Wednesday, April 8, 2009

എന്റെ പാറുകുട്ടീ....[നോവല്‍] .... ഭാഗം 28

ഇരുപത്തിയേഴാം ഭാഗത്തിന്റെ തുടര്‍ച്ച...>>>
പാര്‍വ്വതി വളരെ നേരത്തെ എഴുന്നേറ്റു കുളിച്ച് തിരികെ മുറിയിലെത്തി. ഉണ്ണിയെ വിളിച്ചുണര്‍ത്തി. പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിഞ്ഞ് രണ്ട് പേരും കൂടി പാടത്തേക്ക് യാത്രയായി. യാത്രാ മദ്ധ്യേ ആരും ഒന്നും ഉരിയാടില്ല.
പാടത്ത് എത്തിയപ്പോഴാണ് ഉണ്ണിക്ക് മനസ്സിലായത് പാര്‍വ്വതിയുടെ വസ്ത്രധാരണം ഇന്നെലെ ഉണ്ണി പറഞ്ഞതനുസരിച്ചയിരുന്നെന്ന്. എല്ലാം തികഞ്ഞ ഒരു പണിക്കാരിയെപോലെ മുണ്ട് കയറ്റിക്കുത്തി, തലേല് തോര്‍ത്ത് കെട്ടി ഉണ്ണിയോടൊന്നും പറയാതെ കണ്ടത്തിലിറങ്ങി ഞാറ് നടാന്‍ തുടങ്ങി.
ഉണ്ണിക്ക് ആശ്ചര്യമായി പാര്‍വ്വതിയുടെ മട്ട് കണ്ടിട്ട്.
++ വളരെ കാര്യപ്രാപ്തിയായി മുന്നേറുന്നു. ഇടം വലം തിരിയാതെ പാര്‍വ്വതി ഞാറ് നട്ടുംകൊണ്ട് കണ്ടത്തിന്റെ മറ്റേ അറ്റം എത്താറായി. എന്തൊരു കൈവിരുത്. കൂടെയുള്ള പെണ്ണുങ്ങള്‍ക്കോ ഉണ്ണിക്കോ പാര്‍വ്വതിയുടെ അടുത്തെത്താനായില്ല.
കൃത്യം ഒരു മണിക്ക് പാര്‍വ്വതി കഞ്ഞികുടിക്കാന്‍ കേറി. കൊളത്തില്‍ പോയി കാലും മുഖവും കഴുകി ചേലമരത്തണലില്‍ ഭക്ഷണം കഴിക്കാനിരുന്നു.
ഉണ്ണ്യേട്ടാ........ പാര്‍വ്വതി ഉച്ചത്തില്‍ നീട്ടി വിളിച്ചു...
ആ വിളി പ്രതീഷിച്ചുകൊണ്ടിരിക്കയായിരുന്നു ഉണ്ണി.
ക്ഷണ നേരം കൊണ്ട് ഉണ്ണി മരത്തണലില്‍ എത്തി. പാര്‍വ്വതി ഉണ്ണിക്കുള്ള വാഴയിലയില്‍ പൊതിഞ്ഞ ചോറ് നിവര്‍ത്തിക്കൊടുത്തു. വെള്ളം ഗ്ലാസ്സില്‍ പകര്‍ന്ന് കൊടുത്തു.
ഒന്നും പറയാതെ രണ്ട് പേരും ഭക്ഷണം കഴിച്ച് തുടങ്ങി. അവശേഷിച്ച ഭക്ഷണം കാക്കകള്‍ക്ക് നല്‍കി രണ്ട് പേരും ആ മരത്തണലില്‍ തന്നെ വിശ്രമിക്കാനെത്തി.
പാര്‍വ്വതി ഇന്ന് ഒരു കൊച്ചു വീതി കുറഞ്ഞ പുല്ലുപായ കൂടെ കരുതിയിരുന്നു. ഉണ്ണിക്കുറങ്ങാന്‍ അത് വിരിച്ച് കൊടുത്തു.
ഉണ്ണിക്കൊന്നും പറയാനായില്ല. ഉണ്ണിയുടെ അരികില്‍ തോര്‍ത്ത് മുണ്ട് വിരിച്ച് പാര്‍വ്വതിയും കിടന്നു.
അല്പനേരത്തിന്റെ മയക്കത്തിന് ശേഷം പാര്‍വ്വതി എണീറ്റ് ഉണ്ണിയെ വിളിച്ചുണര്‍ത്തി പാടത്തേക്ക് നീങ്ങി. പാര്‍വ്വതിയുടെ ഒരിക്കലും കണ്ടിട്ടില്ലാത്ത കാര്യപ്രാപ്തി ഉണ്ണിയെ ആലോചനിയിലാഴ്ത്തി.
പാടവരമ്പിലൂടെ വേഗം നടന്ന് നീങ്ങിയ പാര്‍വ്വതി പെണ്ണുങ്ങളോട് ഇന്ന് തന്നെ നടീലെല്ലാം കഴിക്കണമെന്നും, ഞാറ് ബാക്കിയുണ്ടെങ്കില്‍ കണ്ടത്തിന്റെ ഒരു മൂലക്കല്‍ വേരുകള്‍ ഉണങ്ങാത്ത വിധം ചളിയില്‍ താഴ്ത്തി വെക്കാനും പറഞ്ഞു..
++
ആറ് മണിയാകുമ്പോഴെക്കും എല്ലാം പണിയും കഴിഞ്ഞ് രണ്ട് പേരും വീട്ടിലെത്തി. ഉണ്ണി തിണ്ണയില്‍ കയറി ഇരുന്നു. പാര്‍വ്വതി അടുക്കള ഭാഗത്തേക്കും പോയി.
അല്പനേരം കഴിഞ്ഞ് ചായയുമായി വന്ന പാര്‍വ്വതി കണ്ടത് എന്തോ അസുഖ ലക്ഷണമുള്ള ഉണ്ണിയേയാണ്. ഉണ്ണിക്കെന്തോ വേദന അനുഭവപ്പെടുന്നത് പോലെ പാര്‍വ്വതിക്ക് തോന്നി. പാര്‍വ്വതിയുടെ മനസ്സ് പതറി. കാലത്ത് തൊട്ട് ഇപ്പോ വരെ ഉണ്ണിയോട് ഒന്നും മിണ്ടാതെയിരുന്ന പാര്‍വ്വതിക്ക് എല്ലാം കൂടി ആലോചിച്ച് മനോവേദനയും സങ്കടവും വന്നു.
ഉണ്ണ്യേട്ടാ ഈ ചൂട് ചായ കുടിക്ക്..........
ഉണ്ണി ഒന്നും മിണ്ടാതെ പുറവും മേലും ഉഴിഞ്ഞും കൊണ്ടിരുന്നു.
ചായ ചൂടാറുമുമ്പ് കുടിച്ചോ ഉണ്ണ്യേട്ടാ...
പാര്‍വ്വതിയുടെ മനസ്സില്‍ വിങ്ങലുണ്ടായി. എന്താ ഉണ്ണ്യേട്ടനൊന്നും മിണ്ടാത്തെ എന്ന ഉല്‍ക്കണ്ഠ.
ചായ തണുത്ത് തുടങ്ങി....
“ഞാന്‍ വേറെ ചായ ഉണ്ടാക്കി കൊണ്ട് വരാം....
“എനിക്ക് ചായ വേണ്ട.. എന്റെ മേലും കൈയുമെല്ലാം വേദനിക്കുന്നു.. ഞാന്‍ കുളിച്ച് കിടക്കട്ടെ.....
മേല്‍ വേദനയുണ്ടെങ്കീ ഞാന്‍ പഴുക്കപ്ലാവില വെട്ടിത്തിളപ്പിച്ച വെള്ളം തയ്യാറാക്കാം. സഹിക്കാവുന്ന ചൂടില്‍ കുളിക്കാം. നാളെ വെളുംക്കുമ്പോഴേക്കും പുറം വേദന മാറിക്കിട്ടും. ഒരു കൊച്ച് കുട്ടിയെ ശുശ്രൂഷിക്കുംവിധം ഉണ്ണിയെ പരിചരിച്ചു പാര്‍വ്വതി.
പാര്‍വ്വതിയും ജാനുവും കൂടി വിറക് പുരയുടെ അടുത്ത് ഒരു കല്ലടുപ്പ് തയ്യാറാക്കി, വട്ടളത്തില്‍ പഴുക്കപ്ലാവില വെള്ളം തയ്യാറാക്കി.
ഇനി ഈ വെള്ളം കുളി മുറിയിലെത്തിച്ച് എന്റെ തണ്ടിലും വിലങ്ങണ്ട. ഉണ്ണ്യേട്ടനെ ഇവിടെ തന്നെ ഇരുത്തി കുളിപ്പിക്കാം.
പാര്‍വ്വതി ഒരു സ്റ്റൂളെടുത്ത് അടുപ്പിന്റെ അരികില്‍ വെച്ച് ഉണ്ണിയെ വിളിച്ച് അതിന്മേല്‍ ഇരുത്തി.
ഞാന്‍ കുളിച്ചോളാം.. പാര്‍വ്വതി പൊയ്കൊ....
അത് പറ്റില്ലാ.... ഞാന്‍ തന്നെ കുളിപ്പിക്കാം ഇന്ന്... ഇത് മരുന്ന് വെള്ളമാ...
ഉണ്ണിയെ പാര്‍വ്വതി കുളിപ്പിച്ച് കൊടുത്തു. രാസ്നാദി പൊടി നെറുകയില്‍ തിരുമ്മിക്കൊടുത്തു.
ഇനി ഉണ്ണ്യേട്ടന്‍ മുറീല് പോയി ഇരിക്ക്.. ഞാന്‍ ഇപ്പോ വരാം...
പാര്‍വ്വതി അടുക്കളയിലെത്തി ജാനുവിനോട്...
എന്താ ജാനു ഉണ്ണ്യേട്ടന് രാത്രി കൊടുക്കേണ്ടത്. ആള്ക്ക് നല്ല ശരീര സുഖം ഇല്ലാത്തത് പോലെയുണ്ട്. പൊടിയരിക്കഞ്ഞിയും, ഉപ്പുമാങ്ങായും കൊടുക്കാം. പപ്പടം ചുടാം അല്ലേ....
“തമ്പ്രാനോട് ചോദിച്ചിട്ട് മതീ അതൊക്കെ പാറുകുട്ടീ........”
എപ്പളാ ദ്വേഷ്യം വരാ ന്നറിയില്ലാ.... കണ്ടും കേട്ടും നിന്നാ എല്ലാര്‍ക്കും നല്ലത്..
“എന്തായാലും വേണ്ടില്ല. ഇന്ന് ഞാന്‍ വിചാരിച്ചതെന്നേ കൊടുക്കൂ... വയ്യാത്ത ആള്‍ക്ക് അതുമിതും കൊടുത്തിട്ട് പ്രശ്നമാക്കേണ്ട്..
“നി അതിന്റെ പേരില്‍ ചീത്ത പറഞ്ഞാല്‍ തന്നെ ഞാന്‍ സഹിച്ചോളാം..
“ജാനൂ ഞാന്‍ പറഞ്ഞതൊക്കെ ശരിയാക്കിക്കോ...
പാര്‍വ്വതി ഉണ്ണിയെ നോക്കാന്‍ മുറിയിലെത്തി.
നല്ല ഉറക്കം ഉണ്ണ്യേട്ടന്‍.. ഇനി വിളിച്ചുണര്‍ത്തി കഞ്ഞി കൊടുക്കണം. എന്തായാലും ഇന്ന് എനിക്ക് രണ്ട് കിട്ടുമെന്ന് ഉറപ്പാ. അപ്പോ പിന്നെ എന്തായാലും വേണ്ടില്ല. കഞ്ഞി മേശപ്പുറത്ത് കൊണ്ട് വന്ന് വെച്ചിട്ട് വിളിക്കാം.
അല്പനേരത്തിനുള്ളില്‍ ഭക്ഷണമെല്ലാം മേശമേല്‍ നിരത്തിയ പാര്‍വ്വതി, ഉണ്ണിയെ തട്ടി വിളിച്ചു..
ഉണ്ണ്യേട്ടാ ണീക്ക്........
നമുക്ക് ഇനി ഭക്ഷണം കഴിച്ച് കിടക്കാം...........
നിക്ക് ഒന്നും വേണ്ട........
അയ്യോ... അത്താഴ പട്ടിണി കിടക്കേണ്ട്...
ഞാന്‍ ഉണ്ണ്യേട്ടന് പൊടിയരിക്കഞ്ഞിയും ഉപ്പു മാങ്ങയും ശരിയാക്കി വെച്ചിട്ടുണ്ട്... ഉണ്ണ്യേട്ടന് ഉപ്പുമാങ്ങയുടെ വെള്ളം പച്ചമുളക് അരിഞ്ഞതും കൂട്ടി വേറെയും കരുതിയിട്ടിട്ടുണ്ട്.
നല്ല കുട്ടിയല്ലേ........ ണീക്ക്
വയ്യെങ്കീ ഞാന്‍ കഞ്ഞി ഇങ്ങട്ട് എടുത്തിട്ട് വരാം..........
പാര്‍വ്വതി കഞ്ഞി കിണ്ണത്തിലൊഴിച്ച് കട്ടിലില്‍ വന്നിരുന്നു. ഇനി കുടിക്ക് ഉണ്ണ്യേട്ടാ...
കഞ്ഞി കുടിക്കാതെ ഉണ്ണി വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു...
അത് പറ്റില്ലാ..... കുറച്ച് കഞ്ഞി കുടിച്ചേ പറ്റൂ...
പാര്‍വ്വതി ഉണ്ണിയെ പിടിച്ചെണീപ്പിച്ചു.. ചുമരിന്നരികില്‍ ഒരു തലയിണ ചായ്ച്ച് വെച്ച് ഇരുത്തി. കഞ്ഞി വാരി വായയില്‍ ഒഴിച്ചു കൊടുത്തു.
ആവൂ........... ഇനി നല്ല ഉശിര് വരും.. അല്പം കഞ്ഞി അകത്തായല്ലോ.
ശേഷിച്ച കഞ്ഞി പാര്‍വ്വതി കുടിച്ച്.... പാത്രങ്ങളുമായി അടുക്കളയിലേക്ക് ചെന്നു..
മുറിയില്‍ തിരിച്ചെത്തിയ പാര്‍വ്വതി ചുമരില്‍ ചാരിത്തന്നെ ഇരിക്കുന്ന ഉണ്ണിയെ പരിചരിച്ച് ഉറങ്ങാന്‍ കിടത്തി.
കൂടെ കൂടെ ഉണ്ണിയെ ശുശ്രൂഷിച്ചുംകൊണ്ടിരുന്നു.
പാര്‍വ്വതിക്ക് അന്ന് ശരിക്കും ഉറങ്ങാനായില്ല.
“നേരം പുലര്‍ന്നതറിഞ്ഞില്ല... ജാനുവിന്റെ വിളി കേട്ടാണ് പാര്‍വ്വതി എണീറ്റത്...
ഭഗവാനെ സമയം ഒമ്പത് കഴിഞ്ഞിരിക്കുന്നു. ഉണ്ണ്യേട്ടന്‍ അതേ കിടപ്പില്‍ തന്നെ ഒരേ കിടത്തവും മയക്കവും തന്നെ.
ഞാനപ്പളെ വിചാരിച്ചതാണ് ആ ചക്രം ചവിട്ടാനും മറ്റും പോണ് കണ്ടപ്പോ. പരിചയമില്ലാത്ത പണികളൊക്കെ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടെ. അതോണ്ടാകും ഈ തണ്ടെല്ല് വേദനയും മറ്റും...
ഓഫീസിലേക്ക് വിളിച്ച് ഡോക്ടറെ വരുത്തണം...
“ഹലോ.......... ഞാന്‍ പാര്‍വ്വതി............
“ഉണ്ണി സാറിന്റെ വീട്ടില്‍ നിന്ന് വിളിക്കുന്നു....
ഇവിടെ സാറിന് സുഖമില്ലാ.... ഉടന്‍ ഡോക്ടറെ അയക്കണം...
ശരി ഉടനെ അയക്കാം.........
ജാനൂ......... അല്പം വെള്ളം ചൂടാക്കിക്കൊളൂ.........
ഡോക്ടര്‍ വരുമ്പോള്‍ ഇടക്കിടക്ക് ചൂടുവെള്ളം ചോദിക്കും..
+
നേരം കുറെയായല്ലോ. ഓഫീസില്‍ നിന്നാരും വന്നില്ലല്ല. ഡോക്ടറും എത്തിയില്ല. ഡോക്ടര്‍മാരൊന്നും പെട്ടെന്നങ്ങിറങ്ങി വരില്ലല്ലോ. അവരുടെ രോഗികളെ നോക്കി കഴിഞ്ഞാലല്ലേ വരൂ. പിന്നെ എല്ലാ ഡോക്ടര്‍മാരെയും ഉണ്ണ്യേട്ടന് പിടിക്കില്ലല്ലോ. അതിനാല്‍ ഉണ്ണ്യേട്ടന്റെ ഓഫീസില്‍ പണിയെടുക്കുന്നവര്‍ക്ക് ഇന്ന് മുഴുവനും ടെന്‍ഷനാകും.
എന്റെ കാര്യം എനിക്കല്ലേ അറിയൂ. അപ്പോള്‍ ഇത്രയും വലിയ ഒരു ഓഫീസിലെ കാര്യം ആരും പറയാതെ തന്നെ ഊഹിക്കാം.
പാര്‍വ്വതിക്ക് പടിക്കലേക്ക് നോക്കി നോക്കി മടുത്തു. ഒന്നും കൂടി ഫോണ്‍ ചെയ്താലോ. അവര്‍ അവിടെ നിന്ന് പുറപ്പെട്ടുവെന്നറിഞ്ഞാല്‍ തന്നെ പകുതി സമാധാനമാകുമല്ലോ. ഉണ്ണിയേട്ടനെ കാര്യമല്ലേ. അവര്‍ അനാസ്ഥ കാണിക്കുകയില്ലല്ലോ. കുറച്ചും കൂടി ക്ഷമിക്കാം....
ജാനുവിനെ പറഞ്ഞയച്ച് തുപ്രമ്മാനെയും വിളിപ്പിക്കാം. ഇനി എന്തെങ്കിലും ആവശ്യം വന്നാല്‍ അപ്പോ ഓടേണ്ടല്ലോ.
ജാനു തുപ്രമ്മാന്റെ വീട്ടിലേക്കോടി.
... അതാ ഒരു വണ്ടി വരുന്നുണ്ട്.. എന്താ ഇത്ര വലിയ വണ്ടി. ഇനി ഇങ്ങോട്ടെക്ക് തന്നെയാണൊ ഇത്രയും വലിയ വണ്ടി. എന്തിനാ ഒരു ഡോക്ടര്‍ക്ക് കേറാന്‍ ഇത്ര വലിയ വണ്ടി. പാ‍ര്‍വ്വതി ആരോടെന്നില്ലാതെ ചോദിച്ചു.
വണ്ടി വന്നു മുറ്റത്ത് നിന്നു. വണ്ടിയില്‍ നിന്ന് ശങ്കരേട്ടനും, ഡോക്ടറും പിന്നെ ഒരു പെണ്ണും ഇറങ്ങി. ഇതിലേതാ ഡോക്ടര്‍? പെണ്ണോ ആണോ. പാര്‍വ്വതിക്കാകെ സംശയമായി.
എല്ലാവരും വീട്ടിന്നുള്ളിലേക്ക് കയറി.
ശങ്കരേട്ടന്‍ പാര്‍വ്വതിയോട് കുശലം പറഞ്ഞു. കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. എന്നിട്ട് കൂടെ വന്ന ആണൊരുത്തനും ചേട്ടനും കൂടി ഉണ്ണിയുടെ മുറിക്കകത്തേക്ക് കടന്നു.
അപ്പോ ആരാ ഈ കൂടെ വന്നിരിക്കുന്ന സുന്ദരി..?
പാര്‍വ്വതിക്കാകെ സംഭ്രമമായി.. അത് ഇനി നിര്‍മ്മലയായിരിക്കുമോ?
ജാനു പറഞ്ഞ പോലെ എന്താ ഒരു സൌന്ദര്യം. ഒരു അപ്സരസ്സ് തന്നെ.
നിര്‍മ്മല പാര്‍വ്വതിയുടെ അടുത്ത് വന്ന് തിണ്ണയിലിരുന്നു..
“പാര്‍വ്വതിയല്ലേ...........”
“എന്നെ അറിയുമോ ചേച്ചീ................?
“പാര്‍വ്വതിയെ അറിയാത്തവര്‍ ഞങ്ങളുടെ കമ്പനിയിലുണ്ടോ?
ഞങ്ങളുടെ ഓഫീസില്‍ ചുമരിലും, പരിസരങ്ങളിലും ഒന്നും തൂക്കിയിടാന്‍ പാടില്ലാ എന്നാ ഉണ്ണി സാറിന്റെ നിയമം. ഒരു കലണ്ടര്‍ പോലും തൂക്കാനുള്ള അവകാശം ഇല്ല.
സാറിന്റെ മേശപ്പുറത്ത് പാര്‍വ്വതിയുടെ ഒരു കൊച്ചു ഫോട്ടോ ഉണ്ട്. പിന്നെ സ്വീകരണ മുറിയില്‍ ചുമരില്‍ വലിയൊരു ഫോട്ടോ. രണ്ട് മൂന്ന് കൊല്ലം മുന്‍പേ ഞങ്ങള്‍ക്ക് മനസ്സിലായുള്ളൂ.. അത് പാര്‍വ്വതിയാണെന്ന്.. ഉണ്ണി സാറിന്റെ സ്വഭാവം അറിയാമല്ലോ. അങ്ങിനെ പെട്ടെന്നൊന്നും ചോദിക്കാന്‍ പറ്റുമോ. ഇത്രയും സ്ട്രിക്റ്റ് ആയ ഒരു ഓഫീസറെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. എന്റെ അമ്മാമന്‍ റിട്ടയേറ്ഡ് പട്ടാളത്തിലെ കേണലാണ്. അദ്ദേഹത്തിന് പോലും ഇത്ര ഗൌരവമോ, ചിട്ടയോ, സ്ട്രിക്നെസ്സോ ഇല്ലാ.
എന്റെ വീട്ടില്‍ എല്ലാവര്‍ക്കും ഉണ്ണി സാറിനെ വലിയ മതിപ്പാ. ഒരു സ്റ്റാഫുമായി ഒരു കൊഞ്ചലോ അമിതമായ അടുപ്പമോ ഇല്ല. ഈ ശങ്കരേട്ടനൊഴിച്ച് സാറിന്റെ കയ്യില്‍ നിന്ന് തല്ല് കൊള്ളാത്തവര്‍ ആരുമില്ല.
ഞാന്‍ നിര്‍മ്മല.............
ആ പേര് കേട്ട് പാര്‍വ്വതി ഞെട്ടി.. എന്തിനാ ഇവള് ഇങ്ങ്ട്ട് വന്നത്.. ആരാ ഇവളോട് ഇങ്ങോട്ട് വരാന്‍ പറഞ്ഞത്.
ആ ഏതായാലും വന്നില്ലേ. അവര്‍ക്ക് കുടിക്കാനെന്തെങ്കിലും കൊടുക്കാം. ഇന്നാളെന്നെ ഓഫീസില്‍ നിന്ന് വന്നവരെ പരിചരിക്കതിരുന്നതിനാല്‍ എനിക്ക് കിട്ടിയതാ ശകാരം.
വരൂ ചേച്ചി... നമുക്ക് ആ മുറിയിലേക്കിരിക്കാം.
കുടിക്കാന്‍ എന്താ തരേണ്ടത്...?
ഒന്നും വേണ്ട ഞങ്ങള്‍ ഇപ്പോള്‍ ഡോക്ടറുടെ വീട്ടില്‍ നിന്ന് ചായ കുടിച്ചതേ ഉള്ളൂ....
ഞാന്‍ ഒരു പാട് ആശിച്ചതായിരുന്നു പാര്‍വ്വതിയെ നേരില്‍ കാണാന്‍. ഇന്നാ അതിനുള്ള അവസരം കിട്ടിയത്. ഞാന്‍ എന്നും ചോദിക്കും സാറിനോട് ഒരു ദിവസം എന്നെ പാര്‍വ്വതിയെ കാണിക്കണം എന്ന്.
എപ്പോ ചോദിച്ചാലും പറയും...... സമയമായിട്ടില്ലാ എന്ന്...
എന്ത് പ്രത്യാഘാതങ്ങളുണ്ടായാലും വേണ്ടില്ല എന്ന് തീരുമാനിച്ചു തന്നെയാ ഞാന്‍ ഇന്ന് വന്നത്. ഓഫീസില്‍ എനിക്കാ സാറിന്റെ അടുത്ത് നിന്ന് ഏറ്റവും അധികം തല്ല് കിട്ടുക. തല്ല് നാലെണ്ണം കൂടുതല്‍ കിട്ടിയാലും എനിക്ക് പേടിയില്ലാ. മനുഷ്യനെ കടിച്ചു മുറിക്കാഞ്ഞാല്‍ മതി.
ഒരു ദിവസം സാരിയുടെ കൂന്താണി അറിയാതെ മേശപ്പുറത്ത് വീണതിന് എന്നെ ചെയ്യാത്തതൊന്നും ഇല്ല. കവിള് അടിച്ച് പൊട്ടിച്ചു. കഴുത്ത് പിടിച്ച് ഞെരിച്ചു. ചുണ്ട് കടിച്ചു മുറിച്ചു.. അവസാനം മേശപ്പുറത്തുള്ള ഫോണ്‍ എടുത്ത് എന്റെ തലയില്‍ അടിക്കാന്‍ ശ്രമിച്ചു.
അപ്പോഴെക്കും അത് കണ്ട ശങ്കരേട്ടന്‍.........
മോനേ............... എന്ന് വിളിച്ചു........
അതോടെ ഉണ്ണി സാറ് നിശ്ചലനായി................
എന്റെ നിലവിളി കേട്ട് സാറിന്റെ കേബിനിലെത്തിയ ഓഡിറ്ററേയും സാറ് അടിച്ചു....
അതാണ് നമ്മുടെ ഉണ്ണി സാറ്....
ഇത്രയൊക്കെ ആയിട്ടും ഞങ്ങളുടെ കമ്പനിയിലെ ആര്‍ക്കും സാറിനെ പറ്റി ഒരു പരാതിയുമില്ല.. ആര്‍ക്കും വെറുപ്പും ഇല്ല...
നീ ഭാഗ്യവതിയാണ് പാര്‍വ്വതീ.............
നിന്നോടുള്ള അഘാതമായ സ്നേഹം അറിയുന്നവളാ ഈ നിര്‍മ്മല..
ഫോട്ടോയുടെ കാര്യം പറഞ്ഞല്ലോ....
പിന്നെ ഞങ്ങളുടെ തന്നെ സഹോദരസ്ഥാപനമായ പാര്‍വ്വതി ഇന്റ്റര്‍ നാഷണല്‍ ഈ പാര്‍വ്വതിയുടെ പേരിലാണ്. ഇതിലും വലിയ ഒരു സ്ഥാനമുണ്ടോ... ബഹുമതിയുണ്ടോ........?
പാര്‍വ്വതിക്ക് വളയും, വസ്ത്രങ്ങളും എല്ലാം ഞാനാണ് വാങ്ങാന്‍ പോകാറ്. അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ എനിക്കും വാങ്ങിത്തരാറുണ്ട്.
ശങ്കരേട്ടനെ മാത്രമെ ഉണ്ണി സാറ് അവിടെ ബഹുമാനിക്കുന്നുള്ളൂ... പിന്നെ ആര്‍ക്കും അവിടെ സ്ഥാനമില്ല....
“അപ്പോ നിര്‍മ്മല ചേച്ചിയെ ഉണ്ണ്യേട്ടനിഷ്ടമില്ലേ..........?
നല്ല കാര്യമായി............. എനിക്കങ്ങിനെ ചിന്തിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല ഇത് വരെ......
എന്നെ തല്ലിയ വിവരം എന്റെ വീട്ടുകാര്‍ അറിഞ്ഞു. എന്റ് അച്ചന്‍ പിറ്റേന്ന് ഞങ്ങളുടെ ഓഫീസില്‍ വന്നു. എനിക്കാകെ ഭയമായി.
അച്ചനേയും കൂടി സാറ് ഉപദ്രവിക്കുമോ എന്ന്.
നല്ല കാലത്തിന് അച്ചന്‍ വന്നത് ഉണ്ണി സാറിനെ അഭിനന്ദിക്കാനാണത്രെ. ശങ്കരേട്ടന്‍ പറേണ് കേട്ടു.. അച്ചന്‍ പറഞ്ഞത്രെ എന്നെ നല്ലോണം ശിക്ഷിച്ചോളാന്‍.. എനിക്ക് വീട്ടില്‍ അഹമ്മതിയും കുറുമ്പും കൂടുതലാണത്രെ..
അച്ചന്‍ പറഞ്ഞത് വലിയ കാര്യമായി അച്ചന് തോന്നിയെങ്കിലും, സാറ് പറഞ്ഞത്രെ മേലില്‍ എന്റെ ഓഫീസില്‍ വന്ന് പോകരുതെന്ന്.
അതില്‍ പിന്നെ ഒരു സ്റ്റാഫിന്റെ ബന്ധുക്കളും ഓഫീസില്‍ വരാറില്ല. സാറിന് ഇഷ്ടമില്ലാത്തത് എന്തെങ്കിലും കണ്ടാല്‍ ആ നിമിഷം വരെയുള്ള ശമ്പളം കൊടുത്ത് അപ്പോ തന്നെ പറഞ്ഞ് വിടും....
അതിനാല്‍ എല്ലാവര്‍ക്കും സാറിനെ പേടിയാ.... എനിക്കും....
++
ഉണ്ണിസാറിന്റെ മുറിയില്‍ നിന്ന് ഇറങ്ങിവന്നവരെ കണ്ട് പാര്‍വ്വതിയും നിര്‍മ്മലയും എണീറ്റ് നിന്നു.
കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല ഉണ്ണിക്ക്.... പാര്‍വ്വതിയോടായിട്ട് ഡോക്ടര്‍...
രണ്ട് മൂന്ന് മരുന്നുകള്‍ കൊടുത്തിട്ടുണ്ട്. അവ ശരിക്കും കൊടുക്കണം. പിന്നെ പുരട്ടാനുള്ള ഒരു മരുന്നുണ്ട്.. ഇടക്ക് ചൂട് പിടിച്ച് കൊടുക്കണം.
ഭക്ഷണത്തിന് പഥ്യമൊന്നുമില്ല...
എന്നാല്‍ ഞങ്ങളിറങ്ങട്ടെ പാര്‍വ്വതീ............
ചേച്ചി ഇവിടെ നിന്നോട്ടേ ശങ്കരേട്ടാ......... വൈകുന്നേരം വിടാം..
ചതിക്കല്ലേ മോളെ........... മോള്‍ടെ ഉണ്ണ്യേട്ടനല്ല ഞങ്ങളുടെ ഉണ്ണി സാറ്...
ഞങ്ങളെ വഴിയാധാരമാക്കല്ലേ മോളെ............
അങ്ങിനെ പാര്‍വ്വതി നിര്‍മ്മലയെയും, നിര്‍മ്മല പാര്‍വ്വതിയേയും കണ്ടു..
രണ്ടു പേരേയും അങ്ങോട്ടുമിങ്ങോട്ടും കാണിക്കാതിരിക്കുകയായിരുന്നു ഉണ്ണി. എന്തായിരുന്നു അതിന്റെ പിന്നിലുള്ള രഹസ്യം..പാര്‍വ്വതിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല....
എന്തൊരു ഭംഗിയാ നിര്‍മ്മല ചേച്ചീ........... ഞാന്‍ ആ ചേച്ചിയുടെ മുന്നില്‍ ആരുമല്ല.... ജാനു പറഞ്ഞ പോലെ ഇടുങ്ങിയ അരക്കെട്ടും, അതിനൊത്ത നിതമ്പവും, ഉയര്‍ന്ന മാറിടവും........ സുന്ദരി തന്നെ നിര്‍മ്മല ചേച്ചി...
ഇനി ഉണ്ണ്യേട്ടന്‍ ഈ ചേച്ചിയെ കല്യാണം കഴിക്കുമോ? എനിക്കതാ ഇപ്പളത്തെ പേടി....
ഉണ്ണ്യേട്ടന്‍ പറഞ്ഞ പോലെ പഠിത്തത്തില്‍ ശ്രദ്ധിക്കാം ഇപ്പോള്‍. പഠിപ്പിക്കാനെങ്കിലും ഒരാളുണ്ടല്ലോ എനിക്ക്.. ആവശ്യപ്പെടുകയാണെങ്കില് എം കോമിന് ചേരാം. നിര്‍മ്മല ചേച്ചി എം കോമാണെന്ന് കേട്ടിട്ടുണ്ട്.. കോമേഴുകാര്‍ മാത്രമേ ഉള്ളൂ ഉണ്ണ്യേട്ടന്റെ കമ്പനിയില്.. ഡ്രൈവര്‍ രാധാകൃഷ്ണേട്ടനും കൂടി കോമേഴ്സ് കാരനാണത്രെ..
നിര്‍മ്മല പാര്‍വ്വതി ഇന്റര്‍നാഷനലിനെ പറ്റി പറഞ്ഞത് എനിക്ക് ഊഹിക്കാന്‍ കൂടി കഴിയുന്നില്ല. എന്നോടത്രയും സ്നേഹം ഉണ്ടോ... പിന്നെ എന്റെ ഫോട്ടൊയെ പറ്റിയും.... അതൊക്കെ നേരില്‍ ബോധ്യപ്പെടുന്നത് വരെ ഒരു സ്വപ്നമായി മാ‍ത്രം മനസ്സില്‍ നില്‍ക്കട്ടെ....
രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ എനിക്ക് ഹോസ്റ്റലിലേക്ക് മടങ്ങേണ്ട ദിവസമായി. അപ്പോഴെക്കും ഉണ്ണ്യേട്ടന്റെ ആരോഗ്യം ശരിയായാല്‍ മതിയായിരുന്നു.
അല്ലെങ്കില്‍ ആ നിര്‍മ്മല ചേച്ചിയെങ്ങാനും ഇവിടെ വന്ന് നിന്നാല്‍ പിന്നെ എന്റെ കാര്യം പോക്കാ........
പരീ‍ക്ഷയില്ലെങ്കില്‍ കുറച്ച് ദിവസം കൂടി വീട്ടില്‍ നില്‍ക്കാമായിരുന്നു. ഏതായാലും പഠിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഉയര്‍ന്ന മാര്‍ക്ക് വാങ്ങണം. ഉണ്ണ്യേട്ടന്റെ സ്വപ്നം പൂവണിയണം....
++
ഉണ്ണിക്ക് മരുന്നുകളൊക്കെ കൊടുത്തതിന് ശേഷം പാര്‍വ്വതി അടുക്കളയിലെത്തി...
ജാനൂ... ഞാനൊരു കാര്യം ചോദിക്കട്ടെ...?
ആ ചോദിച്ചോളൂ....
ജാനുവിന് എന്നെയോ നിര്‍മ്മല ചേച്ചിയെയോ കൂടുതല്‍ ഇഷ്ടം.?
ചന്തം വെച്ച് നോക്കുകയാണെങ്കീ എനിക്കിഷ്ടം നിര്‍മ്മലക്കുട്ടീനാ...... എന്തൊരു ചന്തമാണല്ലേ.. ഒരു രാജകുമാരിയെപോലിരിക്ക്കുന്നു...
അപ്പോ എന്നെ ഇഷ്ടോല്ലേ.........?
ന്റെ പാറുകുട്ടീനെ ഇഷ്ടല്ലേന്നാ...... നല്ല കാര്യമായി............
അന്നെ എനിക്ക് ജീവനല്ലേ.......
നിര്‍മ്മല ചേച്ചിയുടെ സൌന്ദര്യമാ ജാനുവിന്റെ ആകര്‍ഷണം...
എനിക്കെന്താ ഉള്ളത് അത്തരം എന്തെങ്കിലും...
നിനക്കൊന്നും ഇല്ല എന്റെ പാറുകുട്ടീ......
ഇയ്യ് എന്റെ തമ്പ്രാന്‍ കുട്ടിക്ക് എന്തെങ്കിലും സ്വൈര്യം കൊടുക്കാറുണ്ടോ.. നിനക്കെപ്പോളും വാശിയും വൈരാഗ്യവുമല്ലേ... ഒരു സ്വസ്ഥത കൊടുക്കാറുണ്ടോ....
ഇയ്യ് വിചാരിച്ചിരിക്ക് ണ് അന്നെ പേടിച്ചിട്ടാന്നാണൊ......
ഇന്നാള് ആ തിണ്ണെമെന്ന് തട്ടിയിട്ടു....
ഇപ്പോ ഇതാ ആ പാടത്തേക്ക് പോയിട്ട് എന്തോ ചെയ്തു...
പിന്നേയ് ജാനു വേണ്ടാത്തതൊന്നും പറഞ്ഞ് പരത്തല്ലേ യ്യ്... ഈ കരക്കാരുടെ ചെവീലെങ്ങാനും ഇത് കേട്ടാ മതി.. പിന്നെ അവര്‍ എന്നെ തല്ലിക്കൊല്ലും... കരക്കാര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും നോക്കുന്ന പണി ഇല്ല....
ആ കല്ലനും ചാമിയുമൊക്കെ ആളുകള് കൊഴപ്പക്കാരാ....
പണ്ട് പട്ടണത്തീന്ന് ആരൊ ഉണ്ണ്യേട്ടനെ ചീത്ത വിളിക്കാന്‍ വന്നിട്ടോര്‍മ്മയില്ലേ.. ഒരുത്തന്റെ കൈയ് വെട്ടിയാ കളഞ്ഞു. അത് പൊലെ എന്റെ തലയും വെട്ടിക്കളയുകയില്ലാ എന്ന എന്താ ഇത്ര ഉറപ്പ്....
ന്റെ പാറുകുട്ട്യെ... ഞാനതൊന്നും വെച്ചൂണ്ട് പറഞ്ഞതല്ല. യ്യ് ഓരോന്ന് ചോദിച്ചപ്പോ പറഞ്ഞതാ...
നിക്കറിയാം ഉണ്ണിത്തമ്പ്രാന് അന്നോടുള്ള സ്നേഹം...
അത്രേം ഇട്ടം തമ്പ്രാന് ഈ ഭൂലോകത്ത് ആരോടും ഇല്ലാ‍...
ആള് നിന്നെ തല്ലിയാലും ചവിട്ടിയാലും ചീത്ത പറഞ്ഞാലും അന്നെ കൂടെ കിടത്തണുണ്ടല്ലോ.. അണക്ക് വേണ്ട്തൊക്കെ വാങ്ങിത്തരുണ്, കോളേജില് പഠിപ്പിക്കണ്...
ഒക്കെ അന്റെ ഭാഗ്യാന്ന് കരുതിക്കൊ ന്റെ പാറുകുട്ടീ..
അന്റെ പേടി എന്താണെന്ന് ഈ ജാനുവിന്നറിയാം....
ഹൂം.... അതെന്നാ എന്റെ പേടി... ജാനൂ............
അങ്ങിനെ സംഭവിക്കുമോ ജാനൂ..............
അങ്ങിനെ വരുത്താതിരിക്കുവാനുള്ള മിടുക്ക് നിനക്കുണ്ടാവണം പാറുകുട്ടീ...........
എന്നോട് ഒരൂട്ടൊക്കെ പറഞ്ഞു നിര്‍മ്മല ചേച്ചി ഓഫീസിലെ കാര്യങ്ങള്. എനിക്ക് ഉണ്ണ്യേട്ടന്റെ ഓഫീസിലൊന്ന് പോകണമെന്നുണ്ട്..
അതാ ഇപ്പോ ഇത്ര വല്യ കാര്യം...
ഒരു ദിവസം തമ്പ്രാന്റെ കൂടെ അങ്ങോട്ട് പോയിക്കൂടെ..
അതിന് എന്നെ കൊണ്ടോണില്ലാ എന്റെ ജാനൂ....
ന്നാ അണക്ക് ബസ്സ് കേറി അങ്ങട്ട് പൊക്കൂടെ...........
നല്ല കാര്യമായി....... ചോദിക്കണ്ട് അങ്ങോട്ടെനെങ്ങാനും ചെന്നാലുണ്ടാകുന്ന കാര്യം............
അപ്പോ പിന്നെ അത് സ്വപ്നം കാണേണ്ട് പാറുകുട്ട്യേ....
ന്റെ ഫോട്ടോ ചില്ലിട്ട് വെച്ചിട്ടുണ്ടത്രെ ഓഫീസില്...
ആരാ നിന്നോടിതൊക്കെ പറഞ്ഞെ.....
നിര്‍മ്മല ചേച്ചിയാ പറഞ്ഞേ.......
ഹാ.... ഹാ..........ഹ ഹ ഹഹ്ഹാ...............
ജാനു ഉറക്കെ ചിരിച്ചു............
ന്റെ തേവരേ........ നിക്ക് ചിരിക്കാന്‍ വയ്യേ...........
അന്റെ പോട്ടം ചില്ലിട്ട് വെച്ചിരിക്ക്ണ് ന്നോ................
അത് പാര്‍വ്വതീ ദേവിയുടെതാകും......
അണക്കെന്തിന്റെ സോക്കെടാ പെങ്കുട്ടീ.............
ഇയ്യ് പോയി ആ തമ്പ്രാന്‍ കുട്ടിടത്തിരിക്ക് പോയി....
ഞാന്‍ പണീലിക്ക് ശ്രദ്ധിക്കട്ടെ...
+
പാര്‍വ്വതി ഉണ്ണിയുടെ മുറിയിലെത്തി.. പുരട്ടുവാനുള്ള മരുന്നുകള്‍ പിന്നേയും പുരട്ടിക്കൊടുത്തു.
ഉണ്ണ്യേട്ടാ ഞാന് തേവരുടെ അമ്പലത്തില്‍ ദീപാരാധന തൊഴുതിട്ട് വരാം. പിന്നെ ചില വഴിപാടുകളൊക്കെ കഴിപ്പിക്കണം.
ഹൂം... ഒറ്റക്ക് പോണ്ട്... തുപ്രമ്മാനെ കൂട്ടി പൊയ്കോ... പാമ്പിന്‍ കാവിലും വിളക്ക് വെച്ചോളൂ... തേവരെ നല്ലോണം പ്രാര്‍ത്ഥിച്ചോളൂ... നല്ല മാര്‍ക്കോടെ ജയിക്കാന്‍...
പിന്നെ വരുമ്പോള് വേലായുധേട്ടന്റെ കടയില്‍ നിന്ന് കുറച്ച അഷ്ട്ഗന്ധവും സാമ്പ്രാണിയും മേടിച്ചോളൂ... വീടാകെ പുകക്കണം..
പാര്‍വ്വതി തുപ്രമ്മാനെ കൂട്ടി അമ്പലത്തിലേക്ക് പോയി....
വഴിയില്‍ വെച്ച് പാര്‍വ്വതിയെ കണ്ട നങ്ങേലി അമ്മായി...
ആരാ ഇത് പാര്‍വ്വതിയോ.? ഉണ്ണിയുണ്ടോ മോളെ അവിടെ..
അവനെ കണ്ടിട്ടെത്ര കൊല്ലമായെന്നോ. അവനോട് ഞാന്‍ അന്വേഷിച്ചുവെന്ന് പറയണം.. പിന്നെ നിയ്യ് അവനെ ഒരു ദിവസം എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരണം....
ശരി അമ്മായീ... ഞാന്‍ ഉണ്ണ്യേട്ടനോട് പറയാം..
ഏഴുമണിയാകുമ്പോഴെക്കും പാര്‍വ്വതി അമ്പലത്തില്‍ നിന്നെത്തി. തത്സമയം ഉണ്ണി മുറ്റത്ത് ഉലാത്തുന്നത് കണ്ടു പാര്‍വ്വതിക്ക് സന്തോഷമായി.
ന്റെ ഉണ്ണ്യേട്ടന്റെ അസുഖമെല്ലാം മാറി എന്റെ തേവരേ.. ഈ പാര്‍വ്വതിക്ക് സന്തോഷമായി...
ഇനി മനസ്സമാധാനത്തോടെ കോളേജിലേക്ക് പോകാം....
പാര്‍വ്വതി അമ്പലത്തില്‍ നിന്ന് കൊണ്ട് വന്ന പ്രസാദം ഉണ്ണിയുടെ നെറ്റിയില്‍ ചാര്‍ത്തി.. തേവര്‍ എന്റെ വിളി കേട്ടു ഉണ്ണ്യേട്ടാ....... ന്റെ ഉണ്ണ്യേട്ടന്റെ അസുഖം എല്ലാം മാറി. ഇനി ഉണ്ണ്യേട്ടന് ഒന്നും വരില്ല..
പത്ത് ദിവസം കഴിഞ്ഞാല്‍ എന്റെ എക്സാം കഴിയും. പിന്നെ ഞാന്‍ ഇവിടെ അടുത്തുണ്ട് എപ്പോഴും.....
ഉണ്ണ്യേട്ടാ.........ഞാന്‍ അമ്പലത്തീ‍ പോകുമ്പോ നങ്ങേലി അമ്മായിയെ കണ്ടു....
നീ അവരോടൊന്നും സംസാരിച്ചില്ലല്ലോ...
എന്നെ തടുത്ത് നിര്‍ത്തി കുറേ കാര്യങ്ങളെല്ലാം ചോദിച്ചു. പിന്നെ ഉണ്ണ്യേട്ടനെ ഒരു ദിവസം അങ്ങോട്ട് കൂട്ടിക്കൊണ്ട് വരാനും പറഞ്ഞു.
അപ്പോ നീയെന്തു പറഞ്ഞു........?
ഞാന്‍ അങ്ങിനെ ചെയ്യാം എന്ന് പറഞ്ഞു..........
അതെയോ......... നിന്നോട് ആരാ പറഞ്ഞേ അവരോട് അങ്ങിനെയൊക്കെ പറയാന്‍....
ഞാനെവിടേക്കും ഇല്ലാ........... എനിക്കവിടെ പോകുന്നത് ഇഷ്ടമല്ലാ....
വയസ്സായിരിക്കണ ഒരാളുടെ മോഹമല്ലേ ഉണ്ണ്യേട്ടാ.... നമുക്കും അങ്ങിനെ ഒരു അവസ്ഥ വരില്ലെന്നുണ്ടോ..........
എനിക്കവിടെ പോകാന്‍ സാദ്ധ്യമല്ല.... ഞാനവിടെ പോയിട്ട് ചുരുങ്ങിയത് പത്ത് വര്‍ഷമെങ്കിലും കാണും. നിനക്കൂഹിക്കാമായിരുന്നില്ലേ അങ്ങിനെയുള്ള ഒരാളോട് ഇത്തരത്തില്‍ ആവശ്യപ്പെടാ‍ന്‍.....
ശരി അപ്പോ തല്‍ക്കാലം നമുക്ക് ഈ വിഷയം വിടാം. പിന്നീട് വല്ലപ്പോഴും ചിന്തിക്കാം...
“എന്താ ഉണ്ണ്യേട്ടാ ആലോചിക്കണ്...ഞാന്‍ എന്തെങ്കിലും ബുദ്ധിമുട്ടിച്ചോ...”
“എനിക്ക് മനോദു:ഖം തരുന്ന ഒരു വീടാണ് നങ്ങേലി അമ്മായിയുടേത്. അപ്പോ അത്തരം ഒരു സ്ഥലത്തേക്ക് ഞാന്‍ പോകേണ്ടി വരേണ്ട് അവസ്ഥയുണ്ടായാല്‍ എന്തായിരിക്കും എന്ന് ആലോചിച്ചതാണ്.. പാവം സാവിത്രിക്കുട്ടി........”
“സാവിത്രിക്കുട്ടിയോ..........?
“അതാരാ ഉണ്ണ്യെട്ടാ...............:
അതൊക്കെ വലിയ കഥയാ.....നീയതൊന്നും എന്നോട് ചോദിക്കണ്ടാ... എനിക്കതൊന്നും ആലോചിക്കാനെ വയ്യ..
ഉണ്ണ്യേട്ടനോട് ഒരു കാര്യം പറയാന്‍ മറന്നു ഞാന്‍.......
എന്താ ഇത്ര വലിയ ആനക്കാര്യം...........
ആ ആനക്കാര്യം തന്നെയാ അത്..
ന്നാ പറാ കേക്കട്ടെ..
ഞാന്‍ ഇന്ന് ഉണ്ണ്യേട്ടന്റെ ഓഫീസിലെ നിര്‍മ്മല ചേച്ചിയെ കണ്ടു... എന്തൊരു സൌന്ദര്യമുള്ള ചേച്ചി അല്ലേ.. ഞാന്‍ പറഞ്ഞ് വൈകുന്നേരം പോയാ മതീന്ന്...
എന്നിട്ടെന്തേ അവള്‍ നിക്കാഞ്ഞേ......
ചതിക്കല്ലേ എന്റെ മോളെ എന്ന് ശങ്കരേട്ടന്‍ പറഞ്ഞിട്ട് ചേച്ചിയെയും കൊണ്ടോടി...
[തുടരും]

