Thursday, April 3, 2014

കുമാരേട്ടന്റെ പീടികയിലെ പുട്ടും കടലയും

memoir

പണ്ട് പണ്ടെന്നുപറഞ്ഞാല്‍ ഏതാണ്ട് 50 കൊല്ലം പുറകോട്ട്  പോകുകയാണ് ഞാന്‍. ജന്മനാടായ ചെറുവത്താനിയെ ഒരിക്കലും മറക്കില്ല, അവിടെ നിന്ന് തൃശ്ശൂരില്‍ വേരുറപ്പിച്ചുവെങ്കിലും ഓര്‍മ്മകള്‍ എപ്പോഴും തലോടുന്നത് ജന്മനാട്ടിലേതാണ്.

“ടാ ഉണ്ണ്യേ നാളെ സുകുമാരേട്ടന്റെ വീട്ടില്‍ പോയി കടലാസ്സ് ഒപ്പിട്ടുവാങ്ങണം”
ചേച്ചിയുടെ ഈ ഓര്‍ഡര്‍ മനസ്സിലുറപ്പിച്ചായിരിക്കും അന്നത്തെ ഉറക്കം.. കാലത്ത് നേരത്തെ എണീറ്റ് കുളിച്ചിട്ട് വേണം ആര്‍ത്താറ്റ് പഞ്ചായത്ത് പ്രസിഡണ്ട് സുകുമാരേട്ടന്റെ ചമ്മണൂരിലുള്ള വീട്ടിലെത്താന്‍..

സാധാരണ വീട്ടില്‍ കാലത്ത് എന്തെങ്കിലും കഴിക്കാന്‍ കിട്ടണമെങ്കില്‍  ചേച്ചി എണീറ്റ്, ഉമിക്കരിയും ഉപ്പും ചേര്‍ത്ത് പല്ലുതേച്ച്, മാതൃഭൂമി പത്രം ഒന്ന് കണ്ണൊടിച്ചതിന് ശേഷമായിരിക്കും. വീട്ടില്‍ മുറ്റമടിക്കാനും പാത്രം കഴുകാനും, തൊഴുത്തിലെ ചാണകം നീക്കി പശുക്കളെ കുളിപ്പിക്കാനും ഒക്കെ വാല്യക്കാരുണ്ടെങ്കിലും അടുക്കളയില്‍ പെരുമാറാന്‍ ഫുള്‍ടൈം പെണ്ണുങ്ങള്‍ ഉണ്ടായിരുന്നില്ല..

ഒന്നുരണ്ട് പെണ്‍കുട്ട്യോള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് അടുക്കളപ്പണി സ്വന്തമായി ചെയ്യാന്‍ വശമുണ്ടായിരുന്നില്ല. അവരെണീറ്റ ഉടനെ മുറ്റമടിക്കുന്ന പെണ്ണുങ്ങളെ സഹായിക്കാനും, വെറ്റില പൊട്ടിക്കാനും അടക്ക പെറുക്കി വെട്ടി നുറുക്കി ചെല്ലപ്പെട്ടിയിലിടാനും ഒക്കെ ആയിരിക്കും തിരക്ക്. എനിക്ക് പ്രാതല്‍ ഉണ്ടാക്കിത്തരാന്‍ അവര്‍ മെനക്കെടാറില്ല.

പശുവും പാലും മോരും തൈരും ഒക്കെ ധാരാളം ഉള്ള എന്റെ വീട്ടില്‍ എനിക്ക് കാലത്തെണീറ്റ ഉടന്‍ ഒരു ഉശിരന്‍ ചായ ഉണ്ടാക്കിത്തരാന്‍ ആരും ഉണ്ടായിരുന്നില്ല. പെണ്‍കുട്ട്യോള്‍ക്കും പണിക്കാര്‍ക്കും ശര്‍ക്കര കാപ്പിയാണ്  കൊടുക്കുക. ചേച്ചിയുടെ ശിങ്കിടിയായി നില്‍ക്കുന്ന പെണ്‍കുട്ട്യോള്‍ക്ക് പാലൊഴിച്ച ശര്‍ക്കരക്കാപ്പി കുടിക്കാം. പഞ്ചസാരക്ക് അന്ന് ക്ഷാമമായിരുന്നു. അതിനാല്‍ പഞ്ചസാര ഭരണി ചേച്ചി അലമാരയില്‍ പൂട്ടി വെക്കും. അതിന്റെ താക്കോല്‍ ചേച്ചിയുടെ അരയിലായിരിക്കും.

ചില ദിവസങ്ങളില്‍ ഞാന്‍ കാലത്തെണീറ്റ് കുളിക്കാതെ വടക്കോറത്തെ തിണ്ണയില്‍ പെണ്ണുങ്ങള്‍ മുറ്റമടിക്കുന്നത് നോക്കി ഇങ്ങിനെ ഇരിക്കും.. ആ ഇരിപ്പ് ചിലപ്പോള്‍ എന്നെ കാപ്പിയും പലഹാരവും കഴിക്കാന്‍ വിളിക്കുന്നത് വരെ നീളും..

ചില പെണ്ണുങ്ങളുടെ മുറ്റമടി കാണാന്‍ നല്ല രസമായിരിക്കും. അവര്‍ കുമ്പിട്ട് മുറ്റമടിക്കുമ്പോല്‍ ഞാനെന്ന ഉണ്ണി അവരുട ഉലഞ്ഞാടുന്ന മുലകളെ നോക്കി രസിക്കും.. ഞാന്‍ അത് ശ്രദ്ധിക്കുന്നുവെന്ന് അറിഞ്ഞാല്‍ ചിലര്‍ അവരുടെ ക്ലീവേജ് പ്രദര്‍ശിപ്പിച്ച് എന്നെ ചൊടിപിടിപ്പിക്കും, അല്ലെങ്കില്‍ മത്തുപിടിപ്പിക്കും. ചേച്ചിയുടെ കണ്ണുവെട്ടിച്ച് അവരുടെ പുറത്ത് കേറാന്‍ എളുപ്പമല്ല. എന്നാലും ചിലപ്പോളൊക്കെ അത് തരപ്പെടാറുണ്ട്.

എനിക്ക് കാലത്തെണീറ്റ് ഒരു തുള്ളി ചൂടുവെള്ളം കുടിക്കാതെ അഞ്ചെട്ട് നാഴിക അകലെയുള്ള ചമ്മണൂര്‍ സുകുമാരേട്ടന്റെ വീട് വരെ സൈക്കിള്‍ ചവിട്ടി സിമന്റ് പാസ്സ് ഒപ്പിട്ട് വാങ്ങിപ്പിക്കാന്‍ വലിയ ഉഷാറുണ്ടായിരുന്നില്ല. പിന്നെ ഈ കഷ്ടപ്പാടൊക്കെ സ്വയം ഏറ്റെടുത്താലെ സ്വന്തമായൊരു കൂര ഉണ്ടാകൂ എന്നാലോചിക്കുമ്പോള്‍ ഞാന്‍ കാലത്തെ എന്റെ ജെറ്റ് സൈക്കിളില്‍ പായും.

അന്നത്തെ കാലത്ത് നൂറില്‍ ഒരു വീട്ടിലെ ഒരു സൈക്കിള്‍ ഉണ്ടാകൂ ഇംഗ്ലണ്ട് റാലി സൈക്കിള്‍ പതിനായിരത്തില്‍ ഒരു വീട്ടില്‍ മാത്രം. എനിക്ക് എന്റെ അച്ചന്‍ സിലോണില്‍ നിന്ന് ഒരു ഇംഗ്ലണ്ട് റാലി സൈക്കിള്‍ കൊണ്ട് തന്നിരുന്നു. ഞാന്‍ അതിലാ‍യിരുന്നു കറക്കം. ഇന്ന് ഒരു മെര്‍സീഡിസ് ബെന്‍സ് ഓടിക്കുന്ന പത്രാസ് ഈ റാലി സൈക്കിളിന് ഉണ്ടായിരുന്നു.
വല്ലപ്പോഴും പാറേലങ്ങാടിയിലുള്ള ചാക്കപ്പായി ഏട്ടന്റെ സൈക്കിള്‍ കടയില്‍ ഇത് സര്‍വ്വീസിങ്ങിന് കൊണ്ടുപോകുമ്പോള്‍ അവിടെത്തെ മേസ്ത്രി എന്നോട് കുശലം പറയാന്‍  വരും. അങ്ങാടിയിലെ പിള്ളേര്‍ നോക്കി നില്‍ക്കും ഞാന്‍ ഈ റാലി സൈക്കിളില്‍ ചെത്തി പായുന്നത് കണ്ടിട്ട്.

എന്റെ സൈക്കിളിന് മാത്രമായിരുന്നു  അന്ന് സെന്റര്‍ സ്റ്റാന്‍ഡും സ്റ്റ്രാപ്പ് ലോക്കും ഉണ്ടായിരുന്നത്. അത് നാട്ടുകാര്‍ക്ക് ഒരു അത്ഭുതമായിരുന്നു. അച്ചന്‍ ആ സൈക്കിള്‍ ഒരു കൂട്ടുകാരന്‍ വശം തൃശ്ശൂര്‍ K. R. Buscuit Company യിലെ മേനേജര്‍ കെ. ആര്‍. മാമന്റെ അടുത്ത് ഏല്‍പ്പിച്ചത്. അത് അവിടെ വന്ന ഉടന്‍ എന്റെ ചേച്ചിക്ക് മാമന്‍ ഒരു കാര്‍ഡ് അയച്ചു. അന്ന് ഞങ്ങളുടെ ഗ്രാമത്തില്‍ ടെലഫോണ്‍ സൌകര്യം ഉണ്ടായിരുന്നില്ല, ആകെ ഒരു ഫോണ്‍+കമ്പി ആപ്പീസ് കുന്നംകുളത്തോ അല്ലെങ്കില്‍ ഞമനേങ്ങാട്ടോ ആയിരുന്നു. അതിനാല്‍ ആ കാലത്ത് എല്ലാരും പോസ്റ്റ് മാന്‍ വരുന്നത് കാത്തിരിക്കും വൈകിട്ട്.

കെ. ആര്‍. മാമന്റെ കാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ തുള്ളിച്ചാടി. പിറ്റേ ദിവസം ഉച്ചക്ക് ചോറുണ്ട് തൃശ്ശൂര്‍ക്ക് വണ്ടി കയറി.. മുന്‍സിപ്പല്‍ സ്റ്റാന്‍ഡില്‍ വണ്ടി ഇറങ്ങി നാലുമണി വരെ അവിടെയും ഇവിടേയും ഒക്കെ കറങ്ങി എന്തെങ്കിലും കഴിക്കാന്‍ തീരുമാനിച്ചു. അന്നത്തെ കാലത്ത് നാട്ടിന്‍ പുറങ്ങളില്‍ നിന്ന് തൃശ്ശൂര്‍ വരുന്നവര്‍ക്ക് പ്രിയം പത്തന്‍സില്‍ നിന്നൊരു മസാല ദോശ അല്ലെങ്കില്‍ കാസിനോ ഹോട്ടലിലെ ബിരിയാണി+ഫ്രൂട്ട് സലാഡ്.. ഞാന്‍ ഇതിലെന്തോ കഴിച്ച് കെ. ആര്‍. മാമന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.



മാമന്‍ എന്നെക്കണ്ട് അടുത്തേക്ക് വിളിച്ച് കെട്ടിപ്പിടിച്ച് നെറുകയില്‍ ഉമ്മ വെച്ചു.. “ഉണ്ണിയുടെ പഠിത്തമൊക്കെ എങ്ങിനെ? കൃഷ്ണന്‍ [മൈ ഫാദര്‍] നിന്നെ വളരെ പ്രിയമാണ്, അതാണല്ലോ ഇത്രയും ത്യാഗം സഹിച്ച് സിലോണില്‍ നിന്നും ഒരു ഇംഗ്ലണ്ട് റാലി സൈക്കിള്‍ ഇറക്കുമതി ചെയ്തത്. മോന്‍ പഠിച്ച് വലിയവനാകണം, അതാണ് നിന്റെ അച്ചന്റേയും ഈ മാമന്റേയും ആഗഹം..”

ഞാന്‍ ഈ കെ. ആര്‍. മാമനെ ഇന്നും ഓര്‍ക്കും. ഞങ്ങള്‍ക്ക് തൃശ്ശൂര്‍ വരുമ്പോളൊരു അത്താണിയാണ്‍ കെ. ആര്‍. ബിസ്കറ്റ് കമ്പനി.. അന്നൊക്കെ ഹോട്ടലുകളില്‍ തന്നെ വൃത്തിയുള്ള ടോയലറ്റുകള്‍ കുറവായിരുന്നു. ആ കാര്യത്തിനും നല്ലൊരു ചായ കുടിച്ച് വിശ്രമിക്കാനും ഒക്കെ പറ്റിയ ഒരിടമായിരുന്നു കെ. ആര്‍. ബിസ്കറ്റ് കമ്പനി.

ഞാന്‍ വളരെ വൈകിയാണ് മനസ്സിലാക്കിയത് ഈ കെ. ആര്‍. മാമന്റെ മകനായിരുന്നു തൃശ്ശൂരിലെ മുന്‍ മേയര്‍ രാധാകൃഷ്ണന്‍.. എനിക്ക് കോര്‍പ്പറേഷന്‍ ലെവലില്‍ കുറേ കാര്യം സാധിക്കാനുണ്ടായിരുന്നു.. ഞാന്‍ ഈ രാധാകൃഷ്ണന്‍ ചേട്ടനെ പരിചയപ്പെടും മുന്‍പേ അദ്ദേഹം വിരമിച്ചിരുന്നു..

