
പ്രിയ സുഹൃത്ത് എം ജി രാധാകൃഷ്ണന് ആദരാഞ്ജലികള്‍
ഓടക്കുഴലേ... ഓടക്കുഴലേ...
ഓമനത്താമര കണ്ണന്‍റെ ചുംബന
പൂമധു നുകര്‍ന്നവളെ
രാഗിണി നീ അനുരാഗിണി മറ്റൊരു
രാധയോ രുഗ്മിണിയോ...
“അവരെയൊന്നും എന്താ ആര്‍ക്കും വേണ്ടെ? ഈ അപ്പുണ്ണിക്കെന്താ ഒരു പ്രത്യേകത...”
പക്ഷെ ആരുടെ കൂടെയും അപ്പുണ്ണി പോകാന്‍ തയ്യാറായിട്ടില്ല ഇത് വരെ. ഇപ്പോ നിങ്ങളുടെ കൂടെ വരാന്‍ തയ്യാറായത് തന്നെ വളരെ ആശ്ചര്യം.
“അതാ മേല്‍ശാന്തിയദ്ദേഹം വരുന്നു. എല്ലാവരും അദ്ദേഹത്തെ വണങ്ങി.”
എന്താ ഇവിടെ തടിച്ച് കൂടിയിരിക്കുന്നത്, ആ പാവത്തിനെ വെറുതെ വിട്ടുകൂടെ നിങ്ങള്‍ക്ക്.
“സാവിത്രിയുടെ അഛന്‍ കാര്യങ്ങളെല്ലാം വിവരിച്ചു..”
‘മേല്‍ശാന്തി അഛന്‍ തിരുമേനിയോട് ഇല്ലത്തിന്റെ പേരും അഡ്രസ്സും എഴുതിക്കൊടുക്കുവാന്‍ ആവശ്യപ്പെട്ടു..’
ആരോരുമില്ലാത്തവനാണെങ്കിലും ഞാന്‍ പതിവായി കുറച്ച് നാളായി കാണുന്ന ഒരാളാണ് എന്ന നിലക്കാണ് ഇത്രയും ചോദിച്ചത്.
“അപ്പോ നിലമ്പൂരാണ് സ്ഥലം അല്ലേ..?”
‘വീട്ടിലെ ഒരംഗത്തെപ്പോലെ കരുതണം. ഒരു വിവേചനവും കാണിക്കരുത്. കൃഷ്ണകോപം വരുത്തി വെക്കരുത്. ഗുരുവായൂരപ്പന്റെ ദാസനാണ്. സംസാരശേഷി ഇല്ലെന്നാണ് നാം മനസ്സിലാക്കിയിരിക്കുന്നത്. എന്നോടൊന്നും ഇത് വരെ മിണ്ടിയിട്ടില്ല.’
“കൊച്ചുകുട്ടികളോട് കുശലം ചോദിച്ചുവെന്ന് ആരോ പറഞ്ഞ് കേട്ടു…”
‘അപ്പുണ്ണി പൊയ്കോളൂ….’
മേല്‍ശാന്തിയദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിച്ച്, സാക്ഷ്ട്ടാങ്കം നമസ്കരിച്ച് അപ്പുണ്ണി യാത്രയായി.
“അപ്പുണ്ണി കാറിലിരുന്ന് കരയുന്നത് ശ്രദ്ധിച്ചു സാവിത്രിക്കുട്ടി..”
നാല് മണിയോട് കൂടി എല്ലാവരും ഇല്ലത്തെത്തിച്ചേര്‍ന്നു. അപ്പുണ്ണി കാറില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല.“
സാവിത്രിക്കുട്ടി കൈ പിടിച്ചിട്ടേ നിലത്ത് കാല്‍ തൊട്ടുള്ളൂ…
തല പറ്റവെട്ടിയ നരച്ച കുറ്റിത്താടിയുള്ള, മുട്ട് വരെയുള്ള ഒറ്റമുണ്ട് എടുത്ത അപ്പുണ്ണിയെ കണ്ടപ്പോള്‍ ഇല്ലത്തെ കുട്ടികള്‍ കൂക്കിവിളിച്ചു.
“അഛന്‍ തിരുമേനി കണ്ണുരുട്ടിയതോടെ പിള്ളേര്‍ക്കൂട്ടം ഓടിമറഞ്ഞു…”
ഉമ്മറത്തേക്കാനയിച്ച് അപ്പുണ്ണിയെ വീട്ടുകാരെല്ലാം വരവേറ്റു. സാവിത്രിക്കുട്ടിയുടെ ചെറിയമ്മ അപ്പുണ്ണിക്ക് കുടിക്കാന്‍ ചായയും പലഹാരവും കൊടുത്തു.
“കഴിക്കാതെയിരുന്ന അപ്പുണ്ണിയെ കണ്ട് അഛന്‍ തിരുമേനി“
‘എന്താ അപ്പുണ്ണ്യേ ചായയും കാപ്പിയൊന്നും കുടിക്കില്ലേ..?’
അപ്പുണ്ണി ഒന്നും മിണ്ടിയില്ല.
‘അകത്താരും ഇല്ലേ..?”
“എന്തോ..”?
സാവിത്രിക്കുട്ടിയെ വിളിക്കൂ……..?
അവള്‍ കുളത്തിലേക്ക് പോയിട്ടുണ്ട്. മേല്‍ കഴുകി ഇപ്പോ എത്തും.
“സാവിത്രി വരുമ്പോളെക്കും അപ്പുണ്ണിക്ക് കുടിക്കാന്‍ കൊടുത്ത ചായ തണുത്തിരുന്നു.”
സാവിത്രി അപ്പുണ്ണിയെ അടുക്കളഭാഗത്തേക്ക് കൊണ്ട് പോയി. തൊട്ടടുത്തുള്ള തിണ്ണയില്‍ ഇരുത്തി.
