Sunday, October 2, 2011

ഗാന്ധി ജയന്തി ആഘോഷം തൃശ്ശൂരില്‍


ഇന്ന് (ഒക്ടോബര്‍ 2, 2011) ഗാന്ധി ജയന്തി. പതിവ് പോലെ ഞങ്ങള്‍ ലയണ്‍സ് കുടുംബങ്ങള്‍ തൃശ്ശൂരില്‍ നെടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന കസ്തൂര്‍ബ വൃദ്ധസദനത്തിലെത്തി കാലത്ത് 10 മണിയോടെ.

യാത്രാമധ്യേ ഞാന്‍ പ്രേമയേയും രവിയേട്ടനേയും എന്റെ കൂടെ കൂട്ടി. ഈ വര്‍ഷം ഈ സുദിനം ഞായറാഴ്ചയായതിനാല്‍ കൂടുതല്‍ ലയണ്‍സ് കുടുംബങ്ങള്‍ ഉണ്ടാകുമെന്ന് കരുതി. പക്ഷെ അംഗസംഖ്യ കുറവായിരുന്നു. എന്നിരുന്നാലും മോശമല്ലാത്ത കൂട്ടം ഉണ്ടായിരുന്നു.

കീര്‍ത്തി ഡെന്നി, പ്രേമ രവിപ്രസാദ്, ഗീത വേണുഗോപാല്‍, സുനജ വേണുഗോപാല്‍, കനക പ്രതാപ്, ലിഷ ഡെന്നി, ജെ പി വെട്ടിയാട്ടില്‍, രവിപ്രസാദ്, ഡോ.വി. കെ. ഗോ‍പിനാഥന്‍, ഡോ. കെ. ആര്‍. പ്രതാപ്, വേണുഗോപാല്‍ മൂത്തേടത്ത്, വേണുഗോപാല്‍ പി. എം, ഡെന്നി ജി ആലപ്പാട്ട്, ഡെന്നി ജോസഫ് പോള്‍, സത്യന്‍ കോലഴിക്കാരന്‍ എന്നിവരും ഹാജരായിരുന്നു.

സദനം അംഗങ്ങളുടെ പ്രാര്‍ത്ഥനയോടെ ജയന്തി ആഘോഷം 11 മണിക്ക് ആരംഭിച്ചു. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ജയപ്രകാശ് വെട്ടിയാട്ടില്‍ എല്ലാവര്‍ക്കും സ്വാഗതം പറഞ്ഞു. ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് 324e2 വിന്റെ ഏരിയ ചെയര്‍ പേര്‍സണ്‍ ലയണസ്സ് ശ്രീമതി രജനി മോഹന്‍ ദാസ് ആശംസ പ്രസംഗം നടത്തി. തുടര്‍ന്ന് ക്ലബ്ബ് മെംബര്‍ ലയണ്‍ ഡോക്ടര്‍ വി. കെ. ഗോപിനാഥനും ആശംസകള്‍ നേര്‍ന്നു.

പണ്ട് ഇവിടെ നടന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം അയവിറക്കി. കാലങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ നട്ടുവളര്‍ത്തിയ നെല്ലി, മാവ് മുതലായ മരങ്ങള്‍ കായ്ച് കണ്ടത് അദ്ദേഹത്തിനും ക്ലബ്ബിലെ മറ്റു മെംബേര്‍സിനും കൌതുകമേകി.

അദ്ദേഹം നട്ടുപിടിപ്പിച്ച നെല്ലി മരത്തില്‍ ധാരാളം നെല്ലിക്ക ഉണ്ടായിരുന്നു. അത് അദ്ദേഹം തന്നെ പറിച്ച് ഞങ്ങള്‍ക്കെല്ലാവര്‍ക്കും തന്നു.

അവിടെ കശുമാവിന്‍ തൈകള്‍ വില്പനക്ക് വെച്ചിട്ടുണ്ട്. മൂന്ന് രൂപയേ ഉള്ളൂ നല്ലയിനം തൈകള്‍ക്ക്. ആവശ്യമുള്ളവര്‍ക്ക് അവിടെ ചെല്ലാവുന്നതാണ്‍.

പിന്നെ മൂന്ന് കൊല്ലം മുമ്പ് ഒരു ആട്ടിന്‍ കുട്ടിയെ കൊടുത്തിരുന്നു. അത് പ്രസവിക്കുമ്പോള്‍ ഞങ്ങള്‍ക്ക് തിരികെ ഒരു കുട്ടിയെ തരണമെന്ന കണ്ടീഷനില്‍. പക്ഷെ അത് പ്രസവിച്ചില്ല, പകരം അവിട് തുടുത്തു പാല്‍ ചുരത്തിത്തുടങ്ങി. ധാരാളം പാല്‍ ലഭിച്ചുവെങ്കിലും അവിടുത്തെ ചില അന്തേവാസികള്‍ പ്രസവിക്കാത്ത ആടിന്റെ പാല്‍ കുടിക്കാന്‍ വിസമ്മതിച്ചു. ഇപ്പോള്‍ അവര്‍ ആടിനെ 4000 രൂപക്ക് വിറ്റുവെന്ന് പറഞ്ഞു. അവിടെ ഏതാണ്ട് 25 അന്തേവാസികള്‍ ഉണ്ട്.

എല്ലാം തീര്‍ത്തും അവശരും അശരണരും എഴുപത് വയസ്സിന്‍ മുകളിലുള്ളവര്‍. ഞങ്ങള്‍ കഴിഞ്ഞ കൊല്ലം കസേരകളും നടക്കാന്‍ വയ്യാത്തവര്‍ക്ക് കുത്തിനടക്കാനുള്ള ഉപകരണങ്ങളും നല്‍കുകയുണ്ടായി.

ഇനി അവര്‍ക്ക് ഒരു പശുക്കുട്ടിയെ കിട്ടിയാല്‍ കൊള്ളാമെന്നുണ്‍ടെന്ന് ഞങ്ങളെ അറിയിച്ചു. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ഞാന്‍ ഈ സംഘടനയിലേക്ക് ക്ഷണിക്കുന്നു.

സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ഒരു ചെറിയ ഗ്രാന്‍ഡ് മാത്രമേ ഈ പ്രസ്ഥാനത്തിനുള്ളൂ… നമ്മളെല്ലാവരും കൊടുക്കുന്ന നിര്‍ലോഭമായ സഹായങ്ങളാണ്‍ ഈ പ്രസ്ഥാനത്തെ നിലനിര്‍ത്തുന്നത്. അവര്‍ക്ക് സ്വന്തമായ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഉണ്ട്.

