Monday, June 17, 2013

ഇനി എന്റെ പുറകെ വരല്ലേ സുന്ദരീ…

സുപ്രഭാതം ബിന്ദു.... എനിക്ക് കുറച്ച് നാളായി ഈ തക്കാളിച്ചേട്ടനേയും അവന്റെ പെണ്ണിനേയും പേടിയാ… ഇവരെ ശാപ്പിട്ടാല് യൂറിക്ക് ആസിഡിന്റെ അളവ് കൂടുമത്രേ…?!

ഈ  ആസിഡ് കൂടിയാല് ഗൌട്ട് എന്ന അസുഖത്തിന്നടിമയാകും. കൊഴുത്ത് തടിച്ച ഈ ചുമന്ന സുന്ദരിമാരെ കാണുമ്പോള് ആര്‍ക്കാ കൊതി വരാത്തത്. ഇവരെ ഒരു മിക്സിയിലിട്ട് ബ്ലെന്ഡ് ചെയ്ത് കുറച്ച് പഞ്ചാരയും ചേര്‍ത്ത് കുടിക്കുമ്പോള്…ഹാ  ഇതിലും  വലിയ ആനന്ദം ലോകത്തൊന്നുമില്ല എന്നൊരു തോന്നലും.

ഇവളെ ഏത് തീന്‍ മേശപ്പുറത്തും കാണാം. പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡ് ലൈഫിന് ഇവളില്ലാതെ പറ്റില്ല. പിസ്സയിലും ഫ്രൈഡ് ചിക്കനും നോ  ലൈഫ് വിത്തൌട്ട്  ദിസ് ചുവപ്പു സുന്ദരി..

എന്നാലും എന്റെ തക്കാളി സുന്ദരീ… ഇത്ര കാലം നീ എന്നെ സ്നേഹിച്ചു. നിന്നെ ഇട്ടുതിളപ്പിച്ച  രസം കുടിക്കാനെന്തുരസമാണെന്നോ ഈ തണുപ്പാന്‍ കാലത്ത്

പിന്നെ നീ ഇല്ലാത്ത സാമ്പാര്‍ കഴിക്കാനൊരു രസവുമില്ല. ഇതെല്ലാം മുതലെടുത്ത് നീ ചിലരെ ഉപദ്രവിക്കുന്നു.

നീ ഇത്രയും കുഴപ്പക്കാരി ആണെന്ന് ഞാന് അടുത്ത കാലത്താണ് മനസ്സിലാക്കിയത്.. എന്നെ ഒരു ഓട്ടോക്കാരന്‍  റോഡില് ഇടിച്ചുവീഴ്ത്തി, തോളെല്ല് പൊട്ടി കിടപ്പിലായി  ഒരു മാസം. മുറിവും ചതവുമെല്ലാം ഓക്കെ ആയി കഴിഞ്ഞപ്പോള് ഒരു ഭാഗത്തെ മാത്രം ചില കൈ  വിരലുകള്‍ പൂര്ണ്ണമായും  മടക്കി നിവര്ത്താന് പറ്റാതെ ആയി. തണുപ്പ് തട്ടുമ്പോള് അവക്ക് മരവിപ്പും.

ഇപ്പോള് ഡോക്ടറുടെ ഭാഷ്യം ഞാന് യൂറിക്ക് ആസിഡിന്റെ പിടിയിലാണെന്ന്. ശരീരത്തിലെ ചെറുകിട ജോയിന്റ്സില് പരലുകളായി ഇവ അടിഞ്ഞുകൂടി അസഹ്യമായ വേദനയും കാലക്രമേണ ഗൌട്ട് രോഗികള്ക്ക് ആര്ത്രൈറ്റിസ് എന്ന് വിളിക്കുന്ന സന്ധി വേദനയെന്ന മാരക രോഗത്തിന്റെ പിടിയിലമരുന്നു.

അതിനാല്‍  ഈ പ്രിയ ചുവപ്പ്  സുന്ദരിയെ പരിധിയില് കവിഞ്ഞ് നുകര്ന്നാല് ഫലം നിരാശയാകും.. സാധാരണ ഈ ഗൌട്ട് എന്ന രോഗം മദ്ധ്യവയസ്കരാണില്  കാണുക. ചിലര്‍ക്ക്  യൂറിക്ക് ആസിഡിന്റെ  ലെവല്  കൂടിയാലും പ്രത്യേക  ലക്ഷണങ്ങള് കാണില്ലത്രെ.

എന്റെ ഡോക്ടര് ജിം പറഞ്ഞു യൂറിക്ക് ആസിഡ് ലെവല് 7  ല്  കൂടിയാല് മരുന്ന് കഴിക്കണം. സൈലോറിക്ക് എന്ന ഗുളിക ചുരുങ്ങിത് 100 mg.  അതൊക്കെ കഴിച്ചിട്ടും കൈ വിരലുകള്‍ പൂര്വ്സ്ഥിതിയില്‍ ആകാതെ വന്നപ്പോള്‍   ഓര്ത്തോ ഡോക്ടര് പറഞ്ഞു ഒരു ന്യൂറോ വിദഗ്ദനെ കാണാന്.അദ്ദേഹവും വിലയിരുത്തി ഈ തകരാറ് യൂറിക്ക് ആസിഡ് ചേട്ടന്റെ വിഹാരത്തോട് കൂടിയാണത്രെ.

ഇപ്പോല് ന്യൂറോ ഡോക്ടര്‍ മേനോന്‍ ചേട്ടായി പറേണു ഈ സൈലോറീക്ക് ആള് സുഖമില്ല, പകരം ഫെബുട്ടാസിനെ പ്രേമിക്കാന്.  അങ്ങിനെ ഞാന്‍ ഫെബുട്ടാസ് നാല്പതിനെ ദിവസത്തിലൊരിക്കല് എന്റെ സ്നേഹിതനാക്കി.

എന്നാലും  എന്റെ സുന്ദരീ നീ ഇത്ര കുഴപ്പക്കാരിയാണെന്ന് ഞാന്‍ മനസ്സിലാക്കിയപ്പോള്‍ വളരെ വൈകി…

ഞാന് അടുത്ത് ഒരു ആയുര്വ്വേദ ഡോക്ടറെ കണ്ട് എന്റെ ദയനീയാവസ്ഥ  പങ്കുവെച്ചു.

അദ്ദേഹം പറഞ്ഞു തക്കാളി സുന്ദരിയെ വിടാന്‍,  തീരെ ബുദ്ധിമുട്ടാണെങ്കില് അവളുടെ കുരു നീക്കി പ്രയോഗിച്ചോളാന്. ഞാന് ഏതായാലും അവളെ എന്റെ ജീവിതത്തില് നിന്ന് ഒഴിവാക്കി..

ഇനി എന്റെ പുറകെ വരല്ലേ സുന്ദരീ.



Friday, June 14, 2013

ചൂടുള്ള ശര്‍ക്കര പായസം

ഇന്ന് ഷഷ്ടി , മിഥുനം ഒന്നാംതിയതി .എല്ലാവർക്കും നല്ല ദിവസം നേരുന്നു 

കര്‍ക്കിടമാസത്തിലെ ആനയൂട്ട്


ഇന്ന് കാലത്ത് എന്റെ ശ്രീമതി വെളിയന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ പോയി തൊഴുതുവന്നു. മഴക്കാലമായതിനാല്‍ എനിക്ക് ചില ആരോഗ്യപ്രശ്നങ്ങളാല്‍ സുഖമായ ക്ഷേത്രദര്‍ശനം വയ്യ. അതിനാല്‍ പോയില്ല.

ഞാന്‍ സാധാരണ കൂര്‍ക്കഞ്ചേരിയിലുള്ള അച്ചന്‍ തേവര്‍ അമ്പലത്തിലാണ് പോകുക. അവിടെ വൈകിട്ട് ദീപരാധനക്ക് മിക്കതും പോകും. എന്റെ സമപ്രായക്കാരായ പത്മജ ടീച്ചര്‍, ഇന്ദിര ടീച്ചര്‍, മീര ചേച്ചി, ബീന എന്ന മോളി ചേച്ചി, പ്രേമ ചേച്ചി, സരസ്വതി ചേച്ചി, വത്സലാ ആന്റി പിന്നെ വിജയേട്ടന്‍ ദാസേട്ടന്‍ സുകുമാരേട്ടന്‍ മുതല്‍ പേര്‍ ഉണ്ടാകും.

ഞാന്‍ തൃപ്പുക കഴിയുന്നതും വരെ അവിടെ ഇരിക്കും. തൃപ്പുക കഴിഞ്ഞാല്‍ നല്ല ചൂടുള്ള ശര്‍ക്കര പായസം കഴിക്കാന്‍ കിട്ടും. മുപ്പെട്ട് വെള്ളിയാഴ്ച, മുപ്പെട്ട് ശനി ദിവസങ്ങളില്‍ എങ്ങിനെയെങ്കിലും വൈകിട്ട് ഇവിടെ ഓടിയെത്തും..

മുപ്പെട്ട് വെള്ളിയാഴ്ച ഗണപതിക്ക് ഉണ്ണിയപ്പം നിവേദിക്കും. അച്ചന്‍ തേവരിലെ ഉണ്ണിയപ്പത്തിന്റെ രുചി പറഞ്ഞറിയിക്കാന്‍ പ്രയാസം. മുപ്പെട്ട് ശനിക്ക് ഹനുമാന്‍ സ്വാമിക്ക് വടമാല ഉണ്ടാകും. നല്ല മൊരിഞ്ഞ വട കിട്ടും. എല്ലാം ശാപ്പിട്ട് വയറുനിറയും ചില ദിവസങ്ങളില്‍, അപൂര്‍വ്വം ദിവസങ്ങളില്‍ അവില്‍ നിവേദ്യവും ഉണ്ടാകും.

എന്റെ മരുമകള്‍ സേതുലക്ഷ്മിക്ക് കോയമ്പത്തൂര്‍ IDBI ല്‍ ജോലി കിട്ടിയ സന്തോഷത്തിന് ഞാന്‍ ഗോശാലകൃഷ്ണന് 101 ഉണ്ണിയപ്പം വഴിപാട് ശീട്ടാക്കി. നിവേദിച്ച് കിട്ടിയതിന് ശേഷം എല്ലാ‍ ഉണ്ണിയപ്പവും അവിടെ ദീപാരാധനക്ക് വന്നിരുന്ന ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും കുട്ടികള്‍ക്കും വിതരണം ചെയ്തു.

നിങ്ങളും വരൂ തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി തങ്കമണി കയറ്റത്തിലുള്ള അച്ചന്‍ തേവര്‍ [LORD SHIVA] ക്ഷേത്രത്തിലേക്ക്. ഒരിക്കല്‍ വന്നാല്‍ വീണ്ടും വീണ്ടും വരാന്‍ തോന്നും.

എല്ലാവര്‍ക്കും നല്ലൊരു സുദിനം നേരുന്നു.

Tuesday, June 11, 2013

പറവൂരില്‍ നിന്നൊരു കയറ് കട്ടില്‍

memoir

എനിക്ക് ഒരു കൂട്ടുകാരി ഉണ്ടവിടെ മാലിയങ്കര കോളേജില്‍ ലക്ചറര്‍ ആയിരുന്നു. പിന്നെ അളിയന്റെ   വധൂഗൃഹവും അവിടെ. അങ്ങിനെ കുറച്ച് പേരുണ്ടവിടെ.

 പിന്നെ എന്റെ ബാല്യകാലത്ത് കുഞ്ഞുലക്ഷ്മി ചേച്ചിയുടെയും ആനന്ദച്ചേച്ചിയുടേയും വീട്ടില്‍ പോകുമായിരുന്നു. ഒരിക്കല്‍ അവിടെ നിന്ന് കയറ് കട്ടിലും മറ്റും കൊണ്ട് വന്നിരുന്നു അച്ചന്‍...

ഇന്നെനിക്ക് പറവൂരില്‍ നിന്ന് ഒരു പുതിയ കൂട്ടുകാരിയെ പരിചയപ്പെടാനായി... “ജയശ്രീ..” അപ്പോഴാണ് പണ്ട് ഞാന്‍ ചെറുപ്പത്തില്‍ പറവൂരില്‍ പോയ കാര്യം ഓര്‍ക്കുന്നത്..

ആ കഥ കുറച്ച് വലുതാണ്. ചുരുക്കിപ്പറയാന്‍ നോക്കാം.. എന്റെ ചേച്ചിയുടെ ട്രെയിനിങ്ങ് കോളേജിലെ കൂട്ടുകാരികള്‍ ആയിരുന്നു കുഞ്ഞി ലക്ഷ്മി ചേച്ചിയും ആനന്ദച്ചേച്ചിയും.. ട്രെയിങ്ങ് കോളേജ് ഹോസ്റ്റലില്‍ കുറുമ്പനായ ഈ ഞാനെന്ന “ഉണ്ണിയും” അന്തേവാസി ആയിരുന്നു. ഹോസ്റ്റലിലെ ഏക കുട്ടി.. ഞാന്‍ ചേച്ചി എന്ന് വിളിക്കുന്ന എന്റെ അമ്മക്ക് ഞാനില്ലാതെ ഒരിടത്തും താമസ്ക്കാനാകുമായിരുന്നില്ലത്രെ. എനിക്ക് ഒരു അനിയനുണ്ട്. ശ്രീരാമന്‍ [ഇപ്പോഴത്തെ ഫിലിം സ്റ്റാര്‍ വി.കെ. ശ്രീരാമന്‍].

ചേച്ചി സ്കൂളില്‍ പോകുമ്പോള്‍ ഹോസ്റ്റലിന്റെ അടുത്ത വീട്ടിലെ മറിയാമ്മ ചേട്ടത്തിയാണത്രെ എന്നെ നോക്കുക. അങ്ങിനെ ഞാന്‍ ഹോസ്റ്റലിലും സമീപ വീട്ടുകളിലും ഒരു ഹീറോ ആയത്രെ... വൈകിട്ട് കോളേജില്‍ നിന്ന് ടീച്ചര്‍മാരെല്ലാം വന്നല്‍ എല്ലാവരും എന്നെ താലോലിക്കും എന്നൊക്കെ ചേച്ചി പറഞ്ഞ് കേട്ടിട്ടുണ്ട്.

ടീച്ചര്‍മാരില്‍ കുഞ്ഞുലക്ഷ്മിച്ചേച്ചിയോടായിരുന്നു എന്റെ ചേച്ചിക്ക് പ്രിയം. ഈ ആനന്ദച്ചേച്ചി കുഞ്ഞുലക്ഷ്മി ചെച്ചിയുടെ ആരായിരുന്നു എന്നെനിക്ക് ഓര്‍മ്മ ഇല്ല.. ആനന്ദച്ചേച്ചി വെളുത്ത് തടിച്ച സുന്ദരി ആയിരുന്നു. കുഞ്ഞുലക്ഷ്മി ചേച്ചി കറുത്തതും... അവരുടെ മുഖം വളരെ മങ്ങിയ തോതില്‍ എന്റെ മനോമണ്ഡലത്തില്‍ വിരിയുന്നു..

എനിക്കന്ന് ആറോ ഏഴോ വയസ്സ് ആയിക്കാണും. അച്ചന്‍ കൊളംബോയില്‍ നിന്ന് വന്നപ്പോള്‍ എല്ലാരും കൂടി പറവൂരേക്ക് പോയി. അവിടുത്തെ ചേച്ചിക്ക് ഒരു ചേട്ടന്‍ ഉണ്ടായിരുന്നു..”രാജേട്ടന്‍”..

നിറയെ തോടുകളും പുഴയും ഒക്കെ ഉണ്ടായിരുന്ന ഗ്രാമീണപ്രദേശമാണ് എന്റെ മനസ്സില്‍ നിറയുന്നത്. വൈകുന്നേരം മീന്‍ കൂട്ടാനും മീന്‍ പൊരിച്ചതും താറാവുകറിയും ഒക്കെ തിന്ന് വയറ് നിറയും. പിന്നെ കക്ക ഇറച്ചിയും പുട്ടും പത്തിരിയുമൊക്കെ കാലത്തും വൈകിട്ടും.

ഒരു ദിവസം അവിടുത്തെ ഓലമേഞ്ഞ സിനിമാക്കൊട്ടയില്‍ “രാരിച്ചന്‍ എന്ന പൌരന്‍” സിനിമക്ക് കൊണ്ട് പോയി. ഞാന്‍ ജീവിതത്തില്‍ അന്നാണ് ആദ്യമായി സിനിമ കാണുന്നത്..

വൈകുന്നേരമാകുമ്പോള്‍ എനിക്ക് പറമ്പില്‍ നിന്ന് വരുന്ന മണം പിടിക്കാതെ വന്നു. തെങ്ങിന് ഇടുന്ന മീന്‍ വളത്തിന്റെ മണവും, തോട്ടിലെ ചകിരി ചീഞ്ഞ മണവും.. ഈ  മണം എനിക്ക് ഇന്നും ഓര്‍മ്മ വരുന്നു..

ഞങ്ങള്‍ക്കുറങ്ങാന്‍ കയറ്റുകട്ടിലായിരുന്നു. ഞാന്‍ അതില്‍ കയറി നിന്ന് സര്‍ക്കസ്സ് കളിക്കുമായിരുന്നു. എന്റെ അച്ചനും ഇഷ്ടമായി അത്തരം കട്ടില്‍, അങ്ങിനെ കുഞ്ഞുലക്ഷ്മിച്ചേച്ചിയുടെ അച്ചനോട് എന്റെ പിതാവ് ഒരു  കട്ടില്‍ വേണമെന്ന് പറഞ്ഞു.

