Sunday, April 18, 2010

തൃശ്ശൂര്‍ പൂരം കൊടിയേറി - - - ഭാഗം 2

ആദ്യഭാഗം ഇവിടെ >>
http://voiceoftrichur.blogspot.com/2010/04/blog-post.html

ഇന്ന് കാലത്ത് 11.10 മണിക്ക് തന്നെ ഞാന്‍ തിരുവമ്പാടിയിലെത്തി. നേരത്തെ കൊടിമരത്തിന്റെ അടുത്ത് നില്‍ക്കാമെന്ന പ്രതീക്ഷയോടെ. പക്ഷെ തിരുവമ്പാടി തിരുമുറ്റം എന്നെപ്പോലത്തെ കുട്ട്യോളെക്കൊണ്ട് നിറഞ്ഞ് കവിഞ്ഞിരുന്നു.
എനിക്ക് കണ്ടാല്‍ മാത്രം പോരല്ലോ, പടം ഒപ്പിയെടുക്കുകയും വേണമല്ലോ>
എന്റെ സാധാരണ കേമറ കൂടാതെ രഞ്ജിഷ് ലണ്ടനില്‍ നിന്ന് കൊണ്ട് തന്നിട്ടുള്ള പുതിയ കൊഡാക്ക് കേമറയും കയ്യിലുണ്ട്. പക്ഷെ സൌകര്യമായി നിന്ന് ഒരൊറ്റ ക്ലിക്കുപോലും ചെയ്യാനായില്ല. രണ്ട് കേമറയിലും കൂടി എടുത്തിട്ടുള്ളതില് നല്ലത് ഇവിടെ പ്രദര്‍ശിപ്പിക്കാം.
+
മീഡിയ ചാനലുകാരും പത്രക്കാരും ഒരു ഉയര്‍ന്ന സ്ഥലത്ത് നില്‍ക്കുന്നത് കണ്ടു. പക്ഷെ എനിക്ക് ആ സ്ഥലത്തേക്ക് പോകാനായില്ല തിരക്കു കാരണം. കൊടി 11.30 മണിക്ക് പെട്ടെന്ന് പൊക്കി. സാവധാനം ആണെങ്കില്‍ ഒന്ന് രണ്ട് നല്ല ക്ലിക്കടിക്കാമായിരുന്നു. പിന്നെ തിരുമുറ്റം ഇപ്പോള്‍ കോണ്‍ക്രീറ്റ് സൌധമാക്കിയിരിക്കുന്നതിനാല്‍ വെളിച്ചം നന്നേ കുറവ് അതിനാല്‍ നല്ല ഫോട്ടോഗ്രാഫി നടക്കില്ല അണ്‍ലെസ്സ് യു ഹേവ് വെരി ബ്രൈറ്റ് ഫ്ലാഷ്.
എന്നാലും ഉള്ളത് കൊണ്ട് ഓണം എന്ന മഹത് വചനം ഉള്‍ക്കൊണ്ട് ഞാനും ചില ഷോട്ട്സ് എടുത്തു. എന്റെ കയ്യില്‍ കേനണ്‍ന്റെ സോഫിസ്റ്റിക്കേറ്റഡ് കേമറ ഉണ്ട്. അത് തൂക്കി നടക്കണമെങ്കില്‍ എനിക്ക് ഒരു സഹായിയെ വേണം.
+
ഇന്ന് കാലത്ത് തിരുവമ്പാടി നടക്കലുള്ള ഒരു ബ്ലോഗറെ പരിചയപ്പെട്ടു. അവരെ നേരില്‍ കണ്ടിട്ടില്ലാത്തതിനാല്‍ സഹായം അഭ്യര്‍ത്ഥിക്കാന്‍ പറ്റിയില്ല. ഇത്തരം തിരക്ക് പിടിച്ച അന്ത:രീക്ഷത്തില്‍ ഒരു സഹായി കൂടി നല്ലതാണ്‍. രണ്ട് പേരുടെ കൂട്ടായ്മ, രണ്ട് കേമറകള്‍ ഒരേ സമയം പ്രവര്‍ത്തിച്ചാല്‍ ഏതിലെങ്കിലും നല്ലത് കിട്ടുമല്ലോ. കഴിഞ്ഞ വര്‍ഷം ഞാനും ബ്ലോഗര്‍ കുട്ടന്‍ മേനോനും കൂടിയാണ്‍ പയറ്റിയത്. അതിന്നാല്‍ നല്ലത് ലഭിച്ചു. പിന്നെ അയാള്‍ എന്നെക്കാളും ചെറുപ്പമായതിനാല്‍ ഏത് തിരക്കിലും ആനകളുടേയും പെണ്‍പുലികളുടെ ഇടയിലൂടെയെല്ലാം ഊളയിട്ട് പോയി കാര്യം നടത്തും. എനിക്കാണെങ്കില്‍ അത്രയും ഫാസ്റ്റില്‍ ഊളയിടാനുള്ള ആരോഗ്യവും മറ്റും പോരാ. പിന്നെ ഈ വയസ്സന്‍ കേമറയും തൂക്കി തിരക്കിലേക്ക് ഊളയിടുന്നത് എല്ലാവര്‍ക്കും ഇഷ്ടമായെന്ന് വരില്ല.
+
തിരുവമ്പാടിയിലെ കാര്യം പെട്ടെന്ന് അവസാനിപ്പിച്ച് ഞാന്‍ പാറമേക്കാവിലേക്കോടി. പോകുന്ന വഴി പുതിയതായി പരിചയപ്പെട്ട പ്രസന്നയുടെ വീട്ടില്‍ പോയി പവിഴമല്ലിയുടെ ഫോട്ടോ എടുക്കാന്‍ ചെല്ലാമെന്ന് പറഞ്ഞിരുന്നു. പക്ഷെ അതെടുക്കാന്‍ നിന്നാല്‍ പാറമേക്കാവിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞെന്ന് വരില്ല. തന്നെയുമല്ല ഒരാളെ നടാടെ കാണുമ്പോള്‍ ഉടനെ ഓടിപ്പോരാനും പറ്റില്ലല്ലോ.
അപ്പോള്‍ വിചാരിച്ചു പാറമേക്കാവിലെ കൊടിയേറ്റം കഴിഞ്ഞ് മടങ്ങും വഴി പ്രസന്നയുടെ വീട്ടില്‍ പോകാമെന്ന്.
പക്ഷെ അതും നടന്നില്ല. പാറമേക്കാവിലെ പരിപാടി ഏതാണ്ട് പൂര്‍ണ്ണതയെത്തിയപ്പോള്‍ സമയം ഒന്ന് കഴിഞ്ഞു. ഞാനാകെ വേനല്‍ ചൂടില്‍ വിയര്‍ത്ത് കുളിച്ചിരുന്നു. അതിനാല്‍ മടക്കം യാത്രയില്‍ പുതിയ സുഹൃത്തിനെ കാണാന്‍ കഴിഞ്ഞില്ല.
+
പാറമേക്കാവിലെ കൊടിയേറ്റ സമയം ഞാന്‍ അവിടെ എത്തിയ്ല്ലാ എന്ന് തോന്നുന്നു. എനിക്ക് കൊടിമരം കാണാനായില്ല. ഞാന്‍ അവിടെ ആനകളെയും മേളങ്ങളേയും ശ്രദ്ധിക്കാന്‍ വേഗം പുറത്ത് കടന്നു.
നാലോ അഞ്ചോ ആനകളെ പുറത്ത് നിര്‍ത്തി നല്ല മേളം കൊഴുപ്പിച്ചു. മേളത്തിന്‍ ചുക്കാന്‍ പിടിക്കുന്നത് പെരുവനം കുട്ടന്‍ മാരാരാണോ എന്ന് ചോദിച്ചാല്‍ എനിക്ക് ഈ മേളക്കാരുടെ പേരൊന്നും ഓര്‍മ്മ വരുന്നില്ല. ഞാന്‍ മേളം ആസ്വദിക്കുന്നതിന്നിടയില്‍ നല്ല കുറച്ച് ക്ലിപ്പ്സ് എടുത്തു. പിന്നെ എനിക്ക് ഉയരം കൂടുതലുള്ളതിനാല്‍ വിചാരിച്ചതിലും അധികം ഷോട്ട്സ് എടുക്കാനായി.
+
തലയില്‍ വെക്കാന്‍ ഒരു തൊപ്പി കരുതിയിരുന്നു. പക്ഷെ അത് ശകടത്തില്‍ നിന്നെടുക്കാന്‍ മറന്നു. അതിനാല്‍ ഞാന്‍ നന്നേ കഷ്ടപ്പെട്ടു. പിന്നെ എന്റെ തലയില്‍ രോമം കുറവായതിനാല്‍ ചൂടിനെ താങ്ങാനായില്ല. എന്താ സൃഷ്ടികര്‍ത്താവ് ഈ വയസ്സന്മാരുടെ തലയിലെ രോമങ്ങള്‍ ഇങ്ങിനെ പൊഴിക്കുന്നത് എന്ന് മനസ്സിലായില്ല. ചെറുപ്പത്തില്‍ കുറച്ച് രോമം കൊടുത്ത് വയസ്സാകുമ്പോളല്ലേ കൂടുതല്‍ കൊടുക്കേണ്ടതെന്ന് തോന്നിപ്പോയി.
+
അപ്പോ തല്‍ക്കാലം രോമത്തിന്റെ സ്റ്റോറി നമുക്ക് വിടാം. എനിക്ക് പവിഴമല്ലിയുടെ ഫോട്ടോ എടുക്കാന്‍ തിരക്കായിരുന്നു. നോക്കിയപ്പോള്‍ സമയം ഒന്ന് കഴിഞ്ഞു. ഇനി ആദ്യമായി കാണാന്‍ പോകുന്ന പ്രസന്നയുടെ വീട്ടിലേക്ക് ഉച്ച ഭക്ഷണ സമയത്ത് പോകുന്നതും ശരിയല്ലല്ലോ എന്ന് കരുതി. പിന്നെ വിയര്‍ത്ത് കുളിച്ചതും വേറെ ഒരു കാരണം.\
ഞാന്‍ അവിടെ നിന്ന് നേരെ എലൈറ്റ് ഹോട്ടലില് കയറി ഒരു ഫ്രഞ്ച് സ്റ്റൈല്‍ സ്നാനം ചെയ്ത്, നന്നായി ഒന്ന് രണ്ട് ഫോസ്റ്ററടിച്ച് മിനുങ്ങി. ഒരു മണിക്കൂറ് കഴിഞ്ഞപ്പോള്‍ എന്റെ വിയര്‍പ്പെല്ലാം പമ്പ കടന്നു. പക്ഷെ എനിക്ക് വിശപ്പ് തുടങ്ങിയിരുന്നു. ബാറിലെ സ്നേക്ക്സിനൊന്നും എന്റെ വിശപ്പടക്കാന്‍ പറ്റിയില്ല.
+
വീക്കെന്‍ഡായതിനാല്‍ മക്കളും മരുമക്കളും എല്ലാം കൂടി വീട് നിറയെ ആളുകള്‍. അവരെന്നെ ശാപ്പാടിന്‍ കാത്തിരിപ്പുണ്ടാകും എന്നോര്‍ത്ത് ഞാന്‍ വീട്ടിലേക്കോടി. അവിടെ ചെന്ന ഉടന്‍ ഒരു വിശദമായ കുളി കഴിഞ്ഞ് ഉഗ്രന്‍ പൂരം സ്പെഷല് ശാപ്പാട് ഉണ്ടാക്കിയിരുന്നു ബീനാമ്മ.
ആവോലിക്കറിയും, എന്റെ ഇഷ്ടവിഭവമായ ചേനയിട്ട കാളനും പിന്നെ പയറുപ്പേരിയും, പിന്നെ പിള്ളേര്‍ക്ക് മസ്കറ്റ് ചിക്കന്‍ ഫ്രൈയും.
+
എന്താണീ മസ്കറ്റ് ചിക്കന്‍ ഫ്രൈ എന്ന് നിങ്ങള്‍ക്ക് തോന്നിക്കാണും. അതൊരു വലിയ കഹാനിയാണ്‍. അതിനാല്‍ ഇവിടെ വിവരിക്കുന്നില്ല. പിന്നീടാകാം അല്ലേ.
ഫ്രൈയൊന്നും ഞാന്‍ ഊണിന്റെ കൂടെ കഴിക്കാറില്ല.
വൈകിട്ട് വല്ലപ്പോഴും സ്മോള്‍ അടിക്കുമ്പോള്‍ ബാക്കിയുണ്ടെങ്കില്‍ ബീനാമ്മ തരും.
മരുമകള്‍ 4 മാസം മുന്‍പെ ഒരു ഷിവാസ് റീഗലും, ബാലന്റയിനും തന്നിരുന്നു. ഷിവാസില്‍ അല്പം ബാക്കിയുണ്ട്.
പിന്നെ അവള്‍ കഴിഞ്ഞ മാസം സിങ്കപ്പൂരില്‍ നിന്ന് വന്നപ്പോള്‍ എനിക്ക് ഒരു ലിറ്റര്‍ ബ്ലേക്ക് ലേബല്‍ കൊണ്ട് വന്ന് തന്നിരുന്നു. ഞാന്‍ അവളെ തമാശക്ക് ചിലപ്പോള്‍ ചീത്തയൊക്കെ വിളിക്കും. അവള്‍ക്കതില്‍ പരിഭവം ഇല്ല. ചിലപ്പോള്‍ പരിഭവം ഉണ്ടായേക്കാം. ഞാന്‍ അതൊന്നും ശ്രദ്ധിക്കാറില്ല. ഞാനെല്ലാം നല്ല സ്പിരിട്ടില്‍ എടുക്കും.
അവള്‍ ഒരു സുന്ദരിക്കുട്ടിയാണ്. കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ്‍ എന്നെപ്പോലെ. പക്ഷെ ഈ അവസാനത്തെ റിസഷന്‍ കാരണം അവള്‍ക്ക് നല്ലൊരു പ്ലെയിസ് മെന്റ് ഇത് വരെ കിട്ടിയിട്ടില്ല.
+
പൂരം കൊടിയേറ്റത്തിന്റെ കാര്യം പറഞ്ഞ് നാം ‘പവിഴമല്ലിയെ’ ക്കുറിച്ചും സ്കോച്ച് വിസ്കിയെക്കുറിച്ചെല്ലാമായി സംസാരം.
പൂരത്തിന്റെ അന്ന് കുട്ടന്‍ മേനോന്റെ ഫ്രണ്ടായ ‘ഡില്‍ഡോ’ യുടെ ഉടമസ്ഥന്‍ എത്തുന്നുണ്ട്. ഞങ്ങള്‍ പകല്‍ പൂരം കഴിഞ്ഞാല്‍ എന്റെ വസതിയില്‍ ഒരു മേളം തീര്‍ക്കാന്‍ പരിപാടിയുണ്ട്.
ബീനാമ്മ നട്ട കശുമാവിന്‍ തണലില്‍ ഇരുന്ന്. ബ്ലേക്ക് ലേബല്‍ ഈ കുട്ട്യോള്‍ക്ക് കൊടുക്കാന്‍ വെച്ചിരിക്കയാണ്‍. വീട്ടുമുറ്റം ഈ കശുമാവിന്റെ ഇലകള്‍ക്കൊണ്ട് നിറഞ്ഞിരിക്കയാണെങ്കിലും തണലുണ്ടല്ലോ എന്നോര്‍ത്ത് വെട്ടിക്കളഞ്ഞിട്ടില്ല.
പിന്നെ ബീനാമ്മ നട്ടതായതിനാല്‍ അതിന്റെ മാങ്ങക്ക് മധുരമില്ല. അവളെപ്പോലെ സുന്ദരിയല്ല ഈ മാങ്ങ. അവളൊരു കറുത്ത സുന്ദരിയും മാങ്ങോ മഞ്ഞ സുന്ദരിയും. സാധാരണ സുന്ദരിമാര്‍ക്ക് മധുരം ഉണ്ടാകുമല്ലോ.
മാധുര്യമില്ലാത്തതിനാല്‍ ഒരിക്കല്‍ നുകര്‍ന്നാല്‍ പിന്നെ ആരും ആ മാംഗോയെ തേടി വരാറില്ല. അങ്ങിനെ ചിലപ്പോള്‍ മുറ്റം നിറയെ മഞ്ഞ സുന്ദരിമാര്‍ മലര്‍ന്ന് കിടക്കുന്നത് കാണാം.
+
പൂരത്തിന്റെ അന്ന് പകല് പൂരം കഴിഞ്ഞാല്‍ ഈ മഞ്ഞ സുന്ദരിയേയും കണ്ട് ഡില്‍ഡോയുടെയും പച്ചക്കുതിരയുടേയും കൂടി ഈ ഞാനൊന്ന് വിലസുന്നുണ്ട്.
+
പിന്നേയ് ഇന്ന് വടക്കുന്നാഥന്‍ തേക്കിന്‍ കാട്ടിലിന്ന് മോഹന്‍ സിത്താരയുടെ നേതൃത്വത്തിലുള്ള സംഗീത നിശയും അതിന് ശേഷം വേറെ ആരുടേയൊ നൃത്തവും ഉണ്ട്. ഇപ്പോല്‍ ഭാരതീയ സമയം 6.20 പി എം. ഞാന്‍ അങ്ങോട്ട് കുതിക്കട്ടേ.
പിന്നെ സൌകര്യം പോലെ കാണാം. പൂരത്തിന്‍ എല്ലാ ബോഗേര്‍സിനും സ്വാഗതം.


നോണ്‍ ബ്ലോഗേര്‍സിനും. പക്ഷെ ബ്ലൊഗേര്‍സിന് പ്രത്യേക സ്വാഗതം !!
++++
അക്ഷരപ്പിശാചുക്കളുണ്ട്. നാളെ ശരിയാക്കാം. സദയം ക്ഷമിക്കുക

Friday, April 16, 2010

ഷീല ചേച്ചീ - മെയ് ഐ കം ഇന്‍

മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു ഈയിടെ ഒരു ആയുര്‍വേദ ചികിത്സക്ക്. ഈ വര്‍ഷത്തെ ഫെബ്രുവരി മാര്‍ച്ച് മാസത്തിലെ ചൂട് അസഹ്യം തന്നെ.

വേണ്ടുവോളം വായു സഞ്ചാരമുള്ള മുറിയല്ലായിരുന്നു അവന് കിട്ടിയത്. അതിനാല്‍ അവന്‍ നന്നേ കഷ്ടപ്പെട്ടു. പിന്നെ എല്ലാ ആശുപത്രിയിലും വേണ്ടുവോളം എസി മുറികള്‍ ലഭ്യമല്ലല്ലോ? അവനാണെങ്കില്‍ അല്പം പോഷ് ലൈഫ് നയിക്കുന്ന ആളായതിനാല്‍ ചൂടില്‍ കിടക്കാന്‍ വൈമനസ്യം കാണിച്ചു.

ഞാന്‍ ആശുപത്രി അധികൃതരെ സമീപിച്ചപ്പോള്‍ എസി മുറികളൊന്നും ഒഴിവില്ലാ എന്ന് മനസ്സിലായി. ഞാന്‍ മോനോട് പറഞ്ഞു. എസി മുറികളിലൊന്നും കാര്യമല്ല. പിന്നെ ആയുര്‍വേദത്തിന് അധികം തണുപ്പ് ഉചിതമല്ല്ല താനും.

അങ്ങിനെയിരിക്കുമ്പോളാണ് അവിടുത്തെ ഒരു ഏസി മുറിയില്‍ ഞാന്‍ അറിയുന്ന പേരിലുള്ള ഒരാളുണ്ടെന്ന് മനസ്സിലായത്. ഏതായാലും സംശയനിവൃത്തി തീര്‍ക്കാന്‍ അവരുടെ മുറിയില്‍ പോയി. ഞാന്‍ ഉദ്ദേശിച്ച ഷീല ചേച്ചി തന്നെ എന്ന് മനസ്സിലായി.

ഷീല ചേച്ചിക്കാണെങ്കില്‍ ഏസി ഇഷ്ടമില്ല താനും. പക്ഷെ എങ്ങിനെയാ ചോദിക്കുക മുറി അങ്ങോട്ടുമിങ്ങോട്ടും മാറുക എന്ന്. അവസാനം ചികിത്സ കഴിയും വരെ മകന്‍ ആ മുറിയില്‍ തന്നെ കഴിച്ച് കൂട്ടി. വളരെ നല്ല നിലവാരമുള്ള ചികിത്സയായിരുന്നു അവിടെ അതിനാല്‍ മകന്‍ അവിടെ തന്നെ കിടക്കാന്‍ തീരുമാനിച്ചു. പിന്നെ നല്ല ഭക്ഷണവും, ജോലിക്കാരുടെ നല്ല പരിചരിണവും. ഒരിക്കല്‍ പോയാല്‍ പിന്നെയും പോകാന്‍ തോന്നും. ഞാന്‍ ഷീല ചേച്ചിയെ രണ്ട് മൂന്ന് തവണയേ കണ്ടിട്ടുള്ളൂവെങ്കിലും, ചേച്ചിക്ക് എന്നെ കണ്ടയുടന്‍ മനസ്സിലായി. ചേച്ചി സംസാരപ്രിയയായതിനാല്‍ ഞാന്‍ അവിടെ കുറച്ച് നേരം തങ്ങി.

ചേച്ചിക്ക് മറ്റെല്ലാരേയും പോലെ ആദ്യം അലോപ്പതി ചികിത്സയായിരുന്നു. ഫലിക്കാതെ വന്നപ്പോള്‍ ആയുര്‍വ്വേദം ആകാമെന്ന് വെച്ചു. ഇന്നത്തെ കാലത്ത് ആരും തന്നെ ആദ്യം ആയുര്‍വേദം ചെയ്യുന്നില്ല. എല്ലാരും മറ്റു മരുന്നുകളൊന്നും വേണ്ടത്ര ഫലിക്കുന്നില്ലാ എന്ന് കരുതുമ്പോള്‍ ആയുര്‍വേദാം ആകാമെന്ന് കരുതുന്നു. പിന്നെ വേറൊരു കാര്യം എന്താണെന്ന് വെച്ചാല്‍ ആയുര്‍വേദത്തിന്റെ വില എല്ലാര്‍ക്കും താങ്ങില്ല. അതിനാല്‍ പലരും ആയുര്‍വേദത്തിനോട് വിമുഖത കാണിക്കുന്നു.

പണ്ടൊക്കെ പ്രത്യേകിച്ച് എന്റെ ചെറുപ്പക്കാലത്ത് ആയുര്‍വേദ കടയില്‍ നിന്ന് കഷായത്തിനും മറ്റുമുള്ള പച്ചമരുന്നുകള്‍ ലഭിക്കുമായിരുന്നു. വൈദ്യന്മാര്‍ മരുന്നുകളൊക്കെ വീട്ടില്‍ ഉണ്ടാക്കി കഴിക്കാന്‍ പറയുമായിരുന്നു. അപ്പോള്‍ വില തുച്ചം, ഗുണമോ ഇന്നത്തെക്കാളും മെച്ചവും. ഇന്നെത്തെ കാലത്ത് ആയുര്‍വേദ മരുന്നുകള്‍ പലതും മോഡേണ്‍ മെഡിസിനെ പോലെ ഗുളികകളും, കാപ്സ്യൂളുകളും, റെഡിമെയ്ഡ് ബോട്ടല്‍ഡ് കഷായങ്ങളും അരിഷ്ടങ്ങളും മറ്റുമായി.

ഇവയുടെ ഒക്കെ ഉല്പാദന ചിലവ് വളരെ കൂടുതലാണ്. അപ്പോള്‍ സ്വാഭവികമായും വലിയ വിലക്ക് വിറ്റാലേ അവര്‍ക്കും മുതലിക്കൂ. പണ്ടത്തെ കാലത്ത് ആയുര്‍വേദ കിടത്തി ചികിത്സ ഗവണ്മേണ്ട് തലത്തിലേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ പ്രൈവറ്റ് ആശുപത്രികള്‍ വന്നപ്പോള്‍ സാധാരണക്കരെ സംബന്ധിച്ചിടത്തോളം താങ്ങാവുന്ന വിലയല്ല. പണ്ട് വീട്ടില വന്ന് ഉഴിച്ചലും, പിഴിച്ചല്‍, കിഴി മുതലായ ചികിത്സകള്‍ ചെയ്യാനാളുണ്ടായിരുന്നു. ഇപ്പോള്‍ അവയെല്ലാം ആശുപത്രികളില്‍ ഒതുങ്ങിക്കൂടിയിരിക്കുന്നു. പണക്കാര്‍ക്ക് മാത്രം പറ്റും ഇടമായിക്കൊണ്ടിരിക്കയാണ്. വില കുറവുള്ള ചിലയിടങ്ങില്‍ ഇല്ലാതില്ല. അങ്ങിനെ മോനെ കാണാന്‍ പോകുമ്പോള്‍ വല്ലപ്പോഴും ഷീല ചേച്ചിയേയും കണ്ട് കൊണ്ടിരുന്നു. അങ്ങിനെ എന്റെ കുടുംബ ചരിത്രം ചേച്ചിക്കും, ചേച്ചിയുടെത് എനിക്കും മനസ്സിലായിത്തുടങ്ങി.

ചേച്ചിയുടെ ഹസ്സ് മോഹനേട്ടന്‍ വിദേശജീവിതം ഏതാണ്ട് അവസാനിപ്പിച്ച് നാട്ടിലൊതുങ്ങിത്തുടങ്ങി എന്നെപ്പോലെ.

പക്ഷെ ഞങ്ങളുടെ രണ്ട് പേരുടേയും ജീവിതം വ്യത്യസ്ഥ സ്റ്റൈലുകളിലാ. മൂപ്പര്‍ കഴിയുന്നതും വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടുന്നു. ഞാനാണെങ്കില്‍ ആരോഗ്യം ഉണ്ടെങ്കില്‍ അടിച്ച് പൊളിച്ച് നടക്കുന്നു. എന്റെ വേ ഓഫ് ലൈഫ് ഷീലച്ചേച്ചിക്കിഷ്ടപ്പെട്ടു.

എന്നോട് ചേച്ചി പറഞ്ഞു, മോഹനേട്ടന് കമ്പനി കൊടുക്കാന്‍. ഞാന്‍ ഏറ്റു മോഹനേട്ടന്‍ വരികയാണെങ്കില്‍.

ഞാന്‍ വൈകുന്നേരം കുറച്ചധികം നടക്കാന്‍
പോകും. എന്റെ വീട്ടില്‍ നിന്നിറങ്ങി ആദ്യം അച്ചന്‍ തേവരെ വണങ്ങിയ ശേഷം, നേരെ വെളിയന്നൂര്‍ക്കാവിലെത്തി വെളിയന്നൂര്‍ അമ്മയെ തൊഴുത്, നേരെ കുളശ്ശേരിയിലെത്തി അവിടെത്തെ ലക്ഷ്മി നരസിംഹമൂര്‍ത്റ്റി, പാര്‍ത്ഥസാരഥി, ഹനുമാന്‍ സ്വാമി എന്നിവരുടെ മുന്നി തലകുനിച്ച്, ചെട്ടിയങ്ങാടിയിലെ മാരിയമ്മനെ തൊഴുത് നേരെ സ്വരാജ് റൌണ്ടിലെത്തും, അപ്പോളെക്കും ഏതാണ്ട് ഒരു കിലോമീറ്റര്‍ പിന്നിട്ടിരിക്കും.