“വേറൊരു ഗ്ലാസ്സില്‍ ചൂടുള്ള ചായയും കാരോലപ്പവും കൊണ്ട് വന്ന് കൊറുത്തു.”
അപ്പുണ്ണി കൊടുത്തതെല്ലാം കഴിച്ചു.”
ഇതെല്ലാം കണ്ട് നിന്ന വീട്ടുകാര്‍ക്കും പ്രത്യേകിച്ച് അഛന്‍ തിരുമേനിക്കും തെല്ലൊരാശ്വാസമായി.
“സാവിത്രിക്കുട്ടീ………. ഇങ്ങ്ട്ട് വരാ………”
നമുക്ക് അപ്പുണ്ണിയെ ശങ്കുണ്ണ്യായരെ ഏല്പിക്കാം. അപ്പുണ്ണിയുടെ കാര്യങ്ങളൊക്കെ നോക്കാന്‍. കുറച്ച് കഴിയും വരെ കുളക്കടവിലേക്കൊന്നും കൊണ്ട് പോകേണ്ട. കുളിമുറിയില്‍ കുളിച്ചാല്‍ മതി.
എന്റെ കിടപ്പറയിലെ തൊട്ട മുറിയിലോ, മറ്റേതെങ്കിലും എന്റെ കണ്ണെത്തുന്നയിടത്ത് രാത്രി കിടക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് കൊടുക്കണം. രാത്രി മൂത്രമൊഴിക്കാനും മറ്റുമുള്ള സ്ഥലങ്ങളെല്ലാം കാണിച്ച് കൊടുക്കണം.
“എല്ലാം ശങ്കുണ്ണി നായരെ ചുമതപ്പെടുത്തി..”
ശങ്കുണ്ണ്യായരേ..?
“അടിയന്‍..”
നാളെ അങ്ങാടിയില്‍ പോയി അപ്പുണ്ണിക്ക് ഉടുക്കാനുള്ള മുണ്ടും വസ്ത്രങ്ങളും, കോണകം മുതലായ സാധങ്ങളും പുറത്തേക്ക് പോകുമ്പോള്‍ ധരിക്കാനുള്ള ഷര്‍ട്ടും മറ്റും പിന്നെ തോര്‍ത്ത് സോപ്പ് മുതലായവയും എല്ലാം കണ്ടറിഞ്ഞ് വാങ്ങിക്കൊണ്ട് വരണം.
സംസാരശേഷി ഇല്ലാത്ത ആളാണെന്നുള്ള വിചാരം എപ്പോഴും വേണം.
“എല്ലാം അടിയന്‍ പറഞ്ഞ പോലെ ഒരു കുറവും ഇല്ലാതെ ചെയ്ത് കൊടുത്തളാം അങ്ങുന്നേ..”
“പിന്നെ നായരേ… വാങ്ങുന്ന സാധനങ്ങളൊക്കെ എന്റെ മുന്നിലെത്തിക്കണം. ഞാന്‍ കൊടുത്തോളാം…”
അപ്പുണ്ണി ഇല്ലത്ത് ഒരാഴ്ച കഴിഞ്ഞു. കാര്യങ്ങളൊക്കെ ശങ്കുണ്ണി നായരില്‍ നിന്ന് അഛന്‍ തിരുമേനി അറിഞ്ഞു.
“ആര് എന്തുകൊടുത്താലും അപ്പുണ്ണി കഴിക്കില്ല. സാവിത്രിക്കുട്ടിയുടെ കൈ കൊണ്ട് കൊടുത്താല്‍ മാത്രം. പാത്രങ്ങളും ഗ്ലാസ്സുമെല്ലാം ഉപയോഗം കഴിഞ്ഞാല്‍ കഴുകി വെക്കും. ഭക്ഷണം കഴിക്കാന്‍ മിക്കപ്പോഴും അടുക്കളഭാഗത്തുള്ള ഉമ്മറത്തായിരിക്കും.
മിക്കവാറും അവിടെത്തന്നെയായിരിക്കും ഇടക്കുള്ള വിശ്രമവും. ചിലപ്പോള്‍ ഏതെങ്കിലും മാവിന്റെ തറയിലോ മറ്റോ പോയി കിടന്നുറങ്ങുന്നത് കാണാം.”
ദിവസത്തില്‍ മൂന്നോ നാലോ തവണ കുളിക്കും. എരിവ് അധികം കഴിക്കില്ല. ആവി പറക്കുന്ന ആറ്റാത്ത ചായയാണിഷ്ടം. വൈകുന്നേരം ചോറുണ്ണില്ലാ. ചപ്പാത്തി, പൂരി മുതലായ ഗോതമ്പ് വിഭവങ്ങള്‍, അല്ലെങ്കില്‍ അട, പത്തിരി, പുട്ട് എന്നിവയായാലും വിരോധമില്ല. അരിയാഹാരമാവാന്‍ പാടില്ലാ എന്ന് മാത്രം. ഇനി നാല് നേരവും ഗോതമ്പാണെങ്കിലും വിരോധമില്ല.
ഒരു ദിവസം രാത്രി ഒന്നും കിട്ടിയില്ലെങ്കിലും വിരോധമില്ല. അന്ന് ഉപവസിക്കും.
ഉച്ചഭക്ഷണത്തില്‍ ഒരു ചെറിയ ഭാഗം കാക്കള്‍ക്ക് ഊട്ടിയിട്ടേ ആഹരിക്കൂ എത്ര വിശപ്പുണ്ടെങ്കിലും. തമ്പ്രാനെ - കാണാം കാക്കകള്‍ ഉച്ചയൂണിന്റെ നേരമായാല്‍. ഇപ്പോള്‍ കാക്കകള്‍ വന്ന് കരയാന്‍ തുടങ്ങിയാല്‍ അടുക്കളയിലുള്ള പെണ്ണുങ്ങള്‍ പറയും അപ്പുണ്ണ്യേട്ടന് ഉണ്ണേണ്ട നേരമായീയെന്ന്.