അങ്ങിനെ ഞാന്‍ ആ ദിവസം ഏതാണ്ട് 4 മണിക്ക് പത്തന്‍സ് ഹോട്ടലില്‍ നിന്നും ഒരു മസാല ദോശയും കാപ്പിയും കഴിച്ചായിരുന്നു മാമന്റെ അടുത്തെത്തിയത്.. സൈക്കിള്‍ ഏറ്റുവാങ്ങി മുപ്പത് നാഴികയുള്ള ചെറുവത്താനിയിലേക്ക് പാഞ്ഞു..

കുന്നംകുളം വരെ നല്ല റോഡായിരുന്നു. അവിടെ നിന്നും ചെറുവത്താനിയിലെത്തുമ്പോളെക്കും സന്ധ്യ മയങ്ങിയിരുന്നു. ചെറോക്കഴ വരെ മാത്രമായിരുന്നു ടാറിട്ട റോഡും, തെരുവുവിളക്കുകളും. ഞാന്റെ സൈക്കിളിന്റെ വിളക്കുകള്‍ തെളിയിച്ച് ചെറുവത്താനിയിലേക്ക് പാഞ്ഞു.

വീട്ടിലെത്തിയ എനിക്ക് കാര്യമായ വരവേല്പൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ വിചാരിച്ചു എന്റെ കൂട്ടുകാരും ചേച്ചിയും കൂടി നിലവിളക്കും നിറപറയുമായി ഈ റാലി സൈക്കിളിനെ വരവേല്‍ക്കുമെന്ന്..

അങ്ങിനെ ഞാന്‍ ഒരു ഇംഗ്ലണ്ട് റാലി സൈക്കിളിന്റെ ഉടമയായി.. അത്താഴം കഴിഞ്ഞ് നോക്കിയപ്പോള്‍ ഒരു പുക വിടാനായി ഒരു ബീഡി കിട്ടിയില്ല. അതൊക്കെ എന്റെ അനിയന്‍ ശ്രീരാമന്‍ പുകച്ചുകളഞ്ഞിരുന്നു. ഞാന്‍ പടിഞ്ഞാറെയിലെ ഗോപാലേട്ടന്റെ വീട്ടില്‍ പോയി നാലും കൂട്ടി മുറുക്കി ഒരു ആപ്പിള്‍ ഫോട്ടോ ബീഡിയും വലിച്ച് ഗോപാലേട്ടനോട് സൈക്കിളിന്റെ വീരസാഹസ കഥകള്‍ പറഞ്ഞു.

ഞാന്‍ വിചാരിച്ചു ഗോപാലേട്ടന്‍ ഇതൊക്കെ കേട്ട് ത്രില്ലാകുമെന്ന്. ഗോപാലേട്ടന്‍ ഒരു സിമ്പിള്‍ തലകുലുക്കം മാത്രം സമ്മാനിച്ചു. പിന്നീടാണെനിക്ക് മനസ്സിലായത് ഗോപാലേട്ടന്‍ സിലോണില്‍ ആയിരുന്നെന്നും ഇതുപോലെത്തെ പല സൈക്കിളുകളും ചവിട്ടിയിട്ടുണ്ടെന്നും എല്ലാം.
അങ്ങിനെ ആയിരുന്നു എന്റെ സൈക്കിള്‍ ചരിത്രം..

അങ്ങിനെയുള്ള ഈ സൈക്കിളിലില്‍ ആയിരുന്നു സുകുമാരേട്ടന്റെ വീട്ടിലേക്കുള്ള പ്രയാണം. വീട്ടില്‍ നിന്ന് വരും വഴി തേവരെ വണങ്ങി തെക്കേപ്പുറം റോഡിലൂടെ കയറി നേരെ ചിറ്റഞ്ഞൂര്‍ വഴി – തെക്കെ അങ്ങാടിയുടെ സൈഡില്‍ കൂടി  കുന്നംകുളം ഗേള്‍സ് ഹൈ സ്കൂളിന്റെ പുറകില്‍ കൂടി പോകണം ഈ ആര്‍ത്താറ്റ് പഞ്ചായത്ത് സുകുമാരേട്ടന്റെ വീട്ടിലെത്താന്‍.

അവിടം വരെ വെറും വയറ്റില്‍ നോണ്‍ സ്റ്റോപ്പായി സൈക്കിള്‍ ചവിട്ടാനുള്ള ഇന്ധനം വയറ്റില്‍ ഉണ്ടാവില്ല. അതിനാല്‍ കണ്ടറിഞ്ഞ് എന്റെ ചേച്ചി ചായ കുടിക്കാനുള്ള കാശ് തരും.

അങ്ങിനെയാണ് അയിനിപ്പുള്ളി സത്യന്റെ വീട്ടിന്‍ മുന്നിലുള്ള കുമാരേട്ടന്റെ ചായപ്പീടികയില്‍ ഒരു ദിവസം ചായ കുടിക്കാന്‍ കയറിയത്. അവിടെ നിന്ന് പുട്ടു കടലയും ഓര്ഡര്‍ കൊടുത്തു. ഞാന്‍ കടല പുട്ടില്‍ കുഴച്ച്   ചേര്‍ക്കുന്നതിന്നിടയില്‍ കുമാരേട്ടന്‍ രണ്ട് ചൂടുപപ്പടം എന്റെ പ്ലേറ്റില്‍ വെച്ചിട്ട് പറഞ്ഞു ഇതും കൂട്ടി കുഴച്ചുകഴിക്കാന്‍. എനിക്ക് ഒട്ടും തൃപ്തിയുണ്ടായിരുന്നില്ല ആ കോമ്പിനേഷന്‍. എന്തെന്നാല്‍ ഞാന്‍ പപ്പടം കഴിക്കാറില്ല.

ഒരിക്കല്‍  വടക്കാഞ്ചേരി താഹസില്‍ ദാര്‍ ആപ്പീസില്‍ പോയി മടങ്ങവേ ഓട്ടുപാറയില്‍ ഇറങ്ങേണ്ടി വന്നു. കുന്നംകുളത്തേക്കുള്ള ബസ്സിന്പകരം തെറ്റി ഷൊര്‍ണൂര്‍ ബസ്സില്‍ കയറിയതായിരുന്നു സംഭവം. അങ്ങിനെ ഓട്ടുപാറയില്‍ ഇറങ്ങി കുന്നംകുളം ബസ്സ് പിടിക്കുന്നതിന്നിടയിലാണ് പപ്പടം ഇടിക്കുന്ന പെണ്ണുങ്ങളെ കണ്ടത്.

ഒരു വലിയ വട്ടത്തിലുള്ള കരിങ്കല്ലില്‍ ഉലക്ക കൊണ്ടായിരുന്നു അന്ന് പപ്പടം ഇടിച്ച് മയപ്പെടുത്തിയിരുന്നത്.. ആ പെണ്ണുങ്ങള്‍ മാറുമറച്ചിരുന്നത് സാരിത്തലപ്പുകൊണ്ട് തന്നെ. ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലായി മലയാളി മങ്കമാരല്ലെന്ന്..

എന്റെ ശ്രദ്ധ അല്പനേരത്തേക്ക് പപ്പടം ഇടിയില്‍ തറച്ചുനിന്നു. പപ്പടം ഇടിക്കുന്നതിന്നിടയില്‍ വിയര്‍പ്പുതുള്ളികള്‍ ഈ പപ്പടപ്പിട്ടില്‍ ഇറ്റിറ്റുവീഴുന്നത് കണ്ടു. പോരാത്തത്തിന്‍ ഉലക്കയിന്മേല്‍ ഡ്രൈനെസ്സ് വരുമ്പോള്‍ അതിന്മേല്‍ ഈ വിയര്‍പ്പുതുള്ളികള്‍ കൊണ്ട് തന്നെ ഉഴിയും. പിന്നെ ഈ പപ്പടം ഇടിക്കുന്നത് ആളൊഴിഞ്ഞ ഒരു പറമ്പിന്റെ മൂലയിലും. ചിലപ്പോള്‍ അതുവഴി വരുന്ന ഉറുമ്പും പ്രാണികളും ഒക്കെ ഇതില്‍ പെട്ടെന്ന് വരാം. അങ്ങിനെ ഒരു പക്ഷെ ചില പപ്പടങ്ങള്‍ നോന്‍ വെജിറ്റേറിയനും ആകാം.

ഈ പപ്പടത്തിന്റെ കഥ പറയുമ്പോളാണ്‍ എനിക്ക് അമരക്കായുടെ കഥ ഓര്‍മ്മ വന്നത്. ഞങ്ങളുടെ വീട്ടില്‍ അന്ന് ധാരാളം അമരക്ക വിളയുമായിരുന്നു. അന്നൊക്കെ എല്ല്ലാ പച്ചക്കറിയും വീട്ടുവളപ്പില്‍ തന്നെ. വല്ല കല്യാണത്തിനും അടിയന്തിരത്തിനുമൊക്കെ ആണ്‍ പച്ചക്കറി പീടികയില്‍ പോകുക.

വട്ടന്‍ കൊയ്തു കഴിഞ്ഞാല്‍ കാറ്റുകാലമാകും. ഈ വട്ടന്‍ പാടത്ത് മത്ത, കുമ്പളം, പടവലം, വെള്ളരി എന്നിവ കൃഷി ചെയ്യും.. കുളക്കരയിലുള്ള പാടത്ത് കുഴി എടുത്ത് അതില്‍ ചവറിട്ട് കത്തിച്ച്, നാലുദിവസം കഴിഞ്ഞ് വിത്ത് നടും. എല്ലാം പറിക്കാനുള്ള പാകമായാല്‍ എന്നും നല്ല പച്ചക്കറിക്കൂട്ടനുണ്ടാകും. അല്ലെങ്കില്‍ മിക്ക ദിവസവും മീന്‍ കൂട്ടാന്‍ മാത്രം. മീനില്ലാതെ വരുന്ന നാളില്‍ ഉണക്ക മീന്‍ പച്ചത്തേങ്ങ അരച്ച് കറി വെക്കും. പിന്നെ ഉണക്ക മുള്ളനും മാന്തളും ചുട്ടോ വറുത്തോ തരും.

മഴക്കാലത്ത് കഴിക്കാനായി മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക എന്നിവ വാഴപ്പോളകള്‍ കൊണ്ട് കെട്ടി ഉമ്മറത്തെ കഴുക്കോലില്‍ കെട്ടി ഞാത്തും. ഇങ്ങിനെ ഒക്കെ ആയിരുന്നു ഞങ്ങളുടെ നാട്ടുസമ്പ്രദായം.

നമ്മള്‍ അമരക്കാ സ്റ്റോറിയിലേക്ക് വരാം.. അമരക്ക മെഴുക്കുപുരട്ടി വെക്കുന്ന അന്ന് ഒരു മുറാം അമരക്ക പൊട്ടിച്ച് പണിക്കാരായ പെണ്ണുങ്ങള്‍ അടുക്കളത്തളത്തില്‍ ഇതിന്റെ ഞെണ്ട് പൊട്ടിച്ച് അരിയാന്‍ തുടങ്ങും. പുഴുക്കളുള്ള അമരക്കാ തെങ്ങിന്‍ തടത്തിലിടാന്‍ മാറ്റി കൊട്ടയില്‍ വെക്കും.
ഞാനും മുത്തുവും കൂടി ഈ വേസ്റ്റ് അമരക്കാ വേവിച്ച് വെളുത്തുള്ളി കൊണ്ട് താളിച്ച് സേവിക്കും.. ഹാ എന്തൊരു ടേസ്റ്റായിരിക്കും ഈ മെഴുക്കുപുരട്ടിക്ക്.. ഞാന്‍ ഒരിക്കല്‍ മുത്തുവിനോട് ചോദിച്ചു……..

“എന്താടാ മുത്തൂ‍ അമ്മ വെക്കുന്ന കൂ‍ട്ടാനേക്കാളും ടേസ്റ്റ് നീയുണ്ടാക്കുന്ന ഈ വേസ്റ്റിന്..?“

അവന്‍ ചിരിച്ചുംകൊണ്ടോതി

“അതേയ് എന്റെ പൊട്ടന്‍ മരുമകാ…….. ഇത് നോണ്‍ വെജിറ്റേറിയന്‍ അമരക്കാ കൂട്ടാനാണ്. ഇതിലെ പുഴുക്കളുടെ ഇറച്ചിയും ഉണ്ട് ഞാനുണ്ടാക്കുന്ന കൂട്ടാനില്‍. “

എനിക്ക് അല്പനേരത്തേക്ക് ഓക്കാനം വന്നുവെങ്കിലും പില്‍ക്കാലത്ത് ഞാനും ഈ സമ്പ്രദായം ജീവിതത്തില്‍ പകര്‍ത്തി. എന്റെ കെട്ട്യോള്‍ക്ക് ഇതൊന്നും സഹിച്ചില്ല കുറേ നാളത്തേക്ക്.ഇന്നാണെങ്കില്‍ എല്ലാം വിഷമയമായതിനാല്‍ നോണ്‍ വെജിറ്റേറിയന്‍ പച്ചക്കറി കിട്ടാതേയും ആയി.

