Friday, July 25, 2014

പാറൂട്ടിക്കഥകള്‍ - ഉണ്ണ്യേട്ടനുള്ളതെല്ലേ ഇതെല്ലാം…

ഉണ്ണ്യേട്ടനുള്ളതെല്ലേ ഇതെല്ലാം…!!


നേരം വെളുത്തിട്ടും ചുരുണ്ട് കിടക്കുന്ന ഉണ്ണിയെ കണ്ടിട്ട് അവന്റെ അമ്മ അലറി.

“എടാ കുരുത്തം കെട്ടവനേ…….. നേരം എത്രയായീന്നാ വിചാരിക്കണ് നീ… പോത്തിനെ പോലെ കൂര്‍ക്കം വലിച്ച് കിടക്കുന്നു.. നാണമില്ലാത്തവന്‍… എണീച്ച് മോറ് കഴുകി വാടാ ചെക്കാ. പാടത്ത് പണിക്ക് പെണ്ണുങ്ങളെ വിളിക്കണം…”

“മറ്റൊരുത്തവന്‍ ഉണ്ട്.. തെണ്ടിത്തിന്ന ചിത്രവും വരച്ച് ചുരുട്ടും കഞ്ചാവും വലിച്ച് ഊരുചുറ്റുന്നവന്‍.. ഒരു പെണ്‍കുട്ടിയെ തന്നില്ല ദൈവം തമ്പുരാന്‍.. ഇവറ്റകളില്‍ ഒന്നിനെ കെട്ടിക്കാന്നുവെച്ചാല്‍ – മൂത്തവന്‍ പെണ്ണിനെ കിട്ടിയെന്ന് വരും, രണ്ടാമത്തവന് ആരും കൊടുക്കില്ല.“

“ഇങ്ങിനെയും ഉണ്ടോ ദൈവമേ പിള്ളേര്‍. വയസ്സ് മുപ്പത് കഴിഞ്ഞു ഉണ്ണിക്ക്. ഒരിടത്തും ഒരു കൊല്ലം തികച്ച് നില്‍ക്കില്ല പണിക്ക്. എത്ര നല്ല പണിയാ ഈ ചെക്കന് കിട്ടുക.. അവസാനം മദിരാശിയില്‍ പോയി ഒരു പഞ്ചാബിയുടെ ആപ്പീസിലായിരുന്നു പണി.. ആ തലേക്കെട്ടുകാരന്‍ കൊറെ പറഞ്ഞത്രെ ഇവനോട് നാട്ടിലേക്ക് പോണ്ടായെന്ന്. 

എന്നിട്ടും പ്രമാണി വന്നു, അവന്‍ പെറ്റ തള്ളയെ കാണാണ്ട് നില്‍ക്കാന്‍ പറ്റില്ലത്രെ.. നൊണയന്‍…….കണ്ടില്ലേ ഉടുത്ത മുണ്ട് ഊരി പുതച്ച് കെടക്കുന്നത്…”

നങ്ങേലി ഒരു മൊന്ത വെള്ളമെടുത്ത് ഉണ്ണിയുടെ തലേലൊഴിച്ചു.. തള്ളയെ പിരാകി അവന്‍ ചാടിയെണീറ്റു.

“എടാ മരങ്ങോടാ………. ണിറ്റ് പോയി നാലുപെണ്ണുങ്ങളെ പണിക്ക് ഏര്‍പ്പാ‍ടാക്കണം. പുഞ്ചപ്പാടത്ത് കള പറിക്കണം.. അടിയറ പടവില്‍ വളമിടണം.. നാല് കെട്ട് മുള്ള് പറയന്മാരോട് കിഴക്കെ കൊളത്തില്‍ ഇടീപ്പിക്കണം. അല്ലെങ്കില്‍ കള്ളന്മാര്‍ വലവീശിയും ചൂണ്ടലിട്ടും ഉള്ള മീനെല്ലാം കക്കും. തെണ്ടികള്‍. 


ഉണ്ണി പാളയില്‍ നിന്ന് ഉമിക്കരി എടുത്ത് പല്ല് തേച്ച്, പച്ചോലയില്‍ നിന്ന് ഈര്‍ക്കിലി വലിച്ച് നാവ് വടിച്ച് ഒരു പാള വെള്ളം കോരി കൊല്‍ക്കുഴിഞ്ഞ് നീട്ടിത്തുപ്പി. മുണ്ടും ബനിയനും ഊരി ആള്‍ മറയില്‍ വെച്ച് നാലുപാള വെള്ളം കോരി തലയിലൊഴിച്ച്, തലയും മേലും തോര്‍ത്തി തള്ളയുടെ മുന്നിലെത്തി.

“അമ്മേ എനിക്ക് ചായയും പലഹാരം തായോ………..”
“ഇവിടെ ആ‍രാ ഉള്ളത് അടുക്കളേല്‍ നെനക്ക് വേണ്ടതൊക്കെ ഉണ്ടാക്കാന്‍.. നീ പോയി രണ്ട് നാളികേരം ചിരകി വെക്ക്. ഞാന്‍ വന്ന് പത്തിരി ചുട്ട് തരാം.. “

ഉണ്ണി പിറുപിറുത്ത് നാളികേരം പൊതിക്കാന്‍ തുടങ്ങി.. ഒരു കൊരണ്ടിത്തള്ളയുണ്ട് ഇവിടെ.. പെറ്റ സന്തതികളൊട് ഒരു ഇഷ്ടവും ഇല്ല. തെക്കേലെ ചീരായിമ്മായിയുടെ പിള്ളേരെ ആ തള്ളക്ക് എന്തുസ്നേഹമാണെന്നോ. അവിടെ എന്നും പുട്ടും കടലയും പപ്പടവും, അല്ലെങ്കില്‍ പത്തിരിയും കോഴിക്കറിയും.. ഇവിടെ ഒരു കോഴിയെ കൊന്ന് തിന്നിട്ട് ഒരു മാസമായി.. ഇനി കോഴിക്കറി വേണമെന്ന് പറഞ്ഞാല്‍ ഈ ഞാന്‍ തന്നെ അതിനെ ഓടിച്ചിട്ട് പിടിക്കണം, തൊലി പൊളിക്കണം, നുറുക്കണം. എല്ലാം ശരിയായാല്‍ മൂപ്പിലോത്തി ഉപ്പും മുളകും ചേര്‍ത്ത് വേവിച്ചുതരും. അതിലും ഭേദം കഴിക്കാതിരിക്കലാണ്.

ഒരു നാളികേരം പകുതി പൊളിച്ച് ഉണ്ണി അതവിടെ ഇട്ട് തെക്കേലെ ചീരായിമ്മായിയുടെ ഉമ്മറത്ത് കയറി ഇരുന്നു.

“എന്താ ഉണ്ണ്യേ വിശേഷിച്ച് കാലത്ത് തന്നെ. ഇവിടെ പിള്ളേരൊക്കെ പണിക്ക് പോയി…”
“എന്താ അന്റെ മോന്തക്ക് ഒരു  തെളിച്ചമില്ലാത്തത് ചെക്കാ……… എന്താ കാലത്ത് പലഹാരം ഉണ്ടാക്ക്യേ അമ്മ…?..”

ഉണ്ണി തല കുമ്പിട്ട് കരയാന്‍ തുടങ്ങി.
“പാവം ചീരായിയമ്മായിക്ക് സഹിച്ചില്ല.. ഉണ്ണിയുടെ വീട്ടിലെ പണിക്കാരായിരുന്നു അവര്‍ ഒരുകാലത്ത്. പിള്ളേരെല്ലാം നല്ല മിടുക്കന്മാരായിരുന്നു. അവര്‍ അദ്ധ്വാനിച്ച് കുടുംബം പോറ്റി. നിലം വാങ്ങി. നെല്ല് വിറ്റുപണമുണ്ടാക്കി. വീട് ഓടിട്ടു. എല്ലാരും കല്യാണം കഴിച്ചു സുഖമായി കഴിയണ്.”

“ചീരായിയുടെ ഇളയ സന്താനവും ഉണ്ണിയും സമപ്രായക്കാര്‍. ഈ ഉണ്ണിയും അവന്റെ അനിയനും കഴിഞ്ഞുകൂടാനുള്ള വകയുണ്ട്. പറഞ്ഞിട്ടെന്താ കാര്യം തല തിരിഞ്ഞ് പോയി അവറ്റകള്‍ക്ക്..”

ചീരായി ഉണ്ണിയെ അടുത്ത് വിളിച്ചു.

“മോനൊന്നും കഴിച്ചില്ലെങ്കില്‍ അമ്മായി ഇതാ ഇപ്പോ എന്തെങ്കിലും തരാം. കേറി ഇരിക്ക്..”
ഉണ്ണി അവിടെ ഇന്ന് ഓട്ടില്‍ ചുട്ട അടയും ചക്കരക്കാപ്പിയും കഴിച്ച് വടക്കോട്ടേക്കിറങ്ങി… കുട്ടാപ്പുവിന്റെ കടയില്‍ നിന്നും ആപ്പിള്‍ ഫോട്ടോ ബീഡി വാങ്ങി വലിച്ച് കോതകുളത്തിന്റെ വക്കില്‍ തൂറാന്‍ ഇരുന്നു..

കോതകുളത്തിലിറങ്ങി കഴുകിയ ശേഷം പുഞ്ചപ്പാടം ലക്ഷ്യമാക്കി നടന്നു.. പതാരത്തിലെ തറയില്‍ കേറി നടന്നു.. വറീതേട്ടന്റെ വീടും കടന്ന് തോട് ചാടിക്കടന്ന് പാറൂട്ടിയുടെ കുടിലിലെത്തി.

പാറൂട്ടി കാലത്തെ കഞ്ഞി കുടിച്ച് ചുമരും ചാരി ഇരിപ്പായിരുന്നു. ഉണ്ണി അവളുടെ വീട്ടുമുറ്റത്തെത്തിയിട്ടും അവള്‍ അവനെ കണ്ടിരുന്നില്ല.

ഉണ്ണി അവിടെ തന്നെ നിന്നു. അയാള്‍ അയാളെ തന്നെ ശപിച്ചു. എല്ലാം കൊണ്ടൊരു നശിച്ച ദിവസമാണ് ഇന്ന്.. കാലത്ത് തള്ളയുമായുള്ള പോരാട്ടം. അയാള്‍ക്ക് എല്ലാമാലോചിച്ച് തല പുണ്ണായിരുന്നു. ഇനി ഇവള്‍ അവളുടെ വായീത്തോന്നിയതെല്ലാം പറഞ്ഞാല്‍ അയാളുടെ ക്ഷമ കെടും.
ഉണ്ണി തിരിഞ്ഞ് നടക്കാന്‍ ഭാവിച്ചു.

“അയ്യോ ഉണ്ണ്യേട്ടാ ഞാന്‍ കണ്ടില്ല. എന്താ വന്നതും തിരിഞ്ഞു നടന്നേ…? കേറി ഇരിക്കാനൊന്നും പറേണ്ട കാര്യം ഉണ്ടോ…?”

ഉണ്ണി പാറൂട്ടിയുടെ ഉമ്മറത്ത് അവളുടെ അരികില്‍ ചുമരും ചാരിയിരുന്നു.
“എന്താ ഉണ്ണ്യേട്ടനൊരു ഒരു ഉശിരും ഉന്മേഷവും ഇല്ലാത്തേ.. കാലത്ത് ആരോടെങ്കിലും ചൊറി വര്‍ത്റ്റമാനം പറഞ്ഞോ…?”

ഉണ്ണി അത് കേട്ടതും കാലും നീട്ടിയിരുന്നിരുന്ന പാറൂട്ടിയുടെ മടിയില്‍ തലയും വെച്ച് കിടന്നു.. അയാള്‍ അവളുടെ കൈ പിടിച്ച് തലോടി. ഒരു രസത്തിന് മണത്തുനോക്കിയപ്പോള്‍ സാമ്പാറിന്റെ മണം.
ഉണ്ണിയുടെ വീട്ടില്‍ എന്നും കുറച്ച് നാളായി ഉണക്കച്ചെമ്മീന്‍ കറിയാണ്.. അവന്റെ തള്ളക്ക് ആരോഗ്യക്കുറവുള്ളതിനാല്‍ അവര്‍ക്കതാ എളുപ്പം. മദിരാ‍ശിയില്‍ നിന്നും വന്നതിനുശേഷം അയാള്‍ ശരിക്കും ഒരു ഊണ് ഉണ്ടിട്ടില്ല.

“പാറൂട്ടീ…………”
“എന്താ ഉണ്ണ്യേട്ടാ………..”:

“നീയിപ്പോ സാമ്പാറും കൂട്ടി ചോറ് ഉണ്ടതേ ഉള്ളൂ…?”
“യേയ്………. സാമ്പാറ് ഇന്നെലെ ഉച്ചക്കാ കഴിച്ചത്. വൈകുന്നേരം കഞ്ഞിക്ക് കൂട്ട് അതുതന്നെയായിരുന്നു…”

“എനിക്ക് സാമ്പാറും കൂട്ടി നാല് ഉരുള ചോറ് തിന്നാന്‍ തോന്നുന്നു…”
“അതിനെന്താ പ്രയാസം.. ഞാനിപ്പോള്‍ ഉണ്ടാക്കിത്തരാം. ഉണ്ണ്യേട്ടനിവിടിരിക്ക്.. ഞാന്‍ തല്‍ക്കാലത്തേക്ക് ഒരു ചുടുകാപ്പിയിട്ട് തരാം.”

ചുടുകാപ്പി മൊത്തിക്കുടിച്ചുംകൊണ്ട് ഉമ്മറത്തിരുന്ന ഉണ്ണിക്ക് അവിടെ ഇരുപ്പുറച്ചില്ല. അയാള്‍ക്ക് അവളുമായി സല്ലപിച്ചിരിക്കാനിഷ്ടം.. പാറൂട്ടി കാലത്തെ കുളിയും തേവാരവും ഒന്നും കഴിച്ചിരുന്നില്ല അതിനാല്‍ അയാളെ അകത്തേക്ക് ക്ഷണിച്ചില്ല..

ഉണ്ണി കോപ്പയെടുത്ത് അവളുടെ പെരക്കകത്ത് കയറി. പാറൂട്ടിയെ നാറുന്നുണ്ട്, എന്നാലും വേണ്ടില്ല അവളെയൊന്ന് കെട്ടിപ്പിടിക്കണം..

ഉറിയില്‍ നിന്നും എന്തോ എത്തിച്ചെടുക്കുന്ന അവളുടെ മേനി കണ്ട് അയാള്‍ക്ക് സഹിച്ചില്ല. പിന്നില്‍ നിന്നും അവളെ കെട്ടിപ്പിടിച്ചു..

കുതറി മാറാതെ… പാറൂട്ടി അങ്ങിനെ തന്നെ നിന്നുകൊടുത്തു.
“എന്നെ നാറും ഉണ്ണ്യേട്ടാ……. ഞാന്‍ കുളിച്ചിട്ടില്ല…”

“നാറിയാലും എന്റെ പാറൂട്ടിയല്ലേ…?!”

ഉണ്ണി പാറൂട്ടിയെ കണ്ടിട്ട് കുറച്ച് നാളായി. ഇനി പെട്ടെന്നയാള്‍ അയാളുടെ വീട്ടിലേക്ക് പോകില്ല..

“പാറൂട്ടി അടുക്കളത്തോട്ടത്തില്‍ നിന്നൊരു വെണ്ടക്ക  പറിച്ചെടുത്ത് നാലുകഷണങ്ങളായി നുറുക്കി.. പലവ്യഞ്ജനങ്ങളെടുത്ത് കലത്തിലിട്ട് വറുത്ത് ഉരലിലിട്ട് ചെറുതായി പൊടിച്ച് നേരെ അമ്മിത്തറയില്‍ പോയി.”

പാറൂട്ടി മസാലയരക്കുന്നത് കണ്ണ് വെട്ടാതെ ഉണ്ണി നോക്കിയിരുന്നു.. അമ്മിക്കല്ല് നീങ്ങുമ്പോള്‍ പാറൂട്ടിയുടെ ശരീരഭാഗങ്ങളുടെ ചാട്ടങ്ങള്‍ അയാള്‍ നോക്കി രസിച്ചു..

താനൊന്നും കണ്ടില്ലെന്ന മട്ടില്‍ പാറൂട്ടി മസാല അരച്ചുംകൊണ്ടിരുന്നു..

“പാറൂട്ടിയെ ഈ അവസ്ഥയില്‍ കെട്ടിപ്പിടിച്ചാല്‍ ഒരു പക്ഷെ വികാരാധിനയായി അവളും തിരിച്ച് പിടിച്ചാല്‍ പിന്നെ മുളകുകൊണ്ടഭിഷേകം ആകും എന്ന് ഭയന്ന് അയാള്‍ അതിന് മുതിര്‍ന്നില്ല..”

പാറൂട്ടി മസാലയരച്ചത് കലത്തിലേക്ക് പകര്‍ന്നു.. സാമ്പാറിന്റെ മണം അടുക്കളയില്‍ പരന്നു.. കടുക് താളിച്ചെടുക്കുന്നതിന് മുന്‍പ് ഉണ്ണിക്ക് തിരക്കായി..