അപ്പുണ്ണ്യേട്ടനെയാണത്രെ കാക്കള്‍ക്ക് കൂടുതല്‍ ഇഷ്ടം. മറ്റാരൂട്ടിയാലും തൃപ്തി പോരത്രെ. ഇവിടുത്തെ പെണ്ണുങ്ങള്‍ ഇന്നാള് പറേണ് കേട്ടത്രെ ആ കാക്കളൊക്കെ ഗുരുവായൂരില്‍ നിന്ന് വന്നതാണത്രെ..!
കാലത്ത് 4 മണിക്കെഴുന്നേല്‍ക്കും. എഴുന്നേറ്റ ഉടന്‍ കുളിക്കും. തേവാരമെല്ലാം കഴിഞ്ഞാല്‍ നേരെ കാലിത്തൊഴുത്തിലേക്ക്. അവിടെ പശുക്കുട്ട്യോളെ താലോലിക്കും. കറവക്കാരന്‍ മേനോന്‍ എത്തിയിട്ടില്ലെങ്കില്‍ പാല്‍ കറന്ന് വെക്കും അടുക്കളയില്‍.
കറവക്കാരന്‍ വരാത്ത പലദിവസങ്ങള്‍ ഉണ്ടായിട്ടും വളരെ അടുത്താണത്രെ ഇല്ലത്ത് ഈ കാര്യം അറിഞ്ഞത്.
അഞ്ചരമണിക്ക് സാവിത്രിക്കുട്ടി എഴുന്നേറ്റ് അടുക്കളയില്‍ വരുന്നതും നോക്കി നില്‍ക്കും അടുക്കളവാതിക്കല്‍. അവിടെ നിന്ന് കിട്ടുന്ന ഒരു വലിയ കോപ്പ കട്ടന്‍ ചായ കുടിച്ച ശേഷം പടിഞ്ഞാറെ പറമ്പിലൂടെ നടന്ന് വെളിക്കിറങ്ങലെല്ലാം കഴിഞ്ഞ് തെക്കേ കുളക്കരയില്‍ പോയിരിക്കുന്നത് കാണാം.
പിന്നെ ആളെ കാണണമെങ്കില്‍ ഒന്നുകില്‍ സാവിത്രിക്കുട്ടി കൂവി വിളിക്കുന്നത് കാണാം ചായ കുടിക്കാന്‍. അല്ലെങ്കില്‍ മിക്കവാറും ഏഴര മണിക്ക് മൂപ്പറ് അടുക്കളക്കോലായില്‍ ഹാജര്‍. അവിടെ സാവിത്രിക്കുട്ടി ചായയും പലഹാരവും കൊടുക്കും.
അത് കഴിച്ച് അവിടെയും ഇവിടെയുമൊക്കെ നടക്കുന്നത് കാണാം. പിന്നീട് ഏതെങ്കിലും മാവിന്‍ തറയില്‍ പോയിക്കിടക്കും.
സാവിത്രിക്കുട്ടി തേവാരമെല്ലാം കഴിഞ്ഞ് അപ്പുണ്ണിയെ വിളിക്കുന്ന വരെ കിടന്ന കിടപ്പില്‍ തന്നെ. ഇനി അഥവാ ഉച്ചക്ക് ഉണ്ണാന്‍ വിളിച്ചില്ലെങ്കില്‍ ആറുമണി വരെ അവിടെ കിടന്നുറങ്ങും.
ഉറങ്ങുമ്പോള്‍ ചിലപ്പോള്‍ അണ്ണാരക്കണ്ണന്മാര്‍ അപ്പുണ്ണിയുടെ ദേഹത്തുകൂടി ഓടുന്നതും, അപൂര്‍വ്വം ചില സമയങ്ങളില്‍ കാക്കള്‍ കാഷ്ടിക്കുന്നതുമെല്ലാം കാണാം. എന്ത് തന്നെ വന്നാലും ഒരു പക്ഷി മൃഗാദികളേയും ദ്രോഹിക്കില്ല. അവിടെ തന്നെ വന്ന് കിടക്കും.
ഉച്ചയൂണ് കഴിഞ്ഞാല്‍ കുറച്ച് കഴിഞ്ഞ് അതി ഗംഭീരമായി ഒരുറക്കമാണ്. പത്രം വായനയിലോ, പിള്ളേര് കൊണ്ട് വരുന്ന് കഥാപുസ്ത്കം വായിക്കാനോ ഒന്നിലും ഒരു താല്പര്യവും ഇതേ വരെ കണ്ടിട്ടില്ല. ഭക്ഷണവും പശുക്കുട്ട്യോളെ ലാളിക്കലും അല്ലെങ്കില്‍ സദാസമയം ഉറക്കവും. വേറൊരു ചിന്തയില്ല അപ്പുണ്ണിക്ക്.
ചിലപ്പോള്‍ ആനകളെ അങ്ങിനെ നോക്കി നില്‍ക്കുന്നതും കാണാം. സാവിത്രിക്കുട്ടി ഇത് വരെ ആനക്കൊട്ടിലില്‍ അപ്പുണ്ണി പോകണത് കണ്ടിട്ടില്ലാ എന്ന് തോന്നുന്നു.
നാല് മണിയുടെ ചായ ഇല്ലെങ്കിലും അപ്പുണ്ണിക്ക് കുഴപ്പമില്ലാ. സാവിത്രിക്കുട്ടി ഓളിയിടുന്നത് കാണാം.
“അപ്പുണ്ണ്യേട്ടാ….. ചായ കാലായി………… “
അപ്പോ വന്ന് ചായ കുടിക്കും. എന്തെങ്കിലും പലഹാരം കൊടുത്താല്‍ ചിലപ്പോള്‍ കഴിക്കില്ല. പക്ഷെ ശര്‍ക്കരയിട്ട് കുഴച്ച അവില്‍ വലിയ ഇഷ്ടമാ. അവില്‍ വെറുതെ കൊടുത്താലും കഴിക്കും. ഒന്നും ആവശ്യപ്പെടില്ല.ഇനി അഥവാ ചായക്ക് മധുരം പോരെന്നോ, ഇനി മധുരം ഇടാന്‍ മറന്നുവെങ്കിലോ ഒന്നും ചോദിക്കില്ല. തന്നത് എന്തായാലും കഴിക്കും.