Copyright - 2009- Reserved






Thursday, April 2, 2009

എന്റെ പാറുകുട്ടീ... [നോവല്‍].. ഭാഗം 27

ഇരുപത്താറാം ഭാഗത്തിന്റെ തുടര്‍ച്ച >>>

ഉണ്ണി ഒരു മയക്കത്തിന്‍ ശേഷം എണീറ്റു. പാര്‍വ്വതിയുടെ കിടപ്പ് കണ്ടിട്ട് ഉണ്ണിക്ക് ചിരി വന്നു. അവള്‍ക്ക് പാടത്തായാലും, പറമ്പിലായാലും, ഇനി സ്വന്തം വീട്ടിലായാലും അവളുടെ ഉണ്ണ്യേട്ടന്‍ അടുത്തുണ്ടെങ്കില്‍ പിന്നെ ഗാഠനിദ്രയിലാണ്.
“ഹേയ് പാര്‍വ്വതീ……… എണീക്ക്…….. പാടത്താണ്‍ കിടക്കുന്നതോര്‍മ്മയുണ്ടോ നിനക്ക്….?
“ഞാനതോറ്ത്തില്ല……….
നമുക്ക് ആ കൊളത്തീ പോയി കാലും മുഖവും കഴുകി വരാം. എന്നിട്ട് ഞാറ് നടുന്ന കണ്ടത്തിലേക്ക് നടക്കാം. നീ വെയില്‍ കൊണ്ട് ആകെ കരിവാളിച്ചു അല്ലേ. വെറുതെ പാടത്തേക്കാന്നും പറഞ്ഞ് പോന്നിട്ട് എന്തെല്ലാം ഗുലുമാലുണ്ടായി. ഈ പടവിലെ നടീല്‍ ഇന്ന് തന്നെ കഴിക്കണം. ഞാനും കൂടി പോയി സഹായിക്കട്ടെ.

ഉണ്ണി പാര്‍വ്വതിയേയും കൂട്ടി പാട വരമ്പിലെത്തി. പാര്‍വ്വതിയുടെ തലയില്‍ തോര്‍ത്ത് കെട്ടിക്കൊടുത്തു, ഉണ്ണി ശരിക്കും ഒരു കര്‍ഷകനെ പോലെ ഞാറ് നടാന്‍ തുടങ്ങി…..

ഉണ്ണിയുടെ ഞാറ് നടീല്‍ കണ്ട് ചക്കിക്കുട്ടി ഏട്ടത്തി……….
“മോനെ ഉണ്ണീ നിനക്ക് നന്നായി പാടത്ത് പണിയറിയും ഇല്ലേ………?
“പേന പിടിക്കുന്ന ഈ കൈക്ക് പാടത്ത് പണിയും വഴങ്ങും………..”

ഹായ് എന്ത് ഭംഗിയിലും വേഗത്തിലുമാ ഉണ്ണ്യേട്ടന്‍ ഞാറ് നടുന്നത്.. കാണാന്‍ എന്തൊരു രസം. ഞാനും കൂടിയാലോ നടാന്‍. പക്ഷെ എനിക്കറിയില്ലല്ലോ..
സാരമില്ല അണ്ണാരക്കണ്ണനും തന്നാലയത് എന്ന് പറഞ്ഞ പോലെ ചെയ്ത് നോക്കാം. അതിന്‍ കണ്ടത്തിലിറങ്ങാന്‍ ഉണ്ണ്യേട്ടന്‍ സമ്മതിക്കുമോ?.
++
ദ്വേഷ്യപ്പെടുമോ എന്തോ… ചോദിച്ചു നോക്കാം..
പാര്‍വ്വതി മെല്ലെ മെല്ലെ കണ്ടത്തിലിറങ്ങാന്‍ തുടങ്ങിയപ്പോഴെക്കും വേലാട്ടന്‍…
എന്താ കുട്ടീ ഈ കാണിക്കണ്‍ മുണ്ടിലെല്ലാം ചളിയും വെള്ളവുമാകില്ലേ. അണ്‍ക്ക് ഉണ്ണീടടുത്തേക്ക് പോണെങ്കില്‍ ഞാന്‍ ഓനെ വിളിച്ച് കൊണ്ടരാം. ഇയ്യ് ഇവിടെ തന്നെ നിന്നോ. ഇനി കണ്ടത്തീ‍ നടന്നിട്ട് നീര്‍ക്കോലിയെ കണ്ട് മറിഞ്ഞ് വീഴണ്ട…

പാര്‍വ്വതി ഉദ്യമം ഉപേക്ഷിച്ചു.
വേലാട്ടന്‍ ഉണ്ണിയെ ലക്ഷ്യമാക്കി കണ്ടത്തില്‍ കൂടെ ഓടി.
എടാ ഉണ്ണീ നിന്റെ പാറുകുട്ടീ എന്തോ പറേണ്ണ്ട്…. ഓള്‍ക്ക് അന്റെ അടുത്തിക്ക് വരണമത്രെ. അവളതാ അവിടെ കയറ് പൊട്ടിച്ച് നില്ക്കണ്‍…

ഈ പെണ്‍കുട്ടിയെ കൊണ്ട് ശല്യമായല്ലോ എന്റെ തേവരേ. രണ്ട് പൊട്ടിച്ച് ആ വല്യരമ്പില്‍ കൊണ്ട് പോയി ഇരുത്താം. ഈ ഞാറുകള്‍ സന്ധ്യമയങ്ങുന്നതിന്‍ മുന്‍പ് നട്ട് തീര്‍ക്കണം. അതിന്നിടക്കാ ഈ പെണ്‍കുട്ടിയുടെ കിന്നാരം…
അവള്‍ക്ക് അടി കിട്ടാതെയുള്ള അഹമ്മതിയാ……….

ഉണ്ണി പാര്‍വ്വതിയുടെ അടുത്തെത്തി.
“എന്തിന്റെ കേടാ പാര്‍വ്വതി നിനക്ക്….?
“ഞാന്‍ അതിന്‍ ഒന്നും പറഞ്ഞില്ലല്ലോ……..”
പിന്നെ എന്താ വേലാട്ടന്‍ പറഞ്ഞേ………
“ഞാനും കൂടി വന്നിട്ട് ഞാറ് നടട്ടെ…………?
“നല്ല കാര്യമായി……………..”
“നിനകക് ഈ പണി വഴങ്ങുമോ…..?
“വേണ്ട ഇനി നീര്‍ക്കോലിയെ കണ്ട് ഓടാനും, കടു കുത്തി നിലവിളിക്കാനും, ഞണ്ട് ഇറുക്കി അതിന്റെ പിന്നാലെ ഓടാനും ഒന്നും മിനക്കെടേണ്ട….
“ഉണ്ണ്യേട്ടാ ഞാന്‍ കടു കുത്തിയാ കരീല്ല….
“നീര്‍ക്കോലിയെ കണ്ട് പേടിക്കില്ലാ……..
“ഞാനും വരട്ടെ കണ്ടത്തിലേക്ക്…………..

ഓ…… ഈ പെണ്‍കുട്ടീനെ കൊണ്ട് തോറ്റല്ലോ………….
ഇപ്പൊത്തന്നെ ഇങ്ങനെ ഉണ്ട്. ഇനി ഇവളെ കെട്ടി എങ്ങിനെയാ കൂടെ പൊറുപ്പിക്കാ……. എനിക്കൊന്നും ആലോചിക്കാന്‍ വയ്യാ എന്റെ തേവരേ…
എന്തൊരു എടാകൂടമാ………….
ആ വാ അസത്തേ………….
പാ‍ര്‍വ്വതി സന്തോഷത്തോടെ കണ്ടത്തിലിറങ്ങാന്‍ തുനിഞ്ഞു……
വരട്ടെ വരട്ടെ……. ചാടല്ലേ കണ്ടത്തിലേക്ക്……..
നിന്റെ കള്ളിമുണ്ട് കുറച്ക് കേറ്റി ഉടുക്കണം..
മേല്‍ മുണ്ട് കെട്ടി വെക്കണം. കൈയ്യിന്മേല്‍ ചളിയും വെള്ളവുമായാല്‍ പിന്നെ ഒന്നിനും പറ്റില്ല…
വേഗം കേറ്റി ഉടുക്ക്…
അങ്ങനെ അല്ല എന്റെ പാര്‍വ്വതീ………..
കണ്ടില്ലേ ആ പെണ്ണുങ്ങള്‍ എങ്ങിനെയാ മുണ്ടുടുത്തിരിക്കുന്നത് എന്ന്…
പാടത്ത് പണിക്കിറങ്ങണമെങ്കീ ഇങ്ങനെ മോഡേണ്‍ ഡ്രസ്സിട്ട് വന്നലൊന്നും പറ്റില്ല. ഈ പാവാടെം കീവാടെം ഒന്നും ഉടുത്താല്‍ മുണ്ട് കയറ്റി ഉടുക്കാന്‍ പറ്റില്ല,. അടിയില്‍ താറുടുക്കണം. എന്നാലെ പുറത്തെ മുണ്ട് കയറ്റിക്കെട്ടാന്‍ പറ്റൂ….
ഞാന്‍ നാളെ വരുമ്പോള്‍ അങ്ങിനെ ഉടുത്ത് വരാം. ഇപ്പോ ഞാന്‍ എങ്ങിനെയെങ്കിലും കണ്ടത്തിലിറങ്ങട്ടെ...
ഹൂം……….\
ഇന്നാ ആ മുണ്ട് കേറ്റിക്കെട്ട്….
അങ്ങിനെയല്ല പാര്‍വ്വതി………
ഉണ്ണ്യേട്ടാ ഒച്ച വെക്കല്ലേ…. ഇനി ആ പെണ്ണുങ്ങളൊക്കെ ഇങ്ങ്ട്ട് ഓടി വരും…
പത്തിരുപത് വയസ്സായ പെണ്ണായിട്ട് നിനക്ക് മുണ്ട് കേറ്റിക്കുത്താനറിയില്ല അല്ലേ.. മങ്കി ബ്രാന്‍ഡ്…
ഇങ്ങട്ട് അടുത്ത് നിക്കടീ….
ഉണ്ണി അവളുടെ മുണ്ട് അഴിച്ച് തോളിലിട്ടു.
“എന്താ ഈ കാണിക്കണ്‍ ഉണ്ണ്യേട്ടാ………….?
“മിണ്ടാണ്ട് നിക്കടീ നശൂലമേ അവിടെ…………?
മനുഷ്യന്മാരെ കുരങ്ങ് കളിപ്പിക്കുവാന്‍ ഓരോന്ന് ഇറങ്ങി തിരിച്ചിരിക്കണ്‍. ഉണ്ണി ദ്വേഷ്യത്തില്‍ പല്ലിറുമ്മി..