ഞങ്ങള്‍ മടങ്ങുമ്പോള്‍  ഒരു കയറ്റുകട്ടിലും കൊണ്ടാണ് ഞങ്ങളുടെ കുന്നംകുളത്തുള്ള ചെറുവത്താനി ഗ്രാമത്തില്‍ എത്തിയത്. ഇന്നും ഞങ്ങളുടെ വീട്ടില്‍ ആ കട്ടില്‍ കേടുകൂടാതെ ഉണ്ട്..

കട്ടിലിന്റെ കാലും ഫ്രെയിമും തേക്കിന്‍ തടി ആണ്.. ഇപ്പോള്‍ ആ കട്ടിലിന് സുമാര്‍ അറുപത് വയസ്സായിക്കാണും. എനിക്ക് തറവാട് ഭാഗിച്ചപ്പോള്‍ വീട്ടുസാമഗ്രികള്‍ ഒന്നും തന്നില്ല എന്റെ ചേച്ചി.. വയസ്സുകാലത്ത് ചേച്ചിക്ക് കൂടുതല്‍ പ്രിയം ശ്രീരാമനോട് ആയിരുന്നു.

അച്ചന്‍ കൊളംബോയില്‍ നിന്ന് കൊണ്ടുവന്ന ഡിന്നര്‍ സെറ്റുകളും വെള്ളിത്തളികകളും മറ്റുമായി പുര നിറയെ സാധനങ്ങള്‍ ഉണ്ടായിട്ടും ഒരു സ്റ്റീല്‍  സ്പൂണ്‍ പോലും തന്നില്ല..

ഇനി തറവാട്ടില്‍ പോകുമ്പോള്‍ പറവൂരില്‍ നിന്ന് കുഞ്ഞുലക്ഷ്മി ചേച്ചിയുടെ വീട്ടില്‍ നിന്ന് കൊണ്ട് വന്ന “കയറ്റുകട്ടില്‍” കൂടെ കൊണ്ട് വരണം..

പറവൂരിലെ ഓര്‍മ്മകളില്‍ മാലിയങ്കര കോളേജിലെ ഗീത ടീച്ചറും സ്ഥാനം പിടിക്കുന്നു. സൌകര്യം പോലെ ബാക്കി ഭാഗം പങ്കുവെക്കാം.

Thursday, June 6, 2013

കുപ്പിവളകള്‍

കുപ്പിവളകള്‍

വൈഷ്ണവിയുടെ ചുമരിലെ കുപ്പിവളകള്‍ കണ്ടപ്പോളാണ്, എന്റെ ബാല്യത്തിലെ എന്റെ കളിക്കൂട്ടുകാരിയെ പറ്റി എനിക്കോര്‍മ്മ വരുന്നത്.

കുപ്പിവളകള്‍ ഇഷ്ടപ്പെടാത്ത പെണ്ണുങ്ങളുണ്ടോ...?  ഇന്നെത്തെ തലമുറയിലെ കുട്ടികള്‍ക്ക് ഇഷ്ടമില്ലായിരിക്കാം. എന്റെ ശ്രീമതിക്ക് ഇപ്പോഴും ഇഷ്ടമാ. ഞാന്‍ നടക്കാന്‍ പോകുമ്പോള്‍ ചിലപ്പോള്‍ പേരക്കുട്ടി കുട്ടിമാളുവിന് കുപ്പിവള വാങ്ങാറുണ്ട്. പക്ഷെ അപ്പോളൊന്നും ഞാന്‍ എന്റെ കളിക്കൂട്ടുകാരിയെ ഓര്‍ക്കാറില്ല.

എന്റെ ചെറുപ്പം എന്ന് പറഞ്ഞാല്‍ ഏതാണ്ട് പത്തമ്പത് കൊല്ലം പുറകോട്ട് പോകാം. അന്ന് പരിഷ്കാരങ്ങള്‍ ഒട്ടുമില്ലാത്ത മലബാറിലെ ഞമനേങ്ങാട്ടായിരുന്നു എന്റെ ബാല്യം.

അഞ്ചേക്കറ് വിസ്താരമുള്ള ചുറ്റും നെല്പാടങ്ങളുള്ള ഒരു തറയിലായിരുന്നു എന്റെ വീട്. കളരിത്തറ ഉണ്ടായിരുന്നതിനാലാണൊ അതോ ഇത്തരം ഒരു തറയിലാണൊ വീട് എന്നതിനാലാണോ, “തറയില്‍” എന്നായിരുന്നു ഈ വീടിന്റെ വിളിപ്പേര്. ഒരു പക്ഷെ “വെട്ടിയാട്ടില്‍” എന്ന  പേര് പലര്‍ക്കും അറിയുമായിരുന്നില്ല.

നാട്ടില്‍ കുപ്പിവളകള്‍  പ്രചാരമാകാന്‍ മുഖ്യകാരണം “വളക്കാരി കല്യാണേട്ടത്തി“ എന്ന നാട്ടുകാരിയാണ്. ഞമനേങ്ങാട്ട് അന്ന് കൂടുതലും മുസ്ലീം കുടുംബങ്ങളായിരുന്നു. തട്ടമിട്ട പെണ്‍കുട്ടികള്‍ കുപ്പി വളയണിഞ്ഞ് മദ്രസയിലേക്കും പിന്നീട് സ്കൂളിലേക്കും പോകുന്നത് നല്ലൊരു അഴകായിരുന്നു.

ഞാന്‍ പലപ്പോഴും ഇവരെ കണ്‍കുളിര്‍കെ കാണാറുണ്ടായിരുന്നു. എന്റെ വീട്ടിലും ഉണ്ടായിരുന്നു കുറേ  പെണ്‍കുട്ടികള്‍, അവര്‍ക്കെല്ലാം കല്യാണേട്ടത്തി വരുമ്പോള്‍ അച്ചമ്മ വള വാങ്ങിക്കൊടുക്കും. ഞാന്‍ ഏട്ടത്തിയെ കാണുമ്പോള്‍ ചോദിക്കാറുണ്ട്... “ഈ ആണ്‍ കുട്ടികള്‍ക്കുള്ള വളകളൊന്നും ഇല്ലേ...?”

കല്യാണേട്ടത്തി എന്നെ നോക്കി മൂക്കത്ത് വിരല്‍ വെക്കും.

“അയ്യ്യേ... നാണമില്ലേ... ഈ ചെക്കന്... ആണ്‍പിള്ളേരാരെങ്കിലും കയ്യില്‍  വള ഇടുമോ....?”

എനിക്ക് വലിയ ആഗ്രഹമായിരുന്നു പെണ്‍കുട്ട്യോളെ പോലെ വളയിട്ട് നടക്കാന്‍, കാരണം തറവാട്ടിലും അയല്‍ വീട്ടിലും കൂടുതലും  പെണ്‍പിള്ളേര്‍സ് ആയിരുന്നു. പിന്നെ എന്റെ സഹവാസവും  അവര്‍ക്കിടയിലായിരുന്നു. അപ്പോ സ്വമേധയാ അങ്ങിനെയുള്ള ഒരു തോന്നല്‍ അസ്ഥാനത്തല്ല താനും.

കളിക്കൂട്ടുകാരായി ഹേമയും, ഉമയും, ലഷ്മിയും, ഭാനുവും പിന്നെ സരോജനി ചേച്ചിയും, കോച്ചുളേമയും ഒക്കെ ഉണ്ടായിരുന്നെങ്കിലും  എനിക്ക് കൂടുതല്‍ പ്രിയം പഞ്ചമിയോടായിരുന്നു.

പിള്ളേര്‍സ് എല്ലാരും മിക്കതും അമ്പലപ്പുരയുടെ പിന്നിലും പാമ്പിന്‍ കാവിലും മയില്‍ പിരിയന്‍ മാവിന്റെ ചുവട്ടിലും ഒക്കെ ആകുമെങ്കില്‍ ഞങ്ങള്‍ രണ്ടുപേരും മിക്കതും ശവപ്പറമ്പിലെ പുളിമരത്തണലില്‍ ആയിരിക്കും. പുളിമരത്തിന്റെ തെക്കു വശത്ത് കുളത്തിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഒരു കാശാവുമരവും മറ്റു ഭാഗത്ത് ഒരു കൈതക്കൂടും ഉണ്ട്. മൊത്തത്തില്‍ പുളിമരച്ചുവട് ഒരു ഇരുളടഞ്ഞ പ്രതീതിയായിരിക്കും നട്ടുച്ച നേരത്തും.

ഒരിക്കല്‍ അങ്ങിനെയിരിക്കെ ഓണം അടുത്തെത്തി. ഉമയും ഹേമയും മറ്റുചിലരും കുപ്പിവളക്ക് പകരം റബ്ബര്‍ വളയും മുക്കുപണ്ടവും ഒക്കെ അണിഞ്ഞ് ഞെളിഞ്ഞ്  നടക്കുകയായിരുന്നു. പഞ്ചമി പതിവില്‍ കൂടുതല്‍ കുപ്പിവളകള്‍ അണിഞ്ഞു.

വളക്കിലുക്കം പോലെ ആയിരുന്നു പഞ്ചമിയുടെ ചിരി. പ്രായത്തിലേക്കാളും വളര്‍ച്ചയുള്ളതും മുഴുപ്പുള്ളതും ആയിരുന്നു അവളുടെ ശരീരപ്രകൃതി. ഉണ്ണ്യേട്ടാ ന്ന് വിളിച്ച് എപ്പോഴും ഉണ്ടാകും അവളെന്റെ പുറകില്‍, ഉണ്ണ്യേട്ടന്റെ വാലെന്നും പറഞ്ഞ് അവളെ മറ്റുള്ളവര്‍ അകത്തി നിര്‍ത്തും.

കൌമാരത്തിന്റെ പടിവാതില്‍ക്കല്‍ എത്തി നിന്നിരുന്ന ഉണ്ണിക്ക് പഞ്ചമിയെ കാണുമ്പോള്‍ ചിലപ്പോള്‍ അതിരുകവിഞ്ഞ  സ്നേഹപ്രകടനങ്ങള്‍ സമ്മാനിക്കാന്‍ തോന്നിയിരുന്നു.

അതേറ്റുവാങ്ങാന്‍ അവള്‍ക്കും ഇഷ്ടമായിരുന്നു. സന്ധ്യാനേരത്ത് നാമം ചൊല്ലാനിരിക്കുമ്പോഴും, ഉണ്ണുമ്പോഴും എല്ലാം അവള്‍ അവനുമൊത്ത് തന്നെ. കാലത്ത് എണീറ്റ് കുളിക്കാന്‍ നേരത്ത് ഓരോരുത്തര്‍ അവര്‍ക്കിഷ്ടമുള്ള കുളത്തിലും കിണറ്റിന്‍ കരയിലും കുളിക്കാന്‍ പോകുമ്പോള്‍ കുളിമുറിയില്‍ നിന്ന് കുളിക്കാന്‍ പഞ്ചമി ഉണ്ണിക്ക് നാലുകുടം വെള്ളം കോരിക്കൊടുക്കും.

രാത്രി കിടക്കാന്‍ നേരം എല്ലാരും നിരനിരയായി പായ വിരിച്ച് കിടക്കും.  വേനല്‍ കാലമായാല്‍ ആരും മുറിക്കകത്ത് കിടക്കില്ല. ആണ്‍ പിള്ളേര്‍സായിട്ട് ഇത്രയും പേരുടെ കൂട്ടില്‍ ഉണ്ണിയും, ശേഖരേട്ടനും പിന്നെ   വാല്യക്കാരന്‍ കണ്ടോരേട്ടനും മാത്രം. ആണ്‍ പിള്ളേരെല്ലാം മിക്കതും മുത്തശ്ശിയുടെ കട്ടിലിന്റെ അടിയില്‍ ഒതുങ്ങിക്കൂടുമ്പോള്‍ പെണ്‍പിള്ളേര്‍സ് നിരനിരയായി കിടക്കും.

മിക്കവരും കിടന്ന ഉടനെ ഉറങ്ങും, പഞ്ചമിയും. പക്ഷെ മുത്തശ്ശി കമ്പി റാന്തലിന്റെ തിരി താഴ്ത്തുന്നത് വരെ ഉണ്ണി  ഉറങ്ങിയിട്ടുണ്ടാവില്ല.

റാന്തലിന്റെ തിരി താഴ്ന്ന്‍ അന്ത:രീക്ഷത്തില്‍ അന്തകാരം പരന്നാല്‍ ഉണ്ണി ഉരുണ്ട് ഉരുണ്ട് പഞ്ചമിയുടെ പായയിലേക്ക് ചേക്കേറും. അവളും അവനെക്കാത്ത് മിക്കതും ഉറങ്ങാതെ കിടപ്പുണ്ടാകും.

പാതിരാക്കോഴി കൂകിയാല്‍ അവള്‍ അവനോട് എണീറ്റ് കട്ടിലിന്റെ ചുവട്ടിലേക്ക് പറഞ്ഞുവിടും. അങ്ങിനെ ഉണ്ണിയും പഞ്ചമിയും പലതും പങ്കുവെച്ചിരിക്കാം.

തിരുവോണത്തിന് വളക്കാരിയില്‍ നിന്നും അവള്‍ കൂടുതല്‍ വളകള്‍ വാങ്ങി അണിഞ്ഞു. ഉണ്ണി തിരുവോണ സദ്യക്കുശേഷം പകിട കളിക്കാന്‍ വട്ടമ്പാടത്തേക്ക് പോകാന്‍ ധൃതിയില്‍ നടക്കുകയായിരുന്നു.

അപ്പോഴാണ് പുറകില്‍ നിന്നൊരു വിളി.. തിരിഞ്ഞുനോക്കിയപ്പോള്‍ പട്ടുപാവാടയണിഞ്ഞ്  കൈ നിറയെ കുപ്പി വളകളണിഞ്ഞ് ചന്ദനക്കുറിയിട്ട പഞ്ചമി.

“എവിടേക്കാ വാണം വിട്ട പോലെ ഓടുന്നത്...?”

"ഞാന്‍ പകിട കളിക്കാനാ....  പിന്നെ  ഓണമല്ലേ... ഒരു പുകയും വിടണം..”

പകിട നാളെയും കളിക്കാം. ബീഡി വലിക്കാന്‍ രഹസ്യമായ സ്ഥലം പുളിമരച്ചുവടാണ്. നമുക്ക് അങ്ങോട്ട് പോകാം. എനിക്കൊരു സ്വകാര്യം പറയാനുണ്ട്.

"സ്വകാര്യമോ... ? ഉണ്ണിക്ക് ജിജ്ഞാസയി..”
"സ്വകാര്യം രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പറഞ്ഞാല്‍ മതിയില്ലേ...?”

"അതൊന്നും പറ്റില്ല, ഇപ്പോള്‍ കേട്ടില്ലെങ്കില്‍ ഞാന്‍ പിന്നെ  മിണ്ടില്ല..”

പഞ്ചമിയെ പിണക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത് അയാള്‍ പകിട കളി ഉപേക്ഷിച്ച് അവളൊടൊത്ത് പുളിമരത്തണലില്‍ ചെന്നിരുന്നു.

“പറാ വേഗം സ്വകാര്യം..“ കൈതപ്പൂവിന്റെ ഗന്ധമുള്ളതായിരുന്നു അവളുടെ പാവാടയും ബ്ലൌസും... കൈനിറയെ കുപ്പിവളകളും.. അവള്‍  കൂടുതല്‍ സുന്ദരിയായിരുന്നു ഒരു അപ്സരസ്സിനെപ്പോലെ..

“പകിട കളിയും പോയി, വല്ലപ്പോഴുമുള്ള അത്മാവിനുള്ള ഒരു പുകകൊടുക്കലും പോയി. ഇനി മറ്റൊരു തിരുവോണം വരാന്‍ എത്ര കാത്തിരിക്കണം.. ഓര്‍മ്മിക്കാന്‍ ഒന്നുമില്ലാതെയാക്കി  ഇവള്‍...”

കൈതപ്പൂവിന്റെ മണവും  അപ്സരസ്സിന്റെ അംഗലാവണ്യവും അയാളെ മത്തുപിടിപ്പിച്ചു. അവന്‍ അവളെ കടന്നുപിടിച്ചു.. അവളുടെ കുപ്പി വളകള്‍ ഉടഞ്ഞു...

പഞ്ചമി ഉണ്ണിയുടെ  മാറില്‍ മുഖമമര്‍ത്തി കരഞ്ഞു..

“എന്തിനാ പഞ്ചമീ  നീ നല്ലൊരു  ദിവസമായി കരയുന്നത്...?”

“ഉണ്ണ്യേട്ടാ എന്റെ വളകളൊക്കെ ഉടഞ്ഞില്ലേ....?”

“ഇതായിരുന്നോ സ്വകാര്യം... പേടിച്ചിരുന്ന ഉണ്ണിക്ക് സന്തോഷമായി.”

Monday, June 3, 2013

ഒരു പഴമ്പൊരി പുരാണം

എന്റെ സുഹൃത്ത് ബിജിയുടെ പഴമ്പൊരി കുക്കറി ടിപ്പ്സ് വായിച്ചപ്പോളാണ് ഇതെനിക്കെഴുതാനുള്ള വികാരം ഉണ്ടാക്കിയത്.