“ഞാനൊന്ന് കുളിച്ചിട്ട് വരാം ഉണ്ണ്യേട്ടാ……….”

അവള്‍ മുണ്ടും ജാക്കറ്റും മറപ്പുരവാതില്‍ക്കല്‍ തൂക്കി അകത്ത് കടന്നു. വെള്ളം കോരി തലയിലൊഴിക്കാന്‍ തുടങ്ങിയപ്പോള്‍ വാതില്‍ നീക്കി ഉണ്ണി മറപ്പുരക്കകത്തേക്ക് എത്തി നോക്കി.

“എന്തിനാ ഉണ്ണ്യേട്ടാ എന്നെ ഇങ്ങിനെയൊക്കെ നോക്കി നില്‍ക്കണേ… ചോറൂണ് കഴിഞ്ഞാല്‍ ഞാന്‍ തരില്ലേ എല്ലാം. അതുവരെ ക്ഷമിച്ചൂടെ…?! ഉണ്ണ്യേട്ടനുള്ളതെല്ലേ ഇതെല്ലാം…!!


കുറിപ്പ്: ഇതൊരു തുടര്‍ക്കഥയല്ല – എല്ലാം സാങ്കല്പിക കഥാ പാത്രങ്ങളും ഭാവനയും മാത്രം





Friday, July 11, 2014

വീലാകുമ്പോള്‍ അവിടെ ഉറങ്ങാം

 അയല്‍പ്പക്കത്തെ കുട്ട്യോള് ചോദിച്ചു “എന്താ അങ്കിള്‍ ഇപ്പോള്‍ ഒന്നും എഴുതാത്തേ...”?  “പ്രത്യേകിച്ചൊന്നുമില്ല മക്കളേ..”

"എന്നാലും എന്തോ ഉണ്ട് എന്ന് പ്രമീള ഓതി."

എഴുതാന്‍ മനസ്സില്‍ പലതും ഉണ്ട്, പക്ഷെ ഒരു മൂഡില്ല, തന്നെയുമല്ല കഴിഞ്ഞ നാലഞ്ചുദിവസമായി തൊണ്ടവേദനയും, ജലദോഷവും, തമ്മലുമൊക്കെ.. പിന്നെ കണ്ണ് പണ്ടത്തെപ്പോലെ സ്റ്റ്രൈന്‍ ചെയ്യാന്‍ വയ്യാണ്ടായിരിക്കുണൂ.. അപ്പോള്‍ ബ് ളോഗെഴുത്ത് ഒരു പ്രശ്നം തന്നെ... നിളാതീരത്തെ എന്റെ ഗേള്‍ ഫ്രണ്ട് പറഞ്ഞു പേനയും കടലാസ്സും എടുക്കാന്‍... ഇനി തിരക്കുള്ളവര്‍ തല്‍ക്കാലം ഇതുവായിക്കട്ടെ..  http://jp-smriti.blogspot.in/2010/04/blog-post_16.html


ഇന്ന് സ്വരാജ് റൌണ്ടില്‍ പോയി രണ്ട് മൂന്ന് വരയിട്ട പുസ്തകവും പേനയും മറ്റു ചില കോപ്പുകളും വാങ്ങി. മനസ്സില്‍ തോന്നുന്നതൊക്കെ കുറിച്ചുവെക്കാന്‍. എനിക്കാണെങ്കില്‍ പുസ്തകത്തില്‍ എഴുതി, പിന്നെ ടൈപ്പ് ചെയ്ത് ശീലമില്ല. എന്നാലും ഇനി പുസ്തകത്തില്‍ കുത്തിവരക്കാതെ വയ്യ..

കഴിഞ്ഞ ദിവസങ്ങളില്‍ ഒമാനിലുള്ള മസ്കത്തിലെ രണ്ട് പെണ്ണുങ്ങളോട് വാട്ട്സ് അപ്പില്‍ ലോഗ്യം പറഞ്ഞിരുന്നു. അവരില്‍ ഒരാള്‍ ചോദിച്ചു...”എന്താ മുഖപുസ്തകം വിട്ടോ..?”....

ഏയ് അങ്ങിനെ ഒന്നുമില്ല, ഒരു ചേഞ്ചെന്ന് ഞാന്‍ തട്ടിവിട്ടു. വാസ്തവത്തില്‍ ചേഞ്ചല്ല മേല്‍ പറഞ്ഞ സംഗതിയാണ് വിഷയം... പുസ്തകം എഴുതി നിറഞ്ഞാല്‍ വെളപ്പായയിലെ രമണി ചേച്ചിയോട് പറഞ്ഞ് ടൈപ്പ് ചെയ്ത് വാങ്ങിക്കണം.. ചേച്ചി എന്നെപ്പോലെ ടൈപ്പിങ്ങിന് ഫാസ്റ്റാണ്. ചേച്ചി ആള് സൂപ്പര്‍ ഫാസ്റ്റാണ്..

അപ്പോള്‍ എന്റെ കഥ വായിക്കുകയും ആകാം, ഒരു ഉപകാരം മറ്റൊരാള്‍ക്ക് ചെയ്തുകൊടുക്കലും ആകാം... അങ്ങിനെ നാളെ തൊട്ട് എഴുത്താരംഭിക്കുകയായി.. ഒരു പുസ്തകം എഴുതി നിറച്ച് കര്‍ക്കിടകം ഒന്നിന് ചേച്ചി വടക്കുന്നാഥക്ഷേത്രത്തില്‍ ആനയൂട്ട് കാണാന്‍ വരുമ്പോള്‍ കൊടുക്കണം....

മസ്കത്തിലെ പെണ്ണുകുട്ട്യോള്‍ക്ക് ഒരു കഥ പ്രോമീസ് ചെയ്തിട്ടുണ്ട്.. ആദ്യം രമണിച്ചേച്ചിക്ക് ഫ്രീ ആയി വായിക്കാം, പിന്നെ ഇവറ്റകള്‍ക്കും, പിന്നെ എല്ലാര്‍ക്കും... സാധാരണ തിരുവാതിര ഞാറ്റുവേലക്ക് ഞാന്‍ “പാറൂട്ടിക്കഥകള്‍” എഴുതാറുണ്ട്. ഇക്കുറി എഴുതിയില്ല, അതിനാല്‍ ഒരുപാട് ഓര്‍ഡര്‍ ഉണ്ട്, അതൊക്കെ എഴുതിത്തീര്‍ക്കണം.

 ഇനി രമണി ചേച്ചിയെ കൂടാതെ മറ്റാര്‍ക്കെങ്കിലും എന്നെ ടൈപ്പിങ്ങിന് സഹായിക്കാമെങ്കില്‍ സ്വാഗതം... എന്റെ വീട്ടില്‍ വന്ന് ടൈപ്പ് ചെയ്ത് തന്നാലും മതി. എന്നാല്‍ നല്ല മീന്‍ കൂട്ടാനും ചോറും തരാം. ഞാന്‍ ആനയൂട്ട് പ്രമാണിച്ച് നാല് കേസ് ഫോസ്റ്റര്‍ വാങ്ങിവെച്ചിട്ടുണ്ട്. അത് സേവിക്കാനും തരാം..

പണ്ടൊക്കെ കുട്ടന്‍ മേനോന്‍ ഈ വഴിക്ക് വരാറുണ്ടായിരുന്നു, ഇപ്പോള്‍ അയാളെ കാണാനില്ല. കര്‍ക്കിടകം ഒന്നിന് ചിലപ്പോള്‍ ദുബായില്‍ നിന്ന് കുറുമാന്‍ വരുമായിരിക്കും.. അലമാരയിലെ  ഫോസ്റ്റര്‍ ചേട്ടന്മാര്‍ക്ക് ഫ്രീസറില്‍ കയറാന്‍ തിര്‍ക്കായി. പതഞ്ഞ് നുരഞ്ഞ് പൊങ്ങി എല്ലാരേയും സ്വീകരിക്കാന്‍ അവര്‍ തയ്യാര്‍..

ഇവിടെ കേരളത്തില്‍ ഡ്രാഫ്റ്റ് ബീയര്‍ കിട്ടിത്തുടങ്ങിയില്ല, സാധാരണ അത് പബ്ബിലാണ് വിളമ്പാറ്. ഇവിടെ പബ്ബൂം ഇല്ലല്ലോ... ഡ്രഫ്റ്റ് ബീയര്‍ നുരഞ്ഞുപൊങ്ങുന്നത് കാണുമ്പോള്‍ എന്റെ സിരകളില്‍ ചിലര്‍ വന്ന് നൃത്തം വെക്കുന്നപോലെ തോന്നും.. ഞാന്‍ ബേംഗളൂരും ബോംബെയിലും ഒക്കെ പോകുമ്പോള്‍ പബ്ബില്‍ പോകാറുണ്ട്..

ദുബായിലും മസ്കത്തിലും പണിയെടുക്കുമ്പോള്‍ പണി കഴിഞ്ഞാല്‍ ഉറക്കം വരുന്നത് വരെ അവിടെ ആയിരിക്കും. വീലാകുമ്പോള്‍ അവിടെ ഉറങ്ങാനും സ്ഥലം ഉണ്ട്.

Monday, June 30, 2014

മരണങ്ങളുടെ വഴിയില്‍


================= ഞാനെന്നും പോകുന്ന ശിവക്ഷേത്രത്തിന്റെ അരികിലുള്ള ഫ് ളാറ്റിലെ വിജയേട്ടന്റെ അമ്മ മരിച്ചിട്ട് ആരും പറഞ്ഞില്ല.. പറഞ്ഞു ഒരാള്‍, മോളിച്ചേച്ചി. അവര്‍ തലേദിവസം അവിടെ പോയ കഥയാണ് പറഞ്ഞത്. വളരെ സങ്കടം തോന്നി. ഇത്രയടുത്തുള്ള ഞാന്‍ അറിഞ്ഞില്ലല്ലോ..?

ആ അമ്മ മറവി രോഗം ബാധിച്ച് കുറച്ച് നാളായി കിടപ്പിലായിരുന്നു. കഴിഞ്ഞ കൊല്ലം ഇടക്കൊക്കെ അമ്പലത്തില്‍ കൊണ്ടുവരുമായിരുന്നു. എന്നോട് വിശേഷം പറയുമായിരുന്നു. അവര്‍ ടീച്ചറായിരുന്ന കാലത്തെ വിശേഷങ്ങള്‍ പങ്കുവെക്കുമായിരുന്നു. വിജയേട്ടന്റെ ഫ് ളാറ്റില്‍ ഞാന്‍ പോയിട്ടില്ല.

കഴിഞ്ഞ ദിവസം ആ കെട്ടിടത്തില്‍ താമസിക്കുന്ന ഉഷയെ കാണാന്‍ പോയിരുന്നു. അപ്പോള്‍ ഈ അമ്മയുടെ വിശേഷം ഞാന്‍ തിരക്കിയിരുന്നു, പക്ഷെ പോയി കാണാന്‍ തോന്നിയില്ല, മറ്റൊരുദിവസം ആകാമെന്ന് വെച്ചു...  ഇതാണ് പട്ടണത്തിലെ വിശേഷം. നാട്ടിന്‍ പുറത്താണെങ്കില്‍ രണ്ടുമൂന്ന് കിലോമീറ്ററിന്നുള്ളില്‍ ആരു മരിച്ചാലും അറിയും.. ശ്രീനാരായണ ക് ളബ്ബ് മെംബര്‍ ആയ ദുഷ്യന്തന്റെ പത്നി മരിച്ചിട്ട് ഞങ്ങള്‍ എക്സിക്യുട്ടീവ് മെംബേര്‍സ് പോയി റീത്ത് വെച്ചു..

ഇന്ന് കാലത്ത്  മേല്‍ പറഞ്ഞ ശിവക്ഷേത്രത്തില്‍ [അച്ചന്‍ തേവര്‍ ക്ഷേത്രം] എന്നും വന്നിരുന്ന അമ്പലത്തിന്റെ പടിഞ്ഞാറെ നടയില്‍ താമസിക്കുന്ന ആയിഷച്ചേച്ചിയും മരിച്ചു.. ആരും അറിയിച്ചില്ല, സുകുമാരേട്ടന്‍ എന്നെ ഫോണില്‍ വിളിച്ചത്രേ.. നമ്പര്‍ തെറ്റായിരുന്നു. ഞാന്‍ അറിഞ്ഞപ്പോളേക്കും ശവസംസ്കാ‍രം കഴിഞ്ഞിരുന്നു. ശവം കാണാനായില്ല..

 ഇന്ന് എന്റെ പ്രിയ സുഹൃത്ത് കുന്നംകുളത്തെ റേഡിയോ പുഷ്കരേട്ടന്‍ മരിച്ച വിവരം തറവാട്ടില്‍ നിന്നും അനിയത്തി ഗീത അറിയിച്ചു. ശവസംസ്കാരം രണ്ട് മണിക്കൂറിന്നുള്ളില്‍ നടക്കുമെന്ന് പറഞ്ഞതിനാലും എനിക്ക് അത്ര പെട്ടെന്ന് ഇന്നെത്തെ മഴയില്‍ അവിടെ വരെ വണ്ടി ഓടിക്കാന്‍ പറ്റാത്തതിനാലും ഞാന്‍ പോയില്ല. വളരെ അടുത്തവരുടെ മൃതശരീരം കാണാന്‍ എനിക്ക് വിഷമവും ആണ്..

അങ്ങിനെ മരണങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍... ഈ മഴക്കാലം മരിക്കാന്‍ കിടക്കുന്നവരെ കൊണ്ടുപോകാന്‍ കാലന്‍ കാളയുമായെത്തുന്ന ദിനങ്ങളാണ്...

ഇന്ന് മരിച്ച ആയിഷേച്ചിയും, പുഷ്കരേട്ടനും എന്റെ സമപ്രായക്കാ‍രാണ്.. വിജയേട്ടന്റെ അമ്മ എന്റെ അമ്മയുടെ പ്രായക്കാരിയാണ്..  പുഷ്കരേട്ടന് കേന്‍സര്‍ ആയിരുന്നു, ആയിഷേച്ചിക്ക് കാലങ്ങളായി ശ്വാസം മുട്ടും.. ഇവരെ ഈശ്വരന്‍ ഇപ്പോളെങ്കിലും വിളിച്ചുവല്ലോ..?

കേന്‍സര്‍ ബാധിച്ച അനവധിപേര്‍ മരണത്തിന് കീഴടങ്ങാതെ, അല്ലെങ്കില്‍ ഈശ്വരന്‍ അവരെ വിളിക്കാതെ അല്പപ്രാണരായി ഒന്നും ചെയ്യാന്‍ പറ്റാതെ കിടക്കുന്നു.

എന്റെ അച്ചനും, പാപ്പനും, വലിയച്ചനും, വലിയച്ചന്റെ മകന്‍ ചന്ദ്രേട്ടനും അറുപതില്‍ പോയി.ഞാന്‍ അറുപതിന്നടുത്തപ്പോള്‍ രാത്രികളില്‍ കാലന്‍ കാളയുടെ കുളമ്പടി ശബ്ദം ചെവിയോര്‍ത്ത് കിടന്നിരുന്നു..  എന്നെ കൊണ്ടോകാന്‍ കാലന്‍ വന്നില്ല.. കണക്കുകള്‍ എവിടേയോ ആര്‍ക്കോ പിഴച്ചു.  ഞാന്‍ ഇപ്പോ അറുപതും താണ്ടി എഴുപതിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്നു...

ജനനമരണങ്ങള്‍ നിശ്ചയിക്കുന്നത് നമ്മളല്ല, എങ്കിലും മരിക്കാനായി കാത്ത് കിടക്കുന്നവരായ  മാറാവ്യാധിയുള്ളവരെ കൊണ്ടോകാന്‍ കാലന്‍ - കാളയും കയറുമായി വരുമല്ലോ ഈ  മഴക്കാലത്ത്  വേഗം തന്നെ.

Saturday, June 28, 2014

വടമാല


ഇന്ന് ദീപാരാധനക്ക് ഞാനെന്നും പോകുന്ന ശിവക്ഷേത്രത്തില്‍ അല്പം നേരെത്തെ തന്നെ പോയി. ദീപം തൊഴുത് ആല്‍ത്തറയിലിരുന്ന് കാറ്റുകൊണ്ടു കുറച്ചുനേരം.. ഇന്ന് നേരിയ തലവേദന ഉള്ളതിനാല്‍ ഈ ആലിന്റെ കാറ്റ് അതിന് സുഖം പകരുമെന്ന വിശ്വാസം എനിക്കുണ്ട്.. 

“ എന്തിനാ ഇവിടെ ഇരുന്ന് കൊതുകടി കൊള്ളുന്നതെന്ന് പത്മജ ടീച്ചര്‍ ചോദിച്ചുവെങ്കിലും ഞാന്‍ അവിടെ തന്നെ ഇരുന്നു..” വഴിയെ വന്ന ചേച്ചിമാരില്‍ മീരച്ചേച്ചി മാത്രം എനിക്ക് ഒരു വട തന്നു.. അപ്പോളാണ് ഞാന്‍ ഓര്‍ത്തത് ഇന്ന് മുപ്പെട്ട് ശനിയായിരുന്നുവെന്ന്. ഹനുമാന്‍ സ്വാമിക്ക് വടമാല ഇന്ന് നിവേദിക്കും.