അങ്ങിനെ കുമാരേട്ടന്റെ പീടികയില്‍ നിന്ന് കഴിച്ച പുട്ടും കടലയും പപ്പടവും ഇപ്പോളും ഓര്‍മ്മ വരുന്നു. പില്‍ക്കാലത്ത് ഞാന്‍ കഴിച്ച ഒരു പുട്ടിനും ഈ രുചി കിട്ടിയില്ല. ഇന്നും കൂടെ എന്റെ വീട്ടില്‍ പുട്ടും കടലയും ആയിരുന്നു.

എന്റെ പിതാവിന്റെ പ്രായമുള്ള കുമാരേട്ടന്‍ ഒരു പക്ഷെ ഇപ്പോള്‍ ഇഹലോകവാസം വെടിഞ്ഞുകാണും.

ഈ കൊച്ചു ഓര്‍മ്മക്കഥ ഞാന്‍ കുമാരേട്ടന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു. ഇഹലോകത്തിലായാലും പരലോകത്തായാലും കുമാരേട്ടന്‍ ഇത് വായിക്കുമല്ലോ..

കുറിപ്പ് : മുകളില്‍ ഞാന്‍ ചേച്ചിയെന്ന്  പറഞ്ഞിരുന്നത് എന്റെ പെറ്റമ്മ തന്നെ. പിന്നെ മുത്തു : എന്റെ ഇളയ അമ്മാ‍മന്‍


Sunday, March 9, 2014

അന്ധതയെ മുന്നില്‍ കണ്ടും കൊണ്ട് ശിഷ്ടകാലം

ഇന്നെലെ ശനിയാഴ്ചയായിരുന്നു. ഞാന്‍ ലോകപ്രശസ്തനായ നേത്രരോഗ വിദഗ്ദന്‍ ഡോ. സത്യനെ കാണാന്‍  trichur eye hospital  ല്‍ പോയിരുന്നു. ഞാന്‍ സത്യനെ അവസാനമായി കണ്ടത് കോയമ്പത്തൂരിലെ അദ്ദേഹത്തിന്റെ ക്ലിനിക്കില്‍ വെച്ചായിരുന്നു. glaucoma  എന്ന നേത്രരോഗത്തിന്ന് സത്യനെ കഴിച്ചേ മറ്റു വിദഗ്ദമാറുള്ളൂ സൌത്ത് ഇന്ത്യയില്‍ എന്നാണ് ഡോക്ടര്‍ സമൂഹം വിലയിരുത്തുന്നത്.

 കോയമ്പത്തൂരിലെ അരവിന്ദ് ആശുപത്രിയിലായിരുന്നു അദ്ദേഹം പത്തിരുപത് വര്‍ഷം. ഇപ്പോള്‍ അവിടെ നിന്നും പിരിഞ്ഞ് കോയമ്പത്തൂരില്‍ തന്നെ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങിയിട്ടുണ്ട്. ഞാന്‍ എന്റെ ഡോക്ടര്‍ ഡോ. അനൂപിന്റെ [ivision trichur] നിര്‍ദ്ദേശാനുസരണം ആണ് ഈ ഡോ. സത്യനെ ആദ്യമായി കണ്ടത്. ഞാന്‍ ഡോ. അനൂപിന്റെ പേഷ്യന്റാണ് കഴിഞ്ഞ 4 വര്‍ഷമായി.. എന്റെ വലത് കണ്ണില്‍ ഗ്ലോക്കോമ അസുഖത്തിന് ഒമാനിലെ മസ്കത്തില്‍ വെച്ച് ഏതാണ്ട്  25 കൊല്ലം മുന്‍പ് സര്‍ജ്ജറി ചെയ്തിരുന്നു. ഈ സര്‍ജ്ജറി ആയുഷ്കാലം നിലനില്‍ക്കുമെന്നാണ് പറയപ്പെടുന്നത്. പക്ഷേ എന്തോ എന്റെ ചീത്തകാലമെന്ന് പറയട്ടെ എനിക്ക് ഈ സര്‍ജ്ജറിയുടെ മേല്‍ ഒരു ചെറിയ റിപ്പയര്‍ ചെയ്യണമെന്നാണ് ഈ ഡോ. സത്യന്‍ പറയുന്നത്. 

 വളരെ സങ്കീര്‍ണ്ണമായ ഒരു സര്‍ജ്ജറി ആണ് ഇത്. അതിനാല്‍ എന്റെ തൃശ്ശൂരിലെ ഡോക്ടര്‍ പറയുന്നു ഞാന്‍ ഇത് ഡോ. സത്യനെ കൊണ്ട് തന്നെ ചെയ്യിപ്പിക്കണം എന്ന്. അങ്ങിനെ ആണ് ഞാന്‍ ഡോ. സത്യന്റെ പേഷ്യന്റ് ആയത്. കൂടെ കൂടെ ഇദ്ദേഹത്തിന്റെ തൃശ്ശൂരിലുള്ള  രോഗികള്‍ക്ക് കോയമ്പത്തൂരില്‍ പോയി കാണാനുള്ള ബുദ്ധിമുട്ട് ഒരു പരിധി വരെ പരിഹരിക്കുന്നതിനാണ് ഇദ്ദേഹം ഇന്നെലെ മുതല്‍ മാസത്തില്‍ ഒരിക്കല്‍ trichur eye hospital  വരാമെന്ന് വെച്ചത്.

ഞാന്‍ അവിടെ ഏതാണ്ട് പത്തരമണിയോടെ എത്തി. പ്രതീക്ഷിച്ചതില്‍ കവിഞ്ഞായിരുന്നു അവിടുത്തെ ആള്‍ക്കൂട്ടം..  എനിക്കവിടെ രണ്ട് മണിക്കൂറില്‍ കൂടുതല്‍ ഇരിക്കേണ്ടി വന്നു ഡോ. സത്യനെ കാണാന്‍.. സമയം പോകാനായി ഞാന്‍ എന്റെ അടുത്തിരുന്ന ഒരു പെണ്‍കുട്ടിയുമായി [നാന്‍സി] വര്‍ത്തമാനം പറഞ്ഞുതുടങ്ങി. നാന്‍സി പറയുന്നു നാന്‍സിയുടെ മകള്‍ ഏയ്ഞ്ചല്‍ ജനിച്ച അന്നുമുതല്‍ ഗ്ലോക്കോമാ രോഗിയായിരുന്നു. അവര്‍ കുട്ടിയെ കോയമ്പത്തൂരിലെ അരവിന്ദ് ആശുപത്രിയിലെത്തിച്ചു. മകള്‍ ഇപ്പോള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. ഡോ. സത്യന്റെ നിരീക്ഷണത്തിലാണ് ഈ കൊച്ചുമിടുക്കി ഇപ്പോള്‍.. ഞാന്‍ അവളുമായും സൌഹൃദം പങ്കിട്ടു.

 ഞാന്‍ പണ്ടൊക്കെ വിചാരിച്ചിരുന്നു എന്നെപ്പോലെ ഗ്ലോക്കോമ രോഗികള്‍ കുറവാണ് കേരളത്തിലെന്ന്. പക്ഷെ ഇന്നെലെത്തെ ആള്‍ക്കൂട്ടം കൊണ്ട് എനിക്ക് മനസ്സിലായി ഈ കൊച്ചുതൃശ്ശൂരില്‍ തന്നെ ഉള്ള രോഗികളുടെ കൂട്ടം.

 ഗ്ലോക്കോമ [glaucoma]  നിങ്ങളെ അന്ധനാക്കിയേക്കാം. തിരിച്ചുകിട്ടാത്തവിധം കാഴ്ചനഷ്ടം വരുത്തുന്ന ഒരു നേത്രരോഗമാണ് ഇത്. എന്താണ് ഗ്ലോക്കോമ...?

 ഓപ്റ്റിക് ഞരമ്പിന് സംഭവിക്കുന്ന തകരാറുമൂലം വരുന്ന ഒരു നേത്രരോഗമാണ് ഗ്ലോക്കോമ. ആദ്യഗട്ടങ്ങളില്‍ ഗ്ലോക്കോമക്ക് വളരെ ചുരുക്കം ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടാകൂ. ചിലപ്പോള്‍ യാതൊരു ലക്ഷണവും ഉണ്ടാകുകയില്ല. യാതൊരു മുന്നറിയിപ്പും കൂടാതെ തന്നെ ക്രമേണ കാഴ്ച കവര്‍ന്നെടുക്കപ്പെടുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ ഗ്ലോക്കോമ ബാധിതരായ പലരുക്കും അവര്‍ക്കതുണ്ടെന്ന് അറിയുകയുമില്ല. കണ്ടുപിടിക്കപ്പെടാതെയും ചികിത്സിക്കപ്പെടാതെയുമിരുന്നാല്‍ ഗ്ലോക്കോമ അന്ധതയിലേക്ക് വഴി തെളിക്കാം.

ഗ്ലോക്കോമയുടെ ഒരു പ്രധാന ലക്ഷണം കണ്ണിനകത്തെ ഉയര്‍ന്ന ഇന്റ്ട്രോക്കുലര്‍ മര്‍ദ്ദം [IOP] ആണ്. ആരോഗ്യമുള്ള കണ്ണ് അക്വമര്‍ ഹ്യൂമര്‍ അന്ന ദ്രാവകം, അത് വറ്റുന്നതിന്നനുസരിച്ച് നിര്‍മ്മിച്ചുകൊണ്ടിരിക്കും. ഉയര്‍ന്ന മര്‍ദ്ദം ഉണ്ടാകുന്നത് ഡ്രയിനേജ് സംവിധാനം തടസ്സപ്പെടുമ്പോഴും ദ്രാവകത്തിന് സാധാരണ ഗതിയില്‍ പുറത്തുപോകാന്‍ കഴിയാതെ വരുമ്പോഴുമാണ്. ഈ വര്‍ദ്ധിച്ച  IOP, ഓപ്റ്റിക് ഞരമ്പിന് നേരെ സമ്മര്‍ദ്ദം ചെലുത്തുകയും കാലക്രമേണ തകരാറുവരുത്തുകയും ചെയ്യുന്നു. ഇത് വശങ്ങളില്‍ അല്ലെങ്കില്‍ ചുറ്റുമുള്ള കാഴ്ച നഷ്ടത്തില്‍ നിന്നും തുടങ്ങി സമ്പൂര്‍ണ്ണ കാഴ്ച നഷ്ടത്തിന്നിടയാക്കും. വര്‍ദ്ധിച്ച നേത്ര മര്‍ദ്ദം സാധാരണയായി ഓപ്റ്റിക് നാടികള്‍ നിര്‍മ്മിച്ചിരിക്കുന്ന നാഡീ തന്തുക്കളുടെ ക്രമേണയുള്ള തകരാറുമായാണ് ബന്ധപ്പെടുത്തിപ്പോരുന്നത്. ഗ്ലോക്കോമക്ക് കാരണമാകുന്ന, ചികിത്സിച്ച് മാറ്റാവുന്ന  ഒരേയൊരു റിസ്ക്ക് ഘടകമാണ് IOP. 

 ആര്‍ക്കൊക്കെ glaucoma  എന്ന മാരക നേത്രരോഗം വരാം:-  ഗ്ലോക്കോമ കുടുംബപാരമ്പര്യമുള്ള ആളുകള്‍, 40 വയസ്സിന് മീതെ പ്രായമുള്ളവര്‍, പ്രമേഹമുള്ള ആളുകള്‍, സ്റ്റെറോയിഡുകള്‍ ദീര്‍ഘകാലം ഉപയോഗിച്ചിട്ടുള്ളവര്‍,  നേത്രസംബന്ധമായ പരിക്കു പറ്റിയിട്ടുല്ലവര്‍. ++

glaucomക്കുള്ള മരുന്നുകള്‍ ഭാരതത്തില്‍ allergan  എന്ന കമ്പനിയും ഉല്‍പ്പാദിപ്പിക്കുന്നു. ഞാന്‍ വര്‍ഷങ്ങളായി ഈ കമ്പനിയുടെ മരുന്നണ് ഉപയോഗിക്കുന്നത്. എന്റെ രണ്ട് കണ്ണിലും കഴിഞ്ഞ 25 കൊല്ലമായി കാലത്തും വൈകിട്ടും രണ്ട് നേരം ഒറ്റിക്കുന്നു.. ഈ മരുന്ന് മറ്റേ കണ്ണില്‍ ഈ രോഗം വരാതിരിക്കാനും, വന്നാല്‍ അധികം സങ്കീര്‍ണ്ണമാകാതിരിക്കാനും ഉപയോഗിക്കാം.. എന്റെ വലതുകണ്ണിന് കാഴ്ച 80 ശതമാനം നഷ്ടപ്പെട്ടുകഴിഞ്ഞു.. ഈശ്വരാധീനത്താല്‍ ഇടത്തേ കണ്ണിന് വലിയ തകരാറില്ല.. ഇപ്പോള്‍ എനിക്ക് 66 വയസ്സ്.

 ഇത്രയും കാലം ഈ ലോകം കാണാനും അനുഭവിക്കാനും കഴിഞ്ഞ എനിക്ക് ജഗദീശ്വരനോട് നന്ദിയുണ്ട്. ഇനി അധിക കാലം ഈ ഭൂമിയില്‍ ഉണ്ടാവില്ലല്ലോ.. വയസ്സായില്ലേ..? മരിക്കും വരെ അല്പമെങ്കിലും കാഴ്ച നിലനിര്‍ത്തി കിട്ടിയാല്‍ അതില്‍ കൂടുതല്‍ ഭാഗ്യം മറ്റെന്തുണ്ട്..