മോഹനേട്ടനും ഷീല ചേച്ചിയും ചോദിച്ചു
“എന്തിനാണ് ഈ ട്രാഫിക്കുള്ള തിരക്ക് പിടിച്ച റോഡില്‍ കൂടി നടക്കുന്നത് ജെ പീ“.

എന്റെ ചേച്ച്യേ... ഇനി വാഹനമിടിച്ച് ചാവാന്‍ ആണ് യോഗമെങ്കില്‍ അങ്ങിനെയായിക്കൊള്ളട്ടെ. നമുക്ക് വിധിയെ തടുക്കാനാവില്ലല്ലോ. എനിക്ക് തിരക്കില്‍ കൂടി നടക്കാനിഷ്ഠം. തിരക്കിലാണെങ്കില്‍ വണ്ടികള്‍ കാ‍ണാം, ജനങ്ങളെ കാണാം. ഇടക്ക് പെട്ടിക്കടകളില്‍ കയറി വേണമെനില്‍ ഒരു ആപ്പ് ചായ കുടിക്കാം. ചിലപ്പോള്‍ നല്ല ചൂടു പരിപ്പുവടയും കിട്ടും. ചില സമയത്ത് സന്ധ്യകഴിഞ്ഞാല്‍ സ്വരാജ് റൌണ്ടില്‍ നല്ല ചൂട് കപ്പലണ്ടി ഉന്ത് വണ്ടിയില്‍ കിട്ടും. നമുക്കൊരു തമാശയും അവര്‍ക്ക് ബിസിനസ്സും.

അങ്ങിനെ നടന്ന് നടന്ന് തൃശ്ശൂര്‍ തേക്കിന്‍ കാട്ടില്‍ പ്രവേശിച്ച് വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് മൂന്ന്
പ്രദക്ഷിണം വെച്ച്, അവിടെയുള്ള ഉപദേവന്മാരെയെല്ലാം കണ്ട്, നാലമ്പലത്തിനുള്‍ലിലെ ശിവന്‍, പാര്‍വ്വതി, ഗണപതി, ശങ്കരനാരായണന്‍, ശ്രീരാമന്‍ എന്നിവരെ വണങ്ങി പുറത്ത് കടക്കുന്നു.

പുറത്തുള്ളവരെ വണങ്ങാന്‍ ചില ചിട്ടകളുണ്ടെങ്കിലും അങ്ങിനെ പലരും പോകുന്നില്ല. ഞാന്‍ പോകുന്ന വഴി പറയാം.

ആദ്യം ഗോശാല കൃഷ്ണന്‍, പിന്നെ സിംഹോദരനാണെന്ന് തോന്നുന്നു. പിന്നെ നടന്ന് പരശുരാമന്‍, പിന്നെയും നടന്നാല്‍ ഒരു ദേവനെ കാണാം, പേര്‍ ഓര്‍മ്മ വരുന്നില്ല. അവിടെ നിന്ന് ഒരു ചെറിയ പൊത്തില്‍ കൂടി നോക്കിയാല്‍ ശിവന്റെ അമ്പലത്തിലെ താഴികക്കുടം കാണാം. അതും കഴിഞ്ഞ് പോകുമ്പോല്‍ വ്യാസ ശിലയാണെന്ന് തോന്നുന്നു. അവിടെത്തെ ആല്‍ത്തറയില്‍ ആളുകള്‍ "ഹരിശ്രീ ഗണപതായേ നമ:" എന്ന് എഴുതും, അത് കഴിഞ്ഞ് അയ്യപ്പസ്വാമിയെ വണങ്ങി, നേരെ വേട്ടക്കരന്റെ അവിടെ തൊഴുത്, നാഗങ്ങളെ വണങ്ങി, തിരികെ പടിഞ്ഞാറെ മുറ്റത്തുള്ള ശ്രീ ചക്രം, ശ്രീ ശങ്കരാചാര്യര്‍ എന്നിവരെ തൊഴുത് വേണം ഉള്ളില്‍ പ്രവേശിക്കാന്‍. എല്ലാം തൊഴുത് വരുമ്പോള്‍ കുറച്ച് സമയം എടുക്കും. ചിലപ്പോള്‍ കൈ നിറയെ ശര്‍ക്കരപ്പായസം ലഭിക്കാറുണ്ട്.

അങ്ങിനെ വടക്കുന്നാഥന്റെ അടുത്ത് പോയതിന്‍ ശേഷം നേരെ തിരുവമ്പാടി ക്ഷേത്രത്തില്‍ കണ്ണനെയും കൂട്ടരെയും തൊഴുതതിന് ശേഷം, അമ്പലത്തിന്റെ പുറകിലുള്ള വിഘ്നേശ്വരന്റെ അമ്പലത്തില്‍ പോയി, പുറത്ത് കടന്ന് നേരെ പാട്ടുരായ്കല്‍ ജംങഷനിലെത്തും. അവിടെ നിന്ന് വലത്തോട്ട് പോകുമ്പോള്‍ ഒരു അയ്യപ്പ ഷേത്രമുണ്ട്. അവിടേയും കയറി കുറിവരച്ച് നേരെ അശ്വിനി ആശുപത്രി വഴി നേരെ വടക്കെ ബസ് സ്റ്റാന്‍ഡിലുള്ള അശോകേശ്വരം ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ചിലപ്പോള്‍ വടക്കേ ചിറയുടെ വക്കത്ത് കൂടി കുറച്ച് ഉലാത്തി, പക്ഷികളേയും മീനുകളേയും കണ്ട് അടുത്തുള്ള ശ്രീ കൃഷ്ണ ക്ഷേത്രത്തിലും, ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലും പോയി അവിടെയുള്ള നവഗ്രഹങ്ങളേയും വണങ്ങി തിരിച്ച് നടന്ന് പാലസ് റോഡില്‍ പ്രവേശിച്ച് അവിടെയുള്ള മിഥുനപ്പള്ളി ഷേത്രത്തില്‍ പോയി തിരികെ പാലസ് റോഡില്‍ കൂടി നടന്ന് പാറമേക്കാവ് ക്ഷേത്രത്തിലെത്തി അമ്മയെ തൊഴുതതിന്‍ ശേഷം അവിടെ നിന്ന് വലിയ ഒരു കുറി കൂടി തൊടുന്നു.

ക്ഷീണമുണ്ടെങ്കില്‍ പാറമേക്കാവ് അമ്പലത്തില്‍ വിശ്രമിക്കാന്‍ ഇരിക്കാന്‍ ധാരാളം സ്ഥലമുണ്ട്. ചൊവ്വ വെള്ളി എന്നീ ദിവസങ്ങളില്‍ 11നും 12നും ഇടക്കാണെങ്കില്‍ സൌജന്യ ഭക്ഷണവും [അന്നദാനം] ല
ഭിക്കും. പാറമേക്കാവില്‍ നിന്ന് പുറത്ത് കടന്ന് നേരെ കോര്‍പ്പറേഷന്‍ ഓഫീസിന്റെ മുന്നില്‍ കൂടി നടന്ന് പട്ടാളം റോഡില്‍ കൂടി നടക്കുമ്പോള്‍ വീണ്ടും രണ്ട് മാരിയമ്മന്‍ ഷേത്രങ്ങള്‍ കാണാം. അവിടെയും കുമ്പിട്ട് കുറികള്‍ വരച്ച ശേഷം ശക്തന്‍ നഗറിലെ പച്ചക്കറി മാര്‍ക്കറ്റിന്നടുത്തുള്ള ഇരട്ടച്ചിറ ക്ഷേത്രത്തിലും പോകും.

അപ്പോളെക്കും വിയര്‍ത്ത് കുളിച്ചിരിക്കും. അതാണ്‍ എന്റെ വൈകിട്ടെത്തെ സവാരി സ്റ്റൈല്‍. ശക്തന്‍ നഗറിലെത്തിയാല്‍ ടിബി റോഡില്‍ കൂടി നടക്കുമ്പോള്‍ എനിക്ക് ചിലപ്പോള്‍ ചില ദു:ശ്ശീലങ്ങള്‍ ഉണ്ടാകാറുണ്ട്. പിന്നെ എന്തെങ്കിലും ദു:ശ്ശീലങ്ങള്‍ ആണുങ്ങളായാല്‍ വേണ്ടേ ?

ടിബി റോഡ് എന്റെ സൌധത്തിന്ന് വളരെ അടുത്താണ്‍. അവിടെ ആറ് സ്റ്റാര്‍ ഹോട്ടലുകളുണ്ട്. അതില്‍ ഏതിലെങ്കിലും കയറി തണുത്ത ഫോസ്റ്റര്‍ അടിക്കും. എനിക്ക് ഡ്രാഫ്റ്റ് ബീയര്‍ വളരെ ഇഷ്ടമാണ്. കേരളത്തില്‍ പബ്ബുകളും ഡ്രാഫ്റ്റ് ബീയറുകളും ലഭ്യമല്ല. ഞാന്‍ വിദേശത്ത് നടക്കാന്‍ പോകുന്ന ഒരു റൂട്ടുണ്ട്.
അവസാനം കലാശിക്കുന്നിടത്ത് ടെന്നീസ് കോര്‍ട്ട്, പബ്ബുകള്‍, സ്വിമ്മിങ്ങ് പൂളുകള്‍ എല്ലാം ഉണ്ട്. അവിടെ നിന്ന് ഡ്രാഫ്റ്റ് ബീയര്‍ കുടിക്കാന്‍ ഞാന്‍ മറക്കാറില്ല. ഫ്രീ ഹവേഴ്സില്‍ ഒന്നിന്‍ ഒരു ഫ്രീ ഡ്രിങ്ക് കിട്ടും. അപ്പോള്‍ ഞാന്‍ 4 മഗ്ഗ് ബീയര്‍ വാങ്ങി വെക്കും, രണ്ടെണ്ണത്തിന്റെ വില കൊടുത്താല്‍ മതി.
എന്റെ വൈകുന്നേരത്തെ സവാരിയുടെ റൂട്ട് കേട്ട് മോഹനേട്ടന് ശ്ശി പിടിച്ചു. അവസാനം ഞാന്‍ ബീറടിക്കാന്‍ പോകുന്നത് ആശാന് ഇഷ്ഠമായില്ല. മോഹനേട്ടന്‍ ചൊല്ലിടാന്‍...

"എന്തിനാ ജെപീ താന്‍ ഹോട്ടലില്‍ കയറി അടിക്കുന്നത്. ബെവറേജ് ഷോപ്പില്‍ നിന്ന് തുഛമായ വിലക്ക് ബീയര്‍ കിട്ടുമല്ലോ. വീട്ടില്‍ തണുപ്പിച്ച് കുടിക്കാമല്ലോ?.."

എന്റെ മോഹനേട്ടാ അവിടെയാ നമ്മള്‍ തമ്മിലുള്ള വ്യത്യാസം. കാര്യമൊക്കെ ശരിയാ. പക്ഷെ ഈ ബാറിലിരുന്ന്, അതും എക്സിക്യുട്ടീവ് ബാറിലിരുന്ന് ബീയര്‍ നുണയുന്ന രസം വീട്ടിലിരുന്നാല്‍ കിട്ടില്ല. പിന്നെ എല്ലാരും ഇങ്ങനെ പണം മാത്രം നോക്കി വീട്ടിലിരുന്ന് കഴിച്ചാ‍ല്‍, ഹോട്ടലുകാര്‍ക്കും ജീവിക്കേണ്ടെ.
"ജെ പി പറയുന്നതിലും കാര്യമില്ലാതില്ല.."

എന്നാല്‍ നമുക്ക് നാളെ തന്നെ ഈവനിങ്ങ് സവാരി തുടങ്ങാം ഇല്ലേ ?
"ശ്രമിക്കാം ജെപി..."

മോഹനേട്ടനോടും ചേച്ചിയോടും തമാശ പറഞ്ഞ് സമയം പോയതറിഞ്ഞില്ല. എന്റെ മകനെ പത്ത് ദിവസം കഴിഞ്ഞ് ഡിസ് ചാര്‍ജ്ജ് ചെയ്തു. ചേച്ചി അവിടെ തന്നെ കിടപ്പാ. ചേച്ചിക്ക് വീട്ടിലായാലും ആശുപത്രിയിലായാലും എല്ലാം ഒരു പോലെ. ചേച്ചി ഏകാന്തത ഇഷ്ഠപ്പെടുന്ന ആളെ പോലെ തോന്നി. എന്റെ വീരസാഹസ കഥകളൊക്കെ ചേച്ചിയോട് ഞാന്‍ വിളമ്പി. ചേച്ചിക്ക് എന്നെ വളരെ ഇഷ്ഠപ്പെട്ടു.

അങ്ങിനെ ഇരിക്കുമ്പോള്‍ എനിക്ക് ഇന്ന് ചെട്ടിയങ്ങാടിയില്‍ ചില ഷോപ്പിങ്ങും മറ്റുമുണ്ടായിരുന്നു. സാധാരണ ചെട്ടിയങ്ങാടി മുതലായ സ്ഥലത്ത് ഞാന്‍ സ്കൂട്ടറിലാണ്‍ സവാരി. ഇപ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിനാല്‍ എന്റെ സ്കൂട്ടര്‍ സവാരി ഏതാണ്ട് നിലച്ചമട്ടാണ്. എന്റെ കഴുത്തിന്‍ ചില കുഴപ്പങ്ങളുള്ളതിനാല്‍, എനിക്ക് ഹെല്‍മറ്റ് സുഖം പകരുന്നില്ല. ഇത് വരെ ഹെല്‍മറ്റ് ധരിക്കാത്തതിന് പോലീസ് പിടിച്ചിട്ടില്ല. താമസിയാതെ തന്നെ പിടിക്കപ്പെടാം.

കാറും കൊണ്ട് ചെട്ടിയങ്ങാടി, പോസ്റ്റ് ഓഫീസ് റോഡ്, ഹൈ റോഡ്, കോര്‍പ്പറേഷന്‍ ഓഫീസ് പരിസരം എന്നിവിടങ്ങളില്‍ പോയാല്‍ പാര്‍ക്കിങ്ങ് വലിയ പ്രശ്നമാണ്. അവിടെയെങ്ങാനും അടിയന്തിരമായി പാര്‍ക്ക് ചെയ്യപ്പെട്ടാല്‍ ഉടന്‍ പോലീസ് വന്ന് പിടിക്കും. ഇവിടങ്ങളില്‍ സാധനം വാങ്ങാന്‍ വരുന്നവരുടെ സ്ഥിതി തികച്ചും ദയനീയമാണ്.

ഞാന്‍ കഴിഞ്ഞ ദിവസം പാര്‍ക്കിങ്ങ് സംവിധാനമുള്ള സ്വരാജ് റൌണ്ടില്‍ ബീനാമ്മയേയും കൊണ്ട് ഷോപ്പിങ്ങിന് പോയി. എനിക്ക് വര്‍ക്കീസിലായിരുന്നു പോകേണ്ടിയിരുന്നത്. ആ ഭാഗത്തൊന്നും ഒഴിവുണ്ടായിരുന്നില്ല. ബീനാമ്മയെ തെക്കേ ഗോപുരത്തിന്റെ അവിടെ ഇറക്കി, പാര്‍ക്കിങ്ങ് നോക്കി നോക്കി ഞാന്‍ ബാനര്‍ജി ക്ലബ്ബിന്റെ അവിടെയാണ്‍ പാര്‍ക്കിങ്ങ് കിട്ടിയത്.

ഈ അവസരത്തിലാണ് മൊബൈല്‍ ഫോണിന്റെ ഗുണം എനിക്ക് തികച്ചും മനസ്സിലായത്. കാറ് കിടക്കുന്നത് വടക്കേ റൌണ്ടിലും ബീനാമ്മ നില്‍ക്കുന്നത് ഒരു കിലോമീറ്റകലെ തെക്കെ റൌണ്ടിലും. ഞാന്‍ ബീനാമ്മയോടോതി. "എടീ പെമ്പറോന്നോത്തി, നിനക്ക് ഷോപ്പിങ്ങിന് കണ്ട ഒരു സമയം. ഞാന്‍ വെറുമൊരു ഡ്രൈവറെ പോലെ പാര്‍ക്കിങ്ങും നോക്കി നടക്കുന്നു."

"നിന്റെ ഷോപ്പിങ്ങ് കഴിഞ്ഞാല്‍ ഒരു ഓട്ടോ പിടിച്ച് ബാനര്‍ജി ക്ലബ്ബിന്റെ മുന്‍ വശത്ത് വാ. ഞാന്‍ അവിടെ ഉണ്ടാകും"

കേട്ടോ പെരുമ നാട്ടുകാരെ, പാര്‍ക്കിങ്ങ് വിശേഷങ്ങള്‍. അതേ സമയം എന്റെ വീട്ടില്‍ നിന്ന് വര്‍ക്കീസിലേക്കുള്ള ദൂരവും, വര്‍ക്കീസില്‍ നിന്ന് ബാനര്‍ജി ക്ലബ്ബിലേക്കുള്ള ദൂരവും ഏതാണ്ട് ഒപ്പമാണുതാനും. എന്നാലും ചില ഭാര്യമാര്‍ക്ക് ഈ പാവം ഭര്‍ത്താക്കന്മാരെ പീഠിപ്പിക്കുന്നത് ഒരു തരം തമാശയാ.

ഭാര്യമാരെ പിണക്കാനും പറ്റില്ലല്ലോ. അവര്‍ ഉടനെ പ്രതികരിക്കും. ചിലപ്പോള്‍ നേരാ നേരത്ത് ഭക്ഷണം തരില്ല. എനിക്കാണെങ്കില്‍ ഭക്ഷണസ്റ്റൈല്‍ വളരെ സ്പെഷല്‍ ആണ്. വൈകുന്നേരം ചപ്പാത്തിയോ ചുടുദോശയോ വേണം. പിന്നെ സ്മോള്‍ അടിക്കുമ്പോള്‍ പീനട്ട് മസാലയും, സ്ക്രാമ്പിള്‍ഡ് എഗ്ഗും വേണം. ഈ നശൂലത്തിനെ പിണക്കിയാല്‍ അന്നത്തെ കാര്യം പോക്കാ...
അപ്പോള്‍ സ്കൂട്ടര്‍ സവാരി അസാധ്യമായതിനാല്‍ നാല് ചക്രത്തില്‍ തന്നെ ചെട്ടിയങ്ങാടി പരിസരത്തെത്തി. പാര്‍ക്കിങ്ങിന് എവിടെയും സ്ഥലമില്ലാഞ്ഞതിനാല്‍ മകന്‍ കിടന്നിരുന്ന ആശുപത്രി പരിസരത്ത് ശകടം പാര്‍ക്ക് ചെയ്തു. ഷോപ്പിങ്ങ് കഴിഞ്ഞ് മടക്കം ഷീലച്ചേച്ചിയെ കാണാന്‍ പോയി. കുറച്ച നാളായി കാണാന്‍ ആഗ്രഹിച്ചിരുന്ന ചേച്ചിയുടെ മോളേയും അവിടെ നിന്ന് കാണാനായി.

അവിടെ മോഹനേട്ടനും ഉണ്ടായിരുന്നു. ചേച്ചിയും ചേട്ടനും വിശേഷങ്ങള്‍ കുറെ പറഞ്ഞു. ചേച്ചിയുടെ മകള്‍ ലോങ്ങ് ലീവിലാണ്. വീട്ടില്‍ വെറുതെ ഇരിക്കുന്നതിന്‍ പകരം എന്തെങ്കിലും ജോലി കിട്ടിയാല്‍ പോകാമെന്നുണ്ട് എന്ന് പറഞ്ഞു.

ചേച്ചിക്കോ, ആ മോളുട്ടീക്കോ, മോഹനേട്ടനോ അറിയില്ലല്ലോ നാട്ടിലെ ശമ്പളനിലവാരം. നാട്ടില്‍ ഒരു ഫീമേയില്‍ ഓഫീസ് അസിസ്റ്റണ്ടിന് ലഭിക്കുന്നത് ശരാശരി 3000 രൂപയാണ്. ഒരു റിക്രൂട്ടിങ്ങ് കണ്‍സല്‍റ്റന്‍ഡ് കൂടിയായ എനിക്ക് നല്ല വിജ്ഞാനമുണ്ട് ഈ വിഷയത്തില്‍.

ഞാന്‍ എന്റെ വെബ് സൈറ്റ് ഡവലപ്പ്മെന്റ് സ്റ്റുഡിയോവില്‍ അവര്‍ക്ക് ജോലി കൊടുക്കാമെന്ന് ഏറ്റു. പക്ഷെ ശമ്പളമില്ലാതെ. എന്തെങ്കിലും കൊടുക്കാം ബിസിനസ്സ് ഉണ്ടായാല്‍.

മോഹനേട്ടന്‍ നാട്ടിലെ ഏവറേജ് പ്രൈവറ്റ് സ്ഥപനത്തിലെ ശമ്പള നിലവാരം കേട്ടിട്ട് അതിശയമായി. ഇന്നത്തെ കാലത്ത ഭാര്യയും ഭര്‍ത്താവും ജോലി ചെയ്താലെ ഒരു കുടുംബം മുന്നോട്ട് പോകൂ. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ശമ്പളക്കൂടുതലുണ്ടെങ്കില്‍ വലിയ പരിക്കില്ലാതെ കഴിഞ്ഞ് കൂടാം. അല്ലെങ്കില്‍ കടം വാങ്ങി മുടിയും. ഇതാണ് നാട്ടിലെ അവസ്ഥ.

ജീവിത നിലവാരം കൂടിക്കൂടി വരുന്നു. അതേ സമയം വരുമാനത്തില്‍ പലര്‍ക്കും വര്‍ധനവില്ല. ബസ്സുകൂലിയും, പെട്രോള്‍ ഡീസല്‍ വില വര്‍ധനയും എല്ലാം കൊണ്ടും സാധാരണ കുടുംബത്തിന് പിടിച്ച് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

5000 മുതല്‍ ആറായിരം ഉറുപ്പിക ഉണ്ടെങ്കില്‍ അഛനും അമ്മയും രണ്ട് കുട്ടികളുള്ള ഒരു കുടുംബം കഷ്ടിച്ച് ജീവിച്ച് പോകുന്നു എന്ന് കേട്ടപ്പോള്‍ മോഹനേട്ടന്‍ അത്ഭുതം.

"എങ്ങിനെയാണ് ജെപി അത് സാധിക്കുക. ഞാനും എന്റെ പത്നിയും അടങ്ങുന്ന വീട്ടില്‍ ഇതിന്റെ ഇരട്ടിയാകുന്നു. എനിക്ക് വിശ്വസിക്കാനാകുന്നില്ല."

വിശ്വസിച്ചേ മതിയാകു മോഹന്‍ ജീ.. ഇതാണ് ഇവിടുത്തെ അന്ത:രീഷം. എല്ലാം കേട്ട് ഷീല ചേച്ചി എന്ന്നെ നോക്കി.

" അപ്പോ എന്റെ മോളുടെ കാര്യം രക്ഷയില്ലാ എന്നാണോ പറയുന്നത് ജേപീ? "
അങ്ങിനെയല്ലല്ലോ ഞാന്‍ പറഞ്ഞത്. എന്നോട് കൂട്ടായി പ്രവര്‍ത്തിക്കട്ടേ. ഞങ്ങള്‍ക്കൊരുമിച്ച് സ്ഥപനം വളര്‍ത്താം. അപ്പോള്‍ വരുമാനം കിട്ടാതിരിക്കില്ല.

ആട്ടെ ചേച്ചി എന്താണ് മോളുടെ ഫീല്‍ഡ്. അവളൊരു ഐടി ഗേളാണ്. സോഫ്റ്റ് വെയര്‍

"എന്നാല്‍ തൃശ്ശൂര്‍ പണി കിട്ടുന്ന കാര്യം എളുപ്പമല്ല" കേരളത്തില്‍ കൊച്ചിന്‍ ആന്‍ഡ് ട്രിവാന്‍ഡ്രം മാത്രമേ രക്ഷയുള്ളൂ. "അതിലും ഭേദം എന്റെ കുട്ടിക്ക് യുഎസ്സിലേക്ക് മടങ്ങുകയാണല്ലോ" തല്ക്കാലം എന്റെ കൂടെ കൂടട്ടെ. പിന്നീ‍ടാലോചിക്കാം ചേച്ചീ

"ആരും ഒന്നും ഉരിയാടിയില്ല"

എനിക്ക് പോകാന്‍ തിരക്കുണ്ട് ചേച്ചീ,പിന്നെ കാണാം. മകളെ 3 മണിക്ക് ആശുപത്രിയിലെത്തിക്കണം.

"ഞാനും ആ വഴിക്കാ. മോഹനേട്ടനും മോളും എന്റെ കൂടെ പോന്നു" അവരെ അച്ചന്‍ തേവരുടെ മുന്നിലിറക്കി, ഞാന്‍ എന്റെ വീട്ടിലേക്ക് തിരിച്ചു.

[ചില അക്ഷരപിശാചുകള്‍ കടന്ന് കൂടിയിട്ടുണ്ട്. നോട്ട് പേഡില്‍ പ്രോസസ്സ് ചെയ്ത് കോപ്പി ഏന്‍ഡ് പേസ്റ്റുചെയ്യുമ്പോളാണ് ഈ വികൃതികള്‍. വായനക്കാര്‍ സദയം ക്ഷമിക്കുമല്ലോ?]


Wednesday, April 14, 2010

വിഷുക്കൈനീട്ടം

എന്റെ ആര്‍ക്കിട്ടെക്റ്റായ മകള്‍ ഇന്ന് എനിക്ക് 3001 രൂപ വിഷുക്കൈനീട്ടം തന്നു. ഒട്ടും ചെറിയതല്ലാത്ത തുക എനിക്കവള്‍ തരാറുണ്ടായിരുന്നു.
ഞാന്‍ കാലത്ത് നേരത്തെ എഴുന്നേറ്റ് ആദ്യം എന്റെ കൃഷ്ണന് പൂക്കള്‍ അര്‍പ്പിച്ച ശേഷം അച്ചന്‍ തേവര്‍ അമ്പലത്തില്‍ പോയി വൈകിയാണെങ്കിലും അവിടുത്തെ വിഷുക്കണി കണ്ടു.

ഒരു മാസമായി വയറ്റില്‍ അസുഖമായതിനാല്‍ എന്റെ കസിനായ ഡോ: ഷീബയുടെ പരിചരണത്തിലാണ് ഞാന്‍. ഭക്ഷണത്തിന് അരമണിക്കൂറ് മുന്‍പ് കഴിക്കാനുള്ള മരുന്ന് കഴിച്ചാണ് അച്ചന്‍ തേവരെ കാണാന്‍ പോയത്. ഉടന്‍ തിരിച്ച് വരാമെന്ന ധാരണയില്‍.

അവിടെ തൊഴുത് പ്രദക്ഷിണം വെച്ചപ്പോഴാണ് തോന്നിയത് പാറമേക്കാവമ്മയെ ഒന്ന് കണ്ട് വണങ്ങണമെന്ന്. അതിനാല്‍ നേരെ അങ്ങോട്ട് വിട്ടു. അമ്മയെ കണ്ട് മനം കുളിര്‍ത്തു.