പാര്‍വ്വതിയുട പാവാടയുടെ ചരട് അഴിച്ച് തെറുത്ത് മേല്പോട്ട് കേറ്റിക്കെട്ടി.
ഉണ്ണിയുടെ കൈയ്യില്‍ നിന്ന് അടി കിട്ടുമോ എന്ന് ഭയന്ന് പാര്‍വ്വതി ഒരു കൊച്ചുകുട്ടിയെ പോലെ നിന്ന് കൊടുത്തു.
തോളിലെ മുണ്ടെടുത്ത് മേലറ്റം ചുരുട്ടി നല്ലോണം കേറ്റി ഉടുത്ത് കൊടുത്തു.
ആ ഇപ്പോള്‍ ശരിയായി.
ഇനി എന്റെ കൂടെ വന്നോ..
പിന്നെ ഒരു കാര്യം വീഴാന്‍ പോകുമ്പോ എന്നെ പിടിക്കരുത് കേട്ടോ..
ഉണ്ണീടേം പാറുകുട്ടീടേം വരവ് കണ്ടിട്ട് തരകന്റെ കണ്ടത്തില് പണിയെടുക്കുന്ന പെണ്ണുങ്ങള്‍……….
ഏതാടീ അച്ചാമേ ആ ചോന്ന ബ്ലൌസിട്ട് പോണ പെണ്ണ് ആ വാല്യേക്കരന്റെ കൂടെ.. ഈ പ്രദേശത്തുള്ളവരാണെന്ന് തോന്നണില്ലാ…
ഇത് കേട്ട ഉണ്ണി പാര്‍വ്വതിയുടെ കൈ പിടിച്ച് തരകന്റെ കണ്ടത്തിലെ പെണ്ണുങ്ങളുടെ അടുത്തെത്തി…..
അല്ലാ ഇതാരാ………… ഉണ്ണിയാണോ…………
ഞാനിപ്പോ പറഞ്ഞ് നാവെടുത്തില്ലാ……….. ങ്ങള്‍ രണ്ടാളെയും പറ്റി…
ആരാ മോനെ അന്റെ കൂടെയുള്ള പണിക്കാരി….
ഇതോ………. ഇവള്‍ മമ്മിയൂരുള്ളതാ………
“അതെയോ……. ഇത്രദൂരം വന്ന് പണിത് ഓള്‍ക്ക് വീട്ടിലെത്താന്‍ പറ്റുമോ…..?
അതിന്‍ ഈ പെണ്ണ് ഇപ്പോ എന്റെ കൂടെയാ പൊറുക്കണ്…..
മോനെ ഉണ്ണ്യേ കളി തമാശ കളയാതെ കാര്യം പറേടാ … അന്റെ ഈ വികൃതി ഇപ്പളും മാറിയിട്ടില്ലാ അല്ലേ….
“അച്ചാമേട്ടത്തീടെ മക്കളൊക്കെ എവിടെയാ ഇപ്പോ….?
“ഒരാള്‍ എന്റെ കൂടെ വടുതല സ്കൂളില്‍ പഠിച്ചിട്ടുണ്ട്….അവനെവിടെയാ ഇപ്പോ..?
അവന്റെ കാര്യമൊന്നും പറയാതിരിക്ക്യാ ഭേദം…………
രണ്ടാണ്മക്കളുണ്ടായിട്ടും എന്റെ അവസ്ഥ കണ്ടില്ലേ മോനെ.. ഇപ്പളും ഞാന്‍ പണിയെടുത്തില്ലെങ്കീ എന്റെ അടുപ്പില്‍ തീ പുകയില്ലാ….
അപ്പോ അവന്റെ കല്ല്യാണം ഒക്കെ കഴിഞ്ഞില്ലേ..
“കല്ല്യാണമൊക്കെ കഴിച്ചു കൊടുത്തു. നല്ല കാലത്തിന്‍ അവന്‍ പിള്ളേരൊന്നും ഉണ്ടായില്ല. അല്ലെങ്കില്‍ അവറ്റകളെയും ഞാന്‍ നോക്കേണ്ടി വരുമായിരുന്നു………
“അപ്പോ അവന്റെ കെട്ട്യോള്‍………………?
ആ പെണ്ണ് പാറേലങ്ങാടീല്‍ ഒരു പണിക്ക് പോണ് ണ്ട്…അതാ ഒരു സഹായം എനിക്ക്.. നല്ലോരു മോളാ എന്റെ മരോള്‍.. നല്ല അടക്കവും അനുസരണയും ഉള്ള പെണ്‍കുട്ടി….. അതിന്റെ ഒരു കഷ്ടകാലം….
അനുഭവിക്കെന്നെ എന്റെ ഉണ്ണ്യേ……….
വറീത് മാപ്പിളയാണെങ്കില്‍ ഒന്നും അറിയാതെ പിള്ളേര്‍ കാലാവുന്നതിന്‍ മുന്‍പ് കര്‍ത്താവ് വിളിച്ചു. എന്നെ ഒറ്റക്കാക്കീട്ട്…..
അച്ചാമ്മ ച്ചേട്ടത്തി കരയാന്‍ തുടങ്ങി…
“ചേട്ടത്തി കരയാതെ…. നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാം………..
‘ന്റെ മരോള്‍ക്ക് അന്റെ കമ്പനീല്‍ ഒരു പണി കൊടുക്കുമോ ന്റെ ഉണ്ണ്യേ……….?
“എന്നാലെന്റെ കുടുംബം രക്ഷപ്പെടും……….
“അതിന്‍ അവള്‍ പഠിച്ചിട്ടുണ്ടോ….?
“ഞാന്‍ വേണമെങ്കില്‍ ചേട്ടത്തീടെ മോന്‍ ഒരു പണി തരപ്പെടുത്തിക്കൊടുക്കാം…………….
‘എന്റെ കര്‍ത്താവേ……… എനിക്കൊന്നും ആലോചിക്കാന്‍ വയ്യേ…… ഞാറ് നട്ടും കൊണ്ട് അച്ചാമ്മ ച്ചേട്ടത്തി വിതുമ്മി…….
ആ ചെക്കന്‍ ചാരായം കുടിച്ച് കുടിച്ച് കണ്ണൊന്നും ശരിക്ക് കാണുന്നില്ല…
“ഇയ്യെന്റെ മരോള്‍ക്ക് അന്നെക്കൊണ്ട് പറ്റുന്ന ഒരു പണി കൊടുക്ക്…

കര്‍ത്താവ് തമ്പുരാനാണ്‍ നിന്നെ എന്റെ മുന്‍പിലെത്തിച്ചത്.. ഞാന്‍ അന്നെ കണ്ടിട്ട് ഒരു പാട് കൊല്ലമായി. അന്റെ അമ്മ മാളുകുട്ടിയും ഞാനും ഒരേ ക്ലാസ്സിലാ കുന്നംകുളം സ്കൂളില്‍ പഠിച്ചിരുന്നത്.. അന്റെ അമ്മ ടീച്ചറായി...
പക്ഷെ യോഗമുണ്ടായില്ലാ…….. മാളുട്ടി നേരത്തെ പോയി
തന്തയും തള്ളയുമില്ലാതെയും എന്റെ ഉണ്ണിമോന്‍ നന്നായി ജീവിക്ക്ണ്‍ എന്ന് കാണുമ്പോള്‍ ഈ അച്ചാമ്മച്ചേട്ടത്തിക്ക് കണ്ണ് നിറേണ് ണ്ട് എന്റെ മോനെ………..
അന്റെ അമ്മ വയ്യാണ്ട് കിടക്കുമ്പോ ഇനി രക്ഷപ്പെടില്ലാ എന്നറിഞ്ഞിട്ടോ എന്തോ ഞാന്‍ അവിടെ ഓളെ ഒരു നോക്കു കാണാന്‍ പോയിരുന്നു. ഇന്നും അവള് എനിക്ക് തന്ന സാരിയും, പുതപ്പുകളും ഞങ്ങളുടെ വീട്ടിലുണ്ട് മോനെ..
അന്റെ അച്ചന്‍ കൊളമ്പീന്ന് കൊണ്ട് കൊടുത്ത് കൊറേ വിലപിടിപ്പുള്ള സാരികളാണെനിക്ക് തന്നത്.. ഞാന്‍ എന്റെ മോന്റെ കല്യാണത്തിന്‍ അത് ഉടുത്തിരുന്നു. പിന്നെ എനിക്ക് ഉടുക്കാന്‍ മനസ്സ് വന്നില്ല…
ഇപ്പോഴും എന്റെ വീട്ടിലുണ്ട് അതൊക്കെ…………..
അന്റെ അടുത്ത് നിക്കണ്‍ പെണ്ണിനെ ഒന്ന് ഇങ്ങാട്ട് കണ്ടത്തിലിറക്കി നിര്‍ത്ത്യേ ഉണ്ണ്യേ… ചേട്ടത്തി ഒന്ന് നോക്കട്ടെ….
പാര്‍വ്വതി കണ്ടത്തിലിറങ്ങി അച്ചാമ്മച്ചേട്ടത്തിയെ നോക്കി……….
കൈയ് നെറ്റിയിന്മേല്‍ വെച്ച് അച്ചാമ്മ ചേട്ടത്തി പാര്‍വ്വതിയെ സൂക്ഷിച്ച് നോക്കി… കണ്ണിനൊന്നും ശരിക്കുള്ള കാ‍ഴ്ചയില്ലാ മക്കളെ……….

“അല്ലാ ഇത് നമ്മുടെ മാധവീടെ മോളല്ലേ……….?
“അതേ ചേട്ടത്തീ…………….
“ഞാന്‍ തമാശക്ക് പറഞ്ഞതാ…………….
++
“അപ്പോ ഇവളെന്താ നിന്റെ കൂടെ………?
അതൊക്കെ വലിയ കഥയാ. പിന്നീട് പറയാം. ഞങ്ങളെന്നാ പണിക്കിറങ്ങട്ടെ.?
‘പാര്‍വ്വതീ………..”
ഞാന്‍ കൂടെയുണ്ട്….
ഞാറ്റ് കെട്ട് കയ്യിലെടുക്ക്.. ഇന്നിട്ട് അതില്‍ ഓരോന്നായി എടുത്ത് ഞാന്‍ നടുന്ന അതേ അകലത്തില്‍ നടണം. ചിലപ്പോള്‍ ശരിക്ക് നടാന്‍ പറ്റിയില്ലെനില്‍ സ്ഥാനം തെറ്റിക്കരുത്. കുറ്റിക്കോല്‍ കൊണ്‍ട് കുഴിയുണ്ടാക്കി അതില്‍ നടണം കേട്ടോ…….
ശരി ഉണ്ണ്യേട്ടാ……….
പാര്‍വ്വതി ഞാറ് നട്ട് നട്ട് വേഗത് കൂടി. ഉണ്ണിക്കൊപ്പമെത്തി. ചക്ക്യമ്മായിക്കും, ചീരായി ഏട്ടത്തിക്കും ഉണ്ണിയും പാര്‍വ്വതിയും പാടത്ത് ഞാറ് നടുന്നത് കണ്ട് അത്ഭുതമായി. അയലത്തെ കണ്ടത്തിലെ പെണ്ണുങ്ങളും അവരെ ശ്രദ്ധിച്ചു….

കണ്ടോ ചക്കിക്കുട്ട്യേ………. കണ്ടോ ആ ചെക്കന്‍ പാടത്ത് പണിയത്…
പട്ടണത്തിലെ ഏറ്റവും വലിയ കമ്പനി നടത്തണ ചെക്കനാ.. ബെന്‍സ് കാറും കൊണ്ട് വിലസുന്നത് കണ്ടാല്‍ ഏത് പെണ്‍കൊടിയും ഒന്ന് നോക്കിപ്പൊകും.
ഏതായാലും പട്ടണത്തീന്ന് അവന്‍ ഒന്നിനെ കെട്ടിക്കൊണ്ട് വന്നാല്‍ അവരെയൊന്നും ഈ പണിക്ക് കിട്ടില്ല.. ഈ ചെക്കനെന്താ ഇങ്ങനെ കല്യാണം കഴിക്കണ്ട് നിക്കണെ ചക്കിക്കുട്ട്യേ………
അണക്കൊന്ന് പറഞ്ഞൂടെ…. അല്ലെങ്കില്‍ തുപ്രനോട് പറയിപ്പിച്ചൂടെ…
ഞങ്ങളൊന്നും പറേണ്ടല്ലാ..
ഇന്നാള്‍ തുപ്രേട്ടന്‍ ഉണ്ണീടെ പാപ്പനോടും വലിയച്ചനോടും പോയി ഈ കാര്യം സൂചിപ്പിച്ചത്രെ….
ന്നിട്ട് ഓരെന്താ പറഞ്ഞേ………..
ഉണ്ണീടെ പാപ്പനാണല്ലോ ഇപ്പോ അവന്റെ തറവാട്ടീ കാര്യപ്രാപ്തിയുള്ള ആള്‍. അവന്‍ പറഞ്ഞത്രെ.. ഉണ്ണീടെ കാര്യത്തില്‍ പെട്ടെന്നങ്ങ്ട്ട് ഇടപെടാന്‍ പറ്റില്ലത്രെ. എല്ലാ കാര്യപ്രാപ്തിയും ഉള്ള തറവാട്ടില്‍ പിറന്ന ആണ്‍കുട്ടിയാ അവന്‍. അവന്റെ കാര്യങ്ങളൊക്കെ അവന്‍ തന്നെ വേണ്ട വിധത്തില്‍ ചെയ്തുകൊള്ളുമെന്ന്.. അവര്‍ അതിലൊന്നും ഇടപെടില്ലെന്ന്…
ഇനി അഥവാ ഉണ്ണി ചെന്ന് അവരോട് പറയുകയാണെങ്കില്‍ അവര്‍ എന്ത് സഹായം വേണമെങ്കിലും ചെയ്യാന്‍ തയ്യാറുമാണത്രെ….
അപ്പോ അതാ കാര്യം അല്ലേ ചക്കിക്കുട്ടീ……..

മ്മ്ടെ ഉണ്ണിക്ക് പറ്റിയ പെണ്‍കുട്ടികളൊന്നും നമ്മുടെ കരയില്‍ ഇല്ലാ…. കുന്നംകുളം ഭാഗത്താണെങ്കില്‍ വലിയ കുടുംബങ്ങളൊക്കെ നസ്രാണിമാരാണ്‍. ഗുരുവായൂരോ തൃശ്ശൂരൊ ഒക്കെ വലിയ പണക്കാരുണ്ടല്ലോ….
അതിന്‍ ഉണ്ണിക്ക് പണം മാത്രം പോരല്ലോ. പഠിപ്പും വേണ്ടെ കൊണ്ടരണ പെണ്‍കുട്ട്യോള്‍ക്ക്..
അതും ശരിയാ…………..
എല്ലാം കൂടി ശരിയാക്കി കിട്ടാന്‍ ഇപ്പളേ ആലോചിക്കണം….
അതൊക്കെ അവന്‍ കണ്ട് വെച്ചിട്ടുണ്ടാകും എന്റെ ചക്ക്യേട്ടത്തിയേ…
പണ്ട ആരോ പറേണ്‍ കേട്ടു.. അവന്റെ കമ്പനിക്ക് പണം കടം കൊടുക്കുന്ന പൊള്ളാച്ചി ചെട്ടിയാരുടെ മകളെ കെട്ടാന്‍ ചെട്ടിയാരുടെ കൂട്ടര്‍ ശ്രമിച്ചെന്നോ മറ്റോ….
ന്നിട്ടെന്തായി………..
നമ്മടെ ഉണ്ണിക്ക് അവരെ ബോധിച്ചില്ലത്രെ……. പഠിപ്പും കുറവ്………
ഉണ്ണീനെ പോലെ കാല്‍ സ്രായിട്ട് ഊട്ടീലും, സായ്പ്പിന്റെ നാട്ടിലും പഠിച്ച ആരുണ്ട് ഈ നാട്ടില്‍.
ഇതാ അവര്‍ ഞാറ് നട്ട് നമ്മുടെ അടുത്തെത്താറായി. വേഗം കൊണ്ട് പിടിച്ചോ ചക്കിക്കുട്ട്യേ.. അല്ലെങ്കില്‍ അവന്റെ ചീത്ത കേക്കേണ്ടി വരും..
എന്താ ചുറുചുറുക്ക് ഇല്ലേ ആ ചെക്കനും പെണ്ണിനും…..
ന്നാ ആ ചെക്കന്‍ ആ മാധവീടെ മോളെന്നെ കെട്ടിക്കൂടെ…….
“അതിന്ന് മാധവിക്ക് കെടക്കാനൊരു നല്ല വീടുപോലുമില്ലാ… പിന്നെ ഓള്‍ടെ കെട്ടിയോന്‍ ഈ ഉണ്ണി കൊടക്കണ കാശുകൊണ്ടാ ജീവിക്കണ്‍….
ഉണ്ണീടമ്മക്ക് അന്നത്തെ കാലത്ത് തന്നെ സ്ത്രീധനമായി കിട്ടിയത് അഞ്ഞൂറ് പറ പുഞ്ചനിലവും, 25 എക്കര്‍ തെങ്ങും തോപ്പുമാണ്‍…
അങ്ങിനെയുള്ള ഒരാളുടെ ഏക സന്താനത്തിന്‍ അതിനൊത്ത ആളുകള്‍ തന്നെ വരും. മ്മ്ടെ കരേല്‍ നടക്കണ ഏറ്റവും വലിയ കല്ല്യാണമാകും ഉണ്ണീടേത്.
ദാ ആ പിള്ളേര്‍ നമ്മുടെ അടുത്തെത്തി………
“എന്താ ചക്ക്യമ്മായി ഒരു ഉശിരില്ലല്ലോ പണിയാന്‍………..
“നമ്മള്‍ ഈ കണ്ടം നട്ടിട്ടേ കേറുണുള്ളൂട്ടോ…………..

നേരം വൈകാച്ചാ പന്തം കൊണ്ട് വരാന്‍ വേലാട്ടനെ ഏര്‍പ്പാടാക്കീട്ടുണ്ട്. പിന്നെ ചക്കര കാപ്പീം, കൊള്ളിക്കിഴങ്ങും………
അതെല്ലാം വേണ്ടി വരുമെന്നാ ഉണ്ണ്യേ തോന്നണ്‍.. നിക്ക് തോന്നിണില്ലാ ഇരുട്ടാവുന്നതിന്ന് മുന്‍പ് നട്ടുകഴിയൂമെന്ന്…..

പാര്‍വ്വതീ…….വേഗം വേഗം നട്…………
ചീരായെടത്തിയേ………. എന്താ ഈ പെണ്ണുങ്ങളൊക്കൊന്നും ഒരു ഉശിരില്ലാത്തെ…….
പണ്ടത്തെ പെണ്ണുങ്ങളോക്കെ കൊയ്തിന്നും ഞാറ് നടുമ്പോളൊക്കെ പാട്ട് പാടുമായിരുന്നു…
പാട്ടൊക്കെ പാടി ഉശിരുണ്ടാക്കാം മോനെ…ഇയ്യ് പോയി ചക്കരകാപ്പീം, കൊള്ളിക്കിഴങ്ങും ഏര്‍പ്പാടാക്ക്….
അത് വേലാട്ടനോട് പറഞ്ഞ് കഴിഞ്ഞു…
ഇങ്ങള്‍ പാട്……………. ഞങ്ങള്‍ ഏറ്റുപാടാം………..
ന്റെ പാറുകുട്ടീം പാ‍ടിക്കൊള്ളും……….
**
“ഞാറെല്ലാം ലാകീലാക്യേ-
താരീകന്താരോം
താരിപ്പണം കെട്ടിയിട്ടേ-
താരീതിനന്തോം…..

“ഞാറെല്ലാം………
…………

“കണ്ടം നടുക്കു ചെന്നേ
താരീകന്താരോം
ഞാറിട്ടു കൈവണങ്ങ്യേ-
താരീതിനന്തോം……….

“കണ്ടം നടുക്കു………..
………….

“ചേറ്റിമ്മേല്‍ കൈവണങ്ങ്യേ-
താരീകന്താരോം
ഒടയോരെ കൈവണങ്ങ്യേ-
താരീതിനന്തോം………..

“ചേറ്റിമ്മേ…………….
……………..

ആ പാറുകുട്ടീ ഏറ്റ്പാട് ഉറക്കേ………….

“ചേറ്റിമ്മേ………..
…………….. **

പാട്ട് പാടി കണ്ടം നട്ടുകഴിഞ്ഞതറിഞ്ഞില്ലാ…

എല്ലാ പണിക്കാരും കൂടി അയ്യപ്പന്‍ കാവിന്റെ അടുത്ത് കൂടി.. കൊണ്ട് വന്ന് ചക്കര കാപ്പിയും കൊള്ളിക്കിഴങ്ങും ദൈവങ്ങള്‍ക്ക് സമര്‍പ്പിച്ച ശേഷം. എല്ലാവരും കൂടി സന്തോഷം കഴിച്ചു….
പന്തവും ചൂട്ടും കത്തിച്ച് ശവക്കാടെത്തുമ്പോഴെക്കും മണി എട്ട് കഴിഞ്ഞിരുന്നു. പെണ്ണുങ്ങളെയൊക്കെ അവരവരുടെ വീട്ടിലെത്തിച്ച് വേലാട്ടന്‍ കൂലി വാങ്ങി പിരിഞ്ഞു….

ഉണ്ണി പാര്‍വ്വതിയുടെ കൈ പിടിച്ച് വേഗം നടന്നു. വീട്ടില്‍ ചെന്ന് കയറുമ്പോള്‍ മണി എട്ടര കഴിഞ്ഞിരുന്നു…

കിണ്ടിയില്‍ നിന്ന് വെള്ളമെടുത്ത് കാലും മുഖവും കഴുകി ഉണ്ണിയും പാര്‍വ്വറ്റിയും വീട്ടിന്നുള്ളിലേക്ക് കയറി.

ഉണ്ണ്യേട്ടന്റെ പാറുകുട്ട്യേ…………. നിനക്ക് വയ്യാണ്‍ടായി അല്ലേ……….
നിക്കൊന്നുമില്ലാ ഉണ്ണ്യേട്ടാ………..
ന്റെ ഉണ്ണ്യേട്ടന്‍ അടുത്തുണ്ടായാല്‍ പിന്നെ എനിക്ക് ക്ഷീണവും വിശപ്പും ഒന്നുമില്ലാ……..
ഉണ്ണി ഷറ്ട്ട് ഊരി കോലായില്‍ അല്പനേരം കിടന്നു. തണുത്ത നിലത്ത് കിടക്കാന്‍ ഒരു രസം തോന്നി..
പാര്‍വ്വതി ഉണ്ണിയുടെ മാറില്‍ മുഖമമര്‍ത്തി……….
എന്താ പാര്‍വ്വതീ‍ നിയ്യ് ചെയ്യണ്‍…. മനുഷ്യനാകെ വിയര്‍ത്തിരിക്കയാണ്‍
എനിക്ക് ഉണ്ണ്യേട്ടന്റെ വിയര്‍പ്പ് ഗന്ധം ഇഷ്ടമാണ്‍ . ഇനി കോളേജിലേക്ക് പോകാന്‍ അധികം ദിവസമില്ലല്ലോ….
നാളെ നീ പാടത്തേക്കൊന്നും വരണ്ട.. ഇവിടെ ഇരുന്ന് പഠിച്ചോളണം. കേട്ടോ പാ‍ര്‍വ്വതീ………
നാളേം കൂടി ഞാന്‍ പാടത്തേക്ക് വരും.. എനിക്ക് പണി കഴിഞ്ഞ് വരുമ്പോള്‍ അയ്യപ്പന്‍ കാവില്‍ നാളികേരം അടിക്കണം.. ഞാന്‍ ഇന്ന് നേര്‍ന്നതാ……….
ന്നാ വേഗം കുളിച്ച്, അത്താഴം കഴിച്ച് നമുക്ക് കിടക്കാം……….

ഉണ്ണിയും പാര്‍വ്വതിയും പത്ത്മണിയാകുമ്പോഴെക്കും ഉറങ്ങാനുള്ള പുറപ്പാടായി….
“ഉണ്ണ്യേട്ടാ എനിക്കൊരു ആഗ്രഹം ഉണ്ട്. ഞാന്‍ പരീഷയെഴുതുന്നതിന്‍ മുന്‍പ് എനിക്കത് സാധിച്ചു തരണം…..
“കാര്യം എന്തെന്നറിയാണ്ട് എനിക്ക് ഉറപ്പ് പറയാന്‍ പറ്റില്ല….

ഉണ്ണ്യേട്ടന്‍ എന്നെ ഇത് വരെ ഉണ്ണ്യേട്ടന്റെ ഓഫീസിലേക്ക് കോണ്ട് പോയിട്ടില്ല. ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന അന്ന് തൊട്ട് പറയുന്നതാണ്‍. ഇന്ന് വരെ ഈ ആഗ്രഹം സാധിച്ചില്ല…

“അതിന്ന് ഇനിയും സമയമായില്ല……

പണ്ട് നിനക്ക് എന്റെ കാറില്‍ കയറി, പട്ടണം ചുറ്റാനായിരുന്നു.. അത് ഞാന്‍ നിറവേറ്റിത്തന്നല്ലോ.. അത് പോലെ ഇതും ഒരു ദിവസം സംഭവിക്കും. ഏതായാലും പരീക്ഷക്ക് മുന്‍പ് നടക്കില്ല…

“എന്താ ഉണ്ണ്യേട്ടാ ഇങ്ങനെയൊക്കെ…….. എന്റെയൊരു ആഗ്രഹമല്ലേ…?
നിനക്കെപ്പോഴും പല പല ആഗ്രഹങ്ങളാ.. പലതും ഞാന്‍ കേട്ടില്ലാ എന്ന് വെക്കാറുണ്ട്. ഇതും അതിന്റെ കൂട്ടത്തില് കൂട്ടിക്കോ………

ഞാന്‍ ഉണ്ണ്യേട്ടന്റെ ഓഫീസില്‍ വന്നാലെന്താ കുഴപ്പം. എനിക്ക് ഞാന്‍ അവിടെ പോയതൊക്കെ എന്റെ ക്ലാസ്സിലെ കുട്ടികളോട് പറയണം..

“അത്രയെ ഉള്ളൂ കാര്യം………?
അതാണെങ്കില്‍ സംഗതി വളരെ എളുപ്പമാ………..

അപ്പോ എന്നെ അടുത്ത ദിവസം കൊണ്ട് പോകുമോ…?
ഏയ് ഞാന്‍ പറഞ്ഞുവരുന്നതെന്താണെന്ന് നീ കേട്ടില്ലലോ..

“ശരി പറഞ്ഞോളൂ………………

നീ നിന്റെ കൂട്ടുകാരികളോട് പറയണം, ഞാന്‍ ഉണ്ണ്യേട്ടന്റെ ഓഫീസില്‍ പോയെന്ന്………….
പോകാതെ പോയെന്ന് നുണ പറയുകയോ……?
ആ അങ്ങിനെ പറഞ്ഞോളൂ………….