 ഈ പോസ്റ്റ് വായിക്കുന്ന കൂട്ടുകാരെ നിങ്ങള്‍ ഞാന്‍ മുകളില്‍ പറഞ്ഞ അവസ്ഥയിലുള്ളവരാണെങ്കില്‍  ഡോക്റ്ററെ കാണുക. തൃശ്ശൂരിലെ ivision കണ്ണാശുപത്രിയിലാണ് ഞാന്‍ കഴിഞ്ഞ 4 കൊല്ലമായി പോകുന്നത്.

++ allergan എന്ന കമ്പനിയുടെ ലഘുലേഖയില്‍ നിന്നും കുറച്ച് വിവരങ്ങള്‍ ഇവിടെ ചേര്‍ത്തിട്ടുണ്ട്. 

Friday, February 21, 2014

കോണിച്ചുവട്ടിലെ ചായ



MEMOIR

മിനിഞ്ഞാന്ന് ഒരാളെ അന്വേഷിച്ച് പോയപ്പോള്‍ വഴിക്കൊരാള്‍ ചായ ആറ്റുന്നത് കണ്ടു. എനിക്കാണെങ്കില്‍ പതിനൊന്നുമണിക്കൊരു ചായ കുടി ഉണ്ട്. നേരെ കോണിച്ചുവട്ടിലേക്ക് പോയിട്ട് ചായ അടിക്കുന്ന ആളോട് പറഞ്ഞു..

“എനിക്കൊരു ചായ വേണം.. ആ സഞ്ചിയിലുള്ള പഴയ കുതിര്‍ന്ന ചായപ്പൊടി കളഞ്ഞ് പുതിയ പൊടി ഇട്ട് സ്റ്റ്രോങ്ങില്‍ ഒരു ചായ.”  
 + കൂടുതല്‍ വിശേഷങ്ങള്‍ ഇവിടെ വായിക്കാം  http://voiceoftrichur.blogspot.in/2014/02/blog-post.html


Wednesday, February 12, 2014

രുഗ്മിണിയെന്നോട് ചോദിച്ചു

 short story

“പ്രകാശേട്ടനെന്നെ മറന്നു അല്ലേ...?”
 “ യേയ് ഒരിക്കലുമില്ല, എന്തേ അങ്ങിനെ ചോദിക്കാന്‍....?”

“പണ്ട് ഈ വഴിക്ക് എപ്പോഴും വരുമായിരുന്നു, ഇപ്പോ കാണാറേ ഇല്ല.!”

“ഓഹ് അതുശരി. എനിക്കെന്നും ഒരേ റൂട്ടില്‍ തന്നെ പോയാല്‍ മതിയോ...? എന്റെ വീഥി ടു വീഥി ഷട്ടില്‍ സര്‍വ്വീസല്ലേ...? എന്നെ കാത്ത് ഇതുപോലെ പലരും പലയിടത്തും നില്‍ക്കുന്നുണ്ടാകും.. എനിക്ക് തൃശ്ശൂര്‍ പട്ടണത്തിലെ എല്ലാ വീഥികളും നടന്നെത്തേണ്ടേ.. അതിന് ഒരു മാസം എടുക്കും.. പിന്നെ ഈ രുഗ്മിണിയെ കാണാന്‍ പണ്ടത്തെ ചന്തമൊന്നും ഇല്ല. അല്ലെങ്കില്‍ ഇടക്കിടക്ക് ഈ വീഥിയില്‍ കൂടെ ആക്കാമായിരുന്നു സര്‍വ്വീസ്.“

“അപ്പോ എന്നെ വേണ്ടാണ്ടായീ എന്നാണൊ ഈ പറഞ്ഞതിന്റെ സാരം..?”
“അങ്ങിനെയും ഇല്ലാതില്ല.. ഞാന്‍ ആദ്യമായി നിന്നെ കണ്ട വേഷം ഓര്‍മ്മയുണ്ടോ നിനക്ക്....? മുട്ടുവരെ ഉള്ള മുണ്ടും വട്ടക്കഴുത്തുള്ള ജാക്കറ്റും, അങ്ങിനെ പല പല അംഗലാവണ്യം.... എനിക്ക് നിന്നെ അങ്ങിനെ കാണാനാ ഇഷ്ടം... ഈ നൈറ്റി എന്ന മാക്സി ഉടുക്കുന്ന പെണ്ണുങ്ങളെ എനിക്ക് ഇഷ്ടമേ അല്ല. അതൊക്കെ കിടപ്പുമുറിയിലെ വേഷങ്ങളല്ലേ.. വേലിക്കരികിലും പറമ്പിലും ഒക്കെ മേയുന്ന സ്ഥലത്തെ വസ്ത്രധാരണമാണൊ...?”

“ന്നാ പ്രകാശേട്ടന്‍ ഞാന്‍ തുണിയലക്കുന്ന നേരത്ത് വന്നാല്‍ മതി...”
“അയ്യടാ... പെണ്ണിനെ ഒരു പൂതിയേ... നീ തുണിയാക്കുന്ന നേരത്ത് എനിക്ക് വേറെ പണിയുണ്ട്... വേണമെങ്കില്‍ ഒരു അഞ്ചുമണിക്ക് നീ തുണിയലക്കാന്‍ നില്‍ക്ക് - അപ്പോള്‍ ഞാന്‍ വരാം ഈ റൂട്ടില്‍..”

“പ്രകാശേട്ടന്‍ അകത്തേക്ക് കയറുന്നില്ലേ...?”
“കയറാം.. ആരൊക്കെ ഉണ്ട് അകത്ത്. മുത്തശ്ശി ഉണ്ടോ..?“

 പ്രകാശേട്ടന്‍ ഉമ്മറത്ത് കയറിയിരുന്നു.. ചുറ്റുപാടും നോക്കി. എന്തുരസമാണ് ഈ പഴയ തറവാട്.. മൂന്നുഭാഗവും ഉമ്മറം.. പടിഞ്ഞാറെ ഉമ്മറത്തുനിന്ന് പൂമുഖത്തിലേക്ക് ഒരു വാതില്‍.

 പൂമുഖത്തിന്റെ വലത്തേ അറ്റത്ത് ഒരു കിടപ്പുമുറി. ഇടത്തേ അറ്റം ഡൈനിങ്ങ് റൂം, അവിടെ നിന്ന് അടുക്കളയിലേക്കും അടുക്കളയുടെ പുറകിലെ മുറ്റത്ത് അടുക്കളക്കിണറിന്നോട് ചേര്‍ന്ന് പണ്ടത്തെ ഒരു മറപ്പുരയെന്ന കുളിമുറിയും അതിനോട് ചേര്‍ന്നൊരു അലക്കുകല്ലും..

 ഈ കല്ലിലാണ് രുഗ്മിണി പാട്ടുപാടി തുണിയലക്കുന്നത്.. രുഗ്മിണി തുണിയലക്കുന്നത് ഒരിക്കല്‍ പ്രകാശേട്ടന്‍ കണ്ട് സുഖിച്ച് സുഖിച്ച് വേലിക്കപ്പുറത്തുള്ള ഓടയില്‍ മറിഞ്ഞുവീണു.

“അയ്യോ എന്ന വിളികേട്ട ദിക്കിലേക്ക് നോക്കിയപ്പോള്‍ കണ്ട അവസ്ഥ പരിതാപകരമായിരുന്നു.. രുഗ്മിണി ഈറനണിഞ്ഞ വേഷത്തില്‍ പ്രകാശേട്ടനെ ഓടയില്‍ നിന്നും പൊക്കിയെടുത്ത് ഉമ്മറത്ത് കൊണ്ടുവന്നിരുത്തി കൊട്ടന്‍ ചുക്കാദി തൈലം തേച്ച് ചൂട് വെള്ളത്തില്‍ പിഴിഞ്ഞ തോര്‍ത്തുമുണ്ട് കൊണ്ട് ഒരു മസ്സാജ് ചെയ്തുകൊടുത്തു...”

“പിന്നീട് ആ റൂട്ടിലായിരുന്നു പ്രകാശേട്ടന്റെ സായാഹ്നസവാരി.. കൂടെ കൂടെ രുഗ്മിണിയുടെ ഉമ്മറത്ത് കയറിയിരിക്കും, തമാശ പറയും. രുഗ്മിണിക്ക് വെടി പറച്ചില്‍ കേള്‍ക്കാന്‍ വലിയ ഇഷ്ടമാണ്.. പ്രകാശേട്ടനാണെങ്കില്‍ നാവെടുത്താല്‍ നുണയേ പറയൂ... അതെല്ലാം ഈ രുഗ്മിണിക്ക് പെരുത്ത് ഇഷ്ടമായി..”

“അങ്ങിനെ ഈ രുഗ്മിണിയെ സുഖിപ്പിച്ച പ്രകാശേട്ടനെ ഈ രുഗ്മിണി ഇപ്പോള്‍ കാണുന്നത് ഒരു പാട് നാളെത്തെ വിടവിന് ശേഷം. രുഗ്മിണിക്ക് പ്രകാശേട്ടന്റെ കഥകള്‍ വലിയ ഇഷ്ടമാണ്.. അയാളുടെ കഥകള്‍ വായിക്കാന്‍ മാത്രം ആ തറവാട്ടില്‍ കമ്പ്യൂട്ടറും മറ്റും വാങ്ങി..”

“രുഗ്മിണിയുടെ എന്ത് ആവശ്യങ്ങളും നിറവേറ്റിക്കൊടുക്കും മുത്തശ്ശി. കാരണം ഈ രുഗ്മിണി മാത്രമാണ് ആ തള്ളയുടെ അന്തിത്തുണ.. രുഗ്മിണി അകന്ന ബന്ധത്തിലെ ഒരു കുട്ടിയാണെങ്കിലും രുഗ്മിണിയുടേതും സാമ്പത്തികമായി നല്ല  നിലയിലുള്ള കുടുംബം തന്നെ.. പിന്നെന്തിനാ ഈ മുത്തശ്ശിയുടെ കൂടെ വന്നുനില്‍ക്കുന്നതെന്നുവെച്ചാല്‍...അതൊക്കെ വലിയ കഥയാണ്..”

“പിന്നെന്തൊക്കെയാ പ്രകാശേട്ടാ പുതിയ വിശേഷങ്ങള്‍... പുതിയ കഥയൊന്നും ഇല്ലല്ലോ ബ്ലോഗില്‍..? ഒരു പുതിയ കഥ എഴുതൂ... ഇപ്പോള്‍ എന്റെ മുഖത്ത് നോക്കി ഒരു പുതിയ കഥ പറഞ്ഞ് വൈകിട്ട് വീട്ടില്‍ പോയിട്ട്  അതെഴുതിയാല്‍ ഞാന്‍ നാളെ വരുമ്പോള്‍ ഒരു സര്‍പ്രൈസ് ഗിഫ്റ്റ് തരാം...”

“പുതിയ കഥയൊന്നും മനസ്സില്‍ വരുന്നില്ല എന്റെ രുക്കൂ........”
“അതൊന്നും പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല... കഥ പറഞ്ഞില്ലെങ്കില്‍ ഞാന്‍ വിടില്ല..”

“ശരി എന്നാല്‍ കേട്ടോളൂ......... ഞാന്‍ നിന്നെ താറുടുപ്പിച്ച ക്ഥ പറയാം...?"
അതുകേട്ട രുക്കുവിന് ദ്വേഷ്യം വന്നു.

“അതൊക്കെ ക്ഥയായെഴുതിയാലുണ്ടല്ലോ.. പിന്നെ ഞാന്‍ മിണ്ടില്ല...”
“പിന്നെന്ത് കഥയാ.......... ഒന്നും മനസ്സില്‍ കാണുന്നില്ല......?"

“എന്തിനാ എന്നോട് ഈ സൂത്രമൊക്കെ പറേണ് പ്രകാശേട്ടാ... ഇത്രമാത്രം നുണ പറയുന്ന ഒരാളെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. അങ്ങിനെ ഉള്ള ഒരാള്‍ക്കാണോ ക്ഥകള്‍ക്ക് പഞ്ഞം...”

“ശരി... എന്നാല്‍ ഞാന്‍ പറയാം............”
“എന്താ കഥേടെ പേര് പ്രകാശേട്ടാ...........?”

“പേര് ഞാന്‍ അവസാനമേ ഇടൂ......”
“അത് പറ്റില്ല..........”

“പറ്റിക്കണമെങ്കില്‍ നീ പോയി ഈ കുന്ത്രാണ്ടമൊക്കെ മാറ്റി അരമുണ്ടും ബ്ലൌസുമിട്ട് വായോ...“

 പാവം മണ്ടിപ്പെണ്ണ് രുക്കു വട്ടക്കഴുത്തുള്ള കറുപ്പില്‍ മഞ്ഞ പുള്ളികളുള്ള ബ്ലൌസും കറുപ്പുകര്  മുട്ടറ്റം വരെയുള്ള കറുപ്പുകര മുണ്ടും ഉടുത്ത് പ്രകാശേട്ടന്റെ മുന്നില്‍ ഉമ്മറത്ത് ചമ്രം പടിഞ്ഞിരുന്നു.

“ഇനിപ്പറാ വേഗ്ം പ്രകാശേട്ടാ കഥയുടെ പേര്...?"

 പ്രകാശേട്ടന്‍ രുക്കുവിന്റെ അംഗലാവണ്യം നോക്കി വെള്ളമിറക്കുകയായിരുന്നു.