സമീപത്തുള്ള കസ്തൂര്‍ബ സ്കൂളിന്റെ കീഴിലാണ്‍ ഈ സദനം പ്രവര്‍ത്തിക്കുന്നത്. ഏഴാം ക്ലാസ്സ് വരെയുള്ളതാണ്‍ ഈ വിദ്യാലയം.

ഇതെല്ലാം കസ്തൂര്‍ബാ ഗാന്ധി നേഷണല്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ കേരള ബ്രാഞ്ചിന്റെ കീഴിലും എന്നാണ്‍ ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.

ഞങ്ങള്‍ ഇന്ന് എല്ലാ അമ്മമാര്‍ക്കും ബെഡ്ഷീറ്റ് പുതപ്പ് മുതലായ സാധനങ്ങള്‍ നല്‍കി. കൂടാതെ അമ്മമാരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ഇന്നെത്തെ എല്ലാ ചിലവുകളും ലയണ്‍സ് ക്ലബ്ബ് ഓഫ് കൂര്‍ക്കഞ്ചേരി നല്‍കി. ഡോക്ടര്‍ വി. കെ. ഗോപിനാഥനാണ്‍ സ്പോണ്‍സര്‍.

ഞങ്ങളുടെ ക്ലബ്ബിലെ അംഗമായ ഡോക്ടര്‍ വി. കെ. ഗോപിനാഥന്‍ തൃശ്ശൂരിലെ മെട്രോപൊളിറ്റന്‍ ഹോസ്പിറ്റലിന്റെ സ്ഥാപകനും മേനേജിങ്ങ് ഡയറക്ടറും, തൃശ്ശൂരിലെ ആദ്യത്തെ കേബിള്‍ ടിവി ആയ – MCV യുടെ ഉടമസ്ഥനും ആണ്‍.

കഴിഞ്ഞ പത്ത് കൊല്ലമായി കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബ് ഇവിടെ ഗാന്ധിജയന്തി ആഘോഷിക്കുന്നു. അടുത്ത് തന്നെ ഞങ്ങള്‍ ഇവിടെ വീണ്ടും വരുന്നതായിരിക്കും. കൂടുതല്‍ സര്‍വ്വീസ് പ്രോജക്റ്റുകള്‍ ചെയ്യാന്‍.

ഞങ്ങള്‍ അമ്മമാര്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്തു, പിന്നീട് ഞങ്ങളെല്ലാം അവരുടെ കൂടെ ഇരുന്ന് ഇന്നത്തെ ഉച്ചഭക്ഷണം കഴിച്ചു. 2 മണിയോടെ പിരിഞ്ഞു,

++ തെറ്റുകളുണ്ട് - താമസിയാതെ തിരുത്താം. കൂടുതല്‍ ഫോട്ടോ‍സും അപ്പ് ലോഡ് ചെയ്യാം.









Saturday, October 1, 2011

TRICHUR BLOG MEET NEWS

ഇന്ന് (01-10-2011) നടന്ന തൃശ്ശൂര്‍ ബ്ലോഗ് മീറ്റ് വിശേഷങ്ങള്‍ ഇവിടെ കാണാം

http://trichurblogclub.blogspot.com/2011/10/blog-post.html

Thursday, September 29, 2011

ഗാന്ധി ജയന്തി ആശംസകള്‍

ഒക്ടോബര്‍ 2 ഗാന്ധി ജയന്തി.


എല്ലാ ബ്ലോഗ് വായനക്കാര്‍ക്കും ഗാന്ധി ജയന്തി ആശംസകള്‍

Wednesday, September 21, 2011

ഒരു ഭാര്യയുടെ പരിദേവനം

വൃദ്ധനായ ഭര്‍ത്താവിന്റെ ഏക ഭാര്യ മധ്യകേരളത്തിലെ ഒരു പട്ടണത്തില്‍ കഴിയുന്നു. അവര്‍ക്ക് മുതിര്‍ന്ന മക്കളും മരുമക്കളും ചിന്ന പേരക്കുട്ടീസും.

വെളുപ്പാന്‍ കാലത്ത് തന്നെ അവര്‍…………

“ഇന്ന് കൂട്ടാന്‍ വെക്കാനൊന്നും ഇല്ല. ഇന്ന് മോനും മരോളും വരും………….. അവര്‍ ആത്മഗതം പോലെ ഇത് പറയാന്‍ തുടങ്ങിയിട്ട് മണിക്കൂറുകളേറെ ആയി. ഭര്‍ത്താവ് ഇതൊന്നും ഗൌനിക്കുന്നുമില്ല………”

എന്നിരുന്നാലും അവര്‍ ഇത് പറഞ്ഞുകൊണ്ടേയിരിക്കുന്നു. പണ്ടൊക്കെയാണെങ്കില്‍ അവരെ ഭര്‍ത്താവ് കയ്യില്‍ കിട്ടിയതെടുത്ത് എറിയുമായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്ന് ഈ സോക്കേടില്ലാത്ത കാരണം ഇവര്‍ക്ക് ഇത്തരം പറച്ചില്‍ കുറേ കൂടുതലാണ്‍.

ഇവര്‍ക്ക് രണ്ട് പേര്‍ക്കും കഷ്ടിമുഷ്ടി കഴിഞ്ഞുകൂടാനുള്ള പെന്‍ഷന്‍ വകയേ കുടുംബത്തിലുള്ളൂ…. മക്കളും മരുമക്കളും വന്ന് നില്‍ക്കുമ്പോള്‍ സ്വാഭാവികമായും സാമ്പത്തിക പരാധീനത ആര്‍ക്കും വരാമല്ലോ…. അവര്‍ക്ക് ഭര്‍ത്താവിന്റെ ദയനീയതാവസ്ഥ അറിഞ്ഞിട്ടും ഇങ്ങനെ കുത്തി നോവിക്കുന്നത് അവള്‍ക്കൊരു പക്ഷെ കാര്യ സാധ്യത്തിനുള്ള ഒരു തമാശയായിരിക്കാം.

മക്കളും മരുമക്കളും ഒന്നും തന്തക്ക് കൊടുക്കില്ല. അവരെയൊക്കെ ഭരിക്കുന്നതും നയിക്കുന്നതും ഒക്കെ ഇവള്‍ തന്നെ. എന്നാ അവള്‍ക്ക് പറയാം. തന്തയുടെ സാമ്പത്തികം പ്രശ്നത്തിലാണ്‍. എന്തെങ്കിലും മാസാമാസം ചിലവിലേക്കായി കൊടുക്കാന്‍. അതവള്‍ക്കാകില്ലതാനും.