എന്താ ഉണ്ണ്യേട്ടാ ഇത്…….. ഞാന്‍ ഇത്ര കെഞ്ചിയിട്ടും എന്താ ഒരു ദയവുണ്ടാകാത്തത്……….?
ഈ പെണ്ണുങ്ങള്‍ പറയുന്നതിനൊത്ത് തുള്ളാന്‍ ഞാന്‍ നിന്റെ ആരാ……
വേഗം കിടന്നുറങ്ങിക്കോ….. നാളെ കാലത്തെങ്ങാനും നേരത്തെ എഴുന്നേറ്റില്ലെങ്കില്‍ നിന്റെ ചന്തി ഞാന്‍ അടിച്ചുപൊളിക്കും…

ഉണ്ണ്യേട്ടാ‍…….. എന്നെ കൊണ്ട് പോകാമെന്ന് പറയ്……….
“അതെങ്ങിനാ പറയാ……പറഞ്ഞാല്‍ അതനുസരിക്കേണ്ടെ ഞാന്‍……..
എനിക്കതിന്‍ പറ്റില്ല……………

ഈ പെണ്‍കുട്ടീനെ കൊണ്ട് തോറ്റല്ലോ……..
ശരി കൊണ്ടോകാം…………..
പക്ഷെ ഒരു കണ്ടീഷന്‍……………

“ഞാന്‍ നിന്നെ എന്റെ ഓഫീസില്‍ കൊണ്ട് പോകുകയാണെങ്കില്‍ നീ എനിക്കെന്താ തരിക……..“
“എന്താ ഉണ്ണ്യേട്ടാ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്… എന്റെ കയ്യിലെന്താ തരാനുള്ളത്……….?
ഞാന്‍ ഉണ്ണ്യേട്ടന്റെ ഔദാര്യം കൊണ്ട് മാത്രം ജീവിക്കുന്ന ഒരാള്‍. എനിക്ക് ഇനി ഒന്നുമില്ല തരാന്‍….

ഞാനെന്റെ ശരീരവും മനസ്സും എത്രയോ കാലമായി ഉണ്ണ്യേട്ടന്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ഇതില്‍ കവിഞ്ഞ് ഇനി എന്താ ബാക്കി എന്റെ കൈവശം ഉള്ളത്....

അല്പനേരം നിശ്ശബ്ദത ആ മുറിയില്‍ നിന്നു….

പാര്‍വ്വതിയുടെ തേങ്ങല്‍ കേട്ട് ഉണ്ണി………..
പാര്‍വ്വതീ നീയെന്തിനാ കരേണ്‍. ഈ നിസ്സാര കാര്യത്തിനാണോ. ഇതിനൊന്നും കരയാന്‍ പാടില്ല. നീ മിടുക്കി കുട്ടിയല്ലേ. നിന്റെ പഠിപ്പൊക്കെ കഴിയുമ്പോള്‍ ഉണ്ണ്യേട്ടന്‍ നിന്നെ എന്റെ ഓഫീസില്‍ കൊണ്ട് പോയി പണിയെടുപ്പിക്കും. അപ്പോള്‍ കണ്ടാല്‍ മതിയില്ലേ ഓഫീസ്……..?

അതൊക്കെ ഉണ്ണ്യേട്ടന്‍ വെറുതെ പറയുകയാ… ന്റെ കോളേജില്ലെ സിസ്റ്റര്‍ പറഞ്ഞല്ലോ എന്നെ ബി കോമിന്‍ ശേഷം എം കോമിന്‍ തൃശ്ശൂര്‍ ചേര്‍ത്തിയാല്‍ പിന്നെ കൊല്ലത്തിലൊരിക്കലേ വന്ന് കാണുകയുള്ളൂന്ന്..

ഞാന്‍ പോവില്ലാ തൃശ്ശൂര്‍ പഠിക്കാന്‍. എനിക്ക് ബി കോം കഴിഞ്ഞാല്‍ പഠിക്കേണ്ട. എനിക്ക് ന്റെ ഉണ്ണ്യേട്ടനെ പിരിഞ്ഞിരിക്കാന്‍ പറ്റില്ലാ ഇനി.

പാര്‍വ്വതി വീണ്ടും കരയാന്‍ തുടങ്ങി………..

മൂന്ന് കൊല്ലം എന്നെ തടവിലാക്കി.. വീട്ടീന്ന് പോയിവന്നാല്‍ മതിന്ന് എല്ലാരും പറഞ്ഞിട്ട് പിന്നെ എന്തിനാ ഹോസ്റ്റലിലാക്കീത്….
ഇനിയും പഠിത്തമോ……… ഞാന്‍ പോവില്ലാ തൃശ്ശൂര്ക്ക് പഠിക്കാന്‍. എന്നെ തല്ലിക്കോ……..തല്ലിക്കൊന്നോ………

എനിക്ക് ഉണ്ണ്യേട്ടനെ എപ്പോഴും കണ്ടും കൊണ്ടിരിക്കണം. എന്റെ അമ്മേം പോയി.. അച്ചന്‍ പണ്ടും ഇല്ലെന്ന മട്ടാണ്. എനിക്കെല്ലാം എന്റെ ഉണ്ണ്യേട്ടനാ.. എന്നെ ഇനി അകറ്റല്ലേ ഉണ്ണ്യേട്ടാ‍..
എനിക്കത് താങ്ങാനാവില്ല…പഠിപ്പ് കഴിഞ്ഞ് ജോലിക്ക് പോയില്ലെങ്കിലും കുഴപ്പമില്ലാ..

പാര്‍വ്വതീ…… നല്ല കുട്ടിയായി കിടന്നുറങ്ങ്…. നാളെ എന്നെ നേരത്തെ വിളിക്കണം. നാളത്തൊട് കൂടി ഞാറ് നടീല്‍ കഴിക്കണം.

“ആ പുതപ്പ് എനിക്കും കൂടി കുറച്ച് താ‍……….“
ഞാന്‍ തരില്ലാ..
“പാര്‍വ്വതീ……….. എന്തിനാ ഈ വഴക്കൊക്കെ………..“
പുതപ്പില്ലെങ്കില്‍ വേണ്ട… ഞാന്‍ നിന്നെ കെട്ടിപ്പിടിച്ചോളാം……
“വേണ്ട എന്നെ തൊടണ്ട…..“
എന്നാ നീ പോയി ആ ജാനുവിന്റെ അടുത്ത് കിടന്നോ……..
ഇല്ലാ…….ഞാന്‍ എവിടെക്കും പോകില്ലാ… ഞാന്‍ ഇവിടെ തന്നെ കിടക്കും….

“നല്ല മോളല്ലേ………. ഉണ്ണ്യേട്ടനും കൂടി പുതക്കട്ടെ…….. ഉണ്ണ്യേട്ടന്റെ പാറുകുട്ടിയല്ലേ…….?

[തുടരും]











Tuesday, March 31, 2009

എന്റെ പാറുകുട്ടീ...[നോവല്‍] ...ഭാഗം 26

ഇരുപത്തി അഞ്ചാം ഭാഗത്തിന്റെ തുടര്‍ച്ച >>>

ഈ ഉണ്ണ്യേട്ടനെ കാണുന്നില്ലല്ലോ. ഞാനിവിടെ എത്ര നേരമായി നിക്ക്ണ്. എത്ര നേരാച്ചാ ഇവിടെ ഇങ്ങനെ വെയിലും കൊണ്ട് നിക്കാ. തോട് മുറിച്ച് തന്നെയല്ലേ ഈ കാണുന്നവരെല്ലാം പോകണ്. നിക്കാണെങ്കില്‍ പേടിയായിട്ടും വയ്യ. പെണ്ണുങ്ങളാരെങ്കിലും ഈ വഴിക്ക് വന്നാല്‍ അവരുടെ കൂടെ തോട്ടിന്നപ്പുറം കടക്കാം. അതിനാണെങ്കില്‍ ആരേയും ഈ വഴിക്ക് കാണാനും ഇല്ല…
ഇനി ഉച്ചയൂണിനാണെങ്കില്‍ നേരം ഒരു പാടുണ്ട്. അല്ലെങ്കില്‍ ചോറ് എന്റെ കൈയിലാണല്ലോ. അതിനെങ്കിലും എന്റെ അടുത്തേക്ക് വരുമല്ലോ. ഇനി അവിടെ ഞാറ് നടണ പെണ്ണുങ്ങളുടെ കയ്യില്‍ നിന്ന് കഞ്ഞിയോ മറ്റോ വാങ്ങിക്കുടിച്ചാല്‍ ഇന്നത്തെ കാര്യം പോയത് തന്നെ.

ഹ്മൂം……….
അതാ വരണണ്ട് എന്റെ ഉണ്ണ്യേട്ടന്‍. ഞാന്‍ വെറുതേ ഓരോന്ന് ചിന്തിച്ച് കൂട്ടി. എന്നോട് ഒരു പാട് സ്നേഹം ഉണ്ടെന്നെനിക്കറിയാം. പക്ഷെ എപ്പോഴും കാണിക്കില്ല. ആളൊരു കുറുമ്പനാ.. പണ്ടൊക്കെ എത്ര അടിയാ എനിക്ക് കിട്ടിയിരുന്നത്. അതൊക്കെ ഒരു രസം തന്നെയായിരുന്നു. അടിയും, ഇടിയും പിണക്കവും എല്ലാം ആയിരുന്നു മിക്ക ദിവസവും. പക്ഷെ കൂടെ കിടന്നുറങ്ങി പിറ്റേ ദിവസം എണീക്കുമ്പോഴെക്കും എല്ലാ പിണക്കവും തീരും.
അടിയും പിച്ചും ഒക്കെ കൊണ്ട് ചില ദിവസം മേലെല്ലാം ചുട്ടു നീറും. എന്നാലും ഞാന്‍ ഉണ്ണ്യേട്ടന്റെ കൂടെ തല്ല് കൂടാന്‍ പോകും. ചിലപ്പോളെന്നെ കടിക്കും. ഒരു ദിവസം കവിളും ചുണ്ടുമെല്ലാം കടിച്ച് മുറിച്ചത് ഇന്നും ഞാന്‍ ഓര്‍ക്കും.
എത്ര നാളായി ഉണ്ണ്യേട്ടന്റെ കൂടെ തല്ല് കൂടിയിട്ട്. ഇന്ന് ഏതായാലും എന്നെ തോട്ട് വരമ്പത്ത് ഇട്ട് പോയല്ലോ. തല്ല് കൂടാനൊരു കാരണമായല്ലോ. അങ്ങിനെ വിട്ടാ പറ്റില്ലല്ലോ.. തക്കം നോക്കി എന്തെങ്കിലും ചെയ്യണം. എനിക്ക് തല്ല് കിട്ടാണ്ട് കൊതിയായി തുടങ്ങി ഇപ്പോള്‍.
ഈ പാടത്ത് വെച്ചെങ്ങിനെയാ വികൃതി കൂടുക. വീട്ടീ പോയിട്ടാകാം അല്ലേ. പാവം വീട്ടിലെത്തുമ്പോളെക്കും ക്ഷീണിച്ചിരിക്കും. ഈ ചൂടെല്ലാം കൊണ്ട് കൂലിക്കാരുടെ കൂട് ഓടി നടക്കുകയാണെന്റെ ഏട്ടന്‍. അതാ തോട്ട് വരമ്പിലെത്തി………..
“ന്റെ ഉണ്ണ്യേട്ടാ എന്നാലും എന്നെ ഈ വരമ്പത്ത് ഇട്ട് പോയല്ലോ……?
“നീയെന്തിനാ പെണ്‍കുട്ടീ ഈ പാട് പെട്ട് ഇങ്ങട്ട് വന്നത്……… ഞാന്‍ വിചാരിച്ചു നീ മടങ്ങിപ്പോയിട്ടുണ്ടാകുമെന്ന്…….
ആ ജോനോന്‍ മാപ്പിള വന്ന് പറഞ്ഞാ ഞാന്‍ അറിഞ്ഞത് നീ ഇവിടെ തന്നെ നിക്കണ് ണ്ടെന്ന്.
ഇനി ഈ പെണ്ണിനെ ഇക്കരക്ക് കടത്തണമെങ്കില്‍ ഞന്‍ അക്കരക്ക് കടക്കണം ആദ്യം. അവളെ തോട്ടില്‍ ഇട്ട് ഒന്ന് മുക്കണം. പറ്റുമെങ്കില് ഒരു നീര്‍ക്കോലിയെ പിടിച്ച് അവളുടെ മേലിടണം.
നീര്‍ക്കോലികളെയൊന്നും കാണാനില്ലല്ലോ…. അല്ലെങ്കില്‍ ഒരു കടുവിനെ കിട്ടിയാല്‍ അവളെ കുത്തിപ്പിക്കാമായിരുന്നു. ആവശ്യം വന്നപ്പോള്‍ ഒരു ഞണ്ടിനെ കൂടി കാണാനില്ലല്ലോ.. അല്ലെങ്കില്‍ മനുഷ്യന്മാരുടെ ചുറ്റും എല്ലാം വന്ന് വെപ്രാളം കാണിക്കും.
“ഇങ്ങട് വാടീ കോന്തീ………….നിന്നെക്കൊണ്ട് തോറ്റല്ലോ പാര്‍വ്വതീ……….”
നിനക്കെന്താ തോട് മുറിച്ച് കടന്നാല്‍ പ്രശനം. ഈ കണ്ട ജനങ്ങളെല്ലാം അങ്ങിനെ തന്നെയല്ലേ പോണ്…
“ഉണ്ണ്യേട്ടനെന്നെ എടുത്തിട്ട് അക്കര കടത്തിത്തരണം…………”
“നിന്നെ എടുക്കുകയോ……….. എന്താ നീ കുഞ്ഞ്യ കുട്ട്യാ…………”
നീ ഈ വക വേണ്ടാത്തരം പറഞ്ഞാലുണ്ടല്ലോ…… നിന്നെ പിടിച്ച് ഈ തോട്ടില്‍ മുക്കും ഞാന്‍………….
നടക്കടീ എന്റെ മുന്നില്…….
ആ മുണ്ടും പാവാടയുമെല്ലാം പൊക്കി പിടിക്ക്..
“ഞാന്‍ ഉണ്ണ്യേട്ടനെ പിടിച്ച് പിന്നാലെ നടക്കാം…………..
അത് വേണ്ട എന്ന് പിടിച്ച് നീ വിഴുമ്പോ എന്നെക്കൂടി മറിച്ചിടാനല്ലേ…….. അത്ര സുഖിക്കേണ്ട….
ഹൂം……………. വേഗം നടക്ക്………….. ആ പിന്നോട്ട് നോക്കണ്ട………
ദേ നിന്റെ കാലിന്റെ അടുത്തൊരു നീര്‍ക്കോലി…
പാര്‍വ്വതി അത് കേട്ടതും നിലവിളിച്ച് വെപ്രാളം കൊണ്ട് തോട്ടില്‍ മറിഞ്ഞ് വീണ്‍ ചളിയില്‍ മുങ്ങി. മുണ്ടും ബ്ലൌസുമെല്ലം ചെളിനിറഞ്ഞ് നനഞ്ഞൊലിച്ചു. മുഖത്തും മുടിയിലുമെല്ലാം ചളികൊണ്ടഭിഷേകം.. പാടത്ത കണ്ട് നിന്നവരെല്ലം ചിരിയോട് ചിരി… ഉണ്ണി ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി….
അങ്ങിനെത്തന്നെ വേണം നിനക്ക്… നിന്റെ കാലെല്ലാം നന്നായി നോക്കിക്കോ. നീര്‍ക്കോലി കടിച്ചിട്ടുണ്ടോ എന്ന്….
പാര്‍വ്വതി കുനിഞ്ഞ് നിന്ന് ചളിയില്‍ എന്തോ തപ്പുന്നുണ്ടായിരുന്നു.
‘“എന്താടീ ചളീല്‍ തപ്പണത്……… ഞണ്ടിനെ പിടിക്കുകയാണോടീ………..”
വെള്ളം കുടിക്കാനുള്ള ഗ്ലാസ്സ് ചളിയില്‍ വീണിട്ട് കാണാനില്ല………
“എന്നാലേ നല്ലോണം ചളിയില്‍ കയ്യിട്ട് വാരി നോക്ക്………..”
അയ്യോ എന്നെ കടു കുത്ത്യേ ……. നിക്ക് വേദനായുവുണൂ……… കയ്യ് കടയുന്നു ഉണ്ണ്യേട്ടാ………..
പാര്‍വ്വതി കരയാന്‍ തുടങ്ങി………..
“എടീ പാര്‍വ്വതീ…………….”
“കട്ച്ചില്‍ വേഗം മാറണമെന്ങ്കില് ഒരു സൂത്രമുണ്ട്…………..”
ന്നാ വേഗങ്ങിട്ട് പറഞ്ഞു കൂടെ ആ സൂത്രം……… അതിനൊരു മുഖവുരയൊക്കെ വേണോ… കയ്യ് കടഞ്ഞിട്ട് വിഷമിക്കുന്ന ആളെ കണ്ടിട്ട് ഒരു വര്‍ത്റ്റമാനം പറച്ചില്‍…………..
കടു കുത്തി ചോരയൊലിക്കുന്ന ഭാഗത്ത് മൂത്രമൊഴിച്ചാല്‍ വേദന ഉടന്‍ ശമിക്കും….
“ഉണ്ണ്യേട്ടാ വേണ്ടാത്തരം പറേണ്ടാ കേട്ടോ……………..”
‘ഞാന്‍ സഹിച്ചോളാം…………”
പാര്‍വ്വതിയുടെ കരച്ചിലും വെപ്രാളവും കണ്ടിട്ട് ഞാറ് നടുന്ന പെണ്ണുങ്ങള്‍ തോട്ട് വരമ്പിലെത്തി കുശലമന്വേഷിച്ചു..
കടു കുത്തലും ഞണ്ട് ഇറുക്കലും എല്ലാം പാടത്ത് പതിവാ….
ആണുങ്ങള്‍ മൂത്രമൊഴിക്കുന്ന പോലെ പെണ്ണുങ്ങള്‍ക്ക് പറ്റുമോ. അന്റെ ഉണ്ണീണ്ടല്ലോ വലിയ കുറുമ്പനാ.. നീ അവനോട് തന്നെ പറാ നിന്റെ കയ്യിന്മേല്‍ ഇത്തിരി പാത്തിത്തരാന്‍……കൊരങ്ങന്‍……… പെണ്‍കുട്ട്യോളെ ങ്ങ്നെ പൊറുതിമുട്ടിപ്പിക്ക്യാ……… ചക്കിമ്മായി ആരോടെന്നില്ലാതെ പറഞ്ഞു……….
മോളിങ്ങട്ട് വാ.. അമ്മായി മേലെല്ലാം കഴുകിത്തരാം. അന്റെ കയ്യില്‍ വേറെ തുണി വല്ലതും ഉണ്ടോ മാറ്റിയുടുക്കാന്‍..
ആ ഞാന്‍ കള്ളിമുണ്ടും തോര്‍ത്തും എടുത്തിട്ടുണ്ട്.
എന്നാ തിരുത്തിന്റെ അടുത്തുള്ള കൊളത്തില്‍ ഒന്ന് മുങ്ങിക്കുളിച്ച് മുണ്ട് മാറ്റിയുടുക്കാം. ന്റെ കൂടെ പോരേ…. ഉണ്ണീടെ കൂടെ നടക്കണ്ട ഇപ്പോ.. ആ ചെക്കന് പണ്ടേ അങ്ങനാ …. വികൃതീടെ കൂടാ….
പിന്നെ പെങ്ങന്മാരൊന്നും ഇല്ലല്ലോ.
നിക്ക് കൊളത്തില്‍ കുളിച്ച് പരിചയമില്ലാ.. അമ്മായി എന്റെ കൂടെ നിക്കണം. എനിക്ക് പേടിയാ…
ശരി ഞാന്‍ നിന്റെ കൂടെ തന്നെ ഉണ്ട്… ആ മുങ്ങിക്കോ….
ഇനി നിന്റെ മേല്‍മുണ്ട് പിഴിഞ്ഞ് തല നല്ലോണം തോര്‍ത്ത്..
“മതി വെള്ളത്തില്‍ നിന്നത്. ആ പാവാട പിഴിഞ്ഞുടുക്ക്.. എന്നിട്ട് ആ കള്ളിമുണ്ടെടുത്തിട്ട് കൊളക്കരേന്ന് കയറിക്കോ………”
പാര്‍വ്വതിക്ക് ചക്ക്യമ്മായിയെ കിട്ടിയത് സഹായമായി….
ചക്ക്യമ്മായിക്ക് മക്കളില്ലാത്തതിനാല്‍ എല്ലാ മക്കളെയും ഇഷ്ടമാ.. ചക്ക്യമ്മായി പറയും ഈ ഉണ്ണിക്ക് പ്രാ‍യമിത്രയായിട്ടും കുറുമ്പ് കുറഞ്ഞിട്ടില്ലെന്ന്…
അല്ലെങ്കീ ഈ പെണ്‍കുട്ടീനെ ഇങ്ങനെ സങ്കടപ്പെടുത്തുമോ?
പാറുകുട്ടി പോയിട്ട് ആ കാട്ടുമരത്തിന്റെ ചോട്ടിലിരുന്നോ. ഞാന്‍ കണ്ടത്തിലേക്ക് ചെല്ലട്ടെ. ഞാറെല്ലാം ഇന്ന് നട്ട് തീര്‍ക്കണം…. പെണ്ണുങ്ങള്‍ കഞ്ഞികുടിക്കാന്‍ കേറുമ്പോള്‍ ഞാന്‍ ഉണ്ണീനെ അങ്ങോട്ടയക്കാം….
പാടത്ത് ഞാറ്റ് കെട്ടുമായി ഓടി നടന്നുകൊണ്ടിരുന്ന ഉണ്ണിക്ക് പാര്‍വ്വതിയെ അന്വേഷിക്കാനൊന്നും നേരം കിട്ടിയില്ലാ. പിന്നെ ചക്ക്യമ്മായി കൂടെയുണ്ടെന്ന് പെണ്ണുങ്ങള്‍ പറഞ്ഞ കാരണം പിന്നെ ആ ഭാഗത്തെക്ക് പോയതെ ഇല്ല..
++
വേലായുധേട്ടാ ഈ കണ്ടത്തില്‍ വെള്ളം കുറവാണല്ലോ. കുറച്ച് വെള്ളം ഇങ്ങോട്ട് തിരിക്കാന്‍ പറ്റുമോ. ചക്രം ചവിട്ടാനാളു കുറവാണെങ്കില്‍ ഞാനും സഹായിക്കാം..
ഇപ്പോ സഹായത്തിനാളു വേണ്ട തല്‍ക്കാലം. വേണേങ്കീ വിളിക്കാം..
മ്മള്‍ കഞ്ഞികുടിക്കാന്‍ കയറാം..
ന്നാ അങ്ങിനെയാകട്ടെ ഉണ്ണ്യേ…………..
ഇയ്യ് കഞ്ഞി കൊടന്നിട്ടുണ്ടോ…………
കൊടന്നിട്ടുണ്ട്.. പാര്‍വതീടെ കയ്യിലുണ്ട്…
“നീയെന്ത് പണിയാട ഉണ്ണ്യേ കാട്ട്യേ……. ആ പെണ്‍കുട്ടീനെ തോട്ടില്‍ തട്ടിയിട്ടേ……….”
“എന്താ വേലേട്ടാ പറേണേ……. ഓള്‍ തന്നെ വീണതാ……………”
“എന്താ തന്നെ വീഴാന്‍ ഓള്‍ ഇള്ള കുട്ട്യാ………….”
“പെട്ടെന്ന് പാടത്ത് വന്ന് പരിചയമില്ലാത്ത് കുട്ട്യോളൊട് നീര്‍ക്കോലീ എന്നൊക്കെ പറഞ്ഞാ പിന്നെ ഓള്‍ പരക്കം പായില്ലേ…..?
“എന്നാലും ന്റെ ഉണ്ണ്യേ ഇയ്യ് കാണിച്ചത് മോശമായി………
“അണക്കൊന്നുമില്ലെങ്കില്‍ പത്ത് മുപ്പത് വയസ്സായില്ലേ… വല്ല്യ കമ്പനീ മറ്റും നടത്തണ ആളാണെന്നെല്ലാം കേട്ടിട്ടുണ്ട്. അണ്‍ക്ക് ഈ കുട്ടിക്കളി മാറ്റേണ്ട സമയമായീ ന്റെ ഉണ്ണ്യേ………
“അല്ലെങ്കീ ഇയ്യെന്തിനാ ആ പെണ്ണിനെ പാടത്തേക്ക് കൊണ്ട് വന്നേ…..”
“ഇതാ ഇപ്പോ നന്നായീ… ഞാന്‍ കൊണ്ടോന്നതൊന്നും അല്ലാ.. ഓള്‍ ഒരു ങ്ങി വന്നതാ…. കുറുമ്പിനൊട്ടും കുറവുള്ള ആളല്ല ഓളും…….”
“പ്പൊ എനിക്കായി കുറ്റം.. അല്ലെങ്കിലും ഈ വേലാട്ടനിങ്ങനാ…”
“നി വൈകുന്നേരം വെട്ടിരുമ്പടിക്കാന്‍ കാശ് ചോദിച്ച് എന്റെ അടുത്തേക്ക് വരട്ടെ…….
ഒരു ദിവസം ചാരായം കുടിച്ചില്ലെങ്കില്‍ ഒറക്കം വരില്ലത്രേ വേലാട്ടന്‍. മഴക്കലമാങ്കുമ്പോള്‍ പണിയൊക്കെ കുറവാകുമ്പോള്‍ ന്നോട് എന്തൊരു സ്നേഹാണെന്നറിയോ…… ബീഡിക്കും അരക്കാല്‍ കുടിക്കാനൊന്നും കാശുണ്ടാകില്ല്ല…
സംഗതി എന്തൊക്കെയാണെങ്കിലും വേലാട്ടന്‍ ചെറുപ്പത്തിലെന്റെ സഹായിയായിരുന്നു. വീട്ടിലെന്ത് കാര്യമുണ്ടായാലും ഞാന്‍ വേലാട്ടനെയാകും വിളിക്കുക. പിന്നെ പൂരം കാണാന്‍ പോകുമ്പോള്‍ സൈക്കിള്‍ ചവിട്ടാനും, അയ്യപ്പന്‍ കാവില്‍ പോകുമ്പോ വഞ്ചികുത്താനും എല്ലാം എന്റെ ശിങ്കിടിയായിരുന്നു വേലാട്ടന്‍..
അപ്പോ ചീത്ത പറഞ്ഞോട്ടെ അല്ലേ… തല്‍ക്കാലം നമ്മള്‍ സഹിക്കാം അല്ലെ….
കണ്ടത്തീന്ന് കേറിയപ്പോ വിശപ്പായി.. ഈ പാറുകുട്ടി എവിടെപ്പോയി.. ഇനി ചളീല്‍ വീണിട്ട് ആള്‍ വീട്ടീ പൊയിട്ടുണ്ടാകുമോ………….?
ഏതായാലും കൈയും മുഖവുമെല്ലാം ഒന്ന് കഴുകാം.. ഉണ്ണി തിരുത്തിന്റെ താഴ്വരയിലുള്ള കൊളത്തിലേക്ക് പോയി.
ആ എന്തൊരു തണുപ്പുള്ള വെള്ളം. ഒന്ന് ചാടിക്കുളിച്ചാലോ.. മാറ്റിയുടുക്കാന്‍ മുണ്ടില്ലാ.. അപ്പോ തല്‍ക്കാലം കുളി വേണ്ട….
വെശക്കണ്ണ്ട്.. തിരുത്തിന്മേലുള്ള ഉണ്ണിയേട്ടന്റെ വീട്ടില്‍ പോയാല്‍ കുറച്ച കഞ്ഞി വാങ്ങികുടിക്കാം. വീട് വരെ പോയാല്‍ പിന്നെ പാടത്തേക്ക് തിരിച്ച് വരാന്‍ തോന്നില്ല…
വല്ലോരടേ വീട്ടീ പോയി ഇനി കഞ്ഞി കിട്ടിയില്ലെങ്കില്‍ അത് നാണക്കേടാകും. വിശന്നിട്ടിരിക്കാനും വയ്യ.
“ഉണ്ണ്യേട്ടാ…………………………”
അതാരാ എന്നെ വിളിക്കണ്…………..
അത് പാര്‍വതീടെ വിളിയല്ലേ………..
അപ്പോ ഓള്‍ പോയില്ലേ…………..
ഉണ്ണി വിളി കേട്ടാ ദിക്ക് ലക്ഷ്യമാക്കി നടന്നു…. മരത്തണലിലിരിക്കുന്ന കള്ളിമുണ്ടുടുത്തിരിക്കുന്ന പെണ്ണിനെ കണ്ടെങ്കിലും അങ്ങോട്ട് നോക്കാതെ പിന്നേയും പാടവരമ്പില്‍ കൂടെ തെക്ക് കിഴക്കായി നടന്നകന്നു…
പക്ഷെ പിന്നേയും വിളി കേട്ടു……..
“ഉണ്ണ്യേട്ടാ……………………..?
“ഇതെന്തൊരു മറിമായം……………..
ഇത് പാര്‍വ്വതിയുടെ ശബ്ദം തന്നെയാണല്ലോ…
ഉണ്ണി കള്ളിമുണ്ടുടുത്തിരിക്കുന്ന പെണ്ണിനെ ലക്ഷ്യമാക്കി തിരിഞ്ഞ് നടന്നു.. വന്നു നോക്കിയപ്പോള്‍…………
ആ‍……പാര്‍വ്വതീ…………… നീ‍ അപ്പോ പോയില്ലേ……….
കള്ളിമുണ്ട് നിന്നോട് ഞാന്‍ എടുത്ത് വെക്കാന്‍ പറഞ്ഞത് ഞാന്‍ മറന്നു. അതിനാല്‍ ഇത് നീയാണെന്ന് എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞില്ല…
നിന്റെ മേലുള്ള ചളിയെല്ലാം പോയല്ലോ. കുളിച്ച് സുന്ദരിയായിരിക്കണല്ലോ..
അപ്പോ ഈ കൊളത്തിലൊക്കെ കുളിക്കാന്‍ നിനക്ക് എങ്ങിനെ ധൈര്യം വന്നു. എന്നിട്ടാണോ ഈ ചെറിയ കൈതോട് മുറിച്ച് കടക്കാന്‍ നീ അമാന്തിച്ചത്…
പാര്‍വ്വതി നടന്ന സംഭവമെല്ലാം ചുരുക്കി പറഞ്ഞു…
“എന്നാല്‍ ഇനി സമയം കളയേണ്ട… നമുക്ക് ഭക്ഷണം കഴിക്കാം……….\
ഞാന്‍ വിചാരിച്ചു ഈ സഞ്ചിയും തോട്ടില്‍ പോയെന്ന്..
പാര്‍വ്വതിയും ഉണ്ണിയും മരച്ചുവട്ടില്‍ ഉണ്ണാനിരുന്നു.
ഉണ്ണ്യേട്ടന്‍ നല്ലോണം വിശന്നുവല്ലേ. പാര്‍വ്വതിയുടെ ഇലേലിന്ന് കുറച്ച് ചോറ് കൂടുതലായി ഉണ്ണിക്ക് വാരിയിട്ട് കൊടുത്തു.
“വേണ്ട പാര്‍വ്വതി………. അതില്‍ നിന്ന് എനിക്ക് കുറച്ച് തന്നാല്‍ നിനക്ക് വെശപ്പടങ്ങുമോ…………?
ഉണ്ണ്യേട്ടന്‍ ഇനിയും സന്ധ്യയാകും വരെ പണിയെടുക്കേണ്ടതല്ലേ…. ഞാന്‍ വെറുതെ ഇരിക്കുകയല്ലേ… എനിക്ക് കഴിച്ചില്ലെങ്കിലും സാരമില്ല. ഉണ്ണ്യേട്ടന്‍ കഴിക്കുന്നത് കണ്ടാല്‍ തന്നെ എനിക്ക് വിശപ്പടങ്ങും….
പാര്‍വ്വതീ……….
നമ്മളെ കണ്ടാല്‍ ഇപ്പോ പാടത്ത് പണിയെടുക്കുന്ന ആളുകളെന്നേ തോന്നൂ…………. കള്ളിമുണ്‍ടും പൊക്കണവുമെല്ലാം………
ഞാന്‍ ഈ തണലത്ത് ഒന്ന് തല ചാക്കട്ടെ…………….
പാര്‍വ്വതിയുടെ മടിയില്‍ തല വെച്ച് ഉണ്ണി അല്പനേരം വിശ്രമിക്കാന്‍ കിടന്നു. പാര്‍വ്വത്ക്ക് അതുമൂലം ഉണ്ടായ സന്തോഷത്തിന്‍ അതിരില്ലായിരുന്നു.
പാര്‍വ്വതിയെ ഉണ്ണി എന്ത് ചെയ്താലും പാര്‍വ്വതി സഹിക്കും. മറിച്ചൊന്നും പ്രവര്‍ത്തിക്കില്ല. ഉറങ്ങുന്ന ഉണ്ണിയുടെ കവിളില്‍ ഒരു മുത്തം കൊടുത്തു പാര്‍വ്വതി……….
പാര്‍വതീ………. നീ ആ തോര്‍ത്ത് മുണ്ട് വിരിച്ച് എന്റെ അടുത്ത് കിടന്നോ. അലം വിശ്രമിച്ച് നമുക്കൊരുമിച്ച് പാടത്തേക്ക് നീങ്ങാം…..
പരിസരം മറന്ന പാര്‍വ്വതി ഉണ്ണിയുടെ അരികത്ത് ചേര്‍ന്ന് കിടന്നു.. മരച്ചുവട്ടില്‍ കിടന്നിരുന്ന പാര്‍വ്വതിയും ഉണ്ണിയും ഇളം തെന്നലേറ്റ് അല്പനേരത്തെക്ക് നിദ്രയിലാണ്ടു…………

