Tuesday, February 16, 2010

ചേതനാ മൈ ഡാര്‍ളിങ്ങ് - പാര്‍ട്ട് 3

രണ്ടാം ഭാ‍ഗത്തിന്റെ തുടര്‍ച്ച

പ്രകാശ് വളരെ വൈകിയാണ് സെക്കന്തരാബാദിലുള്ള വീട്ടിലെത്തിയത്. ചേതന പ്രകാശിനെ ബസ് സ്റ്റോപ്പില്‍ ഇറക്കുന്നതിനു പകരം ,ഡ്രൈവറോട് നേരെ സെക്കന്തരാബാദിലേക്ക് വണ്ടിവിടാന്‍ നിറ്ദ്ദേശം നല്‍കിയിരുന്നു.

പോകുന്ന വഴിക്കു ഹുസൈന് സാഗറിന്റെ മുന്നില്‍ വണ്ടി നിര്‍ത്തി, അല്‍പ്പനേരം കാറ്റുകൊണ്ടു.

അവിടെ നിന്നു ചേതന പുഴുങ്ങിയ ചോളവും, മുളകു ബജ്ജിയും ചനാമസാലയും- രണ്ടു കൊക്കകോളയും വാങ്ങി പ്രകാശിനോടൊത്ത് ബഞ്ചില്‍ വന്നിരുന്നു.
ചേതന തുരുതുരെ സംസാരിച്ച് കൊണ്ടിരുന്നു. സന്ധ്യയാകും വരെ അവര്‍ അവിടെ ഇരുന്നു.വീട്ടിലെത്താന്‍ വൈകുമെന്ന ഭയത്താല്‍ പ്രകാശ് നന്നേ പരവശനായിരുന്നു.തന്നെയുമല്ല ബാഹ്യക്രീടകളിലൊന്നും പ്രകാശിനു രസിക്കാനായില്ല.

പ്രകാശ് - തും ഏക് ലട്കാ ഹൈ നാ, ഇതനാ പരേശാന്‍ ക്യൊം?
(നീ ഒരാണ്‍കുട്ടിയല്ലേ? എന്താ ഇത്ര ബുദ്ധിമുട്ട് നിനക്ക്)

വരൂ- നമുക്കല്‍പ്പം നടക്കാം.എത്ര സുഗന്ധമുള്ള മന്ദമാരുതന്‍ . ഈ സാഗറിന്റെ മറുകരയിലാണ് നീ സന്ദറ്ശിച്ച എന്റെ വസതി.

നീ എന്റെ പിതാജിയെ കണ്ടിട്ടില്ലല്ലൊ?
"ഇല്ല.അവിടെ ഉണ്ടായിരുന്നില്ലല്ലോ നിന്റെ പിതാജി."

അതു ശരി, നീ ആളു കൊള്ളാമല്ലേ?
"ഇല്ലാത്ത ആളെ ഞാനെങ്ങിനെ കാണും."

നീ എന്നോട് ചോദിക്കാതിരുന്നത് എന്നെ വേദനിപ്പിച്ചു.
"ഞാന് എങ്ങിനെയെങ്കിലും അവിടുന്ന് രക്ഷപ്പെടാനിരിക്കയായിരുന്നു. ഇനി പിതാജിയെ ചോദിച്ച്, അദ്ദേഹം വരുന്നത് വരെ അവിടെ ഇരിക്കേണ്ടി വന്നാല്‍ എന്റെ ഗതി എന്തായിരുന്നിരിക്കണം. എനിക്കാലോചിക്കാന്‍ വയ്യാ."

"ചേതനാ മുജേ ജാ‍നാ ഹൈ. അന്തേരാ ഹോത്താ ഹൈ. മേര ബാബി അക്കേലാ ഘര്‍ മേ."

മാലൂം ഹൈ ദോസ്ത്. ഫിക്കര്‍ മത്ത് കരോ. മേ തുംകോ ഘര്‍ ചോടേഗാ ജല്‍ദീ സേ.

ചേതന പ്രകാശിനേയും കൊണ്ട് പിന്നേയും ബെഞ്ചില്‍ വന്നിരുന്നു. ഹുസൈന്‍ സാഗറിലെ സന്ധ്യനേരത്തെ കാറ്റ് അവരെ തണുപ്പിച്ചു. ചേതന പ്രകാശിനോട് ചേര്‍ന്നിരുന്ന്, തോളില്‍ കൈ വെച്ച്, പിന്നീട് കെട്ടിപ്പിടിച്ചും കൊണ്ടിരുന്നു.
ഇതൊന്നും പരിചയമില്ലാത്ത പ്രകാശിന്‍ ഇതൊക്കെ ഒരു ബുദ്ധിമുട്ടായി തോന്നി. പ്രകാശ് കുതറി മാറാന്‍ ശ്രമിച്ചിട്ടും അവള്‍ ഒഴിഞ്ഞില്ല.

"എന്തൊക്കെയാ ചേതനാ നീ കാണിക്കുന്നത്. അതും ഈ പബ്ലിക്ക് ഏരിയായില്‍.?
ഇതൊന്നും പാടില്ലാത്തതൊന്നും അല്ല എന്റെ പ്രകാശ്, നീ നോക്കിയേ രണ്ടാമത്തെ ബെഞ്ചിലിരിക്കുന്നവര്‍ എന്താ കാണിക്കുന്നതെന്ന്. എനിക്ക് നീ മാത്രമല്ലേ ഉള്ളൂ. ഞാന്‍ നിന്നെ എങ്ങോട്ടും വിടില്ല. എന്റെ വീട്ടിലേക്ക് തിരിച്ച് വന്നുകൂടെ നിനക്ക്. എന്റെ മാതാജിയെ പോലെ സ്നേഹമുള്ള ഒരാളെ നീ കണ്ടിട്ടുണ്ടോ.

ഞാന്‍ വീട്ടില്‍ അവരോട് പറഞ്ഞ വിവരമനുസരിച്ച്, നിന്നെ കാണാതെ പോലും അവര്‍ ഇഷ്ടപ്പെട്ടു. എന്റെ പിതാജി നിന്നെ കണ്ടാല്‍ കെട്ടിപ്പിടിച്ച് ഉമ്മ വെക്കും. അത്രക്ക് ഇഷ്ടമായിരിക്കുണൂ നിന്നെ പ്രകാശ്.

പ്രകാശ് കുതറി ഓടാന്‍ നോക്കി. ചേതന വിട്ടില്ല അവനെ. ഇരിക്കൂ കുറച്ച് സമയം കൂടി പ്രകാശ്. ഞാന്‍ നിന്നെ വീട്ടില്‍ കൊണ്ട് വിടാമെന്ന് പറഞ്ഞില്ലേ. നീയിപ്പോള്‍ പോയാല്‍, അടുത്ത ബസ് സ്റ്റോപ്പ് വരെ നടന്ന്, ബസ്സ് പിടിച്ച്, ബൈബിള്‍ ഹൌസിന്റെ മുന്നിലോ, കല്പന തിയേറ്ററിന്റെ അടുത്തോ ബസ്സിറങ്ങി, കാല്‍ നാഴികയോളം നടന്ന് വീട്ടിലെത്തുമ്പോളെക്കും നേരം കുറേയാകും.

അതിനേക്കാളും എത്രയോ വേഗത്തില് നമുക്ക് കാറില്‍ പോകാമല്ലോ? എനിക്കാണെങ്കില്‍ നിന്റെ ബ്രദറിനെ കാണുകയും ചെയ്യാം.

"നഹി യാര്‍, മേ അക്കേലാ ജായേഗാ. മേരാ ബായീ കോ അബീ മത് മിലോ"
ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ ഭഗവാനേ. ചേച്ചിയെ സഹിക്കാം. ഏട്ടനങ്ങാനും ഈ പെണ്ണിന്റെ കയ്യിലിരിപ്പ് അറിഞ്ഞാലെന്നെ ഉടനെ നാട്ടിലേക്ക് കെട്ടിയെടുപ്പിക്കും.
പ്രകാശ് ചേതനയുടെ കണ്ണുവെട്ടിച്ച് ഓടി ബസ്സില് കയറി. ബൈബില്‍ ഹൌസില്‍ വണ്ടിയിറങ്ങി, ഒരു റിക്ഷ പിടിച്ച് വേഗം തന്നെ വീട്ടിലെത്തി.

ഏട്ടനെ കണ്ടതും ചങ്കിടിച്ചു.
"എന്താ നീ ഇത്ര നേരം വൈകിയത്, എവിടാരുന്നു ഇത്രയും നേരം...?"
പെട്ടെന്ന് ഏട്ടത്തി മുറിയില്‍ പ്രവേശിച്ചതിനാല്‍ രക്ഷപ്പെട്ടു.
"വൈകുമെന്ന് ഉണ്ണി എന്നോട് പറഞ്ഞിരുന്നു.."
നീയാ ആ ചെക്കനെ ചീത്തയാക്കുന്നത് അല്ലേ.."

അവനൊരു ആണ്‍ കുട്ടിയല്ലേ, ഇടക്കും തലക്കുമൊക്കെ നേരം വൈകിയെന്നു വരും. നിങ്ങളും ഇങ്ങിനെ ഒക്കെ ആയിരുന്നല്ലോ കോളേജില്‍, അല്ലെങ്കില്‍ നമ്മള്‍.

ചേച്ചിയുടെ വായിലിരിക്കുന്നത് കേട്ട് ഏട്ടന്‍ മന്ദഹസിച്ചു.

"നീ അകത്തേക്ക് പൊയ്കോ മോനേ"
ഉണ്ണി അകത്ത് പ്രവേശിച്ചപ്പോള്‍ ഏട്ടത്തി ചെറിയ രൂപത്തില്‍ കാര്യങ്ങളൊക്കെ ഏട്ടനെ ബോധിപ്പിച്ചു.

അപ്പോ അങ്ങിനെയൊക്കെയാ കാര്യങ്ങള്‍ അല്ലേ സുന്ദരീ. നീ അവന്റെ പഠിപ്പിന്റെ കാര്യാത്തിലൊക്കെ ശ്രദ്ധിക്കണം. നാട്ടിലെ കോളേജിലൊന്നും സീറ്റ് കിട്ടാണ്ടല്ല അവനെ ഇവിടെ ഹൈദരാബാദിലെ കോളേജില്‍ ചേര്‍ത്തിയത്.നാട്ടിലാണെങ്കില്‍ അവന്റെ തന്ത വിദേശത്തും പിന്നെ അമ്മ അദ്ധ്യാപികയും. അവര്‍ക്കൊന്നും ഇവന്റെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കാന്‍ സമയമില്ല. അതിനാലാണ്‍ ഇവിടെ നിര്‍ത്തി പഠിപ്പിക്കാമെന്ന് അവര്‍ കരുതിയത്. അവന്‍ കോളേജ് ഹോസ്റ്റലില്‍ അഡ്മിഷന്‍ ലഭിക്കാതെയും അല്ല.

അവന്റെ പിതാവിന് അവനില്‍ വലിയ വലിയ സ്വപ്നങ്ങളാ‍ണ്. ലണ്ടനില്‍ പ്രശസ്ത വിദ്യാലയത്തില്‍ ബിസിനസ്സ് മേനേജ്മെന്റിന് വിടണമെന്നൊക്കെ. എന്നിലാണ് അദ്ദേഹത്തിന്റെ താല്പര്യങ്ങളൊക്കെ നിക്ഷേപിച്ചിരിക്കുന്നത്. കേമ്പസ് പ്രണയമൊക്കെ ഒരു പരിധി വരെ കൊള്ളാം. അതിരു കടന്നാല്‍ എല്ലാം ആപല്‍ക്കരമാണ്. ഇപ്പോള്‍ പഠിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ. നിനക്ക് അവനെ പറഞ്ഞ് മനസ്സിലാക്കാന്‍ പറ്റില്ലെങ്കില്‍, ഞാന്‍ ഇടപെടാം.

"എല്ലാം നിങ്ങളുടെ ഇഷ്ടം. പക്ഷെ ഒരു കാര്യം മനസ്സിലാക്കണം. നിങ്ങള്‍ക്കെപ്പോഴും ടൂര്‍ ആണ്. ഇന്നാള്‍ റഷ്യയില്‍ പോയി വന്നത് ഒരു മാസം കഴിഞ്ഞാണ്. എനിക്ക് ഒരു അന്തിത്തുണക്കുള്ളതാ ആ കുട്ടി. എന്നെ അവനില്‍ നിന്നകറ്റല്ലേ. അങ്ങിനെയാണെങ്കില്‍ ഞാന്‍ നാട്ടിലേക്ക് പോകും."

"ഉണ്ണിയാണെങ്കില്‍ എന്നെ നല്ലോണം നോക്കിക്കൊള്ളും. എന്റെ ഇഷ്ടാനുഷ്ടാനങ്ങളൊക്കെ അവന്‍ നല്ല വണ്ണം അറിയാം. മാര്‍ക്കറ്റില്‍ പോകാനും, പഴം പച്ചക്കറിയെല്ലാം നോക്കി വാങ്ങാനും, എന്നെ അടുക്കളപ്പണിയില്‍ സഹായിക്കാനും എല്ലാം അവനറിയാം.

നിങ്ങള്‍ക്കറിയാമല്ലോ പണ്ട് എനിക്ക് വയ്യാണ്ടായിട്ട്, നിങ്ങള്‍ക്ക് ലീവ് എടുക്കേണ്ടി വന്നു. എത്ര വീടുകള്‍ തെണ്ടി ഒരു നേരത്തെ ശാപ്പാട് കിട്ടാന്‍. പണമുണ്ടായിട്ട് മാ‍ത്രം കാര്യമായില്ലല്ലോ. ബന്ധുക്കളോ സുഹൃത്തുക്കളോ വേണ്ടേ ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ സഹായിക്കാന്‍"

"നിങ്ങള്‍ക്കോര്‍മ്മയില്ലേ പണ്ട് എനിക്ക് വസൂരി പിടിച്ചിട്ട്, അതും നിങ്ങള്‍ അന്ന് സിങ്കപ്പൂരിലും. അവനെന്നെ എന്തുമാത്രം കഷ്ടപ്പെട്ടിട്ടായിരുന്നു നോക്കിയത്. അവന്‍ അതില്‍ ഒട്ടും തൃപ്തികേട് തോന്നിയിരുന്നില്ല. എന്റെ വസ്ത്രങ്ങള്‍ പോലും അവനാണ് കഴുകിയിരുന്നത്.എന്നിട്ടും അവന്‍ ഫസ്റ്റ് സെമിസ്റ്ററില്‍ ക്ലാസ്സില്‍ ഒന്നാമനായിരുന്നു"

ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം.

ചന്ദ്രന്‍ എല്ലാം കേട്ടിട്ട് ആകെ കണ്‍ഫ്യൂഷന് ആയി.ഒരു ഭാഗത്ത് അനുജന്റെ വിദ്യാഭ്യാസം, മറുഭാഗത്ത് ഭാര്യയുടെ വേവലാതി. ചന്ദ്രന്‍ ഉണ്ണിയെ ഗുണദോഷിക്കാന്‍ ഭാര്യയെ തന്നെ ചുമതലപ്പെടുത്തി.

ചെറിയ തോതില്‍ സുന്ദരി സഹോദരനെ ഉപദേശിച്ചു.
പിറ്റേ ദിവസം ആളെ കണ്ട് കാണാതെ നടിച്ചിരുന്ന പ്രകാശിനെ കണ്ട് ചേതന വിമ്മിട്ടപ്പെട്ടു.

"കാശ് - ക്യാ യാര്‍ കുച് ബോല്‍ത്താ നഹി..?"
പ്രകാശ് ഒന്നും ഉരിയാടിയില്ല.

"നാരാസ് ഹൈ ക്യാ തും?"
നഹി ചേതനാ, മുജേ ടീക് നഹി

"ചേതന പ്രകാശിന്റെ നെറ്റിയില്‍ കൈ വെച്ച് നോക്കി..."
പനിയൊന്നും ഇല്ല.

വാ നമുക്ക് കേന്റീനില്‍ പോയി കാപ്പി കുടിച്ച് ഫ്രഷ് ആയി വരാം.
"നോ ചേതന, ഐ ആം നോട്ട് ഡൂയിങ്ങ് വെല്‍, യു മേ ഗോ ഏന്‍ഡ് കം."
പ്രകാശ് അതും പറഞ്ഞൊഴിഞ്ഞു.

പക്ഷെ ചേതന വിട്ടില്ല. നമുക്ക് ഇന്ന് അല്പം നേരത്തെ എന്റെ വീട്ടിലേക്ക് പോകാം.ഇന്നെത്തെ ലാസ്റ്റ് ലക്ചര്‍ നമുക്ക് വിടാം. തന്നെയുമല്ല, നാളെയും മറ്റന്നാളും അവധിയല്ലേ.

ഇടക്കൊക്കെ നിനക്ക് എന്റെ വീട്ടില്‍ താമസിച്ചുകൂടെ. എന്റെ പിതാജി നിന്നെ കൂട്ടിക്കൊണ്ട് വരാന്‍ പറഞ്ഞിട്ടുണ്ട്.

"നിന്റെ വീട്ടില്‍ താമസിക്കുകയോ? എന്ത് അസംബന്ധമാണ് നീ പറയുന്നത്.എന്നെ ഇവിടുന്ന് കെട്ട് കെട്ടിക്കാനാണോ നിന്റെ ഭാവം ..?"

യേയ് ഒരിക്കലുമല്ല. ഈ ജീവിതം മുഴുവനും പ്രകാശ് എന്നോടൊപ്പം ഉണ്ടാകണമെന്നാണ്‍ എന്റെ ആഗ്രഹം. അതിന്‍ എന്ത് ത്യാഗവും ഞാന്‍ സഹിക്കും.

"ഞാന്‍ അതിന്‍ താലപര്യപ്പെടുന്നില്ലെങ്കിലോ ചേതനാ.."
എന്നാല്‍ ഞാന്‍ ഈ ജീവിതം വേണ്ടെന്ന് വെക്കും...

"ചേതനാ - ഐസാ മത് കഹോ, മേരീ പ്യാര്‍.."
നീ സുന്ദരിയാണ്. രന്തവ്യാപാരിയായ കോടീശ്വരന്റെ ഏക മകളാണ്.നിന്റെ മാതാപിതാക്കള്‍ക്കനുസരിച്ച ബന്ധം വേണ്ടെ നിനക്ക്. ഞാന്‍ ഒരു ദരിദ്രനാണ്.

"പ്രകാശ് - നിനക്കെന്താ സൌന്ദര്യമില്ലേ, വിദ്യാഭ്യാസമില്ലേ? ക്ലാസ്സില്‍ ഒന്നാമന്‍. നല്ല ഏട്ടത്തിയും ഏട്ടനും, സംസ്കാരമുള്ളവര്‍..."

"പിന്നെ പണം - അത് ഇന്നുണ്ടാകും, നാളെ ഉണ്ടാകണമെന്നില്ല.
എന്നെ നിരാശയാക്കല്ലേ പ്രകാശ്...

"ചേതനാ പ്ലീസ് ലുക്ക് വീ ആര്‍ ജസ്റ്റ് ടീന്‍സ്. നമുക്ക് ഈ വക കാര്യങ്ങളൊക്കെ സംസാരിക്കാനുള്ള പ്രായമായിട്ടില്ല. അതൊക്കെ കുടുംബക്കാര്‍ക്ക് വിടൂ. നമുക്ക് നല്ല കൂട്ടുകാരായി തുടരാം. എന്നെ വീട്ടില്‍ വരാന്‍ നിര്‍ബന്ധിക്കാനോ, മറ്റൊന്നിന്നും ശ്രമിക്കുകയും അരുത് "

ചേതന ഇതെല്ലാം കേട്ട് കരയാന്‍ തുടങ്ങി.
"ചേതനാ -കം ലെറ്റ് അസ് ഗോ ടു ക്ലാസ്സ്.."
രണ്ട് പേരും കൂടി ക്ലാസ്സില്‍ പ്രവേശിച്ചു. കരഞ്ഞ കണ്ണുകളായി ഇരിക്കുന്ന ചേതനയെ കണ്ട് ലക്ചറര്‍.

"വാട്ട് ഹേപ്പന്ഡ് ടു യു ചേതന..?"
നത്തിങ്ങ് സാര്‍. ഐ ആം അണ് വെല്‍ ടുഡേ.

"ഇഫ് യു വാന്‍ഡ് യു മേ ക്വിറ്റ് ദി ക്ലാസ്സ്"

പ്രകാശ് ആശങ്കാകുലനായി. ഇനി ലക്ചററ് അവളെ വീട്ടില്‍ കൊണ്ട് വിടാന്‍ പറയുമോ"

വിചാരിച്ച പോലെ തന്നെ, വാധ്യാരുടെ ആജ്ഞ പ്രകാരം ചേതനേയും കൊണ്ട് ക്ലാസ്സ് മുറിയില്‍ നിന്ന് പുറത്തെക്കിറങ്ങി.

ചേതന കരഞ്ഞ് കരഞ്ഞ്, അവള്‍ക്ക് സങ്കടം അടക്കാനായില്ല. അവള്‍ അവളുടെ മുഖം പ്രകാശിന്റെ തോളില്‍ അമര്‍ത്തി.

"പ്രകാശ് ആകെ ധര്‍മ്മസങ്കടത്തിലായി.ഈ പെണ്‍കുട്ടി എന്നെ നാട് കടത്തിക്കും. ഏട്ടന്‍ ചോദിക്കും നീ പ്രണയിക്കാനോ പഠിക്കാനാണോ ഇവിടെ നില്‍ക്കുന്നതെന്ന്..."

ചേതനാ - അഗര്‍ ഘര്‍ ജാനേ കാ ഹൈ തോ തും അകേലാ ജാ‍വോ, മേ തുമാരാ സാത് നഹി ആയേഗാ.

പ്രകാശ് പോയി അവളുടെ അമ്മക്ക് ഫോണ്‍ ചെയ്തു, വിവരങ്ങളൊക്കെ പറഞ്ഞു.
അമ്മയുടെ പ്രേരണമൂലം ചേതന ക്ലാ‍സ്സില്‍ തന്നെ ഇരുന്നു. പ്രകാശും ചേതനയും കൂടി ഉച്ചഭക്ഷണം കഴിക്കാന്‍ മരത്തണലില് വന്നിരുന്നു. അവര്‍ തമ്മില്‍ കാര്യമായി ഒന്നും സംസാരിച്ചില്ല. ചേതന ഒന്നും കഴിച്ചതേ ഇല്ല. അവള്‍ കൈ കഴുകി വന്നിരുന്നു.

"പ്രകാശിന്‍ എന്റെ വീട്ടിലേക്ക് വരാമോ നാളെ രാവിലെ. ഉച്ചക്ക് ഊണ് കഴിച്ച് തിരിച്ച് പോകാം.."

ഞാന്‍ ശ്രമിക്കാം ചേതനാ, ഏട്ടന്റെ കണ്ണ് വെട്ടിച്ച് അവിടെ നിന്ന് കടക്കാന്‍ പ്രയാസമാ.

‘ഞാന്‍ കാത്തിരിക്കും പ്രകാശ് ‘
പിറ്റേ ദിവസം ബഞ്ചാര ഹിത്സിലെത്തിയ പ്രകാശിനെ കണ്ട് ചേതന സന്തോഷത്താല്‍ തുള്ളിച്ചാടി. പ്രകാശിനെ കെട്ടിപ്പിടിച്ചു തുരുതുരാ ഉമ്മ വെച്ചു.
പ്രകാശിന്റെ ഉള്ളിലെ പുരുഷനെ ഉണര്‍ത്താന്‍ അവള്‍ക്ക് കഴിഞ്ഞു.........
[തുടരും]

Tuesday, February 9, 2010

ചേതനാ മൈ ഡാര്‍ളിങ്ങ് - പാര്‍ട്ട് 2

ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച

ചേച്ചി പറഞ്ഞിട്ടാണെങ്കിലും ഉണ്ണിക്ക് ചേതനയെ വീട്ടിലേക്ക് കൊണ്ടു ചെല്ലാന് പേടിയായിരുന്നു.

ഞങ്ങള്താമസിച്ചിരുന്നത് ഒരു ചെറിയ വാടക വീട്ടിലായിരുന്നു.ഒരു തെലുങ്കന്‍ താമസിച്ചിരുന്ന സെക്കന്തരാബാദിലുള്ള വീട്ടില്.അയാളുടെ വീടിന്റെ പകുതി ഭാഗമാണ് ഞങ്ങള്ക്ക് ഉപയോഗിക്കാന്‍ തന്നിരുന്നത്.നെടുനീളത്തില് 3 മുറി.
സ്വീകരണ മുറിയില ഏട്ടനും ഏട്ടത്തിയും കിടക്കും അതില് നിന്നുള്ള അടുത്ത മുറിയില് ഞാന്കിടക്കും.അതിന്റെ തൊട്ടമുറി അട്ക്കള,കക്കൂസും,കുളിമുറിയും കോമണാണ്.

തെലുങ്കത്തിക്ക് ഒരു പെണ്കുട്ടിയുണ്ടായിരുന്നു.അവള് തെലുങ്കു മാത്രം സംസാരിക്കും,അവളുടെ അമ്മയും അച്ചനും ഹിന്ദിയും തെലുങ്കും.എനിക്ക് ഭാഷ അറിയാത്ത കാരണം ഞാന് അവരോട് മലയാളത്തിലും,അവരെന്നോട് തെലുങ്കിലും സംസാരിച്ചു പോന്നു.

സെക്കന്തരാബാദിലെ കാലാവസ്ഥ പൊതുവെ നല്ലതായിരുന്നു.എന്തായാലും ചൂടു കാലങ്ങളില് ഒറ്റനില കെട്ടിടമായതിനാല്ചൂട് കൂടുതലായിരുന്നു.അതിനാല് ഞാന് ടറസ്സിന്റെ മുകളില് ഉറങ്ങാന് പോകും.ഏട്ടത്തിയും ഏട്ടനും മുകളിലേക്ക് വരാറില്ല.എന്നാല് തെലുങ്കത്തിയും ഓളുടെ അമ്മയും അച്ചനും മുകളില് കിടക്കാന്‍ വരാറുണ്ട്.

തെലുങ്കത്തിയുടെ മകളെ കാണുമ്പോള് എനിക്ക് ലഹരി പിടിച്ചിരുന്നെങ്കിലും ഞാന് അവളെ തൊടാറില്ല.അവള് വൃത്തിയില്ലാത്തവളും,കുളിക്കാത്തവളും ആയിരുന്നു.
പാവാടയും ബ്ലൌസുമായിരുന്നു എപ്പോഴും അവളുടെ വേഷം.അവള് മദാലസയെ പോലെ മലറ്ന്ന് കിടക്കും.അവള് നേരം പുലര്ന്നാലും എഴുന്നേല്ക്കില്ല.അവളുടെ അമ്മ നേരത്തെ എഴുന്നേറ്റു പോകും.അവള്ആറു മണിവരെ അവിടെ കിടക്കും.അവള് സൂര്യനുദിച്ച് അവളുടെ ദേഹത്തില് ചൂട് പിടിച്ചാലെ പോരുകയുള്ളു.

ഞാന് നേരത്തെ എഴുന്നേല്ക്കും.ഇതൊക്കെയായിരുന്നു ഞങ്ങളുടെ വാടക വീട്ടിലെ അന്തരീക്ഷം.

ഞാന് ചേതനയേയും കൊണ്ട് വീട്ടിലെത്തിയപ്പോള് അവിടുത്തെ തെലുങ്കത്തി പെണ്കുട്ടി എന്നോടു ചോദിച്ചു.

“ആരാ ഈ പെണ്കുട്ടി?”

ഞാനവളോടൊന്നും പറയാതെ ഞങ്ങളുടെ കോളിങ്ങ് ബെല്ലില്‍ വിരലമര്‍ത്തി.
വാതില്തുറന്ന ഏട്ടത്തി വിസ്മയത്തോടെ.
"ഇതാണോ നീ പറഞ്ഞ പെണ്കുട്ടി ചേതന?
അതേ ഏട്ടത്തീ.

ഏട്ടത്തി സന്തോഷത്തോടെ അവളെ വീട്ടിനകത്തേക്കു കയറ്റി.
അവള് വീട്ടിനുള്ളില് ആകെ കണ്ണോടിച്ചു.ചേച്ചിയോട് കുശലം ചോദിച്ചു.ചേച്ചി നല്ലവണ്ണം ആംഗലേയം സംസാരിക്കുമായിരുന്നു.സുന്ദരിയുമായിരുന്നു.

ചേച്ചി അവള്ക്ക് കുടിക്കാന് ഓറഞ്ചു ജ്യൂസും,കഴിക്കാന് മധുര പലഹാരങ്ങളും നല്കി.അവളുടെ നീണ്ട മുടിയില്തലോടി,നെറുകയില് ചുംബിച്ചു.

അവള് ഓറഞ്ചു ജ്യൂസ് എനിക്കു നീട്ടി.അവള് പിന്നെ കുടിച്ചോളുമെന്നു ചേച്ചി പറഞ്ഞെങ്കിലും ,അവള് പകുതി എനിക്കു കുടിക്കാന്‍ തന്നു.

ഞാനവളെ ഇത്രയും പെട്ടന്ന് കൂട്ടികൊണ്ടു വരുമെന്ന് ചേച്ചി വിചാരിച്ചില്ല അല്പസമയത്തിനു ശേഷം അവിടെയുള്ള ഭക്ഷണം ഞങ്ങള് മൂന്ന് പേരും കൂടി കഴിച്ചു.

ഏട്ടന് വരുമ്പോഴേക്കും ഞാന് അവളേയും കൊണ്ട് ഹൈദ്രാബാദിലേക്കു തിരിച്ചു.അവള് ഏട്ടനെ കാണണമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീടാക്കാമെന്നു പറഞ്ഞ് ഞാന് അവളേയും കൊണ്ടോടി.

ഞാനവളെ രാഷ്ട്രപതി റോഡിലെ ബൈബിള് ഹൌസിന്നടുത്തുള്ള ബസ് സ്റ്റോപ്പിലെത്തിച്ചു അവളെ യാത്രയാക്കാന്.പക്ഷെ അവള് ഒറ്റക്ക് പോകാന് വിസമ്മതിച്ചു.

ആകെ കുഴപ്പമായല്ലൊ ഭഗവാനേ---
ഞാന് ആശങ്കാകുലനായി

ക്യാ ഹോഗയാ തും കൂ പ്രകാശ്?
കുച്ച് നഹീ യാറ്
ഫിര്ക്യോം തും ബാത്ത് നഹി കര്ത്താ ഹൈ
പരേശാന്ഹൈ ക്യാ തും?

അതു പറഞ്ഞു നില്ക്കുന്നതിനിടയില് ബഞ്ചാര ഹിത്സിലേക്കുള്ള വണ്ടി വന്നതും അവള് എന്നെ ബലമായി പിടിച്ച് ആ വണ്ടിയില് കയറ്റി.