അവിടെ ചെന്നപ്പോള്‍ എന്റെ പാറുകുട്ടിയെ പോലെ ഒരു പെണ്‍കുട്ടി പച്ചപ്പാവാടയും ബ്ലൌസുമിട്ട് കൈയില്‍ തട്ടുമായി നില്‍ക്കുന്നത് കണ്ടു. പാറുകുട്ടിയുടെ ചെറുപ്പത്തിലേ അതേ രൂപം. ഇത്രമാത്രം രൂപ സാദൃശ്യമോ?


പാറമേക്കാവ് നടപ്പുരയില്‍ നാമസങ്കീര്‍ത്തനം ആലപിക്കുന്നുണ്ടായിരുന്നു ചിലര്‍. അത് അല്പനേരം കാണാന്‍ മറന്നില്ല.

എന്റെ പേരക്കിടാവ് സുഖമായിരിക്കുന്നു. ഇന്ന് കാലത്ത് അവന്റെ കുളി ചെറുതായിരുന്നു. മെയ്ഡ് ലീവില്‍ പോയതിനാല്‍ മകള്‍ തന്നെ ഒരു കാക്കക്കുളി ചെയ്തു കൊടുത്തു.
എന്നും കണ്ണടച്ച് കിടക്കുന്ന കുട്ടിയെ എടുത്ത് അരമണിക്കൂര്‍ എണ്ണ തേച്ച്, കാല്‍ മണിക്കൂറ് കുളിപ്പിക്കും. മൊത്തം സമയവും കൊച്ച് കരഞ്ഞും കൊണ്ടിരിക്കും.ഇന്നേക്ക് 28 കഴിഞ്ഞു. ഞാന്‍ ഈ കരച്ചില്‍ കേട്ട് കേട്ട് തോറ്റു. ഞാന്‍ ആ സമയത്ത് നടക്കാന്‍ പോകും. ഇങ്ങിനെയൊക്കെയാണോ നിങ്ങളുടെ വീട്ടിലെ കുട്ടികളേയും കുളിപ്പിക്കുക. മകന്‍ ശ്വാസം മുട്ടി കരയുന്ന പോലെ കാണിച്ചാലും തള്ളക്കും തള്ളയുടെ തള്ളക്കും പണിക്കാരിക്കും ഒരു വേവലാതിയുമില്ല. ഈ അപ്പൂപ്പന് കണ്ട് നില്‍ക്കാനോ കേള്‍ക്കാനോ ഉള്ള ശക്തി ഇല്ല.
ദയവായി ഈ വിഷയത്തെപ്പറ്റി പ്രതികരിക്കുക.

ഈ കൊല്ലം ബീനാമ്മ ഞങ്ങള്‍ക്ക് വിഷു ഊട്ടിയില്ല. ഈ നിമിഷം വരെ ഒരുക്കങ്ങളൊന്നും അടുക്കളയില്‍ കണ്ടില്ല. പ്രധാന കാരണം എപ്പോഴും കൊച്ചുമകന്റെ കൂടെ വേണം. മകള്‍ക്കാണെങ്കില്‍ പ്രസവത്തിന് ശേഷം അല്ലറചില്ലറ അസ്വാസ്ഥ്യങ്ങള്‍.
കാലത്ത് ഒരു ഇഞ്ചിമ്പുളി വെക്കുന്നത് കണ്ട്. വിഷുക്കട്ട ഉണ്ടാക്കിയോ എന്നറിയില്ല. കൊല്ലത്തിലൊരിക്കലാ ഉണ്ടാക്കാറ്. ചില വര്‍ഷത്തില്‍ സുജേച്ചി കൊണ്ട് വന്ന് തരാറുണ്ട്. ഇപ്പോ സുജേച്ചിക്കും വയസ്സായി. സുജേച്ചി എന്ന് വിളിക്കുന്നത് അമ്മയിയേയാണ്.

കഴിഞ്ഞ വര്‍ഷം എന്നെ ഒരു ദിവസം ഉണ്ണാന്‍ വിളിച്ചപ്പോള്‍ എന്റെ കസിന്‍ ഷീല എനിക്ക് വിഷുക്കട്ട ഉണ്ടാക്കിത്തന്നത് ഞാന്‍ ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നു. പിന്നീട് ഷീലയുടെ വീട്ടില്‍ പോകാനൊത്തില്ല. ഇനി ഒരു ദിവസം വിഷുക്കട്ട ആവശ്യപ്പെട്ട് ഷീലയുടെ വീട്ടില്‍ പോകണം. ഷീലയെ അടുത്തൊരു അവസരത്തില്‍ പരിചയപ്പെടുത്താം.

എനിക്ക് ചെറുപ്പത്തില്‍ വിഷുക്കൈനീട്ടം തരിക എന്റെ അച്ചമ്മ [പിതാവിന്റെ അമ്മ] യും മറ്റുചിലപ്പോള്‍ അച്ചാച്ചനും [മാതാവിന്റെ അഛന്‍] ആണ്. അന്ന് അവര്‍ ഒരു വെള്ളിനാണയം തരും.

ചില ക്ഷേത്രങ്ങളില്‍ നാണയത്തുട്ടുകള്‍ വിഷുക്കൈനീട്ടമായി കൊടുക്കാറുണ്ട്. ഇത്തവണ അച്ചന്‍ തേവര്‍ അമ്പലത്തില്‍ വിഷുക്കണിക്ക് വലിയ മിനുക്കുണ്ടായിരുന്നില്ല. വാല്‍ക്കണ്ണാടിയും ചക്കയും മറ്റും കണ്ടില്ല.
ഞാന്‍ പ്രസിഡണ്ടും സെക്രട്ടറിയും ഒക്കെ ആയ കാലത്ത് എല്ലാം ഉണ്ടായിരുന്നു. ഇപ്പോള്‍ സ്ഥാനമാനങ്ങള്‍ക്ക് ആളുകളേറെ, പക്ഷെ പ്രവര്‍ത്തനമണ്ഡലത്തില്‍ കാണുന്നില്ല. അതാണ് സ്ഥിതി.
അവര്‍ ഉള്ളതിനാല്‍ അവരാണല്ലോ മുന്‍ കൈയ്യെടുക്കേണ്ടത്.

ഇപ്പോള്‍ സമയം രാവിലെ 9.51. ചിലപ്പോള്‍ ഉച്ചയാകുമ്പോളെക്കും സുജേച്ചിയുടെ വീട്ടില്‍ നിന്ന് വിഷുക്കട്ടയും പരിപ്പുകറിയും ഇഞ്ചിമ്പുളിയും വന്നേക്കാം. അല്ലെങ്കില്‍ ഉള്ളത് ഭക്ഷിക്കാം അല്ലേ.
തൃശ്ശൂരില്‍ ഓണത്തിന് അമ്പിസാമിയുടേയും കണ്ണന്‍ സാമിയുടേയും വീട്ടില്‍ നിന്ന് വിഭവസമൃദ്ധമായ ഊണ് വാഴയില അടക്കം പാര്‍സലായി ലഭിക്കും. പക്ഷെ വിഷുവിനുള്ള ഭക്ഷണം ആരും തരുന്നതായി കേട്ടിട്ടില്ല.

എല്ലാ ബ്ലോഗ് വായനക്കാര്‍ക്കും ഒരിക്കല്‍ കൂടി നന്മനിറഞ്ഞ വിഷു ആശംസിക്കുന്നു.

വിഷു 2010 - with less ചടങ്ങുകള്‍ !!


എല്ലാ ബ്ലോഗ് വായനക്കാര്‍ക്കും നന്മ നിറഞ്ഞ വിഷു ആശംസകള്‍.

എന്റെ വസതിയില്‍ ഇക്കൊല്ലം വലിയ ചടങ്ങുകള്‍ ഇല്ല. കാരണം ബീനാമ്മക്ക് പേരക്കുട്ടിയെ പരിചരിക്കേണ്ട കാരണം അടുക്കളയില്‍ കയറാന്‍ നേരമില്ല. ഹൌസ് മെയ്ഡ് വിഷുവിന് അവധിയെടുത്ത് സ്ഥലം വിട്ടു. എല്ലാ കൊല്ലവും ഒരു വിഷുക്കണി വെക്കാറുണ്ട്. ഇക്കൊല്ലം അതുണ്ടാവില്ല എന്നാ തോന്നണേ.

ലക്ഷക്കണക്കിന് രൂപ തന്തയുടെ പക്കല്‍ നിന്ന് വാങ്ങിക്കൊണ്ട് പോയിട്ടുള്ള ഒരു മകനുണ്ടിവിടെ. എന്റെ ചെറിയ പെന്‍ഷന്‍ കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ നന്നേ ബുദ്ധിമുട്ടുന്ന കാലമാണ്. സാധനങ്ങളുടെ വില കയറ്റവും, വരുമാനത്തിലെ വര്‍ദ്ധനമില്ലായ്മയും കാരണം പിടിച്ച് നില്‍ക്കാനാകുന്നില്ല ചിലപ്പോള്‍.

മാസാമാസം എന്തെങ്കിലും തന്ന് സഹായിക്കാന്‍ പറഞ്ഞപ്പോള്‍ മകന് സൌകര്യപ്പെടില്ലാ എന്നാണ് പറഞ്ഞത്. അത് കേട്ടപ്പോള്‍ ശരിക്കും ദു:ഖിതനായി ഞാന്‍.

ഗ്രാമത്തിലെ അടുത്ത വീട്ടിലെ നിഷ്കളങ്കമായ കുട്ടികളുടെ മുഖം കാണുമ്പോള്‍ ഞാന്‍ എല്ലാം മറക്കുന്നു.

നാളെ വിഷുവാണല്ലോ..?
കുട്ടികളുടെ ഒരു പാട്ട് ആസ്വദിക്കൂ....



Saturday, April 10, 2010

ആനയെ നടയിരുത്തുമ്പോള്‍

മാനസ സഞ്ചാരം

ക്ഷേത്രങ്ങളില്‍ ആനയെയും മറ്റു മൃഗങ്ങളേയും നടയിരുത്തുമ്പോള്‍ ഭാവിയില്‍ അതിന്റെ ആഹാരത്തിനും മറ്റു ചിലവുകള്‍ക്കായി ഒരു നിശ്ചിത തുക ദേവസ്വത്തില്‍ അടക്കണമെന്ന ചടങ്ങുണ്ട്. ഈ ആചാരം നില നിന്ന് പോകുന്നു.
+
കഴിഞ്ഞ ആഗസ്ത് മാസത്തില്‍ എന്റെ വീട്ടിലും ഒരു ആനയെ നടയിരുത്തി. പക്ഷെ ശരിക്കും ഉള്ള ഒരു ആനയായിരുന്നില്ല. ഒരു വലിയ എയര്‍ കണ്ടീഷണര്‍. മകന് വിവാഹസമ്മാനമായി അവന്റെ ചെറിയ അമ്മാന്‍ അവന്‍ വിഹരിക്കുന്ന എന്റെ വീട്ടിലാണ് നടയിരുത്തിയത്. പക്ഷെ ഇവിടെ അമ്പലത്തിലേത് പോലെ നിശ്ചിത തുക കെട്ടിവെച്ചില്ല.
+
ഇപ്പോളെന്തായി മഴയത്തും വെയിലത്തും അവനും അവന്‍ ഇല്ല്ലാത്ത സമയത്ത് ആ മുറിയില്‍ കഴിയുന്നവരെല്ലാം അത് ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നു.
+
അവര്‍ക്കറിയുമോ ഇപ്പോഴത്തെ ഇലക്ട്രിസിറ്റിക്കുള്ള തീ പിടിച്ച വില. ഇവിടുത്തെ ഒരു പെമ്പിറന്നോത്തിയുണ്ട്. അവളും അനാവശ്യമായി അവിടെ സമയം ചിലവഴിക്കുന്നു. ടിവി കാണാനും അവളുടെ അമ്മയുടെ പതിനാറടിയന്തിരം ഉണ്ണാനും എല്ലാം അവിടെ.
+
ഈ വീട്ടില്‍ മെയിന്‍ ബെഡ് റൂമില്‍ കാലങ്ങളായി വേറെ ഒരു ഭീമന്‍ ഉണ്ട്. അവനെ വല്ലപ്പോഴും അതും അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കാറുണ്ട്. അവനെ തീറ്റിപ്പോറ്റാന്‍ തന്നെ മെനക്കെടുന്ന ഈ സാഹചര്യത്തില്‍ - ഈ ആനയെ നടയിരുത്തിയത് വലിയ അന്യായമായി പോയി.
+
എന്നാ ഇതൊക്കെ കണ്ടറിഞ്ഞ് ഒരു ചെറിയ പെന്‍ഷന്‍ തുക മാത്രം കൊണ്ട് ജീവിക്കുന്ന തറവാട്ടിലെ കാരണവരെ എന്തെങ്കിലും തന്ന് സഹായിക്കുക എന്ന് മകനോ അവന്റെ പരിവാരങ്ങളൊ ചിന്തിക്കുന്നില്ല.
+
വയസ്സ് കാലത്ത് സ്വസ്ഥമായി ഉള്ള കഞ്ഞിയും കുടിച്ച് കഴിഞ്ഞുകൂടുവാന്‍ പിള്ളേര്‍ സമ്മതിക്കുകയില്ലാ എന്ന് വെച്ചാല്‍ വലിയ കഷ്ടം തന്നെ. എനിക്കാണെങ്കില്‍ ആരോഗ്യമുള്ള കാലത്ത് നന്നായി അദ്ധ്വാനിച്ച് രാജകീയമായ സ്റ്റൈലില്‍ ജീവിച്ച് പോന്നു. ഇപ്പോള്‍ വരുമാനം കുറഞ്ഞപ്പോള്‍ പലതും വേണ്ടെന്ന് വെച്ചു. ആഴ്ചയില്‍ ഒരു കെയ്സ് ഫോസ്റ്റര്‍ ബീയര്‍ വാങ്ങുമായിരുന്നു. ഇപ്പോള്‍ മാസത്തില്‍ 6 കുപ്പിയിലൊതുക്കി എന്ന് പറഞ്ഞാ പോരെ പൂരം.
+
കര്‍ത്താ ചേട്ടനും, മാണിക്യ ചേച്ചിയും എന്റെ മറ്റു പല വളരെ അടുത്ത ബ്ലോഗ് സുഹൃത്തുക്കളും പറഞ്ഞിരുന്നു പേഴ്സണല്‍ വിഷയങ്ങള്‍ ബ്ലോഗാന്‍ പാടില്ലാ എന്ന്.
ഞാന്‍ അതില്‍ ഒരു കഴമ്പും കാണുന്നില്ല. കഴിഞ്ഞ മാസം ഞാന്‍ ഒരു പേഴ്സണല്‍ വിഷയം ബ്ലോഗിയിരുന്നു. അതിന്റെ ഫലം രണ്ടാഴ്ചക്കുള്ളില്‍ എനിക്ക് കിട്ടിയിരുന്നു. പ്രശ്നം സോള്‍വാകുകയും എനിക്ക് സന്തോഷമാകുകയും ചെയ്ത വിവരം മേല്‍ പറഞ്ഞവര്‍ക്കും എന്റെ മറ്റു അഭ്യുദയകാംക്ഷികള്‍ക്കും ബോധ്യപ്പെട്ടതാണല്ലോ.
+
പണ്ട് ഞാന്‍ ഇത്തരം ഒരു പേഴ്സണല്‍ വിഷയം എഴുതിയതിനെതിരെ ദുബായില്‍ നിന്നോ അബുദാബിയില്‍ നിന്നോ ഒരു ബ്ലോഗര്‍ എനിക്ക് പാര വെച്ചിരുന്നു. ഞാന്‍ ആ പ്രസ്തുത വിഷയത്തില്‍ നിന്നും പിന്‍ വാങ്ങിയിരുന്നു ചില പ്രത്യേക കാരണങ്ങളാല്‍ - ആരെയും ഭയന്നിട്ടല്ല. ഇവിടെത്തെ കഥാപാത്രങ്ങള്‍ എന്റെ സ്വന്തം കുടുംബക്കരായതിനാല്‍ ഈ സന്ദേശം ഒരു മൂന്നാമനില്ലാതെ അവരിലേത്തിക്കുകയെന്നതാണ് എന്റെ ലക്ഷ്യം. ഫലപ്രാപ്തി കാണാനാകുമെന്ന് ഞാന്‍ പ്രത്യാശിക്കട്ടെ.
+
വീണ്ടുമൊരിക്കല്‍ കൂടി ഗൂഗിളിന് എന്റെ വിനീതമായ നമസ്കാരം - ഇത്തരം ഒരു സൌജന്യ പ്ലാറ്റ്ഫോം ഒരുക്കിത്തന്നതില്‍.
+
എല്ലാ കുടുംബത്തിലും കാണുന്ന സമാ‍നമായ പ്രശ്നങ്ങളിലൊന്നാണ് ഞാന്‍ അവതരിപ്പിക്കുന്നത് ഇവിടെ. നമ്മളുടെ മക്കള് ഈ ഭൂമിയില്‍ ജനിച്ചതില്‍ അവര്‍ തെറ്റുകാരല്ല. അവരെ നല്ല രീതിയില്‍ വളര്‍ത്തി വലുതാക്കി, വേണ്ട വിദ്യാഭ്യാസം കൊടുത്ത്, പൊതുജനത്തിനും നാട്ടുകാര്‍ക്കും, വീട്ടുകാര്‍ക്കും ഉപയോഗമായ കാര്യങ്ങള്‍ ചെയ്യുവാന്‍ പ്രാപ്തരാക്കണം.
എന്ന് വെച്ച് എപ്പോഴും അവരെ വടിയെടുത്ത് കാളകളെ തെളിക്കുന്ന പോലെ പിന്തുടരാന്‍ പാടില്ല.
അവര്‍ സ്വയം കണ്ടറിഞ്ഞ് കാര്യങ്ങള്‍ ചെയ്യണം പ്രായപൂര്‍ത്തിയായാല്‍.
+
സാധാരണ കുടുംബങ്ങളില്‍, ഇവിടേയും അമ്മമാരാണ് മക്കളെ അധികവും ലാളിക്കുന്നതും, ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ട് പോകുന്നതും. എന്ന് വെച്ച് എല്ലാം അമ്മയെ പഴിക്കണമെന്നല്ല ഞാന്‍ പറയുന്നത്. അമ്മക്ക് മക്കളെ പറഞ്ഞ് മനസ്സിലാക്കാമായിരുന്നു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.
+
ശിഷ്ടകാലം ഉള്ളത് പോലെ ജീവിക്കുക - ആരുടെയും നേരെ കൈ നീട്ടാതെ എന്നാണ് എന്റെ രീതി. പക്ഷെ നമുക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന കുടുംബത്തിലെ ആളുകളെ എങ്ങിനെ നേരിടണമെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.
+
ആനയെ നടയിരുത്തിയ ചെറിയമ്മാനോട്, ആനയെ തിരികെ കൊണ്ട് പോകാന്‍ പറഞ്ഞാലോ, അതോ മകനോട് ആനയെ അവന്റെ പണിസ്ഥലത്തേക്ക് കൊണ്ട് പോകാന്‍ പറഞ്ഞാലോ, ഇനി അവര്‍ക്ക് അതിന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റു ആറ്ക്കെങ്കിലും ഉപയോഗിക്കാന്‍ വിലക്കോ, സൌജന്യമായോ ഈ ആനയെ കൊടുത്താലോ എന്നൊക്കെ ഈ വയസ്സന്‍ ചിന്തിക്കുന്നു.
+
രണ്ടായിരത്തില്‍ കൂടുതല്‍ ഇവിടെ ഈ വലിയ വീട്ടില്‍ എനിക്കും എന്റെ പെമ്പറന്നോത്തിക്കും ബില്ല് വരാറില്ല. കഴിഞ്ഞ മാസം 7000 രൂപ ബില്ല് വന്നപ്പോള്‍ ഞാനൊഴികെ ആരും ഞെട്ടിയില്ല.
സര്‍ച്ചാര്‍ജ്ജും വര്‍ദ്ധനയും മറ്റുമായി നമ്മുടെ ഗവണ്മേണ്ടിന് പിടിച്ച് നില്ക്കാന്‍ പറ്റാത്ത അവസ്ഥയായതിനാല്‍ നാം അഡ്ജസ്റ്റ് ചെയ്യുകയും സഹകരിക്കുകയും വേണമല്ലോ? ഞാന്‍ അതിനോട് പൂറ്ണ്ണമായും യോജിക്കുന്നു.
+
വീട്ടിലുള്ളവര്‍ എപ്പോളും FM റേഡിയോവിലും TV യിലും വരുന്ന പ്രസ്താവനകളും മുന്നറിയിപ്പുകളും കേള്‍ക്കുന്നുണ്ടല്ലോ. സന്ധ്യാനേരത്ത് ഒരു വിളക്കെങ്കിലും അണക്കൂ. അല്ലെങ്കില്‍ ഫ്രിഡ്ജ് ഒരു മണിക്കൂര്‍ ഓഫ് ചെയ്യൂ. ഞാന്‍ അങ്ങിനെ ചെയ്യാറുണ്ട്. കാരണം എന്റെ പണമാണ് എനിക്ക് സേവ് ചെയ്യേണ്ടത്.
+
ഊര്‍ജ്ജവും വെള്ളവും അമൂല്യമാണ്. അതിനെ നാം അത്യാവശ്യത്തിന്‍ മാത്രം ഉപയോഗിക്കുക. എന്റെ വീട്ടിലെ അംഗങ്ങളെല്ലാം എന്നെ എന്തിനാ ഇത്രമാത്രം ദ്രോഹിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
+
ചെറിയ വരുമാനത്തില്‍ വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ വീട്ടുകാര്‍ സഹകരിക്കുന്നില്ലെങ്കില്‍ എന്തു ചെയ്യുമെന്ന ചിന്തയിലാണ് ഞാന്‍. വൃദ്ധസദനത്തിലേക്ക് ചേക്കേറിയാലോ എന്നാലോചിച്ചു. പക്ഷെ എന്റെ പെമ്പറന്നോത്തി അങ്ങോട്ടില്ലത്രെ. അവളുടെ കാര്യം ഞാന്‍ തന്നെ നോക്കേണ്ടേ. അവളെ അവളുടെ മോന് ഇഷ്ടമാ. പക്ഷെ അത് എത്ര നാള്‍ എന്ന് അവള്‍ക്കറിയില്ല. മകന്‍ ഇനി മക്കളും മറ്റുമായി ജീവിക്കാന്‍ തുടങ്ങിയാല്‍ ഇനി അവളെ കാണാനൊന്നും വരാന്‍ പറ്റിയെന്ന് വരില്ല. തന്നെയുമല്ല ഈ വാത്സല്യം കൊടുക്കാന്‍ അവന്റെ എടാകൂടം സമ്മതിച്ചെന്ന് വരില്ല.
+
വീട്ടില്‍ ഇന്നത്തെ കാലത്ത് മുഴുവന്‍ സമയം ഒരു മെയ്ഡിനെ വെക്കണമെങ്കില്‍ തന്നെ നമ്മുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് വേണം. പിന്നെ മറ്റു ചിലവുകള്‍. ഇതൊക്കെ സേവ് ചെയ്യാനും സ്വസ്ഥതയും സന്തോഷവും പ്രധാനം ചെയ്യുന്ന നല്ല രീതിയില്‍ നടത്തുന്ന ഓള്‍ഡ് ഏയ്ജ് ഹോം തൃശ്ശൂരിലും ഗുരുവായൂരിലും എല്ലാം ഉണ്ട്. അങ്ങോട്ട് പൊയ്കൂടെ നമുക്ക് ബീനാമ്മെ??. എന്തിനാ ഈ ഊരാക്കുടുക്കില്‍ നാം കിടന്ന് വലയുന്നത്.
+
മോന്റെ വീട്ടില്‍ അവനോട് കൂടി ശിഷ്ടകാലം കഴിയാമെന്ന് വെച്ചാല്‍ അത് അവനും അവള്‍ക്കും ഇഷ്ടപ്പെട്ടുവെന്ന് വരില്ല. ഇനി നമുക്ക് വാര്‍ദ്ധക്യസഹജമായ അസുഖം മൂലം കിടപ്പിലായാല്‍ അവനും ഇതൊക്കെ തന്നെ ചെയ്തേക്കാം. ഏതെങ്കിലും വൃദ്ധസദനത്തില്‍ നമ്മെ കൊണ്ട് തള്ളും. ഇപ്പോളാണെങ്കില്‍ നമ്മുടെ സൌകര്യാര്‍ത്ഥം നമുക്ക് നല്ലൊരിടം തിരഞ്ഞെടുക്കാം.
+
എനിക്കിഷ്ടം വെങ്ങിണിശ്ശേരിയിലെ നാരാണതപോവനം പോലെത്തെ ആശ്രമം ആണ് ശിഷ്ടകാലം ചിലവിഴിക്കാന്‍ . അല്ലെങ്കില്‍ ഞാന്‍ പഠിച്ച ശ്രീരാമകൃഷ്ണാശ്രമം. നമ്മുടെ സ്വത്തുക്കള്‍ വിറ്റ് ഒരു ഭാഗം ഇത്തരം സ്ഥാപനങ്ങള്‍ക്ക് കൊടുത്താല്‍ അവര്‍ നമ്മളെ ആയുഷ്കാലം പരിചരിക്കുമല്ലോ? നിയമ വശങ്ങളൊന്നും എനിക്കറിയില്ല.
+
കുടുംബ പാരമ്പര്യമനുസരിച്ച് ഞാന്‍ അറുപതാമത്തെ വയസ്സില്‍ പരലോകം പ്രാപിക്കേണ്ടവനായിരുന്നു. അഛനും, വല്യയഛനും, പാപ്പനും, വലിയഛന്റെ മകനും എല്ലാം അറുപതില്‍ പോയി. എന്നെ മാത്രം ഈ ഭൂമിയില്‍ വിട്ടിട്ട്. എല്ലാം അനുഭവിക്കുക തന്നെ അല്ലേ.
എന്റെ അച്ചന്‍ തേവരേ, കൃഷ്ണാ ഗുരുവായൂരപ്പാ !!!
+
അടിക്കുറിപ്പ്:-
[അക്ഷരപ്പിശാചുകളുണ്ട്. വായനക്കാര്‍ സദയം ക്ഷമിക്കുക. word pad ല്‍ പ്രോസസ്സ് ചെയ്ത് ബ്ലോഗില്‍ പേസ്റ്റ് ചെയ്യുമ്പോള്‍ വരുന്ന പ്രശ്നങ്ങളാണ്‍. ഇതിനെ എങ്ങിനെ മറികടക്കാമെന്ന് ആരെങ്കിലും ഉപദേശിച്ച് തന്നാല്‍ ഉപകാരമായിരിക്കും]

MY GRAND SON AADITHYA

MY GRAND SON AADITHYA JUST 15 DAYS OLD
ഇവന് എപ്പോഴും ഉറക്കവും, പാല് കുടിക്കലും അല്ലെങ്കില്‍ കരച്ചില്‍. കണ്ണ് തുറന്ന് കിടന്നിട്ട് വേണം എടുത്ത് ഓമനിക്കാന്‍.
Posted by Picasa