[തുടരും]


Copyright © 2009. All rights reserved

Friday, March 27, 2009

എന്റെ പാറുകുട്ടീ....[നോവല്‍] ഭാഗം 25

ഇരുപത്തി നാലാം ഭാഗത്തിന്റെ തുടര്‍ച്ച..>>>

ഈയിടെയായി പാര്‍വ്വതി നേരം പുലര്‍ന്നാല്‍ തീരെ അറിയില്ല. ഒരേ ഉറക്കം തന്നെ ഉറക്കം. ഇന്ന് പുഞ്ചപ്പണി തുടങ്ങണമെന്ന് അവളോട് പറഞ്ഞിരുന്നതാണ്. ഇപ്പോ സമയം ആറേ ആയുള്ളൂ. ഇപ്പോ എണീറ്റ് ഒരുങ്ങിയാലേ ഏഴര മണിക്ക് പാടത്തെത്താന്‍ കഴിയൂ.. വെള്ളം ചവിട്ടാനുള്ള ചക്രം എടുത്ത് കൊണ്ടുവാന്‍ താമിയെയും കൂട്ടാന്‍ വേലായുധേട്ടനോട് പറയാന്‍ മറന്നു. ഭാരക്കൂടുതലുള്ളതിനാല്‍ വേലായുധേട്ടന്‍ വേണ്ട പോലെ ചെയ്തോളും…

“പാര്‍വ്വതീ……….. ഇങ്ങനെ കെട്ടിപ്പിടിച്ച് കിടന്നാല്‍ മതിയോ. പാടത്ത് പോകേണ്ടതല്ലേ എനിക്ക്..?
“ഞാനത് പാടെ മറന്നു…………..”
“നീയെന്താ രാത്രി മുഴുവനും എന്നെ കെട്ടിപ്പിടിച്ചോണ്ട് തന്നെ കിടന്നത്..?’
എന്തൊരു തണുപ്പാണെന്നോ……….അപ്പോ അതെന്നേ നിവൃത്തിയുണ്ടായിരുന്നുള്ളൂ…………..
പിന്നെ ഇത്രയും തണുപ്പില്‍ ഞാന്‍ ആദ്യമാ കിടന്നുറങ്ങുന്നത്. എന്റെ ക്ലാസ്സിലെ ജമീലയുടെ വീട്ടില്‍ ഏസി ഉണ്ടത്രേ.. അതിനാല്‍ അവള്‍ക്ക് വലിയ ഉങ്കായിരുന്നു. പക്ഷെ ഓളുടെ ഉപ്പാക്ക് ഒരു മണ്ട അമ്പാസിഡര്‍ കാറു മാത്രമേ ഉള്ളൂ.. നമ്മളെ പോലെ ബെന്‍സ് കാറൊന്നും ഇല്ല.
ഇപ്പോ എനിക്ക് ഏസിയുള്ള വീടും ആയി. അവളോട് പറയണം.

അവള്‍ ഒരിക്കല്‍ അവളുടെ ഉപ്പായുടെ കൂടെ മലയേഷ്യയില്‍ പോയത്രെ. എന്താ അവളുടെ ഗമ.
“ഉണ്ണ്യേട്ടന്‍ ഇനി ലണ്ടനില്‍ പോകുമ്പോള്‍ ഉണ്ണ്യേട്ടന്റെ പാറുകുട്ടീനെ കൊണ്ടോവോ…?“
“എന്താ ഉണ്ണ്യേട്ടാ മിണ്ടാത്തെ………..?
നീ പോയി വേഗം കുളിച്ച് എനിക്ക് പ്രാതെലെല്ലാ‍ം റെഡിയാക്ക്. പിന്നെ ഞാന്‍ പറഞ്ഞ പോലെ ഇലപൊതിച്ചോറും. ഞാനപ്പോഴേക്കും കുളിച്ച് റെഡിയാകാം.
“പാര്‍വ്വതീ………………
“എന്തോ……………..?
“എന്തിനാ എന്നെ വിളിച്ചേ…?
“നീ പോയി കുറച്ച് ഉമിക്കരി എടുത്തോണ്ട് വാ…………..”
ഞാന്‍ ബ്രഷും പേസ്റ്റും എടുത്ത് വെക്കാന്‍ മറന്നു. കുറേ നാളായി ഉമിക്കരി കൊണ്ട് പല്ല് തേച്ചിട്ട്. പണ്ട് ചേച്ചി ഉമിക്കരിയും ഉപ്പും ചേര്‍ത്ത് തേക്കുന്നത് കാണാം. അഛന്‍ നാട്ടില്‍ വരുമ്പോള്‍ മാവില കൊണ്ടും, ആവണക്കിന്റെ കമ്പുകൊണ്ടുമെല്ലാം തേക്കുന്നത് കാണാം. ഞാന് അഛന്റെ പേസ്റ്റ് കട്ടെടുത്ത് പല്ല് തേക്കുമായിരുന്നു.
ഹാ… എന്തൊരു സുഖം…ഈ പേസ്റ്റിനെക്കാളും എത്ര സുഖം. ഇനി കുറച്ച് നാള്‍ ഉമിക്കരി സേവ തുടങ്ങാം.

“ഉണ്ണ്യേട്ടാ ഭക്ഷണം എടുത്ത് വെക്കട്ടേ……….?
ഞാനിപ്പോള്‍ എത്താം……. കുളിക്കാന്‍ പോകുന്നേ ഉള്ളൂ. ഭക്ഷണം വെച്ചോളൂ. പിന്നെ പൊതിച്ചോറിന്റെ കാര്യം മറക്കേണ്ട്. എനിക്കുടുക്കാന്‍ കള്ളിമുണ്ടും, തലയില്‍ കെട്ടാന്‍ ഒരു തോര്‍ത്തുമുണ്ടും, പിന്നെ ഇടാന്‍ ടീ ഷര്‍ട്ടും എടുത്ത് വെച്ചോളൂ..

ഉണ്ണി പെട്ടെന്ന് കുളികഴിഞ്ഞെത്തി. കാപ്പി കുടി കഴിഞ്ഞ് ഇറങ്ങാന്‍ നേരത്ത് ഡൈനിങ്ങ് ടേബിളിന്മേല്‍ രണ്ട് പൊതി ചോറ് ഇരിക്കുന്നത് കണ്ടു. കാര്യം മനസ്സിലാവാതെ പാര്‍വ്വതിയെ വിളിച്ചു.
“പാര്‍വ്വതീ…………….?
“എന്താ ഇത് രണ്ട് പൊതി………….?
“ഞാനും പോന്നോട്ടെ പാടത്തേക്ക്………?
“ആ അപ്പോ അതാ കാര്യം അല്ലേ……………?
“അപ്പോ നിനക്ക് പഠിക്കേണ്ടേ………?
“ഞാന്‍ വൈകിട്ട് പഠിച്ചോളാം………….”
പാടത്ത് വെയില്‍ കൊണ്ടൊന്നും നിനക്ക് ശീലമില്ല. കയറി നിക്കാന്‍ തണല്‍ പോലുമില്ലാത്ത ഇടമാണ് പുഞ്ചപ്പാടം. തിരുത്തിന്മേല്‍ പോണം ഇത്തിരി തണല്‍ കിട്ടാന്‍. അല്ലെങ്കില്‍ തിരിച്ച് നടക്കണം. എന്തിനാ നിന്റെ പുറപ്പാട്….
മുഖത്ത് വിഷാദം പുരണ്ട പാര്‍വ്വതി താഴത്ത് നോക്കി നിന്നല്ലാതെ ഒന്നും മിണ്ടിയില്ല. ഉണ്ണിയുടെ ഭാവം മാറുമെന്ന ആശങ്കയും പാര്‍വ്വതിക്ക് തോന്നായ്കയില്ല. ഉണ്ണിക്ക് ദ്വേഷ്യം വന്നാലുണ്ടാകുന്ന ആഘാതം പാര്‍വ്വതിക്ക് നന്നായറിയാം. എന്നാലും മനസ്സുകൊണ്ട് കേണപേഷിച്ചു.
“എന്നേയും കൂട്ടിക്കൂടെ പാടത്തേക്ക്………..?

പാര്‍വ്വതി പോന്നോളൂ.. ഒരു കള്ളിമുണ്ട് എടുത്ത് സഞ്ചിയില്‍ വെച്ചോളൂ.. പിന്നെ തലയില്‍ കെട്ടാന്‍ തോര്‍ത്ത് മുണ്ടും എടുത്തോ…….

എന്നാ താമസിക്കേണ്ട. വേഗം പോകാം.
ഉണ്ണിയും പാര്‍വ്വതിയും പുഞ്ചപ്പാടം ലക്ഷ്യമാക്കി നടന്നു. സമയം വൈകിയ ഉണ്ണിയുടെ കൂടെ ഓടി പാര്‍വ്വതി കിതച്ചു.
“പാര്‍വ്വതിക്കറിയാമോ…… നമ്മുടെ കണ്ടം എവിടെ നിന്നാ തുറ്റങ്ങണെതെന്ന്……….?
“ഇല്ലാ ഉണ്ണ്യേട്ടാ……….. ഞാന്‍ കൃഷിപ്പണി സമയത്ത് ആദ്യമായാണ് പാടത്തേക്ക് വരണത്..”
പാര്‍വ്വതി ഉണ്ണിയുടെ പിന്നാലെ നടന്നകന്നു. തോട്ട് വരമ്പെത്തിയപ്പോള്‍ ഉണ്ണി നിന്നു. കൈത്തോട്ടില്‍ കൂടെ കുറുകേ കടന്ന് അപ്പുറം എത്തി………..
തിരിഞ്ഞ് നോക്കിയപ്പോല്‍ പാര്‍വ്വതി അക്കരയില്‍ തന്നെ നിക്കണ്…..

“നിക്ക് പേടിയാവണ് ഉണ്ണ്യേട്ടാ തോട് മുറിച്ച് കടക്കാന്‍… തോട്ടില്‍ അതാ നീര്‍ക്കോലി………..”
“നീര്‍ക്കോലി കടിച്ചാലൊന്നുമില്ല………. നീ വരണ് ണ്ടെങ്കില്‍ വേഗം വാ…………”
ഇതാ ഞാന്‍ പറഞ്ഞേ നിന്നോട് വരണ്ടാ എന്ന്. നിന്നെ കൊണ്ട് വലിയ ശല്യമായല്ലോ. നീ അവിടെ തന്നെ നിന്നോ.. ഞാന്‍ കണ്ടത്തില്‍ പോയി നോക്കി കുറച്ച് കഴിഞ്ഞ് വരാം………..
അതും പറഞ്ഞ് ഉണ്ണി നടന്ന് നീങ്ങി………..
പാര്‍വ്വതിക്കാകെ മന:പ്രയാസമായി. തിരിച്ച് പോകാനും വയ്യാ.. തോട് മുറിച്ച് കടക്കാനും വയ്യാ…
ആരോ ഒരാള്‍ പാര്‍വ്വതിയെ ലക്ഷ്യമാക്കി വരുന്നത് കണ്ടു. തൊപ്പിക്കുടയും വെച്ച്, തോളില്‍ കൈക്കോട്ടുമായി. പാര്‍വ്വതിയുടെ അടുത്ത് വന്ന് അയാള്‍ നിന്നു.
“ഏതാ മോളേ നീ……………?
“എന്താ ഇവിടെ നിക്കണ്… കുറേ നേരമായല്ലോ…………?
നിക്ക് അക്കര കടക്കണം. തോട് മുറിച്ച് കടക്കാന്‍ പേടിയാ.
“അമ്മാന്‍ വേണച്ചെങ്കീ മോളെ എടുത്ത് അക്കര കടത്താം. അല്ലെങ്കില്‍ പുത്തന്‍ തോട്ടിന്റെ ഇപ്പുറം എഞ്ചിന്‍ പെരേടെ അടുത്ത് കൂടി അക്കര കടക്കാം. അതിന്ന് അത്രയും ദൂരം നടക്കേണ്ടെ. പോരാത്തതിന് തോട്ട് വരമ്പെല്ലാം ചളി മൂലം വഴുക്കല്‍ കൂടുതലാ.. വെള്ളത്തില്‍ വീണാല്‍ അതും പ്രശ്നം.
+++++++++++++++++++++
[തുടരും]
Copyright © 2009. All rights reserved

Tuesday, March 17, 2009

എന്റെ പാറുകുട്ടീ....[നോവല്‍]....ഭാഗം 24

ഇരുപത്തി മൂന്നാം ഭാഗത്തിന്റെ തുടര്‍ച്ച >>>

പാര്‍വ്വതീ നാളെ കാലത്ത് പുഞ്ചപ്പണി തുടങ്ങണം. എല്ലാം ശരിയായി. വൈകിട്ട് ആറാട്ട് കടവിലും, അടിയറ തിരുത്തിന്മേലുമുള്ള അയ്യപ്പന്‍ കാവുകളില്‍ വിളക്ക് വെച്ച് നാളികേരം ഉടക്കണം. നീ ഒരു ആറ് മണിക്ക് മുന്‍പായി കുളിച്ച് നല്ല സെറ്റ്മുണ്ടെടുത്ത് തയ്യാറായി നില്‍ക്കണം. പൂജാ സാധനങ്ങളെല്ലാം രണ്ടിടത്തേക്കും പ്രത്യേകം കരുതണം. വെളിച്ചെണ്ണയും, തിരി നൂലും, തീപ്പെട്ടിയും എല്ലാം എല്ലാം..
തിരുത്തിന്മേലെ കാവിലേക്ക് തീപ്പെട്ടി കൂടുതല്‍ വേണം. അവിടെ കാറ്റ് കൂടുതലാ.. ചന്ദനത്തിരിയും പിന്നെ വെള്ളം കോരാന്‍ ബക്കറ്റ്, കയറ് മുതലായ സാധങ്ങളെല്ലാം വേണം. ഒന്നും ഞാന്‍ മറന്നുവെന്ന് എന്നോട് പറയരുത്.
പിന്നെ സമയം ഉണ്ടെങ്കില്‍ നമുക്ക് തിരുത്തിന്മേലുള്ള ഉണ്ണിയേട്ടന്റെ വീട്ടിലും കയറണം. ഉണ്ണ്യേട്ടന് മുറുക്കാനും മറ്റും വാങ്ങിക്കോളൂ... തിരിച്ച് വരുമ്പോള്‍ ഒരു പക്ഷെ ഇരുട്ടിയെന്ന് വരും. ടോര്‍ച്ച് എടുക്കണം. അല്ലെങ്കില്‍ ശവപ്പറമ്പിന്റെ അടുത്ത വീട്ടീന്ന് ചൂട്ട് കത്തിച്ച് വാങ്ങാം. എല്ലാം സൌകര്യം പോലെ ചെയ്തോളണം.

എന്നാല്‍ ഒരുക്കങ്ങളാകട്ടെ വേഗം...ഞാന്‍ കുളത്തിലൊന്ന് മുങ്ങിയിട്ട് വരാം.......
“ഉണ്ണ്യേട്ടനിതെന്തിന്റെ കേടാ‍... കുളമൊക്കെ വറ്റാറായി.. കലങ്ങിയ വെള്ളമാ. ഇനി വീട്ടീ വന്നാ വേറെ കുളിക്കണം. അതിന് പറഞ്ഞാ കേക്കുമോ. എന്തെങ്കിലും പറഞ്ഞാ കുഴപ്പം , പറഞ്ഞില്ലെങ്കിലോ അതും കുഴപ്പം........”
“ഉണ്ണ്യേട്ടാ...............”
“എന്തെടീ പെണ്ണേ......”
“അതേയ് കുളത്തില് കലങ്ങിയ വെള്ളമാ...............”
“അത് സാരമില്ല.. പോണ വഴിക്ക് പുത്തന്‍ തോ‍ട്ടീന്ന് ഒരു കുളിയും കൂടിയാകാം........ ഞാനിപ്പോ വരാം.............”
ഞാന്‍ പറഞ്ഞാലൊന്നും കേക്കില്ലാ ഇപ്പൊ... ഒറ്റക്കുള്ള കറക്കവും താമസവും, ചോദിക്കാനും പറയാനും ആരുമില്ലാ എന്ന് വെച്ചിരിക്ക്യാ.. പൊട്ട ശീലായി......... എന്നെ ആ ഹോസ്റ്റലില്‍ കൊണ്ട് തള്ളി.. വീട്ടീന്ന് പോയി വരേണ്ട ദൂരമല്ലേ ഉള്ളൂ... സമ്മതിക്കില്ല്യാച്ചാല്‍ എന്താ ചെയ്യാ............
എനിക്ക് സ്റ്റഡീ ലീവാകാറായി... രണ്ട് ദിവസം ലീവെടുത്താല്‍ ഈ പുഞ്ചപ്പണി കഴിയും വരെ എനിക്ക് തറവാട്ടില്‍ നില്‍ക്കാം. അതിന് എനിക്ക് വേണ്ടി വക്കാലത്ത് പറയാനാരെയാ കിട്ടുക. എനിക്കാണെങ്കില്‍ അത്രയും ദിവസവും ഉണ്ണ്യേട്ടന്റെ കൂടെ കഴിയുകയും ആകാം.
ആ വഴിയുണ്ട്.. വക്കീലേട്ടനെ തന്നെ പിടിക്കാം. ഇപ്പോ ഫോണുണ്ടല്ലോ വീട്ടില്‍.............
ഹലോ വക്കീലേട്ടാ.......... ഇത് പാര്‍വ്വതിയാ.............
“എനിക്കൊരു ഉപകാരം ചെയ്തു തരുമോ....?
“എന്താ കാര്യംച്ചാ വളച്ചൊടിക്കാതെ പറയൂ..........”
“അതേയ്........നിക്ക് ഉണ്ണ്യേട്ടന്റെ കൂടെ തറവാട്ടില്‍ ഒരാഴ്ച നില്‍ക്കണം...........”
“നിന്നോളൂ...... അതിനെന്താ പ്രശ്നം.............”
പാര്‍വ്വതി കാര്യങ്ങളൊക്കെ വക്കീലേട്ടന്റെ ധരിപ്പിച്ചു.
വക്കീലേട്ടന്‍ ഉണ്ണിയോട് നേരിട്ട് ഇതില്‍ ഇടപെടില്ലാ എന്നും, വേണമെങ്കില്‍ ഒരു ഉപായം പറഞ്ഞുകൊടുക്കാമെന്നും പറഞ്ഞു.
പാര്‍വ്വതി വക്കീലേട്ടന്റെ ഉപായം ഉണ്ണിയുടെ ശ്രദ്ധയില്‍ പെടുത്തി
“ഉണ്ണ്യേട്ടാ‍ ഒരു കാര്യം ചോദിച്ചോട്ടെ..........?
“പെട്ടെന്ന് പൊട്ടിത്തെറിക്കരുത്..........”
“ഇല്ലാ.... പറഞ്ഞോളൂ........ കേള്‍ക്കട്ടെ.....”
ഉണ്ണി കാര്യങ്ങള്‍ സശ്രദ്ധം കേട്ടു.. അതിനെ വിലയിരുത്തുകയും ചെയ്തു....
“പാര്‍വ്വതീ.............”
“നിന്റെ ആഗ്രഹത്തിന് ഞാനായി തടസ്സം നില്‍ക്കുന്നില്ല..........”
“പക്ഷെ ഒരു കണ്ടീഷന്‍.................”
“പരീക്ഷയില്‍ ഞാന്‍ പറഞ്ഞ മാര്‍ക്ക് വാങ്ങിയില്ലെങ്കില്‍......... പിന്റെ എന്റെ സ്വഭാവം അറിയാമല്ലോ........”
“ഞാന്‍ നിന്നെ ഇവിടെ നിന്ന് ഇറക്കി വിടും............”
“അതെല്ലാം ഞാനേറ്റു..................”
“എന്നാല്‍ നീ പറഞ്ഞ പോലെ ഒരാഴ്ച ഇവിടെ നിന്നോളൂ...............“
പാര്‍വ്വതിക്ക് സന്തോഷമായി. അവളുടെ എല്ലാമെല്ലാമായ ഉണ്ണ്യേട്ടനൊത്ത് ഒരാഴ്ച താമസിക്കാമല്ലോ. എന്തെല്ലാം പറയാനുണ്ട്. എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാനുണ്ട്... എല്ലാം തേവരുടെ കടാക്ഷം......
“പാര്‍വ്വതീ..................“
“എന്തോ.............”
അതേയ് നാളെ എന്നെ നേരത്തെ വിളിക്കണം.. എനിക്ക് കാപ്പി കുടി കഴിഞ്ഞ് 7 മണിക്ക് പാടത്ത് എത്തണം. അതനുസരിച്ച് ഭക്ഷണമെല്ലാം തയ്യാറാക്കി വെക്കണം. പിന്നെ ഉച്ചക്ക് കൂലിക്കാര്‍ ഭക്ഷണത്തിന് കയറുമ്പോള്‍ ഞാന്‍ വീട്ടിലേക്ക് വരില്ലാ.. എനിക്കുള്ള ഭക്ഷണം ഒരിലയില്‍ പൊതിഞ്ഞ് തരണം. കുടിക്കാന്‍ വെള്ളവും വേണം.............
എല്ലാം വേണ്ടത് പോലെ ചെയ്ത് കൊള്ളാം. ഒന്നിനും ഒരു കുറവ് വരില്ലാ....

അപ്പോ നമുക്ക് അയ്യപ്പന്‍ കാവിലേക്ക് നടക്കാം..
ഉണ്ണിയുടെ പുറകെ പാര്‍വ്വതി സാധനങ്ങളുമായി നടന്നു... കുഞ്ചു അമ്മാന്റെ പറമ്പിനടുത്ത് എത്തിയപ്പോള്‍ തിരിഞ്ഞ് നോക്കിയപ്പോ പാര്‍വ്വതിയെ കാണാനില്ലാ....
ഹൂം......... പാര്‍വ്വതി നടന്നെത്തുന്നതേ ഉള്ളൂ..........
വേഗം വാ എന്റെ പെണ്‍കുട്ടീ...... നീ ഇങ്ങനെ മെല്ലെ നടന്നാല്‍ കാര്യങ്ങളൊന്നും ശരിയായ സമയത്ത് നടക്കില്ലാ...
പാര്‍വ്വതിക്ക് താങ്ങാനാവാത്ത അത്ര ചുമടുണ്ട്.. ഉണ്ണിയോട് സഹായിക്കാന്‍ പറയാനൊരു ഭയവും............
“എന്താ ഭാരക്കൂടതലുണ്ടോ പാര്‍വ്വതീ‍...............”
ഹൂം...............
“അപ്പോ നിനക്ക് എന്നോട് പറഞ്ഞുകൂടെ............”
“ഞാന്‍ സഹായിക്കില്ലേ......”
“ആ നാളികേരങ്ങളിട്ടിട്ടുള്ള സഞ്ചിയും, വെളിച്ചെണ്ണയും ഇങ്ങട്ട് താ..... ഞാന്‍ പിടിക്കാം.............”