ഞാന് എന്തോ ആലോചിച്ചുകൊണ്ടിരുന്നു.ഞാന് അവളെ വണ്ടി കയറ്റിയിട്ടു വരാമെന്നു ഏട്ടത്തിയോടു പറഞ്ഞ് ഇറങ്ങിയതാ വീട്ടില് നിന്ന്.ഞാന് എന്റെ വീട്ടില്തിരിച്ചെത്തിയതൂം ഇല്ല.ഒരു ലക്ഷ്യങ്ങളുമില്ലാതെ ചേതനയുടെ കൂടെ എങ്ങോട്ടോ പോകുന്നു.

സെക്കന്തരാബാദില് നിന്ന് വണ്ടി ഓടി ഓടി ഹുസൈന്സാഗറിന്റെ മധ്യഭാഗത്ത് ഞാന് സാധാരണ ഇറങ്ങാറുള്ള കോഫീ ഷോപ്പിന്റെ അടുത്തെത്തിയപ്പോള് എനിക്കവിടെ ഇറങ്ങണമെന്നു ഞാന് അവളെ അറിയിച്ചു.

"തും മുജേ കിദര്‍ ലേക്കെ ജാത്താ ഹൈ ചേതന, മുജേ ഘര്ജാനാ ഹൈ"
അവളെന്നെ അവിടെ ഇറങ്ങാന് സമ്മതിച്ചില്ല, പകരം ലാല് ബഹദൂറ് സ്റ്റേഡിയത്തിന്റെ അവിടെ ഇറങ്ങി ഞങ്ങള്രണ്ടു പേരും.

ഞാന് പറഞ്ഞു എനിക്കു തിരിച്ചു പോകണം.എന്റെ ഏട്ടത്തി എന്നെ കാത്തിരിക്കുകയാകും അവിടെ.ഞാന് അരമണിക്കൂറില് തിരിച്ചെത്താമെന്ന് പറഞ്ഞാണല്ലൊ അവിടെ നിന്നു ഇറങ്ങിയത്.

അവള്ക്ക് ഒരേ നിര്ബന്ധം എന്നേയും കൂട്ടി അവളുടെ വീടുവരെ ഒന്നു പോകണമെന്ന്.എനിക്കാകെ പരിഭ്രമമായി ആകെ കുടുക്കില് പെട്ടപോലെയായി.
അവളുടെ രക്ഷിതാക്കള് രത്നവ്യാപാരികളായിരുന്നു.അവളുടെ വേഷത്തിലും മട്ടിലും വലിയ കുടുംബത്തിലെ പെണ്കുട്ടിയാണെന്ന് ഒറ്റ നോട്ടത്തിലറിയാം. അവളെപ്പോഴും പഞ്ചാബി ഡ്ര്സാണ് ധരിച്ചിരുന്നത്.പലപ്പോഴും വെള്ളയില് വെള്ളപൂക്കളുള്ള വസ്ത്രങ്ങള് ധരിച്ചിരുന്നു.എനിക്കവളെ വെള്ളവസ്ത്രത്തില് കാണാനായിരുന്നു ഏറെ പ്രിയ്യം.

എനിക്കുള്ള മൂന്ന് ട്രൌസറുകളില് ഒന്ന് ബ്രൌണും, ഒലിവ് ഗ്രീനും, പിന്നെ ഒരു വെള്ളയും ആയിരുന്നു. അവളെപൊലെ വെള്ളയും വെള്ളയും ഇടണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. പക്ഷെ വെള്ള ഷര്ട്ട് ഉണ്ടായിരുന്നില്ല, പിന്നെ കറുത്ത ബെല്ട്ടും.

ഞാന് പലതും ആലോചിച്ചു കൊണ്ടിരുന്നു,അവളോട് ഒന്നും മിണ്ടിയില്ല, ബസ്സില്നിന്ന് ഇറങ്ങിയ അതേ നില്പ്പ് തന്നെ.
ചേതന എന്നെ സ്റ്റേഡിയത്തിന്റെ താഴെയുള്ള റെസ്റ്റോറന്റിന്റെ അടുത്തേക്കു കൊണ്ടു പോയി.

"തും ആവൊ, ചായ് പിലായേഗാ"
എനിക്കു ചായ വേണ്ട.എനിക്കു തിരിച്ചു പോകണം.ഞാന്പിന്മാറാന് തുടങ്ങി.
"അഗര്തും കൂ ജാത്ത ഹൈ തോ ജാവോ പ്രകാശ്, ലേക്കി ചായ് പീക്കോ ജാവോ"
അവളുടെ നിര്ബന്ധത്തിനു വഴങ്ങി ഞാന് ചായ കുടിക്കാന് റസ്റ്റോറന്ഡിന്റെ അകത്ത് കയറി.

അവല് രണ്ട് ചായക്ക് ഓറ്ഡറ് കൊടുത്തു.അവളെന്നോട് ഒട്ടിയിരുന്നു.

പ്രകാശ് നമുക്ക് എന്റെ വീട് വരെ ഒന്നു പോയിട്ടു വരാം ഒരു മണിക്കൂറ് കൊണ്ട്. വേണമെങ്കില് നിന്റെ ഏട്ടത്തിയോട് ഫോണ് ചെയ്ത് പറയുകയും ചെയ്യാമല്ലൊ.
അവളെന്നെ വിടുകയില്ല എന്ന് ഉറപ്പായപ്പോള്,ഞാന് മനസില്ലാ മനസോടെ അവളുടെ കൂടെ പോയി.ഞങ്ങള് ഒരു സൈക്കിള് റിക്ഷയില് കയറി അവളുടെ വീടിന്റെ അടുത്തെത്തി.

കിദറ് ഹൈ തേരീ ഘറ്?
യേയീ ഹൈ--
യേതോ പാലസ് ജൈസാ ദിക്താഹൈ
കൊട്ടാരം പോലെയുള്ള വീട്ടിലേക്കു കയറാന് ഞാന്മടിച്ചു.

മേരാ ഗറ് ബി ഇത്തനാ ബഡാ ഹൈ
ലേക്കിന് വോ മേരാ മുളൂക്ക് മേ ഹൈ
(എനിക്കവളെ പോലെ വലിയ വീടൊക്കെ ഉണ്ടു.പക്ഷെ അത് എന്റെ ജ്ന്മനാട്ടില് ആണെന്നു മാത്രം)

“അന്തറ് ആയിയെ ദോസ്ത്“

എന്നെ അവല് വീട്ടിനുള്ളിലേക്ക് നയിച്ചു.
മനോഹരമായ പൂന്തോട്ടത്തിന്റെ മധ്യത്തില്കൂടിയുള്ള നടപ്പാതയില്കൂടി വീടിന്റെ ഉമ്മറത്തെത്തി.ഉമ്മറത്ത് തൂങ്ങിക്കിടന്നിരുന്ന മണി അടിച്ചു അവള്.
മധ്യവയസ്ക്കയായ ഒരു സ്ത്രീ വാതില് തുറന്നു
..എന്നെ അകത്തേക്കാനയച്ചു ചേതന.

അവളുടെ അമ്മക്ക് എന്നെ കണ്ടിട്ട് വളരെ സന്തോഷമായി.
"കെം ചോ?സാരു ചേ ?

കൈസാഹെ ബേട്ടാ ?"
മേം അച്ചാ ഹൂം മാംജി

"ചേതന – ജല്ദീ സേ ജല്പാന്കരോ ബേട്ടാ കൂ"

അവളുടെ അമ്മ അവളൊട് കുടിക്കാന്‍ വെള്ളം കൊടുക്കാന്പറഞ്ഞു എനിക്ക്
അവള്എനിക്ക് കുടിക്കാന് വെള്ളം തന്നു.ഞാന് വിചാരിച്ചു എന്താ പച്ചവെള്ളം മാത്രം തരുന്നത്.എന്തായാലും ആദ്യം തരുന്നതല്ലേ എന്നു വിചാരിച്ചു.പകുതി ഗ്ലാസ് വെള്ളം കുടിച്ചു.

അവളുടെ അമ്മയും അവളും ഞാനും അഭിമുഖമായിരുന്നു.
അഭി ബോലോ ബേട്ടാ-----

കൈസാ ഹെ തുമാരാ
ഭായി ഓറ് ബഹന്?
"അച്ചീ ഹൂം മാം ജീ"

എനിക്കു പോകാന്തിടുക്കമായിരുന്നു. ഞാന് എഴുന്നേല്ക്കാന് ശ്രമിച്ചിട്ട് അവളുടെ അമ്മയോട്

‘മുജേ ജാനാ ഹെ മാജീ"
യെ കൈസാ ഹൈ ബേട്ടാ. അബീ നഹി ജാ സക്താ.

ഇപ്പോള് പോകാന് പറ്റില്ല.ഇപ്പോള് സമയമെത്രയായി എന്നറിയാമോ?സമയം രണ്ടു കഴിഞ്ഞ് പത്തു മിനിട്ട്.

മാജീ സന്തോഷപൂറ്വ്വം എന്നെ വേറൊരു മുറിയിലേക്കാനയച്ചു.ഭക്ഷണം കഴിഞ്ഞ് അല്പ്പം വിശ്രമിച്ചിട്ടു പോകാം.

എനിക്കാകെ ആധിയായി,എല്ലാം കഴിഞ്ഞ് വീട്ടിലെത്തുംമ്പോള് മണി നാലഞ്ച് കഴിയും.ഏതായാലും ഏട്ടത്തിയുടെ അടുത്ത് കാര്യങ്ങള് ഒക്കെ പറഞ്ഞു.ഏട്ടത്തി പറഞ്ഞു പേടിക്കാനൊന്നും ഇല്ല.ഞാന് ഏട്ടനോട് പറഞ്ഞോളാം.നീ സൌകര്യം പോലെ വന്നാല്മതി.ഏട്ടത്തി എനിക്ക് ധൈര്യം പകര്ന്നു.എനിക്കു സമാധാനമായി.

എന്റെ പരിഭ്രമം കണ്ടിട്ട് ചേതന.
തും ക്യോം ഇതനാ പരേശാന്ഹൈ പ്രകാശ്
മേം തും കൊ ഗറ് ചോടേഗാ
(നിനക്കെന്താ ഇത്ര പ്രശ്നം ഞാന് നിന്നെ വീട്ടില് കൊണ്ട് വിടാം.)

വേണ്ട സുഹ്രുത്തേ, ഞാന്‍ തനിയേ പൊക്കോളാം.പറ്റുമെങ്കില് ആ കവല വരെ വിട്ട് തന്നാല്മതി,ബസ് സ്റ്റോപ്പിനടുത്താ.

മാം ജി ഭക്ഷണം കഴിക്കാനെന്നെ വേറൊരു മുറിയിലേക്കാനയച്ചു.

ഞങ്ങള്ക്ക് രണ്ടു പേര്ക്കും വലിയ തളികയില് ഭക്ഷണം വിളമ്പി.കൂടെ രണ്ട് ചപ്പാത്തിയും.ചപ്പാത്തി കഴിക്കുന്നതിനനുസരിച്ച് ചൂട് ചപ്പാത്തി വിളമ്പിക്കൊണ്ടിരുന്നു.

അവസാനം ഒരു കൊച്ചു ബൌളിലല്പ്പം പച്ചരി ചോറും,തൈരും.എല്ലം കൂടി കഴിച്ചപ്പോഴേക്കും വയറു നിറഞ്ഞു.

വീട്ടില് നിന്നിറങ്ങുന്നതിനു മുന്പ് മധുരപലഹാരം തരാന് മറന്നില്ല .എനിക്കു മാത്രമല്ല ഏട്ടത്തിക്കും,ഏട്ടനും കുറച്ചു ഭംഗിയുള്ള പെട്ടികളിലാക്കി തന്നു.
മാം ജി എന്നോട് ഇടക്കിടക്ക് വീട്ടില് വരണമെന്നു പറഞ്ഞു.

എന്തൊരു സ്നേഹമായിരുന്നെന്നോ മാം ജിക്ക്.പറഞ്ഞറിയിക്കാന് പ്രയാസം.
ഞാന് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്ആ വീട്ടിലെ ഡ്രൈവറ് അവിടെ ഓച്ചാനിച്ചു നില്ക്കുന്നതു കണ്ടു.അയാളോട് എന്നെ വീട്ടില് കൊണ്ടു വിടാന് ആജ്ഞാപിച്ചു മാം ജി.

ചേതനയും എന്റെ കൂടെ വണ്ടിയില് കയറി.മുന്സീറ്റില് കയറാനൊരുംമ്പെട്ട എന്നെ പിടിച്ച് അവളോടൊപ്പം പിന് സീറ്റിലിരുത്തി.

"കൃഷ്ണാഗുരുവായൂരപ്പാ ഈ പെണ്കുട്ടി എന്നെ വിടുന്നില്ലല്ലോ? "
[തുടരും]

ചേതനാ മൈ ഡാര്‍ളിങ്ങ്

ഒരു മിനി നോവല്‍ ഇവിടെ ആരംഭിക്കുന്നു.
പാര്‍ട്ട് - 1

അങ്ങിനെ കാലം ശ്ശി ആയി ഒരു ചപ്പാത്തി മെയ്ക്കറെ അന്വേഷിച്ചിറങ്ങിയിട്ട്. ഇപ്പോളിതാ തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെ, ഒരു ദൈവനിയോഗം പോലെ ഒരു ചപ്പാത്തി മെയ്ക്കര്‍ എന്നെത്തേടിയെത്തുന്നു ഈ മാസം ഇരുപത്തിയൊന്‍പതിന്.

ജീവിത ചക്രത്തില്‍ ഞാന്‍ നാലര ക്ലാസ്സ് വരെ വീടിനടുത്തുള്ള വടുതല സ്കൊളിലും പിന്നെ എന്റെ വികൃതി രക്ഷിതാക്കള്‍ക്ക് സഹിക്കാനാവാതെ എന്നെ ഏതാണ്ട് ജയിലെന്ന് വിശേഷിപ്പിക്കാവുന്ന തൃശ്ശൂരിലെ ഒരു ബോര്‍ഡിങ്ങ് സ്കൂളില്‍ ചേര്‍ത്തി.അങ്ങിനെ പോയി പോയി എന്റെ തുടര്‍ വിദ്യാഭാസം മെഡിക്കല്‍ കോളേജിലും, പിന്നീട് മദിരാശിയിലും, ഹൈദരാബാദിലും ഒക്കെയായി.

കഥ ചുരുക്കിപ്പറയാം.ഞാന്‍ ഹൈദരാബാദില്‍ എഞ്ചിനീയറിങ്ങിന്‍ പഠിക്കുന്ന കാലം. എന്റെ താമസം ചന്ദ്രേട്ടന്റെ കൂടെയായിരുന്നു. ചന്ദ്രേട്ടന്‍ റേഡിയോ കോര്‍പ്പറേഷന്‍ ഓഫ് അമേരിക്കയുടെ ചുക്കാന്‍ പിടിക്കുന്ന ഓഫീസറായിരുന്നു അന്ത കാലത്ത്.

അന്നത്തെ കാലത്ത് സൈക്കിളിലായിരുന്നു കോളേജിലേക്കുള്ള യാത്ര. ബസ്സിലാണെങ്കില്‍ തിക്കും തിരക്കുമായതിനാലാണ് ഞാന്‍ സൈക്കിള്‍ സവാരി തുടങ്ങിയത്. ഞങ്ങളുടെ താമസം സെക്കന്തരാബാദിലുള്ള ബന്‍സിലാല്‍ പേട്ടയുടെ അടുത്തുള്ള ഗാന്ധിനഗറില് ആയിരുന്നു.സെക്കന്തരാബാദിലെ എന്റെ ജീവിത കഥ ഇവിടെ നിരത്തണമെങ്കില്‍ ഒരു നൂറ് പേജെങ്കിലും ചുരുങ്ങിയത് എഴുതണം. അതിനാല്‍ എല്ലാ ചെറിയ തൊതിലെഴുതാം.

ഞാന്‍ പഠിക്കാന്‍ എക്കാലത്തും മടിയനായിരുന്നു. എന്റെ ഇഷ്ടം മറ്റുചില മേഖലകളിലായിരുന്നു. അതൊന്നും ഇവിടെ എഴുതുന്നില്ലാ..ഞാന്‍ ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ഉഴപ്പും. അന്ന് എനിക്ക് സിനിമ കാണാനും, സിഗരറ്റ് വലിക്കാനും, വല്ലപ്പോഴും ഗോല്‍ കോണ്ട ബ്രാന്ഡി കുടിക്കാനും ഒക്കെ വലിയ ആനന്ദമായിരുന്നു. എനിക്ക് വന്ന ഉടനെ ഭാഷാ സ്വാധീനം കുറവായിരുന്നു.

ഞാന്‍ കാലത്ത് സെക്കന്തരാബാദിലെ വീട്ടില്‍ നിന്നിറങ്ങി കല്പന തിയേറ്റര്‍ വഴി കൊക്കോക്കോളാ വഴി ഹുസൈന്‍ സാഗര്‍ [ടേങ്ക് ബണ്ട്] കൂടി ഹൈദരാബാദിലെത്തും. പോകുന്ന വഴിക്ക് ഞാന്‍ മിക്കപ്പോഴും കോളീഫ്ലവര്‍ തോട്ടത്തിലും, ഹുസൈന്‍ സാഗറിന്റെ താഴെയുള്ള റോഡിലെ ജെ ബി മംഗാറാം ബിസ്കറ്റ് ഫാക്ടറിയിലും ഒക്കെ ചുറ്റിയടിക്കും. പിന്നെ ടേങ്ക് ബണ്ടിന്റെ വേറെ ഒരു ഭാഗത്തുള്ള ഡോബികളുടെ അടുത്തും പോകാന്‍ മറക്കാറില്ല. അവരുടെ അടുത്ത് നിന്ന് ബീഡി വാങ്ങി വലിക്കും.

ചില ദിവസങ്ങളില്‍ എന്റെ സന്ദര്‍ശനങ്നളൊക്കെ കഴിഞ്ഞ് ഹുസൈന്‍ സാഗര്‍ പരിസരത്തെത്തുമ്പോള്‍ തന്നെ ഉച്ച കഴിഞ്ഞിരിക്കും. അപ്പോ അവിടെയെവിടെയെങ്കിലും ഇരുന്ന് വീട്ടില്‍ നിന്ന് തന്നയച്ചിട്ടുള്ള ഉച്ച ഭക്ഷണം കഴിച്ച്, ഹൈദരാ‍ബാദിലെ ലൈറ്റ് ഹൌസ് തിയേറ്ററില്‍ ഒരു സിനിമയും കണ്ട് , അതിനു ശേഷം തൊട്ടടുത്തുള്ള ഇറാനി ഹോട്ടലില്‍ നിന്ന് നല്ല സമൂസയും ഇറാനി ചായയും കഴിക്കുമ്പോളെകും നാല് മണി കഴിഞ്ഞിരിക്കും. പിന്നെ തിരികെ വീട്ടിലെത്തും. അങ്ങിനെയായിരുന്നു എന്റെ എഞ്ചിനീയറിങ്ങ് പഠിപ്പ് കാലം.

ഞാന്‍ കോളേജ് തലത്തുമ്പോളെക്കും ചേച്ചിക്ക് എന്നെ ഡോക്ടറാക്കണം. പിതാവിന് എഞ്ചിനീയറും. അങ്ങിനെ ഈ പാവം മടിയനായ എന്നെ മെഡിക്കല്‍ കോളേജിലും എഞ്ചിനീയറിങ്ങ് കോളേജിലും ചേര്‍ത്തപ്പെട്ടു. പക്ഷെ എനിക്കാണെങ്കിലോ ഇവയിലൊന്നിലും തന്നെയുമല്ലാ പഠിക്കാന്‍ തന്നെയും താല്പര്യമുണ്ടായിരുന്നില്ല.

എന്റെ ഈ ഉഴപ്പല്‍ എന്റെ ഏട്ടന്റെ ചെവിയിലെത്തി. അങ്ങിനെ ഞാന്‍ വലിയ പ്രശ്നമില്ലാതെ ക്ലാസ്സിലെത്തിത്തുടങ്ങി. ഞാന്‍ നാട്ടില്‍ നിന്ന് നേരെ ഹൈദരാബാദിലേക്കാണല്ലോ ചേക്കേറിയത്. ഈ ഭാഷ വലിയൊരു പ്രശ്നം തന്നെയായിരുന്നു. ആംഗലേയം എനിക്ക് നന്നായി അറിയാമായിരുന്നു. പക്ഷെ ഹൈദരാബാദില്‍ ഉറുദുവും, തെലുങ്കുമാണ് ഭാഷ. അധികവും ഉറുദു.ഞാനങ്ങിനെ ഉറുദു, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകല്‍ സ്വായത്തമാക്കി പിന്നീട് വലിയ ഉഴപ്പായിത്തുടങ്ങിയിരുന്നു. എനിക്ക് കോളേജില്‍ കൂട്ടുകാരായി ആരും ഉണ്ടായിരുന്നില്ല. കാരണം പ്രധാന വില്ലന്‍ ഭാഷ തന്നെ.

ക്ലാസ്സിലെ ലെക്ച്ചര്‍ പലതും എനിക്ക് മനസ്സിലാകാറില്ല. പിന്നെ എന്റെ വേഷവിധാനത്തിലും മട്ടിലുമൊക്കെ തനി ഒരു പാവം മലബാരിയുടെ പരിവേഷമായിരുന്നു.എനിക്ക് ആകെ മൂന്ന് പേന്റ്സും ഷറ്ട്ടുകളും മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതൊക്കെ കളര്‍ മേച്ചിങ്ങിനനുസരിച്ച് ധരിക്കാനും എനിക്കറിയുമായിരുന്നില്ല. ഞാന്‍ നീല ട്രൌസറിന്‍ മഞ്ഞ ഷറ്ട്ടും മറ്റും ഒട്ടും മേച്ചിങ്ങ അല്ലാത്ത വിധമൊക്കെ ഇടുമായിരുന്നു. അതിനാല്‍ എന്നെ എല്ലാവരും അകറ്റി നിര്‍ത്തി. പിന്നെ തല മുഴുവന്‍ എണ്ണ തേച്ച് കഴുകിക്കളയാതെ വരും ഞാന്‍. അതൊന്നും സഹപാഠികള്‍ക്ക് ദഹിക്കുമായിരുന്നില്ല.

കൂട്ടുകാരുകളില്ലാത്ത കാരണം എന്റെ കാമ്പസ്സ് ജീവിതം ഒരു സുഖവും തന്നില്ല. ഒരു പാട് സിനിമാ തിയേറ്ററുകളുള്ള പട്ടണമായതിനാല്‍ ഞാന്‍ മിക്ക ദിവസവും സിനിമ കാണാന്‍ പോകും. പിന്നെ ഏട്ടറ്റ്നെ വക സിനിമ വേറേയും.അന്ന് വന്ന ചില ഇഷ്ടപ്പെട്ട എന്റെ സിനിമകളായിരുന്നു "മിലന്‍, ബഹൂ ബീഗം, ഹമ്രാസ്" മുതലായവ.

മിക്ക പുതിയ തിയേറ്ററുകളിലും ആര്‍ സി എ പ്രൊജക്റ്റര്‍ ആയിരുന്നു. ഏട്ടന്‍ ആ കമ്പനിയുടെ മേധാവി ആയതിനാല്‍ ഏട്ടന്‍ കുറേ ഫ്രീ പാസ്സ് കിട്ടാറുണ്ടായിരുന്നു. കൂട്ടത്തില്‍ എനിക്കും കിട്ടും പാസ്സ്.ഞാന്‍ ഏട്ടന്റ് ലാമ്പ്രട്ടാ സ്കൂട്ടറും, ഫിയറ്റ് കാറും കാണാതെ എടുത്ത് ഓടിക്കുമായിരുന്നു. ഓട്ടമെല്ലാം പാതിരക്കായിരിക്കും.

ഏട്ടന്‍ പലപ്പോഴും എന്നെ ചീത്ത പറയാറുണ്ട്. ഒരിക്കലും തല്ലില്ല. ഏട്ടന്‍ സിഗരറ്റ് വലിക്കില്ല. വേറെ ഒരു ദു:ശ്ശീലങ്ങളൊന്നും ഇല്ല. അപ്പോ എനിക്ക് എന്തെങ്കിലും ഇല്ലെങ്കില്‍ മോശമല്ലെ എന്ന് ഞാന്‍ ഏട്ടത്തിയോട് ചോദിക്കും.ഏട്ടത്തി പറയും ഉണ്ണി വലിയ കുറുമ്പനാണെന്ന്. എന്നാലും ഏട്ടത്തിക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. അന്ന് എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഏട്ടത്തിയാ. ഏട്ടത്തി വെളുത്ത് തടിച്ച് ഒരു സുന്ദരിയായിരുന്നു. എനിക്ക് പെങ്ങളുമാരുണ്ടായിരുന്നില്ല. ഏട്ടത്തിക്ക് ആങ്ങിളമാരും. അതിനാല്‍ ഞങ്ങള്‍ രണ്ട് പേരും എപ്പോളും നല്ല സ്നേഹത്തിലായിരുന്നു. ഞാന്‍ കുറേ കുറുമ്പ് കാണിക്കാറുണ്ടായിരുന്നു. ഏട്ടന്‍ മിക്കപ്പോളും ടൂറിലായിരിക്കും. ഏട്ടന്‍ വന്നാല്‍ പറഞ്ഞ് കൊടുക്കും എന്നൊക്കെ പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തും. പക്ഷെ ഒരിക്കലും ഏട്ടത്തി എന്നെ സങ്കടപ്പെടുത്തില്ലാ.

++കോളേജിലെ ഒറ്റപ്പെട്ട ജീവിതം എന്നെ നിരാശനാക്കി. അപ്പോള്‍ ഞാന്‍ കൂടുതല്‍ മേച്ചില്‍ പുറങ്ങള്‍ തേടിയലഞ്ഞു. കോട്ടിയിലും ചാര്‍മിനാര്‍ ചൌരാസ്തയിലും ഒക്കെ ചുറ്റിക്കറങ്ങും. പിന്നെ ഇറാനി റെസ്റ്റൊറണ്ടില്‍ കയറി ഇറാനി ചായ കുടിക്കലും, അവിടുത്തെ ജൂക്ക് ബോക്സില്‍ നാ‍ണയമിട്ട് പാട്ട് കേള്‍ക്കും. പിന്നെ ജെ ബി മംഗാറാമിലെ അപ്പൂപ്പന്‍ ഫ്രണ്ടിന്റെ അടുത്ത് പോയി നല്ല ചൂടുള്ള ബിസ്കറ്റ് വാങ്ങിത്തിന്നും.എന്റെ ക്ലാസ്സിലും കോളേജിലും ആരും എന്നോട് മിണ്ടില്ല.. പ്രധാന കാര്യം അവര്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാവില്ല. അത് തന്നെ കാര്യം..

എറ്റ്നെ ക്ലാസ്സില്‍ 18 പെണ്‍കുട്ടികളും 22 ആണ്‍കുട്ടികളും ഉണ്ടായിരുന്നു. അവിടെ അദ്ധ്യാപകര്‍ മിക്കതും ഹൈദരാബാദുകാര്‍ തന്നെ. അപ്ലൈഡ് സയന്‍സ് പഠിപ്പിക്കുന്ന ഒരു പെണ്ണ് ടീച്ചറുണ്ടായിരുന്നു. അതിനെന്നോട് പ്രിയമായിരുന്നു. അത് പറയും ഉറുദു സംസാരിക്കാന്‍ പഠിക്കണമെന്ന്. പക്ഷെ എന്നെ ആര് പഠിപ്പിക്കും. ഞാന്‍ എന്റെ നിസ്സഹയതാവസ്ഥ ടീച്ചറെ ബോദ്ധ്യപ്പെടുത്തി.

ടീച്ചറെന്നോട് ചോദിച്ചു…"നിനക്ക് ഇവിടെ വല്ല പെണ്‍കുട്ടികളോടും പ്രേമമുണ്ടോ …?"ഇല്ല ടീച്ചറ്"

എന്നാ ആരെയെങ്കിലും ലൈന്‍ അടിക്കണം.അങ്ങിനെ ഞാന്‍ എന്റെ സഹപാഠിയായ ചേതനയെന്ന ഗുജറാത്തി പെണ്‍കുട്ടിയെ ലൈന്‍ അടിക്കാന്‍ തുടങ്ങി. ഞാന്‍ പറയുന്നത് അവള്‍ക്കും അവള്‍ പറയുന്നത് എനിക്കും മനസ്സിലാവില്ല.അവള്‍ക്കാണെങ്കില്‍ ഇംഗ്ലീഷ് ഒരിക്കലും വരില്ല. പക്ഷെ ഉറുദു, തെലുങ്ക്, ഗുജറാത്തി എന്നിവ നന്നായറിയാം. അങ്ങിനെ അവള്‍ക്ക് എന്നോട് പാവം തോന്നി.

എന്നെ അവള്‍ക്കിഷ്ടമായിത്തുടങ്ങി.ഒരു ദിവസം എന്നോട് ഓതി.

"തും ക്യാ ആദ്മീ ഹൈ…?കപ്ടാ പഹനേക്കൂ നഹി ആത്താ ഹൈ ബരാബര്‍. ക്യോം ഇത് നാ തേല്‍ ഡാലാ ഹൈ ബാള്‍ പറ്. റോട്ടീ നഹി ഖാത്താ ഹൈ.[നിനക്ക് ശരിയായും ഭംഗിയായും വസ്ത്രം ധരിക്കാനറിയില്ല, മുടിയില്‍ ഉള്ള എണ്ണ മുഴുവനും തേച്ചിട്ട് വരും കഴുകിക്കളയാതെ, പിന്നെ ചപ്പാത്തി തിന്നില്ല. അങ്ങിനെ പലതും]എനിക്ക് വിഷമമായി.

ഞാന്‍ അവള്‍ പറഞ്ഞതെല്ല്ലാം അതേപടി ഏട്ടത്തിയോട് പറഞ്ഞു. ഏട്ടത്തി നാട്ടില്‍ സയന്‍സ് പോസ്റ്റ് ഗ്രാജുവേറ്റാ. അതിനാല്‍ കോളേജ് ലൈഫെല്ലാം നന്നായി അറിയുന്ന ആളായിരുന്നു. ഏട്ടത്തി എനിക്ക് പ്രചോദനം തന്നു. എങ്ങിനെയെങ്കിലും ഭാഷ പഠിച്ചെടുക്കാന്‍.എന്റെ ജീവിതം അങ്ങിനെ പോയിക്കൊണ്ടിരുന്നു.ഒരു ദിവസം ഞാന്‍ ചോറ്റും പാത്രം തുറന്ന് മാവിന്റെ തണലില്‍ ഇരിക്കയായിരുന്നു. അപ്പോല്‍ ചേതന എന്നെ അവള്‍ ഇരിക്കുന്നിടത്തേക്ക് വിളിച്ചു. ഞാന്‍ അങ്ങോട്ട് പോയി. അവളെന്നോട് ചോദിച്ചു.