ആദ്യം അറിഞ്ഞിരുന്നെങ്കില്‍ കാലിലെ വേദന സഹിച്ച് സോപാനത്തിന്നരികില്‍ ചെന്നുനിന്നുവെങ്കില്‍ തിരുമേനി എനിക്കും നിവേദിച്ച വട തരുമായിരുന്നു. എല്ലാര്‍ക്കും കൊടുക്കുന്നതിലും അധികം എനിക്ക് അദ്ദേഹം തരികയും ചെയ്യും,

നൈവേദ്യങ്ങള്‍ക്ക് ഞാന്‍ കൊതിയനാണ്.ആല്‍ത്തറയിലിരുന്ന് കാറ്റുകൊള്ളാന്‍ എനിക്ക് കൂട്ടായി ആരും വന്നില്ല, ബിജു ആവഴിക്ക് പോകുന്ന വഴി എന്നോട് കുശലം പറഞ്ഞു.

“എനിക്ക് മോളെ വീട്ടില്‍ കൊണ്ടുചെന്നാക്കീട്ട് വടക്കുന്നാഥനില്‍ തൃപ്പുക തൊഴാന്‍ പോകണം..”

ബിജുവിന്റെ കൂടെ പോകുകയാണെങ്കില്‍ വടക്കുന്നാഥനില്‍ നിന്ന് ഒറ്റയപ്പത്തിന്റെ ഒരു തുണ്ടോ, നല്ല കട്ടിയുള്ള ശര്‍ക്കരപ്പായസത്തിന്റെ നാലുവറ്റോ കിട്ടുമായിരുന്നു. പക്ഷെ ഞാന്‍ പോയില്ല. എനിക്കിന്ന് വയ്യായിരുന്നു. ഇന്നുമൊത്തം വീട്ടിലിരുപ്പായിരുന്നു.

കാലത്തെണീക്കാന്‍ വൈകി. വീട്ടുകാരിയുമായി രണ്ടുദിവസമായി സൌന്ദര്യപ്പിണക്കത്തില്‍ ആണ്,അതിനാല്‍ കാലത്ത് അവള്‍ ദോശ ചുട്ടുതന്നില്ല. ഒരു ഉണങ്ങിയ ഉപ്പുമാവ്..
“വേണമെങ്കില്‍ തിന്നോ എന്ന മട്ടില്‍...”

അവള്‍ക്ക് വയസ്സ് 60, ഞാനവളേക്കാളും പത്തുവയസ്സ് മൂത്തത്, അപ്പോള്‍ ഞാന്‍ നാലുചീത്ത വിളിച്ചെന്ന് വിചാരിച്ച് ഇങ്ങനെയുള്ള പീഡനം കാണിക്കാമോ...?

ഞാനെന്റെ കാമുകി പാറുകുട്ടിയെ ഓര്‍ത്തു. അവളുടെ അടുത്ത് പോയാല്‍ അവള്‍ എനിക്കിഷ്ടമുള്ളത് ഉണ്ടാക്കിത്തരും, പക്ഷെ അവിടെ വരെ ബസ്സില്‍ യാത്ര ചെയ്യാന്‍ എനിക്ക് വയ്യായിരുന്നു. കാറോടിക്കാനാണെങ്കില്‍ കുറച്ചുദിവസമായി കാലില്‍ കഴപ്പും തരിപ്പും. ക്ളച്ച് ചവിട്ടാന്‍ കെല്പില്ല. അവളെനിക്ക് ഒരു ഓട്ടോമേറ്റിക്ക് കാറ് വാങ്ങിത്തരാമെന്ന് പറഞ്ഞിട്ടുണ്ട്..

വരുന്ന തിരുവാതിര ഞാറ്റുവേലക്ക് ഞാന്‍ മയ്യത്തായില്ലെങ്കില്‍ അതോടിച്ച് ഇടക്ക് അവളുടെ അടുത്തെത്താം... അപ്പോ എനിക്ക് എന്റെ വീട്ടുകാരിയുടെ മോന്തായം കാണാണ്ടിരിക്കാം ഇങ്ങനെ അവള്‍ സമരം പിടിക്കാന്‍ വന്നാല്‍..

ഇന്ന് ഉച്ചക്ക് വീട്ടുകാരി അയല വറുത്തതും കൊഴുവക്കറിയും ഒക്കെ തന്നുവെങ്കിലും അതിലൊന്നും ഞാന്‍ വീണില്ല, ഞാനും സമരത്തിലാണ്. എന്താ എനിക്കും സമരം ചെയ്തുകൂടെ...?

എനിക്ക് ഒന്നും തന്നില്ലെങ്കിലും വേണ്ട, കാലത്ത് 5 ദോശ വേണം. പിന്ന് ഉച്ചക്ക് പട്ടിണിയായാലും വേണ്ടില്ല, പിന്നെ രാത്രി 6 ചപ്പാത്തിയും കടലക്കറിയോ ചിക്കന്‍ കറിയുടെ ചാറോ ആയാലും മതി... എന്റെ കാര്യം നോക്കാനാരുമില്ല, വയസ്സായി വയ്യാണ്ടായി...

കൃഷ്ണാ ഗുരുവായൂരപ്പാ... എന്നേക്കാളും എത്രയോ മാരകമായ രോഗികള്‍ ഈ ലോകത്തുണ്ട്, അപ്പോള്‍ എനിക്കൊന്നും ഇല്ല. എന്നെ ഗള്‍ഫില്‍ കൊണ്ടുപോയി എനിക്ക് നാലുകാശ് ഉണ്ടാക്കിത്തന്ന മഹാത്മാവ് ഇന്ന് കേന്‍സര്‍ രോഗബാധിതനാണ്. അദ്ദേഹത്തിന്റെ രോഗം മാറ്റിക്കൊടുക്കേണമേ.. എനിക്കാരും ഒന്നും തന്നില്ലെങ്കിലും വേണ്ടില്ല, ഒരു നേരം പട്ടിണി കിടന്നാലും വേണ്ടില്ല, അദ്ദേഹത്തിന് സൌഖ്യവും സമാധാനവും രോഗശാന്തിയും പ്രദാനം ചെയ്യേണമേ ഗുരുവായൂരപ്പാ..

Sunday, June 15, 2014

പ്രമീള

 ഓര്‍മ്മക്കുറിപ്പ്
===========

 ഓരോദിവസവും ഓരോ റൂട്ടിലാണ് നടത്തം. കാലിലെ വാതം കാരണം  ചുരുങ്ങിയത്  5 കിലോമീറ്ററെങ്കിലും നടന്നില്ലെങ്കില്‍ അന്ന് മൊത്തം സുഖമുണ്ടാവില്ല.. ഇന്നെലെത്തെ നടത്തത്തിന്നിടയില്‍ പ്രമീള ചോദിച്ചു, എന്താ ഇപ്പോള്‍ വായനാസുഖമുള്ളതൊന്നും എഴുതാത്തേ..?

പ്രമീളയുടെ ചോദ്യത്തില്‍ ഒളിഞ്ഞുകിടക്കുന്നതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഞാനും അവളുമായി ഒരു ചിരിയിലൊതുക്കിയ പരിചയം മാത്രമേ ഉള്ളൂ. ഒരിക്കല്‍ ഞാന്‍ നടക്കുമ്പോള്‍ അവളുടെ വീട്ടിലെ ഒരു കുട്ടി എന്റെ ഉടുപ്പില്‍ ചളി തെറിപ്പിച്ചു..

പ്രമീള ക്ഷമാപണം പറയാന്‍ ഗേറ്റ് തുറന്ന് വന്നു.. വസ്ത്രത്തിലെ ചെളി കഴുകി കളഞ്ഞുതരാമെന്നും വീട്ടില്‍ കയറിയിരിക്കാനും പറഞ്ഞു..പക്ഷെ ഞാന്‍ അവളുടെ വീട്ടില്‍ കയറാതെ പോയി.

പിന്നീടൊരിക്കല്‍ അവളെ പാറമേക്കാവ് അമ്പലത്തിലെ വേലക്ക് കണ്ടു. അന്നും അവളെന്നെ നോക്കി ചിരിച്ചു. ഞാന്‍ പോയി പരിചയപ്പെടാനൊരുങ്ങുമ്പോളാണ് മേളം തുടങ്ങാനായി ആളുകള്‍ ഒരുങ്ങുന്നത് കണ്ടത്. അങ്ങോട്ട് പോകുന്നതിന്നിടയില്‍ പ്രമീള എവിടേയോ മിന്നിമറഞ്ഞു..

എന്റെ ഈ മേളക്കമ്പം കാരണം പലതും നഷ്ടപ്പെടാറുണ്ട്.. കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന് കാലന്‍ കുടക്ക് പകരം ആനന്ദവല്ലിയുടെ   കൊച്ചുകുട വാങ്ങി  ട്രൌസറിന്റെ പോക്കറ്റി വെച്ച് പൂരം കാണാന്‍ പോയി.. ശ്രീമൂലസ്ഥാനത്ത് നിന്ന് ഞാന്‍ മേളം അസ്വദിക്കുന്നതിന്നിടയില്‍ ട്രൌസറിന്റെ പോക്കറ്റില്‍ നിന്നും കുട പോയത് ഞാന്‍ അറിഞ്ഞില്ല..

അവിടെ നിന്ന് മഠത്തില്‍ വരവ് കാണാന്‍ പഴയ നടക്കാവില്‍ കൂടി തെക്കേ മഠത്തിലെത്തി. അപ്പോള്‍ ചെറിയ ചാറല്‍ മഴയുണ്ടായിരുന്നുവെങ്കിലും ഞാന്‍ എന്റെ ട്രൌസറിന്റെ പോക്കറ്റില്‍ ചൂടുപിടിച്ച് കിടന്നുറങ്ങുന്ന കുടയെ അന്വേഷിച്ചില്ല.

 അവിടെ നിന്ന് കുറച്ച് മേളമാസ്വദിച്ചപ്പോള്‍ വലിയ ദാഹം. വഴിയില്‍ ഫ്രീ സാംഭരം ഉണ്ടായിരുന്നു. കുടിച്ചില്ല... “ കഴിഞ്ഞ പൂരത്തിന് എല്ലാ സാംഭാര കൌണ്ടറില്‍ നിന്നുമായി 4 ലിറ്റര്‍ സാംഭാരവും 2 ലിറ്റര്‍ ചുക്കുവെള്ളവും ഞാന്‍ സേവിച്ചിരുന്നു..

ആ കൊല്ലം എനിക്ക് വെടിക്കെട്ട് കാണാന്‍ പറ്റിയില്ല. അതിസാരം പിടിപെട്ടു.. വില്വാദി ഗുളിക കഴിച്ച് വിശ്രമിച്ചു.. കുടമാറ്റം കാണാന്‍ പോയപ്പോള്‍ വയറിളകുമോ എന്ന് പേടിച്ച് എലൈറ്റ് ഹോട്ടലിന്റെ മട്ടുപ്പാവില്‍ കയറി നിന്നു. ആ ഹോട്ടലില്‍ ഞങ്ങള്‍ പല കളബ്ബുകാര്‍ മീറ്റിങ്ങ് നടത്തുന്നിടമാണ്. അതിനാല്‍ എനിക്ക് സധൈര്യം എതുടോയലറ്റിലും കയറിയിരിക്കാം.

അങ്ങിനെ അങ്ങിനെ എന്റെ നടത്തത്തിന്നിടയില്‍ ഇന്നാണ് പ്രമീളയെ വീണ്ടും കാണുന്നത്. ഞാന്‍ ഒരു മാസത്തില്‍ ചുരുങ്ങിയത് 10 പോസ്റ്റ് മിനിമം എഴുതുന്ന ആളാണ്, എന്നിട്ടും അവളുടെ ചോദ്യത്തിന്റെ അര്‍ഥം  എനിക്ക് ഊഹിക്കാനായില്ല. പ്രമീളയോട് അതിനെ പറ്റി ചോദിക്കണമെങ്കില്‍ ആ വഴിക്ക് പോകണം.

അങ്ങിനെ അവളുടെ റൂട്ടിലേക്ക് പോകാനായി ഞാന്‍ ആദ്യം വടക്കുന്നാഥനില്‍ പോയി തൊഴുത്, നായ്ക്കനാല്‍ വഴി വടക്കോട്ട് നടന്നു.. പോണ വഴിക്ക് ജയാമിസ്സിന്റെ വീട്ടില്‍ കയറേണ്ട ഒരു കാര്യമുണ്ടായിരുന്നു.. അതൊക്കെ മനസ്സില്‍ കുറിച്ച് മേല്പോട്ട് നോക്കി നടക്കുന്നതിന്നിടയില്‍ പെട്ടെന്നൊരു കാറിന്റെ ഹോണ്‍ എന്റെ കര്‍ണ്ണം തകര്‍ത്തു..  

കണ്ണുമിഴിച്ചുനോക്കിയപ്പോള്‍ ആ കാറോടിച്ചിരുന്നത് പ്രമീളയാണെന്ന് മനസ്സിലായി.. ദിവാസ്വപ്നങ്ങള്‍ കണ്ട് ഞാന്‍ ഫൂട്ട്പാത്തില്‍ നിന്നും അറിയാതെ റോഡിലേക്ക്  തെന്നിയതറിഞ്ഞില്ല..

പ്രമീള കാറ് സൈഡാക്കി കുശലം ചോദിച്ചു. എന്നെ അവളുടെ കാറില്‍ കയറ്റി. ഞങ്ങള്‍ ശ്രീഭുവനേശ്വരി ക്ഷേത്രത്തിന്നടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തി.

[to be continued]


Tuesday, June 10, 2014

ശ്രീമാന്‍ തലവേദന

MEMOIR 

ഇന്ന് ചൊവ്വാഴ്ച. ഞാന്‍ എന്റെ പേരക്കുട്ടികളായ കുട്ടാപ്പുവിനേയും നിവേദ്യയേയും കാണാന്‍ കൊച്ചിക്ക് പോകാനുള്ള പരിപാടിയിലായിരുന്നു. കൊച്ചി സന്ദര്‍ശനത്തിന്നിടയില്‍ എന്റെ പുതിയ ഒരു കൊച്ചിക്കാരി ഫ്രണ്ട് ഷൈനിയേയും കാണാനുള്ള പരിപാടിയുണ്ടായിരുന്നു.

അവിടെ മറ്റൊരു ഫ്രണ്ടായ ഇന്ദു ഉണ്ട്. അവള്‍ എന്റെ മൂന്നുനാലുകൊല്ലമായ സുഹൃത്താണെങ്കിലും നേരില്‍ കണ്ടിട്ടില്ല. ഞാന്‍ കണ്ടില്ലെങ്കിലും അവളെന്നെ ഒരു ദിവസം ജോഗ്ഗിങ്ങിന്നിടയില്‍ കണ്ടെന്നുപറഞ്ഞു.  സന്തോഷം അവള്‍ക്കത് സാധിച്ചുവല്ലോ.?

എനിക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇടക്ക് തലവേദന വരാറുണ്ടായിരുന്നു.. മസ്കറ്റിലായിരുന്നപ്പോള്‍ ഇടക്ക് വന്നിരുന്നു. അത് അന്ന് സ്മോള്‍ അടി കൂടുതലായിരുന്നു.  സാധാരണ കുടിക്കാത്ത ബ്രാന്‍ഡ് കുടിക്കുമ്പോഴും, നാനൂറില്‍ കൂടുതല്‍ കിലോമീറ്റര്‍ വാഹനം ഒരു ദിവസം ഓഫീസ് കാര്യങ്ങള്‍ക്കായി ഓടിക്കുമ്പോഴും, അമിത ജോലിയുള്ളപ്പോഴുമൊക്കെ വന്നിരുന്നു എന്ന് ഇപ്പോള്‍ എന്റെ ശ്രീമതി പറയുന്നു. പക്ഷെ എനിക്കതൊന്നും, അതായത് പണ്ടത്തെ കാര്യങ്ങളൊന്നും ഓര്‍മ്മയില്ല.

കഴിഞ്ഞ കുറച്ച് മാസങ്ങളായുള്ള അസഹ്യമായ വേദനയാണ് ഞാന്‍ പറഞ്ഞുവരുന്നത്. നാലുദിവസം തുടര്‍ച്ചയായി പാരസെറ്റാമോള്‍ കഴിച്ചാലും മാറാത്ത തലവേദന. മസ്കറ്റ് ഹെഡ് ഏക്ക് കിടക്കാന്‍ നേരം ഒരു ഡബ്ബിള്‍ പനാ‍ഡോള്‍ അടിച്ച് കിടന്നാല്‍ നേരം പുലരുമ്പോളേക്കും ഓക്കെ ആയിരിക്കും. ഏതാണ്ട് ആറുമാസം മുന്‍പ് ഇതുപോലെ അസഹ്യമായ തലവേദന വന്നു. ഞാന്‍ എന്റെ വീട്ടിന്റെ മുന്നിലുള്ള മെട്രോ ആശുപത്രിയില്‍ എന്റെ പെണ്ണിനേയും കൂട്ടി പോയി.