പുത്രന്‍സ് ഒന്നും തരില്ലാ എന്ന് പറയുന്നില്ല. ആരോഗ്യ ഇന്‍ഷൂറന്‍സും വല്ലപ്പോള്‍ കുപ്പായവും മറ്റും തരും. ഓന്റെ കൂടെ പോയി നില്‍ക്കാനും പറയും. പക്ഷെ ഈ ദമ്പതിമാര്‍ക്ക് പുത്രന്‍സിന്റെ കൂടെ അന്യനാട്ടില്‍ കഴിയാന്‍ താല്പര്യമില്ല. ഉള്ള കഞ്ഞികുടിച്ച് സ്വന്തം കുടിലില്‍ കഴിയാനാണ്‍ ഇഷ്ടം.

“ഞാന്‍ ഇന്നെലെത്തൊട്ട് പറയുന്നതാ………… മോനും മരോളും എത്തും. ഇവിടെ കൂട്ടാന്‍ വെക്കാനൊന്നും ഇല്ല. കുറച്ച് പയറും മുതിരയും മാത്രമുണ്ട്. ഒരു പുളിശ്ശേരി വെക്കാനാണെങ്കില്‍ മോരും ഇല്ല. മോര് കറി വെച്ചാല്‍ അതൊക്ക്കെ ഒറ്റ ദിവസം കൊണ്ട് മോന്തിക്കുടിക്കും……………. എന്റെ കയ്യിലാണെങ്കില്‍ കാശും ഇല്ല.”

“നീ വലിയ പണക്കാരന്റെ മോളല്ലാരുന്നോടീ………. നെനക്ക് കിട്ടാനുള്ള വകയെല്ലാം ആങ്ങിളമാര്‍ക്കെഴുതിക്കൊടുത്തല്ലോ.. പോയി ചോയിക്കടീ അവരോട്.. അല്ലെങ്കില്‍ നെന്റെ മോനോട് ചോയിക്കാമല്ലോ നെനക്ക്.. അല്ലെങ്കില്‍ മരോളോട് ചോയിക്കടീ.. ഓള്‍ക്കും ഇല്ലേടീ വലിയ ജോലീം പത്രാസുമൊക്കെ………..”

“പിന്നെ നെന്നോട് ഒരു കാര്യം പറഞ്ഞേക്കാം. എന്റെ വരുമാനമെത്രയാണെന്ന് നെനക്കറിയാമല്ലോ. എനിക്ക് കടം വാങ്ങി പിള്ളേര്ക്ക് വെച്ചുവിളമ്പേട്ട കാര്യമൊന്നും ഇല്ല. അവര്‍ വന്നോട്ടെ, എത്ര ദെവസം വേണേങ്കിലും നമ്മുടെ കൂടെ കഴിഞ്ഞോട്ടെ. പക്ഷേങ്കില്‍ നമ്മളവര്‍ക്ക് വെച്ചുവിളമ്പാനും സല്‍ക്കരിക്കരിക്കാനൊന്നും പോകേണ്ടാ. ഇവിടെ ഉള്ളതിന്റെ ഒരു ഓഹരി അവര്‍ക്ക് കൊടുക്കാം…”

മക്കള്‍ വര്‍ണണ്ട് മരുക്കള് വരണ്ണ്ട് എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചിട്ടൊന്നും ഒരു കാര്യോം ഇല്ല. ഇന്നതെ പെട്രോള്‍ വിലയും സാധനങ്ങളുടെ വിലയിലുള്ള കുതിപ്പും ഒക്കെ കണ്ടില്ലേ. ബേങ്കിലെ പലിശ കൂടണ്ണ്ടോടീ മണ്ടൂകമേ…?

പണ്ടൊക്കെ രണ്ട് കുപ്പി വിസ്കിയോ ബ്രാന്ഡിയോ ഒക്കെ വാങ്ങുമായിരുന്നു പെന്‍ഷന്‍ കിട്ടുന്ന ദിവസം. അല്ലെങ്കില്‍ ഹോട്ടലില്‍ വല്ലപ്പോളും പോയി തണുത്ത ബിയറടിക്കുമായിരുന്നു. ഒരു സിനിമ കാണുമായിരുന്നു. തറവാട്ടില്‍ കാറില്‍ പോകുമായിരുന്നു.

വരുമാനത്തിലെ കുറവ് കാരണം പലതും വെട്ടിക്കുറിച്ചു. നെന്റെ മരുന്നിനും എന്റെ മരുന്നിനും ഒക്കെ കൂടിത്തന്നെ എത്രയാകും ഒരു മാസം. പിന്നെ എന്തെല്ലാം ചിലവുകള്‍. പോരാതെ വരുമ്പോള്‍ ഈ ദുനിയാവില്‍ ആരും നമുക്ക് നാലണ പോലും തരാനില്ല.

മക്കളും മരുമക്കളും പരിവാരങ്ങളും ഒക്കെയുണ്ടെങ്കിലും എനിക്കാരുടെ സഹായവും ഇല്ല. ഇനി ഞാന്‍ ആരോടും കൈ നീട്ടുന്നും ഇല്ല. ജനിച്ചു, ജീവിച്ചു, ഇനി എങ്ങിനെയെങ്കിലും മരിക്കും.. അതാണ്‍ പ്രകൃതി നിയമം.

ഇക്കൊല്ലം പെയ്ത മഴ അടുത്ത കാലത്തൊന്നും പെയ്തിട്ടില്ല. വൈകുന്നേരമാണെങ്കില്‍ എന്തൊരു തണുപ്പ്. ഒരു നല്ല കമ്പിളിപ്പുതപ്പ് വാങ്ങണം എന്ന് വിചാരിച്ചെട്ട നാളായി. മോനോട് ഒരു കമ്പിളിപ്പുതപ്പ് വാങ്ങിച്ചോണ്‍ വരാന്‍ പറയണം….

“കൊറെ നേരായല്ലോ ഇങ്ങിനെ പെറപെറാന്ന് പറഞ്ഞോണ്ടിരിക്കണ്‍.. ഒരു കാര്യം പറഞ്ഞേക്കാം… മോനോട് കമ്പിളിയും കുമ്പിളിയും ഒന്ന് വാങ്ങിച്ചോണ്ട് വരാന്‍ പാറയേണ്ട. ഇവിടെ കിട്ടൂലോ അതൊക്കെ. അവന്‍ ഇപ്പോ പ്രരാബ്ദമാ… ലക്ഷങ്ങള്‍ മാസം മാസം ശമ്പളമായി കിട്ടുന്നതൊക്കെ ശരി. അവനിപ്പോളും ഒരു കടക്കാരനാ… എന്ന്റെ മോനെ ഇങ്ങനെയൊന്നും നെങ്ങള്‍ പറയരുത്. എനിക്കത് സഹിക്കൂല… വേണേങ്കില്‍ മരോളെപ്പറ്റി പറഞ്ഞോ…”