ഹാവൂ..... സമാധാനമായി........... അപ്പോ ന്റെ ഉണ്ണ്യേട്ടനെന്നോട് സ്നേഹം ഉണ്ട്... എന്റെ കൈയെല്ലാം ചോന്നു. ഉണ്ണ്യേട്ടനെന്നെ സഹായിച്ചില്ല്ലായിരുന്നുവെങ്കില്‍ കൈ പൊള്ളച്ച പൊട്ടിയേനേ...
അയ്യപ്പന്‍ കാവീന്ന് വന്ന് വേഗം ഭക്ഷണം കഴിച്ച് എനിക്ക് ഉണ്ണ്യേട്ടന്റെ കൂടെ കിടന്നുറങ്ങാന്‍ തിടുക്കമായി.. ഇനി ഉണ്ണ്യേട്ടന്‍ തിരുത്തുമ്മലെല്ലാം കയറി ആ അമ്മാന്റെ വീട്ടീ കേറി എപ്പോഴാണാവോം തിരിക്കുന്നത്. എനിക്ക് പാട വരമ്പത്ത് കൂടി പകല്‍ സമയത്ത് പോലും നടക്കാന്‍ ബുദ്ധിമുട്ടാ. ചളിയും പിന്നെ വഴുക്കലും......
ആറാട്ട് കടവില്‍ പോയ ശേഷം ഉണ്ണിയും പാര്‍വ്വതിയും അടിയറ പടവു ലക്ഷ്യമാക്കി നടന്നു. ഇപ്പോള്‍ രണ്ടാളുടേയും ഭാരം പകുതി കുറഞ്ഞു. ഉണ്ണി പാര്‍വ്വതിയുടെ കയ്യില്‍ നിന്ന് മറ്റേ സഞ്ചിയും വാങ്ങി വേഗം വേഗം നടന്ന് നീങ്ങി.
ഉണ്ണിക്ക് പാടവും വരമ്പുമെല്ലാം സുപരിചിതം.. വഴുക്കാതെ നടക്കാനും, ഓടാനും എല്ലാം അറിയാം............
‘പാര്‍വ്വതി...... നീ വേഗം വാ..............”
“ഇതെന്തൊരു പെണ്‍കുട്ടിയാ............ ?”
‘പാര്‍വ്വതീ..... നീ മുന്‍പില്‍ നടക്ക്.............’
“വേഗം നടക്ക്.................”
“വേഗം നടന്നാല്‍ ഞാന്‍ വീഴും ഉണ്ണ്യേട്ടാ............. ഭയങ്കര വഴുക്കല്‍.............”
“ആ വീഴട്ടെ...... എണീറ്റ് പിന്നെയും നടക്കാം...............”:

വീഴുന്നത് കണ്ടത്തിലേക്കല്ലേ.... തോട്ടിലേക്കൊന്നുമല്ലല്ലോ.......... രണ്ട് പേര്‍ക്കും കൂടി ഒന്നിച്ച് നടക്കാന്‍ മാത്രം വീതിയില്ലല്ലോ വരമ്പിന്..
അടിയറ പടവെത്തി............ അവിടെത്തെ കാവിലും വിളക്ക് തെളിയിച്ച്, നാളികേരം ഉടച്ച്, ഉണ്ണ്യേട്ടന്റെ വീട്ടീ കേറി ചേട്ടന് മുറുക്കാനും മറ്റും കൊടുത്ത് വേഗം വീട്ടിലേക്ക് യാത്രയായി...
ശവപറമ്പെത്തുമ്പോഴെക്കും നേരം വല്ലാതെ ഇരുട്ടി. പാര്‍വ്വതി ഉണ്ണിയെ പിടിച്ചുംകൊണ്ട് നടന്ന് നീങ്ങി....
“പാര്‍വ്വതീ..................“
“ശവപ്പറമ്പെത്തി.............”
“നിനക്ക് പേടിയുണ്ടോ...............”
“ഇവിടെ പ്രേതങ്ങളുണ്ട്...............”
“ഉണ്ണ്യേട്ടാ............ എന്നെ പേടിപ്പിക്കല്ലേ..............”
“ഇന്നാളെന്നെ എന്നെ പേടിപ്പിച്ചിട്ട് പേടി മാറി വരുന്നതെ ഉള്ളൂ.............”
“ഇതെന്തിന്നാ എപ്പോഴും ഈ പ്രേതത്തിന്റെ വര്‍ത്തമാനം പറേണ്...”
പാര്‍വ്വതി ഉണ്ണിയെ ഇറുകെ പിടിച്ച് കണ്ണടച്ച് നടന്നു. കാദര്‍ മാഷുടെ വീടെത്തിയപ്പോ കണ്ണ് തുറന്നു..........
‘ഉണ്ണ്യേട്ടാ..........വേഗം നടക്ക്..................”
“പാര്‍വ്വതീ.... നമുക്ക് കുമാരേട്ടന്റെ വീട്ടീ കേറിയിട്ട് അല്പം സൊള്ളിയിട്ട് പോകാം...............”
“വേണ്ട... പ്പൊത്തന്നെ നേരം എത്രയായെന്നറിയോ...........”
“ഏഴരേടെ ബസ്സ് പോയി................”
“നമുക്ക് വേഗം വീട്ടിലേക്ക് നടക്കാം ഉണ്ണ്യേട്ടാ...............”
“എന്നാലേ പാര്‍വ്വതീ...... നമുക്ക് തുപ്രമ്മാന്റെ വീട്ടീ കേറി കുറച്ച് ചക്കരകാപ്പീം, കൊള്ളിക്കിഴങ്ങും തിന്നാം.............”
“ഈ നേരത്തൊന്നും കൊള്ളിക്കിഴങ്ങ് അവിടെ ഉണ്ടാവില്ല..........”
“അവര് കഞ്ഞി കുടിച്ച് കിടന്നിട്ടുണ്ടകും............”
“വേഗം പൂവാ നമുക്ക് ...................”
“ഉണ്ണ്യേട്ടനെന്നെ വീട്ടീ കൊണ്ടാക്കീട്ട് തുപ്രമ്മാന്റെ വീട്ടിലേക്ക് പൊയ്ക്കോ............”
ശരി........ അങ്ങിനെയാകട്ടെ........ ഈ പെണ്ണിനെ കൂടെ കൂട്ടാണ്ട് വരാമായിരുന്നു. എന്നാ പോകേണ്ടയിടത്തൊക്കെ പോയി കറങ്ങിയടിച്ച് വരാമായിരുന്നു....
എന്തിനാ ഉണ്ണ്യേട്ടാ എന്നെ വിഷമിപ്പിക്കാന്‍ ഇങ്ങനെ ഒക്കെ പറേണ്. ഞാന്‍ എത്ര നാളായെന്നറിയാമോ ഇങ്ങനെ ഒറ്റക്ക് കഴിയണ്. എനിക്ക് എത്രയും നേരം കൂടുതല്‍ ഉണ്ണിയേട്ടനോടൊത്ത് ഇരിക്കാനാ മോഹം..അല്ലാതെ ഇങ്ങനെ രാത്രി പാടത്തും പറമ്പിലും നടക്കാനല്ല..
ഹാവൂ വീടെത്തി.................ഇനി ഉണ്ണ്യേട്ടന്‍ തുപ്രമ്മാന്റെ വീട്ടീ പോയി വന്നോളൂ വേണമെങ്കില്‍.. അപ്പോഴെക്കും ഞാന്‍ നല്ല ചൂട് ദോശയും ചമ്മന്തിയും ഉണ്ടാക്കാം.....

ഞാനെങ്ങോട്ടും പോണില്ലാ. നല്ല തണുത്ത വെള്ളത്തില്‍ ഒന്നും കൂടി കുളിക്കാം. എന്നിട്ട് ഭക്ഷണം കഴിച്ച് വേഗം കിടന്നുറങ്ങാം.

ഉണ്ണി പറഞ്ഞപോലെ നേരത്തെ തന്നെ കിടക്കാനുള്ള ഒരുക്കങ്ങളായി. പാര്‍വ്വതിയും ഉണ്ണിയെ അനുഗമിച്ചു.
“പാര്‍വ്വതി വേണമെങ്കില് ജാനുവിന്റെ കൂടെ പോയി കി
ടന്നോ...... അവള്‍ക്ക് ഒറ്റക്ക് കിടക്കാന്‍ പേടിയാകുമെങ്കില്....”
അവള്‍ക്ക് പേടിയൊന്നുമില്ല.. അവള്‍ ചിലപ്പോള്‍ അവളുടെ മാടത്തില്‍ ഒറ്റക്കാവും താമസം. പാടത്ത് പണിയായാല്‍ അവളുടെ അപ്പന്‍ മിക്കതും ഏറ്മാടത്തിലാകും താമസം.....

എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എന്നെ വിളിച്ചോളാന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ ഹോസ്റ്റലിലേക്ക് പോണ വരെ ഉണ്ണ്യേട്ടന്റെ കൂടെ തന്നെ. എനിക്ക് ഒരു പാട് കാര്യം പറയാനുണ്ട്.........
“എനിക്ക് കേക്കേണ്ടച്ചാലോ..............”
“ന്നാലും ഞാന്‍ പറഞ്ഞോണ്ടിരിക്കും.................”
“ഉണ്ണ്യേട്ടാ............ ന്നാ മ്മ്ക്ക് കിടക്കാം...............”
“ഞാന്‍ ചെമരിന്റെ അടുത്ത് കിടക്കാം...........”
“ഈ ഏസി എപ്പളാ ഓഫാക്കാ ഉണ്ണ്യേട്ടാ‍............ തണുപ്പ് കുറക്കാനുള്ള സൂത്രമില്ലേ ഇതിന്.. ഞാന്‍ പുതക്കട്ടെ.....”
“ഇപ്പോ പുതക്കേണ്ട............ “
“എന്നെ കെട്ടിപ്പിടിച്ചോണ്ട് കിടന്നോ................”
“ഉണ്ണ്യേട്ടാ..............”
“എത്ര നാളായി ഞാനിങ്ങനെ കിടന്നിട്ട്.............”
“അപ്പോ ന്നാള് വല്യമ്മയുടെ വീട്ടില് നമ്മള്‍ താമസിച്ചില്ലേ......”
“ഹൂം.......... ഞാനത് മറന്നു............അവിടെ എനിക്കാകെ വിമ്മിഷ്ടമായിരുന്നു...........”
“ഇവിടെയോ...................”
“ഇത് നമ്മുടെ വീടല്ലേ......... ഇത് സ്വര്‍ഗ്ഗമല്ലേ എനിക്ക്..........”
“ഉണ്ണ്യേട്ടനെന്താ എന്നെ പണ്ടത്തെ പോലെ സ്നേഹമില്ലാത്തെ.......”
“എന്നാരു പറഞ്ഞു..................”
“എനിക്കങ്ങനെ തോന്നി....................“
“നിന്നോട് സ്നേഹമില്ലാഞ്ഞിട്ടാണൊ........ഞാന്‍ ഇത്രയും ത്യാഗം സഹിച്ച് നിന്നെ പഠിപ്പിക്കാന്‍ മുതിര്‍ന്നതും, എന്റെ സുഖങ്ങളെല്ലാം മറന്ന് നിന്നെ ഹോസ്റ്റലില്‍ ചേര്‍ത്തതും............”
“എന്താ പാര്‍വ്വതി നീ അങ്ങിനെ ചിന്തിക്കുന്നത്.............?
“എന്തോ എനിക്കങ്ങനെ തോന്നി.................”
‘ഇന്നാ അങ്ങിനെ തോന്നണ്ട ഇനി....................’
“നല്ലവണ്ണം മിടുക്കിയായി പഠിച്ച്......... നമുക്ക് വലിയ ആളാവേണ്ടെ...........”
“എന്നും ഇങ്ങനെ ഈ ഉണ്ണ്യേട്ടന്റെ ആട്ടും തൂപ്പും കൊണ്ട് ജീവിത കാലം മുഴുവനും കഴിച്ച് കൂട്ട്യാ മതിയോ.............”

അപ്പോ എന്റെ പഠിപ്പ് കഴിഞ്ഞാ എന്നെ എങ്ങോട്ടെക്കും വിടുകയാണോ. ഞനെങ്ങോട്ടും എന്റെ ഉണ്ണ്യേട്ടനെ വിട്ട് പോകില്ലാ. എനിക്കതിന് സാധിക്കില്ല. അങ്ങിനെ സങ്കല്‍പ്പിക്കാന്‍ പോലുമാകില്ലാ............ ഞാന്‍ എന്തും സഹിക്കാന്‍ തയ്യാറാ‍ണ്.. ഉണ്ണ്യേട്ടനെ വിട്ടുപോകാന്‍ മാത്രം പറ്റില്ല.............
“നിനക്കൊരു കല്യാണമൊക്കെ കഴിച്ച് ഒരു കുടുംബമായി ജീവിക്കേണ്ടെ.........?
“അങ്ങിനെ ഒരു മോഹമെനിക്കില്ല.............”
“ഞാന്‍ എന്റെ ഉണ്ണ്യേട്ടനെ പരിചരിച്ച് ജീവിതകാലമത്രയും കഴിക്കും.........എനിക്ക് വേറെ ഒരു ലോകം ഇല്ല... എന്റെ എല്ലാം ഉണ്ണ്യേട്ടനാണ്..........”
“അപ്പോ നിനക്ക് കല്യാണം വേണ്ടാ എന്നാണോ പറേണ്.........”
“നിന്റെ കല്യാണം കഴിഞ്ഞിട്ട് വേണം എന്റെ കാര്യം ആലോചിക്കാന്‍........”
“ഉണ്ണ്യേട്ടനിഷ്ടമുള്ള ആളെ ഉണ്ണ്യേട്ടന്‍ കെട്ടിക്കോ...............”
“ഞാന്‍ ഉണ്ണ്യേട്ടന്റെ കുട്ട്യോളേം നോക്കി ഇവിടെത്തന്നെ ഉണ്ടാ‍കും........”
‘നിനക്ക് തണുക്കുന്നുണ്ടോ പാര്‍വ്വതീ............’

ഇല്ലാ............. തണുപ്പൊക്കെ പോയി....... ഇപ്പോ ആകെ ചൂടായി...........ഇനി പെട്ടെന്നൊന്നും ഈ ദേഹം തണുക്കില്ലാ...........
“നിനക്കുറക്കം വരുന്നില്ലേ....................”
“എന്റെ ഉറക്കം പോയി.....................”
“ഉണ്ണ്യേട്ടനുറങ്ങുന്നില്ലേ..................”
കുറേനാളായി വൈകി കിടന്ന് ശീലിച്ചതിനാല്‍ ഉറക്കം വരുന്നില്ലാ...
‘ഉണ്ണ്യേട്ടന് ഏറ്റവും കൂടുതല്‍ ഇഷ്ടം ആരോടാണ്..............’
‘എന്നെ കൂടുതല്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയോട്............?
‘അതാരാ.......................’
‘എനിക്കറിയില്ലാ..........................’
‘എന്നേക്കാളും കൂടുതല്‍ ഉണ്ണ്യേട്ടനെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടോ................?
“എനിക്കറിയില്ലാ പാര്‍വ്വതീ..................”
ഞാനതൊന്നും ശ്രദ്ധിക്കാറില്ല............
നാളെ നേരത്തെ എണീക്കേണ്ടതല്ലേ.. നമുക്കുറങ്ങാം. വാ ഇങ്ങോട്ടടുത്ത് കിടക്ക്. ഉണ്ണി പാര്‍വ്വതിയെ തൂരു തുരെ ചുംബിച്ചു.. മാറോട് ചേര്‍ത്തി.. ആനന്ദത്തില്‍ അലിഞ്ഞമര്‍ന്നു............

[തുടരും]

Copyright © 2009. All rights reserved




Tuesday, March 10, 2009

എന്റെ പാറുകുട്ടീ....[നോവല്‍].. ഭാഗം 23

ഇരുപത്തി രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച..>>>


നേരം വെളുത്തതറിയാതെ പാറുകുട്ടിയുടെ ഉറക്കം കണ്ട് ഉണ്ണിക്ക് ഒന്നും തോന്നിയില്ല. ഉണ്ണി താഴെ പോയി പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിച്ച് അടുക്കളയില്‍ കയറി വലിയമ്മ ഉണരും മുന്‍പെ അല്പം സ്വാതന്ത്ര്യം എടുത്ത് ഒരു കട്ടന്‍ കാപ്പി ഇട്ട് കുടിച്ചു. വിറക്ക് അടുപ്പ് കത്തിക്കാന്‍ അല്പം പ്രയാസമുണ്ടായെങ്കിലും കാര്യമെല്ലാം നടന്നു.

പണ്ട് ചേച്ചിക്ക് വെള്ളം ചൂടാക്കി കൊടുത്തിരുന്നതും, ചേച്ചിക്ക് വയ്യാണ്ടാകുമ്പോള്‍ കഞ്ഞി വെച്ചിരുന്നതും എല്ലാം ഉണ്ണിക്ക് ഓര്‍മ്മ വന്നു.

രാവിലെ പത്രം വായിക്കുന്ന പതിവുണ്ടെങ്കിലും, പത്രമൊന്നും ആ വീട്ടില്‍ കണ്ടില്ല. പുറത്ത് പോയി വാങ്ങാമെന്ന് വെച്ചാല്‍ അക്കിക്കാവ് വരെ പോകണം. വാര്‍ത്ത് കേള്‍ക്കാന്‍ ഒരു റേഡിയോവും ഇല്ല അവിടെ. ഇനി കാറ് സ്റ്റാര്‍ട്ടാക്കി അതിലെ റേഡിയോ കേള്‍ക്കാനൊക്കെ മെനക്കെടാ...

ഉണ്ണി കോലായിലെ തിണ്ണയില്‍ കിടന്ന് ചെറുതായൊന്നു മയങ്ങി. ആ വീട്ടില്‍ ആരും എണീറ്റിട്ടില്ലായിരുന്നു.

പാര്‍വ്വതി എണീറ്റ് വന്നപ്പോള്‍ കണ്ടത് ഉണ്ണി തിണ്ണയില്‍ കിടക്കുന്നതാ....

“എന്തൊരു കിടപ്പാ ഉണ്ണ്യേട്ടാ ഇത്...?”

“അത് ശരി........ഈ ഉച്ചവരെ കിടന്നുറങ്ങി വരുന്ന ഒരു പെണ്ണിന്റെ ഒരു ചോദ്യം കണ്ടില്ലേ.....”

“എനിക്കൊറക്കൊമൊന്നുമില്ലാ എന്റെ ഉണ്ണ്യേട്ടാ... “

“ന്റെ ഉണ്ണ്യേട്ടന്‍ എന്റെ അടുത്തുള്ളപ്പളാ ഞാന്‍ ഉറങ്ങണ്..........”

“നീ വേഗം കുളിച്ച് റെഡിയാക്..........”

‘നമുക്ക് തറവാട്ടില്‍ പോകണം..........”

‘പുഞ്ചപ്പാടത്ത് വെള്ളം വറ്റിച്ച് കഴിഞ്ഞിരിക്കുന്നു.. ഞാറ് നടേണ്ട ദിവസം അടുത്തിരിക്കുണു...”

കണ്ടോരനോട് കണ്ടങ്ങളെല്ലാം ഉഴുതുമറിക്കാന്‍ ഞാന്‍ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. അവന് 4 ദിവസമായി കൂലി കൊടുത്തിട്ടില്ല. വെള്ളം വറ്റിച്ചതിന്റെ കരം സൊസൈറ്റിയില്‍ കൊടുത്തിട്ടില്ല. വളം വാങ്ങണം. നാളെ ഞാറ് നടണം. ഞാന്‍ ഈ ആഴ്ച മുഴുവനും തറവാട്ടില്‍ താമസിക്കാ........

നിനക്ക് തിങ്കളാഴ്ച കാലത്ത് ബാലേട്ടന്റെ കൂടെ കോളേജില്‍ പോകാം. നമുക്ക് വീട്ടീ പോണ വഴിക്ക് ജാനുവിനേയും കൂട്ടാം. അവള്‍ എന്നും വന്ന് മുറ്റമടിക്കുന്നുണ്ട്. പിന്നെ കഴിഞ്ഞ മാസം തുപ്രമ്മാന്‍ തെങ്ങ് കയറ്റിച്ച് കാശ് നിര്‍മ്മലയെ ഏല്‍പ്പിച്ചിരുന്നു.

ബുധനാഴ്ച ഞാറ് നടണം... ചീരാമ്പുലി പടവിലെ 50 പറ നിലത്ത് കഴിഞ്ഞ കൊല്ലം നട്ട ഞാറ് തന്നെ മതീന്നാ തുപ്രമ്മാന്‍ പറഞ്ഞിരിക്കണ്.

പിന്നെ അടിയറയിലെ 60 പറ നിലത്തില്‍ എന്താ വേണേച്ചാല്‍ അതനുസരിച്ച് ഞാറ് തയ്യാറാക്കാന്‍ തിരുത്തിന്മേലെ ചേട്ടനോട് പറഞ്ഞേല്‍പ്പിച്ചിട്ടിട്ടുണ്ട്..

പിന്നെ പുത്തന്‍ തോട്ടിന്നടുത്തുള്ള നില വേലഞ്ഞാട്ടന്‍ പണിത് കൊള്ളും. പകുതി നെല്ല് നമുക്ക് കിട്ടും...

ബുധനാഴ്ച തന്നെ ഞാറ് നട്ടില്ലെങ്കില്‍ മരിച്ചുപോയ കാര്‍ന്നോന്മാര്‍ ശപിക്കും. അതിന്ന് അമാന്തം കാട്ടിക്കൂട... പിന്നെ അടിയറ നിലത്തിന്നടുത്തുള്ള തിരുത്തിനു തൊട്ടുള്ള നമ്മുടെ അയ്യപ്പന്‍ കാവിനു ചുറ്റുമുള്ള കിടേശെല്ലാം വൃത്തിയാക്കി നല്ലോരു ദിവസം നോക്കി അവിടെ വിളക്ക് വെച്ച് പ്രാര്‍ഥിക്കണം.. നല്ല് വിളവ് കിട്ടാനും എല്ലാ കൃഷിക്കാരുടെ ആരോഗ്യത്തിനും....

“ഞാന്‍ ശരിയായി ഉണ്ണ്യേട്ടാ...........”

“മ്മ്ക്ക് പൊകാം............”

“ന്നാ വലിയമ്മയോട് പറഞ്ഞിട്ട് വാ.............”

വലിയമ്മ മക്കളെ യാത്രയാക്കി.......പോയി വരാന്‍ പറഞ്ഞു............

“ഉണ്ണ്യേട്ടാ‍ നമുക്ക് കുന്നംകുളം ടൌണ്‍ വഴി പോകാം. കക്കാട്ട് കൂടി ചിറളയം വഴിയുള്ള വഴിയില്‍ കൂടി പോണ്ട...”

“അതെല്ലെ എളുപ്പം പാര്‍വ്വതീ‍.............”

“എനിക്ക് കുന്നംകുളത്ത് നിന്ന് ചിലതൊക്കെ വാങ്ങണം.........”

‘എന്റെ അടിപ്പാവാടയെല്ലാം കീറിത്തുടങ്ങി... പിന്നെ ബ്രേസിയറും മറ്റു കുറച്ച് സാധനങ്ങളും വാങ്ങണം. പണ്ടൊക്കെ ഉണ്ണ്യേട്ടന്‍ ഞാന്‍ ചോദിക്കാതെ തന്നെ എനിക്കെല്ലാം വാങ്ങിതരുമായിരുന്നു.”

“ഇപ്പോ പണ്ടത്തെ സ്നേഹമൊന്നും എന്നോടില്ലാത്തതെന്താ.........”

ഹൂം...ശരി കുന്നംകുളം വഴി പോകാം. അരമണിക്കൂറില്‍ കൂടുതല്‍ സമയം എടുക്കരുത്. എന്റെ മനസ്സ് മുഴുവന്‍ പാടത്താണ്. ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങുകയില്ല..........

“ശരി സമ്മതിച്ചു......”

“ഉണ്ണ്യേട്ടാ...... ഗുരുവായൂര്‍ റോട്ടിലെ ആ നോണ്‍ വെജ് ഹോട്ടലിന്റെ അടുത്ത് കടയില്‍ നിന്ന് വാങ്ങാം. അതിനു മുന്‍പില്‍ വണ്ടി നിര്‍ത്തിയാല്‍ മതി.........”

പാര്‍വ്വതി കാറില്‍ നിന്നിറങ്ങി പറഞ്ഞ സമയം കൊണ്ട് വാങ്ങിക്കാനുള്ളതെല്ലാം വാങ്ങി കാറില്‍ കയറി...............

“വണ്ട് സ്റ്റാര്‍ട്ടാക്കാന്‍ തുനിഞ്ഞ ഉണ്ണിയോട്..... പാര്‍വ്വതി..........”

“ഉണ്ണ്യേട്ടാ എനിക്ക് ആ ഹോട്ടലീന്ന് പൊറോട്ടയും ഇറച്ചിക്കറിയും വാങ്ങിത്തരാമോ.....”

‘നീ അവിടെ കയറി ഇഷ്ടമുള്ളതൊക്കെ തിന്നിട്ട് പതിനൊന്നരയുടെ ബസ്സില്‍ ചെറുവത്താനിയിലേക്ക് വന്നാല്‍ മതി’

“ഞാ‍ന്‍ പോകട്ടെയെന്നും പറഞ്ഞ് ഉണ്ണി പാര്‍വ്വതിയെ കാറില്‍ നിന്നിറക്കി വിട്ടു....”

‘അയ്യോ.. ഞനില്ല ഒറ്റക്ക് എന്നും പറഞ്ഞ് പാര്‍വ്വതി വണ്ടിയില്‍ തിരികെ ചാടിക്കയറി”

എപ്പൊ നോക്കിയാലും തിന്നണമെന്ന വിചാരമേ ഈ പെണ്‍കുട്ടിക്കുള്ളൂ.. കാപ്പിയും പലഹാരവും കഴിച്ച് കൊങ്ങണൂര് നിന്ന് വിട്ടിട്ട് പത്ത് മിനിട്ടേ ആയുള്ളൂ... എന്ത് തീറ്റയാ ഇത്............ ആര്‍ത്തിപ്പണ്ടാരമോ?.. ഈ കോളേജില്‍ പോയതില്‍ പിന്നെയാ ഈ പെണ്ണിന് ഈ മാറ്റം.......

കോളേജിലെ മെസ്സ് ഭക്ഷണമൊന്നും രുചിയുള്ളതല്ലാ എന്നൊന്നും ഉണ്ണിക്കറിയില്ലല്ലോ. അത് പറയാനുള്ള ത്രാണിയൊന്നും പാര്‍വ്വതിക്കില്ല താനും. അല്ലെങ്കിലും പാര്‍വ്വതി അവളുടെ പല വിഷമങ്ങളും ഉണ്ണിയോട് പറയാറില്ലാ. ഇപ്പോ അമ്മയും കൂട്ടിന്നില്ലാ. പിന്നെ അവള്‍ക്ക് ആരാ ഉള്ളത്.... ഈ ഉണ്ണി മാത്രം. ഉണ്ണിയാണെങ്കില്‍ അത്ര അതിരു കവിഞ്ഞൊന്നും ആലോചിച്ചതുമില്ലാ.............

ഊട്ടിയിലും മറ്റു സ്ഥലങ്ങളിലും പഠിച്ച ഉണ്ണി തികച്ചും ആറ്ഭാടമായി ആയിരുന്നു ചെറുപ്പം മുതല്‍. അതിനാല്‍ ഉണ്ണിക്ക് നാട്ടിലെ ഹോസ്റ്റലിലെ സ്ഥിതിയെപ്പറ്റി അറിവുണ്ടായിരുന്നില്ല. പിന്നെ ഉപരി പഠനം ഇംഗ്ലണ്ടിലും.......


പാര്‍വ്വതി നല്ല ഭക്ഷണം കഴിച്ചത് ഈയിടെയായി വലിയമ്മയുടെ വീട്ടില്‍ നിന്നാണ്. അവളുടെ വിഷമം അവള്‍ക്കല്ലെ അറിയൂ..പിന്നെ അവളുടെ വികൃതി.... അത് അവളുടെ കൂടപ്പിറപ്പാണ്.. വികൃതിക്ക് ഉണ്ണിയും ഒട്ടും മോശമല്ല...ഇത്രയും പ്രായമായിട്ടും രണ്ടാളും കൂടി വഴക്കടിക്കുന്നത് കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ച് പോകും.


ഉണ്ണി എല്ലാ സ്നേഹവും പുറത്ത് കാണിക്കില്ല. പാര്‍വ്വതിയോടെന്നല്ലാ ആരോടും.. അതിനാല്‍ ഉണ്ണിയെ പെട്ടെന്ന ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റില്ല.... ഉണ്ണിയുടെ ബിസിനസ്സിന്റെ തന്ത്രവും വിജയവും ഇതിനെ ആശ്രയിച്ചിരിക്കുന്നു.


നിര്‍മ്മലയെ ഉണ്ണിക്കിഷ്ടമാ. പക്ഷെ ഇന്നെ വരെ അതാര്‍ക്കും മനസ്സിലാക്കുവാനായില്ല.. ഉണ്ണിയുടെ ഓഫീസില്‍ ഏറ്റവും അധികം പീഠനം സഹിക്കുന്ന വ്യക്തിയും ഏറ്റവും ശംബളം വാങ്ങുന്ന ആളും നിര്‍മ്മലയാണ്. പാര്‍വ്വതിയെപ്പോലെ തന്നെ, നിര്‍മ്മലക്ക് ഉണ്ണിയുടെ അടുത്ത് നിന്നും ശകാരവും അടിയും കിട്ടാത്ത ദിവസങ്ങളില്ലാ.. എന്നാലും നിര്‍മ്മല എന്തിനും എപ്പോഴും ഉണ്ണിയുടെ അടുത്തുണ്ട്...

ഉണ്ണ്യേട്ടാ‍ ഇതെങ്ങട്ടാ വണ്ടി ഓടിച്ച് പോണെ. നമ്മുടെ വീടും, വടുതല സ്കൂളും കഴിഞ്ഞ് വട്ടം പാടമെത്താറായി..........

“നീയെന്താ പെണ്ണേ വീടെത്താറായിട്ടെന്നോട് പറയാതിരുന്നത്...”

‘ഞാനെങ്ങിനെയാ പെട്ടെന്ന് അങ്ങ്ട്ട് പറയാ..........’

‘ഉണ്ണ്യേട്ടനെപ്പളാ കലി കയറുകയെന്നറിയില്ലല്ലോ...........”

ഉണ്ണി വണ്ടി തിരിച്ച് ചെറുവത്താനിയിലേക്ക് യാത്രയായി.. വടുതല സ്കൂളെത്തിയപ്പോ വണ്ടി നിന്നു അവിടെ...

‘പാര്‍വ്വതി ആ പലചരക്ക് കടേ പോയി.. അല്പം മല്ലി, മുളക് തുടങ്ങിയ സാധങ്ങള്‍ വാങ്ങി വരൂ.. ഞാന്‍ വണ്ടിയില്‍ തന്നെ ഇരിക്കാം ......’