Friday, April 9, 2010

മസ്കറ്റിലെ ഫ്രഷ് മീന്‍ - ഭാഗം 2

ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച..>>>


അങ്ങിനെ മീന്‍ തിന്ന് തിന്ന് കുറച്ച് കാലം എനിക്ക് മീന്‍ കിട്ടാത്ത ഒരു അവസ്ഥയുണ്ടായി. എന്നെ എന്റെ മാതാപിതാക്കന്മാര്‍ ഇങ്ങനെ പാടത്തും പറമ്പിലും കളിച്ച് നടക്കല്‍ നിര്‍ത്താനായി ഒരു ബോര്‍ഡിങ്ങ് സ്കൂളില്‍ ചേര്‍ത്തു.
+
അവിടെ പല സൌകര്യങ്ങളുണ്ടായിരുന്നെങ്കിലും - വെജിറ്റേറിയന്‍ ഭക്ഷണം മാത്രം. കാലാന്തരത്തില്‍ ഞാന്‍ ആ സാഹചര്യത്തില്‍ പൊരുത്തപ്പെട്ടു.
കാലത്ത് ഇഡ്ഡലി, ദോശ, പുട്ട് അല്ലെങ്കില്‍ ഉപ്പ്മാ... അങ്ങിനെയും ഉച്ചക്ക് വിഭവസമൃദ്ധമായ സാമ്പാറും, അവിയല്‍ - ഓലന്‍, മെഴുക്കുപുരട്ടി, പപ്പടം, അച്ചാര്‍, രസം, മോര്‍ മുതലായവയുള്ള ഊണ്. വൈകിട്ട് സ്കൂള്‍ വിട്ടുവന്നാല്‍ ചായയും പലഹാരവും, പിന്നെ വൈകിട്ടുള്ള ഭക്ഷണവും നല്ലത് തന്നെ.
+
അങ്ങിനെ ഞാനും കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഒരു വെജിറ്റേറിയന്‍ ആയി. എനിക്ക് മത്സ്യ മാംസാദികളില്‍ വിരക്തിയനുഭവപ്പെട്ടു. മദ്ധ്യവേനലവധിക്ക് നാട്ടിലെത്തിയാല്‍ ചേച്ചി മീനും, ഇറച്ചിയൊക്കെ ഉണ്ടാക്കി എന്നെ സല്‍ക്കരിക്കും. പക്ഷെ എനിക്കതില്‍ ഒട്ടും തൃപ്തി തോന്നിയിരുന്നില്ല.
എനിക്ക് വേണ്ടി മാത്രം പച്ചക്കറിയുണ്ടാക്കാന്‍ ആ മാതൃഹൃദയം മറന്നില്ല. കുന്നംകുളത്ത് പോയി പച്ചക്കറിയും മറ്റും അന്നന്ന് പോയി വാങ്ങിക്കാന്‍ വേലായുധേട്ടനെ വിടും.
+
എന്റെ സ്കൂള്‍ വിദ്യാഭ്യാസം കേരളത്തില്‍ അവസാനിച്ചതിന് ശേഷം ഞാന്‍ നാട്ടിലെ പിള്ളേരുടെ കൂടെ കൂടി പിന്നേയും പുഞ്ചപ്പാടത്ത് മീന്‍ പിടിക്കാനും, കള്ള് കുടിക്കാനും, ബീഡി വലിക്കാനുമൊക്കെയുള്ള നല്ല ശീലങ്ങള്‍ ശീലിച്ച് തുടങ്ങി. വീണ്ടും മത്സ്യമാംസാദികള്‍ ഇഷ്ടപ്പെടാനും ഉള്ള സാഹചര്യങ്ങളിലേക്ക് നീങ്ങി.
+
ഗതി കെട്ട എന്റെ വീട്ടുകാര്‍ എന്നെ നാട്ടില്‍ നിര്‍ത്തിയാല്‍ ശരിയാവില്ല എന്ന് കരുതി, തുടര്‍ എന്നെ ഹൈദ്രാബിദിലേക്ക് നാട് കടത്തി.
ഞാന്‍ അവിടെ എത്തിയതും എന്റെ ഭക്ഷണസ്റ്റൈല്‍ എല്ലാം മാറി. അവിടെ തൊട്ടടുത്ത് കടല്‍ ഇല്ലാത്തതിനാല്‍ ഫ്രഷ് സീ ഫിഷ് കിട്ടുമായിരുന്നില്ല. സമീപത്തുള്ള ഹുസൈന്‍ സാഗറിലെ മീനും, വളര്‍ത്തു മത്സ്യങ്ങളും മറ്റും.
ഞാന്‍ അവിടെ എന്റെ ചേട്ടന്റെ കൂടെ [കസിന്‍] ആയിരുന്നു താമസം. അവിടെ ഞങ്ങള്‍ കഴിയുന്നതും വെജിറ്റേറിയന്‍ ആയിരുന്നു. അങ്ങിനെ വീണ്ടും എനിക്ക് മത്സ്യം വേണ്ടെന്നായി.
+
അവിടെ എന്റെ പ്രധാന ആഹാരം വൈകിട്ടത്തെതായിരുന്നു. കാലത്ത് കോളേജില്‍ പോയാല്‍ ഞാന്‍ സ്റ്റേറ്റ് ബേങ്ക് ഓഫ് ഹൈദരാബാദിന്റെ മുന്നിലെത്തെ ഇറാനി ഹോട്ടലിന്‍ നിന്ന് സമൂസയും ചായയും കഴിക്കും. പിന്നെ ജൂക്ക് ബോക്സില്‍ നാണയമിട്ട് പാട്ട് കേള്‍ക്കും. ഉച്ചക്ക് ഹുസൈന്‍ സാഗര്‍ വഴി സെക്കന്തരാബാദിലെ വീട്ടിലേക്ക് തിരിച്ച് വരതെ പകരം ചാര്‍മിനാര്‍ ചൌരാസ്ഥക്കടുത്ത റൂഡി ഫ്രാന്‍സിസിന്റെ വീട് വഴി പോകും. അവന്റെ അമ്മ എന്തെങ്കിലും തരും. അതൊക്കെയായിരുന്നു എന്റെ ഉച്ച ഭക്ഷണം. ഇവിടെ ഒന്നും മീന്‍ ഉണ്ടായിരുന്നില്ല.
+
എന്റെ താമസസ്ഥലത്ത് മിക്കവാറും ഞാനും എന്റെ ചേച്ചി [കസിന്‍] മാത്രമായിരിക്കും. ചേട്ടന്‍ ഓഫീസ് കാര്യങ്ങളില്‍ തിരക്കും, പലപ്പോഴും ടൂറും ആയിരിക്കും.
വൈകുന്നേരത്തെ ആഹാരത്തിന് ഞാന്‍ ചേച്ചിയെ സഹായിക്കും. ചപ്പാത്തിയും, മെയ്ഡ് ഇന്‍ ഇംഗ്ലണ്ട് എന്ന സലാഡും ആയിരിക്കും.
+
ഞാന്‍ ചപ്പാത്തി കുഴച്ച് പരത്തിക്കൊടുക്കും. ചേച്ചി ചുട്ടെടുക്കും. മിക്കപ്പോഴും ചേട്ടനില്ലെങ്കില്‍ ഞങ്ങള്‍ അടുക്കളയിലിരുന്ന് തന്നെ കഴിക്കും. ചേട്ടന്‍ വരുമ്പോള്‍ ഗോല്‍ക്കൊണ്ട ബ്രാന്‍ഡി സേവയുണ്ടാകും പലപ്പോഴും. എനിക്ക് ചിലപ്പോള്‍ കുപ്പിയുടെ അടിയില്‍ അല്പം വെച്ചിട്ട് തരാറുണ്ട്. പണ്ടത്തെ ബ്രാന്ഡിയെല്ലാം വളരെ സ്വാദുള്ളതായിരുന്നു.
+
ഫ്രഷ് മീനിന്റെ കഥ പറഞ്ഞ് ഞാന്‍ എങ്ങോട്ടോ ഒക്കെ പോകുന്നു. അന്നത്തെ കാലത്തും ഇന്നും ഗള്‍ഫ് ഒരു സ്വപ്നം തന്നെ യുവാക്കള്‍ക്ക്. ഞാന്‍ ഹൈദരാബാദിലിരുന്ന് ഗള്‍ഫ് സ്വപ്നം നെയ്തു. അഛനോട് വിസ വാങ്ങാന്‍ പതിനായിരം രൂപ ചോദിച്ചപ്പോള്‍ - അഛന്‍ പറഞ്ഞു. വിസ പണം വാങ്ങിപ്പോകുന്നതെല്ലാം നിയമവിരുദ്ധം ആണ്.
+
പണ്ടൊക്കെ ഗള്‍ഫിലേക്ക് ആളുകള്‍ പോയിരുന്നത് ബോംബെയില്‍ നിന്ന് തീരെ സൌകര്യങ്ങളില്ലാത്ത കപ്പലുകളിലായിരുന്നു.
അഛനെന്നോടോതി - മോനെ നീ ശരിയായ മാര്‍ഗ്ഗത്തിലൂടെ എമ്പ്ലോയ്മെന്റ് വിസ സമ്പാദിച്ച് എന്റെ അടുത്ത് വരികയാണെങ്കില്‍ നിന്നെ ഞാന്‍ കൊച്ചിയില്‍ നിന്ന് ബോംബെ വഴി പ്ലെയിനില്‍ രാജകീയമായി യാത്രയാക്കാം എന്ന്.
+
അങ്ങിനെ എന്റെ പരിശ്രമത്തിന്റെ ഫലമായി ബോംബെയിലെ ടര്‍ണര്‍ മോറീസണ്‍ എന്ന കമ്പനിയും എന്റെ അടുത്ത സുഹൃത്തും അയല്‍ വാസിയായ സൈനുദ്ദിനും ചേര്‍ന്ന് എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. 40 വര്‍ഷം മുന്‍പ് ഞാനും സ്വപ്നഭൂമിയായ ഗള്‍ഫില്‍ കാല് കുത്തി.
+
എന്റെ മസ്കത്തില്‍ ആദ്യകാല ജീവിതം വളരെ വേദനാജനകമായിരുന്നു. അന്ന് അവിടെ വെള്ളം, വിദ്യുഛക്തി മുതലായവ വേണ്ടുവോളം ഉണ്ടായിരുന്നില്ല. താമസ സൌകര്യം എനിക്ക് കിട്ടിയിരുന്നത് ആദ്യം കൊള്ളാമായിരുന്നു എന്ന് തോന്നിയിരുന്നെങ്കിലും വേനല്‍ കാലമായപ്പോള്‍ എങ്ങിനെയെങ്കിലും നാട്ടില്‍ തിരിച്ചെത്തിയാല്‍ മതിയെന്നായിരുന്നു.
+
ഒരു കൃസ്തുമസ്സ് സന്ധ്യയിലായിരുന്നു ഞാന്‍ ഗള്‍ഫിലെത്തിയത്. എയര്‍പോര്‍ട്ടില്‍ എന്റെ സുഹൃത്തായ സൈനുദ്ദീനും അദ്ദേഹത്തിന്റെ സബ് ഓര്‍ഡിനേറ്റായ സിറിയക്കാരന്‍ ഇബ്രാഹിമും കൂടി എന്നെ സ്വീകരിക്കാനെത്തിയിരുന്നു.
+
എന്നെ നേരെ കൂട്ടിക്കൊണ്ട് പോയത് സൈനുദ്ദീന്റെ സുഹൃത്തായ പെരേരയുടെ വീട്ടിലേക്കായിരുന്നു. അവിടെ കൃസ്ത്തുമസ്സ് രാത്രി പൊടിപൊടിക്കുകയായിരുന്നു. ഞങ്ങളെ സ്വീകരിക്കാനെത്തിയിരുന്നത് ഹാഫ് സ്കര്‍ട്ട് അണിഞ്ഞ, മധുരമായി ചിരിക്കുന്ന ഗോവന്‍ പെണ്‍കുട്ടികളായിരുന്നു.
+
ഞാന്‍ അന്നാണ് വയര്‍ നിറയുവോളം ജോണിവാക്കര്‍ റെഡ് ലേബല്‍ കുടിച്ചത്. പിന്നെ റോത്ത് മേന്‍ സിഗരറ്റും, എന്നല്ല എനിക്കാവശ്യമായതെല്ലാം ആ ഒറ്റ രാത്രി കൊണ്ട് എനിക്ക് ലഭിച്ചു.
ഞാന്‍ വളരെ കൃതാര്‍ഥനായിരുന്നു. ഞാന്‍ ശരിക്കും വിചാരിച്ചു ഗള്‍ഫ് ഒരു സ്വപ്നലോകം തന്നെ എന്ന്.
+
അവിടെ നിന്ന് പാതിരാക്ക് എന്നെയും സൈനുദ്ദീനെയും സിറിയന്‍ ഫ്രണ്ട് സൈനുദ്ദീന്റെ താമസ സ്ഥലത്ത് ഇറക്കി വിട്ടു. വളരെ രാജകീയ സ്റ്റൈലിലുള്ളതായിരുന്നു സൈനുദ്ദീന്റെ അക്കോമഡേഷന്‍. എനിക്ക് ആ സ്ഥലം വളരെ ഇഷ്ടപ്പെട്ടു.
+
പിറ്റേ ദിവസം എന്നെ ജോലി സ്ഥലത്തേക്ക് കൊണ്ട് വിട്ടു. ജോലിയെല്ലാം ഇഷ്ടപ്പെട്ടിരുന്നു. രണ്ട് ദിവസം ഞാന്‍ എന്റെ സുഹൃത്തിന്റെ വി ഐ പി സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ചതിന് ശേഷം എനിക്ക് അലോട്ട് ചെയ്തിരുന്ന താമസസ്ഥലത്തേക്ക് പോയി.
+
ടൌണില്‍ നിന്ന് മാറി മണലാരണ്യത്തിന്റെ നടുവിലായി ഒരു കോണ്ട്രാക്റ്റിങ്ങ് കമ്പനിയുടെ ടൌണ് ഷിപ്പിലായിരുന്നു എനിക്കുള്ള പോര്‍ട്ടാകേബിന്‍. എല്ലാ സൌകര്യങ്ങളും ഉള്ള അതില്‍ ശീതീകരണ യന്ത്രം മാത്രമുണ്ടായിരുന്നില്ല. ഡിസമ്പര്‍ മാസമായതിനാല്‍ വലിയ തണുപ്പായിരുന്നു. രണ്ട് കമ്പിളിപ്പുതപ്പ് കൊണ്ട് പുതച്ചാലും മാറാത്ത തണുപ്പ്.
+
ഞാന്‍ മസ്കത്തില്‍ നിന്ന് മത്രാ, റൂവി വഴി രാത്രി എന്റെ കേമ്പിലെത്തണം. സ്വന്തം വാഹനത്തിലേ ആ സ്ഥലത്തെത്താന്‍ പറ്റൂ. റൂവി പോലീസ് സ്റ്റേഷന്റെ അവിടുന്ന് നോക്കിയാല്‍ കണ്ണെത്താത്ത ദൂരത്ത് ഒരു ലൈറ്റ് ടവര്‍ കാണാം. അതില്‍ കണ്ണും നട്ട് വണ്ടി ഓടിക്കണം. മണ്ണും പാറക്കഷണങ്ങളും ഉള്ള ഡസര്‍ട്ടില്‍ കൂടിയുള്ള ലേന്‍ഡ് ഡ്രോവറില്‍ കൂടിയുള്ള രാത്രി യാത്ര ശ്രമകരമായിരുന്നു. ഒന്നുകില്‍ ഒരു 4 വീല്‍ ലേന്‍ഡ് ഡ്രോവര്‍ അല്ലെങ്കില്‍ മിനി മോക്ക് എന്നീ വാഹനങ്ങളായിരുന്നു എനിക്ക് ഉപയോഗിക്കാന്‍ കിട്ടിയിരുന്നത്.
+
ചൂട് കാലമായതോടെ പ്രസ്തുത കേമ്പിലെ ജീവിതം ദു:സ്സഹമായി തുടങ്ങി. നല്ല എക്കോമഡേഷന്‍ ഇല്ലെങ്കില്‍ ഞാന്‍ തിരിച്ച് പോകാന്‍ തുനിയുകയായിരുന്നു.
എന്റെ മാതാവിനെഴുതി ഇവിടുത്തെ വിശേഷം.


"ഉള്ള കഞ്ഞി കുടിച്ച് ഇവിടെ കഴിയാം മോനേ..മോന്‍ അവിടെ കിടന്ന് കഷ്ടപ്പെടേണ്ട. നാട്ടിലേക്ക് തിരിച്ച് വന്നോളൂ..."
" ആ മാതൃഹൃദയം നൊന്തു..."
+
ഞാന്‍ എന്റെ പ്രശ്നങ്ങളെല്ലാം സിറിയക്കാരന്‍ ഇബ്രാഹിമിനോടോതി. അദ്ദേഹം എന്നെ വിലക്കി. നീ വന്ന കാര്യം സാധിക്കാതെ മടങ്ങരുത്. നീയൊരു ആണ്‍കുട്ടിയാണ്. പൊരുതണം. ആവശ്യമുള്ളതെല്ലാം നേടിയെടുക്കണം. ശ്രമിക്കണം.
എന്നെ അവിടുത്തെ ലെഫ്റ്റ് ഹേന്‍ഡ് ഡ്രൈവ് വാ‍ഹനങ്ങള്‍ ഓടിപ്പിച്ച് പരിശീലിക്കുവാനും, അറബി പഠിക്കുവാനും ആ യുവാവ് സഹായിച്ചു.
+
ഒന്നര വര്‍ഷം കഴിഞ്ഞ് ഞാന്‍ നാട്ടില്‍ ലീവില്‍ വന്നു. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹിതനായി. ആറുമാസത്തിനുള്ളില്‍ പെണ്ണിനെ മസ്കത്തിലെത്തിച്ചു.
+
നാട്ടില്‍ പുഴയോരത്ത് ജനിച്ച് വളര്‍ന്ന എന്റെ ശ്രീമതിക്ക് ഒരു ദിവസം പോലും മീനില്ലാതെ ചോറുണ്ണാന്‍ പറ്റില്ല. എനിക്കാണെങ്കില്‍ മീന്‍ വേണമെന്നും ഇല്ല.
എവിടെ നോക്കിയാലും കടലും മീനുമാണ് മസ്കത്തിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും.
+
അങ്ങിനെ എന്റെ പെണ്ണ് വന്നപ്പോള്‍ എനിക്ക് കമ്പനി ഒരു വോക്സ് വേഗന്‍ "ബീറ്റിത്സ്" വാഹനം തന്നു. അതില്‍ ഏസി ഉണ്ടായിരുന്നില്ല. പുറകില്‍ എഞ്ചിന്‍ ഉള്ള ജര്‍മ്മന്‍ വാഹനമാണ്. നല്ല ഡ്രൈവിങ്ങ് കംഫര്‍ട്ടുള്ള വാഹമാണ് ബീറ്റിത്സ്. ഇന്നും വോക്സ് വേഗന്‍ കമ്പനി ആ വാഹനം നിര്‍മ്മിക്കുന്നു.
+
കുടുംബമായി മസ്കത്തില്‍ എത്തിയെങ്കിലും അവിടെ ഫേമിലിക്ക് താമസിക്കാന്‍ ഉള്ള കെട്ടിടങ്ങള്‍ കുറവായിരുന്നു. ഞങ്ങള്‍ 3 പേര്‍ കൂടി ലൈന്‍ മുറി പോലുള്ള ഒരു വീട് വാടക്കെടുത്തു. ആണുങ്ങള്‍ പണിക്ക് പോയാല്‍ 3 പെണ്ണുങ്ങളും കൂടി ചോറും കറിയും വെക്കും. താമസസ്ഥലം ഒരു കടല്‍ക്കരയിലെ ഗ്രാമത്തിലായിരുന്നു. മീന്‍ സമൃദ്ധം. കറി വെക്കാന്‍ സമയത്ത് പോയി വാങ്ങാം. പക്ഷെ ആ കടല്‍ കരയിലെ എതാണ്ട് അമ്പത് വീടുകള്‍ക്കായി മാത്രമായിരുന്നു അവിടെത്തെ മീന്‍ പിടിക്കല്‍ . അതിനാല്‍ വലിയ മീനുകള്‍ കിട്ടിയിരുന്നില്ല.
+
കാലചക്രം തിരിഞ്ഞ് കൊണ്ടിരുന്നു. എനിക്ക് പ്രൊമോഷന്‍ കിട്ടി. മെച്ചപ്പെട്ട താമസ സൌകര്യങ്ങളും, വാഹനങ്ങളും, വിദേശയാത്രയും മറ്റും. അങ്ങിനെയിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു മകനുണ്ടായി. അതോടെ പടി പടിയായി എനിക്ക് ഉയര്‍ച്ചയായിരുന്നു.
+
താമസം ഒരു മള്‍ട്ടിസ്റ്റോറി ബില്‍ഡിങ്ങിലെ ഫ്ലാറ്റിലേക്ക് മാറി. ശ്രീമതിക്ക് എങ്ങിനെയെങ്കിലും എന്നും മീന്‍ ഞാനെത്തിക്കുമായിരുന്നു. എനിക്കാണെങ്കില്‍ മീന്‍ ഫ്രഷ് ആയത് നോക്കി വാങ്ങിക്കാനറിയുമായിരുന്നില്ല.


എനിക്ക് എന്റെ പെമ്പറന്നോത്തി പറഞ്ഞ് തരും. ചെകിള തുറന്ന് നോക്കണം. ചുവന്ന കളറുണ്ടെങ്കില്‍ ഫ്രഷ് ആയിരിക്കും. പിന്നെ വലിയ മീനിന്റെ പുറത്ത് കുത്തി നോക്കണം എന്നൊക്കെ. നാല് മാസം കൊണ്ട് ഞാനതിലെല്ലാം എക്സ്പറ്ട്ട് ആയി എന്ന് പറഞ്ഞാല്‍ പോരേ.
+
എനിക്ക് വലിയ മീനൊന്നും നോക്കി വാങ്ങാനറിയില്ലായിരുന്നു. അവിടെ വെട്ടി വെച്ച മീനൊക്കെ പരിശോധിച്ച് വാങ്ങണമെങ്കില്‍ നല്ല എക്സ്പറ്ട്ട് കാര്‍ക്ക് തന്നെയേ പറ്റൂ.
ഒരു ദിവസം ഞാന്‍ എന്റെ കെട്ട്യോളേയും കൊണ്ട് മാര്‍ക്കറ്റില്‍ പോയി. അവള്‍ അവിടെ ഒക്കെ നടന്ന് കൊണ്ടിരിക്കുമ്പോള്‍ അവളുടെ കണ്ണില്‍ ഒരു ‘അറിക്ക്യ’ പെട്ടു. ഒരു നല്ല പീസ് വെട്ടി വാങ്ങിക്കുകയും ചെയ്തു.
എന്നിട്ട് എന്നോട് പറഞ്ഞു,
"ഇത്രയും നല്ല മീനുകള്‍ ഉണ്ടായിട്ടും നിങ്ങളെന്താ ഇത്ര നാള്‍ ഇതൊന്നും വാങ്ങിക്കൊണ്ടോരാഞ്ഞേ..?
എനിക്കറിയോ ഇതിന്റെ സ്വാദും മറ്റും....
+
അങ്ങിനെ അവള്‍ കൂടെ കൂടെ എന്റെ കൂടെ മാര്‍ക്കറ്റിലേക്ക് വരും. സാധാരണ വെള്ളിയാഴ്ചയാണ് അവിടെ അവധി. അന്ന് വലിയ തിരക്കായിരിക്കും. അന്ന് അല്പം വിലയും കൂടും. ആ ദിവസം ഒരു വിധം പേരെല്ലാം മീനാ ക്വാബൂസിലെ മീന്‍ മാര്‍ക്കറ്റില്‍ മീന്‍ വാങ്ങനെത്തും.
ലെബനീസ് സുന്ദരിപ്പെണ്ണുങ്ങളും അവിടെ ധാരാളം കാണും. അവര്‍ക്കും വലിയ മീന്‍ വലിയ ഇഷ്ടമാണ്. ഞാന്‍ ചിലപ്പോള്‍ അവരെ നോക്കി ലൈനടിക്കാനും മറക്കില്ല. എന്റെ ഓഫീസില്‍ ഒരു ലെബനീസ് പെണ്ണുണ്ടായിരുന്നു. "നജാത്ത്" പെണ്ണുങ്ങളുടെ വേഷം പേന്റും റൌണ്ട് നെക്കുള്ള ടീ ഷര്‍ട്ടുമാണ്. അവളെ കണ്ടാല്‍ നല്ല അറിക്ക്യ മീനിനെ പോലിരിക്കും.
നജാത്ത് പല്ല് തേക്കില്ല, എന്നും കുളിക്കില്ല. ഒരു പാട് പെര്‍ഫ്യൂം അടിക്കും.
അതിനാല്‍ ഞാന്‍ അവളുടെ അടുത്തേക്ക് അധികം പോകില്ല.
+
അങ്ങിനെ മസ്കത്ത് മീനാ കാബൂസിലെ മീന്‍ മാര്‍ക്കറ്റില്‍ പോയാല്‍ കടലില്‍ നിന്നും മാര്‍ക്കറ്റിലേക്ക് കയറ്റുന്നതിന്‍ മുന്‍പേ വള്ളത്തില്‍ നിന്ന് തന്നെ ഇഷ്ടമുള്ള പെടക്കുന്ന മീന്‍ "റിയലി ഫ്രഷ്" വാങ്ങാം. 5 മിനിട്ട് കൊണ്ട് വീട്ടിലെത്താം. ആ ഫ്രഷ് മീനിന്റെ കറിക്ക് സ്വാദ് വേറെ തന്നെ.