“നെങ്ങള്‍ പോയിട്ട് എന്തേങ്കിലും മേടിച്ചോണ്ട് വാ മനുഷ്യാ… കൊറച്ച് മീനും കോയീം ഒക്കെ ആയിക്കോട്ടെ.. ഈ ചാളയും അയലയും ഒക്കെ നെങ്ങള്‍ മാത്രേ കൂട്ടൂ. അവനതൊന്നും പറ്റില്ല…”

“എടീ… കോന്തീ എന്റെ വായീന്ന് വരണതൊക്കെ നീ കേക്കണ്ട. എവിടുന്നാടീ ഇതിനൊക്കെയുള്ള വക. അടുത്ത മാസാം പെറക്കണം ഇനി എന്തെങ്കിലും ചെലവ് ചെയ്യാന്‍. കൊറച്ച് കാശ് എന്റെ കയ്യിലുണ്ട്. അത് റിസര്‍വ്വ് ഫണ്ടിലാ. നമുക്കെന്തെങ്കിലും ആശുപത്രിക്കേസ് വന്നാല്‍ ആ നേരത്ത് ആരുടെയെങ്കിലും നേരെ കൈ നീട്ടി തെണ്ടാന്‍ പോകേണ്ടേ. അത് വരാതിരിക്കാന്‍ ഉള്ള വകയാ…”

“അതൊക്കെ പിന്നെ നോക്കാം. നെങ്ങള്‍ പോയി അതീ‍ന്ന് കൊറച്ച് കാശെടുത്ത് എന്തെങ്കിലും വാങ്ങിച്ച് വാ മനുഷ്യാ……”

“വൃദ്ധ കണ്ണിനീര്‍ തുടച്ചു.. കടം വാങ്ങിയെങ്കിലും വല്ലപ്പോഴും വരുന്ന മകനും മരുമകള്‍ക്കും വെച്ചുവിളമ്പണം.. അങ്ങിനെ ഒരു വിചാരമേ ഉള്ളൂ ഈ കൊരണ്ടിത്തള്ളക്ക്..”

മനസ്സില്ലാ മനസ്സോടെയാണെങ്കിലും തന്ത ഉള്ള കാശെല്ലാം പെറുക്കി ചന്തയിലേക്കോടി…



Sunday, September 18, 2011

വീട്ടിലേക്കില്ല ഞാന്‍



ഒന്നാം
ഭാഗത്തിന്റെ തുടര്‍ച്ച


http://jp-smriti.blogspot.com/2011/09/blog-post_13.html

ഭാഗം 2

പ്രകാശ്
പതിവുപോലെ ഓഫീസില്‍ പോയിത്തുടങ്ങിയെങ്കിലും രാധികയെ കണ്ടില്ല.
സ്വാഭാവികമായും
അവളുടെ അസുഖം ഭേദമാകാതെ അവള്‍ക്ക് വരാനാവില്ലല്ലോ..

പ്രകാശ്
അവളെ അന്വേഷിച്ചതും ഇല്ല, അവളൊട്ട് പ്രകാശിനെ വിളിച്ചതും ഇല്ല.
രാധികക്ക്
പ്രകാശിന്റെ ഓഫീസ് അഡ്രസ്സും ഫോണ്‍ നമ്പറും അറിയാം. എന്നാല്‍
നാളിത്
വരെ രാധിക എവിടെയാണ് പണിയെടുക്കുന്നതൊന്നും ചുരുക്കം പറഞ്ഞാല്‍
വീട്ടിലേക്ക്
ക്ഷണിക്കുകയോ, വീട്ടിലെ ഫോണ്‍ നമ്പര്‍ കൊടുക്കുകയോ
ചെയ്തിട്ടില്ല
.

ഓഫീസില്
‍ നിന്ന് തിരികേ വീട്ടിലേക്ക് നടന്ന് വരുമ്പോള്‍ രാധികയുടെ വീട് കഴിഞ്ഞാണ് പ്രകാശിന്റെ വീട്. അതിനാല്‍ പ്രകാശിന് രാധികയുടെ വീടറിയാം,
പക്ഷെ
രാധികക്ക് പ്രകാശിന്റെ വീടറിയില്ല.

പ്രകാശും
രാധികയും എറണാംകുളം സൌത്ത് സ്റ്റേഷനില്‍ വണ്ടി ഇറങ്ങിയാല്‍
അവരൊരുമിച്ച്
പുല്ലേപ്പടി ജങ്ഷന്‍ വരെ ഒന്നിച്ചായിരിക്കും നടക്കുക. അവിടെ
എത്തിയാല്
‍ രാധിക രവിപുരം ഭാഗത്തേക്കും പ്രകാശ് ജോസ് ബ്രദേഴ്സ് ജങ്ഷന്‍
ഭാഗത്തേക്കും
നടക്കും. പ്രകാശിന് അയാളുടെ ഓഫീസിലേക്ക്
എളുപ്പവഴിയുണ്ടെങ്കിലും
രാധികക്കൊരു കൂട്ട് എന്ന നിലക്കാണ് വളഞ്ഞ വഴി
സ്വീകരിച്ചത്
.

മൌന
സംഭാഷണമാണെങ്കിലും രാധികയുടെ ഇഷ്ടാനുഷ്ടാനങ്ങള്‍ പ്രകാശിന്നറിയാം.
അയാള്
‍ പരമാവധി അവളെ സഹായിച്ചുകൊണ്ടിരുന്നു.

രണ്ട്
ദിവസം കഴിഞ്ഞ് ട്രെയിനില്‍ വെച്ച് ഒരു സഹയാത്രികന്‍ രാധികയുടെ
സുഖവിവരങ്ങള്
‍ പ്രകാശിനോടന്വേഷിച്ചു. അയാള്‍ കേട്ട ഭാവം നടിച്ചില്ല,
തന്നെയുമല്ല
ആ ദിക്കിലേക്ക് നോക്കിയതുപോലുമില്ല.

ട്രെയിനില്
‍ ഏത് ബോഗിയില്‍ കയറിയാലും അറിയാവുന്നവര്‍ പത്തിരുപത്
പേരെങ്കിലും
കാണും. മൊത്തം എറണാകുളത്തേക്ക് പോകുന്ന ഏതാണ്ട്
നൂറുപേര്
‍ക്കെങ്കിലും പ്രകാശിനെ അറിയാം. വാചാലമായി സംസാരിക്കുന്ന
പ്രകാശിനെ
പ്രായഭേദമന്യേ എല്ലാവര്‍ക്കും ഇഷ്ടമാ. കൂടാതെ ഹിന്ദിയും
ഗുജറാത്തിയും
തമിഴും പ്രകാശിന് വഴങ്ങും. ട്രെയിനില്‍ വെച്ച് പലരേയും
അയാള്
‍ സ്പോക്കണ്‍ ഇംഗ്ലീഷ് പഠിപ്പിക്കാറുണ്ട്.