“അതൊക്കെ വീട്ടിലുണ്ടല്ലോ..?”

“തല്‍ക്കാലം പറഞ്ഞതനുസരിച്ചാല്‍ മതി.............”

പാര്‍വ്വതി കടയില്‍ നിന്ന് സാധനങ്ങളെല്ലാം വാങ്ങി വണ്ടിയില്‍ കയറി... വീട്ടിലേക്ക് പോകുന്ന വഴിയില്‍ എരുകുളത്തിന്നരികില്‍ പാര്‍വ്വതിയെ ഇറക്കി.........

“പാര്‍വ്വതി പോയി ജാനുവിനെയും കൂട്ടി വാ.............”

“എനിക്ക് ജാനുവിന്റെ വീട്ടിലേക്ക് ഇത് വഴി പോകാനറിയില്ലാ.... “

“എന്നാ നിനക്ക് അറിയുന്ന വഴിയില്‍ കൂടി പോയി അവളെയും കോണ്ടേ തറവാട്ടിലേക്ക് വരേണ്ടൂ............’

പാര്‍വ്വതി നന്നേ വിഷമിച്ചു ജാനുവിന്റെ പുരയിടം കണ്ടെത്താന്‍.......

“ഇതാരാ എന്റെ പാറുകുട്ട്യാ...................”

ജാനു പാര്‍വ്വതിയെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി.... എത്ര നാളായി മോളെ ഞാന്‍ നിന്നെ കണ്ടിട്ട്... ന്നെ ഒന്ന് വന്ന് കാണാന്‍ തോന്നിയില്ലല്ലോ നിനക്ക്......

ആ ഇപ്പളെങ്കിലും വന്നല്ലോ നീ........ എന്റെ പെരേല് കേറി ഇരിക്ക്...എന്താ മോള്ക്ക് തരാ ഞാനിപ്പോ.........

ഒന്നും വേണ്ട ജാനു. ഉണ്ണ്യേട്ടന്‍ എന്നെ കൊളത്തിന്റെ അവിടെ ഇറക്കി വിട്ടിട്ട് ജാനുവിനെ കൂട്ടി വരാന്‍ പറഞ്ഞു. ഇനി നമ്മളവിടെ എത്താന്‍ വൈകിയാലത്തെ അങ്കം അറിയാമല്ലോ... വേഗം ഒരുങ്ങ്..നമുക്ക് പോകാം.............

ജാനു രണ്ട് മിനിട്ടില്‍ റെഡിയായി പാര്‍വ്വതിക്കൊപ്പം നടന്നു..........

“ജാനു നിനക്ക് ഇപ്പോ എവിടെയാ പണി... ചിലവൊക്കെ എങ്ങിനെ മുട്ടുന്നു. പണ്ട് ഞങ്ങളുടെ കൂടെ താമസിക്കുമ്പോ നിനക്കൊരു അല്ലലും ഉണ്ടായിരുന്നില്ല... ഭക്ഷണത്തിന് ഭക്ഷണവും, പിന്നെ ഉടുക്കാനും, എണ്ണയും സോപ്പും എല്ലാം ന്റെ ഉണ്ണ്യേട്ടന്‍ തന്നിരുന്നല്ലോ നിനക്ക്... ഇപ്പോ എന്നെ ഹോസ്റ്റലില്‍ കൊണ്ടാക്കിയപ്പോ ദുരിതം നിനക്കായി അല്ലേ.....


ഇതാ ഇപ്പോ നന്നായി.......... മോളെന്താ വിചാരിച്ചേ ഉണ്ണി തമ്പ്രാനെപ്പറ്റി. ഈ കരേല് തമ്പ്രാനെക്കൊണ്ട് ഏതെങ്കിലും ഒരാള്‍ക്ക് ദുരിതം ഉണ്ടായിട്ടിട്ടുണ്ടോ...

എനിക്കും അന്നും ഇന്നും ഒരു പോലെ തന്നെ. പക്ഷെ താമസം എന്റെ പെരേലെന്ന് മാത്രം. ഞാന്‍ കാലത്തും വൈകുന്നേരവും പോയി മുറ്റമടിക്കും. പറമ്പിലെ നാളികേരവും അടക്കയും മറ്റും വീണത് എടുത്ത് കയ്യാലയില്‍ വെക്കും. വൈകുന്നരം കുളിച്ച് ഉണ്ണിയുടെ ചേച്ചിയുടെ അസ്ഥിത്തറയില്‍ വിളക്ക് വെക്കും.. എനിക്ക് കൈയെത്തുന്ന സ്ഥലത്തെ മാറാലയെല്ലാം അടിക്കും......

വീട് അന്നും ഇന്നും വൃത്തിയായി തന്നെ കിടക്കുന്നു.. ആള്‍ താമസമില്ലാത്ത വീടണെന്ന് ആരും പറയില്ല...

പിന്നെ എന്റെ ശംബളം ഇപ്പോ ഇരുനൂറ് ഉറുപ്പിക കൂട്ടി. പിന്നെ മാസാമാസം കൃത്യമായി നിര്‍മ്മല എന്ന ഒരു പെണ്ണ് എന്റെ പെരേല് കൊണ്ട് വന്ന് തരും...ഒരു കടലാസ്സില് ഒപ്പിട്ട് കൊടുക്കണം. ഞാനണെങ്കില് എല്ലാ മാസവും ഒന്നാം തീയതി കുളിച്ച് റെഡിയായി നിര്‍മ്മലയെ പ്രതീക്ഷിച്ചും കൊണ്ടിരിക്കും...

ഉണ്ണി തമ്പ്രാന്‍ പറഞ്ഞിട്ടിട്ടുണ്ട് എന്നോട് പുറത്ത് എവിടെയും പണിക്ക് പോണ്ടാ എന്ന്...........

“ഈ നിര്‍മ്മലയെ കണ്ടാലെങ്ങെനെ ജാനൂ...........”

“ന്റെ പാറുകുട്ടീ................... നിക്ക് പറയാനറിയില്ലാ...................... “

“എന്തൊരു ചന്തമാണെന്നോ ആ പെണ്ണിനെ കാണാന്‍.........”

“ഞാന്‍ എന്റെ ജീവിതത്തില്‍ ഇത്രയും ചന്തമുള്ള ഒരു പെണ്ണിനെ കണ്ടിട്ടില്ല. വെളുത്ത്, നീണ്ട മുടിയുള്ള, അധികം വണ്ണമില്ലാത്ത, ഒതുങ്ങിയ അരക്കെട്ടും, തുടുത്ത മാറിടവും...... ആരും കണ്ടാല്‍........

എന്തിനു പറേണ് .....പെണ്ണുങ്ങളെന്നെ ആ കൊച്ചിനെ നോക്കിക്കൊണ്ടിരിക്കും..............”

“അവളൊറ്റെക്കാണൊ വരിക.............”

“ഏയ് അവളുടെ കൂടെ ശങ്കരേട്ടനെന്ന ഒരു വയസ്സനും, പിന്നെ ഡ്രൈവറും ഉണ്ടാകും.........”

‘പക്ഷെങ്കില് ഞാനൊരു കാര്യം പറയാം... നല്ല അടക്കവും ഒതുക്കവുമുള്ള ഒരു മോള് തന്നെ. ഒട്ടും തലക്കനമില്ല... ഞാനിത്ര സുന്ദരിയാണല്ലോ എന്ന ഒരു തോന്നലൊന്നും ഇല്ല... എന്നെ ജാനു ചേച്ചീന്നാ വിളിക്കാ........

ഒരു ദിവസേ ഒരു കാര്യൊണ്ടായി......... എന്റെ ചങ്ക് പെടക്കണ് അത് പറേമ്പോ..............

ഒരു ദിവസം ശമ്പളം തരാന്‍ വന്നപ്പോ ന്നോട് ചോദിച്ചു............

“എന്താ ജാനു ചേച്ചി ഭക്ഷണം..............”

“ഈ പാവങ്ങള്‍ക്കെന്താ ഭക്ഷണം........... മരക്കെഴങ്ങ് കൂട്ടാനും, ചമ്മന്തീം....... കഞ്ഞിയും..............”

“എനിക്കും തരോ ജാനു ചേച്ചീ..............”

“ഞങ്ങടെ പെരേന്നൊക്കെ ഇങ്ങള് കഴിക്കോ>>>>>>>>>“

“സന്തോഷത്തോടെ തന്നാല്‍ എവിടെ നിന്നായാലും കഴിക്കും........”

എനിക്കാകെ അങ്കലാപ്പായി എന്റെ പാറുകുട്ട്യേ...........

നിര്‍മ്മലക്കൊച്ച് എന്റെ പെരേ കേറി മുട്ടിപ്പലകമേല് ഇരുന്നു.... ഞാന്‍ ഒരു ചെറിയ ചട്ടീല് കഞ്ഞിയും, വേറൊരു ചട്ടീല് കൂട്ടാനും ചമ്മന്തിയും ഇട്ട് കൊടുത്തു.............

ന്നിട്ട് അതൊക്കെ കഴിച്ചു.............

നിക്കാകെ സങ്കടവും കരച്ചിലും ഒക്കെ വന്നു.... ഈ പാറുകുട്ടിപോലും എന്റെ പെരേന്ന് ഒരിറ്റ് വെള്ളം കുടിച്ചിട്ടില്ല... നല്ലോരു മോള് നിര്‍മ്മല........ ഒടെമ്പ്രാന്‍ ആ മോള്ക്ക് ഇനീം ചന്തോം ആയുസ്സും ഒക്കെ കൊടുക്കട്ടെ.............

ഇതൊക്കെ കേട്ട് ഒട്ടും സഹിച്ചില്ല പാ‍ര്‍വ്വതിക്ക്... കേട്ടതനുസരിച്ച് നിര്‍മ്മല തന്നെ ഭൂലോക സുന്ദരി..... പാര്‍വ്വതി മിണ്ടാതെ വീട്ടിലേക്ക് നടന്നു.............

ജാനുവിനോടൊന്നിച്ച് വീട്ടില്‍ കയറിയ പാര്‍വ്വതിയെ ഉണ്ണി ശ്രദ്ധിച്ചു.. പാര്‍വ്വതിയുടെ മനസ്സ് പതറിയിരിക്കുന്നത് ഉണ്ണി മനസ്സിലാക്കിയെങ്കിലും രണ്ട് പേരും ഒന്നും അറിയാത്ത മട്ടില്‍ ഇരുന്നു.....

“എന്താ ജാനു വിശേഷമൊക്കെ..............”

“നിനക്ക് സുഖമല്ലേ?..............”

“ഇവിടെ വിശേഷിച്ചൊന്നുമില്ലാ........... വേലായിയേട്ടന്‍ പാടത്ത് പണിയെപറ്റി പറഞ്ഞിരുന്നു........”

“ദൈവം തുണച്ചാ നമുക്ക് ഈ ബുധനാഴ്ച കൃഷിയിറക്കാം..........”

“എന്നാ ജാനു ചോറും കറികളെല്ലാം ഉണ്ടാക്കിയിട്ട് പണിക്കാരെയെല്ലാം ഏര്‍പ്പാടാക്ക്...........”

ചീരാമ്പുലി പടവില്‍ തുടങ്ങാം.......... ഒരാഴ്ചക്കുള്ളില്‍ അടിയറയിലും നടല്‍ കഴിക്കണം.... ഞാറ് നടാ‍ന്‍ ചുരുങ്ങിയത് അന്‍പതാളുകളെങ്കിലും വേണം.. എല്ല്ലാം കഴിഞ്ഞ് എനിക്ക് ഒരാഴ്ചക്കുള്ളില്‍ ബേഗ്ലൂരിലേക്ക് പോണം.........

ശരി തമ്പ്രാന്‍............

പാര്‍വ്വതീ................

“എന്തോ ഉണ്ണ്യേട്ടാ.................”

“എന്താ നിനക്കൊരു വല്ലായ്മ............ ഉണ്ണ്യേട്ടന്‍ പൊറോട്ട വാങ്ങിത്തരാത്തതിനാലാണോ...........”

“ങ്ങ്ട്ട് വന്നേ.............. ഉണ്ണ്യേട്ടന്‍ തൊട്ടു നോക്കട്ടെ.........”

നെറ്റിയിലും തലയിലും ഒക്കെ കൈവെച്ചു നോക്കി ഉണ്ണി.. ഏയ് ഒരു കുഴപ്പവും ഇല്ലാ...... പനിയൊന്നും ഇല്ലാ.............

നീ പോയി ജാനുവിനെ സഹായിക്ക് അടുക്കളയില്...ഞാ‍ന്‍ തുപ്രമ്മാനെ കണ്ടിട്ട് വരാം........... അതും പറഞ്ഞ് ഉണ്ണി പറമ്പിലേക്കിറങ്ങി.........


സംഗതികളുടെ കിടപ്പെങ്ങിനെയായാലും പാര്‍വ്വതിക്ക് അസുഖം വന്നാല്‍ പിന്നെ ഉണ്ണിക്കുറക്കം ഇല്ല.. ഏത് നേരവും അവളുടെ അടുത്തായിരിക്കും. ഉമ്മവെച്ചും, തമാശ പറഞ്ഞും, ഇക്കിളിയാക്കിയും, പരിചരിച്ചും കൊണ്ടിരിക്കും... ഓഫീസില്‍ നേരെത്തെ പോയി നേരത്തെ വരും. വരുന്ന വഴി .. കണ്ണില്‍ കണ്ടതെല്ലാം വാങ്ങിക്കൊണ്ട് വരും പാര്‍വ്വതിക്ക്.... വൈകുന്നേരം കിടക്കുന്നതിന്ന് മുന്‍പ് പാ‍ര്‍വ്വതിയെ മേല്‍ കഴുകിക്കൊടുക്കും.. പെറ്റമ്മ പോലും ഇങ്ങിനെ പരിചരിക്കുകയില്ല... അത്ര വാത്സല്യമാണവളൊട് ആ അവസ്ഥയില്‍...........

അതേ പോലെ തല്ലുകയും ചീത്ത വിളിക്കുകയും ചെയ്യും ആരോഗ്യമുള്ളപ്പോള്‍....

കുറേ നാളുകളായി ഈ സ്നേഹവും പരിചരണവുമെല്ലാം നഷ്ടപ്പെട്ടിരിക്കുകയാ പാര്‍വ്വതിക്ക്..........

ഉണ്ണി തുപ്രമ്മാനുമായി വീട്ടില്‍ വന്ന് കയറി..

പാര്‍വ്വതീ..............

തുപ്രമ്മാന്‍ പാര്‍വ്വതിയെ കണ്ട് അന്തം വിട്ടു.... മോളങ്ങ് വലുതായല്ലോ. പഠിപ്പ് ഈ കൊല്ലത്തോടെ കഴിയുമല്ലേ. ഇനി ഉണ്ണ്യേ നമുക്ക് ഇവള്‍ക്കൊരു നല്ല ചെക്കനെ കണ്ടു പിടിക്കണം. നമ്മുടെ അന്തസ്സിന്നനുസരിച്ച ഒരുവനെ.. ഈ നാട്ടിലൊന്നും അത്തരക്കാരനില്ല.. നമുക്കാലോചിക്കാം അല്ലേ ഉണ്ണീ സാവകാശം...........

പാര്‍വ്വതി പോയി എന്തെങ്കിലും കുടിക്കാന്‍ കൊണ്ട് വായോ. എത്ര പെട്ടെന്നാ ചൂട് വന്നതല്ലെ തുപ്രമ്മാനെ... പട്ടണത്തില്‍ സ്ഥിരതാമസമായ എനിക്ക് ഇപ്പോ ചൂട് തീരെ സഹിക്കാനാകുന്നില്ല. ഈ വീട്ടില് ഞാന്‍ തണുപ്പിക്കുന്ന ഒരു യന്ത്രം പിടിപ്പിച്ചിട്ടുണ്ട് തുപ്രമ്മാനെ. കുറച്ച് കഴിഞ്ഞ് കാണിക്കാം.. പിന്നെ ഫോണും വെച്ചു....

ഇതൊക്കെ എപ്പോ സാധിച്ചു.. ഞാനൊന്നും അറിഞ്ഞില്ലല്ലോ?... പറമ്പില്‍ കൂടി കാലിടുന്നത് ശ്രദ്ധിച്ചിരുന്നു. കാലുകള്‍ ഈ മുറ്റത്ത് അവസാനിച്ചതും കണ്ടു. പിന്നെ നീ ഈയിടെയായി ഇവിടെ വരാത്തതിനാല്‍ ഞാനാരോടും ചോദിച്ചതുമില്ല....

ഫോണ്‍ അപേക്ഷിച്ചിട്ട് കുറേ നാളായിരുന്നു. പക്ഷെ പല കാരണങ്ങളാലും അത് വേണ്ട സമയത്ത് കിട്ടിയില്ല. പിന്നെ കിട്ടിയപ്പോള്‍ വൈകിച്ചില്ലാ.... ഇപ്പോള്‍ ഇങ്ങോട്ട് വിളിക്കാനും, അങ്ങോട്ട് വിളിക്കാനും ആരുമില്ലാ ഈ വീട്ടില്‍. പാര്‍വ്വതിയുടെ പഠിപ്പ് കഴിയട്ടെ. ചില മാറ്റങ്ങളൊക്കെ വരുത്തണം. എനിക്കീ വീടും പരിസരവും മറക്കാനാകുമോ?... എന്റെ ദൈവ കാര്‍ന്നവന്മാരും എന്റെ ചേച്ചിയും കിടക്കുന്ന സ്ഥലമല്ലേ....

മോനെ ഉണ്ണ്യേ........ നീ എന്റെ മോന്‍ ബാലന്റെ പ്രായമാ...... അവനിപ്പോ രണ്ട് കുട്ടികളായി... നീയിങ്ങനെ കല്യാണം കഴിക്കാതെ നില്‍ക്കുന്നതെന്താ മോനെ.. നിന്റെ കാര്യങ്ങളന്വേഷിക്കുന്നതിന് ആരുമില്ലാ എന്ന് ധരിക്കരുത്. ഞാന്‍ ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിന്റെ പാപ്പനേയും, വക്കീലേട്ടനേയും കാണണമെന്ന് വിചാരിച്ചിരിക്കയാ....

നിന്റെ തള്ള മരിക്കുന്നതിന് മുന്‍പ് എന്നോട് എന്താ പറഞ്ഞിട്ടുള്ളത് എന്ന് നിനക്കോര്‍മ്മയില്ലേ ഉണ്ണീ.......... എനിക്കത് മറക്കാന്‍ പറ്റുമോ ഉണ്ണീ‍.. എനിക്ക് സ്വന്തം പെങ്ങളെപ്പോലെയായിരുന്നു നിന്റെ ചേച്ചീ... എന്റെ കെട്ട്യോള് എപ്പോഴും പറയുമായിരുന്നു മാളുകുട്ടിക്ക് ഒരു പെണ്‍കുട്ടി ജനിച്ചിരുന്നെങ്കില്‍ ഈ കരയില്‍ വെച്ചേറ്റവും സൌന്ദര്യമുള്ള പെണ്‍കുട്ടിയായിരുന്നേനെ.....

നിന്റെ അഛനും, ചേച്ചിക്കും നീ വളര്‍ന്ന് ഈ നിലയിലായി നില്‍ക്കുന്നത് കാണാനായില്ല... മോനെ ഈ തുപ്രമ്മാനെ ധിക്കരിക്കരുത്... മോന്‍ കല്ല്യാണം കഴിച്ച് ഒരു കുടുംബമായി ജീവിക്കുന്നതും, ഈ മുറ്റത്ത് കുട്ടികള്‍ ഓടിക്കളിക്കുന്നതും എനിക്ക് കണ്ണടക്കുന്നതിന് മുന്‍പ് കാണണം... എനിക്ക് വയസ്സ് ഏറെയായി.. ഇനി അധികം നാളൊന്നുമില്ലാ..........

എല്ലാം ശരിയാകും തുപ്രമ്മാനെ.. ഈ പാര്‍വ്വതിയെ പഠിപ്പിച്ച് നല്ല ഒരു ജോലിയില്‍ ഇരുത്തണം. അതാണ് എന്റെ പ്രധാന ലക്ഷ്യം. രണ്ട് മൂന്ന് മാസം കൂടി കഴിഞ്ഞാല്‍ അവളുടെ ഡിഗ്രി കഴിയും.. അത് കഴിഞ്ഞാല്‍ അമ്മായിയെ തിരിച്ച് വിളിക്കണം.. അല്ലെങ്കില്‍ പോയി കൊണ്ട് വരണം. ഞാനായിട്ട് പറഞ്ഞയച്ചതൊന്നുമല്ലല്ലോ... അവര്‍ സ്വയം പോയതല്ലേ.. അമ്മാവനേയും ഞാന്‍ ഇങ്ങട്ട് കൊണ്ട് വരുവാന്‍ തയ്യാറാണ്. അമ്മാവന്‍ വരുമോ എന്നറിയില്ലാ....

എനിക്ക് കൂടെ കൂടെ ബേഗ്ലൂര്‍ ആപ്പിസിലേക്ക് പോകേണ്ടതായിട്ടുണ്ട്. അവിടെ ഒരു വീട് വാങ്ങിയിട്ടുണ്ട്. ഇനി മദ്രാസിലും ഒരു ബ്രാഞ്ചിന്റെ ആലോചന ഉണ്ട്..

തുപ്രമ്മാനെ ഇനി ഇവിടെ നിന്ന് ഊണ് കഴിച്ചിട്ട് പോകാം.........

“എന്നാല്‍ അങ്ങിനെയാകട്ടെ”

പാര്‍വ്വതീ...........

“എന്താ ഉണ്ണ്യേട്ടാ..............”

“ഭക്ഷണത്തിന് ഒരാള്‍ കൂടിയുണ്ട്.......”

“എല്ലാം കൊണ്ട് വന്ന് വെക്ക്...............”

തുപ്രമ്മാനും ഉണ്ണിയും ഉണ്ണാനിരുന്നു. പാര്‍വ്വതി മാറി നിന്നു...

“പാര്‍വ്വതീ..... നീയിരിക്കുന്നില്ലേ............”

“ഞാന്‍ പിന്നെ കഴിച്ചോളാം..............”

“അത് വേണ്ട.......... നീ ഒപ്പം ഇരുന്നോ........ ദാ ഉണ്ണ്യേട്ടന്റെ അരൂത്ത് തന്നെ ഇരുന്നോ...........”

‘പാര്‍വ്വതിയെ ഉണ്ണി അരികെ പിടിച്ചിരുത്തി............’

“ഞാന്‍ ഒരു പ്ലെയിറ്റെടുത്തിട്ട് വരാം...........”

‘ഇപ്പൊ ഇനി അതെടുക്കാനൊന്നും പോകേണ്ട.... ഈ കിണ്ണത്തില്‍ നിന്ന് തന്നെ നി ഉണ്ടോ... നമുക്ക് രണ്ട് പേര്‍ക്കും കൂടി ഇത് മതി.........”

ഉണ്ണിക്ക് പാര്‍വ്വതിയോടുള്ള സ്നേഹത്തിന്റെ ആഴം ഇപ്പോഴാ തുപ്രമ്മാന്‍ ശ്രദ്ധിച്ചത്.. പാര്‍വ്വതി ഭാഗ്യവതിയാ..........

എന്നാ ഞാന്‍ അങ്ങ്ട്ട് ഇറങ്ങട്ടെ ഉണ്ണ്യേ...... നമുക്ക് വൈകിട്ട് കാണാം.. പാടത്തേക്ക് പോകുകയും ചെയ്യാം.....

തുപ്രമ്മാന്‍ വീട്ടിലേക്ക് തിരിച്ചു...

‘പാര്‍വ്വതീ..............’

നീ പോയി നമ്മുടെ പുതിയ മുറിയിലെ ബെഡ് ഷീറ്റെല്ലാം മാറ്റി, പുതിയത് വിരിക്ക്... തലയിണ ഉറയും മാറ്റണം.. പിന്നെ ജനലുകളെല്ലാം അടച്ച് ഏസി ഓണാക്കി ഇട്... ഞാനിപ്പൊ വരാം.....

ഉണ്ണി വിശ്രമിക്കാന്‍ പുതിയതായി പണിത എയര്‍ കണ്ടീഷന്റ് മുറിയിലെത്തി.............

“എന്തൊരു തണുപ്പാ ഉണ്ണ്യേട്ടാ ഇതിന്നകത്ത്.............”

“തണുപ്പൊക്കെ ഞാന്‍ മാറ്റിത്തരാം......... പാര്‍വ്വതിയെ കോരിയെടുത്തി കട്ടിലില്‍ കിടത്തി”

[തുടരും]

Copyright © 2009. All rights reserved











\====================

Tuesday, March 3, 2009

എന്റെ പാറുകുട്ടീ.. [നോവല്‍] ..... ഭാഗം 22

ഇരുപത്തൊന്നാം ഭാഗത്തിന്റെ തുടര്‍ച്ച..>>>

“ദിവസങ്ങള്‍ കടന്ന് പോയി. ഉണ്ണിയും പാര്‍വതിയും തമ്മിലുള്ള കലഹങ്ങളും, ഇണക്കങ്ങളും പിണക്കങ്ങളും നില നിന്ന് പോന്നു. ഉണ്ണിയെ വിചാരിച്ച വഴിക്ക് പാര്‍വ്വതിക്ക് കൊണ്ട് വരാന്‍ സാധിച്ചില്ല. വലിയമ്മയെ കിട്ടിയതിനാല്‍ വിഷമങ്ങളെല്ലാം കയറ്റിവെക്കാന്‍ ഒരു അത്താണിയായി.”

“പലപ്പോഴും ആഴ്ചകള്‍ കഴിഞ്ഞാണ് പാര്‍വ്വതിയും ഉണ്ണിയും കൂടി സമ്മേളിക്കുക. ഉണ്ണിയില്ലാതെ പാര്‍വ്വതിയെ ബാലന്‍ വീട്ടില്‍ കൊണ്ട് വന്ന് താമസിപ്പിക്കാറില്ല. പാര്‍വ്വതിക്ക് പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ ഉത്തേജനം നല്‍കിയത് ബാലേട്ടനും വലിയമ്മയുമ്മായിരുന്നു.......”

“ഫൈനല്‍ ഇയറ് പരീക്ഷ അടുത്തു തുടങ്ങി.. പരീക്ഷക്ക് മുന്‍പ് ഉണ്ണിയേട്ടനൊത്ത് രണ്ട് ദിവസം കഴിയണമെന്ന മോഹം പാര്‍വ്വതിക്ക് കലശലായി. ഉണ്ണിയാണെങ്കില്‍ ബേഗ്ലൂരിലെ ഓഫിസിലാ മിക്ക സമയത്തും. നാട്ടിലെ ഓഫീസ് നിര്‍മ്മലയും ശങ്കരേട്ടനും കൂടി ഭംഗിയായി നടത്തുന്നതിനാല്‍ ഉണ്ണി അവിടെ എപ്പോഴും വേണമെന്നില്ല എന്ന അവസ്ഥയായി..”

“കോളേജില്‍ നിന്ന് ബാലേട്ടനെ കോടതിയിലേക്ക് വിളിച്ച് വിവരം പറഞ്ഞു. ഇനി പരീക്ഷ കഴിഞ്ഞുമതിയില്ലേ ഉണ്ണിയെ കാണല്‍ എന്ന് ചോദിച്ചപ്പോള്‍, പാര്‍വ്വതിയുടെ കരച്ചില്‍ മാത്രമെ ബാലേട്ടന് കേള്‍ക്കാന്‍ പറ്റിയുള്ളൂ.... അങ്ങിനെ ആ ഫോണ്‍ കോള്‍ അവസാനിച്ചു...”

“ബാലേട്ടന്‍ അന്ന് കോടതിയില്‍ നിന്ന് വരും വഴി പാര്‍വ്വതിയെ ഹോസ്റ്റലില്‍ പോയി കണ്ടു. വിവരങ്ങള്‍ നേരില്‍ ബോദ്ധ്യപ്പെട്ടു. ഉണ്ണിയെ അഗാധമായി സ്നേഹിക്കുന്ന പാര്‍വ്വതിക്ക് ഉണ്ണിയുടെ സാമീപ്യം വളരെ അനിവാര്യമെന്ന് തോന്നി. കൂടാതെ പരീക്ഷയെഴുതുന്ന കുട്ടിയല്ലേ. നല്ല മനസ്സുണ്ടങ്കിലെ പഠിത്തത്തില്‍ ഏകാഗ്രത ഉണ്ടാകൂ എന്ന് ബാലനറിയാമായിരുന്നു...”

“ബാലന്‍ പോകുന്ന വഴി കുന്നംകുളത്ത് റീഗല്‍ ഹോട്ടലില്‍ ഒരു ചായ കുടിച്ചതിന് ശേഷം തിരികെ പോസ്റ്റാഫീസില്‍ പോയി ഉണ്ണിയെ ഫോണില്‍ വിവരം അറിയിച്ചു........”

“അടുത്ത വെള്ളിയാഴ്ച വൈകുന്നേരത്തേക്ക് കൊങ്ങണൂരെത്തുന്ന രീതിയില്‍ യാത്രയാകുവാന്‍ പറഞ്ഞു. പാര്‍വ്വതിയെ ഞാന്‍ വെള്ളിയാഴ്ച കോടതിയില്‍ നിന്ന് വരും വഴി വീട്ടിലെത്തിച്ചോളാമെന്ന് പറഞ്ഞു ബാലന്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു......”