സാധാരണ ഞാന്‍ ആശുപത്രിയില്‍ പോകുമ്പോള്‍ ആരേയും തുണക്ക് കൂട്ടാറില്ല, പ്രത്യേകിച്ച് എന്റെ പെണ്ണിനെ, എന്തെന്നാല്‍ അവളുപ്പോള്‍ എനിക്ക് അവിടുത്തെ നഴ്സുമാരുമായും ഡോക്ടര്‍മാരുമായും ലൈനടിക്കാന്‍ പറ്റില്ല..

പക്ഷെ ഈ അസഹ്യമായ തലവേദന വന്നപ്പോള്‍ ഞാന്‍ അവളെ കൂട്ടി, കാരണം ഓപിയില്‍ പണമടക്കാനും മറ്റും എനിക്ക് ഓടിനടക്കാനുള്ള കെല്പുണ്ടായിരുന്നില്ല അന്ന്.ആശുപത്രിയില്‍ കേഷ്വാലിറ്റിയില്‍ ഞാന്‍ അറിയുന്ന ലേഡീ ഡോക്ടറായിരുന്നു ഡ്യൂട്ടി. അവരോട് സംഗതി പറഞ്ഞു, അവര്‍ എന്നെ വിശദമായി പരിശോധിച്ചു. “പനിയുണ്ട് - വളരെ കൂടുതലാണ്, ഒരു ഇഞ്ചെക്ഷന്‍ തരാം. അതുകഴിഞ്ഞ് ഫിസിഷ്യനെ കാണണം. ഞാന്‍ പറഞ്ഞതെല്ലാം ഓക്കെയെന്ന മട്ടില്‍ തലയാട്ടി ഫിസിഷ്യനെ കാണാന്‍ കാത്തിരിക്കുന്നതിന്നിടയില്‍ തലചുറ്റി ബോധം കെട്ട് വീണു ആശുപത്രി ഇടനാഴിയില്‍. എന്റെ പെണ്ണ് ശരിക്കും പേടിച്ചു, അപ്പോളേക്കും എമര്‍ജന്‍സി സ്റ്റാഫ് വന്ന് എന്നെ ഐസിയുവില്‍ കയറ്റി.. അവിടെ എന്നെ വൈകുന്നേരം വരെ ഒബ്സര്‍വ്വേഷന്‍ ചെയ്ത്, ഫിസിഷ്യന്‍ കഴിക്കാനുള്ള ആന്റിബയോട്ടിക്ക് മരുന്നുകളെല്ലാം കുറിച്ചുതന്നു. ആ മരുന്ന് 5 ദിവസത്തിന്നുള്ളതായിരുന്നു.  പിറ്റേ ദിവസം തന്നെ ഞാന്‍ ഓക്കെ ആയിരുന്നു.

അങ്ങിനെ എന്റെ തലവേദന തീര്‍ത്തും മാറിയെന്ന് വിചാരിച്ചിരിക്കുമ്പോള്‍ വീണ്ടും വന്നു ആ ഭയങ്കരന്‍ എന്ന തലവേദന. അങ്ങിനെ ഞാന്‍ പിന്നേയും ഇതേ ഫിസിഷ്യനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. അപപോള്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല, പക്ഷെ അദ്ദേഹത്തിന്റെ മകള്‍ ഡോക്ടര്‍ രേഖയോട് ഞാന്‍ വിവരം പറഞ്ഞപ്പോള്‍ ...” അച്ചന്‍ എഴുതിയ മരുന്ന് തന്നെ വീണ്ടും കഴിച്ചാല്‍ മതിയെന്നുപറഞ്ഞു.” അതനുസരിച്ച് ഞാന്‍ അത് കഴിച്ചപ്പോള്‍ വീണ്ടും  തലവേദന മാറി. ഞാന്‍ ഉഷാറായി..

കുറച്ച് നാളുകള്‍ കഴിഞ്ഞു, വീണ്ടും ഈ ഭയങ്കരന്‍ തലപൊക്കി. അപ്പോള്‍ ഞാന്‍ വിചാരിച്ചു,  ഒരു ഡീറ്റെയില്‍ഡ് കണ്‍സല്‍ട്ടേഷന്‍ ചെയ്യാം ന്യൂറോ ഫിസിഷ്യന്റെ അടുത്ത്. ഞാന്‍ ഏതായാലും കാലിലെ വാതത്തിന് കഴിഞ്ഞ അഞ്ചാറുകൊല്ലമായി ന്യൂറോ ഫിസിഷ്യന്മാരുടെ നിരീക്ഷണത്തിലും ചികിത്സയിലുമാണ്..

അങ്ങിനെ എന്നെ ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടര്‍ മേനോന്റെ അടുത്ത് പോയി... മൂപ്പര്‍ ഒരു SOS മരുന്ന് തന്നു. പക്ഷെ അത് കയ്യില്‍ വെച്ചുഞാന്‍ 3 ദിവസം, തലവേദന കാര്യമായാല്‍ കഴിക്കാമെന്ന മട്ടില്‍, പക്ഷെ മരുന്ന് എന്റെ കയ്യിലുണ്ടെന്ന് കണ്ടപ്പോള്‍ ആ ഭീകരന്‍ പിന്നെ എന്നെത്തേടി വന്നില്ല. ഡോക്ടര്‍ മേനോന്‍ എന്നോട് ചില ലാബോറട്ടറി ടെസ്റ്റുകള്‍ ചെയ്യാന്‍ പറഞ്ഞിരുന്നു. അതിന്റെ റിസല്‍ട്ടുമായി ഞാന്‍ ഇന്നെലെ അദ്ദേഹത്തെ കാണാന്‍ പോയി....

തൃശ്ശൂരിലെ ഏറ്റവും മികച്ച ആശുപത്രിയില്‍ ആണ് ഡോ. മേനോന്‍ പ്രാക്ടീസ് ചെയ്യുന്നത്.. തിരക്കുള്ള ആശുപത്രികളില്‍ ഡോക്ടര്‍മാരെ കാണണമെങ്കില്‍ ചുരുങ്ങിയത് 3 മണിക്കൂറെങ്കിലും പിടിക്കും.. ഈ ആശുപത്രി എന്റെ കൂട്ടുകരന്റേതായ കാരണം എനിക്ക് സൌമ്യയും അപ്പുച്ചേട്ടനുമൊക്കെ സഹായ ഹസ്തമായി എപ്പോഴും ഉണ്ട്.

അങ്ങിനെ സൌമ്യ എനിക്ക് മേനോനെ ഫസ്റ്റ് പേഷ്യന്റായിട്ട് ടോക്കണ്‍ തന്നിരുന്നു. ... എന്റെ തലവേദന പിന്നെ വന്നിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് സന്തോഷമായി, കൂടാതെ ചോരയുടെ ടെസ്റ്റുകള്‍ എല്ലാം നോര്‍മ്മല്‍ ആയിരുന്നു.. ഇനി ഇത്തരം ഭീമന്‍ തലവേദന വന്നാല്‍ കഴിക്കാനുള്ള ഒരു ഗുളികയും ഗുളിക ഫലിച്ചില്ലെങ്കില്‍ ഒരു പൊടിയും പ്രിസ്ക്രൈബ് തന്നു. അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്നും ഒരു പൊടിയുടെ പേക്കറ്റ് എനിക്ക് കാണിച്ചുതന്നു, അദ്ദേഹവും എന്റെ സോക്കേടുകാരനാണത്രേ..?... ഞങ്ങള്‍ കൂട്ടുകാരെപ്പോലെയാണ്. എനിക്ക് ആശുപത്രിയിലെ വാച്ച്മേന്‍ തൊട്ട് മുതലാളിവരെ കൂട്ടുകാരാണ്. നമ്മള്‍ പെരുമാറുന്നത് പോലിരിക്കും നമുക്കെവിടെയും നല്ല സുഹൃത്തുക്കളെ കിട്ടുക..

ഞാന്‍ ഡോ. മേനോന്റെ ക്ളിനിക്ക് വിടുന്നതിനുമുന്‍പ് പറഞ്ഞു,..”എനിക്ക് ഇന്നെലെ കട്ടിലില്‍ നിന്നെണീക്കുമ്പോള്‍ ഇടത്ത് കാലിന്റെ അടി മുതല്‍ മുടി വരെ ഒരു ചെറിയ ചിന്നലും വേദനയും..” അതുകേട്ടതും എന്നെ കട്ടിലില്‍ കിടത്തി കാലുകള്‍ പൊക്കാനും താഴ്ത്താനും, മറ്റു ചില ടെസ്റ്റുകളും ചെയ്തപ്പോള്‍ പറഞ്ഞു...”

”ജെ പി രണ്ടുദിവസം ബെഡ് റെസ്റ്റ് എടുക്കണം, കുളിമുറിയിലും മറ്റും കുനിയാന്‍ പാടില്ല. ഷവറ് ഉപയോഗിച്ച് കുളിച്ചാല്‍ മതിയെന്നൊക്കെ.. അങ്ങിനെ ഞാന്‍ ഇപ്പോള്‍ ബെഡ് റെസ്റ്റിലാണ്.. നാളത്തെ കഴിഞ്ഞാല്‍ ഞാന്‍ കൂടുതല്‍ ഉഷാറാകും.. അത് വരെ എല്ലാവര്‍ക്കും ഗുഡ് ബൈ.

Monday, June 2, 2014

നമുക്ക് കോവിലനെ സ്മരിക്കാം


ഇന്ന് കോവിലന്റെ നാലാം ചരമവാര്‍ഷികം ആണ്.. എനിക്ക് കോവിലനുമായി വളരെ അടുപ്പം ഉണ്ട്. കോവിലന്റെ തട്ടകമായ കണ്ടാണശ്ശേരി എന്റെ ഗ്രാമത്തില്‍ നിന്നും അധികം ദൂരത്തിലല്ല... 

കോവിലന്റെ ഭാര്യ ജാനകിട്ടീച്ചര്‍ എന്റെ ഗ്രാമത്തിലെ വടുതല സ്കൂളില്‍ ടീച്ചര്‍ ആയിരുന്നു. എന്റെ അമ്മയും അവരുടെ സഹപ്രവര്‍ത്തക ആയ ടീച്ചര്‍ ആയിരുന്നു..

കോവിലന്റെ “തട്ടകം” എന്ന നോവല്‍ മാതൃഭൂമിയില്‍ വന്നപ്പോള്‍ എന്റെ അമ്മ വായിക്കുമായിരുന്നു. അന്ന്‍ ഞാന്‍ വായനയുടേയും എഴുത്തിന്റേയും ലോകത്തിലായിരുന്നില്ല. എന്നാലും എനിക്കറിയാമായിരുന്നു എന്റെ അമ്മയിലൂടെ കോവിലന്‍ എന്ന എഴുത്തുകാരന്റെ തൂലികയെപ്പറ്റി....

കോവിലന്‍ ഒരു പട്ടാളക്കാരനായിരുന്നു.. ആ ജീവതത്തിന്റെ പശ്ചാത്തലത്തിലായിരുന്നുവോ എന്നറിയില്ല “തട്ടകം”എന്ന നോവല്‍ പിറവിയെടുത്തത്..? കോവിലന്റെ ചരമദിനത്തില്‍ ഞാനും എല്ലാ മലയാളികളായ എഴുത്തുകാരോടും നാട്ടുകാരോടും പങ്കുചേരുന്നു.

Saturday, May 31, 2014

നീര്‍മാളതത്തിന്റെ ഓര്‍മ്മകള്‍ക്ക് 5 വയസ്സ്

മാധവിക്കുട്ടി പോയിട്ട് ഇന്നെലെക്ക് 5 വര്‍ഷം കഴിഞ്ഞിരിക്കുന്നു. എനിക്ക് ചെറുപ്പത്തിലെ അറിയാം മാധവിക്കുട്ടിയെ. എന്റെ ജന്മനാടായ ഞമനേങ്ങാട്ട് നിന്ന് അധികം ദൂരത്തിലല്ല മാധവിക്കുട്ടിയുടെ തറവാട്.
ഞാന്‍ അവിടെ പോയിട്ടുണ്ട് ചെറുപ്പത്തില്‍ എന്റെ അമ്മായി സുലോചന ടീച്ചറുടെ കൂടെ. എനിക്ക് മാധവിക്കുട്ടിയുടെ എഴുത്തുകള്‍ ഇഷ്ടമായിരുന്നു. അന്നൊക്കെ എനിക്കും തോന്നിയിരുന്നു “എങ്ങിനെയാണ് ഈ എഴുത്തുകള്‍ വരുന്നതെന്ന്... ഒരിക്കല്‍ മാധവിക്കുട്ടിയോട് ചോദിക്കുകയും ചെയ്തിരുന്നു...”  

അന്ന് അമ്മായി പറഞ്ഞു.........”ഉണ്ണിയും എഴുതണം... ബാലേട്ടനെപ്പോലെ..[അന്തരിച്ച കഥാകൃത്ത് സി. വി. ശ്രീരാമന്‍]  ഞങ്ങള്‍ ബാലേട്ടനെന്നാ സി. വി. ശ്രീരാമനെ വിളിച്ചിരുന്നത്.. ബാലേട്ടന്‍ എന്റെ വലിയമ്മയുടെ മകനാണ്..  

പക്ഷെ അന്നൊന്നും എന്നിലെ എഴുത്ത് പുറത്ത് വന്നിട്ടില്ലായിരുന്നു.. എഴുതാന്‍ തുടങ്ങിയപ്പോള്‍ വയസ്സ് അറുപത് കഴിഞ്ഞിരുന്നു..   പണ്ടൊക്കെ എന്റെ ഇളയ സഹോദരന്‍ വി. കെ. ശ്രീരാമനെ [film star]  പോലെ എഴുത്തുകള്‍ അച്ചടിച്ച് കാണണമെന്നുണ്ടായിരുന്നു. പക്ഷെ നടന്നില്ല.. ഒരിക്കല്‍ ബാലേട്ടന്റെ ഭാര്യ യശോദ ചേച്ചി പറഞ്ഞു....” ബാലേട്ടനുണ്ടായിരുന്നെങ്കില്‍ ഉണ്ണീടെ എഴുത്തുകളൊക്കെ ഇപ്പോ അച്ചടിച്ചുവന്നേനേ...?”  ചേച്ചി പറഞ്ഞത് വളരെ വാസ്തവം.. എല്ലാത്തിനും വേണ്ടേ ഒരു യോഗം.. 

എന്റെ ഇളയ സഹോദരനും സിനിമാനടനുമായ വി. കെ. ശ്രീരാമന്‍ വിചാരിച്ചാലും എന്റെ എഴുത്തുകള്‍ പുസ്തകമായി വരും. പക്ഷെ ഞാന്‍ അവനോട് ഇതിനെപ്പറ്റിയൊന്നും പറഞ്ഞിട്ടില്ല. ഇങ്ങോട്ട് അന്വേഷിച്ചാല്‍ മാത്രം ഞാന്‍ സ്വീകരിക്കും.. എന്റെ കഥകളൊക്കെ ബ്ളോഗില്‍ തന്നെ. ഒരിക്കല്‍ എന്റെ ഒരു കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നിരുന്നു. അപ്പോളാണ് എനിക്ക് ഒരു അംഗീകാരം കിട്ടിയത്..   

തലശ്ശേരിയിലെ “സീയെല്ലെസ് ബുക്ക്സ്” പബ്ളീഷ് ചെയ്ത “ഭാവാന്തരങ്ങള്‍” എന്ന ബ്ളോഗ് കഥകളില്‍ എന്റെ ഒരു പോസ്റ്റ് ഉണ്ട്.. ആ സ്ഥാപനത്തിന്റെ ഉടമ ലീല ചേച്ചി പറഞ്ഞു...”ജെ പി യുടെ കഥകള്‍ മാത്രമായി അവര്‍ പബ്ളീഷ് ചെയ്യാമെന്ന്.“ പക്ഷെ ഞാന്‍ ഇതുവരെ സമ്മതം മൂളിയിട്ടില്ല..  

എന്റെ ആദ്യ നോവലായ “എന്റെ പാറുകുട്ടീ” എന്ന നോവല്‍ അച്ചടിച്ച് കാണണമെന്നുണ്ട്. അതൊരു വലിയ പ്രോജക്റ്റ് ആയതിനാല്‍ ഇപ്പോഴും പെന്‍ഡിങ്ങില്‍ തന്നെ..  ആദ്യം എന്റെ ഒരു “കഥാസമാഹാരം” മതി എന്ന് എന്റെ കുറച്ച് ഗള്‍ഫ് സുഹൃത്തുക്കള്‍ പറയുകയുണ്ടായി. 