യാത്രികരില്
‍ അപ്പുവേട്ടനും സുമതി ചേച്ചിയും പ്രകാശിന്റെ അഛനമ്മമാരുടെ
പ്രായക്കാര്
‍, അവരോട് യാതൊരു കശപിശക്കും അയാള്‍ പോകാറില്ല. ഒരു ദിവസം
ഇവര്
‍ രണ്ടുപേരും കൂടി പ്രകാശ് ഇരിക്കുന്നിടത്ത് വന്നിരുന്നു.

“
പ്രകാശ്…… എന്താ രാധികയുടെ വിശേഷം.. അവള്‍ക്ക് ഭേദമായോ..?”

“
എനിക്കറിയില്ല……………..”

“
അറിയില്ലെന്നോ……… അതെന്താ അങ്ങിനെ പറയുന്നത് മോനേ..?”

“
സ്വന്തം ഇണയുടെ കാര്യങ്ങളൊന്നും അറിയില്ലെന്നോ… ഒരിക്കലും അങ്ങിനെ
പറയല്ലേ
മോനേ… ദൈവദോഷം ഉണ്ടാക്കുന്ന പ്രവര്‍ത്തികളൊന്നും ആലോചിക്കുവാനോ
പറയുവാനോ
പാടില്ല….”

ആ
സമയം പ്രകാശ് അവരോട് സത്യാവസ്ഥ വെളിപ്പെടുത്തിയില്ല. ഇതേ വണ്ടിയില്‍
വരുന്ന
സുഷമക്ക് മാത്രമേ ഈ രഹസ്യം അറിയുകയുള്ളൂ.. അവരാണെങ്കില്‍ ഇത്
ആരോടും
പങ്കുവെച്ചതുമില്ല.

യാത്രാവേളയില്‍ പ്രകാശിന്
ഉന്മേഷക്കുറവോ അനാവശ്യ ആലോചനകളോ ഒന്നും ആര് ‍ക്കും ദര്‍ശിക്കാനായില്ല. അതിനാല്‍ സഹയാത്രികര്‍ക്ക് ശരിക്കും
അത്ഭുതമായി
.

മൊത്തം
എറണാംകുളത്തേക്ക് പോകുന്ന ഈ വണ്ടിയില്‍ പ്രകാശും രാധികയും
മാത്രമായിരുന്നു
ഫസ്റ്റ് ക്ലാസ്സില്‍ പോയിരുന്നവര്‍. പിന്നീട് പ്രകാശ്
കൂട്ടുകാരൊക്കെ
സെക്കന്റ് ക്ലാസ്സിലായത് കാരണം ഇവിടേക്ക് മാറി. അടുത്ത
ദിവസം
രാധികയും. അങ്ങിനെ കഴിഞ്ഞ ഒരു വര്‍ഷമായി ഒരു പൂരം തന്നേയാണ് ഈ യാത്രികര് ‍ക്ക് എറണാംകുളത്തേക്കുള്ള പോക്കുവരവ്.

എല്ലാ
യാത്രക്കാര്‍ക്കും ഈ “പ്രകാശ് രാധിക“ ഒരു കേന്ദ്രബിന്ദു ആയിരുന്നു.
അവര്
‍ എപ്പോഴും മുന്തിയതരം വേഷം ധരിക്കുന്നു. പ്രത്യേകിച്ച് പ്രകാശ്
വലിക്കുന്ന
സിഗരറ്റും, ഷര്‍ട്ടും, പേന്റും ഷൂവുമെല്ലാം വളരെ
വിലപിടിപ്പുള്ളതായിരുന്നു
. രാധികയുടെ സാരിയും ബ്ലൌസുമെല്ലാം
മാര്
‍ക്കറ്റിക് കിട്ടുന്നതില്‍ മുന്തിയതായിരുന്നു. രാധികയുടെ വേനിറ്റി
ബാഗ്
വിദേശനിര്‍മ്മിതമായിരുന്നു.

തികച്ചും
യാദൃശ്ചികമായിരിക്കാം ഒരു ദീപാവലി ദിവസം രാധികയുടെ ബാഗും
പ്രകാശിന്റെ
ബെല്‍ട്ടും പാരീസിലെ മുന്തിയ കൃസ്റ്റ്യന്‍ ഡയോര്‍ കമ്പനി
നിര്
‍മ്മിതമായിരുന്നു. അന്ന് തൊട്ടാണ്‍ ഇവര്‍
ഭാര്യാഭര്
‍ത്താക്കന്മാരെന്ന് പൂര്‍ണ്ണമായും മുദ്ര കുത്തപ്പെട്ടത്.

ചില
ദിവസങ്ങളില്‍ പ്രകാശും മറ്റുപലരും എറണാംകുളം വരെ നിന്നുപോകും.
പ്രകാശിന്
ഇരിക്കാന്‍ സീറ്റ് കിട്ടിയാല്‍ ചില ദിവസങ്ങളില്‍ ആ സീറ്റ്
രാധികക്ക്
നല്‍കുമായിരുന്നു അയാള്‍. ഇനി അഥവാ രാധികക്കാണ് സീറ്റ്
കിട്ടിയതെങ്കില്
‍ അവള്‍ ഒരിക്കലുംപ്രകാശിന് സീറ്റ് ഓഫര്‍ ചെയ്യാറില്ല.

ഒരു
ദിവസം പ്രകാശ് ട്രെയിനില്‍ തീരെ അവശനായി കണ്ടു. മുട്ടുസൂചി
കുത്താനിടമില്ലാത്ത
ഒരു പ്രഭാതം. അയാള്‍ രാധികയോട്
ഒന്നെണീറ്റുനില്
‍ക്കാന്‍ പറഞ്ഞു. അവള്‍ കേട്ട ഭാവം നടിച്ചില്ല. പ്രകാശ്
എല്ലാവര്
‍ക്കും ഒരു കുട്ടിക്കുറുന്‍പനും ആയിരുന്നു. അയാള് ഒട്ടും
മടിച്ചില്ല
, രാധികയുടെ മടിയില്‍ കയറി ഇരുന്നു.

യാത്രികരാര്
‍ക്കും അതൊരു അതിക്രമമായി തോന്നിയതും ഇല്ല. അപ്പോള്‍
ഒല്ലൂരെത്തിക്കാണും
. എംജി റോഡിലെ ഇലക്ട്രിക്ക് ഷോപ്പുടമയായ രാജേട്ടന്‍
ഇടപെട്ടു
……..

“
മോനേ പ്രകാശ് കുട്ടാ……… നിന്റെ മടിയില്‍ രാധികയെ ഇരുത്തിയാല്‍ മതിയായിരുന്നു…”

അല്പ
നിമിഷത്തിന്നുള്ളില്‍ അയാളെണീറ്റ് രാധികയെ തന്റെ മടിയിലുരുത്തി..