പഴം പൊരിയുടെ മണം ഇതാ എനിക്ക് എന്റെ നാവിന്‍ തുമ്പത്ത് എത്തിയിരിക്കുന്നു. ഇന്നെലെ കോയമ്പത്തൂരില്‍ നിന്നും ബേംഗളൂര്‍ക്ക് പറക്കുമ്പോള്‍ ഇതുപോലെ പഴമ്പൊരി മണം പരത്തുന്ന ഒരു അന്ത:രീക്ഷം ഉണ്ടായെങ്കിലും ഞാന്‍ കഴിച്ചില്ല. ബിജിയെ പോലെയുള്ളവര്‍ ഉണ്ടാക്കിത്തന്നാല്‍ രുചിച്ചുനോക്കാം എന്നുമാത്രം.. കോയമ്പത്തൂരില്‍ ധന്വന്തരി ക്ഷേത്രത്തിന്റെ കവാടത്തില്‍ എന്നും പഴമ്പൊരി ഉണ്ടാക്കുന്ന ഒരു ആശാനുണ്ട്. ഞാന്‍ ഒന്ന് കുട്ടിമാളുവിനും ഒന്ന് ബീനക്കും കൊടുത്തു. പക്ഷെ അതിന് നാടന്‍ പഴമ്പൊരിയുടെ രുചി ഉണ്ടായിരുന്നില്ല. കുട്ടിമാളു ഒരു കടി കടിച്ച് എനിക്ക് തന്നു. പണ്ട് ബീന ദുബായില്‍ വെച്ച് പഴമ്പൊരി ഉണ്ടാക്കിയിരുന്നു. ഞാന്‍ അന്നാണ് ഫ്രഷ് പഴമ്പൊരി കഴിച്ചത് അവസാനമായി.

പണ്ടൊക്കെ പഴമ്പൊരി ആസ്വദിച്ച് കഴിച്ചിരുന്നത് നാട്ടിന്‍ പുറത്തെ ഓലമേഞ്ഞ ചായപ്പീടികയില്‍ നിന്നാണ്. എന്റെ നാട്ടില്‍ ചെറുവത്താനിയില്‍ പണ്ട് കുട്ടാപ്പുവേട്ടന്റെ ചായപ്പീടികയിലും കമ്മുട്ട്യാപ്ലയുടെ പീടികയിലും വൈകുന്നേരത്തെ ചായക്ക് പഴമ്പൊരിയും ചിലപ്പോള്‍ പരിപ്പുവടയും  ഉണ്ടാകും.

ഞാന്‍ ആദ്യം പഴമ്പൊരിയും കട്ടന്‍ ചായയും ഓര്‍ഡര്‍  ചെയ്യും, പിന്നെ കയ്യില്‍ കാശുണ്ടെങ്കില്‍ നാലു പരിപ്പുവടയും. പരിവട പൊതിഞ്ഞ് ഞാനും രവിയും കൂടി കിഴക്കേ പുഞ്ചപ്പാടത്തെ കൊച്ചു തുരുത്ത് പോലെ തോന്നിക്കുന്ന മണല്‍ക്കൂനയില്‍ പോയിരിക്കും... കുറച്ച് കഴിയുമ്പോളേക്ക് ഞങ്ങളെ കാണാന്‍ വിജയേട്ടനും എത്തും.

രവി ഒരു കുപ്പി നല്ല കത്തുന്ന ചാരായവും, ഞാന്‍ ഒരു കുടം നല്ല മൂത്ത തെങ്ങിന്‍ കള്ളും ചുമന്ന് തുരുത്തിലേക്ക് എത്തിക്കും. എന്നിട്ട് ഞങ്ങള്‍ അതെല്ലാം ഞങ്ങളുടെ ഗുരുവായ വിജയേട്ടന് സമര്‍പ്പിക്കും.

പിന്നെ വലിക്കാന്‍ ആപ്പിള്‍ ഫോട്ടോ  ബീഡിയും ഒരു പേക്കറ്റ് ചാര്‍മിനാര്‍ സിഗരറ്റും കരുതും, ഞങ്ങള്‍ ശിഷ്യന്മാര്‍ക്ക് ബീഡിയും ഗുരുവിന്  സിഗരറ്റും.

ഗുരുവിന്റെ സിരകളില്‍ ലഹരി പടര്‍ന്നുകയറിയാല്‍ ഞങ്ങള്‍ക്ക് പാട്ടുകള്‍ പാടിത്തരും. ആ പാട്ടൊന്നും ഇവിടെ ഷെയര്‍ ചെയ്യാന്‍ പറ്റില്ലെങ്കിലും ഞാന്‍ സ്വയം ആരും കേള്‍ക്കാതെ പാടാം.. കേട്ടോളൂ....

+++++++++++++++   +++++++++++++++++++   ++++++++++++++++++++++

അങ്ങിനെ പഴമ്പൊരി പുരാണം വായിച്ച് പരിപ്പുവടയും എന്റെ നാടും വീടും കടകളും, പുഞ്ചപ്പാടവും കൂട്ടുകാരേയും എല്ലാം ഓര്‍മ്മ വന്നു. അതിന് ഞാന്‍ ബിജിയോട് കടപ്പെട്ടിരിക്കുന്നു.

ഈ കാരണത്താല്‍ ഈ കൊച്ചു ബ്ലോഗ് പോസ്റ്റ് ഞാന്‍ അവള്‍ക്ക് ഡെഡിക്കേറ്റ്  ചെയ്യുന്നു.

Wednesday, May 29, 2013

84 വയസ്സിലെ നിറഞ്ഞ പുഞ്ചിരി

memoir

ഗുരുവായൂര്‍  പോകുമ്പോള്‍ ഞാന്‍ എപ്പോഴും ശ്രദ്ധിക്കുന്ന ഒരിടം ഉണ്ട്. “ഹോട്ടല്‍ ശ്രീകൃഷ്ണ ഭവന്‍”. ഭഗവാനെ തൊഴുത്  മടങ്ങുമ്പോള്‍ അവിടെ കയറും, ഒരു ചായ കുടിക്കും. നല്ല കടുപ്പമുള്ള അവിടുത്തെ ചായ കുടിച്ചാല്‍ ക്ഷീണമെല്ലാം മാറും.

ഇന്നെലെ എന്റെ റക്കം തലാത്ത പേരെക്കിടാവിന്റെ ചോറൂണിന് ഗുരുവായൂരിലെത്തി. ഞാന്‍ അടുത്ത കാലത്തൊന്നും കണ്‍ടില്ല ഇത്രയും വലിയ തിരക്ക്. പ്രധാന കവാടത്തിലെ  ക്യൂ മഞ്ജുളാല്‍  വരെ ഉണ്ടെങ്കില്‍, ഞാന്‍ ഒരിക്കലും ആ വഴി  പോകാറില്ല.

ദേവിയുടെ നടവഴി  അകത്ത് കടക്കാറാണ് പതിവ്. എന്നിട്ട് നാലമ്പലത്തിലേക്ക് ഒരിക്കലും കടക്കാന്‍ ശ്രമിക്കാറില്ല. ഒന്നാമത് ക്ഷമ ഇല്ല, രണ്ടാമത് വാതരോഗിയായ എനിക്ക് അധികം സമയം നഗ്നപാദനായി വരിയില്‍ നിക്കാനാവില്ല.

അതിനാല്‍ പെട്ടെന്നങ്ങിട്ട്  ഉള്ളിലേക്ക് കടക്കാമെന്ന് വിചാരിച്ച് ദേവിയുടെ നടയിലേക്ക് പോയപ്പോല്‍ ഗാര്‍ഡ്  പറഞ്ഞു വരിയില്‍ നിന്ന് വരാന്‍. അങ്ങിനെ ആദ്യമായി ജീവിതത്തില്‍ ദേവിയുടെ നടയിലെ ക്യൂവില്‍ അര മണിക്കൂര്‍ നില്‍ക്കേണ്ടി വന്നു.

ഒട്ടും പരിഭവമില്ല, ഭഗവാന്റെ മുന്നില്‍  എല്ലാവരും തുല്യര്‍. വരിയില്‍ നിന്ന് അകത്ത് കടന്നപ്പോള്‍ മനസ്സിലായി ഭഗവാന്റെ തിരുനടയില്‍ നടത്തിയിരുന്ന ചോറൂണ് ഇപ്പോള്‍ ഊട്ടുപുരയിലേക്ക്  ആക്കിയിരിക്കുന്നുവെന്ന്. ഇത് തീര്‍ത്തും അന്യായം  തന്നെ. ചോറൂണ് പോലെ ഉള്ള  പരിപാവനമായ  കര്‍മ്മം മറ്റൊരിടത്തേക്ക് എന്നത് ഒട്ടും സഹിക്കാനായില്ലെങ്കിലും ഊട്ടുപുരയിലെത്തി റക്കം തലാത്തക്ക് ചോറൂണ് നല്കി. റക്കം തലാത്തയുടെ ഒഫീഷ്യല്‍ പേര്‍ “നിവേദിത” എന്നാണ്.

അവളെ പത്തുമാസം തികയുന്നതിന്‍ മുന്‍പ് തന്നെ പുറത്തേക്കേടുത്തു. പീമെച്ചുവര്‍ സ്റ്റേജില്‍. ഈശ്വരാനുഗ്രഹം അവളുടെ ചില്ലറ ദുരിതങ്ങളൊക്കെ നീങ്ങി ഇപ്പോള്‍ നല്ല തൂക്കം വെച്ചു. ഞാന്‍ കുറേ നാളത്തേക്ക് ശേഷമാണ് തലാത്തയെ കണ്ടത്.  കണ്ടപ്പോള്‍ അവളുടെ ഉമ്മി രാക്കമ്മയുടെ ചെറുപ്പത്തില്‍ ഈ  പ്രായത്തില്‍ ഇവളെപ്പോലെ തന്നെ.

തലാത്തയുടെ ഉമ്മി ജനിച്ചുവളര്‍ന്നത് മസ്കത്തിലായിരുന്നു.  ഒരു അമ്മിക്കുഴ പോലെ  ആയിരുന്നു  രാക്കമ്മ. നിവേദിത രാക്കമ്മയെക്കാളും സുന്ദരിയായിരിക്കുന്നു.  അവളെ എടുത്ത് ഓമനിച്ച് എനിക്ക് തൃപ്തിയായില്ല. രാക്കമ്മയും കുടുംബവും “ദേവരാഗ” ത്തിലെ ശാപ്പാടിന് ശേഷം കൊച്ചിയിലേക്ക് മടങ്ങി.

ഞാന്‍ പറഞ്ഞ് വന്നത് 84 വയസ്സുകാരന്റെ കാര്യമാണ്. അത് ഇവിടെ തുടങ്ങാം. അങ്ങിനെ ഇക്കുറിയും ശ്രീകൃഷ്ണ ഭവനിലേക്ക് കയറി. ആദ്യം ഞാന്‍ ചോദിക്കുക ഈയിടെയായി അതിന്റെ ഉടമസ്ഥലിരൊളായ ഉണ്ണികൃഷ്ണനെ ആണ്.

ലയണ്‍സ് ക്ലബ്ബ്  വഴിയാണ് ഉണ്ണികൃഷ്ണനുമായുള്ള സൌഹൃദം. കഴിഞ്ഞ പ്രാവശ്യം അമ്പലത്തില്‍ പോയപ്പോ‍ള്‍ സോക്സ് ധരിച്ചിരുന്നു. കാരണം കാലിലെ വാതം. ഇക്കുറി സോക്സ് വീട്ടില്‍ നിന്നും എടുക്കാന്‍ മറന്നു.  ഗുരുവായൂരപ്പന്‍ എന്നോട് സോക്സ് എടുക്കേണ്ട എന്നതായിരിക്കും കല്പിച്ചിരുന്നത്. ഞാന്‍ സയ്യാര സത്രം വളപ്പില്‍ പാര്‍ക്ക് ചെയ്ത് സോക്സ് ഇടാണ്ട് അങ്ങട്ട് നടന്നു. ആദ്യം ചില്ല മുറുക്കങ്ങളും പിരിക്കലും എല്ലാം കേട്ടു  കാലിന്റെ അടിയില്‍  നിന്ന്. അതൊന്നും കാര്യമാക്കാതെ നാരായണ മന്ത്രം ഉരുവിട്ട് നടന്നു. ദേവിയുടെ നടയുടെ കിഴക്കുഭാഗത്തുള്ള കൊച്ചു ആലിന്റെ അവിടെ ചെറുതായി  ഒന്ന് വിശ്രമിച്ചിരുന്നു. പിന്നീടാണ് അകത്തേക്ക് കയറിയതും.

നോക്കൂ ഭഗവത്കടാ‍ക്ഷം അഞ്ചുവര്‍ഷത്തിന് ശേഷം എനിക്ക് ചെരുപ്പില്ലാതെ നടക്കാനായി. എന്റെ സന്തോഷത്തിന്  അതിരില്ല എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ, ഭക്തവത്സലാ, കാരുണ്യ സിന്ധോ.

കുട്ടിയുടെ ചോറൂണ്‍ കഴിഞ്ഞപ്പോള്‍ മകന്‍ ജയേഷിനൊരു മോഹം – തുലാഭാരം കഴിക്കണമെന്ന്. എന്നോട് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ പറഞ്ഞിരുന്നില്ല, എങ്കില്‍ ഓവര്‍ ലോഡ് ആകും പരിപാടി  എന്ന് നിരീച്ച്  ഞാന്‍ വരുമായിരുന്നില്ല അവരുടെ കൂടെ. പിന്നെ തുലാഭാരം രക്കമ്മക്കും, സേതുലഷ്മിക്കും, കുട്ടിമാളുവിനും. ചുരുക്കിപ്പറഞ്ഞാല്‍ ബീനാമ്മക്കും എനിക്കുമൊഴികെ എല്ലാവര്‍ക്കും. അപ്പോഴാണ് എനിക്ക് തോന്നിയത് അവിടെ നിന്ന് ക്ഷീണിതനാകുന്നതിലും നല്ലത് ശ്രീ കൃഷ്ണ ഭവനില്‍ പോയി ഒരു ഉശിരന്‍ ചായ കുടിക്കാമെന്ന്.

ഇനി കൂട്ടം തെറ്റേണ്ടാ എന്ന് വിചാരിച്ച് ഞാന്‍ മകനോട് പറഞ്ഞു..”എന്നെ ശ്രീകൃഷ്ണ ഭവന്റെ മുന്നില്‍ നോക്കിയാല്‍ മതി”.

കൌണ്‍ടറില്‍ ഇരിക്കുന്ന പയ്യന്‍സിനോട് കുശലം ഒന്നും ചോദിക്കാതെ നേരെ ഹോട്ടലിന്നകത്തേക്ക് പ്രവേശിച്ചു. ചായ കുടിക്കുന്നതിനേക്കാളും തിരക്ക് ഒന്ന്   ഇരിക്കാനായിരുന്നു.

ഒന്ന് രണ്ട് കസേരകളില്‍ ഇരുന്നിട്ടും എന്റെ നടുവിന് ഒരു താങ്ങ് കിട്ടിയില്ല. പുതിയ പരിക്ഷ്കാരങ്ങളിലെ കസേര. നല്ല മരത്തില്‍ കടഞ്ഞെടുത്ത അഴികളൊട്  കൂടിയത്. ചാഞ്ഞിരിക്കാന്‍ പറ്റാത്ത കാ‍രണം തണ്ടെല്ല്  നിവര്‍ത്താന്‍ പറ്റിയില്ല.

ഏതെങ്കിലും ഹോട്ടലില്‍ ഒരു മുറിയെടുത്ത് പത്ത് മിനിട്ട് തണ്ടെല്ല് നിവര്‍ത്താമെന്ന് വെച്ചാല്‍ നല്ല ഹോട്ടലുകളെല്ലാം കുറച്ചകലെ. ഒരു  കടലാസ്സ് വിരിച്ച് നടപ്പാതയില്‍ കിടക്കാമെന്ന് വെച്ചപ്പോള്‍ എന്നുമില്ലാത്ത  തിരക്കും. അങ്ങിനെ ചായ  ഓര്‍ഡര്‍ കൊടുത്തു. ചുടുചായ സങ്കല്പിച്ച്  കുടിക്കാന്‍ നോക്കിയപ്പോള്‍ ചൂട് കുറവായിരുന്നു. ഉടന് അവിടുത്തെ വെയിറ്റര്‍  കുട്ടി നല്ല ചൂടില്‍ ഉഗ്രന്‍ ഒരു ചായ എനിക്ക് കൊണ്ടത്തന്നു.

ആ ചായ കുടിച്ചപ്പോള്‍ എന്റെ ക്ഷീണമെല്ലാം പമ്പ കടന്നു. എന്റെ ആരോഗ്യം വീണ്ടെടുത്തു. മഞ്ജുളാല്‍ വരെ നടക്കാമെന്ന് വെച്ചു. ഇനി  ചെരുപ്പില്ലാതെ  സധൈര്യം നടക്കാമല്ലോ‍. മറ്റത് പുറത്തൊരു ചെരുപ്പ്, വീട്ടിനകത്ത് മറ്റൊന്ന്, ഡ്രൈവ്  ചെയ്യാന്‍ ഒരു  സ്പെഷല്‍ സാധനം. അങ്ങിനെ ചെരിപ്പോട് ചെരിപ്പ്. അതില്‍ നിന്നെല്ലാം മുക്തി നേടി.

ഭഗവാന്‍ കൃഷ്ണനറിയാം ഞാന്‍ കാലത്ത് ജലപാനം പോലും കഴിക്കാതെ ആണ് പൂക്കളറുത്ത് ഭഗവാന് സമര്‍പ്പിക്കുക. അതുകഴിഞ്ഞ് ഭസ്മക്കുറി ഇട്ട് ഗണപതിക്ക് ഏത്തമിട്ടേ, അടുക്കളയില്‍ ഒരു സുലൈമാനി ഇട്ട് കഴിക്കൂ… ഈ  സുലൈമാനി എന്ന കട്ടന്‍ ചായ ആണ് എന്റെ ആരോഗ്യ രഹസ്യം.