"തും റോട്ടി ഖാത്താ ഹൈ ക്യാ"[നിനക്ക് ചപ്പാത്തി തിന്നാമോ എന്ന്]ഞാന്‍ പറഞ്ഞു, എനിക്ക് ചോറ് തന്നെ വേണം. അപ്പോള്‍ അവള്‍ പറഞ്ഞു ഇന്ന് നമ്മള്‍ രണ്ട് പേരും നമ്മുടെ രണ്ടാളുടേയും ടിഫിന്‍ മിക്സ് ചെയ്ത് കഴിക്കാമെന്ന്. എനിക്കവളുടെ ചപ്പാത്തി വലിയ ഇഷ്ടമായി. അന്നാണ് ഞാന്‍ ജീവിതത്തില്‍ ആദ്യം ചപ്പാത്തി കഴിക്കണത്.പിറ്റേ ദിവസം അവല്‍ കൂടുതല്‍ ചപ്പാത്തി കൊണ്ട് വന്നിരുന്നു. എന്റെ ചോറ് കുറച്ച് മാത്രം ഉപയോഗിച്ച് ബാക്കിയുള്ളത് അവള്‍ കുരങ്ങന്മാര്‍ക്ക് കൊടുത്തു.

അങ്ങിനെ കുറേ ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു എന്നോട് ഇനി ടിഫിന്‍ കൊണ്ട് വരേണ്ട എന്ന്. എനിക്കുള്ള ഭക്ഷണം അവള്‍ കൊണ്ട് വരാന്‍ തുടങ്ങി.എനിക്കവളോട് സ്നേഹവും ബഹുമാനവും തോന്നി. എന്നെ ശരിയായ രീതിയില്‍ വസ്ത്രം ധരിക്കാനും, ഫേഷനബിള്‍ ആയി മുടി ഒതുക്കാനും, അങ്ങിനെ പല മേനേഴ്സും അവളെന്നെ പഠിപ്പിച്ചു. കൂടാതെ അവളോട് പേശി പേശി ഞാന്‍ നന്നായി ഉറുദു, ഹിന്ദി മുതലായവ പറയാന്‍ പഠിച്ചു. ഞാനറിയാതെ അവള്‍ എന്നെ പ്രണയിച്ചു.ഒരിക്കല്‍ അവളെന്നോട് ചോദിച്ചു. ഒരു ദിവസം അവളെന്റെ വീട്ടിലേക്ക് വരട്ടേ എന്ന്. ഞാന്‍ ആകെ പേടിച്ചു. ഏട്ടനങ്ങാനും അറിഞ്ഞാല്‍ രായ്കു രാമാനം എന്നെ നാട്ടിലേക്ക് വണ്‍ടി കയറ്റി വിടും. ഞാനന്ന് അവളോട് ഒന്നും മിണ്ടാതെ നേരത്തെ തന്നെ വീട്ടിലെത്തി. എനിക്കാകെ എന്തൊ സംഭവിച്ച പോലെ തോന്നി. വന്ന പാട് കിടന്നുറങ്ങാന്‍ തുടങ്ങി. എനിക്ക് സങ്കടവും പരിഭ്രമവും എല്ലാം ഉണ്ടായി.

"ഉണ്ണ്യേ നീയെന്താ ഇന്ന് പതിവിലും നേരത്തെ വീട്ടിലെത്തിയത് ?നിന്നെ ഞാന്‍ കുറച്ച് ദിവസമായി ശ്രദ്ധിക്കുന്നു. നിന്നില്‍ പല മാറ്റങ്ങളും വന്നിരിക്കുന്നു. സിഗരറ്റ് വലിക്കുന്നതും, തെണ്ടി നടക്കുന്നതും ഒക്കെ ഞാന്‍ ക്ഷമിക്കാറുണ്ട്. ഇതെന്താ ഇപ്പോ ഇങ്ങനെ. നിനക്കെന്താ പറ്റിയേ ചെക്കാ. എന്നെ വിഷമിപ്പിക്കല്ലേ. ഏട്ടനാണെങ്കില്‍ കാക്കിനടയിലെ ടൂര്‍ കഴിഞ്ഞ്, മൈസുര്‍ പോയെ വരികയുള്ളൂ. എനിക്കാകെ ഒരു അന്തിത്തുണയുള്ളതാ നീ…

ഉണ്ണി ഏട്ടത്തിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. നടന്ന കാര്യങ്ങളെല്ലാം ഏട്ടത്തിയോട് പറഞ്ഞു.

"മണ്ടന്‍…………."ഏട്ടത്തി എന്നെ കളിയാക്കി….. ഇതിനാണൊ എന്റെ ചെക്കാ നീ പിണങ്ങി പോന്നെ.

നീ നാളെ അവളെയും കൂട്ടി ഇങ്ങോട്ട് വാ………."

എനിക്ക് പേടിയാ ഏട്ടത്തീ…………"‘ഇതിലെന്താ പേടിയുടെ ഒരു വിഷയം…?"

എനിക്ക് ഏട്ടത്തി ധൈര്യം പകര്‍ന്നു. ഞാന്‍ പിറ്റേ ദിവസം കോളേജില്‍ നേരത്തെ എത്തിയിരുന്നു. പക്ഷെ എത്ര നോക്കിയിട്ടും ചേതനയെ കണ്ടില്ല. കാമ്പസ്സ് മുഴുവനും അരിച്ചു പെറുക്കി.എനിക്കാകെ വിഷമ മായി.ഞാന്‍ ഞങ്ങളെന്നും ഭക്ഷണം കഴിക്കാനിരിക്കുന്ന മാവിന്‍ ചുവട്ടില്‍ പോയിരുന്നു. ഞാന്‍ ചിന്താമഗ്നനായി. ഭാഷ പഠിക്കാനായി എനിക്ക് ചേതനയാല്‍. പക്ഷെ എന്റെ കൂട്ടുകാരിയെ കാണാനില്ലല്ലോ ഭഗവാനേ?

കുരങ്ങമ്നാരുടെ കൂട്ടത്തിലിരിക്കുന്ന ചേതനയെ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല്ല. ഞാന്‍ അങ്ങോട്ട് നീങ്ങി. ഇതാ അവളിരുന്ന് കരയുന്നു.

"തും കൂ ക്യാ ഹോഗയാ ചേതനാ""തും ക്യോം രോത്താ ഹൈ ? മുജേ ബോലോ…"

ചേതന എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. എനിക്കാകെ പരിഭ്രമമായി. ഞാനവളെ എന്റെ വീട്ടിലേക്ക് കൂട്ടിക്കോണ്ട് പോയി.

[തുടരും]

Saturday, January 30, 2010

കൂര്‍ക്കഞ്ചേരി തൈപ്പൂയം - 2010 ജനുവരി 30

തൃശ്ശൂര്‍ - കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വര ഷേത്രത്തിലെ തൈപ്പൂയം ഇന്ന് ആഘോഷിച്ചു.
തല്‍ക്കാലം ഒരു വിഡിയോ ക്ലിപ്പ് കാണുക. കൂടുതല്‍ വിശേഷങ്ങള്‍ താമസിയാതെ.

Monday, January 4, 2010

നന്ദ്യാര്‍വട്ടവും എന്റെ ഗുരുവായൂരപ്പനും



ഇത് ഒരു യഥാര്‍ത്ഥ കഥയായി രൂപാന്തരപ്പെട്ടതായിരുന്നു. പക്ഷെ യാത്രാ‍ മദ്ധ്യേ അല്പം നര്‍മ്മ ഭാവന കൂട്ടിനെത്തിയപ്പോള്‍ വേറെ വഴിക്ക് തിരിഞ്ഞു. ഇവിടെ എത്തി നോക്കുന്നവര്‍ക്ക് വായനാസുഖം പ്രദാനം ചെയ്യേണ്ടെ എന്ന് തോന്നി. എന്നിരുന്നാലും നന്ദ്യാര്‍വട്ടത്തിന്റെ അസുഖം ഭേദമായത് ആശ്ചര്യം തന്നെ.
തുടര്‍ന്ന് വായിക്കുക : >>>>>>>>>>>>>

ഞാന്‍ ഒരു കൃഷ്ണ ഭക്തനാണ്. എന്റെ ഒരു പ്രഭാതം പൊട്ടി വിടരുന്നത് കൃഷ്ണനെ മുന്നില്‍ കണ്ടും കൃഷ്ണനും ആരാദിച്ചും ആണ്.

ഞാന്‍ കാലത്ത് എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നത് തണുത്ത വെള്ളത്തിലുള്ള കുളിയാണ്. പിന്നീട് ഭഗവാന്‍ കൃഷ്ണനുള്ള പൂ‍ക്കള്‍ അറുക്കും. പണ്ട് എന്റെ മുറ്റത്ത് നന്ദ്യാര്‍വട്ടവും, വെള്ള ചെമ്പരത്തിയും, തെച്ചിപ്പൂവും ഒക്കെ ഉണ്ടായിരുന്നു.

കഴിഞ്ഞ മഴക്കാലത്ത് എന്റെ സഹധര്‍മ്മിണി എന്ന് വിളിക്കുന്ന എന്റെ മൂധേവിയായ ആനന്ദവല്ലി എല്ലാ ചെമ്പരത്തി ചെടികളും നിഷ്കരുണം വെട്ടിമാറ്റി. ഞാന്‍ അത് അറിയുന്നത് കൃഷ്ണന് പൂ പറിക്കാന്‍ പോയപ്പോഴാണ്. എനിക്ക് അവളെ ഉപദ്രവിക്കണമെന്ന് തോന്നി. പക്ഷെ കൃഷ്ണന്‍ പൊറുക്കുകയില്ലാ എന്ന് എനിക്കറിയുന്നതിനാല്‍ ഞാന്‍ വേണ്ടെന്ന് വെച്ചു.

അവള്‍ ചെയ്ത പ്രവര്‍ത്തി വളരെ ഹീനമായിരുന്നെന്ന് ഞാന്‍ അവളോട് പറഞ്ഞു. “എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഇനി ഞാന്‍ എന്ത് ചെയ്യും. ഞാന്‍ വാവിട്ട് കരഞ്ഞു.“

അവശേഷിച്ച 5 നന്ദ്യാവട്ടച്ചെടികളില്‍ അവള്‍ മൂന്നെണ്ണവും കടക്ക് വെച്ച് വെട്ടിമാറ്റി. എനിക്ക് വേണ്ടി രണ്ടെണ്ണം മാത്രം ബാക്കി വെച്ചു. എനിക്കത് കണ്ട് സഹിച്ചില്ല. ഞാന്‍ അവളുടെ കാല് വെട്ടിമുറിച്ചാലോ എന്നും കൂടി ആലോചിച്ചു.

ആ കാലത്തൊക്കെ മരങ്ങളില്‍ പൂക്കള്‍ നന്ദേ കുറവായിരുന്നു. എനിക്ക് വലിയ മനോവിഷമം തന്നു അവള്‍. ഞാന്‍ അവളോട് കുറേ ദിവസം മിണ്ടാ‍തിരുന്നു. അവളുടെ ഇഷ്ട വിനോദമായ കേബിള്‍ ടിവിയുടെ കേബിളുകള്‍ ഞാന്‍ വെട്ടി നശിപ്പിച്ചു. ടിവിയുടെ മുകളിലൂടെ വെള്ളം ഒഴിച്ചു. താഴത്തെ നിലയിലുള്ള ടെലഫോണ്‍ എറിഞ്ഞുടച്ചു. അടുക്കളയില്‍ പാത്രങ്ങള്‍ എറിഞ്ഞുടച്ചു.

“നിങ്ങളെന്താ മനുഷ്യാ കാണിക്കണത്... എന്തിനാ ഈ പാത്രങ്ങളൊക്കെ എറിഞ്ഞുടക്കുന്നത്...?
ഞാന്‍ ഒന്നും മിണ്ടിയില്ല. ഭഗവാന്‍ ഗുരുവയൂരപ്പന്‍ ഇതൊക്കെ ഇരുന്ന് കാണുന്നുണ്ടാകും. എന്റെ രോഷം ഒന്ന് കെട്ടടങ്ങേടേ? ഇതൊക്കെയല്ലാതെ ഞാന്‍ എന്താ ചെയ്യാ എന്റെ ഗുരുവായൂരപ്പാ>





പണ്ടൊക്കെ ഞാന്‍ ദ്വേഷ്യം വരുമ്പോള്‍ അവളെ നാല് കൊടുക്കാറുണ്ട്. അന്നൊക്കെ അവള്‍ക്ക് അതിന്നുള്ള ആരോഗ്യവും ഉണ്ടായിരുന്നു. ഇന്ന് അവളുടെ ആരോഗ്യമെല്ലാം മോശമായി. പക്ഷെ കയ്യിലിരുപ്പ് മോശമാണ്. ഇനി നാല് കൊടുത്താല്‍ പത്ത് ദിവസം വയ്യാണ്ട് കിടക്കും. പിന്നെ ഞാന്‍ തന്നെ ആശുപതീല് കൊണ്ടോകണം. ആകെ പ്രശ്നം....



എന്താ ചെയ്യാ ഈ പെണ്ണുങ്ങള് ഇങ്ങട്ട് മെക്കട്ട് കേറാന്‍ വന്നാല്‍ ഈ പാവം ആണുങ്ങള് എന്ത് ചെയ്യും. കുട്ടന്‍ മേനോന്‍ പറഞ്ഞിരുന്നു ബീനാമ്മയെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന്. അതിനാലാണ് ഇപ്പോ എന്റെ മറ്റേ പെണ്ണൊരുത്തി ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഞാന്‍ ഇപ്പോള്‍ ആനന്ദവല്ലിയുടെ കൂടെയാണ് താമസം.





അല്ലാ ഞാന്‍ അറിയാതെ ചോദിക്കയാണ് ഈ മേനോന് എന്തിന്റെ സോക്കേടാ ഞാന്‍ എന്റെ പെണ്ണിന്റെ മെക്കട്ട് കേറിയാല്.



ഇപ്പോ ഞാന്‍ ബീനാമ്മെയെപ്പറ്റി ഒന്നും പറയാറില്ല. എനിക്ക് വേറെയും പെണ്ണുണ്ടല്ലോ... എന്റെ മേന്‍ നേ ഞാന്‍ ഇനി ബീനാമ്മയെപ്പറ്റി ഒന്നും പേശ്ണില്ലാ. പോരെ തനിക്ക് ....





ഈ കുട്ടന്‍ മേനോനെ വെറുപ്പിക്കാനും വയ്യ. ആള് വലിയ സഹായിയും നല്ലൊരു കൂട്ടാളിയും ആണ്.



[ശേഷം കുറച്ച് കഴിഞ്ഞെഴുതാം]










.... തുടരുന്നു ഇവിടെ....




ഞാന്‍ അവശേഷിച്ച രണ്ട് മരങ്ങളില്‍ നിന്നും പൂക്കള്‍ ശേഖരിച്ച് എന്റെ കണ്ണന്‍ കാലത്ത് സമര്‍പ്പിക്കും. മഴക്കാലമായതിനാല്‍ പൂക്കള്‍ നന്നേ കുറവും.




"എന്ത് ചെയ്യാം ഉള്ളോണ്ട് ഓണം പോലെ എന്ന് പറഞ്ഞ പോലെ ആക്കേണ്ടി വന്നു...."




അങ്ങിനെയിരിക്കുമ്പോളാണ്‍ വേറെ ഒരു ദുരന്തം..........
ആകെയുള്ളത് രണ്ട് മരങ്ങളാണ്. അതിനൊന്നിനെ ഒരു തരം പുഴുക്കള്‍ വന്ന് ഇലയെല്ലാം തിന്ന് നശിപ്പിക്കുക. ഞാന്‍ ഓരോദിവസം പൂവറുക്കുന്നതിന്‍ മുന്‍പ് ഈ വൃണപ്പെട്ട ഇലകളെല്ലാം പിഴുത് മാറ്റും. അങ്ങിനെ പോയി പോയി ഒരു മരം മുഴുവന്‍ ഈ പുഴുക്കള്‍ തിന്ന് നശിപ്പിച്ചു. യൂറോപ്പിലെല്ലാം ഓട്ടം സീസണില്‍ കാണുന്ന പോലെ ഇലകളില്ലാതെ നില്‍ക്കുന്ന മരം പോലെയായി.




എന്റെ ഉള്ളം പിടച്ചു. ശേഷിച്ച ഒരു മരത്തിലും ഈ പുഴുക്കള്‍ വന്ന് തുടങ്ങി. എനിക്ക് ചെടികള്‍ക്ക് മരുന്ന് തെളിക്കാന്‍ സാധാരണ ഇഷ്ടമില്ല. അതിന്റെ മണം എനിക്ക് തലവേദന ഉണ്ടാക്കും. പിന്നെ നാടന്‍ മരുന്നായ "പുകയില കഷായം" ഉണ്ടാക്കാനും അറിയില്ല. എന്റെ ചെറിയ പാറുകുട്ടിയോട് പറഞ്ഞപ്പോള്‍ അവളുടെ വായിലിരുന്നതെല്ലാം കേക്കേണ്ടി വന്നു...




"ഈ ഉണ്ണ്യേട്ടനെ എന്തൂട്ടിന്റെ കേടാ. ഓരോന്ന് ഉണ്ടാക്കി വെക്കാന്‍ പറയും. എന്നിട്ട് ആള്‍ ഒരു പോക്ക് പോയാല്‍ പിന്നെ ഏത് കാലത്താ വരിക. ഇന്നാള്‍ ളൂവിക്കാ അച്ചാറ് വേണമെന്ന് പറഞ്ഞ് ഞാന്‍ നാടായ നാടെല്ലാം അലഞ്ഞ് തിരിഞ്ഞ് ളൂവിക്ക കഴുകി വൃത്തിയാക്കി അച്ചാറ് പറഞ്ഞ പോലെ സൊര്‍ക്ക ഇടാണ്‍ ട് ഉണ്ടാക്കി വെച്ചിട്ട്....."




"വിളിക്കെന്നെ വിളിക്കെന്നെ ആള്‍ വരണ്ടേ?? അതീ‍പ്പിന്നെ എനിക്ക് ഈ ഉണ്ണ്യേട്ടനോട് വെറുപ്പാ..........."




‘ഇപ്പോ വേണത്രെ പൊകയില കഷായം. ഞാന്‍ അങ്ങാടീ പോയിട്ട് പൊകയില വാങ്ങണം, എന്നിട്ട് എന്തെല്ലാം പണിയുണ്ട് അത് കഷായമാക്കാന്‍. ഇനി അതൊക്കെ സഹിച്ച് കഷായമുണ്ടാക്കിയാല്‍ എന്നാവും ഈ ആളുടെ എഴുന്നള്ളത്ത്....’




എന്റെ പാറുകുട്ടീ നീ അങ്ങനെ ഒന്നും പറയല്ലേ. ഇത് ദേവന്റെ കാര്യമാ.




"എനിക്ക് ഈ ദേവന്മാരുടെ പുരാണമൊന്നും കേക്കണ്ട..."
എന്റെ ഗുരുവായൂരപ്പാ. എന്താ ഇനി ഒരു വഴി. ഈ പുഴുക്കള്‍ ഈ മരം നാല് ദിവസം കൊണ്ട് വെടിപ്പാക്കും... പിന്നെ ഞാന്‍ പൂവിന് എവിടേയാ പോകുക.
സംഗതി അയലത്തെ മല്ലികയുടെ വീട്ടിലും, മെഴ്സിയുടെയും ജെസ്സിയുടെയും വീട്ടിലുമെല്ലാം നല്ല പൂക്കളുണ്ട്.




പക്ഷെ എന്റെ കാലത്തെ ഈ മുണ്ടുമാത്രം ഉടുത്തുള്ള വേഷം അവര്‍ക്കിഷ്ടപ്പെട്ടില്ലെങ്കിലോ.




ഇനി ഒരു ഷര്‍ട്ട് ഇട്ട് കള്ളിമുണ്ടൊക്കെ മാറ്റി സുന്ദരക്കുട്ടപ്പനായി പൂവറുക്കാന്‍ പോയാല്‍ ... അവരൊന്നും പറഞ്ഞൂന്ന് വരില്ല. പക്ഷെ അവര്‍ക്കിഷ്ടപ്പെടുമോ ഞാന്‍ എന്നും ഇങ്ങിനെ അവര്‍ ഓമനിച്ച് വളര്‍ത്തുന്ന പൂക്കളറുക്കാന്‍ വന്നാല്‍.....




പണ്ടൊക്കെ ഞാന്‍ കാലത്തെ എന്റെ കുളിയും തേവാരമെല്ലാം കഴിഞ്ഞ് നടക്കാനിറങ്ങാറുണ്ട്. നടന്ന് വരുമ്പോള്‍ മെഴ്സിയുടെ തോട്ടത്തില്‍ വിരിഞ്ഞ് നില്‍ക്കുന്ന വലിയ പലനിറത്തിലുള്ള ചെമ്പരത്തിപ്പൂക്കള്‍ കാണുമ്പോള്‍ ഞാന്‍ പെട്ടന്നവിടെ നിന്ന് പോകും.




ഞാന്‍ അല്പനേരം അവിടെ ആകമാനം ഒന്ന് വീക്ഷിക്കും. ആരും എന്നെ നോക്കുന്നില്ലാ എന്ന് കാണുമ്പോള്‍ ഞാന്‍ ഒന്നോ രണ്ടോ പൂക്കള്‍ മോഷ്ടിക്കും.
കൂടെ കൂടെ ഈ മോഷണം തുടര്‍ന്ന് കൊണ്ടിരുന്നു.



പലപ്പോഴും ജെസ്സിയുടെ പൂക്കളറുക്കാറുണ്ട്. ജെസ്സി നോക്കി നില്‍ക്കേ ഞാന്‍ അങ്ങിനെ ചെയ്യാറുണ്ട്. ജെസ്സിയെ എനിക്ക് പേടിയില്ല. എന്റെ പെങ്ങളെപ്പോലെയാണ് എനിക്ക് ജെസ്സി.




മെഴ്സി അങ്ങിനെയല്ല. ഞാന്‍ ഒരു ദിവസം മെഴ്സിയെ കണ്ടു.
"ഹലോ മെഴ്സി... എന്തൊക്കെയാ മക്കളുടെ വിശേഷം....... എന്നാ അനുവിന്റെ കല്യാണം............"




ആ ഒന്നും ആയില്ല ജെ പീ...........
"നടത്തം കഴിഞ്ഞ് വരികയാണോ..........."
"അതേ മേഴ്സീ.........."




പിന്നെ മെഴ്സീ ഒരു കാര്യം ... ഞാന്‍ ഇതിലേ പോകുമ്പോള്‍ ചിലപ്പോള്‍ പൂക്കള്‍ മോഷ്ടിക്കാറുണ്ട്...
"മേഴ്സി കുടുകുടാ ചിരിക്കാന്‍ തുടങ്ങി.........."




"ഇങ്ങിനെയും ഉണ്ടോ കള്ളന്മാര്‍"
കട്ടതിന് ശേഷം കുമ്പസാരം നടത്തുന്നവര്‍




"ആട്ടെ ആര്‍ക്കാ ഈ പൂക്കളെല്ലാം കട്ട് കൊണ്ട് പോയി കൊടുക്കുന്നത്..."
എന്റെ കൃഷ്ണനാ..............




"കൃഷ്ണനോ........... അതാരാണ് ഞാനറിയാത്ത ഒരാള്‍ അവിടെ..........."
അതേയ് കൃഷ്ണനെന്നാല്‍ ഞാന് പറയുന്നത് ... ഗുരുവായൂരപ്പനാണെന്ന്




"അത് ശരി............"
എന്നാ പൊട്ടിച്ചോളൂ.............. പ്രശ്നമൊന്നുമില്ല....




അങ്ങിനെ ഞാന്‍ മെഴ്സിയുടെ വീട്ടില്‍ നിന്ന് പലപ്പോളും പൂക്കള്‍ മേഴ്സിയുടെ അനുവാദത്തോട് കൂടി മോട്ടിക്കാറുണ്ടായിരുന്നു.. എന്നിട്ട് ഗുരുവായൂരപ്പനും, അയ്യപ്പനും, ഗണപതിക്കും, ശ്രീ നാരായണഗുരുവിനും, മൂകാംബിക അമ്മക്കും എല്ലാം കൊടുക്കാറുണ്ടായിരുന്നു.




എനിക്ക് പിന്നീട് തോന്നി വല്ലവരുടെ വീട്ടില്‍ നിന്നുള്ള ഈ പൂവറുക്കല്‍ അത്ര ശരിയല്ലെന്ന്...




പിന്നെന്ത് ചെയ്യും. എന്റെ അവസാനത്തെ നന്ദ്യാര്‍വട്ടത്തെ ഈ പുഴുക്കള്‍ ആക്രമിച്ച് കൊണ്ടിരുന്നു. ഞാന്‍ വിചാരിച്ചു എന്റെ പറമ്പില്‍ എത്രയോ പാഴമരങ്ങളുണ്ട്. കാട് പിടിച്ച് കിടക്കുന്ന അടുത്ത തൊടിയിലും.




അതൊന്നും ഇവറ്ക്ക് വേണ്ട. എന്റെ മേലില്‍ കേറാനാ ഇവക്ക് താല്പര്യം.............




"എന്റെ കൃഷ്ണാ എന്താ ചെയ്യുക... എനിക്കൊരു ഉപായം പറഞ്ഞ് തരൂ. അല്ലെങ്കില്‍ വേറൊരു മാര്‍ഗ്ഗം പറയൂ ... എവിടുന്ന് കിട്ടും പൂക്കള്‍...?




സംഗതി ഞാന്‍ ഒരാളുടെ അന്നം മുടക്കുന്ന കാര്യമാണ് ചിന്തിക്കുന്നത്.. പക്ഷെ അതേ സമയം എന്റെ മന:സ്സമാധാനം കെടുത്തുകയാണല്ലോ ഈ പുഴുക്കള്‍. നല്ല ആരോഗ്യത്തോട് കൂടി നില്‍ക്കുന്ന എനിക്ക് പ്രശ്നമില്ലാത്ത എത്രയോ ചെടികളുണ്ട്.. അവിടേക്ക് ചേക്കേറിക്കൂടെ ഈ പണ്ടാരങ്ങള്‍ക്ക്.. ഇനി ഈ നന്ദ്യാര്‍വട്ടത്തിന്റെ ഇലകള്‍ക്ക് മാധുര്യം കൂടുതാലാണോ.




ഞാന് രണ്ട് നന്ദ്യാര്‍വട്ടത്തിന്റെ ഇലകള്‍ കടിച്ച് തിന്നു നോക്കി............ യേയ് ഒരു രസവുമില്ലാ.............




ഇതാണൊ ഇവറ്റകള്‍ സാപ്പിടുന്നത്.............?




എന്തായാലും കൃഷ്ണാ ഇന്നത്തേക്കുള്ള പൂക്കള്‍ കിട്ടി. എനിക്ക് ആരുടെയും വീട്ടീപ്പോയി മോട്ടിക്കാന്‍ വയ്യ. നാളെ നിനക്ക് പട്ടിണിയാ. നിനക്ക് പൂക്കള്‍ക്ക് പകരം വെക്കാനെന്റെ കയ്യില്‍ ഒന്നുമില്ലല്ലോ.. എനിക്ക് അന്ന് ഉറക്കം വന്നില്ല...




പിറ്റേദിവസം ഞാന്‍ കൂടുതല്‍ നേരത്തെ എണീറ്റു. കുളി കഴിഞ്ഞ് പൂക്കളറുക്കാന്‍ നന്ദ്യാര്‍വട്ടത്തിന്റെ അടുത്ത് ചെന്നു. മരത്തിനെ ഭാഗികമായി പുഴുക്കല്‍ നശിപ്പിച്ച് കൊണ്ടിരുന്നു. ഞാന്‍ പരമസങ്കടത്തിലും...........




ഞാന്‍ പെട്ടെന്ന് മാറി നിന്ന് ഒരു ഉപായം ചിന്തിക്കയായിരുന്നു മൂവാണ്ടന്‍ മാവിന്‍ ചുവട്ടില്‍നിന്ന്..




അപ്പോളിതാ ഒരു പറ്റം ഉറുമ്പുകള്‍ എന്റെ ശരീരമാകെ പടര്‍ന്ന് കയറി. നല്ല കാലം അവര്‍ മര്യാദക്കാരായിരുന്നു. എന്നെ കടിച്ചില്ല. ഞാന്‍ അങ്ങിനെ നിന്നു. ഒരു അഞ്ച് മിനിട്ട് കൊണ്ട് ഏതാണ്ട് പത്തിരുനൂറ് ഉറുമ്പുകള്‍ എന്നെ പൊതിഞ്ഞു.
ഞാന്‍ ആ ഉറുമ്പുകളെയും കൊണ്ട് എന്റെ നന്ദ്യാര്‍വട്ടത്തിന്റെ ഇടയിലേക്ക് കേറി നിന്നു. അല്പസമയം കൊണ്ട് ആ ഉറുമ്പുകളെല്ലാം നന്ദ്യാര്‍വട്ടത്തിന്റെ ചില്ലകളിലേക്ക് ഇരച്ച് കയറി. അവര്‍ക്ക് ഉറുമ്പുകളുടെ പച്ചമാംസത്തിന്റെ ഗന്ധം കിട്ടിക്കൊണ്ടിരിക്കാം...




ഞാന്‍ അങ്ങിനെ എന്റെ വീട്ടിലേക്ക് പോയി............




അത്ഭുതമെന്ന് പറയട്ടെ.. പിറ്റേ ദിവസം ഞാന്‍ നന്ദ്യാര്‍വട്ടത്തിന്റെ അടുത്ത് പോകിണില്ലാ എന്ന് വെച്ചിരിക്കുകയായിരുന്നു....




കൃഷ്ണന് ഞാന്‍ തല്‍ക്കാലം കൃഷ്ണന്റെ ഇഷ്ട വിഭവമായ തുളസിക്കതിരുകള്‍ സമ്മാനിച്ചു. വേണ്ടുവോളമില്ലാ. മഴക്കാലമായതിനാലുള്ള പ്രശ്നത്താല്‍..




എല്ലാം കഴിഞ്ഞ് നടക്കാന്‍ പോകാമെന്ന് കരുതി ഗേറ്റിന്നരുകില്‍ ചെന്നപ്പോള്‍ കണ്ട കഥ ഞെട്ടിക്കുന്നതായിരുന്നു.!!!!!!!!!!!