സന്ധ്യയായാല്‍ പാമ്പിന്‍ കാവിലാണ് ഇരിക്കുക. ഇത് കണ്ട സാവിത്രിക്കുട്ടി ആറ് മണി കഴിഞ്ഞാല്‍ പുറത്ത് വിടില്ല. പിന്നെ വൈകിട്ടത്തെ അത്താഴം കഴിയുന്നത് വരെ അടുക്കളപ്പുറത്ത് തന്നെ ആ തിണ്ണയില്‍ ഇരിക്കും. ചിലപ്പോള്‍ അവിടെയൊക്കെ ഇരുട്ടായിരിക്കും.
ഒരു ദിവസം ആ നായര്‍പെണ്ണ് അപ്പുണ്ണി അവിടെ ഇരിക്കുന്നത് കാണാണ്ട് കാടിവെള്ളം തലയിലൊഴിച്ചു. ഒരു പ്രതികരണവും ഇല്ലാതെ ആ ഇരുപ്പില്‍ തന്നെ ഇരുന്നു. സാവിത്രിക്കുട്ടി ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടും വരാതെ ചെന്ന് നോക്കിയപ്പോളാണ് കണ്ടത് കോലം.
നല്ലകാലം ചൂട് വെള്ളമാവാഞ്ഞത്…!
വൈകുന്നേരം ഭക്ഷണം കഴിഞ്ഞാല്‍ അരമണിക്കൂറിന്നകം ആളുറങ്ങും….
ഇതൊക്കെയാണ് അപ്പുണ്ണിയുടെ ഒരു ദിവസത്തെ ദിനചര്യ. അപ്പുണ്ണിക്ക് ഇരുട്ടിനെ ഭയമില്ല. ഒന്നിനേയും, ആനയേയും പാമ്പിനേയും. വല്ലാത്തൊരു മനുഷ്യന്‍. എപ്പോഴും മനസ്സിലാകാത്ത എന്തോ മന്ത്രിച്ച് കൊണ്ടിരിക്കും…
ശങ്കുണ്ണ്യായരേ……………
“അതാണ് നാരായണമന്ത്രത്തിന്റെ മാഹാത്മ്യം……….“
ഇനി ഗുരുവായൂര്‍ പോയില്ലെങ്കിലെന്താ.. അപ്പുണ്ണിയെ നാല് നേരവും കണ്ടാല്‍ മതിയല്ലോ…. കൃഷ്ണാ ഗുരുവായൂരപ്പാ.. എല്ലാം അങ്ങയുടെ മായാലീലകള്‍…
“അഛന്‍ തിരുമേനി നെടുവീര്‍പ്പിട്ടു…”
ശങ്കുണ്ണ്യായരേ…?
‘അടിയന്‍..’
അപ്പുണ്ണിക്ക് സുഖവും സന്തോഷവും, സമാധാനവും ഇല്ലെങ്കില്‍ നമുക്ക് അയാളെ ഗുരുവായൂര്‍ തന്നെ കൊണ്ട് വിടാം. നാമായി എന്തിന് ഒരു സാധുവിനെ കഷ്ടപ്പെടുത്തണം…
“സന്തോഷക്കുറവൊന്നും ഇല്ല അപ്പുണ്ണിക്ക്. പകല്‍ സമയത്ത് ഒരു ഏകാന്തത മാത്രമേ ഉള്ളൂ…സാവിത്രിക്കുട്ടിയോട് മാത്രമേ അടുപ്പമുള്ളൂ. ഞാനൊക്കെ കൂട്ട് പിടിക്കാനോ എന്തെങ്കിലും തമാശ പറയാനോ പോയാല്‍ എന്നെ ശ്രദ്ധിക്കുകപോലും ഇല്ല.“
അപ്പുണ്ണി വന്ന് കയറിയതില്‍ പിന്നെ ഈ മനക്ക് ഐശ്വര്യം കൂടിയെന്നാ നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ കൊയ്തിന് ഏറ്റവും വിളവ് കിട്ടി. 70 മേനി. ഞാറ് നടുമ്പോള്‍ രാമന്‍ നമ്പൂതിരി പറഞ്ഞിരുന്നു ഈ കൊല്ലം കൊയ്യാന്‍ പോകേണ്ട എന്ന്. അത്രമാത്രം കളയും പുഴുക്കേടും ആയിരുന്നു.
എന്നിട്ടെന്തുണ്ടായി എന്ന് അദ്ദേഹം അന്വേഷിച്ചതും ഇല്ലാ. ഇത്രയധികം വിളവ് കഴിഞ്ഞ പത്ത് കൊല്ലമായിട്ട് ഇല്ലത്തുണ്ടായിട്ടുണ്ടോ..?
തീര്‍ന്നില്ലാ അയാള്‍ കാല് കുത്തിയ അന്ന് മുതല്‍ നമുക്ക് പാല്‍ വിറ്റുവരവില്‍ തന്നെ വലിയ റിക്കാര്‍ഡ് ആയി. നമുക്ക് ഒരിക്കലും ഇവിടുത്തെ ആവശ്യത്തിന് തികയുമായിരുന്നില്ല പാല്‍.
ഇപ്പോള്‍ ആവശ്യത്തിലധികമായില്ലേ. അപ്പുണ്ണി തൊഴുത്തില്‍ നിന്നാ മതി പശുക്കള്‍ പാല്‍ ചുരത്തുന്നത് കണ്ടാല്‍ അത്ഭുതമാകും അങ്ങുന്നേ. എവിടുന്നാ ഇത്രയധികം പാല് വരുന്നതെന്ന് അതിശയിച്ച് പോകും.