ലോകമെല്ലാം കറങ്ങി തമ്പടിച്ചത്  ആയിരത്തി  തൊള്ളായിരത്തി എഴുപത്തിമൂന്നില്‍ ഒമാനിലെ മസ്കത്തില്‍. അന്ന് ഒരു സുലൈമാനി  ഇട്ടുതന്നത് എന്റെ ആരാധനാപുരുഷനായ അയല്‍ക്കാരന്‍ സൈനുദ്ദീന്‍ ആണ്. എന്നെ ഗള്‍ഫിലെത്തിച്ച  മഹാമനസ്കന്‍. അദ്ദേഹമാണ് എന്റെ എല്ലാം എല്ലാം. എനിക്ക് നാല് കാശ് ഉണ്ടാക്കാനുള്ള വഴി കാണിച്ചുതന്ന നല്ല മനസ്സിന്റെ ഉടമയായ അദ്ദേഹത്തിന് മുന്നില്‍ ഞാന്‍ കുമ്പിടുന്നു.

മഞ്ജുളാല്‍ വരെ ഉള്ള നടത്തത്തിന്‍ മുന്‍പേ കാഷ്യറോട് ചോദിച്ചു. “ഉണ്ണിക്കൃഷ്ണന്‍ സാധാരണ എപ്പോളാ ഇവിടെ വരിക…?”

“ഏട്ടന് അങ്ങിനെ പ്രത്യക സമയങ്ങളൊന്നുമില്ല. അദ്ദേഹത്തിന്റെ  അച്ചന്‍ ഇതാ അവിടെ ഇരിക്കുന്നു കാഷ്  റെജിസ്റ്ററിന്റെ മുന്നില്‍…”

ഞാന്‍ അദ്ദേഹത്തെ  തൊഴുത് അങ്ങോട്ടെത്തി.

“ആരാ മനസ്സിലായില്ല…?”

ഞാന്ജയപ്രകാശ്….  ഉണ്ണികൃഷ്ണന്റെ സുഹൃത്താണ്. ലയണ്‍സ് ക്ലബ്ബ് അംഗമാണ്..”

നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം എനിക്ക് ഇരിക്കാനുള്ള ഇരിപ്പടം സജ്ജമാക്കി.  ഞാന്‍ അവിടെ ഇരുന്ന് അദ്ദേഹത്തോടൊപ്പം ഞാന്‍ വന്ന കാര്യവും എന്നെയും പരിചയപ്പെടുത്തി.
ഉണ്ണിക്കൃഷ്ണന്റെ അച്ചന് എന്നെ കണ്ട് വളരെ സന്തോഷമായി. അദ്ദേഹം എന്നോട് കൂടുതല്‍ വര്‍ത്തമാനം പറയാന്‍ തുടങ്ങി.

“ഞാന്‍ നാരായണന്‍ നമ്പീശന്‍..രേവതി നക്ഷത്രം. 5 ആണ്‍ മക്കള്‍.  രണ്ടാമത്തെവന്‍ ആണ് ഉണ്ണിക്കൃഷ്ണന്‍. ഗുരുവായൂരിലെത്തിയിട്ട് വര്‍ഷങ്ങള്‍ കുറേ ആയി. കോഴീക്കോട്ട് ശാന്തഭവനില്‍ നിന്നായിരുന്നു ഹോട്ടല്‍ ജീവിതം ആരംഭം. അളകാപുരിയും അവരുടെ ഉടമസ്ഥതയിലായിരുന്നു. 1950 മുതല്‍ അറുപത് വരെ അവിടെ കഴിച്ചുകൂട്ടി. അവിടെ നിന്ന് കൈയും വീശിയിട്ടായിരുന്നു ഗുരുവായൂരിലെത്തിയത്. തുടക്കത്തില്‍ ഈ മുറിയും പിന്നിലേക്ക് ഒരു ചായ്പും മാത്രമായിരുന്നു. “

അധികം താമസിയാതെ തന്നെ ഹോട്ടലും മറ്റു അനുബന്ധസ്ഥാപങ്ങളും തുടങ്ങാനായി. ബിസിനസ്സ് മെച്ചപ്പെട്ടു. കയ്യിലൊന്നുമില്ലാതെ  വന്ന ഞാന്‍ 44 സെന്റ് സ്ഥലം ഗുരുവായൂരപ്പന് കൊടുത്തു. ഗുരുവായൂര്‍ വന്ന് അന്ന് മുതല്‍ ഈ  84 വയസ്സുവരെ മുടങ്ങാതെ ആണ്ടിലൊരിക്കല്‍ ശയനപ്രദാക്ഷിണം നടത്തുന്നു. ഒരസുഖവും കാര്യമായി  ഇല്ല. നാലു മണിക്കെണീക്കും, നേരെ ഗുരുവായൂരമ്പല നടയിലെത്തും. അങ്ങിനെ വൈകിട്ടെത്തെ  അത്താഴപ്പൂജ വരെ പലതവണം അമ്പലത്തിലുണ്ടാകും.

ഭസ്മക്കുറി  വരച്ച നാരായണന്‍ നമ്പീശന്റെ മുഖം എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു ഇപ്പോഴും. കേമറ  കാറില്‍ നിന്നെടുത്ത്  വന്ന്  ഒരു ഫോട്ടോ  എടുക്കാനുള്ള സാവകാശം ഉണ്ടായിരുന്നില്ല. പിന്നീടെപ്പോഴെങ്കിലും കാണുമ്പോള്‍ ആകാമെന്ന് വെച്ചു.

അദ്ദേഹം എനിക്ക്  ഒരു ചായ കൂടി തരാം എന്ന് പറഞ്ഞു. വേണ്ടെന്ന്  പറഞ്ഞ് ഞാന്‍ എണീറ്റതും എന്നെക്കാത്ത്  എന്റെ മകന്‍ ഹോട്ടലിന്റെ മുന്നിലുണ്ടായിരുന്നു. ഞാന്‍ യാത്ര പറഞ്ഞ് പിരിഞ്ഞു.

ഇക്കുറിയുള്ള ഗുരുവായൂര്‍  സന്ദര്‍ശനം ഒരു ഓര്‍മ്മയായി  നാരായണന്‍ നമ്പീശന്‍ എന്റെ മനസ്സില്‍ ഇപ്പോഴും മായാതെ  കിടക്കുന്നു. നൂറ് വയസ്സ് വരെ ആരോഗ്യവാനായി അദ്ദേഹം ജീവിക്കട്ടെ എന്ന് ഭഗവാന്‍ കൃഷ്ണനോട് ഞാന്‍ അപേക്ഷിക്കുന്നു. അദ്ദേഹത്തിന്റെ  ഈ നിറഞ്ഞ പുഞ്ചിരിയാണ് അദ്ദേഹത്തിന്റെ ആരോഗ്യരഹസ്യം..

നല്ല മനസ്സുള്ളവര്‍ക്കേ ഇങ്ങിനെ പുഞ്ചിരിക്കാന്‍ കഴിയൂ……..




Saturday, May 18, 2013

പൂരക്കഞ്ഞി


memoir

തൃശ്ശൂര്‍ പൂരത്തിന് ഞാന്‍ കുറേ സാംഭാരവും ചുക്കുവെള്ളവും കുടിച്ചു. പൊരിവെയിലത്ത് സംഭാരം  നല്‍കുന്ന കുളിര്‍മ്മ വേറേ ഒന്ന് തന്നെ.

പൂരത്തിന്റെ പിറ്റേന്ന് എനിക്ക് വയറിളക്കം ഉണ്ടായി.
കണ്ണേട്ടന്‍ ബോലാ…. അമിതമായി സംഭാരം സേവിച്ചാല്‍ അങ്ങിനെ വരുമത്രെ.

നല്ല കാലത്തിന് രാജേട്ടന്‍ ഉണ്ടായിരുന്നു. മൂപ്പര്‍സ് ശൊല്ലിയാച്ച് വില്വാദി ഗുളിക രണ്ടെണ്ണം വെച്ച് മൂന്ന് നേരം കഴിച്ചാല്‍ വയറ്റിലെ വിഷമയമായാതെല്ലാം പോയിക്കിട്ടും എന്ന്.

ആദ്യത്തെ ഡോസ് കഴിച്ച് 2 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എനിക്ക് വീണ്ടും ഇളകിയില്ല, എന്നാലും പേടിച്ച് പകല്‍പൂരം കാണാനും പൂരക്കഞ്ഞി    മോന്താനും പോയില്ല.

മാമ്പഴപ്പുളിശ്ശേരി, മുതിരപ്പുഴുക്ക്, മാങ്ങാ അച്ചാര്‍, പപ്പടം എന്നിവയും ഉണ്ടായിരുന്നു കഞ്ഞിക്ക് കൂട്ടിന് ഇക്കൊല്ലം. മാമ്പഴപ്പുളിശ്ശേരി ഞാന്‍ കഴിച്ചിട്ടേ ഇല്ല.

കഴിഞ്ഞ കൊല്ലം ലക്ഷ്മിക്കുട്ടിയുടെ മുത്തശ്ശി വിളമ്പിത്ത്നനിരുന്നു. ആ രുചി ഇപ്പോഴും നാവിന്‍ തുമ്പത്തുണ്ട്.

വടക്കുന്നാഥനെ മനസ്സില്‍ ധ്യാനിച്ച് രണ്ടും കല്പിച്ച് കഞ്ഞി മോന്താന്‍ പോയാലോ എന്ന് വിചാരിക്കാതിരുന്നില്ല. വയസ്സന്മാര്‍ക്ക് ഉള്ള ഡയപ്പര്‍ ഒന്ന് വാങ്ങി അതും ധരിച്ച് അങ്കത്തിന്നിറങ്ങാന്‍ തീരുമാനിച്ച് കൂര്‍ക്കഞ്ചെരിയിലുള്ള ഒരു മരുന്ന് പീടികയില്‍ അന്വേഷിച്ചപോള്‍ അവര്‍ അങ്ങിനെ ഒന്ന് കേട്ടിട്ടില്ലാ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നിരാശനായി.

പൂരക്കഞ്ഞിക്ക് പകരം വീട്ടിലെ ഫ്രീസറില്‍ വെച്ചിരുന്ന ചില്‍ഡ് ഫോസ്റ്റര്‍ അകത്താക്കാനൊരുമ്പെട്ടപ്പോള്‍ വീട്ടുകാരി എന്നെ ചൂലെടുത്തടിക്കാന്‍ വന്നു. ഞാന്‍ വടക്കോട്ടോടി.

Monday, May 13, 2013

Thank God I got a doctor friend at coimbatore

memoir


ഇന്ന് എനിക്ക് വളരെ സന്തോഷമുള്ള ദിവസം ആയിരുന്നു.

കോയമ്പത്തൂരില്‍ എനിക്ക് ഒരു ഡോക്ടര്‍ പെണ്‍കുട്ടിയെ സുഹൃത്തായി കിട്ടി. എന്റെ സന്തോഷത്തിന്‍ അതിരില്ല.

ഞാനെന്നും ഒരു സോക്കേട് കാരനാണ്. വയറിനാണ് എപ്പോഴും അസുഖം. എന്നാല്‍ അതനുസരിച്ച് ജീവിക്കാനെങ്കിക്ക് അറിയില്ല. പലതരം സംസ്കാരങ്ങള്‍, പലതരം ജീവിതക്രമം, മനസ്സിന് പറ്റാത്ത ഭക്ഷണം.

ഇങ്ങിനെ ഒക്കെ ആകുമ്പോള്‍ എന്നും വയറ്റില്‍ അസുഖം. പണ്ടൊരിക്കല്‍ ജര്‍മ്മനിയില്‍ വെച്ച് എന്‍ഡോസ്കോപ്പി ചെയ്തു. അതില്‍ പിന്നെ ഇത്തരം സ്കോപ്പി എന്ന് കേള്‍ക്കുമ്പോള്‍ പേടി ആണ്.

നാട്ടില്‍ ഒരു അലോപ്പതി ഡോക്ടറെ കണ്ടാല്‍ ഉടനെ പറയും “ഗോ ഫോര്‍ എന്‍ഡോസ്കോപ്പി”. ആവശ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും രോഗിയെ ഈ പ്രക്രിയക്ക് വിധേയനാക്കും. തൊണ്ടയില്‍ കൂടി ഗുദം വരെ ഒരു കേമറ ഘടിപ്പിച്ച കുഴല്‍ കടത്തും. വല്ലാത്ത ഒരു അവസ്ഥയാണ് ഇത്. ഒരിക്കല്‍ അനുഭവിച്ചാല്‍ പിന്നെ ജീവിതത്തില്‍ സ്വബോധത്തോടെ ഇതിന് മുതിരില്ല .

അതിനാല്‍ ഞാന്‍ ഈയിടെ ആയി ഈ സ്കോപ്പിക്ക് വിധേയനാകാറില്ല. ആയുര്‍വ്വേദത്തിലും ഹോമിയോവിലും ഈ സ്കോപ്പി കൂടാതെ തന്നെ ഡയഗ്നോസിസ് നടത്തപ്പെടുന്നു.



തൃശ്ശൂര്‍ പൂരത്തിന്റെ അന്ന് പഴയ നടക്കാവില്‍ നിന്ന് എരിപൊരി വെയിലത്ത് മടത്തില്‍ വരവിനോടനുബന്ധിച്ചുള്ള മേളം കുറച്ച് ആസ്വദിച്ച് എലിഞ്ഞത്തറ  വരെ ഒന്ന് പോയി അവിടുത്തെ ചുറ്റുവട്ടങ്ങള്‍ ഒന്ന് വിലയിരുത്താന്‍ പോകുന്ന വഴിക്ക് പാണ്ഡി സമൂഹം ഹോളിലെ സൌജന്യം സംഭാരം വയറ് നിറയെ കുടിച്ചതാ‍ണ് കാരണം. ഇക്കൊല്ലത്തെ പൂരം അടിപൊളിയായിരുന്നു.

പുതിയതായി പരിചയപ്പെട്ട കണ്ണേട്ടനും ശുഭയും ഈ പൂരത്തിന് എനിക്ക് കൂട്ടായി. ഒരു പെങ്ങളുടെ വാത്സല്യം ഈ  പെണ്‍കുട്ടിയില്‍ നിന്നും അനുഭവിക്കാനായി. പിന്നെ കണ്ണേട്ടന്റെ സ്നേഹത്തിന് ഒരു അളവുകോലിനും അളക്കാന്‍ പറ്റാത്ത അത്ര.

സാമ്പിള്‍ വെടിക്കെട്ട് ശുഭക്കും കണ്ണേട്ടനും കുട്ടികള്‍ക്കുമൊത്ത് പഴയ നടക്കാവിലെ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കണ്ണ് നിറയെ കാണാനും കേള്‍ക്കാനും ആയി.

ശുഭയുടെ വീട്ടില്‍ ഹോം മെയ്ഡ് ഫുഡും ഭക്ഷണവും, താമസവും എന്റെ വീട്ടുകാരി ഇല്ലാത്തപ്പോള്‍ കണ്ണേട്ടന്‍ ഓഫര്‍ ചെയ്തിരുന്നു. പക്ഷെ ഞാന്‍  ഇത് വരെ അവരുടെ ആതിഥേയത്വം സ്വീകരിച്ചിട്ടില്ല. പകരം നേരെ കോയമ്പത്തൂരിലേക്ക് വണ്ടി കയറി.

എന്റെ വീട്ടുകാരി ഇപ്പോള്‍ ഇവിടെ മകനോടൊത്താണ് താമസം. അവള്‍ക്ക് ഇവിടെ കുട്ടിമാളുവിന് തുണയായി കഴിയുന്നു. കുട്ടിമാളുവിന്റെ അച്ചനും അമ്മയും ജോലി കഴിഞ്ഞെത്തുമ്പോള്‍ ഏറെ വൈകും, അപ്പോള്‍ അവള്‍ക്ക് കൂട്ടായി അവളുടെ അച്ചമ്മയും കൂട്ടായി.

എന്റെ സ്ഫന്ദനങ്ങള്‍ തൃശ്ശൂരിലാണെങ്കിലും എനിക്ക് ഇഷ്ടഭക്ഷണം വിളമ്പിത്തരാന്‍ ആരുമില്ല. ഏതുസമയത്തും എനിക്ക് ഭക്ഷണം തരുന്ന മറ്റൊരു കൂട്ടുകാരി ഉണ്ടെനിക്ക് അവിടെ. ലക്ഷ്മിക്കുട്ടിയുടെ അമ്മ. കുറച്ച് നാളായി അവിടെ പോകാറില്ല. മറ്റൊന്നും കൊണ്ടല്ല, എപ്പോഴും എല്ലാരെയും ബുദ്ധിമുട്ടിക്കേണ്ട എന്നു വിചാരിച്ചു.

എനിക്കാവശ്യമുള്ളത് കുമ്പളങ്ങയോ വെള്ളരിക്കയോ ഇട്ട മോരുകറിയും, നീട്ടിയുണ്ടാക്കിയ അവിയല്‍, കൈപ്പയ്കക തീയല്‍ മുതലായവ ആണ്.