എനിക്ക് വലിയ വലിയ ആഗ്രഹങ്ങളൊന്നും ഇല്ല. ഞാന്‍ ബ്ളോഗില്‍ ഇങ്ങിനെ എഴുതിക്കൊണ്ടിരിക്കുന്നു..  എഴുതുമ്പോള്‍ ഞാന്‍ എന്റെ വേദനകളെ മറക്കുന്നു..കാലിലെ വാതരോഗം ഒരു മാറാവ്യാധിപോലെ എന്നെ വേട്ടയാടുന്നു. എഴുതുമ്പോള്‍ ഞാന്‍ തന്നെ അതുവായിക്കുമ്പോളും ഒരു പരിധി വരെ ആ വേദനകള്‍ ഞാന്‍ മറക്കുന്നു.  

മണ്മറിഞ്ഞ എന്റെ നാട്ടുകാരി മാധവിക്കുട്ടിയെ ഞാന്‍ സ്മരിക്കുന്നു. അവര്‍ ദേവലോകത്തും എഴുത്തുകളില്‍ നിറഞ്ഞ് നില്‍ക്കട്ടെ...!!!

 ഫോട്ടോ : കടപ്പാട് ഫേസ്ബുക്ക്

Tuesday, May 27, 2014

ONV മാഷിന്ഹൃദയം നിറഞ്ഞ പിറന്നാള്‍

ആശംസകള്‍...............ആയുരാരോഗ്യസൌഖ്യം നേരുന്നു .........................

മലയാളത്തിലെ പ്രശസ്ത കവിയാണ് ഒ.എൻ.വി കുറുപ്പ് (ജനനം:27 മെയ് 1931). ഒ.എൻ.വി. എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു.[3] കേന്ദ്ര സർക്കാരിന്റെ പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌.

കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 അത്തം നക്ഷത്രത്തിൽ ജനനം. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഏറ്റവും ഇളയമകനാണ് ഒ.എൻ.വി. എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര് . അപ്പു ഓമനപ്പേരും . സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിൻറെ പേരാണ് നൽകിയത് . അങ്ങനെ അച്ഛന്റെ ഇൻഷ്യലും മുത്തച്ഛന്റെ പേരും ചേർന്ന് പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രീയങ്കരനായ ഒ.എൻ.വിയുമായി . പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്ത് . ശങ്കരമംഗലം ഹൈസ്കൂളിൽ തുടർ വിദ്യാഭ്യാസം .

തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജിൽ നിന്നും 1948-ൽ ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു . തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി .


 കടപ്പാട്: ഇന്ദുലേഖ സജീവ് കുമാര്‍

Wednesday, May 21, 2014

എന്താണിത്ര അമാന്തം ...?

തൃശ്ശൂർ പൂരത്തിന് ശേഷം ഒന്നും എഴുതിയില്ല. എഴുതാനുള്ള ഒരു മൂഡ്‌ വന്നില്ല. അത് തന്നെ കാരണം.    ഉത്തമൻ  വൈകിട്ട് നടക്കാൻ പോകുന്ന വഴിയിൽ  മോളി ചേച്ചി ചോദിച്ചിരുന്നു ഒരു നാൾ.

"എന്താ ഇപ്പോൾ ഒന്നും എഴുതാത്തേ..."
"പ്രത്യേകിച്ചൊന്നും ഇല്ല,  കണ്ണിനു പണ്ടത്തെ പോലെ  വോൾട്ടേജ് ഇല്ല, അതിനാൽ  മനസ്സില് തോന്നുന്നതെല്ലാം എഴുതാൻ ഒക്കില്ല."

"ഞാൻ സഹായിക്കാം അച്ചുകൾ നിരത്താൻ "
"എന്നാൽ ഞാൻ വരാം...." 

"എന്താ എഴുതിക്കൊണ്ടുവരിക..."
"എന്ത് വേണമെങ്കിലും എഴുതാം..."

"എങ്കിൽ....?"
"പറയൂ ... എന്താണിത്ര അമാന്തം ...?

"ഇന്നാളൊരു ദിവസം നമ്മൾ കൊച്ചിയിൽ വെച്ച് കണ്ടപ്പോൾ  എന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ...?...   സെറ്റ് മുണ്ട് ഉടുത്ത് നിന്നാൽ  വീട്ടിലേക്ക് വരാമെന്ന്...?"

"ഹൂൂം.... അതൊക്കെ മറക്കാനോക്കുമോ..?"
"എന്നാൽ അതെഴുതി കൊണ്ട്ട് വന്നാൽ മതി... ഞാൻ ഒരു മണിക്കൂറിൽ ടൈപ്പ് ചെയ്ത് തരാം..."

"പക്ഷെ ഒരു കാര്യം... എല്ലാം എഴുതെണമോ...?"
"എഴുതിക്കോളൂ ... എന്റെ പേരിനുപകരം വേറെ ഒരു പേര്  വെച്ചാൽ മതി...?

"അപ്പോൾ ഞാൻ അടുത്ത ബുധനാഴ്ച്ച  വരാം..."
"അയ്യോ അന്ന് വേണ്ട...നാളേച്ചാൽ അന്ന് ഞാൻ തന്നതൊക്കെ തരാം..പിന്നെ സെറ്റ് മുണ്ട് ഉടുത്ത്  നിൽക്കുകയും ആകാം ."

മോളി ഉത്തമന്റെ വരവും കാത്ത് നിന്നു. പതിനൊന്ന് മണിയായിട്ടും ഉത്തമൻ വന്നില്ല..മോളി ഫോണ്‍ കയ്യിലെടുത്ത്  നമ്പർ കറക്കുന്നതിന്  മുന്പൊരു ഒച്ച കേട്ടു അടുക്കളയിൽ നിന്ന്..

അവൾ ചെന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച്ച അവളെ അമ്പരപ്പിച്ചു..മോളി ഉദ്ദേശിച്ച കാര്യം അവന് കൊടുക്കാൻ പറ്റില്ലല്ലോ എന്നോർത്ത്‌  അവൾ സഹതപ്പിച്ചു.

"സമനില കേട്ട മോളി അവനെ പുറത്താക്കി വാതിലടച്ച് സെറ്റു മുണ്ടും ബ്ളൌസും  ഊരി കട്ടിലിൽ കിടന്നു തേങ്ങി...."


[ഈ കഥ ഇവിടെ അവസാനിക്കുകയോ അവസാനിക്കാതിരിക്കുകയോ ചെയ്യാം.]

Friday, May 9, 2014

തൃശ്ശൂര്‍ പൂരം 2014

trichur pooram 2014
 ഇന്ന് തൃശ്ശൂര്‍ പൂരം - എല്ലാ ബ്ളോഗ് സുഹൃത്തുക്കള്‍ക്കും പൂരനഗരിയിലേക്ക് സ്വാഗതം.. തൃശ്ശൂര്‍ക്കാര്‍ക്ക് പൂരം ഇന്നെലെ തുടങ്ങി - ഇനി നാളെ ഉച്ചയോട് കൂടി പൂരക്കഞ്ഞി കുടിച്ച് മംഗളം കൊട്ടി പിരിയും അടുത്ത കൊല്ലത്തെ പൂരം സ്വപ്നം കണ്ടും കൊണ്ട്.

 ഞാന്‍ ഇന്നെലെ തൊട്ട് ഈ നിമിഷം വരെ പൂരപ്പറമ്പില്‍ തന്നെ. ഇടക്ക് വീട്ടില്‍ പോയി ഫ്രഷ് ആയി വരും.. ഫോസ്റ്റര്‍ വാങ്ങി വെച്ചിരുന്നു.. ഇക്കൊല്ലം തൃശ്ശൂര്‍ നഗരപരിധി മൊത്തം ഡ്രൈ ആയതിനാല്‍ ഞാന്‍ ആര്‍ക്കും ഫോസ്റ്റര്‍ കൊടുത്ത് സല്‍ക്കരിച്ചില്ല.. കൂട്ടുകാരെല്ലാം മഴയില്‍ കുതിര്‍ന്നതിനാല്‍ എല്ലാവര്‍ക്കും നല്ല സ്ട്രോങ്ങ് എവിടി ചായയും വടയും കൊടുത്തു.

 ജ്യോസ്തന ടീച്ചറേയും ഹരിയേയും ക്ഷണിച്ചിരുന്നു. അവര്‍ വന്നില്ല.. കുറച്ച് കൂട്ടുകാര്‍ക്ക് ഞാന്‍ എന്റെ വീട്ടില്‍ താമസവും ഭക്ഷണവും നല്‍കി. അവര്‍ക്ക് നാളെ പകല്‍ പൂരം കഴിഞ്ഞാല്‍  അമ്പ്ലപ്പറമ്പില്‍ നിന്ന് പൂരക്കഞ്ഞി കൊടുത്ത് പിരിയും..

Monday, April 14, 2014

എന്റെ ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ക്കും പ്രത്യേകിച്ച് ബ്ളോഗേര്‍സിനും

  ഐശ്വര്യപൂര്‍ണ്ണമായ എല്ലാ കൊല്ലത്തേക്കാളും നല്ലതായ ഒരു വിഷു ഇക്കൊല്ലം കൊച്ചുമക്കളോടൊപ്പം എനിക്ക് ആഘോഷിക്കാനായി. ഇതിലും വലിയ ഒരു സൌഭാഗ്യം ഇനി വരാനില്ല.

 കുറച്ചുനാളായി മോഹങ്ങളും അഭിലാഷങ്ങളും ഒന്നും ഉണ്ടാകാറില്ല. ഇപ്പോള്‍ കൊച്ചുമക്കളെ കാണുമ്പോള്‍ ഓരോന്നായി ഉണ്ടായിക്കൊണ്ടിരിക്കുന്നു.

 ഈ ഫോട്ടോയില്‍ കാണുന്ന നിവേദ്യക്ക് ഇപ്പോള്‍ ഒരു വയസ്സ് - ഇവള്‍ എന്റെ ശരീരത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍.. ഇവളുടെ ചേട്ടന്‍ ആദിത്യ [കുട്ടാപ്പു] വിന് സ്കൂള്‍ തുറന്നാല്‍ ഇവരുടെ എറണാംകുളത്തുള്ള വീട്ടിലേക്ക് പോകും. അപ്പോള്‍ ഞാന്‍ തനിച്ചാകും തൃശ്ശൂരില്‍..

 കുട്ടികളുട അമ്മയായ എന്റെ മകള്‍ക്ക് ഒരു വീട് പണിയാനുള്ള സ്ഥലം ഇവിടെ കൊടുത്തു. അവള്‍ വീട് പണിതാല്‍ കുഞ്ഞുമക്കളെ എനിക്ക് എന്നും കാണാമല്ലോ...?  എനിക്ക് വയസ്സ് എഴുപതിനോടടുത്തു. അച്ചനും പാപ്പനും വലിയച്ചനുമൊക്കെ അറുപതില്‍ പോയി, എന്നെ മാത്രം തനിച്ചാക്കിയിട്ട്. ഇനി എനിക്കുള്ള തുണയും തൂണും ഈ കൊച്ചുമക്കളാണ്.. ഇപ്പോള്‍ എല്ലാം കൂടി മൂന്നുപേര്‍. അതില്‍ ഒരുത്തി കുട്ടിമാളു എന്ന ഇന്ദുലേഖ കോയമ്പത്തൂരിലാണ്.

 ഈ കുട്ടികളേയെല്ലാം കണ്ടുംകൊണ്ട് ആരോഗ്യത്തോടെയിരിക്കുമ്പോള്‍ എന്നെ അങ്ങോട്ട് വിളിക്കേണേ കൃഷ്ണാ ഗുരുവായൂരപ്പാ.................!!

വിഷു ആശംസകള്‍ തൃശ്ശൂരില്‍ നിന്നും – ഭാഗം 2

2nd part

ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച                                                             http://jp-smriti.blogspot.in/2014/04/blog-post_13.html



വര്‍ഷങ്ങളായുള്ള ഏപ്രില്‍ 14 ലെ വിഷു ഇക്കൊല്ലം 15 ലേക്ക് കടന്നിരുന്നു. ഇന്നെലെ പടക്കം വാങ്ങാന്‍ പോയ കഥ ഞാന്‍ എഴുതിയിരുന്നു..

ഇന്ന് കാലത്ത് ഐവിഷന്‍ ആശുപത്രിയില്‍ പോയി ഡോക്ടര്‍ അനൂപിനെ കണ്ട്, കണ്ണ് പരിശോധന നടത്തി. പ്രശ്നങ്ങളൊന്നും ഇല്ലായെന്ന് അദ്ദേഹം ഉറപ്പുവരുത്തി. അതിനാല്‍ വീണ്ടും ബ്ലോഗാം എന്ന് കരുതി.

പലരോടും വിഷുവിനെപറ്റി എഴുതിത്തരാന്‍ പറഞ്ഞെങ്കിലും ആരും തന്നില്ല. അപ്പോള്‍ ഞാന്‍ തന്നെ എന്തെങ്കിലുംകുത്തിക്കുറിക്കാം എന്ന് കരുതി. വിഷുവും ഓണവും ഒക്കെ വരുമ്പോള്‍ നാം നമ്മുടെ ബാല്യം ആണ് മനസ്സില്‍ കാണുന്നത്.

ഞങ്ങള്‍ കുടുംബസമേതം ഒമാനിലെ മസ്കത്തില്‍ ആയിരുന്നു 20 വര്‍ഷം. മക്കളൊക്കെ അവിടെ ജനിച്ചുവളര്‍ന്നവര്‍. ആദ്യം മകന്‍ പിറന്നു, അവന്‍ ഒരു വയസ്സ് തികയും മുന്‍പെ വിഷുക്കണി ഒരുക്കി എന്റെ കണ്ണടപ്പിച്ച് വിഷുനാള്‍ കണി കാണിച്ചുതന്നു എന്റെ പ്രിയതമ. അന്നാണ് ഞാന്‍ വാസ്തവത്തില്‍ വിഷുക്കണി കണ്ടതായി ഓര്‍ക്കുന്നത്..

ചെറുപ്പത്തില്‍ ചെറുവത്താനി കല്ലായില്‍ അമ്മ വീട്ടിലായിരുന്നു താമസം. വെട്ടിയാട്ടിലെ അച്ചന്‍ വീട്ടില്‍ വല്ലപ്പോഴും മാത്രമേ പോകാറുള്ളൂ. ചേച്ചിക്ക് ചെറുവത്താനി – വടുതല സ്കൂളിലായിരുന്നു ജോലി. അപ്പോള്‍ ജോലിക്ക് പോകാനെളുപ്പമായതിനാല്‍ അമ്മയുടെ വീട്ടില്‍ ആയിരുന്നു മിക്കപ്പോഴും താമസം.

ഞാന്‍ പലയിടത്തായി എഴുതിയിരുന്നു ഞാന്‍ ചേച്ചിയെന്ന് വിളിക്കുന്നത് എന്റെ പെറ്റമ്മയേയാണ്. ഒരിക്കലും അമ്മ എന്നുവിളിച്ചിട്ടില്ല, അതിനാല്‍ എഴുതുമ്പോഴും “ചേച്ചി” എന്നെ വരുള്ളൂ… എല്ലാ പെണ്ണുങ്ങളേയും പോലെ എന്റെ അമ്മക്കും അമ്മ വീട്ടില്‍ താമസിക്കാനായിരുന്നു കൂടുതല്‍ താല്പര്യം.. അച്ചന്റെ വീട്ടില്‍ അച്ചമ്മക്ക് കൂടുതല്‍ വാത്സല്യം അമ്മയിയുടെ മക്കളോടായിരുന്നു. അത് ഒരു പക്ഷെ എന്റെ ചേച്ചിക്ക് സഹിക്കുമായിരുന്നില്ല.

എന്റെ അച്ചമ്മക്ക് ചേച്ചിയുട് മാസ ശമ്പളത്തില്‍ ആയിരുന്നു കണ്ണ്. വടുതല സ്കൂളിലെ ടീ‍ച്ചറ് ആയിരുന്നു എന്റെ ചേച്ചി. ചേച്ചിയുടെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പത്തടി ദൂരമേ ഉള്ളൂ.. ബെല്ലടി കേട്ട് പോയാലും മതി. അച്ചന്റെ വീട്ടില്‍ നിന്നാണെങ്കില്‍ പണ്ടത്തെ 3 മൈല്‍ എങ്കിലും നടക്കണം.. ഞമനെങ്ങാട്ടെ അച്ചന്റെ വീട്ടില്‍ നിന്ന് വടുതല ചെറുവത്താനി ഭാഗത്തേക്ക് ബസ്സ് സര്‍വ്വീസില്ല. എന്തിനുപറേണൂ കാറുപോകാനുള്ള ഒരു റോഡുപോലും ഇല്ല. തോടും കുളങ്ങളും താണ്ടി വേണം വടുതല ചെറുവത്താനിയിലെത്താന്‍.

മഴക്കാലമായാല്‍ തോട്ടില്‍ നിറയെ നീര്‍ക്കോലികളും, ഞെണ്ടും പിന്നെ ചളിയും. എന്നും നടക്കുന്നവര്‍ക്കറിയാം അധികം ചളി ഇല്ലാത്ത സൈഡുകള്‍.. അന്നോക്കെ വിഷു അടുക്കുമ്പോള്‍ ചെറിയ മഴയും ഉണ്ടാകും.