നമ്മള്‍ വില്‍ക്കാനുദ്ദേശിച്ച കിഴക്കേ പറമ്പിന്റെ പകുതി കരാറെഴുതി നില്‍ക്കയാണല്ലോ. ഇപ്പോള്‍ അത് വാങ്ങാനുദ്ദേശിച്ച നമ്മുടെ രാധയുടെ കൂടെ പഠിച്ച ആ മുസ്ലീം യുവാവുണ്ടല്ലൊ?
അവന്‍ കരാറൊഴിയാന്‍ പോകയാണെത്രെ. നമുക്ക് സൊകര്യം പോലെ പണം തിരിച്ച് കൊടുത്താല്‍ മതിയെന്നും അവന് നമ്മുടെ ഭൂമി വേണ്ടെന്നും. തന്നെയുമല്ല അവന് മലായില്‍ ഒരു പണി തരപ്പെട്ടിട്ടുണ്ടെന്നും.
“നമുക്കെല്ലാം കൊണ്ടും നല്ല സമയമാ അങ്ങുന്നേ. എന്റെ കാഴ്ചപ്പാടില്‍ അപ്പുണ്ണിയുടെ നമ്മുടെ ഇല്ലത്തേക്കുള്ള വരവാണ് ഇതിനെല്ലാം നിമിത്തമായത്. അങ്ങിനെയാണ് അടിയന് തോന്നിക്കുന്നത്..”
“നീ പറേണതൊക്കെ ശരിയാണോ ശങ്കുണ്ണീ…… നിക്കങ്ങ് വിശ്വസിക്കാന്‍ വയ്യാ..”
അഛ്ന്‍ തിരുമേനിയില്‍ കൂടി ശങ്കുണ്ണി പറഞ്ഞ വിവരമൊക്കെ സാവിത്രിക്കുട്ടി അറിഞ്ഞതോടെ അവളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം പരന്നു…
[തുടരും]
അക്ഷരതെറ്റുകളുണ്ട്. പോസ്റ്റ് ചെയ്തതിന് ശേഷം തിരുത്തല്‍ പണി ചെയ്യാം. വായനക്കാര്‍ സദയം ക്ഷമിക്കുക.
ഇന്നി ഞായറാഴ്ച 27-06-2010 അക്ഷരത്തെറ്റുകള്‍ പരമാവധി തിരുത്തി. ഇനിയും ഉണ്ടെങ്കില്‍ ദയവായി കാണിച്ച് തരണം.
copy right -2010- reserved
നാല്‍പ്പത്തിയൊന്നാം ഭാഗത്തിന്റെ തുടര്‍ച്ച
http://jp-smriti.blogspot.com/2010/06/41.html
“നാളെ ഏതായാലും അല്പം വൈകി ഓഫീസില്‍ പോകാം.“
“ഓ അത് വേണ്ട. നേരം വൈകിയാല്‍ അതിന് വിശദീകരണം കൊടുക്കേണ്ടിവരും.“
ഉണ്ണിയേട്ടന് പ്രാതല്‍ നേരത്തെ കൊടുത്ത് വീട്ടില്‍ നിന്നിറങ്ങാം.
ഉണ്ണി പിറ്റേ ദിവസം എഴുന്നേല്‍ക്കാന്‍ വൈകി.ഓഫീസില്‍ വൈകിയെത്തിയ പാര്‍വ്വതിക്ക് ശങ്കരേട്ടന്റെ ശകാരം കേള്‍ക്കേണ്ടിവന്നു.
“ഓഫീസില്‍ വൈകിയെത്തിയത് എന്റെ കുറ്റം കൊണ്ടല്ലാ”
നിങ്ങളുടെ കുടുംബകാര്യങ്ങളൊന്നും എനിക്കറിയേണ്ട. നാളെ മുതല്‍ വൈകിയാല്‍ സര്‍വ്വീസ് തുടര്‍ന്ന് കൊണ്ട് പോകാന്‍ പറ്റിയെന്ന് വരില്ല.
“പാര്‍വ്വതിക്ക് സംഗതികളൊന്നും പിടികിട്ടിയില്ല. ഉടമസ്ഥന്റെ ഭര്യക്ക് നേരം വൈകാന്‍ പാടില്ലെന്നോ?!”
ഏതായാലും പേടിച്ച് പിന്മാറാന്‍ പാടില്ല.
പാര്‍വ്വതി മനസ്സില്‍ ഭാരിച്ച മനസ്സോടെ വീട്ടില്‍ വന്ന് കയറി. പിറ്റേ ദിവസം അവധിയായതിനാല്‍ ഉണ്ണ്യേട്ടന്‍ നേരത്തെ വീട്ടിലെത്തിയിരുന്നു.
പതിവില്ലാത്തവിധം ഒരു കട്ടന്‍ ചായയുണ്ടാക്കി കുടിച്ച് അടുക്കളയുടെ ഭാഗത്ത് തന്നെ ഇരുന്നു. വീട്ടിലെ പണിയും ഓഫീസിലെ പണിയും, ഉണ്ണ്യേട്ടന്റെ സഹകരമില്ലായ്മയും എല്ലാം ആലോചിച്ച് പാര്‍വ്വതിക്ക് ഭ്രാന്ത് പിടിക്കുമോ എന്ന അവസ്ഥയായി.
ഞാന്‍ എന്ത് വേണമെങ്കിലും ചെയ്തോളാം, എത്ര വേണമെങ്കിലും പണിയെടുത്തോളാം. പക്ഷെ എനിക്ക് ഉണ്ണ്യേട്ടന്റെ കൂടെ തന്നെ ഓഫീസില്‍ പോകണം. തിരിച്ച് വരുമ്പോള്‍ വേണമെങ്കില്‍ ഞാന്‍ തനിയെ പോന്നോളാം.