അവിടത്തുകാര്‍ അറിക്ക്യക്ക് "സുറുമായ്" എന്നാ പറയുക. പക്ഷെ ഇത്ര നല്ല മീനുണ്ടെങ്കിലും മസ്കത്തിലെ അറബികളുടെ ഇഷ്ടമീന്‍ നമ്മള്‍ "കുടുത" എന്ന് വിളിക്കുന്ന ചുവന്ന മാംസമുള്ള മീനാണ്. ആ മീനാണ് അവരുടെ നേഷണല്‍ ഫിഷ്.
+
മസ്കത്തിലെ അറബികള്‍ക്ക് എന്നും ഫിഷ് അല്ലെങ്കില്‍ മട്ടണ്‍ ബിരിയാണി ആണ്. അരിയും മീനും ഒരേ പാത്രത്തിലിട്ട് വേവിക്കും. മീന്‍ കറി വെക്കുകയാണെങ്കില്‍ അതില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കും. അവര്‍ ചെറുനാരങ്ങയും, വെളുത്തുള്ളിയും ധാരാളം കഴിക്കും. എന്നും മീന്‍ അവര്‍ക്ക് കിട്ടും. അവിടെ മഴക്കാലം എന്നൊന്നില്ലല്ലോ? വല്ലപ്പോഴും പത്ത് കൊല്ലത്തിലൊരിക്കല്‍ ഒരു മഴ കിട്ടിയെന്ന് വരാം. അവിടുത്തെ കൃഷിയും ജീവിതവുമെല്ലാം മഴയെ ആശ്രയിച്ചല്ലതാനും.
+
പിന്നെ ഈന്തപ്പഴം അവര്‍ എന്നും കഴിക്കുന്നു. സഹം എന്ന ഒരു വില്ലേജിലാണ് ഏറ്റവും അധികം ചെറുനാരങ്ങ വിളയുന്നത്. അവിടെ പെട്രൊളിയം കൂടാതെ പലതും കൃഷി ചെയ്യുന്നുണ്ട്. കൃഷിക്ക് കിണറുകളിലെ വെള്ളം കൂടതെ ഡിസാലിനേഷന്‍ പ്ലാന്റില്‍ കൂടി കടല്‍ വെള്ളം ശുദ്ധീകരിച്ച് കുടി വെള്ളം ലഭിക്കുന്ന സംഭരണികള്‍ ധാരാളം.
+
അങ്ങിനെ റെഫ്രിജറേറ്റ് ചെയ്യാത്ത "ഫ്രഷ് ഫിഷ്" ഞാന്‍ ആദ്യമായി കഴിച്ചത് മസ്കത്തില്‍ നിന്നാണ്. എന്റെ ശ്രീമതിക്ക് എന്നും "സുറുമാ ഫിഷ്" വേണ്ടിയിരുന്നു ഒരു നാളില്‍. അങ്ങിനെ ഞാനും ഒരു മീന്‍ തീറ്റക്കാരനായി. എന്നും സുറുമാ ഫിഷ് കഴിച്ചാല്‍ തടി കൂടും. മെല്ലിച്ച ഞാന്‍ അവിടെ ചെന്നപ്പോള്‍ തടിയനായി കുറേ കാലം. ടൌണിലെ മീന്‍ വില്‍ക്കുന്ന കടയില്‍ അലുവാ കഷണം പോലെത്തെ അറിക്ക്യ മീന്‍ വെട്ടി വാങ്ങാം. എന്നോട് എന്റെ പെണ്ണ് പറയും നടുക്കഷണം നോക്കി വാങ്ങിക്കാന്‍. എന്നും ‘സുറുമായ്’ മീന്‍ തിന്ന് അവളും കൂടുതല്‍ സുന്ദരിയായി. ഞങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയും ജനിച്ചു മസ്കത്തില്‍ വെച്ച്. അവളാണ് എന്റെ “രാക്കമ്മ”. എന്റെ പ്രിയതമയായ “ബീനാമ്മയെ” നിങ്ങള്‍ക്കെല്ലാം അറിയുമല്ലോ>>?
+
25 കൊല്ലം ജീവിച്ച മണലാരണ്യത്തിലെ വിശേഷം പറയാന്‍ അല്ലെങ്കില്‍ പറഞ്ഞ് തീര്‍ക്കാന്‍ പെട്ടൊന്നും പറ്റില്ല. ഇനി വേറെ ഏതെങ്കിലും അവസരത്തില്‍ മറ്റെന്തെങ്കിലും പറയാം.
\++\
[ഇവിടെ അവസാനിക്കുന്നു]



മസ്കറ്റിലെ ഫ്രഷ്മീന്‍ - ഭാഗം 1


ഫ്രഷ് മീന്‍ കൂട്ടണമെങ്കില്‍ മസ്കറ്റിലേക്ക് പോകൂ

ഞാന്‍ എന്റെ ചെറുപ്പം മുതലേ മീന്‍ കഴിക്കാറുണ്ട്. എന്റെ ഗ്രാമമായ ചെറുവത്താനിയില്‍ കുട്ടാപ്പു ഏട്ടന്റെ പീടികയുടെ മുന്നിലുള്ള കിണറ്റുകരയില്‍ മൊയ്തീന്‍ കുട്ടിയും അദ്ദേഹത്തിന്റെ വാപ്പയും പടിഞ്ഞാറെ കടലില്‍ നിന്ന് മീന്‍ കൊണ്ട് വരുന്നതും കാത്ത് ഞങ്ങള് നില്‍ക്കും.
+
സാധാരണയായി വൈകിട്ടേ ഞങ്ങളുടെ നാട്ടില്‍ മീന്‍ കിട്ടുകയുള്ളൂ. അല്ലെങ്കില്‍ കുന്നംകുളത്തുള്ള പാറയില്‍ അങ്ങാടിയില്‍ പോകണം.
അങ്ങിനെ ഏതാണ്ട് നാലഞ്ച് മണിയാകുമ്പോളെക്കും മീനെത്തും. മീന്‍ അകലാട് കടപ്പുറത്തും നിന്ന് അണ്ടിക്കോട്ട് കടവ് വഴി, നായരങ്ങാടിയില്‍ കൂടി, ചക്കിത്തറ തോട് കടന്ന് വടുതല്‍ സ്കൂളിന്റെ മുന് വശത്ത് കൂടി വരണം ചെറുവത്താനി മുക്കിലേക്ക്.
+
അന്നത്തെ കാലത്ത് കാവിന്മേല്‍ രണ്ട് കൊട്ടയിലാണ് മീന്‍ കൊണ്ട് വരിക. എനിക്ക് എന്റെ ബാല്യത്തില്‍ എപ്പോഴും അത്ഭുതം ഉണ്ടാക്കുന്നതാണ് ഇത്രയും ദൂരം ഇത്രയും ഭാരം കാവിന്മേല്‍ കൊണ്ട് വരുന്നത്.
+
മൊയ്തീന്‍ കുട്ടിയുടെ വീട്ടുകാര്‍ എന്താ കൊണ്ട് വരുന്നത് എങ്കില്‍ അതാണ് അന്നാട്ടുകാരുടെ കൂട്ടാന്‍. ചെറുമീനാണെങ്കില്‍ ചാള, അയല, വെളൂരി, മാന്തള്‍ എന്നിവ ഉണ്ടാകും. വലിയതാണെങ്കില്‍ തിരണ്ടി അല്ലെങ്കില്‍ അറിക്ക. ഇതൊക്കെ കൊടുന്ന ഉടനെ വെട്ടി ചെറിയ പീസുകളാക്കി ഓരി വെക്കും. ഓരോ ഓരിക്ക് ഇത്ര വില എന്നുണ്ട്. സാധാരണക്കാര്‍ക്ക് വില പിടിച്ച ഇത്തരം വെട്ട് മീന്‍ വാങ്ങാ‍ന്‍ കഴിവുണ്ടാവില്ല. അത്തരം വീട്ടുകാര്‍ ഉണക്ക മീന്‍ വാങ്ങി തൃപ്തിപ്പെടും.
+
ചിലപ്പോള്‍ ഇവരുടെ കയ്യിലോ അടുത്ത കടയിലോ ഉണക്ക മീനുണ്ടാകും. ചെമ്മീന്‍, അയല, മാന്തള്‍ എന്നീ വിഭവങ്ങള്‍ മാത്രം. പച്ചത്തേങ്ങ അരച്ച്, മഞ്ഞളിട്ട് വെച്ച ഉണക്ക മീന്‍ കറി എനിക്ക് ഇഷ്ടമാണ്. മഴക്കാലത്ത് കടല്‍ അടച്ചാല്‍ ഉണക്കമീന്‍ തന്നെ ശരണം.
+
മഴക്കാലത്ത് കടല്‍ മീന്‍ സുലഭമായി കിട്ടാതെ വരുമ്പോളുള്ള കാലത്തെ പറ്റി ഓര്‍ക്കുമ്പോള്‍ - എന്റെ ബാല്യം എന്റെ മനസ്സില്‍ വീണ്ടും വിരിയുന്നു.>>>>>>>>>>>>>
+
ഞങ്ങളുടെ നാട്ട് കാര്‍ക്ക് ഒരു ദിവസം കൂട്ടാന്‍ വെക്കാന്‍ മീനില്ലെങ്കില്‍ പിന്നെ പെണ്ണുങ്ങളുടെ മുഖം വാടും. മഴക്കാലത്ത് കായല്‍ മീന്‍ കിട്ടും. കടു,കണ്ണന്‍ മുതലായവ. ഞാന്‍ ചിലപ്പോള്‍ പാടത്ത് മീന്‍ പിടിക്കാന്‍ പോകും. ഞങ്ങളുടെ നാട്ടില്‍ പുഞ്ചപ്പാടത്ത് മഴക്കാലത്ത് വെള്ളം മൂടി ഒരു കായല്‍ പോലെയാകും. അപ്പോള്‍ പാടങ്ങളും തോടുകളും നിറഞ്ഞൊഴുകും. പാടങ്ങളുടെ അടുത്തുള്ള കൊച്ചുതോട്ടില്‍ അയലത്തെ രാഘവേട്ടനും വേലായുധേട്ടനും കുരുത്തിയും മറ്റും ഉപയോഗിച്ച് മീന്‍ പിടിക്കും. മറ്റുചില ഒറ്റില്‍ കുത്തി മീനെ പിടിക്കും. ചിലര്‍ തോട്ടില്‍ തടയണപോലെ കെട്ടി വലവെച്ച് മീനെ പിടിക്കും.
+
എനിക്ക് ഈ വിദ്യയൊന്നും അറിയില്ല. ഞാന്‍ വെള്ളം നിറഞ്ഞ കണ്ടത്തിലും ചെറുതോട്ടിലും നടന്ന് മീനെ പിടിക്കും. എനിക്ക് ചെറുപ്പത്തില്‍ പ്രധാന വിഭവമായ കടുവിനെയും കണ്ണനേയും തിരിച്ചറിയില്ല. ചിലപ്പോള്‍ സന്തോഷത്താല്‍ ഒന്നിനെ കയ്യില്‍ കിട്ടും. കടുവിന്റെ കുത്തേറ്റാല്‍ മീനെ ചിലപ്പോള്‍ എറിഞ്ഞ് കളഞ്ഞ് പാടവരമ്പില്‍ ഇരുന്ന് വിശ്രമിക്കും.
+
ഒരു ദിവസം ഞാന്‍ പാടത്തിന്റെ വല്യരമ്പില്‍ ഇരുന്ന് കരയുന്നത് കണ്ട് പാറുകുട്ടീ.
"എന്താ ഉണ്ണ്യേട്ടാ കരേണത്...?
നീ പോടി പെണ്ണേ
"അവളുടെ ഒരു ശൃംഗാരം..."
"കടു കുത്തിയതാണോ..?
ഹൂം..........
+
അതേയ് കടു കുത്തുന്നതൊക്കെ പാടത്ത് സാധരണയാ. അതിന് കരയാന്‍ ഇരുന്നാല്‍ വൈകുന്നേരം വരെ കരയാനെ നേരമുണ്ടാകൂ.
"ഞാന്‍ എത്രനേരമായി മീന്‍ പിടിക്കാന്‍ വന്നിട്ട്. പിടിക്കുന്നതൊക്കെ ഈ കടുക്കള്‍"
അതിനെ മീന്‍ പിടിക്കാനൊരു സൂത്രം ഉണ്ട്. പിന്നെ കടു കുത്തിയാല്‍ പെട്ടെന്ന് വേദന മാറാന്‍ വേറെ ഒരു സൂത്രം.
+
"എന്താ പാറൂട്ടീ ആ സൂത്രങ്ങള്‍..."
അതേയ് മീനെ പിടിക്കുമ്പോള്‍ തല ഭാഗം നടുക്കില്‍ അമര്‍ത്തിപ്പിടിക്കണം. മൊത്തം കൈ കൊണ്ട് ചുറ്റിപ്പിടിക്കാന്‍ പാടില്ല.
+
"പാറൂട്ട്യേ ആ മീനെ എങ്ങിനെയും പിടിക്കാം. പക്ഷെ ഈ കടുകുത്തിയാല്‍ വേദന മാറുന്ന സൂത്രമൊന്ന് പറയൂ വേഗം. ഇനിയും എന്റെ കയ്യില്‍ കിട്ടുന്നത് ശരിയാംവണ്ണം പിടിക്കാത്ത കടുവാണെങ്കിലോ.."
+
"ന്നെ ചീത്ത പറയോ ഉണ്ണ്യേട്ടാ...."
ല്ല്യാന്നേ, ഒന്ന് വേഗം പറാ എന്റെ പെണ്ണേ.
"നിക്ക് വിശ്വാസമില്ല ന്റെ ഉണ്ണ്യേട്ടനെ"
ന്നാ നീ പോ
"ന്റെ ഉണ്ണ്യേട്ടനല്ലേ..ഞാന്‍ പറഞ്ഞ് തരാം..."
"അതേയ് കടു കുത്തിയ സ്ഥലത്ത് മൂത്രം ഒഴിച്ചാല്‍ മതി"
+
ശ്ശി പോടീ......... ഉണ്ണി പാറൂട്ടിയെ ചളി വാരി എറിഞ്ഞു.
പാറൂട്ടി ജീവനും കൊണ്ടോടി.....
+
ഉണ്ണി പാടവരമ്പില്‍ അല്പം നേരം ഇരുന്ന് ചിന്തിച്ചു.
ഇനി ഈ പെണ്ണ് പറഞ്ഞതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടാകുമോ?
+
ശരി എന്തായാലും മീന്‍ പിടിക്കല്‍ തുടരാം.
അരമണിക്കൂര്‍ കൊണ്ട് ഒരു കൂട നിറയെ കടുവിനേയും കണ്ണനേയും ഒക്കെ കിട്ടി. ആരും കുത്തിയില്ല.
ഉണ്ണി കൂടയില്‍ കയ്യിട്ട് മീനുകളെ തലോടി. ആരും കുത്തുന്നില്ലല്ലോ. മരുന്ന് ഒന്ന് പരീക്ഷിക്കാന്‍.
+
ഉണ്ണി തല്‍ക്കാലം പിടിച്ച മീന്‍ തോളില്‍ ചുമന്ന് വീട്ടിലേക്ക് വരുന്ന വഴിയില്‍. മാളോര്‍ കടവ് വഴി തിരിഞ്ഞു. സമയം സന്ധ്യയോടടുത്ത് തുടങ്ങിക്കാണും. ചെറുതോട്ടില്‍ വള്ളിയമ്മു മീന്‍ പിടിക്കുന്നത് കണ്ടു.
"വള്ള്യമ്മൂ..........."
എന്താ ചെക്കാ...........
"അന്റെ കയ്യില്‍ കടുവുണ്ടോ...?
ഇയ്യ് ആ കൊട്ടേല്‍ കയ്യിട്ട് നോക്കിക്കോ>>>>>>>>>>>>
+
ഉണ്ണി കൊട്ടേല്‍ കയ്യിട്ടതും കടു കുത്തി...........
ഉണ്ണി വേഗം കയ്യില്‍ പാത്തി.............
ഹാ എന്തൊരു തമാശ ... വേദന പെട്ടെന്ന് ശമിച്ചു....
+
അപ്പോ പാറൂട്ടി പറഞ്ഞത് ശരിയാ..........
ഉണ്ണിക്ക് കൂടുതല്‍ മീന്‍ പിടിക്കാന്‍ ആവേശമായി...
+
[മസ്കറ്റ് വിശേഷങ്ങളിലേക്ക് അല്പനേരത്തിനുള്ളില്‍ തിരിയാം. ഘാന ഘാക്കെ ആയേഗാ....]
+


Monday, April 5, 2010

വിഷുവിന് മുന്നോടിയായി ഒരു പൂക്കളം

മനോഹരമായ വിസ്തൃതിയുള്ള ഒരു പൂക്കളം.
ടിങ്കുവിന്റെയും അശ്വതിയുടേയും വിവാഹ
സുദിനത്തില്‍ തൃശ്ശൂര്‍
ലൂലു കണ്‍ വെന്‍ഷന്‍
സെന്ററില്‍.

Friday, April 2, 2010

പവിഴമല്ലിയും പാരിജാതവും



പണ്ടൊരിക്കല്‍ ബിന്ദു പാരിജാതത്തെപ്പറ്റി എഴുതിയിരുന്നു. അന്ന് മുതല്‍ ഞാന്‍ വിചാരിക്കയായിരുന്നു ഒരു പാരിജാതം എന്റെ വീട്ടുമുറ്റത്തും നടണമെന്ന്. പക്ഷെ നടന്നില്ല.
+
ഉള്ളം കൈയില്‍ ഒരു പിടി പാരിജാതപ്പൂ കിട്ടണമെങ്കില്‍ മരത്തിന്റെ ചുവട്ടില്‍ ഒരു മണിക്കൂറെങ്കിലും ഇരിക്കണം. സാധാരണ പൂക്കളെപ്പോലെ ഈ പൂവ് കയറി പറിക്കാന്‍ പറ്റില്ല. കാരണം ഒന്നാമത്തെത് പാരിജാതം വലിയ മരമാണ്, പിന്നെ പൂക്കള്‍ വളരെ ചെറുതും. കാതില്‍ ഇടുന്ന സ്റ്റഡിന്റെ വലുപ്പമെ ഉള്ളൂ.
+
എന്റെ അടുത്ത അംബികാമേനോന്റെ വീട്ടില്‍ പണ്ട് ഞാന്‍ പാരിജാതപ്പൂ പെറുക്കിയെടുക്കാന്‍ പോകുമായിരുന്നു. ഇപ്പോള് അവര്‍ ആ‍ വീട് വിറ്റ് ഫ്ലാറ്റിലേക്ക് ചേക്കേറി. എന്നാലും റോഡരികില്‍ നിന്ന് പൂക്കള്‍ ലഭിക്കാറുണ്ട്. ഞാന്‍ ഒരു ദിവസം അത് മണത്തും കൊണ്ടിരിക്കും. വല്ലാത്ത ഒരു അനുഭവമാണ് പാരിജാതപ്പൂവിന്റെ ഗന്ധം.
+
എന്റെ തറവാട്ട് മുറ്റത്ത് ഒരു പാരിജാതം ഉണ്ടായിരുന്നു. ഒരു കൂവളവും. കൂവളത്തിന്റെ പ്രാധാന്യം ഞാന്‍ മനസ്സിലാക്കിയത് ഞാന്‍ തൃശ്ശൂരില്‍ താമസമാക്കിയതിന് ശേഷമാണ്. അച്ചന്‍ തേവര്‍ക്ക് [ശിവ ഭഗവാന്‍] ഏറ്റവും ഇഷ്ടവിഭവമാണ് കൂവളത്തിന്റെ ഇല. ഞങ്ങളുടെ വീട്ടില്‍ കൂവളം തഴച്ച് വളര്‍ന്നിരുന്നു. ഒരു പക്ഷെ അത് നട്ട് പിടിപ്പിച്ച എന്റെ പിതാമഹന്മാര്‍ക്ക് അറിഞ്ഞിരുന്നിരിക്കാം അതിന്റെ പ്രാധാന്യം.
+
അത് പോലെ കൂവളത്തിന് ധാരാളം കായ ഉണ്ടായിരുന്നു. അതും വെറുതെ പാഴാക്കി കളയുമായിരുന്നു. കുറേ കാലം കഴിഞ്ഞാണ് ഞാന്‍ മനസ്സിലാക്കിയത് കൂവളത്തിന്റെ കായ ഭക്ഷിക്കാന്‍ പറ്റുമെന്ന്.
+
എന്റെ ബാല്യം സിലോണിലെ കൊളംബോയിലായിരുന്നു. ഇപ്പോഴത്തെ ശ്രീലങ്കയുടെ തലസ്ഥാനം. എനിക്ക് അവിടുത്തെ ഒരു പാട് കാര്യങ്ങള്‍ ഇപ്പോഴും ഓര്‍മ്മയുണ്ട്. 4 വയസ്സിലെ കാര്യങ്ങള്‍ എനിക്ക് ഓര്‍മ്മ വരുന്നു.
+
ഞങ്ങള്‍ താമസിച്ചിരുന്നത് കൊളംബോ നഗരത്തിന്നടുത്തുള്ള മൌണ്ട് പ്ലസന്റില്‍ ആയിരുന്നു. എന്റെ പിതാവ് വലിയ ഒരു ഗ്രൂപ്പ് ഓഫ് ഹോട്ടത്സിന്റെ ജനറല്‍ മേനേജര്‍ ആയിരുന്നു. അച്ചന്റെ ബംഗ്ലാവ് പ്രധാന ബ്രാഞ്ചായിരുന്ന ബുഹാരി ഹോട്ടലിന്റെ മറദാന ബ്രാഞ്ചിന്റെ പുറകിലായിരുന്നു. അവിടുത്തെ ഈ ചെറിയ കുട്ടിയുമായുള്ള എന്റെ അമ്മയുടെ താമസം വളരെ ലോണ്‍ലി ആയിരുന്നതിനാല്‍ ഞങ്ങള്‍ മൌണ്ട് പ്ലസന്റിലേക്ക് മാറ്റുകയായിരുന്നു.
+
മൌണ്ട് പ്ലസന്റ് എന്ന റസിഡന്‍ഷ്യല്‍ ഏരിയ വളരെ പോഷ് ആയിരുന്നു അന്ന്. അവിടെ ഞങ്ങള്‍ എന്റെ പിതാവിന്റെ തലശ്ശേരിയിലുള്ള ഒരു കൂട്ടുകാരന്റെ കൂടെയായിരുന്നു. ആ കൂട്ടുകാരന്‍ അപ്പൂപ്പന്റെ പേര്‍ എനിക്കോര്‍മ്മ വരുന്നില്ല. ആ അപ്പൂപ്പന് താരമ്മ എന്ന ഒരു മകളും വേറെ ഒരു മകളും ഉണ്ടായിരുന്നു. അവിടെ എന്നെപ്പോലെ കൊച്ചുകുട്ടികള്‍ ഉണ്ടായിരുന്നില്ല.
+
അതിനാല്‍ എനിക്ക് വളരെ കൂടുതല്‍ സ്നേഹം ആ വീട്ടില്‍ കിട്ടിയിരുന്നു. എന്റെ പിതാവ് കാലത്ത് ഓഫീസില്‍ പോയാല്‍ പിന്നെ ഉച്ചക്ക് വരും. ഊണ്‍ കഴിഞ്ഞ് വിശ്രമിച്ച് പോയാല്‍ പിന്നെ രാത്രി ഏറെ വൈകിട്ടേ വരൂ. കാലത്ത് തൊട്ട് വൈകുന്നേരം വരെ ഞാന്‍ താരമ്മ ചേച്ചിയുടെ കൂടെയായിരിക്കും. ഓരോരുത്തരായി കാത്തിരിക്കും എന്നെ ലാളിക്കാന്‍. ഞാന്‍ ഒരു കുറുമ്പനായിരുന്നത്രെ ചെറുപ്പത്തില്‍.
+
എനിക്ക് ചവിട്ടി നടക്കാന്‍ അച്ചന്‍ ഇംഗ്ലണ്ടില്‍ നിന്ന് ഒരു മൂന്ന് ചക്രം സൈക്കിള്‍ വാങ്ങിക്കൊണ്ട് വന്നിരുന്നു. ഞാന്‍ എപ്പോഴും അതിന്റെ മുകളിലായിരിക്കും. പിന്നെ ചിലപ്പോള്‍ റോട്ടിലിറക്കിയാല്‍ താരമ്മ ചേച്ചി വണ്ടി തള്ളിത്തരും.

അവിടുത്തെ അപ്പൂപ്പന്റെ ഓഫീസ് ഞങ്ങള്‍ താമസിച്ചിരുന്ന വീട്ടിന്റെ മറ്റൊരു അറ്റത്തായിരുന്നു. അപ്പൂപ്പന്‍ കാലത്തെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് പോയാല്‍ പിന്നെ പത്ത് മണിക്ക് ഓറഞ്ച് ജ്യൂസ് കഴിക്കും. പലപ്പോഴും ജ്യൂസ് ഓഫീസില്‍ കൊണ്ട് പോയിക്കൊടുക്കും.
+
ഒരിക്കല്‍ എനിക്ക് ഒരു പിടിവാശി. ജ്യൂസ് എന്റെ സൈക്കിളിന്റെ പിന്നില്‍ വെച്ച് ഓഫീസിലെത്തിക്കണമെന്ന്. ഞാന്‍ വാശിപിടിച്ചാല് പിന്നെ ജയിക്കുന്നത് വരെ യുദ്ധമായിരിക്കും. വീട്ടിലെ അമ്മാമ്മയും ചേച്ചിമാരും ഗതി കെട്ട് വലിയ ജ്യൂസ് ബൌള്‍ എന്റെ സൈക്കിളിന്റെ പുറകില്‍ കെട്ടി വെച്ച് ഞാന്‍ മെല്ലെ സൈക്കിള്‍ ചവിട്ടി ജ്യൂസ് ഓഫീസിലെത്തിച്ചു. സൈക്കിളിന്റെ പുറകെ താരമ്മ ചേച്ചിയും ഉണ്ടായിരുന്നു.
+
സൈക്കിളില്‍ എന്റെ വരവ് കണ്ട അപ്പൂപ്പന്‍ എന്നെ വാരിപ്പുണര്‍ന്നു. അവിടെയുള്ള ഇംഗ്ലീഷുകാരടക്കമുള്ള എല്ലാ വിദേശീയരേയും എന്നെ കൊണ്ട് കാണിച്ചു. വീട്ടില്‍ വന്നാല്‍ അപ്പൂപ്പനുണ്ടെങ്കില്‍ ചിലപ്പോള്‍ അദ്ദേഹത്തിന്റെ കൂടെയായിരിക്കും. കുറുമ്പ് കാണിച്ചാല്‍ എന്റെ അമ്മ എന്നെ തല്ലാന്‍ ഓടിക്കുമ്പോള്‍ അഭയം അപ്പൂപ്പനായിരുന്നു.
+
പവിഴമല്ലി, പാരിജാതം എന്നീ പൂക്കള്‍ കണ്ടാല്‍ ഇപ്പോഴും ഞാന്‍ കൊളംബോയിലെ എന്റെ ബാല്യത്തെപ്പറ്റി ഓര്‍ക്കും. ആ വീട്ടിന്റെ മുറ്റത്ത് പവിഴമല്ലി, പാരിജാതം, കനകാംബരം എന്നീ പൂക്കള്‍ സുലഭമായിരുന്നു. ഞാന്‍ കാലത്ത് എണീറ്റയുടന്‍ താഴത്ത് വീണ് കിടക്കുന്ന പവിഴമല്ലിയും, പാരിജാതവും ശേഖരിക്കും. പാരിജാതവും പവിഴമല്ലിയും മാല പോലെ കോര്‍ത്ത് എന്റെ അമ്മ മുടിയില്‍ ചൂടുമായിരുന്നു.
+
എന്റെ ചെറുപ്പത്തില്‍ എന്റെ അമ്മ വളരെ സുന്ദരിയായിരുന്നു. അഛനായിരുന്നു അമ്മയെക്കാളും സുന്ദരന്‍. അഛന്‍ കോട്ടും ടൈയും കെട്ടി പോകുന്നത് കണ്ടാല്‍ ആരും നോക്കിപ്പോകും. എന്റെ അഛന്‍ ഒരു ഓസ്റ്റിന് കേബ്രിഡ്ജ് വേനും, ഒരു മ്യൂസിക് ഹോണുള്ള പ്ലിമത്ത് കാറും ഉണ്ടായിരുന്നു.
+
അച്ചന്‍ ചിലപ്പോള്‍ 6 മണിക്ക് വന്ന് ഞങ്ങളെ പ്ലിമത്ത് കാറില്‍ കയറ്റി നഗരം ചുറ്റാന്‍ കൊണ്ട് പോകും. ഞാന്‍ അഛന്റെയും അമ്മയുടെയും നടുവില്‍ ഇരിക്കും, എന്നിട്ട് അഛനോട് എപ്പോഴും മ്യൂസിക്ക് ഹോണ്‍ അടിക്കാന്‍ പറയും. ചിലപ്പോള്‍ എന്റെ ശല്യം കൂട്ടുമ്പോള്‍ എന്നെ പിന്‍ സീറ്റില്‍ കെട്ടിയിടും.
+
ബുദ്ധ ക്ഷേത്രങ്ങളിലും, കൃസ്ത്യന്‍ പള്ളികളിലും അഛന്‍ ഞങ്ങളെ കൊണ്ട് പോയിരുന്നു. അഛന്‍ സാധാരണ പോയിരുന്ന കൃസ്ത്യന്‍ പള്ളി ഞാന്‍ ഇന്നും ഓര്‍ക്കുന്നു. എന്റെ വികൃതി കാരണം എന്നെയും കൊണ്ട് അമ്മയോട് പള്ളിയുടെ പ്രധാന കവാടത്തില്‍ നില്‍ക്കാന്‍ പറയും. എനിക്ക് പള്ളിയുടെ കവാടത്തിലുള്ള കടയിലെ സാധനങ്ങള്‍ വളരെ പ്രിയമായിരുന്നു. എന്നെ കൂടുതല്‍ ആകര്‍ഷിച്ചിരുന്നത് അവിടുന്ന് വാങ്ങുന്ന കീ ചെയിനുകളായിരുന്നു.
+
ഇനിയും ഒരു പാട് എഴുതാനുണ്ട്. കാന്‍ഡിയിലെ ശ്രീരാമകൃഷ്ണക്ഷേത്രം, അതിന്നടുത്ത ഹൈ റേഞ്ചിലെ ഗസ്റ്റ് ഹൌസിലെ താമസം, തേയില എസ്റ്റേറ്റിലെ ചുറ്റിക്കറങ്ങല്‍ മുതലായവ. എഴുതിയാലും എഴുതിയാലും കഴിയാത്ത അത്ര ഓര്‍മ്മകളുണ്ട്.
+
ഞാന്‍ താരമ്മ ചേച്ചിയെ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ഓര്‍ക്കുന്നില്ല. താരമ്മ ചേച്ചി ഇപ്പോള്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍ ഈ പോസ്റ്റ് ഞാന്‍ താരമ്മ ചേച്ചിക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു. 80 വയസ്സെങ്കിലും കഴിഞ്ഞിരിക്കും.
++
fotos courtsey: google search engine


Thursday, April 1, 2010

അയലത്തെ സുന്ദരി


അടുത്തെ വീട്ടിലെ സുന്ദരിപ്പെണ്ണേ
മാ‍ങ്കൊമ്പേ ????