വിഷുവിന് ഞമനെങ്ങാട്ടെക്ക് വരണം എന്ന് അച്ചമ്മ ശാഠ്യം പിടിക്കും. അച്ചമ്മയുടെ പേര് കാളിയെന്നായിരുന്നു. കാളിത്തള്ളയെ അയല്‍ക്കാര്‍ക്കൊക്കെ പേടിയായിരുന്നു. എനിക്ക് ഓര്‍മ്മ വന്ന കാലം മുതല്‍ മാറ് മറക്കാതെ നീണ്ട കുമ്പളങ്ങ പോലെത്തെ മുലകള്‍ കാണിച്ചായിരുന്നു നടത്തം. അന്നൊക്ക് ഞമനേങ്ങാട് പ്രദേശത്തെ ഹിന്ദുക്കള്‍ അങ്ങിനെയാണ്. ചെറുവത്താനിയില്‍ ആണെങ്കില്‍ എന്റെ ചേച്ചിയുടെ അമ്മ, അതായത് അമ്മമ്മ ഈ പ്രായക്കാരിയാണെങ്കിലും ഒരു ചെറുമുണ്ട് കൊണ്ട് മാറ് മറക്കും. മുണ്ടിന്റെ രണ്ട് തലകള്‍ കഴുത്തില്‍ കെട്ടിവെക്കും.

അച്ചമ്മയുടെ വിശേഷം ആദ്യം പറയാം. ഞമനേങ്ങാട്ടെ തറവാട് കൂട്ടുകുടുംബം പോലെ ഏതാണ് പത്തിരുപത് പേരുണ്ടായിരുന്നു. അച്ചന്റെ നേരെ പെങ്ങള്‍മാരായ മൂന്നുപേരും അവരുടെ സന്തതികളും, പിന്നെ പാപ്പന്റെ ഭാര്യയും മക്കളും, പിന്നെ അച്ചന്റെ അച്ചന്റെ രണ്ടാമത്തെ ഭാര്യയില്‍ ഉള്ള അഞ്ചു പെങ്ങള്‍മാരും അവരുടെ ചില മക്കളും എല്ലാംകൂടി നോക്കുമ്പോള്‍ ഇരുപതില്‍ കവിയും ഞമനേങ്ങാട്ടെ വെട്ടിയാട്ടില്‍ തറവാട്. ധാരാളം ഭൂസ്വത്തുക്കളും മറ്റുമുള്ളതിനാല്‍ പട്ടിണിയില്ല. എന്നുമുള്ള വരുമാനം നാളികേരം. പിന്നെ രണ്ടുപൂവല്‍ പണിയാവുന്ന വട്ടന്‍ നിലം. അതില്‍ നിന്നും ഒരു കൊല്ലം കഴിക്കാനുള്ള ചോറ് കിട്ടും. കുറച്ചൊക്കെ വില്‍ക്കാനും പറ്റും.

പിന്നെ വേനലില്‍ ഇടവിളയായി പാ‍ടത്ത് എള്ള് വിതക്കും. രണ്ട് ഏക്കര്‍ വട്ടനിലമുണ്ടായിരുന്നു. അതില്‍ നിന്ന് കിട്ടുന്ന ഇടവിള എള്ള് ചിലപ്പോള്‍ ശര്‍ക്കര ഇട്ട് വിളയിച്ച് നാലുമണി കാപ്പിയുടെ കൂടെ കിട്ടാറുണ്ട്.

മഴക്കാലത്തിന്റെ അവസാനത്തില്‍ നാല്‍ ഏക്ര തെങ്ങിന്‍ തോട്ടം വീട്ടിലെ പോത്തുങ്ങളെക്കൊണ്ട് ഉഴുതുമറിച്ച് അതില്‍ പയറ് വിതക്കും.  പയറ് വിളവെടുപ്പ് കഴിഞ്ഞാല്‍ ചില ദിവസങ്ങളില്‍ അത്താഴത്തിന് ശര്‍ക്കരയിട്ട് പയറുകഞ്ഞിയാകും.. പത്തിരുപതാള്‍ക്ക് വിളമ്പേണ്ടേ..?

വിഷുവിന് വിഷുക്കട്ടയുണ്ടാക്കാന്‍ അയലത്തുകാര്‍ കൂടി വരും. ഉണക്കല്ലരി കൊണ്ടാണ്‍ വിഷുക്കട്ട ഉണ്ടാക്കുക. അത് വേവിച്ച് വാഴയിലയിലോ വലിയ കിണ്ണത്തിലോ പരത്തി വിളമ്പി വെക്കും. നല്ലപോലെ ഉറച്ചാല്‍ ചെറിയ കഷണങ്ങളായി വെട്ടി പാത്രങ്ങളില്‍ നിറക്കും.

എന്റെ വെളുത്ത അച്ചമ്മ വെളുത്ത് സുന്ദരിയായിരുന്നു. ഇപ്പോള്‍ വയസ്സായതിനാലാകും ഇങ്ങനെ ഓപ്പണ്‍ മാറുമായി നടന്നിരുന്നത്. അച്ചാച്ചന് രണ്ട് ഭാര്യമായുണ്ടായിരുന്നു. എന്റെ അച്ചന്‍ കാളിയെന്ന വെളുത്ത അച്ചമ്മയുടെ മൂത്ത മകന്‍ ആയിരുന്നു. മക്കളില്‍ ഏറ്റവും സുന്ദരന്‍ എന്റെ അച്ചനും, പെണ്‍ മക്കളില്‍ ഇളയ അമ്മായിയും. മറ്റുള്ള അമ്മായിമാരും പാപ്പനും സൌന്ദര്യത്തില്‍ മുന്‍പന്തിയില്‍ തന്നെ.

രണ്ടാമത്തെ അച്ചമ്മക്കായിരുന്നു ഹൌസ് കീപ്പിങ്ങ്+അടുക്കള. അവരായിരിക്കും എന്തു വെക്കണം എന്തു വിളമ്പണം എന്നൊക്കെ തീരുമാനിക്കുക. രണ്ടാമത്തെ അച്ചമ്മയെ ഞാന്‍ കറുത്ത അച്ചമ്മ എന്നാ വിളിച്ചിരുന്നത്. കറുത്ത അച്ചമ്മ ലക്ഷ്മിക്ക് ലക്ഷ്മി എന്നായിരുന്നു പേര്. കറുത്ത അച്ചമ്മക്ക് അഞ്ചുപെണ്മക്കളും ഒരു ആണും. ആണ് സിലോണിലെ കൊളംബോ നഗരത്തില്‍ ഡോക്ടര്‍ ആയിരുന്നു. കൂടെ നഴ്സായ ഭാര്യയും ഉണ്ടായിരുന്നു.

 വെളുത്ത അച്ചമ്മക്കും കറുത്ത അച്ചമ്മക്കും എന്നെ എല്ലാരിലും കൂടുതല്‍ പ്രിയം ആയിരുന്നു. അങ്ങിനെ തന്നെ എല്ലാരോടും കാണിക്കുമെങ്കിലും എന്റെ സ്ഥാനം മുന്‍പന്തിയില്‍ തന്നെ ആയിരുന്നു. 


എന്റെ അച്ചന്‍ മാസാമാസം അച്ചമ്മക്ക് പണം അയച്ചുകൊടുക്കുമായിരുന്നു. പാപ്പനും വലിയച്ചനും ഒന്നും കൊടുത്തിരുന്നില്ല. എല്ലാം പെണ്മക്കളേയും കല്യാണം കഴിപ്പിച്ചയക്കാനും എന്റെ ചേച്ചിയും അച്ചനുമായിരുന്നു കൂടുതല്‍ ശ്ര്ദ്ധിച്ചത്. 


ഇങ്ങിനെയൊക്കെ ഉള്ള എന്റെ അച്ചനെ സ്വത്ത് വീതിക്കുന്ന അവസരത്തില്‍ പാപ്പനും അച്ചമ്മയും കൂടി ചതിച്ചു.. അന്ന് ഞാന്‍ ചെറിയ കുട്ടിയായിരുന്നു. ഇന്നായിരുന്നെങ്കില്‍ ഞാന്‍ എന്റെ വേഷം പുറത്തെടുത്തേനേ..!!

വെട്ടിയാട്ടില്‍ തറവാട്ടില്‍ വിഷുവിനും പുതിയ പുടവ എല്ലാവര്‍ക്കും കിട്ടും. ഓണത്തിന്റെ അത്ര ഇല്ലെങ്കിലും ആണ്‍കുട്ടികള്‍ക്ക് ട്രൌസറും മുറിക്കയ്യന്‍ ഷര്‍ട്ടും വട്ടം പാടം ശേഖരേട്ടന്റെ കടയില്‍ നിന്നും തയ്പ്പിച്ച് കിട്ടും.. ഷര്‍ട്ട് മിക്കവര്‍ക്കും കസാലത്തുണി പോലെ എന്തെങ്കിലും ആകും. 

എനിക്ക് ചില കൊല്ലങ്ങലില്‍ കൊളംബോയില്‍ നിന്ന് അച്ചന്‍ ഇംഗ്ലീഷ് മെയ്ഡ് ഉടുപ്പുകള്‍ കൊടുത്തയക്കുമായിരുന്നെങ്കിലും ഞാന്‍ ധരിക്കാറില്ല. മറ്റുള്ളവര്‍ക്ക് അത് മാനസിക സംഘര്‍ഷം ഉണ്ടാക്കിയേക്കാം എന്ന് വിചാരിച്ചിട്ട്.

പെണ്‍കുട്ടികള്‍ക്ക് കരയുള്ള ഉടുക്കാനുള്ള  മുണ്ടും, കടും നിറത്തിലുള്ള ജാക്കറ്റും, മാറിടം വരെ മറക്കുന്ന മറ്റൊരു കൊച്ചുമുണ്ടും കൊടുക്കും.. അമ്മായിമാര്‍ ഇതൊക്കെ അണിഞ്ഞ് നില്‍ക്കുന്നത് കാണാന്‍ ഉള്ള അഴക് വേറെ തന്നെ ആണ്‍.. എന്റെ മനസ്സിലിപ്പോള്‍ വരുന്നത് ഇളയ അമ്മായിയേയാണ്‍ ഞാന്‍ കുറേ തപ്പി അമ്മായിയുടെ ഒരു ഫോട്ടോക്ക്.

ഞാന്‍ എന്തെഴുതുമ്പോഴും ഫേസ് ബുക്ക് തുറന്ന് വെക്കാറുണ്ട്. ചുമ്മാ അതിലൊന്ന് കണ്ണൊടിച്ചപ്പോള്‍ തിരുവനന്തപുരത്തെ ശ്രീജക്കുട്ടിയുടെ ഒരു പുതിയ പടം കണ്ടു. അവളുടെ സമ്മതപ്രകാരം എന്റെ അമ്മായിക്കുപകരം അവളുടെ പടം ഇവിടെ ചേര്‍ക്കാം.

ഇളയ അമ്മായിയുടെ രണ്ട് പെണ്മക്കളും, ഒരാണ്‍കുട്ടിയും ഞാനും ഒരുമിച്ചാണ് സ്കൂളില്‍ പോകുക. അവര്‍ ഞമനെങ്ങാട്ടെ കണ്ടമ്പുള്ളി സ്കൂളിലും ഞാന്‍ വടുതല സ്കൂളിലും ആയിരുന്നു പഠിച്ചിരുന്നത്.. കണ്ടമ്പുള്ളി സ്കൂള്‍ വീടിന്റെ അടുത്തും വടുതല സ്കൂള്‍ വളരെ ദൂരത്തിലും ആയിരുന്നു..

ഞമനേങ്ങാട്ടെ വിഷു വിശേഷം അങ്ങിനെ പോകുന്നു. അവിടെ വിഷുവിനും തലേദിവസവും നായരങ്ങാടിയില്‍ പോയി പടക്കം വാങ്ങും, അധികവും ഓലപ്പടക്കമായിരിക്കും.. പെണ്‍കുട്ട്യോളാണ് മത്താപ്പും കമ്പിത്തിരിയും കത്തിക്കുക.. ആ ദിവസങ്ങളൊക്കെ രസമുള്ളതായിരുന്നു..

എനിക്കിഷ്ടം താമസിക്കാന്‍ ചെറുവത്താനിയായിരുന്നു. അവിടെ വീടിന്റെ മുന്നിലുള്ള റോഡില്‍ കൂടി ബസ്സുണ്ടായിരുന്നു. പിന്നെ കുന്നംകുളത്തുനിന്ന് എപ്പോഴും കാറും ജീപ്പുമൊക്കെ വന്നുപോയിക്കൊണ്ടിരിക്കും. 

ഈ വക വിശേഷങ്ങളൊന്നും ഞമനെങ്ങട്ടില്ല, പക്ഷെ അവിടെ ആള്‍ക്കൂട്ടമുണ്ട്. ആണ്കുട്ടികള്‍ കുറവായിരുന്നു, പെണ്‍കുട്ടികളായിരുന്നു അധികവും..

മാസത്തിലൊരിക്കലുള്ള തെങ്ങുകയറ്റം കഴിഞ്ഞാല്‍ കാറ്റ് കാലത്ത് കൂടുതല്‍ ഓല വെട്ടും. അത് മെടയാന്‍ പെണ്ണുങ്ങള്‍ വരും. നേരം പോക്കിനായി വീട്ടിലെ പെണ്ണുങ്ങളും കൂടും ചിലപ്പോള്‍.. പച്ച ഓലമടല്‍ കൊണ്ട് ഞങ്ങള്‍ വീടുണ്ടാക്കി കളിക്കും. ഇടക്ക് വീട്ടിന്നുള്ളില്‍ പെണ്ണും കല്യാണം കഴിച്ച് താമസിക്കും.. പെണ്‍കുട്ടികള്‍ കൂടുതലായതിനാല്‍ എനിക്ക് ചിലപ്പോള്‍ അച്ചാച്ചനെ പോലെ ര്‍ണ്ട് പെണ്ണുങ്ങളെ കെട്ടേണ്ടി വന്നിരുന്നു..

എന്തെല്ലാം വിഷു ഓര്‍മകള്‍.. ഓലമേഞ്ഞ കളിമണ്‍ ചുമരുകളുള്ള നാല്‍ കെട്ടായിരുന്നു ഞങ്ങളുടെ തറവാട്.. വേനല്‍ കാലത്ത് നാലുകെട്ടിലെ ഉമ്മറങ്ങളിലായിരിക്കും എല്ലാരും കിടന്നുറങ്ങുക. പെണ്‍കുട്ട്യോള്‍ വലുതായതോടെ കല്യാണം കഴിച്ചയപ്പിച്ച അമ്മായിമാരൊക്കെ അവരുടെ പിള്ളേരുമായി അവരുടെ  വീടുകളിലേക്ക് താമസം മാറ്റി. ഒരു ശ്രീകൃഷ്ണനായി വിളഞ്ഞിരുന്ന എനിക്ക് അതൊരു തീരാദുഖം ആയിരുന്നു.

അന്നത്തെ എന്റെ അമ്മ വീടിനുചുറ്റും ധാരാളം ഹൈസ്കൂളുകള്‍ ഉണ്ടായിട്ടും എന്നെ തൃശ്ശൂരിലെ ഒരു ബോര്‍ഡിങ്ങ് സ്കൂളിലയച്ചു. അതോടെ എന്റെ ബാല്യകാല സ്മരണക്ക് ഒരു തടയിട്ട് ഞാന്‍ ജയിലെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പള്ളിക്കൂടത്തില്‍  തളക്കപ്പെട്ടു.

വിഷുവും ഓണമൊക്കെ അച്ചമ്മയുടെ നിര്‍ബ്ബന്ധം കാരണം തറവാട്ടിലായിരുന്നു. ഊണ് കഴിഞ്ഞ് ചേച്ചിയുടെ വീട്ടിലേക്ക് മടങ്ങും. ചേച്ചിയുടെ വീട്ടില്‍ അമ്മാമന്‍ മാത്രമായിരുന്നു കൂട്ട്. കുട്ടികളായി ഞാനും എന്റെ അനിയനും മാത്രം.

ഞാന്‍ ഇന്നെലെ കിടന്നുറങ്ങുമ്പോള്‍ പണ്ടത്തെ വിഷു സ്വപ്നം കണ്ടു. ഹേമയും ഉമയും ലക്ഷ്മിയും രാധമോനും രാമകൃഷ്ണനും, പാരനും ദാസേട്ടനും, പണിക്ക്‍ാ‍രന്‍ കണ്ടോരനും എല്ലാം മനസ്സില്‍ വന്ന് നിറഞ്ഞു.

തറവാട്ടിലെ മുതിര്‍ന്ന ആണുങ്ങളായ എന്റെ വലിയച്ചന്‍, പാപ്പന്‍, എന്റെ അച്ചന്‍ എന്നിവര്‍ വിദേശത്തായിരുന്നു. അതിനാല്‍ ഞ്നായിരുന്നു ത്റവാട്ടുകാരണവര്‍.. കുറച്ചധികം പേര്‍ക്ക് ഞാന്‍ കൊള്ളിവെച്ചിട്ടുണ്ട്.