“പക്ഷെ ഇതൊന്നും എന്തേ എനിക്ക് ഉണ്ണ്യേട്ടനോട് ചോദിക്കന്‍ പേടി. അല്ലെങ്കില്‍ ഭയം. കൂടെ കിടക്കുന്ന ആളോട് തലയിണമന്ത്രമായി ഉരുവിട്ടുകൂടെ ?:“
“പാര്‍വ്വതി സ്വയം ചോദിച്ചു.“
ശങ്കരേട്ടനൊന്നും കാര്യം സാധിച്ച് തരാനാവില്ല. എല്ലാവര്‍ക്കും അവരുടെ നിലനില്‍പ്പല്ലേ പ്രധാനം. തല്‍ക്കാലം യൂണിഫോമില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് മാത്രം. ശങ്കരേട്ടന്‍ സ്തുതി.
നാളെ അവധിയാണ്. ഉണ്ണ്യേട്ടനെന്നെ വിടില്ല. കാലത്ത് തൊട്ട് വൈകിട്ട് കിടക്കുന്ന വരേയും വീട്ടില്‍ എല്ലാ സൌഭാഗ്യങ്ങളുള്ള രാജകുമാരി തന്നെ. നാളെ ഗുരുവായൂര്‍ക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് നടാടെയാണ് ഒരു മൂഡ് ഇല്ലാത്ത പോലെ തോന്നുന്നത്.
എന്റെ ഉള്ളിലെ വിഷമം പുറത്ത് കാണിക്കാന്‍ പാടില്ല. അങ്ങിനെയായാല്‍ പിന്നെ പരാജയം ഏറ്റ് വാങ്ങുകയാകും.
ഗുരുവായൂര്‍ പോയി ചൂണ്ടല്‍ വഴി മടങ്ങുന്ന സമയത്ത് കണ്ടാണശ്ശേരി ഭാഗത്ത് റോഡരികില്‍ ചക്ക കൂട്ടിയിരിക്കുന്നത് കണ്ടു. പാര്‍വ്വതിക്ക് ചക്ക വലിയ ഇഷ്ടമാണ്. സ്വന്തം വീട്ടില്‍ ധാരാളം ഉണ്ടെങ്കിലും രണ്ടെണ്ണം വാങ്ങിക്കാമെന്ന് വിചാരിച്ച് വണ്ടി നിര്‍ത്തി.
“പാര്‍വ്വതീ കണ്ടോ ചക്കകളുടെ കൂമ്പാരം ?.
ഉണ്ണിക്ക് അഛന്‍ നല്‍കിയ റോളിഫ്ലെക്സ് കാമറയില്‍ ചക്കക്കൂമ്പാരത്തിന്റെ ദൃശ്യങ്ങള്‍ പകര്ത്തി.
“പാര്‍വ്വതി ഇതൊന്നും അറിയാത്ത പോലെ എന്തോ ആലോചിച്ചും കൊണ്ടിരിക്കയായിരുന്നു”
ഉണ്ണിയുടെ കൈവിരല്‍ പാര്‍വ്വതിയുടെ ബൌസിന്റെ അടിയില്‍ കൂടി കയറ്റിയതും പാര്‍വ്വതി ഞെട്ടിയുണര്‍ന്നു.
“എന്തേ ഉണ്ണ്യേട്ടാ…?”
“അപ്പോള്‍ ഞാന്‍ നിന്നെ വിളിച്ചതും വണ്ടി നിര്‍ത്തിയതും ഒന്നും നീ അറിഞ്ഞില്ല അല്ലേ..?”
നിന്നെ സന്തോഷിപ്പിക്കാന്‍ ഞാന്‍ എന്തൊക്കെ ചെയ്യുന്നു. നിനക്കെന്താ രണ്ട് ദിവസമായി ഇത്ര വലിയ ചിന്തകള്‍.?
“യേയ് ഒന്നുമില്ല. നമുക്ക് പോകാം.”
അപ്പോ ചക്ക വാങ്ങിക്കേണ്ടെ?
“ചക്കയോ? എവിടെ..?”
ഇതാ അപ്പുറത്തേക്ക് നോക്കൂ...
“പാര്‍വ്വതിക്ക് പെട്ടെന്ന് ഒരു വികാരവും തോന്നിയില്ല. സാധാരണ ഗുരുവായൂര്‍ പോകുമ്പോഴും , പ്രത്യേകിച്ച് മടങ്ങിവരുമ്പോഴും വീട്ടിലെത്തുന്നത് വരെ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഇപ്പോള്‍ മിണ്ടാതിരിക്കുന്നത്.”
നമുക്ക് പോകാം ഉണ്ണ്യേട്ടാ.
“ശരി അങ്ങിനെയാകട്ടെ”
പാര്‍വ്വതി വീട്ടിലെത്തിയതും വസ്ത്രമൊന്നും മാറ്റാതെ വന്ന പാട് കിടക്കയിലേക്ക് ചാഞ്ഞു.
ഉണ്ണിക്ക് പാര്‍വ്വതിയുടെ രോഗം മനസ്സിലായെങ്കിലും പുറത്തേക്ക് കാട്ടിയില്ല. ഉണ്ണി കള്ളിമുണ്ടുടുത്ത് തിണ്ണയില്‍ വന്നിരുന്നു.
സാധാരണ ഗുരുവായൂര്‍ തൊഴുത് മടങ്ങുമ്പോള്‍ പാര്‍വ്വതിക്ക് മസാല ദോശയും ചായയും, പിന്നെ വഴിയില്‍ കാണുന്ന കുപ്പി വളകളും മാലയും എല്ലാം വേണം. ഇക്കുറി അതൊന്നും അവള്‍ ആവശ്യപ്പെട്ടില്ല്ല. നേരെ വന്ന് കാറിലിരുന്നു.