“വേഗമാവട്ടെ... മുത്തശ്ശിക്ക്  കഷായം കൊടുക്കേണ്ട നേരമായി... വേഗമാകട്ടെ.. എനിക്ക് ഈ വേഷമൊക്കെ മാറ്റിയിട്ട് വേണം കഷായമെടുത്തുകൊടുക്കാന്‍...”

“ദശമൂലാരിഷ്ടമുണ്ടോ രണ്ടൌണ്‍സ് കുടിക്കാന്‍ തരാന്‍ രുക്കൂ..........?”
“ദശമൂലാരിഷ്ടമൊക്കെ തരാം. വേഗം കഥയുടെ പേരുപറാ.......?

“എന്നാ കേട്ടോളൂ............... കഥയുടെ പേര്.... “
“നിക്കൊന്നും കേക്കിണില്ല്യല്ലോ പ്രകാശേട്ടാ.........?’

“ന്നാ നീയിങ്ങിട്ട് അടുത്തിരിക്ക്...........”

“രുക്കു പ്രകാശേട്ടന്റെ തൊട്ടടുത്തിരുന്നു.........”

 പ്രകാശേട്ടന്‍ അവളുടെ കവിളത്തൊരു നുള്ള് കൊടുത്തു..അയാളുടെ നോട്ടം രുക്കുവിനെ മത്തുപിടിപ്പിച്ചു.

“പേരുപറയൂ......... കഥ പറയൂ പ്രകാശേട്ടാ..............?”

“കഥയുടെ പേര് - സ്റ്റാപ്ലര്‍........”
“അതെന്തുപേരാ സ്റ്റാപ്ലര്‍...? ഇനി കഥ പറയൂ...........”

“കഥയിപ്പോള്‍ പറയാനൊക്കില്ല. നിന്നെ ഞാന്‍ താറുടുപ്പിച്ച കഥ പറയാന്‍ നീ സമ്മതിച്ചില്ലല്ലോ..? അതുപോലെ ഈ സ്റ്റാപ്ലര്‍ കഥ പറയണെമെങ്കില്‍ ആ ഉണ്ടക്കണ്ണിയുടെ സമ്മതം വേണം...”

“ഉണ്ടക്കണ്ണിയോ...? അവളാര് ....?”

“ഞാന്‍ നാളെ വരാം ദശമൂലാരിഷ്ടം കുടിക്കാന്‍ - അപ്പോള്‍ പറയാം...”

Saturday, February 1, 2014

ചായ വേണോ ചാരായം വേണോ..?


കുറേ നാളായി നാടകം കാണണമെന്ന് തോന്നിയിട്ട്. ഈ സിനിമയെല്ലാം കണ്ട് വെറുത്തു. നാടകം കാണണ ഒരു സുഖം ഈ സിനിമക്കില്ല..

അങ്ങിനെ ഇരിക്കുമ്പോളാ ഒരു സര്‍ക്കാര്‍ വിളമ്പരം കേട്ടത്.നാടകോത്സവം. ഒരു ദിവസം നാടകം കാണാന്‍ പോയി…. അവിടെ ചെന്നപ്പോ തിര്‍ക്കോട് തിരക്ക്.. എന്നാലും  ഒന്നില് കയറിപ്പറ്റി.

മറ്റൊന്ന് തുടങ്ങുന്നതിന് മുന്‍പേ ഒരു ചായ കുടിക്കാന്‍ അരികത്തുള്ള ചായപ്പീടികയില്‍ പോയി. അവിടുത്തെ ചായയും ഉഴുന്നുവടയും രുചിയുള്ളതാണ്.

ചായപ്പീടികയില്‍ പോയപ്പോളാണ് അവിടുത്തെ അങ്കം മനസ്സിലായത്. നാടകം പോലെ തന്നെ അവിടെയും. ഒരു കപ്പ് ചായക്കുവേണ്ടി ആളുകള്‍ ഉന്തും തള്ളൂമായി ഒരേ കലഹം.. “ഇനി ഇപ്പോ എന്താ ചെയ്യാ….? സീപ്പി നെടുവീര്‍പ്പിട്ടു.

സീപ്പിക്ക് 5 മണിക്ക് ഒരു നല്ല സ്ട്രോങ്ങ് ചായ കുടിക്കുന്ന പതിവുണ്ട്. ഇനി ചായ കിട്ടണമെങ്കില്‍ പാറമേക്ക്കാവ് വരെ നടക്കണം. അതിലും ഭേദം കുറച്ച് വെള്ളം കുടിച്ച് തോട്ടത്തിലിരുന്ന് ഈ കൂ‍ട്ടത്തെ കണ്ട് രസിക്കാം, കുറച്ച് പോട്ടം പിടിക്കാം.

5 മണിയുടെ നാടകം കണ്ട് കഴിയുന്നതിന്‍ മുന്‍പ് ഇറങ്ങിയതാണ് ചായ കുടിക്കാന്‍. ഇനി 7 മണീക്കാണ് അടുത്ത നാടകം.. അതിനുമുന്‍പ് കുറച്ച് ചൂടുവെള്ളം കുടിക്കണം..

സീപ്പി ഇങ്ങിനെ ആലോചിച്ചുംകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ അയാളെത്തന്നെ ഉറ്റുനോക്കിക്കൊണ്ട് അടുത്ത് വന്നു.
“ആരാ മനസ്സിലായില്ല…..?”                                     "ഇത് സീപ്പി സാറല്ലേ….?”
“അതേ…”                                                     “നമ്മളാരാണാവോം…?
“ഇത്ര പെട്ടെന്ന് മറന്നോ എന്നെ...?                             “ഞാന്‍ കിരണ്‍…. നമ്മളൊക്കെ ഓണ്‍ ലൈന്‍ ഫ്രണ്ട് അല്ലേ….?”

സീപ്പിക്ക് ആളെ പിടികിട്ടിയില്ലെങ്കിലും അതൊന്നും മുഖത്ത് പ്രകടിപ്പിച്ചില്ല.. അവരിരുവരും നാടകത്തെ പറ്റിയും മറ്റു പല വിഷയങ്ങളും സംസാരിച്ചു..രണ്ടുപേരും അടുത്ത നാടകത്തിനുവേണ്ടി കാത്തിരിക്കുന്നവര്‍.

സീപ്പി ആലോചിക്കുകയായിരുന്നു. “ആരാ ഈ കിരണ്‍“. കിരണ്‍ എന്നുപറഞ്ഞാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ട്.. ഈ കിരണ്‍ തന്നെപ്പോലെ ജുബയും പൈജാമയും വേഷം, പിന്നെ ഒരു തോള്‍ സഞ്ചിയും..

“എന്താ സീപ്പിസാര്‍ ആലോചിക്കണ്…?                            “യേയ് ഒന്നുമില്ല, എനിക്ക് ഒരു ചായ കുടിക്കണം…”

“അതിനെന്താ നമുക്ക് കേന്റീനിലേക്ക് നീങ്ങാം..”
“ഓ അങ്ങിനെയാകട്ടെ…” കിരണ്‍ രണ്ട് കപ്പ് ചായക്ക് ഓര്‍ഡര്‍ കൊടുത്തപ്പോ ആരോ പറേണത് കേട്ടു. ചായ കഴിഞ്ഞെന്ന്. ചുക്കുകാപ്പീണ്ടത്രെ…?”

“സീപ്പി അവിടെനിന്നെണീറ്റ് നേരെ കാണ്ടീ‍നിന്റെ അടുക്കളയിലെത്തി..
“ദേ നോക്കൂ മക്കളെ…. നിക്ക് എന്തെങ്കിലും കുടിക്കാന്‍ വേണം ചൂടുള്ളത്..? ചായ കിട്ടിയാല്‍ നന്ന്.

“ചായ കഴിഞ്ഞു….”
“ന്നാ ചാരായമായാലും വേണ്ടില്ല...” 

                                                             “ഇവിടെയല്ല ചാരായം കിട്ടുന്ന സ്ഥലം. തൊട്ടപ്പുറത്താണ്..”
സീപ്പി നടന്ന് പുല്‍ത്തകിടിയില്‍ ഇരുന്നിരുന്ന കിരണിന്റെ അടുത്തെത്തി.

“പിന്നേയ് കിരണ്‍...?”                                         “ചായ കഴിഞ്ഞത്രെ..?”

“ചാരായമാണെങ്കില്‍ വിരോധമുണ്ടോ....?                          “ഞാന്‍ സീപ്പിസാറിന് കൂട്ടുവരാം……”

രണ്ടുപേരും അടുത്തുള്ള ചാരായപ്പീടികയിലെത്തി. അവിടേയും തിരക്ക്.. പക്ഷെ അവര്‍ക്കിരിക്കാന്‍ ഒരു സ്ഥലം കിട്ടി.

“സ്റ്റ്യുവാര്‍ഡ് ഓര്‍ഡര്‍ എടുക്കാന്‍ എത്തി..”

“എന്താ സാറന്മാര്‍ക്ക് വേണ്ടത് കുടിക്കാന്‍… ചാരായവും വീഞ്ഞും ഉണ്ട്…?”                                    

“സീപ്പിസാറെ എനിക്ക് വീഞ്ഞ് മതി….”
എന്നാല്‍ ഒരു കുപ്പി ചാരായവും ഒരു കുപ്പി വീഞ്ഞും ആയിക്കോട്ടെ. പിന്നെ രണ്ട് മസാല ഓമ്ലെറ്റും, ഒന്നില്‍ പച്ചമുളക് വേണ്ട. പിന്നെ ഒരു ലാര്‍ജ്ജ് പീനട്ട് മസാലയും..

പത്ത് മിനിട്ടില്‍ ബെയറര്‍ പറഞ്ഞ സാധനങ്ങളുമായെത്തി.
സീപ്പി ഗ്ലാസ്സുകളില്‍ ചാരായവും വീഞ്ഞും പകര്‍ന്നു. വീഞ്ഞ് കിരണിന് കൊടുത്തു.

“ചിയേര്‍സ്…..”                                                                                         “ചിയേര്‍സ് സീപ്പി സാര്‍……..”

സീപ്പി രണ്ടാമതൊരു കുപ്പിയും കൂടി സേവിച്ചു.. കിരണിന് അരക്കുപ്പി വീഞ്ഞില്‍ ഒരു ലാര്‍ജ്ജ് ചാരായം മിക്സ് ചെയ്തുകൊടുത്തു.

രണ്ടെണ്ണത്തിനും ഏതാണ്ട് വീലായി… 7 മണിക്കുള്ള നാടകം കഴിയുന്നതിന് മുന്‍പ് അവര്‍ പുറത്ത് കടന്നു..മണി പത്ത് കഴിഞ്ഞു.

“കിരണ്‍ എങ്ങിനെയാ വന്നത്… ബസ്സിലോ കാറിലോ… അതോ മോട്ടോര്‍ സൈക്കിളിലോ….?                       
“എനിക്ക് ഈ വകയൊന്നും ഇല്ല എന്റെ സീപ്പിസാറെ.. ബസ്സിലാ വന്നത്….”

“അപ്പോ തിരിച്ച് പോകാന്‍ ഈ നേരത്ത് ബസ്സുണ്ടോ…?”
                                                      “കൊടുങ്ങല്ലൂര്‍ വഴിക്ക് ആനവണ്ടി ഉണ്ട്. അതില്‍ കയറിയാല്‍ തൃപ്രയാര്‍ ഇറങ്ങി നാലടി നടന്നാലെന്റെ വീടായി…”
“സീപ്പിസാറിന്റെ വിട് ഇവിടടുത്തല്ലേ…?”                                                                 “എന്താ അങ്ങോട്ട് പോരുന്നോ….?”
“ഞാന്‍ അതാ ആലോചിക്കുന്നത്…”

“എന്നാ അമാന്തിക്കണ്ടാ.. നമുക്കങ്ങോട്ട് നടക്കാം…..”
രണ്ടുപേരും കൂടി വര്‍ത്തമാ‍നം പറഞ്ഞ് നടന്ന് വീടെത്തിയതറിഞ്ഞില്ല, വീടെത്തിയപ്പോള്‍ മണി പതിനൊന്ന് കഴിഞ്ഞു..

“സീപ്പിസാറിന്റെ അന്തര്‍ജ്ജനം ഈ അസമയത്ത് വാതില്‍ തുറക്കുമോ…?”  

  “ഇല്ല… ഒരിക്കലുമില്ല.  അതിനല്ലേ നാം ഈ ഔട്ട് ഹൌസ് പണിതിട്ടിരിക്കണേ… വരൂ നമുക്ക് അതില്‍ പാര്‍ക്കാം ഇന്ന്…”

അവര്‍  ഔട്ട് ഹൌസ് തുറന്ന് മുറിക്കുള്ളില്‍ പ്രവേശിച്ചു.
സീപ്പി ജുബയും പൈജാമയും ഊരി വാര്‍ഡ്രോബില്‍ ഇട്ടു.. ഷഡ്ഡി മാത്രം ഇട്ട് ഫേനിന്റെ അടിയില്‍ കുറച്ച് നേരം കാറ്റ് കൊണ്ടു..

“ടോ കിരണേ…. ഞാന്‍ ഒന്ന് കുളിക്കട്ടെ വിശദമായിട്ട്. എന്നിട്ട് തനിക്ക് കുളിക്കാം….” 
                              “നിക്ക് കുളിക്കണമെന്നില്ല, സാറ് കുളിച്ചുവരൂ…”

സീ‍പ്പി വിശദമായി കുളിച്ച് ഒരു മുറിയന്‍ തോര്‍ത്തുടുത്ത് കുളിമുറിക്ക് പുറത്ത് കടന്നു.