Monday, March 29, 2010

TRICHUR BLOG CLUB NEWS


തൃശ്ശൂര്‍ പൂരത്തിന് [25-04-2010] മുന്‍പ് TRICHUR BLOG CLUB ന്റെ ഒരു യോഗം കൂടണമെന്ന് ആഗ്രഹിക്കുന്നു.

താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:


http://trichurblogclub.blogspot.com/2010/03/blog-post.html

Friday, March 26, 2010

കൂര്‍ത്ത നഖമുള്ള സുന്ദരി

ഞാന്‍ ഒരിക്കലും ഈ സുന്ദരിയെപ്പറ്റി ഓര്‍ക്കാറില്ല. വളരെ അപ്രതീക്ഷിതമായിരുന്നു സുന്ദരിയുടെ മകളുമായുള്ള കൂടിക്കാഴ്ച. മകളുമായുള്ള കൂടെകൂടെയുള്ള സംസര്‍ഗ്ഗം എന്നെ ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി.

ഞാന്‍ മകളുമായി ഇടപെഴകുമ്പോളൊക്കെ എനിക്ക് അവളുടെ അമ്മയുടെ മുഖമാണ് മനസ്സില്‍ കാണാറ്. ഞാനത് അവളോട് പറയാറും ഉണ്ട്.

മകളെ കാണുമ്പോഴും ഒരു ചൈനീസ് ബ്ലന്ഡ് ഉള്ള പോലെ തോന്നും. പക്ഷെ അവളില്‍ കൂടി എപ്പോഴും ഞാനെന്റെ പഴയ സുന്ദരിയേയാണ് ദര്‍ശിക്കുക.

നമുക്ക് ഏതാണ്ട് ഒരു അമ്പത് വര്‍ഷം പിന്നിലേക്ക് പോകാം. ഈ പ്രസ്തുത സുന്ദരി ഒരു ദിവസം കുടുംബസമേതം മലയേഷ്യയില്‍ നിന്ന് നാട്ടിലെത്തി. അവളുടെ അമ്മയുടെ വീട്ടില്‍ താമസവും തുടങ്ങി. താമസിയാതെ അവര്‍ സ്വന്തം വീട്ടിലേക്ക് ചേക്കേറി.

ആദ്യമൊന്നും ഞാനുമായി സംസര്‍ഗ്ഗം ഉണ്ടായിരുന്നില്ല. അവളുടെ അഛന്‍ മലായ് പോലീസിലായിരുന്നത്രെ. നാട്ടില്‍ എന്റെ ബന്ധുമിത്രാദികളില്‍ ഇവര്‍ മാത്രമായിരുന്നു വലിയ ലിവിങ് സ്റ്റാന്‍ ഡേര്‍ഡില്‍ ഉള്ളവര്‍. കാറും ബംഗ്ലാവും മറ്റും. അവര്‍ക്ക് നാട്ടില്‍ പലരേയും പിടിച്ചിരുന്നില്ല എന്ന് എനിക്ക് തോന്നിയിരുന്നു. അതെ വെറും തോന്നലാകാമായിരുന്നു.

സുന്ദരിയുടെ അഛന്‍ മലായിലെ പോലെ ഇവിടെയും ആഡംഭര ജീവിതം നയിച്ചുപോന്നു. മലായില് ഉണ്ടായിരുന്നു അദ്ദേഹത്തിനൊരു ഡാറ്റ്സണ്‍ ബ്ലൂബേര്‍ഡ് - പീകോക്ക് ബ്ലു കാര്‍. ഇവിടെ പഴയ കാലത്ത് വിദേശനിര്‍മ്മിത വാഹനങ്ങളൊന്നും കിട്ടിയിരുന്നില്ല. അതിനാല്‍ ഒരു പുതിയ അംബാസഡര്‍ കാര്‍ ഈ കളരില്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തി.

ഈ സുന്ദരി എന്നെക്കാളും നാലഞ്ച് വയസ്സ് പ്രായം കുറവായിരുന്നു എന്ന് തോന്നുന്നു. എനിക്കവളേക്കാളും പ്രിയം അവളുടെ കാറിനോടായിരുന്നു. അന്നൊക്കെ എന്റെ പിതാവും വലിയ സ്റ്റാറ്റസ്സില്‍ ജീവിക്കുന്ന ആളായിരുന്നു. പക്ഷെ നാട്ടില്‍ എന്നന്നെക്കുമായി കഴിഞ്ഞുകൂടിയപ്പോള്‍ കാറും മറ്റുമൊന്നും ഉണ്ടായിരുന്നില്ല.

ഞാന്‍ ഇവരുടെ കാര്‍ രാത്രികാലങ്ങളില്‍ മോഷണം നടത്തി ചുറ്റിയടിക്കാറുണ്ട്. രാവിലെ കഴുകിയിടുന്നത് കണ്ടാല്‍ അവളുടെ പിതാവിന് എന്നെ വലിയ കാര്യമാണ്.

എന്റെ വീട്ടില്‍ എലക്ട്രിസിറ്റി പോലും ഉണ്ടായിരുന്നില്ല. ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ച് കൊണ്ടിരുന്ന എന്റെ പിതാവിന് നാട്ടില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ഒരു പ്രശ്നവും കണ്ടില്ല. ലോക പ്രശസ്തമായ ബുഹാരി ഗ്രൂപ്പ് ഓഫ് ഹോട്ടത്സിന്റെ അധിപതിയായി 40 വര്‍ഷം കൊളമ്പോയിലും മറ്റുമായി ജീവിച്ചു.

എന്റെ പിതാവായിരുന്നു ആദ്യമായി കേരളത്തില്‍ ഒരു പ്ലിമത്ത് കാറ് കൊണ്ട് വന്നത്. അതില്‍ മ്യൂസിക് ഹോണ്‍ ഉണ്ടായിരുന്നു. അത് അടിച്ചും കൊണ്ട് ഞങ്ങളെ സവാരിക്ക് കൊണ്ട് പോയിരുന്നു. ഓരോ വരവിനും ഓരോ ആഡംഭരവാഹനങ്ങള്‍ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.

പക്ഷെ വിദേശവാസം അവസാനിച്ചപ്പോല്‍ വെറും ഒരു സാധാരണക്കാരനാകാന്‍ എന്റെ മാന്യപിതാവിന് സാധിച്ചു. ഫ്രൈഡ് ചിക്കനും, പിസ്സായും, ഗ്രില്‍ഡ് ഫുഡും, അമേരിക്കന്‍ ബ്രേക്ക് ഫാസ്റ്റും മറ്റും കഴിച്ചിരുന്ന പിതാവിന് നാട്ടിലെ പൊടിയരിക്കഞ്ഞിയും, പുട്ടും പപ്പടവും, അവിയലും തോരനും മോരു കറിയുമെല്ലാം പെട്ടെന്ന് വഴങ്ങി.

അങ്ങിനെ എന്റെ പിതാവ് രാജകീയ സ്റ്റൈലില്‍ തന്നെ നാട്ടില്‍ വിരാജിച്ചു. ആ കാലത്താണ് സുന്ദരിയുടെ കുടുംബവും നാട്ടിലേക്ക് ചേക്കേറിയത്. അവളുടെ പിതാവ് ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച കാലമായിരുന്നു എന്റെ പിതാവിനെ പോലെ.

പക്ഷെ സുന്ദരിയുടെ പിതാവ് എന്റെ പിതാവിനേക്കാളും റോയല്‍ സ്റ്റൈലില്‍ ആയിരുന്നു വിഹരിച്ചിരുന്നത്. അദ്ദേഹത്തിന്‍ ഒരു കാറുണ്ടായിരുന്നു എന്ന് മാത്രം.

എന്റെ അമ്മയെ അദ്ദേഹം ചെറിയമ്മ എന്നാണ് വിളിച്ചിരുന്നത്. ഞങ്ങള്‍ക്ക് രാഘവേട്ടനുമായി [സുന്ദരീസ് ഫാദര്‍] രണ്ട് മൂന്ന് ബന്ധമുണ്ടായിരുന്നു.

രാഘവേട്ടന്റെ ഭാര്യയുടെ അഛന്‍ എന്റെ പിതാവിന്റെ അളിയന്റെ സഹോദരനായിരുന്നു. പിന്നെ എന്റെ വലിയഛന്റെ ഭാര്യയുടെ ജേഷ്ടത്തിയായിരുന്നു സുന്ദരിയുടെ അമ്മയുടെ അമ്മ. പിന്നെ സുന്ദരിയുടെ ഈ അമ്മൂമ്മ എന്റെ അമ്മൂമ്മയുടെ ചെറിയഛന്റ്റെ മകളായിരുന്നു. അങ്ങിനെ ബന്ധങ്ങള്‍ ബന്ധങ്ങള്‍... പലതരം.

സുന്ദരിയുടെ അമ്മയുടെ പിതാവും കൊളംബോയിലായിരുന്നു. ജോലി റെയില് വേയില്‍. അപ്പോള്‍ അവിടെ വലിയമ്മയും ഈ ഞാനും ഉണ്ടായിരുന്നു. അങ്ങിനെയൊക്കെയാണ് ബന്ധങ്ങളുടെ കഥ.

എന്റെ കൊളംബോയിലെ ജീവിതത്തില്‍ ഞാന്‍ സിംഹളീസ്, തമിഴ്, ഇംഗ്ലീഷ് മുതലായ ഭാഷ സ്വായത്തമാക്കിയിരുന്നു. ഇപ്പോള്‍ സിംഹളീസ് പാടെ മറന്നു. ആരോടും സംസാരിക്കതെ.

എന്റെ അമ്മക്ക് നാട്ടിലെങ്ങാനും സവാരി നടത്താനുണ്ടെങ്കില്‍ രാഘവേട്ടന്‍ വരും വാഹനമായിട്ട്. എന്റെ അമ്മ വണ്ടിയില്‍ പെട്രോള്‍ അടിച്ച് കൊടുക്കും. അങ്ങിനെ പലപ്പോഴായി രാഘവേട്ടനും സുന്ദരിയും അവളുടെ അമ്മയും സഹോദരനും എന്റെ വീട്ടില്‍ തമ്പടിക്കുക പതിവായിരുന്നു.

സുന്ദരിയുടെ സഹോദരനും ഞാനും സമപ്രായക്കാരായിരുന്നു. അവര്‍ പലപ്പോഴും മലായ് ഭാഷ സംസാരിച്ചിരുന്നു വീട്ടില്‍. ചിലപ്പോള്‍ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇവര്‍ മലായ് ഭാഷയില്‍ ഞങ്ങളെ കളിയാക്കാറുണ്ട്. ഞങ്ങള്‍ക്കറിയില്ലല്ലോ എന്താണ് ഇവര്‍ പുലമ്പുന്നതെന്ന്.
എന്നാലും അവരുമായുള്ള സഹവാസം എനിക്ക് ആനന്ദം പകരുന്നതായിരുന്നു.

ഞാനും സുന്ദരിയുമായി എപ്പോഴും അടിപിടി കൂടുമായിരുന്നു. സുന്ദരി വളരെ തിന്‍ ആയിരുന്നു. വളരെ മെലിഞ്ഞതും വലിയ വായിലനാവും അവള്‍ക്കുണ്ടായിരുന്നു.പിന്നെ കൂര്‍ത്ത നഖവും. അടിപിടി ക്ലൈമാക്സില്‍ എത്തി അവള്‍ തോല്‍ക്കുമെന്ന് തോന്നുകയാണെങ്കില്‍ അവള്‍ എന്നെ മാന്തിപ്പൊളിക്കും. എന്നാലും ഞാന്‍ അവളെ വിടില്ല.

എന്റെ പിതാവ് നാട്ടില്‍ വാസമുറപ്പിച്ചപ്പോള്‍ രാഘവേട്ടന്‍ മിക്ക വാരാന്ത്യത്തിലും ഞങ്ങളുടെ വീട്ടില്‍ വരാറുണ്ട്. പാതിരയാകും വരെ എന്റെ അഛനുമായി വെടി പറഞ്ഞിരിക്കും. രാഘവേട്ടന്‍ മലേഷ്യയിലെയും എന്റെ പിതാവ് സിലോണിന്റെ തലസ്ഥാനമായ കൊളംബോയിലേയും കാര്യങ്ങള്‍ നിരത്തും.

രാഘവേട്ടന് ബീഡി വലി കൂടുതലായിരുന്നു. പിന്നെ സിഗരറ്റും വലിക്കും. എന്റ് പിതാവ് സിഗരറ്റ് മാത്രമേ ഉപയോഗിക്കൂ. അന്നത്തെ കാലത്ത് പ്ലയേറ്സ് സിഗരറ്റാണ്‍ ഏറ്റവും മുന്തിയത്.

ജോലിയില്‍ നിന്ന് വിരമിച്ചാലും കൊളംബോയില്‍ നിന്ന് അഛന് വലിക്കാനുള്ള സിഗരറ്റും വായിക്കാനുള്ള അവിടുത്തെ ഇംഗ്ലീഷ് പത്രവും മരണം വരെ കിട്ടിക്കൊണ്ടിരുന്നു. 50 സിഗരറ്റുകളുള്ള വട്ടത്തിലുള്ള ടിന്നുകളില്‍ ആയിരുന്നു പ്ലയേര്‍സ് സിഗരറ്റ്. ഞാനും എന്റെ അനുജനും നാട്ടിലെ കാജാ ബീഡിയും പിന്നീട് സാധു ബീഡിയും കൊണ്ട് തൃപ്തിപ്പെട്ടിരുന്ന കാലം.


രാഘവേട്ടന്‍ വീട്ടില്‍ വന്നിരുന്ന കാലത്ത് രാഘവേട്ടന്റെ സിസ്സേര്‍സ് സിഗരറ്റും, അഛന്റെ പ്ലയേറ്സ് സിഗരറ്റും ഞാന്‍ മോഷ്ടിക്കും. അതൊക്കെ തട്ടിന്‍ പുറത്തിരുന്ന് ഞങ്ങള്‍ വലിക്കും. കൂട്ടിന് സുന്ദരിയുടെ സഹോദരനും ഉണ്ടാകും.

ഞാനും എന്റെ അമ്മയും രാഘവേട്ടനും സുന്ദരിയൊന്നിച്ച് കാറില്‍ കറങ്ങാന്‍ പോകാറുണ്ടായിരുന്നു. അന്ന് ഞാനും സുന്ദരിയും പിന്‍ സീറ്റിലായിരിക്കും ഇരിക്കുക. അപ്പോളും ഞങ്ങള്‍ തല്ല് പിടിച്ചും കൊണ്ടിരിക്കും. അങ്ങിനെ ഒരു ദിവസം സുന്ദരി എന്നെ മാന്തിപ്പൊളിച്ചു. എനിക്ക് ശരിക്കും കരച്ചില്‍ വന്നു.

എപ്പോളും ഞാനായിരിക്കും തല്ല് കൂടാന്‍ മുന്‍പന്തിയില്‍. അവള്‍ക്ക് കട്ടപ്പല്ലുണ്ടായിരുന്നു. അവളെ കാണാന്‍ എല്ലത്തിയാണെങ്കിലും ആനച്ചന്തം ഉണ്ട്. വെളുത്ത് വെളുത്തുള്ള സുന്ദരിയായിരുന്നു. മൂക്ക് പതിഞ്ഞിരുന്നാല്‍ ശരിക്കും ചൈനക്കാരിയെന്ന് വിശേഷിപ്പിക്കാം. അതൊഴിച്ചാല്‍ ബാഹ്യമായ രീതികളെല്ലാം ചൈനീസ് സ്റ്റൈലാണ്.

ഞങ്ങളവളെ ചൈനീസ് ബേഡ് എന്ന് വിളിക്കാറുണ്ട്. അവള്‍ക്ക് ശരിക്കും ചൈനീസ് വിഭവങ്ങളായിരുന്നു പ്രിയംകരം. പക്ഷെ അതൊന്നും കുന്നംകുളത്ത് കിട്ടാതിരുന്നപ്പോള്‍ പിന്നെ അവളും എന്റെ പിതാവിനെ പോലെ പുട്ടും പത്തിരിയും, പൊടിയരിക്കഞ്ഞിയും കഴിച്ച് തൃപ്തിപ്പെട്ടു.


അവളുടെ അമ്മ അവള്‍ക്ക് ചിലപ്പോള്‍ നാസിഗോറി ഉണ്ടാക്കി കൊടുക്കുമായിരുന്നു. ഒരിക്കല്‍ ഞാന്‍ അവളുടെ അമ്മയോട് നാസിഗോറി ഉണ്ടാക്കിത്തരാന്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു അത് മലായ്ക്കാര്‍ മാത്രം ഇഷ്ടപ്പെടുന്ന വിഭവമാണെന്ന്.

ഒരിക്കല്‍ ഞാന്‍ സുന്ദരിക്ക് തയ്യാറാക്കി വെച്ചിരുന്ന നാസി ഗോറി മോഷ്ടിച്ച് ഭക്ഷിച്ചു. എനിക്ക് വളരെ ഇഷ്ടമായി ആ വിഭവം. ഞാനൊരിക്കല്‍ എന്റെ ചേച്ചിയോട് ഈ നാസി ഗോറി ഉണ്ടാക്കിത്തരാന്‍ പറഞ്ഞപ്പോള്‍ അത് സുശിയേടത്തി ഇനി നമ്മുടെ വീട്ടില്‍ വരുമ്പോള്‍ പഠിച്ച് ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞു.

അങ്ങിനെ ഒരു ദിവസം അതുണ്ടാക്കുന്നത് കണ്ട് പിടിച്ചു. തലേദിവസത്തെ നമ്മള്‍ കളയുന്ന പഴയ ചോറും കറികളുടെ കഷണങ്ങളൊക്കെ എടുത്ത് വെച്ച്, ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ഈ വേസ്റ്റുകളുടെ തൂക്കമനുസരിച്ച് രണ്ടോ മൂന്നോ മുട്ട അതിലൊഴിച്ച് കുത്തിക്കീറും, എന്നിട്ട് ഈ വേസ്റ്റുകള്‍ ചീനച്ചട്ടിയിലിട്ട് ചൂടാക്കും. അതാണ് എന്റെ സുന്ദരിയുടെ ബ്രേക്ക് ഫാസ്റ്റ്.

എനിക്ക് ഇത് കേട്ട് ചിരി വന്നെങ്കിലും കഴിക്കാന്‍ സ്വാദുള്ളതിനാല്‍ ആരോടും പറഞ്ഞില്ല. സാധാരണ ഈ അവശിഷ്ടങ്ങള്‍ ഞങ്ങള്‍ പശുവിനും ആടിനും കുടിക്കാനുള്ള കുഴിതാളിയില്‍ നിക്ഷേപിക്കാറാണ് പതിവ്. പാവം കന്നുകാലികള്‍ക്ക് അന്നത്തെ ആഹാരം കമ്മി വരും.

എന്റെ ദേഹത്ത് ഒരു പാട് വര്‍ഷം സുന്ദരിയുടെ നഖക്ഷതങ്ങള്‍ ഉണ്ടായിരുന്നു അവളെ ഓര്‍മ്മിക്കാന്‍. അങ്ങിനെ കുറേ വര്‍ഷങ്ങളായി ഞാന്‍ അവളെ മറന്നിരിക്കയായിരുന്നു.

ഇനിയും ഒരുപാടെഴുതാനുണ്ട് ചൈനീസ് സുന്ദരിയെപറ്റി. പക്ഷെ തല്‍ക്കാലം ഇവിടെ നിര്‍ത്താം.
++++++++++
ഈ ബ്ലോഗ് പോസ്റ്റ് സുന്ദരിയുടെ മകളായ പ്യാരി സിങ്ങിന് ഡെഡിക്കേറ്റ് ചെയ്യുന്നു.

Wednesday, March 24, 2010

പോത്തിറച്ചിയും പൊറോട്ടയും

ഇന്ന് കുട്ടന്‍ മേനോന്‍ ചോദിച്ചു
"എന്താ പ്രകാശേട്ടാ പുതിയ പോസ്റ്റുകളൊന്നുമില്ലേ..?

വല്ലപ്പോഴും എഴുതുന്ന ബ്ലോഗിന്റെ ലിങ്ക് അയാള്‍ക്ക് അയക്കാറുണ്ട്. അതൊന്നും നോക്കാന്‍ അയാള്‍ക്ക് നേരമില്ല.

എന്നിട്ടിതാ ചോദിക്കുന്നു.
പുതിയതൊന്നുമില്ലേ എന്ന്........

പണ്ട് പറഞ്ഞിരുന്നു. പെണ്‍പിറന്നോത്തിയേയും മക്കളേയും കൊണ്ട് എന്റെ വീട്ടില്‍ വരാമെന്നും കുട്ടികളെ കാണിക്കാമെന്നും. പക്ഷെ ഒരിക്കലും വന്നില്ല.
അവസാനം ഞാന്‍ വിചാരിച്ചു. ഇയാള്‍ക്ക് പെണ്ണും പിടക്കോഴിയും പരിവാരങ്ങളും ഒന്നുമില്ലാ എന്ന്.

സംശയം തീര്‍ക്കാന്‍ ഒരു ദിവസം അയാളോട് പറയാതെ ഞാന്‍ അയാളുടെ വീട്ടില്‍ പോയി.

വീട് പാവറട്ടിയാണെന്ന് മാത്രം അറിയാമായിരുന്നു.
എന്നാല്‍ ഒരിക്കലും എന്നോട് വീട്ടിലേക്ക് ക്ഷണിക്കുകയോ, വീട്ടിലേക്കുള്ള അഡ്രസ്സ് പറഞ്ഞ് തരികയോ ചെയ്തിരുന്നില്ല.
ഞാന്‍ ഒരു ദിവസം വേറെ പണിയൊന്നും ഏല്‍ക്കാതെ അയാളുടെ വീട് കണ്ടുപിടിക്കാന്‍ തന്നെ തീരുമാനിച്ചു.

കാലത്ത് തൊട്ട് വൈകുന്നേരം വരെ അന്വേഷിച്ചാലും തരക്കേടില്ലാ എന്ന് കരുതി പാവറട്ടി ഒരറ്റം തൊട്ട് മറ്റേ അറ്റം വരെ നടന്ന് അന്വേഷിച്ചു.

ഒടുവില്‍ വീട് കണ്ടെത്തി.

ഞാന്‍ വീട്ടിലെത്തിയ സമയം അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല.
ഞാന്‍ കുട്ടികളെ കണ്ടു. രണ്ട് ഓമന മക്കള്‍. എനിക്ക് സന്തോഷമായി.

അല്പ നേരത്തിനുള്ളില്‍ കുട്ടന്‍ മേനോന്‍ ആഗതനായി.
ഞങ്ങള്‍ സൌഹൃദം പങ്കിട്ടു.
അമ്മയോടും അഛനോടും പെമ്പറന്നോത്തിയോടും കുശലം പറഞ്ഞ് ഞാന്‍ യാത്രയായി.

++ എനിക്ക് എഴുതാന്‍ ഒന്നും ഓര്‍മ്മ വരുന്നില്ല. എന്നാലും കുട്ടന്‍ മേനോന്‍ ചോദിച്ച സ്ഥിതിക്ക് നാല് വരി എഴുതാമെന്ന് വിചാരിച്ചു.
പണ്ട് കാലത്ത് ഞാന്‍ സ്കൂളില പഠിക്കുന്ന കാലത്ത് - ഞാന്‍ ഒരു മണ്ടനായിരുന്നു.

എനിക്ക് പഠിക്കാന്‍ തീരെ ഉത്സാഹമില്ലായിരുന്നു. ഇങ്ങനെ തെണ്ടി നടക്കാനായിരുന്നു ഇഷ്ഠം.

അമ്മ സ്കൂള്‍ ടീച്ചറായിരുന്നു. അഛന്‍ സിലോണിലും. പുള്ളിക്കാരന്‍ കൊല്ലത്തിലൊരിക്കലേ നാട്ടിലെത്തുകയുള്ളൂ.

മിക്കവാറും സ്കൂള്‍ അടക്കുമ്പോള്‍ ഞങ്ങളെ [അമ്മയും, അനുജനും, ഞാനും] അങ്ങോട്ട് കൊണ്ട് പോകും.

അഛന്‍ വിചാരിക്കും പിള്ളേര്‍ എങ്ങിനെയെങ്കിലും പഠിച്ച് വലുതാകുമെന്ന്. ഞങ്ങള്‍ തെങ്ങിന്മേല്‍ കയറി കള്ള് കട്ട് കുടിക്കാനും, ബീഡി സിഗരറ്റ് എന്നിവ വലിക്കാനും മറ്റും അഭ്യസിച്ചു. പിന്നെ കറങ്ങിനടക്കാന്‍ അഛന്‍ തന്നെ സിലോണില്‍ നിന്ന് ഒരു ഇംഗ്ലണ്ട് റാലി സൈക്കിള്‍ ഇറക്കുമതി ചെയ്ത് തന്നു.

അന്നത്തെ കാലത്ത് ഒരു ചെറുപ്പക്കാരന്‍ ചെത്തി നടക്കാന്‍ വേണ്ടത്, ഒരു റാലി സൈക്കിള്‍, സീക്കോ വാച്ച്, ഡബിള്‍ മുണ്ട്, ടര്‍ളിന്‍ ഷര്‍ട്ട്. ഇതൊക്കെ എനിക്കുണ്ടായിരുന്നു. പഠിത്തത്തില്‍ മാത്രം കമ്പമുണ്ടായിരുന്നില്ല.