ഞാന്‍ ഈയിടെ ഫേസ് ബുക്കിലൊരു മെസ്സേജ് കൊടുത്തിരുന്നു എന്റെ സുഹൃത്ത് വലയങ്ങളില്‍. കുറച്ച് മോരുകറി ആരെങ്കിലും ഉണ്ടാക്കിത്തന്നാല്‍ കൊള്ളാമെന്ന്. സഹായ ഹസ്തമായി വന്നത് സബിത ആണ്. സബിതയുടെ വീട് കണ്ണേട്ടന്റെയും ശുഭയുടേയും വീട്ടിനടുത്ത്, അതിനാല്‍ അങ്ങോട്ട് പോയില്ല, ഇനി അവരെങ്ങാനും കാണേണ്ട എന്ന് കരുതി, തന്നെയുമല്ല വേറേയും ഉണ്ടായിരുന്നു ജെനുവിന്‍ റീസണ്‍സ്.

ഞാനങ്ങിനെ ആരേയും വിഷമിപ്പിക്കാതെ ആണ് കോവെയിലെത്തിയത്. രണ്ട് ദിവസം കഴിഞ്ഞ് ആരോഗ്യദേവനായ ധന്വന്തരി ഭഗവാനെ രാമനാഥപുരത്തുള്ള അമ്പലത്തില്‍ പോയി തൊഴുതു. എന്റെ വിഷമങ്ങളും അവസ്ഥയും അദ്ദെഹത്തെ അറിയിച്ചു, മനമുരുകി  പ്രാര്‍ഥിച്ചു.

അറുപത്തഞ്ചുവയസ്സ് വരെ ജീവിച്ചു. എല്ലാ സുഖങ്ങളും ഞാന്‍ ആസ്വദിച്ചു. ലോകം ചുറ്റി പല തവണ, രണ്ടു മക്കളുണ്ടായി, അവര്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസം നല്‍കാനായി, എനിക്ക് പേരക്കുട്ടികളുണ്ടായി. Trichur Pain &and palliative clinic & trichur autism society ലും വളണ്ടിയര്‍ ആകാനും ലയണ്‍സ് ക്ലബിലൂടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിച്ചു. ജീവിത്തില്‍ അഭിലാഷങ്ങള്‍ ഒന്നും ഇല്ല, ശിഷ്ടജീവിതം ആരോഗ്യത്തോട് കൂടി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കൂടി മരണം വരെ കഴിയണം എന്ന മോഹം മാത്രം.

ധന്വന്തരി ദേവാ……………. എന്നെ അനുഗ്രഹിക്കേണമേ………..

തൃശ്ശൂര്‍ പൂരത്തിന് ശേഷം തുടങ്ങിയതാ വയറ്റിലെ അസുഖവും, വായിലെ കയ്പ്പും. എന്താണെന്റെ രോഗം…? പെട്ടെന്ന് തിരിച്ച് നാട്ടിലേക്ക് പോകാനാവില്ല. അവിടെ ഒറ്റക്കുള്ള താമസവും രുചിക്കൊത്ത ഭക്ഷണമില്ലായ്മയും എല്ലാം ഞാന്‍ ദുരിതത്തിലായിരിക്കുന്നു.

ദീപാരാധന തൊഴുത് പ്രസാദം വാങ്ങിക്കുന്നതിന്നിടയില്‍ എന്നെ ഭഗവാന്‍ തോന്നിപ്പിച്ചു……………

“എന്റെ തിരുനടയില്‍ ഭിഷഗ്വരന്മാര്‍ ഉണ്ട്. അവരുടെ സാഹോദര്യം സ്വീകരിക്കുക…ഒരു അശരീരി പോലെ എന്റെ കാതുകളില്‍  മുഴങ്ങി………”

ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു സ്റ്റെതോസ്കോപ്പണിഞ്ഞ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയേയും കണ്ടു. അവര്‍ എന്നെ പരിശോധിച്ചു.

വിദഗ്ദചികിത്സക്കായി പിറ്റേ ദിവസം ഞാന്‍ അവിടേയുള്ള ആശുപത്രിയിലെത്തി. പ്രവേശനകവാടത്തിലെ രഞ്ജിത എന്ന റിസപ്ഷണിസ്റ്റ് എന്നെ ഡോക്ടറുടെ അടുത്തേക്കാനയിച്ചു.

പോകുന്ന വഴി എന്റെ ഉയരം, പ്രഷര്‍ മുതലായ കാര്യങ്ങള്‍ അമ്പിളി എന്ന കുട്ടി രേഖപ്പെടുത്തി. ഡോക്യുമെഡേഷനായി റൂം നമ്പര്‍ ഒന്നില് പോകാനാണ് എനിക്ക് തോന്നിയത്.

അവിടെ ചെന്നപ്പോള്‍ ഞാന്‍ ക്ഷേത്രനടയില്‍ കണ്ട അതേ പെണ്‍കുട്ടി. അനഘ. ഞാന്‍ സന്തോഷിച്ചു, വിദഗ്ദ ചികിത്സ എനിക്ക് കിട്ടുമെന്ന് ഉറപ്പായി. എന്റെ ജീവിത ചക്രം അവള്‍  സിസ്റ്റത്തില്‍ വരച്ചു.

സുന്ദരിയും സുമുഖിയും ആയ ആ മിടുക്കിപ്പെണ്‍കുട്ടിയെ  എനിക്കിഷ്ടമായി. ഞങ്ങള്‍ കുശലം പറഞ്ഞു, കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ എനിക്കവളെ കൂടുതല്‍ ഇഷ്ടമായി.

കാരണം അവളുടെ അച്ചന്‍ മസ്കത്തില്‍ ഒരു ബിസിനസ്സുകാരനാണ്. ഞാനും അവിടെ ആയിരുന്നു ഇരുപത് വര്‍ഷം. തന്നെയുമല്ല അവള്‍ പഠിച്ചിരുന്നതും എന്റെ മക്കള്‍ പഠിച്ചിരുന്ന സ്ഥലത്ത്. തീര്‍ന്നില്ല പുരാണം……………

അവളെന്റ്റെ നാട്ടുകാരിയും കൂടെ ആണെന്നറിഞ്ഞപ്പോള്‍ എനിക്കുണ്ടായ സന്താ‍ഷം ചില്ലറയല്ല. ചിരകാലമായ ഒരു സ്വപ്നമായിരുന്നു കോയമ്പത്തൂരില്‍ ഒരു ഡോക്ടര്‍ സുഹൃത്ത്. എല്ലാം ധന്വന്തരി ദേവന്റെ കടാക്ഷം.

ഈ ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് അന്നദാനമായി ഉച്ചഭക്ഷണം ലഭിക്കും. എനിക്ക് അനഘയുടെ സുപ്പീരിയര്‍ ഡോക്ടറെ കാണാനായി. അദ്ദേഹം എനിക്ക്  ഒരു മുക്കൂട്ട് അരിഷ്ടവും വൈശ്വാനര ചൂര്‍ണ്ണവും നിര്‍ദ്ദേശിച്ചു. ഫാര്‍മസിയില്‍ നിന്ന് മരുന്ന് വാങ്ങിയതിന് ശേഷം അനഘയോട് യാത്ര പറയണമെന്നുണ്ടായിരുന്നു.

ഇനി അതിനുവേണ്ടി ഡോക്ടേറ്സ് അക്കോമഡേഷനിലൊക്കെ പോകേണ്ടതിനാല്‍ വേണ്ടെന്ന് വെച്ച് പാര്‍ക്കിങ്ങ് ഏരിയായിലേക്ക് നടന്ന് നീങ്ങുമ്പോള്‍ ഇതാ എതിരേ വരുന്നു ഡോ അനഘ നിറഞ്ഞ പുഞ്ചിരിയോടെ. 

അവളുടെ പുഞ്ചിരിച്ച മുഖത്തിന് ആയുര്‍വ്വേദ പച്ചമരുന്നുകളുടെ മണം.

ആ കൊച്ചുമകളെ കണ്ടപ്പോള്‍ ഞാന്‍ വികാരാധീനനായി. എന്നോടവള്‍ വീണ്ടും വര്‍ത്തമാനം പറഞ്ഞു, എപ്പോള്‍ വേണമെങ്കിലും വിളിച്ചോളാന്‍ പറഞ്ഞു.

Thank God I got a doctor friend @ coimbatore

Tuesday, May 7, 2013

ഓര്‍മ്മകള്‍ ഫ്രം മസ്കത്ത് - ഒമാന്‍


ഈ പടം കാണുമ്പോള്‍ മനസ്സ് ഒരുപാട് വര്‍ഷം പിന്നിലോട്ട് പോകുകയാണ്. ഇത് മിനാ ക്വാബൂസ് കോര്‍ണിഷ് ഏരിയ ആണ്. മത്ര എന്ന സ്ഥലവും സുല്‍ത്താനേറ്റ് ഓഫ് ഒമാന്റെ തലസ്ഥാനമായ മസ്കത്തും ഈ കടല്‍ തീരത്ത്.
 
കോര്‍ണിഷില്‍ കൂടി ഏതാണ്ട് 2 കിലോമീറ്റര്‍ വണ്ടി ഓടിച്ചാല്‍ മസ്കത്ത് എത്തും. മസ്കത്തില്‍ കുന്നുകളും പഴയ കോട്ടകളും ആണ്‍.

കോര്‍ണിഷിന്റെ പറ്റി കുറച്ചും കൂടി പറയാം.. കോര്‍ണീഷിന്റെ തുടക്കത്തില്‍ ആണ്‍ മിനാ ക്വാബൂസ് എന്ന് പറയുന്ന ഷിപ്പ് യാര്‍ഡ് + സീ പോര്‍ട്ട്. എന്റെ മനസ്സ് എപ്പോഴും മീനാ ക്വാബൂസിലുള്ള ഫിഷ് മാര്‍ക്കറ്റ് ആണ്‍.

ഞാന്‍ ഐസ് തൊടാത്ത ഫ്രഷ് മീന്‍ കഴിച്ചിട്ടുള്ളത് ഇവിടെ നിന്ന് നേരെ വഞ്ചിയില്‍ നിന്നോ ബോട്ടില്‍ നിന്നോ വാങ്ങാവുന്ന മീനുകളാണ്‍.

മത്തിയും അയലയും അവിടെ സുലഭം. കൂടാതെ ചെമ്പല്ലി, കോലാന്‍, മുള്ളന്‍, കൊഴുവ തുടങ്ങിയ നമ്മുടെ നാടന്‍ വിഭവങ്ങളും അവിടെ ധാരാളം.

നമ്മുടെ നാട്ടിലെ ഏറ്റവും വിലപിടിപ്പുള്ള ഐക്കൂറ/ നെയ്മീന്‍ [king fish] അവിടെ ഇതുപോലെ വഞ്ചിയില്‍ നിന്നും വാങ്ങാം. അതിന് അവിടെയും നല്ല വിലയുണ്ടെങ്കിലും ഇവിടുത്തെ അത്ര വില ഇല്ല. ഒമാനികള്‍ ഈ മീനിനെ സുറുമാ എന്നാണ്‍ വിളിക്കുക.

ഞാന്‍ ചിലപ്പോല്‍ ഓഫീസ് കാര്യത്തിന്‍ മസ്കത്തിലേക്ക് പോകേണ്ടതുണ്ടെങ്കില്‍ മടക്കം ഈ മാര്‍ക്കറ്റില്‍ നിന്ന് ഫ്രഷ് മീന്‍ വാങ്ങി എന്റെ പ്രിയതമക്ക് കൊണ്ട് പോയിക്കൊടുക്കും. ഉച്ചക്ക് ഉണ്ണാനെത്തുമ്പോള്‍ മീന്‍ കറി തയ്യാറായിരിക്കും.

എന്റെ പെണ്ണ് പറയും ഇപ്പോളും നല്ല മീന്‍ തിന്നണമെങ്കില്‍ മസ്കത്തിലേക്ക് പോകണം എന്ന്. വലിയ സുറുമ മീന്‍ നടുക്കഷണം നോക്കി വാങ്ങണമെന്ന് അവള്‍ എപ്പോഴും എന്നെ ഒര്‍മ്മിപ്പിക്കും. ചേറ്റുവ കായലിന്റെ തിരത്ത് ജനിച്ച് വളര്‍ന്ന അവള്‍ക്ക് മീനിനെ പറ്റി നല്ല അറിവാണ്‍.

ഞങ്ങള്‍ ഒമാനിലെ മസ്കത്ത് വിട്ടിട്ട് 20 കൊല്ലം കഴിഞ്ഞെങ്കിലും അവിടുത്തെ ഓര്‍മ്മകള്‍ മരിക്കുന്നില്ല. രണ്ട് മക്കള്‍ ഉണ്ടായതും അവിടെ വെച്ച് തന്നെ.

ചില ദിവസങ്ങളില്‍ കാലത്ത് പ്രാതല്‍ ശരിയായിട്ടില്ലെങ്കില്‍ ഓഫീസിലെ ++ഫറാഷ് ഒരു ഷവര്‍മ്മയും കൊക്കൊക്കോളയും വാങ്ങിക്കൊണ്ട് തരും. രണ്ട് ഷവര്‍മ്മ കഴിക്കുകയാണെങ്കില്‍ പിന്നെ ഉച്ചയൂണുവരെ വിശപ്പുണ്ടാവില്ല.

നമ്മുടെ നാട്ടിലെ ഒരിക്കലുണ്ടായ ഷവര്‍മ്മ നിരോധനം ഓര്‍മ്മ വരുന്നു. ഹൈജീനിക് ഷവര്‍മ്മയായിരുന്നു ഗള്‍ഫിലുടനീളം ലഭിക്കുക. അന്നത്തെ വിലപ്പനക്കനുസരിച്ച മാംസമേ അവര്‍ഷവര്‍മ്മക്കോലില്‍ കുത്തിക്കയറ്റൂ… ഷവര്‍മ്മ വില്‍ക്കുന്ന ഫുഡ് കിയോസ്കിന്റെ അടുത്ത് കൂടി പോകുമ്പോള്‍ കിട്ടുന്ന മണം നമുക്ക് ശരിക്കും കൊതി വരും.

മസ്കത്തിലെ QURUM എന്ന സ്ഥലത്ത് ഞാന്‍ അവിടെ ഉള്ളപ്പോള്‍ ഒരു ഗ്രീക്ക് റെസ്റ്റോറണ്ട് ഉണ്ടായിരുന്നു. അവിടെ ഷവര്‍മമ പൊതിയാന്‍ കുബൂസിനുപകരം ചപ്പാത്തി പോലെത്തെ ഒരു റൊട്ടിയിലായിരുന്നു. ഞാന്‍ എന്റെ ഭാര്യ ബീനയെ ക്യൂവില്‍ നിര്‍ത്തും, അപ്പോള്‍ പെട്ടെന്ന് ലഭിക്കും. റെസ്റ്റോറണ്ടില്‍ തിരക്കുകൊണ്ട് ഇരിക്കാനൊന്നും സ്ഥലം കിട്ടാറില്ല. അപ്പോള്‍ കാറിലിരുന്ന് കഴിക്കും. ഷവര്‍മ്മയുടെ കൂടെ കിട്ടുന്ന വെജിറ്റബിള്‍ പിക്ക്ല്സ് വളരെ രുചികരമാണ്‍, ചിലപ്പോല്‍ ഒലിവ്സ് കിട്ടും ഇത്തരം മുന്തിയ റെസ്റ്റോറണ്ടുകളില്‍.

മസ്കത്തിലാണ്‍ അറേബ്യന്‍ നാടുകളില്‍ ആദ്യമായി ഡിസ്കോ അരങ്ങേറിയത്. കപ്പിള്‍സിനുമാത്രമായിരുന്നു പ്രവേശനം. ഞാനൊരിക്കല്‍ ബീനയുമായി ഡിസ്കോക്ക് പോയി. പക്ഷെ അവിടുത്തെ അങ്കം കണ്ടപ്പോള്‍ അവള്‍ ഉള്ളിലേക്ക് കടക്കാന്‍ അമാന്തിച്ച് പുറത്തിരുന്നു.

ഞാന്‍ ഒരു സാന്‍സിബാരി പെണ്ണിന്റെ കൂടെ നൃത്തമാടി. മസ്കത്തിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ ഡിസ്കോ ഡാന്‍സിനും അല്‍ക്കൊയറിലെ ഹോളിഡേ ഇന്നില്‍ ബെല്ലി ഡാന്‍സ് കാണാനും ഞാന്‍ ആഴ്ചയില്‍ ഒരിക്കല്‍ പോകുമായിരുന്നു.

എഴുതിയാലും എഴുതിയാലും തീരാത്ത ഓര്‍മ്മകളാണ്‍ ഒമാനില് എനിക്കുള്ളത്. ഇനി പിന്നീടൊരിക്കല്‍ പറയാം മറ്റുവിശേഷങ്ങള്‍.

എന്റെ ഓര്‍മ്മകള്‍ക്ക് നിറപ്പകിട്ടേകാന്‍ എനിക്ക് കുറച്ച് ഫോട്ടോസ് ആവശ്യമായിരുന്നു. ഞാന്‍ ഹേബിയോടും, സ്പതയോടും മറ്റു ചിലരോടും ആവശ്യപ്പെട്ടിരുന്നു. ആരും ഇന്നേവരെ അയച്ചുതന്നില്ല. 

ഇവിടെ കാണുന്ന പടത്തിന്‍ ഗൂഗിളിനോട് കടപ്പാട്.

There are some problems with the font management. Correction will not be done intentionally. Kindly excuse.

Sunday, April 28, 2013

കാളക്കണ്ണി - [ഒരു കൊച്ചുകഥ] - part 2

paart 2

continuation of part 1 
http://jp-smriti.blogspot.in/2013/04/blog-post_8149.html

“എനിക്ക് വേശ്യകളേയും ഇത്തരത്തില് ആളുകളെ, പ്രത്യേകിച്ച് യാത്രാവേളയില് സഹയാത്രികനെ മാനസികമായി ബുദ്ധിമുട്ടിക്കുന്നവരേയും ഇഷ്ടമില്ല. എന്നെ വിട്ടേക്കൂ.. കുട്ടി പൊയ്കോളൂ………….”