വെട്ടിയാട്ടില്‍ തറവാട്ടില്‍ ഭാഗിക്കാന്‍ പാടില്ലാത്ത പ്ത്ത് സെന്റ് സ്ഥലം പൊതുസ്വത്തായി ശ്മ്ശാനമായി നീക്കിവെച്ചിരുന്നു. പിന്നെ കുടുംബക്ഷേത്രവും അതിനൊടനുംബന്ധിച്ചുള്ള പാമ്പിന്‍ കാവും, രക്ഷസ്സ് മുതലായ ദേവന്മാരും. അതൊക്കെ താ‍വഴികളായി സ്വത്തുക്കള്‍ ലഭിച്ചവര്‍ അന്യാധീനപ്പെടുത്തി. ഇപ്പോള്‍ മറ്റാരുടേയൊക്കെ കൈവശമാണ് എന്റെ സ്വപ്നങ്ങളിലെ വെട്ടിയാട്ടില്‍ തറവാട്.

ഓര്‍മ്മകള്‍ കാട് കയറിപ്പോകുന്നു. ഇനിയുള്ള ഓര്‍മ്മകള്‍ പിന്നീട് അയവിറക്കാം.























Sunday, April 13, 2014

വിഷു ആശംസകള്‍ തൃശ്ശൂരില്‍ നിന്നും


എന്റെ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും നല്ലൊരു വിഷു & ഈസ്റ്റര്‍ ദിനം ആശംസിക്കുന്നു.. പടക്കം ഇല്ലാത്ത എന്തൊരു വിഷു, പ്രത്യേകിച്ച് തൃശ്ശൂര്‍ക്കാര്‍ക്ക്. അങ്ങിനെ പടക്കം വാങ്ങാന്‍ പോയപ്പോള്‍ പഴയ സുഹൃത്ത് വേലായുധേട്ടനെ കണ്ടു. വേലയായുധേട്ടന്റെ മകള്‍ ഡോ. പ്രിയ പണ്ട് ഇവിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ ആണ്. വിഷുവിനെ പറ്റി നാലക്ഷരം എഴുതണമെന്നുണ്ട്. പക്ഷെ അനാരോഗ്യം കാരണം അധിക സമയം ഡാറ്റാപ്രോസസ്സിങ്ങിന് വയ്യ. ദുബായിലെ വനിതയോടും സുനിതാ നായരോടും സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. പിന്നെ നമ്പൂതിരിച്ചേട്ടനോടും. ഇന്ന് തന്നെ അവരുടെ കയ്യില്‍ നിന്ന് ഡാറ്റ കിട്ടിയില്ലെങ്കില്‍ ഞാന്‍ തന്നെ നാളെ കാലത്ത് പ്രോസസ്സ് ചെയ്ത് എന്റെ ബ്ലോഗില്‍ കുത്തി നിറക്കാം.

ഒരു ഗ്ളോക്കോമ നേത്രരോഗിയായ എനിക്ക് കുറച്ച് നാളായി അധികം സ്ട്രെയിന്‍ ചെയ്യാന്‍ വയ്യ കമ്പ്യൂട്ടറിലും, വണ്ടി ഓടിക്കാനും, വെയിലത്ത് നടക്കാനും മറ്റും. അതിനാല്‍ അധിക സമയം നെറ്റില്‍ ഇരിക്കാനും വയ്യ. ഒരു പാട് സംഗതികള്‍ കഥകളായും ജീവിതക്കുറിപ്പായും മനസ്സില്‍ വന്ന് നിറയുന്നു. അതൊന്നും എഴുതി ബ്ളോഗില്‍ പബ്ലീഷ് ചെയ്യാനുള്ള നിവൃത്തി ഇല്ല ഇപ്പോള്‍.

കൂടുതല്‍ നാളെ എഴുതാം.. മസ്കത്തിലെ പാറുകുട്ടിമാരേയും എന്റെ സ്വന്തം പാറുകുട്ടിയേയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

Wednesday, April 9, 2014

വാടാനപ്പള്ളി എക്സ്പ്രസ്സ്


അന്നൊരു ഞായറാഴ്ചയോ ശനിയാഴ്ചയോ എന്നോര്‍മ്മയില്ല. ഇപ്പോള്‍ വീട്ടില്‍ പേരക്കുട്ടികളായ കുട്ടാപ്പുവും, നിവ്യയും  അവരുടെ അമ്മച്ചി രാക്കമ്മയും എല്ലാരും കൂടെ വീട് തകര്‍ക്കുകയാണ്‍. ഒപ്പം ഞാനും. ഇവരുള്ളതിനാല്‍ ഞാന്‍ ഇപ്പോ പണിക്ക് പോണില്ല. പണ്ട് കുട്ടന് മേനോന്റെ ആപ്പീസില്‍ പണിക്ക് പോയിരുന്നു. ഇപ്പോള്‍ അയാള്‍ക്ക് എന്നെ പണ്ടത്തെപ്പോലെ ഇഷ്ടം ഇല്ല. അയാള്‍ക്ക് ഏതോ ഒരുത്തിയുമായി ഹബ്ബ ഉണ്ട് ഇപ്പോള്‍..

 അല്ലെങ്കില്‍ എന്നെ വിളിച്ച് ഇടക്ക് ജോയ്സ് പാലസ്സില്‍ പോയി നാലുകുപ്പി ഫോസ്റ്റര്‍ സല്‍ക്കാരം നടത്തിക്കൂടെ. ഞാന്‍ അയാളെ കൂടെക്കൂടെ എന്റെ സൌധത്തിലേക്ക് ക്ഷണിക്കാറുണ്ട്. പണ്ടൊക്കെ വന്നിരുന്നു, ഇപ്പോള്‍ അയാള്‍ വരാറില്ല, ആളാകെ മാറിയിരിക്കുന്നു.

പുതിയ കൂട്ടുകാരും,രികളും………. പോകട്ടെ അയാളും ചെറുപ്പമല്ലേ..പോയി സുഖിക്കട്ടെ.. കൊക്കാല മെട്രൊപാലം വീതികൂട്ടുന്നു, അത് വഴിപോകുമ്പോള്‍ ഈ മൊബൈ ഒക്കെ ഓഫ്ചെയ്ത് നടന്നാല്‍ നന്ന്, അല്ലെങ്കില്‍ അതില്‍ കെട്ടിമറിഞ്ഞുവീഴും..

അങ്ങിനെ ഒരു ഞായറാഴ്ചയോ, ശനിയാഴ്ചയോ ഞാന്‍ രാക്കമ്മയും കുട്ട്യോളും, കുട്ട്യോളുടെ അച്ചനുമായി വാടാനപ്പള്ളിക്ക് കുതിച്ചു.. കാലത്ത് ബ്രേക്ക് ഫാസ്റ്റിന് കേടിന്റെ വക്കത്തുള്ള ദോശമാവാണെന്ന് തോന്നി, എനിക്കുമാത്രമായുള്ള ദോശക്ക് മസ്കത്തിലെ ഹൂബിയെപ്പോലെ ഒരു ക്രിസ്പ്നെസ്സ് ഉണ്ടായിരുന്നില്ല.. എന്നാലും ഞാന്‍ അവളെ ഓരോന്നായി ശാപ്പിട്ടു. 

ഒന്നിനുപുറകെ ആനന്ദവല്ലി എനിക്ക് ചുട്ടുതരും.. ആനന്ദവല്ലിക്കും രാക്കമ്മക്കും എന്റെ പേരക്കുട്ടീസിനും ബ്രെഡ് ടോസ്റ്റ്+ഓമ്ലെറ്റ് ഓര്‍ ഫ്രൈഡ് എഗ്ഗ് വിത്ത് ബേക്കണ്‍. എനിക്കും അതൊക്കെ മതിയായിരുന്നു ഈ ഹോളിഡേയില്‍. ഇനി യാത്രാ മദ്ധ്യേ കുഴപ്പംസ് ഒന്നും എന്റെ വയറിന് വരേണ്ട എന്നുകരുതിയാകും എന്റെ സെക്കന്‍ഡ് വൈഫ് ആനന്ദവല്ലി എനിക്ക് ദോശ തന്നെ തന്നത്.

എനിക്ക് ബ്രെഡ് ടോസ്റ്റും, കോണ്‍ കോണ്‍ ഫ്ലേക്കും ഒക്കെ കണ്ട് കൊതി വന്നിരുന്നു. നിവേദ്യയുടെ പിഞ്ഞാണത്തില്‍ നിന്നു ഒരു സ്കൂപ്പ് കോണ്‍ഫ്ളേക്ക് ഞാന്‍ കട്ടു തിന്നു. അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. അവള്‍ക്ക് നാലര പല്ലേ ഉള്ളൂ,അത് കാട്ടി എന്നെ സ്മൈല്‍ ചെയ്ത് എന്റെ മടിയില്‍ കയറിയിരുന്നു.

ആനന്ദവല്ലി കൂട്ടിനുണ്ടെങ്കില്‍ എനിക്ക് എങ്ങോട്ട് യാത്രിക്കാനും പേടിയില്ല,അവളെന്നെ യാത്രിക്കുടനീളം ശ്രദ്ധിച്ചുംകൊണ്ടിരിക്കും. ഒരിക്കല്‍ ഞങ്ങള്‍ ഡാര്‍ജിലിംഗ് വരെ ബൈ റോഡ് പോയി എന്റെ മോസ്റ്റ് മോഡേണ്‍ വി.ഡബ്ലിയു സയ്യാരയില്‍. ഒരിക്കല്‍ എനിക്ക് ഹോട്ടല്‍ ഫുഡ് ശരിയാകാതെ അവളെനിക്ക് ഒരു മാവിന്‍ ചുവട്ടില്‍ ശകടം നിര്‍ത്തി ചോറും മോരുകറിയും ഉണ്ടാക്കിത്തന്നു.

നമ്മുടെ തേക്കിന്റെ നാടായ നിലമ്പൂരില്‍ നിന്നെനിക്ക് ഒരു പുതിയ സദീക്ക് ഉണ്ട്. ഓന്റെ പേരാണ് നിരഞ്ചന്‍…… പക്ഷെ ആളൊരു ഫേക്ക് ആണ്. എന്നാലും കുഴപ്പമില്ല. ആളൊരു ശുദ്ധനാണ്. ഒരിക്കല്‍ എന്നെ കാണാന്‍ തൃശ്ശിവപ്പേരൂര്‍ വന്നിരുന്നു. ഞങ്ങള്‍ വീട്ടില്‍ ഉച്ചയൂണിന് ശേഷം ഒന്ന് മയങ്ങി, കാസിനോ ഹോട്ടലില്‍ പോയി. അവന്‍ 3 ബക്കാഡിയും ഞാന്‍ 4 ഫോസ്റ്ററും സേവിച്ച് പിരിഞ്ഞതാണ്. പിന്നെ തമ്മില്‍ കണ്ടിട്ടില്ല.

ഈ നിരഞ്ചനെന്ന ഫേക്ക് ഒരു ബോലെറോ സയ്യാര വാങ്ങിയിട്ടുണ്ട്. അതിന്റെ മുകളില്‍ 500 ലിറ്റര്‍ കൊള്ളുന്ന ഒരു വാട്ടര്‍ ടാങ്ക് ഫിറ്റ് ചെയ്തിട്ടുണ്ട്. അവന്റെ ഓര്‍ഡര്‍ അനുസരിച്ച് ബോലെറോ ഫാക്ടറിയില്‍ ഒരു ടെയ്ലര്‍ മെയ്ഡ് വാഹനം ഇറക്കിയിട്ടുണ്ട്. അതിന്റെ പിന്നാമ്പുറത്ത് ഒരു അടുക്കള സജ്ജീകരിച്ചിട്ടുണ്ട്..

എന്റെ ഇലക്ട്രോ മെക്കാനിക്കല്‍ ആര്‍ക്കിറ്റെക്ചര്‍ ഡിസൈനിങ്ങ് പ്രകാരം അതില്‍ സോളാര്‍ കുക്കിങ്ങ് സിസ്റ്റവും, മിനി ഫ്രിഡ്ജും ഉണ്ട്. കൂടാതെ 3” സമചതുരത്തിലൊരു കുളിമുറിയും WC യും ഉണ്ട്. ഈ ഡബ്ളിയുസി ജെറ്റ് പ്ലെയിനിലൊക്കെ ഉപയോഗിക്കുന്ന പോലെയുള്ള ടെക്നോളജിയാണ്, അതിനാല്‍ വേസ്റ്റായി ഒന്നും ഇല്ല. ടോയലറ്റ് പേപ്പര്‍ പോലും ഭസ്മമായി പോകും. പിന്നെ നാലാളുകള്‍ക്കുള്ള ടെന്റും മറ്റുപല സജ്ജീകരണങ്ങളും ഉണ്ട്. ഈ ഫേക്കന്‍ സദീഖിന്റെ ഹിമാലയം വരെയുള്ള യാത്ര കഴിഞ്ഞാല്‍ ആ സയ്യാര എനിക്ക് തരാമെന്ന് പറഞ്ഞിട്ടുണ്ട്. അത് കിട്ടിയാല്‍ ഞാന്‍ ആനന്ദവല്ലിയുമായി ഒരു ഡാര്‍ജ്ജിലിങ്ങ് ട്രിപ്പും കൂടി നടത്തുന്നുണ്ട്. ആനന്ദവല്ലിക്ക് ഓക്കെ ആണെങ്കില്‍ കുശിനിപ്പണിക്ക് പാറുകുട്ടിയേയും കൂട്ടുന്നുണ്ട്. ഡാര്‍ജ്ജിലിങ്ങ് എത്താറാകുമ്പോള്‍ തണുപ്പുള്ള രാത്രികളില്‍ പാറുകുട്ടിക്ക് ഓവര്‍ ടൈം കൊടുക്കാമല്ലോ?!


വാടാനപ്പള്ളി എക്സ്പ്രസ്സിന്റെ കഥപറഞ്ഞ് നാം ഡാര്‍ജ്ജിലിങ്ങിലേക്ക് പോയി. സാരമില്ല. നമുക്ക് പുറപ്പെടേണ്ട സമയമായി.. ഞങ്ങള്‍ കൊക്കാല പെട്രോള്‍ പമ്പില്‍ നിന്നും ഹാഫ് ടാങ്ക് ബെന്‍സീന്‍ അടിച്ചതിനുശേഷം യാത്രയായി. ആനന്ദവല്ലി കൂടെ വന്നില്ല,അവളെ പ്രത്യേകമായി ക്ഷണിക്കാത്ത പരിഭവത്തില്‍ അവള്‍ വീട്ടില്‍ തന്നെ നിന്നു..  ഒരു പക്ഷെ അവളുടെ സൂത്രമായിരിക്കും.. വീട്ടിലൊരു കുപ്പി വിങ്കാര്‍ണീസ് വൈന്‍ ഇരിപ്പുണ്ട്. അതും ടോസ്റ്റഡ് ബ്രെഡ്+ബേക്കണ്‍, ഗ്രില്‍ഡ് സാല്‍മണ്‍ ഒക്കെ അകത്താക്കാമെന്ന പ്ലാനിലാകും. ഒറ്റക്കാണെങ്കില്‍ ഓളുക്കും ഒന്ന് ആഘോഷിക്കാമല്ലോ?! മാഫി മുശ്ക്കില്‍..

മീനച്ചൂടില്‍ വെന്തുരുകുന്ന വാടാനപ്പള്ളിയില്‍ ഞങ്ങള്‍ ഹംസ അര്‍ബ്ബയീന്‍ മിനിട്ടുകള്‍ക്കൊണ്ടെത്തി. എന്റെ സയ്യാരയുടെ അന്നത്തെ ഡ്രൈവര്‍ എന്റെ മരുമകന്‍ തന്നെയായിരുന്നു.. സംഗീതയുടെ വാടാനപ്പള്ളി വീട്ടിലേക്കായിരുന്നു ഞങ്ങളെ ക്ഷണിച്ചിരുന്നത്.. 

ഈ ചൂട്ടത്ത് ഒരു ഔട്ടിങ്ങ് എനിക്കും ഇഷ്ടമില്ലായിരുന്നു, എന്തെന്നാല്‍ എനിക്ക് ചില ശാരീരികപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇനി ഞാന്‍ പോകാതെയിരുന്നല്‍ ഒരു പക്ഷെ രാക്കമ്മക്കും കുട്ടികള്‍ക്കും പോകാന്‍ പറ്റിയെന്നുവരില്ല. ഇനി ഒരു പക്ഷെ ഞാനയിരുന്നെങ്കിലോ അവിടുത്തെ വിഐപ്പി ഗസ്റ്റ് എന്നൊക്കെ ഞാന്‍ ആലോചിക്കാതിരുന്നില്ല. എന്തായാലും ഞാന്‍ പോയി..

അറബി നാട്ടില്‍ ഇരുപത്തിയഞ്ചുകൊല്ലം ശൊഹല്‍ എടുത്ത എന്നെ 45 ഡിഗ്രി സെത്ഷ്യസ്സ് വരെയൊന്നും പേടിപ്പിക്കില്ല. പക്ഷെ അവിടെ ഇടക്കെല്ലാം ശീതീകരിച്ച പീടികയിലും തട്ടുകടയിലുമൊക്കെ മേനി തണുപ്പിക്കാന്‍ കയറി നില്‍ക്കാം.. അങ്ങിനെയൊരു സൂത്രമുണ്ട്.