സ്കൂള്‍ വിട്ട് വരുന്ന വഴി അല്ലെങ്കില്‍ സ്കൂളില്‍ നിന്ന് ജവഹര്‍ തിയേറ്ററില്‍ പോയി സിനിമ കാണും. പിന്നെ കറപ്പക്കുട്ടി ഏട്ടന്റെ പീടികയിലാ‍ണ് ഞാന്‍ എന്റെ ചോറ്റുപാത്രം വെക്കുക. അത് കഴിക്കാന്‍ മറക്കില്ല. പിന്നെ അവിടെ പോയാല്‍ വേലായുധേട്ടന്‍ നല്ല സോഡാ സര്‍ബത്ത് തരും. അതും കഴിക്കും.

ചിലപ്പോള്‍ പട്ടാമ്പി റോട്ടിലുള്ള ചക്കുണ്ണി ഇയ്യപ്പന്റെ ഇറക്കത്തിലുള്ള വല്യഛന്റെ വീട്ടില്‍ പോയി, വല്യമ്മ എന്തെങ്കിലും തന്നാല്‍ അത് കഴിക്കും.

ചിലപ്പോള്‍ അതേ റോഡിലുള്ള സുമതിച്ചേച്ചിയുടെ വീട്ടില്‍ പോയി വാസുവേട്ടന്‍ സോപ്പ് കമ്പനിയില്‍ വായ് നോക്കി നില്‍ക്കും.

വീട്ടില്‍ നിന്ന് ചോറ് കൊണ്ടോയിട്ടും ചിലപ്പോള്‍ റഹ് മാനിയ ഹോട്ടലില്‍ നിന്ന് ഊണ് കഴിക്കും. മഴക്കാലത്ത് വീട്ടില്‍ നിന്ന് കൊണ്ട് വരുന്ന ചോറ് തണുത്ത് മരവിച്ചിരിക്കും. അപ്പോള്‍ റഹ് മാനിയ ഹോട്ടലില്‍ നിന്ന് നല്ല ആവി പറക്കുന്ന ഊണ് കിട്ടും. അതിനുള്ള വക ചേച്ചിയുടെ പേഴ്സില്‍ നിന്ന് മോഷ്ടിക്കും.

അങ്ങിനെ ഇരിക്കുന്ന കാലം ഞമനേങ്ങാട്ടെ തറവാട്ടില്‍ ഭാഗം വെച്ചുവെങ്കിലും, ആദായമെല്ലാം പാപ്പനും അച്ചമ്മയും ആണ് എടുത്തിരുന്നത്. അത് കുറച്ചൊക്കെ വസൂലാക്കുന്നതിന് ഞാന്‍ അവിടെ കേമ്പ് ചെയ്തു. അങ്ങിനെ സ്കൂളില്‍ നിന്ന് ആദ്യം ചെറുവത്താനിയില്‍ അമ്മ വീട്ടില കയറി, ചേച്ചിയെ കണ്ട് അവിടുത്തെ വിശേഷങ്ങളൊക്കെ തിരക്കി, ചിലപ്പോള്‍ അവിടെ നിന്ന് കാപ്പിയും പലഹാരമൊക്കെ കിട്ടും. അതെല്ലാം അടിച്ച് നേരെ ഞമനേങ്ങാട്ടെക്ക് സൈക്കിളില്‍ പായും.

ഞമനേങ്ങാട്ടെ സ്ഥിതി വിചിത്രമാണ്. അവിടെ എന്നും രാത്രി ചോറും ചെമ്മീന്‍ കറിയും. പിന്നെ രാവിലെ ചായയും പത്തിരിയോ അല്ലെങ്കില്‍ പുട്ടോ.

ചെറിയമ്മയും സ്കൂള്‍ ടീച്ചറായിരുന്നു ഗുരുവായൂരില്‍. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം വരും. തറവാട്ടില്‍ ഞാനും എന്റെ ഇളയമ്മ എന്ന് വിളിക്കുന്ന അമ്മായിയും. പാപ്പന്‍ സിങ്കപ്പൂരിലും. പാപ്പന്‍ 5 കൊല്ലത്തിലൊരിക്കലേ വരൂ. വരുമ്പോള്‍ ഒരു കൊല്ലം നിന്നേ പോകൂ.

ആള്‍ വന്നാല് നാലഞ്ച് എരുമയേയും പശുക്കളേയും എല്ലാം വാങ്ങി പരിപാലിക്കും. ആ പരിപാടിയെല്ലാം കണ്ടാല്‍ ഇനി തിരിച്ച് പോകില്ലാ എന്ന് വിചാരിക്കും. പാപ്പന്‍ വരുമ്പോള്‍ എനിക്ക് ടര്‍ളിന്‍ ഷര്‍ട്ടും, റബ്ബര്‍ ചെരിപ്പും മറ്റു സാധങ്ങളും കൊണ്ട് തരാറുണ്ട്.

പാപ്പന്‍ വന്നാല്‍ നല്ല കട്ടിയുള്ള എരുമപ്പാല്‍ കൊണ്ടുള്ള ചായയും, പിന്നെ സ്മൃദ്ധിയായി തൈരും മോരും കഴിക്കാം.

തറവാട്ടില്‍ താമസിക്കുന്ന കാലം ഞാന്‍ തീരെ പഠിച്ചിരുന്നില്ല. അവിടെ വന്നാല്‍ ബീഡി വലി കൂടുതലാണ്. പിന്നെ തെണ്ടി നടക്കലും. അവിടെ തെക്കേ പറമ്പിന്റെ അറ്റത്തും, പടിഞ്ഞാറെ പറമ്പിന്റെ അറ്റത്തും കുളങ്ങളുണ്ട്. അവിടെ നീന്തിത്തുടിക്കും. രണ്ട് കുളങ്ങളും കലക്കി മറിക്കും.

പിന്നെ തെക്കോറത്തുള്ള ഒരു കുളത്തില്‍ അഛന്‍ ഒരു കല്‍ക്കിണര്‍ പണിതു. ഞങ്ങളുടെ നാട്ടില്‍ ആദ്യം കല്‍ക്കിണര്‍ പണിതത് ഞങ്ങളുടെ വീട്ടിലാണ്. അതിന്റെ നെല്ലിപ്പടി കൊണ്ട് വന്നത് അമ്മയുടെ ഇളയമ്മയുടെ കൂറ്റനാട്ടുള്ള വീട്ടില്‍ നിന്നാണ്. പിന്നെ ഓരോ കല്ലും തലച്ചുമടായി ചെറുവത്താനി ആക്കല കുന്നത്ത് നിന്നാണ് കൊണ്ട് വന്നിരുന്നത്. അന്ന് ചെറുവത്താനിയില്‍ നിന്ന് ഞമനേങ്ങാട്ടെക്ക് വാഹനസൌകര്യം ഇല്ലായിരുന്നു.

എല്ലാം തോടുകളും വലിയ വരമ്പും മാത്രം. ചില തോട് മുറിച്ച് കടക്കണമെങ്കില്‍ വലിയ തെങ്ങിന്റെ മല്ല് കുറുകെ വെച്ചിട്ടുണ്ടാകും. അതിന്മേല്‍ കൂടി സര്‍ക്കസ്സ് കളിച്ചാലെ അക്കര എത്തുകയുള്ളൂ...

അങ്ങിനെ കുളത്തിലെ കുളി കഴിഞ്ഞാല്‍ ഞാന്‍ ഈ കുളത്തിലെ കിണറ്റുകരയില്‍ വരും. അപ്പോളേക്കും നേരം സന്ധ്യയായിത്തുടങ്ങും. അവിടെ തേവാന്‍ ഒരു കൊട്ടയുണ്ടാകും. എന്താണ് ആ സൂത്രത്തിന്റെ പേര് എന്നോര്‍മ്മയില്ല.

വലിയ മുളയുടെ അറ്റത്ത് മരം കൊണ്ടുള്ള കൊട്ടയുണ്ടാകും. അത് കിണറ്റിന്റെ കുറുകെ വെച്ചിട്ടുള്ള തടിയില്‍ കൂടി മദ്ധ്യഭാഗത്ത് നിന്ന് കൊട്ട കിണറ്റിന്നടിയിലേക്ക് വലിച്ച് ഇറക്കണം.

അങ്ങിനെ കൊട്ടയില്‍ വെള്ളം നിറഞ്ഞാല്‍ പിന്നെ വളരെ ആയാസമായി വെള്ളമുള്ള കൊട്ട മുകളിലേക്ക് വരും. അങ്ങിനെ നാലഞ്ച് കൊട്ട വെള്ളം കോരി കുളിക്കും.

ചിലപ്പോള്‍ പെണ്ണുങ്ങള്‍ അവിടെ ബ്ലൌസൊക്കെ അഴിച്ച് വെച്ച് കുളിക്കാന്‍ തുടങ്ങിയിരിക്കും.

"എന്താ പെണ്ണുങ്ങള്‍ കുളിക്കുന്നിടത്ത് ഈ വല്യ ആണ്‍കുട്ടികള്‍ക്ക് പണി എന്നൊക്കെ ചിലര്‍ ചോദിക്കും..."

എന്നെ പൊതുവെ എല്ലാം പെണ്ണുങ്ങള്‍ക്കും പേടിയാ.

"എന്റെ കിണറ്റിന്‍ കരയില്‍ എനിക്കിഷ്ടപ്പെട്ട സമയത്തൊക്കെ വരും. അതിന് നിങ്ങളൊക്കെ വാശിപിടിച്ചിട്ട് ഒരു കാര്യവുമില്ല..."

അങ്ങിനെ അല്ലറ ചില്ലറ കശപിശ ഉണ്ടാകുമെങ്കിലും പിന്നെ പെണ്ണുങ്ങള്‍ ഞാന്‍ തേവിയെടുക്കുന്ന വെള്ളം പിടിച്ച് കുളിക്കാന്‍ തുടങ്ങും...

എന്റെ കുട്ടിക്കാലം അങ്ങിനെ വളരെ രസകരമായിരുന്നു. ചുറ്റുപാടും ധാരാളം വീടുകളും അവിടെ കുറേ കൂട്ടുകാരും ഒന്നോ രണ്ടോ കൂട്ടുകാരികളും. കുളക്കരയില്‍ കൈതക്കൂടും ഉണ്ട്. ചിലപ്പോള്‍ കൈത പൂക്കുന്ന സമയത്ത്, കൈതപ്പൂവ് പറിക്കാന്‍ പോകും.

അച്ചമ്മക്കൊരു മുണ്ട് വെക്കുന്ന മരപ്പെട്ടി ഉണ്ടായിരുന്നു. അതില്‍ കൈതപ്പൂവ് വെക്കും. വിശേഷദിവസങ്ങളില്‍ ഉടുക്കുന്ന മുണ്ടിന് കൈതപ്പൂവിന്റെ ഗന്ധം വരും. ചിലപ്പോള്‍ ഞാന്‍ എന്റെ ട്രൌസറും ഷര്‍ട്ടും ആ പെട്ടിയില്‍ വെക്കാറുണ്ട്.

ശനിയും ഞായറും ഞാന്‍ മിക്കവാറും ചെറുവത്താനിയിലെ അമ്മ വീട്ടില്‍ തങ്ങും. അവിടെ അമ്മമ്മ, അച്ചാച്ചന്‍, മാമന്മാര്‍ തുടങ്ങിയവരുണ്ടാകും. അവിടെ ഇളയ അമ്മാമനായിരുന്നു എന്റെ പ്രിയ കൂട്ട്. മൂപ്പര്‍ വെറ്റില മുറുക്കാനും ബീഡി വലിക്കാനുമെല്ലാം തരും.

അച്ചാച്ചന്‍ എപ്പോളും മുറുക്കിക്കൊണ്ടിരിക്കും. വെറ്റിലയും മൂക്കാത്ത അടക്കയും പിന്നെ പുകയിലയും ഇതാണ് മൂപ്പരുടെ കൂട്ട്. പക്ഷെ അമ്മാമക്ക് വെറ്റിലയും, അടക്കയും പിന്നെ പട്ടപ്പുകയിലയും. ഈ പുകയില വിശേഷമാണ്. വാസനയും മധുരവും ചേര്‍ന്ന പുകയില. ഞങ്ങളും ഊണ് കഴിഞ്ഞ് അമ്മാമയുടെ ചെല്ലപ്പെട്ടിയില്‍ നിന്ന് വിശദമായി മുറുക്കും. പത്ത് വയസ്സു തൊട്ട് ഞാന്‍ പുകയില മുറുക്കും.

ചെറുവത്താനിയില്‍ കഴുങ്ക് [കവുങ്ങ്] കൃഷി കൂടുതലാണ്. മിക്ക മരത്തിലും വെറ്റിലയുണ്ടാകും. കാലത്ത് പെണ്ണുങ്ങള്‍ മുറ്റമടിച്ച് ചാണകം തെളിച്ചുകഴിഞ്ഞാല്‍ പിന്നെ വെറ്റില പറിച്ച്, അടക്ക വെട്ടി ചെറിയ പീസുകളാക്കി ചെല്ലപ്പെട്ടിയില്‍ നിറച്ച് വെക്കും. പിന്നെ അടുത്ത് ഒന്നോ രണ്ടോ തുപ്പക്കോളാമ്പിയും വെക്കും.

കാലത്ത് വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍ അവര്‍ക്ക് ആദ്യം മുറുക്കാനാണ് കൊടുക്കുക. എന്നിട്ടേ ചോദിക്കൂ കുടിക്കനെന്താ വേണ്ടെ എന്ന്. എന്തെങ്കിലും കുടിക്കാന്‍ കൊടുത്താല്‍ ചിലര്‍ പിന്നേയും മുറുക്കി മുറ്റത്താകെ തുപ്പും.

അതാണ് നാട്ടിലെ ഒരു സ്റ്റൈല്‍.

വൈകുന്നേരം എന്റെ ചെറുവത്താനി വാസത്തില്‍ ഭക്ഷണം കഴിഞ്ഞാല്‍ ഞങ്ങള്‍ വിശദമായി ഒന്ന് മുറുക്കും. പിന്നെ ഇളയ മാമന്റെ കൂടെ തട്ടിന്‍ പുറത്ത് ഉറങ്ങാന്‍ പോകും. മാമന്റെ കയ്യില്‍ ബീഡി ഇല്ലാ എങ്കില്‍ ഏഷ് ട്രേയിലെ പഴയ ബീഡിക്കുറ്റി എടുത്ത് വലിക്കും. അതും ഇല്ലെങ്കില്‍ എന്നെ ബീഡി മോഷ്ടിക്കാന്‍ ഇളയ മാമന്‍ പറഞ്ഞയക്കും. ഞാന്‍ അച്ചാച്ചന്റെയും വലിയ മാമന്റെയും ബീഡി മോഷ്ടിച്ച് തട്ടിന്‍ പുറത്തെക്ക് പോകും.

ചെറുവത്താനിയിലെ അമ്മ വീട്ടില്‍ ഭക്ഷണം വേണ്ടുവോളം. പഷെ അവിടെ കാലത്തും ചോറാണ് അധികപേരും കഴിക്കുക. ചോറും തലേ ദിവസത്തെ മീന്‍ കൂട്ടാന്റെ മാങ്ങാപ്പുളിയും ചാറും. ചിലപ്പോള്‍ കാലത്തെക്ക് മീന്‍ കറി മാറ്റി വെച്ചിട്ടുണ്ടാകും. പിന്നെ മീങ്കറിയുടെ കൂടെ കൂട്ടാന്‍ സമൃദ്ധിയായി മോരും ഉണ്ടാകും.

എനിക്ക് കാലത്ത് ചോറും കൂട്ടാനും ഇഷ്ടമുണ്ടായിരുന്നില്ല. അതിനാല്‍ എനിക്ക് മുക്കിലെ പീടികയില്‍ നിന്ന് ഇഡ്ഡലിയും ചട്ട്ണിയും ചേച്ചി വാങ്ങിപ്പിച്ച് തരും. കാലക്രമേണ വീട്ടില്‍ ഇഡ്ഡലിയും ദോശയും എനിക്ക് മാത്രമായി ഉണ്ടാക്കിത്തുടങ്ങി. ചില ദിവസങ്ങളില്‍ പത്തിരിയും തേങ്ങാപ്പാലും അല്ലെങ്കില്‍ പുട്ടും പപ്പടവും...

ഞാന്‍ കുറച്ചും കൂടി വലുതാകാന്‍ തുടങ്ങി. എന്നില്‍ ദുഷിച്ച ചിന്തകളും മറ്റും ഉടലെടുത്ത് തുടങ്ങി. സെറ്റു കൂടി നടക്കലും, ഞായറാഴ്ചയിലെ സര്‍ക്കീറ്റും കള്ള് കുടിയും,ഗുരുവായൂരിലെ സിനിക്കാ കൊട്ടകയി പോയി സിനിമ കാണലും മറ്റും.

ചെറുവത്താനിയിലെ വീട്ടില്‍ ഇടക്ക് ആട്ടിറച്ചിയും കോഴിയിറച്ചിയുമൊക്കെ ഉണ്ടാക്കുമെങ്കിലും എനിക്ക് കുന്നംകുളം പടിഞ്ഞാറെ അങ്ങാടിയിലുള്ള സായ്‌വിന്റെ കടയിലെ പൊറോട്ടയും പോത്തിറച്ചിയും വളരെ പ്രിയമായിരുന്നു.

അതിന് എന്തെങ്കിലും സൂത്രം പറഞ്ഞ് ചേച്ചിയുടെ കയ്യില്‍ നിന്ന് കാശും വാങ്ങി അങ്ങാടിയിലേക്ക് പോകും.

ഞാന്‍ പെറ്റമ്മയെ ചേച്ചിയെന്നാ വിളിക്കാറ്. അമ്മാമന്മാര്‍ വിളിക്കുന്നത് കേട്ടാണ് അങ്ങിനെ വിളിച്ച് പോന്നത്. അമ്മമ്മയെ അമ്മ എന്നും അച്ചാച്ചനെ അഛന്‍ എന്നും.

ഞാന്‍ ചെറുപ്പത്തില്‍ അവിടെ നിന്ന് വാങ്ങിക്കഴിച്ചിട്ടുള്ള പോത്തിറച്ചിയുടേയും പൊറോട്ടയുടേയും സ്വാദ് ഇപ്പോഴും എന്റെ നാവിന്‍ തുമ്പത്ത് ഉള്ള പോലെ തോന്നുന്നു.

ഞമനേങ്ങാട്ട് ചായപ്പീടികയും ഹോട്ടലും ധാരാളം ഉണ്ടെങ്കിലും ഈ അങ്ങാടിയിലെ രണ്ട് നിരപ്പലക മുറിയിലുള്ള കൊച്ച് ഹോട്ടലിലെ പോത്തിറച്ചിയുടെ സ്വാദ് പറഞ്ഞറിയിക്കാന്‍ പറ്റില്ല. കഴിച്ച് വീട്ടിലെത്തിയാലും കയ്യിലെ മസാലക്കൂട്ടിന്റെ മണം പോകില്ല.

വീട്ടിലുണ്ടാക്കുന്ന ഇറച്ചിക്കറിക്ക് ഈ സ്വാദ് ഒരിക്കലും കിട്ടാറില്ല. വീട്ടിലാണെങ്കില്‍ ഇന്നെത്തെ പോലെ എന്നും ചിക്കന്‍ കറിയുണ്ടാക്കാറില്ല. വിരുന്നുകാര്‍ വിഐപി കളാണെങ്കില്‍ കോഴിയെ ഓടിച്ചിട്ട് പിടിക്കും എന്നിട്ട് കശാ‍പ്പ് ചെയ്ത് കറിയുണ്ടാക്കും.

+++
വീട്ടില്‍ ഇറച്ചിക്കറിയുണ്ടാക്കുമ്പോള്‍ കായയും മറ്റും കഷണങ്ങളായി ചേര്‍ക്കും. അംഗസംഖ്യ കൂടുതലുള്ള വീടുകളില്‍ ചാറ് കൂടുതലായി കറി വെക്കും. ചിലര്‍ക്ക് കഷണം തീരെ കിട്ടുകയില്ല. ഞാന്‍ എന്റെ വീട്ടിലെ മുഖ്യ കഥാപാത്രമായതിനാല്‍ എന്റെ കാര്യങ്ങളൊക്കെ കുശാലാണ്.


ആണ്ടിലൊരിക്കല്‍ ഭുവനേശ്വരി പൂജയുണ്ടാകും. ചെറുവത്താനി വീട്ടിലെ കുലദൈവം ആണ്. കരിക്കാട്ട് നിന്ന് പൂജാരിമാര്‍ വന്നിട്ടായിരിക്കും പൂജ. അതിന് കോഴിയെ അറക്കും. പിന്നെ അതിനെ കറി വെച്ച് കഴിക്കും. പിന്നെ കോഴിയിറച്ചിയും ചാരായവും കൂടി വീത് വെക്കും. ചാരായം ചിരട്ടയില്‍ ഒഴിച്ചാണ് വെക്കുക.

വീത് വെച്ചതിന് ശേഷം ചാരായവും കോഴിക്കറിയും പൂജാരിമാരും വീട്ടിലെ ആണുങ്ങളും സേവിക്കും. ആ ദിവസം എനിക്ക് ചാരായം കുടിക്കാന്‍ കലശലായ മോഹം. പിള്ളേര്‍ക്കുണ്ടോ ചാരായം തരിക.

ഞാന്‍ അങ്ങിനെ ചാരായം കുപ്പി മോഷ്ടിച്ചു. ഒരു ചിരട്ടയിലൊഴിച്ച് സേവിച്ചു. നല്ല സ്പെഷലായി വാറ്റിയ ചാരായത്തിന്റെ രുചി ഇപ്പോളെത്തെ സ്കോച്ച് വിസ്കിക്കില്ല എന്നത് ഒരു പരമാര്‍ഥമാണ്.

അങ്ങാടിയില്‍ പലചരക്ക് സാധനം വാങ്ങാന്‍ പോകുമ്പോള്‍ ചിലപ്പോള്‍ സായ്‌വിനെ കടയില്‍ പോത്തിറച്ചി തിന്നാല്‍ പോകുന്നതിന്റെ മുന്‍പ് ഞാന്‍ ഒരു അരക്കാല്‍ കനാല്‍ പരുങ്ങി അടിക്കാറുണ്ട്. അന്ന് ഞങ്ങളുടെ നാട്ടില്‍ വാറ്റു ചാരായത്തിന്‍ വിളിക്കുന്ന പേരായിരുന്നു.

ചെറിയ വെട്ട് ഗ്ലാസ്സില്‍ പകര്‍ന്ന് തന്നിരുന്നതാണ് ഈ കനാല്‍ പരുങ്ങി. അങ്ങിനെ കള്ളും ചാരായവും എല്ലാം മോന്തിത്തുടങ്ങി ഞാന്‍. എന്തൊക്കെയായാലും സായ്‌വിന്റെ കടയില്‍ നിന്നുള്ള പോത്തിറച്ചിയുടെ സ്വാദ് എനിക്ക് മറ്റെവിടെയും കിട്ടിയില്ല.

ഞായറാഴ്ച എന്റെ ഒരു ബ്ലേക്ക് സ്മിത്ത് കൂട്ടുകാരന്റെ കൂടെയായിരുന്ന് ഞാന്‍ ഗുരുവായൂരില്‍ പോയി സിനിമ കാണാറ്. അന്ന് ചെറുവത്താനിയില്‍ നിന്ന് ഗുരുവായൂര്‍ക്ക് എളുപ്പ വഴി ഉണ്ടായിരുന്നു.

ചെറുവത്താനിയില്‍ നിന്ന് ആക്കലക്കുന്ന് വഴി, അഞ്ഞൂരില്‍ കൂടി തൊഴിയൂര്‍ വഴി, കോട്ടപ്പടിയില്‍ കൂടി അവിടെ നിന്നും ഒരു ഷോര്‍കട്ടില്‍ കൂടി മുതുവട്ടൂര്‍ വന്ന് ചേരും.

പോകുന്ന വഴി ഞങ്ങള്‍ക്ക് തെങ്ങിന്‍ കള്ള് കിട്ടുന്ന ഒരു വീടുണ്ടായിരുന്നു. അതില്‍ ഒരു വീട്ടില്‍ എനിക്ക് സ്പെഷല് ആയി തലേ ദിവസത്തെ മീന്‍ കറിയും ലഭിക്കുമായിരുന്നു. ചെറിയ മണ്‍കുടത്തിലായിരുന്നു അന്ന് കള്ള് പകര്‍ന്ന് തന്നിരുന്നത്. രണ്ട് കുടം കള്ള് അകത്താക്കി, ഫുള്‍ സ്പീഡില്‍ ഗുരുവായൂരെത്തും. സിനിമ കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോളെക്കും തലവേദന തുടങ്ങും ചിലപ്പോള്‍.

നേരെ എരുകുളത്തില്‍ പോയി വിശദമായി ഒന്ന് കുളിച്ച്, ചീരൂസ് കഫേയില്‍ പോയി കൊള്ളിക്കിഴങ്ങും പപ്പടവും,ചക്കരക്കാപ്പിയും കുടിച്ച് വീട്ടില്‍ തിരിച്ചെത്തുമ്പോഴെക്കും കള്ളിന്റെ നാറ്റമെല്ലാം അകന്നിരിക്കും.

പലചരക്ക് വാങ്ങാന്‍ അങ്ങാടിയിലേക്ക് ഞാന്‍ തന്നെയാകും പോകുക. എല്ലാ സാധങ്ങളും എന്റെ വാഹനത്തില്‍ ഞാന്‍ കെട്ടിവെക്കും. എന്ത് വാങ്ങാന്‍ അങ്ങാടിയില്‍ പോയാലും സായ്‌വിന്റെ കടയില്‍ നിന്ന് പോത്തിറച്ചിയും പൊറോട്ടയും തിന്നാന്‍ മറക്കാറില്ല.

അങ്ങിനെ പോത്തിറച്ചിയും പൊറോട്ടയും കഴിച്ച് ഒരു പനാമ സിഗരറ്റും വലിച്ച് സൈക്കിളില്‍ വീട്ടിലേക്ക് തിരിക്കും.

പിന്നെ വീട്ടിലേക്ക് പോകുന്ന വഴി പലയിടത്തും കറങ്ങിയടിക്കും.

ബാല്യം എത്ര സുന്ദരം...!!!!!!!!!!!!!


ഈ പോസ്റ്റ് എന്റെ പ്രിയ സുഹൃത്ത് കുട്ടന്‍ മേനോന് ഡെഡിക്കേറ്റ് ചെയ്യുന്നു.