അവള് അവിടെ തന്നെ ഇരുന്നു.

“സാര് ഞാന് സാറ് ഉദ്ദേശിച്ച പോലെ ഉള്ള ആളല്ല..”

“പിന്നെ എന്തിന് എന്റെ പിന്നാലെ കൂടുന്നു. ഒന്നാലോചിച്ച് നോക്കൂ, നിനക്ക് പകരം ഞാനാണ് നിന്റെ പിന്നാലെ ഇത്രയും നേരം ഈ കസറത്തുകളൊക്കെ കാട്ടി നടന്നിരുന്നതെങ്കിലോ… എന്തായിരിക്കും നിന്റെയൊക്കെ പ്രതികരണം……..?”

അവള് അവിടെ തന്നെ നിന്നു എന്തിനോ കേഴുസ്ന്ന പോലെ.

“സാര് പ്ലീസ് വരൂ എന്റെ കൂടെ…”

ഒരു കൊച്ചുകുട്ടിയെ പോലെ അവള് നിന്ന് വിതുമ്പി

ശരി ഞാന് വരാം. നിനക്ക് എന്നെ“പ്പറ്റി ഒന്നും അറിയില്ലല്ലോ. എന്നെ മനസ്സിലാക്കിയതിന് ശേഷം വേണം നിന്റെ വീട്ടിലേക്ക് ക്ഷണിക്കാന്. സമയം ഇപ്പോള് രാത്രി 7 മണി കഴിഞ്ഞു.

ഞാന് എന്നെപ്പറ്റി പറയുന്നതിന് മുന്പ് രണ്ട് മൂന്ന് കാര്യങ്ങള് നിന്നെപ്പറ്റി എനിക്കറിയണം നീയൊരു വേശ്യയല്ലെങ്കില്.

“പ്ലീസ് സാര് എന്നെ വേശ്യയെന്ന് ധരിക്കരുത്.. ചോദിച്ചോളൂ എന്താണ് അറിയേണ്ടതെങ്കില്….?”

“എന്താണ് നിന്റെ പ്രൊഫഷന്, നാടെവിടെ, വീടെവിടെ, ആരാണ് രക്ഷിതാക്കള്, ഇവിടെ എത്ര കാലമായി ജീവിക്കുന്നു. താമസസ്ഥലം സ്വന്തമാണൊ അതോ വാടകക്കോ..?”

“ഞാന് എല്ലാം പറയാം… ഞാന് ഒരു ഐടി ഗേളാണ്, സോഫ്റ്.ൂ വേര് എഞ്ചിനീയര്. നാട് കൊച്ചി, വീട് കലൂരിന്നടുത്ത്, എന്റെ അച്ചനും അമ്മയും കോളേജ് പ്രൊഫസേര്സ് ലണ്ടനില്. ഞാന് ഇവിടെ ഒന്നര കൊല്ലമായി എന്റെ സ്വന്തം ഫ്ലാറ്റില് താമസിക്കുന്നു…”

ഓക്കെ. തല്ക്കാലം ഇത്രമതി. എന്നെപ്പറ്റി കേട്ടോളൂ…

“ഞാന് ഒരു സ്രീ ോലമ്പടനാണ്, മദ്യപാനിയും. എന്നോട് ആജ്ഞാപിക്കുന്നവരെ ആരേയും എനിക്ക് ഇഷ്ടമില്ല. പര്സ്രീ ് ബന്ധവും, ഗുണ്ടായിസവും ഒക്കെ എന്റെ തൊഴില് മേഘല. എനിക്ക് സ്ഥിരമായ ഒരു തൊഴില് ഇല്ല. പണത്തിനാവശ്യം വരുമ്പൊള് തൊഴില് തേടും, മാസത്തില് നാല് മണിക്കൂര് മാത്രമാണ് ഞാന് പണിയെടുക്കുക.”

എല്ലാം കേട്ടു സാര്. വരൂ നമുക്ക് പോകാം.

“അപ്പോള് നീയും എന്നെപ്പോലെ ഉള്ളവളാണോ…?”

“അല്ല ഒരിക്കലും അല്ല… ഞാന് എന്നെപ്പറ്റി പറഞ്ഞുവല്ലോ…?”

“എന്നാല് പോകാം. വണ്ടി വിളിച്ചോളൂ… ഒരു ഏസി കാര്..”

നമുക്ക് ഓട്ടോയില് പോകാം. സാറിന്റെ ബേഗ് ഞാന് പിടിക്കാം.

“ഞാന് ഓട്ടോയില് യാത്ര ചെയ്യാറില്ല. വേണമെങ്കില് ബസ്സില് ആകാം. ഇവിടെ ലക്ഷ്വറി കോച്ചുകളുണ്ടല്ലോ..?”

പ്രമീള ത്രിശങ്കുസ്വര്ഗ്ഗത്തിലായി.

“സാര് അത്തരം ബസ്സുകളില് പോകേണ്ട ദൂരമൊന്നും ഇല്ല. ഞാന് വേണമെങ്കില് എന്റെ കാറെടുത്ത് വരാം.. അരമണിക്കൂര് കൊണ്ട് ഞാന് എത്താം..

പ്രമീളയെ ഒഴിവാക്കുകയായിരുന്നു അയാളുടെ ലക്യംക്. വിജയം കണ്ട പ്രഭാകര വര്മ്മ ബാഗുമെടുത്ത് എക്സിറ്റ് വഴിക്ക് എതിര് ദിശയില് കൂടി വേഗത്തില് നടന്നു.

പുറകോട്ട് നോക്കാതെ നടത്തത്തിന്റെ വേഗത കൂട്ടി. ഇന്ഫക്റ്റട് ഡിസീസ് പരന്ന് പിടിക്കുന്ന കാലമാണിത്. ഒരു വേശ്യയുടെ കൂടെ കിടക്ക പങ്കിടാനും അപരിചതയുടെ കൂടെ താമസിക്കാനൊന്നും ഒട്ടും താല്പര്യം ഇല്ല വര്മ്മക്ക്.

പെട്ടെന്നൊരു വിളികേട്ടു പുറകില് നിന്ന്… സാറേ പ്ലീസ് നോക്കൂ ഇങ്ങോട്ട്.

“വര്മ്മ ആ ശബ്ദത്തിന് ചെവി കൊടുക്കാതെ ഷണ്ടിങ്ങിന് വേണ്ടി നിര്ത്തിയിട്ടിരിക്കുന്ന മ്ഒരു വണ്ടിയില് കയറിപ്പറ്റി…”

പ്രമീള ഓടിക്കിതച്ചെത്തി ആ വണ്ടിയില് കയറി.

“നീയെന്തിനാ എന്റെ പുറകേ ഓടി വന്നത്..?

“ഞാന് വിചാരിച്ചു എന്നെപ്പറ്റിച്ച് പോയിക്കളയുമെന്ന്… ഏതാണ്ട് അതുപോലെത്തന്നെ ആയല്ലോ… വരൂ നമുക്ക് ലക്ഷ്വറി കാറില് പോകാം. ഒന്നര കിലോമീറ്ററിന് മുന്നൂറ് രൂപ കൊടുത്താലും വേണ്ടില്ല..”

വര്മ്മ ഒരു നിമിഷം ആലോചിച്ചു.. ആരായിരിക്കും ഇവള്.. ഞാനൊരു പിടികിട്ടാപ്പുള്ളിയൊന്നും അല്ലല്ലോ…? ഇവള് പോലീസുകാരിയാകുമോ..? വര്മ്മയുടെ അടുത്ത് ഒരാളും കളിച്ച് രക്ഷപ്പെട്ടിട്ടില്ല ഇന്ന് വരെ. ഇവളെ കാര്യമായി ഒന്ന് വിരട്ടിയാലോ എന്നാലോചിച്ചു.

വര്മ്മ ബേഗ് തുറന്ന് – ബ്ലിങ്കിങ് റെഡ് കമ്പാര്ട്മെടിന്റിന്റെ സിപ്പ് വലിച്ചു. അധികം ശബ്ദമില്ലാതെ ഒരു എലാറം മുഴങ്ങി. അതില് ഒളിപ്പിച്ചുവെച്ചിരുന്ന സ്വര്ണ്ണ നിറത്തിലുള്ള ഗണ് എടുത്ത് മാഗസിന് ലോഡ് ചെയ്തു. പിന്നീട് ഗണ് അരയില് തിരുകി..

ഇതെല്ലാം കണ്ട് നിന്ന പ്രര്മീളയുടെ കണ്ണിലെ അമ്പരപ്പുകള് വര്മ്മക്ക് കാണാനായി. അവള്ക്ക് രക്ഷപ്പെടണമെങ്കില് അതിനുള്ള അവസരം അയാള് കൊടുത്തു. വര്മ്മ ഹിപ്പ് ഫ്ലാസ്കെടുത്ത് ഒരു കവിള് വിസ്കി അകത്താക്കി.

“എന്തിനാ ഈ ചെകുത്താന്റെ കൂടെ ഒരു സൌഹൃദം. നീ പൊയ്കോളൂ പെണ്കുട്ടീ..

“ഇല്ലാ സാറ്.. ഞാന് പോകുന്നില്ല തനിച്ച്. വരൂ സാര് എന്റെ കൂടെ..”

“എനിക്ക് നിന്റെ കൂടെ ഉള്ള വാസം ശരിയാകില്ല. എനിക്ക് മാസം ഒരു ലക്ഷം രൂപ മിനിമം വേണം മദ്യത്തിനുമാത്രം, പിന്നെ മദിരാശിക്ക് വേറേയും..”

“എന്റെ ശമ്പളം മുഴുവനും ഞാന് കയ്യില് തരാം. ഒരു ലക്ഷത്തില് കൂടുതല് ഉണ്ടാകും. ഒന്നിനും ഒരു കുറവുണ്ടാവില്ല.”

“ഇതൊരു ശല്യമായല്ലോ ഗുരുജീ………….. ശരി വാ പോകാം. ഇനി നിന്നെ ശരിയാക്കിയിട്ട് തന്നെ കാര്യം…”

വര്മ്മയുടെ നീണ്ടുനിവര്ന്ന ശരീരവും ഉരുണ്ട് മറിയുന്ന മസിലുകളും മുഴങ്ങുന്ന ശബ്ദവും ഒക്കെ പ്രമീളക്ക് നന്നേ പിടിച്ചു. പിന്നെ അരയില് തിരുകിയ ഗണ്…? ഒരു ചോദ്യചിഹ്നമായി അവളുടെ ഉള്ളം പിടച്ചു.

രണ്ടുപേരും സ്റേശ്ഷന് പുറത്തിറങ്ങി.

“നമുക്ക് ടാക്സി സ്റാന്ന്ഡിലേക്ക് പോകാം സാര്.. പ്രമീള വര്മ്മയുടെ കൈ പിടിച്ചു…”

വര്മ്മ അവളുടെ കൈകള് പിടിച്ചുമാറ്റി.

“ടാക്സി വേണ്ട, ഓട്ടോയിലാകാം യാത്ര..”

അവര് പെട്ടെന്ന് തന്നെ താമസ സ്ത്തല്ത്തെത്തി.

ലോബിയില് കണ്ട ഒരു പ്രായം ചെന്ന പെണ്ണ് പ്രമീളയോട് കുശലം പറഞ്ഞു.
“ആരാ പ്രമീളയുടെ കൂടെ…?
“എന്റെ ഡാഡിയാണ് മേം…”
ഇതുകേട്ട വര്മ്മയുടെ കൈകള് തരിച്ചു. അവളുടെ കരണത്തടിച്ച് സ്തലം വിടണമെന്ന് തോന്നി. പക്ഷെ അയാള് സംയമനം പാലിച്ചു.

ലിഫ്റിലംല് കയറിയ ഉടന് വര്മ്മ ചോദിച്ചു അവളോട്.

“നീയെന്താ ആ പെണ്ണിനോട് പറഞ്ഞത്…?”
വര്മ്മ പ്രമീളയുടെ കരണത്തടിച്ചു. തല്ക്കാലം ഇതിരിക്കട്ടെ നിനക്ക്. വര്മ്മയുടെ കൈപ്പത്തികള് അവളുടെ കവിളുകള് കലക്കി.

ലിഫ്റ്യെ പതിമൂന്നാം നമ്പര് നിലയില് നിന്നു. അടികൊണ്ടതൊന്നും മനസ്സില് വെക്കാതെ അവള് വര്മ്മയെ നമ്പര് 133 ഫ്ലാറ്റിലേക്കാനയിച്ചു.

“സാറിനെന്താ കുടിക്കാന് വേണ്ടത്… ചായയോ ജ്യൂസോ…?
“നിന്റെ ഒരു ചായ….. ചാരായം കിട്ടിയാല് കുടിക്കാം.. അയാള് പിറുപിറുത്തു… നീ ഇങ്ങോട്ട് വാടീ…………”

പ്രമീള വര്മ്മയുടെ മുന്നില് വന്ന് നിന്നു.

“ഞാന് എന്നാടീ നിന്റെ അമ്മയുടെ സംബന്ധക്കാരനായത്.. തേവിടിശ്ശീ..”

പ്രമീള അവിടെ നിന്ന് പരുങ്ങി. വര്മ്മയുടെ ബലിഷ്ടമായ കൈകള് ഇനി അവളുടെ മുഖത്ത് വീണാല്… അവള്ക്കത് താങ്ങനാവില്ല. അയാള് തന്നെ അവളെ ആശുപത്രിയില് കൊണ്ട് പോകേണ്ടി വരും..

ദ്വേഷ്യം സഹിക്കാനാവാതെ വര്മ്മയുടെ ഉരുക്കുമുഷ്ടി ടീപോയിന്മേല് പതിഞ്ഞു. വളരെ വിലപിടിപ്പുള്ള ആന്റീക്ക് ടീപോയുടെ നടുവൊടിഞ്ഞു.

[ഇവിടെ അവസാനിക്കുന്നില്ലാ]

Friday, April 26, 2013

കാളക്കണ്ണി - [ഒരു കൊച്ചുകഥ]



യാത്രയിലുടനീളം സുന്ദരിയായ പെണ്കുട്ടി എതിര് വശത്ത് ഇരുന്നിരുന്ന പുരുഷനെ ശ്രദ്ധിച്ചുംകൊണ്ടിരിന്നു. നോണ് ഏസി റിസര്വ്വ്ഡ് കമ്പാര്ട്ട്മെന്റിലെ യാത്ര ഇരുവര്ക്കും ദു:സ്സഹമായി തോന്നിയിരുന്നു.

യാത്രാവേളയില് പാന്റ്രി കാറില് നിന്ന് അവള് ഓരോന്ന് വാങ്ങിക്കഴിച്ചുംകൊണ്ടിരുന്നു. കയ്യിലുള്ള മാഗസിന് ഇടക്ക് വായിച്ചും ഫോണ് കോളുകള് അറ്റെന്ഡ് ചെയ്തും അവള് സമയം കളഞ്ഞു.

പുരുഷനാകട്ടെ കയ്യില് കരുതിയിരുന്ന മിനറല് വാട്ടര് കുപ്പി കാലിയാക്കിക്കൊണ്ടിരുന്നു. അയാള് ഒരു സ്ക്രിബ്ലിങ്ങ് പേഡില് എന്തോ കുത്തിക്കുറിച്ചും കൊണ്ടിരുന്നു. ഇടക്ക് അവളുടെ മുഖത്ത് നോക്കി വീണ്ടും എഴുത്തില് ശ്രദ്ധിച്ചു.

അതിലിടക്ക് വണ്ടി ഏതോ ഒരു സ്റ്റേഷനില് അല്പനേരത്തേക്ക് പിടിച്ചിട്ടു. അവള് ഇറങ്ങി നടക്കുന്നത് കണ്ടു. സിഗ്നല് നല്കി കഴിഞ്ഞ് വണ്ടി നീങ്ങിയിട്ടും അവള് വണ്ടിയില് കയറിയത് പോലെ തോന്നിയില്ല. അല്പനേരത്തേക്ക് അയാള് ചിന്തയിലാണ്ടുവെങ്കിലും വീണ്ടും എഴുത്തിലേക്ക് കടന്നു.

അവള് എപ്പോളാണ് തിരികെയെത്തിയതെന്നും ഒന്നും അയാള് ശ്രദ്ധിച്ചില്ല. വീണ്ടും അവളെ നോക്കിയപ്പോള് നേരിയ മന്ദസ്മിതത്തോടെ അയാള്ക്ക് നേരെ ഒരു ബിസ്കറ്റ് പേക്കറ്റ് നീട്ടി. വേണ്ടായെന്ന മട്ടില് അയാള് തലയാട്ടി വീണ്ടും എഴുതാന് തുടങ്ങി.

അവള് സഹയാത്രികന്റെ ശ്രദ്ധ തിരിക്കാനും തന്നോട് സംസാരിക്കാനും പലതവണ തുനിഞ്ഞെങ്കിലും അതിലൊന്നും വീഴാത്ത ആളായിരുന്നു അയാള്.

“എക്സ്യൂസ് മി സാര്…“

അയാള് അവളുടെ നേരെ നോക്കി.

അവള് അയാള്ക്ക് ഒരു ആംഗലേയ വാരിക വായിക്കാനായി കൊടുത്തു. അയാള് അത് മറിച്ച് നോക്കി അവള്ക്ക് തന്നെ തിരിച്ചുനല്കി.