കൃഷ്ണാ ഭഗവാനേ ഗുരുവായൂരപ്പാ ഞാന്‍ ഉച്ചത്തില്‍ വിളിച്ച് കരഞ്ഞു.............




[അല്പം കൂടിയുണ്ട് എഴുതാന്‍.. തുടരാം]



ഇന്നെലെയെഴുതിയതിന്റെ ബാക്കി ഇവിടെ നിരത്തുന്നു....




ഞാന്‍ വിചാരിച്ചിരുന്നു മരത്തിലെ ഇലകളെല്ലാം പുഴുക്കള്‍ തിന്ന് അവസാനിച്ചിരിക്കുമെന്ന്. പക്ഷെ അതല്ല സംഭവിച്ചത്.. മരത്തില്‍ ചേക്കേറിയ ഉറുമ്പുകള്‍ എല്ലാം പുഴുക്കളേയും അവിടുന്ന് തുരത്തിയിരുന്നു.




ഒരു ദിവസം കൊണ്ട് സംഭവിച്ചത് മഹാത്ഭുതമായിരുന്നു. എന്റെ നന്ദ്യാര്‍വട്ടം പൂര്‍വ്വ സ്ഥിതിയില്‍ ധാരാളം പൂക്കളുമായി കാണപ്പെട്ടു.
എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം..




ഇതെല്ലാം സംഭവിച്ചിട്ട് നാളുകള്‍ ഏറെയായി. ഇപ്പോള്‍ അന്ന് ആനന്ദവല്ലി വെട്ടിമാറ്റിയിരുന്ന മരങ്ങളെല്ലാം വീണ്ടും പുഷ്പിച്ചു. ശിഖരങ്ങള്‍ കുറവായതിനാല്‍ ഇലകളും പൂക്കളും കുറഞ്ഞു എന്ന് പറയാം. എന്നാലും ദേവന് സമര്‍പ്പിക്കാന്‍ പൂക്കള്‍ ധാരാളം.
ഞാന്‍ കൃതാര്‍ത്ഥനായി....




ഇപ്പോള്‍ എന്റെ കണ്ണന്‍ എന്നോട് പറയുന്നു, ഇനി നിന്റെ വളപ്പില്‍ തന്നെയുണ്ട് ധരാളം പൂക്കള്‍. അവിടെ നിന്ന് മാത്രം പൂക്കള്‍ ശേഖരിച്ചാല്‍ മതിയെന്ന്.
ഒരിക്കല്‍ പണ്ട് എന്റെ ഉടമസ്ഥതയില്‍ ഇരുന്ന വസ്തുവില്‍ നിന്ന് നിരന്തരം തെച്ചിപ്പൂക്കള്‍ ശേഖരിക്കുമായിരുന്നു. അങ്ങിനെയിരിക്കെ ഒരിക്കല്‍ ഞാന്‍ പൂവറുത്ത് കൊണ്ടിരിക്കുമ്പോള്‍ എന്റെ വിരലില്‍ ഒരു വണ്ട് കടിച്ചു. ഞാന്‍ ആകെ വിഷമിച്ചു. ഇനി അത് പഴുക്കും, വേദനിക്കും എന്നൊക്കെ ഓര്‍ത്ത് വേവലാതിയായി.. ഏറെ ദു:ഖിതനായി.




ഞാന്‍ പൂക്കള്‍ അവിടെ വെച്ച് നാട്ടുവൈദ്യം ചെയ്തു. തുളസിയില പിഴിഞ്ഞ് വിരലിലാകെ പുരട്ടി. പ്രഭാത കര്‍മ്മങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ തൊഴിലില്‍ വ്യാപൃതനായി. വണ്ട് കടിച്ച സംഗതി ഞാന്‍ പാടെ മറന്നിരുന്നു. അതായത് അസുഖം മാറിയത് ഞാന്‍ അറിഞ്ഞില്ല.




എല്ലാം ഗുരുവായൂരപ്പന്റെ ലീലകളല്ലാതെ എന്തു പറയാന്‍.....




കഴിഞ്ഞ മൂന്ന് കൊല്ലങ്ങളായി ഞാന്‍ വാതരോഗത്തിന്റെ പിടിയിലായിരുന്നു. എന്റെ ഇഷ്ടവിനോദമായിരുന്ന കാര്‍ ഡ്രൈവിങ്ങ് വളരെ വെട്ടിക്കുറക്കേണ്ടി വന്നു. ഹോമിയോപ്പതിയും, ആയുര്‍വേദവും, നാട്ടുവൈദ്യവും, അലോപ്പതിയും എല്ലാം പരീക്ഷിച്ച് നിരാശനായി കഴിയുകയായിരുന്നു.




ഇനി വീണ്ടും എന്ത് ചികിത്സാരീതി നോക്കണം എന്ന ആശങ്കയിലായിരുന്നു ഞാന്‍. ഗുരുവായൂരപ്പനെ മനസ്സില്‍ ധ്യാനിച്ചു. പുരാണങ്ങളില്‍ കേട്ടിട്ടുണ്ട് വാതരോഗിയായ ഭട്ടതിരിക്ക് ഗുരുവായൂരില്‍ ഭജനമിരുന്ന് വാതരോഗം മാറിയ കഥ.



ഒരു നിവൃത്തിയുമില്ലെങ്കില്‍ ഞാനും ഗുരുവായൂരില്‍ ശരണം പ്രാപിക്കാന്‍ ഉദ്ദേശിച്ചിരിക്കയായിരുന്നു.




എനിക്ക് എന്റെ രോഗത്തില്‍ നിന്ന് മുക്തി മാത്രമായിരുന്നു എന്റെ ലക്ഷ്യം. ജീവിതത്തില്‍ ഒന്നും ചെയ്ത് തീര്‍ക്കുവാനുണ്ടായിരുന്നില്ല. രണ്ട് മക്കള്‍ക്കും നല്ല പ്രൊഫഷണല്‍ വിദ്യാഭ്യാസം കൊടുത്തു. അവര്‍ വിവാഹിതരായി, അദ്ധ്വാനിച്ച് സസുംഖം ജീവിക്കുന്നു.




കാലത്ത് എഴുന്നേല്‍ക്കുമ്പോള്‍ തോന്നും എങ്ങോട്ടെങ്കിലും ചുറ്റിയടിക്കാമെന്ന്. രണ്ട് ദിവസത്തേക്കുള്ള ഡ്രസ്സുകള്‍ എപ്പോഴും വണ്ടിയിലുണ്ടായിരിക്കും. പിന്നെ മൂന്ന് ജോഡി പലതരത്തിലുള്ള ചെരിപ്പുകളും. കാല്‍ വിരലുകള്‍ മരവിക്കുമ്പോള്‍ മാറി മാറി ഇടാന്‍. ഇടത് കാലിനാണ് വാതം കാര്യമായി. ദീര്‍ഘദൂര സവാരിയില്‍ ഓരോ പത്ത് കിലോമീറ്റര്‍ താണ്ടുമ്പോഴും വണ്ടിയില്‍ നിന്നിറങ്ങി അല്പം നടന്നിട്ട് വേണം വീണ്ടും യാത്ര തുടരാന്‍. അങ്ങിനെ കഴിച്ചു കുറേ നാള്‍.




പലരും ഉപദേശിച്ചു ഒരു ഡ്രൈവറെ കൂട്ടാന്‍. എനിക്ക് പൊതുവേ എന്റെ വാഹനം ഓടിക്കാന്‍ ഡ്രൈവറ്മാരെ ഇഷ്ടമില്ല. എനിക്ക് അത്തരക്കാരെ പലരേയും ഉള്‍ക്കോള്ളാന്‍ പറ്റില്ല. പുകവലിക്കാരെയും, അനാവശ്യമായി സംസാരിച്ച് കൊണ്ടിരിക്കുന്നവരെയും, അവരുടെ ഇഷ്ടാനുസരണം റേഡിയോ, പ്ലേയര്‍ എന്നിവ പ്രവര്‍ത്തിക്കുന്നവരേയും, ശുചിത്വമില്ലാത്തവരേയും, കള്ളുകുടിയന്മാരും ആയ ഡ്രൈവേഴ്സിനെ പ്രത്യേകിച്ചും എനിക്ക് ബോധിക്കില്ല. അതിനാല്‍ ഞാന്‍ ആ വയ്യാവേലിക്ക് പുറപ്പെടാറില്ല.




പ്രതിമാസം ചുരുങ്ങിയത് 4000 കിലോമീറ്ററെങ്കിലും താണ്ടിയിരുന്ന എന്റെ ഓട്ടം സാരമായി കുറഞ്ഞു. ആരോഗ്യപ്രശ്നത്താല്‍. ഒരു ലിറ്ററിന്‍ 15 മുതല്‍ 18 വരെ കിട്ടുന്ന ഒരു സൂപ്പര്‍ വാഹനം ഉണ്ടായിരുന്നു എനിക്ക്. ഈ അവസരത്തില്‍ ഞാന്‍ അല്പം കൂടി പിക്ക് അപ്പ് ഉള്ള ഒരു വാഹനം സ്വപ്നം കണ്ടിരുന്നെങ്കിലും സാമ്പത്തിക പരാധീനതയാല്‍ വേണ്ടെന്ന് വെച്ചിരിക്കുകയായിരുന്നു.




അങ്ങിനെയിരിക്കുമ്പോളാണ് എന്റെ മകന്‍ എനിക്ക് 1.2 ലിറ്ററിന്റെ ഒരു പുതിയ സ്പോര്‍ട്ട്സ് മോഡല്‍ i10 വാങ്ങിത്തന്നു. എന്റെ ഓള്‍ട്ടോ അവന്‍ വിറ്റു. പുതിയ വണ്ടി കിട്ടിയെങ്കിലും എനിക്ക് അത് ആരോഗ്യപ്രശ്നം മൂലം പരമാവധി ഉപയോഗിക്കാന്‍ പറ്റിയില്ല. എന്റെ അനരോഗ്യം എന്നെ തളര്‍ത്തിയിരുന്നു.
വെറുതെയിരിക്കുന്ന അവസ്ഥയില്‍ ഞാന്‍ എന്റെ രോഗത്തെപറ്റി ചിന്താമഗ്നനാകും. കൃഷ്ണാ ഗുരുവായൂരപ്പാ ഒരു വഴി കാട്ടണേ. വാത രോഗികള്‍ക്ക് ഗുരുവായൂരപ്പന്‍ തന്നെ തുണ.




അങ്ങിനെയിരിക്കെ എനിക്ക് ഒരു തോന്നലുണ്ടായി ഒരു ന്യൂറോളജിസ്റ്റിനെ കാണാന്‍. നാട്ടില്‍ പല വൈദ്യന്മാരും ഉണ്ടെങ്കില്‍ മനസ്സില്‍ പിടിക്കുന്നവരെ തിരഞ്ഞെടുക്കാന്‍ ഡോക്ടര്‍മാരായ സുഹൃത്തുക്കളെ പിടിക്കേണ്ടി വരും. അങ്ങിനെ അച്ചന്‍ തേവര്‍ അമ്പലത്തില്‍ ദീപാരാധന തൊഴാന്‍ വരുന്ന അഞ്ജന മകീര്യത്തിന്റെ അഛനോട് ചോദിച്ചു. അഞ്ജനയുടെ അഛന്‍ ഒരു ഗൈനോക്കോളജിസ്റ്റ് ആണെന്നാണ് എന്റെ നിഗമനം. അദ്ദേഹം എലൈറ്റ് ആശുപത്രിയിലെ ഡോ: രഘുനാഥിനെ പോയി കാണാന്‍ പറഞ്ഞു.




കഴിഞ്ഞ രണ്ട് മാസക്കാലമായി ഞാന്‍ രഘുനാഥിന്റെ ചികിത്സയിലാണ്‍. എന്റെ രോഗം പകുതിയിലേറെ ഭേദമായി. എന്റെ രോഗനിര്‍ണയം അദ്ദേഹത്തിന് സാധിച്ചു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അതും ഭഗവാന്‍ കൃഷ്ണന്റെ അനുഗ്രഹം തന്നെ.
എന്റെ കൈകാലുകളിലെ മരവിപ്പ് പകുതിയിലേറെ സുഖപ്പെട്ടു.



പുതിയ വാഹനത്തില്‍ ഞാന്‍ ചീറിപ്പായുന്നു. എനിക്ക് കൂടുതല്‍ ഉത്സാഹവും സന്തോഷവും കൈവന്നു. കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാം നിന്റെ അനുഗ്രഹം...............




ഈ വയസ്സന് അസുഖങ്ങള്‍ ഉണ്ട് പലവിധം. ദേഹത്തിന് അസുഖം വരുന്നത് സ്വാഭാവികം. അസുഖങ്ങള്‍ ഒരു പരിധി വരെ ഉണ്ടാകാതിരിക്കാന്‍ നമുക്ക് കഴിയും. പക്ഷെ വാ‍തം മുതലായ ചില അസുഖങ്ങള്‍ നമുക്ക് വരുന്നത് നമ്മുടെ തലവിധിയായിരിക്കും. അതിനൊക്കെ സമാധാനം കിട്ടാന്‍ ദൈവസഹായം തന്നെ വേണം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്...




കര്‍മ്മഫലങ്ങളാണല്ലോ നാം അനുഭവിക്കുന്നത്.... ഈ ഭൂമിയില്‍ ജനിച്ച നമ്മള്‍ എല്ലാം അനുഭവിച്ചേ മടങ്ങുകയുള്ളൂ........ ഈശ്വരസാക്ഷാത്കാരമുണ്ടെങ്കില്‍ വേദനകള്‍ക്ക് അല്പം ആശ്വാസം ലഭിക്കും...




[ഇവിടെ അവസാനിക്കുന്നു]



Saturday, December 26, 2009

എന്നോടിന്ന് ഒരു പെണ്‍ കുട്ടി ചോദിച്ചു

എന്നോടിന്ന് ഒരു പെണ്‍കുട്ടി ചോദിച്ചു .

“എന്റെ അമ്മ അങ്കിളിന്റെ ഗേള്‍ ഫ്രണ്ട് ആയിരുന്നോ”

പെട്ടെന്ന് എനിക്കൊന്നും പറയാനായില്ല.

“എന്റെ മന്ദ:സ്മിതത്തില്‍ അവള്‍ ശരിയുത്തരം കണ്ടെത്തി”

ഓര്‍ക്കാപ്പുറത്തായിരുന്നു ആ ചോദ്യം.. ഞാന്‍ ഞെട്ടി...

ഞാന്‍ പറയുന്ന പെണ്‍കുട്ടി ഒരു അമ്മയും, മുപ്പത്തിയേഴൂകാരിയുമാണ്. അവള്‍ക്കെങ്ങിനെ തോന്നി ഇങ്ങനെ ചോദിക്കാന്‍ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഒരു പക്ഷെ അവള്‍ സ്ട്രെയിറ്റ് ഫോര്‍വേര്‍ഡ് തിങ്കിങ്ങ് മെന്റാലിറ്റിയുള്ള ഒരുവളായിരിക്കാം. അവളുടെ ഉള്ളുതുറന്നുള്ള സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

അവളെ കണ്ടിട്ടും കണ്ടിട്ടും എനിക്ക് മതിയായില്ല. ആരാണവള്‍ എന്ന് വായനക്കാര്‍ക്കറിയേണ്ടേ? ഞാന്‍ ഒരു കഥാരൂപത്തില്‍ പറയാം.

ഞാന്‍ ഒരുപാട് പോസ്റ്റുകള്‍ തുടരും എന്ന് എഴുതിവെച്ച് പലതും തുടരാതെ പുതിയ പോസ്റ്റ്കളിലേക്കുള്ള പ്രയാണം ശരിയല്ലാ എന്ന് പലരും പറഞ്ഞത് ഞാന്‍ ഓര്‍ക്കാതില്ല. പക്ഷെ ഞാന്‍ എന്താ ഇങ്ങിനെ എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

“എന്റെ പാറുകുട്ടീ” എന്ന ബ്ലോഗ് നോവല്‍ തല്‍ക്കാലം ഒരു പരിസമാപ്തി കുറിച്ച്, ഞാന്‍ പാറുകുട്ടിയെ ഒരിടത്ത് തളച്ചിരിക്കയാണ്.

“പേയിങ്ങ് ഗസ്റ്റ്” എന്ന് മിനി നോവലിന് തിരി കൊളുത്തിയെങ്കിലും രണ്ടാം അദ്ധ്യായം കഴിഞ്ഞ് പിന്നെ പോസ്റ്റാന്‍ കഴിഞ്ഞില്ല. സമയക്കുറവ് കൊണ്ടല്ല. മറിച്ച് - വലിയ മടി തന്നെ.

പലതും എഴുതിത്തീര്‍ക്കാനുണ്ട്. കൈപ്പടയില്‍ പുസ്തകത്തില്‍ എഴുതുന്ന പോലെയല്ലല്ലോ ഈ ബ്ലോഗിങ്ങ്; നമ്മള്‍ തന്നെ ടൈപ്പ് ചെയ്ത് കയറ്റേണ്ടെ? അവിടെയാണീ പ്രശ്നം.

“എന്റെ മരുമകള്‍ മകനെ കെട്ടുന്നതിന് മുന്‍പ് പറഞ്ഞു കല്യാണം കഴിഞ്ഞാല്‍ ബ്ലോഗിങ്ങിന് സഹായിക്കാമെന്ന്”

എല്ലാം ഒരു വൃഥാവിലുള്ള പറച്ചിലായിരുന്നെന്ന് എന്റെ മകനെ കയ്യില്‍ കിട്ടിയപ്പോളല്ലേ മനസ്സിലാക്കുന്നത്. എന്നെ പലരും അങ്ങിനെ പറ്റിക്കുന്നു. എനിക്കാരെയും പറ്റിക്കാനറിയുന്നുമില്ല..

ഇനി നാം കഥയിലേക്ക് പിന്നെ കടക്കാം. അടുത്ത പോസ്റ്റില്‍ കൂടി.

Saturday, December 19, 2009

MERRY XMAS & HAPPY NEW YEAR 2010

എല്ലാ ബ്ലോഗ് വായനക്കാര്‍ക്കും കൃസ്തുമസ്സ് & പുതുവത്സരാശംസകള്‍ നേരുന്നു.


Friday, December 11, 2009

കുട്ടന്‍ മേനൊന്റെ ഭീഷണി

കുട്ടന്‍ മേനോന്‍ പറഞ്ഞു ഇനി മേലാല്‍ ബീനാ‍മ്മയെ പറ്റി എഴുതരുതെന്ന്. ബീനച്ചേച്ചിയെ അത്രക്ക് ഇഷ്ടമാണത്രെ കുട്ടന്‍ മേനോന്.

ശരിയായിരിക്കാം. എനിക്കയാളെ എന്നും കണ്ടുകൊണ്ടിരിക്കേണ്ടതിനാല്‍ അയാളുടെ താല്പര്യങ്ങളെ സംരക്ഷിക്കേണ്ട്തും എന്റെ കടമായണല്ലോ>?? അതാണല്ലോ യഥാര്‍ത്ഥ സൌഹൃദം.

ശരി ഞാന്‍ ഇനി ബീനാമ്മയെപ്പറ്റി പറയുന്നില്ലാ. ഞാന്‍ എന്റെ ആനന്ദവല്ലിയെ പറ്റി പറയാം. എനിക്കാണെങ്കില്‍ ബീനാമ്മയും ആനന്ദവല്ലിയും ഒരേ പോലെയാണ്.

ഇന്നെലെ ഞാന്‍ എന്റെ മച്ചുണന്റെ മോനെയും കൊണ്ട് എന്റെ കുടിയില്‍ പോയിരിന്നു. ആനന്ദവല്ലിക്ക് കുറച്ചുനാ‍ളായി ചുമയും കണ്ണീക്കേടുമെല്ലാം ഉണ്ട്. കാലാവസ്ഥ മാറുമ്പോല്‍ എല്ലാവര്‍ക്ക് സ്വാഭാവികമാണിത്.

എന്ന് വെച്ച് കുടീല്‍ വരുന്ന ആളുകളോട് ഒന്നും പേശാതിരിക്കുക, അവര്‍ക്ക് കുടിക്കാന്‍ വെള്ളം കൊടുക്കാതിരിക്കുക, പരിചരണം ഒന്നും നല്‍കാതിരിക്കുക എന്നൊക്കെ വെച്ചാല്‍ എന്നെയും എന്റെ അതിഥിയേയും അധിക്ഷേപിക്കുക എന്നല്ലെ അര്‍ഥം.

{ഓഫീസിലെ മൈലാഞ്ചിക്കുട്ടി എന്റെ മുന്നില്‍ വന്നിരിക്കുന്നതിനാല്‍ തല്‍ക്കാലം ഇവിടെ നിര്‍ത്തട്ടെ}

Friday, December 4, 2009

കൊച്ചു പെങ്ങളുടെ പരിലാളനം - ഭാഗം 2

ഭാഗം 2 -
[ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച]
ഞാന്‍ കടുപ്പമില്ലാത്ത കട്ടന്‍ ചായയും മോന്തി വീട്ടിലുള്ളവരുമായി കുശലം പറയാനിരുന്നു. സമയം പോയതറിഞ്ഞില്ല.

എനിക്ക് കാലത്തും വൈകിട്ടും കുളി നിര്‍ബന്ധമാണ്. വാസന്തിയോട് ഞാന്‍ എന്റെ ചിട്ടകളെപ്പറ്റി പറഞ്ഞുമനസ്സിലാക്കി.

നിമിഷങ്ങള്‍ക്കകം എനിക്ക് കുളിക്കാനുള്ള കുളിമുറിയും കിടക്കാനുള്ള മുറിയും മറ്റും സജ്ജീകരിച്ച് കഴിഞ്ഞിരുന്നു. ഞാന്‍ കുളിമുറിയില്‍ പ്രവേശിച്ച് ഒരു പാട്ട വെള്ളം കോരിയൊഴിച്ചപ്പോളാ മനസ്സിലായത് അവിടെ സോപ്പ് വെച്ചിട്ടില്ലാത്ത വിവരം. ഉടന്‍ തോര്‍ത്ത് മുണ്ടെടുത്ത് മുകളിലെത്തെ നിലയില്‍ നിന്ന് താഴേക്ക് കൂകി.........

കുവോയ്............കുവോയ്.............
ഗൃഹനാഥന്‍ രംഗപ്രവേശനം ചെയ്യപ്പെട്ടു.
"എന്താ ഉണ്ണ്യേട്ടാ............"
എനിക്ക് സോപ്പ് കിട്ടിയാല്‍ തരക്കേടില്ല....
"ഇതാ ഇപ്പോ കൊണ്ടത്തരാം...."

ഗൃഹനാഥനായ ഉണ്ണികൃഷ്ണന്‍ എനിക്ക് കത്തറില് നിന്ന് കൊണ്ട് വന്നിരുന്ന ഒരു യാര്‍ഡ് ലി സോപ്പ്, റേപ്പര്‍ പൊളിച്ച് തന്നു. കുറേ നാളായി വിദേശനിര്‍മ്മിത സോപ്പ് തേച്ച് കുളിച്ചിട്ട്. നല്ല മണം. നല്ല തണുത്ത വെള്ളത്തിലുള്ള കുളി എനിക്ക് തികച്ചും ഫ്രഷ്നസ്സ് അനുഭവപ്പെട്ടു...

ഞാന്‍ കുളികഴിഞ്ഞ് താഴെ ഇറങ്ങി...
ഉമ്മറത്ത് ഇളയ മകനായ വിവേക് സന്ധ്യാദീപം കൊളുത്തി വെച്ചിരുന്നു.

ഞാന്‍ ദീപം തൊഴുതു, തിരികെ വീട്ടിനകത്തേക്ക് പ്രവേശിച്ചു. ഭസ്മക്കൊട്ടയില്‍ നിന്ന് നെറ്റിയില്‍ ഭസ്മം തൊട്ടു.

അമ്മമാരും അമ്മാമ്മമാരും ടിവി സീരിയലിന് പൂമുഖത്ത് അണി നിരന്നു. എനിക്ക് ഈ സീരിയല്‍ കാണാനിഷ്ടമില്ല. എന്റെ വീട്ടില്‍ ഞാന്‍ എന്റെ പ്രിയതമക്ക് തട്ടിന്‍ പുറത്ത് ഒരു എയര്‍ കണ്ടീഷന്‍ഡ് മുറിയും അതില്‍ ഒരു വലിയ ടിവി വെച്ച് കൊടുത്തിട്ടുണ്ട്. ആറര കഴിഞ്ഞാല്‍ പിന്നെ പത്തരക്കേ അവള്‍ക്ക് താഴെ ഇറങ്ങാന്‍ അനുവാദമുള്ളൂ.... ആര്‍ക്കും ശല്യമില്ല. ഞാന്‍ വീട്ടിലെത്തിയാലുടന്‍ ഗേറ്റ് പൂട്ടും.

പിന്നെ കള്ളന്മാരൊഴികെ ആര്‍ക്കും വീട്ടിലേക്ക് പ്രവേശനമില്ല...

ഞാന്‍ എന്റെ വീട്ടിലെ പൂമുഖത്തോ സ്വീകരണമുറിയിലോ ടിവി വെക്കില്ല. പകരം ബെഡ് റൂമില്‍ മാത്രം. ആവശ്യമുള്ളവര്‍ അവിടെ പോയി കണ്ട് കൊള്ളണം. അല്ലെങ്കില്‍ വിരുന്നുകാര്‍ വന്നാല് എത്ര പ്രധാന പരിപാടിയായാലും അത് ഓഫ് ചെയ്ത് വന്നവരോട് സംസാരിക്കണം.

ഇന്നത്തെ കാലത്ത് മിക്ക വീട്ടിലും സ്വീകരണമുറിയിലാണ് ടിവി വെക്കുക. ആരെങ്കിലും ടിവി കണ്ടുകൊണ്ടിരിക്കുന്ന ഒരു വീട്ടില്‍ ചെന്നാല്‍ വീട്ടുകാരുടെ കൂടെ കുറച്ച് ടിവിയും കണ്ട് വന്ന കാര്യം പറയാനൊ, ചര്‍ച്ച ചെയ്യാനോ സാധിക്കാതെ തിരിച്ച് പോകുന്നു.

നമ്മളിന്ന് ജീവിക്കുന്നത് മോഡേണ്‍ ഏന്‍ഡ് ഹൈടെക്ക് യുഗത്തിലാണ്. കാലങ്ങല്‍ക്കൊത്ത് നമ്മളും മാറണം. ഞാന്‍ പറയുന്നതിനോട് ചില ഗ്രാമീണര്‍ക്ക് യോജിക്കാനാവില്ല. എന്റെ തറവാട്ടിലെ സ്ഥിതിയും ഏറെക്കുറെ ഇത് തന്നെ. അവിടെ പിന്നെ സ്വീകരണമുറി കൂടാതെ വലിയ ഉമ്മറവും പൂമുഖവും ഉണ്ട്. കുറച്ചൊക്കെ അഡ്ജസ്റ്റ്മെന്റ് ചെയ്യാം സന്ദര്‍ശകരുടെ താലപര്യങ്ങള്‍ കണക്കിലെടുത്ത്.
++
അങ്ങിനെ ഞാന്‍ അവിടെ ഇരുന്ന് വീട്ടുകാരുടെ കൂടെ അല്പം ടിവിയൊക്കെ കണ്ടിരിക്കുന്നതിന്നിടയില്‍ തൊട്ട വീട്ടിലെ പൊന്നുവും, ദേവുട്ടിയും വല്യഛനെ കാണാനെത്തി. എനിക്കവരെ കണ്ടപ്പോള്‍ സന്തോഷമായി. ഞാന്‍ ടിവിയില്‍ ശ്രദ്ധിക്കാതെ കുട്ടികളുമായി കുശലം പറയാനും മറ്റും തുടങ്ങി. എനിക്ക് കുട്ടികളെ വളരെ ഇഷ്ടമാണ്.

ലയണ്‍സ് ക്ലബ്ബിലെ ഗീത ചേച്ചി എപ്പോളും പറയും ജെപി എപ്പോളും കുട്ടികളുടെ കൂടെയാ. അവിടെ 3 മുതല്‍ 25 വരെ പ്രായത്തിലുള്ള കുറേ കുട്ടികളുണ്ട്. ഞാന്‍ എപ്പോഴും അവരുടെ കൂടെയാകും. എനിക്ക് അവരില്‍ പലരേയും ക്ലബ്ബിലെ "മാസ്റ്റര്‍ ഓഫ് സെറിമണി" പഠിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും അവസാനം പഠിപ്പിച്ചത് 2 വയസ്സ് പ്രായമായ ഒരു പെണ്‍കുട്ടിയുടെ അമ്മയായ കീര്‍ത്തിയേയും, കല്യാണപ്രായമായ ശിവപ്രിയയെയും ആണ്.

രണ്ടാഴ്ചമുന്‍പ് ഞാന്‍ ശിവപ്രിയയുടെ വെഡ്ഡിങ്ങ് എന്‍ഗ്ഗേജ് മെന്റിന് തൃശ്ശൂര്‍ ലൂലു സെന്ററില്‍ പോയിരുന്നു. ചടങ്ങുകളെല്ലാം കഴിഞ്ഞ ഉടന്‍ ഞാന്‍ പ്രതിശ്രുത വധൂവരന്മാരെ അനുഗ്രഹിക്കാന്‍ വേദിയെലെത്തി. വരിയില്‍ നിന്നിരുന്ന എന്റെ ഊഴമെത്തി. ഞാന്‍ രണ്ട് പേരെയും ഹസ്തദാനം ചെയ്ത് അനുഗ്രഹിച്ചു. ശിവപ്രിയ എന്നെ വരന് പരിചയപ്പെടുത്തി. കൂടാതെ പറഞ്ഞു....

"എന്നെ മാസ്റ്റര്‍ ഓഫ് സെറിമണി പഠിപ്പിച്ച് തന്ന അങ്കിളാണെന്ന്...."
ആ വാക്കുകള്‍ കേട്ട് ഞാന്‍ കൃതാര്‍ത്ഥനായി... ആ കൊച്ചുമോളെ ഞാന്‍ അഭിനന്ദിച്ചു....

വരന് എന്നെ വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹം കോഴിക്കോട്ട് ലിയോ ക്ലബ്ബില്‍ [ചൈല്‍ഡ് വിങ്ങ് ഓഫ് ലയണസ് ക്ലബ്ബ്] അംഗമാണെന്ന് പറഞ്ഞു. ഒരു ലയണെ പരിചയപ്പെട്ടതില്‍ സന്തോഷിച്ചുവെന്നും പറഞ്ഞു...

കഥയിലേക്ക് മടങ്ങാം.....

ഞാന്‍ ഭക്ഷണം കഴിക്കുന്നത് വരെ പൊന്നുവിനോടും ദേവുട്ടിയൊടും ചങ്ങാത്തം കൂടി, സമയം പോയതറിഞ്ഞില്ല..