“
രാധിക്ക് ആ സമയം അവളുടെ മനസ്സിലുണ്ടായ വികാരം പ്രകാശിനുമാത്രമേ
അളക്കാന്
‍ കഴിഞ്ഞുള്ളൂ…….”

ദിവസങ്ങല്
‍ പലതുകൊഴിഞ്ഞുവെങ്കിലും ആരും അതിന് ശേഷം രാധികയെ കണ്ടില്ല.
പ്രകാശിനോട്
എന്തുചോദിച്ചാലും അയാള്‍ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറി.

“
പ്രകാശിന് രാധികയെ ഇഷ്ടമായിരുന്നോ… രാധികക്കും അങ്ങിനെ
തന്നെയായിരുന്നോ
… അവര്‍ക്കുരണ്ട് പേര്‍ക്കും അങ്ങിനെയാണെന്നോ അല്ലെന്നോ ഉള്ള ധാരണയുണ്ടായിരുന്നില്ല…”

രാധികയുടെ
സുഖവിവരങ്ങള്‍ അറിയുന്നതിന് അപ്പുവേട്ടന്‍ ഒരു ദിവസം
പ്രകാശിന്റെ
ഓഫീസിലെത്തി.

പൂര്
‍ണ്ണമായും ശീതീകരിച്ച അപൂര്‍വ്വം ഓഫീസുകളില്‍ ഒന്നായിരുന്നു
പ്രകാശിന്റെ
ഓഫീസ്. തികച്ചും മോഡേണ്‍ ഔട്ട് ലുക്കുള്ള ഒരാളായ പ്രകാശിന്റെ
ഓഫീസിന്റെ
പേരും അപ്പുവേട്ടന്‍ ശ്രദ്ധിച്ചു.. “അല്‍ സരൂജ്
ഇന്റര്
‍നാഷണല്‍”

ഇരുനൂറ് സ്വ്കയര്‍
‍ ഫീറ്റില്‍ കൂടുതലുള്ള റിസപ്ഷന്‍ ലോഞ്ച്. ജീവനക്കാരില്‍
അധികവും
പെണ്ണുങ്ങള്‍. എല്ലാം സുന്ദരിമാര്‍. പ്രായമുള്ള തലമുടി നരച്ച
കുറച്ച്
ആളുകളെയും കാണാനായി.

അപ്പുവേട്ടന്
‍ വിസിറ്റര്‍ റജിസ്റ്ററില്‍ ഒപ്പിട്ടു. അദ്ദേഹത്തെ റിസപ്ഷന്‍
ഏരിയായില്
‍ പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ നിര്‍മ്മല
കൊണ്ടിരുത്തി
. പ്രകാശിനെ കാണാന്‍ വരുന്നവര്‍ക്ക് ആ ഓഫീസില്‍ പ്രത്യേക
പരിഗണന
ഉള്ളതായി അല്പനിമിഷത്തിനുള്ളില് അപ്പുവേട്ടന് മനസ്സിലായി.

പത്ത്
മിനിട്ട് കഴിഞ്ഞപ്പോല്‍ വേറൊരു പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു.

“
ഞാന്‍ കവിത. പ്രകാശ് സാറ് ഒരു മീറ്റിങ്ങിലാണ്, പ്രയര്‍
അപ്പോയന്റ്മെന്റ്
ഇല്ലാത്തതിനാല്‍ ചിലപ്പോള്‍ അല്പം കഴിയും കാണാന്‍.”

“
എനിക്ക് കണ്ടേ മതിയാകൂ…ഞാന്‍ കാത്തിരിക്കാം..”

“സാറിന്
കുടിക്കാന്‍ ചായയോ കാപ്പിയോ തരാം…..”

“
വേണ്ട… തണുത്ത വെള്ളം കിട്ടിയാല്‍ മതി..”

അല്പസമയത്തിന്നുള്ളില്
‍ വേറൊരു പെണ്‍കുട്ടി നീല കള്ളികളുള്ള ഏപ്രണ്‍
ചുറ്റി
വന്നു, ടേയില്‍ ലെമണ്‍ ജ്യൂസും, വേറൊരു ഗ്ലാസ്സില്‍ തണുത്ത
വെള്ളവും
..

അപ്പുവേട്ടന്
കൊണ്ട് വന്ന ലെമണ്‍ ജ്യൂസ് കുടിച്ചു. അല്പം
കഴിഞ്ഞപ്പോളേക്കും
ഒരു വൃദ്ധന്‍ വന്നു. അയാള്‍ സ്വയം പരിചയപ്പെടുത്തി.

“
ഞാന്‍ ശങ്കരന്‍……… ഇവിടുത്തെ അക്കൌണ്ടന്റെ ആണ്, പ്രകാശ് വലിയ
തിരക്കിലാണ്.
എന്തിനാണ് അദ്ദേഹത്തെ കാണുന്നത് എന്ന് എന്നെ
അറിയിച്ചാല്
‍, ഒരു പക്ഷെ എനിക്ക് താങ്കളെ സഹായിക്കാനാകും…”

“
ഞാന്‍ അപ്പുക്കുട്ടന്‍, ഇവിടെ ഷെല്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നു.
ഞാനും
പ്രകാശും നാട്ടുകാരും ട്രെയിനില്‍ സഹയാത്രികരും ആണ്. ഒരു പ്രത്യേക കാര്യം ചോദിച്ചറിയുന്നതിനാണ് ഇവിടെ വന്നത്. കാര്യം അല്പം
കോണ്
‍ഫിഡന്‍ഷ്യല്‍ ആണ്‍. താങ്കള്‍ക്കെന്നെ സഹായിക്കാന്‍ പറ്റാത്ത ഒരു
വിഷയമാണ്
…”

“
അതാണ് കാര്യം അല്ലേ.. എങ്കില്‍ കാത്തിരിക്കൂ…………. ഞാന്‍ എന്റെ
പണികളിലേക്ക്
തിരിക്കട്ടെ..”

അപ്പുവേട്ടന്
‍ ഒറ്റ നോട്ടത്തില്‍ മനസ്സിലായി ശങ്കരന്റെ ഓഫീസ് ലെവല്‍ ഓഫ്
പൊസിഷന്
‍. അദ്ദേഹം യൂണിഫോം ധരിച്ചുകണ്ടില്ല. മറ്റെല്ലാ സ്റ്റാഫും
യൂണിഫോമില്
‍ ആണ്. പെണ്ണുങ്ങള്‍ വെള്ളയില്‍ നീല പൂക്കളുള്ള സാരിയും,
ആണുങ്ങള്
‍ക്ക് നീല പാന്റും അതിന്‍ യോജിച്ച ലൈറ്റ് നീല ഷര്‍ട്ടും.