“ഇനി കിരണ്‍ കുളിച്ചോളൂ… ഉടുപ്പെല്ലാം ഊരി ങ്ങട്ട് തന്നോളൂ, ഞാന്‍ ഇതിന്നുള്ളില്‍ തൂക്കിയിട്ടോളാം. കുളി കഴിഞ്ഞുവരുമ്പോള്‍ ഞാനൊരു കള്ളിമുണ്ട് തരാം.. വേണമെങ്കില്‍ ഇടാനോരു ബനിയന്‍ തരാം. നിക്ക് ഒന്നും ഇടുന്ന പതിവില്ല..”

“നിക്ക് കുളിക്കണ്ട സാറേ..?                                                                             “അത് ശരിയാവില്ല, കുളിക്കാതെ എന്റെ അടുത്ത് കിടന്നാല്‍ നാറ്റമടിക്കില്ലേ… അല്ലെങ്കില്‍ ഞാനും കുളിക്കരുതായിരുന്നു..”

“അതിന് ഞാന്‍ താഴെ കിടന്നോളാം. സാറ് കട്ടിലിന്മേല്‍ കിടന്നോളൂ…..” 
                                         “അതൊന്നും ശരിയാവില്ല…വിരുന്നുകാരനെ താഴെ കിടത്തി നാം കട്ടിലില്‍ കിടക്കുകയോ… ഇത് ഡബ്ബില്‍ കോട്ടല്ലേ… രണ്ടോ മൂന്നോ ആളുകള്‍ക്കൊക്കെ ഇതില്‍ കിടക്കാം…”

“ആ ജുബയിങ്ങട്ട് ഊരിത്തരാ….?

കിരണിന്ന് മദ്യത്തിന്റെ ലഹരിയില്‍ നിന്നും മുക്തി കിട്ടിയിരുന്നില്ല, സീപ്പിയുടെ ആജ്ഞയനുസരിച്ച് ജുബ ഊരിക്കൊടുത്തു… ഈറന്‍ തോര്‍ത്തെടുത്ത് മാറത്ത് ഇട്ട് കുളിമുറിയിലേക്കോടിക്കയറി…

“ഇതുകണ്ട് സീപ്പി പന്തം കണ്ട പെരുച്ചാഴിയെപ്പോലെ മരവിച്ച പോലെ നിന്നു. എന്താ സംഭവിച്ചേ… അയാള്‍ക്കൊന്നും മനസ്സിലായില്ല…”

“എന്താ ഞാനീക്കാണണത്…. ഈ കിരണ്‍ പെണ്‍കുട്ടിയാണല്ലോ..? ജുബ ഊരിയപ്പോള്‍ അവളുടെ മുലകള്‍ തുള്ളിച്ചാടി… ഇനി നിക്ക് തോന്നണതാകുമോ…" 

"സംഗതി കുടിച്ചത് കുറച്ച് ഓവറായിപ്പോയി. എന്നാലും ഇങ്ങിനെ കണ്ണ് മഞ്ഞളിക്കാറില്ലല്ലോ…?”

സീ‍പ്പി കിരണിന്റെ കുളികഴിയും വരെ കുളിമുറിയുടെ വാതുക്കലേക്ക് നോക്കീംകൊണ്ടിരുന്നു..

“ഇതാ അവള്‍ വരുന്നു പൈജാമയിട്ട്, ഈറന്‍ തോര്‍ത്ത് പുതച്ചുംകൊണ്ട്….അവളുടെ മുലകളെ ഈറന്‍ തോര്‍ത്ത് പുറത്തേക്ക് ഉതിപ്പിച്ചു..”

അവള്‍ പെണ്ണുതന്നെ ആണൊ എന്ന് സീപ്പിക്ക് ബോധ്യമായില്ല.. 

“അവളുറങ്ങി പാതിരയാകുമ്പോള്‍ പിടിച്ചുനോക്കാം..”
“കിടന്നപാടെ മദ്യലഹരിയില്‍ കിരണ്‍ ഉറങ്ങി. സീപ്പിക്ക് ഉറങ്ങാനായില്ല….“

“കിരണിന്റെ കൂര്‍ക്കം വലി കേട്ടപ്പോള്‍ സീപ്പി ബെഡ് റൂമിന്റെ വെളിച്ചത്തില്‍ പിടിച്ചുനോക്കി. 

അതേ അവള്‍  പെണ്ണുതന്നെ..                                                               “അവള്‍ കുറ്റക്കാരിയോ… ഞാന്‍ കുറ്റക്കാരനോ അല്ല….”

സീപ്പി ഉറങ്ങിയതറിഞ്ഞില്ല..

രാവിലെ ഉറക്കമുണര്‍ന്നുനോക്കിയപ്പോള്‍ കിരണ്‍ എണീറ്റുപോയിരുന്നു..









                                                                    




Tuesday, January 28, 2014

ഇന്നെത്തെ നാടകം

ഞാൻ ഇന്ന് ITFok 2014 നാടകം കാണാൻ പോയി. 2 മണിക്കുള്ളതും, 5 മണിക്കുള്ളതും കാണാൻ പറ്റിയില്ല. 7 മണിക്കുള്ള ഹിന്ദി നാടകം കണ്ടു. നാടകത്തിന്റെ പേര് " hum mukktara" . 80 മിനിട്ട് നീളം ഉള്ളതായിരുന്നു. ഓപ്പണ്‍ എയർ തിയേറ്ററിൽ ആയിരുന്നു ഇത്. പാസ്‌ ഉണ്ടായിരുന്നില്ല, എന്നാലും കയറിപ്പറ്റി. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് പൂരപ്പറമ്പിൽ വെച്ചാണ് അവസാനമായി നാടകം കണ്ടത്. തൃശ്ശൂരിൽ പല തവണ നാടകം വന്നിരുന്നുവെങ്കിലും എനിക്ക് കാണാൻ തോന്നിയിട്ടില്ല. പണ്ടൊക്കെ മീഡിയ ചാനലിൽ മേനേജർ ജോലി ഉള്ളപ്പോഴും എന്നെ തേടി വി ഐ പി പാസുകൾ വരാറുണ്ടായിരുന്നു. അന്നും ഞാൻ കണ്ടില്ല. ഇപ്പോൾ ഊരു ചുറ്റി തെണ്ടി നടക്കുമ്പോൾ ആണ് നാടകം കാണാൻ തോന്നിയത്. ഫെബ്രുവരി 3 വരെ ഉണ്ട് നാടകം. എല്ലാം കാണണം. ജാക്സണ്‍ ചാക്കോയെ മണിയടിച്ച് പാസ് തരപ്പെടുത്തണം. അല്ലെങ്കിൽ മാതൃഭൂമി സുരെന്ദ്രേട്ടനെ, അല്ലെങ്കിൽ മറ്റാരെയെങ്കിലും. ഇന്നെത്തെ നാടകത്തിന്നിടക്ക് ചായ കുടിച്ച് അവിടെയും ഇവിടെയും ഒക്കെ വായ നോക്കി നടക്കുന്നതിന്നിടയിൽ ഒരു പെണ്‍കുട്ടി വന്നു ചോദിച്ചു.."ജെ പി അല്ലെ..? " അത് എന്റെ ഓണ്‍ലൈൻ ഫ്രണ്ട് ആയ സിന്ധു ആയിരുന്നു. പത്തിരുപത് നാഴിക ദൂരത്തും നിന്നും നാടകം കാണാൻ വന്നിരിക്കുന്നു. പലർക്കും പല തരം കമ്പം.. ഞാൻ നാടകം മുഴുവനാക്കിയില്ല. നാടക ശാലക്കരുകിലെ ലഹരി വില്ക്കുന്ന ഇടത്ത് പോയി ഒരു കുപ്പി ലഹരി അകത്താക്കാം എന്ന് കരുതിയെങ്കിലും നടന്നില്ല. വലിയ തിരക്കായിരുന്നു അവിടെ. പൂരത്തിന്റെ തിരക്കായതിനാൽ ഓട്ടോയും കിട്ടിയില്ല. മറ്റൊരിടത്ത് നിന്നും ഒരു കുപ്പി തണുത്ത ഫൊസ്റ്റെർ അടിച്ച ഞാൻ കൊക്കാല വരെ നടന്നു വീട്ടിലെത്തി.

Saturday, January 25, 2014

രഞ്ജിനി



കാലത്ത് എണീക്കാൻ വൈകി. ഇന്നെലെ  രാത്രി ആമസോൺ കാടുകളിൽ  ജീവിക്കുന്ന   ഒരു  കൂട്ടം കാടന്മാരുടെ  വിഡിയോ കണ്ട് ഉറങ്ങാൻ വൈകി. 

കാലത്ത്  കുളിയും തേവാരവും എല്ലാം കഴിഞ്ഞപ്പോൾ  മണി പത്തര.ഇവിടെ മകളും  അവളുടെ കുട്ട്യോളും കെട്ട്യോനും ഒക്കെ  ഉണ്ട്.  അതിനാൽ ഞാൻ എണീറ്റോ,  കുളിച്ചോ എന്നൊന്നും  ചോദിക്കാൻ  എന്റെ  ശ്രീമതിക്കായില്ല. ഞാൻ അതൊന്നും ഗൗനിച്ചില്ല.  ഡൈനിങ്ങ് റൂമിൽ  പോയപ്പോൾ ഇഡ്ഡലിയും  തേങ്ങാച്ചമ്മന്തിയും തയ്യാറായി വെച്ചിരുന്നു. ആഅഞ്ചാറു ഇഡ്ഡലിയും ഒരു  കപ്പ് കട്ടൻ  ചായയും കഴിച്ച  ഞാൻ നാട് തെണ്ടാൻ ഇറങ്ങി.

ഓറിയന്റൽ ബേങ്കിലെ പുതിയ മേനേജർ നല്ല ആണെന്ന് മനസ്സിലാക്കി. അദ്ദേഹം എന്റെ ചില ഇടപാടുകൾ  പെട്ടെന്ന് ശരിയാക്കിത്തന്നു. അവിടെ  നിന്ന് പാസ്സ് ബുക്ക് മരുന്നുകടയിലെ  മിനിയെ ഏൽപ്പിച്ച്, ഞാൻ മെട്രോ സ്റ്റോപ്പിൽ  നിന്ന് ബസ്സ് കയറി സ്വരാജ് റൗണ്ടിൽ ഇറങ്ങി. 
 ആ ദിക്കിലേക്ക് നോക്കിയെങ്കിലും ഒന്നും കണ്ടില്ല. ഞാൻ സജീവന്റെ കടയിലെ രുചിയുള്ള ചായ കുടിക്കാനായി വേഗത്തിൽ  നടക്കുകയായിരുന്നു.  അപ്പോഴാണു ശ്രദ്ധിച്ചത് എതിരേ വരുന്ന രഞ്ജിനിയെ. മകരം ഒന്നിനെ  ഞാൻ അവളെ വടക്കുന്നാഥൻ ക്ഷേത്രത്തിലെ ഇലഞ്ഞിമരത്തിന്റെ അടിയിൽ കണ്ടിരുന്നു. പക്ഷെ ഞാൻ ലക്ഷദ്ദീപം കേമറയിൽ  പകർത്
പഴയ നടക്കാവിലുള്ള സജീവന്റെ  കാപ്പിക്ല്ബ്ബിൽ നിന്ന് ചായ കുടിക്കാനായി അങ്ങോട്ട് നടക്കാമെന്ന് വെച്ചു.  കാലെടുത്തതും കണ്ടു എന്റെ സുഹൃര്ത്ത് ജയരാജിനെ. അയാൾ  എന്നെ കണ്ടില്ല. അയാൾ തെക്കേ ഗോപുരനടയിലേക്ക്  അലക്ഷ്യമായി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.  ഞാ
നുംന്ന തിരക്കിൽ ആയിരുന്നു. പോട്ടം പിടിക്കലെല്ലാം കഴിഞ്ഞ് രഞ്ജിനിയുമായി സൊള്ളാൻ പോയപ്പോൾ അവളെ കണ്ടില്ല.. എന്റെ നോട്ടം അവളുടെ കയ്യിലുള്ള ഉണ്ണിയപ്പത്തിന്റെ പൊതിയായിരുന്നു. കഷ്ടം അപ്പൊളേ ഒന്ന് കണ്ണടിച്ചിരുന്നുവെങ്കിൽ രണ്ട് ഉണ്ണിയപ്പം കിട്ട്യേനെ.

ഇന്നും രഞ്ജിനിയുടെ കയ്യിൽ ഒരു   ബേഗ് ഉണ്ടായിരുന്നു. ഓ ഒരു  കാര്യം പറയാൻ  മറന്നു. ഞാൻ നേരത്തെ കണ്ട ജയരാജിന്റെ  പെണ്ണാൺ നമ്മുടെ  കഥാപാത്രം. ഞാൻ അവളെ  നോക്കിയതും അവൾ സഡ്ഡൻ ബ്രേക്ക് ഇട്ട് നിർത്തി.