സീരിയലില്‍ മുഴുകിയ വീട്ടുകാരുടെ ഇടയിലിരിക്കുന്ന എന്നോട് വീട്ടുകാരിയായ വാസന്തി............

"ഉണ്ണ്യേട്ടന്‍ ഭക്ഷണം കഴിച്ചോളൂ"............ അവരൊക്കെ അവിടെ ഇരുന്നോട്ടെ എന്ന് പറഞ്ഞു..........

അങ്ങിനെ ഞാന്‍ ഡൈനിങ്ങ് റൂമിലെത്തി..
നല്ല പൊള്ളുന്ന ചപ്പാത്തിയും കുറുമയും, പിന്നെ സാമ്പാറും മറ്റുവിഭവങ്ങളും.
എനിക്ക് വാസന്തി കുറുമ വിളമ്പിത്തന്നു...
ഞാന്‍ കാലത്ത് രണ്ട് ദോശമാത്രമേ അന്ന് കഴിച്ചിരുന്നുള്ളൂ. ഉച്ച ഭക്ഷണം കഴിഞ്ഞാല്‍ ഉറക്കം വരുന്നതിനാല്‍ ഡ്രൈവിങ്ങ് അസാദ്ധ്യമാണ്.. അതിനാല്‍ നല്ല വിശപ്പുണ്ടായിരുന്നു...

ഞാന്‍ സാധാരണ അഞ്ച് ചപ്പാത്തിയാണ് കഴിക്കുക. അതും പപ്പടത്തിന്റെ വലുപ്പത്തിലുള്ളത്.

വാസന്തി എനിക്ക് അവിടെത്തെ വലിയ ചപ്പാത്തി കുറേ ഇട്ട് തന്നു. എത്ര സ്നേഹത്തോടെയാണ്‍ എന്ന് പരിചരിച്ചിരുന്നത്. എനിക്ക് ഇത്പോലൊരു കൊച്ചുപെങ്ങളുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ച് പോയി.
+
പതിവിലധികം ഭക്ഷണം കഴിച്ച ഞാന്‍ തിരികെ സ്വീകരണമുറിയിലെത്തി. അലക്ഷ്യമായി ടിവി യിലേക്ക് കണ്ണും നട്ട്, ചിലപ്പോള്‍ ഗൃഹനാഥനോട് സംസാരിച്ചും സമയം കളഞ്ഞു. എനിക്കവിടെ ഇരിക്കാന്‍ താല്പര്യമില്ലാ എന്ന് തോന്നിയ ഗൃഹനാഥന്‍ എന്നോട് പോയി കിടന്നോളാന്‍ പറഞ്ഞു....

ഞാന്‍ രാത്രി കാലങ്ങളില്‍ ധാരാളം വെള്ളം കുടിക്കാറുണ്ട്. എനിക്ക് കുടിക്കാന്‍ ഒരു കുപ്പി വെള്ളവും എന്റെ കൊച്ചുപെങ്ങള്‍ തന്നു. തട്ടിന്‍ മുകളില്‍ പ്രത്യേകിച്ച് നല്ല തണുപ്പുണ്ടായിരുന്നു. ഞാന്‍ സാധാരണ ഉറങ്ങുമ്പോള്‍ കാലില്‍ സോക്സ് ധരിക്കാറുണ്ട്. ഞാന്‍ ഒരു വാത രോഗിയാണല്ലോ. തണുപ്പത്താണല്ലോ സാധാരണ വാതം കോച്ചാറ്....

കാറില്‍ എപ്പോഴും ഒരു പെയര്‍ സോക്സ് വെക്കാറുണ്ട്. പോയി നോക്കിയപ്പോള്‍ അത് കിട്ടിയില്ല....

അപ്പോളെക്കും എന്റെ കൊച്ചുപെങ്ങള്‍ എനിക്ക് ധരിക്കാന്‍ ഒരു സോക്സും കൂടി തന്നു. എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.

എന്റെ കണ്ണ് നിറഞ്ഞു. ഞാന്‍ പലപ്പോഴും വിചാരിക്കും എന്താ എന്നെ എല്ലാരും ഇത്ര സ്നേഹിക്കുന്നത്. തിരികെ കിടപ്പുമുറിയിലെത്തിയപ്പോള്‍, പുതിയ ബെഡ് ഷീറ്റും വിദേശനിര്‍മ്മിതമായ ബ്ലേങ്കറ്റും ഒക്കെ സജ്ജമാക്കിയിരുന്നു.

മൂടിപ്പുതച്ച് ഞാന്‍ ഉറങ്ങിയതറഞ്ഞില്ല....

കാലത്ത് ചാത്തന്‍ കോഴി കൂകിയത് കേട്ടുവെങ്കിലും [കൊക്കര കൊ കോ‍ാ‍ാ‍ാ....] ഞാന്‍ വീണ്ടും മൂടിപ്പുതച്ച് നിദ്രയിലാണ്ടു.
{തുടരും}
++

Tuesday, December 1, 2009

കൊച്ചു പെങ്ങളുടെ പരിലാളനം

വളരെ യാദൃഛികമായിരുന്നു ആ സന്ദര്‍ശനം. ഞാന്‍ തൃശ്ശൂരില്‍ നിന്ന് വടക്കാഞ്ചേരി വഴി ഷൊര്‍ണൂര്‍ പോയി അവിടെ നിന്ന് പട്ടാമ്പി വഴി പെരിന്തല്‍മണ്ണയിലെത്തി കാണേണ്ടവരെയെല്ലാം കണ്ടു. പതിവിലും നേരത്തെ കാര്യങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ ഒരു വെളിപാടുണ്ടായി ഇന്ന് ഗുരുവായൂര്‍ ഏകാദശിയാണല്ലോ എന്ന്. പിന്നെ ഒട്ടും അമാന്തിച്ചില്ല. നേരെ വിട്ടു മടക്കം കൂറ്റനാട് വഴി, കുന്നംകുളത്തുകൂടി കോട്ടപ്പടി മമ്മിയൂര്‍ വഴി ഗുരുവായൂരത്താമെന്ന് പരിപാടിയിട്ടു.

പക്ഷെ മമ്മിയൂരിലെത്തിയപ്പോഴല്ലേ അങ്കം മനസ്സിലാക്കുന്നത്... വരിവരിയായി അരിച്ചരിച്ച് നീങ്ങുന്ന വാഹനങ്ങളുടെ നിര. ഞാന്‍ പെരിന്തല്‍ മണ്ണയില്‍ നിന്ന് അനിയത്തി ഗീതയെ ഫോണില്‍ വിളിച്ചിരുന്നു. അവള്‍ ഫോണ്‍ എടുത്തില്ല. അപ്പോ വീട്ടിലേക്ക് വിളിച്ചു. അവിടെയും ഫോണ്‍ എടുക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഏതായാലും മമ്മിയൂരിലെ നിലപാട് കണ്ടപ്പോള്‍ നേരെ തൃശ്ശൂരിലുള്ള വീട്ടിലേക്ക് മടങ്ങാം എന്ന് കരുതി.

അതിന് വാഹനം ഒന്ന് തിരിക്കാനുള്ള സ്ഥലം കിട്ടണ്ടേ. അങ്ങിനെ ഒരു വീടിന്റെ ഗേറ്റ് തുറന്ന് കിടക്കുന്നത് കണ്ടു. അവിടെക്ക് വാഹനം കടത്തി. ഉടനെ വീട്ടുടമസ്ഥന്‍ ശാസിക്കാനെന്ന മട്ടില്‍ ഓടി വരുന്നത് കണ്ടു.

ഞാന്‍ ഒരു സൂത്രം പ്രയോഗിച്ചു. ഞാന്‍ സാധാരണ എന്നെ പരിചയപ്പെടുത്തുമ്പോള്‍ എന്നെപ്പറ്റി മാത്രമേ പറയാറുള്ളൂ. ഇന്ന സ്ഥലത്ത് താമസിക്കുന്ന ഇന്ന ജോലിയിലുള്ള ആള്‍ എന്ന നിലക്ക്. ഇന്ന് പതിവിന്‍ വിപരീതമായി ഓടി വരുന്ന ആളോട് പറഞ്ഞു ഞാന്‍ ശ്രീരാമന്റെ സഹോദരനാണ്, വാഹന നിര കണ്ടപ്പോ തിരിച്ച് പോകാനൊരുങ്ങിയതാണെന്ന്.

പക്ഷെ ഞാന്‍ പ്രസിദ്ധനായ ഒരു ആളുടെ സഹോദരനാണെന്ന് കേട്ടപ്പോ എന്നെ വെറുതെ വിട്ടില്ല. അകത്തേക്കാനയിച്ചു. ഏകാദശിയായത് കാരണം ആ കുടുംബത്തിലെ പരമ്പരയില്‍ പെട്ട ഏതാനും പേരൊക്കെ അവിടെ തമ്പടിച്ചിരുന്നു. അവരെയൊക്കെ പരിചയപ്പെടുത്തി. കുടിക്കാന്‍ ചായയും കഴിക്കാന്‍ ഉണ്ണിയപ്പവും തന്നു.

ദീര്‍ഘയാത്ര കഴിഞ്ഞ് വന്ന വിവരം ധരിപ്പിച്ചതിനാല്‍ എന്നോട് കുളിച്ച് ഫ്രഷ് ആയി വന്ന് അവര്‍ അമ്പലത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാമെന്നായി. ഞാന്‍ പറഞ്ഞു എനിക്ക് ഉടുതുണിയല്ലാതെ മറ്റൊന്നും കൂടെ കരുതിയിട്ടില്ലാ എന്നൊക്കെ. പക്ഷെ അവര്‍ അതിനൊക്കെ സൌകര്യം ഉണ്ടാക്കാമെന്നായി. പക്ഷെ ഞാനവരുടെ ആതിഥേയത്വം സീകരിക്കാതെ അവിടെ നിന്ന് മച്ചുണന്‍ ഉണ്ണിക്കൃഷ്ണനെ ഫോണില്‍ വിളിച്ചു.

ഉണ്ണിക്കൃഷ്ണന്റെ വീട് ഗീതയും ശ്രീരാമനും താമസിക്കുന്ന എന്റെ തറവാട്ടിന്നടുത്താണ്. ചെറുവത്താനിയില്‍.

"ഹലോ.. ഉണ്ണിക്കൃഷ്ണനല്ലേ..?
ഒരു സ്ത്രീ ശബ്ദമാണ് കിട്ടിയത്............

ഉണ്ണിക്കൃഷ്ണനെ ചോദിച്ചു...
"ഹലോ.. ഉണ്ണിക്കൃഷ്ണനല്ലേ..?
"അതേ ആരാ...മനസ്സിലായില്ല..."

ഇത് ഉണ്ണ്യേട്ടനാ........... ഞാന്‍ ഗുരുവായൂര്‍ പോകുന്ന വഴിയാ...
"ഞാന്‍ അവിടെ രണ്ട് ദിവസം താമസിക്കാന്‍ വരട്ടേ...?"

"വന്നോളൂ ഉണ്ണ്യേട്ടാ... നമുക്ക് ഉള്ള സൌകര്യത്തില്‍ ഇവിടെ കൂടാം.."
മാധുര്യമേറിയ ആ സ്വരം കേട്ടപ്പോള്‍ ഞാന്‍ നേരെ എന്റെ ഗ്രാമമായ ചെറുവത്താനിയിലേക്ക് തിരിച്ചു.
സ്വന്തം തറവാട്ടിലാ സാധാരണ താമസിക്കാറ്. അതിന് വിഘ്നം വന്നപ്പോളാ അമ്മാമന്റെ മകനെ വിളിച്ചത്. തറവാട്ടില്‍ താമസിക്കുന്ന പോലെ തന്നെയാണല്ലോ, അമ്മാമന്റെ വീട്ടില്‍ താമസിക്കുന്നതും.

തറവാട്ടിലാണെങ്കിലും എന്റെ ഭക്ഷണകാര്യങ്ങളെല്ലാം ഗീത നന്നായി നോക്കും. കിടക്കാന്‍ ഔട്ട് ഹൌസില്‍ കാര്യങ്ങളൊക്കെ ഒരുക്കും. സുഖസുന്ദരമായ അന്ത:രീക്ഷം തന്നെ. നല്ല ഭക്ഷണവും, പരിചരണവും, താമസവും.

പക്ഷെ അവിടെ വര്‍ത്തമാനം പറയാന്‍ അധികം ആളില്ല. നടനും, കഥാകൃത്തും ഒക്കെയായ സഹോദരന്‍ എപ്പോഴും വായനയിലും മറ്റു പ്രവൃത്തികളിലായിരിക്കും. പിന്നെ എനിക്ക് ആരോടെങ്കിലും മിണ്ടണമെങ്കില്‍ ഞാന്‍ ഔട്ട് ഹൌസില്‍ നിന്ന് എണീറ്റ് വലിയ പുരയില്‍ പോയി നിക്കണം. അല്ലെങ്കില്‍ കയ്യാലയിലിരിക്കുന്ന ശ്രീരാമനെ തേടി പോകണം.

പണ്ടൊക്കെയാണെങ്കില്‍ അവിടെ സഹോദരന്റെ മകനായ കിട്ടനുണ്ടായിരുന്നു. അവന്‍ ദുബായിലേക്ക് പോയേ പിന്നെ ഞാന്‍ തറവാട്ടില്‍ താമസിക്കാന്‍ പോയിട്ടില്ല. ആ കുട്ടി പോയേ പിന്നെ ആ വീട് നിശ്ശബ്ദമായി.

എന്ന് വെച്ചാ ആണ്‍ കുട്ട്യോളെ എപ്പോളും വീട്ടില് വെച്ച് താലോലിച്ച് നിര്‍ത്താന്‍ പറ്റുമോ? കുടുംബം നോക്കണ്ടെ. ഒരു കല്യാണം ഒക്കെ കഴിച്ച് സന്തതികളുണ്ടാകേണ്ടെ. അപ്പോള്‍ ദുബായിലോ, ഇംഗ്ലണ്ടിലോ ഒക്കെ പോയി പണിയെടുക്കട്ടേ. അവനെ എന്തെങ്കിലും പണിക്ക് പറഞ്ഞയക്കാന്‍ അല്പം വൈകിയെന്ന് മാത്രം....

"കൃഷ്ണാ ഗുരുവായൂരപ്പാ... ഭക്തവത്സലാ..............."
എന്റെ കുട്ടിക്ക് നല്ലൊരു പണി തരമാക്കി കൊടക്കേണമേ..........

അങ്ങിനെയൊക്കെയാ തറവാട്ടിലെ കാര്യങ്ങള്‍... അപ്പോള്‍ ഇക്കുറി മച്ചുണന്റെ വീട്ടിലാകട്ടെ താമസം. ഞാന്‍ അരമണിക്കൂറ് കൊണ്ട് എന്റെ ഗ്രാമത്തിലെത്തി. എനിക്ക് എപ്പോഴും എന്റെ ഗ്രാമത്തിലെത്തിയാല്‍ എന്തെന്നില്ലാത്ത സന്തോഷമാണ്.

ഉണ്ണികൃഷ്ണന്റെ വീട്ടില്‍ അവന്റെ സഹധര്‍മ്മിണിയും, രണ്ട് ആണ്‍ മക്കളും, തൊട്ടടുത്ത കൈയെത്താവുന്ന അകലത്തിലുള്ള അവന്റെ തറവാട്ടില്‍ അവന്റെ അമ്മയും [എന്റെ അമ്മായി] രണ്ട് അനിയന്മാരും അവരുടെ സഹധര്‍മ്മിണിമാരും കുട്ടികളും. വളരെ രസമായ അന്ത:രീക്ഷമാണവിടെ. പ്രത്യേകിച്ച് കൊച്ചുകുട്ടികള്‍ കൂടുതലുള്ളതിനാല്‍ എനിക്ക് താലോലിക്കാനും സന്തോഷിക്കാനും പറ്റിയ ഒരു അന്ത:രീക്ഷമായിരുന്നു അവിടം.

ഉണ്ണികൃഷ്ണന്റെ വീട്ടില്‍ ഞാന്‍ ചെന്നപ്പോള്‍ ഒരു ആതിഥിയുണ്ടായിരുന്നു. അവന്റെ അമ്മായിയമ്മ. അതായത് വാസന്തിയുടെ അമ്മ. എനിക്ക അമ്മയെ കണ്ടപ്പോള്‍ വലിയ സന്തോഷമായി. വളരെ നല്ല പരിചരണം. എന്നെ പോലെ മുടിയെല്ലാം നരച്ച്, ചുളി വീണ ദേഹവും മറ്റും.

എന്നോട് വര്‍ത്തമാനം പറയാനിരുന്നു. ഞങ്ങള്‍ രണ്ട് ദിവസം കൊണ്ട് പലതും പറഞ്ഞ് പരിചയപ്പെട്ടു.
ഞാന്‍ പണ്ട് പലപ്പോഴും വിചാരിച്ചിരുന്നതാണ് വാസന്തിയുടെ പേരാമംഗലത്തുള്ള വീട്ടില്‍ പോയി അമ്മയെ കാണാന്‍. പക്ഷെ പലവഴി ആ വിട്ടിന്റെ മുന്നീക്കൂടി പോയിട്ടും അവിടെ കയറാന്‍ തോന്നിയില്ല. ഇപ്പോളാണ് നേരില്‍ കാണാനുള്ള സമയം വന്നത്...

സാധാരണ ഞാന്‍ വീട്ടില്‍ നിന്ന് അകലം വഴിക്ക് പോകുമ്പോള്‍ വണ്ടിയില്‍ രണ്ട് ദിവസത്തേക്കുള്ള വസ്ത്രവും മരുന്നുമൊക്കെ കരുതാറുണ്ട്. ഇത്തവണ ഒന്നും എടുത്ത് വെക്കാന്‍ തോന്നിയില്ല. വാസന്തിയോട് പറഞ്ഞു. ഉണ്ണിയേട്ടന്‍ വെറും ഉടുതുണിമാത്രമേ ഉള്ളൂ. കുളിച്ച് മാറ്റാന്‍ മറുതുണിയൊന്നും കരുതിയിട്ടില്ല.

"അതിനൊന്നും ഒരു പ്രശ്നവും ഇല്ലാ എന്റെ ഉണ്ണ്യേട്ടാ...."
അവര്‍ എനിക്ക് കിടക്കാനുള്ള മുറി തയ്യാറാക്കി, മാറ്റിയുടുക്കാന്‍ മുണ്ടും ഷര്‍ട്ടും എല്ലാം തന്നു... ഞാന്‍ കുളിച്ച് ഫ്രഷ് ആയി പൂമുഖത്ത് വന്നിരുന്നു. കുട്ടികളെല്ലാം അടുത്ത വീട്ടില്‍ നിന്ന് എന്നെ കാണാനെത്തി. സാധാരണ ഞാന്‍ വരുമ്പോള്‍ അവര്‍ക്ക് ധാരാളം ചോക്കലേറ്റ് കൊണ്ട് കൊടുക്കാറുണ്ട്.

"ന്റെ കുട്ട്യോളെ... വലിയച്ചന്‍ നിങ്ങള്‍ക്കായി ഇക്കുറി ഒന്നും വാങ്ങിക്കൊണ്ടുന്നിട്ടില്ല....

"നാളെ കുന്നംകുളത്ത് നിന്ന് വാങ്ങിച്ച് തരാം ഇട്ടോ."
കുട്ടികള്‍ക്ക് സന്തോഷമായി എന്റെ വാക്കുകള്‍ കേട്ട്. അപ്പോഴെക്കും വീട്ടമ്മയായ വാസന്തി എന്റെ അടുത്തെത്തിക്കഴിഞ്ഞിരുന്നു.

"ഉണ്ണ്യേട്ടന് രാത്രി കഴിക്കാനെന്താ...........?
"ഇഡ്ഡലി, ദോശ, ചപ്പാത്തി.........എന്ത് വേണമെങ്കിലും ഉണ്ടാക്കിത്തരാം........."

ഒന്നും തന്നില്ലെങ്കിലും ആ വാക്കുകൊണ്ട് ഞാന്‍ തൃപ്തനായി.

"പറയൂ ഉണ്ണ്യേട്ടാ..........എന്താ വേണ്ടേ..?
നെയ് ദോശയോ, മസാല ദോശയോ, എന്താച്ചാ പറഞ്ഞോളൂ...............
"എനിക്ക് ചപ്പാത്തിയാണിഷ്ടം.. അസൌകര്യമില്ലെങ്കില്‍ അത് കിട്ടിയാല്‍ മതി..."

ഒരു പ്രയാസവുമില്ലാ....
"ഇപ്പോ കുടിക്കാനെന്താ വേണ്ടേ..?
എനിക്ക് കടുപ്പമില്ലാത്ത കട്ടന്‍ ചായ മതി....

"എന്തൊരു സ്നേഹത്തോടെയാ വാസന്തിയും ഉണ്ണികൃഷ്ണനും എന്നെ പരിചരിച്ചിരുന്നത്...വാക്കുകളില്ലാ വിവരിക്കാന്‍....."

എന്താ എല്ലാര്‍ക്കും എന്നോടിത്ര സ്നേഹം......
വാസന്തിക്കും ഉണ്ണികൃഷ്ണനും രണ്ട് മക്കള്‍.... വൈശാഖനും വിവേകും.. രണ്ട് മുത്തുമണികളെന്ന് പറയാം...
എപ്പോഴും വല്യഛനെ പരിചരിക്കാന്‍ അവരും കൂട്ടിന്നുണ്ട്...

[കുറച്ചും കൂടി എഴുതാനുണ്ട്...താമസിയാതെ എഴുതാം. ഞാന്‍ ഒരു വര്‍ഷമായി രക്തവാതത്തിന്റെ പിടിയിലാ. എന്റെ കൈ വിരലുകല്‍ മരവിച്ച് തുടങ്ങി....]

Sunday, November 22, 2009

എന്റെ പുതിയ കഥകള്‍

ഞാനിന്ന് നീതുവിന്റെ കല്യാണത്തിന് ഭക്ഷണം കഴിക്കാ‍ന്‍ നില്‍ക്കെ എന്റെ മകന്റെ അമ്മായി അപ്പനെ കണ്ടു കുശലം പറയുന്നതിന്നിടക്ക് അദ്ദേഹം ചോദിച്ചു.
“ഇപ്പോ പുതിയ കഥകളൊന്നും ഇല്ലേ...?
പുതിയ കഥക്ക് വിഭവങ്ങളൊന്നും കാര്യമായി മനസ്സിലില്ല. പിന്നെ സമയക്കുറവും...
കല്യാണം കഴിഞ്ഞ് ഓഡിറ്റോറിയത്തിലിരുന്ന് കുടുംബക്കാരോടെ വെടി പറയുന്നിതിന്നിടെ ഒരു കഥ എന്നെത്തേടിയെത്തി...
“സംഗീതയുടെ പരിവേദനം” [ഈ പോസ്റ്റ് താമസിയാതെ പ്രതീക്ഷിക്കാം]
നീതുവിനെ അവളുടെ വീട്ടില്‍ കൊണ്ട് ചെന്നാക്കി - താമസിയാതെ ഞാനും ബീനാമ്മയും 3 മണിയോടെ വീട്ടിലെത്തി....
ഞാന്‍ ഉച്ചയുറക്കെമെല്ലാം കഴിഞ്ഞ് “സംഗീതയുടെ പരിവേദനം” എഴുതാന്‍ തുടങ്ങുമ്പോള്‍ അടുക്കളഭാഗത്ത് നിന്നൊരു കശപിശ ഫോണിലും, പിന്നീട് നേരിലും...
ഹ ഹ്ഹ ഹഹാ.......... എന്തൊരു മറിമായം.

രണ്ടാമതൊരു കഥക്കുള്ള വകുപ്പ് കിട്ടി

“ കിട്ടീ ബീനാമ്മക്ക്.... വെല്‍ ഡണ്‍ കൊച്ചിക്കാരീ..........”

മേല്‍ പറഞ്ഞ രണ്ട് കഥകളും എന്റെ മകന്റെ അമ്മായിയപ്പന് ഡെഡിക്കേറ്റ് ചെയ്യുന്നു.




Friday, November 13, 2009

ശിശു ദിനാശംസകള്‍


കുട്ടികളേയും പൂവുകളേയും ഒരു പോലെ സ്നേഹിച്ച, ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ചാച്ചാ നെഹ്രു എന്നറിയപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമായ നവംബര്‍ 14 എല്ലാ വര്‍ഷവും ശിശുദിനമായി ആഘോഷിക്കുന്നു.

Thursday, November 5, 2009

നാഴി കൊടുത്താല്‍ രണ്ടിടങ്ങഴി ഇങ്ങോട്ട്

സ്നേഹ സമ്പന്നനായ കുറുമാനെ കുറിച്ചാണ് ഞാന്‍ ഇവിടെ എഴുതുന്നത്. ബ്ലോഗ് ലോകത്ത് കുറുമാന്‍ ജീയെപ്പറ്റി അറിയാത്തവര്‍ വിരളം. ഇനി അഥവാ അറിയില്ലെങ്കില്‍ രണ്ട് വാക്ക്.

തൃശ്ശിവപേരൂര്‍ സിറ്റിക്കടുത്ത് ചിയ്യാരം ദേശത്ത് കുറുമാത്ത് ഉണ്ണികൃഷ്ണമേനോന്റെ മകനാണ് കുറുമാന്‍ എന്ന രാഗേഷ്.
ഞങ്ങള്‍ ബ്ലൊഗില്‍ കൂടി പരിചയപ്പെട്ടിട്ട് ഒരു വര്‍ഷത്തിലേറെയായെങ്കിലും നേരില്‍ ഇത്രയും ക്ലോസ്സ് ആയത് മൂന്ന് നാല് മാസം മുന്‍പാണ്. പലപ്പോഴും നാട്ടില്‍ വരുമ്പോള്‍ വരാം എന്ന് പറയാറുണ്ടെങ്കിലും കണ്ട് മുട്ടാറില്ല. അങ്ങിനെ കുറച്ച് നാള്‍ മുന്‍പ് ഞങ്ങള്‍ കണ്ടുമുട്ടി.

ഇത്രയും സ്നേഹസമ്പന്നനായ ഒരു വ്യക്തിയെ ഞാന്‍ അടുത്തൊന്നും കണ്ടിട്ടില്ല. ബ്ലോഗില്‍ കൂടി ഞാന്‍ അനവധി ആളുകളെ പരിചയപ്പെട്ടിട്ടുണ്ട്. പലരും നാട്ടില്‍ വരുമ്പോല്‍ എന്നെ എന്റെ വസതിയില്‍ വന്ന് കാണാറുണ്ട്.

ആദ്യമായി എന്നെ എന്റെ വീട്ടില്‍ വന്ന് കണ്ട ബ്ലോഗര്‍ ലക്ഷ്മിയായിരുന്നു. ഞാന്‍ ആ സമാഗമത്തിനെ കുറിച്ച് എന്റെ ബ്ലൊഗില്‍ എഴുതിയിരുന്നു. പിന്നെ എന്നെ വന്ന് കണ്ടത് കെ പി ബിന്ദുവായിരുന്നു. പിന്നെ കുട്ടന്‍ മേനോന്‍, കുറുമാന്‍, സന്തോഷ് സി നായര്‍, ഡി പ്രദീപ്കുമാര്‍ [ദൃഷ്ടിദോഷം], ബിലാത്തിപ്പട്ടണം, കവിത ബാലകൃഷ്ണ്‍, കൈതമുള്ള് [ശശിയേട്ടന്‍] മുതലായവര്‍.

ഇവരൊക്കെ എന്നെ കാണാന്‍ എന്റെ അരികില്‍ വന്നു. അതാണ് സൌഹൃദം. മേല്പറഞ്ഞവരില്‍ കെ പി ബിന്ദുവാണ് എന്നെ ബ്ലൊഗാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത്. എന്നെ ഒരു ബ്ലോഗറാക്കിയത് സന്തോഷ് സി നായരാണ്. അദ്ദേഹത്തെ ഒരിക്കലും മറക്കാനാവില്ല.

ഞാന്‍ ബ്ലോഗറാ‍യ കഥ വളരെ വലുതാണ്. അത് ഇപ്പോള്‍ ഇവിടെ പറയാന്‍ വയ്യ. പിന്നീടാകാം. അത്രമാത്രം വലുതാണ്.

നേരില്‍ കണ്ട ബ്ലോഗറില്‍ എനിക്ക് ഏറ്റവും സ്നേഹവും ബഹുമാനവും തന്നത് ശ്രീമാന്‍ കുറുമാന്‍ തന്നെ. സ്നേഹിച്ച് കൊല്ലുക എന്ന് പറഞ്ഞ പോലെയാണ്. എന്നെക്കാളും ഏതാണ്ട് 37 വയസ്സ് താഴെയാണ് കുറുമാന്‍.

പ്രകാശേട്ടാ‍ എന്ന് വിളി കേട്ടാല്‍ തന്നെ ഞാന്‍ ഞാനല്ലാതെയാകും. അത്രമാത്രം സ്നേഹം കോരിവിളമ്പിത്തരുന്ന ഒരു മഹത് വ്യക്തിയാണ് കുറുമാന്‍ ജീ. നാട്ടില്‍ വരുമ്പോ കൂടെ കൂടെ എന്നെ ഫോണില്‍ വിളിക്കും. ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലും എന്റെ വീട്ടിലും കൂടാറുണ്ട്. കമ്പനിയില്‍ കുട്ടന്‍ മേനോനും ഉണ്ടാകും.

ഞാന്‍ പണ്ട് ജര്‍മ്മനിയിലെ വീസ് ബാഡനില്‍ താമസിക്കുമ്പോല്‍ എനിക്ക് വിവിധ തരം സുഗന്ധദ്രവ്യങ്ങളുടെ ശേഖരണവും അതില്‍ ഒരു കമ്പവും ഉണ്ടായിരുന്നു. ഗിവഞ്ചി, ചാനല്‍, ഗോയ, അറാമിസ്, ടബാക്ക് തുടങ്ങിയ ബ്രാന്ഡുകളായിരുന്നു എനിക്ക് പ്രിയങ്കരം.

ചെറുപ്പത്തില്‍ എനിക്ക് ജലദോഷം, തലവേദന ഒക്കെ വരുമ്പോള്‍ എന്റെ രക്ഷിതാക്കള്‍ എനിക്ക് പരിശുദ്ധമായ കോളോണ്‍ കര്‍ച്ചീഫില്‍ നനച്ച് വലിക്കാന്‍ തരും. നിമിഷത്തിന്നുള്ളില്‍ എല്ലാം സുഖമാകും. ഞാന്‍ വിദേശത്തേക്ക് കുടിയേറുന്നതിന്‍ മുന്‍പ് എന്റെ പിതാവ് പരലോകം പ്രാപിച്ചിരുന്നു. ഞങ്ങളുടെ കുടുംബത്തില്‍ പാരമ്പര്യമായി ആണുങ്ങള്‍ അറുപതിന്നപ്പുറം കടക്കാറില്ല.