“പാര്‍വ്വതിയോട് വെള്ളിയാഴ്ച ഒരുങ്ങിയിരുന്നോളാന്‍ ബാലന്‍ അറിയിച്ചു. കോടതിയില്‍ നിന്ന് വരും വഴി കൂട്ടിക്കൊണ്ട് പൊയ്കോളാം എന്നും പറഞ്ഞു. പഠിക്കാനുള്ള പുസ്തകങ്ങളൊക്കെ കൂടെ കൊണ്ട് വരുവാനും നിര്‍ദ്ദേശിച്ചിരുന്നു..........”

“വെള്ളിയാഴ്ച 4 മണിക്ക് തന്നെ പാര്‍വ്വതി ബാലേട്ടനെയും കാത്ത് ഹോസ്റ്റലിന്റെ താഴത്തെ നിലയില്‍ വന്നിരുന്നു. ഓരോ നിമിഷം കഴിയുമ്പോഴും ടെന്‍ഷനായിരുന്നു പാര്‍വ്വതിക്ക്. പല കുട്ടികളേയും കൂട്ടാന്‍ അച്ചനമ്മമാര്‍ വരുമ്പോള്‍ എവിടെ ബാലേട്ടന്റെ കാറ് എന്ന് ഓടിപ്പോയി നോക്കും. പിന്നേയും തിരിച്ച് വന്നിരിക്കും........”

“അവസാനം ബാലേട്ടന്റെ കാറ് കണ്ടപ്പോ പാര്‍വ്വതിക്ക് സന്തോഷമായി. ഓടിച്ചെന്ന് കാറില്‍ കയറി യാത്രയായി.. ബാലേട്ടന്‍ പഠിപ്പിന്റെ കാര്യങ്ങളൊക്കെ ചോദിച്ചു തുടങ്ങുമ്പോള്‍ ഏതാണ്ട് ആര്‍ത്താറ്റ് പള്ളിയെത്തിക്കാണും. അപ്പോഴാ പാര്‍വ്വതിക്ക് മനസ്സിലായത് പുസ്തകക്കെട്ടും മറ്റും ഹോസ്റ്റല്‍ വരാന്തയില്‍ മറന്ന് വെച്ച കാര്യം...”

“ബാലേട്ടാ.................”

“എന്താ പാര്‍വ്വതീ...........”

“ഞാനെന്റെ പുസ്തകം എടുക്കാന്‍ മറന്നു..........”

“അത് സാരമില്ല..... ഞാന്‍ നാളെ കോടതിയില്‍ നിന്ന് വരുമ്പോള്‍ സിസ്റ്ററെ കണ്ട് വാങ്ങിക്കൊണ്ട് വരാം..........”

“അതിന് അതെല്ലാം വരാന്തയിലുള്ള തിണ്ണയില്‍ വെച്ചിരിക്കയാണ്.........”

“അപ്പോ നമുക്ക് തിരിച്ച് പോകണമല്ലേ..........”

‘ഇപ്പോ തന്നെ പോയി എടുത്തില്ലെങ്കില്‍ പിന്നെ അത് കിട്ടിയില്ലാ എന്ന് വരും. എന്റെ നോട്ട്സൊക്കെ അതിലാണ്. അതെ നഷ്ടപ്പെട്ടാല്‍ വാങ്ങാന്‍ കിട്ടില്ലല്ലോ?..........”

‘തിരിച്ച് പോകുന്നത് ലക്ഷണക്കേടാണ്..... പോകാതിരിക്കാനും വയ്യല്ലോ>

‘വണ്ടി തിരിച്ച് വിട്ടു..............’

“പുസ്തകക്കെട്ട് ആകെ വിണ്ടും വീണ്ടും പരിശോധിക്കുന്നത് കണ്ട ബാലേട്ടന്‍.........”

“പാര്‍വ്വതീ വരൂ.... നമുക്ക് പോകാം..............”

‘പാര്‍വ്വതി പിന്നേയും ഓരോ പേജുകള്‍ മറിച്ചുകൊണ്ടിരിന്നു. ബാലന്‍ കാ‍റില്‍ നിന്നിറങ്ങി പുസ്തകക്കെട്ടുകള്‍ പിന്‍ സീറ്റില്‍ വെച്ചു........’

‘മുറ്റത്ത് നിന്ന പാര്‍വ്വതി കാറില്‍ കയറാതെ നില്‍ക്കുന്നത് കണ്ടിട്ട് ഒന്നും മനസ്സിലായില്ല ബാലന്..........’

‘പാര്‍വ്വതിയുടെ കൈ പിടിച്ച് കാറില്‍ കയറ്റി ഇരുത്തി, യാത്രയായി....’

‘പാര്‍വ്വതിക്ക് അത് വരെയുണ്ടായിരുന്ന സന്തോഷമെല്ലാം അസ്തമിച്ചിരുന്നു..........”

“പാര്‍വ്വതീ.......... എന്ത് പറ്റീ മോളെ നിനക്ക്..........”

“അല്പം മുന്‍പ് ഞാന്‍ കണ്ട ആളല്ലല്ലോ ഇപ്പോള്‍..........”

“പുസ്തകം എടുക്കാന്‍ തിരിച്ച് പോകേണ്ട എന്ന് പറഞ്ഞതാ ഞാന്‍....”

‘ഇപ്പോള്‍ ഏതാണ്ടൊക്കെ ഉണ്ടായിരിക്കുന്നു എന്നറിയുന്നു ഞാന്‍........”

“ബാലേട്ടനോട് പറാ..... എല്ലാത്തിനും ഒരു പരിഹാരം ഉണ്ടല്ലോ.... നമുക്ക് വഴിയുണ്ടാക്കാം.........”

“കരഞ്ഞും കൊണ്ട് പാര്‍വ്വതി............”

“പുസ്തകത്തിന്റെ ഉള്ളില്‍ വെച്ചിരുന്ന ഉണ്ണ്യേട്ടന്റെ ഫോട്ടോ കാണാനില്ല. ആരോ അത് അടിച്ച് മാറ്റിയിരിക്കുന്നു....”

“ഇതാണോ ഇത്ര വലിയ ചേനക്കാര്യം..... ഞാന്‍ നിനക്ക് പ്രേംനസീറിന്റെ ഒരു പടം വാങ്ങിത്തരാം...........”

“ബാലേട്ടാ തമാശ പറയല്ലേ.................”

“ഇനി ഉണ്ണ്യേട്ടന്റെ ഒരു ഫോട്ടൊ കിട്ടണമെങ്കില്‍ എത്ര യാചിക്കണം.. “

“ഉണ്ണീടെ ഫോട്ടൊയിലെന്ത് കാര്യം അത് മോഷ്ടിക്കുന്നവര്‍ക്ക്......”

“എന്താ അവന്‍ സിനിമാ താരമാണോ”........

“ബാലേട്ടനതൊക്കെ പറയാം............”

“ന്റെ ഉണ്ണ്യേട്ടന്റെ അത്ര ഭംഗിയുള്ള സിനിമാതാരങ്ങളൊന്നും ഈ പരിസരത്തിലില്ലാ...........”

“ഹൂം......... നിന്റെ ഒരു ഉണ്ണ്യേട്ടന്‍........... ഒരു കൊപ്രത്തലയന്‍........”

“ബാലേട്ടാ........ ഒരു കാര്യം പറഞ്ഞേക്കാം...... ന്റെ ഉണ്ണ്യേട്ടനെ പറഞ്ഞാലുണ്ടല്ലോ.........”

“ഞാന്‍ പിന്നെ ഇടോ വലോം ഒന്നും നോക്കില്ല. എനിക്ക് വായേ തോന്നിയതെല്ലാം വിളിച്ച് കൂവും............”

“എന്താ നീയെന്നെ തല്ലുമോടീ..........”

“വേണ്ടി വന്നാല്‍ അതും ചെയ്യും.........”

“അപ്പോ അതാ നിനക്ക് എപ്പോ നോക്കിയാലും അവന്റെ കൈയീന്ന് മേടിക്കണ്...........”

“ആ ഉണ്ണ്യേട്ടന്‍ എന്നെ തല്ലിക്കോട്ടെ.. അതിന് ബാലേട്ടനെന്താ ചേതം......”

“എന്നെ തല്ലുകയോ കൊല്ലുകയോ എന്തെങ്കിലും ചെയ്തോട്ടെ.........”

“പാര്‍വ്വതിയുടെ ഉണ്ണിയിലുള്ള അടുപ്പത്തിന്റെ ആഴം അളക്കുകയായിരുന്നു ബാലന്‍....”

“സുന്ദരിമാരുടെയും, പണച്ചാക്കുകളുടെയും ഇടയില്‍ ജീവിതം നയിക്കുന്നാ ആളാ എന്റെ അനിയന്‍ ഉണ്ണി..........”

“അവന്റെ മനസ്സൊന്ന് പതറിയാല്‍ മതി.... പാര്‍വ്വതി നിലം പതിക്കാന്‍..... ബാലന്റെ മനസ്സ് അല്പനേരത്തേക്ക് എങ്ങോ പോയി........”

“ഒന്നും മിണ്ടാതെയിരുന്ന ബാലനോട് പാര്‍വ്വതി.........”

“എന്താ ബാലേട്ടാ ഒന്നും മിണ്ടാത്തെ......... ഞാനെന്തെങ്കിലും അവിവേകമായി പറഞ്ഞോ.. എങ്കില്‍ പൊറുക്കണം.....”

“ഏയ് അങ്ങിനെ ഒന്നുമില്ലാ പാര്‍വ്വതീ...........”

“നീയെന്റെ അനിയത്തിയല്ലേ........ എന്ത് വേണേലും പറഞ്ഞോ.... ഞാന്‍ അതിന്റെ സ്പിരിറ്റില്‍ എടുത്തോളാം........”

“ഏഴുമണിയായപ്പോഴെക്കും വണ്ടി വീട്ടിലെത്തി.........”

“പാ‍ര്‍വ്വതി പുസ്തകക്കെട്ടുമായി വീട്ടിനകത്ത് പ്രവേശിച്ചു... കാലും മുഖവും കഴുകി, ഭസ്മം തൊട്ട് നാമം ചൊല്ലാനിരുന്നു..........”

“നാമം ചൊല്ലിക്കൊണ്ടിരുന്ന പാര്‍വ്വതിയുടെ മനസ്സില്‍ ഉണ്ണിയുടെ മുഖം വിരിഞ്ഞു...”

“ഇടക്കിടക്ക് മനസ്സെങ്ങോട്ടൊ പോകുന്നത് വലിയമ്മ ശ്രദ്ധിക്കാതിരുന്നില്ല....”

“വലിയമ്മയോടൊത്ത് പാര്‍വ്വതി നാമത്തില്‍ മുഴുകി.........“

“ഇടക്കിടക്ക് പാര്‍വ്വതി.......... ന്റെ ഉണ്ണ്യേട്ടനെ വേഗം എത്തിക്കേണമേ?......

“മോളെ പാര്‍വ്വതീ.........”

“എന്താ വല്യമ്മേ.............”

“നാമം ചൊല്ലുമ്പോള്‍ മനസ്സ് ഏകാഗ്രതയില്‍ എത്തിക്കണം...“

“ശരി വല്യമ്മേ............”

“അഞ്ജന ശ്രീധരാ ചാരുമൂര്‍ത്തേ കൃഷ്ണാ അഞ്ജലി കൂപ്പി ഞാന്‍ കൈ തൊഴുന്നേന്‍......... ആന്ദാലങ്കാര വാസുദേവാ കൃഷ്ണാ ആദങ്കമെല്ലാം അകറ്റീടേണേ.....”

“ഈ സമയം ഉണ്ണി വീട്ടില്‍ എത്തിയ വിവരം കണ്ണടച്ചിരുന്ന പാര്‍വ്വതിയും വലിയമ്മയും അറിഞ്ഞില്ല.........”

“മോളേ......... നമുക്കെണീക്കാം.................”

“കണ്ണു തുറന്ന പാര്‍വ്വതി നിലവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ കണ്ടത് തന്റെ പ്രിയതമനായ ഉണ്ണിക്കണ്ണനെ തന്നെ........”

‘ചാടിയെണീറ്റ പാര്‍വ്വതി ഉണ്ണിയുടെ കഴുത്തില്‍ കയ്യിട്ട് സന്തോഷാശ്രു പൊഴുക്കി..........”

“എന്റെ ഉണ്ണ്യേട്ടാ എന്നുള്ള കരച്ചിലോടുകൂടിയുള്ള ആലിംഗനം കണ്ട് വലിയമ്മയുടേയും കണ്ണുകള്‍ ഈറനണിഞ്ഞു.........”

"എന്താ പാര്‍വ്വതീ ഇതൊക്കെ. നീയെന്താ കൊച്ചുകുട്ടിയാണോ...”
“ഉണ്ണ്യേട്ടാ ഞാന്‍ നല്ലവണ്ണം പഠിച്ചോളാം. എന്നെ തനിച്ചാക്കി പോകല്ലേ. ആഴ്ചയില്‍ ഒരിക്കലെങ്കിലും എനിക്ക് എന്റെ ഉണ്ണ്യേട്ടനെ കാണണം. ഇപ്പോ എത്ര നാളായി ഉണ്ണ്യേട്ടന്‍ പോയിട്ട്. ഈ പാര്‍വ്വതിക്ക് ഉണ്ണ്യേട്ടനല്ലാതെ ആരുണ്ട്. എന്താ അതൊന്നും ആലോചിക്കാത്തെ ഉണ്ണ്യേട്ടാ....”
‘പാര്‍വ്വതി ഉണ്ണിയെ കെട്ടിപ്പിടിച്ചോണ്ട് തന്നെ നിന്നു.........’
‘മോളെ പാര്‍വ്വതി അവന്‍ അകത്തേക്ക് പൊയ്കോട്ടെ. ദൂരയാത്ര കഴിഞ്ഞ് വന്നതല്ലേ. കുളിച്ച് എന്തെങ്കിലും കഴിച്ച് വിശ്രമിക്കട്ടെ.’
“മോനെ ഉണ്ണ്യേ... വലിയമ്മയുടെ വിളി കേട്ട് ഉണ്ണി അങ്ങോട്ട് ചെന്നു”
‘മോന്‍ പോയി നല്ല തണുത്ത വെള്ളത്തില്‍ കുളിച്ചിട്ട് വാ.. അപ്പോഴെക്കും വലിയമ്മ കാപ്പി ഉണ്ടാക്കി വെക്കാം.....’
‘ഉണ്ണി വസ്ത്രമെല്ലാം മാറി ഒരു കള്ളിമുണ്ടെടുത്ത് കിണറ്റിന്‍ കരയിലേക്ക് നീങ്ങി....’
‘അത് കണ്ട് നിന്നിരുന്ന പാര്‍വ്വതി.....’
“ഉണ്ണ്യേട്ടാ ഞാന്‍ വെള്ളം കോരി വട്ടളത്തില്‍ ഒഴിച്ച് തരാം.......”
“വേണ്ട പാര്‍വ്വതി.... ഞാന്‍ കോരിക്കൊള്ളാം.............”
“ഇനി നിനക്ക് വെള്ളം കോരിയേ തീരുവെങ്കില്‍ എന്റെ കൂടെ കുളിക്കണം.........”
“എന്ത് പറഞ്ഞാലും അനുസരിക്കാന്‍ നില്‍ക്കുന്ന പാര്‍വ്വതി”
“ശരി........ അങ്ങിനെയാണെങ്കില്‍ ഞാനും കുളിക്കാം... ഞാനിപ്പോള്‍ കുളിച്ചതെ ഉള്ളൂ............”
‘പാര്‍വ്വതി വലിയ വട്ടളത്തില്‍ വെള്ളം നിറക്കാന്‍ പാട് പെട്ടു. വേനല്‍ കാലമായതിനാല്‍ കിണറിന്റെ അടിത്തട്ടിലാണ് വെള്ളം. കുന്നിന്‍ പ്രദേശമായതിനാല്‍ ആഴമുള്ളതാണ് കിണറുകള്‍ ആ പ്രദേശത്ത്...’
‘വെള്ളം കോരുമ്പോള്‍ ഉണ്ണി പാര്‍വ്വതിയെ ഇക്കിളിയാക്കിക്കൊണ്ടിരുന്നു.........’
‘ഉണ്ണ്യേട്ടാ ....... എന്താ ഇത്......... എനിക്ക് ഇക്കിളിയായാല്‍ എന്റെ കൈയീന്ന് പാട്ടയും കയറും കിണറ്റിലേക്ക് വീഴും... ഈ രാത്രിനേരത്ത് പാതാളക്കരണ്ടിയെടുക്കനൊന്നും എന്നെ വിടല്ലേ.’
‘ഞാന്‍ മര്യാദക്ക് വെള്ളം കോരി കുളിക്കാന്‍ വന്നതാണ്. എന്നെ വിടാതെ പിന്തുടര്‍ന്നത് നീയല്ലേ.. പാട്ട കിണറ്റില്‍ പോട്ടെ. ഉണ്ണി പിന്നേയും പാര്‍വ്വതിയെ ഇക്കിളിയാക്കി. മാറത്തും പുറകിലും അരക്കെട്ടിലും എല്ലാം തലോടി ഇക്കിളിയാക്കി.....’
‘ഇക്കിളി സഹിക്ക വയ്യാതെ പാര്‍വ്വതി കയറുവിട്ടതും പാട്ടയും കയറും കിണറ്റില്‍ വീണു.........’
“ഇപ്പൊ എന്തായി........ വലിയമ്മ അറിയേണ്ട........ വേഗം പോയി പാതാളക്കരണ്ടി എടുത്തോണ്ട് വാ.............”
“എനിക്ക് പേടിയാ തൊഴുത്തിന്റെ പിന്നിലേക്ക് പോകാന്‍................”
“നീയെന്തിനാ പാട്ട കളഞ്ഞത്...... നീയെന്നെ പോയി എടുത്തോണ്ട് വാ.....അപ്പോളെക്കും ഞാന്‍ കുളിക്കാം............”
“പാര്‍വ്വതി തൊഴുത്തിന്റെ പുറകിലേക്ക് പോകുന്നത് കണ്ട് വലിയമ്മ”
“എന്തിനാ മോളേ ഈ നേരത്ത് ആ ഭാഗത്തേക്ക് പോണേ... വല്ല എഴ ജന്തുക്കളും ഇര തേടി പോകുന്ന സമയമാ അത്.....ഇങ്ങട്ട് വായോ...........”
“പാര്‍വ്വതി തിരികെ വന്ന് വലിയമ്മയോട് കാര്യം പറഞ്ഞു............”
“പാട്ടയൊക്കെ നമുക്ക് നാളെ കാലത്ത് എടുക്കാം..........’
“അപ്പോ വൈകുന്നേരം വെള്ളം കോരണമെങ്കില്‍ പ്രശ്നമാകില്ലേ.”
“അതെനെന്താ ...... നമ്മുടെ അടുക്കള കിണറ്റില്‍ തുടിയും കയറുമില്ലേ.. അതൊരിക്കലും കിണറ്റി നഷ്ടപ്പെടില്ലാ...........”
“പാര്‍വ്വതിക്ക് സമാധാനമായി...........”
“നീയെന്തിനാ മോളെ ആ ചെക്കന്‍ വന്ന ഉടന്‍ കൊത്തിക്കടിക്കാന്‍ പോണെ... ബാലന്‍ പറയുന്നത് ശരിയാണെന്ന് ഇപ്പൊളാ എനിക്ക് ബോദ്ധ്യമായത്..........”
“നിനക്കാ വികൃതി കൂടുതല്‍.......... രണ്ടാളും ഒട്ടും മോശമില്ലാ............”
“ഇത്ര വലുതായിട്ടും രണ്ടാളും ഒന്നിച്ചാ കിടക്കണ്... പിന്നെന്തിനാ ഈ കിണറ്റിന്‍ കരയില്‍ ഈ പിടിയും വലിയും.......”
“ഈ പിള്ളേരുടെ കാര്യം ആലോചിച്ച് ചിരി വരുന്നു എനിക്ക്..........”
“എടീ പാര്‍വ്വതീ...............”
“എന്തോ.............”
‘നീയെന്നു തൊടങ്ങിയതാ അവന്റെ കൂടെ കിടക്കാന്‍ തുടങ്ങിയിട്ട്..’
‘പാര്‍വ്വതി താഴത്തുനോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.......’
‘ചോദിച്ചത് കേട്ടില്ലേ പാര്‍വ്വതീ.........”
“ഹൂം............”
“പറാ ....... വലിയമ്മ കേക്കട്ടെ............’
“ഞാന്‍ ഒന്നാം ക്ലാസ്സീ പഠിക്കുന്നത് തൊട്ട്.............”
“അവനെങ്ങനാ.........അല്ലാ നീയെങ്ങനാ.......അടങ്ങിയൊതുങ്ങിക്കിടക്കോ രാതീല്.........”
“പാര്‍വ്വതി പിന്നേയും നിശ്ശബ്ദയായി.........”
‘നിനക്കിപ്പോ എത്രയായി പ്രായം എന്നറിയില്ലേ..........’
‘നിനക്കിപ്പോ വയസ്സ് ഇരുപതാകാറായി..........’
‘ഹൂം...........’
‘കല്ല്യാണം കഴിക്കാത്ത രണ്ടാളുകള്‍ ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെ ഒന്നിച്ച് കിടക്കുന്നു........ വര്‍ഷങ്ങളായി...........’
‘അണക്ക് എന്നിട്ട് ഒന്നും സംഭവിച്ചില്ലെ പാര്‍വ്വതീ..........’
‘എന്താ നീയൊന്നും മിണ്ടാത്തെ മോളെ.......’
‘കാര്യങ്ങളൊക്കെ അറിയേണ്ടെ എനിക്ക്........... എന്റെ അനുജത്തിയുടെ മകനല്ലേ ഉണ്ണി..........’
‘അപ്പോ നിന്റെ അമ്മയും ഇതൊന്നും അറിഞ്ഞില്ലേ ഇത്രയും നാളും......’
‘അമ്മക്കറിയാമായിരുന്നു...............’
‘അമ്മക്ക് ഒന്നും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല.. തന്നെയുമല്ല ഉണ്ണ്യേട്ടനോട് എതിര്‍ത്തു സംസാരിക്കാന്‍ വീട്ടില്‍ പോയിട്ട് നാട്ടില്‍ പോലും ആരും നാവനക്കില്ല.....’
‘അപ്പോ അതാ കാര്യം.....’
‘നിങ്ങള്‍ ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ?..........’
‘നിനക്കെന്തെങ്കിലും വന്നിട്ട് അവന്‍ കൈയൊഴിഞ്ഞാലോ.........’
‘നിനക്ക് പ്രായം ഇത്രയുമായില്ലേ... പക്വത വന്നിട്ടില്ലാ.......‘
‘ഗൌരവമായി ചിന്തിക്കേണ്ട വിഷയമാണിതെല്ലാം...........’
‘ഏതായാലും വലിയമ്മ ഇതെല്ലാം ചോദിച്ചതായി അവനറിയേണ്ട.....’
‘ഇത് വരെ ഒന്നും സംഭവിക്കാത്ത സ്ഥിതിക്ക്..... എന്തെങ്കിലും മുന്‍ കരുതലുകള്‍ എടുത്തിട്ടുണ്ടാകണം........... വലിയമ്മ നെടുവീര്‍പ്പിട്ടു......’
‘മോള് പോയി അവനെ വിളിച്ചോണ്ട് വാ....... ചോറുണ്ട് കിടന്നോളൂ...........’
‘നാളെ മോള് നേരത്തെ എണീറ്റ് അവന് ചായയുണ്ടാക്കി കൊടുക്കണം.. ബാലേട്ടനും കൊടുത്തോളൂ..........’
“ശരി വലിയമ്മേ................”
‘ഉണ്ണ്യേട്ടാ.........ദാ ഉണ്ണാന്‍ വിളിക്കണ് ..............’
‘ഉണ്ണിയും പാര്‍വ്വതിയും ബാലേട്ടനോടൊത്ത് അത്താഴം കഴിക്കാനിരുന്നു.........’
‘പാര്‍വ്വതിയുടെ പഠിപ്പ് കഴിഞ്ഞലെന്താ പരിപാടി ഉണ്ണീ............’
‘അവളെ പിജിക്ക് വിട്ണുണ്ടോ..........’
‘ഏയ് ഇല്ലാ.......... ‘
‘പാര്‍വ്വതിയെ എന്റെ സ്ഥാപനത്തില്‍ പോസ്റ്റ് ചെയ്യാന്‍ പോകയാണ്.........’
‘അവളവിടെയുണ്ടെങ്കില്‍ എനിക്ക് കൂടുതല്‍ യാത്രയിലും, മറ്റു ബ്രാഞ്ചുകളിലും എല്ലാം പോകാമല്ലോ.........’
‘നിര്‍മ്മലയെ ബേങ്ക്ലൂര്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള പരിപാടിയും ഉണ്ട്...’
‘പാര്‍വ്വതിയെ അപ്രന്റ്റിസായി വെച്ചാല്‍ മതി ആദ്യത്തെ ആറു മാസം...... എന്നിട്ട് മതി ഭരണം കൈയില്‍ കൊടുക്കാന്‍.......’
‘അതത്രയെ ഉള്ളൂ.......... ബാലേട്ടാ............. ഇവളൊരു പൊട്ടിപ്പെണ്ണല്ലേ...........’
‘എല്ലാവരും ഊണ് കഴിഞ്ഞെഴുന്നേറ്റു......... പൂമുഖത്ത് ലാത്തിയടിക്കാന്‍ ഒത്ത് ചേര്‍ന്നു............ കൂട്ടിന് വലിയമ്മയും എത്തി..........’
‘ഉറക്കം തൂങ്ങുന്ന പാര്‍വ്വതിയോട് പോയി കിടന്നോളാന്‍ പറഞ്ഞു ബാലേട്ടന്‍............’
‘എനിക്ക് ഒറ്റക്ക് പേടിയാ തട്ടിന്‍ പുറത്തേക്ക് പോകാന്‍............’
‘എന്നാ ഉണ്ണ്യേ.... നമുക്ക് നാളെ കാലത്ത് കാണാം......... എനിക്ക് കുറച്ച് കേസുകെട്ടുകള്‍ നോക്കാനുണ്ട്.......... ‘
‘ബാലേട്ടന്‍ നിയമപുസ്തകം കൈയിലെടുത്ത് പണിയിലേക്ക് നീങ്ങി....... ഉണ്ണിയും പാര്‍വ്വതിയും തട്ടിന്‍ മുകളിലേക്ക് പോയി...........’
‘വലിയമ്മ പറഞ്ഞ കാര്യങ്ങളൊന്നും ഓര്‍ക്കാതെ, കിട്ടിയ സമയം കളയാതെ പാര്‍വ്വതി ഉണ്ണിയോടൊത്ത് ശൃംഗരിക്കാന്‍ തുടങ്ങി.........’
‘കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം കാണുന്ന രണ്ട് പേരും പരസ്പരം ഒന്നായി...........’
‘പാര്‍വ്വതീ.............’
‘നിനക്ക് എന്നെ കാണാതിരുന്നുകൂടാ അല്ലേ?...........’
‘ഇല്ലാ ഉണ്ണ്യേട്ടാ..........’
‘പാര്‍വ്വതി ഉണ്ണിയെ വരിഞ്ഞു മുറുക്കി............ ‘
‘ഉണ്ണ്യേട്ടനെന്നെ എപ്പോഴും കാണണമെന്ന് തോന്നാറില്ലേ...........’
‘തോന്നാറില്ലാ...........’
‘അതെന്താ അങ്ങിനെ.............’
‘ജോലിത്തിരക്കിന്റെ ഇടയില്‍ കുടുംബകാര്യങ്ങളൊന്നും ഓര്‍മ്മയില്‍ വരാറില്ല..........’
‘അപ്പോ എന്നെ പറ്റി ഓര്‍ക്കുകയേ ഇല്ലേ..............’
“ഓര്‍ക്കാതിരിക്കാന്‍ പറ്റുമോ...........”
“ഓര്‍ക്കാറുണ്ട്...........”
“എന്നിട്ടെന്താ എന്നെ കാണാന്‍ ഇത്രയും നാള് വരാഞ്ഞെ.........’
‘ഉണ്ണ്യേട്ടന്‍ ഇപ്പോ മിക്കതും ബേഗ്ലൂരിലാണല്ലോ..........’
‘എന്റെ പഠിപ്പ് കഴിഞ്ഞാലെന്നെയും ബേഗ്ലൂരിലേക്ക് കൊണ്ട് പോകുമോ?..........
‘പഠിപ്പ് കഴിയട്ടെ....... എന്നിട്ടാലോചിക്കാം..........’
‘ഇപ്പോ നല്ല കുട്ടിയായി പഠിപ്പില്‍ മാത്രം ശ്രദ്ധിക്കുക............’
‘രണ്ട് പേരും കെട്ടിപ്പിടിച്ച് നിദ്രയിലാണ്ടു...............’
[തുടരും]

Copyright © 2009. All rights reserved