂത്രക്കാരിയാണല്ലേ?നമ്മുടെ പറമ്പില്‍ ഇഷ്ടം പോലെ വിറകുണ്ടല്ലോ...... വെള്ളം ചൂടാക്കി കുളിച്ചുകൂടെ നിനക്ക്.?"

"നാളെ അങ്ങിനെ ചെയ്യാം.."

"അത് പറ്റില്ലാ.ഇപ്പൊ തന്നെ വേണം..അല്ലെങ്കീ എന്റെ കൂടെ കിടക്കേണ്ട.."

"ഇപ്പോ എനിക്ക് പറമ്പീ പോയി വിറകെടുക്കാന്‍ പേടിയാ.."

"എന്നാ നീ ഇന്ന് കലവറയില് പോയി കിടന്നോ.."

"വേണ്ട ഉണ്ണ്യേട്ടാ ! ഞാന്‍ കുളിച്ചാല്‍ മതിയല്ലോ..പച്ചവെള്ളത്തില്‍ തന്നെ കുളിച്ചിട്ട് വരാം."

"ശരി പോയിട്ട് വാ....വൃത്തിയില്ലാത്തവള്‍..എത്ര പറഞ്ഞാലും കേള്‍ക്കില്ലാ.."


"ഉണ്ണ്യേട്ടനിവിടെത്തന്നെ ഇരിക്ക്ട്ടാ...... ഞാന്‍ ഓടി വരാം."

-ഇന്ന് പൂര്‍ണ്ണ ചന്ദ്രനുദിച്ച രാത്രി.! ചേച്ചിയുള്ള നാളുകളില്‍ ചേച്ചിയോട്ടൊത്ത് മുറ്റത്ത് ലാത്തുമായിരുന്നു. ഉറക്കം വരുന്നത് വരെ..എന്തിനാ ഈ ഉണ്ണീനെ വിട്ട് ഇത്ര നേരത്തെ പോയെ എന്റെ ചേച്ചീ.. ഉണ്ണിക്ക് സങ്കടം അടക്കാന്‍ സാധിച്ചില്ല... ഉണ്ണിയുടെ കവിള്‍ത്തടം കുതിര്‍ന്നു...പെട്ടെന്ന് ഉമ്മറത്തേക്ക് കുളി കഴിഞ്ഞ് വന്ന പാര്‍വ്വതി കണ്ടത്, വിതുമ്പുന്ന അവളുടെ ഉണ്ണ്യേട്ടനെയായിരുന്നു. പാര്‍വ്വതിക്ക് സഹിക്കാനായില്ല.

"ഉണ്ണ്യേട്ടാ....... എന്തിനാ കരേണ്.? ഉണ്ണ്യേട്ടന് വയ്യായ എന്തെങ്കിലും ഉണ്ടോ?
തല വേദനിക്കുന്നുണ്ടോ?.. ഉണ്ണ്യേട്ടാ.."

"ഏയ് ഒന്നുമില്ലാ പാര്‍വ്വതീ."


"എന്നോട് പറയൂ ഉണ്ണ്യേട്ടാ. എന്താച്ചാലും പറഞ്ഞോളൂ എന്റെ ഉണ്ണ്യേട്ടാ‍..
എന്നെക്കൊണ്ടെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ഉണ്ണ്യേട്ടന്...?"

പാര്‍വ്വതിയെ കെട്ടിപ്പിടിച്ച് നെറുകയില്‍ ചുംബിച്ചു. പെട്ടെന്നുണ്ടായ ചേച്ചിയുടെ ഓര്‍മ്മയും, പാര്‍വ്വതിയുടെ നിഷ്കളങ്കതയും എല്ലാം, അല്പനേരത്തേക്ക് ഉണ്ണിയുടെ സമനില തെറ്റിച്ചു.
ഒരു കൊച്ചുകുട്ടിയെ പോലെ പാര്‍വ്വതി ഉണ്ണിയുടെ കരവലയത്തിലൊതുങ്ങി......

"ഉണ്ണ്യേട്ടന്റെ പാറുകുട്ടീ.. നിന്നെ ഞാന്‍ ദ്രോഹിക്കുന്നുണ്ടോ.?"

"ഇല്ലാ.... ഒരിക്കലും ഇല്ലാ.......... ഉണ്ണ്യേട്ടാ‍... പാര്‍വ്വതി തെറ്റു ചെയ്തിട്ടല്ലേ ഉണ്ണ്യേട്ടന്‍ ശാസിക്കുന്നതും ശിക്ഷിക്കുന്നതുമെല്ലാം..
എന്നെ എന്തു വേണമെങ്കിലും ചെയ്തോളൂ........ ഉണ്ണ്യേട്ടാ.. എന്നോട് ഇവിടെ നിന്ന് മാറി കിടക്കാന്‍ മാത്രം പറയാതിരുന്നാല്‍ മതി..
ഉണ്ണ്യേട്ടന്‍ ടൂറിന് പോകുന്ന ദിവസങ്ങളില്‍ എനിക്കുറങ്ങാന്‍ പറ്റാറില്ല..
പിന്നെ ഒരാശ്വാസം എന്താച്ചാല്‍..... ഉണ്ണ്യേട്ടന്റെ ടൂര്‍ എപ്പളും ശനിയാഴ്ചയാണല്ലോ..
അപ്പോ ഞാന്‍ ഞായറാഴ്ച പകല്‍ കിടന്നുറങ്ങും.."