ഉണ്ണിക്ക് മുല്ലപ്പൂവിന്റെ ഗന്ധം അധികം കേട്ടാല്‍ തലവേദന ഉണ്ടാകും. അമ്പലപരിസരം മുഴുവന്‍ ഇന്ന് ആ ഗന്ധമായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ചായയും കിട്ടിയില്ല. ജാനുവിനെകൊണ്ട് ഒരു ചായ ഇട്ട് കുടിക്കാന്‍ അടുക്കളഭാഗത്തേക്ക് നടന്നു.
അവിടെ ആരേയും കാണാഞ്ഞതിനാല്‍ സ്വയം ഒരു കട്ടന്‍ ചായ ഉണ്ടാക്കാനുള്ള ഏര്‍പ്പാടിലായിരുന്നു.
“അപ്പോഴേക്കും പാര്‍വ്വതി അടുക്കളയിലെത്തിയിരുന്നു.“
“എന്താ ഉണ്ണ്യേട്ടാ എന്നോട് പറയാതിരുന്നത് ചായയുടെ കാര്യം.?”
അതിന് നീ വന്ന പാടെ കയറിക്കിടന്നില്ലേ? വയ്യാത്ത ആളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി.”
നീ പോയി വിശ്രമിച്ചോളൂ പാര്‍വ്വതീ.
“ഉണ്ണി ചായയുണ്ടാക്കുന്നതും നോക്കി പാര്‍വ്വതി അടുക്കളപ്പടിയില്‍ ഇരുന്ന് ഉറക്കം തൂങ്ങി..”
ഉണ്ണീ പാര്‍വ്വതിയെ എണീപ്പിച്ച് മുഖം കഴുകിക്കൊടുത്തു.
ഉണ്ണീയുടെ സ്നേഹം കണ്ട പാര്‍വ്വതിയുടെ കണ്ണില്‍ വെള്ളം നിറഞ്ഞു. ഉണ്ണി അത് കണ്ടില്ലെന്ന് നടിച്ചില്ലെങ്കിലും, പിന്നീട് ഉണ്ണിയുടെ തൊണ്ടയിടറി.
“പറയൂ പാര്‍വ്വതീ.. എന്താണ് നിന്റെ പ്രശ്നം..?”
“ഒന്നുമില്ലാ ഉണ്ണ്യേട്ടാ..?”
രണ്ട് പേരും കൂടുതലൊന്നും പറയാതെ അങ്ങിനെ 4 മണി വരെ കിടന്നുറങ്ങി. ഉച്ച ഭക്ഷണം ഉണ്ടായതേ ഇല്ല. ആ കാര്യം ആരും ഓര്‍ത്തില്ല.
“പാര്‍വ്വതിക്ക് അണ്ടിപ്പിട്ട് ഇടിക്കാനറിയാമോ..?”
“അറിയാം..”
“എനിക്കുണ്ടാക്കിത്തരാമോ..?”
“തരാമല്ലോ..”
ഉണ്ണീയേട്ടന്‍ ഇവിടെ ഇരിക്ക്. ഞാന്‍ അണ്ടി പെറുക്കി വരാം. പെട്ടൊന്നും ഉണ്ടാക്കാന്‍ പറ്റുന്ന കാര്യമല്ല. സന്ധ്യയാകുമ്പോളെക്കും ശരിയാക്കിത്തരാം. അണ്ടി ചുടുന്ന സമയത്തൊന്നും എന്നെ കേറിപ്പിടിക്കാനൊന്നും വരരുതേ. കൈയിലൊക്കെ അണ്ടിപ്പശയും മറ്റുമാകും. അത് പിന്നെ പൊള്ളും. പിന്നെ എന്നേക്കേറി തല്ലാന്‍ തുടങ്ങും.
എന്നാല്‍ ഉണ്ടാക്കിക്കോളൂ.. ഞാനും കൂടി സഹായിക്കാം.
പാര്‍വ്വതി അണ്ടി ചുട്ട്, പൊളിച്ച്, അരിപ്പൊടിയും ശര്‍ക്കരയും നാളികേരവും ഉരലിട്ട് ഇടിക്കുമ്പോള്‍ ഉണ്ണി അവളുടെ ദേഹത്തേക്ക് നോക്കിക്കൊണ്ടിരുന്നു.
“ഉണ്ണിയുടെ നോട്ടവും തമാശപറച്ചിലും ഒക്കെയായപ്പോള്‍ പാര്‍വ്വതിയുടെ മനസ്സിന്റെ ഭാരം തെല്ല് കുറഞ്ഞു.“
പുട്ട് മുറുകുമ്പോള്‍ ഉരലില്‍ ഉലക്ക ആഞ്ഞിടിക്കേണ്ടി വരും. അപ്പോള്‍ പാര്‍വ്വതിയുടെ തുള്ളിച്ചാടുന്ന മാറിടത്തിലേക്ക് ഉണ്ണി നോക്കി ഉല്ലസിച്ച് കൊണ്ടിരുന്നു.
“ഉണ്ണ്യേട്ടാ എന്താ ഈ കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിലേക്കാണ് എന്ന് പറയുന്നത്..?”
“അത് ശരി… നീയെന്നെ കുറുക്കനാക്കി അല്ലേ..?”
“നിന്നെ കാണാന്‍ എന്തൊരു ചേലാ പാര്‍വ്വതീ. എനിക്കിത് പോലെ എന്നും പുട്ട് ഇടിച്ച് തരുമോ? “
“തരാം. ഈ ഉലക്കയുടെ മൂട് കൊണ്ട് ഒരിടിയും തരാം. ഈ ആണുങ്ങള്‍ക്കെന്താ വടക്കോറത്ത് കാര്യം. ണീറ്റ് പോയെ ഇവിടുന്ന്. “
പാര്‍വ്വതി ഒരു ഇലച്ചിന്തില്‍ അണ്ടിപ്പിട്ട് ഉണ്ണിക്ക് കൊണ്ട് കൊടുത്തു. അപ്പോളേക്കും അവള്‍ നന്നേ ക്ഷീണിച്ചിരുന്നു.