ഞാന്‍ ഈ വാടാനപ്പള്ളിയിലെത്തിയപ്പോള്‍ വലിയ ചൂടുതന്നെ ആയിരുന്നു. എന്റെ തൃശ്ശൂര്‍ കൊക്കാലയില്‍  ചൂടുണ്ടെങ്കിലും എന്റെ മുറ്റത്ത് നിന്നാല്‍  ആ ചൂടൊക്കെ സഹിക്കാവുന്നതേ ഉള്ളൂ..
ഞാന്‍ പരമാവധി സംഗീതയുടെ അച്ചന്റെ കൂടെ ഉമ്മറത്തിരുന്നു.. ഉമ്മറത്തെ പ്രകൃതിക്കാറ്റില്ലായിരുന്നു. മുറ്റമൊക്കെ വാട്ടര്‍ സ്പ്രിംഗ്ലര്‍ കൊണ്ട് നനച്ചിരുന്നെങ്കിലും ചൂട് ഏറെയായിരുന്നു.. 

ഞങ്ങള്‍ രണ്ട് ബുഡ്ഡകള്‍ അവിടെ ഇരുന്ന് വര്‍ത്തമാനം പറയുന്നതിന്നിടയില്‍ കുട്ടിപ്പട്ടാളങ്ങള്‍ പിന്നാമ്പുറത്തെ പറമ്പിലേക്കിറങ്ങിയിരുന്നു. കൂടെ അമ്പിളി, ബിന്ദു, രാക്കമ്മ, സംഗീത എന്നിവരുടെ കുട്ടീസും, കുട്ടീസുകളുടെ ഫാദര്‍മാരും ഒക്കെ ഉണ്ടായിരുന്നു. അപ്പോള്‍ ഞാനും കൂടെപ്പോയി.

അവിടെ കോലായിലേക്കാളും ചൂട് കുറവായിരുന്നു.. എനിക്ക് അവിടെ എന്റെ ഗ്രാമം ഓര്‍മ്മ വന്നു. പണ്ട് പാറുകുട്ടിയെ തട്ടിയിടാറുള്ള മാതിരി കൊച്ചുകൈത്തോടുകളും മറ്റും ഞാന്‍ ശ്രദ്ധിച്ചു. കുട്ടികള്‍ കശുമാവിന്‍ കൊമ്പില്‍ ചേക്കേറിത്തുടങ്ങി. എനിക്കും അവരെപ്പോലെ മാവിന്‍ കമ്പുകളില്‍ കേറിപ്പറ്റണമെന്നുണ്ടായിരുന്നു. പക്ഷെ ഈ പോട്ടം പിടിക്കുന്ന തിരക്കില്‍ അതിന് സാധിച്ചില്ല..

ഞങ്ങളവിടെ കശുമാവിന്‍ കൊമ്പിലിരുന്നുതകര്‍ക്കുമ്പോള്‍ ആരോ വിളിച്ചു ചായ കുടിക്കാന്‍.. ഞാന്‍ മനസ്സില്‍ പിറുപിറുത്തു……… ഈ ചൂടില്‍ ചായക്കുപകരം ചില്‍ഡ് ബീയര്‍ കിട്ടിയിരുന്നെങ്കില്‍?! ഏതായാലും വീട്ടിന്നകത്ത് കയറി ചായ കുടിച്ചു. കടിക്കാന്‍ ചിപ്സൂം, പീനട്ടും മറ്റുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഞാന്‍ ചായയില്‍ മാത്രം ശ്രദ്ധിച്ചു.. 

നല്ല എരുമപ്പാലിന്റെ കട്ടിയുള്ള ചായ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. എന്നെ ഇഷ്ടമുള്ള ആരോ കുറച്ച് കൂടുതല്‍ പഞ്ചാര ചേര്‍ത്തിരുന്നു ആ ചായയില്‍. സാധാരണ പ്രമേഹ രോഗിയാണെന്ന് വെച്ച് വിരുന്നുപോകുമ്പോള്‍ എനിക്ക് ചായയില്‍ മധുരം കുറവാണ് കിട്ടാറ്. ഏതായാലും ആദ്യത്തെ ഈ ചായ എന്നെ ശരിക്കും അടിമപ്പെടുത്തി അവര്‍.. 

ആരാണാ ചായയിട്ടത് ചോദിക്കണമെന്നുണ്ടായിരുന്നു. അമ്മയോ മകളോ.? അമ്മയായിരിക്കും. മകള്‍ നല്ല കൈപ്പുണ്യം ഉള്ള കുട്ടിയാണ്.

എറണാങ്കുളത്തെ അവരുടെ വീട്ടില് അവളെപ്പോലെ മൂന്നാളുകളുണ്ടെങ്കിലും ഇവളാണ് അവിടുത്തെ വിളക്ക് ഇവളെക്കഴിഞ്ഞേ മറ്റുള്ളവര്‍ക്കവിടെ സ്ഥനമുള്ളൂ. എലലാവരുടെ മക്കളെയും അവള്‍ സ്വ്ന്തം കുട്ടികളേക്കാള്‍ സ്നേഹിക്കുന്നു. എന്റെ മകള്‍ രാക്കമ്മ ഭാഗ്യവതിയാണ് ഇങ്ങിനെ ഒരു സംഗീതചേച്ചിയെ കിട്ടിയതില്‍.

ചായകുടി കഴിഞ്ഞ് ഞാന്‍ വീണ്ടും ഉമ്മറത്തേക്കിറങ്ങി. അവിടെയിരുന്ന് സംഗീതയുടെ അച്ചനുമായി കൂടുതല്‍ വര്‍ത്തമാനത്തില്‍ ശ്രദ്ധിച്ചു. ചൂട് എന്നെ തഴുകിമറിച്ചിരുന്നെങ്കിലും ഞാന്‍ ഉത്സാഹവാനായിരുന്നു. വിയര്‍പ്പ് കണ്ണിലേക്കിറങ്ങി അസ്വസ്ഥത ഉണ്ടാക്കി. പ്രവീണിനോട് മരുന്നുവാങ്ങിവരാന്‍ പറഞ്ഞു. നിമിഷനേരത്തിന്നുള്ളില്‍ മരുന്ന് കിട്ടി, അത് കണ്ണിലൊഴിച്ചപ്പോള്‍ ഞാന്‍ വീണ്ടും ഉഷാറായി.

രവിയേട്ടന്‍ ചാരുകസേരയിലിരുന്ന് പണ്ടത്തെ ഗള്‍ഫ് ജീവിതം അയവിറക്കി. എനിക്കും ഗ്രാഫിക്ക്സില്‍ കമ്പം ഉണ്ടെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹം വാചാലനായി. ഞാന്‍ എന്റെ ഹൈഡല്‍ ബര്‍ഗ്ഗും, റോളണ്ടും മറ്റുമൊക്കെ അവിടെ വിളമ്പി. കൂടാതെ ഞാന്‍ പണ്ട് ജര്‍മ്മനിയിലെ ഡസ്സ്ഡോര്‍ഫില്‍ നാലുകൊല്ലം കൂടുമ്പോള്‍ കാണാറുണ്ടായിരുന്ന ഗ്രാഫിക്ക്സ് എക്സിബിഷനും 4 കളര്‍ പ്രസ്സുകളും മറ്റുമൊക്കെ ഇവിടെ സംസാരവിഷയമായി വന്നു. കൂട്ടത്തില്‍ ക്രോസ്സ് കട്ട് ഗില്ലട്ടിനും മറ്റു ഇവിടെ ഇതുവരെയും കിട്ടാത്ത നൂതന പ്രിന്‍ഡിങ്ങ് മെഷീനുകളും ഒക്കെ ചര്‍ച്ചാവിഷയമായി.

അങ്ങിനെ ഇരിക്കുമ്പോള്‍ പിന്നാമ്പുറത്തുനിന്ന് അദ്ദേഹത്തിന്റെ അനിയന്‍ എന്നെ കള്ളുകുടിക്കാന്‍ ക്ഷണിച്ചു. ഞാന്‍ അവരോട് പറഞ്ഞു, “ഞാന്‍ മദ്യപിക്കില്ല – പക്ഷെ നിങ്ങളുടെ കൂടെയിരുന്നു സൊള്ളാം, എന്തെങ്കിലും കൊറിക്കാം..”

രവിയേട്ടനും അനിയനും മാന്‍ഷന്‍ ഹൌസ് സേവിക്കുമ്പോള്‍ മക്കളും മരുമക്കളും ചില്‍ഡ് ബീയറില്‍ സന്തോഷം കണ്ടെത്തി. എന്നെ വളരെ നിര്‍ബ്ബദ്ധിച്ചുവെങ്കിലും ഞാന്‍ പിന്മാറി. ഒന്ന്നാമത് എനിക്ക് പകല്‍ കള്ളുകുടി ഇഷ്ടമല്ല, പിന്നെ കുടിക്കുമ്പോള്‍ ഇഷ്ടമുള്ള ബ്രാന്‍ഡ് വേണം.. അതൊന്നും ഇവിടെ കണ്ടില്ല.

അവിടെ കൂടിയിരുന്നവര്‍ നല്ല കുടിയന്മാരായിരുന്നു. അതായിരുന്നു അന്നത്തെ വിരുന്നിന്റെ വിജയവും ആഹ്ലാദവും. കുടിക്കിടയില്‍ രവിയേട്ടന്‍ കൂടുതല്‍ വാചാലനായി ഒടുവില്‍ ഒരു ക്വിസ് മാസ്റ്റര്‍ ആയി. എല്ലാവരേയും അടിപറയിപ്പിച്ചും കൊണ്ടിരുന്നു. ഒരിക്കല്‍ ഞാന്‍ ഇടക്ക് കയറി ഒരു അമ്പെയ്ത് ക്വിസ് മാസ്ടറെ ഞെട്ടിപ്പിച്ചു. പിന്നീട് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി എന്നെ.

എന്തിനുപറയുന്നു.. രവിയേട്ടന്‍ എന്നെ പെരുത്ത് ഇഷ്ടമായി.. ഒടുവില്‍ എന്നോട്

“ഇനി ജെപി എന്തെങ്കിലും കുടിക്കണം.. എന്നാലേ ഞാന്‍ മുന്നോട്ട് പോകൂ
……
ഞാന്‍ ഓക്കെ പറഞ്ഞു. വീണ്ടും അദ്ദേഹം മക്കളേയും മരുമക്കളേയും ക്വിസ് കൊണ്ട് പൊരിക്കാന്‍ തുടങ്ങി. അതിന്നിടയില്‍ ഞാന്‍ അവരോട്

“ഇനി തന്നോളൂ ഒരു ഡ്രിങ്ക്. ഞാന്‍ റെഡി
അങ്ങിനെ എനിക്ക് ഒരു കുപ്പി ചില്‍ഡ് ടുബോര്‍ഗ് നല്‍കി.. രവിയേട്ടനുവേണ്ടി രണ്ടുകൊല്ലത്തിനുശേഷം ഞാന്‍ വീണ്ടും ചില്‍ഡ് ടുബോര്‍ഗ് കുടിച്ചിട്ട്, പിന്നീട് കുടി വിശേഷം ടീന്‍സുമായി പങ്കുവെച്ചു.

ഞങ്ങള്‍ ഡ്രാഫ്റ്റ് ബീയറിനെക്കുറിച്ചും, മറ്റു മദ്യത്തിലെ പ്രൂഫ നെക്കുറിച്ചുമെല്ലാം ചര്ച്ച ചെയ്തു..
കള്ളുകുടിക്കുന്നതിന്നിടയില്‍ എനിക്ക് കഴിക്കാന്‍ നല്ല്ല പൊരിച്ച അര്‍ക്ക്യ കൊണ്ട് വന്നുതന്നു. മീന്‍ പൊരിച്ചത് എരിവ് കൂടുതലായിരുന്നു. കുട്ടികളുടെ വല്യ പാപ്പന്‍ എനിക്ക്  ഫ്രഷ് ലെമണ്‍ സ്ക്യൂസ് ചെയ്ത് തന്നു.. ഹാ.!! വളരെ രുചിയുള്ളതായിരുന്നു ആ ഫിഷ് ഫ്രൈ.. 

പിന്നെ കഴിക്കാന്‍ പോര്‍ക്ക് ഉണ്ടായിരുന്നെങ്കിലും ഞാന്‍ കഴിച്ചില്ല. മൂന്ന് കഷണം ഫിഷ് ഫ്രൈ ഞാന്‍ രണ്ട് മൂന്ന് കുപ്പി ടുബോര്‍ഗിനോടൊപ്പം സേവിച്ചു..

എല്ലാം കൊണ്ടും ധന്യമായ ദിവസമായിരുന്നു അന്ന്. കള്ളുകുടി കഴിഞ്ഞ് വിഭവ സമൃദ്ധമായ ഊണായിരുന്നു.. എല്ലാം കഴിഞ്ഞ് പിസ്റ്റ ഐസ് ക്രീമും.

ഉണിനുശേഷം പതിവുള്ള ഉച്ചമയക്കത്തിനായി ഞാന്‍  തട്ടിന്‍പുറത്തേക്ക് കയറി.

[ശേഷമുള്ള ബീച്ചിലെ കുളിയും മറ്റുവിശേഷങ്ങളും ബാക്കി വെക്കുന്നു. പിന്നീട് കാണാം]





Saturday, April 5, 2014

പാറുകുട്ടിക്കഥകള്‍ ആയാലോ...?

ഇവിടെ എന്തെങ്കിലും എഴുതിയിട്ട് കുറച്ചുനാളായി. എന്റെ “സ്വപ്നങ്ങള്‍” എന്ന ബ്ളോഗില്‍ ഒരു പുട്ടും കടലയുടെ ഓര്‍മ്മക്കുറിപ്പ് എഴുതിയിരുന്നു. 

  ഇവിടെ ഒരു പാറൂട്ടിക്കഥകള്‍ ആയാലോ എന്നാലോചിക്കുകയാണ്. പാറൂ‍ട്ടിയെ കണ്ടിട്ട് കുറച്ച് നാളായി. എന്നെ കാനഡയിലേക്ക് ക്ഷണിച്ചിരുന്നു. തണുപ്പുകാലമായിട്ട് പോകാമെന്ന് കരുതി ഞാന്‍ ആ ക്ഷണം പെന്‍ഡിങ്ങ് ഫയലിലാക്കി.

 ഒരിക്കല്‍ കാനഡയില്‍ അവളൊത്ത് ഇരുപത്തിനാലുദിവസം കഴിഞ്ഞതിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിലും എനിക്ക് എഴുതാനായില്ല. അവിടെ രണ്ട് 150 പ്രൂഫ് ബക്കാര്‍ഡിയും ഒരു ടോസ്റ്റും അടിച്ച് വെറും ടീ ഷര്‍ട്ട് ഇട്ട് രണ്ട് ഫര്‍ലോങ്ങ് നടന്ന കഥയാണ് പാറുകുട്ടി എന്നോട് ആവശ്യപ്പെട്ടത്.

 ഞാനത് അല്പം മസാല ചേര്‍ത്ത് എഴുതിയത് അവള്‍ വെട്ടി ശരിക്കുമുള്ള സ്റ്റൈലില്‍ ആവശ്യപ്പെട്ടു. ഞാനത് കുത്തിക്കുറിച്ചിട്ടുണ്ട്. ഇന്നെനിക്കെഴുതാന്‍ ഒരു മൂഡില്ല, നാളെയാകാം..കുറച്ച് ഹോം വര്‍ക്കുണ്ട്.. തിരോന്തരത്ത് നിന്ന് എന്റെ ഒരു ബ്ളോഗ് വായനക്കാരി ഞാന്‍ പണ്ടെഴുതി ബാക്കി വെച്ച “പേയിങ്ങ് ഗസ്റ്റ്” മുഴുവനാക്കാന്‍ പറഞ്ഞിരിക്കുന്നു.

 വയ്യാതെ കിടക്കുന്ന ഒരു രോഗിയാണവള്‍. അവളുടെ റിക്വസ്റ്റ് മാനിച്ച് ഞാന്‍ പേയിങ്ങ് ഗസ്റ്റ് എഴുതിത്തുടങ്ങി. അതിനാല്‍ ഈ കാനഡാ ബക്കാര്‍ഡി+ തല്‍ക്കാലം പെന്‍ഡിങ്ങിലാക്കി.

 എടീ പാറുകുട്ടീ നിന്റെ കഥ ഞാന്‍ കുറച്ച് ദിവസം കഴിഞ്ഞ് ശരിയാക്കിത്തരാം. തല്‍ക്കാലം നീയ്യ് ഞാന്‍ ഇതുവരെ എഴുതിയ “പേയിങ്ങ് ഗസ്റ്റ്” വായിച്ച് കിടന്നുറങ്ങ്.  ഇതാ ലിങ്ക്   Part 1