പകര്‍പ്പാവകാശം ബ്ലോഗ് കര്‍ത്താവിന് മാത്രം

Thursday, March 4, 2010

ചേതനാ മൈ ഡാര്‍ളിങ്ങ് - ഭാഗം 4


മൂന്നാം ഭാഗത്തിന്റെ തുടര്‍ച്ച
http://jp-smriti.blogspot.com/2010/02/3.html

“ചേതനാ നീ എന്തൊക്കെയാ ഈ കാണിക്കണത്. നിന്റെ അമ്മ ഇത് കണ്ടിട്ട് എന്തേ ഒന്നും മിണ്ടാഞ്ഞെ ?”
മേരീ മാതാജീ കൂ ജാന്‍താ ഹൈ മേരാ പ്യാര്‍തുംസേ
“ചേതനാ നീ അതിരു കവിഞ്ഞ് എന്നോട് പെരുമാറുന്നു. എന്റെ ഏട്ടനെങ്ങാനും അറിഞ്ഞാല്‍എന്നെ അന്ന് തന്നെ നാട് കടത്തും. അതോടെ എന്റെ പഠിപ്പും നിന്നോടുള്ള കൂട്ടുകെട്ടും എല്ലാം തരിപ്പണമാകും”
കോന്‍ബോലാ ഐസാ സബ് ഹോത്താ ഹൈ.
അഗര്‍തുമാരാ ബായ് ഐസാ കരേഗാ തോ, മേരാ പിതാജി തുംകോ അപ്നാ ഘറ് മേം ലേക്കെ ആയേഗാ. ഫില്‍മേരാ ഡ്രീംസ് മെറ്റീരിയല്‍ഹോ ജായേഗാ. തും ജല്‍ദീ സേ ബോലോ തുമാരാ ബായി കോ തുംകോ ഘര്‍ബേജ്നേ കോ.

“ഈ പെണ്‍കുട്ടിക്കെന്താ വട്ടാണോ ഭഗവാനേ? “
ചേതനയുടെ അമ്മ കടന്ന് വന്നു.
“ചേതനാ മേം തുംകോ കിതനാ ദവ ബോലാ ഹൈ മെഹമാന്‍കോ പഹലേ ജല്‍പാന്‍കര്‍നേക്കാ ഹൈ”
ആ മാജീ അഭീ ദേത്താ ഹൈ.
യേ തോ മെഹ്മാന്‍നഹീ. യേ അപ്നാ ഘര്‍കാ മെംബര്‍ഹൂം

ചേതനയുടെ അമ്മയും അവളും എന്നെ സ്നേഹം കൊണ്ട് പൊതിയുന്നത് കാണുമ്പോള്‍പ്രകാശിന്റെ ഉള്ളില്‍സന്തോഷം നിറയാതില്ല. പക്ഷെ ഈ പെണ്‍കുട്ടിയുടെ പ്രേമാഭിനിവേശം പ്രകാശിനെ എവിടെ കൊണ്ടെത്തിക്കുമോ എന്ന ഭയം പ്രകാശില്‍പരത്തി.

ചേതന പ്രകാശിന്‍വെള്ളം കൊടുത്തു. അവനെ ഇത് വരെ കയറ്റിയിട്ടില്ലാത്ത ഒരു മുറിയിലേക്ക് ക്ഷണിച്ചു. പക്ഷെ പ്രകാശ് അങ്ങോട്ട് ഗമിക്കാന്‍കൂട്ടാക്കിയില്ല.

ചേതനയുടെ അമ്മ വീണ്ടും സ്വീകരണമുറിയിലെത്തി.
“ജാവോ ബേഠാ, തും ഫിക്കര്‍മത് കരോ. അപ്നീ ബേഠീ ഹൈ,ജാവോ”

പ്രകാശ് മനസ്സില്ലാ മനസ്സോടെ മുറിയില്‍പ്രവേശിച്ചു. ശീതീകരിച്ച ഒരു ബെഡ് റൂമായിരുന്നു അത്. വളരെ വൃത്തിയായി വെച്ചിരിക്കുന്നു. ഒരു മൂലയില്‍ഭഗവാന്‍കൃഷ്ണന്റെ ഒരു പ്രതിമ പൂക്കളാല്‍അലങ്കരിച്ച് വെച്ചിരിക്കുന്നു.

പ്രകാശ് ഭഗവാനെ തൊഴുതു. അടുത്ത കാലത്തൊന്നും ഗുരുവായൂര്‍പോയി ഭഗവാനെ തൊഴാനായില്ല. ഇപ്പോഴെങ്കിലും കണ്‍കുളിരെ തൊഴാനായല്ലോ? കൃഷ്ണാ ഗുരുവായൂരപ്പാ. ഉറക്കെ വിളിച്ച് വീണ്ടും തൊഴുതു നമസ്കരിച്ചു.

ഈശ്വര വിശ്വാസിയായ പ്രകാശിനെ ചേതനക്ക് കൂടുതല്‍ഇഷ്ഠമായി.

“തും ക്യാ ബുലായ അപ്നാ‍കൃഷ്ണാ കോ?”
ഗുരുവായൂരപ്പന്‍

“മുജേ നഹി സംജാ”
വാട്ട് ഐ സെഡ് ഈസ്, ലോര്‍ഡ് കൃഷ്ണാ ഈസ് കോള്‍ട് ശ്രീ ഗുരുവായൂരപ്പന്‍ഇന്‍അവര്‍പ്ലെയിസ്.

“ഐസി. തും മുജേ ഉദര്‍ലേക്കെ ജായേഗാ ഹൈ ക്യാ?..”
ജരൂര്‍ചേതനാ.
“കബ് ? അപ്നാ‍ശാദീ കേ ബാത് ?”
എന്തൊരു കഷ്ടമാ കൃഷ്ണാ. ഈ പെണ്‍കുട്ടിക്ക് എപ്പോഴും കല്യാണം, ഉമ്മ വെക്കല്‍, കെട്ടിപ്പിടിക്കല്‍, അനുരാഗം എന്നീ സംഗതികളില്‍മാത്രമാണ്‍ചിന്ത.
എവിടെക്കാ എന്റെ യാത്ര കൃഷ്ണാ, നീ തന്നെ തുണ.

“പ്രകാശ്, തും ക്യോ കുച്ച് ബോല്‍ത്താ നഹി.“
ഞാനെന്ത് പറയാനാ പെണ്‍കുട്ടീ..

ഇവളുടെ അമ്മയോട് പറഞ്ഞ് സ്ഥലം വിട്ടാലോ.
പാവം അതിന്‍സങ്കടം വരും. ഇവളുടെ പിതാജിയെ കണ്ടില്ലല്ലോ ഇത് വരെ.
“കിദര്‍ഹൈ ചേതനാ തുമാരാ പിതാജീ..”
പിതാജി അബീ ആയേഗാ മന്ദിര്‍സേ.

അവര്‍വര്‍ത്തമാനം പറഞ്ഞിരിക്കേ, സ്വീകരണമുറിയില്‍നിന്ന് പിതാജിയുടെ വിളി കേട്ട്, രണ്ട് പേരും അങ്ങോട്ട് ചെന്നു.

പ്രകാശ് പിതാജിയുടെ കാല്‍തൊട്ട് വന്ദിച്ചു.
ചേതനയുടെ പിതാജി പ്രകാശിനെ കെട്ടിപ്പിടിച്ച് നെറുകയില്‍ചുംബിച്ചു.

മൈ സണ്‍ഐ ഹേവ് ബീന്‍ലുക്കിങ്ങ് ഫോര്‍യു സോ ലോങ്ങ്.
എല്ലാ വിവരവും ചേതനയും എന്റെ പ്രിയ പത്നിയും എന്നെ ധരിപ്പിച്ചു.
എനിക്ക് നീയും ചേതനയും ഒരേ പോലെയാണ്‍. നിങ്ങള്‍രണ്ട് പേരും പഠിത്തത്തിലും ശ്രദ്ധിക്കണം. മക്കള്‍പോയി വര്‍ത്തമാനം പറഞ്ഞോളൂ.

ചേതനക്ക് അവളുടെ പിതാജിയുടെ പ്രതികരണം വളരെ ഇഷ്ഠപ്പെട്ടു.
“പ്രകാശ് കൈസാ ഹൈ യാര്‍മേരാ പിതാജി..?
ബഹുത് അച്ചാ ആദ്മീ ഹൈ. തുമാരാ ജൈസാ നഹി.

ചേതനാ മുറിയുടെ വാതിലടക്കാന്‍പോയി.
“തും ക്യാ കര്‍ത്താ ഹൈ ചേതനാ..”
ക്യാ ഹോഗയാ തുംകോ പ്രകാശ്. ദര്‍വാസാ ബന്ദ് നഹീ ഹൈ തോ, അപ്നാ യേ സബ് പിതാജീ ദേക്കേഗാ.
എന്താ ഈ പെണ്‍കുട്ടിക്ക് വട്ടാണോ. വാതിലടച്ച് എന്താ അവള്‍ചെയ്യാന്‍പോകുന്നത്.

വാതിലടച്ച് അവള്‍പ്രകാശിനെ കെട്ടിപ്പുണര്‍ന്നു.പ്രകാശിന്‍ആകെ ഇക്കിളിയായി. അവളുടെ താളം തെറ്റിത്തുടങ്ങിയപ്പോള്‍പ്രകാശ് കുതറി മാറി വാതില്‍തുറന്ന് പുറത്തേക്ക് കടന്നു.

തത്സമയം പുറത്ത് നിന്നിരുന്ന മാതാജി.
“ക്യാ ഹോഗയാ ബേഠാ..?”
മുജേ ജാനാ ഹൈ മാ ജീ.
“അഭീ നഹി ജാ സക്താ. ഘാനാ ഘാക്കേ, ദോഡാ റസ്റ്റ് കര്‍ക്കെ, പിതാജി തും കോ ഘര്‍ചോടേഗാ”

ഓ ഇവിടെയും രക്ഷയില്ലല്ലോ ഭഗവാനെ. ഇവളുടെ അമ്മ ഇതൊക്കെ അറിഞ്ഞിട്ടുണ്ടാകുമോ?
പ്രകാശിന്‍ഇതൊക്കെ ഓര്‍ത്തിട്ട് എന്തോ പോലെയായി.
അപ്പോളെക്കും അവളുടെ തന്തപ്പിടി രംഗത്തെത്തി.
“വാട്ട് ഹേപ്പന്‍ഡ് ടു യു മൈ സണ്‍....?”

തന്തയോട് ഇതൊക്കെ പറയുവാന്‍പറ്റുമോ. പ്രകാശ് ധര്‍മ്മ സങ്കടത്തിലായി.
“ടെല്‍മി സണ്‍, വാട്ട് ഹേപ്പന്‍ഡ് ടു യു..?”
“ഡിഡ് ഷി ക്വാറല്‍വിത്ത് യു. ഷീ ഈസ് എ പുവര്‍ഗേള്‍. ഡോന്‍ഡ് മേക്ക് ഹേര്‍അപ്സെറ്റ്”
ഓകെ പിതാജീ. എന്ത് അര്‍ഥത്തിലാ പിതാജീ അങ്ങിനെ പറഞ്ഞത്

“അന്തര്‍ജാവോ ബേഠാ. ഏക് ഹണ്ടേ കാ ബാദ് ഘാനാ തയ്യാര്‍ഹോയേഗാ, മേം തുമാരാ സാത് ഘാനാ ഘായേഗാ ആജ്“

ഈ തന്തക്കും തള്ളക്കും വല്ലതും മനസ്സിലായിട്ടാണോ ഇതൊക്കെ പുലമ്പുന്നത്.
പ്രകാശ് മനസ്സില്ലാ മനസ്സോടെ മുറിയിലെത്തി വീണ്ടും. കമിഴ്ന്ന് കിടന്ന് കരയുന്ന ചേതനയെ കണ്ട് പ്രകാശിന്‍സങ്കടം ഉള്ളിലൊതുക്കാന്‍കഴിഞ്ഞില്ല. അവന്‍അവളെ നെഞ്ചോട് ചേര്‍ത്തി. രണ്ട് പേരും കരയാന്‍തുടങ്ങി.

ചേതന ഉറക്കെ കരയാന്‍തുടങ്ങി. പ്രകാശിനെ വരിഞ്ഞ് മുറുക്കി അവള്‍.
“രോ മത് ചേതനാ, ക്യാ ചാഹിയേ തുംകോ ?”
അവള്‍ഒന്നും ഉരിയാടിയില്ല.
രണ്ട് പേരും അവിടെ കിടന്നുറങ്ങി ഏതാണ്ട് ഒരു മണിക്കൂര്‍.

വാതിലില്‍ആരോ മുട്ടുന്നത് കേട്ടാണ്‍ഞങ്ങള്‍വാതില്‍തുറന്നത്.
കരഞ്ഞ് കലങ്ങിയ രണ്ട് പേരുടെയും കണ്ണ് കണ്ടിട്ട് ഒന്നും അറിയാത്ത പോലെ മാതാജി ഞങ്ങളെ ഭക്ഷണം കഴിക്കാന്‍വിളിച്ചു. മാതാജിക്ക് വയസ്സായില്ലേ. കണ്ണില്‍തിമിരം ബാധിച്ചിരിക്കാം.

ചേതന എന്നെയും കൊണ്ട് ഡൈനിങ്ങ് റൂമിലേക്ക് നീങ്ങി. ഞങ്ങളുടെ കണ്ണുകള്‍കണ്ട പിതാജി.
“ക്യാ കിയാ ചേതനാ തും മേരാ ബേഠേ കൂ...”
യെ ക്യാ ഹൈ പിതാജി. പ്രകാശ് തോ അഭീ അയാ.മേ തോ ഇദര്‍കിത് നാ സാല്‍സേ ഹൈ.അഭീ പിതാജി പ്രകാശ് കോ ബഹുത് പ്യാര്‍കര്‍ത്താ ഹൈ. യേ ടീക്ക് ഹൈ ക്യാ പിതാജീ.
ചേതനാ സന്തോഷം ഉള്ളിലൊതുക്കി ഒന്നും അറിയത്ത മട്ടില്‍പിതാജിയോടോതി.
പിതാജിക്കും ചേതനക്കും അറിയാമായിരുന്നു സത്യാവസ്ഥ.

പക്ഷെ പാവം പ്രകാശ് ഒന്നും അറിയാതെ അവിടെ ഭക്ഷണവും കാത്തിരുന്നു.

ചുടുചപ്പാത്തിയുമായി മാതാജി വന്നത് അയാള്‍ക്ക് ശ്രദ്ധിക്കാനായില്ല. പ്രകാശ് ഏതോലോകത്തിലായിരുന്നു.
പ്രകാശിനാകെ കണ്‍ഫ്യൂഷന്‍..

മാതാജി പ്രകാശിന്റെ കിണ്ണത്തില്‍മാത്രം കഴിക്കാതെ വെച്ചിരുന്ന ചപ്പാത്തി കണ്ടിട്ട്.
“ക്യാ ബേഠാ തുംകോ ചപ്പാത്തി പസന്ത് നഹി ഹൈ ക്യാ..?
“മേം അഭീ ദസ് മിനിട്ട് കേ അന്തര്‍ചാവല്‍ബനാക്കെ ലായേഗാ..”

നോ പ്രോബ്ലം ഫോര്‍ടുഡേ, ഐ ഷാല്‍മേനേജ് ടുഡേ.
പ്രകാശ് ചപ്പാത്തി കഴിക്കാന് തുടങ്ങി. ഓരോന്ന് കഴിച്ചവസാനിക്കും തോറും മറ്റോന്ന് കിണ്ണത്തില്‍മാതാജി ഇട്ടും കൊണ്ടിരുന്നു. എത്ര സ്നേഹത്തോടെയായിരുന്നു ആ അമ്മ പ്രകാശിനെ പരിചരിച്ചിരുന്നത്.

പ്രകാശിനെ ചിന്തകള്‍അല്പ നേരം സ്വന്തം ഗ്രാമത്തിലേക്ക് പോയി. അവിടെ അടുക്കളയില്‍അമ്മയോ പണിക്കാരിയോ എന്തെങ്കിലും വെച്ചിട്ടുണ്ടാകും. വിശക്കുമ്പോള്‍എടുത്ത് കഴിക്കണം. അതാണ്‍അവിടുത്തെ സ്ഥിതി. അവിടെ നിന്ന് ഇത് പോല്‍സ്നേഹം ലഭിക്കുമായിരുന്നില്ല. പ്രകാശിന്റെ അമ്മക്ക് മക്കളോട് സ്നേഹം ഉണ്ടെങ്കിലും പുറത്ത് കാണിക്കാറില്ല. അച്ചനാണെങ്കില്‍കൊല്ലത്തിലൊരിക്കല്‍മാത്രം നാട്ടില്‍വരും. അച്ചന്‍തിരിച്ച് പോകുന്ന വരെ മക്കള്‍ക്ക് കഷ്ടകാലം തന്നെ.

ഇതോക്കെ നോക്കുമ്പോള്‍ഇവിടെ ഏട്ടത്തി പ്രകാശിന്‍ദൈവ തുല്യമാണ്‍. ഒരു പെങ്ങളുടെ പരിചരണം ഏട്ടത്തിയില്‍നിന്നാണ് പ്രകാശിന്‍ലഭിക്കുന്നത്.

ഇപ്പോള്‍ഇതാ ചേതനയുടെ വീട്ടിലും. സ്നേഹം കൊണ്ട് വീര്‍പ്പ് മുട്ടുന്ന അന്ത:രീഷം.
ചേതനയുടെ അതിരു കവിഞ്ഞ പ്രേമാനുരാഗം മാത്രം പ്രകാശിന്‍ദഹിക്കാത്ത പോലെ തോന്നി. അവള്‍ക്ക് എപ്പോഴും കെട്ടിപ്പുണരാനും, ഉമ്മവെക്കാനും മാത്രമേ നേരമുള്ളൂ.. ഇങ്ങിനെ പോയാല്‍എവിടെയാണവസാനിക്കുക എന്ന് പ്രകാശിന്‍ഊഹിക്കാന്‍സാധിച്ചു.


എല്ലാം ഒരു നല്ല സ്പിരിട്ടില്‍എടുക്കാം. നാട്ടിലേക്ക് ചേക്കേറിയാല്‍പിന്നെ പഠിപ്പ് അങ്കലാപ്പിലാകും. അവിടെ തെണ്ടിപ്പിള്ളേരുടെ കൂടെ കൂട്ടുകൂടി കള്ള് കുടിയും, ബീഡി വലിക്കലും ഒക്കെ ആയി ജീവിതം തുലയും.

എങ്ങിനെയെങ്കിലും ഡിഗ്രി എടുക്കണം. ആരെയും വേദനിപ്പിക്കാതെ ഒറ്റാക്കാലില്‍നില്‍ക്കാനുള്ള കെല്‍പ്പുണ്ടാവണം. ഈശ്വര സഹായം ഉണ്ടെങ്കില്‍എല്ലാം സാധിക്കും എന്ന് പ്രകാശിന്നറിയാമായിരുന്നു.
ചേതനക്ക് കൂട്ടായി അവളുടെ എല്ലാ ഇംഗിതവും സാധിച്ചുകൊടുത്താല്‍പിന്നെ അതോഗതിയായിരിക്കും.
അവള്‍പ്രകാശിനെ പലതിനും പ്രേരിപ്പിക്കുന്നു.

പ്രകാശ് ചേതനയില്‍നിന്നും കുറേശ്ശെ അകലാന്‍തുടങ്ങി. പക്ഷെ ചേതന അവനെ കൂടുതല്‍കൂടുതല്‍ഫോളോ ചെയ്തു. പ്രകാശിന് രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം അവള്‍അടച്ചു.

കുറച്ച് നാള്‍പ്രകാശ് ക്ലാസ്സില്‍വരുമ്പോള്‍ചേതനയെ കൂട്ടിന്‍വിളിക്കാറില്ല. അവളില്‍നിന്ന് അകലാന്‍ശ്രമിച്ചു. കാര്യങ്ങളൊക്കെ ചെറിയ തോതില്‍ഏട്ടത്തിയെ ധരിപ്പിച്ചുംകൊണ്ടിരുന്നു. അവളുമായ ലീലാ വിനോദങ്ങളൊഴിച്ച്.
ഏട്ടത്തി എപ്പോഴും ചേതനയുടെ ഭാഗത്തായിരുന്നു.

“എന്താ ഏട്ടത്തി എന്നോട് അനുകമ്പയില്ലാത്തെ..? എപ്പോളും അവളുടെ കൂടെയാണല്ലോ“
എന്നാരു പറഞ്ഞു. എനിക്ക് നീ കഴിച്ചേ ഈ ലോകത്തില്‍വേറെ ആളുകളുള്ളോ.
“അപ്പോ ഏട്ടനോ..?
“ഏട്ടന്‍രണ്ടാം സ്ഥാനമേ ഉള്ളൂ............”
പ്രകാശിനെ ഏട്ടത്തിയോട് കൂടുതല്‍ബഹുമാനമായി...
ഏട്ടത്തിയെ ഏട്ടന്‍കെട്ടിക്കൊടുന്നിട്ട് ഒരു കൊല്ലമാകാന്‍പോകുന്നതേ ഉള്ളൂ. എന്നിരുന്നാലും ഏട്ടത്തിയുടെ സ്നേഹം വര്‍ഷങ്ങളായി ലഭിക്കുന്ന പോലെ തോന്നി പ്രകാശിന്‍.
ഏട്ടത്തിയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കണമെന്ന് തോന്നി.
നല്ല ഏട്ടത്തീ.

“ഏട്ടത്തീ.. ഞാന്‍ഒരു കാര്യം പറയട്ടെ ?..”
എന്നെ വഴക്കു പറയുമോ...?
ആദ്യം കാര്യം കേള്‍ക്കട്ടെ, എന്നിട്ടല്ലെ വഴക്കിന്റെ കാര്യം ഉദിക്കുകയുള്ളൂ............
നീ കാര്യം പറാ ചെക്കാ....മനുഷ്യനെ ടെന്‍ഷന് അടിപ്പിക്കാതെ. ഏട്ടത്തി ഗര്‍ഭിണിയായിരുന്നു...
അപ്പോ ഏട്ടത്തിക്ക് വിഷമം ഞാനായി വരുത്താന്‍പാടില്ലല്ലോ...
“പറാ എന്റെ ഉണ്ണ്യേ വേഗം“
“എന്താ ന്റെ ഉണ്ണ്യേ നീ എന്നെ തീ തീറ്റുന്നത്....”
എനിക്ക് പേട്യാ ഏട്ടത്തീ......... എന്നെ തല്ലുമോ ഏട്ടത്തീ............

“ടാ ഇവിടെ വാ... നിന്നെ ഞാന്‍ഇത് വരെ തല്ലിയിട്ടുണ്ടോ.. നീ ഒരു വലിയ ചെക്കനല്ലേ. വയസ്സ് 19 കഴിഞ്ഞില്ലേ നിനക്ക്... നീ ഇള്ളക്കുട്ടിയാ എന്നാണോ നിന്റെ വിചാരം........... തല്ല് കൊള്ളാനുള്ള എത്രയോ കാര്യങ്ങള്‍നീ ചെയ്തിട്ടുണ്ട്. എന്നിട്ടും ഞാന്‍നിന്നെ തല്ലുകയോ ഒന്ന് കൈ കൊണ്ട് നോവിക്കുക പോലും ചെയ്തിട്ടുണ്ടോ”

“പിന്നെ എന്തിനാ ഉണ്ണ്യേ നീ അങ്ങിനെയൊക്കെ ചോദിക്കുന്നത്...”
ഏട്ടത്തി ഉണ്ണിയെ അരികില്‍വിളിച്ചു.
ഉണ്ണി ഏട്ടത്തിയുടെ മടിയില്‍തലവെച്ച് കരയാന്‍തുടങ്ങി...

“എന്താ കാട്ട്ണ്‍ന്റെ ഉണ്ണ്യേ നീ... കൊച്ച് കുട്ട്യോളെ പോലെ.. കാര്യം പറ....
ഏട്ടനോട് പറയുമോ ?
ഇല്ലാ.

“അതേയ് ആ ചേതനയുണ്ടല്ലോ...?
ഹൂം... കേള്‍ക്കട്ടെ.......... പറയ്............
“അവള്‍നല്ല കുട്ടിയല്ലേ..?
തൊടങ്ങി ഈ ഏട്ടത്തി............ അവളെ പുകഴ്ത്താന്‍
“നീ എന്താച്ചാ പറാ എന്റെ ചെക്കാ.. എനിക്ക് അടുക്കളയില്‍പണി ഉണ്ട്....”
അതേയ്......... ഏട്ടത്തീ............. ആ ചേതന ഒരു ദിവസം എന്നെ ഉമ്മ വെച്ചു............
“ഇതാണോ ഇത്ര വലിയ ചേനക്കാര്യം.........?

ഈ ഏട്ടത്തിക്ക് എന്ത് കേട്ടാലും തമാശയാ..............
എന്നെക്കാളും സ്നേഹം ഇപ്പോള്‍ചേതനയോടാണ്‍

“ന്റെ ഉണ്ണ്യേ നീ ഇത്ര പൊട്ടനായല്ലോ... കടിഞ്ഞിപ്പൊട്ടനല്ലേ... സാരമില്ല...”
ഏട്ടത്തീ ഇനിയും പറയാനുണ്ട് എനിക്ക്...
“എന്നാ വേഗം പറഞ്ഞു തുലക്ക് എന്റെ ചെക്കാ...”

ഞാന്‍ഇന്നാള്‍അവസാനമായി അവളുടെ വീട്ടില്‍പോയില്ലേ...?
“ആ പോയി.. അന്നല്ലെ അവളുടെ പിതാജി നിന്നെ ഇവിടെ കൊണ്ട് വിട്ടതും എന്നോട് സംസാരിച്ചതും...
അതിലെന്താ കുഴപ്പം...”
“എത്ര നല്ല ആള്‍..നമ്മള്‍പാവങ്ങളാണെന്നറിഞ്ഞിട്ടും എത്ര വിനയത്തോടെയായിരുന്നു അദ്ദേഹം എന്നോട് പെരുമാറിയത്..”

എങ്ങിനെയാണ്‍ഈ ഏട്ടത്തിയോട് ഈ കാര്യം അവതരിപ്പിക്കുക. പ്രകാശ് ചിന്തയിലാണ്ടു.

“ഉണ്ണ്യേ നീ എന്തെങ്കിലും പറയാനുണ്ടെനില്‍അന്റെ ഏട്ടന്‍രാത്രി വരുമ്പോള്‍പറഞ്ഞോ.. ഞാന്‍ഏട്ടനോട് പറയാം നിനക്കെന്തോ രഹസം പറയുവാനുണ്ടെന്ന്...”
നല്ല കാര്യമായ്..........
ഏട്ടനെങ്ങാനും അതൊക്കെ അറിഞ്ഞാല് പിന്നെത്തെ അങ്കം എനിക്ക് ഓര്‍ക്കാനെ വയ്യാ..........

പ്രകാശ് പിന്നെയും ഏട്ടത്തിയുടെ മടിയില്‍തല വെച്ചു...കൊച്ചുകുട്ടിയെ പോലെ...........
“ഏട്ടത്തീ.. ആ ചേതന എന്നെ അവളുടെ ബെഡ് റൂമില്‍കയറ്റി വാതിലടച്ചിട്ട്, എന്നെ കെട്ടിപ്പിടിച്ചു........”
‘പിന്നെ എന്തുണ്ടായി ഉണ്ണ്യേ..........’
എനിക്ക് പറയാന്‍പേട്യാ ഏട്ടത്തീ..............

“ഉണ്ണിയുടെ മുഖമുയര്‍ത്തി ഏട്ടത്തി നോക്കി..............”
വിതുമ്പുന്ന മുഖം കണ്ട് ഏട്ടത്തിക്ക് ഒന്നും പറയാനായില്ല. ഏട്ടത്തിയും സ്തംഭിച്ചു....
“എന്താ ഈ കേക്കണേ ഗുരുവായൂരപ്പാ............. ഏട്ടത്തിയുടെ തൊണ്ട വരണ്ടു ഒന്നും പറയാനാവാതെ.........”

[തുടരും]

copyright reserved