എല്ലാ
പെണ്ണുങ്ങളും നെറ്റി മുഴുവന്‍ പൊട്ടുകുത്തിയിട്ടില്ല, ഒരു
കൊച്ചുപൊട്ടുമാത്രം
. ആരോ ഉടുത്തുകൊടുത്ത മാതിരി എല്ലാവരും സാരി ഒരേ
സ്റ്റൈലില്
‍ ഉടുത്തിരിക്കുന്നു. എല്ലാവരുടേയും പാദരക്ഷകള്‍ പോലും ഒരേ
സ്റ്റൈലിലും
നിറത്തിലും.

എങ്ങും
നിശ്ശബ്ദത. സമയം ഒരു മണിയൊടടുത്തു. ആദ്യം വന്ന നിര്‍മ്മല വീണ്ടും ഹാജരായി.

“
സാര്‍…….. പ്രകാശ് സാറിനെ ഉച്ച കഴിഞ്ഞേ കാണാന്‍ പറ്റൂ.. താങ്കള് ഊണ് കഴിച്ചുവരൂ …….. അല്ലെങ്കില്‍ ഇവിടുന്ന് ഞങ്ങളുടെ കൂടെ കഴിക്കാം…..”

“
വേണ്ട മകളേ…. ഞാന്‍ ഇവിടുരുന്നോളാം… മക്കള്‍ പോയി കഴിച്ചോളൂ……”

“
അയ്യയ്യോ അത് ശരിയാവില്ല. പ്രകാശ് സാറ് അറിഞ്ഞാല്‍ ഞങ്ങളുടെ പണി പോയത്
തന്നെ
… വരൂ അങ്കിള്‍ ഇവിടുന്ന് കഴിക്കാം…….”

നിര്
‍മ്മലയും കവിതയും അപ്പുവേട്ടനെ ഡൈനിങ്ങ് റൂമിലേക്കാനയിച്ചു. അവിടെ
മൂന്നു
നാല് ടിഫ്ഫിന്‍ കാരിയര്‍ കണ്ടു. എല്ലാം തുറന്ന് അതെല്ലാം അഞ്ച്
പ്ലെയിറ്റുകളില്
‍ വിളമ്പി… നീല ഗ്ലാസ്സില്‍ വെള്ളം പകര്‍ന്ന് വെച്ചു..

“
നമുക്ക് കഴിക്കാം സാര്‍……….”

അപ്പുവേട്ടന്
‍ പെണ്‍കുട്ടികളുടെ കൂടെയിരുന്ന് ഭക്ഷണം കഴിച്ചു.
അപ്പുവേട്ടന്റെ
കണ്ണ് നിറയുന്നത് നിര്‍മ്മലയും കവിതയും ശ്രദ്ധിച്ചു…..

“
എന്ത് പറ്റി അങ്കിള്‍,, എരിവ് കൂടുതലുണ്ടോ…….”

“
യേയ്…. എരുവൊക്കെ പാകമാ……..”

‘
പിന്നെയെന്താ സാര്‍……….. പറയൂ…………”

“
ഇതിലുള്ള പുളിങ്കറി ആരുണ്ടാക്കിയതാ മക്കളേ…?”

“
ഓ അത്……. ആ അറ്റത്തിരിക്കുന്ന സുമതിയുടെ അമ്മയുണ്ടാക്കുന്നതാ.
ഒട്ടുമിക്ക
ദിവസവും സുമതി കൊണ്ട് വരുന്നതും
പ്രിയപ്പെട്ടതുമാണ്
ഈ കറി. അതിനാല്‍ സുമതി കുറച്ചധികം കൊണ്ട് വരും……….”

“
സുമതിയുടെ വീടെവിടേയാ മോളേ…”

“
പിറവം………..”

‘
പിറവം എവിടെ…………?

അപ്പു
അങ്കിള്‍ അസ്വസ്ഥനാവുന്നത് പെണ്‍കുട്ടികള്‍ ശ്രദ്ധിച്ചു…..

“
എന്താ സാര്‍…. എന്താ പ്രശ്നം…. പറയൂ……..‘

അതൊന്നും
ഇപ്പോള്‍ പറയാന്‍ പറ്റില്ല മക്കളേ

അപ്പുവിന്റെ
മനസ്സ് പത്തുമുപ്പത് വര്‍ഷം പിന്നിലേക്ക് പറന്നു. തന്നെ
വിട്ടുപോയ
തന്റെ പ്രിയതമ സാവിത്രിയിലേക്ക്……

“
സാവിത്രി ഉണ്ടാക്കുന്ന അതേ രുചിയുള്ള പുളിങ്കറി……. ഭഗവാനേ ഈ
സുമതിക്കൊച്ച്
എന്റെ സാവിത്രിയുടെ മകളാവല്ലേ…?” എനിക്കത്
സഹിക്കാനാവില്ല
….”

“
മോളേ സുമതീ…. ഇങ്ങടുത്ത് വാ…………. ചോദിക്കട്ടെ……….?

“
എന്താ മോളുടെ അമ്മയുടെ പേര്‍………….?”

“
എന്റെ അമ്മ… സാവിത്രി……. അച്ഛന് അനന്തന്‍ നമ്പ്യാര്‍………..”

“
ഇത് കേട്ട അപ്പു തീര്‍ത്തും അവശനായി…….ശീതീകരിച്ച ഡൈനിങ്ങ്
റൂമിലിരുന്നിട്ടും
അപ്പുവിന്റെ നെറ്റിയില്‍ ജലകണങ്ങള്‍ പരന്നു………”

“
നിര്‍മ്മലക്കൊച്ചേ അങ്കിളിന് ഉടനെ പോകണം… പിന്നീടൊരിക്കല്‍ വരാം……”

അപ്പു
യാത്ര പറഞ്ഞ് ഇറങ്ങുവാന്‍ തുടങ്ങുമ്പോള്‍ അപ്രതീഷിതമായി പ്രകാശ്
ഇടനാഴികയില്
‍ വെച്ച് അപ്പുവേട്ടനെ കാണുന്നു……..

“
അപ്പുവേട്ടാ………………. ഇതെന്താ ഇവിടെ….?

“
സാറിനെ കാണാന്‍ വന്നതാ………. “

അതോ
… ഞാനറിഞ്ഞില്ല വിസിറ്റേഴ്സ് റെജിസ്റ്റര്‍ കണ്ടപ്പോള്‍
അപ്പുവേട്ടനാണെന്ന്
ശ്രദ്ധിച്ചില്ല…….. ക്ഷമിക്കണം അപ്പുവേട്ടാ……….