ഉണ്ണി തിന്നുന്നതിന് മുന്‍പ് ഒരു കഷണം പാര്‍വ്വതിയുടെ വായില്‍ വെച്ച് കൊടുത്തു. പാര്‍വ്വതിയുടെ എല്ലാ വിഷമങ്ങളും മാഞ്ഞത് അവള്‍ അറിഞ്ഞില്ല. അവള്‍ ഉണ്ണിയുമായി തല്ലുകൂടാനും തമാശ പറയാനും തുടങ്ങി. എല്ലാം ദു:ഖങ്ങളും പമ്പ കടന്നു.
“കുറേ നാളായി ഫ്രൈഡ് റൈസ് കഴിച്ചിട്ട്. പണ്ട് എനിക്ക് ചേച്ചി ഉണ്ടാക്കിത്തരുമായിരുന്നു. ചിലപ്പോള്‍ സിങ്കപ്പൂരിലെ പെങ്ങള്‍ വരുമ്പോള്‍ നാസി ഗോറി യെന്ന് ഫ്രൈഡ് റൈസിനെപ്പോലെയുള്ള ഒരു വിഭവും ഉണ്ടാക്കിത്തരാറുണ്ട്.”
ഞങ്ങള്‍ മദ്ധ്യവേനലവധി കഴിഞ്ഞ് മടങ്ങുമ്പോള്‍ തൃശ്ശിനാപ്പള്ളി വഴിക്കാണ് വരാറ്. അവിടെ നിന്ന് മദിരാശിയില്‍ വന്ന് അഛന് ചില ഓഫീസ് കാര്യങ്ങളൊക്കെ ഉണ്ടാകും.
അതെല്ലാം കഴിഞ്ഞ് ഞങ്ങളെ മൂര്‍മാര്‍ക്ക്റ്റിലും മൌണ്ട് റോഡിലും എല്ലാം ചുറ്റിക്കറങ്ങാന്‍ കൊണ്ടോകും.
മൌണ്ട് റോഡിലെ ബുഹാരി ഹോട്ടലില്‍ നിന്നാണെന്ന് തോന്നുന്നു ഫ്രൈഡ് റൈസ് ആദ്യമായി കഴിക്കുന്നത്. പിന്നീട് ചേച്ചി അതിന്റെ റസീപ്പി വാങ്ങി നാട്ടില്‍ വന്ന് എനിക്ക് പലപ്പോഴും ഫ്രൈഡ് റൈസ് ഉണ്ടാക്കിത്തരുമായിരുന്നു.
ഇന്നാള്‍ ഞാന്‍ ലണ്ടനില്‍ പോയപ്പോള്‍ ഒരു ചൈനീസ് റസ്റ്റോറണ്ടില്‍ ഫ്രൈഡ് റൈസ് കഴിക്കാന്‍ കയറിയെങ്കിലും കഴിക്കാനായില്ല.
“എന്താ ഉണ്ണ്യേട്ടാ ഇ മൂര്‍ മാര്‍ക്കറ്റ് എന്നാല്‍..?
ഈ മൂര്‍മാര്‍ക്കറ്റില്‍ കിട്ടാത്തതൊന്നും ഇല്ല. അഛനും അമ്മയെയും ഒഴിച്ച് എല്ലാമവിടെ കിട്ടുമെന്നാ പറയുക.
ഞാന്‍ അവിടെ പോയാല്‍ കളിപ്പാട്ടങ്ങളാണ് വാങ്ങുക. മരം കൊണ്ടുണ്ടാക്കിയ പല വര്‍ണ്ണങ്ങളിലുള്ള വീട്ടുപകരണങ്ങളുടെ മോഡലുകളും, കാറുകളും പിന്നെ ചലിച്ച് കൊണ്ടിരിക്കുന്ന തലകളുള്ള പാവകളും, വലിയ വയറുകളുള്ള കുംബകര്‍ണ്ണന്മാരെയും പിന്നെ ചെറിയ കൊട്ടകളും വട്ടികളും.
ഇത്ര വയസ്സായിട്ടും എനിക്ക് അത്തരം കളിപ്പാട്ടങ്ങളോട് ഭ്രമമാണ്. ചേച്ചി അവിടെ നിന്ന് കല്ലുമാലകളും കുപ്പിവളകളും, സിന്ദൂരം ചാന്ത് കണ്മഷി എന്നിവയും വാങ്ങാറുണ്ട്.
കുട്ടികള്‍ക്ക് വാങ്ങാന്‍ കുറച്ചധികം ഉണ്ടാകും അവിടെ. എനിക്കവിടെ പോയാല്‍ ഒരു കാഴ്ചബംഗ്ലാവില്‍ പോയ പ്രതീതിയാണ്.
“എന്നെ ഒരു ദിവസം അവിടേക്ക് കൊണ്ടോകുമോ ഉണ്ണ്യേട്ടാ..?”
ആ കൊണ്ടോകാമല്ലോ? നമുക്ക് കുട്ട്യോളുണ്ടാകുമ്പോള്‍ അവരേയും കൂട്ടി പോകാം.
കുട്ട്യോളെന്ന് പറഞ്ഞപ്പോള്‍ പാര്‍വ്വതി കരയാന്‍ തുടങ്ങി.
“ ഇത്രകാലമായിട്ടും ഞാന്‍ പ്രസവിച്ചില്ലാ. അവളുടെ സങ്കടം അണപൊട്ടി“
[തുടരും]
അടിക്കുറിപ്പ് ::
അക്ഷരത്തെറ്റുകള്‍ കരുതിക്കൂട്ടി വരുത്തുന്നതല്ല. ബ്ലോഗില്‍ പോസ്റ്റ് ചെയ്തതിന്‍ ശേഷമേ തിരുത്തുവാന്‍ പറ്റൂ. താമസിയാതെ ചെയ്യുന്നതാണ്.
copy right – 2010 - reserved
All rights reserved

ഫോട്ടോകടപ്പാട്:ഗൂഗിള്‍