സിഡ്നി, സിങ്കപ്പൂര്‍, കൊളമ്പോ, മദ്രാസ് എന്നീ പട്ടണങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന നൂറുകണക്കിന് ഹോട്ടല്‍ ഏന്‍ഡ് റെസ്റ്റോറന്റുകളുടെ ജനറല്‍ മേനേജരായിരുന്നു എന്റെ പിതാവ്. കൊളംബോയിലെ ഹോട്ടല്‍ ഗോള്‍ഫേസ്, ബുഹാരി ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ഇന്‍ കൊളംബോ ഏന്റ് മദ്രാസ് എന്നിവ ഞാന്‍ നല്ലവണ്ണം ഓര്‍ക്കുന്നു. കാരണം എന്റെ ബാല്യം കൊളംബോയിലായിരുന്നു.

പിതാവിന്റെ മരണശേഷം ഞങ്ങള്‍ക്ക് വിദേശനിര്‍മ്മിത സാധനങ്ങളൊന്നും കിട്ടിയിരുന്നില്ല. പാപ്പന്‍ സിങ്കപ്പൂരില്‍ വലിയ ബിസിനസ്സ് കാരനായിരുന്നു. അദ്ദേഹം 5 വര്‍ഷത്തില്‍ ഒരിക്കല്‍ വരും. ഒരു കൊല്ലം നാട്ടില്‍ താമസിക്കും. ചെറിയമ്മ ഒരു കുട്ടിയെ പെറും, പിന്നെ പോയിട്ട് വീണ്ടും 5 വര്‍ഷം കഴിഞ്ഞ് വരും, പിന്നേയും ചെറിയമ്മ പെറും, പിന്നീട് വീണ്ടും പോകും അങ്ങിനെയായിരുന്നു പാപ്പന്‍. പാപ്പന് സ്നേഹം ഉണ്ടായിരുന്നു. പക്ഷെ അച്ചനെ പോലെ അധികം സാധനങ്ങളൊന്നും കൊണ്ടത്തരില്ല.

ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ടര്‍ളിന്‍ ഷറ്ട്ടിന്റെ കാലമായിരുന്നു. ആ കാലത്ത് പാപ്പന്‍ എനിക്കൊരു ടര്‍ളിന്‍ ഷര്‍ട്ടും, പിന്നെ ഒരു സാധാരണ കോട്ടന്‍ ഷറ്ട്ടും തന്നതായി ഓര്‍ക്കുന്നു. പിന്നെ ഒന്നും തന്നിട്ടില്ല.
പാപ്പന്‍ ഇങ്ങിനെ 5 കൊല്ലം കൂടുമ്പോള്‍ വന്ന് വന്ന് എല്ലാ വരവിലും ചെറിയമ്മ ഓരോ കുട്ട്യോളെ പെറും. അവസാനത്തെ കുട്ടി പെറ്റ ഉടനെ മയ്യത്തായി എന്നാ എനിക്ക് തോന്നണേ.

അങ്ങിനെ ഇരിക്കേ പാപ്പനും വയസ്സായി എന്ന തോന്നലുണ്ടായി. അറുപതിന്നടുക്കും മുന്‍പേ കുറച്ച് കാലം നാട്ടില്‍ വന്ന് വിരാജിക്കണമെന്ന് തോന്നി. അങ്ങീനനെ സിങ്കപ്പൂര്‍ ഉപേക്ഷിച്ച് നാട്ടില്‍ വരുമ്പോള്‍ കൂടെ ഒരു കൊച്ചു ബാലികയെയും കൂടി കൊണ്ട് വന്നിരുന്നു.

ഊഹിക്കാമല്ലോ വീട്ടിലെ അങ്കലാപ്പ്. ചെറിയമ്മ ചീറ്റിയടുത്തു.
"ആരുടേയാ ഈ കുഞ്ഞ്...?
എന്റേത് തന്നെ.
"അപ്പോള്‍ നിങ്ങള്‍ക്ക് അവിടെ വേറെ ഒരു ഭാര്യ ഉണ്ടായിരുന്നോ..?
ഉണ്ടായിരുന്നു.
"അപ്പോള്‍ ഈ കുഞ്ഞ്.....?
ആ നമ്മുടേത് തന്നെ. നമ്മുടെ ആണ്‍കുട്ട്യോള്‍ക്ക് ഒരു കൊച്ചുപെങ്ങള്‍...
സുന്ദരിയായിരുന്നു ആ കൊച്ച്....
പാപ്പന്റെ ഗേള്‍ ഫ്രണ്ടിലോ അതോ അവിടുത്തെ ചൈനീസ് ഭാര്യയിലോ മറ്റോ ഉണ്ടായിരുന്നതായിരുന്നു ആ കൊച്ച്. എനിക്ക് അവളെ വളരെ ഇഷ്ടമായിരുന്നു. തങ്കക്കുടം പോലെയൊരു കൊച്ച്...
പക്ഷെ ആ കൊച്ച് ആറുമാസം കഴിയുന്നതിന് മുന്‍പ് മയ്യത്തായി....

എന്റെ അച്ചനും, പാപ്പനും പെണ്മക്കള്‍ ഉണ്ടായിരുന്നില്ല. വലിയച്ചന്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. വലിയച്ചനും സിലോണിലായിരുന്നു. അവിടെ ഡോക്ടറായിരുന്നു. വലിയമ്മ അവിടെ ഹെല്‍ത്ത് ഡിപ്പാറ്ട്ട്മെന്റില്‍ ഉദ്യോഗസ്ഥയായിരുന്നുവെന്നാണ് ഞാന്‍ കേട്ടിരുന്നത്.

എന്റെ ചേച്ചി എന്നെ പെറ്റതിന് ശേഷം, ശ്രീരാമനെ പെറ്റു, അതിന് ശേഷം മൂന്നാമതൊരു ആണ്‍ കുഞ്ഞിനെയും കൂടി പെറ്റു. അതും ഇത് പോലെ മയ്യത്തായി എന്ന് കേട്ടിട്ടുണ്ട്. ഞാനും എന്റെ അനുജന്‍ ശ്രീരാമനും[ഇപ്പോഴത്തെ ടിവി അവതാരകനും [വേറിട്ട കാഴ്ചകള്‍, നാട്ടാരങ്ങ് മുതലായവ] എഴുത്തുകാരനും, സിനിമാ/സീരിയല്‍ നടനുമായ വി. കെ. ശ്രീരാമന്‍] മകരമാസത്തിലെ ചോതി നക്ഷത്രത്തിലാണ് ജനിച്ചത്. എന്റെ ചേച്ചിക്ക് പിറന്ന മൂന്നാമത്ത ആണ്‍ സന്തതിയും മകരമാസത്തിലെ ചോതി നക്ഷത്രത്തിലായിരുന്നു ജനിച്ചത്. പക്ഷെ ജനിച്ച ഉടനെ മയ്യത്തായി.

ആ കുഞ്ഞ് ഇപ്പോള്‍ വേറെ എവിടെയെങ്കിലും വീണ്ടും ജനിച്ചിട്ടുണ്ടാകുമെന്നാണ് എന്റെ കണക്കുകൂട്ടല്‍. ഞാന്‍ എന്റെ ആ അനുജനെ ചിലപ്പോള്‍ സ്വപ്നത്തില്‍ കാണാറുണ്ട്.

പാരമ്പര്യമായി ഞങ്ങളുടെ കുടുംബത്തില്‍ വലിയച്ചന്‍, അച്ചന്‍, പാപ്പന്‍ എന്നിവരെല്ലാം ജോലി ചെയ്തിരുന്നത് വിദേശത്തായിരുന്നു. എല്ലാവരും അറുപത് തികയുന്നതിന് മുന്‍പ് പരലോകം പ്രാപിച്ചു.

എന്റെ ചേച്ചിയും [ഞാന്‍ പെറ്റമ്മയെ ചേച്ചിയെന്നാ വിളിക്കാറ്] അച്ചനും സ്നേഹിച്ച് കല്യാണം കഴിച്ചവരാണ്. അത് വലിയൊരു കഥ. ഒരു വിപ്ലവം തന്നെയായിരുന്നു. എന്റെ ബ്ലോഗില്‍ ചിലയിടത്ത് ഞാന്‍ ആ കഥ വിവരിച്ചിട്ടുണ്ട്.

സ്നേഹസമ്പന്നനായ കുറുമാന്‍ എന്ന ബ്ലോഗറുടെ കഥ പറഞ്ഞ് എവിടെയോ ഒക്കെ പോയി. രണ്ട് വരിയും കൂടിയെഴുതി കുറുമാനിലേക്ക് മടങ്ങാം.

എന്റെ അച്ചനും ചേച്ചിയും പോലെ അത്രമാത്രം സ്നേഹിച്ച ഒരു ദമ്പതിമാരെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. നിറഞ്ഞ സ്നേഹത്തിന്റെ ഒരു പര്യായമായിരുന്നു അവര്‍. ഞാനും ബീനാമ്മയും വഴക്കടിക്കുന്ന പോലെയായിരുന്നില്ല എന്റെ മാതാപിതാക്കന്മാര്‍.

ഒരു വലിയ നോവലിന്റെ വ്യാപ്തിയുണ്ട് എന്റെ ചേച്ചിയുടെയും അച്ചന്റെയും ജീവിതം. ആരോഗ്യമുണ്ടെങ്കില്‍ ഞാന്‍ മരിക്കുന്നതിന്ന് മുന്‍പ് ഞാന്‍ അതും എഴുതും. എന്റെ തറവാട്ടിലെ ആണുങ്ങളെല്ല്ലാം അറുപത് വയസ്സില്‍ കൂടുതല്‍ ജീവിക്കാറില്ല.

ഞാന്‍ തന്നെ 4 പേര്‍ക്ക് കൊള്ളി വെച്ചിട്ടുണ്ട്. വലിയച്ചന്‍, അച്ചന്‍, പാപ്പന്‍, വലിയച്ചന്റെ മകന്‍, അടുത്ത ഊഴം തറവാട്ടില്‍ എന്റേതാണ്. ഞാന്‍ അറുപതിനോടടുക്കുമ്പോല്‍ എനിക്കറിയാമായിരുന്നു എന്റെ അന്ത്യത്തിന്റെ കാലടികള്‍. ആ അവസരത്തില്‍ ഞാന്‍ ഒരു ബ്ലോഗ് പോസ്റ്റെഴുതിയിരുന്നു. "കാളയും കയറും". ഞാനുറങ്ങുമ്പോള്‍ ഞാന്‍ കാതോര്‍ക്കും കാളയുടെ കുളമ്പടി. കാളപ്പുറത്ത് കയറുമായി വരുന്ന കാലനെ.

ഞാന്‍ ചെയ്ത് വെക്കേണ്ട കാര്യങ്ങളെല്ലാം ഒരു വിധം തീര്‍ത്ത് വെച്ചു. ബാങ്ക് പാസ്സ് ബുക്കുകളും, എഫ് ഡി ഡെപ്പോസിറ്റുകളും, ലോക്കര്‍ താക്കോലും എന്റെ മറ്റു സ്വത്ത് വിവരവും എല്ലാം എന്റെ എല്ലാമായ ബീനാമ്മക്ക് പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തു.

ആ കാലത്ത് ഒരു വിഷമം മാത്രം മനസ്സില്‍ അവശേഷിച്ചു. മോന് ഒരു കുടുംബജീവിതം പ്രദാനം ചെയ്ത് കൊടുക്കാന്‍ പറ്റിയില്ല എന്ന്. മോള്‍ ആ കാലത്ത് വിവാഹിത ആയിരുന്നു.

എന്തോ അച്ചടിപ്പിശകുപോലെ ഞാന്‍ ഇത് വരെ മയ്യത്തായില്ല. കാലന്‍ എന്നെത്തേടി ഇത് വരെ വന്നില്ല. എന്നാലും ഞാന്‍ രാത്രി കിടക്കാന്‍ നേരത്ത് ആലോചിക്കും,കാതോര്‍ക്കും കാളയുടെ കുളമ്പടി...

ഇപ്പോള്‍ എനിക്ക് വയസ്സ് അറുപത്തിരണ്ട്. ജീവിതത്തില്‍ എല്ലാ സുഖദു:ഖങ്ങളും ഞാന്‍ അനുഭവിച്ച് കഴിഞ്ഞു. എന്റെ ചിരകാല സ്വപ്നമായിരുന്നു എന്റെ മകന്റെ വിവാഹം. അത് നടന്നു. ഇനി എനിക്ക് ഒരു അഭിലാഷങ്ങളുമില്ല. എല്ലാം സാക്ഷാത്കരിച്ചിരിക്കുന്നു.

ശ്രീമാന്‍ ബില്‍ ഗേറ്റ്സിന് ഞാന്‍ നന്ദി പറയട്ടെ. ഈ ബ്ലോഗ് എന്ന മാധ്യമത്തിലൂടെ ഞാന്‍ നിരവധി മുഖങ്ങളെ പരിചയപ്പെട്ടു. എല്ലാം നല്ലവര്‍. എന്നെ സ്നേഹിക്കുന്നവര്‍. തെറ്റിദ്ധാരണകൊണ്ട് ഒരു ബ്ലോഗ് സുഹൃത്തിനെ എനിക്ക് നഷ്ടപ്പെട്ടു. ഒരു ചെറിയപ്രശ്നം പെരുപ്പിച്ച് കാട്ടി മറ്റൊരു ബ്ലോഗര്‍.
നല്ല ഒരു സുഹൃത്തിനെ ഉണ്ടാക്കിയെടുക്കാന്‍ എളുപ്പമല്ല. പക്ഷെ നഷ്ടപ്പെടാന്‍ എളുപ്പമാണ്. എന്റെ ദു:ഖം ആരോട് പറയാന്‍.

കുറുമാന് ശേഷം ഞാന്‍ അടുത്ത് പരിചയപ്പെട്ട ബ്ലൊഗറാണ് കുട്ടന്‍ മേനോന്‍. ഞങ്ങളുടെ സൌഹൃദം ഒരു ബിസിനസ്സ് ശൃംഗലക്ക് തുടക്കമിട്ടിരിക്കയാണ് ഇപ്പോള്‍. ഈ സൌഹൃദം അരിക്കിട്ടുറപ്പിക്കാന്‍ ഏറ്റവും സഹായിച്ചത് കുറുമാന്‍ തന്നെ.

ഞാനും കുട്ടന്‍ മേനോനും ഇപ്പോള്‍ വെബ് സൈറ്റ് ഡെവലപ്പ്മെന്റിലും HR കണ്‍സല്‍ട്ടന്‍സിയിലും തൃശ്ശൂര്‍ സിറ്റിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. മിസ്റ്റര്‍ ബില്‍ ഗേറ്റ്സിന്‍ വീണ്ടും നന്ദി. ഒപ്പം കുറുമാനും.

തൊഴില്‍ രഹിതരായ പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ ഞങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. തൊഴില്‍ രഹിതരായ ആര്‍ക്കും ഞങ്ങളെ സമീപിക്കാം. CV അയക്കൂ.... annvisionsolutions@gmail.com or jobs@annvision.com.
കഥയില്‍ നിന്ന് പോയി മറ്റെവിടേയോ സഞ്ചരിക്കേണ്ടിവന്നു. കുട്ടന്‍ മേനോന്‍ എന്ന ബ്ലോഗറെ കണ്ടുമുട്ടിയത് എന്റെ റിട്ടയര്‍മെന്റ് ജീവിതത്തില്‍ മറ്റൊരു നാഴികക്കല്ലാണ്, വഴിത്തിരിവാണ്. തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ നല്‍കുക എന്നത് ഒരു മഹത്തായ കര്‍മ്മമാണ്. വിശന്ന് വലയുന്നവന് അന്നം കൊടുക്കുന്നതിന് തുല്യം.

വിദേശത്ത് ജോലിക്ക് വേണ്ടി അലയുന്ന ഒരു സഹോദരിക്ക് ജോലി കണ്ടെത്താന്‍ ഒരു ബ്ലോഗ് സഹോദരിയോട് സഹായം അഭ്യര്‍ത്ഥിച്ച കഥയാണ് ഒരു ബ്ലൊഗ് സഹോദരന്‍ ഒരു വിപ്ലവമായി വ്യാഖ്യാനിച്ച് എന്റെ വിലയേറിയ സൌഹൃദം നഷ്ടപ്പെടുത്തിക്കളഞ്ഞത്.

അവശരും നിരാലംബരുമായ സഹോദരീ സഹോദരന്മാര്‍ക്ക് പ്രതിഫലേഛയില്ലാതെയും ഞാന്‍ തൊഴില്‍ കണ്ടെത്തി ജീവിതമാര്‍ഗ്ഗം പ്രദാനം ചെയ്യുന്നുണ്ട്. എന്റെ ഈ പ്രസ്ഥാനം വഴി അഭ്യസ്ഥവിദ്യര്‍ക്കും, അല്ലാത്തവര്‍ക്കും തൊഴില്‍ പ്രദാനം ചെയ്യുക എന്നതാണ് ലക്ഷ്യം. ഗള്‍ഫ് പ്രവാസികളക്ക് സ്വാഗതം. ഞാനും ഒരു പ്രവാസിയാണല്ലോ!

[കഥയിലേക്ക് മടങ്ങണമെങ്കില്‍ ഇനി ഒരു പാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. അതിനാല്‍ അടുത്ത് തന്നെ ബാ‍ക്കി ഭാഗം എഴുതാം]

Sunday, October 18, 2009

ഗള്‍ഫ് ജയിലില്‍ ഒരു ദിവസം - ഭാഗം 2

ഭാഗം 2

ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച...


ഏതായാലും മണലാരണ്യത്തിന്റെ കഥ പറഞ്ഞുതുടങ്ങുമ്പോള്‍ ഈ ജയില്‍ വിഷയം വരാന്‍ കുറച്ചധികം സമയം എടുക്കും. അതിനാല്‍ ആ വിഷയം ഞാന്‍ ആദ്യം പറയാം.


ഗള്‍ഫില്‍ ട്രാഫിക്ക് നിയമം വളരെ കര്‍ശനമാണ്‍. പ്രത്യേകിച്ച് സിഗ്നല്‍ തെറ്റിച്ചാല്‍ ചുരുങ്ങിയത് 24 മണിക്കൂര്‍ അകത്താക്കും. ഒരു വിട്ട് വീഴ്ചയുമില്ലാ.


ഞാന്‍ സാധാരണം ട്രാഫിക്ക് പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്ന സ്വഭാവക്കാരനല്ല. പിന്നെ അവിടെ മിനിമം സ്പീഡ് 80, ഹൈ വേയില്‍ മാക്സിമം 120 മുതല്‍ മേല്പോട്ടാകാം. പക്ഷെ 160നപ്പുറം പോയാല്‍ പിഴ കിട്ടും.


മിക്ക സ്ഥലത്തും ഹൈവേയില്‍ സാറ്റലൈറ്റ് കണ്ട്രോള്‍ഡ് റഡാര്‍ സിസ്റ്റം ഉണ്ട്. അതില്‍ കൂടി പിടിക്കപ്പെട്ടാല്‍ നമ്മള്‍ ഓടിച്ചിരുന്ന സ്പീഡ്, റൂട്ട്, വണ്ടിയുടെ റജിസ്ട്രേഷന്‍ നമ്പര്‍ മുതലായ വിവരങ്ങള്‍ അടങ്ങിയ ഒരു നോട്ടീസ് നമുക്ക് തപാലായി വരുമെന്നാ പറയുന്നത്. എന്നെ ഹൈവേയില്‍ ഇത് വരെ പിടിച്ചിട്ടില്ല.
ഓവര്‍ സ്പീഡില്‍ ഞാന്‍ പലപ്പോഴും പോകുമെങ്കിലും ഇത് വരെ ഞാന്‍ ശിക്ഷക്ക് വിധേയനായിട്ടില്ല. ഹൈവേയില്‍ റഡാര്‍ ഉണ്ടെങ്കില്‍ അതിന്റെ റോഡ് സൈന്‍ കാണാം. അപ്പോള്‍ ഞാന്‍ സ്പീഡ് കുറക്കും. പിന്നെ മറ്റു ചിലയിടങ്ങളില്‍ പോലീസുകാര്‍ വണ്ടി റോഡരുകില്‍ ഇട്ട് പ്രത്യേക സംവിധാനത്തില്‍ കൂടി വണ്ടിയുടെ സ്പീഡ് കണ്ട് പിടിച്ച്, നാലഞ്ച് കിലോമീറ്ററിന്നപ്പുറത്ത് നില്‍ക്കുന്ന പോലീസ് ടീമിനോട് വയര്‍ലസ്സില്‍ വിവരങ്ങള്‍നല്‍കും. അങ്ങിനെ ആ വണ്ടി ചാര്‍ജ്ജ് ചെയ്യും.


പോലീസ് കാര്‍ ഒന്നും അറിയാത്ത മട്ടില്‍ വണ്ടി തടഞ്ഞ് നിര്‍ത്തി ചോദിക്കും. ഇന്ന സ്ഥലത്ത് ഓവര്‍ സ്പീഡുണ്ടായിരുന്നോ എന്ന്. നുണ പറഞ്ഞാല്‍ ഫൈന്‍ കൂട്ടി ടിക്കറ്റ് തരും. പിറ്റേ ദിവസം പോലീസ് സ്റ്റേഷനില്‍ പോയി പിഴയൊടുക്കിയാല്‍ കാര്യം കഴിഞ്ഞു. മിക്കതും ഓവര്‍ സ്പീഡിന്‍ പിടിക്കപ്പെട്ട് ചാര്‍ജ്ജ് ഷീറ്റ് തന്നാല്‍ അവര്‍ ലൈസന്‍സ് വാങ്ങി വെച്ച് റസീറ്റ് നല്‍കും.


എനിക്ക് ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് മസ്കത്തില്‍ നിന്ന് ദുബായിലേക്ക് കാറ് ഓടിച്ച് പോകണം. മസ്കറ്റിലെ അല്‍ കൊയറിലുള്ള എന്റെ വസതിയില്‍ നിന്ന് ദുബായിലേക്ക് 420 കിലോ മീറ്റര്‍ ദൂരമുണ്ട്. ഞാന്‍ കാലത്ത് 5 മണിക്ക് ഒരു സുലൈമാനി കുടിച്ച് 8 മണിയോടെ ദുബായിലെത്തും. എനിക്ക് ബര്‍ ദുബായില്‍ എപ്പോഴും കമ്പനി വക ഒരു ഡിലക്സ് സ്യൂട്ട് റൂം ഉണ്ടായിരിക്കും. ഞങ്ങളുടെ സ്ഥാപനത്തില്‍ നിന്ന് ഏതെങ്കിലും ഒരു സീനിയറ് മേനേജര്‍ ആ ഹോട്ടലിലുണ്ടാകും.


ഗള്‍ഫില്‍ മിക്കയിടത്തും ഓഫീസ് സമയം 8 മുതല്‍ 1 മണി, 4 മുതല്‍ 7വരെ. അതായത് ഉച്ചക്ക് ഒരു മണിക്ക് ഭക്ഷണം കഴിഞ്ഞാല്‍ സുംഖമായി ഉറങ്ങി ഫ്രഷ് ആയി വീണ്ടും പണിസ്ഥലത്തെത്താം. മസ്കത്തില്‍ ഇങ്ങനെയായിരുന്നു. ഗവണ്മേണ്ടില്‍ 8 മുതല്‍ 2 വരെ. അതിന്‍ ശേഷം ഓഫീസില്ലാ.


പണ്ടൊക്കെ ഞാന്‍ വിചാരിച്ചിരുന്നു ഗവണ്മേണ്ടുദ്യോഗം [മിനിസ്ട്രിയില്‍] കിട്ടിയാല് തരക്കേടില്ലാ എന്ന്. പല തവണ ശ്രമിച്ചിട്ടും പറ്റിയില്ല. മിനിസ്ട്രിയില്‍ പണി തരാമെന്നൊക്കെ പറഞ്ഞിരുന്നു. പക്ഷെ നമ്മള്‍ ജോലി ചെയ്യുന്ന സ്ഥാപത്തില്‍ നിന്ന് റിലീസ് കിട്ടണം. [നൊ ഒബ്ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ്]. എന്റെ സ്പോണ്‍സര്‍ അത് തരില്ലാ എന്നറിഞ്ഞതിനാല്‍ ഞാന്‍ ആ ഉദ്യമം ഉപേഷിച്ചു.


ഞാനെന്തിനാണെന്നോ ഈ മിനിസ്ട്രി ഉദ്യോഗം ആഗ്രഹിച്ചിരുന്നതും ഇഷ്ടപ്പെട്ടിരുന്നതും. 2 മണി കഴിഞ്ഞാല്‍ ഏതെങ്കിലും പബ്ബില്‍ പോയി രണ്ട് ഫോസ്റ്റര്‍ അടിച്ച്, എന്തെങ്കിലും വാരിത്തിന്ന് 5 മണി വരെ ഉറക്കം. പിന്നെ സൌകര്യം പോലെ എണീറ്റ് രാത്രി സഞ്ചാരം തുടങ്ങാം.


ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് ഞാന്‍ ലോകമെമ്പാടും സഞ്ചരിക്കാറുണ്ട്. യൂറോപ്പില് ജര്‍മ്മനിയിലാണ്‍ കൂടുതല്‍ ദിവസം താമസിച്ചിട്ടുള്ളത്. മസ്കത്തും ദുബായും എനിക്ക് ഒന്ന് പോലെയാണ്‍. ദുബായിലേക്ക് എനിക്ക് മള്‍ട്ടിപ്പിള്‍ വിസായും റോഡ് പെര്‍മിറ്റും ഉണ്ടായിരുന്നു. എന്റെ കുടുംബത്തിന്നും അത്തരം ഫേമിലി സ്റ്റാറ്റസ് ഉണ്ടായിരുന്നു.


പല നാടുകളിലും വസിക്കാന്‍ കഴിഞ്ഞ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെ സുല്‍ത്താനേറ്റ് ഓഫ് ഓമാനിലെ മസ്കത്ത് തന്നെ. ഗള്‍ഫ് നാടുകളില്‍ ഇത്ര ശുചിത്വമുള്ള വേറെ ഒരു സിറ്റി ഇല്ല. ഏതാണ്ട് സിംഗപ്പൂര്‍ നഗരം പോലെ.


അവിടെ റോഡുകള്‍ രാത്രി വൃത്തിയാക്കപ്പെടുന്നു. ഓറഞ്ച് നിറത്തിലുള്ള് ഫ്ലോറസെന്റ് സ്റ്റിക്കര്‍ ഒട്ടിച്ച കുപ്പായമാണ്‍ റോഡ് സ്വീപ്പേറ്സിന്‍ നല്‍കുക. പിന്നെ ഗാര്‍ബേജും മിക്കതും രാത്രികാലങ്ങളിലോ, പ്രഭാതത്തിലോ വണ്ടിയില്‍ കയറ്റിക്കൊണ്ട് പോകും. റോഡരികില്‍ ഗാര്‍ബേജ് ഡമ്പിങ്ങ് ബിന്‍സ് ഉണ്ടായിരിക്കും. ഏതാണ്ട് ഒരു മിനി ലോറിയുടെ അത്ര വലുപ്പത്തിലുള്ളതായിരിക്കും ഇത്തരം ബിന്നുകള്‍. വലിയ കറുത്ത പോളിത്തീന്‍ ഗാര്‍ബേജ് ബാഗുകള്‍ സൌജന്യമായി ലഭിക്കും.അതില്‍ ഗാര്‍ബേജ് ആക്കി കെട്ടി ഈ ഗാര്‍ബേജ് ബിന്നില്‍ കൊണ്ടിട്ടാല്‍ മതി. പിന്നെ അവര്‍ നോക്കിക്കൊള്ളും.


ഈ മിനി ലോറിയുടെ സൈസിലുള്ള റോഡരികില് വെച്ചിട്ടുള്ള പെട്ടികള്‍ ഓട്ടോമറ്റിക് സംവിധാനത്തിലൂടെ ലോറിയിലേക്ക് കയറ്റി അത് അതില് വെച്ച് തന്നെ കമ്പ്രസ്സ് ചെയ്യുന്നു, തന്മൂലം കൂടുതല്‍ ഗാര്‍ബേജ് ഈ വണ്ടികള്‍ക്ക് ശേഖരിക്കാന്‍ കഴിയും.


നമ്മള്‍ കാലത്ത് ഡ്രൈവ് ചെയ്യുമ്പോള്‍ കാണാം മാലിന്യവുമുക്തമായ വഴികളും, നഗരപരിസരവും. ഇത് കൂടാതെ വലിയ പ്ലാസ്റ്റിക് ബേഗുമായി ഒരു കൂട്ടം ജോലിക്കാര്‍ റോഡില്‍ കൂടി സഞ്ചരിച്ചുകൊണ്ടിരിക്കും. അതായത് ഒരു കിലോമീറ്ററിന്ന് ഏതാണ്ട് 4 ജോലിക്കാരുണ്ടായിരിക്കും. എന്തെങ്കിലും സാധനങ്ങള്‍ അലസമായി അരെങ്കിലും വലിച്ചെറിഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ അത് ശേഖരിക്കും.
പിന്നെ റോഡരികിലും മദ്ധ്യത്തിലും പൂക്കളും ഈന്തപ്പനയും വെച്ച് പിടിപ്പിച്ചിരിക്കുന്നത് കാണാം. നമ്മുടെ നാട്ടില്‍ ഇത്തരം സംഗതികള്‍ ചെയ്താല്‍ വെള്ളമൊഴിക്കുകയോ അത് പരിപാലിക്കുകയോ ചെയ്യാറില്ല സാധാരണ. പക്ഷെ മസ്കത്തില്‍ അങ്ങിനെയല്ല.


ദീര്‍ഘകാലത്തെ വാസത്തിന്നിടയില്‍ എനിക്ക് ഗവണ്മേണ്ട് ഉദ്യോഗം സ്വപ്നം കാണാനായില്ല. ഞാന്‍ ഒരിക്കല്‍ പബ്ബില്‍ എന്റെ ഇമ്മീഡിയറ്റ് ബോസ്സിനോടൊപ്പം മദ്യപിച്ച് കൊണ്ടിരുന്ന സമയത്ത് എന്റെ ആഗ്രഹം പ്രകടിപ്പിച്ചു. രണ്ട് ലാര്‍ജ്ജ് പൈന്‍ഡ് ഹെനിക്കന്‍ ഡ്രാഫ്റ്റ് ബീയര്‍ അകത്താക്കി അല്പം ധൈര്യം ഞാന്‍ സംഭരിച്ചിരുന്നു. എന്തെന്നാല്‍ എന്റെ ഇമ്മീഡിയറ്റ് ബോസ്സിന് ഒരു കുഴപ്പമുണ്ട്. അയാള്‍ക്കിഷ്ടമില്ലാത്തത് ചോദിച്ചാല്‍ ആരായാലും രണ്ട് കൊടുക്കും ആദ്യം. എനിക്കങ്ങനെ രണ്ട് മൂന്ന് തവണ കിട്ടിയിരുന്നു. ഞനതെല്ലാം അവിടുത്തെ എക്സിസ്റ്റന്‍സിന്‍ വേണ്ടി ക്ഷമിച്ചു.