“വാട്ട് ഈസ് യുവര് നെയിം സാര്…?”
അയാളില് നിന്ന് പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല. അത് അവള്ക്ക് തികച്ചും വിഷമം ഉണ്ടാക്കി.

അവള് വീണ്ടും.
“സാറിന്റെ പേരെന്താ………….?”

അയാള് അവളുടെ മുഖത്ത് നിര്വ്വികാരനായി നോക്കി. പിന്നീട് ജനലില് കൂടി കുന്നുകളും താഴ്വരകളും നോക്കിയിരുന്നു.

അവള് ആലോചിച്ചു.. സിംഗിള് സീറ്റ് അല്ലായിരുന്നെങ്കില് അയാളുടെ അരികിലേക്ക് മാറിയിരിക്കാമായിരുന്നു.

“സാര് ഏത് സ്റ്റേഷനിലാണ് ഇറങ്ങുക….?” ബേംഗളൂരെത്താറായി. എന്റെ യാത്ര അവിടെ അവസാനിക്കും.

അയാള് ഇത്തവണ ഇമവെട്ടാതെ അവളെ നോക്കിയിരുന്നു. അവള് പുഞ്ചിരിച്ചുവെങ്കിലും അയാളുടെ മുഖത്ത് ഭാവമാറ്റങ്ങളൊന്നും ഉണ്ടായില്ല.

“എന്റെ പേര് പ്രമീള, സാറിന്റെ പേരെന്താ എങ്ങോട്ടാ യാത്ര…?”

അയാളില് നിന്ന് അവള്ക്കൊന്നും കേള്ക്കാന് കഴിഞ്ഞില്ല. അവള്ക്ക് സങ്കടവും ചെറിയ തോതില് ദ്വേഷ്യവും വന്നു.

വണ്ടി പട്ടാളക്കേമ്പില് നിന്നു. അപ്രതീക്ഷിതമായി അയാള് എഴുന്നേറ്റ് നിന്നു. ബേഗെടുത്ത് എന്തോ നോക്കി. അയാള് അവിടെ ഇറങ്ങുമോ എന്നവള്ക്ക് ആശങ്കയായി. അയാള് ബേഗ് അവിടെ തന്നെ വെച്ച്, കോച്ചിന്റെ ഒരറ്റത്തേക്ക് നടന്നു.

വണ്ടി നീങ്ങിയിട്ടും അയാളെ കണ്ടില്ല. അവള്ക്ക് പരിഭ്രമമായി. അയാളുടെ ബേഗില് നിന്ന് ചുവപ്പ് നിറത്തിലുള്ള ഒരു എല്ലീഡി പ്രകാശം കണ്ടു. അവള്ക്ക് ആ പ്രകാശം കൂടി വരുന്നതായി അനുഭവപ്പെട്ടു. വണ്ടി ഇഴഞ്ഞ് ഇഴഞ്ഞ് നീങ്ങി, പെട്ടെന്ന് നിന്നു അടുത്ത സിഗ്നലിന്നായി.

അവളുടെ നെഞ്ചിടിച്ചു… “കാണുന്നില്ലല്ലോ ഈ ആളെ…?”
മുഖം കഴുകി പോക്കറ്റില് നിന്ന് കര്ച്ചീഫെടുത്ത് അയാള് മുഖം തുടച്ച് സീറ്റില് വന്നിരുന്നു.

അയാളെ കണ്ടതും അവള്ക്ക് സമാധാനമായി.

“എക്സ്യൂസ് മീ സാര്… എന്നോട് എന്തെങ്കിലും പറഞ്ഞുകൂടെ…?”

അയാള് അവളുടെ നേരെ നോക്കി ചെറു മന്ദസ്മിതത്തോടെ.

“സാറ് അടുത്ത സ്റ്റേഷനിലാണോ ഇറങ്ങുന്നത്….?”

അതേ എന്ന മട്ടില് അയാള് തലയാട്ടി.. പ്രമീളക്ക് സന്തോഷമായി.

“എന്താണ് ജോലി, എവിടെയാണ് താമസം. സ്റ്റേഷനടുത്താണൊ..?”

അയാളില് നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല.

“സാര് എന്റെ കൂടെ പോരുന്നോ…?”
അയാള് അത് കേട്ടതും ഒരു സംശയാലുവിനെ പോലെ അവളുടെ നേരെ നോക്കിയതല്ലാതെ ഒന്നും ഉരിയാടിയില്ല.

പെട്ടെന്ന് വണ്ടി നീങ്ങിയതും അടുത്ത സ്റ്റേഷനില് നിര്ത്തിയതും ഒക്കെ പെട്ടെന്നായിരുന്നു. അയാള് വണ്ടിയില് നിന്നിറങ്ങാന് തിടുക്കം കാണിച്ചില്ല.

“സാറ് വണ്ടി നിര്ത്തി. ഇറങ്ങുന്നില്ലേ….?”

അവളോടൊപ്പം അയാള് വണ്ടിയില് നിന്ന് ഇറങ്ങിയെങ്കിലും അടുത്തുള്ള ഒരു ഫുഡ് കിയോസ്കിന്റെ അടുത്തേക്കാണ് പോയത്. അവളും അയാളെ അനുഗമിച്ചു.

അയാള് അവിടെ നിന്ന് ഒരു കപ്പ് ചായ വാങ്ങി കുടിക്കാന് തുടങ്ങുമ്പോളാണ് തന്നെ പിന് തുടരുന്ന പെണ്ണിനെ കണ്ടത്.

അയാള് ആ കപ്പ് ചായ അവള്ക്ക് നേരെ നീട്ടി.
“അവളത് സന്തോഷത്തോടെ സ്വീകരിച്ചു. തന്നെയുമല്ല ഈശ്വരനെ സ്തുതിച്ചു.

ഒരിക്കല് കൂടി വിളിച്ചുനോക്കാം വീട്ടിലേക്ക്…?”

അതിന്നിടെ അയാള് മറ്റൊരു കപ്പ് ചായ വാങ്ങി അല്പം അകലെ ഉള്ള ഒരു ബെഞ്ചില് ചെന്നിരുന്നു.

അവ്ള് ചുറ്റുപാടും നോക്കി. തിരക്കുള്ള പ്ലാറ്റ് ഫോമില് പെട്ടെന്ന് അയാളെ ലൊക്കേറ്റ് ചെയ്യാന് അവള്ക്കായില്ല. അപ്പോളാണ് ഒരു ബേഗില് നിന്ന് ബ്ലിങ്കിങ്ങ് റെഡ് പ്രകാശം അവള് ശ്രദ്ധിച്ചത്. പിന്നെ ഒന്നും നോക്കിയില്ല, മറ്റാരെങ്കിലും ആ ബെഞ്ചില് ഇരിക്കുന്നതിന് മുന്പ് അവള് അയാളുടെ അരികത്ത് പോയിരുന്നു.

സമയം സന്ധ്യ കഴിഞ്ഞു. അയാള് ചായ മെല്ലെ മെല്ലെ കുടിച്ചുകൊണ്ട് ഒരു പുസ്തകമെടുത്ത് വായിക്കാന് തുടങ്ങി. അവളുടെ ക്ഷമയുടെ നെല്ലിപ്പടി കണ്ടു. അവള് ചായ കുടിച്ച് കപ്പ് ക്രഷ് ചെയ്ത് ബെഞ്ചിന്നടിയിലേക്ക് തള്ളി.

അയാള് അവളെ ദ്വേഷ്യത്തോടെ നോക്കി. ബെഞ്ചിന്നടിയില് നിന്ന് ആ കപ്പ് കുനിഞ്ഞെടുത്ത് വേസ്റ്റ് ബിന്നില് ഇട്ടു.

അവള്ക്ക് അയാളുടെ നല്ല സ്വഭാവം നന്നേ ഇഷ്ടപ്പെട്ടു.

“സോറീ സാര്… ഞാന് ചെയ്തത് വളരെ തെറ്റ്. പരിസര മലിനീകരണത്തിന് ഞാന് ഒരു കൂട്ടാളി… സോറീ സാര്. ഞാന് ഇത്തരം പ്രവര്ത്തികള് ഇനി ചെയ്യില്ല. ക്ഷമിക്കൂ സാര്..”

“അവള് വീണ്ടും…………… വരുന്നോ സാര് എന്റെ കൂടെ…?”

ഇത്തവണ അവള്ക്ക് കിട്ടി മറുപടി.

“നീയൊരു വേശ്യയാണോ…?

ഒട്ടും പ്രതീക്ഷിക്കാത്ത വാക്കുകള് കേട്ട് അവള് തല കറങ്ങി വീണില്ലാ എന്നുമാത്രം. ബേഗില് നിന്ന് വാട്ടര് ബോട്ടില് എടുത്തു ഒരു കവിള് വെള്ളം കുടിക്കാന്. പക്ഷെ കുപ്പി കാലിയായിരുന്നു.

അയാളുടെ കുപ്പിയില് അവശേഷിച്ചിരുന്ന വെള്ളം അയാള് അവള്ക്ക് നല്കി. ആ വെള്ളം മുഴുവന് അവള് കുടിച്ചു.

അയാള് വാചാലനനായി.

[ഇവിടെ അവസാനിക്കുന്നില്ല..]

Thursday, April 11, 2013

മൊരിഞ്ഞ ദോശ

പണ്ടൊക്കെ....... എന്നുപറഞ്ഞാല്‍ ഒരു നാലഞ്ചുമാസം മുന്‍പ് വരെ കാലത്ത് കുളിയും നാമജപവും ഒക്കെ കഴിഞ്ഞാല്‍ അടുക്കളയിലെ കൊച്ചുമേശക്കരികില്‍ ഇരുന്നാല്‍ എന്റെ ശ്രീമതി കഴിക്കുന്നതിനനുസരിച്ച് ഓരോ മൊരിഞ്ഞ ദോശ ഇങ്ങിനെ ചുട്ട് തരും. ഒപ്പം അവളുടെ ഡയലോഗും കേള്‍ക്കണം..


അങ്ങിനെ ഞാന്‍ ചുരുങ്ങിയത് 5 ദോശയെങ്കിലും കഴിക്കും. നല്ല കട്ടിയുള്ള തേങ്ങാച്ചമ്മന്തിയും, നല്ലെണ്ണയില്‍ ചാലിച്ച മുളക് പൊടിയും ചിലപ്പോള്‍ അടിപൊളി സാമ്പാറും തരും....

ഇവിടെ ഒരു പെണ്ണ് പെറാന്‍ വന്നിട്ടുണ്ട്. അവള്‍ വന്നതില്‍ പിന്നെ എനിക്ക് ദോശയും ഇല്ല ഇഡ്ഡലിയും ഇല്ല, ചുരുക്കിപ്പറഞ്ഞാല്‍ കാലത്ത് ബ്രേക്ക് ഫാസ്റ്റിനായി അടുക്കളയില്‍ ചടഞ്ഞിരിക്കേണ്ട എന്ന മട്ടാണ് എന്റെ പെണ്ണിന്റെ.

ഡൈനിങ്ങ് ടേബിളില്‍ ഉണങ്ങിയ ബ്രഡ് എന്നുമുണ്ടാകും. ചിലപ്പോള്‍ ചീസ് അല്ലെങ്കില്‍ ജാം. ഇനി ഓം ലെറ്റോ, ബുള്‍സ് ഐയോ മറ്റോ വേണമെങ്കില്‍ സെല്‍ഫ് സെര്‍വ്വീസ് ആകാം എന്ന മട്ടില്‍...

പ്രാതലിന്റെ കാര്യം വിടാം... ഉച്ചക്ക് നല്ലൊരു ശാപ്പാട് കിട്ടിയിരുന്നു, അതും ഇല്ലാണ്ടായി ഇപ്പോള്‍. പെറ്റ് കിടക്കുന്ന പെണ്ണിന് റെഡ് മീറ്റും, ഫിഷും മറ്റു വിഭവങ്ങളും ഉണ്ടാക്കും എന്നും. എനിക്കാണെങ്കില്‍ യൂറിക്ക് ആസിഡ് കൂടിയതിനാല്‍ ഇവയൊന്നും കഴിക്കാന്‍ പാടില്ല.

പോരാത്തതിന് കൊളസ്ട്രോല്‍ ലെവല്‍ 234 കവിഞ്ഞു, അപ്പോള്‍ അതിലും ഉണ്ട് ഭക്ഷണ നിയന്ത്രണം.. എല്ലാം കൂടി നോക്കുമ്പോള്‍ എനിക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി പട്ടിണിയാണ്. എന്നെ നോക്കാനോ എന്റെ കാര്യങ്ങള്‍ അന്വേഷിക്കാനോ ആരും ഇല്ലാ എന്ന് സാരം.

കുന്നംകുളം ചെറുവത്താനിയിലുള്ള എന്റെ തറവാട്ടില്‍ പോയാല്‍ നല്ല ഭക്ഷണം സന്തോഷത്തോടെ വിളമ്പിത്തരും അനിയത്തി ഗീത. ശ്രീരാമന്‍ ഭാഗ്യവാന്‍ - എനിക്കവിടെ എന്നും താമസിക്കാം.പക്ഷെ എന്റെ ഇഷ്ടദേവനായ അച്ചന്‍ തേവരും കുറച്ച് നല്ല സുഹൃത്തുക്കളും, ലയണ്‍സ് ക്ലബ്ബ് ഫ്രണ്ട്സും എല്ലാം ഇവിടെയാണ്. അതിനാല്‍ എനിക്ക് ചെറുവത്താനിയില്‍ ഇരുന്ന് ബോറഡിക്കും. തന്നെയുമല്ല അവിടെ ശ്രീരാമന്റെ മക്കള്‍ ആരും കൂട്ടിന്നില്ല.

പിന്നെ ഒരാശ്വാസം എന്തെന്നാല്‍ ചെറുവത്താനി അയലത്തെ വീട്ടിലെ കുട്ടികളായ തക്കുടു, ചിടു, കുട്ടാപ്പു എന്നിവര്‍ കളിക്കാന്‍ വരും വലിയച്ചന്റെ കൂടെ.. ശ്രീരാമന്റെ മക്കള്‍ എന്നെ വലിയച്ചന്‍ എന്നി വിളിച്ച് കേട്ടിട്ട് അയലത്തെ കുട്ട്യോളെല്ലാം എന്നെ “വലിയച്ചന്‍“എന്നു വിളിക്കും, വീട്ടിലെ മെയ്ഡ് പെണ്‍കുട്ടിയും.

ചെറുവത്താനിയിലെ ലൈഫ് ബഹുരസമാണ്, പക്ഷെ എന്റെ കൂടെക്കൊടെയുള്ള തൃശ്ശൂര് പോക്ക് ആണ് പ്രശ്നം.. കാലിലെ വാതത്തിന്റെ അസുഖം നാലഞ്ചുകൊല്ലമായി, മാറുന്നില്ല, ഇനി മാറില്ല എന്നാണ് വൈദ്യസമൂഹത്തിന്റെ അഭിപ്രായം.

ചെറുവത്താനിയിലെ ലൈഫ് ബഹുരസമാണ്, പക്ഷെ എന്റെ കൂടെക്കൊടെയുള്ള തൃശ്ശൂര്‍ പോക്ക് ആണ് പ്രശ്നം.. കാലിലെ വാതത്തിന്റെ അസുഖം നാലഞ്ചുകൊല്ലമായി, മാറുന്നില്ല, ഇനി മാറില്ല എന്നാണ് വൈദ്യസമൂഹത്തിന്റെ അഭിപ്രായം.

ഇപ്പോഴത്തെ എന്റെ സ്വിഫ്റ്റ് കാര്‍ വിറ്റിട്ട് ഒരു ഓട്ടോമേറ്റിക്ക് ട്രാന്‍സ്മിഷന്‍ ഉള്ള സയ്യാര വാങ്ങണമെന്നുണ്ട്. പക്ഷെ പുവര്‍ ഫിലൂസ് സിറ്റുവേഷനായതിനാല്‍ തല്‍ക്കാലം ആ സ്വപ്നം പൂവണിയില്ല. കഴിഞ്ഞ 8 മാസത്തിന് മുന്‍പ് എന്നെ ഒരു ഓട്ടോ നടുറോഡില്‍ ഇടിച്ച് വീഴ്ത്തിയതിനെ തുടര്‍ന്നുണ്ടായ ആഘാതം ഇത് വരെ ശരിയായിട്ടില്ല, വലത് കയ്യിന് സ്വാധീനക്കുറവുണ്ട്. അതിനാല്‍ ബസ്സ് യാത്ര ദുഷ്കരം..

ഞങ്ങളുടെ കുടുംബത്തിലെ വെട്ടിയാടന്‍ ആണുങ്ങള്‍ സാധാരണം അറുപതിന്നപ്പുറം കടക്കാറില്ല, കഴിഞ്ഞ മൂന്ന് തലമുറകളുടെ സ്റ്റാറ്റിസ്റ്റിക്സ് എന്റെ പക്കലുണ്ട്.

ഞാന്‍ അറുപതില്‍ പോകുമെന്ന് കരുതി, ഇപ്പോള്‍ അറുപത്തഞ്ചുകഴിഞ്ഞിട്ടും എന്നെ തേടി കാലന്‍ കാളയും കയറുമായി എത്തിയില്ല. ഓരോ രാത്രിയും ഞാന്‍ കാ‍ലന്റെ കാളയുടെ കുളമ്പടി ചെവ്വിയോര്‍ത്ത് കിടക്കും...

halO കാലന്‍ ചേട്ടാ... ഈ വഴി മറന്നോ.. എനിക്ക് വയ്യ ഇങ്ങിനെ കഴിയാന്‍. ശരിയായ ഭക്ഷണം വെച്ച് വിളമ്പിത്തരാന്‍ ബന്ധുവര്‍ഗ്ഗത്തില്‍ എന്റെ അനിയത്തി ഗീതയൊഴിച്ച് ആരും ഇല്ല..