“
വരൂ നമുക്കകത്തോട്ടിരിക്കാം.. എന്റെ കാബിനിലേക്ക്……“

“
വേണ്ട മോനെ…ഞാന്‍ ഒന്ന് പുറത്തേക്കിറങ്ങിയിട്ട് വരാം……..”

“
ശരി അപ്പുവേട്ടാ… അപ്പോളെക്കും ഞാനെന്തെങ്കിലും വാരിത്തിന്നട്ടെ…”

നിര്
‍മ്മലയും കവിതയും അപ്പുവേട്ടനെ റിസപ്ഷന്‍ ലോഞ്ച് വരെ അനുഗമിച്ചു….

പെണ്
‍കുട്ടികള്‍ അപ്പുവങ്കിളിനെ വിട്ടില്ല. അവര്‍ ലഞ്ച്
ബ്രയിക്കായതിനാല്
‍ അപ്പുവേട്ടനോട് അവരുടെ ലൈഫ് അപ്പുവേട്ടനുമായി ഷെയര്‍
ചെയ്തു
..

‘
പ്രകാശ് സാറിന് കഴിഞ്ഞ ഒരു കൊല്ലത്തില്‍ ആദ്യമായാണ് ഒരു സുഹൃത്ത് അതും അങ്കിളിന്റെ പ്രായത്തിലുള്ള ഒരാള്‍ നോണ്‍ ഓഫീസ് കാര്യത്തിന് വരുന്നത്…”

“
പ്രകാശ് സാര്‍ വളരെ സ്റ്റ്രിക്റ്റ് ആണ്. ജോലിക്കാര്യത്തില്‍ ഒരു
വിട്ടുവീഴ്ചയുമില്ല
. അന്നത്തെ പണി ചെയ്യാതെ വീട്ടില്‍ പോകാന്‍ വിടില്ല.
അതിനാല്
‍ വലിയ പ്രശ്നമാണ് ഇവിടെ പണിയെടുക്കാന്‍…”

ഒരു
തരം പട്ടാളച്ചിട്ടയാണ്.. ഞങ്ങളെന്നും വിചാരിക്കും ഈ സാറിന്റെ
കല്യാണം
കഴിഞ്ഞാല്‍ ഭാര്യക്ക് ഒരു നിവേദനം കൊടുക്കണമെന്ന്..

“
പെണ്‍കുട്ടികളുടെ വര്‍ത്തമാനം കേട്ട് അപ്പു അങ്കിളിന്റെ മന:ക്ലേശങ്ങള്‍
തെല്ലൊന്നടങ്ങി
.”

“
മക്കളേ…. എന്നാല്‍ കേട്ടോളൂ……… നിങ്ങളുടെ പ്രകാശ് സാര്‍ വിവാഹിതനാണ്,
തന്നെയുമല്ല
അദ്ദേഹത്തിന്റെ ഭാര്യ രാധികയും ഞങ്ങളെല്ലാവരും ഒരേ
വണ്ടിയിലാണ്
തൃശ്ശൂരില്‍ നിന്ന് വരുന്നത്……….”

“
പെണ്‍കുട്ടികള്‍ തരിച്ചിരുന്നുപോയി അപ്പുവങ്കിളിന്റെ വര്‍ത്തമാനം
കേട്ടിട്ട്
.. ഉള്ളതാണോ അങ്കിള്‍………?

“
ഞാനെന്തിനാ കള്ളം പറയുന്നത്………..?”

പെണ്
‍കുട്ടികള്‍ക്ക് ജിജ്ഞാസയായി രാധികയെക്കുറിച്ചറിയാന്‍.

“
രാധികയെ കാണാന്‍ എങ്ങിനെ…? സൌന്ദര്യവതിയാണോ… ആരെപ്പോലിരിക്കും……”

“
അങ്ങിനെയൊക്കെ ചോദിച്ചാല്‍ ഞാനെന്താ പറയുക…………”

കവിത
ഇടക്ക് കയറിയിട്ട്………

“
അപ്പുവങ്കിളേ… ഈ നിര്‍മ്മലയുടെ അത്ര ഭംഗിയുണ്ടോ….?

നിര്
‍മ്മലയെ നോക്കി അപ്പു അങ്കിള്‍ ……

“
രാധികക്ക് ഈ നിര്‍മ്മലയെക്കാളും നിറവും ഭംഗിയും ഉണ്ട് … വെല്‍ ഡ്രസ്സ്ഡ്, എ മോഡേണ്‍ ഗേള്‍………. ആന്‍ഡ് വെല്‍ എമ്പ്‌ളോയ്ഡ് ടൂ………….”

പെണ്
‍കുട്ടികള്‍ക്ക് വിശ്വസിക്കാനായില്ല. എല്ലാവരും അന്യോന്യം നോക്കി
മന്ദഹസിച്ചു
… അപ്പു അങ്കിള്‍ ബൈ ബൈ പറഞ്ഞു സ്ഥലം വിട്ടു…

വൈകിട്ട്
ഓഫീസ് പൂട്ടി പ്രകാശും സ്റ്റാഫും
പുറത്തേക്കിറങ്ങുന്നതിന്നിടയില്
‍‍……. നിര്‍മ്മലയും കൂട്ടരും………. റിസപ്ഷന്‍
ലോഞ്ചില്
‍ കൂടി മിന്നിമറയുന്ന പ്രകാശിനോട്……..

“
സാറിന്റെ ഭാര്യയെ ഒരു ദിവസം ഓഫീസിലേക്ക് കൊണ്ട് വരാമോ. ഞങ്ങള്‍ക്കൊന്ന്
കാണാനാ
……….”

തീജ്വാല
തുപ്പുന്ന കണ്ണുകളോടെ ഗര്‍ജ്ജിച്ച പ്രകാശ് നിര്‍മ്മലയുടെ
അടുത്തെത്തിയിട്ട്
..

“
വാട്ട്സ് റോങ്ങ് വിത്ത് യു ബ്ലഡി ബിച്ച്………. ഐ വില്‍ കിക്ക് യു ഔട്ട്
ഫ്രം
ഹിയര്‍. ഹു ടോള്‍ഡ് യു ദാറ്റ് ഐ ആം മേരീഡ്.. നെവര്‍ എവര്‍
ഇന്റര്
‍ഫിയര്‍ ഇന്‍ മൈ പേര്‍സണല്‍ അഫയേഴ്സ്…………”

“
അണ്ടര്‍സ്റ്റേന്‍ഡ്….?

“
യെസ് സാര്‍………..

നിര്
‍മ്മലയും കൂട്ടരും അടിമുടി വിറച്ചു.

“
എന്റെ പണി പോയത് തന്നെ…………. നിര്‍മ്മല വിങ്ങിപ്പൊട്ടി……..”

[to be continued]


BTW: word processing errors shall be corrected shortly. Kindly bear with me


Copyright reserved