ഒരിക്കല്‍ ഞാന്‍ ടെലക്സില്‍ മെസ്സേജ് അയച്ചുകൊണ്ടിരുന്ന സമയത്ത് എന്നെ ഒരു പ്രകോപനവുമില്ലാതെ ഒറ്റയടി കരണ്‍ക്കുറ്റിക്ക്. എനിക്ക് ദ്വേഷ്യം സഹിക്കാനായില്ല. ഞാന്‍ ടെലക്സ് മെഷീനില്‍ നിന്ന് ടെലക്സ് റോള്‍ ഊരി അയാളുടെ തലക്കടിച്ചു. എനിക്ക് ദേഷ്യം സഹിക്ക വയ്യാതെ മേശപ്പുറത്തിരുന്ന ഡെസ്ക് കാല്‍ക്കുലേറ്റര്‍ എടുത്ത് അവന്റെ നെഞ്ചിലേക്കെറിഞ്ഞു. ഓഫീസെല്ലാം താറുമാറാക്കി. കണ്ണില്‍ കണ്ടതെല്ലാം വലിച്ചെറിഞ്ഞു. അങ്ങിനെ മലയാളിക്കും നെഞ്ചുറപ്പുണ്ട് എന്ന് അവന്‍ കാണിച്ചുകൊടുത്തു. അവന്റെ തലയില്‍ നിന്ന് ചോരയൊലിച്ച് കൊണ്ടിരുന്നു. അവന്‍ എന്നെ ഭീഷണിപ്പെടുത്തില്‍. ഷൊര്‍ത്തയെ [പോലീസ്] വിളിക്കും നിന്നെ ജയിലിലടപ്പിക്കും എന്നൊക്കെ. ഞാനപ്പോള്‍ അവനോട് പറഞ്ഞു നീ ഷൊര്‍ത്തയെ വിളിച്ചാല്‍ നമ്മള്‍ രണ്ട് പേരും, ഒരുമിച്ചായിരിക്കും ഉള്ളില്‍ പോകുകയെന്ന്. അവനെന്തോ പന്തികേട് ഉണ്ടായെന്ന് തോന്നിയിട്ട് ഷൊര്‍ത്തയെ വിളിച്ചില്ല.


അന്ന് മുതല്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമിത്രങ്ങളായി. അവന്റെ കയ്യിലിരൊപ്പൊന്നും മലയാളിയായ എന്റെ അടുത്ത് ചിലവാകില്ലെന്ന് മനസ്സിലായപ്പോള്‍ അവന്‍ തന്ത്ര്പൂര്‍വം എന്നെ കയ്യിലെടുത്തു, ഞാന്‍ അവിടെ ആ കമ്പനിയില്‍ ഉണ്ടായ കാലം വരെ. എന്നിരുന്നാലും അവന്‍ ചിലപ്പോള്‍ എന്നെ കൈ വെക്കുമായിരുന്നു. അവന്‍ ഉടനെ തിരിച്ചടിയും കിട്ടുമായിരുന്നു. ഞാനന്ന് വിവാഹിതനായിരുന്നില്ല. എനിക്ക് മുകളിലേക്കും കീഴ്പ്പോട്ടും നോക്കാനുണ്ടായിരുന്നില്ല. ജീവിതത്തില്‍ പ്രത്യേകിച്ച് ഒരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. പണിയെടുക്കണം ജിവിക്കണം - അത്ര തന്നെ.


അങ്ങിനെ പബ്ബില്‍ കുടിച്ച് പൂസായിയെന്ന് ഉറപ്പ് വരുത്തി ഞാന്‍ എന്റെ ചിരകാലാഭിഷേകന്‍ അവന്റെ മുന്നില്‍ നിരത്താമെന്ന് വെച്ചു.


"ഫ്രാന്‍സ്വാ... ?
"യെസ് പ്രകാശ്...."
ഐ വാണ്ട് റ്റു ആസ്കു യു സംതിങ്.
‘യെസ് പ്രകാശ് യു മേ പ്രൊസീഡ്. വൈ ഡു യു സീക്ക് മൈ പെര്‍മിഷന്‍. ദാറ്റ് റ്റൂ നൌ. വീ ആര്‍ നോട്ട് അറ്റ് ഓഫീസ് നൌ. ഇവന് ദെന്‍ നൊ ഫോരമാലിറ്റീസ്..’


എനിക്കെന്തോ അവനോട് എന്റെ ആവശ്യം പറയാനായില്ല.


അവനെന്നോട് കൂടെ കൂടെ ചോദിച്ചു. ഞങ്ങള്‍ രണ്ട് പേരും മദ്യപാനം തുടര്‍ന്ന് കൊണ്ടേയിരുന്നു. മസ്കത്തിലെ പബ്ബുകള്‍ തികച്ചും ഉല്ലസിക്കാനുള്ളതായിരുന്നു. ഞാന്‍ അവനോട് പറയുന്നില്ലാ എന്ന് മനസ്സിലായപ്പോള്‍ അവനവിടുന്നെണീറ്റ് ഡാര്‍ട്ട് ക്ലബ്ബ് ഏരിയായിലേക്ക് നീങ്ങി. ഞാന്‍ ബില്ല്യാര്‍ഡ് ഏരിയായിലേക്കും പോയി. ഞാനെന്താണ്‍ അവനോട് ചോദിക്കാന്‍ പോകുന്നതെന്നും, അവനെന്നോട് എങ്ങിനെയാ പ്രതികരിക്കാമെന്നുള്ള ആകാംഷ രണ്ട് പേരുക്കുമുണ്ടായിരുന്നു. അതിനാല്‍ രണ്ട് പേരും കുറച്ച് നേരത്തേക്ക് അസ്വസ്ഥരായിരുന്നു.


എനിക്ക് ലഹരി കയറിയിട്ടില്ലാ എന്ന് തോന്നിയിരുന്നു. ഞാന്‍ ഒരു സ്മോള്‍ ബക്കാര്‍ഡി അകത്താക്കി അവന്റെയടുത്തേക്ക് നീങ്ങി. അപ്പോളെക്കും ഹേപ്പി ഹവേഴിന്റെ മണിയടി കേട്ടു. മിക്ക പബ്ബിലും ദിവസത്തില്‍ രണ്ട് തവണ ഹേപ്പി ഹവേഴ്സ് ഉണ്ടായിരിക്കും. പബ്ബിന്നകത്തെ ബിസിനസ്സ് മാന്ദ്യമുള്ള സമയത്ത് ഈ ഹേപ്പി ഹവേഴ്സില്‍ ലിക്കറിന്‍ പകുതി വില കൊടുത്താല്‍ മതി. അപ്പോല്‍ മുഴുക്കുടിയന്മാര്‍ ധാരാളം ഡ്രിങ്ക്സ് വാങ്ങി വെച്ച് സൌകര്യം പോലെ കുടിച്ച് തീര്‍ക്കും.
മണിയടി കേട്ട മാത്രയില്‍ എല്ലാരും എന്റെ ബോസ്സും ബാര്‍ കൌണ്ടറിലേക്കോടി. ഞാനും പോയി രണ്ട് പൈന്‍ഡ് ഫോസ്റ്റര്‍ വാങ്ങി വെച്ചു. അവിടുത്തെ പബ്ബില്‍ ഹെനിക്കന്‍, ആംസ്റ്റെല്‍, ഡബ്ബില്‍ ഡയമണ്ട്, ഫോസ്റ്റര്‍ മുതലായ ഡ്രാഫ്റ്റ് ബീയറുണ്ടെങ്കിലും എനിക്ക് ഫോസ്റ്ററിനോടായിരുന്നു കമ്പം. ഇവിടെ കേരളത്തില്‍ ഡ്രാഫ്റ്റ് ബീയര്‍ ഇത് വരെ വില്‍ക്കുന്നത് കണ്ടില്ല. പിന്നെ പബ്ബുകളും ഇല്ല.


എനിക്കൊരു ആസ്ട്രേലിയന്‍ സഹപ്രവര്‍ത്തക ഉണ്ടായിരുന്നു. അവള്‍ ഫോസ്റ്റര്‍ ബീയറേ കഴിക്കൂ. എന്റെ ഫ്ലേറ്റിന്റെ മൂന്നാമത്തെ നിലയിലായിരുന്നു അവള്‍ താമസിച്ചിരുന്നത്. ഞാന്‍ അക്കാലത്ത് കീ ബോര്‍ഡ് വായിച്ചിരുന്നു. ദുബായില്‍ പോകാത്ത ദിവസം കാലത്ത് ആറുമണി മുതല്‍ ഞാന്‍ സാധകം ചെയ്യും. ഞാന്‍ കര്‍ണ്ണാട്ടിക് സ്റ്റൈലില്‍ ആയിരുന്നു അഭ്യസിച്ചിരുന്നത്. നമ്മുടെ.... സാ....രീ....ഗ....മാ‍ാ...............

ഇത് ഇവറ്റകള്‍ക്ക് കേട്ടാല്‍ പിന്നെ ആ ദിവസം ചതുര്‍ഥിയാ.


ഒരു ദിവസം അവളെന്റെ വാതിലില്‍ മുട്ടി വിളിച്ചു.
"ഗുഡ് മോറ്ണിങ്ങ് പ്രകാശ്"
ഹലോ ഗുഡ് മോണിങ്ങ്, പ്ലീസ് കമിന്‍ ... വാട്ട് കേന്‍ ഐ ഡു ഫോര്‍ യു.
അവളെന്നോട് ഗര്‍ജിച്ചു.
"യു ഷുഡ് നോട്ട് പ്ലേ ദിസ് ലൌഡ് ലി...."
ഞാനവളോടോതി.
"യു ഗെറ്റ് ഔട്ട് ഏന്‍ഡ് ഗെറ്റ് ലോസ്റ്റ്..."


എനിക്കാരെ പേടിക്കാന്‍. പെണ്ണുമില്ല പിടക്കോഴിയുമില്ല. പിന്നെ കണ്ടവരെയെല്ലാം തല്ലുന്ന ഒരു ബോസ്സും. എന്റെ ബോസ്സിനോടങ്ങാനും ഇവളെ പറ്റി പറഞ്ഞാല്‍ പിന്നെ അയാള്‍ അവളുടെ നട്ടെല്ലൊടിക്കും....


അവള്‍ ലേന്‍ഡ് ലോര്‍ഡിനോട് കാര്യം പറഞ്ഞു. ലേന്‍ഡ് ലോറ്ഡ് അവളോട് പറഞ്ഞു ഇത്തരം കാര്യങ്ങളില്‍ അയാള്‍ക്കിടപെടാന്‍ പറ്റില്ലെന്ന്. വേണമെങ്കില്‍ അവളോട് ഫ്ലേറ്റൊഴിഞ്ഞോളാന്‍ പറഞ്ഞു. കാരണം ആ കെട്ടിടത്തിലെ അറുപത് ഫ്ലേറ്റുകളില്‍ ഞാനേകനായി ഒരു മലയാളിയും, ഇവളായ ഏക ആസ്ട്രേലിയക്കാരിയും മറ്റു അന്‍പത്തി എട്ട് ഫ്ലാറ്റുകളിലെ എന്റെ ബോസ്സുള്‍പ്പെടെ ലബനാനികളും.


ലേന്‍ഡ് ലോറ്ഡ് അവളോടോതി ലബനാനികളെ പിന്നേയും സഹിക്കാം. മലയാളികളോടയാള്‍ക്ക് വാക്ക് തര്‍ക്കത്തിന്‍ പറ്റില്ലെന്ന്.


കാരണം വേറൊന്നുമല്ല. ലബനാനികളും ഒമാനികളും അറബികളാണല്ലോ. അവര്‍ക്ക് ഭാഷാ പ്രശ്നമില്ല. എന്റെ ലേന്ഡ് ലോറ്ഡ് എന്നോട് അറബിയില്‍ പറഞ്ഞാന്‍ ഞാനവനോട് മലബാറിയില്‍ പറയും. അതിനാല്‍ അവന് എന്നോട് പേശാന്‍ പറയാറില്ല. പിന്നെ എന്റെ ഫ്ലേറ്റ് വാടക കമ്പനിയായിരുന്നു കൊടുത്തും കൊണ്ടിരുന്നത്.
അങ്ങിനെ ഒരു ദിവസം രാത്രി ഞാന്‍ ഒരു ഫോസ്റ്ററും അടിച്ച് ഈ കീബോര്‍ഡ് തോളില്‍ തൂക്കി എന്റെ ബാല്‍ക്കണിയില്‍ ഇങ്ങനെ ഒരു ഗാനം പാടി ആസ്വദിച്ചും കൊണ്ടിരിക്കയായിരുന്നു. എനിക്ക് സങ്കടം വരുമ്പോളും, എന്റ്റെ ചേച്ചിയെ കാണണമെന്ന് തോന്നുമ്പോളും ഞാന്‍ എന്റെ ചേച്ചി എന്നെ താരാട്ട് പാടികൊണ്ടിരുന്ന......


"ഓ...മ....ന തിങ്കള്‍ കിടാവോ................" എന്ന ഗാ‍നം ശ്രുതിമീട്ടിക്കൊണ്ടിരിക്കും.
ഈ അസത്ത് പെണ്ണിന് ഈ പാട്ട് തീരെ ഇഷ്ടമില്ല...


പിന്നെ എനിക്ക് ഞാന്‍ കീബോര്‍ഡ് വായിക്കുമ്പോള്‍ ഉറക്കെ വായിക്കണം എന്ന് നിര്‍ബ്ബന്ധമുണ്ടായിരുന്നു. ഈ പാട്ട് ലെബനാനികള്‍ക്ക് വളരെ പ്രിയംങ്കരവും. എന്റെ അതേ ഫോറില്‍ താമസിച്ചിരുന്ന സാന്‍ഡ്ര, സൈന, നജാത്ത് തുടങ്ങിയ പത്ത് വയസ്സിന്‍ താഴെയുള്ള പെണ്കുട്ടികള്‍ ഓടി വരും ഈ പാട്ട് കേള്‍ക്കാന്‍. അവര്‍ വന്നാല്‍ എനിക്ക് ഹരം കൂടും.


ഞാന്‍ അങ്ങിനെ പാട്ട് പാടി ഈ ആസ്ട്രേലിയന്‍ പെണ്ണിനെ ഈ കെട്ടിടത്തില്‍ നിന്ന് തുരത്താന്‍ തന്നെ തീരുമാനിച്ചു. അവളുടെ ഫ്ലാറ്റ് ഒരു പെന്റ് ഹൌസ് അറ്റാച്ച്ട് ആയിരുന്നു.എന്റെ ബോസ്സിന്‍ രാത്രി കാലങ്ങളില്‍ ബാര്‍ബീക്യൂ ഈവനിങ്ങ് നടത്താന്‍ ഏറെ കൊതിച്ച അപ്പാര്‍ട്ട് മെന്റായിരുന്നു അവളുടേത്. അവളെ അവിടുന്നൊഴിപ്പിച്ചാല്‍ എനിക്ക് നല്ലൊരു പാരിതോഷികം എന്റെ ബോസ്സ് ഓഫര്‍ ചെയ്തിരുന്നു. അപ്പോള്‍ എനിക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു കിട്ടി. ഇനി അവള്‍ വേറെ എന്തെങ്കിലും വേഷം കെട്ട് കൊണ്ടു വന്നാല്‍ ഇവന്‍ കൈകാര്യം ചെയ്തുകൊള്ളും അവളെ.


അവളും മോശക്കാരിയായിരുന്നില്ല. അവള്‍ യോട്ട് ക്ലബ്ബില്‍ മെംബറായിരുന്നു. അവളുടെ കൊതുമ്പുപോലെയുള്ള ഒരു വള്ളം എന്റെ കാറ് ഷെഡ്ഡിന്റെ അരികില്‍ ഒരു ദിവസം വെക്കട്ടെ എന്ന് ചോദിച്ചു. എന്റെ ഷേഡഡ് ഏരിയ ആയിരുന്നു. കുറച്ചധികം സ്ഥലവും ഉണ്ടായിരുന്നു. ഞാന്‍ സമ്മതിച്ചു. പിന്നെ ഒരു ദിവസം അവളോട് അതെടുത്ത് കൊണ്ട് പോകാന്‍ പറഞ്ഞപ്പോള്‍ അവളെന്നോട് പറയുകയാ വേണമെങ്കില്‍ എടുത്ത് മാറ്റിക്കൊള്ളാന്‍. അന്ന് ഞാന്‍ അവളൊട് കശപിശ കൂടിയിരുന്നു. അത് മാറ്റണമെങ്കില്‍ ലേണ്ട് റോവര്‍ ജീപ്പില്‍ ഘടിപ്പിച്ച മിനി ക്രെയിന്‍ പോലെത്തെ ഒരു സാധനം വേണം.


അങ്ങിനെ ബാല്‍ക്കണിയില്‍ എന്റെ വണ്‍മേന്‍ മ്യൂസിക്ക് പരിപാടി അരങ്ങ് തകര്‍ത്ത് കൊണ്‍ടിരിക്കയായിരുന്നു. കൂടെ ആടാന്‍ ഈ കൊച്ചു പെണ്‍പിള്ളേരും. മദ്യാസക്തിയിലായിരുന്ന എനിക്ക് ഹരം കൂടി. ഞാന്‍ കര്‍ണ്ണാട്ടിക്കില്‍ നിന്ന് ഒരു അറബി പാട്ടിന്റെ ഈരടിയിലേക്ക് പോയി. അത് കേട്ട് പെണ്‍കൂട്ട്യോളുടെ തള്ളമാരും വന്ന് നൃത്തമാടാന്‍ തുടങ്ങി. അങ്ങിനെ ആ ദിവസം എന്റെ ശത്രുവിന്‍ ഒരു കാളരാത്രിയായിരുന്നു.


പെണ്‍കുട്ട്യോളുടെ അമ്മമാര്‍ എനിക്ക് ലെബനീസ് ബ്രെഡ്ഡും [കുബൂസ്] ഗ്രില്‍ഡ് ഫിഷും തന്നു. ഞാന്‍ അതൊക്കെ കഴിച്ച് വാതിലും കൂടി അടക്കാതെ എന്റെ കിച്ചനരികില്‍ വീണ്‍ മയങ്ങിയതറിഞ്ഞില്ല.


ഗള്‍ഫില്‍ സുരക്ഷിതത്വം വളരെ കൂടുതലായിരുന്നു ആ കാലത്ത്.വീട് അഥവാ അടക്കാതെ പോയാലും ആരും വരികയോ, സാധനങ്ങള്‍ മോഷ്ടിക്കുകയോ ഇല്ല. പിറ്റേ ദിവസം എന്റെ ഒച്ചപ്പാടും ബഹളവും കേള്‍ക്കാതെ എന്റെ ശത്രു എന്റെ ഫ്ലാറ്റിന്നരികെലെത്തി.


തുറന്ന് കിടന്നിരുന്ന വാതിലില്‍ മുട്ടി......... ആര്‍ കേള്‍ക്കുന്നു വിളി... ഞാന്‍ പരിസരബോധമില്ലാതെ കിടക്കുകയായിരുന്നത്രെ. ഓവര്‍ പൂസായിട്ട്.


സംഗതി എന്തൊക്കെയായിരുന്നാലും ഈ വെള്ളക്കാര്‍ സ്നേഹമുള്ളവരാ..... അവളെന്നെയെടുത്ത് കൌച്ചില്‍ കൊണ്ടിരുത്തി. എന്നിട്ടവളുടെ ഒരു സഹപ്രവര്‍ത്തകനെ വിളിച്ച് വരുത്തി എനിക്ക് വേണ്ട ശുശ്രൂഷകള്‍ നല്‍കി.


എന്തായിരുന്നറിയാമോ ശുശ്രൂഷയുടെ പ്രധാന മരുന്ന്...?
മദ്യം തന്നെ.


വെള്ളക്കാര്‍ മദ്യപിച്ച് ഓവറായി, ചിലപ്പോള്‍ ഛര്‍ദ്ദിച്ചവശരായാല്‍ അവര്‍ മദ്യം കൊണ്ടൊരുതരം മിശ്രിതം ഉണ്ടാക്കി അത് കുടിപ്പിക്കും. ഒരു മണിക്കൂറ് കൊണ്ട് ആരോഗ്യം വീണ്ടെടുക്കും. പിന്നെ അവളുടെ സഹപ്രവര്‍ത്തകന്‍ എന്നെ ബാത്ത് ടബ്ബിലിട്ട് കുളിപ്പിച്ച്, ബ്രേക്ക് ഫാസ്റ്റും നല്‍കി കിടത്തിയുറക്കി. എനിക്ക് കാവലായി ഈ പെണ്ണിനേയും ഇരുത്തി അയാള്‍ പോയി...


രണ്ട് മണിയായി കാണും ഞാനെഴുന്നേറ്റപ്പോള്‍. ശക്തിയായ തലവേദന. ഞാന്‍ എണീറ്റ് അല്പ നേരം ഡ്രോയിങ്ങ് റൂമില്‍ ചെന്നിരിക്കാന്‍ പോയപ്പോള്‍.. അതാ ഇരിക്ക്ണ്‍ ആ കുരിപ്പ് എന്റെ വീട്ടില്‍.


"എനിക്കൊന്നും മനസ്സിലായില്ല.......മദ്യലഹരിയിലായിരിക്കും......... സ്വപ്നമായിരിക്കുമെന്നെല്ലാം വിചാരിച്ചു.........."
ഞാന്‍ തലവേദന സംഹാരി അന്വേഷിക്കുകയായിരുന്നു. എവിടെയാ വെച്ചിരുന്നതെന്നും, ഇനി വേദന സംഹാരി വീട്ടിലുണ്ടോ എന്നൊന്നും ഓര്‍മ്മയില്ല.
തിരികെ ഞാന്‍ കൌച്ചില്‍ വന്നിരുന്നു. അപ്പോളും ആ പണ്ടാരം ഒന്നും മിണ്ടാതെ അവിടെ തന്നെ ഇരുന്നിരുന്നു.


എനിക്ക് ദ്വേഷ്യം വന്ന് ഞാന്‍ അട്ടഹസിച്ചു,,,,,,,
"വൈ ഡിഡ് യു കം ടു മൈ ഹോം......... ? ഹു ഓപ്പണ്ട് ദിസ് പ്ലേസ് ഫോറ് യു........
ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍.....


എനിക്കറിയുമോ എന്താണ്‍ കഴിഞ്ഞ രാത്രി ഇവിടെ നടന്നത്......?!


അപ്പോളെക്കും അവളുടെ സഹപ്രവര്‍ത്തകന്‍ എന്റെ വസതിയിലെത്തിയിരുന്നു. എന്നെ കാര്യങ്ങളെല്ലാം ബോധിപ്പിച്ചു. എനിക്കാകെ കുണ്ഠിതമായി. പക്ഷെ എന്റെ വീട്ടില്‍ എന്നെ പരിചരിക്കാന്‍ ഇവളെന്തിന്‍ ഒരുമ്പട്ടുവെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല.


"ഡു യു ഹേവ് ഹെഡ് എയിക്ക് പ്രകാശ്.......?
ഞാന്‍ തല കുലുക്കി....


അവള്‍ ക്ഷണനേരം കൊണ്ട് അവളുടെ വീട്ടില്‍ പോയി എനിക്ക് പനാഡോള്‍ കൊണ്ട് വന്ന് തന്നു. ഞാനതും കഴിച്ച് കൌച്ചില്‍ കിടന്നുറങ്ങി. അവള്‍ ഓഫീസിലേക്ക് പോയി. പകരം അവന്‍ എനിക്ക് കാവലിരുന്നു. ഞാന്‍ അത്ര മാത്രം മദ്യപിച്ചിരുന്നത്രെ ആ രാത്രി. പാതിരയാകും വരെ കീ ബോഡില്‍ വായിച്ചും കൊണ്ടിരുന്നത്രെ. അവളെയും ഉറക്കിയില്ലത്രെ.....


ഞാന്‍ നാല് മണിയോടെ എണീറ്റു. കുളിച്ച് ഫ്രഷ് ആയി.
അപ്പോഴും ആ വെള്ളക്കാരന്‍ അവിടെ തന്നെ ഇരുന്നിരുന്നു.


"തേങ്ക് യു സാര്‍ ഫോര്‍ യുവര്‍ ഹോസ്പിറ്റാലിറ്റി.."
"ഇറ്റീസ് മൈ പ്ലഷര്‍ ഡിയര്‍ ഫ്രണ്ട്..."
എനിക്കൊന്നും മനസ്സിലായില്ല ഇവിടെ അരങ്ങേറിയ നാടകം.


എനിക്ക് പൂര്‍ണ്ണ ആരോഗ്യം കൈവന്നു എന്ന് ഉറപ്പാക്കിയതിന്‍ ശേഷമേ അയാള്‍ വീട്ടില്‍ നിന്ന് പോയുള്ളൂ.......


എനിക്കന്ന് ഓഫീസില്‍ പോകാനായില്ല. സാധാരണം 8 മണിക്ക് കഴിഞ്ഞ് എത്താറുള്ള വെള്ളക്കാരിപ്പെണ്ണ് അന്ന് 6 മണിക്ക് തന്നെ വീട്ടിലെത്തി. എന്റെ ഫോണ്‍ നമ്പര്‍ സമ്പാദിച്ചിരുന്നു അവള്‍ ഇതിന്നകം. എന്നെ ഫോണില്‍ വിളിച്ച് അസൌകര്യമില്ലെങ്കില്‍ അവളുടെ വീട്ടില്‍ അത്താഴം കഴിക്കാന്‍ ക്ഷണിച്ചു.


തീരെ അവശനായതിനാലും, ഹോട്ടല്‍ വരെ വാഹനം ഓടിക്കാന്‍ നിവൃത്തിയില്ലാത്തതിനാലും മനസ്സില്ലാ മനസ്സോടെ ഞാന്‍ അവളുടെ വീട്ടില്‍ പോകാന്‍ തീരുമാനിച്ചു. പിന്നീട് പോകേണ്ട എന്ന് കരുതി. ഞാന്‍ ഇത്ര നാളും ചെയ്ത പണികളെല്ലാം വൃഥാവിലാവില്ലേ എന്ന ചിന്ത എന്റെ മനസ്സിനെ വേട്ടയാടി.


കൈരളി ഹോട്ടലില്‍ വിളിച്ചു ചന്ദ്രേട്ടനോട് ചോദിച്ചു.... ഹോം ഡെലിവറി ഉണ്ടോ എന്ന്.
അവിടുത്തെ പ്രതികരണം അനുകൂലമായിരുന്നില്ല. വയറാണെങ്കില്‍ കാളിക്കൊണ്ടിരുന്നു.
എന്താ വേണ്ടതെന്നറിയാതെ ഞാന്‍ വിഷമിച്ചു.


അപ്പോളവള്‍ വീണ്ടും വിളിച്ചു.........


ഞാനങ്ങോട്ട് പോയി. അവളെന്നെ കാര്യമായി സല്‍ക്കരിച്ചു. കുടിക്കാന്‍ ഫോസ്റ്റര്‍ ബീയര്‍ തന്നു. അന്നാണ്‍ ഞാന്‍ ആദ്യം ഫോസ്റ്റര്‍ ബീയര്‍ കുടിക്കുന്നത്. ഞങ്ങള്‍ പിന്നീട് സുഹൃത്തുക്കളായി.

പക്ഷെ അവള്‍ ആ കെട്ടിടത്തില്‍ നിന്ന് മാറി പോയി. എന്നോട് പറഞ്ഞിരുന്നില്ല.

ഇന്നും ഞാന്‍ ഫോസ്റ്റര്‍ ബീയര്‍ കുടിക്കുമ്പോള്‍ ഓര്‍ക്കും ആ ആസ്ട്രേലിയന്‍ പെണ്‍കുട്ടിയെ.......... അവളുടെ പേര് എനിക്കോര്‍മ്മയില്ല...


[തുടരും]







Thursday, October 15, 2009

ഗള്‍ഫ് ജയിലില്‍ ഒരു ദിവസം

അനവധി കാലം ഗള്‍ഫില്‍ പണിയെടുത്ത ഈ ഞാന്‍ ഇത് വരെ കാര്യമായൊന്നും ഈ മണലാരണ്യത്തെപ്പറ്റി എഴുതിയിട്ടില്ല. അത് ശരിയല്ല എന്നെനിക്ക് തോന്നി. 1970 നടുത്തായിരുന്നെന്നു തോന്നുന്നു എന്റെ വിദേശവാസം ആരംഭിച്ചത്. [സിലോണിലെ ബാല്യം ഒഴിച്ച്].

ട്രാഫിക്ക് നിയമലംഘനത്തിന്‍ ഞാന്‍ ജയിലില്‍ പോയ കഥയോട് കൂടി എന്റെ മണലാരണ്യത്തിലെ കഥ ഞാന്‍ വിവരിക്കാം. ഗള്‍ഫില്‍ ജയില്‍ വാസമനുഷ്ടിച്ച പലരേയും എനിക്കറിയാം. പക്ഷെ ആരും അതിനെക്കുറിച്ച് എഴുതിയത് ഞാന്‍ കണ്ടിട്ടില്ല.

24 മണിക്കൂറെ ഉണ്ടായിരുന്നെങ്കിലും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവമായിരുന്നു അത്. എങ്ങിനെ തുടങ്ങണം, എവിടുന്ന് തുടങ്ങണം എന്ന് ഞാന്‍ ഒന്ന് ആലോചിക്കട്ടെ.

തുടങ്ങുന്നതിന്‍ മുന്‍പ് എന്നെ ഗള്‍ഫിലേക്ക് പോകാന്‍ സഹായിച്ച എന്റെ പ്രിയ സുഹൃത്ത് കുഞ്ഞിപ്പയെ ഞാന്‍ സ്മരിക്കട്ടെ ഇവിടെ.

വെറും നാല വരിയിലൊതുക്കാന്‍ കഴിയുന്നതല്ല ഈ പോസ്റ്റ്. 1973 മുതല്‍ 1993 - ഇരുപത് വര്‍ഷത്തെ നീണ്ട കാലത്തെ അനുഭവങ്ങള്‍ അയവിറക്കാം ഇവിടെ. ജയില്‍ വാസം ഉണ്ടായത് എണ്‍പതുകളിലാണെന്ന് തോന്നു.