അമ്പെടീ കേമീ.! നീയാള് കൊള്ളാലോ.! നീ എണീച്ചേ വേഗം, എന്തെങ്കിലും കഴിച്ചുറങ്ങാം.
വാ........ഇതെന്താ ഇന്ന് പത്തിരി. ചപ്പാത്തി ഇല്ലേ ഇന്ന്'?"

"എന്റെ വിരല് പൊട്ടി വേദനയാ...അമ്മ ചപ്പാത്തി ഉണ്ടാക്കിയാല്‍ ശരിയാകുകയില്ലാന്നറിയാല്ലോ.. അതാ.. അമ്മ പത്തിരി ഉണ്ടാക്കിയത്."

"നോക്കട്ടെ നിന്റെ വിരല്‍.. ഹൂം, നാളെ ഉണ്ണ്യേട്ടന്‍ ആശുപത്രീല് പറഞ്ഞയക്കാം കേട്ടോ.
എന്താ കറി. പത്തിരിക്ക്.?പത്തിരിയുടെ കൂടെ കോഴിയിറച്ചിയാണ് ശരിക്കുള്ള കൂട്ട്...."

"അവിയലും, കാളനും ഉണ്ട്.."

"ശരി കഴിക്കാം...നിനക്ക് ചൊറിന്റെ കൂടെ കുഴക്കാന്‍ ചാറ് കറിയൊന്നുമില്ലേ.?"
എനിക്ക് ഇന്നെലെത്തെ മീഞ്ചാറുണ്ട്.....
എന്നാ എനിക്ക് കുറച്ച് തായോ...."

"ഞാനത് ചോറില്‍ ഇതാ കുഴച്ചു. കണ്ടില്ലെ?"

അത് സാരമില്ല...... കുറച്ച് എന്റെ കിണ്ണത്തിലേക്കിട്.........
കൊള്ളാമല്ലോടീ പാറുകുട്ടീ നിന്റെ മീഞ്ചാറുമിക്സ്...... നീ എന്റെതില്‍ നിന്ന് ഒരു പത്തിരിക്കഷ്ണം പൊട്ടിച്ചിടുത്തോ , ഇതെന്തോരം വലിയ പത്തിരിയാ! പകുതി നീയെടുത്തോ.."

"അയ്യൊ എന്റെ വയറ് നിറഞ്ഞു പൊട്ടും.."

"സാരമില്ലാ........ നല്ലവണ്ണം ദഹിച്ചിട്ട് കിടന്നാല്‍ മതി..."

"ശരി ഉണ്ണ്യേട്ടാ......ഞാന്‍ പാത്രം കഴുകി വെച്ചിട്ട് വരാം."

പാര്‍വ്വതിക്ക് ഇത്രയും സന്തോഷം ഉണ്ടായ ദിവസം അടുത്തൊന്നും ഉണ്ടായിട്ടില്ല.. ഉണ്ണിയുടെ സാമീപ്യം വേണ്ടുവോളം ആസ്വദിച്ച പാര്‍വ്വതി അതീവ സന്തുഷ്ടയായിരുന്നു. പാര്‍വ്വതി പാത്രങ്ങളെല്ലാം കഴുകി ഞൊടിയിടയില്‍ കിടപ്പുമുറിയിലെത്തി. ഉണ്ണി കിടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു..

"ഉണ്ണ്യേട്ടാ.... ഇത്ര വേഗം ഉറങ്ങാണോ?"

"ആങഃ! പിന്നല്ലാണ്ട്.......എനിക്ക് നാളെ ഓഫീസീപ്പോണ്ടെ.?"

"അപ്പോ എന്നോട് എല്ലാം നല്ലവണ്ണം ദഹിച്ചിട്ട് കിടന്നുറങ്ങിയാല്‍ മതിയെന്ന് പറഞ്ഞിട്ട് !"

"നീ പിന്നെ കിടന്നാ മതി.. ഉറക്കം വരുന്നത് വരെ ദേവീ മാഹാത്മ്യം വായിക്ക്....ഉണ്ണ്യേട്ടന്‍ കേള്‍ക്കട്ടെ.."


"ഓം ജയതീ മംഗളാ കാളീ ഭദ്രകാളീ കപാലിനീ
ദുര്‍ഗാ ക്ഷമാ ശിവാ ധാത്രീ സ്വാഹാ സ്വധാ നമോസ്തുതേ
ജയത്വം ദേവി ചാമുണ്ഡേ ജയ ഭൂതാര്‍ത്തി ഹാരിണി
ജയ സര്‍വഗതേ ദേവി കാളരാത്രി നമൊസ്തുതേ......."

അല്പനേരം കൊണ്ട്..... ഉണ്ണിയും പാര്‍വ്വതിയും നിദ്രയിലാണ്ടു......
[തുടരും]
Copyright © 2009 All Rights Reserved