ഞങ്ങൾ ഫുട്ട് പാത്തിൽ നിന്ന് കുശലം പറഞ്ഞു. പുതിയ വര്ത്തമാനം ആയ "heritage" ബിസിനസ്സ് എനിക്കിഷ്ടമായി.  അധികം താമസിച്ചില്ല രഞ്ജിനി എന്നേയും കൂട്ടി തിരിഞ്ഞ് നടന്നു. ഞങ്ങൾ രണ്ടുമിനിട്ടിൽ മാരാർ റോട്ടിലെ "ത്രയമ്പകം" എന്ന ഹെരിറ്റെജിൽ എത്തി.



50 cent സ്ഥലത്തിൽ ഉള്ള ഒരു പഴയ വീട് അതിന്റെ പഴമ നിലനിർത്തി   കേടുപാടുകൾ ഒക്കെ തീർത്ത് ചെറിയൊരു കൊട്ടാരം പോലെ പുതുക്കിപണിതു. അടുക്കള കുളിമുറി എന്നിവ മോഡേണ്‍ ആക്കി. മുറ്റം ടൈൽസ് വിരിച്ചു.



പടിപ്പുരയുടെ ജീർണിച്ച ചുമരുകൾ പഴയത് പോലെ അല്ലെങ്കിൽ അതിലും മനോഹാരിതയോടെ വീണ്ടെടുത്തു. എല്ലാം കൊണ്ടും ഒരു "nostalgia" ഇഫെക്റ്റ് കൊണ്ടുവരാൻ സാധിച്ചു.



എന്നെ രഞ്ജിനി വീട്ടിലെ എല്ലാ മുറികളും കൊണ്ട്പോയി കാണിച്ചു. കിടപ്പ് മുറികളെല്ലാം ഫർണീഷ് ചെയ്ത് വിദേശീയർക്ക്  ഇഷ്ടപ്പെടും വിധം അലങ്കരിച്ചു.



വരുന്ന തിങ്കളാഴ്ച്ച ആണ് ആദ്യത്തെ ഗസ്റ്റുകൾ വരുന്നത്. എന്നെ ക്ഷണിച്ചിട്ടി ല്ലെങ്കിലും  ഞാൻ പോകുന്നുണ്ട്.



ഞാനും രഞ്ജിനിയും സംസാരിച്ചിരിക്കുന്നതിന്നിടയിൽ ജയൻ  വന്നു. അപ്പോൾ ഞങ്ങൾ സ്വീകരണ മുറിയിൽ കുറച്ചുനേരം ഇരുന്നു.



സമയം രണ്ടുമണി യോടടുത്തു, എനിക്ക് സജീവന്റെ ചായയും കിട്ടിയില്ല, രഞ്ജിനിക്ക് ഒന്നും  തരാനും പറ്റിയില്ല. കാരണം പുതിയ വീട്ടില് പാലുകാച്ചൽ ചടങ്ങ് നടത്തിയിട്ടില്ല.



അതിനിടക്ക് ഒരു  കാര്യം  പറയാൻ മറന്നു. ഞാൻ പറഞ്ഞ സജീവൻ  ഈ രഞ്ജിനിയുടെ അനുജൻ ആണ്.. ഈ  മൂന്നുപേരേയും ചുറ്റിപ്പറ്റിയുള്ളതാണ് ഈ കഥ.



എനിക്ക് വിശക്കാൻ തുടങ്ങിയതിനാൽ ഞാൻ വേഗം സ്ഥലം വിട്ടു, ഒരു  നല്ല സദ്യ ഉണ്ട പ്രതീതിയോടെ.



nb: please enjoy  some fotos of  the heritage here...   












Sunday, January 19, 2014

ബ്ലോഗ്‌ രചനകൾ പുസ്തകങ്ങളായി

ഇന്ന് എല്ലാം കൊണ്ടും ഒരു നല്ല്ല ദിവസമായിരുന്നു. ഏതാണ്ട് 51 ബ്ലോഗർമാരുടെ പോസ്റ്റുകൾ പ്രിന്റ്‌ മീഡിയയിൽ പുസ്തകങ്ങളിൽ പ്രകാശനം ചെയ്യപ്പെട്ടു. തളിപ്പറമ്പിലെ സീയെല്ലെസ് ബുക്ക്സ് ആണ് ഇവയെല്ലാം അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. . തൃശൂരിലെ സാഹിത്യ അക്കാദമി ആയിരുന്നു വേദി. നിരക്ഷരൻ, മണിലാൽ, കുഞ്ഞൂസ്, ലീല എം ചന്ദ്രൻ എന്നിവർ പ്രാസങ്ങികർ ആയി വേദിയിൽ ഉണ്ടായിരുന്നു. എച്ച്മ്മുക്കുട്ടിയുദെ "അമ്മീമ്മക്കഥകൾ" ആണ് ഏറ്റവും കൂടുതൽ ആകർഷിക്കപ്പെട്ടതും പ്രശംസാഹനീയമായതും. എന്റെ പ്രിയ സുഹൃത്ത് കുഞ്ഞൂസിന്റെ "നീർമിഴിപ്പൂക്കൽ" എന്ന കഥാസമാഹാരവും എടുത്ത് പറയേണ്ടത് ആണ്. പിന്നെ "ചിരുകകൾ ചിലക്കുമ്പോൾ" എന്ന ബ്ലോഗ്‌ കവിതകളും പ്രകാശനം ചെയ്യപ്പെട്ടു. "ഭാവാന്തരങ്ങൾ" എന്ന ബ്ലോഗ്‌ കഥകളിൽ ഞാനടക്കം ഏതാണ്ട് 47 പേരുടെ സൃഷ്ടികൾ ആയിരുന്നു. എന്റെ ഒരു പോസ്റ്റ്‌ പേജ് നമ്പർ 71 ൽ കാണാം. ചിരകാലമായി നേരിൽ കാണാൻ കൊതിച്ച ബ്ലോഗേർസ്‌ ആയ കുഞ്ഞൂസിനെയും, റോസിലിയെയും, എച്ച്മ്മുക്കുട്ടിയെയും കണ്ടുമുട്ടിയതിൽ എനിക്കുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.

Tuesday, January 7, 2014

പാതിയാലിന്‍ ചുവട്ടില്‍ നാഴിപ്പാതി

ഇന്ന് എനിക്ക് ഒരു പുതിയ ഓണ്‍ലൈന്‍ സുഹൃത്തിനെ കിട്ടി. പേര് അനഘ.. രണ്ട് മൂന്നുദിവസമായിട്ട് അവളിങ്ങനെ എന്നോട് വിടാതെ ചാറ്റ് ചെയ്തിരുന്നെങ്കിലും ഇന്നാണ് ഞങ്ങള്‍ തമ്മില്‍ അടുത്തത്. അവള്‍ക്ക് കൂത്താട്ടുകുളത്തുള്ള പാറുകുട്ടിയുമായി അടുക്കണം.. ഞാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുത്ത് അമ്പലത്തിലേക്ക് യാത്രയായി.

ഇന്ന് കാലത്ത് എനിക്ക് ആരോടെന്നില്ലാത്ത ഒരു മുറുമുറുപ്പ് തോന്നിയതിനാല്‍ അമ്പലത്തില്‍ പോകാനുള്ള മൂഡ് പോയിരുന്നു. എന്നും കാലത്ത് കുളി കഴിഞ്ഞ് അടുക്കളയിലുള്ള കൊച്ചുഡൈനിങ്ങ് ടേബിളിനരികെ ചെന്നിരുന്നാല്‍ എന്റെ ശ്രീമതി ചുടുദോശ ഓരോന്നായി ചുട്ട് തരും. 

പക്ഷെ ഇന്ന് ദോശക്കുപകരം ഉപ്പുമാവായിരുന്നു. വല്ലപ്പോഴും ഉപ്പുമാവ് പ്രശ്നമില്ല. കഴിക്കും മുന്‍പ് പറഞ്ഞു ഉപ്പ് അല്പം കൂടുതലാണ്. എങ്ങിനെയെങ്കിലും അത് കഴിക്കാമെന്നുവെച്ചപ്പോള്‍ എരിവും കൂടുതല്‍. എനിക്ക് എരിവ് ഒട്ടും പറ്റില്ലായെന്ന് അവള്‍ക്കറിയാമെങ്കിലും എന്താണ് ഈയിടെയായി അവള്‍ക്കൊരു ശ്രദ്ധയും ഇല്ല. കഴിഞ്ഞ ആഴ്ച തൊട്ട് എന്നും ചോറ് ഓരോ തരത്തില്‍, ഒന്നുകില്‍ ഓവര്‍ കുക്ക്ഡ്,അല്ലെങ്കില്‍ പാതി വെന്തത്. 

പണ്ടൊക്കെ കാരണവന്മാ‍ര്‍ ഇങ്ങിനെ കണ്ടാല്‍ പെണ്ണുങ്ങളുടെ ചെകിട്ടത്തടിക്കും. ഞാനങ്ങിനെയൊന്നും എന്റെ പെണ്ണിനെ ചെയ്യില്ല. കാരണം ഐ ലൈക്ക് ഹേര്‍ ടൂ മച്ച്.. എനിക്ക് വയ്യാണ്ടായാല്‍ നോക്കാന്‍ അവള്‍ മാത്രം. മക്കളും മരുമക്കളും ഉണ്ട് എന്ന് പറഞ്ഞിട്ട് നോ കാര്യം. 

എനിക്ക് ദ്വേഷ്യം അതിരുകടന്നാല്‍ ഞാന്‍ ഡൈനിങ്ങ് ടേബിളോട് കൂടി എല്ലാം എറിഞ്ഞുടക്കും. പക്ഷെ ഞാന്‍ എന്റെ മുഷ്ടി ചുരുട്ടി മേശമേല്‍ ഇടിച്ച് ആങ്കറിനെ നശിപ്പിച്ചു. അമ്പലത്തില്‍ നിന്ന് വരുമ്പോള്‍ ശ്രീനിവാസ് ഹോട്ടലില്‍ നിന്ന്  4 ദോശ കഴിക്കാമെന്ന് എനീക്കാനൊരുമ്പട്ടപ്പോള്‍ അവള്‍ എനിക്ക് ദോശ ചുടാനൊരുങ്ങി.. 

ഞാന്‍ പ്രാതല്‍ കഴിച്ചെണീറ്റെങ്കിലും അച്ചന്‍ തേവരെ കാണാന്‍ അമ്പലത്തില്‍ പോയില്ല.. പേരക്കുട്ടി കുട്ടാപ്പുവിന്റെ പേരില്‍ കുറച്ച് കാലത്തേക്ക് കറുക ഹോമം ചെയ്യിപ്പിക്കാനുണ്ട്. അശ്വതി നാളില്‍.. 9-1-14 ന് വ്യാഴാഴ്ചയാണ് അശ്വതി നാള്‍. അപ്പോള്‍ അഡ്വാന്‍സായി അമ്പലത്തില്‍ പണമടച്ചാലേ ഫ്രഷ് കറുക പറിച്ചുവെക്കാന്‍ പറ്റൂ.. 

കാലത്ത്  അമ്പലത്തില്‍ പോകാന്‍ ഞാന്‍ മുണ്ടും ഷര്‍ട്ടുമാണ് ധരിക്കുക. വസ്ത്രം മാറാനായി പോയപ്പോളാണ് മനസ്സിലായത്  അലക്കിയ കോണകം ഒന്നും കാണാനില്ല. ഇത് കഴിഞ്ഞ കുറച്ച് നാളായിട്ടുള്ള അങ്കമാണ്. എനിക്ക്  നാലുപുത്തന്‍ കോണകവും ആറ് പഴയതും ആണുള്ളത്. പഴയത് പല കാരണങ്ങളാല്‍ പുറത്ത് പോകുമ്പോള്‍ ധരിക്കാറില്ല. 

ഇന്ന് നോക്കിയപ്പോള്‍ ഒന്നും ഇല്ല. തലേ ദിവസത്തെ ഇട്ട് അമ്പലത്തിലേക്ക് പോകാനൊക്കുമോ..? അപ്പോള്‍ എങ്ങും പോയില്ല. തൃശൂര്‍ ടൌണില്‍ പോയി മേനോന്റെ “പ്രൈഡ്” ഷോപ്പില്‍ നിന്ന് ഒരു ഡസന്‍ പുത്തന്‍ കോണകം വാങ്ങി ബീനക്ക് കൊടുത്തു. എന്റെ കയ്യില്‍ നിന്നും അടി കിട്ടുമെന്ന് പേടിച്ച് അവള്‍ അത് വാങ്ങിക്കൊണ്ട് ഓടി. 

ഞാന്‍ സാധാരണ വൈകിട്ടാണ് നടത്തം യോഗ സ്വിമ്മിങ്ങ് മുതലായ എക്സര്‍സൈസ്. ഇന്ന് അതൊക്കെ തെറ്റിച്ച് നേരെ അമ്പലത്തിലേക്ക് പോയി. അച്ചന്‍ തേവര്‍ അമ്പലത്തില്‍ വൈകിട്ട് ദീപാരാധനക്ക് സാധാരണ വരുന്നവര്‍ എന്റെ സമപ്രായക്കാരായ മോളി,പ്രേമ, മീര, വത്സല, സരസ്വതി തുടങ്ങിയവരാണ്. പണ്ടൊക്കെ വൈകിട്ട് അവരോട് വര്‍ത്തമാനം പറയാറുണ്ട്.. ഇപ്പോളവര്‍ക്ക് എന്നെ കാണാനാവാറില്ല. കാരണം ഞാന്‍ വൈകിട്ട് ഈ അമ്പലത്തില്‍ പോക്ക് നിര്‍ത്തി.