താമസിയാതെ എഴുതിത്തുടങ്ങാം.

[തുടരും]

Monday, October 12, 2009

എന്റെ പാറുകുട്ടീ.... ഭാഗം 35

മുപ്പത്തിനാലാം ഭാഗത്തിന്റെ തുടര്‍ച്ച
http://jp-smriti.blogspot.com/2009/09/34.html

ഉണ്ണി തീരെ അവശനായിരുന്നു വീണ വായനക്ക് ശേഷം. അല്പസമയത്തിന്‍ ശേഷം പാര്‍വ്വതിയേയും കൂട്ടി വീട്ടിലേക്ക് യാത്രയായി. യാത്രാവേളയില്‍ പാര്‍വ്വതി മൌനം പൂണ്ടു.

പാര്‍വ്വതി ആലോചിക്കുകയായിരുന്നു ഉണ്ണിയുടെ അപാര കഴിവുകളെപ്പറ്റി. എത്ര സുന്ദരമായി വീണ വായിക്കുന്നു ഉണ്ണി. വര്‍ഷങ്ങളായി പാടാറില്ല, സംഗീതോപകരണങ്ങള്‍ തൊട്ടിട്ടില്ല എന്നൊക്കെ പറഞ്ഞാലും എത്ര ഭംഗിയായി വിരലുകള്‍ കൃത്യമായി കമ്പികളില്‍ കൂടി ഓടി സുന്ദരമായ നാദലയം പുറത്ത് വരുന്നു.

ഇനിയെന്തൊക്കെയാണാവോം ഞാനറിയാത്ത കഴിവുകള്‍ ഉണ്ണ്യേട്ടന്‍. എന്നാലും ഈ വീണ വായന അത്ഭുതം തന്നെ. എനിക്ക് പഠിപ്പിച്ച് തരാന്‍ ഉണ്ണ്യേട്ടനോട് പറയണം. പാര്‍വ്വതിയുടെ കര്‍ണ്ണങ്ങളില്‍ വീണാ നാദം മുഴങ്ങിക്കൊണ്ടിരുന്നു.

"ഓമന തിങ്കള്‍ ........................."
ഉണ്ണിയുടെ വാഹനം വീട്ടുപടിക്കല്‍ എത്തിയതറിഞ്ഞില്ല പാര്‍വ്വതി. അവള്‍ ഏതോ ലോകത്തിലായിരുന്നു. കാറിന്റെ ഹോണ്‍ മുഴങ്ങിയപ്പോളാണ് പാര്‍വ്വതിക്ക് സ്ഥലകാല ബോധമുണ്ടായത്.

രണ്ട് പേരും വീട്ടിന്നകത്തേക്ക് കയറി. സമയം എട്ടര മണി കഴിഞ്ഞിരിക്കുന്നു. ഉണ്ണി ഇപ്പോഴും തികച്ചും അസ്വസ്ഥനായി കാണപ്പെട്ടു. പാര്‍വ്വതി പേടിച്ച് ഒന്നും ചോദിച്ചില്ല.

ഇതൊക്കെ അറിയാമായിരുന്നെങ്കില്‍ നങ്ങേലി അമ്മായിയുടെ വീട്ടിലേക്ക് ഒരിക്കലും പോകാന്‍ നിര്‍ബ്ബന്ധിക്കുമായിരുന്നില്ല. ഉണ്ണിയേട്ടന്റെ ഞാനറിയാത്ത ഒരു കഴിവിനെ പറ്റി അറിഞ്ഞതൊഴിച്ചാല്‍ അവിടെ പോയത് തികച്ചും മാനസിക സംഘര്‍ഷം ഉണ്ടാക്കി. എന്ത് ചെയ്യാം ഓരോ വിധി. അതല്ലേ പറയാന്‍ പറ്റൂ...

ഉണ്ണി കുളിച്ച്, ഭസ്മക്കുറി തൊട്ട് പൂജാമുറിയിലെ ദൈവങ്ങളെ വണങ്ങിയശേഷം കിടക്കാനൊരുങ്ങുകയായിരുന്നു. ഉണ്ണിയുടെ മുഖം അപ്പോഴും മ്ലാനമായി അനുഭവപ്പെട്ടു പാര്‍വ്വതിക്ക്. പാര്‍വ്വതി ഭയന്നിട്ടാണെങ്കിലും ചോദിച്ചു.

"ഭക്ഷണം എടുത്ത് വെക്കട്ടെ ?"
"എനിക്ക് വേണ്ട. നീ പോയി കഴിച്ചോ.. ഞാന്‍ കിടക്കാന്‍ പോകയാ.."
അത്താഴപ്പട്ടിണി പാടില്ലാ എന്ന് പറയണമെന്നുണ്ടായിരുന്നു. പറഞ്ഞാല്‍ പൊട്ടിത്തെറിക്കുമോ എന്ന് ഭയന്ന് ഒന്നും മിണ്ടിയില്ല. സ്വയം കഴിച്ചതും ഇല്ല. പാര്‍വ്വതി ഡൈനിങ്ങ് ടേബിളില്‍ തല ചായ്ച്ചു........

സമയം പത്ത് മണിയായതറിഞ്ഞില്ല. ഉണ്ണി ഗാഡനിദ്രയിലായി കഴിഞ്ഞിരുന്നു. പാര്‍വ്വതിയും അത്താഴം കഴിക്കാതെ കൂടെ പോയി കിടന്നു.
ഉണ്ണിയെ കെട്ടിപ്പിടിച്ചപ്പോള്‍ ഉണ്ണി പാര്‍വ്വതിയുടെ കൈയെടുത്ത് മാറ്റി. അല്പം നീങ്ങിക്കിടന്നു.

പാര്‍വ്വതിക്ക് അന്ന് ഉറങ്ങാനായില്ല. എന്തേ എന്റെ ഉണ്ണ്യേട്ടന്‍ പറ്റിയേ. നങ്ങേലി അമ്മായിയുടെ വീട്ടില്‍ പോയി എന്നേ ഉള്ളൂ. എങ്ങിനെയായിരുന്നു സാവിത്രിക്കുട്ടിയുടെ അന്ത്യം. പലതും ചോദിക്കണമെന്നുണ്ടായിരുന്നു ഉണ്ണിയേട്ടനോട്. ഒന്നും സാധിച്ചില്ല.

പാവം ഉണ്ണ്യേട്ടന്‍ എന്തെല്ലാം വിഷമങ്ങള്‍ പേറി നടക്കുന്നു.ഓഫീസും, വീടും ചുറ്റുപാടും പിന്നെ ഈ എന്നേയും.

നേരം പാതിരായോടടുത്തു. അപ്പോളാ പാര്‍വ്വതിക്ക് ഉറങ്ങാനായത്. എന്നാലും ആറ് മണിക്ക് തന്നെ ഉണ്ണിയുടെ കൂടെ എഴുന്നേറ്റു,
രണ്ട് പേരും കുളി കഴിഞ്ഞ് കോലായില്‍ വന്നിരുന്നു. പാര്‍വ്വതി പത്രമെടുത്ത് ഉണ്ണിക്ക് കൊടുത്തു. പതിവില്ലാത്ത വിധം പാര്‍വതി രണ്ട് കപ്പ് കാപ്പിയുമായെത്തി. ഒരു കപ്പ് ഉണ്ണിക്ക് കൊടുത്ത ശേഷം തിണ്ണയില്‍ ഉണ്ണിയോട് ചേര്‍ന്നിരുന്നു.

"ഉണ്ണ്യേട്ടാ..?
ഹൂം....
++
"ഉണ്ണിയേട്ടന്‍ ഓഫീസില്‍ പോകുന്നുണ്ടോ ഇന്ന് ?"
ഉണ്ട്, നീ വരുന്നോ ?
ഇല്ല ഞാനില്ല
"എന്നാ നീ ഓഫീസില്‍ പോയി തുടങ്ങുന്നത് ?
എന്നും വീട്ടിലിരുന്നാല്‍ മതിയോ ?
പാര്‍വ്വതി ഒന്നും മിണ്ടിയില്ല.
"പാര്‍വ്വതീ നീ എന്താ ഒന്നും മിണ്ടാത്തെ?"
നിന്റെ അമ്മയെ കണ്ടിട്ടെത്ര നാളായി പാര്‍വ്വതീ. ?
പാര്‍വ്വതി പ്രതികരിച്ചില്ല.
"ചോദിച്ചത് കേട്ടില്ലേ പാര്‍വ്വതീ..?
കേട്ടു.
പിന്നെന്താ ഒന്നും മിണ്ടാത്തെ...?

വല്ലപ്പോഴുമൊക്കെ പെറ്റ തള്ളയെ പോയി കാണേണ്ടെ. അവരുടെ സുഖവിവരങ്ങളൊക്കെ ഒന്ന് പോയി അന്വേഷിക്കേണ്ടെ?
ഉണ്ണിയുടെ ചോദ്യം കേട്ട് പാര്‍വ്വതി അമ്പരന്നു.

"ഞാന്‍ നാളെ പാര്‍വ്വതിയെ നിന്റെ വീട്ടില്‍ കൊണ്ടുപോകാം.."
പാര്‍വ്വതി പോയി ഡ്രസ്സ് മാറി വരൂ. നമുക്ക് തൃശ്ശൂര്‍ പോയി വരാം.
"എന്താ ഉണ്ണ്യേട്ടാ തൃശ്ശൂരില്‍ പ്രത്യേകിച്ച്..?"
അതൊക്കെ കാണിക്കാം.

ഉണ്ണി പാര്‍വ്വതിയേയും കൊണ്ട് തൃശ്ശൂര്‍ക്ക് യാത്രയായി. അവിടെ ചെന്നപ്പോള്‍ വടക്കുന്നാഥനേയും, പാറമേക്കാവമ്മയേയും വണങ്ങാന്‍ മറന്നില്ല.
"പാര്‍വ്വതി പാറമേക്കാവമ്മയോട് കേണപേക്ഷിച്ചു."
അമ്മേ എനിക്ക് ഇത് വരെ സന്താന ഭാഗ്യമുണ്ടായിട്ടില്ല. എന്നെ അനുഗ്രഹിക്കേണമേ അമ്മേ. ഗര്‍ഭിണിയാകാന്‍ പറ്റിയ എത്രയോ ദിവസങ്ങള്‍ കടന്ന് പോയി. എത്ര ശ്രമിച്ചിട്ടും ഫലം കണ്ടില്ലല്ലോ അമ്മേ. എന്നെ കൈവിടല്ലേ അമ്മേ, ജഗദാംബികേ, മഹാമായേ.
ഏതൊരു സ്തീയുടെയും ആഗ്രഹമല്ലേ ഒരു അമ്മയാകാന്‍, ഞാന്‍ വേറെ ഒന്നും ആഗ്രഹിച്ചില്ലല്ലോ..?
പാര്‍വ്വതി അമ്പലനടയില്‍ നിന്ന് മാറിയതേ ഇല്ല. മനസ്സുരുകി വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചു...
+++
വരൂ പാര്‍വ്വതീ, നമുക്ക് നടക്കാം.
ഉണ്ണി പാര്‍വ്വതിയെ ഹൈ റോഡിലുള്ള അരിയങ്ങാടിക്ക് സമീപമുള്ള ഒരു വലിയ സ്വര്‍ണ്ണാഭരണക്കടയിലേക്ക് കൊണ്ട് പോയി.
"എനിക്കത്യാവശ്യം വളകളും മാലകളും ഒക്കെ ഉണ്ടല്ലോ ഉണ്ണ്യേട്ടാ? "
ഇനിയെന്തിനാ ഇനിക്ക് ഇനി സ്വര്‍ണ്ണം ?
"ഇന്ന് സ്വര്‍ണ്ണം വാങ്ങാന്‍ ഉത്തമ ദിനം ആണ്. അക്ഷയതൃദീയ."
പോരാത്തതിന്‍ വിവാഹമോ മറ്റോ അടുത്ത് വന്നാല്‍ പിന്നെ ഓടാനും മറ്റും പറ്റില്ലല്ലോ?
"വിവാഹമോ? ആരുടെ..?"
പാര്‍വ്വതിക്കൊന്നും മനസ്സിലായില്ല. ഉണ്ണി ഷോപ്പിന്റെ കൌണ്ടറില്‍ ചെന്നിരുന്നു. സ്വര്‍ണ്ണക്കടക്കാരന്‍ ഉണ്ണിയെ മുന്‍പ് അറിയുന്ന പോലെ സംസരിച്ചുതുടങ്ങി.

"എന്താ സാറെ വിശേഷങ്ങള്‍..?
അങ്ങിനെ പ്രത്യേകിച്ചൊന്നും ഇല്ല. ഈ കുട്ടിക്ക് കുറച്ച് ആഭരണങ്ങള്‍ വേണം. പ്രത്യേകമായി ലേറ്റസ്റ്റ് ഫേഷനിലുള്ള ഒരു നെക്ക് ലേസും, കുറച്ച് വളകളും...

സെയിത്സ് മേന്‍ പാര്‍വ്വതിയെ കൌണ്ടറിനടുത്തേക്ക് വിളിച്ചു.
"പാര്‍വ്വതി വിളി കേള്‍ക്കാത്ത മട്ടില്‍ അവിടെ തന്നെ നിന്നു."
വരൂ കുട്ടീ.... ഇങ്ങോട്ടിരിക്കൂ..
പാര്‍വ്വതി മനസ്സില്ലാമനസ്സോടെ അവിടെ ചെന്നിരുന്നു.
പച്ചക്കല്ല് പതിച്ച മാങ്ങാമാലയും, നെക്ക് ലേസും, വളകളും, മോതിരവും എല്ലാം പേക്ക് ചെയ്തു.

ഉണ്ണിക്ക് കുടിക്കാന്‍ കാപ്പിയും, പാര്‍വ്വതിക്ക് ഓറഞ്ച് ജ്യൂസും കൊടുത്തു. ഉണ്ണിയുടെ ഇഷ്ഠാനുഷ്ഠങ്ങളൊക്കെ മനസ്സിലാക്കിയിരിക്കുന്നു കടയുടമസ്ഥന്‍.

"പാര്‍വ്വതി ഏതോ സ്വപ്നലോകത്തിലെന്ന പോലെ ഇരുന്നു. ഉണ്ണിയേട്ടന്‍ ഈ കടയില്‍ കൂടെ കൂടെ വരുന്ന പോലെ തോന്നി പാര്‍വ്വതിക്ക്.
ഉണ്ണ്യേട്ടനാണെങ്കില്‍ ഒരു സ്വര്‍ണ്ണ മോതിരം പോലും ധരിക്കാത്ത ആളും.."
"നി നിര്‍മ്മലക്കും എന്നെപ്പോലെ ഇവിടെ കൊണ്ട് വന്ന് സ്വര്‍ണ്ണം വാങ്ങിക്കൊടുക്കുന്നുണ്ടാകുമോ? "
ആരെയെങ്കിലും ഒരാളെ കെട്ടുന്നുമില്ല... രണ്ടാളും പ്രസിവിക്കുന്നുമില്ല. എന്തൊരു മറിമായം എന്റെ തേവരേ. പാര്‍വ്വതിക്ക് ആലോചിച്ച് ഒരു പിടിയും കിട്ടുന്നില്ല.

എന്നേയും നിര്‍മ്മല ചേച്ചിയേയും ഭാര്യമാരെ പോലെ കൊണ്ട് നടക്കുന്നു. രണ്ടാളും സുഖമായി വാഴുന്നു. ഒരാള്‍ക്ക് മറ്റേ ആളെ ഉള്ള് കൊണ്ട് ഇഷ്ടമില്ലാ എന്ന് മാത്രം. എനിക്ക് ഉണ്ണ്യേട്ടനില്‍ നിന്ന് ഒരു കുഞ്ഞുണ്ടായില്ലെങ്കില്‍ കഷ്ടമാകും. ഇനി നിര്‍മ്മലയെങ്ങാനും ആദ്യം പ്രസവിച്ചാലോ..?
"എനിക്കൊന്നും ആലോചിക്കാനേ വയ്യാ.........."

പാര്‍വ്വതി നിശ്ശബ്ദയായി കാറില്‍ ഇരുന്നു. ഇന്ന് രാത്രി ഉണ്ണിയേട്ടന്റെ കൂടെ കിടക്കുമ്പോള്‍ പാറമേക്കാവിലമ്മയെ മനസ്സില്‍ ധ്യാനിച്ച് കിടക്കണം. സന്താന ഭാഗ്യമില്ലാത്തവരൊക്കെ തൊട്ടിലുകള്‍ കെട്ടിയിരിക്കുന്നത് കണ്ടു അവിടെ. എന്റെ പേരില്‍ ഒരു തൊട്ടില്‍ കെട്ടാന്‍ ഈ ഉണ്ണ്യേട്ടനെന്താ തോന്നാത്തത്..?

ഉത്തരം കിട്ടാത്ത ചോദ്യം പാര്‍വ്വതിയുടെ മുന്നില്‍... അമ്മേ ഭഗവതീ. എന്റെ ദു:ഖം ഞാന്‍ അമ്മയോടല്ലാതെ മറ്റാരോട് പറയാന്‍...

"പാര്‍വ്വതീ, നിനക്ക് വിശപ്പില്ലേ..? നമുക്ക് കാസിനോ ഹോട്ടലില്‍ കയറി ബിരിയാണി കഴിക്കാം..."

ഉണ്ണി പാര്‍വ്വതിയേയും കൊണ്ട് ഹോട്ടലില്‍ കയറി. ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുത്തു. യാതൊരു വികാരവുമില്ലാതെയിരിക്കുന്ന പാര്‍വ്വതിയെ ശ്രദ്ധിച്ചു ഉണ്ണി. അവളറിയാതെ പെട്ടെന്ന് ഇക്കിളിയുണ്ടാക്കി പാര്‍വ്വതിയെ.
"പാര്‍വ്വതിയുടെ വിഷമം തെല്ലൊന്നടങ്ങി. മുഖത്ത് മന്ദസ്മിതം വിരിഞ്ഞു...."
സാവധാനം കഴിച്ചാല്‍ മതി പാര്‍വ്വതീ, നമുക്ക് പടിഞ്ഞാറെ കോട്ടയിലെ മാതാ തിയേറ്ററില്‍ നിന്ന് ഒരു സിനിമ കണ്ടിട്ട് മടങ്ങാം.

ഭക്ഷണത്തിന് ശേഷം ഉണ്ണി രണ്ട് ഫ്രൂട്ട് സലാഡ് ഐസ്ക്രീമിന്‍ ഓര്‍ഡര്‍ കൊടുത്തു.
പാര്‍വ്വതിക്ക് ഐസ്ക്രീം വളരെ ഇഷ്ടമാ. അവള്‍ വേഗം കഴിച്ചുതീര്‍ത്തു.
‘പാര്‍വ്വതിക്ക് ഇനിയും ഐസ്ക്രീ വേണോ...?
"വേണ്ട ഉണ്ണ്യേട്ടാ..."
ഉണ്ണിയുടെ ബൌളില്‍ അവശേഷിച്ച രണ്ട് സ്പൂണ്‍ കോരി പാര്‍വ്വതിയുടെ വായില്‍ വെച്ച് കൊടുത്തു.

ഉണ്ണിയേട്ടന്‍ എന്നോട് ഒട്ടും സ്നേഹക്കുറവില്ലാ എന്നെനിക്കറിയാം. എന്നിട്ടും എന്താ എന്നെ ആശങ്കപ്പെടുത്തുന്നത് എന്നെനിക്ക് മനസ്സിലാകുന്നില്ല.
ഉണ്ണി പാര്‍വ്വതിയെ ഒരു സിനിമ കാണിച്ച് കൊടുത്തിട്ട് നേരെ വീട്ടിലേക്ക് യാത്രയായി.

വരും വഴി പാര്‍വ്വതിക്ക് കുന്നംകുളം റീഗല്‍ ഹോട്ടലില്‍ നിന്ന് പച്ച റൊട്ടിയും, മട്ടന്‍ കറിയും ചായയും വാങ്ങിക്കൊടുക്കാന്‍ ഉണ്ണി മറന്നില്ല. പാര്‍വ്വതിക്ക് റീഗല്‍ ഹോട്ടലിലെ മട്ടന്‍ കറിയും റൊട്ടിയും വലിയ ഇഷ്ടമാ.
പതിവില്ലാത്തവിധം ഉണ്ണി കൌണ്ടറില്‍ നിന്ന് കുറച്ച മധുരപലഹാരങ്ങളും മറ്റും പാര്‍സലായി വാങ്ങി വണ്ടിയില്‍ വെച്ചു.
ഏഴുമണിയോടെ രണ്ട് പേരും തറവാട്ടില്‍ എത്തിച്ചേര്‍ന്നു.
+++
പാര്‍വ്വതിയുടെ വിഷമെല്ലാം അകന്നു. ചിരിയും തമാശയും ഒക്കെ തുടങ്ങി. ഉണ്ണിയും അവളുടെ ആനന്ദത്തില്‍ പങ്ക് ചേര്‍ന്നു. രണ്ട് പേരും കുളിച്ച് കോലായിലെ തിണ്ണയില്‍ വന്നിരുന്നു. തമാശ പറയാന്‍ തുടങ്ങി. കളിയും ചിരിയും.

പാര്‍വ്വതീ നീ എന്താ ഇന്ന് മുഴുവനും ഒന്നും മിണ്ടാതിരുന്നത്. നമ്മള്‍ എവിടെയെല്ലാം പോയി. എന്തൊക്കെ ചെയ്തു, വളരെ സന്തോഷമുള്ള ദിനമായിരുന്നില്ലേ ഇന്ന്.

"അതിന് ഉണ്ണ്യേട്ടനെന്നെ പേടിപ്പിച്ചില്ലേ. ഞാന്‍ വിചാരിച്ചു എന്നെ അമ്മയുടെ വീട്ടില്‍ കൊണ്ട് വിടാന്‍ പോകയാണെന്ന്.."

അതാണോ കാര്യം. ഇനി അഥവാ അങ്ങിനെ ആണെങ്കില്‍ തന്നെ, നിന്നെ ഞാന്‍ കൂടെ കൂടെ വന്ന് കാണില്ലേ..?

ഉണ്ണ്യേട്ടാ നമുക്ക് ഇന്ന് മുഴുവനും ഈ കോലായില്‍ വര്‍ത്തമാനം പറഞ്ഞിരിക്കാം. പാര്‍വ്വതി എറേത്ത് ചുരുട്ടി വെച്ചിരുന്ന പുല്ലായ എടുത്ത് താഴെ വിരിച്ചു. രണ്ട് പേരും അതില്‍ കിടന്നു.

പാര്‍വ്വതി പാറമേക്കാവമ്മയെ മനസ്സില്‍ ധ്യാനിച്ചു. ഉണ്ണിയെ വാരിപ്പുണര്‍ന്നു. നേരം പുലരും വരെ ഉണ്ണിയെ വിട്ടില്ല പാര്‍വ്വതി. ഒരു കാലത്തുമില്ലാത്ത ആനന്ദവും അനുഭൂതിയുമായിരുന്നു പാര്‍വ്വതിക്ക് ആ രാത്രി.

മാനത്ത് വെള്ള കീറിയതറിഞ്ഞില്ല രണ്ട് പേരും. ജാനു മുറ്റമടിക്കുന്ന ശബ്ദം കേട്ടാണ് രണ്ട് പേരും ഉണര്‍ന്നെണീറ്റത്..

പാര്‍വ്വതീ.. നീ വേഗം പോയി കുളിച്ച തയ്യാറാക്. അത്യാവശ്യമുള്ള വസ്ത്രങ്ങളെല്ലാം എടുത്ത് വണ്ടിയില്‍ വെച്ചോളൂ. നാന്‍ ഓഫീസില്‍ പോകുന്ന വഴി നമുക്ക് നിന്റെ അമ്മയുടെ വീട്ടില്‍ കയറാം. കുറച്ച് ദിവസം നീ അമ്മയോടൊന്നിച്ച് കഴിയുക. എനിക്ക് ഒരാഴ്ചത്തേക്ക് ബേങ്കളൂര്‍ ഓഫീസില്‍ പോകേണ്ടതുണ്ട്.

പാര്‍വ്വതി മനസ്സില്ലാമനസ്സോടെ പറഞ്ഞതെല്ലാം അനുസരിച്ചു.
"മക്കളെ കണ്ട അമ്മ അമ്പരന്നു...."

മോളെ കെട്ടിപ്പിടിച്ച് കരഞ്ഞു - നെറുകയില്‍ തലോടി... രണ്ട് പേരേയും വീട്ടിന്നകത്തേക്ക് കയറ്റി ഇരുത്തി.
എന്താ അമ്മായി വിശേഷങ്ങളൊക്കെ. അമ്മാമന്‍ എവിടെ?
അമ്മാമന്‍ പാടത്ത് പണിയെടുക്കാന്‍ കാലത്തെ പോയി മോനെ. ഇന്ന് പെണ്ണുങ്ങള്‍ കള പറിക്കുന്നുണ്ട്. ഇനി വൈകുന്നേരത്തേക്കെ എത്തുകയുള്ളൂ...

സാ‍രമില്ല അമ്മായീ. ഞാന്‍ പിന്നെ വന്ന് കണ്ടോളാം. പാര്‍വ്വതി കുറച്ച് ദിവസം ഇവിടെ നില്‍ക്കട്ടെ. എനിക്ക് ബേങ്കളൂര്‍ ആപ്പീസില്‍ കുറച്ച് ദിവസത്തെ പണിയുണ്ട്.

അമ്മായി എന്താച്ചാ കുടിക്കാന്‍ തന്നോളൂ. എനിക്ക് പോകാന്‍ ധൃതിയുണ്ട്.

അമ്മായിക്ക് മോളെ കണ്ടിട്ടും കണ്ടിട്ടും മതിയായില്ല. മോളാകെ വളര്‍ന്ന് വലുതായല്ലോ. ഒരു ഒത്ത പെണ്ണായി ഇപ്പോള്‍. കഴുത്തിലും, കൈകളിലും, വിരലുകളിലും നിറയെ സ്വര്‍ണ്ണാഭരണങ്ങള്‍. ഒരു രാജകുമാരിയെ പോലെ.

ഞാന്‍ പോയി അമ്മാമനെ വിളിച്ചോണ്ട് വരാം. മോനിവിടെ ഇരിക്ക്....
"അതൊന്നും വേണ്ട അമ്മായീ. ഞാന്‍ പിന്നെ വന്ന് കണ്ടോളാം.."

അമ്മായി ആകെ പരുങ്ങി. മോന്‍ കുടിക്കാന്‍ കൊടുക്കാന്‍ ഒന്നും ആ വീട്ടിലില്ല. ഞങ്ങള്‍ കുടിക്കുന്ന ശര്‍ക്കരക്കാപ്പി ഈ മോന്‍ കൊടുക്കാന്‍ പറ്റുമോ..? ധര്‍മ്മസങ്കടത്തിലായി പാര്‍വ്വതിയുടെ അമ്മ.

മോനിവിടെ ഇരിക്ക്. അമ്മായി ഒറ്റ ഓട്ടത്തിന് ഇത്തിരി ചായയും പഞ്ചാരയും വാങ്ങീട്ട് വരാം...

"അതൊന്നും വേണ്ട അമ്മായീ. അടുപ്പത്ത് അരി വേവുന്ന മണമുണ്ടല്ലോ.. എനിക്ക് ഒരു ഗ്ലാസ്സ് ഉപ്പിട്ട കഞ്ഞിവെള്ളം മതി.
കഞ്ഞിവെള്ളം കുടിച്ച് ഉണ്ണി യാത്രയായി. പോക്കറ്റില്‍ നിന്ന് ഒരു കവര്‍ എടുത്ത് പാര്‍വ്വതിക്ക് കൊടുക്കാന്‍ മറന്നില്ല ഉണ്ണി..

മോള്‍ അകത്തേക്ക് കയറി ഇരിക്ക്. അമ്മ പാടത്ത് പോയി അച്ചനെ വിളിച്ചോണ്ട് വരാം.

"വേണ്ട അമ്മേ, അച്ചന്‍ വരുന്ന സമയത്ത് തന്നെ വരട്ടെ.."

രണ്ട് മൂന്ന് ദിവസമായി ഞാന്‍ മോളുടെ അച്ചനോട് പറഞ്ഞോണ്ടിരുന്നു മോളെ പോയി ഒന്ന് കാണണമെന്ന്. ഞങ്ങള്‍ നിന്നെ അങ്ങിനെ ഓര്‍ക്കാറൊന്നുമില്ല. നിനക്കവിടെ സന്തോഷവും സുഖവുമാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.
എന്നാലും എന്റെ മോളെ, നിനക്ക് എന്നെ വന്ന് കാണാന്‍ തോന്നിയല്ലോ..

പാര്‍വ്വതിയുടെ അമ്മ തേങ്ങി തേങ്ങി കരഞ്ഞു, ന്റെ മോള്‍ക്ക് എന്താ തരാ അമ്മ. കൂട്ടാന്‍ വെക്കാനൊന്നും ഇല്ല ഇവിടെ. പാടത്ത് പോയാല്‍ അച്ചന്റെ കൈയീന്ന് കൊറച്ച് കാശ് വാങ്ങിയാല്‍ ഇത്തിരി മീനും പച്ചക്കറിയും വാങ്ങീട്ട് വരാം അമ്മ..

അതൊന്നും വേണ്ട അമ്മേ. അമ്മ ഇപ്പോ എങ്ങോട്ടും പൊകേണ്ട. കഞ്ഞി ഉണ്ടല്ലോ അടുപ്പത്ത്. തൈരും മോരുമില്ലേ. എനിക്ക് കഞ്ഞിയും ചമ്മന്തിയും മതി. പാര്‍വ്വതിയുടെ സാധനങ്ങളെല്ലാം പെരേടെ ഉള്ളിലേക്കെടുത്ത് വെച്ചു.

ഉണ്ണ്യേട്ടന്‍ തന്ന കവര്‍ തുറന്ന് നോക്കി പാര്‍വ്വതി. കുറച്ച് പണവും, പിന്നെ ഒരു ചെക്ക് ബുക്കും, പാര്‍വ്വതിയുടെ പേരിലുള്ള ഒരു ബേങ്ക് പാസ്സ് ബുക്കും. നാല് വരിയെഴുതിയ ഒരു കത്തും..

എന്റെ പാറുകുട്ടീ. നിനക്കാവശ്യമുള്ള പണം ഇതിലുണ്ട്. പോരാത്തത് ചെക്കെഴുതി എടുക്കാം. നല്ല കുട്ടിയായിരിക്കുക. നല്ലത് മാത്രം ചിന്തിക്കുക. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുക.
സ്വന്തം ഉണ്ണ്യേട്ടന്‍....

COPYRIGHT - 2009 - RESERVED