അവള്‍ക്ക് ഭഗവാന്‍ ദീര്‍ഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ...


foto courtsey: google

Wednesday, April 3, 2013

തൃശ്ശൂരിലെ ഓട്ടിസം ബാധിച്ച കുട്ടികൾ

ഇന്നെലെ world autism day ആയിരുന്നു. തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ  ഞാനും ഉണ്ടായിരുന്നു. ശ്രീമതി kpac lalitha [film artist] മുഖ്യാതിഥി ആയിരുന്നു.  സദസ്സിൽ  AUTISM SOCIETY THRISSUR  ന്റെ  പേട്രൻ  ആയ  ആലപ്പാട്ട് അച്ഛനും ഉണ്ടായിരുന്നു. കൂടാതെ നന്ദിനി മേനോൻ, രമേശ്‌, പ്രമോദ് തുടങ്ങിയ office bearers ഉം സന്നിഹിതരായിരുന്നു.

ഞാൻ നന്ദിനി  മേനോന്റെ ഒരു സുഹൃത്തായി ആണ് അവിടെ ചെന്നതെങ്കിലും  ഈ സ്ഥാപനത്തിന്റെ ഒരു volunteer ആണ്. ഓട്ടിസം ബാധിച്ച  കുറെ കുട്ടികളെയും  അവരുടെ  രക്ഷിതാക്കളെയും  അവിടെ കാണാൻ സാധിച്ചു. 

എന്താണ് ഓട്ടിസം, അതിന് മലയാളത്തിൽ  കൃത്യമായി  ഒരു നിർവചനമില്ല . മാനസിക വൈകല്യം പോലെ ഒരു അവസ്ഥ. ചിലർ  നന്നായി പാട്ടുപാടും, മറ്റുചിലർക്ക് ചിത്ര രചന, അല്ലെകിൽ ക്രാഫ്റ്റ് വര്ക്ക് മുതലായ താല്പര്യങ്ങൾ ആണ്. എനിക്ക് അവിടെ 4  മുതൽ  20 വയസ്സ് വരെ ഉള്ള മക്കളെ  കാണാൻ ആയി.  ചിലര് കൂക്കിവിളിക്കും, ചിലര്  എന്തോ  ആലോചിച്ചിരിക്കും അങ്ങിനെ പലതരം മാനസികാവസ്ഥ ആണ് അവരിൽ കാണാൻ കഴിഞ്ഞത്.



അവർക്ക്  എല്ലാത്തിനും അമ്മ വേണം കൂടെ, പരസഹായമില്ലാതെ ദൈനംദിന കാര്യങ്ങൾ ചെയ്യാനാവില്ല പലര്ക്കും. ഈ കുട്ടികളിൽ മിക്കവരും  പല സ്കൂളുകളിലും പോകുന്നുവെങ്കിലും, trichur  model girls high  school ലെ autism vocational training ൽ  അവർ കൂടുതൽ ഊർജ്ജസ്വലരാകുന്നു.

ഈ സ്ഥാപനത്തിന്  സ്വന്തമായി തൃശ്ശൂർ വളക്കാവിൽ ഒരു ആസ്ഥാന മന്ദിരവും ട്രെയിനിംഗ് സെന്ററും അടുത്ത ഭാവിയിൽ  തന്നെ കെട്ടിപ്പാടുക്കനാകും . നല്ലവരായ  നാട്ടുകാരുടെയും മനുഷ്യ സ്നേഹികളുടെയും സഹായം അവർ പ്രതീക്ഷിക്കുന്നു .

4 വയസ്സ് കഴിഞ്ഞ ഒരു ആണ്‍ കുട്ടിയുടെ അമ്മ പറയുന്നു. ukg  ക്ലാസ്സിൽ പഠിക്കുംമ്പോൾ  ഒരു ദിവസം അവൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി ഓടിയത്രേ. കാര്യങ്ങൾ തിരക്കിയപ്പോൾ അവൻ നിർ വികാരനായി കാണപ്പെട്ടുവത്രേ.

സ്കൂൾ പൂട്ടി വീട്ടിലിരിക്കുമ്പോൾ അവൻ വര്ത്തമാനം പറയുന്നത് കുറെശ്ശേ നിരത്തി തുടങ്ങി. നല്ലവണ്ണം സംസാരിച്ചിരുന്ന കുട്ടി  ഇപ്പോൾ ഒന്നും മിണ്ടില്ല. വെള്ളം എന്ന് മാത്രം പറയും. അവന് ദാഹം കൂടുതലാണ്, ഈശ്വരൻ അവന് ദാഹജലം ചോദിച്ച് വാങ്ങാനുള്ള അനുഗ്രഹം നിലനിര്ത്തി.

അവന്റെ അമ്മ പറയുന്നു. വിശന്നാൽ ചിലപ്പോൾ കരയും, അല്ലെങ്കിൽ അടുക്കളയിൽ പോയി പാത്രങ്ങളുടെ  മൂടി തുറന്ന് നോക്കുമത്രേ - പാത്രത്തിൽ  ഒന്നുമില്ലെങ്കിൽ അടുക്കളയിൽ തല കുനിച്ചിരുന്നു കരയും.

അവൻ ഇപ്പോൾ  പഠിക്കുന്ന സ്കൂളിൽ അവന് തുടർ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. ഇതൊക്കെ കേട്ടപ്പോൾ  ഞാൻ വിങ്ങിപ്പൊട്ടി. വാഹനാപകടത്തിൽ കയ്യിന് സ്വാധീനം കുറഞ്ഞതിനാൽ ആ പിഞ്ചു ബാലനെ എനിക്ക് ഒന്ന്  എടുത്ത്   മാരോടച്ച് താലോലിക്കുവാനോ ഉമ്മ വെക്കുവാനോ കഴിഞ്ഞില്ല. 


അവരുടെ വിലാസം :-   www.autismsocietythrissur.com

Sunday, March 31, 2013

എല്ലാവര്‍ക്കും ഈസ്റ്റര്‍ ദിനാശംസകള്‍

Ctrl+ may b used for better view


എല്ലാവര്‍ക്കും ഈസ്റ്റര്‍ ദിനാശംസകള്‍...

മേശപ്പുറത്തിരിക്കുന്ന വൈന്‍ കുപ്പി കണ്ട് ഞാന്‍ സന്തോഷിച്ചു. ആരെങ്കിലും വൈകുന്നേരത്തിന് മുന്‍പ് എന്നെ ഡിന്നറിന് ക്ഷണിക്കും... അയല്‍ വക്കത്ത് കൃസ്തീയ കുടുംബങ്ങളുണ്ട്, ലയണ്‍സ് ക്ലബ്ബിലും. ഈ നിമിഷം വരെ ആരും എന്നെ ഓര്‍ത്തില്ല. സാരമില്ല.. ഞാന്‍ ഇതൊക്കെ സ്വപ്നം കണ്ട് ഇവിടെ എന്റെ പേരക്കുട്ടികളെ താലോലിച്ച് ഇരുന്നോളാം..

ഇവിടെ എന്റെ തട്ടകത്തില്‍ എന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച ഒരു എക്സിക്ക്യുട്ടീവ് ബാറോ, പബ്ബോ ഇല്ല. അല്ലെങ്കില്‍ അവിടെ പോയി ഈസ്റ്റര്‍ ആഘോഷിക്കാമായിരുന്നു.

എന്റെ ഇഷ്ടത്തിന്നനുസരിച്ച അവസാന ഈസ്റ്റര്‍ മസ്ക്കറ്റിലെ ഹോട്ടല്‍ അല്‍ഫലാജില്‍ ആയിരുന്നു. ഞാന്‍ അവിടെ അന്ന് മിക്കദിവസവും ഒരു പൈന്റ് ഡ്രാഫ്റ്റ് ബീര്‍ നുകരാന്‍ വൈകിട്ട് ഓഫീസ് വിട്ട് പോകുമായിരുന്നു. അവിടെ ബാറുകളും പബ്ബുകളും കുറേ ഉണ്ടായിരുന്നെങ്കിലും ഏഴാം നിലയിലുള്ള ഒരു പബ്ബിലാണ് ഞാന്‍ പോയിരുന്നത്. ഇരുപതുകാരിയായ ഒരു പാട്ടുകാരിയും അവിടെ പാടാന്‍ വന്നിരുന്നു.

ഞാന്‍ അന്നും ഇന്നും ഫോസ്റ്റര്‍ ബീറാണ് കുടിച്ചിരുന്നത്. ഡ്രാഫ്റ്റ് ബീര്‍ പതഞ്ഞ് പതഞാണ് എന്റെ മഗ്ഗിലേക്ക് ഞാന്‍ ഒഴിപ്പിക്കുക. അതുപോലെ പതഞ്ഞ് പതഞ്ഞതായിരുന്നു എന്റെ അവിടുത്തെ ദിനങ്ങള്‍. അവിടെ കൌണ്ടര്‍ സ്റ്റാക്ക്സ് ആയി ഹേസല്‍ നട്ട്സും, ഫ്രൈഡ് ആല്‍മണ്ട്സും, കൂടാതെ ഒലിവ്സും പിന്നെ ഒരേ ആകൃതിയില്‍ വെട്ടി നുറുക്കിയ കേരറ്റ് കഷണങ്ങളും അത് മുക്കിത്തിന്നാല്‍ ടൊമേറ്റോ സോസും, ടബേസ്കോ സോസും കൂടിയുള്ള ഒരു മിശ്രിതവും കൌണ്ടറില്‍ വെക്കും.

രണ്ട് മൂന്ന് പൈന്റുകള്‍ ഈ പെണ്ണിന്റെ ഈ പാട്ട് കേട്ട് അകത്താകുന്നത് അറിയില്ല. അങ്ങിനെ എന്റെ ഒരു സന്ദര്‍ശനത്തിന്നിടയിലാണ് ഞാന്‍ മനസ്സിലാക്കിയത് അന്ന് ഒരു ഈസ്റ്റര്‍ ദിനമായിരുന്നു. അതുപോലെ ഒരു ഈസ്റ്റര്‍ ഞാന്‍ എന്റെ ജീവിതത്തില്‍ ആസ്വദിച്ചിട്ടില്ല. ഇനി വരും കാലങ്ങളില്‍ എങ്ങിനെ ആകുമെന്നറിയില്ല.

മക്കളില്‍ പ്രതീക്ഷയില്ല. ഇനി പേരക്കുട്ടികള്‍ വരും അപ്പൂപ്പനെ തേടി ഈസ്റ്റര്‍ ദിനങ്ങള്‍ പങ്കിടാന്‍

Tuesday, March 26, 2013

സുകുമാരി ചേച്ചിക്ക് ആദരാഞ്ജലികൾ !!!



മലയാള സിനിമക്ക് വീണ്ടുമൊരു തീരാനഷ്ടം. സുകുമാരി ചേച്ചിക്ക് ആദരാഞ്ജലികൾ !!!




Friday, March 15, 2013

കൈ നിറയെ ഉണ്ണിയപ്പവുമായി അപ്പൂപ്പന്റെ മകള്‍

എന്റെ വീട്ടിലേക്ക് ഇവിടെ നിന്ന് 900 മീറ്റര്‍ മാത്രം. ഞാന്‍ മിക്ക ദിവസവും വടക്കുന്നാഥനെ വണങ്ങാറുണ്ട്. ചിലപ്പോള്‍ തൃപ്പുകക്ക് ശേഷം വീട്ടിലേക്ക് തിരിക്കും. വല്ലപ്പോഴും കടുമ്പായസവും ഉണ്ണിയപ്പവും കിട്ടാറുണ്ട്. 

ഞാന്‍ ഒരു ദിവസം ഉണ്ണിയപ്പം ശീട്ടാക്കി ഒരു സഞ്ചി നിറയെ ഉണ്ണിയപ്പം കൊണ്ട് പുറത്തേക്ക് വരുന്ന ഒരാളോട്.... “ ഒരു ഉണ്ണിയപ്പം തരാമോ....?”

പട്ടുപാവാട ഉടുത്ത ഒരു കൊച്ചുമിടുക്കിയുടെ കയ്യിലായിരുന്നു ഒരു സഞ്ചി നിറയെ ഉണ്ണിയപ്പം. ഉണ്ണിയപ്പം യഥേഷ്ടം നാലടി നടന്നാല്‍ തൃശ്ശൂര്‍ റൌണ്ടില്‍ നിന്ന് ലഭിക്കുമെങ്കിലും, അതൊന്നും ഭഗവാന് നിവേദിച്ചതാവില്ലല്ലോ.....

എനിക്കാണെങ്കില്‍ അകത്തേക്ക് പ്രത്യേകിച്ച് നാലമ്പലത്തിന്നുള്ളിലേക്ക് പ്രവേശിക്കുവാന്‍ വയ്യായിരുന്നു. വാതരോഗത്താല്‍ കാല്പാദങ്ങള്‍ നന്നേ വേദനിക്കുന്ന അവസ്ഥയിലായിരുന്നു..

കുറച്ച് നേരം ഞാന്‍ വിളക്കുമരത്തിന്നടുത്ത് നിന്ന് ഭഗവാനെ നോക്കിക്കണ്ടു. ബലിക്കല്ല് കാരണം ഉള്ളിലേക്ക് നോട്ടമെത്തില്ല, എന്നാലും ഞാന്‍ ഭഗവാനെ കണ്ടു തൊഴുതു... പിന്നീട് ആല്‍ത്തറയില്‍ അല്പനേരം ഇരുന്ന് വിശ്രമിച്ചു, തുള്ളിച്ചാടി നില്‍ക്കുന്ന ആലിലയേയും നോക്കി. എന്തു സന്തോഷമാണ് ആ ആലികള്‍ക്ക്... അവരില്‍ ഒരാള്‍ എന്നെ കളിയാക്കി.....

“വന്നിരിക്കുന്നു ഒരു ഉണ്ണിയപ്പ കൊതിയന്‍......?!...”

എന്നെ കളിയാക്കിയ ആ ആലില എന്റെ മടിയില്‍ പതിച്ചു.. ഞാന്‍ ആ ആലില എന്റെ ഉള്ളം കയ്യില്‍ വെച്ചിട്ട്, അവളെ നോക്കി മന്ദഹസിച്ചു.....

ആലില എന്നെ ഉറ്റുനോക്കി................. പെട്ടെന്ന് ചുറ്റുപാടുമുള്ള വെളിച്ചമെല്ലാം മങ്ങിയ പോലെ തോന്നി.. അമ്പലമുറ്റത്തെ എണ്ണവിളക്കിന്റെ ശോഭ മാത്രം..

ഞാന്‍ ആ ആലില കയ്യില്‍ തന്നെ വെച്ച് ഭഗവാനെ വീണ്ടും തൊഴാന്‍ വിളക്ക് മരത്തിന്നടിയിലേക്ക് പോകുമ്പോള്‍ പിന്നില്‍ നിന്നൊരു വിളി.....

“അപ്പൂപ്പാ..........................”

തിരിഞ്ഞുനോക്കിയപ്പോള്‍.... അതാ പാദസരമണിഞ്ഞ് കിലുകിലാ ശബ്ദത്തോടെ ആ പട്ടുപാവാടക്കാരി എന്റെ അടുത്തെത്തി.... തൃപ്പുകയും കഴിഞ്ഞ് ഭക്തരെല്ലാം പോയിക്കഴിഞ്ഞിരുന്നു... അമ്പലമുറ്റത്ത് ഒന്നോ രണ്ടോ കാവല്‍ക്കാര്‍ മാത്രം..

പച്ച പട്ടുപാവാട അണിഞ്ഞ ആ പാവാടക്കാരിയുടെ മുഖം നേരിയ എണ്ണവിളക്കിന്റെ ശോഭയില്‍ വെട്ടിത്തിളങ്ങുന്നപോലെ തോന്നി..... അവള്‍ ചിരിച്ചുംകൊണ്ട് എന്റെ കയ്യിലിരുന്ന ആലിലയില്‍ രണ്ട് ഉണ്ണിയപ്പം വെച്ച് തന്നു.

എന്തോ പതിവില്ലാത്ത പോലെ അമ്പലപരിസരം കൂരാകൂരാ ഇരുട്ട്... സ്വധവേ കാഴ്ച കുറഞ്ഞ ഞാന്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞു... പട്ടുപാവാടയുടുത്ത മോള്‍ വടക്ക് കിഴക്ക് ദിശയിലേക്ക് നടന്ന് നടന്ന് മറഞ്ഞു.... ഒന്നും ചോദിക്കാ‍നായില്ല ഉണ്ണിയപ്പം കഴിക്കുന്നതിന്നിടയില്‍....

ഞാന്‍ പിന്നീട് പലപ്പോഴും ഒരു ആലിലയുമായി അമ്പല കവാടത്തില്‍ നിന്നിട്ടുണ്ടെങ്കിലും എനിക്ക് ഉണ്ണിയപ്പം കിട്ടിയില്ല... എനിക്കുറപ്പുണ്ട്... ഇന്നല്ലെങ്കില്‍ നാളെ അല്ലെങ്കില്‍ അടുത്തൊരു ദിവ്സം................ വരും അപ്പൂപ്പന്റെ മകള്‍ പട്ടുപാവാടയുടുത്ത് കൈ നിറയെ ഉണ്ണിയപ്പവുമായി....................