പകരം നടത്തത്തിന്നിടയില്‍ കാണുന്ന അമ്പലത്തിലൊക്കെ പോകും.. വെളിയന്നൂര്‍ ദേവീ ക്ഷേത്രം. കുളശ്ശേരി നരസിംഹ ക്ഷേത്രം, ചെട്ടിയങ്ങാടി മാരിയമ്മന്‍, വടക്കുന്നാഥന്‍, ശ്രീ ഭുവനേശ്വരി, പാറമേക്കാവ്, പട്ടാളം റോടിലെ മാരിയമ്മന്‍, ഈസ്റ്റ് പോലീസ് സ്റ്റേഷനടുത്ത ഭദ്രകാളി, ഇരട്ടച്ചിറ ശിവക്ഷേത്രം എന്നിവടങ്ങളിലൊക്കെ പോകും. 

ഇന്ന് അനഘയുമായി സല്ലാപം നടത്തിയതിന് ശേഷം നേരെ അച്ചന്‍ തേവര്‍ അമ്പലത്തില്‍ പോയി തൊഴുത്. പേരക്കുട്ടി കുട്ടാപ്പു എന്നുവിളിക്കുന്ന ആദിത്യന്  കറുക ഹോമം ശീട്ടാക്കി. തൃപ്പുക കഴിയുന്നത് വരെ അവിടെ കൂടി. നല്ല കാലം ഞാന്‍ അവിടെ ഇരുന്നത്.. തൃപ്പുക സമയം നടയടച്ചാല്‍ “ശംഭോ മഹാദേവ” ചൊല്ലാന്‍ ഞാന്‍ മാത്രം.. ദീപാരാധനക്ക് നടയടച്ചാല്‍ “ ഓം നമ:ശ്ശിവായ” ആണ് ചൊല്ലുക.. അതിനാണ് പെണ്‍ പട വരിക.

അങ്ങിനെ തൃപ്പുക കഴിഞ്ഞ് ഞാന്‍ ആലില പൊട്ടിച്ച് അതില്‍ നാല് കരണ്ടി പായസം സേവിച്ചു.. നാലുപാടും നോക്കിയപ്പോള്‍ അധികം ആളുകളില്ല. ഒരു നാല് കരണ്ടിയും കൂടി അകത്താക്കി. നല്ല രുചിയുള്ള പായസം ചൂട്ടോടെ കഴിച്ചപ്പോള്‍ നല്ല ഉന്മേഷം തോന്നി.. കഴകക്കാരന്‍ പോയിരുന്നില്ല. അതിനാല്‍ അയാള്‍ പൂജാപാത്രം കഴുകാന്‍ പോയി. ഞാന്‍ അയാളുടെ അടുത്ത് പോയി കൈ കഴുകി അയാളോട് കുശലം പറഞ്ഞ്  നേരെ വീട്ടിലേക്ക് നടന്നു. തിരിച്ച് പോകുന്നതിന്നിടയില്‍ മേല്‍ ശാന്തി സുധേട്ടനോട് കുശലം പറയാന്‍ മറന്നില്ല.. 

ഞാന്‍ കഴിഞ്ഞ തിങ്കളാഴ്ച കടും പായസം ശിവന് ശീട്ടാക്കിയിരുന്നു. പായസം അടിപൊളിയായിരുന്നുവെന്ന് പറയാന്‍ വയ്യ.. സുധേട്ടന് അത്  കേട്ട് ശരിക്കും സംതൃപ്തിയായി. ഞാന്‍ പായസവും കൊണ്ട് വീട്ടിലേക്ക് വരുന്ന വഴിയില്‍ പായസത്തിന്റെ മുക്കാല്‍ പങ്കും പെട്രോള്‍ പമ്പിലും ആ കോമ്പ്ലെക്സില്‍ ഉള്ള കടയിലെ പണ്‍കുട്ടികളായ ലെജീനക്കും,ബിന്ദുവിനും, പിന്നെ കാലത്തെ  പമ്പിലെ ഡ്യൂട്ടി പെണ്‍കുട്ടികള്‍സായ സുജ, ഷീല, സുമ മുതല്‍ പേര്‍ക്കും കൊടുത്തു. കൂടാതെ പമ്പ് ഉടമസ്ഥനായ ബാലേട്ടനും നല്‍കി. എനിക്കും തൃപ്തിയായി..

കുറച്ച്  നാളുകളായി ഞാന്‍ കാലത്ത്  ഈ തേവരുടെ അമ്പലത്തില്‍ തന്നെ പോകും. തൊഴുത് കഴിഞ്ഞ് ആല്‍ത്തറയില്‍ ഇരിക്കും സുമാര്‍ ഒന്നര മണിക്കൂര്‍. അതിന്നിടയില്‍ അത് വഴി പോകുന്നവരോടൊക്കെ കുശലം പറയും. 

അങ്ങിനെ ഇന്നെലെ ജ്യോത്സനയെ കണ്ടു. അവളെ ഞാന്‍ കുട്ടിക്കാലം തൊട്ട് കാണുന്നതാണ്. ഇപ്പോളവള്‍ MBBS കഴിഞ്ഞ് ഗവണ്മേണ്ട് സ്കോളര്‍ഷിപ്പോടെ MD  ക്ക് പഠിക്കുന്നു. ഈ പ്രത്യേക സ്കോളര്‍ഷിപ്പ് എങ്ങിനെയാണെന്നുവെച്ചാല്‍ ജോലി ചെയ്ത് പഠിക്കാവുന്ന ഒരു സ്കീം ആണ്. ഇവളെ പറ്റി കേരളത്തിലെ എല്ലാ പത്രങ്ങളിലും ചാനലുകളിലും കഴിഞ്ഞ മൂന്നുനാലു മാസത്തിനുമുന്‍പ് വന്നിരുന്നു. ഇതെല്ലാം അച്ചന്‍ തേവരുടെ അനുഗ്രഹം തന്നെ ആണ്. ജ്യോത്സ്ന എലലാ ദിവസവും മുടങ്ങാതെ കാലത്തും വൈകിട്ടും തേവരെ തൊഴാന്‍ വരും. 

എന്റെ ഈ ആല്‍മരച്ചുവട്ടിലെ ഇരുപ്പ് മേല്‍ ശാന്തി സുധാകരന്‍ നമ്പൂതിരി എന്ന സുധേട്ടന്‍ ശ്രദ്ധിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം എന്റെ അടുത്ത് വന്നു നിന്നു. അല്പനേരം എന്നെ വീക്ഷിച്ചതിന് ശേഷം... 

“പാതിയാലിന്‍ ചുവട്ടില്‍ നാഴിപ്പാതി ആ‍ടാതിരിക്കുന്നതെന്താണ്...?” 
എനിക്കൊന്നും മനസ്സിലായില്ല... 

“ഒന്നും മനസ്സിലായില്ലല്ലോ...” 

 “സാരല്ല്യാ...നാളെ നാം കാണുമ്പോള്‍ മറുപടി തന്നാല്‍ മതി..” 

ഞാനിത് പിറുപിറുത്തുംകൊണ്ട് രാജീവിനെ കാണാന്‍ അയാളുടെ വീട്ടിലെത്തി. അയാളോടും അയാളുടെ ഭാര്യ പ്രമീളയോടും ഞാനിത്  വിളമ്പി. അവര്‍ക്കാര്‍ക്കും ഒരു മറുപടി തരാനായില്ല.. ഞാന്‍ എന്റെ പെണ്ണിനോടും ചോദിച്ചു, അവള്‍ക്കും കാര്യം പിടി കിട്ടിയില്ല.. 

ഞാന്‍ പിറ്റേ ദിവസം അമ്പലത്തിലെ ആലിന്‍ ചുവട്ടിലിരിക്കുമ്പോള്‍ അവിടെ മേല്‍ ശാന്തി സുധേട്ടന്‍ പ്രത്യക്ഷപ്പെട്ടിട്ട് പറഞ്ഞു.. 

"ഞാന്‍ ചോദിച്ചതിന്റെ അര്‍ഥം ഇതാണ്".  

പാതിയാലിന്‍ എന്നുവെച്ചാല്‍ പാതി = അര. അപ്പോള്‍ അരയാലിന്‍ ചുവട്ടില്‍.  

നാഴിപ്പാതി = ഉരി.. അപ്പോള്‍ ഉരിയാടാതിരിക്കുന്നതെന്താണ്. 

ചോദ്യം ഇങ്ങിനെ...> “അരയാലിന്‍ ചുവട്ടിലിരുന്ന് ഉരിയാടാതിരിക്കുന്നതെന്താണ്.“ 

ഇനി ഞാന്‍ ഇതിന്നുള്ള ഉത്തരം ഇതേ ഭാഷാവിന്യാസത്തില്‍ പറഞ്ഞുകൊടുക്കണം.. എനിക്ക് ഇന്നേ വരെ ഉത്തരം പറയാന്‍ പറ്റിയില്ല.. 

“അറിയാവുന്നവര്‍ക്ക് പങ്കുവെക്കാം.“ വൈകിട്ട് അമ്പലത്തില്‍ നിന്ന് തിരിച്ച അലു സ്റ്റോര്‍സില്‍  നിന്നും ഒരു കിലോ നേന്ത്രപ്പഴം വാങ്ങി. എനിക്ക് വൈകിട്ട് അവനെ അകത്താക്കിയില്ലെങ്കില്‍ കാലത്ത്  സുഖശോധന ഉണ്ടാവില്ല. തന്നെയുമല്ല നാളെ എന്റെ തറവാട്ടില്‍ മകരവിളക്കിന് പോകുന്ന 56 സ്വാമിമാര്‍ വരും. അവര്‍ക്ക് വൈകിട്ടെത്തെ ഭിക്ഷ അവിടെയാണ്. എനിക്ക് കാലത്ത് തന്നെ എന്റെ പെണ്ണിനേയും കൊണ്ട് തറവാട്ടിലെത്തണം...

നേന്ത്രപ്പഴം വാങ്ങി അവിടുത്തെ ഉടമസ്ഥരായ ചെക്ക്കനോടും പെണ്ണിനോടും പണിക്കാരനായ അണ്ണാച്ചിയോടും കുശലം പറഞ്ഞ് ഞാന്‍ വീണ്ടും യാത്രയായി. യാത്രാമദ്ധ്യേ മാക്സിക്കടയിലെ ചോതി നാളില്‍ പിറന്ന സനിലയോട് ഹെലോ പറഞ്ഞ് കുറച്ചുംകൂടി നടന്ന് അവളുടെ കെട്ട്യോന്റെ കടയിലും കയറി വീണ്ടും നടത്തം തുടങ്ങി.. തങ്കമണി ഇറക്കം കഴിഞ്ഞ്  ആലും കുളവും കഴിഞ്ഞ് ഞാന്‍ സാധാരണ പോകാറുള്ള ആയുര്‍വ്വേദ മരുന്നുകടയില്‍  വിസായം പറയാന്‍ കയറി.

അവിടെ മൊട്ടത്തലയാനായ ഒരു ഓള്‍ഡ് മേനും, പിന്നെ ഒരു മാത്തടിയന്‍ ചെക്കനും,  പിന്നെ ഉണക്കമുന്തിരി പോലുള്ള ഒരു പെണ്‍കുട്ടീസും ആണുള്ളത്. ഉണക്കമുന്തിരി ഒന്നോ രണ്ടോ കൊല്ലം കൂടുമ്പോള്‍ പച്ച മുന്തിരിയാകും. പിന്നേയും തഥൈവ..

പത്തുമിനിട്ട് കഴിഞ്ഞപ്പോള്‍ അവിടെ നിന്ന് സ്ഥലം കാലിയാക്കി വീട്ടിലെത്തിയപ്പോള്‍ മണി എട്ടര. വീട്ടിലേക്ക് എത്തുന്നതിന് മുന്‍പ് അയലത്തെ ഒരു ചിന്ന ബേബിയുടെ കരച്ചില്‍ കേട്ട് അവനെ താലോലിക്കാന്‍ അങ്ങോട്ട് ചെന്നു. അവന്റെ അമ്മൂമ എനിക്ക് കുടിക്കാന്‍ വീഞ്ഞ് തന്നു. 

എനിക്കും ഉണ്ട് 3 പേരക്കുട്ടികള്‍സ്. അതിന്റെ ഒന്നിന്റെ തള്ളമാരില്‍ ഒന്നായ എന്റെ മരുമകള്‍ കേള്‍ക്കെ അവളുടെ കുഞ്ഞിനോടൊരു നാള്‍...

”കുട്ടിമാളു അച്ചാച്ചന്റെ കൂടെ ഒരു ആഴ്ച നിന്നിട്ട് പോയാല്‍ മതി” 

അത് കേട്ടതും അവളുടെ തള്ള വെട്ടാന്‍ വരുന്ന പോത്തിനെ പോലെ ഗര്‍ജ്ജിച്ചു...”ഇല്ലാ അവള്‍ എന്റെ കൂടെ തിരികെ പോരുന്നു..” 

അവളും കുടുംബവും കുറച്ച് നാളായി തമിഴ് നാട്ടിലാണ് വാസം.. അവനവന്റെ കൊച്ചുമക്കളെ താലോലിക്കാന്‍ കിട്ടുന്നില്ല, പകരം അയല്‍ വീട്ടിലെ ആതനേയും അപ്പുക്കുട്ടനേയും ഒക്കെ എടുത്ത്  ഞാന്‍ സന്തോഷിച്ചു.